www.krishijagran.com
9891405403
2017 മേയ് വില `35
ക�ൊതിയന് ഞണ്ടുകറി അനിയന് ക�ൊഞ്ചുകറി
കാലം മാറി
കാലിത്തൊഴുത്തും വണ്ടിപ്പെരിയാർ ഫാം വിന�ോദസഞ്ചാര കേ�മാകുന്നു
വിളസംരക്ഷണത്തിന് പരിസ്ഥിതിസൗഹൃദ
ഉപാധികൾ
www.krishijagran.com
1
d¤o®YJ« 01 k´« 02 ©dQ® 68 l¢k `35
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
22
www.krishijagran.com www.krishijagran.com
d¤o®YJ« 01 k´« 02 ©dQ® 68 l¢k `35
©hÁ-©is¢-i J¦-n¢-´® ©h-Á-©is¢-i o¡-©Æ-Y¢-J-l¢a¬
J¥-T¤-Yv l¢-l-j-¹w´® stihl¨Ê j-Q¢-©Ít-V® V£-kt-h¡-¨j f-Ü-¨¸T¤-J
info@stihlindia.com ©J-j-q ±d-Y¢-c¢-b¢Jw o-©É¡n®. f¢.Fv: 9847855928 o-h£t: 9746275153
S-¹-q¤-¨T D-k®-d-¼¹w ±f-n® J¶t h¢-Í® ©fë¡lt
d¡-V¢ J¶t Jë£ct
Qt-½u L¤-X-©h-Ái¤« o¡-©Æ-Y¢-J-Yi¤«
www.krishijagran.com www.krishijagran.com www.krishijagran.com
333
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
Editor-in-Chief Directors V.P. Int. Business Sr. Executive Editors Technical Editor Marketing Head GM - Marketing Circulation Head Assistant Editor Head Pre-Press Social Media Head Legal Advisor Head -Southern States
M.C. Dominic Shiny Emanuel MG Vasan D.D. Nair Gavrilova Maria Dr. KT Chandy RK Teotia Dr. B.C Biswas Sanjay Kumar Farha Khan Nishant Kr. Taak Ruby Jain Yogesh Kumar Aniket Sinha Asumudeen H Ajith Kumar V R
K E R A LA
Magazine Editor Designer Sr. Marketing Manager
Suresh Muthukulam Anil Raj Saranya K.J
KRISHIJAGRAN DISTRICT CO-ORDINATORS
Dhanya. M.T Thiruvananthapuram Asha. S Kollam K.B. Bainda Alappuzha Remya. C.N Kottayam Remya K Prabha Ernakulam Smrithi. R.B Malappuram Saritha N.R Thrissur K.R. Jubeesh Kozhikode Litty Jose Kannur Remya M Kasaragod
Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: HT Media Press B - 2 Sector -63, Nodia.- 201301 Distt.- Gautam Budh Nagar (U.P.)
SOUTH ZONE OFFICE: A/5-2A Elankam Gardens Sasthamangalm P.O, Thiruvananthapuram- 10 email: malayalam@krishjagran.com Phone: 0471 4059009 web: www.krishijagran.com Disclaimer:
While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.
All Rights reserved Copyright @ krishijagran media group Total number of pages : 84
4
www.krishijagran.com
ഉള്ളടക്കം 08 അസീസിയയിലെ ജൈവ കലവറ - കെ.ബി. ബൈന്ദ 12 വിളസംരക്ഷണത്തിന് ഇനി
പരിസ്ഥിതി സൗഹൃദ ഉപാധികൾ - അനിത സി.എസ്. വിളകളിലെ വിഷം തളി
15 ഇരട്ട തിരിച്ചടി - ഡ�ോ. ബി. ശശികുമാർ 20 വിസ്മയകരം ഈ
ഇലക്കറി വിളകൾ - റ�ോസ്മ േരി ജ�ോയിസ്
ഞണ്ടുകറി, 26 ക�ൊതിയനു അനിയനു ക�ൊഞ്ചുകറി - ബാലൻ മാവേലി
30 നിലാവു പ�ോല�ൊരു
നിറപുത്തരി - എൻ.എസ്. ഐസക്
32 എമു വളർത്തൽ 34 അയർ അത്ഭുതവളം - ഡ�ോ. ചിഞ്ചു വി.എസ്. 36 ഔഷധച്ചെടികളുടെ സംരക്ഷണം - ഡ�ോ. ജ�ോബ് ത�ോമസ് 41 വണ്ടിപ്പെരിയാറിലേക്കു
വരൂ... - എൻ.എസ്. ജ�ോഷ്
42 വിരിപ്പിന�ൊരുങ്ങാം
വിളകൾക്ക് നടീൽകാലം - സുരേഷ് മുതുകുളം
52 ജലവിനിയ�ോഗം ഫലപ്രദമാക്കണം
- അഭിമുഖം - ഡ�ോ. മാധവൻ ക�ോമത്ത്
ഇൻഷുർ ചെയ്യാം 55 തെങ്ങ് ഈസിയായി - വീണാ റാണി ആർ.
56 കൃഷിഗീതയുടെ ഫലശ്രുതി - പ്രൊഫ. ഉത്തരംക�ോട് ശശി വിഭവസമൃദ്ധം 58 കശുമാങ്ങ സസ്യസംരക്ഷകം - എ.വി. നാരായണൻ ഇൻഷുറൻസ്: ചരിത്രം കുറിച്ച് 60 വിള സംസ്ഥാന കൃഷിവകുപ്പ് - വിഷ്ണു എസ്.പി
64 കാർഷികസേവനങ്ങൾ ഒരു കുടക്കീഴിൽ 66 പാഷൻ ഫ്രൂട്ട് വള്ളിപ്പടർപ്പിലെ
ശീതളക്കനി - ഡ�ോ. പി.പി. ജ�ോയ്
68 കാലം മാറി കാലിത്തൊഴുത്തും - എ.എൻ. ത�ോമസ്
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
മുഖമ�ൊഴി
ജൈവം ജീവനം
കൃ
ഷി അഥവാ കാർഷികവൃത്തിയാണ് മനുഷ്യൻ കണ്ടെത്തിയ ഏറ്റവും വിവേകപൂർവമായ ത�ൊഴിൽ അല്ലെങ്കിൽ അനുഷ്ഠാനം എന്നു പറയാറുണ്ട്. കാരണം ഏറ്റവുമ�ൊടുവിൽ മനുഷ്യാശിക്ക് യഥാർഥമായ സമ്പത്തും നന്മയും ധാർമികതയും സന്തോഷവും നൽകാൻ കൃഷിക്കു മാത്രമേ സാധിക്കുകയുള്ളൂ. ചരിത്രാതീതകാലം മുതൽക്കേ ഉപജീവനത്തിന് മനുഷ്യൻ കണ്ടെത്തിയ ഏറ്റവും കുലീനമായ ജീവിതമാർഗവും കൃഷിയായിരുന്നു. 'Agriculture is more than food' എന്നത് ല�ോകമാകെ അംഗീകരിക്കുന്ന സത്യമാണ്.കാരണം ഭക്ഷ്യോത്പാദനം മാത്രമല്ല കൃഷിയുടെ ലക്ഷ്യം. അതിനേക്കാളുപരി അത് തലമുറകളായി കൈമാറിവരുന്ന ഒരു സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ജീവിതക്രമത്തിന്റെയും ഉദാത്തമായ പ്രതീകം കൂടെയാണ്. ഒപ്പം മാനവരാശിയുടെ ആര�ോഗ്യവും സ്വസ്ഥമായ ജീവിതവും കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്ന വൈവിധ്യമാർന്ന കാർഷിക വിഭവങ്ങളിലധിഷ്ഠിതവുമാണ്. ഇവിടെയാണ് മണ്ണിനും മനുഷ്യനും ഹാനികരമല്ലാത്ത ജൈവകൃഷിയുടെ പ്രസക്തി. രാസകൃഷിയുടെ അനിവാര്യതയിൽ നിന്ന് ജീവനെടുക്കാത്ത ജൈവകൃഷിയുടെ ഊഷ്മളതയിലേക്ക് വർത്തമാനകാല മനുഷ്യസമൂഹം ഇന്ന് കൂട്ടത്തോടെ കടന്നുവരുന്നു. രാസകൃഷിയുടെ ദുരന്തങ്ങൾ ഇനിയും നമുക്ക് ഉൾക്കൊള്ളാനാവില്ല. വരും തലമുറകൾക്ക് ആര�ോഗ്യത്തോടെ ജീവിക്കാനും ര�ോഗഭീതിയില്ലാത്ത സമൂഹമായി മാറാനും ജൈവകൃഷിയുടെ പാഠങ്ങൾ നാം ഉൾക്കൊള്ളുകയും പാടത്തും പറമ്പിലും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രകൃതിയ�ോടിണങ്ങി, പ്രകൃതിയുമായി സമരസപ്പെട്ട് ജൈവകൃഷിയുടെ നാനാർഥതലങ്ങൾ തേടുന്ന സമൂഹത്തിന് പിന്തുണ നൽകുന്നത�ോട�ൊപ്പം 'കൃഷിജാഗരൺ' ഈ ലക്കം വൈവിധ്യമാർന്ന വായനാനുഭവങ്ങളുമായാണ് നിങ്ങളുടെ കൈകളിൽ എത്തുന്നത്.
എം.സി. ഡ�ൊമിനിക്
മാനേജിങ് എഡിറ്റർ
6
www.krishijagran.com
www.krishijagran.com
7
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
ജൈവം, ജീവനം
അസീസിയയിലെ ജൈവ കലവറ എ
കെ.ബി. ബൈന്ദ
റണാകുളം പാടിവട്ടത്ത് കണ്ണായ സ്ഥലത്തെ വീടുകൾ ഒരു വർഷം മുൻപ് ഇടിച്ചു നിരത്തുന്നത് കണ്ടപ്പോൾ 'ഇവിടെയും ബഹുനില ക�ോൺക്രീറ്റ് കെട്ടിടം ഉയരുമ�ോ' എ�് ആശങ്കയ�ോടെ നാട്ടുകാർ ച�ോദിച്ചു. കാഴ്ചകാരുടെ ആശങ്ക പാടെ മാറ്റിക്കൊണ്ട് തൃശൂർ കാരൻ പി. എം. അബ്ദുൽ അസീസ് എന്ന പ്രവാസി മലയാളി പാടിവട്ടത്ത് ഒരു ജൈവ ഭക്ഷണ ശാല തുടങ്ങി. നിറയെ പച്ചപ്പിൽ മുളയും ചൂരലുമായി ഒരു തനി ജൈവ കേ�ം. എന്നാൽ ഭക്ഷണ ശാല മാത്രമായി ഒതുങ്ങിയില്ല അവിടം. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള ജൈവ കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഒരു ഫാം ഔട് ലെറ്റും തുടങ്ങി. അതുവഴി കടന്നു പ�ോകുന്ന ആർക്കും കാണാനാവും ആ ഫാം ഔട്ട് ലെറ്റിൽ എന്നും നിറയെ ആളുകൾ പച്ചക്കറികൾ വാങ്ങുന്നു. പലപ്പോഴും കരുതിയിട്ടുണ്ട്. വല്യ വില ആയിരിക്കും എന്ന്. എന്നാൽ അന്വേഷിച്ചപ്പോഴ�ോ? വിലയും മാർക്കറ്റ് വിലയേക്കാളും കുറവ്.
8
www.krishijagran.com
വിഷരഹിതമായ ജൈവ പച്ചക്കറി; അതാണ് പി.എം. അബ്ദുൽ അസീസ് എന്ന എഞ്ചിനീയറിംഗ് ബിരുദധാരിയുടെ സ്വപ്ന ം. ആധുനിക ജൈവകൃഷി മുന്നേറ്റത്തിന്റെ പുതിയ മുഖമാകുന്നു ഈ എഴുപതുകാരൻ. ഇന്നത്തെ ശാപമായ വിഷമയമായ പച്ചക്കറി തുടച്ചു നീക്കി നാടിനെ ജൈവ പച്ചക്കറി യുടെ ത�ോട്ടമാക്കി മാറ്റാനുള്ള ഒരു പരിശ്രമം ആണ് തന്റേത് എന്നാണ് അദ്ദേഹം പറയുന്നത്. അതിനായി നാട്ടിലെ കൃഷിയെ സ്‌നേഹിക്കുന്ന ആൾക്കാരെ തേടി പിടിച്ചു, കൃഷി സ്ഥലത്തു വെയിലും മഴയും അവഗണിച്ചു പണിയെടുക്കുന്ന കൃഷിക്കാരെ ഒപ്പം കൂട്ടി തന്റെ സ്വപ്ന ല�ോകമായ തൃശൂരെ പഴുവിൽ ഉള്ള 36 ഏക്കർ സ്ഥലത്തു നെല്ലുൾപ്പെടെയുള്ള ഒട്ടുമിക്ക വിളകളും കൃഷികയിറക്കി നാടിന്റെ പച്ചപ്പ് തിരികെ ക�ൊണ്ടുവന്നു. 1947 ൽ ജനിച്ച അബ്ദുൽ അസീസ് സെന്റ് ത�ോമസ് ക�ോളേജിൽ നിന്ന് പ്രീ ഡിഗ്രിയും തിരുവനന്തപുരം എഞ്ചിനീയറിംഗ് ക�ോളേജിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ്
കമ്മ്യൂണിക്കേഷനിൽ ബിരുദവും എടുത്തു. പിന്നീട് ക�ൊച്ചിയിലും മുംബൈയിലുമായി ജ�ോലി ചെയ്തു. 1978 ൽ പ്രവാസല�ോകത്തേക്കു കുടിയേറി. സമ്പാദ്യം മുഴുവൻ ഭൂമി വാങ്ങി നിക്ഷേപിക്കുമ്പോഴാണ് തന്റെ ഉള്ളിലെ കൃഷിക്കാരനെ അദ്ദേഹം തേച്ചു മിനുക്കിയെടുക്കുന്നത്. കാലത്ത് എഴുന്നേറ്റു പാടത്തു വെള്ളം തേകുവാൻ പ�ോകുന്ന മുത്തച്ഛൻ മ�ൊയ്തുവിന�ോപ്പം പ�ോയ ബാല്യകാലത്തെ മറക്കാതിരിക്കാൻ തേവുചക്രം പഴുവിൽ പുനഃസൃഷിച്ച ചരിത്രവും ഉണ്ട് അബ്ദുൽ അസീസ് എന്ന ഈ പ്രവാസി മലയാളിക്ക്. കൂടാതെ പാലാരിവട്ടത്തിനും കാക്കനാടിനും ഇടയ്ക്കുള്ള പാടിവട്ടത്ത്, ഒരേക്കർ സ്ഥലത്ത് ജൈവ റെസ്റ്റോറന്റും ജൈവ പച്ചക്കറികൾ വില്പനയ്ക്ക് ഫാം ഔട്ട്‌ലെറ്റും. കൂടാതെ വിവിധ പച്ചക്കറികൾ ഗ്രോ ബാഗിലും അല്ലാതെയും നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഫാം ഔട്ട് ലെറ്റിൽ ലഭിക്കുന്ന
പച്ചക്കറികൾ മുഴുവനും അദ്ദേഹത്തിന്റെ തൃശൂർ പഴുവിലുള്ള 36 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്ന ജൈവ പച്ചക്കറിയും കേരളത്തിലെ ജൈവ കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങളും മാത്രമാണ്. റെസ്റ്റോറന്റിൽ മികച്ച ഭക്ഷണം തന്നെ ആൾക്കാർക്ക് ക�ൊടുക്കാൻ കഴിയണം എന്നദ്ദേഹത്തിനു നിർബന്ധമുണ്ട്. അതിനായി അടുക്കള കസ്റ്റമറിനു കാണാനാവും വിധം റെസ്റ്റോറന്റിന�ോട് ചേർന്നാണ് ഉണ്ടാക്കിയിട്ടുള്ളത്. ഹ�ോട്ടലിന്റെ അടുക്കള എന്നും ഒരു ഇടുങ്ങിയ വൃത്തിഹീനമായ ഇടമായിരിക്കും. അതിൽ നിന്നു വ്യത്യസ്തമാണ് അസീസിയയിൽ. ഇപ്പോഴുള്ള റെസ്റ്റോറന്റിന�ൊപ്പം ഊട്ടുപുരയും റസ്റ്റോറന്റും ആരംഭിക്കാനായി പണികൾ നടക്കുന്നു. ഫൈൻ റെസ്റ്റോറന്റ് എന്നാൽ കൂടിയ വിലയിൽ ലഭിക്കുന്ന ഭക്ഷണം ആയിരിക്കും. ഊട്ടുപുര എന്നാൽ എല്ലാത്തരം ആളുകളെയും ഉൾക്കൊള്ളുന്നതാണ് പൂർണമായും ജൈവം എന്ന നിബന്ധനയിൽ ഒരു വിട്ടുവീഴ്ചയും എവിടെയും ഉണ്ടാവില്ല. ഈ ജൈവ ഭക്ഷണ ശാല അസീസ് ഒരിക്കലും ഒരു ബിസിനസ്സ് ആയി കാണുന്നില്ല. തുടക്കം ഒറ്റയ്ക്കായിരുന്നെങ്കിലും ഇന്ന് കേരളത്തിൽ ജൈവകൃഷിയെ സ്‌നേഹിക്കുന്ന ധാരാളം പേർ ഇതിന�ൊപ്പമുണ്ട്. പ്രശസ്ത കൃഷി വിദഗ്ധൻ കെ.വി. ദയാൽ ഉൾപ്പെടെ ഉള്ളവരുടെ മാർഗ നിർദേശങ്ങൾ ഇന്ന് അദ്ദേഹത്തെ ജൈവകൃഷി എന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ സഹായിക്കുന്നു. തൃശൂർ പഴുവിലുള്ള 36 ഏക്കർ കൃഷി സ്ഥലം പച്ചമുളക്, കത്തിരിക്ക, വെണ്ടയ്ക്ക, വഴുതിന, തക്കാളി, പീച്ചിൽ, പടവലം, പാവൽ, വെള്ളരി, പയർ തുടങ്ങി എല്ലാത്തരം പച്ചക്കറികളാലും സമ്പന്നമാണ്. കൂടാതെ ക�ോഴി ഫാം, പശു ഫാം മൽസ്യ കൃഷി തുടങ്ങിയവയും ഉണ്ട്. ക�ോഴി പശു ഫാമുകൾ ഏറ്റവും
www.krishijagran.com
9
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
ജൈവം, ജീവനം
ശുചിയായി പരിപാലിക്കുന്നു. ത�ൊഴുത്തിൽ 30 പശുക്കൾക്കായി നല്ല തീറ്റയും ശുദ്ധിയുള്ള അന്തരീക്ഷവും ഒപ്പം സംഗീതവും ഉൾപ്പെടെ ആധുനിക രീതിയാണ്. മത്സ്യ കൃഷിയിൽ നാടൻ മത്സ്യങ്ങളും സില�ോപിയ തുടങ്ങിയ മീനുകളും വളർത്തുന്നുണ്ട്. അക്വാപ�ോണിക്സ ് രീതിയിലുള്ള മൽസ്യ കൃഷി ആണ് ഇവിടെ ചെയ്യുന്നത്. ക�ോഴി ഫാമും മികവ�ോടെ പരിപാലിക്കുന്നു. അവയ്ക്കു നൽകുന്നതിൽ 40 ശതമാനവും പച്ചക്കറികൾ ആണ്. ഇവിടെനിന്നു ലഭിക്കുന്ന മുട്ടയും എറണാകുളത്തെ ഫാം ഔട്ട് ലെറ്റിൽ ലഭിക്കും.ഫാമുകൾ ദുർഗന്ധം ഇല്ലാതെ പരിപാലിക്കാനായി ഉമിക്കരി ആണ് ഉപയ�ോഗിക്കുന്നത്. അതിന�ൊപ്പം 1500 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഒരു കൺവെൻൻഷൻ സെന്ററും ഉണ്ട്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ക്ലാസ്സുകളും പരിശീലനങ്ങളും ഇവിടെയാണ് നടക്കുക. സർക്കാർ സഹായമ�ൊന്നും ഇതേവരെ ആവശ്യപ്പെട്ടിട്ടില്ല. ഔഷധ സസ്യങ്ങളുടെ വ്യാപനത്തിനായി എല്ലാത്തരം ഔഷധ സസ്യങ്ങളും പഴുവിൽ വളർത്തുന്നുണ്ട്. ഇതിന് ഔഷധിയുമായി കൂട്ട് ചേർന്ന് ചില പദ്ധതികൾ തുടങ്ങാൻ ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണ്ട് ത�ൊടിയിലും പറമ്പിലും കണ്ടുവന്നിരുന്ന ഔഷധ സസ്യങ്ങളിൽ പലതും അപ്രത്യക്ഷമായി ക�ൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവയെ പരിരക്ഷിക്കേണ്ടത് നമ്മുടെ ജീവവ്യവസ്ഥയുടെ നിലനിൽപിന് അത്യാവശ്യമാണ്. തവളകൾ പ�ോലും നാട്ടിൽ നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞു.വൈകാതെ മനുഷ്യൻ പ�ോലും ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപെടും എന്ന സ്ഥിതി ഉണ്ടാകരുത്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന�ോ ട�ൊപ്പം ജൈവ കൃഷിയെന്ന പേരിൽ വ്യാജ
10
www.krishijagran.com
ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത് തടയൻ സർട്ടിഫിക്കേഷൻ ആവശ്യമുള്ള നടപടികളും അസീസിയ മാർക്കറ്റിംഗ് വിഭാഗം തുടങ്ങി കഴിഞ്ഞു. ജൈവ കർഷക കൂട്ടായ്മകൾ സൃഷ്ടിക്കുകയും ഇൻഡ�ോസെർട്ടുമായി ചേർന്ന് ജൈവ സർട്ടിഫിക്കേഷൻ നൽകാനുമാണ് പദ്ധതി ഇടുന്നത്. 500 ഓളം കർഷക സ്‌നേഹികളെ എം ജി സർവകലാശാലയുടെ കൃഷി ഡിപ്പാർട് മെന്റ് വഴി ലഭിച്ചിട്ടുണ്ട്. അവരാണ് അസീസിയ ഫാമിന്റെ മേൽന�ോട്ടം നടത്തുന്നത്. സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ ജൈവ ഉത്പന്നങ്ങളും അസീസിയയിലൂടെ വിറ്റഴിക്കുക എന്നത് ഒരു പ്രത്യേകത ആണ്. നിലവിൽ 500 ലേറെ കർഷകർക്ക് വിപണി കണ്ടെത്തിക്കൊടുത്തു. സൂപ്പർമാർക്കറ്റുകളിലേക്കും ജൈവ ഉത്പന്നങ്ങൾ എത്തിക്കാൻ ശ്രമം നടത്തുന്നു. ഉത്പന്നങ്ങളുടെ വില കർഷകർ തന്നെ നിശ്ചയിക്കും. അത് 24 മണിക്കൂറിനുള്ളിൽ കർഷകരുടെ അക്കൗണ്ടുകളിൽ എത്തിക്കും ജൈവ കൃഷി എവിടെ ഉണ്ടോ അത് അസീസിയയെ അറിയിക്കുക.എന്ന് മാത്രമേ പറയാനുള്ളൂ. കൃഷി ഇടങ്ങളിൽ വന്നു അവ സംഭരിക്കുകയും ചെയ്യും. ഇത�ൊക്കെ അബ്ദുൽ അസീസ് എന്ന മനുഷ്യ സ്‌നേഹിയുടെ നിലവിലുള്ള പദ്ധതികളാണ്. ഭാര്യ നസീമ, മക്കളായ നൗഷാദ്, ഐഷ, സിയാദ് എന്നിവരും അടങ്ങുന്നതാണ് അബ്ദുൽ അസീസിന്റെ കുടുംബം. അതിൽ ഇളയ ആൾ സിയാദ് ആണ് ബാപ്പയുടെ നാട്ടിലെയും വിദേശത്തെയും ബിസിനസ്സ് പാർട്ണർ. അസീസിയ എന്ന പേരിലും ഉണ്ട് ഈ പാർട്ണർഷിപ്. കൃഷിജാഗരൺ ആലപ്പുഴ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 9747233677
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
േഫാക്കസ്
വിളസംരക്ഷണത്തിന് ഇനി പരിസ്ഥിതി സൗഹൃദ ഉപാധികൾ
പ്ര
അനിത സി.എസ്.
കൃതിയ്ക്ക് യാത�ൊരു ദ�ോഷവും വരുത്താതെ, വിളകളുടെ വളർച്ചയും വിളവും മെച്ചപ്പെടുത്തുകയും കൃഷിയിടങ്ങളിലെ കീടങ്ങളെയും ര�ോഗങ്ങളെയും നിയ�ിക്കുകയും ചെയ്യുന്നതിന്, കർഷകർക്ക് ആശ്രയിക്കാവുന്ന ഉത്തമമാർഗമാണ് ജൈവനിയ�ണ ഉപാധികൾ (ബയ�ോ കൺട്രോൾ ഉപാധികൾ). കർഷക മിത്രങ്ങളായി പ്രവർത്തിക്കുന്ന ഇവ പല തരത്തിലുണ്ട്.
12
www.krishijagran.com
മിത്രപ്രാണികൾ, മിത്രകുമിളുകൾ, മിത്ര ബാക്ടീരിയകൾ എന്നിവയാണ് ഇവയിൽ പ്രധാനം. ജൈവനിയ�ണ ഉപാധികളുടെ ഉപയ�ോഗം വിളകളുടെ പ�ൊതുവായ ആര�ോഗ്യനില മെച്ചപ്പെടാനും പ്രതിര�ോധശേഷി വർധിക്കാനും സഹായിക്കുമെന്ന് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. ചെടിയുടെ വളർച്ചയെ
കെൽപ്പുള്ളവയാണ് ജൈവനിയ�ണ ഉപാധികൾ. എന്നാൽ കീടര�ോഗാക്രമണം വ്യാപകമാകുന്നതിന് മുമ്പ് ഇവ പ്രായ�ോഗിച്ചു തുടങ്ങണം. കീടങ്ങളുടെ/ ര�ോഗാണുക്കളുടെ എണ്ണം വർധിച്ച് ആക്രമണം മൂർച്ഛിച്ചുകഴിഞ്ഞതിനുശേഷം. ഈ ഉപാധികൾ ഉപയ�ോഗിച്ചു തുടങ്ങിയാൽ നിയ�ണം പ്രയാസമേറിയതാവും. 2. ശുപാർശ ചെയ്തിട്ടുള്ള തവണകളിൽ, അല്ലെങ്കിൽ, സമയങ്ങളിൽ ഇവ നിർബന്ധമായും പ്രയ�ോഗിക്കാൻ ശ്രദ്ധിക്കണം. 3. കഴിയുന്നതും രാവിലെയ�ോ വൈകിട്ടോ പ്രയ�ോഗിക്കണം. 4. രാസവളങ്ങൾ കളനാശിനികൾ മുതലായവ കൃഷിയിടങ്ങളിൽ ഉപയ�ോഗിക്കാം. എന്നാൽ നിശ്ചിത ഇടവേള പാലിക്കണമെന്നു മാത്രം. 5. ഉത്പന്നത്തിന്റെ കാലാവധി (Shelf life) വളരെ പ്രധാനമാണ്. നിശ്ചിതസമയപരിധിക്കുള്ളിൽ ഉപയ�ോഗിക്കണം. 6. ഉത്പന്നങ്ങളിൽ, കീടര�ോഗ നിയന്ത്രണത്തിന് ആവശ്യമായ എണ്ണത്തിൽ സൂക്ഷ്മജീവികൾ ഉണ്ടെങ്കിൽ മാത്രമേ ഇവ ഫലപ്രദമാകൂ. Colony forming units (efu) എണ്ണം വളരെ പ്രധാനമാണ്. വിശ്വാസയ�ോഗ്യമായ ഉത്പാദകരിൽനിന്ന് ഉത്പന്നങ്ങൾ വാങ്ങിയാലെ ഈ എണ്ണം ഉറപ്പാക്കാനാകൂ.
പ്രധാനപ്പെട്ട ബയ�ോകൺട്രോൾ ഉപാധികൾ ഏത�ൊക്കെയാണെന്ന് ന�ോക്കാം.
സ്യൂഡ�ോമ�ോണസ് ഫ്‌ളൂറ െസൻസ് (പ�ൊടി രൂപം) സഹായിക്കുന്ന ഹ�ോർമ�ോണുകൾ, എൻസൈമുകൾ മുതലായവയുടെ ഉത്പാദനം, പ�ോഷകമൂല്യങ്ങളുടെ വർധിച്ച ലഭ്യത, മണ്ണിന്റെ ഘടനയുടെ സംരക്ഷണം തുടങ്ങി നിരവധി പ്രയ�ോജനങ്ങൾ വേറെയും ഉണ്ട്.
ജൈവനിയ�ണ ഉപാധികളും ഉപയ�ോഗവും 1. വിളകളെ ആക്രമിക്കുന്ന കീടങ്ങൾ, ര�ോഗം വരുത്തുന്ന അണുക്കൾ എന്നിവയുമായി മത്സരിച്ച് അവയെ നിയ�ിക്കുവാൻ
വിവിധ വിളകളിലെ ര�ോഗങ്ങൾ നിയ�ിക്കാനും ര�ോഗപ്രതിര�ോധശേഷി വർധിപ്പിക്കാനും ചെടികളുടെ വളർച്ചയേറ്റാനും സഹായിക്കുന്ന മിത്രബാക്ടീരിയയാണ് സ്യൂഡ�ോമ�ോണസ് ഫ്‌ളൂറ െസൻസ്. ഇലപ്പുള്ളി, കരിച്ചിൽ, വാട്ടം, അഴുകൽ മുതലായ ര�ോഗങ്ങൾക്ക് കാരണമായ കുമിളുകൾ, ബാക്ടീരിയകൾ എന്നിവയെ നശിപ്പിച്ച് ഈ മിത്ര ബാക്ടീരിയ വിളകളെ രക്ഷിക്കും. പ്രധാനമായും ഇല, തണ്ട്, വേര് മുതലായ ഭാഗങ്ങളുടെ പ്രതലത്തിലാണ് ഈ മിത്രബാക്ടീരിയ വസിക്കുന്നത്. ചിലപ്പോൾ ക�ോശങ്ങളുടെ ഉള്ളിലും കാണാറുണ്ട്. www.krishijagran.com
13
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
േഫാക്കസ്
ര�ോഗാണുക്കളെ നശിപ്പിക്കാൻ കഴിയുന്ന പലതരം ആന്റിബയ�ോട്ടിക്കുകൾ ഉൽപാദിപ്പിക്കാൻ സ്യൂഡ�ോമ�ോണാസ് ഫ്‌ളൂറസൻസിന് കഴിവുണ്ട്. സെടറ�ോഫ�ോർ എന്ന രാസവസ്തു ഉല്പാദിപ്പിച്ച് ര�ോഗാണുക്കളുടെ വളർച്ചയ്ക്കാവശ്യമായ ഇരുമ്പ് ലഭ്യമല്ലാതാക്കുകയും അങ്ങനെ, അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ചെടികളുടെ വളർച്ചയെ സഹായിക്കുന്ന IAA , സൈറ്റോകൈനിൻ എന്നീ ഹ�ോർമ�ോണുകളും, കൈറ്റിനേസ് പ�ോലുള്ള എൻസൈമുകളും സ്യൂഡ�ോമ�ോണസ് ഉത്പാദിപ്പിക്കുന്നുണ്ട്. സ്യൂഡ�ോമ�ോണസ് മണ്ണിര കമ്പോസ്റ്റിൽ ചേർത്തുക�ൊടുക്കുമ്പോൾ മണ്ണിരകളുടെ എണ്ണം വർധിക്കുന്നതായി കണ്ടിട്ടുണ്ട്. മണ്ണിര നഴ്സ റി നടത്തുന്നവർക്ക് സ്യൂഡ�ോമ�ോണസിന്റെ ഉപയ�ോഗം ഉത്തമമാണ്. കൃഷിയിടങ്ങളിലെ നിമാവിരകളുടെ അക്രമണം കുറയ്ക്കുന്നതിനും സ്യൂഡ�ോമ�ോണസ് സഹായകരമാണ്. പ�ൊടിരൂപത്തിലുള്ള ഉത്പന്നത്തിന്റെ കാലാവധി ആറു മാസമാണ്.
ട്രൈക്കോഡെർമ വിറിഡെ
ര�ോഗകാരികളായ കുമിളകളെ നശിപ്പിക്കുവാൻ കഴിവുള്ള മിത്രകുമിളാണ് ട്രൈക്കോെഡർമ വിറിഡെ. ചെടികളുടെ വേരുകളെ ബാധിക്കുന്ന ര�ോഗങ്ങൾക്ക് കാരണമായ ഫൈറ്റോഫ്‌ത�ോറ, പിത്തിയം, റൈസക്‌ട�ോണിയ, ഫ്യൂസേറിയം മുതലായ കുമിളുകളെ നശിപ്പിക്കുന്നത�ോട�ൊപ്പം സസ്യവളർച്ചയ്ക്കും മണ്ണിന്റെ ആര�ോഗ്യം നില നിർത്തുന്നതിനും ട്രൈക്കോെഡർമ സഹായിക്കുന്നു. ട്രൈക്കോെഡർമിൻ, വിറിഡിൻ തുടങ്ങിയ ആന്റിബയ�ോട്ടിക്കുകൾ ശത്രു കുമിളുകളെ നശിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ജൈവ സംപുഷ്ടമായ മണ്ണിൽ ദ്രുതഗതിയിൽ പ്രവർത്തിക്കാനും, നിലനിൽക്കാനുമുള്ള കഴിവ് ഈ കുമിളിനുണ്ട്. മണ്ണിലുള്ള ജൈവ വസ്തുക്കളുടെ അഴുകലിനെ സഹായിക്കുകയും, അവയിലടങ്ങിയിരിക്കുന്ന പ�ോഷകങ്ങൾ മറ്റു ചെടികൾക്ക് ലഭ്യമാക്കുകയും, മണ്ണിന്റെ ഘടന സംരക്ഷിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ട്രൈക്കോഡെർമ പ�ൊടി രൂപത്തിലാണ് ലഭ്യമാകുന്നത്. ഇത് മണ്ണിൽ ചേർത്തു ക�ൊടുക്കുകയാണ് പതിവ്. വളരുന്നതിന് ജൈവാംശം ആവശ്യമായതിനാൽ, ട്രൈക്കോെഡർമ ഏതെങ്കിലും ജൈവവളത്തോട�ൊപ്പം ചേർത്തുവേണം ഉപയ�ോഗിക്കാൻ. 20 കില�ോ ജൈവവളത്തോട�ൊപ്പം ഒരു കില�ോ ട്രൈക്കോെഡർമ ചേർത്ത് ഉപയ�ോഗിക്കാം. ട്രൈക്കോഡെർമ-ജൈവവളം - വേപ്പിൻ പിണ്ണാക്ക് മിശ്രിതം തയ്യാറാക്കിയാൽ വളരെ നന്ന്.
14
www.krishijagran.com
ട്രൈക്കോ കാർഡുകൾ
ട്രൈക്കോഗ്രമ്മ സ്പീഷിസിൽപ്പെട്ട മിത്രപ്രാണിയുടെ സമാധിദശ ഉൾക്കൊള്ളുന്ന കാർഡുകളാണ് ട്രൈക്കോ കാർഡുകൾ. കടന്നൽ വർഗത്തിൽപ്പെട്ട വളരെ സൂക്ഷ്മ പ്രാണികളാണ് ട്രൈക്കോഗ്രമ്മ. വിവിധതരം ശലഭങ്ങളുടെ പുഴുക്കളെ നിയന്ത്രിക്കുന്നതിന് ഇവ സഹായിക്കുന്നു.നെല്ല്, പച്ചക്കറി എന്നിവയിലെ ഓലചുരുട്ടി പുഴു, തണ്ടുതുരപ്പൻ പുഴു എന്നിവയെ നിയന്ത്രിക്കാനുള്ള ഉത്തമ ഉപാധിയാണിത്. മേൽപറഞ്ഞ കീടങ്ങളുടെ മുട്ടകളെ ട്രൈക്കോഗ്രമ്മ തേടിപ്പിടിച്ച് അവയെ പരാദീകരിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ട്രൈക്കോഗ്രമ്മ ചില�ോനിസ് എന്ന മിത്രപ്രാണി ഓലചുരുട്ടി പുഴുവിനെതിരെയും ട്രൈക്കോഗ്രമ്മ ജപ്പോണിക്കം തണ്ടുതുരപ്പൻ പുഴുവിനെതിരെയും പ്രവർത്തിക്കുന്നു. ട്രൈക്കോകാർഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനവും വിതരണവും ഏറ്റെടുത്ത് നടത്തുന്ന കേരളത്തിലെ ഏകസ്ഥാപനമാണ് തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ബയ�ോ കൺട്രോൾ ലാബ്. വർഷംത�ോറും ഉദ്ദേശം 30000 സിസി ട്രൈക്കോ കാർഡുകൾ ഇവിടെ ഉത്പാദിപ്പിച്ച് കർഷകർക്ക്, പ്രധാനമായും നെൽകൃഷിക്ക് വിതരണം ചെയ്തുവരുന്നു.
ബിവേറിയ
കീടനിയ�ണത്തിന് ഫലപ്രദമായി കണ്ട മറ്റൊരു മിത്രകുമിളാണ് ബിവേറിയ. വണ്ട്, ചാഴി, പുഴുക്കൾ മുതലായവയിൽ ര�ോഗബാധയുണ്ടാക്കി നശിപ്പിക്കുന്നു. പ�ൊടി രൂപത്തിൽ ഇതിന്റെ കൾച്ചർ ലഭ്യമാണ്. ഉപയ�ോഗിക്കുന്ന സമയത്ത് അഞ്ചു മില്ലി സസ്യ എണ്ണയും 10 ഗ്രാം ശർക്കരയും 20 ഗ്രാം ബിവേറിയവും ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കിയശേഷം സ്‌പ്രെയർ ഉപയ�ോഗിച്ച് തളിക്കണം. മണ്ണൂത്തി ബയ�ോ-കൺട്രോൾ ലാബിന്റെ ഫ�ോൺ: 0487-2374605 എഫ്.ഐ.ബിയിൽ കൃഷി ഓഫീസറാണ് ലേഖിക, ഫ�ോൺ: 9446058336
വെർട്ടിസീലിയം കീടനിയ�ണത്തിന് ഉപയ�ോഗിക്കുന്ന ഒരു മിത്രകുമിളാണ് വെർട്ടിസീലിയം. കീടങ്ങളിൽ ര�ോഗബാധയുണ്ടാക്കി അവയെ നശിപ്പിക്കുകായണിത് ചെയ്യുക. പപ്പായ മീലി ബഗ്ഗിനെതിരെ ഈ കുമിൾ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. കുമിൾ വർഗ്ഗത്തിൽപ്പെടുന്നതിനാൽ ഇവയ്ക്ക് പ്രവർത്തിക്കുവാൻ ഈർപ്പമുള്ള കാലാവസ്ഥയ�ോ വെയിലിൽ നിന്നുള്ള സംരക്ഷണമ�ോ ആവശ്യമാണ്. 20 ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സസ്യ എണ്ണകളായ ആവണക്കെണ്ണ, നിലക്കടല എണ്ണ, സൂര്യകാന്തി എണ്ണ ഇവയിലേതെങ്കിലും ഒന്ന് അഞ്ച് മില്ലിയും ഒപ്പം 10 ഗ്രാം ശർക്കരയും കൂടെ ചേർത്ത് ഉപയ�ോഗിക്കണം. കീടങ്ങളുടെ ആക്രമണം കാണുന്ന ഉടനെ തന്നെ മരുന്ന് തളി നടത്തേണ്ടതും 10 ദിവസം കഴിഞ്ഞ് മരുന്ന് തളി ആവർത്തിക്കുകയും ചെയ്യണം. പ�ൊടി രൂപത്തിൽ ഈ കുമിളിന്റെ കൾച്ചർ ലാബിൽ നിന്ന് ലഭ്യമാണ്.
www.krishijagran.com
15
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
സൗഹൃദ കൃഷി
ഡ�ോ. ബി. ശശികുമാർ
'ഈ
നാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ' എന്നപ�ോലെ കാൻസർ പ�ോലുള്ള മാരക ര�ോഗങ്ങൾക്കൊപ്പം, പ്രമേഹം പ�ോലുള്ള ജീവിത ശൈലി ര�ോഗങ്ങൾക്കും കൂടി കാർഷിക വിളകളിലെ മരുന്നുതളി വഴി വെക്കുന്നു. പച്ചക്കറികളിലെയും, പഴങ്ങളിലെയും കീടനാശിനികളുടെ അവക്ഷിപ്താംശം പല ര�ോഗങ്ങൾക്കും കാരണമാകുന്നു എന്ന് മുൻപ് തന്നെ കണ്ടിട്ടുള്ളതാണ്. കീടനാശിനികളുടെ അവക്ഷിപ്താംശം ഉപഭ�ോക്താക്കളിൽ ആണ് പ്രധാനമായും പ്രശ്‌നമുണ്ടാക്കുന്നതെങ്കിൽ, കീടനാശിനികളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന കർഷകരിലും കർഷകത്തൊഴിലാളികളിലും ആണ് കീടനാശിനിയുമായി ബന്ധപ്പെട്ട പ്രമേഹം കൂടുതലും കാണപ്പടുന്നത്. ഓർഗാന�ോഫ�ോസ്ഫറസ്, അഥവാ ഒ.പി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, വിഭാഗത്തിൽപ്പെടുന്ന കീടനാശിനികളായ Carbofuran (അതായത് 'കുരുടാൻ' എന്ന Furadan), Chlorpyrifos, Coumaphos, Dimethoate, Ethion, Malathion, Methyl Parathion, Phorate (Thimet) തുടങ്ങിയവയാണ് ഇവിടെ വില്ലന്മാർ. തക്കാളി, വെണ്ട, പടവലം, പാവൽ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളിലും, മറ്റുപല കാർഷിക വിളകളിലും പരക്കെ ഉപയ�ോഗിക്കുന്നവയാണ് ഇത്തരം കീടനാശിനികൾ. തമിഴ്‌നാട്ടിൽ
മധുരയിലെ ചില ഗ്രാമപ്രദേശങ്ങളിൽ കൂടുതലായി കണ്ട പ്രമേഹത്തിന്റെ കാരണം തേടിയുള്ള പഠനത്തിലാണ് കീടനാശിനി പ്രയ�ോഗവും പ്രമേഹത്തിന് കാരണമാകുന്നു എന്ന് ആദ്യം കാണാനായത്. ഇത്തരം കീടനാശിനികളുമായി തുടർച്ചയായുള്ള സമ്പർക്കം കർഷകരിലും, കർഷകത്തൊഴിലാളികളിലും പ്രമേഹം ഉണ്ടാക്കുന്നതായി പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്, ഇപ്പോൾ. തമിഴ്ന ാട്ടിലെ പച്ചക്കറി കർഷകർ ആഴ്ചയിൽ ഒന്നെന്ന ത�ോതിൽ ആണ് കീടനാശിനി തളിക്കുന്നത്. പലപ്പോഴും അവശ്യം ആവശ്യമുള്ള സംരക്ഷണ മുൻകരുതലുകൾ ഒന്നും തന്നെ ഉപയ�ോഗിക്കാതെ ആണ് കീടനാശിനികൾ കൈകാര്യം ചെയ്യുന്നത്. ഇങ്ങനെ തുടർച്ചയായുള്ള കീടനാശിനി സമ്പർക്കമാണ് കർഷകരിൽ പ്രമേഹം വർദ്ധിക്കുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലുകൾ ലബ�ോറട്ടറി എലികളിൽ നടത്തിയ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയുണ്ടായി. നമ്മുടെ രാജ്യമാണ് 'പ്രമേഹത്തിന്റെ ആഗ�ോള തലസ്ഥാനം' എന്നറിയപ്പെടുന്നത്. ഏകദേശം 70 ദശലക്ഷം ആളുകളാണ് ഇന്ത്യയിൽ പ്രമേഹം മൂലം കഷ്ടപ്പെടുന്നവർ. വ്യായാമ�റവ്, ആഹാര- നീഹാര രീതികൾ, ജനിതക പശ്ചാത്തലം ഒക്കെ
വിളകളിലെ വിഷം തളി
ഇരട്ട തിരിച്ചടി 16
www.krishijagran.com
ആണ് പ്രമേഹത്തിനു കാരണമായി നാളിതുവരെ പറഞ്ഞിരുന്നത് എങ്കിൽ, കീടനാശിനകളുടെ വർധിച്ചുവരുന്ന ഉപയ�ോഗവും പ്രമേഹത്തിന്, പ്രത്യേകിച്ച് നഗരവാസികളല്ലാത്ത വിഭാഗങ്ങളിലെ, കാരണമാണ് എന്നാണ് ഇപ്പോഴത്തെ നിഗമനം. 1970 കളിൽ, പരിസ്ഥിതി പ്രശ്നം മുൻനിർത്തി നിര�ോധിച്ചതിനു ശേഷമാണ് ഓർഗാന�ോഫ�ോസ്ഫറസ് വിഭാഗത്തിൽപ്പെടുന്ന കീടനാശിനികൾ വ്യാപകമായി കൃഷിയിടങ്ങളിൽ എത്താൻ ആരംഭിച്ചത്. യാത�ൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം കീടനാശിനികൾ കൈകാര്യം ചെയ്യുന്നത് എന്നുമാത്രമല്ല യാത�ൊരു ശാസ്ത്രീയ ശുപാർശയുമില്ലാതെയാണ് വിളകളിൽ തളിക്കുന്നതും. ഫലമ�ോ? കർഷകരും, കർഷകത്തൊഴിലാളികളും, ഉപഭ�ോക്താക്കളും എല്ലാം ര�ോഗത്തിന് അടിമകളാകുന്നു. യഥാർത്ഥത്തിൽ, ഓർഗാന�ോഫ�ോസ്ഫറസ് കീടനാശിനികൾ നിര�ോധിക്കണമെന്ന മുറവിളി ഉയർന്നിട്ടുങ്കിലും ഇപ്പോഴും ഈ വിഭാഗം കീടനാശിനികൾ യഥേഷ്ടം ലഭ്യമാണ് ,ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും! നമ്മുടെ രാജ്യത്ത് കീടനാശിനികളുടെ ഉപയ�ോഗവും ഉല്പാദനവും നിയ�ിക്കുന്നത് Central Insecticide Board and Registration Committee(CIBRC)
ആണ്. Food Safety & Standard Authority of India യും ഭക്ഷ്യ വസ്തുക്കളിൽ കീടനാശിനികളുടെ സാന്നിദ്ധ്യം നിയ�ിക്കുന്നുണ്ട്. CIBRC, ചില ഓർഗാന�ോഫ�ോസ്ഫറസ് കീടനാശിനികൾ ഇതിനകം തന്നെ നിര�ോധന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിൽ മിക്കതും ഇന്നും തമിഴ് നാട്ടിലും, മറ്റു പല സംസ്ഥാനങ്ങളിലും ലഭ്യമാണ് എന്നതാണ് യാഥാർഥ്യം. കീടനാശിനി കൾക്ക് അവയുടെ കാഠിന്യം അനുസരിച്ച ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ നാല് ലേബലുകൾ നിഷ്‌കർഷിച്ചിട്ടുണ്ട്. നീല, പച്ച ലേബലുകളുള്ള കീടനാശിനികളാണ് താരതമ്യേന സുരക്ഷിതമായി കരുതുന്നത്. ഇത്തരം കീടനാശിനകള�ോ, ജൈവ കീടനാശിനകള�ോ ഉപയ�ോഗിക്കുക എന്നതാണ് ആര�ോഗ്യം സംരക്ഷിക്കാൻ കരണീയമായ മാർഗ്ഗം. ഇതിനുപരി ഇപ്പോൾ നമ്മുടെ നാട്ടിൽ പ്രചാരം കിട്ടിവരുന്ന 'Grow Bag' പച്ചക്കറി സംസ്‌കാരവും വിഷലി� പച്ചക്കറിക്ക് ഒരു പ്രതിവിധിയാണ്. ഒ. പി. (ഓർഗാന�ോഫ�ോസ്ഫറസ് ) മൂലമുണ്ടാകുന്ന ആശുപത്രിയിലെ ഒ. പി.(Out Patient) തിരക്ക് അങ്ങനെ യെങ്കിലും ഒന്ന് കുറയട്ടെ.! ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചിൽ പ്രിൻസിപ്പൽ സയിന്റിസ്റ്റാണ് ലേഖകൻ, ഫ�ോൺ: 9496178142
www.krishijagran.com
17
പുസ്തകം 01 ലക്കം 0805പേജ് 84 വില MALAYALAM VOLUME 01 ISSUE MAY 2017 PAGES `8435` 35
ഇ
ന്ത്യൻ വ്യവസായരംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് എം.ആർ. എഫ്. 1940 കളിൽ കെ.എം. മാമൻ മാപ്പിള 14,000 രൂപ മുതൽ മുടക്കിൽ ഒരു ഷെഡ്ഡിൽ ആരംഭിച്ച എം.ആർ.എഫ് ഇന്ന് ശതക�ോടികളുടെ ആസ്തിയുള്ള വൻ വ്യവസായ സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ല�ോകത്തെമ്പാടും ഉപയ�ോഗിക്കുന്ന ഉന്നത നിലവാരമുള്ള ടയറുകൾ, പെയിന്റുകൾ, മ�ോട്ടോർ സ്‌പ�ോർട്‌സ്, ക്രിക്കറ്റ് തുടങ്ങി പല രംഗങ്ങളിലേക്കായി ഇന്ന് എം.ആർ. എഫ് പടർന്നിരിക്കുന്നു. ടയർവ്യവസായ രംഗത്തേക്ക് 1952 ൽ തിരിഞ്ഞ എം.ആർ.എഫ് ഇന്ന് ആ രംഗത്തെ ഏറ്റവും പ്രമുഖ സ്ഥാപനമാണ്. എം.ആർ.എഫിന്റെ അജയ്യമായ മുന്നേറ്റത്തെ ചെറുക്കാൻ പ്രതിയ�ോഗികളില്ലാത്തവിധം സ്ഥാപനം വളർന്നിരിക്കുന്നു. 60 കളിൽ അമേരിക്കയിലേക്കും ബെയ്‌റൂട്ടിലേക്കും മാത്രമാണ് എം.ആർ.എഫ് ടയർ കയറ്റുമതി ചെയ്തിരുന്നത്. ഇന്ന് ആഗ�ോള സംരംഭമായി വളർന്ന അവർ 65 രാജ്യങ്ങളിൽ അനിഷേധ്യ സാന്നിധ്യമാണ്. ഒൻപത് ഫാക്ടറികൾ,
18
www.krishijagran.com
4500 ഡീലർമാർ ഉൾപ്പെട്ട വിപണനശൃംഖല, 190 ഓഫീസുകൾ എന്നിങ്ങനെ ഒരു വൻവടവൃക്ഷമായി പടർന്നു പന്തലിച്ചിരിക്കുന്നു. ഏറ്റവും മികച്ച ടയർ കമ്പനിക്കുള്ള ജെ.ഡി പവർ പുരസ്‌കാരം ഇതുവരെ 11 തവണ എം.ആർ. എഫ് കരസ്ഥമാക്കി. ഏറ്റവും വിശ്വസ്തരായ ടയർ നിർമ്മാതാക്കൾക്കുള്ള ടി.എൻ.എസ്, ക്യാപ്പെക്‌സിൽ പുരസ്‌കാരങ്ങളും എം.ആർ.എഫിനെ തേടിയെത്തി. മത്സരക്കാറുകളിലെ ഏറ്റവും വിശ്വസ്തരായ ടയർ നിർമാതാക്കൾ എം.ആർ.എഫ് തന്നെ. മികച്ച ക്രിക്കറ്റ് ലക്ഷ്യമിട്ട് ഫാസ്റ്റ് ബൗളർമാർക്കും ഏറ്റവും പ്രിയങ്കരമായ സ്ഥാപനം എം.ആർ.എഫ് ആണ്. ല�ോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരെ വാർത്തെടുക്കാനുള്ള പെയ്‌സ് ഫൗണ്ടേഷൻ എം.ആർ.എഫിന്റെ അനുബന്ധ സ്ഥാപനമാണ്. മ�ോട്ടോർ സ്‌പ�ോർട്‌സിലും മികച്ച ഉല്പന്നങ്ങളുമായി എം.ആർ.എഫ് തന്നെയാണ് മുൻപന്തിയിൽ. പ്രസിദ്ധമായ ഫിയ ഏഷ്യാ പസഫിക് റാലി ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ എം.ആർ. എഫ് ടീം ജേതാക്കളായി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും ശ്രദ്ധേയ സാന്നിദ്ധ്യമായി. 1946
ൽ 14,000 രൂപയുമായി ആരംഭിച്ച സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിറ്റുവരവ് 15,000 ക�ോടിയാണ്.
അജയ്യരായി എം.ആർ.എഫ് ഇന്ത്യൻ കർഷകർക്കിടയിലെ ഏറ്റവും വിശ്വസ്തരായ ടയർ നിർമ്മാതാക്കൾ എം.ആർ.എഫ് ആണ്. കർഷകരുടെ മിത്രം മാത്രമല്ല എം.ആർ.എഫ്. ഇന്ത്യയിലെ റ�ോഡുകളിലും ഇന്ത്യൻ വിമാനങ്ങളിലും ഏറ്റവും കൂടുതൽ ഉപയ�ോഗിക്കുന്ന ടയറും എം.ആർ. എഫിന്റേതു തന്നെ. ഉപയ�ോക്താവിന്റെ സംതൃപ്തി ലക്ഷ്യമിട്ട് ഗുണമേന്മ നിരന്തരം മെച്ചപ്പെടുത്തുന്നു എന്നതാണ് എം.ആർ.എഫിന്റെ സവിശേഷത. ട്രാക്ടറിന്റെ പിൻചക്രത്തിൽ ഉപയ�ോഗിക്കുന്നശക്തി ലൈഫ് പ്ലസ്, മുൻചക്ര ങ്ങളിൽ ഉപയ�ോഗിക്കുന്ന ശക്തി സൂപ്പർ, ശക്തി ലൈഫ്, ശക്തി മൂന്ന് ആർ.ഐ.ബി, ട്രെയിലർ ടയറുകൾ, പവർ ടില്ലർ ടയറുകൾ, മൃഗങ്ങളെ ഉപയ�ോഗിക്കുന്ന വണ്ടിച്ചക്രങ്ങളുടെ ടയറുകൾ തുടങ്ങിയവയിലെല്ലാം ഇന്ത്യൻ കർഷകരുടെ ഏറ്റവും വിശ്വസ്ത ബ്രാൻഡ് എം.ആർ.എഫ് തന്നെ. 'കൃഷി ജാഗരൺ' വായനക്കാരായ കഷകർക്കിടയിൽ നടത്തിയ സർവേയിലും ഇക്കാര്യം വ്യക്തമായി. ഇന്ത്യയിലെ ഏറ്റവും മികച്ച ടയർ നിർമ്മാതാക്കൾ എന്ന നിലയിൽ ദേശീയ വിപണിയിലും വിദേശത്തും എം.ആർ.എഫ് സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. ജയ്പൂരിലെ അഗ്രി ടെക് മീറ്റ്, മഹാരാഷ്ട്രയിലെ കൃഷിത്തോൺ നാസിക്, ധാർവാർഡിലെ കൃഷിമേള, ക�ോയമ്പത്തൂരിലെ അഗ്രി ഇൻടെക്‌സ്, ഹരിയാനയിലെ കൃഷിദർശൻ, ലുധിയാനയിലെ പി.എ.യു കിസാൻ മേള തുടങ്ങി നിരവധി ശ്രദ്ധേയമായ കാർഷിക മേളകളിൽ എം.ആർ.എഫ് പങ്കെടുത്തിരുന്നു. ഇവിടങ്ങളിലെല്ലാം കർഷകരുടെ മുഖ്യ ആകർഷണമായി ഈ സ്റ്റാളുകൾ മാറുകയും ചെയ്തു. കൃഷിക്കാർ ഉയർത്തിയ ഓര�ോ പ്രശ്‌നത്തിനും പരിഹാരവുമായി കമ്പനിയുടെ പ്രതിനിധികൾ ഉണ്ടായിരുന്നു. ഏതുതരം മണ്ണിലും ചെളിയിലും പ്രവർത്തിക്കുന്ന, വൃത്തിയാക്കാൻ കഴിയുന്ന പുതിയ ഡിസൈനുകളാണ് എം.ആർ. എഫിന്റെ ഇപ്പോഴത്തെ മുഖ്യ ആകർഷണം. www.krishijagran.com
19
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
സൗഹൃദവിളകൾ
വിസ്മയകരം
ഈ ഇലക്കറി വിളകൾ റ�ോസ് മേരി ജ�ോയിസ്
ബ പുതിന
ഹുവർഷ ഔഷധിയായ പുതിന പടർന്നുവളരുന്ന ചെടിയാണ്. ശാസ്ത്രനാമം മെന്ത അർവെൻസിസ് വിത്തുകൾ ഉത്പാദിപ്പിക്കുമെങ്കിലും തണ്ടുകൾ മുറിച്ചുനട്ടാണ് സാധാരണ പ്രജനനം നടത്തുന്നത്. ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കുന്ന അപൂർവസിദ്ധി പുതിനയ്ക്കുണ്ട്. ഇലയുടെ പ്രത്യേക സുഗന്ധത്തിനു കാരണം മെന്തോൾ ആണ്. ചന്തയിൽ നിന്നു വാങ്ങുന്ന പുതിനത്തണ്ടുകൾ വെള്ളത്തിൽ രണ്ടു മണിക്കൂർ ഇറക്കി വച്ച ശേഷം മുറിച്ച് തണലിൽ നടാവുന്നതാണ്. നട്ട് പത്ത് ദിവസത്തുനുശേഷം നാമ്പ് നുള്ളിക�ൊടുക്കേണ്ടതാണ്. സൂര്യപ്രകാശം അല്പം കുറഞ്ഞ സ്ഥലത്ത് പുതിന നന്നായി വളരും. ഇലകൾ ഭക്ഷ്യവസ്തുക്കളിൽ സുഗന്ധം പകരാനായി ഉപയ�ോഗിക്കുന്നു. ഇലകളിൽ നിന്നുള്ള തൈലം അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കായി ഉപയ�ോഗിക്കുന്നു. തലവേദന, മൈഗ്രേൻ, വെർട്ടിഗ�ൊ, വയറുവേദന, ശ്വാസക�ോശ സംബന്ധമായ അസുഖങ്ങൾ, പല്ലുവേദന, ക്രീമുകൾ, ല�ോഷനുകൾ, മൗത്ത് വാഷ്, എയർഫ്രഷ്‌നർ എന്നിവയുടെ നിർമ്മാണത്തിലും കുകുളിക്കുവാനുള്ള വെള്ളത്തിലും ഇത് ഉപയ�ോഗിക്കുന്നു.
കുടങ്ങൽ
ബുദ്ധിചീര എന്നും കുടകൻ എന്നും പേരുള്ള കുടങ്ങൽ കാരറ്റിന്റെ കുടുംബാംഗമാണ്. നിലത്ത് പടർന്നുവളരുന്ന ബഹുവർഷിയായ ഔഷധിയാണിത്. ഓർമശക്തി വർധിപ്പിക്കുന്നതിനുള്ള കഴിവുണ്ട് ഈ ചെടിക്ക്. ചെടിയിൽ നിന്നും പ�ൊട്ടിമുളച്ചുണ്ടാകുന്ന കാണ്ഡങ്ങൾ
20
www.krishijagran.com
മുറിച്ചുനട്ടാണ് പ്രജനനം നടത്തുന്നത്. വെള്ളം കൂടുതലുള്ള പ്രദേശങ്ങളിൽ ഈ ചെടി നന്നായി വളരും. വരൾച്ചയിൽ നശിച്ചുപ�ോകും. ഇളം തണ്ടും ഇലകളും ഇലക്കറിയായും, ദ�ോശയുടേയും ചപ്പാത്തിയുടേയും മാവിൽ അരിഞ്ഞിട്ടും, ചമ്മന്തിയിൽ ചേർത്തും ഉപയ�ോഗിക്കാം.
സൗഹൃദച്ചീര
സൗഹൃദച്ചീര പ്രഷർ, ഷുഗർ ചീരയെന്നും ലെറ്റൂസ് ട്രീ എന്നും അറിയപ്പെടുന്നു. നിത്യഹരിത വൃക്ഷമായ സൗഹൃദച്ചീരയുടെ ശാസ്ത്രനാമം 'പിസ�ോണിയ ആൽബ' എന്നാണ്. പച്ചക്കറിയായും, ഇറച്ചിയുടെ കൂടെ ചേർത്തും, മീൻ പ�ൊള്ളിക്കുന്നതിനും, സാലഡ് ആയും ഉപയ�ോഗിക്കാം.
ആൺചെടിയുടെ ഇലകൾ ഇരുണ്ട പച്ചനിറമായിരിക്കും. ഇളംപച്ച കലർന്ന മഞ്ഞനിറമാണ് പെൺചെടികൾക്ക്. മൂന്നു മുതൽ അഞ്ചു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയാണ്. പൂന്തോട്ടങ്ങൾക്ക് അതിരായി വളർത്താവുന്നതാണ്. ഇലകൾക്കും വേരുകൾക്കും ഔഷധഗുണമുണ്ട്. ഇലകൾ മന്തിനെതിരേയും പ്രമേഹത്തിനും ഉപയ�ോഗിക്കാം.
വള്ളിച്ചീര
ബസെല്ല ചീരയെന്നും വഷളചീരയെന്നും മലബാർ സ്പിനാഷ് എന്ന പേരിലും അറിയപ്പെടുന്നു. ചുവന്ന തണ്ടുള്ളവ ബസെല്ല റൂബറ എന്നും വെള്ളതണ്ടുള്ളവ ബസെല്ല ആല്ബ എന്നും അറിയപ്പെടുന്നു. ഈ ചീരയിൽ ബീറ്റാ കര�ോട്ടിൻ, കാൽസ്യം, ഇരുമ്പ്, ജീവകം സി എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. വിത്തുകൾ വഴിയും തണ്ട് മുറിച്ചുനട്ടുമാണ്
പിടിപ്പിക്കുന്നത്. മഴക്കാലത്ത് 30 സെ. മീ. നീളമുള്ള തണ്ടുകൾ 45 സെ.മീ അകലത്തിൽനട്ടു പിടിപ്പിക്കാവുന്നതാണ്. ജൈവവളങ്ങളായ കമ്പോസ്റ്റ്, ചാണകം ഇട്ടുക�ൊടുത്താൽ സമൃദ്ധമായി വളരും. ഇളം ഇലകളും തണ്ടും ത�ോരനും മറ്റു കറികളും ഉണ്ടാക്കാം. ഇലകൾ ബജി ഉണ്ടാക്കാൻ നല്ലതാണ്. വള്ളിച്ചീരയുടെ കായ്കളിൽ നിന്നും ഭക്ഷണപദാർത്ഥങ്ങൾക്ക് നിറം നല്കുന്ന ഒരിനം ചായം ഉണ്ടാക്കാം. അലങ്കാരച്ചെടിയായും ഇത് വളർത്താവുന്നതാണ്.
വളരുന്നതു ക�ൊണ്ടും ഇലകൾക്ക് വെള്ളകലർന്ന പച്ചനിറമായതുക�ൊണ്ടും വെള്ളച്ചീര എന്ന് ഇത് അറിയപ്പെടുന്നു. ഇതേ കുടുംബാംഗമായ ഉരുളകിഴങ്ങിന്റെ ഇലകള�ോട് സാമ്യമുള്ളതിനാൽ വാട്ടർ കൺവ�ോൾവുലസ് എന്നും പേരുണ്ട്. ഇളം ഇലകളും തണ്ടുകളുമാണ്ഇലക്കറിയായി ഉപയ�ോഗിക്കുന്നത്. വൈറ്റമിനുകളുടേയും ധാതുക്കളുടേയും കലവറയാണ്. ബീറ്റാ കര�ോട്ടിൻ, സാന്തോഫിൽ എന്നിങ്ങനെയുള്ള കര�ോട്ടിനുകൾ വെള്ളച്ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
മധുരച്ചീര
പാലക് ചീര
പയറുവർഗങ്ങളിൽപ്പെടുന്ന ഈ ചെടിക്ക് തമിഴിൽ പ�ൊൻതകര എന്നുപറയുന്നു. ഇതിന്റെ ശാസ്ത്രനാമം കഷ്യ ഒക്സ ിഡന്റാലിസ് എന്നാണ്. മഞ്ഞനിറത്തിൽ കുലകളായി വരുന്ന പൂക്കളുള്ള ഈ ചെടി 1.5 മീറ്റർ ഉയരത്തിൽ വളരും. ഇലകളും ഇളം കായ്കളും വിത്തുകളും ത�ോരൻ വച്ച് കഴിക്കാം. മൂപ്പെത്താത്ത വിത്തുകൾ വറുത്തെടുത്ത് കാപ്പിക്കുരുവിനു പകരമായി ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയ�ോഗിക്കുന്നു.
വേലിച്ചീരയെന്നും ചെക്കുർമാനിസ് എന്നും അറിയപ്പെടുന്ന ചീരയുടെ ശാസ്ത്രനാമം സൗറ�ോപ്പസ് ആൻഡ്രോഗയ്‌നസ് എന്നാണ്. അടുക്കളത്തോട്ടത്തിൽ വേലിയായ�ോ നടപ്പാതയുടെ ഇരുവശമായ�ോ നടാവുന്നതാണ്. പ�ോഷകങ്ങൾ ഉയർന്ന അളവിൽ ഉള്ളതിനാൽ ഇതിനെ വൈറ്റമിൻ ആന്റ് മൾട്ടിമിനറൽ പാക്ക്ഡ് ഇലയെന്നും വിളിക്കാറുണ്ട്. മധുരച്ചീര ധാരാളം കഴിച്ചാൽ ശ്വാസക�ോശത്തിന് ഗുരുതര അസുഖമുണ്ടാകുമെന്ന് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. അതുക�ൊണ്ട് ഇത് അമിതമായി ഉപയ�ോഗിക്കരുത്. ഇന്ത്യൻ സ്പിനാഷ് എന്നും ഈ ചീരയ്ക്കു പേരുണ്ട്. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, ഫ�ോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ബീറ്റാ ബംഗാളൻസിസ് എന്നാണ് ശാസ്ത്രീയനാമം. തണുത്ത കാലാവസ്ഥയാണ് അനുയ�ോജ്യം. ശീതകാലങ്ങളിൽ പാലക്കിൽ നിന്നും നീണ്ടകാലം വിളവെടുക്കാൻ സാധിക്കും. വേനലിൽ പെട്ടെന്ന് പൂവിടും. ഒരു ഹെക്ടർ കൃഷി ചെയ്യുന്നതിന് 30 കില�ോ. വിത്ത് വേണ്ടിവരും. ഇലകൾക്ക് 15 -30 സെ.മി. നീളംആകുമ്പോൾ വിളവെടുക്കാം. ഓര�ോ വിളവെടുപ്പിനു ശേഷവും നൈട്രജൻ അടങ്ങിയ ജൈവവളം നല്കിയാൽ പലതവണ വിളവെടുക്കാം. ഇലകൾ വാട്ടി അരച്ചാണ് സാധാരണ വിഭവങ്ങളിൽ ചേർക്കുന്നത്. പാലക് പനീർ, ദാൽ പാലക്, പാലക് കട്‌ലറ്റ് അങ്ങനെ പലതും ഉണ്ടാക്കാം.
കാങ്ങ് ക�ോങ്ങ് ചീര
കൺവ�ോൽവിലേസിയ കുടുംബത്തിൽ ഉൾപ്പെടുന്ന കാങ്ങ് ക�ോങ്ങ് ചീരയുടെ ശാസ്ത്രനാമംഐപ�ോമിയ അക്വാട്ടിക്ക എന്നാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ
തണ്ടുകൾ മുറിച്ചു നട്ടോ വിത്തുകൾ വഴിയ�ോ വളർത്താം. നിലം നന്നായി കിളച്ചൊരുക്കി ചതുരശ്ര മീറ്ററിന് 2.5 കില�ോ ജൈവവളം ചേർക്കാം. ചെറിയ കുഴികളെടുത്ത് രണ്ട്-മൂന്ന് വിത്ത് നട്ട് ഒന്നരമാസം കഴിഞ്ഞ് ആദ്യ വിളവെടുപ്പ് നടത്താം. 20 ദിവസത്തില�ൊരിക്കൽ വിളവെടുക്കാം. കാലിത്തീറ്റയായി ഈ ചെടി ഉപയ�ോഗിക്കാം. പൂമ�ൊട്ടുകൾ വിരശല്യത്തിനെതിരെ ഫലപ്രദമാണ്.
പ�ൊന്നാവിരം
വാതം, ആസ്മ, കുഷ്ഠം എന്നിവയ്‌ക്കെതിരെയും ഹിസ്റ്റീരിയ, വയറുകടി എന്നിവ കുറയ്ക്കാനും ഉപയ�ോഗിച്ചുവരുന്നു. കരളിന്റെ അസുഖത്തിനു നൽകുന്ന ലിവ്52 എന്ന മരുന്നിന്റെ പ്രധാന ഘടകമാണ് പ�ൊൻതകര. ഇല, ത�ൊലി, വേര്, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്. കാലിത്തീറ്റയായും, പച്ചില വളമായും ഈ ചെടി ഉപയ�ോഗിക്കുന്നു.
തഴുതാമ
നിക്റ്റാജിനേസിയേ കുടുംബത്തിൽപ്പെട്ട തഴുതാമയെ സംസ്കൃ തത്തിൽ പുനർനവ എന്നുപറയും. പുനർനവിൻ എന്നൊരു ആൽക്കല�ോയ്ഡ് തഴുതാമയിലുണ്ട് ബ�ൊറേവിയ ഡിഫ്യൂസ എന്നാണ് ശാസ്ത്രനാമം. നിലത്ത് പടർന്നുവളരുന്ന ബഹുവർഷിയായ ഔഷധമൂല്യമുള്ള സസ്യമാണ്. ചുവപ്പ്, വെള്ള പൂക്കളുള്ള രണ്ടിനമുണ്ട്. ചുവപ്പ് പൂക്കളുള്ളതാണ് www.krishijagran.com
21
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
സൗഹൃദവിളകൾ
സാധാരണ ഉപയ�ോഗിക്കുന്നത്. ഈ ചെടിയിൽ പ�ൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്നു. ഇല, ത�ോരൻ വച്ച് കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്‌ക്കെതിരെ നല്ലതാണ്. വേരും വിത്തും പ�ൊടിയാക്കി ചില ധാന്യങ്ങളിൽ ചേർത്തു വരുന്നു. പക്ഷികൾക്ക് നൽകാവുന്ന നല്ല ആഹാരമാണിത്.
തകര
സിസാൽ പിനേസിയേ കുടുംബത്തിൽപ്പെട്ട ഇതിന് ചക്രത്തകര എന്നും പേരുണ്ട്. തകരയുടെ ശാസ്ത്രനാമം കഷ്യറ്റോറ. ചെറിയ മണമുള്ള ഇലകളുള്ള ഈ സസ്യം ഒരു മീറ്റർ ഉയരത്തിൽ വരെ വളരും. ചെടികൾ മഴക്കാലത്താണ് പൂക്കുന്നത്. തകരയുടെ വിത്തിനും ഇലയ്ക്കും ഔഷധഗുണമുണ്ട്. ചക്രത്തകരയുടെ ഇല ത�ോരൻ വച്ച് കഴിച്ചാൽ കുഷ്ഠം, ച�ൊറി തുടങ്ങിയ അസുഖങ്ങൾക്ക് കുറവുണ്ടാകും.
ആഫ്രിക്കൻ മല്ലി
അംബല്ലിഫെറെ കുടുംബത്തിൽ പിറന്ന ഈ ചെടിയുടെ ശാസ്ത്രനാമം എറിഞ്ചിയം ഫ�ോയിറ്റിഡം തെക്കേ അമേരിക്കയാണ് ജന്മദേശം. ഇലകൾക്ക് മല്ലിയിലയേക്കാൾ രൂക്ഷഗന്ധമാണ്. ഇലക്കൂട്ടത്തിന്റെ മദ്ധ്യത്തിൽ നിന്നും ചെറിയ വെളുത്ത പൂക്കളുണ്ടാകുന്ന പൂക്കുലതണ്ട് പുറപ്പെടുന്നു. പൂക്കുലകൾക്ക് താഴെയായി ഒരു കൂട്ടം ബ്രാക്റ്റുകൾ കാണപ്പെടുന്നു. കുലകളിൽ ധാരാളം ചെറിയ തൈകൾ രൂപപ്പെടുന്നു. മണ്ണിലേക്ക് ചരിഞ്ഞുവീണ് ധാരാളം തൈകൾ ഉല്പാദിപ്പിക്കും. ഭാഗീകമായ തണലാണ് ഇവയ്ക്കു വേണ്ടത്. നല്ല വെയിലത്ത് വച്ചാൽവേഗം പൂത്തുപ�ോകും. ഇലകൾക്ക് സുഗന്ധം കുറയും. ഇലകൾ മലിയിലയ്ക്കു പകരം കറികളിൽ ചേർക്കാം. വിറ്റാമിൻ എ, കാൽസ്യം, ഇരുമ്പ്, റൈബ�ോഫ്‌ളേവിൻ എന്നിവയുടെ നല്ല സ്രോതസ്സാണ്. ചെടി സമൂലം ഇട്ടു തിളപ്പിച്ച വെള്ളം പനി, വയറിളക്കം, പ്രമേഹം, മലബന്ധം, ന്യുമ�ോണിയ, ഛർദ്ദി എന്നിവയ്ക്ക് ഔഷധമായി ഉപയ�ോഗിക്കാം.
അഗത്തിച്ചീര
മലേഷ്യൻ സ്വദേശിയായ അഗത്തിച്ചീരയുടെ ശാസ്ത്രനാമം സെസ്ബാനിയ ഗ്രാന്റിഫ്‌ള�ോറ. പഞ്ചാബ്, ഡൽഹി, ആസ്സം, തമിഴ്ന ാട്, കേരളം
22
www.krishijagran.com
എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. വളരെ വേഗം ചെറിയ മരമായി വളരും 3-12 മീറ്റർ വരെ ഉയരം വരും. പൂവുകളും ഇലകളുമാണ് ഭക്ഷ്യയ�ോഗ്യം. വെള്ള, റ�ോസ് എന്നിങ്ങനെ രണ്ടിനം പൂക്കളാണ് സാധാരണ കാണുന്നത്. വെള്ളപ്പൂക്കളുള്ളതാണ് പച്ചക്കറിയായി ഉപയ�ോഗിക്കാൻ അനുയ�ോജ്യം. ചെറിയ കയ്പ്പുള്ള മറ്റേ ഇനം ഔഷധമായിട്ടാണ് ഉപയ�ോഗിക്കുന്നത്. വിത്തുകൾ, കമ്പുകൾ എന്നിവ നട്ട് കൃഷി ചെയ്യാം. 30x30x30 കുഴികളെടുത്ത് ജൈവവളം ചേർത്ത് കമ്പോ വിത്തോ നടാം. 2-3 വിത്ത് ഇട്ട് മുളച്ചു വരുമ്പോൾ ഒരെണ്ണം മാത്രം നിർത്തുക. ബാക്കി പറിച്ചു കളയുക. മെയ്ജൂൺ, സെപ്തംബർ -ഒക�്ടോബർ മാസങ്ങളാണ് നടീലിന്‌അനുയ�ോജ്യം. വെള്ളക്കെട്ടുണ്ടാകരുത്. ഇലകളുടെയും പൂക്കളുകളുടേയും നീര് തലവേദനയ്‌ക്കെതിരെയും മുറിവിലും പുരട്ടാറുണ്ട്. ജീവകം എ, ബി അടക്കം ധാരാളം പ�ോഷകങ്ങൾ അടങ്ങിയിട്ടുള്ള അഗത്തിച്ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കണ്ണിന്റെ അസുഖങ്ങൾ വരാതിരിക്കും.
കെയ്ൽ അഥവാ ഇല കാബേജ്
ബ്രാസിക്ക ഒലറേസിയയിൽ വരുന്ന ഒരുകൂട്ടം പച്ചക്കറി ഇനങ്ങളാണ്. പച്ച, ഇളം പച്ച , കടും പച്ച, വയലറ്റ് പച്ച, വയലറ്റ് ബ്രൗൺ എന്നീ നിറത്തിലുള്ള ഇലകളാൽ കാണപ്പെടുന്നു. കാണുന്നു. നടുക്കള്ള ഇലകൾ കാബേജ് പ�ോലെ ഉരുണ്ടു വരുകയില്ല. കാബേജ് വിത്തുകൾ പ�ോലെയുള്ള വിത്തുകളാണ്. വിറ്റാമിൻ എ, സി, കെ, ബി, ഇ, ഫ�ോളേറ്റ്, മാംഗനീസ്, തയാമിൻ, റൈബ�ോഫ്‌ളേവിൻ, പാന്തോതിനിക്കാസിഡ്, ഇരുമ്പ്, കാൽസ്യം, പ�ൊട്ടാസ്യം, ഫ�ോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. പച്ചക്ക് സാലഡ് ആയും വേവിച്ചും ഉപയ�ോഗിക്കാവുന്നതാണ്. വിദേശരാജ്യങ്ങളിൽ ബീഫിന്റെ കൂടെ ചേർത്ത് ഉപയ�ോഗിച്ചുവരുന്നു. ഇലകളുടെ അറ്റം ഭംഗിയായി ചുരുണ്ടിരിക്കും. കേർളി കെയ്ൽ വിദേശരാജ്യങ്ങളിൽ മൂല്യവർദ്ധിത ഉല്പന്നമാക്കി മാറ്റുന്നു. ജപ്പാനിൽ കെയ്ൽ ജ്യൂസ് ഉപയ�ോഗിച്ചുവരുന്നു. തണുപ്പുകാലാവസ്ഥയിൽ നമ്മുടെ നാട്ടിൽ വളർത്താവുന്നതാണ്.
പാഴ്‌സ്‌ലി
എപ്പിയേസി കുടുംബത്തിൽ പിറന്ന പാഴ്‌സ്‌ലിയുടെ ശാസ്ത്രനാമം പെട്രോസെലിനം ക്രിപ്‌സം. പാഴ്‌സ്‌ലി രണ്ടു തരമുണ്ട് ഇല പാഴ്സ ്ല ിയും വേരു
പാഴ്‌സ്‌ലിയും. ഇല പാഴ്‌സ്‌ലിയിൽ ചുരുണ്ട ഇലയുള്ളതും പരന്ന ഇലയുള്ളതുമുണ്ട്. നല്ല നീർവാർച്ചയും ഈർപ്പവുമുള്ള, തുറസായ, സൂര്യപ്രകാശമുള്ള സ്ഥലത്താണ് പാഴ്‌സ്‌ലി നന്നായി വളരുക. വിത്ത് പാകിയാണ് തൈകൾ ഉണ്ടാക്കുന്നത്. വിത്തുകൾ കിളിർക്കാൻ 4 മുതൽ 6 ആഴ്ച വരെ എടുക്കും. ഇലകൾക്കായി കൃഷി ചെയ്യുന്നത് 10 സെ.മീ. അകലത്തിലും വേരിന് 20 സെ.മീ. അകലത്തിലുമാണ് നടുന്നത്. യൂറ�ോപ്പിലും അമേരിക്കയിലും പാഴ്‌സ്‌ലി ധാരാളമായി ഉപയ�ോഗിക്കുന്നു. നമ്മുടെ നാട്ടിൽ അധികം പ്രചാരത്തിലില്ലെങ്കിലും വളർത്തുവാൻ കഴിയും. വേരു പാഴ്‌സ്‌ലി സൂപ്പിലും, സ്റ്റൂവിലും പച്ചയ്ക്കും ഉപയ�ോഗിക്കാം. ചുരുണ്ട ഇല അരിഞ്ഞ് വിവിധ ഇറച്ചി, പച്ചക്കറി വിഭവങ്ങളുടെ മുകളിൽ വിതറി ഉപയ�ോഗിക്കാം. പരന്ന ഇലയുള്ള പാഴ്‌സ്‌ലി അരിഞ്ഞ് ഉരുളക്കിഴങ്ങ്, ച�ോറ്, വറുത്ത ഇറച്ചി, പച്ചക്കറി സ്റ്റൂ എന്നിവയ�ോട�ൊപ്പം ചേർത്ത് ഉപയ�ോഗിക്കാം. പാഴ്‌സ്‌ലിയിൽ ആന്റി ഓക്സ ിഡന്റ്‌സ് പ്രത്യേകിച്ച് ലൂട്ടിയ�ോളിൻ, അപിജിനിൻ, ഫ�ോളിക് ആസിഡ്, വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.
വളർച്ചാഘട്ടത്തിലുടനീളം ധാരാളം ജലം ആവശ്യമാണ്. അല്ലെങ്കിൽ തണ്ടുകൾ ചെറുതാകും. ചെടിക്കു ചുറ്റും ഈർപ്പം നിലനിർത്താൻ പുതയിട്ടു ക�ൊടുക്കണം. സെലറിയുടെ പുറം ഇലകൾ മണ്ണിൽ ത�ൊടാതിരിക്കാൻ തണ്ടുകൾ അയച്ചു കെട്ടേണ്ടതാണ്. വളക്കൂറുള്ള മണ്ണിൽ സെലറി നന്നായി വളരും. ചാണകം. കമ്പോസ്റ്റ് എന്നിവ പത്തു ദിവസത്തില�ൊരിക്കൽ നൽകേണ്ടതാണ്. സെലറിയുടെ തണ്ടുകളാണ് ഉപയ�ോഗിക്കുന്നത്. 20 സെ.മീ. പ�ൊക്കം ആകുമ്പോൾ വിളവെടുക്കാം. അടപ്പുള്ള പ്ലാസ്റ്റിക് പാത്രത്തിൽ രണ്ടാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇറച്ചിവിഭവങ്ങൾ, ഫ്രൈഡ് റൈസ്, സാലഡ്, സൂപ്പ്, ന്യൂഡിൽസ് എന്നിവയ്‌ക്കൊപ്പം ചേർത്ത് ഉപയ�ോഗിക്കാം.
ബ�ോക്‌ച�ോയ്
നമ്മുടെ നാട്ടിലും വളർത്തുവാൻ പറ്റുന്ന പ�ോഷകസമൃദ്ധമായ ഇലവർഗ്ഗമാണ് സെലറി. എപ്പിയേസി കുടുംബത്തിൽപ്പെട്ട സെലറിയുടെ ശാസ്ത്രനാമം എപിയം ഗ്രാവിയ�ോലെൻസ്. തണുത്ത കാലാവസ്ഥയും എപ്പോഴും ഈർപ്പവും ഇഷ്ടപ്പെടുന്ന ചെടിയാണിത്.
ശാസ്ത്രനാമം ബ്രാസിക്ക റാപ ചൈനെൻസിസ്. ചൈനീസ് കാബേജിന്റെ ഒരിനമാണ്. ഇതിന്റെ ഇലകൾ കാബേജ് പ�ോലെ ഉരുണ്ട് ചേരുകയില്ല. പ�ോഷകസമൃദ്ധമായ ഇലവർഗമാണ്. വിറ്റാമിൻ എ, സി, കെ, ബി 6, എന്നിവയുടെ കലവറയാണ്. കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, പ�ൊട്ടാസ്യം, സ�ോഡിയം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ബ�ോക്‌ച�ോയിയിൽ ഗ്ലൂക്കോസിന�ോലൈറ്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ അളവിൽ ക്യാൻസറിനെ പ്രതിര�ോധിക്കുന്നു. വിത്തുകൾ വഴിയാണ് പ്രജനനം നടത്തുന്നത്. കറിവച്ചും അല്ലാതെയും ഇത് ഉപയ�ോഗിക്കാം. സാൻഡ്വ ിച്ച്, സാലഡ്, സൂപ്പ്, ബർഗർ, ഇറച്ചി, പച്ചക്കറി വിഭവങ്ങൾ എന്നിവയിലെല്ലാം ഉപയ�ോഗിക്കാം
വിത്ത് പാകിയാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത്. വിത്തുകൾ ചെറിയ ചൂടുവെള്ളത്തിൽ ഒരു രാത്രി മുഴുവൻ മുക്കിവയ്ച്ചാൽ കിളിക്കാനെടുക്കുന്ന സമയം കുറയ്ക്കാം. പറിച്ചു നടുന്നതിനു മുൻപ് നന കുറയ്ക്കുകയും രണ്ടു മണിക്കൂർ ദിവസവും തുറസ്സായ പ്രദേശത്തു വയ്ക്കുകയും ചെയ്യുക. 30 സെ.മീ. അകലത്തിൽ പറിച്ചു നടുക. നേരിട്ട് വിത്ത് പാകുകയാണെങ്കിൽ കാൽ ഇഞ്ച് താഴ്ത്തിപ്പാകുക. തൈകൾ 15 സെ.മീ ഉയരം ആകുമ്പോൾ ഒരടി അകലത്തിൽ ചെടികൾ നിർത്തി ബാക്കിയുള്ളവ പറിച്ചു മാറ്റി നടുക. കടകളിൽ നിന്ന് സെലറി വാങ്ങി പുറമേയുള്ള ഇലകൾ ഉപയ�ോഗിക്കാൻ എടുത്തശേഷം ഒരു നാമ്പോടു കൂടി തൈകൾ തണലത്ത് വച്ചു പിടിപ്പിച്ചും പുതിയ തൈകൾ ഉണ്ടാക്കാവുന്നതാണ്.
പച്ച, സിങ്ക്, ബ്രൗൺ നിറങ്ങളിലും അവയുടെ സമ്മിശ്രനിറങ്ങളിലും ഈ ചീര കാണപ്പെടുന്നു. അമരാന്തേസിയേ കുടുംബത്തിൽപ്പെട്ട ഈ ചീരയുടെ ശാസ്ത്രനാമം അൾട്ടെർനാന്തെര സെസിൽസ്. പൂന്തോട്ടത്തിൽ അലങ്കാരച്ചെടിയായി അക്ഷരങ്ങൾ നിർമ്മിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയ�ോഗിക്കുന്നത്. ഇളം തണ്ടുകളും, ഇലകളും മുറിച്ചെടുത്ത് ഇലക്കറിയായി, വിവിധ വിഭവങ്ങളായ ത�ോരൻ, കട്‌ലറ്റ്, സൂപ്പ് മുതലായവ ഉണ്ടാക്കാം. ചുവന്ന ഇനത്തിൽപ്പെട്ടതിനു രുചി കുറവായതിനാൽ പച്ച ഇനമാണ് സാധാരണയായി ഉപയ�ോഗിക്കുന്നത്. തണ്ടുകൾ മുറിച്ചുനട്ടാണ്
സെലറി
പ�ൊന്നാങ്കണ്ണിച്ചീര / അക്ഷരച്ചീര
www.krishijagran.com
23
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
സൗഹൃദവിളകൾ
പ്രജനനം നടത്തുന്നത്. ചെടി വേരുപിടിച്ച് ഒരാഴ്ചയ്ക്കുശേഷം നാമ്പ് നുള്ളി ശിഖരങ്ങൾ ഉണ്ടാക്കേണ്ടതാണ്. കണ്ണിനുണ്ടാകുന്ന ചില അസുഖങ്ങൾക്കും വയറുകടിക്കും മരുന്നായി ഉപയ�ോഗിക്കാറുണ്ട്. കാൽസ്യം ചീര എന്നും ഇത് അറിയപ്പെടുന്നു.
ഒറിഗാന�ോ
പുതുതലമുറയുടെ ഇഷ്ടവിഭവങ്ങൾക്ക് രുചിയും മണവും ഗുണവും നല്കുവാൻ ചേർക്കുന്നതാണ് ഒറിഗാന�ോ. ജന്മദേശം യു.കെ, അയർലന്റ്, ഐസ്‌ലന്റ്, ജപ്പാൻ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ യുറേഷ്യയാണ്. ഇതിന്റെ ചില ഇനങ്ങളെ കാട്ടുമാർജ�ോറം എന്നും പറയുന്നു. പുതിനയുടെ കുടുംബമായ ലാമിയേസിയയിലെ അംഗമാണ് ഒറിഗാന�ോ. ഇതിന്റെ ശാസ്ത്രനാമം ഒറിഗാനം വൾഗെയിർ. വിത്ത് പാകിയും കമ്പുകൾ മുറിച്ചുനട്ടുമാണ് വളർത്തുന്നത്. വിത്ത് പാകി പറിച്ചുനടുകയാണ് ചെയ്യേണ്ടത്. വിത്ത് പാകാൻ 1ഒരുഭാഗം ചാണകപ്പൊടി രണ്ടുഭാഗം മണൽ നാലുഭാഗം മേൽ മണ്ണ് എന്ന അനുപാതത്തിൽ മിശ്രിതം തയ്യാറാക്കണം. ചാണകത്തിനു പകരം കമ്പോസ്റ്റും, മണലിനു പകരം പാകപ്പെടുത്തിയ ചകിരിച്ചോറും ഉപയ�ോഗിക്കാം. സ്യൂഡ�ോമ�ോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മണ്ണിൽ നനച്ച ശേഷമാണ് വിത്തുകൾ പാകേണ്ടത്. വിത്തുകൾ പാകി 2 ഇഞ്ച് നീളം ആകുമ്പോൾ ഒരു ചട്ടിയിൽ ഒരു ചെടി വച്ച് നടാം. ഒറിഗാേനായുടെ വളർച്ചയ്ക്ക് അനുയ�ോജ്യമായ പി.എച്ച് 6 മുതൽ 8 വരെയാണ്. 30 സെ.മീ അകലത്തിലാണ് നടുന്നത്. വരണ്ട മണ്ണ്, നല്ല സൂര്യപ്രകാശം, വരണ്ടകാലാവസ്ഥ എന്നിവയാണ് അനുയ�ോജ്യമെങ്കിലും മറ്റു കാലാവസ്ഥകളിലും ഇത് വളരും. കാലാവസ്ഥ, സീസൺ, മണ്ണ് എന്നീ ഘടകങ്ങൾ എല്ലാം ഇതിന്റെ വാസനയുള്ള എണ്ണയുടെ ഗുണത്തെ ബാധിക്കും. ഒറിഗാന�ോയുടെ ഫ്‌ളേവർ നൽകുന്ന രാസപദാർത്ഥങ്ങൾ കാർവക്രോൾ, തൈമ�ോൾ, ലിമ�ോണിൻ, പൈനിൻ, ഒസിമൈൻ, കരിയ�ോഫില്ലിൻ എന്നിവയാണ്. ഇറ്റലി, അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഔഷധഗുണമുള്ള ഭക്ഷണമ�ൊരുക്കുന്നതിന് ഒറിഗാന�ോ ഉപയ�ോഗിക്കുന്നു. വറുത്തതും, പ�ൊരിച്ചതും, ഗ്രിൽ ചെയ്തതുമായ പച്ചക്കറികൾ, ഇറച്ചി, മീൻ എന്നിവയിൽ ഉപയ�ോഗിക്കുന്നു. ഉണക്കിപ�ൊടിച്ച ഇലകൾ ഗ്രീക്കുകാർ സാലഡിന് രുചിയേകാൻ ഉപയ�ോഗിക്കുന്നു. ഇറച്ചി വറുക്കുമ്പോൾ ഒറിഗാന�ോ ഇലകൾ ചേർത്താൽ രുചി കൂടും. ശ്വാസക�ോശ ബുദ്ധിമുട്ടുകളായ ചുമ, ആസ്മ എന്നിവയും, ഉദരസംബന്ധമായ അസുഖങ്ങൾ, തലവേദന, നെഞ്ചെരിച്ചിൽ,
24
www.krishijagran.com
അലർജി, ജലദ�ോഷം, സ�ോറിയാസിസ്, പല്ലുവേദന എന്നിവയ്ക്കും ഉപയ�ോഗിക്കുന്നു. ഒറിഗാന�ോ പച്ചയ്ക്കും ഉണക്കിയും ഉപയ�ോഗിക്കാം, നമ്മുടെ നാട്ടിൽ ഉണക്കിയ ഇലകൾ വിപണിയിൽ ലഭ്യമാണ്. പിസ, ബർഗർ, ഇറച്ചി, മീൻ, സ�ോസ് എന്നിവയിൽ ഉപയ�ോഗിച്ചു വരുന്നു. നമ്മുടെ വീട്ടുവളപ്പുകളിൽ ചട്ടികളിൽ ഒറിഗാന�ോ വളർത്തി ഇലകൾ പുതുമയ�ോടെ, ഗുണമേന്മയ�ോടെ കറികളിൽ ഉപയ�ോഗിക്കാം. (ഫാം ഇൻഫർമേഷൻ ബ്യൂറ�ോ എറണാകുളം കൃഷി അസി. ഡയറക്ടറാണ് ലേഖിക. ഫ�ോൺ: 831903821)
വിപണി
പ്രോമിൽക്ക് ട�ോട്ടൽ
പ്രോവെറ്റിന്റെ പുതിയ ഉത്പന്നമായ പ്രോമിൽക്ക് ട�ോട്ടൽ സവിശേഷശ്രദ്ധ നേടുന്നു. ജീവകങ്ങൾ, ധാതുലവണങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ, ലൈസിൻ മ�ോണ�ോ ഹൈഡ്രോ ക്ലോറൈഡ്, ക�ോളിൻ ക്ലോറൈഡ് തുടങ്ങിയവ അടങ്ങിയ പ്രോമിൽക്ക് ട�ോട്ടൽ പാലുത്പാദനവും ഉത്പാദനശേഷിയും വർധിപ്പിക്കുന്നതിനും വിളർച്ചയ്ക്ക് പരിഹാരമായും ര�ോഗപ്രതിര�ോധശേഷി നൽകിയും തീറ്റ എടുക്കാനുള്ള ശേഷി വർധിപ്പിച്ചും കന്നുകാലികളുൾപ്പെടെയുള്ള വളർത്തു മൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും ഉത്പാദനശേഷി വർധിപ്പിക്കും. 500 മില്ലി, ഒന്ന്, അഞ്ച്, പത്ത് ലിറ്റർ ആയാണ് ഇത് വിപണിയിൽ ലഭിക്കുക. ക�ൊച്ചിയിലെ കെവിൻജ�ോ ഫാർമസ്യൂട്ടിക്കൽസ് (പ്രൈവറ്റ് ) ലിമിറ്റഡ് ആണ് നിർമാതാക്കൾ. കസ്റ്റമർകെയർ നമ്പർ: 09495673313
പുസ്തകം 01 ലക്കം 0805പേജ് 84 വില MALAYALAM VOLUME 01 ISSUE MAY 2017 PAGES `8435` 35
ഞണ്ട്കൃഷി
ക�ൊതിയനു ഞണ്ടുകറി, അനിയനു ക�ൊഞ്ചുകറി
ഇ
ബാലൻ മാവേലി
റുക്ക്/ പിടികാലുകൾ കടിച്ചുപ�ൊട്ടിച്ച് മജ്ജ നുണഞ്ഞ് തീപാറുന്ന എരിവ് ഊറി കണ്ണുകൾ നിറഞ്ഞൊഴുകുന്ന ഞണ്ടു ക�ൊതിയന്മാർ, പിന്നെയും പിന്നെയും ഞണ്ടുകറിക്കായി ക�ൊതിതുള്ളുന്നു! എന്നാൽ മാർക്കറ്റിൽ ഇന്ന് കിട്ടുന്നത�ോ? കടലിലെ മഞ്ഞ/ചുവന്ന ഞണ്ടുകൾ! ചേറ് ഞണ്ട് (Mud Crab), പച്ച ഞണ്ട് (Green Crab), കണ്ടൽ ഞണ്ട് (Mangrove Crab) എന്നീ പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്ന സില്ല (Scylla) വർഗത്തിൽപ്പെട്ട കായൽ ഞണ്ട് ആണ് ഭക്ഷ്യ യ�ോഗ്യമായവ.
ചേറ് ഞണ്ട് രണ്ട് തരം
1. സില്ല ട്രാങ്കി ബാരിക്ക (Scylla Tranquebarica) (Fabricians) 2. സില്ല സെറേറ്റ (Scylla serret)(Forskal) ആദ്യത്തെ ഇനം താരതമ്യേന വലുതാണ്; ആൺ ഞണ്ട്, കുറഞ്ഞത് 22 സെ.മീ. നീളവും, 2.5 കില�ോഗ്രാം തൂക്കവും വയ്ക്കുമ്പോൾ പെൺ ഞണ്ടുകൾ യഥാക്രമം 20സെ.മിറ്ററും 1.7 കി.ഗ്രാം തൂക്കവും വയ്ക്കുന്നു. രണ്ടാമത്തെ ഇനത്തിൽ ആൺ ഞണ്ടുകൾ കുറഞ്ഞത് 14 സെ.മീ നീളവും ഒരു കില�ോഗ്രാം തൂക്കവും വയ്ക്കുകയും ചെയ്യുമ്പോൾ പെൺ ഞണ്ടുകൾക്ക് ഇത്
26
www.krishijagran.com
യഥാക്രമം 13 സെ.മീറ്ററും 500 ഗ്രാം തൂക്കവും ആയിരിക്കും. ഏകദേശം കാൽ നൂറ്റാണ്ടു മുമ്പുവരെ കായല�ോര ചന്തകളിൽ കായൽ ഞണ്ടുകൾ സുലഭമായിന്നെങ്കിൽ ഇന്ന് അത് അപൂർവ്വമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ കാരണം തിരക്കിയിട്ടുണ്ടോ? ജല മലിനീകരണം, കായൽ ശ�ോഷണം, മുതലായ മുൻനിര കാരണങ്ങൾ ഉണ്ടങ്കിലും 1980 കൾ മുതൽ തെക്ക് കിഴക്കൻ രാജ്യങ്ങളിലേയ്ക്കുള്ള അവയിടെ പ്രയാണമാണ് പ്രധാനം (90 കളിൽ 725 ടൺ കായൽ ഞണ്ടുകളാണ് ജീവന�ോടെ - മയക്കുമരുന്ന് (Narcotics) സ�ിവേശിപ്പിച്ച് പിടികാലുകൾ ബന്ധനസ്ഥമാക്കപ്പെട്ട നിലയിൽ കയറ്റി അയ�ത്. (ഇത് തുടരുന്നു!) ഞണ്ട് ഒന്നിന് 1000- 2000 രൂപ ക്രമത്തിൽ വിദേശ നാണ്യമായി ലഭിക്കുമ്പോൾ ഇവിടെ എങ്ങനെയാണ് ഞണ്ട് കൂട്ടാൻ കിട്ടുക!! പക്ഷെ ഞണ്ട് ക�ൊതിയന്മാർക്കൊരു സുവിശഷം ഭക്ഷ്യയ�ോഗ്യമായ കായൽ ഞണ്ട് (ചേറ്/ പച്ച/ കണ്ടൽ ഞണ്ട് ) കൃഷി ചെയ്യാം! ഓരു ജലം (കായൽ ജലം) കയറി ഇറങ്ങുന്ന
കുളം ഉണ്ടോ? പാടം ഉണ്ടോ? അടുത്ത് പ�ൊതുജലാശയം ഉണ്ടോ? അതും അല്ലങ്കിൽ സിമെന്റ് - ഫെറ�ോസിമെന്റ് ടാങ്ക് നിർമ്മിച്ചോ സിൽപ�ോളിൻ കുളം സജ്ജമാക്കിയ�ോ മലിനമുക്തമായ ഓരുജലം ലഭ്യമാക്കി ജലപരിപാലനം നടത്തിയും ഞണ്ട് വളർത്താം.
ദിവസം കൃഷി കൂടുകളില�ോ (Culture cages) കൃഷി വളപ്പുകളില�ോ (Pens) വളർത്തി ത�ോടുറപ്പും, തൂക്കവും കൂടിയ ഞണ്ടുകളാക്കി അടുത്ത പടം പ�ൊഴിക്കലിനുമൂമ്പേ തക്കം (വാവുകള�ോടു അനുബന്ധിച്ച കാലം) കണക്കാക്കി വിളവെടുക്കുന്ന രീതി.
ജലാശയത്തിലെ ലവണത്വ വ്യത്യസവും ജലത്തിന്റെ രാസ - ഭൗതിക ഗുണവ്യതിയാനവും ഒരു പരിധിവരെ സഹിക്കാനുള്ള കഴിവ് ഞണ്ടിനുണ്ട്. എങ്കിലും ആയിരത്തിന് പത്ത് ഭാഗം മുതൽ മുപ്പത്തിനാല് ഭാഗം വരെ ലവണത്വവും (10-34ppt ) പിച്ച് (pH) 8-8.5 അമ്ല ക്ഷാരത്വവും, 23 ഡിഗ്രി സി - 30 ഡിഗ്രി സി ഊഷ്മാവും, ദശലക്ഷത്തിന് 3 ഭാഗത്തിൽ കുറയാതെ വിലയിത പ്രാണവായു (DO)വും (>3 ppm) ആണെങ്കിൽ ആ വെള്ളത്തിൽ സമ്യദ്ധമായി ഞണ്ട് വളരും (അതു ഗുണ ലവണത്വം - Optimum salinity (ജലാശയങ്ങളിലെ ഉപ്പിന്റെ അളവ് )15 ppt-35 ppt ആണ്.
ക�ൊഴുപ്പിക്കലിന് 98.9% അതിജീവന നിരക്ക് കാണുന്നു.
ഞണ്ട് കൃഷി രണ്ട് തരത്തിൽ
1. ഞണ്ട് കിശ�ോരന്മാരെ (കുഞ്ഞുങ്ങളെ) 3-4 മാസം വളർത്തി ത�ോടുറപ്പും മുന്തിയ തൂക്കവുമുള്ള വലിയ ഞണ്ടാക്കി വിളവെടുക്കുക.-Grow out culture 2. ഞണ്ട് ക�ൊഴിപ്പിക്കൽ (Crab fattening ) പടം പ�ൊഴിക്കൽ കഴിഞ്ഞ ഇടത്തരമ�ോ വലുത�ോ ആയ ഞണ്ടുകളെ (Water Crabs) പിടിച്ച് 20-30
കയറ്റി അയയ്ക്കാൻ ആണെങ്കിൽ 2 കില�ോഗ്രാം വരെ തൂക്കം ഉള്ളവയും ഇറുക്കുകാൽ / പിടികാൽ നഷ്ടപ്പെടാത്തതും കട്ടിയേറിയ പുറംത�ോട് ഉള്ളതുമായ കൂടുതൽ ഞണ്ടുവേണം.
കുളത്തിൽ ഞണ്ട് കൃഷി
ഓരു ജലം ഉള്ള കുളങ്ങൾ ഞണ്ടു കൃഷി ചെയ്യാം. 5, 12.5, 25, 50 സെന്റ് കുളത്തിൽ ഉപയുക്തമാക്കാം. പക്ഷേ, ഏറ്റ-ഇറക്ക സൗകര്യം ഉള്ള കുളം ആയിരിക്കണം. കുളത്തിന്റെ ഒരുഭാഗത്ത് തൂമ്പ് /ചീപ്പ് വയ്ക്കണം. ഒരു മീ വിതിയുള്ള തൂമ്പുവരെ ആകാം. ചേറ് നീക്കി കുളം ഒരുക്കി സെന്റ് ഒന്നിന് രണ്ടു കില�ോഗ്രാം കുമ്മായം പ്രയ�ോഗിക്കണം. കുളത്തിനു ചുറ്റും ഒരു മീറ്റർ ഉയരത്തിൽ 20 മി.മി കണ്ണി വലിപ്പമുള്ള നൈല�ോൺ വല (ഇടയ്ക്ക് മുള ഉറപ്പിച്ച് ബലപ്പെടുത്തുക) യ�ോ, സ്‌നേഹമതിൽ, ആസ്പറ്റോസ്, റൂഫിങ്ങ് ഷീറ്റ്, മുള്ളുവേലി ഇവയേതങ്കിലും ഒന്നോ ഉറപ്പിച്ച് ഞണ്ട് രക്ഷപ്പടാതെ സൂക്ഷിക്കണം. രണ്ട് ആഴ്ച്ചകൾക്ക് ശേഷം ഒരു ച.മീറ്ററിന്
www.krishijagran.com
27
പുസ്തകം 01 ലക്കം 0805പേജ് 84 വില MALAYALAM VOLUME 01 ISSUE MAY 2017 PAGES `8435` 35
ഞണ്ട്കൃഷി
രണ്ട്-അഞ്ച് എണ്ണം എന്ന കണക്കിൽ (അഞ്ചു സെന്റിൽ 400 -1000 വരെ) കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. പഞ്ഞി ഞണ്ട് ആക്രമിക്കപ്പടാതെ ഇരിക്കാൻ മുളം കുറ്റികൾ /പിവിസി /സിമെന്റ് പൈപ്പുകൾ, ടയർ മുതലായവയാൽ ഒളി സങ്കേതങ്ങൾ Hideouts / Refugee cages ഒരുക്കുന്നു.
മെച്ചമാണ്. കൂടുകളിൽ തന്നെ, അറകളുളള കൂടുകൾ (Compartamental) ഉത്തമം. 18 അറകളും 140x70x70x25 സെ.മീ വലിപ്പവും ഉള്ള കൂട്ടിൽ 18 ഞണ്ടുകളെ വളർത്താം അപ്പോൾ തമ്മിൽ കടിപിടികൂടി പിടികാൽ കളയില്ല. 2.5x2.5x2 മീറ്റർ തടിക്കൂട്ടിൽ 550 ഗ്രാം ഉള്ള 20 -30 ഞണ്ടുകളെ വളർത്താം.
പൂമീൻ മുതലായ മത്സ്യത്തോട�ൊപ്പവും (Plyculture), ഞണ്ട് തനിയേയും (Monoculture) വളർത്താം.
ഏറ്റ - ഇറക്ക - തൂമ്പ് സൗകര്യങ്ങൾ (അര മീറ്റർ - ഒരു മീറ്റർ വ്യത്യാസം (Tidal Amplitude) ഉത്തമം, അനുഗുണ രാസഭൗതിക ഗുണങ്ങളുള്ള മാലിന്യ മുക്തമായ ഓരുജലം, നിരന്തര ജല പരിപാലനം, പ�ോഷക സമൃദ്ധമായ ജന്തു ആഹാരം ഇവ ലഭ്യമാക്കിയാൽ ഓര�ോ വർഷവും 5-6 പ്രാവശ്യം ഞണ്ട് കൃഷി ചെയ്ത് പ�ൊന്ന് (ഞണ്ടിനും പ�ൊന്നുണ്ടേ!) വിളയിക്കാം. കയറ്റി അയയ്ക്കുകയും ക�ൊതിയന്മാർക്ക് 'കറുമുറ കടിച്ച് 'പ�ൊട്ടിക്കുകയും ചെയ്യാം.
ഞണ്ട് മിശ്രഭുക്ക് (Omnivore) ആണെങ്കിലും ക�ൊഞ്ചുവർഗ ജീവികൾ, മത്സ്യകുഞ്ഞുങ്ങൾ, ചിപ്പി-കക്ക ശിശുക്കൾ മുതലായ ജീവനുള്ള (ജന്തു) ആഹാരമാണ് പഥ്യം. കുളത്തിൽ ഊപ്പ മീനുകൾ (Trash fishes) ഉണക്കമീൻ, കക്ക ഇറച്ചി മുതലായവ 10 + 15% തീറ്റയായി നൽകുക. - ദിവസന അറവുശാല അവശിഷ്ടങ്ങൾ ബ്ലഡ് മീൽ ഇവ ജലമലിനീകരണം ഉണ്ടാകുന്നു.
കൃഷിക്കൂട്ടിൽ / കൃഷി വളപ്പിൽ കൃഷി
(Cage /Pen culture) സ്വാഭാവികാന്തരീക്ഷവും, ഏറ്റ - ഇറക്ക സൗകര്യവും പരമാവധി പ്രയ�ോജനപ്പെടുത്താം എന്നതിനാലും തീറ്റ പരമാവധി ലഭിക്കുന്നു എന്നതുമാണ് കൃഷി�ട്ടിലും, കൃഷി വളപ്പിലുമുള്ള ഞണ്ടു കൃഷിയുടെ മേന്മ, ത്വരിത വളർച്ച, കൂടിയ അതിജീവന നിരക്ക് എന്നിവയും ഇവയുടെ
28
www.krishijagran.com
ഞണ്ടിൽ
ജലാംശം - 80.9 % മാംസ്യം (Protein) - 14.9 % ക്ഷാരം (Ash) - 3.3 % ക�ൊഴുപ്പ് (Fat) - 0.3 % + നാരുകൾ എന്നിവയും ഉണ്ട്, എന്താ, ന�ോക്കികൂടെ ? ഫിഷറീസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ ഫ�ോൺ 9544997284
കൃഷി വൈവിധ്യം
ച�ൊരിമണലിലെ നിലക്കടലക്കൃഷിയിൽ
ക
നൂറുമേനി കെ.ബി. ബൈന്ദ
ഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് 1558 നു കീഴിലുള്ള ഗംഗ സ്വാശ്രയ സംഘം നട ത്തി വരുന്ന വൈവിധ്യ കൃഷിയുടെ ഭാഗമായി ഗ്രൂപ്പിലെ അംഗമായ സൈനുമ�ോൻ മടപ്പാട്ട് കൃഷി ചെയ്തിരുന്ന കപ്പലണ്ടിയിൽ മികച്ച വിളവ്. നൂറുമേനി വിളവ് കിട്ടിയതിന്റെ സന്തോഷത്തിലാണ് സൈനുമ�ോൻ.. 50സെന്റ് സ്ഥലത്താണ് എഞ്ചിനീറിങ്ങിൽ ഡിപ്ലോമ നേടിയിട്ടുള്ള സൈനുമ�ോൻ കപ്പലണ്ടി കൃഷിയിറക്കിയത്. വാണിജ്യാടിസ്ഥാനത്തിൽ സൂര്യകാന്തിയും ച�ോളവും നേരത്തെ കൃഷി ചെയ്തു വിജയിച്ചിരുന്നു. പച്ചക്കറികളിൽ ശീതകാല വിളക ളായ കാരറ്റ്, ക്യാബേജ്, ബീറ്റ്‌റൂട്ട് എന്നിവയും വീട്ടിലേക്കാവശ്യമായ വെണ്ട , തക്കാളി, വഴുതന, മത്തൻ, കുമ്പളങ്ങാ, ഇളവൻക , പച്ചമുളക് ഇവ ഉൾപ്പെടെ എല്ലാത്തരം പച്ചക്കറികളും കൂടാതെ വാഴ കൃഷിയും സൈനുമ�ോനും സംഘവും അവരവരുടെ വീടുകളിൽ ചെയ്യുന്നു. ഗംഗ സ്വാശ്രയ സംഘം അംഗങൾ എല്ലാവരും കൂട്ടായും വ്യക്തി ഗതമായും വൈവിധ്യ കൃഷി തന്നെയാണ് പരീക്ഷിക്കുന്നത്. കാരണം എല്ലാവരും കൃഷി ഒരു ഉപജീവനമാർഗം ആക്കിയവരല്ല. രാവിലെയും വൈകിട്ടും ഉള്ള നനയും പരിചരണവും മതി എന്നതാണ് വൈവിധ്യ കൃഷി തെരഞ്ഞെടുക്കാൻ കാരണം. ഗംഗ സ്വാശ്രയ സംഘത്തിലെ
24 പേരും പ്രത്യേകിച്ചു .ഗ്രൂപ്പിലെ വിദ്യാധരൻ ചേട്ടനും പ്രെസിഡെന്റ് കെ ആർ സുഖലാലും,സെക്രട്ടറി ടി കെ മണിയനും ട്രീഷറർ സുദർശനനും സൈനുവിന്റെ കൃഷി കാര്യങ്ങളിൽ സഹായ നിർദ്ദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ക�ോൺട്രാക്ട് വർക്ക് ചെയ്യുന്ന സൈനുമ�ോന് കൃഷിയിൽ സഹായിയായി സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കാരിയായ ഭാര്യ ഗ്ലിസ്സയും ഉണ്ട്. പഠിച്ച വിഷയം ആയതിനാൽ മാത്രമാണ് ക�ോൺട്രാക്ട് വർക്ക് ചെയ്യുന്നത്. ഏറെ ഇഷ്ടപെടുന്ന കൃഷി മുഴുവൻ സമയവും ക�ൊണ്ട് പ�ോകാൻ പറ്റാത്തതിൽ വിഷമവും ഉണ്ട്. ഇപ്പോൾ ചെയുന്ന കൃഷിയിൽ തന്നെ ഏറെ ആഹ്ലാദം കണ്ടെത്തുന്നു. ഗംഗ സ്വാശ്രയ ഗ്രൂപ്പിന് കൃഷിക്കാവശ്യമായ എല്ലാ പിന്തുണയും സാമ്പത്തിക സഹായം ഉൾപ്പെടെ എല്ലാ പ്രോത്സാഹനങ്ങളും പരിപൂർണ്ണമായും നൽകുന്നുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാറും പറഞ്ഞു. ഉത്സാഹികളായ ഇത്തരം ആൾക്കാരെയാണ് നാടിനാവശ്യം . അതിനായി ഇനിയും ഇത്തരം ഗ്രൂപ്പുകളെയും ചെറുപ്പക്കാരെയും ഉത്സാഹികളായ എല്ലാ കൃഷിക്കാരെയും ബാങ്ക്, പ്രോത്സാഹിപ്പിക്കും എന്നും പറയുന്നു. ഫ�ോൺ: 9747233677
www.krishijagran.com
29
പുസ്തകം 01 ലക്കം 0805പേജ് 84 വില MALAYALAM VOLUME 01 ISSUE MAY 2017 PAGES `8435` 35
നാട്ടൻപുറ വർത്തമാനം
നിലാവു പ�ോല�ൊരു
നിറപുത്തരി
എൻ.എസ്. ഐസക്
പു
ത്തരീന്ന് കേൾക്കുമ്പോത്തന്നെ, ഞങ്ങള് പിള്ളാര് സംഘത്തിന്റെ മനസ്സിൽ സന്തോഷത്തിന്റെ മാലപ്പടക്കം പ�ൊട്ടിത്തുടങ്ങും. മൂക്കറ്റവും അതിനപ്പുറവും തിന്നാം. അതാണ് കാര്യമായ കാര്യം. അന്നത്തെ കാലമല്ലേ! ക�ൊതിതീർന്ന് ഭക്ഷണംകഴിക്കുന്ന ദിവസങ്ങൾ അധികമുണ്ടായിരുന്നില്ല എന്റെഗ്രാമമായ മേലുകാവിൽ. ഒരുപക്ഷേ, കേരളത്തിലെ 'മുക്കാലെ മുണ്ടാണി' ഗ്രാമങ്ങളിലും അതായിരുന്നിരിക്കാം അവസ്ഥ.അതിന് കാരണം രണ്ടാം ല�ോകമഹായുദ്ധമായിരുന്നു.
30
www.krishijagran.com
ഈ യുദ്ധം കേരളീയ ഗ്രാമങ്ങളിൽ ഏല്പിച്ച പ്രഹരം ചിന്താതീതമായിരുന്നു. പുത്തരിയാണല്ലോ കഥാതന്തു. മ�ോടൻ ക�ൊയ്ത്, കറ്റകൾ മെതിച്ച് നെല്ലുണക്കിയെടുക്കുന്ന ശ്രമത്തിലാണെല്ലാവരും. ഇടവപ്പാതി പെയ്‌ത�ൊഴിഞ്ഞെങ്കിലും, 'പുത്തരിയും പറഞ്ചാലു'മെന്നപ�ോലെ ഓർക്കാപ്പുറത്ത് പെയ്തിറങ്ങുന്ന ഇടവപ്പാതിയുടെ നീക്കിബാക്കി നെല്ലുണക്കിനെയും ബാധിക്കുമായിരുന്നു. നിനച്ചിരിക്കാതെ 'ശടപടേ'ന്ന് പെയ്തിറങ്ങും.
'പടപട�ോന്ന് ' പെയ്തു തീരുകയും ചെയ്യും. സംഗതി അതല്ല, മുറ്റത്ത് പരമ്പിൽ ഉണക്കാനിട്ട നെല്ല് നനഞ്ഞ് കുതിരാൻ ഈ 'ശടപടാ' പെയ്ത്ത് ധാരാളം. നെല്ല് നനഞ്ഞാൽപ്പിന്നെ, 'പടേന്ന് ' മുള വരും. ആ നെല്ല് പിന്നൊന്നിനും ക�ൊള്ളില്ല. കുറേനാളത്തെ അധ്വാനം 'ശൂ'. അതുക�ൊണ്ട് മുറ്റത്ത് പരമ്പിൽ ചിക്കിയ നെല്ല് തെളിയുന്ന വെയിലിൽ ഉണക്കിയെടുക്കാൻ കാത്ത് കുത്തിയിരിക്കണം. പരമ്പിൽ നെല്ല് ചിക്കുന്നത് കണ്ടുനിൽക്കാൻ രസമുണ്ട്. സുന്ദരിച്ചേടത്തിമാരും അമ്മച്ചിമാരും പരമ്പിന്റെ നടുക്ക് നെല്ല് കുടഞ്ഞിട്ട്, കാൽപ്പാദം ക�ൊണ്ട് നിരത്തി നിരത്തി പരമ്പ് നിറയ്ക്കും. വീട്ടിലേയും ചിലപ്പോൾ അടുത്ത വീട്ടിലേയും പിള്ളേർക്കാണ് അടുത്ത ഡ്യൂട്ടി. ക�ോഴികളും പക്ഷികളും ക�ൊത്തിക്കൊണ്ടുപ�ോകാതെ നെല്ലിന് കാവലിരിക്കണം. പിള്ളേര് സെറ്റിന് ബ�ോറടിക്കുന്ന പരിപാടിയായിരുന്നിത്. കണ്ണ് ചിമ്മാതെ ന�ോക്കിയിരിക്കണം. ചില കള്ളക് ക�ോഴിപ്പൂവന്മാരുണ്ടായിരുന്നന്ന്. കാവൽക്കാര് പിള്ളേര് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ മതി പരമ്പിൽ, സകുടുംബം ചാടിവീണ് നെല്ല് ക�ൊത്തിതിന്നിരിക്കും. ഇങ്ങിനെയ�ൊരു സംഭവം കാർന്നോന്മാ കണ്ടാൽ, പിള്ളാരുടെ ചന്തികളിൽ ചൂരവടിയുടെ തിണർപ്പു വീണതുതന്നെ. നെല്ലുണക്കിയെടുത്താൽ പുത്തരിയുടെ ഒന്നാംഘട്ടം കഴിഞ്ഞു. ഇനി അടുത്ത നടപടികളാണ്. പുത്തരിയുടെ രണ്ടുദിവസം മുൻപ് അവലിടിക്കണം. അവലിടിയിൽ പുത്തരി നടക്കുന്ന വീട്ടിലെയും അയൽപക്കങ്ങളിലേയും സ്ത്രീകൾ സജീവകഥാപാത്രങ്ങളാണ്. അവലിടിക്കാൻ തീരുമാനിച്ച ദിവസത്തിന്റെ തലേന്ന് പകൽ നെല്ല് തിളപ്പിക്കും. ഇതിന�ൊരു കണക്കുണ്ട്. നെല്ല് അധികം വെന്തുപ�ോകാതെ ന�ോക്കണം. തിളപ്പിച്ച നെല്ല് ഒരു രാത്രി വെള്ളത്തിലിടുന്നു. പിറ്റേന്ന് രാവിലെ വെള്ളം ത�ോരാനായി ഒരു കുട്ടയിൽ ക�ോരി വയ്ക്കും. അന്ന് വൈകുന്നേരമാണ് അവലിടി. അന്നൊക്കെ വീടുകളിലെല്ലാം ഉരലുകളുണ്ടാകും. ഉരലുകൾ ഫിറ്റുചെയ്തിരിക്കുന്ന ഇടത്തിന് ഉരക്കുഴിയെന്നാണ് പറഞ്ഞുവന്നിരുന്നത്. മിക്കവാറും, വീടിന്റെ പുറകില�ോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു ഭാഗത്തോ ആയിരിക്കും ഉരക്കുഴി. അവലുണ്ടാക്കുവാൻ ആദ്യം നെല്ല് വറുക്കണം. അടുക്കളയിലാണ് ഈ പ്രക്രിയ അരങ്ങേറുന്നത്. വറകലത്തിൽ വറുക്കുന്ന നെല്ല് ചൂടാറാതെ കുട്ടയിൽ ഉരക്കുഴിയിലെത്തിക്കുന്ന ഡ്യൂട്ടി വീട്ടിലെപിള്ളേർക്കാണ്. അയൽപക്കത്തെ പിള്ളേരും ഉണ്ടാകും. വറകലത്തിൽ നിന്നും കുടഞ്ഞിടുന്ന നെല്ലുംക�ൊണ്ട്, അഞ്ചല�ോട്ടക്കാരനെപ്പോലെ പിള്ളേര് സെറ്റ് ഒറ്റ ഓട്ടമാണ്, ഉരക്കുഴിയിലേക്ക്. ഉരലിൽ നെല്ല് കുടഞ്ഞിട്ടാൽ ഉടൻ തന്നെ ചേടത്തിമാരും പേരമ്മമാരും ഉലക്കകളുമായി ഇടി പരിപാടി തുടങ്ങുന്നു. ഉരലിന്റെ അപ്പുറത്തും ഇപ്പുറത്തും രണ്ടു
പേര് നിന്ന് താളത്തിൽ ഉലക്കകൾക�ൊണ്ട്, ഉരലിലെ നെല്ലിനെ ഇടിച്ച് പതമാക്കി അവലിന്റെ രൂപത്തിലാക്കുന്നു. വറുത്ത നെല്ലിൽ ഉലക്കയുടെ ആദ്യത്തെ ഇടിവീഴുമ്പോള�ൊരു ശബ്ദമുണ്ട്. 'ബ്ർർ, ബ്ർർ..' എന്ന്. ഇതു കേൾക്കാൻ എന്തൊരു രസമായിരുന്നന്ന്. നെല്ലിടിച്ച് പതമാക്കി അവലായാൽ മുറത്തിലിട്ട് പാറ്റി തവിടും ഉമിയും കളഞ്ഞ് അവൽ വേർതിരിച്ചെടുക്കും. പുത്തരിയുടെ തലേന്നാണ് അവൽ നനയ്ക്കുന്നത്. അല്ലെങ്കിൽ കുഴയ്ക്കുന്നത്. ഇത�ൊരു ചടങ്ങാണ്. വിസ്താരമുള്ള ഒരു പാത്രത്തിൽ അവൽ കുടഞ്ഞിടും. അവലിന്റെ അളവനുസരിച്ച് ചിരണ്ടിയ (ചിരകിയ) തേങ്ങയും ചീകിയ ശർക്കരയും തരിതരിയായി അരിഞ്ഞെടുത്ത ഇഞ്ചിയും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും അവലിൽ നന്നായി ഇളക്കിച്ചേർക്കണം.തേങ്ങയിലും ശർക്കരയിലുമുള്ള ഈർപ്പത്തിൽ അവൽ നനഞ്ഞു കുതിരും. കുതിർന്ന അവൽ ഒരു പാത്രത്തിലാക്കി വാഴയില ക�ൊണ്ട് ഭദ്രമായി പാത്രം മൂടി എടുത്തുവയ്ക്കുന്നു. പുത്തരിയുടെ ദിവസം അവൽ കുതിർന്ന് മൃദുവായിരിക്കും. പുത്തരിദിവസം സദ്യ കുശാൽ. ഇരുപ്പുഴുക്കൻ പുന്നെല്ലരിച്ചോറ്. അരി വേകുമ്പോഴുള്ള മണമടിക്കുമ്പോഴേ മനസ്സും വയറും നിറയും.തല മുതിർന്ന ഒരു കാരണവരായിരിക്കും പുത്തരിയുടെ മുഖ്യാതിഥി. എന്റെ ഓർമയിലെ പുത്തരിയുടെ കാർമ്മികൻ ത�ൊമ്മനപ്പൂപ്പനായിരുന്നു. അധികം പ�ൊക്കമില്ലാത്ത കറുത്ത നിറമുള്ള ത�ൊമ്മനപ്പൂപ്പൻ. ഉടുപ്പിടുന്ന പ്രകൃതമില്ല. അപ്പൂപ്പന്റെ പാളത്തൊപ്പിയുടെ അറകളിൽ നിറച്ച് മുറുക്കാനായിരിക്കും.ത�ൊമ്മനപ്പൂപ്പൻ എല്ലാവർക്കും ആദ്യം അവലുക�ൊടുക്കം. കാട്ടുകൂവയുടെ ഇലയിലാണ് അവൽ വിളമ്പുന്നത്. കൂടെ ചെറുപഴവും കാണും. പഴം കുഴച്ച് തിന്നിട്ടുള്ള അവലിന്റെ സ്വാദ് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും നാവിൻതുമ്പത്തുണ്ട്. അവലുതിന്നുകഴിയുമ്പോൾ തൂശനിലയിൽ ഊണ്. ക�ോഴിക്കറിയും മൂരിക്കറിയും തേങ്ങാമുറിച്ചിട്ട ഉണക്കമീൻ പറ്റിച്ചതും പച്ചക്കറികളും ഊണിന് പകിട്ടേറ്റും. അവസാനം മ�ോരുമുണ്ടാകും. വീട്ടിൽ വളർത്തുന്ന മൂന്നാല് ക�ോഴികൾ പുത്തരിയിൽ ജീവത്യാഗം ചെയ്തിരിക്കും. ഇന്നത്തെപ്പോലെ ഓടിച്ചെന്ന് ക�ോഴിവാങ്ങാൻ കിട്ടമായിരുന്നില്ല അന്ന്. പുത്തരിയുണ്ട് ഏമ്പക്കവും വിട്ട് ഉറങ്ങാൻപ�ോകുന്ന കുട്ടികളുടെ സ്വപ്നങ്ങളിലും പുത്തരിയൂണു തന്നെയാണ് നിറഞ്ഞുനിന്നിരുന്നത്. അങ്ങിനെയ�ൊരു പുത്തിരി ഇനി ഓർമകളിലും സ്വപ്നങ്ങളിലും മാത്രം. പ്രസാദ്ഭാരതി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലാണ് ലേഖകൻ, ഫ�ോണ്: 9446211818
www.krishijagran.com
31
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
വളർത്തു പക്ഷികൾ
എമു
വളർത്തൽ 32
www.krishijagran.com
ല�ോ
കത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയാണ് എമു. മുട്ട, ഇറച്ചി, എണ്ണ എന്നിവയ്ക്കാണ് എമുവിനെ വളർത്തുന്നത്. പൂർണവളർച്ചയെത്തിയ എമുവിന് 60 കില�ോ തൂക്കവും ആറടി ഉയരവും ഉണ്ടാകും. ഇവയ്ക്ക് പറക്കാൻ കഴിയില്ല. ശരീരം തണുപ്പിക്കാനാണ് ഇവ ചിറകുകൾ ഉപയ�ോഗിക്കുന്നത്. നീളം കൂടിയ കഴുത്തിൽ മയിലിന് സമാനമായ നീലത്തൂവലുകളും നീണ്ടു ബലമേറിയ കാലിൽ ചർമം മൂടിയ മൂന്നു വിരലുകളുമുണ്ട്. മണിക്കൂറിൽ 50 കില�ോമീറ്റർ വേഗത്തിൽ ഇവ ഓടും.
ദീർഘദൂരം നീന്താൻ എമുവിന് കഴിയും. പെൺപക്ഷിക്ക് ആണിനേക്കാൾ വലിപ്പമുണ്ട്. രണ്ടു വയസ്സാകുമ്പോൾ പ്രായപൂർത്തിയാകും. ഇവയ്ക്ക് ജീവിതകാലത്തിൽ ഒരു ഇണ മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാൽ പെൺ പക്ഷികൾ മുട്ടയിട്ട് അത് വിരിയാൻ ആൺ പക്ഷികളെ ഏൽപ്പിച്ചശേഷം മറ്റ് ആൺപക്ഷികളുമായി ചങ്ങാത്തത്തിലാകും. വർഷത്തിൽ 20 മുതൽ 50 മുട്ട വരെ ഇടും. മുട്ടയ്ക്ക് അര കിലാ വരെ തൂക്കമുണ്ടാകും. മുട്ട വിരിയിക്കുന്നതും അടയിരിക്കുന്നതും ആൺപക്ഷികളാണ്. 56 ദിവസം ക�ൊണ്ട് മുട്ട വിരിയും. അടയിരിക്കുന്ന സമയം ആൺപക്ഷി ഭക്ഷണം കഴിക്കുകയ�ോ വെള്ളം കുടിക്കുകയ�ോ വിസർജിക്കുകയ�ോ ചെയ്യില്ല. ശരീരത്തിൽ
സംഭരിച്ചിരിക്കുന്ന ക�ൊഴുപ്പിൽ നിന്നാണ് ഇവയ്ക്ക് ഇതിനുള്ള ഊർജം ലഭിക്കുന്നത്. എട്ടാഴ്ച ക�ൊണ്ട് ആണിന്റെ ഭാരത്തിൽ വലിയ കുറവുണ്ടാകും. മുട്ടയിൽ നിന്നു വിരിയുന്ന 10 ഇഞ്ച് മാത്രം പ�ൊക്കമുള്ള കുഞ്ഞുങ്ങൾക്ക് കറുപ്പും വെളുപ്പും കലർന്ന നിറമാണ്.കുഞ്ഞ് വിരിഞ്ഞിറങ്ങുമ്പോൾ ശ്രദ്ധാപൂർവം കാവൽ നിൽക്കുന്നതും ആൺപക്ഷിയാണ്. തള്ള എമുവാണ് കുഞ്ഞുങ്ങളുടെ പ്രധാന ശത്രു. ആൺ പക്ഷികൾ ആറുമാസം കുഞ്ഞുങ്ങളെ സംരക്ഷിച്ച് ഭക്ഷണം കഴിക്കാൻ പഠിപ്പിക്കുന്നു. പുഴുക്കളും പൂക്കളും പച്ചിലകളും പഴങ്ങളും ഭക്ഷിക്കുന്ന ഇവയ്ക്ക ധാരാളം വെള്ളവും ക�ൊറിക്കാൻ കല്ലുകളും വേണം. തീറ്റസഞ്ചിയിൽ കല്ലുകളുണ്ടെങ്കിലേ ഇവയ്ക്ക് ദഹനം നടക്കുകയുള്ളൂ. ഒരു പക്ഷിയിൽ നിന്ന് 50 കില�ോ വരെ ഇറച്ചി കിട്ടും. ഒരു കില�ോ ഇറച്ചിക്ക് 400 മുതൽ 500 രൂപ വരെ വിലയുണ്ട്. ചുവന്ന നിറമുള്ള ഇറച്ചി മൃദുവും രുചികരവുമാണ്. ക�ൊളസ്‌ട്രോൾ തീരെയില്ല. ഇറച്ചിപ�ോലെ തന്നെ ഇവയിൽ നിന്നെടുക്കുന്ന എണ്ണയും സൗന്ദര്യവർധകലേപനങ്ങളിൽ വ്യാപകമായി ഉപയ�ോഗിക്കുന്നു. 100 മില്ലി എമു എണ്ണയ്ക്ക് 3000 രൂപയിലധികം വിലയുണ്ട്. മുട്ടയ്ക്കാകട്ടെ 1000 രൂപ മുതൽ 1500 രൂപ വരെ വിലയും. പക്ഷികളുടെ ഉയർന്ന വിലയും കൃത്യമായ വിപണിയുടെ അഭാവവുമാണ് എമു വളർത്തൽ വ്യാപിക്കാൻ പ്രധാന തടസ്സം.
www.krishijagran.com
33
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
വിളയാര�ോഗ്യം
അയർ
അത്ഭുതവളം
മ
ഡ�ോ. ചിഞ്ചു വി.എസ്.
റ്റു ജീവജാലങ്ങൾക്ക് എന്ന പ�ോലെ തന്നെ ചെടികൾക്കും അവയുടെ വളർച്ചയ്ക്കും വികാസത്തിനും സൂക്ഷ്മ മൂലകങ്ങൾ അത്യാവശ്യമാണ്. വളരുന്ന വിളകൾക്ക് സൂക്ഷ്മ മൂലകസംപുഷ്ടമായ പ�ോഷകമിശ്രിതമാണ് കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 'അയർ'. കാത്സ്യം, മഗ്നീഷ്യം, ഗന്ധകം, ബ�ോറ�ോൺ, നാകം തുടങ്ങിയ സൂക്ഷ്മ മൂലകങ്ങൾ ശരിയായ അളവിലും അനുപാതത്തിലും ചെടികൾക്ക് വലിച്ചെടുക്കാൻ കഴിയുന്ന രൂപത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അയർ നേ�വാഴയ്ക്കാണ് പ്രധാനമായും നൽകുന്നത്. വാഴകൃഷിയിൽ, പ്രത്യേകിച്ച് ടിഷ്യൂകൾച്ചർ വാഴകളിൽ കാത്സ്യത്തിന്റെ അഭാവം
34
www.krishijagran.com
അതിരൂക്ഷമായ കൃഷിനാശത്തിന് കാരണമാകാറുണ്ട്. ഇതു മൂലം തൈ നട്ട് രണ്ടു മുതൽ മൂന്നു മാസം ആകുമ്പോഴേക്കും നാമ്പില പുറത്തുവരാതെ വാഴത്തടയ്ക്കുള്ളിൽ വച്ചു തന്നെ കറുത്ത് അഴുകി ഒടുവിൽ വാഴ അപ്പാടെ നശിക്കും. കൂടാതെ, പുതുതായി വരുന്ന നാമ്പില പൂർണമായി വിടരാതെ തന്നെ അടുത്ത നാമ്പില അതിന്റെ പള്ളതുളച്ചു പുറത്തു വരുന്നതും കാണാം. ഇലഞരമ്പുകൾ വീർത്തും തടിച്ചും കാണപ്പെടും. അഭാവം ലക്ഷണങ്ങളായി പുറത്തുകാണിക്കുന്ന മറ്റൊരു മൂലകമാണ് മഗ്നീഷ്യം. ഇളം ഇലകളുടെ അരികുകൾ മഞ്ഞളിച്ചു വരിക അല്ലെങ്കിൽ മുറ്റിയ ഇലകൾ അവിടവിടെ മഞ്ഞളിക്കുക
എന്നിവ മഗ്നീഷ്യത്തിന്റെ കുറവു കാരണം സംഭവിക്കുന്നു. കൂടാതെ വാഴത്തടയുടെ പുറംപ�ോളകൾ ഇളകി മാറുന്നതും മഗ്നീഷ്യത്തിന്റെ അഭാവം സൂചിപ്പിക്കുന്നു. കേരളത്തിലെ മണ്ണിൽ കുറവുള്ള പ്രധാന സൂക്ഷ്മ മൂലകമാണ് ഗന്ധകം. ജൈവാംശം കുറവുള്ള മണ്ണിൽ ഗന്ധകവും കുറവായിരിക്കും. പുതുതായി വരുന്ന ഇലകൾ വിളറി വെളുത്തുപ�ോകുന്നതാണ് ആവശ്യത്തിന് ഗന്ധകം മണ്ണിൽ ഇല്ലെങ്കിൽ വാഴ പ്രകടിപ്പിക്കുന്ന ഏറ്റവും പ്രധാന ലക്ഷണം. അമ്ലസ്വഭാവമുള്ള നമ്മുടെ മണ്ണിൽ വളരെയധികം അഭാവം കാണിക്കുന്ന ഒരു സൂക്ഷ്മ മൂലകമാണ് ബ�ോറ�ോൺ. മറ്റ് ഉപമൂലകങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ അളവിൽ മാത്രമേ ഇത് ആവശ്യമുള്ളു. എങ്കിലും ബ�ോറ�ോണിന്റെ കുറവ് ചെടിയുടെ വളർച്ചയെയും ഉത്പാദനത്തെയും സാരമായി ബാധിക്കുന്നു. കുറുനാമ്പ് ര�ോഗം ബാധിച്ച പ�ോലെ പുതിയ ഇലകൾ ചെറുതായി അവസാനം എലിവാൽപ�ോലെ ഇലഞരമ്പു
മാത്രംഅവശേഷിക്കുന്നത് ബ�ോറ�ോണിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. സൂക്ഷ്മ മൂലകങ്ങളുടെ അഭാവം യഥാസമയം തിരിച്ചറിഞ്ഞ് പ�ോഷകക്കുറവ് വരുത്തുന്ന പ്രശ്‌നങ്ങൾ പരിപൂർണമായി മാറ്റി ഉത്പാദനനഷ്ടം ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് അയർ. കില�ോയ്ക്ക് 50 രൂപ നിരക്കിൽ തിരുവനന്തപുരം വെള്ളായണി കാർഷിക ക�ോളേജിലും കാസർക�ോട് പടന്നക്കാട് കാർഷിക ക�ോളേജിലും 'അയർ' ലഭ്യമാണ്. ഒരു കില�ോ അയർ അഞ്ചു വാഴയ്ക്ക് ഉപയ�ോഗിക്കാം. വാഴ നട്ട് രണ്ടാം മാസവും നാലാം മാസവും 100 ഗ്രാം എന്ന ത�ോതിൽ മ�ൊത്തം 200 ഗ്രാം അയർ ഒരു വാഴയുടെ ചുവട്ടിൽ ചേർത്തുക�ൊടുക്കണം. അയർ നൽകിയ നേ�ക്കുലയുടെ തൂക്കത്തിൽ മൂന്നുനാല് കില�ോ വരെ വർധനവുണ്ടായതായി പഠനങ്ങളിൽ കണ്ടിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഉദ്യോഗസ്ഥനാണ് ലേഖകൻ ഫ�ോൺ: 9497426849
www.krishijagran.com
35
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
ഔഷധസസ്യകൃഷി
ഔഷധച്ചെടികളുടെ സംരക്ഷണം
ന
ഡ�ോ. ജ�ോബ് ത�ോമസ്
മ്മുടെ നാടിന്റേതെന്ന് അവകാശപ്പെടാവുന്ന ചികിത്സാ സ�ദായമായ ആയുർവേദ ചികിത്സയ്ക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഔഷധ സസ്യങ്ങളെയാണ്. ആര�ോഗ്യസംരക്ഷണത്തിനായി പുരാതനകാലം മുതൽക്കേ മനുഷ്യർ സസ്യങ്ങളെ ഉപയ�ോഗിച്ചിരുന്നു. ഏതാണ്ട് രണ്ടായിരത്തോളം സസ്യങ്ങൾ ഔഷധമായി ഉപയ�ോഗിക്കുന്നു എന്നാണ് കണക്ക്. ആര�ോഗ്യവാന് ആഹാരപ്രധാനമായും ര�ോഗാവസ്ഥയിൽ ഔഷധപ്രധാനമായും സസ്യങ്ങള�ോ അവയിൽനിന്നുള്ള ഉത്പന്നങ്ങള�ോ ഉപയ�ോഗപ്പെടുത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് വനങ്ങൾ. വനനശീകരണം കാലാവസ്ഥയിൽ താളപ്പിഴകൾ വരുത്തുന്നതു കൂടാതെ നമ്മുടെ വിലയേറിയ ഔഷധസമ്പത്ത് നശിപ്പിക്കുകയും ചെയ്യുന്നു. വനമഹ�ോത്സവം ഉത്സവമായി ക�ൊണ്ടാടിയാൽ മാത്രം ഔഷധങ്ങളെ സംരക്ഷിക്കുവാൻ സാധിക്കുകയില്ല. അതിനായി പ്രത്യേക കർമപരിപാടി ആവിഷ്‌കരിച്ചേ മതിയാകൂ. സാമൂഹിക വനവത്കരണ പരിപാടികളിൽപ്പോലും ഔഷധസസ്യങ്ങൾക്ക് പ്രാധാന്യം കല്പിച്ചുകാണുന്നില്ല. അതിനാൽ ഔഷധങ്ങളെ സംരക്ഷിച്ചു വളത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആളുകളെ ബ�ോധവാന്മാ രാക്കേണ്ടിയിരിക്കുന്നു. അങ്ങിനെ വ്യക്തികളും സമൂഹവും ഇതിന്റെ പ്രാധാന്യത്തെപ്പറ്റി പൂർണ ബ�ോധവാന്മാരായാൽ മാത്രമേ ഔഷധസസ്യസംരക്ഷണം വിജയകരമായിത്തീരുകയുള്ളൂ. സസ്യൗഷധങ്ങൾ, ജംഗമൗഷധങ്ങൾ, പാർഥിമൗഷധങ്ങൾ എന്നിങ്ങനെ ആയുർവേദ ഔഷധങ്ങളെ സാമാന്യേന മൂന്നായി തരംതിരിച്ചിരിക്കുന്നു. മണ്ണിനെ പിളർന്നു വളരുന്നവ എന്ന അർഥത്തിൽ സസ്യൗഷധങ്ങളെ ഔദ്ഭിദങ്ങൾ എന്നും
36
www.krishijagran.com
വിളിക്കുന്നു. കുറുന്തോട്ടി, തഴുതാമ, കയ്യോന്നി എന്നിവ ഇവയ്ക്കുദാഹരണങ്ങളാണ്. ജന്തുക്കളിൽ നിന്നും കിട്ടുന്ന പാൽ, ക�ൊമ്പ്, കുളമ്പ്, പല്ല്, മാംസം, തേൻ മുതലായവയാണ് ജംഗമദ്രവ്യങ്ങൾ. രസങ്ങൾ, ല�ോഹങ്ങൾ, ലവണങ്ങൾ മുതലായ ഖനിജപദാർഥങ്ങൾ പാർഥിവ വിഭാഗത്തിലുൾപ്പെടുന്നു. ഇവയിൽ ജംഗമങ്ങളും പാർഥിവങ്ങളുമായ ദ്രവ്യങ്ങളെ ഔഷധരൂപേണ ഉപയ�ോഗിക്കുന്നതിനു മുമ്പായി ചില സംസ്‌കരണങ്ങൾകൂടീയേ തീരൂ. അതിന് ഏറെ�റെ സസ്യൗഷധങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. സസ്യൗഷധങ്ങളാകട്ടെ തനിച്ചും മറ്റ് ഔഷധങ്ങള�ോടു ചേർത്ത് സംസ്‌കരിച്ചും പ്രയ�ോഗിക്കാം. സസ്യൗഷധങ്ങളുടെ ഈ സവിശേഷത മൂലം അവയ്ക്ക് കൂടുതൽ പ്രാധാന്യവുമുണ്ട്. ഒറ്റയ്ക്ക് അല്ലെങ്കിൽ തനിച്ചുപയ�ോഗിക്കാവുന്നത് എന്ന അർഥത്തിൽ ഒറ്റമൂലികൾ സസ്യൗഷധവിഭാഗത്തിൽപ്പെടുന്നു. എന്നാൽ എല്ലാ സസ്യൗഷധങ്ങളും ഒറ്റമൂലികളായി ഉപയ�ോഗിക്കാൻ സാധിക്കുകയില്ല. ധാരാളം ഔഷധ സസ്യങ്ങളെപ്പറ്റി ആയുർവേദഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.
ഔഷധ ചികിത്സയിൽ അദ്വിതീയനായിരുന്ന ചരകാചാര്യൻ സസ്യൗഷധങ്ങളെ വനസ്പതി, വാനസ്പത്യം, വീരുത്തുകൾ, ഔഷധി എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. ഫലങ്ങള�ോടുകൂടിയ സസ്യങ്ങളാണ് വനസ്പതികൾ. പൂവുകൂടാതെ കായ്ക്കുന്ന അത്തി, ആൽ, പ്ലാവ് മുതലായ വലിയവൃക്ഷങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. പുഷ്പങ്ങളുണ്ടായി പിന്നീടവയെല്ലാം ഫലങ്ങളായിത്തിരുന്ന മാവ്, കൂവളം മുതലായ വൃക്ഷങ്ങൾക്ക് വാനസ്പത്യങ്ങൾ എന്നു പറയുന്നു. ഔഷധികളാകട്ടെ 'ഫലപാകാന്ത'ങ്ങളാണ്. അതായത് ഫലങ്ങൾക്ക് മൂപ്പു തികഞ്ഞാൽ സസ്യം നശിക്കും. നെല്ല്, വാഴ മുതലായവ ഈ ഇനത്തിൽപ്പെടുന്നു. പടർന്നുപിടിച്ചും ചുറ്റിപ്പിണഞ്ഞുമിരിക്കുന്ന വള്ളികൾക്കുള്ള പേരാണ് വീരുത്തുകൾ. ചിറ്റമൃത്, മുന്തിരിങ്ങ, കുമ്പളം മുതലായ ലതാഭേദങ്ങൾ ഈ വർഗത്തിൽപ്പെടുന്നു. ഏതെല്ലാം ചെടികളുടെ ഏതെല്ലാം ഭാഗങ്ങളാണ് ഔഷധത്തിന് ഉപയ�ോഗിക്കേണ്ടത് എന്നത് ആയുർവേദത്തിൽ വ്യക്തമായ നിർദേശങ്ങളുണ്ട്. അതായത് എല്ലാ ചെടികളുടെയും എല്ലാ ഭാഗവും ഔധഷയ�ോഗ്യമല്ല.
ഔഷധസസ്യങ്ങളുടെ കലവറയാണ് വനങ്ങൾ. വനനശീകരണം കാലാവസ്ഥയിൽ താളപ്പിഴകൾ വരുത്തുന്നതു കൂടാതെ നമ്മുടെ വിലയേറിയ ഔഷധസമ്പത്ത് നശിപ്പിക്കുകയും ചെയ്യുന്നു. വനമഹ�ോത്സവം ഉത്സവമായി ക�ൊണ്ടാടിയാൽ മാത്രം ഔഷധങ്ങളെ സംരക്ഷിക്കുവാൻ സാധിക്കുകയില്ല
www.krishijagran.com
37
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
ഔഷധസസ്യകൃഷി തരംതിരിച്ചിരിക്കുന്നു.
ഔഷധസസ്യങ്ങൾ വളർത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെയും ബ�ോധവാന്മാരാക്കാൻ സ്‌കൂൾപാഠപുസ്തകങ്ങളിൽ ഈ വിഷയം ഉൾപ്പെടുത്തുക
ശരീരത്തിൽ പ്രത്യേക ധർമത്തോടുകൂടിയ വിശിഷ്ട കർമങ്ങൾചെയ്യുന്നു എന്നതിനെ ആശ്രയിച്ച് ഔഷധങ്ങളെ പല ഗണങ്ങളായി തരംതിരിച്ചിട്ടുണ്ട്. കുഷ്ഠഘ്ന ം അഥവാ ച�ൊറിച്ചിൽ മാറ്റുന്നത്, വർണ്യം അഥവാ ശരീരത്തിന്റെ നിറത്തെ നന്നാക്കുന്നത്, കൃമിഘ്ന ം അഥവ കൃമിയെ നശിപ്പിക്കുന്നത്, കണ്ഠ്യംഅല്ലെങ്കിൽ കണ്ഠഭാഗത്തിനും തദ്വാരാ ശബ്ദത്തിനും നല്ലത് എന്നിങ്ങനെയായി ചരകാചാര്യൻ 50 ഗണങ്ങളെ പറയുന്നു. ഇവ ഓര�ോ ഗണത്തിലും 10 മരുന്നുകൾ വീതം അടങ്ങുന്നതാണ്. സുശ്രുതാചാര്യൻ 760 ഔഷധങ്ങളെ 36 ഗണങ്ങളുമായി
ആകൃതിയേയ�ോ ചില വിശിഷ്ട ധർമങ്ങളെയ�ോ പ്രദാനമാക്കിക്കൊണ്ട് ഔഷധികൾക്ക് പേര് ക�ൊടുക്കുന്നതിൽ ആചാര്യന്മാർ ശ്രദ്ധിച്ചിട്ടുണ്ട്. 'ആഖ്യകർണി' അഥവാ 'എലിച്ചെവി' എന്ന് മലയാളത്തിൽ പേരുള്ള ഈ ചെടിയുടെ ഇലകൾക്ക് എലിയുടെ ചെവിയ�ോട് സാമ്യമുണ്ട്. 'ഉഗ്രഗന്ധം' - തീക്ഷ്ണ ഗന്ധമുള്ളതിനാൽ വയമ്പിന് ഈ പേര് ക�ൊടുത്തു. ശംഖുപുഷ്പത്തിന് ഗ�ോകർണി, ത�ൊട്ടാവാടിക്ക് ലജ്ജാലു എന്നീ പേരുകളും മൂന്നു മുള്ളുകളുള്ള ഞെരിഞ്ഞിലിന് ത്രികണ്ടകമെന്നും പേരുക�ൊടുത്തു. കൃമിഘ്ന ം അല്ലെങ്കിൽ കൃമിയെ നശിപ്പിക്കുന്നത് എന്ന പേര് വിഴാലരിക്കാണ്. ദദ്രു എന്ന ത്വക്ക് ര�ോഗത്തെ നശിപ്പിക്കുന്നതിനാൽ തകരയ്ക്ക് ദദ്രുഘ്ന ം എന്ന് പേരു കിട്ടി. വൃക്കകളിലും മൂത്രാശയത്തിലുമുള്ള കല്ലുകളെ അലിയിച്ചുകളയുന്ന കല്ലൂർവഞ്ചിക്ക് 'പാഷാണഭേദി' എന്ന പേര് യ�ോജിച്ചതാണ്. ശ�ോഫത്തിന് അല്ലെങ്കിൽ നീരിന് ഫലപ്രദമായ തഴുതാമയുടെ പേരെന്താണെന്നോ ശ�ോഫഘ്‌നി. ഇത് ഏതാനും ഉദാഹരണങ്ങൾ മാത്രം. സസ്യൗഷധങ്ങൾ ഓര�ോന്നിന്റെയും സ്വരൂപം, ഗുണധർമങ്ങൾ, മുതലായവയെപ്പറ്റി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥങ്ങൾ പലതുണ്ട്. സുശ്രുതസംഹിത, ചരകസംഹിത, അഷ്ടാംഗ സംഗ്രഹം, അഷ്ടാംഗഹൃദയം എന്നിവയെക്കൂടാതെ ഔഷധങ്ങളെപ്പറ്റി മാത്രം വിവരിക്കുന്ന ധന്വന്തരിനിഘണ്ടു, രാജനിഘണ്ടു, ശാർങ്ഗധര സംഹിത, ഭൈഷജ്യരത്ന ാവലി എന്നിവ ഇവയിൽ ചിലതുമാത്രം. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് ആര�ോഗ്യസംരക്ഷണ�ോപാധികൾക്കും, വർധനവ് ആവശ്യമാണല്ലോ. വർധിച്ചുവരുന്ന വൈദ്യശാലകൾക്കെല്ലാം ഔഷധങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ ഔഷധസസ്യങ്ങളാകട്ടെ കുറഞ്ഞുവരുന്നു. അതിനാൽ ഇവയുടെ ലഭ്യത ഉറപ്പുവരുത്താൻ ഔഷധസസ്യങ്ങൾ നിർബന്ധമായും വച്ചുപിടിപ്പിക്കണം. അതിനായി ഏതാനും നിർദേശങ്ങൾ പറയാം. 1. വീട്ടുമുറ്റത്തും പരിസരങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും കാണുന്ന ആര്യവേപ്പ്, തുളസി, ശംഖുപുഷ്പം, തഴുതാമ തുടങ്ങിയ ഔഷധസസ്യങ്ങളെ നശിപ്പിക്കാതിരിക്കുകയും അവ കൂടുതലായി വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക. 2. സാമൂഹിക വനവത്കരണ പരിപാടിയിലുൾപ്പെടുത്തി ദേശീയപാതയുടെ
38 38
www.krishijagran.com
വശങ്ങളിലും പുറമ്പോക്കു ഭൂമിയിലും അക്കേഷ്യക്കും മാഞ്ചിയത്തിനും പകരം കൂവളവും, നീർമരുതും വേപ്പും മറ്റും വച്ചുപിടിപ്പിക്കുക. വനവത്കരണം എന്നതിലുപരി ജനങ്ങളുടെ ആര�ോഗ്യസംരക്ഷണത്തിന് ഉപകരിക്കും. 3. ഔഷധസസ്യങ്ങൾ വളർത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെയും ബ�ോധവാന്മാരാക്കാൻ സ്കൂ ൾപാഠപുസ്തകങ്ങളിൽ ഈ വിഷയം ഉൾപ്പെടുത്തുക. അതുപ�ോലെ തന്നെ വിദ്യാർഥികളുടെ സഹകരണത്തോടെ സ്‌കൂൾ മുറ്റങ്ങളിലും ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കാം. ഇതിന് 'Forestry club' പ�ോെല വിദ്യാർഥികൾ ഉൾപ്പെടുന്ന ക്ലബ്ബുകൾ രൂപീകരിക്കാം. ഔഷധസസ്യങ്ങളെ ഓര�ോന്നിനെയും തിരിച്ചറിയുവാനുള്ള അറിവ് വിദ്യാർഥികൾക്ക് നൽകാം. വംശനാശം സംഭവിക്കാനിടയുള്ള അത്യപൂർവ സസ്യങ്ങൾ ടിഷ്യൂകൾച്ചർ തുടങ്ങിയ ആധുനിക മാർഗങ്ങളുപയ�ോഗിച്ച് സംരക്ഷിക്കുക. 4. ഡി.എ.വി.പി., ദൂരദർശൻ, എ.ഐ.ആർ തുടങ്ങിയ സർക്കാർ ദൃശ്യശ്രവ്യമാധ്യമങ്ങൾ ഈ വിഷയത്തിന് അതീവ പ്രാധാന്യം ക�ൊടുത്ത് പരസ്യം നൽകേണ്ടതാണ്.
സർവസാധാരണയായി നമ്മുടെ പറമ്പുകളിലും വീട്ടുമുറ്റത്തും കാണുന്ന ചില ഔഷധ സസ്യങ്ങളെ ഞാൻ പരിചയപ്പെടുത്താം.
തുളസി
നമുക്കെല്ലാം സുപരിചിതവും പൂജാപുഷ്പമായി ഉപയ�ോഗിക്കുന്നതും പാവനവുമായ ഒരുചെടിയാണ് തുളസി. പ്രധാനമായി കറുത്ത തുളസി, വെളുത്ത തുളസി എന്നിങ്ങനെ രണ്ടിനമുണ്ട്. ഇതിൽ കൃഷ്ണതുളസിയാണ് ഔഷധഗുണം കൂടുതലുള്ളത്. പനിയെ ശമിപ്പിക്കുന്നു, ഉദരകൃമിയെ നശിപ്പിക്കുന്നു, രുചി വർധിപ്പിക്കുന്നു, തേൾവിഷം, ചിലന്തിവിഷം ഇവയ്‌ക്കെതിരായി
പ്രവർത്തിക്കുന്നു. തുളസിയുടെ നീര് അഞ്ചു മില്ലി വീതം അല്പം തേനും ചേർത്ത് ഉപയ�ോഗിക്കുന്നത് പനി, ചുമ ഇവയെ ശമിപ്പിക്കും. പഴുതാര, കടന്തൽ, ചിലന്തി തുടങ്ങിയ വിഷജന്തുക്കൾ കടിച്ചാൽ തുളസിയിലയും മഞ്ഞളും സമമെടുത്ത് മുറിവിൽ പുരട്ടുന്നതും ഇതുതന്നെ അകത്തേക്കു സേവിക്കുന്നതും യാത�ൊരു വൈദ്യോപദേശവും കൂടാതെ ചെയ്യാം. തുളസിയില മുടിയിൽ തിരുകുന്നതും ധാരാളം തുളസിയിലകൾ തലയിണക്കരികെ ഉറങ്ങുമ്പോൾ വിതറുന്നതും തലയിലെ പേൻ നശിപ്പിക്കാൻ ഉതകും. തുളസിയിലനീരും കൽക്കണ്ടവും ചേർത്ത് സേവിക്കുന്നത് ജലദേഷത്തിനും ചുമയ്ക്കും ഫലപ്രദമാണ്.തുളസിയിലെ നീര് ഉപ്പുചേർത്ത് സേവിക്കുന്നത് ദഹനശക്തി വർധിപ്പിക്കാൻ നല്ലതാണ്.
മഞ്ഞൾ
ശക്തമായ വിഷഹരൗഷധം. നാം കറികളിൽ മഞ്ഞൾ ചേർക്കുന്നത് നിറം ലഭിക്കാൻ വേണ്ടി മാത്രമല്ല, ആഹാരത്തിലെ വിഷവസ്തുക്കൾ മഞ്ഞളിന്റെ ഔഷധവീര്യത്താൽ നശിപ്പിക്കും. മഞ്ഞൾച്ചെടിയുടെ കിഴങ്ങാണ് ഔഷധയ�ോഗ്യമായ ഭാഗം. മഞ്ഞൾ ചർമകാന്തി വർധിപ്പിക്കും. വിഷഹരമാണ്. അരുചിയെ നശിപ്പിക്കുന്നു. മഞ്ഞൾപ്പൊടി നെല്ലിക്കാനീരിൽ ചേർത്ത് സേവിക്കുന്നത് പ്രമേഹത്തിന് നല്ല ഔഷധമാണ്. മഞ്ഞൾ ചെറുനാരങ്ങാനീര് ചേർത്ത് അരച്ച് അല്പം ഇന്ദുപ്പും ചേർത്ത് ചൂടാക്കി പുറമേ പുരട്ടുന്നത് ചതവ്, വീക്കം എന്നിവയ്ക്ക് ഫലപ്രദമാണ്. പച്ചമഞ്ഞൾ വേപ്പെണ്ണയിൽ അരച്ചു പുരട്ടുന്നത് കുഴിനഖത്തിന് നല്ല ചികിത്സയാണ്. മഞ്ഞളും ചെറുപയറും തെറ്റിപ്പൂവും ഉണക്കിപ്പൊടിച്ച് തേച്ചുകുളിക്കുന്നത് സൗന്ദര്യവർധകമാണ്. മുഖക്കുരു, ചുണങ്ങ് ഇവ മാറും. പീനസം, മൂക്കിൽ കൂടി അധികമായി പഴുപ്പും കഫവും വന്ന് മൂക്കടയുക തുടങ്ങിയ അസുഖങ്ങൾക്ക് പച്ചമഞ്ഞൾ അരച്ച് തുണിയിൽ പുരട്ടി ഉണക്കി തിരിയാക്കി വേപ്പണ്ണയിൽ മുക്കി കത്തിച്ച് ആ പുക മൂക്കിലൂടെ വലിക്കുന്നത് ഫലപ്രദമാണ്.
ശംഖുപുഷ്പം
ബുദ്ധിയെയും ഓർമശക്തിയെയും വർധിപ്പിക്കുന്ന ഔഷധം. കൂടാതെ ഇത് പനി കുറയ്ക്കും, ഉറക്കം ക്രമമാക്കും, ശരീരബലം വർധിപ്പിക്കും, മാനസികര�ോഗചികിത്സയിൽ ഉപയ�ോഗിക്കാം. കുട്ടികളിൽ ബുദ്ധിശക്തി, ഓർമശക്തി ഇവ www.krishijagran.com
39
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
ഔഷധസസ്യകൃഷി
വർധിപ്പിക്കാൻ രണ്ടു ഗ്രാം ശംഖുപുഷ്പത്തിന്റെ പച്ചവേര് അരച്ചെടുത്ത് വെണ്ണയിൽ ചാലിച്ച് സേവിക്കുന്നത് വളരെ ഫലപ്രദമാണ്. ഇതുതന്നെ കഷായം വച്ച് ഉപയ�ോഗിക്കുന്നത് ഉറക്കമില്ലായ്മ, മദ്യപാനാസക്തി ഇവയ്ക്ക് നല്ലതാണ്. മന�ോര�ോഗചികിത്സയ്ക്ക് ഉപയ�ോഗിക്കുന്ന ഔഷധങ്ങളിൽ മിക്കവാറും എല്ലാത്തിലും ശംഖുപുഷ്പം ഒരു പ്രധാന ഘടകമാണ്.
തഴുതാമ
റ�ോഡരികിലും പാഴ് സ്ഥലങ്ങളിലും യാത�ൊരു ശ്രദ്ധയും കട്ടാതെ വളരുന്ന തഴുതാമ ആയുർവേദ വൈദ്യന്മാർക്ക് വിലപ്പെട്ടതാണ്. ഇതിന്റെ വേരും ഇലയുമാണ് ഔഷധയ�ോഗ്യഭാഗങ്ങൾ. തഴുതാമ മൂത്രവിസർജനം ത്വരിതപ്പെടുത്തുകയും അതുമൂലം നിര് വറ്റിക്കുകയും ചെയ്യും. ഹൃദ്രോഗികൾക്ക് പ്രയ�ോജനകരമാണ് മദ്യം അധികം കഴിച്ചിട്ടുണ്ടാകുന്ന കരൾര�ോഗങ്ങളിൽ തഴുതാമ ചതച്ച് കഷായം വച്ച് പാലുംചേർത്ത് സേവിക്കുന്നത് ഫലപ്രദമാണ്.തഴുതാമയുടെ ഇല ത�ോരൻ വച്ചു കഴിക്കുന്നത് നീര്, രക്താതിമർദം ഇവ കുറയ്ക്കാൻ സഹായിക്കും. എല്ലാ വൃക്കര�ോഗങ്ങളിലും തഴുതാമ ഉപയ�ോഗിക്കാവുന്നതാണ്. ഈ ചെടി ഇടിച്ചുപിഴിഞ്ഞ് നീര് അര ഔൺസ് വീതം രണ്ടു നേരം സേവിക്കുന്നത് മുൻപറഞ്ഞ അസുഖങ്ങളെ ശമിപ്പിക്കുന്നതുകൂടാതെ ആര�ോഗ്യം നിലനിർത്താനും ഉപയ�ോഗയ�ോഗ്യമാണ്. അതായത് തഴുതാമയ്ക്ക് രസായനപരമായ ഗുണമുണ്ടെന്നർഥം.
മുത്തങ്ങ
നമ്മുടെ മുറ്റത്തും വയല�ോരങ്ങളിലും മറ്റും വളരുന്ന മുത്തങ്ങ അതിസാരം ശമിപ്പിക്കുന്ന ഔഷധങ്ങളുടെ കൂട്ടത്തിൽപ്പെട്ടതാണ്. ഇതിന്റെ കിഴങ്ങാണ് ഔഷധമായി ഉപയ�ോഗപ്പെടുത്തുന്നത്. മുലപ്പാൽ വർധിപ്പിക്കാനും ദഹനശക്തി നന്നാക്കുവാനും പനി ശമിപ്പിക്കുവാനും ഈ ഔഷധം പ്രയ�ോജനപ്പെടുന്നു. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് മൂന്നു ഗ്രാം തേൻ ചേർത്ത് മൂന്നു നേരവും സേവിക്കുന്നത് വയറിളക്കം, വയറുകടി, ദഹനക്കുറവ് എന്നിവ ശമിപ്പിക്കും. മുത്തങ്ങ കഷായം പനി ശമിപ്പിക്കും. ക�ൊച്ചു കുട്ടികളിലുണ്ടാകുന്ന വയറിളക്കത്തിന് മുത്തങ്ങ അരച്ച് മുലപ്പാലിൽ ചേർത്ത് ക�ൊടുക്കുന്നത് പെട്ടെന്ന് ഫലം ചെയ്യും. മുത്തങ്ങയും ഇഞ്ചിയും അരച്ച് തേനിൽ സേവിക്കുന്നത് ദഹനസംബന്ധമായ മിക്ക അസുഖങ്ങൾക്കും നല്ലതാണ്. കുട്ടികളിെല
40
www.krishijagran.com
ൡ വരിശല്യത്തിനും മുത്തങ്ങ ഉപയ�ോഗിക്കാം.
മുരിങ്ങ
ശിഗ്രു എന്ന് സംസ്കൃ തത്തിൽ അറയപ്പെടുന്ന മുരിങ്ങ ഇന്ത്യയിലുടനീളം സമൃദ്ധമായി ശാഖ�ോപശാഖകളായി വളരുന്ന വൃക്ഷമാണ്. അവിയലും സാമ്പാറും വയ്ക്കാനുപയ�ോഗിക്കുന്ന മുരിങ്ങക്കോൽ ഔഷധഗുണമുള്ളതാണ്. മുരിങ്ങയിലനീര് തേൻചേർത്ത് സേവിക്കുന്നതും മുരിങ്ങയില ത�ോരൻ ഉപയ�ോഗിക്കുന്നതും രക്തസമ്മർദം കുറയാൻ സഹായകമാണ്. മുരിങ്ങയുടെ വേര് കഷായം വച്ചു സേവിക്കുന്നത് മൂത്രസഞ്ചിയിലും മറ്റും വരുന്ന കല്ലുകൾ അലിഞ്ഞുപ�ോകുവാനും മൂത്രതടസ്സം മാറാനും പ്രയ�ോജനകരമാണ്. മുരിങ്ങയിലയും ഉപ്പും ചേർത്തരച്ച് പുറമെ പുരട്ടുന്നതു നീര്, വീക്കം ഇവ ശമിക്കും. മുരിങ്ങവേര് കഷായം സ്ത്രീകളിൽ ആർത്തവസംബന്ധമായ വയറുവേദനയ്ക്ക് പരിഹാരമാണ്. വിറ്റമിൻ-എ അടങ്ങിയ സസ്യമായതിനാൽ മുരിങ്ങയില കറിവച്ചുപയ�ോഗിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും നന്ന്. മുരിങ്ങത്തളിര് ചതച്ച് തേൻചേർത്ത് കണ്ണിൽ പുരട്ടിയാൽ ചെങ്കണ്ണ്, കണ്ണു ച�ൊറിച്ചിൽ ഇവ ശമിക്കും. ആയുർവേദം വെറുമ�ൊരു വൈദ്യശാസ്ത്രം മാത്രമല്ല അതിനുമപ്പുറം പരിസ്ഥിതിക്കുപ�ോലും പ്രാധാന്യം ക�ൊടുക്കുന്ന ഒരു സമ്പൂർണ ജീവശാസ്ത്രംകൂടിയാണ്. വിലയേറിയ ഔഷധ സസ്യങ്ങളെ തിരിച്ചറിയേണ്ടതും അവയെ സംരക്ഷിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. വേണ്ട രീതിയിൽ സംരക്ഷിക്കപ്പെടാതിരുന്നാൽ ഇവയിൽ പലതും നശിച്ചുപ�ോകും. നമ്മുടെ പൂർവികന്മാർ നമുക്ക് കൈമാറിത്തന്ന ചെടികളെയും ലതകളെയും വൃക്ഷങ്ങളെയും കേടുകൂടാതെ അടുത്ത തലമുറയെ ഏൽപിക്കേണ്ട കടമയെങ്കിലും നമുക്കുണ്ട്. 'ല�ോകാസമസ്താ സുഖിന�ോ ഭവന്തു' എന്നും 'സർവേസന്തുനിരാമയ' എന്നും മനുഷ്യരാശിക്കുമാത്രമല്ല സർവചരാചരങ്ങൾക്കും ചെടികൾക്കും വൃക്ഷങ്ങൾക്കും വരെ ആര�ോഗ്യവും ആയുസ്സും സുഖവും ആഗ്രഹിച്ചിരുന്ന ഋഷീശ്വരന്മാർ ജീവിച്ചിരുന്ന നാടാണല്ലോ നമ്മുടേത്. ക�ോയമ്പത്തൂർ ആര്യവേദ്യ ഫാർമസി ചീഫ് ഫിസിഷ്യനാണ് ലേഖകൻ, ഫ�ോൺ: 9995401329
പരിസ്ഥിതി സംരക്ഷണം
വണ്ടിപ്പെരിയാറിലേക്കു വരൂ...
വ
എൻ.എസ്. ജ�ോഷ്
ണ്ടിപ്പെരിയാറിലെ കൃഷിവകുപ്പിന്റെ സംസ്ഥാന പച്ചക്കറിത്തോട്ടത്തിലേക്ക് വരൂ. അജൈവ മാലിന്യങ്ങൾ ക�ൊണ്ട് മന�ോഹരമായ�ൊരു പൂന്തോട്ടമാണ് കരവിരുത�ോടെ ഇവിടത്തെ ജീവനക്കാർ സൃഷ്ടിച്ചത്. സീറ�ോ വേസ്റ്റ് ഗാർഡൻ എന്ന ആശയത്തെക്കുറിച്ച് കൂടുതൽ അറിയാം.
വമ്പിച്ച പ്രോത്സാഹനമാണ് പ�ൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഫാമിലെ കൃഷി ഓഫീസർ ജിതിൻ ജയിംസ്, കൃഷി അസിസ്റ്റന്റ് സുനീഷ്, ത�ൊഴിലാളികളായ മുരുകേശൻ, ജ�ോഷി എന്നിവരാണ് അപൂർവമായ ഈ ത�ോട്ടത്തിന്റെ രൂപകല്പനയ്ക്കുവേണ്ടി പ്രവർത്തിച്ചിരിക്കുന്നത്. എല്ലാ പിന്തുണയുമായി ഫാം സൂപ്രണ്ട് നേതൃസ്ഥാനത്തുണ്ട്.
അജൈവ മാലിന്യങ്ങളായ ടയർ, പ്ലാസ്റ്റിക് കുപ്പികൾ, ടിന്നുകൾ, കട്ടികൂടിയ കവറുകൾ, തെർമ�ോക�ോൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ഉപയ�ോഗ ശൂന്യമായ ട്യൂബ് ലൈറ്റുകൾ, തകര, പടട്ട തുടങ്ങിയവ ഉപയ�ോഗിച്ച് മന�ോഹരമായ ഉദ്യാനം തീർത്തിരിക്കുകയാണ് ഇവിടെ. ഉപയ�ോഗശൂന്യമായി വലിച്ചെറിയുന്ന പഴയ ഷൂസുകൾ പ�ോലും മന�ോഹരമായി പൂന്തോട്ടത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു.
ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ കൃഷി വകുപ്പ് സംഘടിപ്പിച്ച കാർഷിക മേളയിൽ 'സീറ�ോ വേസ്റ്റ് ഗാർഡൻ' എന്ന ആശയം പവലിയനായി അവതരിപ്പിച്ചു.മേളയിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായതും കാണികളെ പിടച്ചുനിർത്തിയതും ഈ സ്റ്റാളായിരുന്നു. ക�ോളിയസ്, പെറ്റിയൂണിയ, ഫ്‌ള�ോക്‌സ്, ഡയാന്തസ് തുടങ്ങിയ വാർഷികപൂച്ചെടികളും വിവിധ ഇനത്തിൽപ്പെട്ട ഇലച്ചെടികളും ഈ ഉദ്യാനത്തിൽ വളർത്തിയിരിക്കുന്നു.
പ്ലാസ്റ്റിക് കുപ്പികൾ മുറിച്ച് പഴയ സീ.ഡിയിൽ ഒട്ടിച്ചെടുത്ത് ചായം തേച്ചപ്പോൾ അവയുടെ സ്ഥാനം ചവറ്റുകുട്ടയിൽ നിന്നും സ്വീകരണ മുറിയിലേക്കു മാറി. തകരപാട്ട, പ്ലാസ്റ്റിക് ടിൻ എന്നിവയ്ക്കു ചുറ്റും മരച്ചില്ലകൾ മുറിച്ചുകെട്ടി സുന്ദരമായ ചെടിച്ചട്ടിയായി പുനർജന്മം നൽകിയിരിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ തിരിനന (Wick irrigation) നടത്തി ചെടികൾ വളർത്താമെന്ന് ഇവർ തെളിയിച്ചിരിക്കുന്നു. മാസത്തിൽ രണ്ടു മന്നു തവണ മാത്രം വെള്ളം ഒഴിച്ച് ഇത്തരം കുപ്പികളിൽ ചെടികൾ വളർത്താം. അല്പം കലാബ�ോധവും താത്പര്യവുമുള്ളവർക്ക് ഈ മേഖലയിൽ നിശ്ചയമായും പുതിയ ഇടപെടലുകൾ നടത്താനാകും. 'സീറ�ോ വേസ്റ്റ് ഗാർഡൻ' എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിക്ക്
'Waste is not a waste, but is a Resource' എന്ന മുദ്രാവാക്യം ഉയർത്തി ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിൽ തുടക്കമിട്ടിട്ടുള്ള സീറ�ോ വെയിസ്റ്റ് ഗാർഡൻ മാലിന്യസംസ്‌കരണ രംഗത്ത് പുതിയപ്രച�ോദനമാണെന്ന് മാധ്യമങ്ങളും സന്ദർശകരും സാക്ഷ്യ പ്പെടുത്തുന്നു. സിൽവർ ജൂബിലി ആഘ�ോഷങ്ങൾക്ക് തയാറെടുക്കുന്ന സർക്കാർ അധീനതയിലുള്ള ഈ പച്ചക്കറിത്തോട്ടം അധികം വൈകാതെ തന്നെ സഞ്ചാരികളുടെ ഇഷ്ടപറുദീസയാകും. വണ്ടിപ്പെരിയാ൪ വെജിറ്റബിൾ ഫാം സൂപ്രണ്ടാണ് ലേഖകൻ, ഫ�ോൺ: 9447980867
www.krishijagran.com
41
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
• • • •
വിത്തും കൈക്കോട്ടും
മെയ് മാസത്തെ കൃഷിപ്പണികൾ പ�ൊടിവിതയ്ക്ക് കളനിയ�ണം തെങ്ങിന് വളം ചേർക്കാം കമുകിന് നീർവാർച്ച റബർ കൂമ്പുചീയലിന് ജാഗ്രത
വിരിപ്പിന�ൊരുങ്ങാം വിളകൾക്ക് നടീൽകാലം സുരേഷ് മുതുകുളം
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909
നെല്ല് ഏപ്രിൽ മാസം പ�ൊടിവിത നടത്താൻ കഴിയാത്തവർക്ക് മെയ് ആദ്യവും പ�ൊടിവിത നടത്താം. ഇതിന് വേനൽമഴ കിട്ടിക്കഴിഞ്ഞ കണ്ടങ്ങളിൽ ഏക്കറിന് 120 കി.ഗ്രാം കുമ്മായവും രണ്ടു ടൺ ജൈവവളവും വിതറി കട്ടയുടച്ച് നിലമ�ൊരുക്കണം. ഏക്കറിന അര കി.ഗ്രാം
വിതയ്ക്കുകയ�ോ സീഡ് ഡ്രിൽ അഥവാ വിതയന്ത്രം ഉപയ�ോഗിച്ച് വിത്ത് നുരിയിടുമ്പോൾ വിത്ത് വീഴുന്ന ആഴം പ്രധാനമാണ്. വളരെ ആഴത്തിൽ വീണ വിത്തുകൾ മുളയ്ക്കാതെ നശിച്ചുപ�ോകും. വിരിപ്പിൽ നുരികളുടെ എണ്ണം കുറയാനും പാടില്ല. ഹ്രസ്വകാല ഇനങ്ങൾക്ക് ച.മീറ്ററിൽ 67 നുരികളെങ്കിലും ഉണ്ടായിരിക്കണം. സ്യൂഡ�ോമ�ോണസ് 10 ഗ്രാം ഒരു കി.ഗ്രാം വിത്തിന് എന്ന ത�ോതിൽ വിത്തുമായി കൂട്ടിക്കലർത്തി 12-14 മണിക്കൂറിനുശേഷം വിതച്ചാൽ വിത്തുവഴി പകരുന്ന തവിട്ടുപുള്ളിക്കുത്ത്, ബ്ലാസ്റ്റ് തുടങ്ങിയ ര�ോഗങ്ങൾ കാലേകൂട്ടി ചെറുക്കാൻ കഴിയും. കഴിഞ്ഞ മാസം പ�ൊടിവിതയിൽ നുരിയിട്ട പാടങ്ങളിൽ ഇടയിളക്കി കളകൾ നീക്കം ചെയ്ത് മേൽവളം വിതറുക. ഒരേക്കറിന് നാടൻ ഇനങ്ങൾക്ക് 12 കില�ോ, ഉത്പാദനശേഷി കൂടിയ മൂപ്പു കുറഞ്ഞ ഇനങ്ങൾക്ക് 21 കില�ോ, ഉത്പാദനശേഷി കൂടിയ ഇടത്തരം മൂപ്പുള്ള ഇനങ്ങൾക്ക് 26 കില�ോ എന്നിങ്ങനെ യൂറിയയും മഷൂരി 17 കില�ോയും ചേർക്കണം.
സ്യൂഡ�ോമ�ോണസ് 20 കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി രണ്ടു ദിവസം ചേർത്തുവച്ചശേഷം മണ്ണിൽ ഇളക്കി ചേർത്തുക�ൊടുക്കണം. മണ്ണിന്റെ പുളിരസം മാറാൻ കുമ്മായപ്രയ�ോഗവും വളപ്പറ്റ് നിലനിർത്താൻ ജൈവവളപ്രയ�ോഗവും അത്യാവശ്യമാണ്. റ�ോട്ടവേറ്റർ എന്ന ഉപകരണം ട്രാക്ടറിൽ ഘടിപ്പിച്ച് അവസാനത്തെ പൂട്ടിന് ഉപയ�ോഗിക്കുന്നത് കണ്ടം നല്ല പ�ൊടിപ്പരുവമാകാൻ ഉപകരിക്കും. വിത്ത്
42
www.krishijagran.com
വിരിപ്പിൽ നടുന്നതിന് ഞാറ്റടിയ�ൊരുക്കാം. നല്ല മഴ കിട്ടിക്കഴിഞ്ഞാൽ നിലമുഴുത് പ�ൊടിക്കുക. ഞാറ്റടിത്തടങ്ങൾ തയാറാക്കണം. ഒരു ച.മീറ്ററിന് ഒരു കില�ോ വീതം ചാണകപ്പൊടി ചേർക്കുന്നു. ഒരേക്കർ നടാൻ 32-35 കില�ോ വിത്തു വേണം. ഒരു കില�ോ വിത്തിന് ഗ്രാം ബാവിസ്റ്റിൻ എന്ന ത�ോതിൽ കുമിൾനാശിനിയുമായി കലർത്തി 16 മണിക്കൂർ സൂക്ഷിക്കുക. ര�ോഗപ്രതിര�ോധത്തിന് പിന്നീട് ഇതു സഹായിക്കും.
നെൽകൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഏറ്റവുമടുത്തുള്ള കാർഷിക ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. കാർഷിക ഗവേഷണ കേന്ദ്രം, പീലിക്കോട് (0467-2260632), അമ്പലവയൽ (04936260421), പട്ടാമ്പി (0466-2212275), മണ്ണൂത്തി (0487-2370726), ചാലക്കുടി (0480-270216), കൃഷിവിജ്ഞാനകേന്ദ്രം, പന്നിയൂർ (04602226087), നെല്ലുഗവേഷണകേന്ദ്രം, വൈറ്റില (0487-2809963), കാർഷിക ഗവേഷണകേന്ദ്രം,കുമരകം (0481-2524421), കരിമ്പുഗവേഷണ കേന്ദ്രം, തിരുവല്ല (0469-
ജൈവവളംചേർക്കാം. ജൈവവളം ചേർത്ത് കുറച്ചു ദിവസം കഴിഞ്ഞ് ഇനി പറയുന്നതുപ്രകാരം രാസവളംചേർത്ത് തടം ഭാഗികമായി മൂടുക. ഒരു വർഷം പ്രായമായ തൈയ്ക്ക് മേല്പറഞ്ഞ അളവിന്റെ മൂന്നില�ൊന്നും രണ്ടു വർഷമായതിന് മൂന്നിൽ രണ്ടും ചേർക്കാം. മൂന്നാം വർഷം മുതൽ മുഴുവൻ അളവിലും വളം ചേർക്കണം. വളം ചേർത്തു കഴിഞ്ഞ് തൈക്കുഴിയുടെ വശങ്ങൾ 10 സെ.മീറ്റർ കനത്തിൽ അരിഞ്ഞിറക്കുക. മൂന്നു വർഷം കഴിയുന്നത�ോടെ കുഴികൾ മൂടി തടം രൂപപ്പെടണം.
ഇനം
യൂറിയ (ഗ്രാം)
നനയില്ലാത്ത തെങ്ങുകൾ (നാടൻ)
375
285
350
സങ്കരയിനങ്ങളും ഉത്പാദനശേഷി കൂടിയതും
550
530
670
കുട്ടനാടൻ തെങ്ങുകൾ
275
285
325
തെക്കൻ കേരളത്തിലെ തെങ്ങുകൾ
500
385
500
നനയ്ക്കുന്ന തെങ്ങുകൾ 1. നാടൻ
275
400
500
2. സങ്കരയിനം
550
500
835
2443192), ഫാമിങ് റിസർച്ച് സ്റ്റേഷൻ, ക�ൊട്ടാരക്കര (0474-2343586), ഫാമിങ് റിസർച്ച് സ്റ്റേഷൻ, കരമന (0471-2343586), കാർഷിക
ക�ോളേജ്, വെള്ളായണി (0471-2383573)
തെങ്ങ്
നല്ല മഴ കിട്ടിയാൽ തെങ്ങിന് തടം തുറക്കാം. തടത്തിന് രണ്ടു മീറ്റർ ചുറ്റളവ് വേണം. തടം തുറന്ന് ഒരു കില�ോ വീതം കുമ്മായം വിതറുക. മണ്ണിന്റെ പുളിരസം കുറയാനും മൂലകങ്ങളുടെ ലഭ്യത വർധിപ്പിക്കാനും ഇതുപകരിക്കും. രണ്ടാഴ്ച കഴിഞ്ഞ് ഓര�ോ തടത്തിലും 20-25 കില�ോ
റ�ോക്ക് ഫ�ോസ്‌ഫേറ്റ് ഗ്രാം
മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് (ഗ്രാം )
ഓലചീയൽ, കൂമ്പുചീയൽ ര�ോഗങ്ങൾക്ക് പ്രതിവിധി ഈ മാസം ചെയ്യണം.ബ�ോർഡ�ോ മിശ്രിതം ഓലകളിലും കൂമ്പോലകളിലും മണ്ടയിലും നന്നായി തളിക്കുക. കൂടാതെ ഡൈത്തേൻ എം 45, മൂന്നു ഗ്രാം അല്ലെങ്കിൽ ക�ോണ്ടാഫ് അഞ്ച് ഇ.സി, 300 മില്ലി വെള്ളത്തിൽ കലക്കി വിടരാനുള്ള കൂമ്പോലകളുടെ ചുവട്ടിൽ ഒഴിക്കുക. ഈ മാസം വിത്തു തേങ്ങ പാകാം. ഞാറ്റടിക്ക് ഒന്നര മീറ്റർ വീതിയും സൗകര്യം പ�ോലെ നീളവുമാകാം. തടത്തിൽ 30 സെ.മീ ഇടയകലത്തിൽ ചാലുകീറി വിത്തുതേങ്ങ പാകി ഇടയ്ക്കുള്ള സ്ഥലം മണ്ണിട്ടു മൂടുക. മേൽഭാഗം മണലിട്ടു മൂടണം.തേങ്ങയുടെ മുകൾഭാഗം മാത്രം മണലിനു വെളിയിൽ കണ്ടാൽ മതി. ഞാറ്റടിയിൽ നിന്ന് മണ്ണൊലിപ്പു തടയാനും തണൽ നൽകാനും ഉണങ്ങിയ തെങ്ങോല ക�ൊണ്ട് പുതയിടുക. മഴ കുറവെങ്കിൽ ഒന്നു രണ്ടു തവണ നനയ്ക്കണം. വിത്തു തേങ്ങ ചരിച്ചോ കുത്തനെയ�ോ പാകാം. മെയ് മാസം തെങ്ങിൻ തൈ നടാൻ യ�ോജിച്ച സമയമാണ്. ഒരു മീറ്റർ നീളം, വീതി, ആഴം. കുഴികുത്തിയ മണ്ണിട്ട് കുഴിയുടെ ചുറ്റും വരമ്പിടുക. വരമ്പ് ചവിട്ടിയുറപ്പിച്ചു ബലപ്പെടുത്തണം. ഒഴുക്കുവെള്ളം കുഴിയിലിറങ്ങരുത്. പെയ്ത്തുവെള്ളം കുഴിയിൽ വീഴുന്നതിൽ തകരാറില്ല. കുഴിയുടെ www.krishijagran.com
43
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
വിത്തും കൈക്കോട്ടും
അടിയിൽ ഒരടി ഘനത്തിൽ മേൽമണ്ണിടുക. ഇത് ചെറുകൂനയാക്കി അതിനു നടുവിൽ ഒരു കുഴിയെടുത്ത് തൈ നടുക. തൈയ്ക്കു ചുറ്റും മണ്ണ് ചവിട്ടിയുറപ്പിക്കണം. തറനിരപ്പിൽ നിന്ന് 70 സെ.മീ. താഴ്ത്തി തൈ നടണം. തൈകൾ 25 അടി അകലത്തിലാണ് നടുക. ഇടവിളകൃഷി ചെയ്യാനാണെങ്കിൽ അകലം കൂട്ടാം. നട്ട് മൂന്നു മാസമാകുന്നത�ോടെ ആദ്യത്തെ ഇല വരുമ്പോൾ തൈക്കു ചുറ്റും അഞ്ചു കില�ോ ഉണങ്ങിയ ചാണകപ്പൊടിയും 200 ഗ്രാം ക�ോക്കനട്ട് മിക്‌സ്ച്ചറും മണ്ണിൽ ക�ൊത്തിച്ചേർക്കുക.
കുഴികൾ തൈ നടുന്നതിന് ഒരു മാസം മുമ്പ് തയാറാക്കണം. വളക്കൂറുള്ള മേൽമണ്ണിട്ട് കുഴി മൂടിയശേഷം മധ്യഭാഗത്തായി ചെറിയ കുഴി കുത്തുക. വേരിനും അതിനെ പ�ൊതിഞ്ഞിരിക്കുന്ന മണ്ണിനും ഉലച്ചിൽ തട്ടാതെ തൈ മെല്ലെയിളക്കി ഈ കുഴിയിൽ നടാം. നടുമ്പോൾ തൈ ചരിയരുത്. തൈ പ�ോളിത്തീൻ കവറിൽ എത്ര ആഴത്തിലായിരുന്നോ അത്രയും ആഴത്തിൽ വേണം കുഴിയിലും നടാൻ. ഒട്ടുസന്ധി മണ്ണിനടിയിലാകരുത്. ഒട്ടുസന്ധിയുടെ താഴെ സ്റ്റോക്കിൽ നിന്ന് ചിലപ്പോൾ മുളകൾ പ�ൊട്ടിവളരുന്നതു കാണാം. അത് അപ്പപ്പോൾ നുള്ളിക്കളയണം.
കശുമാവ്
ചരിവുള്ള ത�ോട്ടങ്ങളിൽ മണ്ണ് അധികം ഇളക്കാതെ ഇടക്കയ്യാലകളും ബണ്ടും കെട്ടി മണ്ണൊലിപ്പ് തടയുക. ത�ോട്ടത്തിൽ 2x0.6x0.6 മീ. വലിപ്പത്തിൽ നീർക്കുഴികളെടുക്കുക. മഴ കിട്ടുമ്പോഴേക്കും കശുമാവിന് വളം ചേർക്കണം.
റബർ
കമുക് മഴയുടെ ലഭ്യതയനുസരിച്ച് നനയും നീർവാർച്ചയും ക്രമീകരിക്കുക. വെള്ളക്കെട്ട് മഞ്ഞളിപ്പിന് കാരണമാകാം. കഴിഞ്ഞ വർഷം കുമ്മായം ചേർത്തില്ലെങ്കിൽ ഈ വർഷം ഓര�ോ ചുവടിനും 500 ഗ്രാം വീതം കുമ്മായം ചേർക്കണം. മണൽ പ്രദേശങ്ങളിൽ വേരുതീനിപ്പുഴുവിന്റെ ഉപദ്രവം കമുക് നശിക്കാനും മഞ്ഞളിപ്പിനും കാരണമാകും. മഴ കിട്ടുന്നത�ോടെ ത�ോട്ടം താഴ്ത്തിക്കിളച്ച് മണ്ണിളക്കിയാൽ പുറത്തുവരുന്ന പുഴുക്കളെ കാക്ക ക�ൊത്തിത്തിന്നും. മാഹാളി ര�ോഗത്തിനെതിരെ ഈ മാസം ബ�ോർഡ�ോമിശ്രിതം തളിക്കണം. കമുകിൻ തൈ നടാനും യ�ോജിച്ച സമയമാണിത്.
കൂമ്പുചീയലും അകാല ഇലപ�ൊഴിച്ചിലും പ്രതീക്ഷിക്കാം. ഇതിനെതിരെ നഴ്‌സറിയിലും മരങ്ങളിലും ബ�ോർഡ�ോമിശ്രിതം തളിക്കണം. കവരകളിലും ശിഖരങ്ങളിലും കറ പ�ൊട്ടി ഒലിക്കുന്ന കുമിൾര�ോഗം കണ്ടാൽ കേടായ ത�ൊലി ചീന്തിക്കളഞ്ഞ് ബ�ോർഡ�ോ കുഴബ് തേക്കണം. റെയിൻഗാർഡ് ഈ മാസം ഉറപ്പിക്കണം. പുതുകൃഷിക്കും ആവർത്തനകൃഷിക്കും
മാവ്
മഴയുടെ തുടക്കത്തോടെ മാവിൻ തൈ നടാം. ഒരു മീറ്റർ നീളവും വീതിയും താഴ്ചയുമുള്ള
സ്ഥലമ�ൊരുക്കുക. മേൽമണ്ണുമായി കുഴിയ�ൊന്നിന് ഒരു പാട്ട കാലിവളമ�ോ കമ്പോസ്‌റ്റോ ചേർത്ത് കുഴി മൂടുക. ഒരു വർഷം മുതൽ നാലു വർഷം വരെ പ്രായമുള്ള തൈകൾക്ക് 10:10:4:15 എൻ.പി.കെ മഗ്നീഷ്യം മിശ്രിതമാണ് ചേർക്കുക. ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷം പ്രായമുള്ള തൈകൾക്ക് ഇത് യഥാക്രമം 450, 450, 550, 550 ഗ്രാം വീതം ഈ മാസംചേർക്കാം. വളം തണ്ടിൽ വീഴാതെ ചുറ്റും കനം കുറച്ച് വീതറി മണ്ണിൽ ക�ൊത്തിച്ചേർക്കണം. അഞ്ചാം വർഷം മുതൽ വെട്ടു തുടങ്ങുന്നതുവരെ
44
www.krishijagran.com
ആവരണവിള ഉണ്ടെങ്കിൽ 12:12:12 എൻ.പി. കെ മിശ്രിതം പ്രയ�ോഗിക്കാം. ഒരു മരത്തന് മെയ് മാസം 300 ഗ്രാം വീതം. ആവരണവിള ഇല്ലെങ്കിൽ 15:10:5 എൻ.പി.കെ മിശ്രിതമാണ് ചേർക്കേണ്ടത്. മേയിൽ ഒരു മരത്തിന് 450 ഗ്രാം വീതം.
വാഴ
മഴയെ ആശ്രയിച്ചുള്ള കൃഷി തുടങ്ങാം. പൂവൻ, ചെങ്കദളി, റ�ോബസ്റ്റ, പാളയൻക�ോടൻ, ഞാലിപ്പൂവൻ, കുന്നൻ മുതലായ ഇനങ്ങൾ നടാൻ സമയമായി. മഴക്കാലത്ത് വാഴ നടുമ്പോൾ കുഴി ഉടനെ തന്നെ മൂടണം. വലിയ വാഴകൾക്ക് മഴ ലഭിക്കുന്നതുവരെ ജലസേചനം ക്രമീകരിക്കുക.
കൈതച്ചക്ക
നടീൽകാലം. കനത്ത മഴയത്ത് കന്നുകൾ നടരുത്. തനിവിളയായും ഇടവിളയായും മൗറീഷ്യസ് കൃഷി ചെയ്യാം.
ഏലം
രണ്ടാം ഞാറ്റടിയിലും പ�ോളിബാഗിലും വള൪ത്തുന്ന തൈകൾ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടാം. മഴയുടെ ലഭ്യതയനുസരിച്ച് മെയ് അവസാനമ�ോ ജൂൺ ആദ്യമ�ോ പ്രധാന കൃഷിസ്ഥലത്ത് മാറ്റി നടാം. ത�ോട്ടങ്ങളിൽ തണൽ ക്രമീകരിക്കണം.
കുരുമുളക്
പുതുതായി തൈ നടാൻ കുഴി തയാറാക്കാം. താങ്ങുകാലിന്റെ വടക്കുഭാഗത്ത് 50 സെ.മീ നീളവും വിതിയും ആഴവുമുള്ള കുഴികളെടുക്കണം. മേൽ മണ്ണിൽ നാലു കി.ഗ്രാം കാലിവളം ചേർത്തു മൂടുക. രണ്ടു വർഷത്തില�ൊരിക്കൽ ഒരു ചുവടിന് 500 ഗ്രാം വീതം കുമ്മായം വിതറി മുപ്പല്ലി ക�ൊണ്ട്
ഗ്രാമ്പു, ജാതി ജൈവവളങ്ങളും രാസവളങ്ങളും നിർദിഷ്ട അളവിൽ ചേർക്കേണ്ട മാസമാണിത്. ഒന്നാം ക�ൊല്ലം ചെടി ഒന്നിന് 10 കി.ഗ്രാം കാലിവളമ�ോ കമ്പോസ്റ്റോ ചേർക്കണം. വളത്തിന്റെ ത�ോത് ക്രമേണ ഉയർത്തി 15 വർഷം പ്രായമായ ഒരു മരത്തിന് 15 കി.ഗ്രാം ജൈവവളം ഒരു ക�ൊല്ലം എന്ന ത�ോതിൽ ലഭ്യമാക്കണം. ഒരു വർഷം പ്രായമായ തൈക്ക് യൂറിയ. റ�ോക്ക് ഫ�ോസ്‌ഫേറ്റ്, പ�ൊട്ടാഷ് ഇവ യഥാക്രമം 20, 45 40 ഗ്രാം വീതം. രണ്ടു വർഷമായതിന് 45, 90, 85 ഗ്രാം വീതം. തുടർന്നുള്ള വർഷങ്ങളിൽ രാസവളം ക്രമമായി ഉയർത്തുക. 15 വർഷമാകുന്നത�ോടെ 320, 625, 625 ഗ്രാം വീതമാക്കാം. ജാതിക്ക് പ�ൊട്ടാഷ് 835 ഗ്രാം ചേർക്കണം. തുടർന്ന് അളവിൽ മാറ്റമില്ല. മഴക്കാലത്ത് ബ�ോർഡ�ോ മിശ്രിതം തളിക്കുന്നത് നന്ന്. കുമിൾര�ോഗങ്ങൾ മഴക്കാലത്ത് വരാനിടയുള്ളതിനാൽ ഈ മാസം ഒരു തവണ ബ�ോർഡ�ോ മിശ്രിതം തളിക്കണം.
ചേമ്പ്
ചേമ്പ് നടാൻ യ�ോജിച്ച സമയം. ശ്രീരശ്മി, ശ്രീപല്ലവി, ശ്രീകിരൺ എന്നിവ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ മികച്ച ഇനങ്ങളാണ് (0471-2598551). നടാൻ 25-35 ഗ്രാം തൂക്കം വരുന്ന ചേമ്പുവിത്ത് ഉപയ�ോഗിക്കാം. ഒരു സെന്റ് സ്ഥലത്തിന് അഞ്ചു കി.ഗ്രാം വിത്തു വേണം. ഒരു സെന്റിൽ 150 ചുവട് ചേമ്പ് നടാം. നിലമ�ൊരുക്കുന്ന സമയത്ത് സെന്റൊന്നിന് 50 കി.ഗ്രാം എന്ന ത�ോതിൽ കമ്പോസ്റ്റോ കാലിവളമ�ോ ചേർക്കാം. കൂടാതെ 650 ഗ്രാം സൂപ്പർ ഫ�ോസ്‌ഫേറ്റ്, 350 ഗ്രാം വീതം യൂറിയ, മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നിവ മുളച്ച് ഒരാഴ്ചയ്ക്കു ശേഷം നൽകണം. ബാക്കി 350 ഗ്രാം വീതം യൂറിയയും പ�ൊട്ടാഷും ഒരു മാസം കഴിഞ്ഞ് കളനീക്കിയതിനുശേഷം നൽകാം.
കാച്ചിൽ
മുളച്ച് ഒരാഴ്ച കഴിയുന്നത�ോടെ ആദ്യ മേൽവളം ചേർക്കണം. സെന്റിന് 50 ഗ്രാം യൂറിയയും 1.2 കി.ഗ്രാം റ�ോക്ക് ഫ�ോസ്‌ഫേറ്റും 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷും നൽകണം. വള്ളികൾ പിടിച്ചുകയറുന്നതിന് താങ്ങ് നൽകുക.
മരച്ചീനി
ക�ൊത്തിച്ചേർക്കുക. മെയ് പകുതിയ�ോടെ ഇത് ചെയ്യാം. മെയ് അവസാനം മണ്ണിനു നനവുണ്ടെങ്കിൽ വളവും ചേർക്കാം. ഒരു ക�ൊടിക്ക് 10 കില�ോ ജൈവവളം. കുറച്ചു കഴിഞ്ഞ് 55 ഗ്രാം യൂറിയ,. 125 ഗ്രാം റ�ോക്ക് ഫ�ോസ്‌ഫേറ്റ്, 125 ഗ്രാം പ�ൊട്ടാഷ് വളം എന്നിവ ചേർക്കാം. വളം ചുറ്റും വിതറി ക�ൊത്തിച്ചേർത്ത് ചുറ്റും പുതയിടുക.
മരച്ചീനി നടീൽ തുടരാം. ആറു മാസം ക�ൊണ്ട് വിളവെടുക്കാവുന്ന ഇനങ്ങളാണ് കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ കല്പക, നിധി, വെള്ളായണി ഹ്രസ്വ തുടങ്ങിയവ. 15-20 സെ.മീ നീളമുള്ള മധ്യഭാഗത്തെ കമ്പുകളാണ് നടാനുത്തമം. ഒരു സെന്റിൽ നടാൻ ഇത്തരം 50-80 കമ്പുകൾ വേണം. ശാഖകളുള്ള ഇനങ്ങൾ 90x90 സെ.മീ അകലത്തിലും ശാഖകളില്ലാത്തവ 75x75 സെ.മീ അകലത്തിലും നടണം. www.krishijagran.com
45
KRISHI JAGRAN WORLD’S LARGEST CIRCULATED MU MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
KRISHI JAGRAN, INDIA’S NO. 1 AGRI MEDIA
GLOBAL
M.C. Dominic Shiny Emanuel M.G. Vasan D.D. Nair Gavrilova Maria Mary David
+91-9654 193 353 +91-7838 776 057 +91-9313 301 029 +79037299830 +79273058626 +971504962562
dominic@krishijagran.com shiny@krishijagran.com sanjay@krishijagran.com ddnair@krishijagran.com maria@krishijagran.com mary@krishijagran.com
All India Editorial - editor@krishijagran.com K.T. Chandy R.K. Teotia Ajith Kumar V.R. Dr. B.C. Biswas Suresh Muthukulam Dr. Bhattacharya Jayakumar Jayakrishnan Ruby Jain Aniket Sinha Imran Khan Sameer Tiwari Vipin Mishra Sandip Kumar Deepshikha Singh Upasana Kaman
+91-8743 005 209 +91-9891 511 144 +91-9891 899 064 +91-9891 729 991 +91-7356 914 141 +91-9051915839 +91-9632836949 +91-984150 2660 +91-9999 142 633 +91-9891 729 800 +91-9582 957 538 +91-9891 660 044 +91-9891 724 449 +91-9931 838846 +91-9891 443388 +91-9891 956956
ktchandy@krishijagran.com rkteotia@krishijagran.com ajith@krishijagran.com bimal@krishijagran.com suresh@krishijagran.com paritosb.21@gmail.com jayakumar@krishijagran.com jayakrishnan@krishijagran.com ruby@krishijagran.com aniket@krishijagran.com imran@krishijagran.com sameer@krishijagran.com vipin@krishijagran.com sandeep@krishijagran.com Deepshikha@krishijagran.com upasana@krishijagran.com
AFSANA MALIK 9891899322 afsana@krishijagran.com
SONIYA MAHAJAN 9891899197 soniya@krishijagran.com
SHIFALI MAHAJAN 9891614614 shaifali@krishijagran.com SARA KHAN 9953720233 sara@krishijagran.com
RINKI PUNDIR 999947833 rinki@krishijagran.com
Marketing - advt@krishijagran.com Sanjay Kumar Farha Khan K. J Saranya
+91-9313 301 029 +91-9891 724 495 +91- 9811 758683
sanjay@krishijagran.com farha@krishijagran.com saranya@krishijagran.com
011-2651 79 23 011-2651 18 45
info@krishijagran.com info@krishijagran.com
+91-9891 301 029
indira@krishijagran.com
+91-9891 668 636 +91-9891 886 622
yogesh@krishijagran.com vikram@krishijagran.com
Legal Officers H. Asumuddin James P. Thomas
LAXMI PANDEY 9953824044 laxi@krishijagran.com
Accounts Indira K.B.
Pre-Press Yogesh Kumar Visram Singh
Circulaton - circulation@krishijagran.com Nishant Taak Rahul Singh Abdus Samad Prasant Sharma Furkan Qureshi Pappu Ray Preeti Chauhan Mohit Pawan Kumar Anku Yadav Aayesha Khan Nupur Das
46
+91-9953 756 433 +91-9891 339 440 +91-9891 889 588 +91-9891 263 263 +91-9891 223 340 +91-8447 527 367 +91-9891 828 266 +91-9891 550 087 +91-9891 311 166 +91-9999 743 660 +91-9891 886 680 +91-9891 006 635
www.krishijagran.com
nishant@krishijagran.com rahul@krishijagran.com samad@krishijagran.com prasant@krishijagran.com furkan@krishijagran.com pappu@krishijagran.com preeti@krishijagran.com mohit@krishijagran.com pavan@krishijagran.com anku@krishijagran.com aayesga@krishijagran.com byoyr@krishijagran.com
MEGHA SHARMA 9891668292 megha@krishijagran.com
K.J. SARANYA 9811758683 saranya@krishijagran.com
ATED MULTILINGUAL AGRI-RURAL MAGAZINE
EDIA GROUP
KRISHI JAGRAN
To Reach Rural India-Advertise in KRISHI JAGRAN and Go Global through AGRICULTURE WORLD & Krishijagran.com, hindi.krrishijagran.com
HEMA SHARMA 9891311155 hema@krishijagran.com
CHUNI BHUTIA 9891655888 chuni@krishijagran.com
SANDIP KUMAR 9931838846 sandeep@krishijagran.com
3 n.com
POONAM BISWAKARM 8447527318 poonam@krishijagran.com Dr. BHATTACHARYA 9051915839 paritosh@krishijagran.com LAXMI PANDEY 9953824044 laxi@krishijagran.com PRIYANKA MANDAWRIYA 9891729992 priyanka@krishijagran.com
KJ DISTRIBUTION CHANNELS
JAYAKUMAR 9632836949 jayakumar@krishijagran.com
com
Supporting SARITHA REGHU 7356915151 saritha@krishijagran.com
JOEL MARTIN 9244317193 joel@krishijagran.com
KJ READER PROFILE
Individual Subscribers Farmer Associations, Groups & Clubs Agri Input Krishi Vigyan Kendras Corporate Sponsorship 2000 Krishi Melas/Exhibitions/Events/Seminars IFFCO-KISAN Sugar Mills Indian Poultry Associaton PDFAs, Kisan Unions Marginal Farmers Small Farmers Semi Medium Farmers Medium Farmers Large Farmers
Rabindra Jana
+91-9891 334 425
rabindra@krishijagran.com
Devendra Singh
+91-9891 339 310
devendra@krishijagran.com
Jagdish Jana
+91-9999 141 933
jagdish@krishijagran.com
Rajeev Kumar
+91-8588 998 437
rajeev@krishijagran.com
S. Gopakumar
+91-7356 603 958
sgopa@krishijagran.com
www.krishijagran.com
47
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
DISTRICT COORDINATORS Remya M remyam@krishijagran.com Litty Jose 7356603956 littyjose@krishjijagran.com 7356603953
Southern States Head - Ajith Kumar V.R. Kerala Head - Suresh Muthukulam SOUTH ZONE OFFICE: A/5-2A Elankam Gardens Sasthamangalm P.O, Vellayambalam Thiruvananthapuram- 10 email: malayalamkrishi@gmail.com malayalam@krishijagran.com Phone: 0471 4059009 web: www.krishijagran.com
K.R. Jubeesh krjubeesh@krishijagran.com 7356603952
Vidhya M.V. vidhyamv@krishijagran.com 7356603961
Smrithi R.B. smrithirb@krishijagran.com 7356603962 Saritha N.R. sarithanr@krishijagran.com 7356603957 ISSN 245-1112
d¤o®YJ«
01 k´« 01
©dQ® 72 l¢k
www.kris
www.krishijagra
n.com
d¤o®YJ«
9891405403
2017 മാർച്ച് വില `35
`35
hijagran.
com
l¢k `35 01 ©dQ® 52 01 k´«
INAUGURAL IN EDITION MALAYALAM
ഇന്നത്തെ
മഴ ത്വള്ളം
നാളത്തെ
കുടിത്വള്ളം
വരൾച്ത്െ നനരിടാൻ
ഒരുങാളം
THE PULSE OF RURAL INDIA
Remya K. Prabha remyakprabha@krishijagran.com 7356603955
ഇനി പാലിനളം
എ.ടി.എളം!
jagran.com www.krishi 3 989140540
Dhanya M.T. dhanyamt@krishijagran.com 7356917171
K.B. Bainda kbbainda@krishijagran.com 7356603951
Asha S. ashas@krishijagran.com 7356603950
ജില്ലാ ക�ോർഡിനേറ്റർമാരെ ആവശ്യമുണ്ട് ഏറ്റവും ആധികം വായനക്കാരുള്ള കൃഷിജാഗരൺ മാസികയ്ക്ക് പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിൽ ജില്ലാ ക�ോർഡിനേറ്റർമാരായി പ്രവർത്തിക്കുവാൻ താത്പര്യമുള്ളവരെ ആവശ്യമുണ്ട്. വാർത്തകൾ എഴുതാനും റിപ്പോർട്ട് ചെയ്യാനും കഴിവുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫ�ോൺ: 0471-4059009
48
www.krishijagran.com
വില `35
കേരളത്തെ േത്്യൊഴിയുന്ന മഴകമഘങ്ങൾ www.krishijagran.c
Remya C.N. remyacn@krishijagran.com 7356603954
2016 ഡിസംബർ
om
www.kris
1
www.krishija
gran.com
hijagran.
com
1
1
ബിസിനസ് അസ�ോസിയേറ്റുകളെ ആവശ്യമുണ്ട് ഏറ്റവും അധികം വായനക്കാരുള്ള കൃഷിജാഗരൺ മാസികയ്ക്ക് എല്ലാ ജില്ലകളിലും ബിസിനസ് അസ�ോസിയേറ്റുകളായി പ്രവർത്തിക്കാൻ താത്പര്യമുള്ളവരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ അതത് ജില്ലകളിലെ ജില്ലാ ക�ോർഡിനേറ്ററുമായി ബന്ധപ്പെടണം.
ഗ്രാമപരിചയം
കൃഷിയുടെ ഉൾത്തുടിപ്പുകൾ തേടി വിദ്യാർഥികൾ ഗ്രാമങ്ങളിലേക്ക് ധന്യ. എം.ടി
സ്വ
യംപര്യാപ്ത ഗ്രാമങ്ങൾ ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു. ഏഴുലക്ഷത്തോളം വരുന്ന ഗ്രാമങ്ങളാണ് ഭാരതത്തിന്റെ ആത്മാവെന്നും അവയെ സ്വയംപര്യാപ്തമാക്കുകയാണ് ക്ഷേമരാഷ്ട്രത്തിന്റെ അടിത്തറയെന്നും ഗാന്ധിജി പറഞ്ഞു. ദശാബ്്ദങ്ങൾക്കുശേഷം ഗാന്ധിജിയുടെ സ്വപ്ന ം അറിയാതെയെങ്കിലും യാഥാർത്ഥ്യമാക്കുകയാണ് വെള്ളായണി കാർഷിക ക�ോളേജിലെ ഒരു പറ്റം വിദ്യാർത്ഥികൾ. ഗ്രാമീണ കർഷകരുടെ ജീവിതം അടുത്തറിയാനുള്ള പഠന പദ്ധതിയുടെ ഭാഗമായാണ് ഗ്രാമത്തിന്റെ ആത്മാവുതേടി, കർഷകരുടെ ജീവിതവും നാട്ടറിവുകളും കൃഷിരീതികളും പ്രശ്‌നങ്ങളും അവയ്ക്കു പരിഹാരവും കാണാൻ വിദ്യാർത്ഥികളെത്തിയത്.
വെള്ളായണി കാർഷിക ക�ോളേജിൽനിന്ന് 95 പേരടങ്ങുന്ന അവസാനവർഷ കാർഷിക ബിരുദ ഓണേഴ്‌സ് വിദ്യാർത്ഥികളാണ് ഗ്രാമങ്ങളിലേക്കെത്തിയത്. കഴക്കൂട്ടം കൃഷിഭവന്റെ കീഴിലുള്ള 16 കർഷക കുടുംബങ്ങളിൽ രണ്ടുദിവസം താമസിച്ചാണ് കർഷകരെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞത്. രാവിലെ കൃഷിക്കാര�ോട�ൊപ്പം ഉറക്കമുണർന്ന് അവര�ോട�ൊപ്പം ത�ൊടിയിലും പാടത്തും പണിയെടുത്ത് സഹായിയായി കൂടിയാണ്
ഇവർ അനുഭവത്തിന്റെ നേർസാക്ഷികളായത്. ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയം എന്ന പേരിൽ ഗ്രാമീണ കർഷകരുടെ ജീവിതം അടുത്തറിയാനുള്ള പഠന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ എത്തിയത്. 15 ഘട്ടങ്ങളായുള്ള ഈ പഠന പരിപാടി ആറുമാസമാണ്. കഴക്കൂട്ടം കൃഷിഓഫീസർ മന�ോജിന്റെ നേതൃത്വത്തിലാണ് കൃഷിഓഫീസിന്റെ പരിധിയിലുള്ള കർഷക കുടുംബങ്ങളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. കർഷകർ ഓര�ോരുത്തരും നിറഞ്ഞ മനസ്സോടെ സ്വന്തം വീട്ടിലേക്കെന്ന പ�ോലെ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. ഗ്രാമീണ കാർഷിക ജീവിതത്തിൽനിന്ന് തനത് കൃഷിയുടെ നാട്ടറിവുകളാണ് തങ്ങൾ കണ്ടും കേട്ടും അറിഞ്ഞതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രണ്ടുദിവസം ക�ൊണ്ട് എവിടെയും എത്താനായില്ല എന്നതായിരുന്നു വിദ്യാർത്ഥികളുടെ പരാതി. പാഠപുസ്തകത്തിൽ പഠിച്ചതിനപ്പുറത്ത് കൃഷി, ജീവിതവും ജീവിതമാർഗ്ഗവുമാകുമ്പോൾ എങ്ങനെയാണ് പാഠത്തിനപ്പുറം പ്രായ�ോഗികത രൂപംക�ൊള്ളുന്നതെന്ന് ഈ ഗ്രാമജീവിതത്തിൽ നിന്ന് പഠിച്ചതായും അവർ പറഞ്ഞു. www.krishijagran.com
49
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
പരിചയം
ആഫ്രിക്കൻ സംഘമെത്തി കിഴങ്ങുവിളകളെക്കുറിച്ച് പഠിക്കാൻ
കേ
ധന്യ. എം.ടി
രളത്തിലെ കിഴങ്ങുവിളകളെക്കുറിച്ച് പഠിക്കാൻ ആഫ്രിക്കൻ കാർഷിക ശാസ്ത്രജ്ഞരുടെ സംഘം കേരളത്തിലെത്തി. തിരുവനന്തപുരം ശ്രീകാര്യം കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തിലാണ് ഇവർ എത്തിയത്. അമേരിക്ക, ഇന്ത്യ, ആഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരിശീലന പദ്ധതിയുടെ ഭാഗമായാണ് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 23 അംഗ ആഫ്രിക്കൻ സംഘം എത്തിയത്. കിഴങ്ങുവിളകളുടെ പരിചരണവും സംസ്‌കരണവും ഉൾപ്പെടുന്ന സാങ്കേതികവിദ്യകളെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. ഘാന, എത്യോപ്യ, ഉഗാണ്ട, ലൈബീരിയ തുടങ്ങിയ പ്രമുഖ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെല്ലാമുള്ള പ്രതിനിധികൾ സംഘത്തിലുണ്ട്.
50
www.krishijagran.com
കേരളത്തിൽ രണ്ടാഴ്ചയാണ് സംഘം ചെലവിടുന്നത്. ചെല്ലമംഗലം പഞ്ചായത്തിലെ മികച്ച കർഷകനായ റ�ോബിൻസണ്ണിന്റെ കൃഷിയിടവും പള്ളിച്ചൽ സംഘമൈത്രി ഫാമേഴ്സ ് ആന്റ് പ്രൊഡ്യൂസേഴ്സ ് കമ്പനി എന്ന കർഷക കൂട്ടായ്മയുടെ പ്രവർത്തനവും സംഘം സന്ദർശിച്ചു വിലയിരുത്തി. കേരളത്തിൽ കിഴങ്ങുവർഗ്ഗ കൃഷിയ്ക്കായി സ്ഥലങ്ങൾ ഒരുക്കുന്നതിനെ കുറിച്ചും കൃഷിരീതികളെ കുറിച്ചും പഠിക്കുകയായിരുന്നു സന്ദർശന�ോദ്ദേശ്യം. പ്രധാനമ�ിയുടെ മേരേ ഗാവ് മേരേ ഗൗരവ് പദ്ധതിപ്രകാരം ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് കർഷകരിൽ ഒരാളാണ് റ�ോബിൻസൺ. പദ്ധതിപ്രകാരം കിഴങ്ങുവർഗ്ഗ ഗവേഷണകേന്ദ്രം ദത്തെടുത്ത കർഷകഭവനം കൂടിയാണിത്. മ�ൊത്തം 6.65 ഏക്കർ സ്ഥലത്താണ് ഇദ്ദേഹം കൃഷിചെയ്യുന്നത്. അതിൽ 1.65 ഏക്കർ സ്വന്തം സ്ഥലവും ബാക്കി
അഞ്ച് ഏക്കർ പാട്ടത്തിനെടുത്തതുമാണ്. പൂർണ്ണമായും ജൈവമാർഗ്ഗത്തിൽ സംയ�ോജിത കൃഷിരീതിയാണ് ചെയ്യുന്നത്. 38 ഇനം വിളകൾ, പശു, ആട്, ക�ോഴി, മുയർ തുടങ്ങി 13 ഇനം വളർത്തുമൃഗങ്ങൾ, വ്യത്യസ്ത ഇനം കപ്പകൾ, വാഴ എന്നിവ കൃഷിയിടത്തിലുണ്ട്. കുടുംബാംഗങ്ങളെ കൂടാതെ മൂന്നുപേർ ജ�ോലിക്കുണ്ട്. മികച്ച കർഷകൻ മാത്രമല്ല, ചെലവും അദ്ധ്വാനശേഷിയും പരമാവധി കുറച്ച് മികച്ച നേട്ടം കൈവരിക്കാൻ ഉതകുന്ന ഒരു മാതൃകാ മാനേജർ കൂടിയാണ് റ�ോബിൻസൺ. വെറും മൂന്നുപേരുടെ മാത്രം സഹായം ക�ൊണ്ടാണ് ഇത്രയും വലിയ�ൊരു ത�ോട്ടവും വിപുലമായ ഈ സംവിധാനവും അദ്ദേഹം ക�ൊണ്ടുനടക്കുന്നത്. റ�ോബിൻസണ്ണിന്റെ അനുഭവങ്ങളും മികച്ച രീതികളും സന്ദർശകർക്ക് പാഠമായി. കേരളത്തിലെ കൃഷിരീതിയുടെ വ്യത്യസ്ത മാർഗ്ഗങ്ങൾ മനസ്സിലാക്കാൻ സാധിച്ചത് ഉപകാരപ്രദമാണെന്നും തങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപയ�ോഗിക്കാവുന്നതാണെന്നും സംഘം പറഞ്ഞു. സന്ദർശനം നല്ല അനുഭവമായിരുന്നെന്നും കേരളത്തിന്റെ ഈ
കൃഷി മാതൃക തങ്ങളുടെ നാട്ടിലും നടപ്പാക്കൻ ശ്രമിക്കുമെന്നും സംഘാംഗങ്ങൾ പറഞ്ഞു. കിഴങ്ങുഗവേണഷ കേ�ത്തിലെ ശാസ്ത്രജ്ഞരായ ഡ�ോ. ശിവകുമാർ, ഡ�ോ. പ്രകാശ്, ഡ�ോ. സങ്കേത്, ഡ�ോ. സി.എസ്. രവീ�ൻ, ഡ�ോ. വി. രവി, ഡ�ോ. സൂസൻ ജ�ോൺ, കഴക്കൂട്ടം കൃഷി ഓഫീസർ മന�ോജ് എന്നിവർ ഗ്രാമസന്ദർശനത്തിൽ സംഘത്തെ അനുഗമിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൃഷിജാഗരൺ തിരുവനന്തപുരം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356917171 www.krishijagran.com
51
അഭിമുഖം
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
ജലവിനിയ�ോഗം ഫലപ്രദമാക്കണം
കേ
ഡ�ോ. മാധവൻ ക�ോമത്ത് സയന്റിസ്റ്റ്, സി.ഡബ്‌ള്യു. ആർ. ഡി.എം.
രളം കുടിവെള്ളത്തിനായി നെട്ടോട്ടമ�ോടുകയാണ്. ജലസമ്പത്ത്‌ക�ൊണ്ട് സമ്പന്നമാണെങ്കിലും വേനൽകാലത്ത് കുടിവെള്ളത്തിനായി പരക്കം പായുന്ന അവസ്ഥയിലാണ്. ഇടവപ്പാതിയിലും തുലാവർഷത്തിലും ലഭിക്കുന്ന ജലം ശരിയായ രീതിയിൽ സംഭരിച്ച് സൂക്ഷിച്ച് വെക്കുയാണെങ്കിൽ വറുതിയുടെ കാലത്ത് അത് കുടിവെള്ളമായി ഉപയ�ോഗിക്കാവുന്നതാണെന്ന് സി.ഡബ്ല്യൂ. ആർ.ഡി.എമ്മിലെ ശാസ്ത്രഞ്ജൻ ഡ�ോ. മാധവൻ ക�ോമത്ത് വിലയിരുത്തുന്നു. ജലസംരക്ഷണത്തോട�ൊപ്പം അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും അദ്ദേഹം കൃഷിജാഗരൺ പ്രതിനിധിയുമായി ആശയ വിനിമയം നടത്തുന്നു. വേനൽക്കാലത്ത് മാത്രം കുടിവെള്ളത്തെക്കുറിച്ച് ചിന്തിക്കുകയും ഒരു മഴ വരുമ്പോൾ
52
www.krishijagran.com
അതെല്ലാം മറക്കുകയും ചെയ്യുന്ന മലയാളി ഇനിയെങ്കിലും പാഠം ഉൾക്കൊണ്ട് ഉയർത്തെഴുന്നേൽക്കണമെന്ന് അദ്ദേഹം പറയുന്നു. കാര്യമായ ജലവിനിയ�ോഗത്തിലൂടെ കേരളത്തിലെ ജലക്ഷാമത്തിന് ഒരു പരിധിവരെ നമുക്ക് പരിഹാരം കണ്ടെത്താവുന്നതാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
മഴവെള്ള സംഭരണം
മഴവെള്ളം നേരിട്ടുപതിക്കുന്ന പ്രതലങ്ങളിൽ നിന്നും അത് ബാഷ്പീകരണം മൂലമ�ോ, നീര�ൊഴുക്കുമൂലമ�ോ പുഴയില�ോ കടലില�ോ ചെന്നെത്തി ഉപയ�ോഗമല്ലാതായി തീരുന്നതിന് മുമ്പ് നേരിട്ടു സംഭരിച്ച് ഉപയ�ോഗിക്കുന്നതിനെയാണ് മഴവെള്ള സംഭരണം എന്ന് പറയുന്നത്. മഴലഭിക്കുന്ന ഏത�ൊരു പ്രദേശത്തും നടപ്പിലാക്കാവുന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ
ഒരു മാർഗ്ഗമാണിത്. കെട്ടിടങ്ങളുടെ മേൽക്കൂരകൾ, തുറസ്സായ പ്രദേശങ്ങൾ തുടങ്ങിയ പ്രതലങ്ങളിൽ വീഴുന്ന മഴവെള്ളം സംഭരിച്ച് ജലത്തിന് ക്ഷാമം നേരിടുന്ന മാസങ്ങളിൽ ഉപയ�ോഗിക്കാവുന്നതാണ്. ജലസംഭരണത്തിനുള്ള ഒരു പ്രധാനയിടമാണ് മണ്ണ്. മണ്ണ് സംരക്ഷണത്തിലൂടെ മണ്ണിന്റെ ജലസംഭരണശേഷി വർധിപ്പിക്കുവാൻ കഴിയുന്നതാണ്. തടമെടുക്കൽ, കയ്യാലകെട്ടൽ, കിടങ്ങ്കീറൽ, തടയണനിർമ്മാണം, ജൈവ ബണ്ട് നിർമ്മാണം തുടങ്ങിയവ മഴവെള്ളം സംഭരിക്കുന്നതിന് പറ്റിയ സംവിധാനങ്ങളാണ്.
കിണർ റീചാർജിങ്
ഇന്ന് സ്വന്തമായി കിണറുള്ള ആർക്കും തന്നെ ചെയ്യാവുന്ന ഒന്നാണ് കിണർ റീചാർജ്ജിംഗ്. സ്വന്തം കിണറിലേക്ക് പുരയിടത്തിലെ വെള്ളം ഫിൽട്ടർ ചെയ്തു കടത്തിവിടുന്ന പ്രക്രിയയാണിത്. ഇതിനെ മേൽക്കൂര മഴവെള്ളക്കൊയ്ത്ത് എന്ന് വിളിക്കുന്നു. കിണറിന് സമീപം ഒരു ഫിൽട്ടറിംഗ് ടാങ്ക് പണിയേണ്ടതുണ്ട്. ഇതിൽ നിശ്ചിത അനുപാതത്തിൽ കരി, മണൽ, ചരൽ എന്നിവ നിറയ്ക്കണം. മഴയില്ലാത്ത അവസരങ്ങളിൽ മേൽക്കൂരകളിൽ പതിക്കുന്ന പ�ൊടിപടലങ്ങൾ, പക്ഷികളുടെയും മറ്റു വിസ്സർജ്ജ്യവസ്തുക്കൾ എന്നിവമൂലം ജലം മലിനമാകുന്നത് തടയാൻ ആദ്യത്തെ ഒന്ന്, രണ്ട് മഴയിൽ നിന്നുള്ള വെള്ളം ശേഖരിക്കാതെ ഒഴുക്കി കളയുന്നത് നല്ലതായിരിക്കും. അതിന്‌ശേഷം മേൽക്കൂരയിൽ നിന്നും ശേഖരിക്കുന്ന ജലം കിണറിലേക്ക് ഇറക്കാവുന്നതാണ്. ആദ്യത്തെ രണ്ട്, മൂന്ന് വർഷം നിരന്തരമായി ഈ പ്രക്രിയ അവലംബിച്ചാൽ ജലവിതാനം ഉയരുകയും വേനൽക്കാലത്ത് ജലം വറ്റാതിരിക്കുകയും ചെയ്യുന്നതാണ്.
മഴവെള്ള സംഭരണി
തമിഴ്ന ാട്ടിലും കർണ്ണാടകയിലും മറ്റും ഒരു വീട് നിർമ്മിക്കുമ്പോൾ തന്നെ മഴവെള്ള സംഭരണിയും ഉണ്ടാക്കണമെന്ന് നിയമംമൂലം കർശനമാക്കിയിരിക്കുകയാണ്. നമ്മുടെ
ഗവൺമെന്റും മഴവെള്ളക്കൊയ്ത്തിന് കൂടുതൽ പ്രചാരവും പ്രോത്സാഹനവും നൽകി വരുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം നമ്മെ തുറിച്ചുന�ോക്കുമ്പോൾ ഇനി ഓര�ോ വീട്ടിലും ഒരു മഴവെള്ളസംഭരണി അത്യാവശ്യമായി ഉണ്ടായാൽ മാത്രമെ ഭാവിയിൽ നാം നേരിടുന്ന ജലക്ഷാമത്തെ നമുക്ക് തരണം ചെയ്യുവാൻ പറ്റുകയുള്ളു. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളം സംഭരിക്കുന്ന റൂഫ് ക്യാച്ച്‌മെന്റ് പദ്ധതിയും തറനിരപ്പിലുള്ള പാറക്കെട്ടുകള�ോ അതുപ�ോലെ ഉറപ്പുള്ള മനുഷ്യനിർമ്മിത പ്രതലങ്ങളിൽ നിന്ന് ജലം സംഭരിക്കുന്ന ഗ്രൗണ്ട്ക്യാച്ച്‌മെന്റ് പദ്ധതിയുമാണ് മഴവെള്ളം സംഭരിച്ച് ഉപയ�ോഗിക്കുന്നതിന് നടപ്പിലാക്കി വരുന്ന രണ്ട് രീതികൾ. ഇതിൽ നമ്മുടെ വീട്ടാവശ്യത്തിന് വേണ്ട കുടിവെള്ളം ശേഖരിക്കാൻ മേൽക്കൂരയിൽ നിന്നും ഒഴുകിയെത്തുന്ന ജലം സംഭരിക്കുന്ന രീതിയാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്.
ഫെറ�ോസിമന്റ് ജലസംഭരണി
ഫെറ�ോസിമന്റ് ടാങ്ക് ക�ൊണ്ട് നിർമ്മിക്കുന്ന ജലസംഭരണികൾ മഴവെള്ള സംഭരണത്തിന് ഏറ്റവും പറ്റിയതും ചെലവു കുറഞ്ഞതുമായ ഒരു ടെക്‌നിക്കാണ്. ഏറ്റവും അധികം ജലദൗർലഭ്യം നേരിടുന്ന വേനൽക്കാലമാസങ്ങളിലെ കുടിവെള്ളാവശ്യം നിറവേറ്റുവാനാണ് മഴവെള്ള സംഭരണി ആവശ്യമായിട്ടുള്ളത്. ഇരുമ്പ് വയർമെഷും ചിക്കൻമെഷും സിമന്റും മണലും കൂടി ഉപയ�ോഗിച്ച് വാർത്താണ് ഫെറ�ോസിമന്റ് ജലസംഭരണികൾ നിർമ്മിക്കുന്നത്. വീടിന്റെ മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം പിവിസി പാത്തികൾ വഴി ഒരു അരിപ്പയിലൂടെ ഫെറ�ോ സിമന്റ് സംഭരണിയിൽ ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഈ മഴവെള്ളം മാസങ്ങൾ കഴിഞ്ഞും കുടിവെള്ളത്തിന് വേണ്ട എല്ലാ ഗുണനിലവാരത്തോടും കൂടി തന്നെ കാണപ്പെടുന്നുണ്ട്. നാല് അംഗങ്ങൾ ഉള്ള ഒരു അണുകുടുംബത്തിന് ഒരു ദിവസം പാചകാവശ്യത്തിനും കുടിക്കുവാനുമായി ശരാശരി ആള�ൊന്നിന് അഞ്ച് ലിറ്റർ ത�ോതിൽ www.krishijagran.com
53
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
ഏകദേശം ഇരുപത് ലിറ്റർ ശുദ്ധജലം ലഭ്യമല്ലാത്ത അവസരങ്ങളിൽ മാർച്ച് മുതൽ മെയ് മാസം വരെ ഒരു കുടുംബത്തിന് 1800 ലിറ്റർ ജലം മതിയാകും. വേനൽകാലത്ത് നമുക്ക് ആവശ്യമായ കുടിവെള്ളം ഓര�ോരുത്തർക്കും അവരവരുടെ മേൽക്കൂരയിൽ വർഷക്കാലത്ത് പതിക്കുന്ന മഴയിൽ നിന്നും ശേഖരിക്കാവുന്നതാണ്.
മഴക്കുഴി നിർമാണം
മഴക്കുഴി നിർമാണം വഴിയും മഴവെള്ളം ശേഖരിച്ച് വെക്കാവുന്നതാണ്. മഴയ്ക്ക് മുമ്പായി കിണറിന് ചുറ്റും ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമായി മൂന്നോ നാല�ോ കുഴികൾ എടുത്തും ജലവിതാനത്തിന്റെ ത�ോത് വർധിപ്പിക്കാവുന്നതാണ്.
ജല നയം രൂപീകരിക്കണം
കേരളത്തിൽ ആദ്യമായി സ്വന്തമായ ഒരു ജലനയം നടപ്പിൽവരുത്തിയ പഞ്ചായത്താണ് ക�ോഴിക്കോട് ജില്ലയിലെ പെരുമണ്ണ. ഇത് പ�ോലെ എല്ലാ പഞ്ചായത്തുകളിലെ സ്വന്തമായ ഒരു ജലനയം രൂപീകൃതമാക്കേണ്ടതുണ്ട്. 2030 ആകുമ്പോഴേക്കും ഓര�ോ പഞ്ചായത്തിലും ആവശ്യമായ ജലത്തിന്റെ ഡിമാന്റ് മുൻകൂട്ടി കണ്ടുക�ൊണ്ടുള്ള ആസൂത്രണം നടപ്പിൽ വരുത്തുകയാണെങ്കിൽ ഭാവിയിൽ വെള്ളത്തെ കുറിച്ചുള്ള ആശങ്ക അസ്ഥാനത്തായിരിക്കും. കൂടാതെ എല്ലാ പഞ്ചായത്തുകളിലെയും കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം പരിശ�ോധിച്ച് പരിശ�ോധനാ ഫലം ഒരു വാട്ടർ കാർഡിൽ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കാനുള്ള നടപടി പഞ്ചായത്തുകൾ ഏറ്റെടുക്കണം. മലയാളികൾ നൂറ് ശതമാനം സാക്ഷരത ഉള്ളവരാണെങ്കിലും ജലത്തിന്റെ കാര്യത്തിൽ നിരക്ഷരർ ആണെന്ന് പറയുന്നതാണ് ശരി. അതുക�ൊണ്ട് പ�ൊതു ജനങ്ങളെ ജലസാക്ഷരതയിൽ ബ�ോധവാന്മാരാക്കണം. നദികൾ മലിനീകരിക്കുന്നത് തടയാനും അവ സംരക്ഷിക്കുന്നതിലും വാട്ടർ സ്‌ക്വാഡ് പ�ോലുള്ള പരിപാടികളെ കുറിച്ച് ചിന്തിക്കുകയും നടപ്പിൽ വരുത്താനും കഴിയണം. ജലസംരക്ഷണം ജീവജാലങ്ങളെ സംരക്ഷിക്കുന്നതിന് തുല്യമാണ്. ഭൂമിയിലെ സർവ്വചരാചരങ്ങളുടെയും നിലനിൽപ്പ്
54
www.krishijagran.com
ജലത്തെ ആധാരമാക്കിയുള്ളതാണ്. ഓര�ോ പഞ്ചായത്തിനും ഒരു കുളം പദ്ധതി നടപ്പിലാക്കണം. അനുയ�ോജ്യമായ സ്ഥലം കണ്ടെത്തി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കുളം നിർമ്മിക്കുവാൻ പറ്റുമെങ്കിൽ ജലദൗർബല്യം നേരിടുന്ന വേനൽക്കാലത്ത് ദാഹജലത്തിനായി മറ്റ് ജലസ്രോതസ്സുകളെത്തേടി അലയേണ്ടിവരില്ല. കൂടാതെ പഞ്ചായത്തിലെ ഓര�ോ വാർഡിലെയും പ�ൊതുകിണർ നന്നാക്കി സംരക്ഷിച്ചു വെക്കണം. ഇതും കുടിവെള്ളത്തനായി ഉപയ�ോഗിക്കാവുന്നതാണ്.
ജലത്തിന്റെ ഗുണനിലവാരം
ജലം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ജലമലിനീകരണം. നമ്മൾ ദൈനംദിനം ഉപയ�ോഗിക്കുന്ന കുടിവെള്ളത്തിൽ അറുപത് ശതമാനം പ�ോലും ശുദ്ധിയില്ലാത്തതാണ്. കിണറുകളാണെങ്കിലും നദികളാണെങ്കിലും അവയുടെ പരിശുദ്ധി നിത്യേന എന്നോണം കുറഞ്ഞ് ക�ൊണ്ടിരിക്കുന്നതായിട്ടാണ് പഠനങ്ങൾ കാണിക്കുന്നത്. ല�ോകാര�ോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഓര�ോ എട്ടു സെക്കന്റിലും ഒരു കുഞ്ഞുജലജന്യ ര�ോഗം മൂലമേ, ജലവുമായി ബന്ധപ്പെട്ട അസുഖം മൂലമ�ോ മരണപ്പെടുന്നു വെന്നാണ്. വ്യാവസായിക മാലിന്യങ്ങൾ കൂടാതെ ഗാർഹിക മാലിന്യവും നമ്മുടെ കക്കൂസ് മാലിന്യവും നദികളിലേക്ക് ഒഴുക്കിവിടുന്നതായിട്ടാണ് നാം കണ്ടുക�ൊണ്ടിരിക്കുന്നത്. നദികളുടെ ഗുണമേന്മ നശിക്കുന്നത�ോട�ൊപ്പം തന്നെ അതിന്റെ നാശത്തിലേക്കും ഇതിനിടയാക്കും. ത�ൊട്ടടുത്തുള്ള കിണറുകളെയും ഇത് ബാധിക്കുന്നതാണ്. ജലസംരക്ഷണത്തോട�ൊപ്പം തന്നെ അതിന്റെ ഗുണനിലവാരവും ഉറപ്പ് വരുത്തിയാൽ മാത്രമേ ജലമേഖലയിൽ സ്ഥായിയായ ഒരു മുന്നേറ്റം നമുക്ക് സാധ്യമാകു. അതുക�ൊണ്ട് നമുക്കേവർക്കും ഈ നീല സ്വർണ്ണത്തെ സംരക്ഷിക്കുവാൻ പങ്കാളികളാകാം. തയാറാക്കിയത്: കെ.ആർ.ജുബീഷ്, ക�ോഴിക്കോട് ഫ�ോൺ: 9605172222
തെങ്ങ്
വഴികാട്ടി
ഇൻഷുർ ചെയ്യാം ഈസിയായി വീണാറാണി ആർ
വ
രൾച്ച ക�ൊണ്ട് തെങ്ങ് ഉണങ്ങുമ�ോ? സംശയം ന്യായമാണെങ്കിലും പ�ോയവർഷത്തെ വേനലിൽ ആയിരക്കണക്കിന് തെങ്ങുകൾ വെള്ളം കുടിമുട്ടി കരിഞ്ഞുണങ്ങിയതിന്റെ നടുക്കം മലബാറുകാരെ ഇനിയും വിട്ടുമാറിയിട്ടില്ല. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ, നിയ�ണാതീതമായ കീടര�ോഗങ്ങൾ തുടങ്ങിയ പ്രതിസന്ധികളിൽ ആശ്വാസത്തിന്റെ ദീപനാളമായിട്ടാണ് തെങ്ങ് ഇൻഷുറൻസ് പദ്ധതി കടന്നു വന്നിരിക്കുന്നത്. വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, ക�ൊടുങ്കാറ്റ്, പേമാരി, ചുഴലിക്കാറ്റ്, അത്യുഷ്ണം, ഇടിമിന്നൽ, കാട്ടുതീ, കാട്ടാനശല്യം എന്നീ പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷി നാശത്തിന് നഷ്ട പരിഹാരം നൽകുകയെന്നതാണ് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ദേശം എന്നാൽ പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം മാത്രമല്ല ചെമ്പൻചെല്ലി, കൂമ്പുചീയൽ, കാറ്റുവീഴ്ച്ച തുടങ്ങിയ എല്ലാ മാരകമായ കീടര�ോഗാക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും തെങ്ങ് ഇൻഷുറൻസ് പദ്ധതി കേരകർഷകർക്ക് കൈത്താങ്ങാകും. ആര�ോഗ്യമുള്ളതും കായ്ക്കുന്നതുമായ എല്ലാ തെങ്ങുകളും ഈ ഇൻഷുറൻസിന്റെ പരിധിയിൽപ്പെടും.7നും 60നും മദ്ധ്യേപ്രായമുള്ള അഞ്ചു തെങ്ങെങ്കിലും ഉള്ള കർഷകർക്ക് തെങ്ങ് ഇൻഷുറൻസിന്റെ സേവനം പ്രയ�ോജനപ്പെടുത്താം.15 വയസിന് താഴെയും 16മുതൽ 60വയസുവരെയും അങ്ങനെ രണ്ട് കാറ്റഗറി ആയിട്ടാണ് പ്രീമിയം കണക്കാക്കുന്നത്.അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനിയുമായി നേരിട്ടോ ത�ൊട്ടടുത്ത കൃഷിഭവൻ മുഖേനയ�ോ പ്രീമിയം അടക്കാം.15 വയസിന് താഴെയുള്ള തെങ്ങുകൾക്ക് 9 രൂപയാണ് പ്രീമിയം. ഇതിൽ കർഷകന്റെ വിഹിതം രണ്ടേകാൽ രൂപമാത്രമാണ് ബാക്കി വരുന്നതിൽ രണ്ടേകാൽ സംസ്ഥാന സർക്കരിന്റെയും നാലര നാളികേരവികസന ബ�ോർഡിന്റെയും സംഭാനനയാണ്.16നും 60നും മദ്ധ്യേയുള്ള തെങ്ങാണെങ്കിൽ പ്രീമിയം 14രൂപയാകും.ഇതിൽ മൂന്നര വീതം കർഷകനും സംസ്ഥാനസർക്കാരും ഏഴ് രൂപ നാളികേര വികസന ബ�ോർഡും വഹിക്കും.15 വയസിന് താഴെയുളള തെങ്ങ് നശിച്ചാൽ 900രൂപയും 16ന് മേൽ പ്രായമുള്ളവയ്ക്ക് 1750 രൂപയുമാണ് നഷ്ടപരിഹാര ത�ോത്. നാശം സംഭവിച്ചാൽ രണ്ടാഴ്ച്ചയ്ക്കകം അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനിയിൽ അപേക്ഷ നൽകണം. ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം കർഷകന് ലഭ്യമാക്കുമെന്നത് നാളികേരവികസന ബ�ോർഡിന്റെ നയം.ചില്ലറ മുടക്കി പദ്ധതിയിൽ അംഗമാകൂ കേരസമ്പത്തിന് പരിരക്ഷ ഉറപ്പാക്കൂ. നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക ഫ�ോൺ: 9446071460 www.krishijagran.com
55
കൃഷിഗീത 4
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
കൃഷിഗീതയുടെ
ഫലശ്രുതി പ്രൊഫ. ഉത്തരംക�ോട് ശശി
കൃ
ഷിശാസ്ത്രത്തെ നാടൻ കാവ്യമാക്കി മാറ്റിയ കൃഷിഗീതയിൽ, വിരാട് രൂപിയായ കർഷകന്റെ ദർശനങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് ആവർത്തിച്ചു പറയേണ്ടിയിരിക്കുന്നു. കാർഷികജീവിത സംബന്ധികളായ വിവിധ വസ്തുതകൾ സ്പഷ്ടവും സൂക്ഷ്മവുമായ ഭാവത്തിലും രൂപത്തിലും ആവിഷ്‌കരിച്ചിട്ടുള്ള ഗ്രന്ഥത്തിന്റെ നാലാമത്തേതും ഒടുവിലത്തേതുമായ പാദത്തിലേക്ക് കടക്കുകയാണ്. ജ്യോതിശാസ്ത്ര പരിജ്ഞാനത്തിന്റെ വെളിച്ചത്തിൽ കാലാവസ്ഥാനുകൂലമായി കൃഷിചെയ്യേണ്ടവിധം വ്യക്തമാക്കുകയാണ്ഇവിടെ ആദ്യമായി ചെയ്യുന്നത്.
രവിവാരെ കൃഷി ചെയ്തവരാരും ഭുവി നന്നാകാതില്ലൊരുനാളും മഴയെക്കുറിച്ചാണ് തുടർന്ന് പറയുന്നത്.കാലം ന�ോക്കി വിത്തിടണമെന്ന പാഠം വ്യക്തമാക്കുന്നു.
തുലാമാസം മുതൽ മകരത്തോളം വീശും കാറ്റിനുഗർഭമതുണ്ടാം മേടം മുതൽ കർക്കട മാസംത�ൊട്ട് പ്രസവം മേഘത്തിനുടെ ഗർഭം പ്രസവമതങ്ങു തികഞ്ഞാൽ വായുവീശുന്നാളിൽ ശേഷം മഴയും കാലികളെക്കുറിച്ചുള്ള വിവരണമാണ് അടുത്തത്. കേവലം കൃഷിയെക്കുറിച്ചു മാത്രമല്ല അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടി വിസ്തരിക്കുന്നതിന്റെ സ്വഭാവം ശ്രദ്ധേയമാണ്. യ�വത്കൃതമായ ഇക്കാലത്ത് പ്രസക്തിയില്ലാത്തതാണ് കാലിവളർത്തലെങ്കിലും പ്രാചീനകാലത്ത് അങ്ങനെയായിരുന്നില്ലല്ലോ. കാലിപരിപാലനം,
56
www.krishijagran.com
ത�ൊഴുത്തുകളുടെ നിർമിതി, വളക്കുഴി ഉണ്ടാക്കൽ എന്നിവയെക്കാളേറെ കാലികളുടെ ലക്ഷണങ്ങൾ കണ്ടെത്തുന്നതിൽ പ്രാവീണ്യം വേണമെന്നാണ് 'കൃഷിഗീത' നാലാംപാദം അനുശാസിക്കുന്നത്. കാലികളെക്കുറിച്ചുള്ള ഒരു ജന്തുശാസ്ത്രഗ്രന്ഥമാണ�ോ ഇതെന്ന് ത�ോന്നിപ്പിക്കുന്ന വിഷയാവതരണമാണ് ഈ ഭാഗത്തുള്ളത്. കാർഷിക ജീവിതത്തിൽ വളർത്തുമൃഗങ്ങൾക്കുണ്ടായിരുന്ന സ്ഥാനം പ്രാചീന മാനവസംസ്‌കാരത്തിന്റെ ഭാഗമായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഏറെക്കുറെ നമ്മുടെ നാട്ടിൽ വിസ്മൃതപ്രായമായിക്കഴിഞ്ഞ ഒറു ഫ�ോക് കൾച്ചറിന്റെ തെളിഞ്ഞ ചിത്രമാണ് കൃഷിഗീതയിലെ ഉരുവിജ്ഞാനീയം. കാലിക്കൂടിന്റെ ലക്ഷണത്തിലാരംഭിച്ച് കൃഷിക്ക് പറ്റിയ മാടുകളേത�ൊക്കെയെന്ന് പറയുന്നിടത്തവസാനിക്കുന്ന ഒരു ദീർഘ വിശദീകരണം ഈ ഭാഗത്തുണ്ട്. കന്നിന് തീറ്റ ക�ൊടുക്കേണ്ട വിധവും അവയ�ോടു കാണിക്കേണ്ട കാരുണ്യവും എരുത്തിലനു വേണ്ട ശുചിത്വവുമെല്ലാം പ്രത്യേകം പരാമർശിക്കുന്നു. കന്നിനെ വഴിയേ ക�ൊള്ളേണ്ടവിധവും കൂട്ടത്തിൽ പറയുന്നുണ്ട്. പിമ്പുപെരുത്തൊരു കന്നിനെവേണം ക�ൊമ്പും തലയും ന�ോക്കിക്കൊള്ളുക മട്ടയതാകിയ മൂരിയെ വേണം. വട്ടിയിൽ ന�ോക്കിക്കൊള്ളുകവേണം കുറ്റമുള്ള കാലികളെ ഇറങ്ങനെ സൂചിപ്പിക്കുന്നു ക�ൊമ്പിൽ കനമങ്ങേറിയ കന്നിനെ വമ്പു പെരുക്കിലുമുണ്ടാം കുറ്റം നീണ്ട കുളമ്പങ്ങുള്ളൊരു കന്നിനെ
വേണ്ടാകൃഷി കർമണി പ�ോല�ൊട്ടും മടവാലുള്ള കന്നിനെ മടികൂടാതെ ക�ൊള്ളരുതെന്നും തണ്ടെല്ലു വളഞ്ഞ മൂരിയെ വേണ്ട എന്നും മുതുകു നിവർന്ന് സമത്തിൽ പ�ൊങ്ങിയതാണെങ്കിൽ ക�ൊള്ളാമെന്നും ആനക്കാരിയതാകിയ മൂരിയെ ആരും ക�ൊള്ളരുതെന്നുമ�ൊക്കെ വിസ്തരിച്ചും എന്നാൽ സൂക്ഷ്മമായും ശാസ്ത്രബുദ്ധിയ�ോടെ തന്നെ കൈകാര്യം ചെയ്യുന്നു. നെറ്റി, ക�ൊമ്പ്, കുളമ്പ് തുടങ്ങിയ അവയവങ്ങൾ പരിശ�ോധിച്ച് കൃഷിക്കു പറ്റിയവയാണ�ോ എന്ന് നിശ്ചയിക്കുന്നുമുണ്ട്. നിറവും ചുഴിയും മറ്റും നിരീക്ഷണവിധേയമാക്കി തന്നെ വേണം കാലികളെ ക�ൊള്ളാൻ എന്ന ഉപദേശവും കാണാം. പല്ലിനെ ആര�ോഗ്യത്തിന്റെ ലക്ഷണമായി കാണുന്നു.
പല്ലിഹ വെങ്കന്നിന്നു ന�ോക്കീടുക പല്ലിൽ തരവഴി ന�ോക്കീടേണം പല്ലിനു കേടങ്ങുള്ളൊരു കന്നിന് ച�ൊല്ലീടുന്ന ദൂഷണ ബഹളം വെന്തലയുള്ള കന്നിനെയാരും പല്ലുന�ോക്കേണ്ടെന്നും മുഴുവൻ പാണ്ടുള്ള മൂരിയെക്കൊണ്ട് നന്നായി ഉഴാൻപറ്റുകയില്ലെന്നും ഉറപ്പിച്ചു പറയുന്നു. ക�ൊമ്പിൻ കനമില്ലാത്ത കന്നിന് വരമ്പുണ്ടെങ്കിലും ക�ൊള്ളുന്നതിൽ ദ�ോഷമില്ലത്രേ. മറുദേശത്തു നിന്നെത്തുന്ന കാളയുടെ ഗുണവും പറയാൻ മറക്കുന്നില്ല.
വലിയ കിഴക്കൻ കാളയ്ക്കങ്ങൊരു കളവു പണിക്കു കാണ്മാനില്ല ഉരുക്കളുടെ പ്രായത്തിനനുസരിച്ച് ഗുണം കൂടും. കാള, പ�ോത്ത്, പൈക്കൾ ഇവയ്ക്ക് അനുയ�ോജ്യമായ പ്രായം വെവ്വേറെ എടുത്തുപറയുന്നുണ്ട്. ദീർഘായുസ്സുള്ള കന്നുകളെ തിരിച്ചറിയാനുള്ള ജ്ഞാനവും കർഷകർക്കുള്ളതായി കൃഷിഗീത സാക്ഷ്യപ്പെടുത്തുന്നു. കാലികൾക്കുണ്ടാകാവുന്ന സാധാരണ അസ്വാസ്ഥ്യങ്ങളെപ്പറ്റി പരാമർശിക്കുന്ന ഭാഗങ്ങളുമുണ്ട്. തുമ്മൽ, ഏക്കം, മൂക്കടപ്പ്, കണ്ണുപഴുപ്പ് തുടങ്ങിയവയാണതിൽ മുഖ്യം. ചാണകമിടുന്നതു ന�ോക്കി ര�ോഗനിർണയം നടത്താൻ സാധിക്കും. ഗ�ോമയനാറ്റമേറ്റാൽ തകരാറുകൾ സംഭവക്കും. അതിനാൽ കാലി കിടക്കുന്നിടം അത്യന്തം ശുചിത്വമുള്ളതായിരിക്കണം. പലമാതിരി കാലികളെ പൂട്ടേണ്ടവിധവും പറഞ്ഞ് ഈ പ്രകരണം പൂർത്തിയാക്കുന്നു.
പ�ോത്തും കാളയുമ�ൊരു നുകമിട്ടാലെത്തീടാം കൃഷി മുഴുവൻ നൂനം. വിട്ടിഹ കന്നിനെ രാത്രിയിലാരും പൂട്ടരുതെന്നു ധരിച്ചീടേണം. കാലിച്ചന്തകളെക്കുറിച്ചുകൂടി പറഞ്ഞിരുന്നെങ്കിൽ ഈ ഭാഗം അത്യന്തം സമഗ്രമാകുമായിരുന്നു. വിശേഷിച്ച് പഴയകാലത്തെ കാലിച്ചന്തകളെപ്പറ്റിയുള്ള ചരിത്രം നമുക്ക് മറ്റെങ്ങും കിട്ടാതരിക്കുന്ന സ്ഥിതിക്ക്. കേരളത്തിൽ മുൻകാലത്തു കൃഷിചെയ്തിരുന്ന സമ്പ്രദായവും മറ്റും അറിഞ്ഞിരിക്കേണ്ടതു മേലിൽ അതിൽ പരിഷ്‌കാരങ്ങൾ ഉണ്ടാക്കുന്നതിനാവശ്യമാകയാലും 'കൃഷിഗീത' എന്ന കവിതയ്ക്ക് അധിക പ്രചാരമുള്ളതായികാണാത്തതിനാലും വിസ്തരിച്ചുപറയുന്നുവെന്ന് 1914 ൽ ക�ൊച്ചി രാജ്യചരിത്രത്തിൽ കെ.പി. പദ്മനാഭ മേന�ോൻ എഴുതിയിട്ടുണ്ട്. കേരളത്തിലെ പുരാതന കൃഷിരീതികളും കൃഷിയനുബന്ധ പ്രവർത്തനങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ഈ കൃതി നമ്മുടെ കാർഷിക സംസ്കൃ തിയുമായി ബന്ധപ്പെട്ട് ശ്രദ്ധേയവും പ്രചാരവും ആവശ്യപ്പെടുന്ന ഒന്നാണ്. പ്രകൃതികേന്ദ്രിത വാദത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്ന ആര�ോഗ്യകരമായ ഒരു ഹരിതദർശനമാണ് ഇതിലുള്ളത് എന്ന് ഡ�ോ. കെ.ജി. ശ്രീലേഖ (മാനസ്‌ക്രിപ്റ്റ് ലൈബ്രറി, കേരള സർവകലാശാല) അഭിപ്രായപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ, നൂറ്റാണ്ടുകളുടെ കൃഷിവിജ്ഞാനം വാമ�ൊഴിയിൽ നിന്നും വരമ�ൊഴിയിലേക്ക് ചതുരശ്ര ശ�ോഭയ�ോടെ ആവാഹിച്ച 'കൃഷിഗീത' ആവർത്തിച്ചു പഠിക്കേണ്ടതാണ്. കാലഹരണപ്പെട്ട വിജ്ഞാനമായി കരുതി ചവറ്റുക�ൊട്ടയിൽ നിക്ഷേപിക്കപ്പെട്ട ഗ്രന്ഥമല്ല ഇത്. മണ്ണും മനുഷ്യനും ജലവും കാലികളുംചേർന്ന ഒരു ജൈവവ്യവസ്ഥയെ പുനരാനയിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് കണ്ണുതുറപ്പിക്കുന്ന, വർത്തമാനകാലത്തിന്റെ കൂടി ചൂടുള്ള, മഹത്തായ നാട്ടുസംസ്കൃ തിയുടെ ഇതിഹാസ കാവ്യമാണ് 'കൃഷിഗീത'. ഗ്രന്ഥം നൽകുന്ന കാലാതീതമായ ഫലശ്രുതി മറ്റൊന്ന്
നടക്കാവങ്ങു വെക്കുന്നവർക്കുടൻ ഒടുക്കം ഗതിയുെണ്ടന്നു നിർണയം പൂന്തോട്ടം നട്ടുണ്ടാകുന്ന വനിഹ നീന്തുന്നീല സംസാര സാഗരേ (അവസാനിച്ചു)
www.krishijagran.com
57
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
വിളകൾ/പരിചയം
കശുമാങ്ങ വിഭവസമൃദ്ധം
സസ്യസംരക്ഷകം എ.വി. നാരായണൻ
ബ്ര
സീലിൽ നിന്ന് മലയാളക്കരയിൽ കുടിയേറിയ ഡ�ോളർ വിളയാണ് കശുമാവ്. യാത�ൊരുവിധ പരിചരണവുമില്ലാതെ കർഷകനെ സഹായിക്കുന്ന വിള. കേരളത്തിൽ പ്രത്യേകിച്ച് വടക്കെ മലബാറിൽ തരിശു സ്ഥലങ്ങളിലും വെള്ളം നനയ്ക്കുവാൻ സാധിക്കാത്തിടങ്ങളിലും വീട്ടു പറമ്പുകളിലും കശുമാവ്കൃഷി ഉണ്ടായിരുന്നു. കശുമാവ് പഴയകാലത്ത് ഇന്ധനമായും ഉപയ�ോഗിച്ചിരുന്നു. കശുമാങ്ങ പഴമക്കാർ വയറുവേദന പ�ോലുള്ള വ്യാധികൾക്കും ഉപയ�ോഗിച്ചിരുന്നു. കൂടാതെ ജാം, സ്‌ക്വാഷ്, സിറപ്പ്, ജ്യൂസ് തുടങ്ങി വിവിധ ഉത്പന്നങ്ങൾ തയാറാക്കിയിരുന്നു. ദ�ോശ, കട്‌ലറ്റ്, അട, ഉപ്പേരി (വറവ് ) തുടങ്ങിയവയും തയാറാക്കാം. കശുമാങ്ങ നിത്യഭക്ഷണത്തിന് എങ്ങനെ ഉപയ�ോഗിക്കാം എന്ന് ന�ോക്കാം.
ദ�ോശ: അരി 250 ഗ്രാം, കശുമാങ്ങ 250ഗ്രാം, ചിരകിയ തേങ്ങ ഒരു കപ്പ്, എണ്ണയും ഉപ്പും ആവശ്യത്തിന്. തയാറാക്കുന്ന വിധം: അരി കുതിർത്തശേഷം കഴുകിയെടുക്കുക. ഇതിൽ പഴുത്ത കശുമാങ്ങ കഴുകി വൃത്തിയാക്കി മുകൾവശവും അടിഭാഗവും മുറിച്ചുകളഞ്ഞശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് കഴുകി വച്ച അരിയിൽ ഇടുക. ചിരകിയ തേങ്ങയും അതിൽ ഇട്ടശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സിയിൽ നന്നായി അരച്ചെടുക്കുക. സാധാരണ
58
www.krishijagran.com
ദ�ോശ ഉണ്ടാക്കുന്നതുപ�ോലെ ദ�ോശക്കല്ലിൽ എണ്ണ പുരട്ടി ചുട്ടെടുത്താൽ ഇളം മധുരത്തോടുകൂടിയ സ്വാദിഷ്ടമായ ദ�ോശ തിന്നാം.
അട : കശുമാങ്ങ 250 ഗ്രാം, മൈദ
250 ഗ്രാം, തേങ്ങ ചിരകിയത് അര കപ്പ്, എണ്ണയും ഉപ്പും ആവശ്യത്തിന് തയാറാക്കുന്നവിധം : വൃത്തിയാക്കിയ കശുമാങ്ങ ചെറിയ കഷ്ണങ്ങളാക്കി മിക്സ ിയിൽ അരച്ച് പൾപ്പാക്കുക. പൾപ്പ് മൈദയും തേങ്ങയും കൂടി നല്ലവണം കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി എണ്ണ തിളയ്ക്കുമ്പോൾ അതിൽ ഇട്ട് ചുവപ്പു നിറം വരുന്നതുവരെ ഇളക്കിയെടുക്കുക. ഇത് നമ്മുടെ മറ്റു പലഹാരങ്ങളേക്കാൾ സ്വാദിഷ്ടമാണ്.
കട്‌ലറ്റ് : കശുമാങ്ങ 250 ഗ്രാം, മൈദ 250 ഗ്രാം, ഇഞ്ചി ഒന്ന്, സവാള വലുത് ഒന്ന്, പച്ചമുളക് രണ്ട്, കറിവേപ്പില രണ്ട്, ഉപ്പ്, മഞ്ഞൾ, എണ്ണ ആവശ്യത്തിന് തയാറാക്കുന്ന വിധം: കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കശുമാങ്ങ മുറിച്ച് മിക്സ ിയിൽ പൾപ്പാക്കി മാറ്റിയെടുക്കുക. സവാള, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചെറിയ കഷ്ണങ്ങളാക്കുക. ഇവ മൈദയിൽ ചേർത്ത് നല്ലവണ്ണം കുഴച്ചെടുക്കുക. കൈവെള്ളയില�ോ വാഴയിലയില�ോ എണ്ണ പുരട്ടി കട്ല റ്റിന്റെ ആകൃതിയിൽ പരത്തിയെടുക്കുക. ചൂടായ എണ്ണയിൽ ഇട്ട് ചുവപ്പു നിറമാകുന്നതുവരെ
ഇളക്കുക. തണുത്തശേഷം സ്വാദിഷ്ടമായ കട്‌ലറ്റ് കഴിക്കാം.
കശുമാങ്ങ വറവ്: കശുമാങ്ങ 200 ഗ്രാം, ഉഴുന്നുപരിപ്പ് ഒരുനുള്ള്, കടുക്, കറിവേപ്പില, പച്ചമുളക്, സവാള, വറ്റൽ മുളക് രണ്ടെണ്ണം, എണ്ണ, ഉപ്പ് ആവശ്യത്തിന്, തേങ്ങ ചിരകിയത് ഒരു ചെറിയ കപ്പ്, വെളുത്തുള്ളി മൂന്ന് തയാറാക്കുന്ന വിധം : അധികം പഴുക്കാത്ത കശുമാങ്ങ കഴുകി വൃത്തിയാക്കി മുൻഭാഗവും അടിഭാഗവും മുറിച്ചു കളഞ്ഞശേഷം വറവിന് വലുപ്പത്തിലുള്ള കഷ്ണങ്ങളാക്കുക. ഇത് തെളിഞ്ഞ കഞ്ഞിവെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പിട്ട് ഇളക്കിയതിൽ 20 മിനിട്ട് ഇട്ടുവക്കുക. ശേഷം കഴുകിവയ്ക്കുക. പച്ചമുളക്, സവാള എന്നിവയും അരിഞ്ഞു വയ്ക്കുക. ഉരുളിയിൽ എണ്ണ ഒഴിച്ച് ഉഴുന്നപരിപ്പ്, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവയിട്ട് മൂത്തശേഷം മേൽ ശരിയാക്കിവച്ച പഴകഷ്ണങ്ങളും ഉപ്പ്, പച്ചമുളക്, സവാള എന്നിവയും ഇട്ട് നല്ലതുപ�ോലെ ഇളക്കുക. ഇതിൽ ഒരു ടീസ്പൂൺ മഞ്ഞൾ പ�ൊടി ഇട്ട് നല്ലവണ്ണം ഇളക്കി 10 മിനിട്ട് അടച്ചു വയ്ക്കുക. വെള്ളത്തിന്റെ അംശം കുറവാണെങ്കിൽ നല്ലപ�ോല ഇളക്കി വയ്ക്കുകയ�ോ, ഗ്യാസ് 10 മിനിട്ട് സിമ്മിൽ വച്ച് നിറുത്തുകയ�ോ ചെയ്യുക. പിന്നീട് വാങ്ങി ഉപയ�ോഗിക്കാം.
വൈൻ : കശുമാങ്ങ 500 ഗ്രാം, പഞ്ചസാര ഒരു കില�ോ
(അല്ലെങ്കിൽ ശർക്കര ഒരു കില�ോ), ഗ�ോതമ്പ് 250 ഗ്രാം, വെള്ളം ഒരു ലിറ്റർ, യീസ്റ്റ്-അര ടീസ്പൂൺ, ഗ്രാമ്പു രണ്ട്, കറുപപ്പട്ട പ�ൊടി-അര ടീസ്പൂൺ
കശുമാങ്ങ കീടങ്ങളെ തുരത്താനും നന്നായി പഴുത്ത കശുമാങ്ങ നീര് 500 മില്ലി എടുത്ത് അതിൽ 500 മില്ലി കഞ്ഞിവെള്ളവും ചേർക്കുക. ഇതിൽ പെരുവലത്തിന്റെ നീര് 100 മില്ലി അല്ലെങ്കിൽ 50 ഗ്രാം ഉലുവ പ�ൊടിച്ചത�ോ 25 ഗ്രാം എരിയൻ മുളക് അരച്ചത�ോ ചേർത്ത് നല്ലവണ്ണം ഇളക്കി വയ്ക്കുക. തെളിഞ്ഞ നീരെടുത്ത് പച്ചക്കറികൾക്കും ചെടികൾക്കും തളിച്ചാൽ കീടങ്ങളെ നിയ�ിക്കാം.
തയാറാക്കുന്നവിധം: നന്നായി പഴുത്ത കശുമാങ്ങ കഴുകി വൃത്തിയാക്കി ഉടച്ച് ഒരു ഭരണയിലാക്കി തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. ഇതിലേക്ക് പഞ്ചസാരയും ഗ�ോതമ്പും കറുവപ്പട്ടയും യീസ്റ്റും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഭരണി അടതച്ച് തുണിക�ൊണ്ട് വായു കടക്കാത്തവിധം മൂടിക്കെട്ടി 21 ദിവസം വയ്ക്കുക. 21 ദിവസത്തിനുശേഷം തുറന്ന് അരിച്ചെടുത്ത് സത്ത് 24 ദിവസം അനക്കാതെ മൂടി വയ്ക്കുകയ�ോ മണ്ണിൽ കുഴിച്ചിടുകയ�ോ ചെയ്യുക. പിന്നീട് എടുത്ത് തെളി മാത്രം കുപ്പികളിൽ സൂക്ഷിക്കുക. കളറിന് ഒരു ടീസ്പൂൺ പഞ്ചസാര വറുത്തു പ�ൊടിച്ച് വൈനിൽ ചേർക്കുക.
കലത്തപ്പം : കശുമാങ്ങ 500 ഗ്രാം, പച്ചരി 300 ഗ്രാം, നെയ്യ് രണ്ടു ടീസ്പൂണ്, അണ്ടിപ്പരിപ്പ് 10 ഗ്രാം, മുന്തിരി 10 ഗ്രാം, ഏലക്കായ അഞ്ച്, തേങ്ങ കഷ്ണങ്ങളാക്കിയത് ഒരു കപ്പ്, ഉപ്പ് ആവശ്യത്തിന് തയറാക്കുന്ന വിധം: പഴുത്ത കശുമാങ്ങ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കിയശേഷം കുതിർത്ത പച്ചരി കഴുകി മിക്‌സിയിൽ ഇട്ട് ശർക്കര, ഉപ്പ്, ഏലക്കായ് എന്നി ചേർത്ത് അരച്ചെടുക്കുക. ഈ മിശ്രിതത്തിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാ കഷ്ണങ്ങളും യ�ോജിപ്പിക്കുക. പരന്ന പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ച് എടുക്കുക. സ്വാദിഷ്ടമായ അപ്പം കഴിച്ച് ആര�ോഗ്യം നേടാം. ഫ�ോൺ: 9745770227
www.krishijagran.com
59
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
അഗ്രിഹെൽപ്
വിള ഇൻഷുറൻസ് :
ചരിത്രം കുറിച്ച് സംസ്ഥാന കൃഷിവകുപ്പ്
വിഷ്ണു എസ്.പി.
സം
സ്ഥാനത്ത് 1995 മുതൽ നിലവിലുണ്ടായിരുന്ന സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി 21 വർഷങ്ങൾക്കുശേഷം നഷ്ടപരിഹാരത്തുക വിവിധ സൂചികകളെ അടിസ്ഥാനമാക്കി ആനുപാതികമായി ഉയർത്തിയും എന്നാൽ പ്രീമിയം തുക 1995 മുതൽ നിലവിലുണ്ടായിരുന്നതിൽ നിന്നും 50% മാത്രം ഉയർത്തി സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവൻ വിളകളെയും ഉൾപ്പെടുത്തി വിള ഇൻഷുറൻസ് പദ്ധതി പുനരാവിഷ്‌കരിച്ച് വിള ഇൻഷുറൻസ് പദ്ധതി മൂലം നഷ്ടപരിഹാര തുകയിൽ ഇരട്ടി മുതൽ പത്തിരട്ടി വരെയുളള വർദ്ധനവാണ് വിവിധ വിളകൾക്ക് ഉണ്ടായിട്ടുളളത്. പ്രീമിയം നിരക്ക് സംസ്ഥാനത്തെ പ്രധാനപ്പെട്ട വിളകളായ നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയുടെ കാര്യത്തിൽ 1995 ൽ നിലവിലുണ്ടായിരുന്ന അതേ നിരക്ക് നിലനിർത്തുകയും എന്നാൽ നഷ്ടപരിഹാരത്തുക നെല്ലിന് ഹെക്ടറിന് മുപ്പത്തയ്യായിരം രൂപയായി ഉയർത്തിയിട്ടുമുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ച് നെല്ലിന്റെ കാര്യത്തിൽ കീടര�ോഗബാധ കൂടി നഷ്ടപരിഹാരത്തിനായി
60
www.krishijagran.com
പരിഗണിക്കുന്നതാണ്. പുതുക്കിയ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം പച്ചക്കറികൾക്ക് പന്തലില്ലാത്തവയ്ക്ക് ഹെക്ടറിന് ഇരുപത്തയ്യായിരം രൂപയും പന്തലുളളവയ്ക്ക് ഹെക്ടറിന് നാൽപ്പതിനായിരം രൂപയും ഇൻഷുറൻസ് പരിരക്ഷ പദ്ധതി മൂലം ഉറപ്പാക്കുന്നു. കേരളത്തിലെ കർഷകരും കർഷക സംഘടനകളും കാലങ്ങളായി ഉന്നയിച്ചു വന്ന ആവശ്യത്തിനാണ് സംസ്ഥാന കൃഷിവകുപ്പ് ഈ തീരുമാനത്തിലൂടെ പരിഹാരം കണ്ടിരിക്കുന്നത്. പ്രകൃതിക്ഷോഭം മൂലവും ര�ോഗകീട ബാധ മൂലവും വിളനഷ്ടം സംഭവിക്കുന്ന കർഷകർക്ക് അവരുടെ വിളകൾക്ക് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഇൻഷുറൻസ് പരിരക്ഷയാണ് സംസ്ഥാന കൃഷിവകുപ്പ് ഉറപ്പുവരുത്തിയിരിക്കുന്നത്. ഇതിനു പുറമേ, കേന്ദ്ര സർക്കാരിന്റെ PMFBY യുടെയ�ോ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യവും കർഷകർക്ക് ലഭ്യമാകും. നെല്ല്, വാഴ, മരിച്ചീനി എന്നീ വിളകൾക്ക് മാത്രമാണ് കേ� സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷയുളളത്.
വിള
നിലവിലെ നിരക്ക്
പുതുക്കിയ നിരക്ക്
1 നെല്ല്
45 ദിവസം വരെ 7500
45 ദിവസത്തിനു മുകളിൽ 12500
45 ദിവസം വരെ 15000
45 ദിവസത്തിനു മുകളിൽ 35000
2 തെങ്ങ്
1000 2000
3 വാഴ (കുലച്ചത് ) 50 300 (നേ�ൻ/കപ്പ) വാഴ (കുലക്കാത്തത് ) 20 150 4 പച്ചക്കറി
25000 (പന്തലുളളത് ) 40000 (പന്തലുളളത് )
15000 (പന്തലില്ലാത്തത് ) 25000 (പന്തലില്ലാത്തത് )
5 അടയ്ക്ക - (കായ്ച്ചത് ) 100 200 6 കുരുമുളക് (കായ്ച്ചത് ) 40 200 7 കാപ്പി
75 250
9 കശുമാവ്
200 750
35000 (ചേന)
8 റബ്ബർ (ടാപ്പിംഗ് ) 500 1000 10 കിഴങ്ങുവർഗങ്ങൾ 11 മരച്ചീനി 12 ഏലം
13 ക�ൊക്കോ
14 കൈതച്ചക്ക 15 വെറ്റില 16 ഇഞ്ചി
25000 (ചേന)
10000 (മധുരക്കിഴങ്ങ് ) 15000 (മധുരക്കിഴങ്ങ് )
5000 10000
30000 60000 35 300
25000 50000 250 1000
40000 80000
17 ജാതി (കായ്ച്ചത് ) 200 3000 18 ഗ്രാമ്പു(കായ്ച്ചത് ) 150 1000 19 മഞ്ഞൾ
20 കപ്പലണ്ടി
40000 60000 8000 12000
21 പയറുവർഗ്ഗങ്ങൾ 2500 10000 22 തേയില
60000 70000
24 പുകയില
20000 20000
23 കരിമ്പ് 25 എള്ള്
30000 50000 5000 12500
കാഡ്‌സ് ഗ്രീൻഫെസ്റ്റ് വിത്ത് മഹ�ോത്സവം 2017 ത�ൊടുപുഴ കേ�മായി പ്രവർത്തിക്കുന്ന കേരള അഗ്രിക്കൾച്ചറൽ ഡെവലപ്പ്‌മെന്റ് സ�ൊസൈറ്റിയുടെ നേതൃത്വത്തിൽ 16ാമത് കാഡ്സ ് ഗ്രീൻഫെസ്റ്റ് - 'വിത്ത് മഹ�ോത്സവം 2017' ത�ൊടുപുഴയിൽ നടക്കും. ഏപ്രിൽ 21 മുതൽ മെയ് 7 വരെ നീണ്ടു നിൽക്കുന്ന മേളയിൽ വിത്തുമഹ�ോത്സവം, ചക്കയുത്സവം, മാമ്പഴമേള, പുഷ്പമേള, കാർഷികപ്രദർശനം, എന്നിവ
ഉൾപ്പെടുത്തിയിരിക്കുന്നു. മേട മാസത്തിലെ പത്താമുദയത്തോടനുബന്്ധിച്ച് ആവശ്യമായ വിത്തുകളും നടീൽ വസ്തുക്കളും കർഷകർക്ക് നൽകി കാലാവസ്ഥായ്ക്കനുസൃതമായ പരമ്പരാഗത കൃഷിരീതിയുടെ മേന്മകൾ പ്രായ�ോഗികതലത്തിൽ എത്തിക്കുകയാണ് മേളയുടെ ലക്ഷ്യം. അത�ോട�ൊപ്പം വിത്തുത്പാദനത്തിലൂടെ അധിക വരുമാനം നേടാൻ കഴിയുമെന്നുളള സന്ദേശവും വിത്തു മഹ�ോത്സവത്തിലൂടെ കർഷകരിലെത്തിക്കുന്നു. അന്യം നിന്നു ക�ൊണ്ടിരിക്കുന്ന നാടൻ പച്ചക്കറികൾ, www.krishijagran.com
61
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
അഗ്രിഹെൽപ്
കിഴങ്ങുവർഗ്ഗങ്ങൾ, നാണ്യവിളകൾ, നെൽവിത്തുകൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ പ്രത്യേക പ്രദർശനവും വിതരണവും വിത്തു മഹ�ോത്സവത്തിന്റെ പ്രത്യേകതയാണ്. മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചക്കയുത്സവം ഈ വർഷം മുതൽ ഏറെ വൈവിദ്ധ്യം നിറഞ്ഞ പരിപാടികള�ോടെയാണ് നടത്തുന്നത്. വിവിധതരം ചക്കകളുടെ പ്രദർശനം, നൂറ�ോളം ചക്കയുത്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും വിതരണവും, ചക്കയ�ൊരുക്കൽ മത്സരം, കൂഴചക്കപ്പഴം തീറ്റമത്സരം, ചക്കയുയർത്തൽ മത്സരം, സെമിനാറുകൾ, കലാപരിപാടികൾ തുടങ്ങിയവയും ഇത�ോട�ൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. പാലക്കാടൻ, നാടൻ മാമ്പഴ മേളയിലൂടെ രാസപദാർത്ഥങ്ങൾ ഇല്ലാതെ പഴുപ്പിച്ച് 50 ഇനം മാമ്പഴങ്ങൾ അടങ്ങുന്ന പ്രദർശനവും വിപണനവും മേളയിലെ ആകർഷക ഘടകമാണ്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുളള വിത്തുത്പാദകരായ കർഷകർക്കും സംഘടനകൾക്കും മേളയിൽ പങ്കെടുക്കാം. പ്ലാവ് കർഷകർക്കും മാമ്പഴകർഷകർക്കും ഇവയുടെ മൂല്യവർദ്ധിത യൂണിറ്റുകൾക്കും ഏറെ വിപണന അവസരങ്ങൾ മേളയിലൂടെ ലഭിക്കും. രജിസ്‌ട്രേഷൻ മാർച്ച് 1 മുതൽ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ത�ൊടുപുഴയിലെ കാഡ്സ ് ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്.. കാഡ്‌സ് കർഷക ഓപ്പൺ മാർക്കറ്റ് കാഞ്ഞിരമറ്റം ബൈപ്പാസ് ത�ൊടുപുഴ ഫ�ോൺ 04862 223717 9847413168, 9048778522 E-mail : kadstdpa@yahoo.co.in.
സിഎംഎഫ്ആർഐക്ക് കീഴിൽ കേരളത്തിൽ കൂടുമത്സ്യ കൃഷി തരംഗം · കുറഞ്ഞ ചിലവ്, കൂടുതൽ ലാഭം: കൂടുമത്സ്യകൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു · വിവിധ ജില്ലകളിൽ നിന്ന് സിഎംഫ്ആർഐയുടെ പരിശീലനത്തിൽ പങ്കെടുത്തവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ജലാശയങ്ങളിൽ സംഘം ചേർന്നുള്ള കൃഷിക്ക് തുടക്കമിട്ടു ക�ൊച്ചി: കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം നേടാവുന്ന കൂടുമത്സ്യകൃഷി കേരളത്തിലും വ്യാപകമാകുന്നു. സിഎംഎഫ്ആർഐയുടെ
62
www.krishijagran.com
നേതൃത്വത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കടൽ കൂടുമത്സ്യകൃഷി നേരത്തെ തന്നെ വ്യാപകമാണ്. കേരളത്തിൽ സമുദ്ര കൂടുകൃഷി തുടങ്ങാനിരിക്കുന്നേയുള്ളൂ, എന്നാൽ സംസ്ഥാനത്തെ കായലുകളും മറ്റ് ജലാശയങ്ങളും കൂടുമത്സ്യ കൃഷിക്ക് ഏറെ അനുയ�ോജ്യമാണ്. വാണിജ്യ പ്രാധാന്യമുള്ള മത്സ്യയിനങ്ങളായ കാളാഞ്ചി, കരിമീൻ, തിലാപ്പിയ, ചെമ്പല്ലി, വറ്റ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പിഴലയിലെ കൂടുമത്സ്യ കൃഷി വിജയഗാഥക്ക് ശേഷമാണ് കർഷകരല്ലാതിരുന്നവർ പ�ോലും കൂടുകൃഷി സംരംഭത്തിന്റെ ഭാഗമാകാൻ സിഎംഎഫ്ആർഐയെ സമീപിച്ചത്. എറണാകുളം, ക�ോട്ടയം, കണ്ണൂർ, മലപ്പുറം, ആലപ്പുഴ, തൃശൂർ, ക�ൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്ന് കൂടുകൃഷിയിൽ താൽപര്യമുള്ളവരാണ് സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായം തേടിയത്. എറണാകുളം ജില്ലയിലാണ് കൂടുമത്സ്യകൃഷിക്ക് കൂടുതലും നടക്കുന്നത്. ആലുവയിൽ പെരിയാർ നദി, ക�ോട്ടപ്പുറം കായൽ, തൃപ്പൂണിത്തുറ, മൂത്തകുന്നം, ഞാറക്കൽ, വൈപ്പിൻ, എടവനക്കാട്, ആലപ്പുഴ ജില്ലയിൽ ചേർത്തലയിലെ ചിറക്കൽ, വയലാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ക�ോട്ടയത്ത് പെരുവ, പൂത്തോട്ട എന്നിവിടങ്ങളിലെ കായലുകളിലും തൃശൂരിൽ ചേറ്റുവ, എങ്ങണ്ടിയൂർ, കൈപ്പമംഗലം പെരിഞ്ഞനം എന്നിവിടങ്ങളിലുമാണ് കൃഷി തുടങ്ങിയത്. മലപ്പുറം ജില്ലയിൽ ശുദ്ധജലതടാകങ്ങളിലും കുളങ്ങളിലുമാണ് കൃഷി. ക�ൊല്ലത്തും കണ്ണൂരും ഓരുജലാശയങ്ങളിലും കൃഷി ആരംഭിച്ചിട്ടുണ്ട്. സിഎംഎഫ്ആർഐയുടെ സാങ്കേതിക
സഹായത്തോടെ കർഷകർ സംഘം ചേർന്നാണ് കൃഷി ചെയ്യുന്നത്. സിഎംഎഫ്ആർഐയിലെ മാരിക്കൾച്ചർ വിഭാഗമാണ് കൂടുമത്സ്യകൃഷി ചെയ്യുന്നതിന് പരിശീലനങ്ങൾ നൽകുന്നത്. കൂടുകൃഷി സംരംഭങ്ങൾ തുടങ്ങുന്നതിന് നിക്ഷേപം ഇറക്കാൻ ആദ്യമ�ൊക്കെ ആളുകൾക്ക് മടിയായിരുന്നുവെന്നും എന്നാൽ സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പിഴലയിലെ കൂടുകൃഷി യൂണിറ്റുകൾ വൻവിജയമായത�ോടെ കൃഷി തുടങ്ങുന്നതിന് കൂടുതൽ പേർ താൽപര്യം പ്രകടിപ്പിക്കുന്നുവെന്ന് മാരിക്കൾച്ചർ വിഭാഗം മേധാവി ഡ�ോ ഇമൽഡ ജ�ോസഫ് പറഞ്ഞു. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യ കർഷക വികസന ഏജൻസി (എഫ് എഫ് ഡി എ) കർഷക സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ തുടങ്ങിയതും കൂടുകൃഷി വ്യാപകമാകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടുനിർമ്മാണം, മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ, തീറ്റനൽകൽ, കൃഷിക്ക് വേണ്ട ചിലവ്, കൃഷിചെയ്യുന്നതിനുള്ള ഉചിതമായ സ്ഥലങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും കൃഷി ചെയ്യേണ്ട ശാസ്ത്രീയ വിവരങ്ങളുമാണ് സിഎംഎഫ്ആർഐ പരിശീലനത്തിലൂടെ കർഷകർക്ക് കൈമാറിയത്. കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭമുണ്ടാക്കാമെന്നതാണ് കൂടുമത്സ്യകൃഷിയുടെ പ്രത്യേകത. കേരളത്തിൽ വിശാലമായി കിടക്കുന്ന ഓരുജലാശയങ്ങളും ശുദ്ധജലസ്രോതസ്സുകളും കൂടുകൃഷി ചെയ്യുന്നതിന് ഏറ്റവും ഉചിതമാണ്. നാല് മീറ്റർ വീതം വീതിയും നീളവും ആഴവുമുള്ള കൂടുകളാണ് സാധാരണയായി കേരളത്തിലെ
സാഹചര്യങ്ങളിൽ കൃഷി ചെയ്യാൻ ഉപയ�ോഗിക്കുന്നത്. 48 ക്യൂബിക് മീറ്ററാണ് ഇതിന്റെ വ്യാസം. ജലാശയത്തിന്റെ ആഴത്തിനനുസരിച്ച് കൂടിന്റെ ആഴത്തിലും മാറ്റം വരാം.വെള്ളത്തിൽ പ�ൊങ്ങിക്കിടക്കുന്ന രീതിയിലാണ് കൂടുകൾ ജലാശയങ്ങളിൽ സ്ഥാപിക്കുന്നത്. വല, ഡ്രം അടക്കം ഈ വലിപ്പത്തിലുള്ള കൂട് സ്ഥാപിക്കുന്നതിന് ഏകദേശം 45000 മുതൽ 50000 രൂപവരെയാണ് ചിലവ് വരിക. ഒരു കൂടിൽ തന്നെ കാളാഞ്ചിയും കരിമീനും ഒരേസമയം തന്നെ വളർത്താം. ഒരു കൂടിൽ ആയിരം വീതം കരിമീൻ, കാളാഞ്ചി കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ഈ മീൻകുഞ്ഞുങ്ങൾക്ക് പരമാവധി 50000 വരെ ചിലവ് വരും. ആറ് മുതൽ എട്ട് മാസം വരെയാണ് കൃഷിയുടെ കാലാവധി. കൃഷി ആരംഭിക്കുന്നതിന് പരമാവധി ഒരു ലക്ഷം രൂപയും തീറ്റക്ക് പരമാവധി 50000 രൂപയും ചിലവ് വരും. കായലുകളിൽ പ്രകൃതദത്തമായ തീറ്റയും മത്സ്യങ്ങൾക്ക് ലഭിക്കുമെന്നതിനാൽ തീറ്റയുടെ ചിലവ് ചുരുങ്ങും. ആറ് മാസമാകുമ്പോഴേക്കും കാളാഞ്ചി 800 ഗ്രാം മുതൽ ഒന്നേക്കാൽ കില�ോ വരെ സാധാരണ നിലയിൽ വളർച്ച നേടും. 90 ശതമാനം അതിജീവന നിരക്കിൽ ഒരു കൂടിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 600 കില�ോഗ്രാം കാളാഞ്ചിയും 250 കില�ോഗ്രാം കരിമീനും ലഭിക്കും. പൂർണമായും ജൈവകൃഷിയായതിനാൽ കാളാഞ്ചി കില�ോഗ്രാമിന് 650 രൂപയും കരിമീനിന് സാധാരണയിൽ 550 രൂപയും വിപണിയിൽ ലഭിക്കും. കായലുകളിലും പ�ൊതുജലാശയങ്ങളിലും കൃഷി ചെയ്യുന്നതിന് അതാത് സ്ഥലങ്ങളിലെ നഗരസഭ അല്ലെങ്കിൽ പഞ്ചായത്ത് അധികൃതരിൽ നിന്ന എൻ ഒ സി വാങ്ങേണ്ടതുണ്ട്. എഫ് എഫ് ഡി എ ക്ക് പുറമെ, സംഘം ചേർന്ന് കൂടുകൃഷി ചെയ്യുന്നതിന് നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബ�ോർഡ്, സംസ്ഥാന സർക്കാറിന് കീഴിലുള്ള അഡാക്ക് എന്നിവരും സാമ്പത്തിക സഹായം നൽകുന്നുണ്ട്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി തുക മാറ്റിവെക്കുന്നുണ്ട്. കൂടുമത്സ്യകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് പരിശീലനത്തിലായി സിഎംഎഫ്ആർഐയിലെ മാരിക്കൾച്ചർ വിഭാഗത്തിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ബന്ധപ്പെടേണ്ട വിലാസം
മീഡിയ സെൽ
സി.എം.എഫ്.ആർ.ഐ e-mail: cmfrimedia@gmail.com Phone: 91 484 2394867
www.krishijagran.com
63
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
സ്ഥാപനങ്ങൾ / സേവനങ്ങൾ
കാർഷികസേവനങ്ങൾ
ഒരു കുടക്കീഴിൽ
ഇ
ന്ത്യൻ കാർഷിക ഗവേഷണ കൗൺസിലന്റെ ആഭിമുഖ്യത്തിൽ 1978 ൽ പ�ോണ്ടിച്ചേരിയിൽ തുടക്കം കുറിച്ച കൃഷി വിജ്ഞാന ശൃംഖലയാണ് കെ.വി. കെ അഥവാ കൃഷിവിജ്ഞാനകേ�ം. ഇപ്പോൾ രാജ്യത്തൊട്ടാകെ 641 കൃഷിവിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കൃഷി അനുബന്ധമേഖലകളിലെ എല്ലാ വിവരങ്ങളും കർഷകർക്ക് ലഭ്യമാക്കുന്ന ഏകജാലക സംവിധാനം എന്ന് കൃഷിവിജ്ഞാനകേ�ത്തെ വിശേഷിപ്പിക്കാം. നൂതന ഗവേഷണ ഫലങ്ങൾ പ്രാദേശിക കൃഷിവികസനത്തിനും പ്രശ്‌നപരിഹാരത്തിനും എത്രത്തോളം സഹായകരമാണെന്ന് നിർദേശിക്കുകയാണ് കൃഷിവിജ്ഞാന കേ�ത്തിന്റെ മുഖ്യ ലക്ഷ്യം. കേരളത്തിലെ എല്ലാ ജില്ലകളിലും വളരെ സജീവമായി കൃഷിവിജ്ഞാനകേ�ങ്ങൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു.
പ്രവർത്തനങ്ങൾ ഒറ്റന�ോട്ടത്തിൽ പ്രായ�ോഗിക പരിശീലനം
കൃഷി, മൃഗസംരക്ഷണം, മത്സ്യശാസ്ത്രം, ഗൃബശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിവരുന്നു. പ്രായ�ോഗിക പരിശീലനത്തിനാണ് മുൻതൂക്കം. ഒരു ബാച്ചിൽ ഏകദേശം 25-30 പേർക്കാണ് പ്രവേശനം. മാധ്യമങ്ങൾ വഴി മുൻകൂട്ടി അറിയിപ്പ് നടത്തുന്ന ഈ പരിശീലനത്തിൽ പങ്കെടുക്കുവന്നവർക്ക് സൗജന്യ താമസത്തിന് ഹ�ോസ്റ്റലും കേ�ങ്ങളിൽ പ്രവർത്തിക്കുന്നു.
64
www.krishijagran.com
പ്രദർശനത്തോട്ടം ആധുനിക കൃഷിരീതികൾ കർഷകർക്ക് പരിചയപ്പെടുത്താൻ കർഷകരുടെ ത�ോട്ടങ്ങളിൽ പ്രദർശന കൃഷിത്തോട്ടങ്ങൾ ഒരുക്കുന്നു. ആധുനിക കൃഷിമുറകൾ, പുതിയ മികച്ച വിത്തിനങ്ങൾ, ജൈവസസ്യസംരക്ഷണം, കൃഷിയിലെ യ�വത്കരണം, മത്സ്യകൃഷി രീതികൾ, സംയ�ോജിത കൃഷിമുരകൾ, മൃഗപരിപാലന സങ്കേതങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ കർഷകരുടെ കൃഷിയിടങ്ങൾക്ക് യ�ോജിച്ചതാണ�ോ എന്നും പഠനം നടത്തും.
നടീൽ വസ്തുക്കൾ
മികച്ച നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ച് കർഷകർക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കാൻ ഒരു കാർഷിക നഴ്സ റിയും ഇവിടെ പ്രവർത്തിക്കുന്നു. വിവിധ ജൈവനിയ�ണ�ോപാധികൾ ഉൾപ്പെടെ കൃഷി സഹായ പദാർഥങ്ങളുടെ വില്പനകേ�വും ഇവിടെ ഉണ്ടാകും.
അേഗ്രാ ക്ലിനിക്
കൃഷിവിജ്ഞാനകേ�ത്തിന്റെ ഒരു പ്രധാന ഘടകമാണ് അഗ്രോ ക്ലിനിക്. കൂടാതെ കന്നുകാലികളുടെചിരിത്സ, കൃത്രിമ ബീജധാരണം, പ്രതിര�ോധ കുത്തിവയ്പ്പുകൾ എന്നിവയ്ക്കും വന്ധ്യതാനിവാരണ ക്യാമ്പുകൾക്കും സെമിനാറുകൾക്കും ഇവിടെ സംവിധാനമുണ്ട്.
കേരളത്തിലെ
കൃഷിവിജ്ഞാന കേ�ങ്ങൾ
പ്രദർശന യൂണിറ്റുകൾ കേ�ം സന്ദർശിക്കുന്ന കർഷകർക്ക് വ്യത്യസ്ത കൃഷിരീതികൾ കണ്ട് മനസ്സിലാക്കാൻ പ്രദർശന യൂണിറ്റുകളും ഇവിടെയുണ്ട്. പ്രധാന വിളകളുടെ പ്രദർശനകൃഷി, സംയ�ോജിത കൃഷി, മണ്ണിര കമ്പോസ്റ്റ്, ആടുവളർത്തൽ യൂണിറ്റ്, ഔഷധ സസ്യകൃഷി, പശു, മുട്ടക്കോഴി വളർത്തൽ യൂണിറ്റുകൾ, മത്സ്യകൃഷി, കൂൺകൃഷി തുടങ്ങിയവ ഏതാനും ചിലതു മാത്രം. മണ്ണുപരിശ�ോധനശാലയും ഇവിടെ പ്രവർത്തിക്കുന്നു.
അറിവ് പകരൽ
കർഷകർക്ക് പുതിയ കൃഷിരീതികളും കൃഷിയറിവുകളും പരിചയപ്പെടുത്താൻ മേളകളിലും പ്രദർശനങ്ങളിലും പങ്കെടുക്കുക, ഗവേഷണ കേ�ങ്ങളിലേക്കും മാതൃകാ കൃഷിയിടങ്ങളിലേക്കും പഠന യാത്രകൾ നടത്തുക, കാർഷികസംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക എന്നിവയും ഇവിടെ ചെയ്യുന്നു കാർഷിക ക്ലബ്ബുകൾ, കർഷക സംഘടനകൾ, സർക്കാർ വകുപ്പുകൾ എന്നിവയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു. കൂടാതെ കൃഷിവികസന പദ്ധതികളാവിഷ്‌കരിച്ച് നടത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ കാർഷികരംഗത്തെ കർഷക�ോപകാരപ്രദമായ സർവസേവനങ്ങളും ഒരുകുടക്കീഴിൽ അണിനിരക്കുന്നു എന്നതാണ് കൃഷിവിജ്ഞാനകേ�ങ്ങളുടെ മുഖമുദ്ര.
•
കൃഷിവിജ്ഞാനകേ�ം, കുഡ്‌ലു പി.ഒ., കാസർക�ോട് - 671124, ഫ�ോൺ: 04994-232993, 04994-232790
•
കൃഷിവിജ്ഞാന കേ�ം, പന്നിയൂർ പി.ഒ., തളിപ്പറമ്പ്, കണ്ണൂർ - 670142, ഫ�ോൺ: 0460 - 2226087
•
കൃഷിവിജ്ഞാന കേ�ം, പെരുവണ്ണാമൂഴി, ക�ോഴിക്കോട് - 673 528, ഫ�ോൺ: 0496-2662372
•
കൃഷിവിജ്ഞാന കേ�ം, അമ്പലവയൽ, വയനാട് - 673 593, ഫ�ോൺ : 04936 - 260411
•
കൃഷിവിജ്ഞാന കേ�ം, കേളപ്പജി ക�ോളേജ് ഓഫ് അഗ്രികൾച്ചർ എൻജിനീയറിങ് ആൻഡ് ടെക്‌ന�ോളജി, തവനൂർ, മലപ്പുറം - 679 573, ഫ�ോൺ: 0494-2686329, 0494 2687640
•
കൃഷിവിജ്ഞാന കേ�ം, മേലെ പട്ടാമ്പി പി.ഒ., പാലക്കാട് - 679 306, ഫ�ോൺ: 0466 - 2212279
•
കൃഷിവിജ്ഞാന കേ�ം, വെള്ളാനിക്കര, തൃശൂർ - 680 656, ഫ�ോൺ: 0487-2375855
•
കൃഷിവിജ്ഞാന കേ�ം, ഞാറയ്ക്കൽ, എറണാകുളം - 682 505, ഫ�ോൺ: 0484-2492450, 2277220
•
കൃഷിവിജ്ഞാന കേ�ം, ബാപ്പുജി സേവക് സമാജ്, ശാന്തൻപാറ, ചക്കുപള്ളം, കുമളി പി.ഒ., ഇടുക്കി - 685 619, ഫ�ോൺ: 04868-24741
•
കൃഷിവിജ്ഞാന കേ�ം, സി.പി. സി.ആർ.ഐ, റിജിയണൽ സ്റ്റേഷൻ, കൃഷ്ണപുരം പി.ഒ., കായംകുളം, ആലപ്പുഴ - 0479-244968
•
കൃഷിവിജ്ഞാന കേ�ം, പ്രാദേശിക കാർഷിക ഗവേഷണ കേ�ം, കുമരകം, ക�ോട്ടയം, ഫ�ോൺ: 04812523421, 2523120
•
കൃഷിവിജ്ഞാന കേ�ം, ക�ോളഭാഗം, തടിയൂർ, പത്തനംതിട്ട, ഫ�ോൺ: 04692661821
•
കൃഷിവിജ്ഞാന കേ�ം, സദാനന്ദപുരം പി.ഒ., ക�ൊല്ലം - 691 550, ഫ�ോൺ: 0474-2663599
•
കൃഷിവിജ്ഞാന കേ�ം, മിത്രനികേതൻ, വെള്ളനാട്, തിരുവനന്തപുരം - 695 543, ഫ�ോൺ: 04722882086
www.krishijagran.com
65
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
വിളകൾ/പരിചയം - 2
പാഷൻ ഫ്രൂട്ട് വള്ളിപ്പടർപ്പിലെ ശീതളക്കനി ഡ�ോ. പി.പി. ജ�ോയ്
വളപ്രയ�ോഗം
പാ
ഷൻ ഫ്രൂട്ട്, പുഷ്പ്പിച്ച് കായ്ക്കാൻ തുടങ്ങുന്നത�ോടെ പ�ോഷക മുല്യങ്ങളുടെ ആവശ്യകത വളരെ വർധിക്കുന്നു.
പാഷൻ ഫ്രൂട്ടിന്റെ ശരിയായ വളർച്ചയ്ക്കും വിളവിനും നല്ലര വളപ്രയ�ോഗം ആവശ്യമാണ്. ചെടിയുടെ വളർച്ചാകാലഘട്ടത്തെ അടിസ്ഥനമാക്കി, നടുന്ന സമയത്തും, രണ്ടുനാലു വർഷം പ്രായമായവയ്ക്കും നാലു വർഷത്തിൽ കൂടുതൽ പ്രായമായവയ്ക്കും എന്നിങ്ങനെ മൂന്നു രീതിയിലാണ് വളപ്രയ�ോഗം. നടുമ്പോൾ, ചെടി ഒന്നിന് അഞ്ചു കില�ോ ജൈവവളവും, 25:10:25 ഗ്രാം എൻ:പി:കെയും ക�ൊടുക്കണം. രണ്ടു-നാലു വർഷം പ്രായമായ ചെടികൾക്ക് 10 കില�ോഗ്രാം ജൈവവളവും, 80:30:60 ഗ്രാം എൻ:പി:കെ യും ചെടി ഒന്നിന് നൽകണം. നാലു വർഷത്തിൽ കൂടുതൽ പ്രായമായ ചെടികൾക്ക് ഒര�ോ വർഷവും 15 കില�ോഗ്രാം ജൈവവളവും, 150:50:100 ഗ്രാം എൻ:പി:കെ യും ചെടി ഒന്നിന് നൽകണം. ഇവ നാല�ോ അതിൽ കൂടുതൽ തവണകളായ�ോ
66
www.krishijagran.com
ക�ൊടുക്കുന്നതാണ് നല്ലത്. മണ്ണിൽ വളം ചേർത്തതിന് ശേഷം നനച്ചു ക�ൊടുക്കണം. ആദ്യവർഷം ചെടിയുടെ ചുവട്ടിൽ നിന്നും 10 മുതൽ 20 സെന്റിമീറ്റർ വരെ ചുറ്റളവിൽ വളം ചേർക്കും. പ്രായമായ ത�ോട്ടങ്ങളിൽ ചെടിയുടെ ചുവട്ടിൽ നിന്നും 30 സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ അകലത്തിൽ ചുറ്റും വളം ചേർക്കണം.
കീടര�ോഗനിയ�ണം
കൃഷിയിടത്തിൽ കുമിൾ ര�ോഗം തടയാൻ വെള്ളക്കെട്ടുകൾ ഒഴിവക്കുക. ര�ോഗങ്ങളെ ചെറുക്കുന്നതിന് ട്രൈക്കോഡെർമ, സ്യൂഡ�ോമ�ോണാസ് മുതലായവ 20 ഗ്രാം/ ലിറ്റർ എന്നത�ോതിൽ പ്രയ�ോഗിക്കണം. 100 ഗ്രാം/ചെടിക്ക് എന്ന കണക്കിൽ കുമ്മായം ഉപയ�ോഗിക്കുന്നത് നല്ലതാണ്. ആവണക്കെണ്ണയും (1.0 ലിറ്റർ) ഫൈറ്റൊലാനും (3.0 ഗ്രാം/ലിറ്റർ) ചേർന്ന മിശ്രിതം മൂന്ന് ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടിയുടെ ക�ോളർ ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കക. ഫൈറ്റൊഫ്‌ത്തോറ ഫുസേറിയം എന്നി
പഴങ്ങൾ ശേഖരിക്കാം. ഒരു ചെടിയിൽ നിന്നും ഏതാണ്ട് 5 കില�ോഗ്രാം വിളവ് ലഭിക്കും.
പ്രൂണിംഗ്
ചെടികൾ വളർച്ചയില്ലാതെ മുരടിച്ച് നിൽക്കുന്ന തണുപ്പുകാലമാണ് പ്രൂണിങ്ങിന് പറ്റിയ സമയം. ര�ോഗം ബാധിച്ചതും ഉണങ്ങിയതുമായ എല്ലാ ശാഖകളും പ്രൂണിങ്ങിലൂടെ മുറിച്ച് മാറ്റുന്നു. ജൂലൈ-സെപ്റ്റംബർ മാസങ്ങളിലെ വിളവെടുപ്പിന് ശേഷമാണ് സാധാരണയായി പ്രൂണിംഗ് നടത്തുന്നത.് പ്രൂണിംഗ് മൂലം വളർച്ചാശേഷി കുറഞ്ഞ ഭാഗങ്ങൾ നീക്കപ്പെടുകയും പുത്തൻ തളിരുകൾ ഉണ്ടാവുകയും ചെയ്യുന്നു.
സംസ്‌കരണം
പാഷൻ ഫ്രൂട്ട് അങ്ങനെ തന്നെയ�ൊ,ജ്യൂസ് സംസ്‌കരിച്ചെടുത്തൊ ഉപയ�ോഗിക്കാം. പഴമായും സംസ്‌കരിച്ച ഉത്പ്പന്നങ്ങളായും വിപണനം നടത്താം. സ്വാധിഷ്ടമായ ജ്യൂസ്, ഭക്ഷണപാനീയങ്ങൾ, ഐസ്‌ക്രീം, കേക്ക്, സാലഡ്, ജാം, ജെല്ലി, പഞ്ച്, കാൻഡി, വൈൻ മുതലായവ ഉണ്ടാക്കാം. നല്ല ശുദ്ധിയായ പഴങ്ങൾ 100ര ൽ3 ആഴ്ച്ചവരെ ഗുണമേ• നഷ്ടപ്പെടാതെ പ�ോളിത്തീൻ ബാഗുകളിൽ സൂക്ഷിക്കാം. കുമിളുകൾ ഉണ്ടാക്കുന്ന വാട്ടര�ോഗത്തിനെതിരെ ഫൈറ്റൊലാൻ 3.0ഗ്രാം/ലിറ്റർ ഉപയ�ോഗിക്കുക.
പൂവിടലും പരാഗണവും
ഫെബ്രുവരി - നവംബർ മാസനാണ് പ്രധാനമായും പാഷൻഫ്രൂട്ട് പൂവിടൽ നടക്കുന്നത്. പുഷ്പിക്കൽ ഏറ്റവും കൂടുതൽ ജൂൺ മാസത്തിലാണ്. പൂക്കളുടെ ഉൽപാദനം ഫെബ്രുവരിയിൽ തുടങ്ങി ജൂൺ വരെ വളരെ കൂടുതലും പിന്നീട് കുറഞ്ഞ് നവംബർ എത്തുമ്പോഴേക്കും അവസാനിക്കുകയും ചെയ്യുന്നു. രാവിലെ ഏകദേശം 10.30ന് വിടരാൻ തുടങ്ങുന്ന പൂവുകൾ ഉച്ചയ്ക്ക് ഒന്നു-രണ്ടു മണിയ�ോടു കൂടി പൂർണമായി വിരിഞ്ഞ് 18-20 മണിക്കൂറിനുള്ളിൽ ക�ൊഴിഞ്ഞുപ�ോകുന്നു. പൂവിടൽ സമയത്ത് കാണപ്പെടുന്ന തേനീച്ചകളുംകരിവണ്ടുകളും കുരുവികളുംപരാഗണത്തിനു സഹായിക്കുന്നു.
വിളവെടുപ്പ്
പാഷൻ ഫ്രൂട്ടിൽ സാധാരണയായി രണ്ട് വിളവെടുപ്പ് കാലമുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെയും,നവംബർ മുതൽ ജനുവരി വരെയും. ഒരുസീസൺ മാത്രമുള്ള ഇനങ്ങളിൽ മെയ് മുതൽ ഒക്‌ട�ോബർ വരെയാണ് വിളവെടുപ്പ് കാലം. പരാഗണത്തിനു ശേഷം 70-80 ദിവസങ്ങൾ ക�ൊണ്ട് കായ്കൾ മൂത്ത് പാകമാകും. ശരിയായി മൂത്ത് പഴുത്ത കായ്കൾക്ക് മാത്രമേ നല്ല രുചിയും മണവും ഉണ്ടാവുകയുള്ളു. ആഴ്ച്ചയിൽ രണ്ടു മൂന്നു പ്രാവശ്യം ഇങ്ങനെ
വിപണനവും ലാഭ-നഷ്ടവും
വിപണനത്തിനായി അടുത്തുള്ള പഴക്കടകൾ, ബേക്കറികൾ, പഴസംസ്‌ക്കരണശാലകൾ, മാർക്കറ്റുകൾ, ഹൈപ്പെർ മാർക്കറ്റുകൾ, കയറ്റുമതിക്കാർ മറ്റു വിപണന ഏജൻസികൾ മുതലായവയെ ആശ്രയിക്കാവുന്നതാണ്. ഇപ്പോൾ വിപണിയിൽ കി. ഗ്രാമിന് 100 രൂപയിൽ കൂടുതൽ വിലയുണ്ട്. പാഷൻ ഫ്രൂട്ട് കൃഷിചെയ്യുന്നതിന് ആദ്യവർഷം ഹെക്ടർ ഒന്നിന് ഏകദേശം രണ്ടു ലക്ഷത്തോളവും പിന്നീടുള്ള വർഷങ്ങളിൽ ഏതാണ്ട് അരലക്ഷത്തോളം രൂപ ചെലവു വന്നേക്കും. പന്തൽ ചിലവുമൂലം ഒന്നാം വർഷം ലാഭം കുറവായിരിക്കും. രണ്ടാം വർഷം മുതൽ നല്ല ലാഭം പ്രതീക്ഷിക്കാവുന്നതാണ്. വിളവ് ഒന്നാം വർഷം മുതൽ വർധിച്ച് മൂന്നാം വർഷം പരമ്യത്തിലെത്തുകയും പിന്നിട് കുറയുകയും ചെയ്യും. ഹെക്ടറിന് ശരാശരി 10 ടൺ വിളവും 50 രൂപ കി. ഗ്രാമിന് വിലയും കണക്കാക്കിയാൽ പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരുമാനം പ്രതീക്ഷിക്കാം. നിലവിൽ കി. ഗ്രാമിന് 100 രൂപയിൽ കൂടുതൽ വിലയുണ്ട്. 30-40 രൂപയിൽ കൂടുതൽ വിലയുണ്ടെങ്കിൽ പാഷൻ ഫ്രൂട്ട് കൃഷി ആദായകരമായിരിക്കും. (അവസാനിച്ചു) വാഴക്കുളം പൈനാപ്പിൾ ഗവേഷണകേ�ത്തിൽ പ്രൊഫസറാണ് ലേഖകൻ, ഫ�ോൺ: 9446010905
www.krishijagran.com
67
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
കാലിവളർത്തൽ
കാലം മാറി
കാലിത്തൊഴുത്തും ശു
എ.എൻ. ത�ോമസ്
ദ്ധമായ പാലുത്പാദനത്തിനും പശുക്കളുടെ ആര�ോഗ്യത്തിനും വൃത്തിയുള്ള ത�ൊഴുത്ത് ആവശ്യമാണ്. ശാസ്ത്രീയമായും ചെലവു ചുരുക്കിയും ആസൂത്രണ മികവ�ോടെ ത�ൊഴുത്തുകൾ നിർമിക്കുന്നതിന് ക്ഷീരകർഷകരും ഡയറി ഫാം സംരംഭകരും ശ്രദ്ധ നൽകേണ്ടതാണ്. വിപണിയിൽ ലഭ്യമാകുന്ന ആധുനിക യന്ത്രസാമഗ്രികൾ ത�ൊഴുത്തത്തിൽ ഉപയ�ോഗിക്കുന്നത് ശാരീരികാധ്വനവും ചികിത്സാചെലവും കുറയ്ക്കും സമയവും ലാഭം. പശുപരിപാലനത്തിനും പാൽ സംഭരണത്തിനും ഡയറി ഫാമുകൾ ക്രമീകരിക്കാവുന്ന ആധുനിക സംവിധാനങ്ങൾ പരിചയപ്പെടാം. സ്വയം ക്രമീകൃതകുടിവെള്ള സംവിധാനം
68
www.krishijagran.com
(ഓട്ടോമാറ്റിക് ഡ്രിങ്കിങ് വാട്ടർ ബാൾ സിസ്റ്റം) പശുക്കളുടെ ആര�ോഗ്യത്തിനും പാൽ ഉത്പാദനത്തിനും ആവശ്യമായ അളവിൽ ജലലഭ്യത ഉറപ്പാക്കാനുള്ള ക്രമീകരണമാണ് ഇത്. ഒരു ഫ്‌ള�ോട്ട് കൺട്രോൾ വാൽവ് ഘടിപ്പിച്ചിട്ടുള്ള വാട്ടർ ടാങ്കിൽ നിന്നോ കന്നാസിൽ നിന്നോ പി.വി.സി പൈപ്പ് വഴി പുൽത്തൊട്ടിയ�ോടു ചേർന്ന് സ്റ്റെയിൻലസ് സ്റ്റീൽ പാത്രം ഘടിപ്പിച്ച് ഇതു സ്ഥാപിക്കാം. കുടിക്കുന്ന മുറയ്ക്ക് വെള്ളം പാത്രത്തിൽ നിറയും. സദാസമയവും പശുവിന് വെള്ളം ലഭിക്കും. ഇതുവഴി വെള്ളത്തിന്റെയും സമയത്തിന്റെയും പാഴ്‌ച്ചെലവ് ഒഴിവാക്കാം.
റബർ മാറ്റുകൾ
കിടക്കുന്ന പശു എഴുന്നേൽക്കുമ്പോൾ
ത�ൊഴുത്തിൽ ഫാനുകള�ോ വായുവിനെ ഈർപ്പമുള്ളതായി നിർത്തുന്ന മിസ്റ്റ് സംവിധാനമ�ോ ക്രമീകരിക്കാം. ശരിയായ താപനിലയുള്ള സാഹചര്യം പാലിലെ ക�ൊഴുപ്പ് വർധനയെ സഹായിക്കും. ഫാനിന്റെ ഉപയ�ോഗം ക�ൊതുക്, ഈച്ച തുടങ്ങിയവയുടെ ശല്യം നിയന്ത്രിക്കാൻ സഹായിക്കും.
എക്കോ എയർ വെന്റിലേറ്റർ
ത�ൊഴുത്തിലേക്ക് എപ്പോഴും തണുത്ത വായു പ്രവഹിപ്പിക്കാൻ മേൽക്കൂരയിൽ ഇതു സ്ഥാപിക്കുന്നതിലൂടെ സാധിക്കും.
വാട്ടർ ജെറ്റുകൾ / പ്രഷർ വാഷർ / സ്പ്രിങ്ക്‌ളർ ത�ൊഴുത്ത് മാലിന്യമുക്തമാക്കാൻ കഴുകി വൃത്തിയാക്കാനും ഉരുക്കളെ കുളിപ്പിച്ച് ശരീരത്തിലെ ചൂട് കുറയ്ക്കാനും ഇവ ഏറെ സഹായിക്കും.
സംഗീതം
പശുക്കൾക്ക് സംഗീതം ആസ്വദിക്കുവാൻ സാധിക്കുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കറവ സമയത്ത് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുവാനും പശുക്കളുടെ മാനസിക സംഘർഷം കുറയ്ക്കാനും ത�ൊഴുത്തിൽ പാട്ടുകേൾപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കാം. പശുക്കൾ നന്നായി ചുരത്തുകയും ഗുണമുള്ള പാൽ അധികമായി ലഭിക്കുകയും ചെയ്യാൻ സാധ്യതയേറുന്നു. ശരീരം പൂർണമായും മുൻകാലുകളിൽ കേന്ദ്രീകൃതമാകുന്നതിനാൽ മുൻ കാൽമുട്ടുകളിൽ ക്ഷതമേൽക്കാൻ സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാനും കുളമ്പിന്റെ തേയ്മാനം കുറയ്ക്കാനും ത�ൊഴുത്തിൽ തെന്നി വീണ് അപകടമുണ്ടാകാതിരിക്കാനും നിൽപ്പിടത്തിൽ റബ്ബർ മാറ്റ് ഉറപ്പിച്ച് വിരിക്കുന്നത് ഉത്തമമാണ്.
കറവയ�ം
ശാസ്ത്രീയവും സുരക്ഷിതവുമായ കറവയ്ക്ക് കറവയന്ത്രം സഹായിക്കുന്നു. ഒപ്പം കറവയുടെ വേഗവും കൂടുന്നു. കൈക്കറവയിലൂടെ മുലക്കാമ്പുകൾക്കുണ്ടാകുന്ന ക്ഷതങ്ങളും ര�ോഗബാധയും തടയാൻ സഹായിക്കുന്നതിന�ൊപ്പം കറവക്കൂലിയിലെ ചെലവും കുറയ്ക്കാം. ഒരേ സമയം നാലു പശുക്കളെ വരെ കറക്കാവുന്ന കറവയ�ങ്ങൾ ലഭ്യമാണ്.
ഫാനുകളും വാട്ടർ മിസ്റ്റുകളും
സങ്കരയിനം പശുക്കൾക്ക് ചൂടുസഹിക്കാനുള്ള കഴിവ് കുറവായതിനാൽ ചൂടുകുറയ്ക്കുവാൻ
സ്റ്റാളുകൾ
പുൽത്തൊട്ടിയിൽ നിന്ന് മൂന്നടി വിട്ട് നാലടി ഉയരത്തിൽ ക�ോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുകയ�ോ സ്റ്റീൽ പൈപ്പുക�ൊണ്ട് കമ്പാർട്ടുമെന്റ് തിരിച്ച് പശുക്കളെ കെട്ടുകയ�ോ ചെയ്യുന്നത് ചാണകവും മൂത്രവും കൃത്യമായി ചാലിൽ വീഴുന്നതിന് സഹായിക്കും. കൂടാതെ നിൽക്കുന്ന പശുവിന്റെ ചവിട്ട് കിടക്കുന്ന പശുവിന്റെ അകിടിൽ കിട്ടാതിരിക്കുന്നതിനും ഉപകരിക്കും.
ഷ�ോവൽ (ക�ോരി)
പ�ൊടിച്ച തീറ്റ, ചെറുകഷണങ്ങളായി അരിഞ്ഞ പുല്ല് തുടങ്ങിയവ കാലികൾക്ക് നൽകാനും ഭക്ഷണ അവശിഷ്ടങ്ങളും ചാണകവും നീക്കാനും ഷ�ോവൽ ഉപയ�ോഗിക്കാം.
അർബാന / വീൽ ബാര�ോ
ത�ൊഴുത്തിലെ ചാണകം ചാണകക്കുഴിയില�ോ കൃഷിയിടങ്ങളില�ോ നിക്ഷേപിക്കുന്നതിനും കാലിത്തീറ്റ ചാക്കുകൾ ക�ൊണ്ടു നടക്കുന്നതിനും അർബാന എന്ന പേരിലറിയപ്പെടുന്ന ഒറ്റവീൽ കൈവണ്ടി ഉപയ�ോഗിക്കാം. www.krishijagran.com
69
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
ഗ്രൂമിങ് ബ്രഷ്
സൂക്ഷിച്ച് മേന്മ നിലനിർത്തി പാൽ വിൽക്കാം.
ബയ�ോഗ്യാസ് പ്ലാന്റും വളക്കുഴിയും
പാലും പാലുത്പന്നങ്ങളായ തൈര്, സിപ്പ് അപ്പ് തുടങ്ങിയ പായ്ക്ക് ചെയ്യുവാൻ കൈക�ൊണ്ടു പ്രവർത്തിപ്പിക്കാവുന്ന പാക്കിങ് മെഷീനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. രണ്ടായിരം രൂപ മുതലാണ് വില.
ഉരുക്കളുടെ ശരീരത്തിൽ നിന്ന് ഉതിർന്ന ര�ോമങ്ങൾ നീക്കം ചെയ്യാനും രക്തയ�ോട്ടം വർധിപ്പിച്ച് അതുവഴി പാലുത്പാദനം കൂട്ടുന്നതിനും ഗ്രൂമിങ് ബ്രഷുകളുടെ ഉപയ�ോഗം ഫലപ്രദമാണ്. ചാണകവും മൂത്രവും പരിസരമലിനീകരണം ഉണ്ടാക്കാതിരിക്കാൻ ബയ�ോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാൽ അതിൽ നിന്നു ലഭിക്കുന്ന ബയ�ോഗ്യാസ് ഗാർഹിക ഉപയ�ോഗത്തിന് പാചകവാതകമായും ചാണകം മേന്മയേറിയ വളമായി (സ്ലറി) മാറ്റാനും കഴിയും. ബയ�ോഗ്യാസ് പ്ലാന്റ് ഇല്ലെങ്കിൽ ത�ൊഴുത്തിൽ നിന്ന് അകലെ മേൽക്കൂരയുള്ള ചാണകക്കുഴി സ്ഥാപിക്കാം.
കൗ ഡംഗ് ഡ്രയർ
ചാണകം ഉണക്കാനുള്ള ഈ യന്ത്രസംവിധാനത്തിലൂടെ പരിസരമലിനീകരണം കുറയ്ക്കാനും ഉണങ്ങിയ ചാണകം പാക്കറ്റിലാക്കി വിപണനം ചെയ്യാനും കഴിയും. പാൽ സംസ്‌കരണത്തിനും സംഭരണത്തിനും യ�സഹായം
മിൽക്കിങ് പെയിൻ അഥവാ പാൽപാത്രം
ചെറിയ വാവട്ടമുള്ളതും നല്ല സ്റ്റെയിൻലെസ് സ്റ്റീൽ ക�ൊണ്ടു നിർമിച്ചതും ചുളിവുകള�ോ മടക്കുകള�ോ ഇല്ലാത്തതുമായ കറവപ്പാത്രം ശുദ്ധമായ പാലുത്പാദനത്തെ സഹായിക്കുന്നു.
പാൽ ക്യാൻ
അഞ്ചു മുതൽ 40 ലിറ്റർ വരെ സംഭരണശേഷിയുള്ള ക്യാനുകൾ കറന്ന പാൽ സംഭരിക്കാനും ഗതാഗതത്തിനും ഉപയുക്തമാണ്. സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം അല�ോയ്, പ്ലാസ്റ്റിക്, നാകം എന്നിവയിൽ നിർമിച്ച ക്യാനുകൾ ലഭ്യമാണ്.
റ്റീറ്റ് ഡിപ്കപ്പ്
അകിടുവീക്കം പ�ോലുള്ള ര�ോഗം തടയാൻ കറവയ്ക്കുശേഷം മുലക്കാമ്പ് അയഡിൻ ലായനിയിൽ മുക്കാൻ ഇത് ഉപയ�ോഗിക്കുന്നു.
ബൾക്ക് മിൽക്ക് കൂളർ (ബി. എം.സി)
കറന്ന പാൽ കേടാകാതിരിക്കാനും ഗുണമേന്മ നിലനിർത്താനും ബി.എം. സികൾ സഹായകരമാണ്. 700 ലിറ്റർ സംഭരണശേഷിയുള്ളവ മുതൽ ലഭ്യമാണ്. പാൽ നാല് ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ച് സൂക്ഷിക്കാം. ഇതുവഴി വളരെയധികം സമയം
70
www.krishijagran.com
പാക്കിങ് മെഷീൻ
ലാക്‌ട�ോമീറ്റർ
പാലിന്റെ ആപേക്ഷികസാ�ത അറിയാനും ഇതുവഴി ഓര�ോ പശുവിന്റെയും പാലിന്റെ ഗുണനിലവാരം അറിയാനും ഈ ഉപകരണം ഉപയ�ോഗിക്കാം.
ഇലക്‌ട്രോണിക് മിൽക്കോ ടെസ്റ്റർ പാലിലെ ക�ൊഴുപ്പ് കണ്ടുപിടിക്കാൻ സഹായിക്കുന്ന ഉപകരണം.
മിൽക്ക് അനലൈസർ
പാലിലെ ക�ൊഴുപ്പ്, ക�ൊഴുപ്പിതര ഖരപദാർഥങ്ങൾ (എസ്.എൻ.എഫ് ), പാലിൽ അറിഞ്ഞോ അറിയാതെയ�ോ ചേർന്ന വെള്ളം, പാലിന്റെ ഊഷ്മാവ് എന്നിവ അറിയാൻ സഹായിക്കുന്നു.
ഗർബർ സെൻട്രിഫ്യൂജ്
പാലിലെ ക�ൊഴുപ്പിന്റെ അളവ് ശാസ്ത്രീയമായി കണ്ടുപിടിക്കുന്ന യന്ത്രം
ക്രീം സെപ്പറേറ്റർ
നെയ്യ് ഉണ്ടാക്കാൻ പാലിൽ നിന്ന് ക�ൊഴുപ്പ് നീക്കം ചെയ്യാൻ ക്രീം സെപ്പറേറ്റർ ഉപയ�ോഗിക്കാം. വിവിധ ശേഷിയിലുള്ള ക്രീം സെപ്പറേറ്ററുകൾ ഇന്ന് ലഭ്യമാണ്.
ബട്ടർ ചേൺ
ക്രീമിൽ നിന്നോ തൈരിൽ നിന്നോ വെണ്ണ കടഞ്ഞെടുക്കാൻ ബട്ടർ ചൺ ഉപയ�ോഗിക്കാം. കൈ ക�ൊണ്ടും വൈദ്യുതി ക�ൊണ്ടും പ്രവർത്തിപ്പിക്കാവുന്നവയുണ്ട്.
മൾട്ടി പർപ്പസ് വാറ്റ്
ഉത്പന്നങ്ങൾ നിർമിക്കാൻ ആവശ്യമായ പാൽ തിളപ്പിക്കുന്നതിന�ോ കുറുക്കുന്നതിന�ോ മൾട്ടിപർപ്പസ് വാറ്റ് ഉപയ�ോഗിക്കാം. ഗ്യാസിലും നീരാവിയിലും പ്രവർത്തിപ്പിക്കാവുന്ന ഇവയിൽ പാൽ തുടർച്ചയായി ഇളക്കാനും സംവിധാനമുണ്ട്.
ഐ.എഫ്.എസ് മെഷീൻ (ഫിൽ, ഫാം ആൻഡ് സീൽ മെഷിൻ)
വ്യാവസായികാടിസ്ഥാനത്തിൽ പാൽ, തൈര്
തുടങ്ങിയവ കൃത്യമായ അളവിൽ പാക്ക് ചെയ്യുന്നതിന് എഫ്.എഫ്.എസ്. മെഷീൻ ഉപയ�ോഗിക്കാം. ഒരു ലക്ഷം രൂപ മുതലാണ് വില. പശുവളർത്തൽ ലാഭകരമാക്കുന്നതിന് പശുവിന്റെ ആര�ോഗ്യത്തിന് നൽകുന്ന തീറ്റയ്ക്കും പ്രാധാന്യമുണ്ട്. പ്രകൃതി ദത്തമായ തീറ്റകൾ ശരിയായ രീതിയിൽ നൽകുന്നതിലൂടെ തീറ്റച്ചെലവും ചികിത്സാ ചെലവും കുറയ്ക്കാം. പശുക്കൾക്ക് പ്രിയപ്പെട്ട തീറ്റപ്പുൽ കൃഷിക്കും സംസ്‌കരണത്തിനും ഉപയ�ോഗിക്കുന്ന യന്ത്രങ്ങൾ പരിചയപ്പെടാം.
ക്രോപ്പ്കട്ടർ / ബുഷ് കട്ടർ
സങ്കരനേപ്പിയർ പ�ോലുള്ള പുല്ലുകൾ അരിഞ്ഞെടുക്കാൻ ഇവ ഉപയ�ോഗിക്കാം
ചാഫ് കട്ടർ / പുല്ലരിയും യന്ത്രം
പശുക്കളുടെ ദഹനപ്രക്രിയ സുഗമമാക്കാനും പാലുത്പാദനം കൂട്ടുന്നതിനും അയവെട്ടൽ ആവശ്യമാണ്. അയവെട്ടൽ കൂട്ടുന്നതിനും തീറ്റപ്പുല്ല് പാഴായി പ�ോകാതിരിക്കുവാനും പുല്ല് ചെറുതായി അരിഞ്ഞു നൽകാൻ ചാഫ് കട്ടർ ഉപയ�ോഗിക്കാം.
ബെയിലർ
വൈക്കോൽ, ഉണക്കപ്പുല്ല് (ഹേ) എന്നിവ സൗകര്യപ്രദമായി ഒതുക്കി ചെറിയ കെട്ടുകളാക്കാൻ ബെയിലർ വേണം.
സ്പ്രിംഗ്ലർ
തീറ്റപ്പുൽകൃഷി ചെലവുകുറയ്ക്കാനും വിളവ് വർധിപ്പിക്കാനും വെള്ളം ലാഭിക്കാനും ഈ ഉപകരണം സഹായിക്കും. കുറഞ്ഞ അളവ് വെള്ളം ക�ൊണ്ട് കൂടുതൽ സ്ഥലത്ത് ഫലപ്രദമായി നനയ്ക്കാൻ സ്പ്രിംഗ്ലർ ഉപയ�ോഗിക്കാം. വ്യത്യസ്ഥ ഡിസ്ചാർജ് കപ്പാസിറ്റിയുള്ള സ്പ്രിംഗ്ലർ ലഭ്യമാണ്. ഇവ കൂടാതെ കറവയ്ക്ക് മിൽക്കിങ് പാർലർ, കംപ്യൂട്ടർവത്കൃത തീറ്റക്രമീകരണം, നിരീക്ഷണ ക്യാമറകൾ, ചാണകം നീക്കിക്കളയുന്ന സംവിധാനം എന്നിവയും വൻകിട ഫാമുകളിൽ കാണാം. സുഗമമായ പാലുത്പാദനം ആവശ്യമായ ഇന്നത്തെക്കാലത്ത് പുൽകൃഷിയിലും ത�ൊഴുത്തിലും കറവയ്ക്കും പാൽ സംഭരണം, സംസ്‌കരണം, വിപണനം എന്നിവയുടെ യ�വത്കരണത്തിനും മുടക്കുന്ന പണം ഒരു വരുമാനമാർഗമാവില്ലെങ്കിലും ചികിത്സാ ചെലവും പരിചരണച്ചെലവും കൂലിച്ചെലവും ആയാസവും കുറയ്ക്കുന്നതിന�ോട�ൊപ്പം സമയലാഭം നേടിത്തരുകയും ചെയ്യും. പട്ടണക്കാട് ഡയറിഫാം ഇൻസ്ട്രക്ടറാണ് ലേഖകൻ, ഫ�ോൺ: 9447464008
www.krishijagran.com
71
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
വിജയവഴി
ഓർക്കിഡ് വിപണികീഴടക്കി ലസീന
തു
ടക്കത്തിൽ ഗാർഡനിങ് ഒരു പാഷൻ മാത്രമായിരുന്നു. എന്നാൽ പൂക്കൾക്കും ചെടികൾക്കും ആവശ്യക്കാർ വർധിച്ചത�ോടെ ബിസിനസ്സ് എന്ന രീതിയിലേക്കും വ്യാപിപ്പിക്കാൻ നിർബന്ധിതയാകുകയായിരുന്നു''. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഓർക്കിഡ് കൃഷിചെയ്യുന്ന ലസീന എന്ന സസ്യസ്‌നേഹിയായ വീട്ടമ്മയുടെ വാക്കുകളാണിത്. കണ്ണൂർ ജില്ലയിലെ ഇരിണാവിൽ താമസിക്കുന്ന ലസീനയ്ക്ക് ഓർക്കിഡുകളുടെ നൂറിലധികം വ്യത്യസ്ത ശേഖരങ്ങളുണ്ട്. തുടക്കത്തിൽ വീട്ടുമുറ്റത്തായിരുന്നു ഓർക്കിഡ് കൃഷി. എന്നാൽ ആവശ്യക്കാർ വർധിച്ചത�ോടെ ഇരിണാവ് ഹൈവേയിൽ ഒരു ഫ്‌ളവർഷ�ോപ്പും ആരംഭിച്ചു. ഇത�ോടെ ഓർക്കിഡ് വിപണി കയ്യടക്കിയ ലസീന ജില്ലയിലെ അറിയപ്പെടുന്ന ഓർക്കിഡ് കൃഷിക്കാരിയുമാണിന്ന്. ഡെൻഡ്രോബിയം, ഫലന�ോപ്സ ിസ്, വാൻഡ, മ�ൊക്കാറ, ക്യാറ്റ്‌ലിയ, പാഫിയ�ോപെഡിലം, ഡാൻസിങ് ഗേൾ, എപ്പിഡെൻഡ്രം, റിങ്കോസ്‌റ്റൈലിസ് തുടങ്ങി വിവിധ ഇനത്തിലും രൂപത്തിലുമുള്ള
72
www.krishijagran.com
ഓർക്കിഡുകളാണ് വില്പനക്ക് വച്ചിരിക്കുന്നത്. പൂക്കൾക്ക് 30 രൂപ മുതലും ചെടികൾക്ക് 150 രൂപ മുതലുമാണ് വില. ചെടികളുടെ വലുപ്പത്തിനും ഇനത്തിലും പ്രായത്തിനുമനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. ഇതിനുപുറമെ ഓർഡർ അനുസരിച്ച് ബ�ൊക്കകളും ഫ്ള വർവെയിസുകളും ഉണ്ടാക്കി നല്കുന്നുമുണ്ട്. കൂടാതെ ടിഷ്യുകൾച്ചർ രീതിയിൽ സ്വന്തമായി പുതിയ ചെടികൾ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നുമുണ്ട് ലസീന. ഓർക്കിഡ് കൃഷിക്കൊപ്പം ഈ മേഖലയിലേക്കിറങ്ങുന്ന തുടക്കക്കാർക്ക് കൃഷി രീതികൾ പകർന്നു നല്കുന്നതിനാവശ്യമായ നിർദേശങ്ങൾ നല്കുന്നതിലും സദാതത്പരയാണ് ഈ ഓർക്കിഡ് കർഷക. ഗാർഡനിങ് എന്നതിലുപരി ഒരു വരുമാനമാർഗം കൂടിയാണ് ലസീനക്ക് ഓർക്കിഡ്കൃഷി. തന്റെ പാഷനെ ത�ൊഴിലാക്കിമാറ്റി മറ്റുള്ളവർക്ക് മാതൃകയാകുകയാണ് ഈ വീട്ടമ്മ. ഫ�ോൺ. 9446738322. കൃഷിജാഗരൺ കണ്ണൂർ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 8921713854
ശ
ആശ എസ്.
ല്യക്കാരായ ഒരുകൂട്ടം സസ്യവിഭാഗങ്ങളായാണ് കണ്ടൽക്കാടുകളെ പ�ൊതുവെ കണക്കാക്കി വരുന്നത്. എന്നാൽ പ്രകൃതിദുരന്തങ്ങളെയടക്കം ചെറുക്കാൻ ശേഷിയുള്ള സുരക്ഷാ കവചങ്ങളാണ് കണ്ടൽക്കാടുകളെന്ന് എത്ര പേർക്കറിയാം. കാർബൺഡയ�ോക്‌സൈഡ് ആഗീരണം ചെയ്ത് ഓക്സിജൻ പുറത്തു വിടാൻ സാധാരണ സസ്യജാലങ്ങൾക്കുള്ള കഴിവിന്റെ മുപ്പത് ശതമാനത്തോളം ഇരട്ടി കഴിവ് കണ്ടൽക്കാടുകൾക്കുണ്ട്. അതുപ�ോലെ തന്നെ കടൽനിരപ്പ് ഉയരാൻ ഇടയാക്കുന്ന ഹരിതഗ്രഹ വാതകത്തിന്റെ വലിയ�ൊരു പങ്ക് ആഗിരണം ചെയ്യുന്ന ഇവ കടലാക്രണം, സുനാമി പ�ോലെയുള്ള പ്രക്യതി ദുരന്തങ്ങളെയും ചെറുക്കുന്നുണ്ട്. ജലശുദ്ധീകരണത്തിനും തീരജൈവ വൈവിദ്ധ്യ സമ്പത്തുകളുടെ നിലനിൽപ്പിനും കണ്ടൽക്കാടുകൾ അമൂല്യ സംഭാവന നൽകുന്നു. അശാസ്ത്രീയമായ മത്സ്യബന്ധന മാർഗങ്ങളെ ചെറുക്കുന്ന പ്രകൃതിദത്ത പ്രതിര�ോധ മാർഗങ്ങളായ കണ്ടലുകൾ മത്സ്യവർധനവിന് എത്രയും അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. പവിഴപ്പുറ്റുകളെയും അവയെ ആശ്രയിച്ച് കഴിയുന്ന മത്സ്യങ്ങളുടെയും അതിജീവനത്തിലും ഇവയുടെ പങ്ക് നിർണായകമാണ്. കണ്ടൽക്കാടുകളുടെ ജൈവ-പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് 2011 ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിൽ അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട വിഭാഗമായി കണ്ടൽക്കാടുകളെ ഉൾപ്പെടുത്തിയിരുന്നു. മത്സ്യവളർച്ചയ്ക്കും പ്രകൃതിദുരന്ത പ്രതിര�ോധത്തിനും പ്രകൃതി തന്നെ ഒരുക്കിയ ഇത്തരമ�ൊരു വരദാനത്തെ വരുംതലമുറകൾക്കായി കാത്തു സൂക്ഷിക്കാനായിരുന്നു ഈ നീക്കം.
ക�ൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ ഒരുകാലത്ത് വിവിധയിനം കണ്ടൽക്കാടുകളാൽ സമൃദ്ധമായിരുന്നു. വംശനാശം വന്നെന്ന് കരുതിയതടക്കം അപൂർവ്വയിനം കണ്ടൽ വൈവിദ്ധ്യങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കാലക്രമേണ ഇവ ഇല്ലാതായി തുടങ്ങുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും ഇടപെടലുണ്ടാകുന്നത്. കണ്ടൽവനവത്ക്കരണ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തി കായലിന്റെ 20 ഏക്കർ പ്രദേശത്ത് 30000 കണ്ടൽ തൈകളാണ് ഇവിടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നട്ടു പിടിപ്പിച്ചത്. ഇവയിൽ ഏകദേശം മുപ്പത് ശതമാനം അതിജീവന നിരക്കാണ് പ്രതീക്ഷിക്കുന്നത്. റാംസർ സൈറ്റായി പ്രഖ്യാപിച്ചത�ോടെ അന്താരാഷ്ട്ര പ്രാധാന്യം കൈവന്ന അഷ്ടമുടിക്കായിലിൽ എഫ്.എഫ്. ഡി.എയുടെ നേതൃത്വത്തിൽ കണ്ടൽ-മത്സ്യ സംരക്ഷണത്തിനായി രണ്ട് പദ്ധതികളാണ് നടപ്പിലാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെിന്റെ നേത്യത്വത്തിലുള്ള മ�ോണിട്ടറിംഗ് സമിതിയും അതത് പ്രദേശങ്ങളിൽ രൂപീകരിച്ചിരുന്ന ഫിഷറീസ് മാനേജ്മെന്റെ് കൗൺസിലുകൾക്കുമായിരുന്നു പദ്ധതിയുടെ മേൽന�ോട്ട ചുമതല. കണ്ടൽക്കാടുകൾ നട്ടുപിടിപ്പിച്ച് ഉൾനാടൻ മത്സ്യ സമ്പത്ത് സംരക്ഷിക്കുക, കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചിരിക്കുന്ന പ്രദേശങ്ങൾ വേലികെട്ടി സംരക്ഷിക്കുക, ജില്ലയിലെ ഓരു ജലാശയങ്ങളിൽ കരിമീൻ,ഞണ്ട്, ക�ൊഞ്ച് എന്നിവ നിക്ഷേപിച്ച് മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതികളുടെ മുഖ്യലക്ഷ്യങ്ങൾ. കൃഷിജാഗരൺ ക�ൊല്ലം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603950
പ്രകൃതിയുടെ വരദാനം
കണ്ടൽക്കാടുകൾ www.krishijagran.com
73
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
ജില്ലാ വാർത്ത
പയ്യാവൂർ മാതൃക പ്രശംസനീയം
ജൈ
ലിറ്റി ജ�ോസ്
വകൃഷിയിലൂടെ സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ സ്കൂ ൾ മുറ്റത്ത് പച്ചക്കറിത്തോട്ടമ�ൊരുക്കി മാതൃകയാകുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും. പരിമിതമായ സ്ഥലത്ത് പ്രായ�ോഗികമായ രീതിയിൽ ഗ്രോബാഗുകളിൽ പച്ചക്കറികൃഷി നടത്തി നൂറ് മേനി വിളവ് ക�ൊയ്യുന്നത് കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഗവർമെന്റ് യു.പി സ്കൂ ളിലെ മിടുക്കരായ കുട്ടികളാണ്.
ഇരുന്നൂറിലധികം ഗ്രോബാഗുകളിൽ ഇരുപതിലധികം ഇനം പച്ചക്കറികളാണ് ഇവർ വിളയിച്ചത്. തക്കാളി, ചീര, വെണ്ട, ഉരുളക്കഴിങ്ങ്, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ വലിയ ത�ോതിൽത്തന്നെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇതിൽത്തന്നെ കേരളത്തിൽ അടുത്ത കാലത്തായി കൃഷി ചെയ്യാനാരംഭിച്ച ക്യാബേജ്, ക�ോളീഫ്ള വർ, ബീറ്റ്‌റൂട്ട്, മുള്ളങ്കി തുടങ്ങിയ പച്ചക്കറികളുമുണ്ട്. കുട്ടികളുടെ പഠനാവശ്യത്തിനായി ഉഴുന്ന്,
74
www.krishijagran.com
നിലക്കടല എന്നിവയും വളർത്തുന്നു. പച്ചക്കറിത്തോട്ടത്തിന് നടുവലായി ഒരു ചെറിയ നെൽപ്പാടവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് നെൽകൃഷി പഠിക്കാനും മനസിലാക്കാനുമായി ഉമ ഇനം നെല്ലാണ് കൃഷി ചെയ്യുന്നത്. സാധാരണ വയലിലാണ് കൃഷി നടത്താറുള്ളതെങ്കിലും ഇവിടെ തരിശ് നിലമായതിനാൽ നൂതന രീതിയിലാണ് നെൽപ്പാടമ�ൊരുക്കിയത്. ആദ്യമായി മുറ്റത്ത് ചെറിയ കുഴിയുണ്ടാക്കി അതിൽ ഫ്ള ക്സ ് ഷീറ്റ് വിരിച്ച് മണ്ണും വെള്ളവും നിറച്ച് ഞാറ് നട്ടു. പിന്നീട് വളർച്ചക്കനുസരിച്ചാണ് നനയും വളപ്രയ�ോഗവും. ഇപ്പോൾ തഴച്ചു വളർന്ന നെൽച്ചെടികൾ പാടങ്ങളെ വെല്ലുന്ന രീതിയിൽ വിളഞ്ഞു നിൽക്കുന്നു. പൂർണ്ണമായും ജൈവവളം മാത്രമാണ് ഈ കൃഷിയിൽ ഉപയ�ോഗിക്കുന്നത്. കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, പച്ചച്ചാണകം എന്നിവയടങ്ങിയ മിശ്രിതമാണ് പ്രധാന വളം. എല്ലാ ആഴ്ചയും വളപ്രയ�ോഗം നടത്തും. പുറമെ കീടനാശിനിയായി ഗ�ോമൂത്രവും കാന്താരി
അരച്ചതും ചേർന്ന മിശ്രതം ജലത്തിൽ നേർപ്പിച്ച് പച്ചക്കറികൾക്ക് തളിച്ച് ക�ൊടുക്കും. കീടങ്ങളെ പ്രതിര�ോധിക്കാനായി പച്ചക്കറികൾക്കിടയിൽ ചെണ്ടുമല്ലി തൈകളും വളർത്തുണ്ട്. പരമ്പരാഗത രീതീയും നൂതന ശാസ്ത്രീയ രീതീയും സംയ�ോജിപ്പിച്ച കൃഷി സമ്പ്രദായമാണ്.
പ്രധാനാധ്യാപകൻ ട�ോമി കുരുവിളയും മറ്റ് അധ്യാപകരും പി.ടി.എ അംഗങ്ങളും കുട്ടികള�ോട�ൊപ്പം തന്നെയുണ്ട്. ഇവർക്ക് വേണ്ട വിത്തുകളും ആവശ്യമായ നിർദേശങ്ങളും നല്കുന്നതിന് പയ്യാവൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ കൂൺ കൃഷിയും സ്‌കൂളിൽ നടത്തുന്നുണ്ട്. വരും ദിവസങ്ങളറിൽ വ്യാപകമായി കൂൺ കൃഷി ചെയ്യാനാണ് തീരുമാനം. ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികൾ മാത്രം ഉപയ�ോഗിച്ചാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നത്.
വിദ്യാസമ്പന്നരായ കുട്ടികളെ വാർത്തെടുക്കുക മാത്രമല്ല ആര�ോഗ്യ സമ്പന്നരായ വിദ്യാർഥകളെ സൃഷ്ടിക്കുകയുമാണ് ഇവരുടെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഈ കൃഷി മാതൃക പിൻതുടരുകയാണെങ്കിൽ ര�ോഗ വിമുക്തമായ ഒരു പുതു തലമുറയെ വാർത്തെടുക്കാൻ സാധിക്കും. എല്ലാ വീടുകളിലും ഒരു പച്ചക്കറിത്തോട്ടം എന്ന ആശയം പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ അരിക്കും പച്ചക്കറിക്കും വേണ്ടി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിന് സ്വയം പര്യാപതമാകാം.
ജില്ലയിൽ കർഷക മേഖലയുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് നല്കുന്ന കർഷക അവാർഡ് തുടർച്ചയായ രണ്ട് വർഷം നേടിയ കെ രാഘവൻ മാഷിന്റെ നേതൃത്വത്തിലുള്ള കാർഷിക ക്ലബ്ബാണ് സ്‌കൂളിൽ ഈ പച്ചക്കറിത്തോട്ടമ�ൊരുക്കിയത്. 50 കുട്ടികളടങ്ങുന്ന ഈ കൂട്ടായ്മയ്ക്ക് എല്ലാവിധ സഹായവും പിന്തുണയുമായി
കൃഷിജാഗരൺ കണ്ണൂർ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക , ഫ�ോൺ: 8921713854 www.krishijagran.com
75
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
വിജയവഴി
ജില്ലാ വാർത്ത
സലീ�നും കുറ്റിക്കുരുമുളകും
ചെ
കെ.ആർ. ജുബീഷ്
ടിച്ചട്ടിയിൽ കുരുമുളക് വളർത്തി ശ്രദ്ധേയനാകുന്നു ക�ോഴിക്കോട് നന്മണ്ട സ്വദേശി സലീന്ദ്രൻ പാറച്ചാലിൽ. കുരുമുളക് ക�ൊടിയിടാൻ താങ്ങുകാൽ വേണമെന്നും ക�ൊടി വളർന്ന് തിരിയിടാൻ ഏതെങ്കിലുമ�ൊരു മരം കൂടിയേ കഴിയൂ എന്നുമുള്ള ധാരണ തിരുത്തുകയാണ് ഇദ്ദേഹം. അലങ്കാരം എന്ന തിലുപരി വീട്ടാവശ്യത്തിനുള്ള കുരുമുളക് സ്വന്തം വീട്ടുമുറ്റത്തുള്ള ചെടിച്ചട്ടിയിൽ നിന്ന് പറിച്ചെടുക്കാമെന്ന സംതൃപ്തിയും നന്മണ്ടയിലെ ബാങ്ക് ജീവനക്കാരനായ ഇദ്ദേഹത്തിനുണ്ട്. അഞ്ചു വർഷത്തിലേറെയായി ഇദ്ദേഹം കുറ്റിക്കുരുമുളക് കൃഷി നടത്തുന്നു. ചെടിച്ചട്ടികളാണ് ഇതിനു വേണ്ടി ഉപയ�ോഗിച്ചിരിക്കുന്നത്. താങ്ങുകാലിൽ പറ്റിപ്പിടിച്ച്
76
www.krishijagran.com
വളർന്നു കയറുന്നതിനു പകരം കുരുമുളക് കുറ്റിച്ചെടിയായി തിരിയിടുകയാണ്. പന്നിയൂർ ഒന്ന്, കരിമുണ്ട ഇനം കുരുമുളകാണ് വീട്ടുമുറ്റത്ത് വളർത്തിയിരിക്കുന്നത്. വലിയ ചെടിച്ചട്ടിയിൽ ആവശ്യത്തിന് മണ്ണ് നിറച്ച് അതിന് നടുവിലാണ് തൈകൾ നടുന്നത്. തൈകൾ വളർന്നാൽ അവ മ�ൊത്തം വലിയ വണ്ണമുള്ള പൈപ്പിനകത്താക്കും. കുരുമുളക് തൈകൾ ഒരേ പ�ോലെ ഉയർന്നു നിൽക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സലീന്ദ്ര ൻ പറയുന്നു. സലീന്ദ്ര ന്റെ കുരുമുളക് കൃഷി കണ്ട് ആകൃഷ്ടരായ ത�ൊട്ടടുത്ത വീട്ടുകാർക്കെല്ലാം ഇത്തരത്തിൽ കൃഷി ചെയ്യാൻ ഇദ്ദേഹം സഹായിക്കുന്നുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനിടയിലാണ് ഇദ്ദേഹം കുരുമുളക് കൃഷിക്കും സമയം കണ്ടെത്തുന്നത്.
ആ
തുരസേവന രംഗത്തെ തിരക്കിൽ നിന്ന് കൃഷിയുടെ പുതിയ സാധ്യതകൾ തേടുകയാണ് ഡ�ോ. നാരായണൻകുട്ടി വാര്യർ. ക�ോഴിക്കോട് പുവ്വാട്ടു പറമ്പിൽ ഒരേക്കറ�ോളം വരുന്ന സ്ഥലം വിലക്ക് വാങ്ങി ജൈവകൃഷി ചെയ്യുകയാണ് അർബുദര�ോഗ വിദഗ്ദ്ധനും എം.വി.ആർ കാൻസർ സെന്ററിലെ മെഡിക്കൽ ഡയറക്ടറുമായ ഇദ്ദേഹം. ജൈവവളം മാത്രം ഉപയ�ോഗിച്ചുള്ള ഹൈടെക് കൃഷിരീതിയാണ് ഇദ്ദേഹത്തിന്റേത്. പുതയിടൽ, തുള്ളിനന, ഫെർട്ടിഗേഷൻ, മിത്രകുമിളുകൾ, മിത്ര ബാക്ടീരിയകൾ എന്നിവ ഉപയ�ോഗിച്ചുള്ള കൃഷിയിൽ അണുനശീകരണം നടത്തുന്നു. കൃഷിക്കായി വിത്ത് പാകിയാൽ അതിൽ ചേർക്കുന്ന വളങ്ങൾ മറ്റ് കളകൾ വലിച്ചെടുക്കുന്നത് ഒഴിവാക്കാനാണ് പുതയിടൽ. ഒരു ചെടിക്ക് നൽകുന്ന വളം പൂർണ്ണമായി അതിനു തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് മൺകൂനയ്ക്കു മേൽ പ�ോളിത്തീൻ ഷീറ്റ് വിരിച്ച് ഈ ഷീറ്റിൽ സുഷിരങ്ങളുണ്ടാക്കി അതിനകത്ത് വിത്ത് പാകും. ചെടിക്കാവശ്യമായ വെള്ളം അതിന്റെ വേരിൽ തന്നെ
ലഭ്യമാക്കുന്ന രീതിയാണ് തുള്ളിനന. ഇതിന് ചെറിയ പൈപ്പുകളിലൂടെ ചെടിയുടെ വേരിനടുത്ത് തന്നെ വെള്ളം ലഭ്യമാക്കും. വാഴ, കക്കിരി, പയർ, വെള്ളരി, പാവൽ, മുളക്, വഴുതിന, തക്കാളി, വെണ്ട എന്നിവയാണ് ഇദ്ദേഹം പ്രധാനമായും ഈ വിധം കൃഷി ചെയ്യുന്നത്. ഒന്നര ഏക്കറ�ോളം സ്ഥലം പൂർണമായും കൃഷിക്ക് ഉപയ�ോഗപ്പെടുത്തിയിരിക്കുന്നു. ഇവിടെ മഴമറയും ഉണ്ടാക്കിയിട്ടുണ്ട്. ഇടവിളക്കൃഷിയും കൂട്ടുകൃഷിയും ചെയ്യുന്നു. കാൻസർ ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത് കൂടിയ അളവിലുള്ള രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയ�ോഗമാണെന്ന തിരിച്ചറിവാണ് ഇദ്ദേഹത്തിന് ജൈവ കൃഷി ചെയ്യാനും അത് പ്രോത്സാഹിപ്പിക്കാനും പ്രച�ോദനമായത്. ഹൈടെക് കൃഷി രീതിയിലൂടെ ഉത്പാദനം മൂന്നിരട്ടി ആക്കാമെന്ന് ഡ�ോ. വാര്യർ സാക്ഷ്യപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ക�ോഴിക്കോട് ജില്ലയ്ക്കകത്തും പുറത്തും ഇദ്ദേഹം പരിശീലന ക്ലാസുകളും നൽകുന്നുണ്ട്. കൃഷിജാഗരൺ ക�ോഴിക്കോട് ജില്ലാ ക�ോർഡിനേറ്ററാണ് ലേഖകൻ, ഫ�ോൺ: 9605172222
ജില്ലാ വാർത്ത
ഡ�ോക്ടർ കൃഷിത്തിരക്കിലാണ് www.krishijagran.com
77
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
വേറിട്ട കാഴ്ച
ജില്ലാ വാർത്ത
ഭൂമിയിലെ സ്വർഗം
വീ
സി.എൻ. രമ്യ
ടിന്റെ പ്രവേശന കവാടത്തിൽ 'ഏവർക്കും സ്വാഗതം'. കവാടം കടന്നാൽ പിന്നെ നയന മന�ോഹരവിസ്മയം. ചുറ്റും പച്ചപ്പ്. വലതു വശത്ത് വള്ളവും ഇടത് വശത്ത് കുതിരകളെ പൂട്ടിയ കുതിര വണ്ടിയും പുള്ളിമാനും. നഷ്ടപ്പെട്ട നെൽകൃഷിയെ അനുസ്മരിപ്പിച്ച് വീട്ടുമുറ്റത്തൊരു നെൽവയൽ. 'മണ്ണിനെ അറിയൂ മനുഷ്യനാകൂ' എന്ന സന്ദേശവും. ഇവിടെ ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വർഗ്ഗം. ഇത് വേറെ എവിടെയുമല്ല, നീണ്ടൂരിലെ ജ�ോയ് ചെമ്മാച്ചേലിന്റേതാണ് ഈ വീട്. ഇവിടെ വരുന്നവർ വെറുതെ വന്ന് പ�ോകുകയല്ല. ജെയെസ് ഫാം ഇന്ന് പ്രായഭേദമന്യേ എല്ലാവർക്കും ഫാം സ്‌കൂളാണ്. വിവിധതരം കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്. സംയ�ോജിതകൃഷിയിലൂടെ പച്ചപ്പ് തിരിച്ച് പിടിച്ച് നാടിനാകെ പ്രച�ോദനമാണ് നാട്ടുകാരുടെ സ്വന്തം ജ�ോയിച്ചായൻ. പ്രവാസി മലയാളിയെങ്കിലും കർഷകകുടുംബത്തിൽ ജനിച്ച ജ�ോയ്ക്ക് സ്വന്തം നാടിന�ോടും കൃഷിയ�ോടുമുള്ള ഇഷ്ടമാണ് ഇന്നത്തെ 'ഖ ഥല'െ ഫാം. അറിഞ്ഞ് കേട്ട് ദൂരദേശങ്ങളിലുള്ള സ്‌കൂൾകുട്ടികൾ ഉൾപ്പെടെ ദിനംപ്രതി ഇവിടെ വന്നു പ�ോകുന്നു. ഏക്കറുകള�ോളം വ്യാപിച്ച് കിടക്കുന്ന ഇവിടെ
78
www.krishijagran.com
പച്ചക്കറികളും വിവിധ തരം മീനും നെൽവയലും വാഴയും തെങ്ങും തുടങ്ങി എല്ലാമുണ്ട്. കടുത്ത വേനലിലും പച്ചപ്പ് നിലനിർത്തുന്നു എന്നത് ഇവിടെ വേറിട്ടതാക്കുന്നു. കൂടാതെ വിവിധ നിറത്തിലും വലിപ്പത്തിലും ഉള്ള മുയലുകൾ, ലൗ ബേർഡ്സ ്, ഗിനിപ്പന്നി, ആട്, പശുക്കൾ, വിവിധ തരം ക�ോഴികൾ, എമു, അലങ്കാരപ്പക്ഷികൾ, താമരക്കുളങ്ങൾ എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്. തരിശായി കിടന്ന 28 ഏക്കർ പാടത്ത് സംയ�ോജിത കൃഷിയിലൂടെ നൂറുമേനി വിളയിച്ചതിന്റെ ചരിത്രമുണ്ട് ഈ മണ്ണാർമൂലയ്ക്ക്. ചുറ്റും സ്‌നേഹപക്ഷികളും നടുവിൽ നല്ല മീൻ കുളവും റേഡിയ�ോ സംഗീതത്തിന്റെ അകമ്പടിയ�ോടെയുമാണ് ഇവിടുത്തെ 'കിളിവീട് '. ഇവിടെ ഇരുന്ന് വിശ്രമിക്കാം. ത�ൊട്ടടുത്ത് തന്നെ ഫാമിൽ വിളയുന്ന ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം. ത�ൊട്ടപ്പുറത്ത് കുളത്തിലെ ജീവനുള്ള മീനുകളുടെ വിൽപ്പന. മുന്നോട്ടേക്ക് നടന്നാൽ പശുക്കളുടെ ത�ൊഴുത്ത്. നിറയെ കായ്കളുമായി നിൽക്കുന്ന ജാതി മരങ്ങൾ ഏറെ ശ്രദ്ധേയ കാഴ്ചയാണ്. അതിന് എതിർവശത്തായി വിവിധ തരം മുയലുകളും ഗിനി പിന്നികളും ക�ോഴികളും തലയെടുപ്പോടെ
തന്നെ നിൽപ്പുണ്ട്. വീടിന്റെ പുറകുവശത്തെ കാഴ്ചകളാണ് കുട്ടികളെ ഏറെ ആകർഷിക്കുന്നത്. ഊഞ്ഞാലും മറ്റ് കളിക്കോപ്പുകളുമുള്ള ഗാന്ധി ചിൽഡ്രൻസ് പാർക്ക് കുട്ടികൾക്ക് വിന�ോദത്തിന�ൊരിടമാകുന്നു. ത�ൊട്ടരുകിലായി കരിഞ്ഞാലി, രക്തചന്ദനം, കൂവളം, നെല്ലി, ചെമ്പകം തുടങ്ങി ഇരുപത്തിനാലിനം ആയുർവേദസസ്യങ്ങൾ. ഇടയ്ക്ക് വിശ്രമിക്കുന്നതിനായി വിശ്രമസ്ഥലങ്ങൾ. ആവശ്യക്കാർക്ക് സസ്യങ്ങളും മറ്റും വാങ്ങുന്നതിനായി പ്രത്യേകം നേഴ്സ റികൾ. ഇവിടെ പത്തിലേറെ കുളങ്ങളിൽ കട് ലയും ര�ോഹുവും ഗ്രാസ്‌കാർപ്പും മലേഷ്യൻ വാളയും റെഡ് ചില്ലീസും നാടൻ മൽസ്യങ്ങളും ഓടിച്ചാടിക്കളിക്കുന്നു. കൂടാതെ വർണ്ണമൽസ്യങ്ങളുടെ പ്രത്യേക അക്വേറിയവും ഇവിടെയുണ്ട്. കൃഷിചരിത്രം അറിയാൻ ആഗ്രഹിക്കുന്ന
പുതു തലമുറയ്ക്ക് നവ്യാനുഭവമാണ് പഴമയുടെ സ്മാരകമായ കാർഷിക മ്യൂസിയം. കൃഷിയുപകരണങ്ങളും വീട്ടുപകരണങ്ങളും ക�ൊണ്ട് ശ്രദ്ധേയമാണ് ഈ മ്യൂസിയം. പറയും മെതിയടിയും മീൻകൂടയും തിരികല്ലും തുടങ്ങി ഒട്ടുമിക്കവയും ഇവിടെയുണ്ട്. സന്ദർശകർക്ക് ഭക്ഷണത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൃഷി-മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പുകളുടെയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെയും ആലപ്പുഴ അഡാക്കിന്റെയും സഹകരണത്തോടെയാണ് 'ഖ ഥല'െ പ്രവർത്തിക്കുന്നത്. ജ�ോയിയെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തി. കേരള സർക്കാർ ഫിഷ് ഫാർമേഴ്സ ് ഡവലപ്‌മെന്റ് എജൻസി നടപ്പിലാക്കിയ മൽസ്യകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച മൽസ്യകർഷകനായിരുന്നു ജ�ോയി. മൃഗസംരക്ഷണ വകുപ്പിന്റെ സംയ�ോജിത മൃഗപരിപാലകൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2011-ൽ ക്ഷീരവികസന വകുപ്പിന്റെ ഹൈട്ടെക് ഡയറി ഫാമായും തെരഞ്ഞെടുത്തിട്ടുണ്ട്. സ്വന്തം നാട്ടുകാർ തന്നെയാണ് ഫാമിലെ ജീവനക്കാർ. അങ്ങനെ ധാരാളം പേർക്ക് ത�ൊഴിലും നൽകുന്നു.
കൃഷിജാഗരൺ ക�ോട്ടയം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 9447780702
www.krishijagran.com
79
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
ജില്ലാ വാർത്ത
മധുവ�ൊഴുകും വിജയഗാഥ
പ
രമ്യ ശ്രീജത്ത്
രാജയങ്ങളിലും തളരാത്ത വീര്യമാണ് ദേവരാജനെ ഇന്ന് നാടറിയുന്ന 'ഹണി രാജനാക്കി' മാറ്റിയത്. കല്ലുകെട്ട് ത�ൊഴിലാളിയായിരുന്ന ദേവരാജന് ശാരീരികാ സ്വസ്ഥതകളെത്തുടർന്ന് കഠിനാധ്വാനം ചെയ്യാൻ പറ്റാതായി. അത�ോടു കൂടിയായിരുന്നു അധികം കായികാധ്വാനം ആവശ്യമില്ലാത്ത ഒരു ജ�ോലിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. അങ്ങനെയാണ് തേനിച്ച കൃഷിയിലേക്കെത്തുന്നത്. അങ്ങനെ ബേദഡുക്ക പഞ്ചായത്തിൽ നിന്ന് വ്യക്തിഗത ആനുകൂല്യമായി ലഭിച്ച തേനിച്ചപ്പെട്ടിയുമായി കൃഷി ആരംഭിക്കാൻ ശ്രമിച്ചു. പരിചയക്കുറവ് മൂലം വിജയിച്ചില്ല. എന്നാൽ ശ്രമം ഉപേക്ഷിക്കാൻ ദേവരാജന് മനസ് ഉണ്ടായിരുന്നില്ല. തുടർന്നാണ് ഈ മേഖലയിൽ ഏറെ കഴിവ് തെളിയിച്ച ചാർളി മാഷിന്റെ നിർദേശപ്രകാരം കാസർക�ോട് കൃഷി വിജ്ഞാനകേ�ത്തിൽ നടന്ന തേനിച്ച വളർത്തൽ പരീശിലനപരിപാടിയിൽ പങ്കെടുക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു കൃഷി വിജ്ഞാനകേന്ദ്രത്തിലെ പരീശിലനമെന്ന് ദേവരാജൻ അഭിമാനത്തോടെ പറയുന്നു. പരിശീലനക്ലാസിനെത്തിയവരിൽ ഭൂരിഭാഗവും ഈ മേഖലയിൽ നിന്ന് മാറിപ്പോയപ്പോൾ ഇതാണ് തന്റെ വഴിയെന്ന് ഉറച്ച് വിശ്വസിച്ച് ആദ്യഘട്ടത്തിൽ അനുഭവപ്പെട്ട പ്രതിസന്ധികള�ോട് പടവെട്ടി വിജയം നേടുകയായിരുന്നു സമ്മിശ്ര കർഷകനായ ദേവരാജൻ. മൂന്ന് വർഷം മുമ്പ് കൃഷി വിജ്ഞാനകേ�ത്തിൽ നിന്ന് സബ്സിഡിയ�ോടുകൂടി ലഭിച്ച പത്ത് തേനിച്ച പെട്ടിയിൽ ആരംഭിച്ച ദേവരാജന് ഇന്ന് 45 വലിയ തേനിച്ചപ്പെട്ടികളും ഒൻപതു ചെറുതേൻ പെട്ടികളും സ്വന്തമായുണ്ട്. കൃഷി വിജ്ഞാൻ കേ�ം നടത്താറുള്ള തേനിച്ച കർഷകർക്കുള്ള പരിശീലനകേ�ം കൂടിയാണ് ഇപ്പോൾ ദേവരാജന്റെ കൃഷിയിടം. ഏറെ ശ്രദ്ധയും പരിപാലനവും നൽകിയാൽ കുറഞ്ഞ മുതൽമുടക്കിൽ എല്ലാവർക്കും ആരംഭിക്കാവുന്ന കൃഷിയാണ് തേനിച്ച വളർത്തൽ എന്നാണ് ദേവരാജന്റെ പക്ഷം. സ്വന്തമായി കൃഷിയിടമില്ലെങ്കിലും മറ്റ് വിളകൾക്ക് കൂടി ഗുണകരമാണെന്നുള്ളതുക�ൊണ്ട് യാത�ൊരു
80
www.krishijagran.com
പ്രതിഫലവും വാങ്ങാതെ തന്നെ തേനിച്ചകൃഷിക്കായി സ്ഥലം നൽകാൻ ആളുകൾ മുന്നോട്ടുവരുന്നുവെന്നാണ് ദേവരാജന്റെ അനുഭവം. തേൻ ഉൽപാദനത്തിൽ കുറവ് സംഭവിച്ചാലും സഹവിളകളിലെ ഉത്പാദനം വർധിക്കുമെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 75 സെന്റ് വരുന്ന ഭൂമിയിൽ റബർ അടക്കമുള്ള വിളകൾക്കിടയിലാണ് തേനിച്ചപ്പെട്ടികൾ വച്ചിരിക്കുന്നത്. എല്ലാ ആഴ്ചയും കൃത്യമായ പരിചരണം ഇവയ്ക്ക് വേണം. വിഭജനകാലത്തും, തേനെടുക്കുന്ന സമയത്തും, മഴക്കാലത്തും കൂടുതൽ പരിചരണം കൂടിയേ തീരു. മഴക്കാലത്തും വിഭജനകാലത്തും പഞ്ചസാരലായനി പെട്ടിയിൽ വയ്ക്കും. തേനിച്ചകൾക്ക് വേദനിക്കാത്ത വിധത്തിൽ വേണം എല്ലാം കൈകാര്യം ചെയ്യേണ്ടത്. അവയില�ൊന്നിന് വേദനിച്ചാൽ ഒന്നായും അതിൽ നിന്ന് വമിക്കുന്ന ഗന്ധമറിഞ്ഞ് എത്തുന്ന മറ്റ് തേനിച്ചകൾ പിന്നീട് കൂട്ടമായും ആക്രമിക്കുമെന്നും ഇദ്ദേഹം പറയുന്നു. ഒരു തേനിച്ചയുടെ കുത്തേറ്റ് കഴിഞ്ഞാൽ തേനിച്ച കൂടുകൾക്കരികിൽ നിന്ന് കുറച്ച് നേരം മാറി നിൽക്കുന്നതാണ് ഉചിതം. സെപ്തംബർ- ഡിസംബർ മാസം തേനിച്ചയുടെ വിഭജനകാലമായും ഫെബ്രുവരി - മെയ് മാസം തേൻ ശേഖരിക്കാനുള്ള മാസങ്ങളായും ഇദ്ദേഹം കണക്കാക്കുന്നു. ആദ്യവർഷം തേനിച്ച പെട്ടികൾക്കും മറ്റുമായി ഇദ്ദേഹത്തിന് 36000 രൂപയ�ോളം ചെലവ് വന്നു. ആദ്യവിളവെടുപ്പിൽ തന്നെ രണ്ടു ക്വിന്റൽ തേൻ ലഭിച്ചു. ഒരു തവണ മുതൽ മുടക്കിയാൽ അതീവ ശ്രദ്ധയും പരിചരണവും ക�ൊണ്ട് പിന്നീടുള്ള വർഷങ്ങളിലും നല്ല വിളവ് ലഭിക്കുന്ന കൃഷിയാണ് തേനീച്ച വളർത്തൽ. ഇദ്ദേഹത്തിന് മുഴുവൻ പിന്തുണയും നൽകി ഭാര്യ വിശാലാക്ഷിയും മക്കളായ കാർത്തികും കൃതികയും കൂടെയുണ്ട്. ഒപ്പം കൃഷി വിജ്ഞാനകേ�ത്തിലെ അധികൃതർ നൽകുന്ന പിന്തുണയും. ഇദ്ദേഹം ഉത്പാദിപ്പിച്ച തേൻ 'ലയ' എന്ന പേരിൽ വിപണികളിൽ സജീവമായിക്കഴിഞ്ഞു. കൃഷിജാഗരൺ കാസർക�ോട് ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക ഫ�ോൺ: 7356603956
കർഷകമിത്രം മിത്രനിമവിര
ജൈ
വകീട നിയ�ണത്തിൽ മിത്രനിമവിരകളും ശ്രദ്ധനേടുന്നു. സ്റ്റെയ്‌നർനിമാറ്റിഡേ, ഹെറ്ററ�ോറാബ്‌ഡൈറ്റിഡേ കുടുംബത്തിലെ നിമവിരകളാണ് പ്രധാനമായും കീട നിയന്ത്രണത്തിനുപയ�ോഗിക്കുന്നത്. ബാക്ടീരിയയുടെ സഹായത്തോടെ ഇവ കീടനശീകരണം നടത്തുന്നു. സ്റ്റെയ്ന ർനിമ നിമവിരയിൽ സീന�ോറാബ്ഡസ് ബാക്ടീരിയയും ഹെറ്ററ�ോറാബ്‌ഡൈറ്റിസ് നിമവിരയിൽ ഫ�ോട്ടോറാബ്ഡ്‌സ് ബാക്ടീരിയയും കാണപ്പെടുന്നു.
നിമവിരയുടെ പ്രവർത്തനം
കീടശരീരത്തിലെ സുഷിരങ്ങളിലൂടെയാണ് മിത്രനിമവിര അകത്തു കടക്കുന്ന്. ബാക്ടീരിയയെ ഇരയുടെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കും. ബാക്ടീരിയ കീടങ്ങളിൽ പെരുകി ഒന്നോ രണ്ടോ ദിവസം ക�ൊണ്ട് ഇരയെ ക�ൊല്ലും. ബാക്ടിരീയ ഉത്പാദിപ്പിക്കുന്ന ആന്റിബയ�ോട്ടിക്കുകൾ ഇരയുടെ ക�ോശങ്ങൾ അഴുകിപ്പോകാതെ നിമവിരകൾക്ക് ഭക്ഷ്യയ�ോഗ്യമാകന്നു. മിത്രനിമവിര ബാധിച്ച് ചാകുന്ന പുഴുക്കൾക്ക് യാത�ൊരുവിധ ദുരർഗന്ധവും ഉണ്ടാകില്ല. നിമവിരകൾ രണ്ടോ മൂന്നോ തലമുറ കീടശരീരത്തിൽ തന്നെ ജീവിക്കും. അതിനുശേഷം മുട്ടവിരിഞ്ഞ് മൂന്നാമത്തെ ദശയായ ഇൻഫെക്ടീവ് ജുനൈൽസ് പുറത്തുവരും. ഈ ഘട്ടത്തിലെ നിമവിരകൾക്കാണ് പുതിയ ഇരകളെ ആക്രമിക്കാൻ കഴിവുള്ളത്. ഇവയ്ക്ക് ദീർഘനാൾ ഭക്ഷണമില്ലാതെ മണ്ണിൽ കഴിയാനും സാധിക്കും.
പ്രധാനമായും വേരുതീനിപ്പുഴുക്കൾക്ക് എതിരെയാണ് മിത്രനിമവിരകളെ ഉപയ�ോഗിക്കുന്നത്. ഏലച്ചെടിയുടെ വേരുതീനിപ്പുഴുക്കൾക്കെതിരെ ഇവ വളരെ ഫലപ്രദമാണ്. വിവിധ തരം ഇലതീനിപ്പുഴുക്കൾ, തണ്ടുതുരപ്പൻ പുഴു, കായ്തുരപ്പൻ പുഴു, ചിതൽ, ചിത്രകീടം, എപ്പിലാക്ന വണ്ട്, ക�ൊമ്പൻ ചെല്ലി, കായീച്ച എന്നിങ്ങനെ പല കീടങ്ങളെയും നിയന്ത്രിക്കാൻ മിത്രനിമവിരകൾക്ക് കഴിയും.
എങ്ങനെ ഉപയ�ോഗിക്കണം?
വേരുതീനിപ്പുഴുക്കളെ നിയന്ത്രിക്കാൻ മെഴുകുപുഴുക്കളിൽ നിന്നു ലഭിച്ച നിമവിരകൾ വെള്ളത്തിൽ കലർത്തി ചെടിച്ചുവട്ടിൽ മണ്ണില�ൊഴിക്കുക. അല്ലെങ്കിൽ മിത്രനിമവിരകൾ ബാധിച്ച് ചത്ത പുഴുക്കളെ ചെടിച്ചുവട്ടിൽ മണ്ണിനടിയിലേക്കിടാം. പുഴുക്കളിൽ നിന്നും ഇറങ്ങുന്ന നിമവിരകൾ വേരുതീനിപ്പുഴുക്കളെയും മറ്റു കീടങ്ങളെയും ക�ൊന്നൊടുക്കും. ഒരു സെന്റ് സ്ഥലത്തേക്ക് 100 മെഴുകുപുഴുക്കളെ വേണം.
എവിടെ കിട്ടും
ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യൻ ഏലം ഗവേഷണകേ�ത്തിൽ നിന്ന് കർഷകർക്ക് ആവശ്യാനുസരണം മിത്രനിമവിര ബാധിച്ച മെഴുകുപുഴുക്കളെ നൽകുന്നു. വിലാസം: ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്‌പൈസസ് ബ�ോർഡ്, മയിലാടുംപാറ, കൈലാസനാട് പി.ഒ., ഇടുക്കി, ഫ�ോൺ: 04868-236263 കെ.ജെ. ന്യൂസ് ബ്യൂറ�ോ
www.krishijagran.com
81
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
മെഗാ ഇവന്റ് Agra ME വ്യാപാര-വാണിജ്യ മേളയിൽ
ദു
കൃഷിജാഗരൺ ശ്രദ്ധാകേ�മായി
ബായിൽ നടന്ന ത്രിദിന Agra ME വ്യാപാരവാണിജ്യ മേളയിൽ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള കൃഷിമാസികയായ കൃഷിജാഗരൺ ശ്രദ്ധാകേ�മായി. 2017 ഏപ്രിൽ 10-ാം തീയതി ദുബായ് ഇന്റർനാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാനം പരിസ്ഥിത മ�ാലയത്തിലെ അണ്ടർ സെക്രട്ടറി ആദരണീയനായ സുൽത്താൻ ബിൻ അൽവൻ അൽ ഹബ്സ ി മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ല�ോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മുന്നൂറിലേറെ കാർഷികമൃഗസംരക്ഷണ-മത്സ്യകൃഷി സംരംഭകർ മേളയിൽ സജീവ പങ്കാളികളായി. ജൈവസുരക്ഷാ നയത്തിലെ ആധുനിക പ്രവണതകൾ, ജലവിഭവ പരിപാലനം എന്നീ വിഷയങ്ങളിൽ ചർച്ചകളും ഇത�ോടനുബന്ധിച്ച് നടന്നു. 'ജലമാണ് അറബ് രാജ്യങ്ങളിലെ ഏറ്റവും അമൂല്യമായ വിഭവം. അതുക�ൊണ്ടുതന്നെ ഞങ്ങൾ ഭൂഗർഭജലത്തിന്റെ സുസ്ഥിരത നിലനിർത്താനും സംരക്ഷിക്കാനും ജലം ലവണരഹിതമാക്കാനുള്ള വ്യവസായം ത്വരിതപ്പെടുത്തുന്നു. സുസ്ഥിരമല്ലാത്ത ഉപഭ�ോഗ സ�ദായം ക്രമീകരിക്കാനും തീവ്ര നടപടികൾ സ്വീകരിച്ചു വരുന്നു' എന്നും മേള ഉദ്ഘാടനം
82
www.krishijagran.com
ചെയ്തുക�ൊണ്ട് സുൽത്താൻ ബിൻ അൽവൻ അൽ ഹബ്‌സി പറഞ്ഞു. കുഴൽക്കിണറുകൾ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ നിയമനിർമ്മാണം നടത്താനും കാർഷികമേഖലയിൽ ഭൂഗർഭജലത്തിന്റെ ഉപയ�ോഗം കാര്യക്ഷമമാക്കാനും ഉദ്ദേശിക്കുന്നു. വെള്ളം കുറച്ചുമാത്രം ഉപയ�ോഗിക്കുന്ന ഹൈഡ്രോപ�ോണിക്‌സ്, അക്വാപ�ോണിക്‌സ്, വെർട്ടിക്കൽ ഫാമിംഗ്, ജൈവലവണ കൃഷി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ഇത�ോട�ൊപ്പം മൃഗപരിപാലന-മത്സ്യകൃഷി മേഖലകളിലും വൈവിധ്യ മാർന്ന നവീകരണ നടപടികൾ സ്വീകരിക്കും. മേളയുടെ ഔദ്യോഗിക മാധ്യമ പങ്കാളിയായി ഇന്ത്യയിൽനിന്ന് കൃഷിജാഗരൺ മാസികയുടെ മാനേജിംഗ് എഡിറ്റർ എം.സി. ഡ�ൊമിനിക്, സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ വി.ആർ. അജിത്കുമാർ, ദുബായ് പ്രതിനിധി മേരി ഡേവിഡ്, റിപ്പോർട്ടർമാരായ ശ്രീജ എസ് നായർ, ജുബി വർഗ്ഗീസ് എന്നിവർ Agra ME അന്താരാഷ്ട്ര പ്രദർശനത്തിൽ പങ്കെടുത്തു. ന്യൂസ് ബ്യൂറ�ോ തിരുവനന്തപുരം
www.krishijagran.com
83
Published on 5th May and posted on
MALAYALAM VOLUME 01 ISSUE 05 MAY 2017 PAGES 84 ` 35
84
www.krishijagran.com