അലിഫെന്ന മാണിക്യം ലാമായ മീമിൽ - അകമിയമായി അഹ്മദായി ആലമെല്ലാം !
ആക്കിയെ തമ്പുരാൻ യെൻ തമ്പുരാനെ - അടിയൻ ഞാൻ നിന്റെ റിള തേടുന്നു അല്ലാ !
റംലാ ബീഗം പാടിയ ഈ പ്രശസ്ത ഗാന രചിച്ചതു ഇച്ച മസ്താൻ എന്നവരാണു...ഇച്ച അബ്ദുൽ ഖാദിർ മസ്താൻ എന്നത് പൂർണനാമം. 1871ൽ കണ്ണൂർ സിറ്റി ജുമാമസ്ജിദിന്റെ അടുത്തുള്ള വെളുത്തകണ്ടി തറവാട്ടിലയിരുന്നു ജനനം. 19 താം നൂറ്റണ്ടിന്റെ അവസാന കാലം മുതൽ 1933 ൽ മരിക്കുന്നതു വരെ മികവുറ്റ പൂപേച്ചലുകളും വിരുത്തങ്ങളും പാടി മലബാറിന്റെ മണ്ണിലെ ഇടവഴികളെ മഹിതമാക്കിയ അദ്ധേഹം കേരളത്തിന്റെ ഉമർഖയ്യാം എന്ന് വിളിക്കപ്പെടാൻ അർഹനായിരുന്നുവെത്രെ. കുടുംബ തൊഴിലായ പാത്ര കച്ചവടവുമായി ഇറങ്ങി തിരിച്ച മസ്താന് ഒരു ദിവസം വഴിയിൽ നിന്നും ഒരു പുരാതന ചെമ്പോല കിട്ടി. അതിൽ ഉണ്ടായിരുന്നത് ഉമറുൽ ഖാഹിരിയുടെ അല്ലഫൽ അലിഫും സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ ആ കാവ്യത്തിന്റെ ചെന്തമിഴിലുള്ള സാരവുമാണ് എന്നു മനസ്സിലക്കിയ ഇദ്ധേഹം ഉറവിടമായ കായൽപട്ടണത്തേക്ക് പുറപ്പെടുകയും അവിടെ നിന്ന് സൂഫിസം സ്വീകരിച്ച് ഇച്ച എന്ന പേരും സ്വീകരിച്ചണ് നട്ടിലേക്ക് മടങ്ങിയതു.
പന്തീരായിരത്തോളം വരികൾ ഇച്ചയുടേതായിട്ടുണ്ടങ്കിലും വളരെ കുറച്ച് മാ