ഒരു നാട്ടു മനുഷ്യന്റെ പച്ചയായ ജീവിതമായിരുന്നു ടി.പി സുകുമാരന്റേത്. സാഹിത്യത്തിലും കലയിലും ജീവിതത്തിലും അടിമുടി തെളിച്ചമുള്ള പാരിസ്ഥിതിക അവബോധമുണ്ടായിരുന്നു അദ്ദേഹത്തിന്. സാധാരണക്കാരില്‍ സാധാരണക്കാരനായ അദ്ദേഹം അപൂര്‍വമായ മാതൃകാ ജീവിതമാണ് നയിച്ചത്. മലയാളം ബോധപൂര്‍വം മറന്നുപോയ അനേകചിന്തകളില് വ്യാപരിച്ച ആ നല്ല മനുഷ്യനെക്കുറിച്ച്...