കേരളത്തിലെ പ്രഥമ നവോത്ഥാന കൂട്ടായ്മ
ആയ എരുമേലി പേട്ട തുള്ളല്‍ ,എരുമേലി ,കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലെ അതിപുരാതന ക്ഷേത്രങ്ങള്‍ എന്നിവയുടെ ചരിത്രം
ഡോ .കാനം ശങ്കരപ്പിള്ള അനാവരണം ചെയ്ത് 1975 ജനുവരിയില്‍
ജനയുഗം വാരിക (കൊല്ലം ) എഴുതിയ സചിത്ര ലേഖനം പിന്നീട്
പേട്ട തുള്ളലും ക്ഷേത്ര പുരാവൃത്തങ്ങളും എന്ന പേരില്‍ 1976 –ല്പുസ്തകമാക്കിയത് ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍
മലയാളി മെമ്മോറിയലിനു മുമ്പ് ,കുഞ്ചന്‍ നമ്പ്യാര്‍ ശീതങ്കന്‍ -പറയാന്‍ ഓട്ടന്‍ തുള്ളല്‍ കൊട്ടാരക്കെട്ടിനുള്ളില്‍ അവതരിപ്പിക്കും മുമ്പ് എരുമേലിയില്‍ അരങ്ങേറി തുടങ്ങിയ നവോത്ഥാന പ്രസ്ഥാനം .അരുവിക്കരയ്ക്ക് മുമ്പ് ആറാട്ടു പുഴയ്ക്ക് മുമ്പ്,കുറി യന്നൂരിനു മുമ്പ് എരുമേലിയില്‍ ജനിച്ചു പന്തളത്ത് വളര്‍ന്ന മനുഷ്യപുത്രനായ മണികണ്ടന് എന്ന അയ്യന് അയ്യപ്പനാല്,ഈഴവ തരുണിയുടെ കമിതാവിനാല് , ശബരിമലയില്‍ നടത്തപ്പെട്ട “ജാതിയില്ലാ ശാസ്താ പ്രതിഷ്ട”യുടെ അനുസ്മരണയ്ക്കായി വര്‍ഷം തോറും ഡിസംബര്‍ ജനുവരി മാസങ്ങളില്‍ അറുപതു ദിവസം തുടര്‍ച്ചയായി എരുമേലിയില്‍ അരങ്ങേറുന്ന ജാതിയില്ലാ, മതമില്ലാ, വര്‍ണ്ണമില്ലാ, ലിംഗ വ്യത്യാസമില്ലാ പ്രാദേശിക വ്യത്യാസമില്ലാ, രാഷ്ട്