മൂന്നാം സ്വാതന്ത്ര സമരം
അതേ മൂന്നാം സ്വാതന്ത്ര സമരത്തിന്
സമയമായിരിക്കുന്നു.
വായ് മൂടിക്കെട്ടുന്ന ഫാസിസത്തിന്റെ തടവുചങ്ങലകള്
പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്രത്തിനു ആഹ്വാനം ചെയ്യാന്‍
സമയമായിരിക്കുന്നു.
അമ്മപെങ്ങന്മാരെ തിരിച്ചറിയാത്ത കാമവെറിയന്മാരുടെ
പൗരുഷം പൊതുനിരത്തില്‍ വച്ച് മുറിച്ചെറിഞ്ഞ്
സ്ത്രീ സ്വതന്ത്രയെന്ന് ഉറക്കെ വിളിച്ചുപറയുവാന്‍
സമയമായിരിക്കുന്നു.
അരാഷ്ട്രീയതയുടെ മുഖപടം ചാര്‍ത്തിയ കാമ്പസുകളില്‍
നിന്നും പുസ്തകത്താളുകളെ കീറിയെറിഞ്ഞ്
തെരുവോരങ്ങളിലെ സമരമുഖങ്ങളില്‍ അഗ്നി പടര്‍ത്തുവാന്‍ സമയമായിരിക്കുന്നു.
അധികാരത്തിന്റെ ആക്രോശങ്ങളില്‍ ജനാധിപത്യത്തെ
കുഴിച്ചുമൂടിയ ശവക്കല്ലറകള്‍ പൊളിച്ചടുക്കുവാന്‍
സമയമായിരിക്കുന്നു.
അറുത്തെറിഞ്ഞ,വെടിയേറ്റ കൈകളില്‍ നിന്നും തെറിച്ചുവീണ തൂലികകളില്‍ രക്തം നിറച്ച് വിപ്ലവം എഴുതിച്ചേര്‍ക്കാന്‍
സമയമായിരിക്കുന്നു.
നാം എന്ത് കഴിക്കണം എന്നും നാം എന്ത് ധരിക്കണം എന്നും നാം എന്ത് വിളിച്ചു പറയണമെന്നും നാം തന്നെ തീരുമാനിക്കേ>ണ്ട
സമയമായിരിക്കുന്നു.
അതേ
രാജ്യസ്നേഹം പുലമ്പുന്ന തെരുവുപട്ടികളുടെ ചോര നക്കിയ ചിറിയില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യയാകുവാന് ...
മൂന്നാം സ്വാതന്ത്ര്യ സമരത്തിന്
സമയമായി