കറുത്ത തുണി കൊണ്ട് കണ്ണുമൂടി കെട്ടി കൈയ്യില്‍ തുലാസും പിടിച്ചു നില്ക്കുന്ന ആ രൂപമുണ്ടല്ലോ. അതിനിന്നു പേര് നീതി ദേവതയെന്നല്ല. നോക്കു കുത്തിയെന്നാണ്. മൂടികെട്ടിയിരിക്കുന്നത് നേരിന്റെ കാഴ്ചകളാണ്. തുലാസില്‍ അളക്കുന്നത് പണത്തൂക്കവും.
പ്രമുഖരും ധനികരുമല്ലാത്തതിന്റെ പേരില്‍ നീതിനിഷേധിക്കപ്പെട്ട എണ്ണമറ്റ ആളുകള്‍ നമുക്കുമുന്നില്‍ വറ്റാത്ത കണ്ണീരുമായി ഇന്നും ജീവിക്കുന്നു. അവര്‍ക്കു ലഭിക്കേണ്ട നീതിയെയാണ് ആ നോക്കുകുത്തി കാണാതെ പോകുന്നത്.
നീതിദേവത തന്റെ കണ്ണിന്റെ കെട്ടഴിച്ച് സ്വന്തം മുലക്കച്ച മുറുക്കി കെട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഇനിയും നിലവിളികളും ടാഗുകളും ഉയര്‍ന്നു കേള്‍ക്കും.
നിര്‍ഭയയും, സൗമ്യയും, ജിഷയും, രോഹിത് വെമുലയും, നജീബും, ജിഷ്ണുവും അങ്ങനെയങ്ങനെ നീളുന്ന ഒരു കൂട്ടം ജീവനുകളും അതിലെ അവസാന കണ്ണിയായി മിഷേലും കണ്ണുകെട്ടി കാഴ്ചകണ്ട
നിയമവും നമ്മളും തല്ലിക്കൊഴിച്ച
ഒരുപിടി സ്വപ്നങ്ങള്‍ക്കു മുന്പില്.