കേരള സർക്കാർ
ഭരണഘടനയിലേക്ക് ഒരു കിളിവാതിൽ
‘തമസ�ോ മാ ജ്യോതിർഗ്ഗമയ’ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്ക് ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ്
പുസ്തകം 1
Bharanaghatanayilekku oru Kilivaathil (Legal content) Malayalam First Edition: November 2018 Content prepared by: Dr. A. Suhruth Kumar Chief Editor T.V. Subhash IAS Director, I&PRD
Coordinating Editor: P.S. Rajasekharan
Additional Director (General & Administration)
Deputy Chief Editor: K.P. Saritha
Deputy Director, Publications Division
Editor Manoj K. Puthiyavila Information Officer (Research & Reference)
Distribution Sunil Hassan
Information Officer (Circulation & Distribution) Pre-Press: Godfrey’s Graphics Press: Akshara Offset, Thiruvananthapuram Price: For free distribution Copies: 3,000 Published by: Information - Public Relations Department
ക്കുന്നത്. ഭരണഘടനാമൂല്യങ്ങളും ഭരണഘടന പൗരർക്കു നല്കുന്ന അവ കാശങ്ങളും നീതിയുമെല്ലാം ഉറപ്പാക്കാനുള്ള കടമ മേല്പറഞ്ഞ എല്ലാ സ്ഥാ പനങ്ങൾക്കുമുണ്ട്. രാജ്യത്തു പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളും ജീവിക്കുന്ന ഓര�ോ വ്യക്തിയും ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. നമ്മുടെ ഓര�ോ പ്രവൃത്തിയുടെയും ആധാരമായി വർത്തിക്കേണ്ട ഭരണഘ ടനയെക്കുറിച്ച് സാക്ഷരരിലും വിദ്യാസമ്പന്നരിലുംതന്നെ നല്ലൊരുപങ്കും അജ്ഞരാണ്. അതിന്റെ പ്രതിസന്ധികൾ നാം അടിക്കടി നേരിടുന്നുമു ണ്ട്. രാജ്യത്തെമ്പാടും ഇന്നു കാണുന്ന നിരവധി നിയമലംഘനങ്ങൾക്കും അവകാശധ്വംസനങ്ങൾക്കും ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും അതി ക്രമങ്ങൾക്കും കാരണം നമ്മുടെ ഭരണഘടനാമൂല്യങ്ങളെയും നിയമസംഹി തകളെയും പൗരാവകാശങ്ങളെയും പൗരരുടെ ഉത്തരവാദിത്തങ്ങളെയും പറ്റിയുള്ള അജ്ഞതയാണ്. ഈ സാഹചര്യം മാറിയാലേ രാജ്യം ആധുനി കസമൂഹമായി, ഒരു നല്ല പൗരസമൂഹമായി പരിണമിക്കുകയുള്ളൂ. രാജ്യത്തെ എല്ലാ പൗരർക്കും ഭരണഘടനാസാക്ഷരത ഉറപ്പാക്കേണ്ടത് സമൂഹവികാസത്തിന് അനിവാര്യമാണ്. അതിനു മാതൃക സൃഷ്ടിക്കാൻ കഴി യുന്നത് തീർച്ചയായും സമ്പൂർണ്ണസാക്ഷരമായ കേരളസംസ്ഥാനത്തിനാണ്. വരുംതലമുറയെ ഭരണഘടനാബ�ോധമുള്ള ഉത്തമപൗരരാക്കി വളർത്തിയെ ടുക്കാനുള്ള ശ്രമത്തിനു സംസ്ഥാനസർക്കാർ തുടക്കം കുറിക്കുകയാണ്. സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ഭരണഘടനയുടെ ബാലപാഠം എന്ന നിലയിൽ അടിസ്ഥാനതത്വങ്ങളും മൂല്യങ്ങളും ലളിതമായി പരിചയപ്പെടു ത്തുന്ന ഒരു ലഘുപുസ്തകം പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഇത് ഭരണഘടനയിലേക്കുള്ള ഒരു കിളിവാ തിൽ മാത്രമാണ്. ഭരണഘടന വായിക്കാനും ഹൃദിസ്ഥമാക്കാനും അതിലെ മഹത്തായ പൗരധർമ്മങ്ങളും അവകാശങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചു ജീവിക്കുന്ന ഉത്തമപൗരരായി വളരാനും അതിലൂടെ കേരളം ഒരു നല്ല പൗര സമൂഹമായി വികസിക്കാനും പ്രേരണയാകാവുന്ന ഈ ലഘുപുസ്തകം സസ ന്തോഷം പുതുതലമുറയ്ക്കായി സമർപ്പിക്കുന്നു.
തിരുവനന്തപുരം
23-11-2018
പിണറായി വിജയൻ മുഖ്യമന്ത്രി
മലയാളം, ഇംഗ്ലിഷ് ഭാഷകളിലുള്ള ഇന്ത്യൻ ഭരണഘടനയുടെ ദ്വിഭാഷാപതിപ്പ് ഈ ലിങ്കിൽ വായിക്കാം http://legislative.gov.in/sites/default/files/coi-mal.pdf
ഭരണഘടനയിലേക്ക് ഒരു കിളിവാതിൽ
നാ
മെല്ലാം രാജ്യത്തെ നിയമങ്ങൾ അനുസരിച്ചാണല്ലോ ജീവിക്കുന്നത്. നമ്മുടെ അവകാശങ്ങളും ജീവനും സ്വത്തുമെല്ലാം സംരക്ഷിക്കുന്നതു നിയമ വാഴ്ചയാണ്. ഇന്ത്യയിലെ നിയമവാഴ്ചയുടെ അടിത്തറയാണ് ഭരണഘടന. രാഷ്ട്രത്തിന്റെ രൂപവത്ക്കരണം, ഘടന, നിലനില്പ് എന്നിവ സംബന്ധിച്ച പ്രഖ്യാപിത സംഹിതയാണത്. ജനതയുടെ അവകാശങ്ങളും ഉത്തരവാദി ത്തങ്ങളും നിർണ്ണയിക്കുന്നത് ഭരണഘടനയാണ്. രാജ്യത്തിന്റെ ഭരണസം വിധാനം, നിയമനിർമ്മാണസ്ഥാപനങ്ങൾ, നീതിന്യായക്കോടതികൾ തുട ങ്ങിയവ പ്രവർത്തിക്കുന്നതും ഭരണഘടന അനുശാസിക്കുന്ന തരത്തിലാണ്.
ഭരണഘടനയുടെ ലക്ഷ്യം നമ്മുടെ രാജ്യത്തെ നിയമക്രമവ്യവസ്ഥയുടെ അടിസ്ഥാനം ഭരണഘടന യാണെന്നു പറഞ്ഞല്ലോ. ജനതയുടെ ജീവിതക്രമത്തിന്റെ ദിശാസൂചികയും സാമൂഹികപുര�ോഗതിക്കുള്ള ഉപകരണവും അതുതന്നെ. അവകാശസംരക്ഷ ണത്തിനുള്ള പ്രമാണമായും നീതിന്യായ മാർഗരേഖയായും പ്രവർത്തിക്കു ന്നതും ഭരണഘടനയാണ്. രാഷ്ട്രനിർമ്മാണമാർഗ്ഗദർശകസംഹിതയായി പ്രവർത്തിക്കുക എന്നതാണ് ഭരണഘടനയുടെ ലക്ഷ്യം.
ഇന്ത്യയുടെ ഭരണഘടനയുടെ ചരിത്രം ഇന്ത്യയുടെ ഇന്നലെയുടെ പിൻതുടർച്ചയും നാളെയുടെ മാർഗസൂചകവുമാണ് ഭരണഘടന. സ്വാതന്ത്ര്യസമരത്തിന്റെ ഉത്പന്നമാണത്. രാജ്യത്തെ സാമൂ ഹികനവ�ോത്ഥാനപ്രസ്ഥാനത്തിന്റെയും പുര�ോഗമനപ്രവർത്തനങ്ങളുടെയും പ്രതിഫലനം ഭരണഘടനയിലുണ്ട്. ജനങ്ങളുടെ സ്വദേശാഭിമാനത്തിന്റെ
8
യും സ്വയംഭരണാവകാശത്തിന്റെയും പരമാധികാരത്തിന്റെയും ഉള്ളടക്കം കുടിക�ൊള്ളുന്നതും ഭരണഘടനയിൽത്തന്നെ. ല�ോകത്തെ വിവിധ രാജ്യങ്ങ ളുടെ ഭരണഘടനയുടെ സത്തയും ഗുണാംശങ്ങളും നമ്മുടെ ഭരണഘടനയിൽ സ്വാംശീകരിച്ചു ചേർത്തിട്ടുണ്ട്. നിയമനിർമാണം, നിയമനിർവഹണം, നി യമ-നീതിപാലനം എന്നിങ്ങനെ മൂന്നു ഘടകങ്ങൾ ചേരുന്നതാണ് നമ്മുടെ രാഷ്ട്രഭരണസംവിധാനം. 1946 ഡിസംബർ 11 ന് ഡ�ോ. രാജേന്ദ്രപ്രസാദ് ഭരണഘടനാനിർമാണസഭ യുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഡ�ോ. ബി.ആർ. അംബേദ്കർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയാണ് ഭരണഘ ടനയുടെ കരടുരൂപം തയ്യാറാക്കിയത്. ഈ കരട് 1947 ആഗസ്റ്റ് 29 ന് സഭയിൽ അവതരിപ്പിച്ചു. ജനങ്ങളുടെ പരിഗണനയ്ക്കും പ്രതികരണങ്ങൾക്കുമായി 1948 ജനുവരിയിൽ കരടുഭരണഘടന വിജ്ഞാപനം ചെയ്തു. എട്ടുമാസംക�ൊണ്ട് 7635 ഭേദഗതി കൾ നിർദ്ദേശിക്കപ്പെട്ടു. ഇതിൽ 2473 ഭേദഗതികൾ ചർച്ചയ്ക്കെടുത്തു. രണ്ടു വർഷവും 11 മാസവും 18 ദിവസവും ഭരണഘടനനിർമാണസഭ പ്രവർത്തിച്ചു. കരടുഭരണഘടനയും ഭേദഗതികളും ചർച്ച ചെയ്യാൻ 11 സെഷനുകളിലായി 114 ദിവസം ഭരണഘടനാനിർമാണസഭ സമ്മേളിച്ചു. 1949 നവംബർ 26 ന് ഡ�ോ. രാജേന്ദ്ര പ്രസാദ് ഒപ്പുവച്ചത�ോടെ കരടുഭരണഘടനയുടെ അന്തി മരൂപത്തിന് അംഗീകാരമായി. ഇതിന്റെ 15 അനുഛേദങ്ങൾ ഉടനടി പ്രാ ബല്യത്തിൽ വന്നു. 1950 ജനുവരി 26 ന് ഇന്ത്യ സ്വതന്ത്ര, ജനാധിപത്യ, പരമാധികാര രാഷ്ട്രമായി പ്രഖ്യാപിച്ചത�ോടെ ശേഷിച്ച അനുഛേദങ്ങളും നിലവിൽ വന്നു. അതുക�ൊണ്ടാണ് നവംബർ 26 ഭരണഘടനദിനം അഥവാ നിയമദിനം ആയും ജനുവരി 26 റിപ്പബ്ലിക് ദിനമായും നാം ആചരിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ 1950-ൽ മുഖവാചകവും 22 ഭാഗങ്ങളിലായി 395 അനുച്ഛേദങ്ങളും എട്ടു പട്ടി കകളും ആയിരുന്നു ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കം. എഴുതപ്പെട്ടതും ബൃഹത്തും ഋജുവും ആയ നിയമസംഹിതയാണ് ഇന്ത്യൻ ഭരണഘടന. ഇപ്പോൾ 25 ഭാഗങ്ങൾ, 448 അനുഛേദങ്ങൾ, 12 പട്ടികകൾ എന്നിവ ഉൾ പ്പെടുന്നതാണ് നമ്മുടെ ഭരണഘടന. അതിൽ അനുവദനീയമായ രീതിയി ലുള്ള മാറ്റങ്ങൾ വരുത്താൻ വ്യവസ്ഥയുണ്ട്. ഇതിനകം 123 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടതിൽ 101 ഭേദഗതികൾ ഭരണഘടനയിൽ ഉൾപ്പെടുത്തി യിട്ടുണ്ട്. രാജ്യത്തു നടപ്പാക്കുന്ന മറ്റെല്ലാനിയമങ്ങളുടെയും സാധുത ഭരണഘടനയ്ക്കു വിധേയവും അനുസൃതവും ആയിരിക്കണം. ഭരണഘടനയ്ക്ക് പരമ�ോന്നത സ്ഥാനവും അപ്രമാദിത്വപദവിയും കല്പിക്കുന്നതാണ് ഇന്ത്യയുടെ നിയമ വ്യവസ്ഥ. മറ്റെല്ലാം അതിനു വിധേയമാക്കപ്പെട്ടിരിക്കുന്നു. അതുക�ൊണ്ട്
9
ഭരണഘടനാതീതമ�ോ ഭരണഘടനാബാഹ്യമ�ോ ആയ എന്തും അസാധുവാ ക്കപ്പെടും.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ ഇന്ത്യൻ ജനതയുടെ പരമാധികാരം, ജനാധിപത്യം, മൗലികപൗരാവകാശ ങ്ങൾ, രാഷ്ട്രനയനിർദേശകതത്വങ്ങൾ, മൗലികപൗരധർമങ്ങൾ, ഭരണഘട നയുടെ ഫെഡറൽ സ്വഭാവം, ഭരണഘടനയുടെ പ്രഥമസ്ഥാനം, സ്വതന്ത്രനീ തിന്യായ വ്യവസ്ഥ, ക്യാബിനറ്റ് ഭരണക്രമം, പാർലമെന്ററി സമ്പ്രദായം, പ്രായപൂർത്തി വ�ോട്ടവകാശം, അധികാരവികേന്ദ്രീകരണവ്യവസ്ഥ, അന്താ രാഷ്ട്രതത്വങ്ങളുടെ അംഗീകരണവും പ്രാബല്യവും എന്നിവ ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാനമൂല്യങ്ങളാണ്.
ഭരണഘടനയുടെ അടിസ്ഥാനഘടനാതത്വം ഇന്ത്യയിൽ ദേശീയ-സംസ്ഥാനതലങ്ങളിൽ രൂപപ്പെടുന്ന ഏത�ൊരു നിയമവും ചട്ടവും ഭരണകാര്യാധികാരികളുടെ തീരുമാനവും നീതിന്യായ ക്കോടതികളുടെ വിധിതീർപ്പുകളും ഭരണഘടനയ്ക്കു വിധേയവും അനുസൃതവും ആയിരിക്കണം. അവ യുക്തിസഹവും കാര്യകാരണബദ്ധവും നീതിപൂർവ്വക വും ധാർമ്മികവും ആയിരിക്കണം. എന്നാൽ അത്തരത്തിലുള്ള ഒരു തീരുമാ നവും നടപടിയും ഭരണഘടനയുടെ അടിസ്ഥാനപ്രമാണഘടനയ്ക്കു വിരുദ്ധമ�ോ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങൾ തകർക്കുന്ന തരത്തിലുള്ളത�ോ ആകാൻ പാടില്ല. ഈ ഭരണഘടനാതത്വം 1973 ൽ കേശവാനന്ദഭാരതി യും സ്റ്റേറ്റ് ഓഫ് കേരളയും തമ്മിൽ നടന്ന കേസിന്റെ വിധിയിലൂടെ നമ്മുടെ സുപ്രീം ക�ോടതിതന്നെ നിയമവാഴ്ച്ചയുടെ ഭാഗമാക്കിയിട്ടുണ്ട്. ഭരണഘട നയുടെ ഏതു ഭാഗവും വ്യവസ്ഥാപിതരീതിയിൽ ഭേദഗതി വരുത്താം. എന്നാൽ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങൾക്കു ഹാനി വരുന്ന ഒരു മാറ്റവും അനുവദനീയമല്ല എന്നതാണ് സുപ്രീം ക�ോടതിയുടെ വിധി. ഇന്ന് അത് ഇന്ത്യൻ നിയമവാഴ്ചയുടെയും ഭരണഘടനയുടെതന്നെയും ഭാഗമായ തത്വമാണ്.
ഭരണഘടനയുടെ മുഖവാചകം
ഭ
രണഘടന നമുക്കു നല്കുന്ന അവകാശങ്ങളുടെ സംഗ്രഹിതരൂപമാണ് അതിന്റെ മുഖവാചകം. അക്ഷരാർഥത്തിൽ ഭരണഘടനയുടെ ഭാ ഗംതന്നെ ആണെങ്കിലും നീതിന്യായപ്രക്രിയവഴി പ്രാബല്യം നൽകുന്ന വ്യവസ്ഥയല്ല അത്. ഭരണഘടനയുടെ ഉള്ളടക്കത്തിലേക്കു കടക്കാനുള്ള താക്കോലാണു മുഖവാചകം. നമ്മുടെ രാഷ്ട്രത്തെയും അതിന്റെ സ്വഭാവ ത്തെയും മുഖവാചകം വെളിപ്പെടുത്തുന്നു. ഈ രാജ്യത്തെ പൗരജനങ്ങളുടെ അവകാശാധികാരങ്ങൾ മുഖവാചകം സൂചിപ്പിക്കുന്നു. രാജ്യത്തെ ജനസമൂ ഹത്തിന്റെ ഭാവിസ്വഭാവസവിശേഷതയും നിലനില്പും ഈ മുഖവാചകം ഉൾ ക്കൊള്ളുന്നു. ഭരണഘടനയുടെ ഉടമകളും അവകാശികളും പ്രയ�ോക്താക്കളും ജനങ്ങൾ ആണെന്ന് മഹത്തായ ആ വാചകം വെളിപ്പെടുത്തുന്നു. ജനങ്ങളാൽ നിർമിക്കപ്പെട്ട് ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ പ്രാവർത്തി കമാക്കുന്നതാണ് നമ്മുടെ ഭരണഘടനയെന്ന് മുഖവാചകം പ്രഖ്യാപിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ 85 വാക്കുകൾ ഉൾക്കൊള്ളുന്ന ഒറ്റവാചകമാണ് ഭരണ ഘടനയുടെ മുഖവാചകം. ഈ ബൃഹദ്വാക്യം താഴെ ചേർക്കുന്നവിധം മലയാ ളത്തിലേക്കു ഭാഷാന്തരം ചെയ്യാം: “ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ�ോഷ്യ ലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാ നും അതിലെ പൗരർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും നിഷ്ഠ യ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമ ത്വവും സംപ്രാപ്തമാക്കുവാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹ�ോ ദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണ
11
ഘടനാനിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമു ക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.” ഇതാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖവാക്യം അഥവാ ‘പ്രീയാം ബിൾ’. ഇതിൽ അടിവര ഇട്ട പദങ്ങൾ 1976 ൽ 42-ാം ഭരണഘടനാഭേദഗ തിയിലൂടെ മുഖവാചകത്തിൽ ചേർത്തതും 1977 ജനുവരി മൂന്നിന് വിജ്ഞാ പനത്തിലൂടെ നിലവിൽ വന്നതുമായ ഘടകങ്ങളാണ്. രാഷ്ട്രനിർവചനത്തെ സൂചിപ്പിക്കുന്ന മതനിരപേക്ഷത, സമത്വം എന്നീ പ്രയ�ോഗങ്ങൾ 1949 ൽ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും ഭരണഘടനാനിർമാണസഭയിൽ അംഗീക രിച്ച നിലപാടുപ്രകാരം അന്ന് ഉൾപ്പെടുത്താതെ ഭാവിയിൽ സ്വീകരിക്കുമെ ങ്കിൽ ഉൾപ്പെടുത്താവുന്നത് എന്നു നിർദേശിക്കപ്പെട്ടവയാണ്.
പൗരത്വം, ദേശീയത എന്നിവയ്ക്കുള്ള അവകാശം
1989ൽ ഐക്യരാഷ്ട്രസഭയും ഇന്ത്യ ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളും
അംഗീകരിച്ച ബാലാവകാശ ഉടമ്പടി പ്രകാരം ഇന്ത്യയിലെ ഓര�ോ കുട്ടി ക്കും ഈ രാജ്യത്തെ പൗരത്വത്തിനും ഈ രാഷ്ട്രത്തിന്റെ ദേശിയതയ്ക്കും ഉള്ള അവകാശമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 2 അനുഛേദം 5 ഖണ്ഡം (എ) പ്രകാരം ഇന്ത്യയുടെ ഭൂപ്രദേശത്ത് ജനിക്കുന്നത�ോ, ഖണ്ഡം (ബി) പ്രകാരം ഇന്ത്യൻ ഭൂപ്രദേശത്ത് താമസിക്കുന്ന അച്ഛനമ്മമാർക്കു ജനി ക്കുന്നത�ോ ആയ കുട്ടിക്ക് ഇന്ത്യൻ പൗരത്വവും അതുപ്രകാരം ഇന്ത്യയുടെ ദേശീയതയ്ക്കുമുള്ള അവകാശമുണ്ട്. ഒരാളുടെ മതമ�ോ ജാതിയ�ോ ഭാഷയ�ോ ലിംഗമ�ോ അല്ല, അയാളുടെ പിറവിയാണ് പൗരത്വത്തിനും ദേശീയതയ്ക്കും അടിസ്ഥാനമാകുന്നത്. ഇതിനുപുറമേ ആർജിതപൗരത്വം എന്ന വ്യവസ്ഥ യും ഇന്ത്യൻ ഭരണഘട വ്യവസ്ഥ ചെയ്യുന്നുണ്ട്. മേല്പറഞ്ഞ ജന്മനാ ഉള്ള പൗരത്വാവകാശം ഇല്ലാത്തവർ സ്വേഛാനുസരണവും നിയമനടപടിക്രമം പാലിച്ചും നേടുന്നതാണ് ആർജ്ജിതപൗരത്വം. ഭരണഘടനയുടെ അനുഛേദം 10 അനുസരിച്ച് എല്ലാ ഇന്ത്യൻ പൗരരും ഇന്ത്യയുടെ പാർലമെന്റ് രൂപം നൽകുന്ന ഏതു നിയമത്തിനും ഇന്ത്യൻ സുപ്രീം ക�ോടതിയുടെ വിധി തീർപ്പുകൾക്കും വിധേയരായിരിക്കും. പൗ രത്വവും ദേശീയതയും ആർജിക്കുന്നത�ോ പുലർത്തുന്നത�ോ ഉപേക്ഷിക്കു ന്നത�ോ നഷ്ടപ്പെടുന്നത�ോ സംബന്ധിച്ച ഏതു സംഗതിയും നിയമം മൂലം നിയന്ത്രിക്കാൻ ഇന്ത്യൻ പാർലമെന്റിന് ഭരണഘടനയുടെ അനുഛേദം 11 അധികാരം നൽകുന്നു. അതിനാൽ മത-ജാതി-ഭാഷാ-പ്രാദേശിക-ലിംഗ വ്യത്യാസങ്ങൾ കാരണം പൗരർക്കിടയിൽ ഭേദമ�ോ അന്തരമ�ോ വരുന്നി ല്ല. എല്ലാ ഇന്ത്യക്കാരും ഏക�ോദരസഹ�ോദരങ്ങളാണ്. ഇന്ത്യപെറ്റ മക്കൾ നമ്മൾ എന്നുമ�ൊന്ന്.
മൗലികപൗരാവകാശങ്ങൾ
ഭ
രണഘടനയുടെ ഭാഗം III-ൽ അനുഛേദം 12 മുതൽ 35 വരെയുള്ള വ്യവസ്ഥകളാണ് മൗലികപൗരാവകാശത്തെ പരാമർശിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ ചുവടെ സൂചിപ്പിക്കാം. അതിന് മുമ്പ് രണ്ട് സുപ്ര ധാന കാര്യങ്ങൾ അറിയണം. ഒന്ന്, ഭരണഘടനയുടെ ഭാഗം III-ൽ ‘സ്റ്റേറ്റ്’ അഥവാ ‘രാഷ്ട്രം’ എന്നതു ക�ൊണ്ട് അർത്ഥമാക്കുന്നത് ഇന്ത്യയുടെ ദേശീയപാർലമെന്റ്, ദേശീയ ഗവൺമെന്റ്, സംസ്ഥാനനിയമസഭകൾ, സംസ്ഥാനഗവണ്മെന്റുകൾ, എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും ഇതര അധികാരസ്ഥാപനങ്ങളും സർക്കാർ നി യന്ത്രണത്തിലുള്ള സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവ എന്നാണ്. അപ്പോൾ, പൗരരുടെ മൗലികാവകാശങ്ങൾ പരിരക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യുക എന്നത് രാഷ്ട്രത്തിന്റെ അഥവാ സ്റ്റേറ്റിന്റെ കടമയാണ്, എന്നു പറ ഞ്ഞാൽ, ഈ സംവിധാനങ്ങളുടെയെല്ലാം സമഗ്രകടമയാണ് എന്നർത്ഥം.
നാം സ്വീകരിച്ച മൗലികാവകാശങ്ങൾ സാർവ്വലൗകികമാണ്. 1948 ലെ സാർവദേശിയ മനുഷ്യാവകാശപ്രഖ്യാപനത്തിലെ വ്യക്തിഗതവും രാഷ്ട്രീയ വുമായ (സിവിൽ ആൻഡ് പ�ൊളിറ്റിക്കൽ) അവകാശങ്ങളാണ് നമ്മുടെ ഭര ണഘടന മൗലികാവകാശങ്ങളായി സ്വാംശീകരിച്ചിട്ടുള്ളത്. അമേരിക്കൻ നിയമസംഹിതയായ ബിൽ ഓഫ് റൈറ്റ്സിന�ോടും മൗലികാവകാശവ്യവ സ്ഥകൾക്കു കടപ്പാടുണ്ട്. രണ്ടാമത്തെ പ്രധാനസംഗതി, മൗലികപൗരാവകാശങ്ങൾക്കുള്ള ഭരണ ഘടനാപരിരക്ഷയാണ്. ഈ തത്ത്വമനുസരിച്ച് സംഭവിക്കുന്നത് എന്താ ണെന്നു ന�ോക്കാം. ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനുമുമ്പു പ്രാ ബല്യത്തിലിരുന്നത�ോ ഭരണഘടന പ്രാബല്യത്തിലായശേഷം നിലവിൽ
14
വന്നത�ോ ഭാവിയിൽ രൂപപ്പെടുന്നത�ോ ആയ ഏതു നിയമ-ചട്ടങ്ങളും മൗലി കാവകാശങ്ങൾ പാലിക്കുന്നതായിരിക്കണം. അത്തരം നിയമ-ചട്ടങ്ങൾ ഭര ണഘടനയുടെ ഭാഗം III അനുശാസിക്കുന്ന മൗലികപൗരാവകാശങ്ങൾക്ക് വിരുദ്ധമ�ോ അവയെ ഹനിക്കുന്നത�ോ നിഷേധിക്കുന്നത�ോ ആണെങ്കിൽ എത്ര അളവിൽ നിഷേധമ�ോ ഹാനിയ�ോ വൈരുദ്ധ്യമ�ോ നിലനിൽക്കുന്നു വ�ോ അത്ര അളവിൽ പ്രസ്തുത നിയമം അസാധുവാക്കപ്പെടും എന്നതാണു തത്ത്വം. ഇവിടെ നിയമം എന്നതുക�ൊണ്ട് അർത്ഥമാക്കുന്നത്, പാർലമെന്റോ നി യമസഭകള�ോ രൂപം നൽകുന്ന നിയമങ്ങള�ോ ചട്ടങ്ങള�ോ വിജ്ഞാപനങ്ങ ള�ോ ഓർഡിനൻസ�ോ ഉത്തരവുകള�ോ ഉപനിയമങ്ങള�ോ (ബൈല�ോ) നി യന്ത്രണങ്ങള�ോ പാരമ്പര്യങ്ങള�ോ ആചാരങ്ങള�ോ നിഷ്ഠകള�ോ ഇന്ത്യയുടെ ഭൂപ്രദേശങ്ങളിൽ നിലവിലിരിക്കുന്ന ഏതെങ്കിലും നിയമമ�ോ എന്നാണ്. പാർലമെന്റോ നിയമസഭയ�ോ മറ്റേതെങ്കിലും അധികാരസ്ഥാപനങ്ങള�ോ ക�ോടതിയ�ോ രൂപം നൽകുന്ന നിയമതത്വങ്ങളെല്ലാം ഈ നിർവചനത്തിൽ ഉൾപെടും. മൗലികപൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടവ ഭരണഘടനയുടെ 14 മുതൽ 32 വരെയുള്ള അനുഛേദങ്ങളാണു വ്യവസ്ഥപ്പെടുത്തുന്നത്. അവ ഇങ്ങനെ സംഗ്രഹിക്കാം.
തുല്യതയ്ക്കുള്ള അവകാശം നിയമത്തിന്റെ മുമ്പാകെയുള്ള തുല്യതയ്ക്കും നിയമംമൂലമുള്ള തുല്യപരിര ക്ഷയ്ക്കും അവസരത്തിലും പദവിയിലുമുള്ള തുല്യതയ്ക്കുമുള്ള അവകാശം. മതം, ജാതി, വർണം, ലിംഗം, ഭാഷ, പ്രാദേശികത്വം, ജന്മസ്ഥലം മുത ലായവയുടെ പേരിലുള്ള വിവേചനത്തിനെതിരായ അവകാശം. പ�ൊതുത�ൊഴിലവസരങ്ങളിൽ തുല്യതയ്ക്കുള്ള അവകാശം. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി പ്രത്യേക വ്യവസ്ഥ ഉണ്ടാ ക്കുന്നതിനും സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഏതെങ്കിലും വിഭാഗങ്ങളില്‍പ്പെട്ട പൗരന്മാരുടെ ഉന്നമന ത്തിനുവേണ്ടിയ�ോ പട്ടികജാതി-പട്ടികഗ�ോത്രവര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി യ�ോ നിയമം വഴി പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതിനും തുല്യതയ്ക്കുള്ള അവകാശം തടസ്സമാകുന്നില്ല.
സ്വാതന്ത്രത്തിനുള്ള അവകാശം സംസാരിക്കുന്നതിനും അഭിപ്രായപ്രകടനത്തിനും സ്വപ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യം, ആയുധരഹിതരായും സമാധാനപൂർവ്വവും സംഘം ചേരാനു ള്ള സ്വാതന്ത്ര്യം, യൂണിയനുകളും അസ�ോസിയേഷനുകളും ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം, ഇന്ത്യൻ ഭൂപ്രദേശത്തെവിടെയും സഞ്ചരിക്കാനുള്ള സ്വാത
15
ന്ത്ര്യം, ഇന്ത്യൻ ഭൂപ്രദേശത്തെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം, വാണിജ്യം, വ്യാപാരം, സംരംഭം ഉൾപ്പെടെ ത�ൊഴില�ോ ഏതെങ്കിലും അതിജീവനമാർഗമ�ോ അവലംബിക്കുന്നതിനുള്ള സ്വാതന്ത്യം എന്നിവ ഉൾ പ്പെടുന്നു. ഈ സ്വാതന്ത്ര്യങ്ങൾ കാര്യകാരണസഹിതമുള്ള നിയന്ത്രണങ്ങൾക്കു വി ധേയമായിരിക്കും. രാജ്യത്തിന്റെ അഖണ്ഡത, ദേശീയസുരക്ഷ, സൗഹാർദ്ദ പൂർണമായ വിദേശരാജ്യബന്ധം, പ�ൊതുനിയമക്രമസമാധാനം, അന്തസ്സും ധാർമികതയും, ക�ോടതിയലക്ഷ്യം, അപമാനകരമായ പ്രവൃത്തി, കുറ്റകൃത്യ പ്രേരണ എന്നിവ മുൻനിർത്തിയുള്ള നിയന്ത്രണങ്ങളാണിവ. ത�ൊഴില�ോ ജീവന�ോപാധിയ�ോ നിർവഹിക്കുന്നതിന് അനുയ�ോജ്യമായ യ�ോഗ്യത കൈവരിക്കണമെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു.
വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ ഒരു വ്യക്തിയും നിലവിലിരിക്കുന്ന നിയമവ്യവസ്ഥയാൽ കുറ്റമെന്നു സ്ഥാപിക്കപ്പെടാത്ത ഒരു കൃത്യത്തിനും ശിക്ഷിക്കപ്പെടരുത്. ഒരു കുറ്റ കൃത്യത്തിനും ആനുപാതികമായി അർഹിക്കുന്നതിലധികം ശിക്ഷയ്ക്ക് ഒരു വ്യക്തിയും വിധേയമാക്കപ്പെടരുത്. ഒരാളും ഒരേ കുറ്റകൃത്യത്തിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെടേണ്ട. ഒരാളെയും അയാളുടെതന്നെ കൃത്യത്തിൽ അയാൾക്കുതന്നെ എതിരായി സാക്ഷി പറയാൻ നിർബ ന്ധിക്കരുത്. ഇതെല്ലാം വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലിരിക്കുന്ന നിയമത്തിന്റെ പിൻബലമില്ലാതെ ഒരാളുടെയും ജീവന�ോ വ്യക്തിസ്വാതന്ത്ര്യമ�ോ ഹനിച്ചുകൂടാ. ജീവനുള്ള അവകാശ ത്തിന്റെ അനിവാര്യഭാഗമാണ് അതിജീവനാവകാശം എന്നു സുപ്രീം ക�ോടതി വ്യാഖ്യാനിച്ചു. അതിജീവനാവകാശത്തിൽ ശുദ്ധവായു, ശുദ്ധ ജലം, ശുചിയായ പരിസ്ഥിതി, ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാ സം, ആര�ോഗ്യം തുടങ്ങിയ അവകാശങ്ങൾ ഉൾപ്പെടുന്നു. കാരണം ബ�ോദ്ധ്യപ്പെടുത്തിക്കൊണ്ടും നിയമസേവനം തേടാൻ അവസരം നല്കിയും പ്രതിര�ോധത്തിനു സാഹചര്യം നൽകിയും ആവ ശ്യമെങ്കിൽ വൈദ്യപരിശ�ോധന ഉറപ്പാക്കിയും 24 മണിക്കൂറിനുള്ളിൽ ത�ൊട്ടടുത്തുള്ള മജിസ്‌ട്രേറ്റിനുമുമ്പിൽ ഹാജരാക്കിക്കൊണ്ടുമല്ലാതെ ഒരാളെയും അറസ്റ്റ് ചെയ്യരുത്. എന്നാൽ, ശത്രുരാജ്യത്തെ സൈനികർ ക്കും നുഴഞ്ഞുകയറ്റക്കാർക്കും കരുതൽത്തടങ്കൽ നിയമത്തിന�ോ നല്ലന ടപ്പിന�ോ വിധേയരായവര�ോ സ്ഥിരം കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടു ള്ളവര�ോ ആയവർക്കും ഈ പരിരക്ഷ ലഭിക്കില്ല.
വിദ്യാഭ്യാസത്തിനുള്ള അവകാശം 6 വയസ്സിനും 14 വയസ്സിനുമിടയിലുള്ള കുട്ടികൾക്കു നിയമാനുസൃതം രാഷ്ട്രം രൂപം നൽകുന്ന മാർഗ്ഗത്തിൽ ഗുണനിലവാരമുള്ളതും സൗജന്യ വുമായ സാർവത്രികവിദ്യാഭ്യാസം ഉറപ്പാക്കണം.
16
ചൂഷണത്തിനെതിരായ പരിരക്ഷ ലൈംഗികചൂഷണം, ദുരുപയ�ോഗം, സാമ്പത്തികചൂഷണം, നിയമ വിരുദ്ധപ്രവൃത്തികൾ എന്നിവയ്ക്കു വിധേയമാകുന്നതിലേക്കും നിർബ ന്ധിതത�ൊഴിലിൽ നിയ�ോഗിക്കുന്നതിലേക്കുമായുള്ള മനുഷ്യക്കടത്ത്, പെൺവാണിഭം, കുട്ടിക്കടത്ത് മുതലായ പ്രവൃത്തികളിൽ നിന്നുള്ള പരി രക്ഷാവകാശം.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മതവിശ്വാസം, ആരാധന, ആചാരം, നിഷ്ഠ, പ്രചാരം എന്നിവയ്ക്കുള്ള അവകാശം. പ്രത്യേക മതവിഭാഗങ്ങൾക്കു തനതായ ധർമസ്ഥാപന ങ്ങൾ, മതാചാരനിഷ്ഠകൾ, സ്വത്തുവകകൾ, അവയുടെ സമ്പാദനവും നിയമവിധേയമായ വിനിയ�ോഗവും എന്നിവയ്ക്കുള്ള അവകാശം.
ന്യൂനപക്ഷ അവകാശങ്ങള്‍ മതന്യൂനപക്ഷവിഭാഗങ്ങളിലെ പൗരർക്കുള്ള ഭാഷാപരവും സാംസ്കാരി കവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ, മതന്യൂനപക്ഷങ്ങൾക്കു വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്താനുള്ള അവകാശം.
ഭരണഘടനാനിവൃത്തിമാർഗങ്ങൾക്കുള്ള അവകാശം മൗലികപൗരവകാശങ്ങൾ ധ്വംസിക്കുന്നതിന് എതിരെ ഭരണഘട നാപരിഹാരം നേടാനുള്ള അവകാശം. ഇതിനായി അഞ്ചുതരം റിട്ട് അനുവാദങ്ങൾ ഉപയ�ോഗപ്പെടുത്താം - പ്രൊഹിബിഷൻ, സെർഷ്യേ ാററി, ക്വോവാറന്റോ, മൻഡമസ്, ഹേബിയസ്‌ക�ോർപ്പസ് എന്നിവ. ഭരണഘടനയുടെ അനുഛേദം 32 പ്രകാരം സുപ്രീം ക�ോടതിയെയും അനുഛേദം 226 പ്രകാരം ഹൈക്കോടതിയേയും റിട്ട് ഹർജിയുമായി സമീപിക്കാം. അനുഛേദം 32 പ്രകാരം സുപ്രീം ക�ോടതിയെ സമീപി ക്കുന്നതിനുള്ള അവകാശം ഒരു മൗലികാവകാശമാണ്.
രാഷ്ട്രനയനിർദ്ദേശകതത്ത്വങ്ങൾ
ഇ
ന്ത്യൻ ഭരണഘടനയുടെ ഭാഗം IV-ൽ യഥാക്രമം 36 മുതൽ 51 വരെ അനുഛേദങ്ങളിലായി ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളതാണ് രാഷ്ട്രനയനിർ ദ്ദേശകതത്ത്വങ്ങൾ. 1950 നും 2018 നും ഇടയിൽ വിവിധഘട്ടങ്ങളിൽ ഈ ഭാഗത്തു വിവിധ ഖണ്ഡങ്ങളിൽ കൂട്ടിച്ചേർക്കലുകൾ, മാറ്റങ്ങൾ എന്നിവ വരുത്തി നിയമഭേദഗതി ബാധകമാക്കിയിട്ടുണ്ട്. എന്നാൽ ഈ നിയമതത്വ ങ്ങൾ ക�ോടതിവ്യവഹാരത്തിലൂടെ പ്രാബല്യം നൽകാവുന്നവയല്ല. എങ്കിലും ഭാവിനിയമനിർമാണത്തിൽ അടിസ്ഥാനമാർഗദർശകതത്ത്വങ്ങളായി ഇവ പരിഗണിക്കേണ്ടത് രാഷ്ട്രത്തിന്റെ കർത്തവ്യമാണെന്ന് അനുഛേദം 37 വ്യക്ത മാക്കുന്നു.ഐറിഷ് ഭരണഘടനയിൽനിന്നു നാം സ്വാംശീകരിച്ച തത്വങ്ങ ളാണ് രാഷ്ട്രനയനിർദ്ദേശകതത്ത്വങ്ങൾ. ജനങ്ങളുടെ ക്ഷേമവും സാമൂഹികസുരക്ഷയും ഉറപ്പുവരുത്തുക വരുമാനം, പദവി, അവസരം, ഉപാധികൾ എന്നിവയിലെ അസമത്വ വും അസന്തുലിതാവസ്ഥയും ഇല്ലാതാക്കുക ദാരിദ്ര്യദൂരികരണം സാദ്ധ്യമാക്കുക അർഹമായ ജീവന�ോപാധിയും അതിജീവനാവസരവും ഉറപ്പാക്കുക. ഭൗതികവിഭവങ്ങൾക്കുമേൽ ഉടമസ്ഥതയും ഉത്പാദന�ോപാധികൾക്കു മേലുള്ള അവകാശവും ഉറപ്പാക്കുക സമ്പത്തിന്റെയും വിഭവത്തിന്റെയും കേന്ദ്രീകരണം തടയുകയും പ�ൊതു നേട്ടവും ഗുണവും പരിരക്ഷിക്കുകയും ചെയ്യുക തുല്യജ�ോലിക്കു തുല്യവേതനം ഉറപ്പാക്കുക കുട്ടികൾ, സ്ത്രീകൾ, യുവാക്കൾ തുടങ്ങിയവരുടെ ദുരുപയ�ോഗം തടയുക
18
ഭക്ഷ്യസുരക്ഷയും പ�ോഷണവും വ്യക്തിത്വവികസനാവസരവും ഉറപ്പാ ക്കുക സൗജന്യനിയമസേവനസഹായവും നീതിന്യായാവസരവും സാദ്ധ്യമാ ക്കുക അധികാരവികേന്ദ്രീകരണം പ്രാവർത്തികമാക്കുക വിദ്യാഭ്യാസം, പ�ൊതുപിന്തുണ, ത�ൊഴിലവകാശം എന്നിവ ഉറപ്പാ ക്കുക ത�ൊഴിലിടങ്ങളിൽ സുരക്ഷിതമായ പരിസ്ഥിതി ഉറപ്പാക്കുക, പ്രസവാ വധി ഉറപ്പാക്കുക ത�ൊഴിലെടുക്കുന്നവർക്കു മതിയായ ഉപജീവനവേതനം ഉറപ്പാക്കുക സ്ഥാപനമാനേജ്‌മെന്റിൽ ത�ൊഴിലാളിപങ്കാളിത്തം സാദ്ധ്യമാക്കുക ഏകീകൃത വ്യക്തിനിയമസംഹിതയ്ക്കു പ്രാബല്യം നൽകുക പ്രാഥമികശിശുപരിചരണം ഉറപ്പാക്കുക പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുക പ�ൊതുജനാര�ോഗ്യം, ജീവിതനിലവാരം, പ�ോഷകാഹാരമൂല്യം എന്നിവ പരിപാലിക്കുക ആസൂത്രിത കാർഷിക�ോല്പാദനവും മൃഗസംരക്ഷണവും സാദ്ധ്യമാക്കുക പ്രകൃതിപരിസ്ഥിതി, വനവന്യജീവി സമ്പത്തുകൾ എന്നിവ പരിരക്ഷി ച്ചു പരിപാലിക്കുക ചരിത്ര-പൈതൃകസമ്പത്തുകൾ സംരക്ഷിച്ചു പരിപാലിക്കുക നീതിന്യായസംവിധാനത്തെ നിയമനിർമാണ-കാര്യനിർവഹണവിഭാ ഗങ്ങളിൽനിന്നു വേർതിരിച്ചു വ്യവസ്ഥാപിതമാക്കുക സാർവദേശീയ സമാധാനവും മനുഷ്യരാശിയുടെ സുരക്ഷയും സാദ്ധ്യമാ ക്കുക ഇവയാണ് പ്രധാന രാഷ്ട്രനയനിർദ്ദേശകതത്ത്വങ്ങൾ. ഈ തത്ത്വങ്ങൾ പലതും നാം ദേശീയതലത്തിൽ നിർണായകനിയമങ്ങളായി മാറ്റുകയും രാജ്യത്താകെ പ്രാബല്യം നൽകുകയും ചെയ്തിട്ടുണ്ട്. സർക്കാർ കാലാകാലം രൂപവത്ക്കരിച്ചു നടപ്പിലാക്കുന്ന നയങ്ങളിലും പദ്ധതികളിലും പരിപാടിക ളിലും ഈ തത്ത്വങ്ങളുടെ പ്രായ�ോഗികപ്രതിഫലനം കാണാം.
മൗലിക കര്‍ത്തവ്യങ്ങൾ
സ�ോ
വിയറ്റ് യൂണിയന്റെയും ചൈനയുടെയും ഭരണഘടനാ വ്യവസ്ഥകളിൽനിന്നു നാം ഉൾക്കൊണ്ടതാണു മൗലിക കര്‍ത്തവ്യങ്ങൾ. ഭരണഘടനയുടെ ഭാഗം IV എ -ൽ 1976 ലെ 42-ാം ഭരണ ഘടനാഭേദഗതിയിലൂടെ കൂട്ടിചേർത്തതാണ് ഈ വ്യവസ്ഥകൾ. എന്നാൽ ഇന്ത്യയിലെ മൗലിക കര്‍ത്തവ്യങ്ങളുടെ നിഷേധമ�ോ ലംഘനമ�ോ കുറ്റമാ യിക്കണ്ടു ശിക്ഷിക്കാൻ ഈ ഭാഗം വ്യവസ്ഥ ചെയ്യുന്നില്ല. തന്മൂലം പ്രേരണാ ത്മകമായ പ്രയ�ോഗമേ ഈ വ്യവസ്ഥകൾക്കു നിലവിലുള്ളൂ. അനുഛേദം 51 എ-ൽ ഉൾപ്പെടുത്തിയിട്ടുള്ള 11 മൗലിക കര്‍ത്തവ്യങ്ങൾ ഇവയാണ്:
ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും രാഷ്ട്രപതാക, ദേശീയഗാനം തുടങ്ങിയ രാഷ്ട്രത്തിന്റെ ചിഹ്നങ്ങളെയും മൂല്യങ്ങളെയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യുക. ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മഹത്തായ മൂല്യങ്ങളും അംശങ്ങ ളും പിന്തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യുക. ഇന്ത്യയുടെ പരമാധികാരം, ഐക്യം, ദേശാഭിമാനം എന്നിവ ഉയർ ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. ദേശസുരക്ഷയ്ക്കും ദേശസേവനത്തിനുമായി സ്വയംസമർപ്പിക്കുക പ�ൊതുസാഹ�ോദര്യവും സഹിഷ്ണുതയും പരിപാലിച്ചു പ്രോത്സാഹിപ്പി ക്കുകയും മത-ഭാഷാ-പ്രാദേശിക-സാമൂഹികവൈവിദ്ധ്യങ്ങൾ പരിര ക്ഷിക്കുകയും സ്ത്രീത്വത്തിനെതിരായ കൃത്യങ്ങൾ പ്രതിര�ോധിക്കുകയും സ്ത്രീപദവി സംരക്ഷിക്കുകയും ചെയ്യുക. രാഷ്ട്രത്തിന്റെ സമ്പന്നമായ ചരിത്രപാരമ്പര്യവും സങ്കലിതസംസ്കാരവും സംരക്ഷിച്ചു പരിപ�ോഷിപ്പിക്കുക
20
വനങ്ങൾ, വന്യജീവികൾ, തടാകങ്ങൾ, നദികൾ, പ്രകൃതിപരിസ്ഥിതി വിഭവങ്ങൾ മുതലായവ സംരക്ഷിക്കുക, സഹജീവികള�ോടു സഹാനുഭൂ തിയും ഭൂതദയയും പരിപാലിക്കുക. ശാസ്ത്രാവബ�ോധം വളർത്തുക, അന്വേഷണത്വരയും മാനവികമൂല്യങ്ങ ളും വികസിപ്പിക്കുക, പരിഷ്ക്കരണക്ഷമത ഉറപ്പാക്കുക. പ�ൊതുമുതൽ സംരക്ഷിക്കുക വ്യക്തിഗതവും കൂട്ടായതുമായ മഹത്ത്വത്തിലേക്കും നേട്ടത്തിലേക്കും അനവദ്യതയിലേക്കും രാഷ്ട്രത്തെ നയിക്കുക. ആറുവയസിൽ താഴെയുള്ളവർക്കു പ്രാഥമികശിശുപരിചരണവും 6-14 വയസ്സ് പരിധിയിലുള്ള കുട്ടികൾക്കു ഗുണമേന്മയുള്ള വിദ്യാഭ്യാസവും വ്യക്തിവികസന അവസരവും ഉറപ്പാക്കുക.
അധികാരവിഭജനതത്ത്വം
പ്ര
സിദ്ധ ഫ്രഞ്ചുചിന്തകനും എഴുത്തുകാരനും നിയമജ്ഞനും ആയിരു ന്ന രാഷ്ട്രതന്ത്രജ്ഞൻ മ�ൊണ്ടെസ്ക്യൂ മുന്നോട്ടുവച്ച ആശയമാണ് രാ ഷ്ട്രഭരണസംവിധാനത്തിലെ അധികാരവിഭജനം എന്നത്. നിയമനിർമ്മാ ണം, കാര്യനിർവ്വഹണം, നീതിനിർവ്വഹണം എന്നീ മൂന്നു വിഭാഗങ്ങളാണ് അദ്ദേഹം നിർദ്ദേശിച്ചത്. രാഷ്ട്രത്തിന് ആവശ്യമായ നിയമങ്ങൾ രൂപപ്പെ ടുത്താൻ നിയമനിർമ്മാണസഭകൾ, അത്തരം നിയമങ്ങൾ നടപ്പാക്കാൻ കാര്യനിർവ്വഹണവിഭാഗം, ഈ രണ്ടുവിഭാഗങ്ങളുടെ ഉൾപ്പെടെ കൃത്യങ്ങൾ നിരീക്ഷിച്ചു ശരിതെറ്റുകൾ നിർണ്ണയിച്ചു നീതി നടപ്പാക്കാൻ നീതിന്യായവി ഭാഗം എന്നിവ ചേരുന്നതാണു രാഷ്ട്രഭരണകൂടം. രാഷ്ട്രത്തിന്റെ അധികാരങ്ങളെല്ലാം ഒരു കേന്ദ്രത്തിൽ വ്യവസ്ഥപ്പെടുത്തുന്ന രീതിയെ യൂണിറ്ററി എന്നും ഒന്നിലേറെ തലങ്ങളിൽ അധികാരങ്ങൾ വിന്യസിക്കുന്ന രീതിയെ ഫെഡറൽ എന്നും പറയാം. ലാറ്റിൻ ഭാഷയിലെ ‘ഫ്യൂഡസ്’ എന്ന പ്രയ�ോഗത്തിൽനിന്നാണ് ഫെഡറൽ എന്ന സംജ്ഞ രൂപപ്പെട്ടിരിക്കുന്നത്.
ഫെഡറലിസം ഇന്ത്യയിൽ ഇന്ത്യ എന്ന രാഷ്ട്രത്തെ നിർവ്വചിക്കുമ്പോൾ ഭരണഘടന പ്രയ�ോഗിക്കുന്ന വിശേഷണം ‘യൂണിയൻ ഓഫ് സ്റ്റേറ്റ്സ്’ എന്നാണ്. അതുക�ൊണ്ടുതന്നെ സംസ്ഥാനസർക്കാരുകളും യൂണിയൻ അഥവ കേന്ദ്ര സർക്കാരും എന്ന രണ്ടു തലങ്ങൾ ഭരണഘടന സാധൂകരിച്ചിരിക്കുന്നു. 1994-ലെ 73, 74 ഭരണഘടനാഭേദഗതികളിലൂടെ മൂന്നാമത്തെ ഭരണതലമായി തദ്ദേശസ്വ യംഭരണസ്ഥാപനങ്ങളും വ്യവസ്ഥാപിതമായി. രാജ്യത്തിന്റെ ഭരണകാ ര്യാധികാരങ്ങൾ ഇത്തരത്തിൽ രണ്ടോ അതിലധികമ�ോ തലങ്ങളിൽ വി
22
ന്യസിക്കുന്നത�ോ ഒരുതലത്തിൽ മാത്രമായി കേന്ദ്രീകരിക്കാതിരിക്കുന്നത�ോ ആയ സംവിധാനത്തെയാണു ഫെഡറൽ സമ്പ്രദായം എന്നു പറയുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം XI ആണ് കേന്ദ്ര-സംസ്ഥാനതലങ്ങളിലു ള്ള അധികാരവിഭജനം പരാമർശിക്കുന്നത്. ഒരേവിഭാഗം പൗരജനങ്ങൾ ക്കുമേൽ വ്യത്യസ്ത അതിരുകൾ നിർണ്ണയിച്ചുക�ൊണ്ട് അധികാരപാലനം നിർണ്ണയിക്കുകയും വിന്യസിക്കുകയും ഒരേസമയം വ്യത്യസ്തസർക്കാരുകൾ അത്തരം അധികാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന രീതിയാണു ഫെഡറലി സം. അതിനാൽ ഇന്ത്യയിൽ ഭരണഘടനാപരമായി ഫെഡറലിസം നില നില്ക്കുന്നു എന്നു കരുതാം. ഇന്ത്യൻ ഭരണഘടന കേന്ദ്ര-സംസ്ഥാനതലങ്ങളിൽ നിയമനിർമ്മാണം, നിയമനിർവ്വഹണം, നീതിന്യായം എന്നീ മൂന്ന് അധികാരസംവിധാനങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ഒരു ജഡ്ജിക്കു പാർലമെ ന്റ് അംഗം ആയിരിക്കാന�ോ ഒരു ജനപ്രതിനിധിക്കു ജഡ്ജി ആയിരിക്കാ ന�ോ ഒരു ഉദ്യോഗസ്ഥനു തത്സമയം നിയമസഭാംഗമ�ോ ന്യായാധിപന�ോ ആയിരിക്കാന�ോ കഴിയില്ല എന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, പ്ര യ�ോഗികപ്രവർത്തനത്തിൽ അധികാരവിഭജനതത്ത്വം അത്രയേറെ സ്ഥി രതയ�ോടെ പാലിക്കപ്പെടുന്നില്ല. കാര്യനിർവ്വഹണവിഭാഗം നിയമനിർ വ്വഹണത്തിലും നിയമനിർമ്മാണസഭ നീതിന്യായത്തിലും ക�ോടതികൾ നിയമനിർമ്മാണ-നിർവ്വഹണകൃത്യങ്ങളിലും പരസ്പരം അതിരുകൾ കടന്നു പ്രവർത്തിക്കുന്നതു കാണാം. അധികാരങ്ങളും കർത്തവ്യങ്ങളും അവകാശങ്ങളും വിഭജിച്ചുക�ൊണ്ടും അതേ സമയം പരസ്പരസഹകരണം, പാരസ്പര്യം, സഹവർത്തിത്ത്വം എന്നിവ പാലിച്ചുക�ൊണ്ടും സുഗമവും സുസ്ഥിരവുമായി പ്രവർത്തിക്കുന്ന ഭരണസം വിധാനമാണ് ഫെഡറൽ സമ്പ്രദായം. ദേശീയ-പ്രവിശ്യാ-പ്രാദേശിക സർ ക്കാരുകൾക്കിടയിൽ ഒന്നു മറ്റൊന്നിന് ഉപരിയെന്നോ വിധേയമെന്നോ കരുതാതെ, പരസ്പരബന്ധത്തോടെ, കൃത്യമായ അതിർവരമ്പുകള�ോടെ നിർ വ്വഹിക്കപ്പെടുന്ന ഭരണസംവിധാനമാണ് ഫെഡറലിസം. അത്തരത്തിൽ സമ്പൂർണ്ണഫെഡറലിസം ഇന്ത്യയിൽ പ്രാവർത്തികമായിട്ടുമില്ല. അതുക�ൊണ്ടാണ് ഇന്ത്യയിൽ യഥാർത്ഥഫെഡറലിസം പ്രാവർത്തികമാ ണ�ോ എന്ന ച�ോദ്യത്തിൽ ന്യായാധിപർക്കും ചിന്തകർക്കും കൃത്യമായ ഉത്തരം നൽകാൻ കഴിയാത്തത്. അതുക�ൊണ്ടുതന്നെ പ്രായ�ോഗിക ഫെഡറലിസം, സഹകരണാത്മകഫെഡറലിസം, അർദ്ധഫെഡറൽ സമ്പ്രദായം, ജൈവഫെഡറൽ സ്വഭാവം എന്നു വ്യത്യസ്തരീതിയിൽ പരാ മർശിക്കുകയാണു ചെയ്യുന്നതും. കർണ്ണാടകസംസ്ഥാനവും യൂണിയൻ ഗവ ണ്മെന്റുമായി നടന്ന കേസിൽ സുപ്രീംക�ോടതി ഭരണഘടനയുടെ അർദ്ധ ഫെഡറൽ സ്വഭാവം വെളിപ്പെടുത്തുന്നു. എന്നാൽ പ്രസിദ്ധമായ എസ്. ആർ.ബ�ൊമ്മൈ കേസിൽ ജൈവപരമായ ഫെഡറലിസം എന്നു സുപ്രീം ക�ോടതിതന്നെ പരാമർശിക്കുകയും ചെയ്യുന്നു.
23
ഏല്പിക്കപ്പെട്ട അധികാരങ്ങള�ോടെ പ്രവർത്തിക്കുന്ന തദ്ദേശഭരണസ്ഥാപന ങ്ങളും നിശ്ചിതമായ അധികാരങ്ങള�ോടെ രൂപവത്ക്കൃതമാകുന്ന സംസ്ഥാ നഭരണകൂടങ്ങളും ശക്തമായ അധികാരങ്ങൾ ഏല്പിച്ചുക�ൊടുക്കപ്പെടുന്ന ദേ ശീയഭരണകൂടവും ഒരേ സമയം പ്രവർത്തിക്കുന്ന ഫെഡറൽ സ്വഭാവമുള്ള ഭരണഘടനയാണ് ഇന്ത്യയുടേത്. ഇതിൽ ഏതെങ്കിലും ഒരു തലം ദുർബ്ബ ലമാകുന്നത�ോ ഒന്നു മറ്റൊന്നിനുമേൽ അതിക്രമിച്ചു കടക്കുന്നത�ോ ഫെഡ റലിസത്തെ ദുർബ്ബലപ്പെടുത്തും. അത് രാജ്യത്തെത്തന്നെ അസ്ഥിരീകരി ക്കും. അതുക�ൊണ്ടാണ് ഭരണഘടനാനിർമ്മാണസഭയിൽത്തന്നെ ഡ�ോ. ബി.ആർ. അംബേദ്കർ നമുക്കു തന്ന മുന്നറിയിപ്പു ശ്രദ്ധേയമാകുന്നത്. എപ്പോൾ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ സ്വഭാവം അന്യമാകുന്നു വ�ോ അപ്പോൾ ഇന്ത്യ എന്ന രാജ്യവും അപ്രത്യക്ഷമാകും എന്ന മുന്നറിയിപ്പ് നാം എപ്പോഴും ഓർമ്മിക്കേണ്ടതാണ്.
അധികാരവിഭജനപട്ടികകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായ പട്ടികകൾ പരിശ�ോധിച്ചാൽ രണ്ടു പട്ടികകൾ അധികാരവിഭജനവിതരണക്രമം പരാമർശിക്കുന്നതു കാണാം. ഒന്നാമത്തേത് ഏഴാം പട്ടികയാണ്. അതിൽ മുഖ്യമായും മൂന്നു വിഭാഗങ്ങ ളുണ്ട്. ഒന്ന്, കേന്ദ്രസർക്കാരിലും പാർലമെന്റിലും നിക്ഷിപ്തമായ അധികാര ങ്ങൾ; രണ്ട്, സംസ്ഥാനസർക്കാരിലും നിയമിർമാണസഭകളിലും നിക്ഷിപ്ത മായ അധികാരങ്ങൾ; മൂന്ന്, കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഒരേ സമയം ഏല്പിക്കപ്പെടാവുന്ന വിഷയങ്ങൾ നിർദേശിച്ചിട്ടുള്ള സമവർത്തിപ്പട്ടിക. ഇതിൽ മൂന്നിലും ഉൾപ്പെടുത്താത്ത അവശിഷ്ടവിഷയങ്ങൾകൂടി കേന്ദ്രത്തിൽ ഏൽപിക്കാവുന്നതാണെന്നും ഭരണഘടന വ്യവസ്ഥപ്പെടുത്തുന്നുണ്ട്. ഇന്ത്യ യിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കു കൈമാറേണ്ട 29 ഇനങ്ങൾ നിർദ്ദേശിക്കുന്ന 11-ാം പട്ടികയും നഗരഭരണസ്ഥാപനങ്ങൾക്കു കൈമാറേ ണ്ട വിഷയങ്ങൾ സൂചിപ്പിക്കുന്ന 12-ാം പട്ടികയും 1993-ൽ യഥാക്രമം 73, 74 ഭരണഘടനാഭേദഗതികളുടെ ഭാഗമായി കൂട്ടിച്ചേർത്തവയാണ്. ഇത്തര ത്തിൽ ഓര�ോ തലത്തിലുള്ള ഭരണകൂടങ്ങൾ അവർക്ക് ഏൽപ്പിക്കപ്പെട്ട രം ഗങ്ങളിൽ പ്രവർത്തിക്കുകയും ഇതരതലങ്ങളിലെ ഭരണകൂടങ്ങള�ോടു സഹ വർത്തിത്വ സഹകരണത്തോടെ വർത്തിക്കുകയുമാണെങ്കിൽ ഇന്ത്യയിലെ ജനാധിപത്യപ്രക്രിയ സുസ്ഥിരവും സുഗമവും ആയി നിർവഹിക്കപ്പെടും. പതിനെട്ടു വയസിൽ പ്രായപൂർത്തിവ�ോട്ടവകാശം നേടി ജനാധിപത്യപ്ര ക്രിയയിൽ പങ്കാളികളാകുന്ന കുട്ടികൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ഭരണഘടനാസ്ഥാപനങ്ങൾ മുകളിൽ പരാമർശിച്ച ഭരണഘടനാസംവിധാനങ്ങൾക്കു പുറമെ ഇന്ത്യൻ ഭരണഘടന രേഖപ്പെടുത്തുന്നതും സ്ഥാപിക്കുന്നതുമായ മറ്റു ഭരണഘടനാ സ്ഥാപനങ്ങൾകൂടി നാം അറിയണം.
24
അറ്റോർണി ജനറൽ: പാർലമെന്റിന്റെ സംയുക്തയ�ോഗങ്ങളിലും ക്ഷണിക്കപ്പെടു ന്നതനുസരിച്ചു സാധാരണയ�ോഗങ്ങളിലും വ�ോട്ടവകാശം ഇല്ലാതെ അംഗമായി പങ്കെടുക്കാനും രാജ്യത്തെ ഏതു ക�ോടതിയിലും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരാകാൻ അവകാശമുള്ളതും രാഷ്ട്രപതി നിയമിക്കുന്നതുമായ ഭരണഘടനാ അധികാരസ്ഥാനമാണ് അറ്റോർണി ജനറൽ. (അനുഛേദം 76) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ: ഇന്ത്യയുടെ സഞ്ചിതനിധിയിൽനിന്നും ഉപധനാഭ്യർത്ഥനകളിൽനിന്നുമുള്ള വരവും ചെലവും കണക്കുകളുടെ പരിശ�ോ ധനയ്ക്കായി രാഷ്ട്രപതി നിയ�ോഗിക്കുന്നതും സുപ്രീംക�ോടതി ജഡ്ജിക്കു സമാ നമായ സമ്പ്രദായത്തിൽ മാത്രം പദവിയിൽനിന്ന് ഒഴിവാക്കപ്പെടാനാകുന്നതു മായ അധികാരസ്ഥാനമാണ് സി. & എ. ജി. (അനുഛേദം 148) ചീഫ് ഇലക്ഷൻ കമ്മീഷൻ: ഇന്ത്യയിൽ സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവ്വ കവുമായ തെരഞ്ഞെടുപ്പു നടത്തുന്നതിനുവേണ്ടി ഒരു തെരഞ്ഞെടുപ്പു കമ്മിഷൻ രൂപവത്ക്കരിക്കണമെന്നു ഭരണഘടന നിഷ്ക്കർഷിക്കുന്നു. പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ, രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവയുടെ നടത്തിപ്പും അംഗങ്ങളു ടെ യ�ോഗ്യത, അയ�ോഗ്യത നിർണയം ഉൾപ്പെടെ അധികാരനിർവഹണം നടത്തുന്ന ഭരണഘടനാസ്ഥാപനങ്ങളാണ് കേന്ദ്ര ഇലക്ഷൻ കമ്മിഷനും അനു ബന്ധ ഉദ്യോഗസ്ഥസംവിധാനവും. ഒരു ചീഫ് ഇലക്ഷൻ കമ്മിഷണറും രണ്ട് ഇലക്ഷൻ കമ്മിഷണർമാരും അടങ്ങുന്നതാണ് ഇപ്പോഴത്തെ സംവിധാനം. (അനുഛേദം 342)
കേന്ദ്രധനകാര്യക്കമ്മിഷൻ: രാജ്യത്തിന്റെ സഞ്ചിതധനകാര്യനിധിയിലേക്കും ഉപധനകാര്യനിധിയിലേക്കുമുള്ള വരവുകൾ, അവയിൽ നിന്നുള്ള ധനവിത രണം, നികുതിസാദ്ധ്യതകൾ, തനതുവിഭവസാദ്ധ്യതകൾ, കേന്ദ്ര-സംസ്ഥാന -തദ്ദേശഭരണസ്ഥാപനങ്ങൾക്കിടയിലെ ധനവിഹിതവിഭജനം, ഫണ്ടുകൾ, ഗ്രാന്റുകൾ, വായ്പകൾ എന്നിവ പഠിച്ചു ശുപാർശ ചെയ്യുന്ന ഭരണഘടനാസ്ഥാ പനം. (അനുഛേദം 280) കേന്ദ്ര, സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷനുകൾ: കേന്ദ്രസർക്കാരിനും സം സ്ഥാനസർക്കാരുകൾക്കും കീഴിൽ പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥരെയും ജീ വനക്കാരെയും തെരഞ്ഞെടുത്തു നിയമനനിർദേശം നൽകുന്ന സ്ഥാപനങ്ങൾ. (അനുഛേദം 315-323)
ദേശീയ പട്ടികജാതി കമ്മിഷൻ, ദേശീയ പട്ടികവർഗ കമ്മിഷൻ: രാജ്യത്തെ പട്ടി കജാതി / പട്ടികവർഗ വിഭാഗങ്ങളുടെ സുരക്ഷ, വികസനം, ക്ഷേമം എന്നിവ മുൻനിർത്തി രാഷ്ട്രപതി നിയമിക്കുന്ന ദേശീയ ഭരണഘടനാസ്ഥാപനങ്ങൾ. (യഥാക്രമം അനുഛേദം 338, 338 എ)
ഭാഷാന്യൂനപക്ഷ കമ്മിഷണർ: രാജ്യത്തെ ഭാഷാന്യൂനപക്ഷപദവി നിർണ്ണയി ക്കുന്നതിനും അവയുടെ പരിരക്ഷയും വികാസവും ഉറപ്പാക്കുന്നതിനുമായി സ്പെ ഷ്യൽ ഓഫീസർ തസ്തികയിൽ നിയ�ോഗിക്കപ്പെടുന്ന സ്ഥാപനം. ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് കമ്മിഷണർ എന്നിവരുടെ പിന്തുണയ�ോടെ പ്രവർ ത്തിക്കുന്ന അധികാരസ്ഥാപനം. (അനുഛേദം 350 ബി) നമുക്ക് നമ്മടെ ഭരണഘടനയെക്കുറിച്ച് ഇനിയും ഏറെ അറിയേണ്ടതില്ലേ? ഉണ്ട്. അറിയണം. അതിലൂടെ ഇന്ത്യയുടെ ജനാധിപത്യഭരണവ്യവസ്ഥ സംര ക്ഷിക്കാൻ നമുക്കു കഴിയണം. അത് മുഴുവൻ ഭാരതപൗരരുടെയും കടമയാണ്, കർത്തവ്യമാണ്, അവകാശമാണ്.