Krishi Jagran Malyalam June 2017

Page 1

www.krishi.jagran

www.krishi.jagran

9891405403

www.krishijagran.com MALAYALAM VOLUME 01 ISSUE 06 JUNE 2017 ` 35

കൃഷി ജാഗരൺ മാസിക ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ

വരൂ,

തേജസ്വിനിയിലേക്ക്

യാത്രപ�ോകാം വിരലിൽ ഫുക്കുവ�ോക്ക

ക�ൊരലിൽ ഫിദൽ അനന്തസാധ്യതകളുമായി

ജലകൃഷിമേഖല

www.krishijagran.com

1


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

2

www.krishijagran.com


www.krishijagran.com

3


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

MALAYALAM VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

Editor-in-Chief Directors V.P. Int. Business V.P. Spcl. Initiative Sr. Executive Editors Technical Editor Marketing Head GM - Marketing Circulation Head Assistant Editor Head Pre-Press Social Media Head Legal Advisor Head -Southern States

M.C. Dominic Shiny Dominic MG Vasan D.D. Nair Gavrilova Maria C. Mohan Dr. KT Chandy RK Teotia Dr. B.C Biswas Dr. Mahendra Pal Sanjay Kumar Farha Khan Nishant Kr. Taak Ruby Jain Yogesh Kumar Aniket Sinha James P. Thomas V R Ajith Kumar

K E R A LA

Magazine Editor Designer Sr. Marketing Manager

Suresh Muthukulam Anil Raj Saranya K.J

KRISHIJAGRAN DISTRICT CO-ORDINATORS

Dhanya. M.T Thiruvananthapuram Asha. S Kollam K.B. Bainda Alappuzha Remya. C.N Kottayam Remya K Prabha Ernakulam Smrithi. R.B Malappuram Saritha N.R Thrissur Vidhya M.V Palakkad K.R. Jubeesh Kozhikode Litty Jose Kannur Remya M Kasaragod

Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: HT Media Press B - 2 Sector -63, Nodia.- 201301 Distt.- Gautam Budh Nagar (U.P.)

SOUTH ZONE OFFICE: A/5-2A Elankam Gardens Sasthamangalm P.O, Thiruvananthapuram- 10 email: malayalamkrishi@gmail.com Phone: 0471 4059009 web: www.krishijagran.com Disclaimer:

While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.

All Rights reserved Copyright @ krishijagran media group Total number of pages : 84

4

www.krishijagran.com

ഉള്ളടക്കം അനന്തസാധ്യതകളുമായി

08 ജലകൃഷിമേഖല

ഡ�ോ. ദിനേശൻ ചെറുവാട്ട്

16

ആറ്റുക�ൊഞ്ചുകൃഷി ആദായകരം ബാലൻ മാവേലി

ഫുക്കുവ�ോക്ക 24 വിരലിൽ ക�ൊരലിൽ ഫിദൽ രമേശൻ പേരൂൽ

വരൂ, തേജസ്വിനിയിലേക്ക്

30 യാത്രപ�ോകാം മിനിമാത്യു

32 പ്ലാവും കല്പവൃക്ഷം ജയന്തി കെ. നായർ

മന�ോജും വാഴകൃഷിയും

16 ജെല്ലിക്കെട്ടും

അഭിലാഷ് കരിമുളക്കൽ

36 ത�ൊഴിക്കും പശു നമിക്കും

എ.ജെ. അലക്‌സ് റ�ോയി

42 വീട്ടില�ൊരു ചെറുതേനീച്ചക്കൂട് നീതു.വി.പി

കൈക്കോട്ടും 44 വിത്തും സുരേഷ് മുതുകുളം

ജനത അറിയേണ്ടുന്ന 48 കേരള പരിസ്ഥിതി നിയമങ്ങൾ ഡ�ോ.കെ.ടി.ചാണ്ടി

52 അഗ്രോ ക്ലിനിക്

56 ഡിസ്‌ക് മ�ോവർ

പുൽമേടുകളിലെ താരം കെ.എസ്. ഉദയകുമാർ

പച്ച 58 വീണ്ടും പിടിക്കുന്ന നീലം

ഡ�ോ.ബി. ശശികുമാർ

ചെമ്പരത്തി: അതിരുകാക്കും

60 ചുവന്ന സുന്ദരി

പി.വി.നാരായണൻ

62 ജില്ലാ വാർത്തകൾ 76 കാർഷിക ഉത്പന്നസംരംഭങ്ങൾ തുടങ്ങാൻ സഹായം വിഷ്ണു.എസ്.പി


www.krishijagran.com

5


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

മുഖമ�ൊഴി

സമഗ്രപുര�ോഗതിയുടെ 'സൺറൈസ് സെക്റ്റർ'

കേ

രളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന പ്രവർത്തനരംഗമാണ് മത്സ്യബന്ധനമേഖല. ഏകദേശം 3.86 ലക്ഷം പേർക്ക് പ്രത്യക്ഷമായും അതിലേറെ പേർക്ക് പര�ോക്ഷമായും ത�ൊഴിലവസരങ്ങളും വരുമാനവും പ്രദാനം ചെയ്യുന്നു എന്നതാണ് ഈ മേഖലയുടെ പ്രാധാന്യം. കാർഷിക അനുബന്ധമേഖലകളിൽ മത്സ്യമേഖല കൈവരിച്ച നേട്ടങ്ങൾ അതിനെ 'സൺറൈസ് സെക്റ്റർ' എന്ന വിഭാഗത്തിൽപ്പെടുത്താനുള്ള സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. വിദേശനാണ്യം നേടിത്തരുന്ന ഒരു പ്രധാന പ്രവർത്തനരംഗം എന്നതിലുപരി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിൽ നിർണായക പങ്കുവഹിക്കുന്ന രംഗം എന്ന പ്രാധാന്യവും മത്സ്യമേഖലയ്ക്കുണ്ട്. തെക്കുപടിഞ്ഞാറൻ തീരദേശം സദാ മത്സ്യസമൃദ്ധമാണ്. സമ്പന്നമായ മത്സ്യബന്ധനത്തുരുത്തുകളാണ് കേരളത്തിന്റെ സമ്പത്ത്. ഏകദേശം 4644.42 ക�ോടി രൂപ വിലമതിക്കുന്ന 149138 ടൺ സമുദ്ര ഉത്പന്നങ്ങൾ 2015-16 ൽ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്തു എന്നാണ് കണക്ക്. സംസ്ഥാനത്തിന്റെ വരുമാനത്തിൽ മൂന്നു ശതമാനത്തോളം മത്സ്യമേഖലയിൽ നിന്നുണ് ലഭിക്കുന്നത്. സമുദ്ര മത്സ്യ ഉത്പാദനം നടത്തുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനമാണ് കേരളത്തിന്. 2015-16 ത്തിൽ കേരളത്തിലെ മ�ൊത്തം മത്സ്യോത്പാദനം 7.27 ലക്ഷം മെട്രിക് ടൺ ആയിരുന്നു. എന്നാൽ ഉൾനാടൻ മത്സ്യകൃഷിയുടെ സംഭാവന കടൽ മത്സ്യ ഉത്പാദനത്തേക്കാൾ കുറവാണ്. കേരളത്തിന്റെ ഭാവി പുര�ോഗതിക്കും ഏറെ പ്രതീക്ഷ നൽകുന്ന ഒരു പ്രവർത്തന രംഗമാണ് ഉൾനാടൻ മത്സ്യമേഖല. നല്ലയിനം മത്സ്യവിത്തുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും നിലവാരമുള്ള ഹാച്ചറികൾ, നഴ്‌സറികൾ, ഫിഷ് ഫാമുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും പുതിയ യൂണിറ്റുകൾ നിർമിക്കുന്നതിനും നടപടികൾ വേണം. ജലകൃഷിമേഖലയുടെ അനന്ത സാധ്യതകൾ ഈ ലക്കം 'കൃഷിജാഗരൺ' മാസിക ചർച്ച ചെയ്യുന്നു. ഒപ്പം കേരളത്തിലെ നടീൽ കാലമാണ് ജൂൺ മാസം. പുതിയ വിളവിന്റെ ക�ൊയ്ത്താരവങ്ങൾക്കുള്ള ഞാറ്റടികള�ൊരുക്കേണ്ട ശുഭമുഹൂർത്തം. കാർഷിക കേരളത്തിന്റെ പുതിയ സാധ്യതകൾ അനാവരണം ചെയ്തുക�ൊണ്ട് ഈ നടീൽകാലത്ത് കൃഷിജാഗരണും നിങ്ങള�ോട�ൊപ്പം കൈക�ോർക്കുന്നു.

എം.സി. ഡ�ൊമിനിക്

മാനേജിങ് എഡിറ്റർ

6

www.krishijagran.com


www.krishijagran.com

7


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

8

www.krishijagran.com

കവർ സ്റ്റോറി


അനന്തസാധ്യതകളുമായി

ജലകൃഷിമേഖല

ഡ�ോ. ദിനേശൻ ചെറുവാട്ട്

ത്സ്യകൃഷിക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുണ്ടെങ്കിലും പ്രേരിതപ്രജനന രീതികളിലൂടെ (Induced breeding techniques) ഹാച്ചറികളിൽ വിവിധയിനം മത്സ്യങ്ങളുടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയുടെ വളർച്ചയ�ോടെയാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ഈ രംഗത്ത് വലിയ�ൊരു മുന്നേറ്റം സാധ്യമായത്. 1950 കളുടെ അവസാനത്തോടെ ഡ�ോ. ഹീരാലാൽ ചൗധരി, ഡ�ോ. കെ.എസ്. അലിക്കുഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ (Indian Major Carps) പ്രേരിത പ്രജനനം ക്രമപ്പെടുത്തിയത�ോടെ ശുദ്ധജല മത്സ്യകൃഷിയിൽ ഇന്ത്യ വളരെ മുന്നേറി. ഇതേകാലത്തു തന്നെ വ്യാവസായികകയറ്റുമതി പ്രാധാന്യമുള്ള ചെമ്മീനുകളെയും പ്രേരിതപ്രജനനം വഴി ഹാച്ചറികളിൽ വൻത�ോതിൽ വിരിയിച്ചെടുക്കാനുള്ള സംവിധാനവും നിലവിൽ വന്നു. ഈ അടുത്തകാലത്ത് വിവിധ കാർപ്പ്, ചെമ്മീൻ, ക�ൊഞ്ച് ഹാച്ചറികൾ കൂടാതെ മറ്റു ശുദ്ധജല, ഓരുജല മത്സ്യങ്ങളെയും ഞണ്ട് തുടങ്ങിയവയുടെ കുഞ്ഞുങ്ങളെയും വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന ചെറുകിട ഹാച്ചറികൾ പല രാജ്യങ്ങളിലും നിലവിൽ വന്നു. വൻത�ോതിലുള്ള മത്സ്യക്കുഞ്ഞുത്പാദനത്തോട�ൊപ്പം കൃഷിരീതികളിലെ ശാസ്ത്രീയ സമീപനവും മത്സ്യത്തീറ്റ, കൃഷി ഉപകരണങ്ങൾ എന്നിവയുടെ വികസനവും മത്സ്യോത്പാദനവും കൃഷിയിടങ്ങളിലെ ഉത്പാദനക്ഷമതയും വർധിപ്പിക്കുന്നതിന് സഹായകമായി. പണ്ട് പുരാതനകാലം മുതൽക്കേ തീരദേശജനതയുടെ പ്രധാന ഉപജീവനമാർഗമായിരുന്നു മത്സ്യബന്ധനം. നൂറ്റാണ്ടുകളായി ഇവർ തന്നെയാണ് മത്സ്യബന്ധനവ്യവസായത്തെ പരിപാലിച്ചതും ഇന്ന് കാണുന്ന നിലയിലേക്ക് പ്രോത്സാഹിപ്പിച്ചതും. ഈ മേഖലയിലെ

യ�വത്കരണമാണ് പിൽക്കാലത്ത് ഇതിന് ഒരു വ്യവസായം എന്ന പദവി കല്പിച്ചു നൽകാൻ പ്രേരകമായത്. 1960 കളുടെ ആദ്യപാദത്തിൽ ചെറിയ യ�വത്കൃത ബ�ോട്ടുകൾ മത്സ്യബന്ധനത്തിന് ആദ്യമായി ഉപയ�ോഗപ്പെടുത്തി. 1970 കളായപ്പോഴേക്കും വൻകരയ�ോരപ്രദേശങ്ങളിലെ (continental shelf) സമുദ്രമത്സ്യബന്ധനം വളരെയധികം പുര�ോഗമിച്ചു. 1980 കളായപ്പോൾ നാടൻ വള്ളങ്ങളിൽ മ�ോട്ടോർ ഘടിപ്പിക്കുകയും ഇത് മത്സ്യബന്ധനപ്രവർത്തനങ്ങൾക്ക് പുതിയ ഉണർവും ഊർജവും പകരുകയും ചെയ്തു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ മത്സ്യബന്ധന മേഖലയുടെ പങ്ക് വളരെ നിർണായകമാണ്. കേരളത്തിൽ നിലനിൽക്കുന്ന മത്സ്യസമൃദ്ധമായ തെക്കുപടിഞ്ഞാറൻ തീരം മത്സ്യബന്ധനത്തിന്റെ വർധനവിന് ഏറ്റവും അനുയ�ോജ്യമായ ആവാസസ്ഥാനമാണ്. രാജ്യത്തിന്റെ ദേശീയ സമുദ്രമത്സ്യ ഉത്പാദനത്തിൽ കേരളത്തിന്റെ വിഹിതം 20 ശതമാനമാണ്. 2013-14 ലെ കണക്കുകൾ പ്രകാരം 576675 ലക്ഷം രൂപയ്ക്കുള്ള 522308 മെട്രിക്ടൺ വാർഷിക മത്സ്യോത്പാദനം സമുദ്രജലമത്സ്യബന്ധനത്തിൽ നിന്നും, 204706 ലക്ഷം രൂപയ്ക്കുള്ള 186337 മെട്രിക് ടൺ ഉൾനാടൻ മത്സ്യബന്ധനമേഖലയിൽ നിന്നും ലഭിച്ചു. ഇപ്പോൾ സമുദ്രോത്പന്ന കയറ്റുമതിയിലൂടെ ആറായിരം ക�ോടി രൂപ റെക്കോർഡ് വരുമാനമാണ് കേരളത്തിന് ലഭിച്ചത്. 1,65,698 ടൺ മത്സ്യമാണ് ഇക്കാലയളവിൽ കയറ്റി അയച്ചത്. ഈ ഉത്പാദനം അഖിലേന്ത്യ ഉത്പാദനത്തിന്റെ 17 ശതമാനവും മൂല്യം ന�ോക്കിയാൽ 16 ശതമാനവും വരും. കേരളത്തിന് ഇനിയും ഏറെ വികസനസാധ്യതകളുള്ള സമുദ്രമത്സ്യോത്പാദനത്തിന്റെ അനന്തസാധ്യകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. വിദേശനാണ്യം നേടിത്തരുന്ന ഒരു പ്രധാന

www.krishijagran.com

9


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

കവർ സ്റ്റോറി കേരളത്തിലെ പ്രധാന ഉൾനാടൻ ജലശേഖരങ്ങൾ

ജലശേഖരങ്ങൾ എണ്ണം വിസ്തൃതി (ഹെക്ടർ) സ്വകാര്യ കുളങ്ങൾ

35,763 21,986

പഞ്ചായത്ത് കുളങ്ങൾ

6,848

1,487

പാറമടകൾ 879 341 അമ്പലക്കുളങ്ങൾ 2,.689 480 നാട്ടുകുളങ്ങളും മറ്റും

185

496

ജലസേചന ടാങ്കുകൾ

852

2,835

വളർത്തു കേ�ങ്ങൾ

12

85

ശുദ്ധജല തടാകങ്ങൾ

13

85

പ�ൊതുമേഖലാ ശുദ്ധജല മത്സ്യം

പുഴകൾ 44 85,000 തടയണകൾ 80 259 ബണ്ടുകൾ തുടങ്ങിയവ

70

ജലസംഭരണികൾ

53 42,890

879

ഓരുജല പ്രദേശങ്ങൾ

1,43700

ക�ോൾ നിലങ്ങൾ 17,000 കുട്ടനാടൻ പാടശേഖരങ്ങൾ പ്രവർത്തനമേഖല എന്നതിനുപരി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിൽ നിർണായക പങ്കുവഹിക്കുന്ന രംഗം എന്ന പ്രാധാന്യവും മത്സ്യമേഖലയ്ക്കുണ്ട്. ആഗ�ോളതലത്തിലും ഇന്ത്യയിലും ആകെ മത്സ്യോത്പാദനത്തിന്റെ ഗണ്യമായ സംഭാവന ജലകൃഷിയിലൂടെയാണ്. ഇന്ത്യയിൽ 201314 വർഷത്തിലെ മത്സ്യോത്പാദനമായ 96 ലക്ഷം ടണ്ണിൽ 61 ലക്ഷം ടണ്ണും ഉൾനാടൻ മേഖലയുടെ സംഭാവനയാണ്. ഇതിൽ 45 ലക്ഷം ടണ്ണോളം ജലകൃഷിയിൽ നിന്നാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ ആകെ കാർഷിക�ോത്പാദനത്തിന്റെ 4.75 ശതമാനം മത്സ്യമേഖലയുടെ സംഭാവനയാണ്. ആ�ാപ്രദേശ് (19.30 ലക്ഷം ടൺ), പശ്ചിമബംഗാൾ (16.37 ലക്ഷം ടൺ) തുടങ്ങിയ സംസ്ഥാനങ്ങൾ ജലകൃഷിയിൽ വളരെ മുന്നേറിയിട്ടുണ്ട്. സമുദ്രമത്സ്യോത്പാദനത്തിന്റെ 20-25 ശതമാനം സംഭാവന ചെയ്യുന്നുണ്ടെങ്കിലും ഉൾനാടൻ മത്സ്യോത്പാദനത്തിന്റെ കാര്യത്തിൽ കേരളം 1.86 ലക്ഷം ടൺ ഉത്പ്ദാനവുമായി പത്താം സ്ഥാനത്താണ് നിൽക്കുന്നത്. എങ്കിലും 2003-2004 ൽ 76000 ടൺ ഉത്പാദനത്തിൽ നിന്ന് 10 വർഷം ക�ൊണ്ട് ഗണ്യമായ വർധനവ് കേരളത്തിന് ഈ മേഖലയിൽ നേടാനായി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കിയ മത്സ്യകേരളം, മത്സ്യസമൃദ്ധി പദ്ധതികൾ ഉൾനാടൻ മത്സ്യോത്പാദനത്തിന് പുതിയ ഉണർവ് നൽകി. കൂടുതൽ കർഷകരെ മത്സ്യകൃഷിമേഖലയിലേക്ക് ആകർഷിക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനും കൃഷിക്ക്

10

www.krishijagran.com

35,000

പുതിയ ഇനം മത്സ്യങ്ങളെ കർഷകർക്ക് പരിചയപ്പെടുത്താനുമെല്ലാം ഈ പദ്ധതികൾ ഏെറ സഹായകമായി. കേരളത്തിൽ ലഭ്യമായ ജലാശയങ്ങൾ ജലകൃഷിക്ക് പരമാവധി ഉപയ�ോഗിക്കുകയാണെങ്കിലും ഉത്പാദനം ഇനിയും ഗണ്യമായി വർധിപ്പിക്കാൻ കഴിയും. കേരളം ശുദ്ധജലാശയങ്ങളാലും ഓരുജലാശയങ്ങളാലും സമ്പന്നമാണെങ്കിലും ഉത്പാദനശേഷിയുടെ പകുതിയ�ോളം മാത്രമേ നാം ഇതുവരെ പ്രയ�ോജനപ്പെടുത്തിയിട്ടുള്ളൂ. കേരളത്തിൽ 2,26,274 ഹെക്ടറ�ോളം ശുദ്ധജലാശയങ്ങളും 1,43,696 ഹെക്ടർ ഓരുജലാശയങ്ങളുമുണ്ട്. ഇതിൽ 1,30,000 ഹെക്ടർ ശുദ്ധജലാശയങ്ങളും 65000 ഹെക്ടർ ഓരുജലാശയങ്ങളും ജലകൃഷിക്കായി പ്രയ�ോജനപ്പെടുത്താെമന്ന് കണക്കാക്കിയിരിക്കുന്നു. നമ്മുടെ റിസർവ�ോയറുകളിൽ സംരക്ഷിത വനപ്രദേശമുള്ളവ ഒഴികെയുള്ള സ്ഥലങ്ങളും മത്സ്യം വളർത്തലിനും കൂടുകൃഷി പ�ോലെയുള്ള ആധുനിക കൃഷിരീതികൾ വ്യാപിപ്പിക്കാനും അനുയ�ോജ്യമാണ്.

പാടശേഖരങ്ങളിലെ മത്സ്യകൃഷി

കേരളത്തിലെ നെൽവയലുകളിൽ ഒരു ലക്ഷം ഹെക്ടർ സ്ഥലം സംയ�ോജിത നെൽമത്സ്യകൃഷി വ്യാപിപ്പിക്കാൻ അനുയ�ോജ്യമാണ്. ഇതിൽ 35,000 ഹെക്ടർ വരുന്ന കുട്ടനാടൻ പാടശേഖരങ്ങളിലും 17,000 ഹെക്ടർ വരുന്ന ക�ോൾ നിലങ്ങളിലും (തൃശൂർ, മലപ്പുറം) ഒരു നെല്ലും-ഒരു മീനും രീതിയിൽ ശുദ്ധജല മത്സ്യകൃഷി ഇതിനകം പ്രചാരം നേടി. കൂടാതെ


www.krishijagran.com

11


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

കവർ സ്റ്റോറി

ആറു മാസത്തിലേറെ വെള്ളക്കെട്ടുള്ളതും ഒരു വിള മാത്രം നെൽകൃഷി ചെയ്യുന്നതും തരിശിട്ടിരിക്കുന്നതുമായ ഒരു ലക്ഷം ടണ്ണിലേറെ മത്സ്യം കേരളത്തിലെ നെൽവയലുകളിൽ നിന്നു തന്നെ ഉത്പാദിപ്പിക്കാനാകും. പ�ൊക്കാളി'കൈപ്പാട് പ�ോലുള്ള ഓരുജല നെൽകൃഷി-ചെമ്മീൻ പാടങ്ങളും കൃഷിക്ക് വ്യാപകമായി പ്രയ�ോജനപ്പെടുത്തേണ്ടതുണ്ട്.

സംയ�ോജിത മത്സ്യകൃഷി

കന്നുകാലി വളർത്തൽ, പന്നി, ക�ോഴി, താറാവു വളർത്തൽ എന്നിവ മത്സ്യകൃഷിയ�ോട�ൊപ്പം സംയ�ോജിപ്പിച്ചാൽ മത്സ്യകൃഷിക്കുള്ള തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഉത്പാദനം വർധിപ്പിക്കാനും സഹായിക്കും. മൃഗങ്ങളുടെ വിസർജ്യം പ്ലവകങ്ങളുടെയും മറ്റും വളർച്ച ത്വരിതപ്പെടുത്തുന്നത�ോട�ൊപ്പം ജലാശയത്തിന്റെ പ�ൊതുവെയുള്ള ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും.

സമ്മശ്ര കൃഷിരീതികൾ

ഏകയിനം മത്സ്യങ്ങൾ കൃഷി ചെയ്യുന്നതിനേക്കാൾ മെച്ചപ്പെട്ട വിളവ് വിവിധയിനങ്ങൾ ഒരുമിച്ച് കൃഷി ചെയ്യുമ്പോൾ ലഭിക്കും. പരസ്പരം മത്സരിക്കാത്തതും ജലാശയത്തിന്റെ വിവിധ തട്ടുകളിൽ ജീവിക്കുന്നതുമായ മത്സ്യങ്ങളെ ഇത്തരത്തിൽ ഒരുമിച്ച് വളർത്തുന്നു. കാർപ്പ് മത്സ്യങ്ങളിൽ ഉപരിതലത്തിലെ പ്ലവകങ്ങളെ പ്രധാനമായും ഭക്ഷിക്കുന്ന കട്‌ല, മധ്യതലത്തിൽ കൂടുതലും കാണുന്ന ര�ോഹു, അടിത്തട്ടിൽ നിന്ന് കൂടുതൽ ആഹരിക്കുന്ന മൃഗാൾ എന്നിവയെ ഒരേ കുളത്തിൽ വളർത്തുന്നു. പായലും പുല്ലും വളരുന്ന ജലാശയങ്ങളിൽ പുൽമീനിനെ കൂടെ വളർത്തിയാൽ കളസസ്യങ്ങളും നിയ�ിക്കാം. ഉപരിതലത്തിലും മധ്യതലത്തിലും കൂടുതലും കാണപ്പെടുന്ന മത്സ്യങ്ങള�ോട�ൊപ്പം ആറ്റുക�ൊഞ്ച് വളർത്തുന്ന പതിവുണ്ട്. ഇത് വരുമാന വർധനവിന് സഹായിക്കും. ഓരുജലാശയത്തിലും പലയിനം മത്സ്യങ്ങളെയും ഇത്തരത്തിൽ ഇടകലർത്തിയ�ോ, ചില ചെമ്മീനുകള�ോട�ൊപ്പമ�ോ വളർത്താറുണ്ട്. പൂമീൻ മത്സ്യത്തെ നാരൻ ചെമ്മീന�ോട�ൊപ്പം പ�ൊക്കാളി/ കൈപ്പാട് പാടങ്ങളിൽ ഉൾപ്പെടെ വ്യാപകമായി വളർത്താം.

12

www.krishijagran.com

ജലകൃഷിയുടെ വൈവിധ്യവത്കരണം

പരമ്പരാഗതമായി ചെറുതും വലുതുമായ കുളങ്ങളിൽ നടത്തിവരുന്ന ശുദ്ധജലഓരുജല കൃഷിരീതികളിൽ നിന്ന് വ്യത്യസ്തമായ രീതികളിലും കൃഷി ചെയ്യുന്ന ഇനങ്ങളിലെ വൈവിധ്യവും വഴി ജലകൃഷിമേഖലയിൽ ഒട്ടേറെ മുന്നേറാനാകും.

കൂടുകൃഷി

ശുദ്ധജലാശയങ്ങളിലും ഓരുജലാശയങ്ങളിലും പല വലിപ്പത്തിൽ വലക്കൂടുകൾ ഉറപ്പിച്ച് അതിൽ മത്സ്യങ്ങളെ ഉയർന്ന സാ�തയിൽ കൃഷി ചെയ്യുന്ന രീതി വ്യാപകമായി വരുന്നു. ബുഭുക്ഷുക്കളായ മത്സ്യങ്ങളെ, പ്രത്യേകിച്ച് നല്ല വില ലഭിക്കുന്നവയെ, പ്രത്യേകതരം തീറ്റ നൽകി കുറഞ്ഞ കാലയളവിൽ വലുതാക്കി വിളവെടുക്കുവാൻ സാധിക്കുന്നു. വിളവെടുപ്പും താരതമ്യേന എളുപ്പമാണ്. കാളാഞ്ചി, മ�ോത തുടങ്ങിയ മത്സ്യങ്ങൾ ഇത്തരത്തിൽ വ്യാപകമായി കൃഷി ചെയ്യാം.


വളപ്പുകൃഷി

ജലാശയങ്ങളിൽ വളരെയേറെ ആഴമില്ലാത്ത ഭാഗങ്ങൾ മുള, മരച്ചീളുകൾ, പലകകൾ, വല

എന്നിവയിലേതെങ്കിലുമ�ോ ഇവ ഒന്നിച്ചോ ഉപയ�ോഗിച്ച് ആഴമുള്ള ഭാഗങ്ങളിൽ നിന്നു വേർതിരിച്ച് മത്സ്യങ്ങളെയും മറ്റും വളർത്താം. ഇത്തരം വളപ്പുകൾക്കകത്തേക്ക് ആവശ്യാനുസരണം വെള്ളം കയറിയിറങ്ങുന്നതിനാൽ കുറച്ചധികം മത്സ്യങ്ങളെ നിക്ഷേപിച്ചാലും ജലത്തിന്റെ ഗുണനിലവാരം നിലനിർത്താം.

ചങ്ങാട/തട്ടു കൃഷി

ജലത്തിൽ പ�ൊങ്ങിക്കിടക്കുന്ന സംവിധാനങ്ങള�ോട് ചേർന്നോ, ജല�ോപരിതലത്തിൽ നിന്ന് താഴ്ന്ന് കിടക്കുന്ന തട്ടുകള�ോട് ചേർന്നോ ജലജീവികളെ വളർത്തുന്ന രീതി. പ�ൊങ്ങിക്കിടക്കുന്ന വസ്തുക്കളിൽ നിന്നോ ഉറപ്പിച്ച തൂണുകൾക്ക് കുറുകെ കെട്ടിയ കമ്പുകളിൽ നിന്നോ ജലത്തിലേക്ക് തൂക്കിയിട്ടിരിക്കുന്ന കയറുകളിൽ കല്ലുമ്മക്കായ/മുരു എന്നിവയെ വളർത്തുന്ന രീതി ഇന്ന് വ്യാപകമാണ്. കാസർക�ോട് ജില്ലയിൽ കവ്വായിക്കാലയിൽ 10,000 ടണ്ണിലേറെ കല്ലുമ്മക്കായ ഓര�ോ വർഷവും ഇപ്രകാരം വളർത്തുന്നു. കണ്ണൂർ, ക�ോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ക�ൊല്ലം ജില്ലകളിൽ കല്ലുമ്മക്കായ കൃഷി ഇനിയും വ്യാപിപ്പിക്കാൻ സാധിക്കും. കടൽ മുരിങ്ങ കൃഷിയും ഇത്തരത്തിൽ വ്യാപകമാക്കാം. വിത്തു ലഭ്യതയിലുള്ള പ്രശ്‌നമാണ് കല്ലുമ്മക്കായ കൃഷി വ്യാപനത്തിലെ പ്രധാന പ്രതിസന്ധി.

പുതിയ മത്സ്യങ്ങളുടെ കൃഷി

കൃഷിയിലെ വൈവിധ്യവത്കരണം പ�ോലെ തന്നെ ഉത്പാദനക്ഷമതയും കമ്പോള പ്രാധാന്യമുള്ളതുമായ മത്സ്യയിനങ്ങളെ കൂടുതലായി കൃഷിയിലേക്ക് ക�ൊണ്ടുവരുന്നത് ഈ രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. ശുദ്ധജല മത്സ്യകൃഷിയിൽ ഇന്ന് കാർപ്പുകൾ കൂടാതെ മലേഷ്യൻ വാളയുടെയും ആൺതിലാപ്പിയയുടെയും കൃഷി വ്യാപകമാണ്. ഒരു ഹെക്ടറിൽ നിന്ന് ഇവയുടെ ഉത്പാദനം എട്ട് ടണ്ണിലേറെ www.krishijagran.com

13


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

കവർ സ്റ്റോറി

സാധ്യമാകുന്നുണ്ട്. ഗിഫ്റ്റ്/GIFT (Genetically Imroved Farmed Tilapia) എന്നറിയപ്പെടുന്ന ജനിതകമേന്മയുള്ള തില�ോപ്പിയ. ആറു മാസം ക�ൊണ്ട് 500 ഗ്രാം വരെ വളരും. ഇന്ത്യയിൽ ഓരുജലകൃഷി പ്രധാനമായും കാരച്ചെമ്മീൻ കേ�ീകൃതമായിരുന്നു. എന്നാൽ പസഫിക് വെള്ളച്ചെമ്മീനിന്റെ (വനാമി ചെമ്മീൻ / Litopenaeus vannamei) വരവ് ചെമ്മീൻ ഉത്പാദനത്തിൽ വഴിത്തിരിവായി. കേരളത്തിലും ഇതിന്റെ കൃഷി വ്യാപകമാക്കാനുള്ള ശ്രമത്തിലാണ്. വിദേശയിനങ്ങളെ വളർത്തുമ്പോഴുള്ള സുരക്ഷാ ഏർപ്പാടുകൾ ഈ കൃഷിക്ക് നിഷ്‌കർഷിക്കുന്നു. കണ്ടൽ ഞണ്ട് (Mangrove Crab), പച്ച ഞണ്ട് (Green Mud Crab) എന്നീ പേരുകളിൽ അറിയപ്പെടുന്നതും വളരെ പെട്ടെന്ന് വളരുന്നതുമായ മഡ്ക്രാബിൺറ (Scylla serrata) കുഞ്ഞുങ്ങളുടെ ഉത്പാദനം ഇവയുടെ കൃഷി വ്യാപകമാക്കാൻ സഹായകമായി. വളരെ ലാഭകരമായ കൃഷിയായതിനാൽ ഞണ്ട് കൃഷിക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നു. തമിഴ്‌നാട്ടിൽ നാഗപട്ടണത്തിനടുത്ത് സിർക്കാഴിയിലുള്ള ആർ.ജി.സി.എ (Rajiv Gandhi Centre for Aquaculture RGCA) ഞണ്ടു കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചുവരുന്നു. അഡാക്കിന്റെ (ADAK) വർക്കലയിലെ ഹാച്ചറിയിൽ ഞണ്ടുകുഞ്ഞുങ്ങളുടെ ഉത്പാദനത്തിന് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പല കടൽ / ഓരു ജല മത്സ്യങ്ങളെയും അടുത്തകാലത്ത് കൃഷിക്ക് ഉപയ�ോഗ പ്പെടുത്തിവരുന്നു. കാളാഞ്ചി (Sea bass), മ�ോത (Cobia), പ�ൊംപാന�ോ (Pompano) എന്നീ മത്സ്യങ്ങളെ ഓരുജലാശയങ്ങളിലും വലക്കൂടുകളിലും (Cage Farming) വളർത്തുന്ന രീതി വ്യാപകമാണിന്ന്. സമുദ്രജല കൂടുകളിൽ ഒരുവർഷം ആറു കില�ോഗ്രാമിലേറെ ക�ൊഞ്ച് വളരുന്നു.

തദ്ദേശീയ മത്സ്യങ്ങളുടെ ഉത്പാദനം

രുചികരവും പ�ോഷക സമൃദ്ധവും ഔഷധഗുണമുള്ളതും അലങ്കാരമത്സ്യ വിപണിയിൽ ആവശ്യക്കാരേറെയുള്ളതുമായ ഒട്ടേറെ തദ്ദേശീയ മത്സ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച കരിമീനിന് ഇന്ന് ആവശ്യക്കാരേറെയാണ്. ശുദ്ധജലത്തിലും ഓരുജലത്തിലും കുളങ്ങളിലും കൂടുകളിലും ഇതിനെ വളർത്തുന്നു. വിവിധ ഓരുജല മത്സ്യങ്ങളായ കണമ്പ്, തിരുത, പൂമീൻ, കാളാഞ്ചി എന്നിവയ്ക്ക് ആവശ്യക്കാരേറെ. ശുദ്ധജല മത്സ്യങ്ങളായ വരാൽ (ബ്രാൽ), മുഷി, കാരി എന്നിവയും വിപണി സാധ്യതയുള്ളതാണ്. മുഷി, കാരി എന്നിവയുടെ കുഞ്ഞുങ്ങളുടെ ഉത്പാദനം വർധിക്കുകയാണെങ്കിൽ കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാം. പച്ചിലവെട്ടി (Carnatic Carp Barbodes carntaicus), ചെമ്പാലൻ കൂരൽ (Curmuca barb Hypselobarbus curmuca), വയനാടൻ കടന്ന (Barbodes wyanadensis), ആറ്റുവാള (Wallago Wallago attu), മുഞ്ഞേട്ട (Horabagrus brachysoma) തുടങ്ങിയ തദ്ദേശീയ മത്സ്യങ്ങളെയും കുഞ്ഞുങ്ങളെയും ഉത്പാദിപ്പിക്കാൻ സാധിക്കുന്ന Multi spe-

14

www.krishijagran.com

cies hatcheryകളും മത്സ്യത്തീറ്റ ഉത്പാദന യൂണിറ്റുകളും കേരളത്തിൽ വ്യാപകമാകണം. അനുയ�ോജ്യമായ സ്ഥലലഭ്യതയ്ക്കനുസരിച്ച് മേൽ സൂചിപ്പിച്ച കൃഷിരീതികൾ തെരഞ്ഞെടുക്കാം. സംസ്ഥാന ഫിഷറീസ് വകുപ്പ്, വകുപ്പിന്റെ വിവിധ ഏജൻസികളായ മത്സ്യകർഷക വികസന ഏജൻസീ (എഫ്.എഫ്.ഡി.എ), കേരള ജലകൃഷി വികസന ഏജൻസി (Agency for Development of Aquaculture, Kerala, ADAK), ഫിഷറീസ് റിസ�ോഴ്‌സ് മാനേജ്‌മെന്റ് സ�ൊസൈറ്റി (എഫ്.ഐ.ആർ.എം.എ) എന്നീ സ്ഥാപനങ്ങളും കേ�സർക്കാരിന്റെ സമുദ്രോത്പന്ന കയറ്റുമതി വികസന അത�ോറിറ്റിയും (Marine Products Export Development Authority MPEDA) വിവിധ ജലകൃഷി സ�ദായങ്ങൾക്ക് ധനസഹായവും പരിശീലനവും നൽകിവരുന്നു. ഇതിൽ മത്സ്യകൃഷിവികസന ഏജൻസികൾ എല്ലാ ജില്ലകളിലം ജില്ലാ ഫിഷറീസ് ഓഫീസുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. വിവിധ ശുദ്ധജല ഓരുജല കൃഷിമുറകളിൽ മത്സ്യകൃഷി വികസന ഏജൻസി സ്റ്റൈപ്പന്റോടുകൂടി പരിശീലനവും ധനസഹായവും നൽകുന്നു. കേ�സഹായ പദ്ധതികൾ കൂടാതെ മത്സ്യസമൃദ്ധി പദ്ധതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നു. സമുദ്രോത്പന്ന കയറ്റുമതി അത�ോറിറ്റിയും ഫിർമയും അലങ്കാരമത്സ്യകൃഷിക്ക് ധനസഹായം നൽകുന്നുണ്ട്. ഏറ്റവും ചെറിയ മുതൽമുടക്കിലും ആരംഭിക്കാൻ കഴിയുന്ന കൃഷിയാണ് അലങ്കാര മത്സ്യം വളർത്തൽ. വീട്ടമ്മമാർക്ക്


അധിക വരുമാനത്തിന് ഇടവേളകൾ ഫലപ്രദമായി പ്രയ�ോജനപ്പെടുത്താനും മാനസിക�ോല്ലാസത്തിനും ഇത് സഹായകമാണ്.

മത്സ്യകൃഷിയിൽ ശ്രദ്ധിക്കാൻ •

തെരഞ്ഞെടുക്കുന്ന കൃഷി സ�ദായത്തിന് അനുയ�ോജ്യമായ സ്ഥലം തന്നെ കണ്ടെത്തണം. സ്ഥലത്തെ മണ്ണിന്റെയും ശുദ്ധജലത്തിന്റെയും രാസ-ഭൗതിക ഗുണങ്ങൾ അനുയ�ോജ്യമായിരിക്കണം.

നിർദേശിച്ച രീതിയിൽ കുളമ�ൊരുക്കിയിട്ടു മാത്രം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക

ഗുണമേന്മയുള്ള ര�ോഗമുക്തമായ കുഞ്ഞുങ്ങളെ നിക്ഷേപിക്കുക

നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങൾക്ക് ആനുപാതികമായ അളവിൽ മേന്മയുള്ള തീറ്റ കൃത്യമായി നൽകുക

കൃത്യമായ ഇടവേളകളിൽ കുളത്തിലെ മത്സ്യങ്ങളെ (ഏതാനും എണ്ണം പിടിച്ചെടുത്ത് ) പരിശ�ോധന നടത്തുക

വിപണി ഡിമാന്റ് പരിഗണിച്ച് വളർന്ന മത്സ്യങ്ങളുടെ വിളവെടുപ്പ് നടത്തുക പ്രമുഖ മത്സ്യകൃഷി ശാസ്ത്രജ്ഞനും ജൈവവൈവിധ്യ ബ�ോർഡ് മെമ്പർ സെക്രട്ടറിയുമാണ് ലേഖകൻ

ജൈവസ്ലറി

ഒര�ോ കില�ോ വീതം കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, പച്ചചാണകം എന്നിവ പതിനഞ്ച് ലിറ്റർ വെള്ളത്തിൽ കലക്കി മൂന്നു ദിവസം വെക്കുക, ദിവസേന ഇളക്കുക. ജൈവ സ്ലറി ഇരുന്നൂറു മില്ലി ഒരു ലിറ്റർ വെള്ളം ചേർത്ത് ആഴ്ചയിൽ ഒരു ദിവസം വീതം പച്ചക്കറി തടത്തിൽ ഒഴിച്ച് ക�ൊടുക്കുന്നു. വാഴക്ക് അര ലിറ്റർ ഒരു ലിറ്റർ വെള്ളം ചേർത്തും തടത്തിൽ ചേർക്കുന്നു.

www.krishijagran.com

15


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

കവർ സ്റ്റോറി

ബാലൻ മാവേലി

ആറ്റുക�ൊഞ്ച് കൃഷി

ആദായകരം

16

www.krishijagran.com


ചു

രുണ്ടുപ�ോകാതെ ഇരിക്കാൻ പച്ച ഈർക്കിലിൽ ക�ോർത്ത് മുളകും മസാലയും പുരട്ടി ഉരുക്കു വെളിച്ചെണ്ണയിൽ പ�ൊരിച്ച ക�ൊഞ്ച് ഫ്രൈ പണ്ട് കുട്ടനാടൻ കള്ളുഷാപ്പുകളിൽ കിട്ടുമായിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്! ഇന്ന് ഷാപ്പിൽ തെങ്ങിൻ കള്ളുമില്ല, ആറ്റിൻ ക�ൊഞ്ചുമില്ല! നീലക്കാലൻ ക�ൊഞ്ച്, അഷ്ടമി ക�ൊഞ്ച്, കുമരകം ക�ൊഞ്ച്, താമരക്കൊഞ്ച്, പെറ്റെ ക�ൊഞ്ച് എന്നിത്യാദി പേരുകളുള്ള ആറ്റുക�ൊഞ്ച് ഒരടി (32 സെ.മീ) വരെ വളരും (പുഴകളിലും പാടങ്ങളിലും). എക്കാലവും പേരും പെരുമയും ക�ൊതിയും രുചിയും പരത്തുന്ന ക�ൊഞ്ച് ഇന്ന് ഒരു കയറ്റുമതി ഉത്പന്നമാണ്. ആകയാൽ വിദേശനാണ്യം ലഭിക്കുമെങ്കിലും ആഭ്യന്തര കമ്പോളത്തിൽ വളരെ വിരളവും വിലകൂടിയതുമായി. മുൻപ് ത�ോടു പ�ൊളിച്ച് മാംസം ഫ്രീസ് ചെയ്ത് കയറ്റി അയച്ചിരുന്നെങ്കിൽ ഇന്ന്

ക�ൊഞ്ചിന്റെ സ്വരൂപത്തിൽ കയറ്റുമതി ചെയ്യുന്നു. വാണിജ്യനാമം 'സ്‌കാംപി'. രുചിയും ഗുണവും വാണിജ്യ പ്രാധാന്യവുമുള്ള ക�ൊഞ്ചിന്റെ ലഭ്യതയാകട്ടെ കുറഞ്ഞുകുറഞ്ഞു വരുന്നു. ചൈന 1,80,000 ടൺ ക�ൊഞ്ച് ഉത്പാദിപ്പിക്കുമ്പോൾ നമ്മുടെ ഉത്പാദനം കേവലും 35,000 ടൺ മാത്രം. നദികൾ, പുഴകൾ, ത�ോടുകൾ, പാടങ്ങൾ മുതലായ ജലാശയങ്ങളിൽ നിന്നു ധാരാളം ക�ൊഞ്ച് ലഭിച്ചിരുന്നു. ജലമലിനീകരണം, സ്വാഭാവിക ഏറ്റ-ഇറക്കം നിയ�ിക്കുന്ന തരത്തിലുള്ള ബണ്ടുകളുടെയും ചീപ്പുകളുടെയും നിർമിതി മുതലായ പല കാരണങ്ങൾ ക�ൊഞ്ചിന്റെ സ്വാഭാവിക ലഭ്യതയ്ക്ക് കുറവു സംഭവിച്ചു.

ക�ൊഞ്ചിന്റെ രുചിയും പ്രിയവും

ദ്രുതഗതിയിലും കൂടിയതുമായ വളർച്ചാ നിരക്ക് (പ്രകൃതിയിൽ ക�ൊഞ്ച് 400 ഗ്രാം വരെ തുക്കം വയ്ക്കുമ്പോൾ കൃഷിയിടത്തിൽ ആറ് എട്ട് മാസം ക�ൊണ്ട് ശരാശരി 200 ഗ്രാം തൂക്കം വയ്ക്കുന്നു!), ഉയർന്ന കമ്പോളവില, മറ്റു ജലജീവികള�ോട�ൊത്തു വളരാനുള്ള കഴിവ്, ആദായകരവും ആയാസരഹിതവുമായ കൃഷിരീതി (അര വർഷം ക�ൊണ്ട് ഒരു ഹെക്ടർ വെള്ളക്കെട്ടിൽ നിന്ന് ഒന്നര ടൺ ക�ൊഞ്ച് വിളയുന്നു) എന്നീ ഘടകങ്ങൾ ക�ൊഞ്ചുകൃഷിക്ക് നമ്മെ പ്രേരിപ്പിക്കുന്നു.

ശുദ്ധജല ക�ൊഞ്ചുകൃഷി

ആറ്റുക�ൊഞ്ച് എന്ന ശുദ്ധജല ക�ൊഞ്ച് 'മാക്രോബ്രാക്കിയം' എന്ന ജനുസ്സിൽപ്പെടുന്നു. ഈ ജനുസിൽ ഏകദേശം 200 ഇനങ്ങൾ ഉള്ളതിൽ കൃഷിയ�ോഗ്യമായവ മൂന്ന് ഇനങ്ങൾ മാത്രം. 1. മാക്രോബ്രാക്കിയം റ�ോസൻ ബർജൈ 2. മാക്രോബ്രാക്കിയം മാൽക്കം സ�ോണി 3. മാക്രോബ്രാക്കിയം നിപ്പോണെൻസി ഇതിൽ ആദ്യത്തെ ഇനമാണ് നാം കൃഷി ചെയ്യുന്നതെങ്കിൽ മൂന്നാം ഇനമാണ് ചൈനയിൽ വൻത�ോതിൽ കൃഷിചെയ്യുന്നത്. മലേഷ്യ, തായ്‌വാൻ, തായ്‌ലൻഡ്, ഹവായ്, ചൈന, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് വൻകിട ക�ൊഞ്ചുകൃഷിക്കാർ. മത്സ്യത്തോട�ൊപ്പമ�ോ ഒരു നെല്ലും ഒരു ക�ൊഞ്ചും എന്ന വിളപരിവർത്തന രീതിയില�ോ സംഘകൃഷിരീതിയില�ോ തുടർ കൃഷി രീതിയില�ോ ക�ൊഞ്ച് കൃഷിചെയ്യാമെങ്കിലും ക�ൊഞ്ച് മാത്രമായി കൃഷി ചെയ്യുന്നതാണ് ശാസ്ത്രീയ ക�ൊഞ്ചുകൃഷിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്! ക�ൊയ്ത്തു കഴിഞ്ഞ നെൽപ്പാടത്ത് ക�ൊഞ്ചു കൃഷി ചെയ്യുന്ന രീതി ആയിരിക്കും കേരളത്തിന് യ�ോജിച്ചത്. കാരണം ക�ൊയ്ത്തു കഴിഞ്ഞ നെൽപ്പാടത്ത് അധികം വളവും തീറ്റയും ഇല്ലാതെ സമൃദ്ധമായി ക�ൊഞ്ചു വളരും. തന്നെയുമല്ല ലാഭകരവും നിലനിൽക്കുന്നതുമായ ഒരു കൃഷിയുമാണ്. കുളത്തിലും ക�ൊഞ്ച് കൃഷി ചെയ്യാം. മീനിന�ൊപ്പം കൃഷി ചെയ്യുന്നെങ്കിൽ ഒരു www.krishijagran.com

17


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ഹെക്ടർ വെള്ളക്കെട്ടിൽ ലാർവാഘട്ടത്തിലുള്ള ക�ൊഞ്ച് കുഞ്ഞുങ്ങൾ എങ്കിൽ ഒരു ഹെക്ടറിന് 40,000 എണ്ണവും ഒരു ഗ്രാമിൽ കൂടിയ തൂക്കം ഉള്ളവയെങ്കിൽ 10,000 എന്ന ത�ോതിലും നിക്ഷേപിച്ച് പരിപാലിക്കാം. ഏകവർഗ കൃഷിരീതിയിൽ (ക�ൊഞ്ച് മാത്രം കൃഷി ചെയ്യുന്ന രീതി) ലാർവാഘട്ടത്തിലുള്ള ശിശുക്കളാണെങ്കിൽ രണ്ടു ലക്ഷവും ഒരു ഗ്രാമും അതിൽ കൂടുതലുമുള്ള ക�ൊഞ്ച് കുഞ്ഞുങ്ങളാണെങ്കിൽ 40,000 എണ്ണവും നിക്ഷേപിക്കാം. ഏതായാലും ഒരേ വലിപ്പത്തിലും പ്രായത്തിലുമുള്ളവ ആയിരിക്കണം നിക്ഷേപിക്കുന്ന കുഞ്ഞുങ്ങൾ.

കുളം ഒരുക്കൽ

വിളസുരക്ഷയ്ക്കും ഉത്പാദന വർധനവിനും മരണനിരക്ക് കുറയ്ക്കുവാനുമായി കുളം ഒരുക്ക് നടത്തണം. വെള്ളം വറ്റിച്ച് കളസസ്യ-മത്സ്യ നിർമാർജനം നടത്തി ചേറ് ക�ോരി, വരമ്പും തുമ്പും ബലപ്പെടുത്തി വേണം കുളം ഒരുക്കൽ. ഏറ്റ-ഇറക്ക സൗകര്യം ലഭിക്കാൻ തൂമ്പ് ഉറപ്പിക്കുന്നത് നന്ന്. അമ്ലത്വം ഇല്ലെങ്കിൽ കുളത്തിൽ ഒരു ഹെക്ടർ വിസ്തൃതിക്ക് 500 കില�ോഗ്രാം കണക്കിന് കുമ്മായ പ്രയ�ോഗം നടത്തുക. അമ്ലത്വം ഉണ്ടെങ്കിൽ കുമ്മായത്തിന്റെ അളവ് അനുസരിച്ച് കൂട്ടേണ്ടി വരും. കൂടാതെ വരമ്പിലും കരയിലും കൂടി കുമ്മായം വിതറണം. അതിനുശേഷം തൂമ്പിലെ നൈല�ോൺ വലയിലൂടെ വെള്ളം (അരിച്ച് ) കയറ്റുക. ഒന്ന്-ഒന്നര മീറ്റർ ആഴവും അമ്ല-ക്ഷാരത്വം 7.5-8 (പി.എച്ച് )ഉം ഊഷ്മാവ് 27oc-30oc ഉം വിലയിത പ്രാണവായു അഞ്ച് പി.പി.എം ൽ കൂടുതലും സുതാര്യത 30-35 സെ.മീറ്ററും മാലിന്യമുക്തവുമായ ജലം ക�ൊഞ്ചുകൃഷിക്ക് അനുഗുണമാണ്.

വളപ്രയ�ോഗം

ജലം ഫലപുഷ്ടിയും പ്ലവകസമൃദ്ധവും ആകാൻ വളപ്രയ�ോഗം വേണ്ടിവരും. ഒരു ഹെക്ടറിന് 200 കി.ഗ്രാം നിരക്കിൽ യൂറിയയും 300 കി.ഗ്രാം നിരക്കിൽ സൂപ്പർ ഫ�ോസ്‌ഫേറ്റും പ്രയ�ോഗിക്കാറുണ്ടെങ്കിലും ജൈവ കൃഷിരീതിയിൽ ചാണകമ�ോ, ക�ോഴി-താറാവ് കാഷ്ഠം ഇവയിൽ ഏതെങ്കിലുമ�ോ മതിയാകും. അതിനു ശേഷം ബാക്കി ജലം കൂടി അരിച്ചു കയറ്റി ഒന്നര മീറ്റർ ആക്കി നിറുത്തുക.

ഒളിസങ്കേതങ്ങൾ ഒരുക്കൽ

വലിയ ക�ൊഞ്ചുകൾ ചെറിയവയെയും പടം പ�ൊഴിക്കുന്നവയെയും ഉപദ്രവിക്കാതെയ�ോ തിന്നാതെയ�ോ (ക�ൊഞ്ചുകൾ മാംസഭുക്കുകളും സ്വവർഗഭുക്കുകളും ആണല്ലോ!) ഇരിക്കാൻ (ബലഹീനർക്ക് ) ഒളിസങ്കേതങ്ങൾ ഒരുക്കേണ്ടിയിരിക്കുന്നു. പി.വി.സി പൈപ്പ് കഷ്ണങ്ങൾ, ടയറുകൾ, മുളംകുറ്റികൾ, പ�ൊങ്ങിക്കിടക്കുന്ന പായലുകൾ (നിയ�ിതമായ രീതിയിൽ) ഇവ കുളത്തിൽ അവിടെയും ഇവിടെയുമായി നിക്ഷേപിക്കുക.

പരിപാലനം :

18

www.krishijagran.com

ജലപരിപാലനം: ജലത്തിന്റെ രാസഭൗതിക ഗുണങ്ങൾ അനുഗുണമാക്കാൻ വേണ്ടതെല്ലാം ചെയ്യുക.

തീറ്റ നൽകലും പരിപാലനവും ആഹാരം

ക�ൊഞ്ച് അടിത്തട്ടിൽ നിന്ന് ആഹാരം തേടുന്ന ജീവിയാണ്. പിടികാലുകളാണ് ആഹാരസമ്പാദനാവയവം. ജന്തു ആഹാരമാണ് പഥ്യം. പെറുമത്സ്യങ്ങൾ, ചെറുകക്കകൾ, കക്കക്കുഞ്ഞുങ്ങൾ, ലാർവകൾ, മത്സ്യമുട്ടകൾ, വെള്ളത്തിലെ ഒച്ച്, ക�ൊഞ്ചുവർഗ ജീവികൾ മുതലായവയാണ് ക�ൊഞ്ചിന്റെ പഥ്യാഹാര പദാർഥങ്ങൾ. രാത്രിയിൽ ഇര തേടുന്ന സ്വഭാവമാണ് ഇവയ്ക്ക്. വളർത്തു ക�ൊഞ്ചിന് ഫാക്ടറി തീറ്റ നൽകുന്നതാണ് ഉത്തമം. ഇത് പ�ോഷകപ്രദമായിരിക്കണം. തുടക്കത്തിൽ സ്റ്റാർട്ടർ, പിന്നീട് ഗ്രോവർ, അവസാനം മുഴുപ്പുതീറ്റ (ഫിനിഷർ) എന്നിങ്ങനെ നൽകണം. തേങ്ങാപ്പിണ്ണാക്ക് വറുത്തു പ�ൊടിച്ചത്, പച്ച മരച്ചീനി അരച്ചത്, അരിത്തവിട് അരച്ചത്, കക്ക ഇറച്ചി ചതച്ചത് മുതലായവ കൈത്തീറ്റയായി നൽകുമ്പോഴും ക�ൊഞ്ച് ഒരു 'ജന്തുഭുക്ക് ' ആണെന്ന കാര്യം വിസ്മരിക്കരുത്. അതും അല്ലെങ്കിൽ തിരി രൂപത്തിലുള്ള നിർമിത തീറ്റ ഉണ്ടാക്കിക�ൊടുക്കാം. ക�ൊഞ്ച് തീറ്റയിൽ 25 ശതമാനം അന്നജം, 30-35 ശതമാനം മാംസ്യം (അതിൽ 10 അത്യന്താപേക്ഷിത അമിന�ോ അമ്ലങ്ങൾ) ഉണ്ടായാൽ നന്ന് ), 9-10 ശതമാനം വരെ എണ്ണയും ക�ൊഴുപ്പും - ലിപ്പിഡ്‌സ് (മീനെണ്ണ, കരൾ എണ്ണ, കണവ എണ്ണ, സസ്യ എണ്ണ, സൂര്യകാന്തി എണ്ണ ഇവയിൽ ഉണ്ട് ), 0.51 ശതമാനം വിറ്റാമിൻ-ധാതു ലവണങ്ങൾ അടങ്ങിയിരിക്കണം. സന്ധ്യയ്ക്കും വെളുപ്പാൻകാലത്തും (ഒരു പ്രാവശ്യം എങ്കിൽ സന്ധ്യയ്ക്കു മാത്രം) ഒരു ദിവസം ആകെ


കൂട്ടമരണമ�ോ സംഭവിക്കാം. ജലപരിപാലനം മാർഗം. ത�ോട് കട്ടികുറയുകയ�ോ ഉണ്ടാകാതെ ഇരിക്കുകയ�ോ ചെയ്യും. പഞ്ഞിപ്പ് ഉണ്ടാകുന്നതാണ് മറ്റൊരു പ�ോരായ്മ. കുളത്തിൽ കുമ്മായം ചെയ്യലും കാത്സ്യം അടങ്ങിയ തീറ്റ നൽകലുമാണ് പ്രതിവിധി. നീർക്കാക്ക, ആമ, കക്ക, ക�ൊറ്റി, എരണ്ട, നീർനായ്, മറ്റു പക്ഷികൾ മുഖ്യ ശത്രുക്കളാണ്. ഇവയെ തുരത്തുകയും ഒരു മീറ്റർ ഉയരത്തിൽ വല ഉറപ്പിക്കലുമാണ് പ്രതിര�ോധം. ക�ൊഞ്ചുകൃഷിക്ക് 14 മത്സ്യകർഷക വികസന ഏജൻസികൾ, അഡാക് (കേരള സർക്കാർ), സമുദ്രോത്പന്ന കയറ്റുമതി വികസന ഏജൻസി (കേ� സർക്കാർ) സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകിവരുന്നു. കൂടാതെ ബാങ്കുകളും.

നൽകേണ്ട തീറ്റ രണ്ടായി വിഭജിച്ച് നൽകുക. തുടക്കത്തിൽ 10 ശതമാനവും തുടർന്ന് മൂന്നു ശതമാനവും തീറ്റ നൽകാം. തീറ്റ പാത്രത്തിൽവച്ചു നൽകുക.

വളർച്ചാനിരക്ക് പരിശ�ോധന

മാസത്തിൽ ഒരിക്കൽ വളർച്ച അതിജീവന നിരക്ക്, ര�ോഗം, ര�ോഗലക്ഷണം ഇവ പരിശ�ോധിച്ചു കണ്ടുപിടിച്ച് പരിഹാരക്രിയ ചെയ്യുക. വലിയവയെ പിടിച്ചു മാറ്റുക. ആവശ്യത്തിന് കുമ്മായം കിഴികെട്ടി ഇടുക, ഉന്നത നിലവാരത്തിൽ വിലയിത പ്രാണവായു ഉറപ്പാക്കുക, പമ്പിങ് (ഇൻ, ഔട്ട് ) വൈദ്യുത ചക്രം (പാഡിൽ വീൽ എയ്‌റേറ്റർ) പ്രവർത്തിപ്പിക്കാൻ വെള്ള ഇളക്കം മൂലം ജലസേചനം സൃഷ്ടിക്കൽ മുതലായ ജലപരിപാലന മുറകൾ അനുവർത്തിക്കുക.

വിളവെടുപ്പ്

ഏകവർഗകൃഷിരീതിയിൽ വളർച്ചാകാലാവധി ആറ്-എട്ട് മാസം ആകുമ്പോൾ വിളവെടുക്കാം. മത്സ്യത്തോട�ൊപ്പം കൃഷിചെയ്താണെങ്കിൽ അത�ോട�ൊപ്പം വിളവെടുക്കാം. വെള്ളം വറ്റിച്ച് പെറുക്കി എടുക്കുകയ�ോ വെള്ളം കുറച്ച് വല വലിച്ചു പിടിക്കുകയ�ോ ചെയ്യാം. ഒരു ഹെക്ടറിൽ നിന്ന് ഏകവർഗ കൃഷിയിൽ ഒന്നര ടൺ വിളവ് കിട്ടുന്നു. പ്രകൃതിയിൽ ആൺ ക�ൊഞ്ചുകൾ 32 സെ.മീ നീളവും 400 ഗ്രാം ഭാരവും വയ്ക്കുമെങ്കിലും കൃഷിയിൽ ശരാശരി 200-250 ഗ്രാം തൂക്കം വയ്ക്കുന്നു. എല്ലാ ക�ൊഞ്ചുകളും ഒരുപ�ോലെ വളരുന്നില്ല എന്നത് ഒരു ദ�ോഷമാണ്. അതിനാൽ വിളവും വിലയും കുറയും. ആൺ ക�ൊഞ്ച് 32 സെ.മീ വളരുമ്പോൾ പെൺ ക�ൊഞ്ച് 25 സെ.മീ വരെയേ വളരുന്നള്ളൂ. വലിയവയെ പിടിച്ചുമാറ്റുകയും വലിപ്പം അനുസരിച്ച് തരംതിരിച്ച് വിപണനം ചെയ്യുകയും വേണം. വിലയിതപ്രാണവായു കുറഞ്ഞാൽ മുകളിൽ പ�ൊന്തിനിൽക്കുകയ�ോ (സർഫസിങ് )

ഇവ ഉപയുക്തമാക്കുക. തരിശിടാതെ ക�ോൾപുഞ്ച പാടങ്ങളിൽ ക�ൊഞ്ചുകൃഷി ചെയ്യുക. വിദേശനാണ്യശേഖരത്തോട�ൊപ്പം ആഭ്യന്തര വിപണിയിലും രുചികരമായ പ�ോഷക(മാംസ്യജീവക-ധാതുലവണ) സമ്പുഷ്ടമായ ക�ൊഞ്ച് ഉറപ്പുവരുത്തുക.

ഫിഷറീസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ, ഫ�ോൺ: 9544997284

ഓർഗാനിക് ടിപ്‌സ്‌

പഞ്ചഗവ്യം

ശുവിന്റെ ചാണകവും പാലും തൈരും നെയ്യും മൂത്രവും ഉചിതമായ അനുപാതത്തിൽ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതമാണ് പഞ്ചഗവ്യം. നാല് കില�ോ പച്ചച്ചാണകവും, കാൽകില�ോഗ്രാം നെയ്യും നന്നായി യ�ോജിപ്പിച്ച് ഒരു ദിവസം വയ്ക്കണം. ഇതിലേക്ക് അര ലിറ്റർ പാൽ, അര ലിറ്റർ തൈര്, അഞ്ച് ലിറ്റർ ഗ�ോമൂത്രം, രണ്ട് പാളയൻ ക�ോടൻ പഴം ചതച്ചെടുത്തത് എന്നിവ അല്പാൽപമായി ചേർക്കുക. ഇത് തണലിൽ വെച്ച് ദിവസേന ഇളക്കണം. നല്ല വായു സഞ്ചാരം ലഭിക്കുവാനും സൂക്ഷ്മ ജീവികളുടെ വർധനവിനുമാണിത്. പതിനഞ്ച് ദിവസത്തിനുശേഷം അഞ്ചു മുതൽ പത്ത് ഇരട്ടി വെള്ളം ചേർത്ത് ഇലകളിൽ നാലില പ്രായം മുതൽ ആഴ്ചയിൽ ഒരു വട്ടം എന്ന ത�ോതിൽ തളിക്കാം.

www.krishijagran.com

19


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

വേറിട്ട വ്യക്തി

കരുണാകരൻ പനങ്ങാട്

വിരലിൽ

ഫുക്കുവ�ോക്ക ക�ൊരലിൽ ഫിദൽ

രമേശൻ പേരൂൽ

മരരഹിത ജീവിതം മരണമാണെന്ന് ല�ോകത്തോട് തുറന്നടിച്ച മഹാനുഭാവനായ ഫിദൽ കാസ്‌ട്രോവിനെ അരങ്ങിൽ പ്രോജ്ജ്വലിപ്പിച്ച അതുല്യ നടനാണ് കരുണാകരൻ പനങ്ങാട്. അരങ്ങുകളിൽ നിന്നും അരങ്ങുകളിലേക്ക് വിശ്രമമില്ലാത്ത യാത്ര... ആസ്വാദകവൃന്ദത്തിന്റെ ചുമലിലേറി നീണ്ട പത്തു വർഷം.

സൂര്യപേട്ടിലെ തെലുങ്കാനസമരനായകൻബി.എൻ. റെഢ്ഢി, സ്വാത��ത്തിെ� മുറിവുകളിലെ മ�ൌണ്ട് ബാറ്റൻ പ്രഭു, ചരിത്രം അവസാനിക്കുന്നില്ലായിലെ ഫ്രെഡറിക് എംഗൽസ്.... അരങ്ങിൽ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ നിര നീളുന്നു. 'ചരിത്രം അവസാനിക്കുന്നില്ല'യുടെ അവതരണം കഴിഞ്ഞ് ഒരു ദിവസം.

20

www.krishijagran.com

'ഹല�ോ എവി ഹൗസല്ലേ?' 'അതേ ഏംഗൽസല്ലേ ?' ഫ�ോൺ എടുത്ത ഉടനെ മറുച�ോദ്യം. എ.വി. കുഞ്ഞമ്പുവിന്റെ സഹധർമിണി ദേവയാനി. നാടകത്തിന്റെ ഒറ്റ കാഴ്ചയിൽ തന്നെ മനസ്സിൽ തറച്ച കരുണാകരന്റെ കഥാപാത്രം. അതേ ആ അമ്മ അരങ്ങിലെ ഏംഗൽസിനെ അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു. ഇത്തരം നിരവധി അനുഭവങ്ങളാണ് കരുണാകരന്റെ നാടക സമ്പത്ത്. കരിവെള്ളൂർ മുരളിയുടെ തൂലികയിൽ പിറന്ന സംഘചേതനയുടെ നാടകമാണ് ചെഗുവേര. അതിലെ കരുത്തനായ കഥാപാത്രമാണ് ഫിദൽ കാസ്‌ട്രോ. അതുവരെ ഏംഗൽസെന്ന് അറിയപ്പെട്ട കരുണാകരൻ അത�ോടെ കാസ്‌ട്രോ ആയി. ഇരുന്നൂറിലധികം നിറഞ്ഞ വേദികളിൽ കരുണാകരൻ പനങ്ങാട്


ഫിദൽ കാസ്‌ട്രോയായി നിറഞ്ഞാടി. വിപ്ലവ നായകനായ കാസ്‌ട്രോ യഥാർഥ ജീവിതത്തിൽ നിന്നും അണഞ്ഞപ്പോൾ സഹൃദയല�ോകത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഫിദലിന്റെ അഭിനയ മുഹൂർത്തങ്ങളുടെ പുനരവതരണവുമായി കരുണാകരൻ വീണ്ടും വേദികളിലെത്തുകയാണ്. പത്തു വർഷത്തെ നാടകയാത്രയിൽ പ്രധാനമായും ക�ോഴിക്കോട് ചിരന്തനയുടെയും കണ്ണൂർ സംഘചേതനയുടെയും ഒപ്പമായിരുന്നു. അരങ്ങിന�ോട് തല്ക്കാലം വിടവാങ്ങിയ കരുണാകരൻ ഉപജീവനത്തിന് തിരഞ്ഞെടുത്തത് കൃഷിയാണ്. അതിജീവനത്തിന്റെ പാഠമാണ് കരുണാകരന് കൃഷി. മലയ�ോരത്തെ കുഗ്രാമമായ പ്രാപ�ൊയിൽ പാറ�ോത്തുംനീരിലെ തറവാട്ട് വിഹിതമായി കിട്ടിയ മണ്ണ് ഒരു നവ�ോഡയെ പ�ോലെ കരുണാകരനെ കാത്തിരിക്കുകയായിരുന്നു. മാത്തിലിൽ ചെഗുവേര നാടകത്തിലെ ഫിദലിന്റെ അഭിനയമുഹൂർത്തങ്ങളുടെ പുനരവതരണത്തിനെത്തിയ കരുണാകരനെ പരിപാടിക്കിടയിലെ ഇടവേളയിൽ കണ്ടുമുട്ടി. നിലവിലെ തട്ടകമായ ജൈവകൃഷിയുമായുള്ള തന്റെ നയം അദ്ദേഹം വ്യക്തമാക്കി.

''....ശരീരത്തിന്റെയും തീറ്റയുടെയും നിയ�ണം നമുക്ക് ദിനം പ്രതി നഷ്ടപ്പെട്ടു ക�ൊണ്ടിരിക്കുകയാണ്. പഴയകാലത്ത് അങ്ങിനെ ആയിരുന്നില്ല.

അതു തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. ഭക്ഷണം കഴിക്കുന്നവര�ൊക്കെയും കൃഷി ചെയ്യുകയെന്നതാണ് ഏക പ�ോംവഴി. ശുദ്ധമെന്ന് ഉറപ്പില്ലാത്ത ഭക്ഷണമാണ് നാം വാങ്ങുന്നതും കഴിക്കുന്നതും. ആ ശീലം മാറ്റണം. നാടകം പിന്നെയുമാകാം. നാടകം കാണുവാൻ സഹജീവികൾ ബാക്കിയുണ്ടാവണം. അതിന് കലർപ്പില്ലാത്ത രാസവിഷം തീണ്ടാത്ത ശുദ്ധമായ മണ്ണ് വേണം, ഭക്ഷണം വേണം......'' ഫിദൽ കാസ്‌ട്രോവിന്റെ പരകായപ്രവേശവുമായി നീണ്ട ഇരുന്നൂറിലധികം വേദികളിലായി നാട�ൊട്ടാകെ സംഘചേതനയുമായി ചുറ്റിക്കറങ്ങി. ഇത്രയേറെ ആസ്വദിച്ച് അഭിനയിച്ച ഒരു കഥാപാത്രം കരുണാകരന് വേറെയില്ല. ഫിദലിലൂടെ ക്യൂബൻ മനസ്സിലേക്കും കരളുറപ്പിന്റെ പര്യായമായ ക്യൂബൻ ജനതയിലേക്കും കരുണാകരന്റെ മനസ്സ് കടന്നെത്തുകയുണ്ടായി. അങ്ങിനെ ക്യൂബയിലെ ല�ോകമാതൃകയായ ജൈവകൃഷി മേഖലയിൽ ആകൃഷ്ടനായി. സാമ്രാജ�ത്വ ഉപര�ോധം ക്യൂബയെ തുലച്ച കാലം. 1990 വരെ രാസകൃഷിയായിരുന്നു ക്യൂബയിലെ മുഖ്യം. കൃഷിക്കായുള്ള രാസ അസംസ്‌കൃത വസ്തുക്കളുടെ വരവ് നിലക്കപ്പെട്ടു. ബദൽ കൃഷി തുടങ്ങിയില്ലെങ്കിൽ പട്ടിണിയിലാകുമെന്ന് ക്യൂബൻ ജനത തിരിച്ചറിഞ്ഞു. ക്രാന്ത ദർശിയായ ഫിദലിന്റെ

കാസ്‌ട്രോ കരുണാകരൻ കൃഷിത്തോട്ടത്തിൽ www.krishijagran.com

21


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

വേറിട്ട വ്യക്തി

നേതൃത്വം സടകുടഞ്ഞെഴുന്നേറ്റു. ജൈവ കൃഷിയുടെ പ്രായ�ോഗിക പാഠം ക്യൂബൻ മണ്ണിൽ വിരുന്നെത്തി. വിരുന്നു വന്നെത്തിയ കൃഷി സ്ഥിരതാമസമാക്കി. കേവലം അഞ്ചു വർഷം ക�ൊണ്ട് ഭക്ഷ്യ സ്വയം പര്യാപ്തതയിൽ ക്യൂബയെത്തി. 13 ഇനം ഭക്ഷ്യ വിളകളിൽ ഉത്പാദനക്ഷമത വർധിച്ചു. അതറിഞ്ഞത�ോടെ കരുണാകരൻ തന്റെ കൃഷിയിടത്തിൽ ജൈവകൃഷി പ്രാവർത്തികമാക്കാൻ ഉറച്ചു. ഇച്ഛാശക്തി തുണച്ചു. ഇന്ന് സുരക്ഷിത ഭക്ഷണത്തിനു വേണ്ടിയുള്ള ജീവിത സമരായുധമാണ് കരുണാകരന് ജൈവകൃഷി. അന്വേഷണം ജൈവകൃഷിയുടെ പ്രോദ്ഘാടകനായ മസന�ോബു ഫുക്കുവ�ോക്കയിൽ വരെയെത്തി. അത�ോടെ അരങ്ങിൽ നിന്നു കൃഷിയിടത്തിലേക്കുള്ള പറിച്ചു നടീൽ വേഗത്തിലാക്കി. വെള്ളരി വിളകളായ മത്തൻ, കുമ്പളം, വെള്ളരി, പന്തൽ വിളകളായ പാവൽ, പയർ, കിഴങ്ങു വിളകളായ ചേന, കൂടാതെ മഞ്ഞൾ, ഇഞ്ചി, നേന്ത്രവാഴ എന്നിവയാണ് പ്രധാനമായും ഓര�ോ സീസണിലും ചെയ്തുവരുന്നത്. തെങ്ങ്, കവുങ്ങ്, റബ്ബർ എന്നീ ദീർഘകാല വിളകളും നിലവിലുണ്ട്. കാസറഗ�ോഡൻ കുള്ളൻ പശുക്കളെയും വളർത്തുന്നു. ഇടനിലക്കാരില്ലാത്ത വിപണനമാണ് കരുണാകരന്റെ സവിശേഷത. ആവശ്യക്കാർ സ്ഥിരമായി പുരയിടത്തിലെത്തുന്നു. കൃഷിക്കാരൻ തന്നെ കച്ചവടക്കാരനാകുന്നു. അധികവില്പന രണ്ടാം ശനിയാഴ്ചകളിലുള്ള പയ്യന്നൂർ പട്ടണത്തിലെ മാസചന്തകളിലാണ്. 'നല്ല ഭൂമി'യെന്ന ജൈവകർഷക കൂട്ടായ്മ അതിനായി പിന്തുണയേകുന്നു. ചെറുപുഴ കൃഷിഭവനിലെ ഉദ്യോഗസ്ഥരും. നമ്മുടെ നാട്ടിൽ രാസകൃഷിക്ക് ബദലായി ഇനിയും ജൈവകൃഷി മാറിയിട്ടില്ലെന്നാണ് കരുണാകരന്റെ സങ്കടം. സർക്കാരും സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും പ്രോത്സാഹനം വേണ്ടുവ�ോളമുണ്ട്. എന്നിട്ടും ജൈവകൃഷി മെല്ലെ പ�ോക്കിലാണ്. മീൻ ട�ോണിക്ക്, ജൈവസ്ലറി, പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം എന്നീ ദ്രാവക വളങ്ങൾ നൽകണം. ചെടികളിലെ മാസ്റ്റർ ഹ�ോർമ�ോണായ ഓക്‌സിൻ, ക�ോശവിഭജനത്തെ സഹായിക്കുന്ന സൈറ്റോ കൈനിൻ, ജിബറലിൻ തുടങ്ങിയവയുടെ സാന്നിധ്യം വേണ്ടവ�ോളമുള്ള ഇവ സസ്യവളർച്ചാത്വരകങ്ങളാണ്. കീടങ്ങളുടെ പ്രാഥമിക ഘട്ടത്തെ അതിജീവിക്കുവാനും ചെടികളെ ഇവ പ്രാപ്തമാക്കും.... സൃഷ്ടി അവാർഡും നാഷണൽ ഇന്നെവേഷൻ ഫൗണ്ടേഷൻ അവാർഡും ലഭിച്ച തമിഴ്‌നാട് കാർഷിക സർവകലാശാലയിലെ ഡ�ോ. കെ. നടരാജൻ വികസിപ്പിച്ച പുളിപ്പിച്ച ഔഷധ

22

www.krishijagran.com

കീടനാശിനിയാണ് പ്രധാനമായും കീടങ്ങളെ തുരത്തുവാൻ ഉപയ�ോഗിക്കുന്നത്. കരുണാകരന്റെ ജൈവകൃഷി ഉത്പന്നങ്ങൾക്ക് സൂക്ഷിപ്പ് ശേഷിയും രുചിയും കൂടുതലാണ്. പഠിച്ച് പ്രയ�ോഗിക്കുക എന്നതാണ് പ്രായ�ോഗികമായി കൃഷിയിൽ വിജയിക്കുവാനുള്ള പാഠം. ഫിദലിന്റെ പൗരുഷം തുളുമ്പുന്ന മാസ്മരികമായ മുഴങ്ങുന്ന ശബ്ദം. ചെഗുവേര നാടകത്തിലെ അവസാനരംഗം. കരുണാകരൻ അഭിനയിച്ചു കാണിക്കുകയാണ്. ശ്വാസമടക്കി കാണികൾ സാകൂതം മുന്നിൽ ഇരിക്കുന്നു.

'ഭൂമിയിൽ നിന്ദിതരും പീഢിതരും ഉള്ള കാലത്തോളം ദു:ഖങ്ങളും ദുരിതങ്ങളും പെരുമഴയായി പെയ്യുവ�ോളം തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഈ പ�ോരാട്ടവും ആയുധങ്ങളും കൈമാറ്റം ചെയ്യപ്പെടും. ഈ വെടിയ�ൊച്ചകൾ തുടരുക തന്നെ ചെയ്യും.' പരിപാടി കഴിഞ്ഞ് പിരിയുവാൻ നേരം, കർഷകനും കർഷകസംഘം നേതാവുമായ കെ.പി ഗ�ോപാലേട്ടന്റെ വാക്കുകൾ.. ....കടുംവെട്ടിനുള്ള അമിത രാസപ്രയ�ോഗത്താൽ മലിന-മാക്കപ്പെട്ട ചെടികളുടെ വിഷക്കായകളിൽ നിന്നും തലമുറകളെ കാത്തു രക്ഷിക്കാനുള്ള സമരായുധമാണ് കരുണാകരന്


ഓർഗാനിക് ടിപ്‌സ്‌

ജൈവകൃഷി. മനുഷ്യനും ജീവജാലങ്ങളും ഭൂമിയേയും പ്രകൃതിയേയും ആശ്രയിച്ചാണ് ജീവിക്കേണ്ടത്. അല്ലാതെ ഭൂമിയും പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന നവല�ോകക്രമത്തിൽ നിന്നും വേണം മ�ോചനം. അതിന് വേണം ഒരുപാട് കരുണാകരൻമാർ.........ഫിദലുമാർ....... കാലം ഏൽപ്പിച്ച നടനപർവത്തിന് ഇടവേള നൽകി ജൈവകൃഷിയിൽ ആത്മരതി ക�ൊള്ളുമ്പോഴും ടെലിഫ�ോൺ റിസീവറിലൂടെ സഖാവ് ദേവയാനിയുടെ ശബ്ദം ഇന്നും കാതിൽ മുഴങ്ങുന്നു. ഇന്നലെയെന്ന പ�ോലെ.

'അതേ ഏംഗൽസല്ലേ ?'

കാലചക്രത്തിൽ പേരിനു മുൻപിലെ ഏംഗൽസ് എന്ന വിശേഷണം വഴിമാറി കാസ്‌ട്രോയായി. നിസ്വവർഗത്തിനായി ക�ൊരലിൽ തീതുപ്പുന്ന ഫിദൽ കാസ്‌ട്രോയുടെ സിംഹഗർജനവും കൈവിരലിൽ പച്ചമണ്ണിനെ പുളകം ക�ൊള്ളിക്കുന്ന ഫുക്കുവ�ോക്കയുടെ ജൈവകൃഷി മ�വുമായി കരുണാകരൻ പനങ്ങാട് നമ്മുടെ സമീപത്തു തന്നെ ജീവിക്കുന്നു. കൂട്ടിന് കാവലാളായി സഹധർമിണി - ജലജയും. കലയുടെ തിരുവരങ്ങിലേക്ക് പിച്ചവെക്കുന്ന അരുമസന്തതി അക്ഷയയും. കരുണാകരന്റെ ഫ�ോൺ നമ്പർ :9400632712

മീൻ ട�ോണിക്ക്

ഇതിനായി ഏഴ് നാടൻ ക�ോഴിമുട്ടകൾ എടുക്കണം. ഇവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങാ നീര് ഒരു ജാറിലേക്ക് ഒഴിക്കണം. ഏകദേശം 24 ചെറുനാരങ്ങ വേണ്ടിവരും. ചെറുനാരങ്ങാനീര് ഒഴിച്ച ജാറിൽ ക�ോഴിമുട്ടകൾ രണ്ടാഴ്ച അടച്ചുവയ്ക്കുക. അതിനുശേഷം മുട്ടപ�ൊട്ടിച്ച് ചെറുനാരങ്ങാ നീരിലേക്ക് ഒഴിക്കുക. കാൽ കില�ോഗ്രാം ശർക്കര ഉരുക്കിയതും കൂടി ചേർത്ത് ഈ ലായനി നന്നായി ഇളക്കി പത്ത് ദിവസം കൂടി അടച്ചുവയ്ക്കുക. അതിനുശേഷം രണ്ട് മില്ലി മുട്ട അമിന�ോ അമ്ലം ഒരു ലിറ്റർ ശുദ്ധജലത്തിൽ ചേർത്ത് ഇലകളിൽ ആഴ്ചയിൽ ഒരു തവണ എന്ന ത�ോതിൽ തളിച്ചു ക�ൊടുക്കാവുന്നതാണ്. ഹ്ര സ്വകാലവിളകൾക്ക് ഈ ലായനി വളരെ നല്ലതാണ്.

www.krishijagran.com

23


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ഫാം ടൂറിസം

വരൂ, തേജസ്വിനിയിലേക്ക് യാത്രപ�ോകാം

മിനി മാത്യു

ണ്ണൂർ, കാസർക�ോട് ജില്ലകളിലെ പശ്ചിമഘട്ട മലയ�ോര മേഖല പശ്ചാത്തലമായി നാളികേരവികസന ബ�ോർഡ് രൂപീകരിച്ച മലബാറിലെ ആദ്യ കേര�ോത്പാദക കമ്പനിയാണ് 'തേജസ്വിനി'. തെങ്ങു കൃഷിക്കനുയ�ോജ്യമായ കാലാവസ്ഥയും പ്രകൃതിരമണീയമായ ഭൂപ്രകൃതിയും മണ്ണിൽ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഈ കർഷക കൂട്ടായ്മയെ ഇനിയുമേറെ തേജസ്വിയാക്കുമെന്നതിൽ തർക്കമില്ല. കേരള കർണാടക അതിർത്തിയിൽ കാവേരി നദിയുടെ ഉത്ഭവ നദിയായ തേജസ്വിനി നദിയുടെ തീരരത്തെ ഫലഭൂയിഷ്ടമായ പ്രദേശമാണിവിടം. 242 ഉത്പാദക

24

www.krishijagran.com

സംഘങ്ങളും 16 ഫെഡറേഷനുകളും ചേർന്ന കമ്പനിയുടെ ആധുനിക ഫാക്ടറി സമുച്ചയം 2017 ജൂണിലാണ് പ്രവർത്തനമാരംഭിച്ചത്. കണ്ണൂരിലെ പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പിന് എതിർവശത്തായി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിന് സമീപം കമ്പനി സ്വന്തമായി വാങ്ങിയ നാല് ഏക്കർ സ്ഥലത്താണ് ഫാക്ടറി സമുച്ചയം. 10 ക�ോടി രൂപ ചെലവിൽ ആരംഭിക്കുന്ന പദ്ധതിയിൽ ജൈവവള യൂണിറ്റ്, ബയ�ോഗ്യാസ് പ്ലാന്റ്, ക�ോക്കനട്ട് ഓയിൽ യൂണിറ്റ്, സ�ോപ്പ് യൂണിറ്റ് എന്നിവ ആദ്യഘട്ടത്തിൽ പണി പൂർത്തിയാകും. രണ്ടാംഘട്ടമായി വെർജിൻ ക�ോക്കനട്ട് യൂണിറ്റ്, ഡെസിക്കേറ്റഡ് - ക�ോക്കനട്ട് മിൽക്ക് യൂണിറ്റുകളും.


ദേശീയ സഹകരണ വികസന ക�ോർപറേഷൻ

കാർഷിക�ോത്പന്ന കൃഷിക്കും ഗ്രാമ വികസനത്തിനും

ദേ

ശീയ സഹകരണ വികസന ക�ോർപ്പറേഷൻ (എൻ.സി.ഡി. സി) കാർഷിക�ോത്പന്നങ്ങളുടെ ഉത്പാദനം, സംസ്‌കരണം, വിപണനം, സംഭരണം കയറ്റുമതി, ഇറക്കുമതി തുടങ്ങിയ വിവിധ കാർഷിക പ്രവർത്തനങ്ങൾ സഹകരണ പ്രസ്ഥാനത്തിലൂടെ പ്രോത്സാഹിപ്പിച്ചുവരുന്നു. •

പഞ്ഞി കടയൽ, അമർത്തൽ, നൂൽനൂൽക്കൽ, വസ്ത്രനിർമാണം.

പഞ്ചസാരയും മറ്റ് കാർഷിക സംരംഭ യൂണിറ്റുകളും.

സഹകരണ സംഘങ്ങൾ വഴി അവശ്യ ഉപഭ�ോഗ വസ്തുക്കളുടെ വിതരണം.

എല്ലാ വിധ വ്യവസായ സഹകരണസംഘങ്ങൾ, ഗ്രാമീണ കുടിൽവ്യവസായങ്ങൾ, കരകൗശല വ്യവസായങ്ങൾ മുതലായവ.

വായ്പാ-സേവന സഹകരണ സംഘങ്ങൾ (കാർഷിക വായ്പ/സേവനങ്ങൾ/ ജലസേചനം, ഗ്രാമീണമേഖലകളിലെ

സൂക്ഷ്മജലസേചനം, വിന�ോദസഞ്ചാരം, അതിഥി സത്കാരം, ഗതാഗതം, ആര�ോഗ്യസംരംക്ഷണം, വിദ്യാഭ്യാസം മുതലായവ). •

തെരഞ്ഞെടുത്ത ജില്ലകളിൽ സംയ�ോജിത സഹകരണ വികസന പദ്ധതികൾ.

സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് മത്സ്യകൃഷി, ക്ഷീരവികസനം, മൃഗപരിപാലനം, ക�ോഴിവളർത്തൽ, ആദിവാസി സഹകരണസംഘങ്ങൾ, കൈത്തറി, കയർ, ചണം, പട്ടുനൂൽപ്പുഴു വളർത്തൽ, വനിതാക്ഷേമം, മലയ�ോരവികസനം, പുകയിലക്കൃഷി, ത�ൊഴിലാളികൾ.

കമ്പ്യൂട്ടർവത്കരണത്തിന് സഹായം.

എൻ.സി.ഡി.സി നൽകിയിട്ടുള്ള വായ്പകൾ മുഴുവൻ തിരിച്ചടവ് വന്നിട്ടുള്ളതാണ്. വായ്പാ വീണ്ടെടുക്കൽ ത�ോത് 99.5 ശതമാനമാണ്. 70313 ക�ോടി രൂപയുടെ ധനസഹായം ഇതിന�ോടകം എൻ.സി.ഡി.സി വിവിധ സഹകരണ വികസന പരിപാടികൾക്ക് ലഭ്യമാക്കിക്കഴിഞ്ഞു.

ദേശീയ സഹകരണ വികസന ക�ോർപ്പറേഷൻ (NCDC)

(ഐ.എസ്.ഒ.9001:2015 അംഗീകൃത സംഘടന)

4, സിരി ഇൻസ്റ്റിറ്റ�ഷണൽ ഏരിയ, ഹൗസ് ഖാസ്, ന്യൂഡൽഹി-110016 ഫ�ോൺ: 26567475, 26567026, 26567202, 26567140 ഫാക്‌സ്: 0091-011-26962370, 26516032 വെബ്‌സൈറ്റ്: www.ncdc.in www.krishijagran.com

25


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

എളിയ തുടക്കം

2010 ൽ ചെറുപുഴയിലെ 10 കർഷകർ ചേർന്ന് രൂപീകരിച്ച തേജസ്വിനി ഇക്കോ ഫാം സ�ൊസൈറ്റിയാണ് കേര കർഷക കൂട്ടായ്മയായ തേജസ്വിനി കമ്പനിയായി പരിണമിച്ചത്. നാളികേര കർഷകരുടെ പ്രശ്‌നങ്ങൾക്ക് നാളികേരത്തിലൂടെ തന്നെ പരിഹാരം കാണുന്ന ഘട്ടത്തിലേക്ക് കർഷകശ്രീ അവാർഡ് ജേതാവ് സണ്ണിജ�ോർജ് ഇളംതുരുത്തിയിലിന്റെ സാരഥ്യത്തിൽ കമ്പനി എത്തിക്കഴിഞ്ഞു. കേരകർഷക കൂട്ടായ്മയുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി കമ്പനി ഡയറക്ടർ ബ�ോർഡംഗങ്ങളും സജീവമായി രംഗത്തുണ്ട്. തേജസ് ബ്രാൻഡിൽ വെളിച്ചെണ്ണ, സമൃദ്ധി ജൈവവളം, തേജസ് ബാത്ത് സ�ോപ്പ്, പാംഫ്രഷ് നീര, മഞ്ഞൾപ�ൊടി തുടങ്ങിയ ജൈവ ഉത്പന്നങ്ങളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. 500 ജൈവ കർഷകർ 1500 ഏക്കറിലായി ജൈവകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. ഓർഗാനിക് സർട്ടിഫിക്കേഷൻ ലേബലിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചാൽ വിലയിൽ 50 ശതമാനം വർധനവെങ്കിലം കർഷകർക്ക് ലഭിക്കണമെന്നാണ് കമ്പനി ചെയർമാന്റെ അഭിമതം. സംസ്ഥാന ഗവൺമെന്റിന്റെ ജൈവകൃഷിക്കുള്ള ഈ വർഷത്തെ അവാർഡ് ലഭിച്ചത് ത്രിതല കൂട്ടായ്മയിൽ അംഗമായ ജ�ോയ് പെരുമാട്ടികുന്നേലിനാണ്. കഠിനാധ്വാനം കൈമുതലാക്കി ദൃഢനിശ്ചയത്തോടെയും ദീർഘവീക്ഷണത്തോടെയും പദ്ധതികൾ ആസൂത്രണം ചെയ്തുക�ൊണ്ടാണ് കമ്പനി മുന്നേറുന്നത്. കൃഷിക്കാരുടെ ഭാഗത്തുനിന്നും ലഭിച്ച ഷെയർ വിഹിതവും നബാർഡിൽ നിന്നു ലഭിച്ച രണ്ടു ക�ോടി രൂപയുടെ ല�ോണും കമ്പനിയുടെ 'സമൃദ്ധി ജൈവവളം' പഞ്ചായത്തടിസ്ഥാനത്തിൽ വിറ്റുകിട്ടിയ ലാഭവും കൂടി ചേർത്താണ് ഫാക്ടറി സമുച്ചയത്തന്റെ നിർമാണം പൂർത്തിയാക്കുന്നത്. കമ്പനി സൈറ്റിലെ ചരിവു ഭൂമി തട്ടുതട്ടുകളായി തിരിച്ച് പാഴ്‌ചെലവുകളില്ലാതെയാണ് ഫാക്ടറി നിർമാണം. ഈ വർഷം 10 പഞ്ചായത്തുകളിൽ ജൈവവളം വിതരണം ചെയ്യാനുള്ള ഓർഡർ പ്രതീക്ഷിക്കുന്നു. കർഷക സംഘങ്ങൾ വഴി വിതരണം ചെയ്യുന്ന വളത്തിന് സംഘാംഗങ്ങൾക്കിടയിൽ തന്നെ നല്ല ഡിമാന്റുണ്ട്. ജൈവവളം യൂണിറ്റ്, തെങ്ങുൾപ്പെടെയുള്ള വിവിധ കാർഷികവിളകളുടെ തൈകളും വിത്തുകളും ഉത്പാദിപ്പിച്ച് മിതമായ നിരക്കിൽ ലഭ്യമാക്കുന്ന നഴ്‌സറി, ക�ൊപ്ര ഡ്രയർ യൂണിറ്റ് എന്നിവയ്ക്ക് നബാർഡ് രണ്ടു ക�ോടി രൂപ അനുവദിച്ചു

26

www.krishijagran.com

കഴിഞ്ഞു. പ്രതിദിനം 25,000 നാളികേരം സംസ്‌കരിക്കാൻ ശേഷിയുള്ള ക�ൊപ്ര ഡ്രയർ, മെച്ചപ്പെട്ട ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ നിർമാണം ലക്ഷ്യമിട്ട് ആധുനിക രീതിയിലുള്ള ഫുഡ് ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയ�ോഗിച്ച് നിർമിച്ച എക്‌സ്‌പെല്ലർ യൂണിറ്റാണ് (കയറ്റുമതി ലക്ഷ്യമിട്ട് ) ഇവിടെ


യൂണിറ്റാണിത്. ഇവിടെ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ, സ�ോപ്പ് നിർമാണ യൂണിറ്റിലേക്ക് ഉപയ�ോഗിക്കുന്നു. പ്രതിദിനം 1000 സ�ോപ്പുകളാണ് ഈ യൂണിറ്റിൽ നിർമിക്കുന്നത്. 2.70 ക�ോടി രൂപയുടെ പദ്ധതിയാണിത്. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ക�ോർപറേഷനുമായി ചേർന്ന് ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റിന്റെ നിർമാണവും ഇത�ോട�ൊപ്പം പുര�ോഗമിക്കുന്നു.

നീര ഉത്പാദനവും ടെക്‌നീഷ്യൻ പരിശീലനവും

ഇപ്പോൾ കമ്പനിക്ക് പ്രതിദിനം 500 ലിറ്റർ നീരയ്ക്കാണ് ഡിമാന്റുള്ളതെന്ന് കമ്പനി ഡയറക്ടറും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും കമ്പനിയുടെ വൈസ് ചെയർമാനുമായ ജ�ോസ് പറയുൻകുഴി പറഞ്ഞു. കമ്പനിയുടെ നീര ഉത്പാദനം 2000 ലിറ്ററിലെത്തിയാൽ സംസ്‌കരണരംഗത്തേക്ക് കടക്കാൻ താത്പര്യമുണ്ട്. പരിശീലനം സിദ്ധിച്ച 80 ലേറെ നീര ടെക്‌നീഷ്യന്മാർ നീര ടാപ്പിങ്ങിൽ ഏർപ്പെട്ടിരിക്കുന്നു. കമ്പനി ചെയർമാൻ സണ്ണി ജ�ോർജിന്റെ മകൻ പ്രിൻസ് ഉൾപ്പെടെ നീര ടെക്‌നീഷ്യൻ പരിശീലന രംഗത്തേക്ക് ഉത്സാഹത്തോടെ കടന്നുവന്നിരിക്കുന്ന ചെറുപ്പക്കാർ ഏറെയാണ്.

ഇക്കോ ഫാം ടൂറിസം

സ്ഥാപിക്കുന്നത്. പ�ൊതിച്ച നാളികേരം എക്‌സ്‌പെല്ലർ യൂണിറ്റിലേക്കും ത�ൊണ്ട് ഡീഫൈബറിങ് യൂണിറ്റിലേക്കും ചകിരിച്ചോർ ജൈവവളയൂണിറ്റിലേക്കും ഒരേ സമയം മാറ്റാനുള്ള സംവിധാനമ�ൊരുക്കിയിട്ടുണ്ട്. പ�ൊട്ടിച്ചെടുത്ത തേങ്ങയുടെ വെള്ളം പാഴാക്കിക്കളയാതെ വിനാഗിരി യൂണിറ്റും തയാറായി വരുന്നു. മണിക്കൂറിൽ 800 കില�ോ ക�ൊപ്ര സംസ്‌കരിക്കാവുന്ന എക്‌സ്‌പെല്ലർ

ഇക്കോ ഫാം ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ദൈവത്തിന്റെ സ്വന്തം നാടിന്റെ ഔഷധ ആര�ോഗ്യപാനീയമായ 'പാം ഫ്രെഷ് ' നീര ടൂറിസ്റ്റുകൾക്കിടയിൽ പ്രോത്സാഹിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. കമ്പനിയുടെ പാലവയലിൽ ട്രെക്കിങ് ക്യാമ്പിലെത്തുന്ന സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട നാടൻ ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കുന്നതിനും സൗകര്യങ്ങൾ ഉണ്ട്. കമ്പനി ഡയറക്ടർ ജ�ോസ് ഉറുമ്പുകാട്ടിലിനാണ് ചുമതല. ഇത�ോട�ൊപ്പം നീര ടാപ്പിങ് ഡെമ�ോൺസ്‌ട്രേഷൻ നടത്തുകയും തത്സമയം നീര ടാപ്പുചെയ്ത് നൽകുകയും ചെയ്യാം. ഫാം ടൂറിസത്തിന്റെ ഭാഗമായി കൂടുതൽ ഗ്രാമീണ ഗൃഹങ്ങളെ ജൈവ കൃഷിയും ആയുർവേദവും ട്രെയിനിങ് സെന്ററുകളുമായി ക�ോർത്തിണക്കി ഈ മേഖലയിൽ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഫാം ടൂറിസം പ്രമ�ോട്ട് ചെയ്യുന്നതിന് 10 ഏക്കർ കൃഷി സ്ഥലം പ്രത്യേകമായി കമ്പനി വാങ്ങാൻതയാറെടുക്കുന്നു. കേരള, കർണാടക അതിർത്തിയിലെ മുന്ധാരി ഫ�ോറസ്റ്റിന് സമീപസ്ഥലങ്ങളായ പാലയൽ, കാനം വയൽ, റാണിപുരം, ക�ൊട്ടത്തലച്ചി പ്രദേശങ്ങൾ വിന�ോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മേഖലകളാണ്. www.krishijagran.com

27


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

കണ്ണൂർ വിമാനത്താവളം വരുന്നത�ോടുകൂടി കൂടുതൽവിദേശസഞ്ചാരികളെ ഈ ഇക്കോസ്‌പ�ോട്ടുകളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ടൂറിസം സെന്ററിലേക്ക് വാഹന സൗകര്യവും ടൂറിസ്റ്റുകൾ തിരിച്ചുപ�ോകുന്നതുവരെയുള്ള മറ്റെല്ലാവിധ അഥിതി സത്കാരങ്ങളും ഒരുക്കും. തേജസ്വിനി പുഴയിൽ വാട്ടർ ഷാഫ്റ്റിങ് ഒരുക്കിയിട്ടുണ്ട്.

വിസ്മയ കാഴ്ചകളുടെ കൃഷിയിടം കമ്പനി സാരഥിയുടെ കുടുംബമ�ൊന്നടങ്കം കാർഷികവൃത്തിയിലും കമ്പനി പ്രവർത്തനങ്ങളിലും അദ്ദേഹത്തെ സഹായിച്ചുവരുന്നു. തെങ്ങിന�ൊപ്പം സമ്മിശ്ര കൃഷിയുടെ ഉറവിടമാണിവിടം. എല്ലാവിധ ഫലവൃക്ഷങ്ങളും വളർത്തുമൃഗങ്ങളായ ആട്, പശു, മുയൽ, ക�ോഴി, താറാവ്, മീൻകുളം എന്നിവ

28

www.krishijagran.com

സണ്ണിയുടെ പുരയിടത്തിലുണ്ട്. ഇത�ോട�ൊപ്പം ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ കൃഷി എന്നിവയും ജൈവരീതിയിൽ കൃഷി ചെയ്യുകയും മെച്ചപ്പെട്ട വിപണി കണ്ടെത്തുകയും ചെയ്യുന്നു. 10 വർഷം മുമ്പ് ഓർഗാനിക് സർട്ടിഫിക്കേഷൻ ലഭിച്ച പൂർണ ജൈവകൃഷിയിടമാണിത്. കുന്നിൻ നെറുകയിൽ രണ്ടു പ്ലോട്ടുകളിലായി 1000 ൽപ്പരം പ്ലാവുകളും അതിൽ വളർത്തിയിരിക്കുന്ന കുരുമുളകു ക�ൊടിയും കശുമാവിൻ ത�ോട്ടവും ഏതു കർഷകനും മാതൃകയാക്കാം. കൃഷി എത്രയധികം ആദായകരമായി മാറ്റആമെന്ന് കാണിച്ചുതരുന്ന പഠാശാലയാണ് കർഷകശ്രീ ജേതാവായ സണ്ണിയുടെ കൃഷിയിടം. സണ്ണി ജ�ോർജിന്റെ ഫ�ോൺ നമ്പർ: 9495147228 നാളികേരവികസന ബ�ോർഡിൽ പബ്ലിസിറ്റി ഓഫീസറാണ് ലേഖിക


\m-fntI-c kw-kvI-c-W bq-Wn-äp-IÄ Øm-]n-¡p-ó-Xn-\v km-¼¯n-I k-lm-b-¯n-\pw km-t¦Xn-I hn-Zy-IÄ¡pw _-Ô-s¸Sp-I: sSIv-t\mf-Pn an-j-³ Hm¬ tIm¡-\«v \m-fntI-c kw-kv-I-c-W-¯n\pw D-Xv-¸ó ssh-hnv-[y-h-Xv-¡-c-W-¯n-\pw km¼-¯nI klmbw Fñm K-h¬-saâv Øm-]-\-§Ä¡pw k-lI-c-W kw-L-§Ä¡pw km-t¦Xn-I hn-Zy hn-I-kn-¸n-¡p-ó-Xn\v ]²-Xn sN-e-hnsâ 100 i-X-am-\w ]-c-amh[n 75 e£w cq] h-sc- km¼-¯nI klmbw k-ó-² kw-L-S-\-IÄ¡pw hy-àn-K-X kw-cw-`-§Ä¡pw a-äv K-th-j-W Øm-]-\-§Ä¡pw km-t¦Xn-I hn-Zy hn-I-kn-¸n-¡p-ó-Xn\v sN-e-hn-sâ 75 i-X-am-\w ]-c-am-h[n 35 e£w cq] h-sc- km¼¯nI klmbw \n-e-hn-ep-Å kw-kvIcW bq-Wn-äp-IÄ B-[p-\n-I-h-Xv-¡-c-n-¡póXn\pw hn-I-kn-¸n-¡p-ó-Xn\pw km-¼¯n-I k-lm-bw e-`y-am-Wv aq-ey hÀ[n-X \m-fn-tI-c- D-Xv-¸-ó-§fm-b ]m-bv-¡v sNbv-X I-cn-¡n³-shÅw, shÀ-Pn³ tIm-¡\-Sv Hm-bnð, XqÄ tX-§, tX-§m-]mð s]mSn, \m-fntI-c Nn-]vkv, \m-fntI-c {Iow, I-cn-¡v, ekn, hn-\m-Kncn, Nn-c-«-¡cn, Xp-S-§n-b-h-bp-sS \nÀ½m-W bq-Wn-äp-Ifpw km-¼¯n-I k-lm-b-¯n-\v ]-cn-K-Wn¡pw g

g

g

g

Coconut Development Board

xÉÉÊ®úªÉ±É Ê´ÉEòÉºÉ ¤ÉÉäbÇ÷

P.B. No.1021, Kera Bhavan, Near SRV High School, Kochi – 682 011, Kerala, India. Phone: 0484-2376265, 2377267, 2377266, 2376553, Fax:91 484-2377902, E-mail:cdbkochi@gmail.com, kochi.cdb@gov.in, web:www.coconutboard.gov.in

www.krishijagran.com

29


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ശ്രേഷ്ഠഫലം

2014-15 ലെ കണക്കുകൾ പ്രകാരം കേരളത്തിൽ 92203 ഹെക്ടറിലുള്ള പ്ലാവ് കൃഷിയിൽ നിന്ന് ഏകദേശം 293 ദശലക്ഷം ചക്കയാണ് ഉത്പാദിപ്പിക്കുന്നത്. ഇവയിൽ മൂന്നിൽ ഒരംശം മാത്രമാണ് ശരിയായി വിനിയ�ോഗിക്കുന്നത്. പ്ലാവ് കൃഷി വ്യാപിപ്പിക്കേണ്ടതും ചക്കയുടെ മൂല്യവർധിത ഉത്പനങ്ങൾക്ക് കളമ�ൊരുക്കേണ്ടതും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മലയാളി മനസ്സിരുത്തിയാൽ വേണമെങ്കിൽ ചക്ക വേരേലും കായ്ക്കും. ചക്ക - കുപ്പയിലെ ഈ മാണിക്യത്തെ ഇനിയെങ്കിലും നമുക്ക് തിരിച്ചറിയാം; അംഗീകരിക്കാം.

പ്ലാവും കല്പവൃക്ഷം 30

www.krishijagran.com


ജയതി കെ. നായർ

ടങ്കഥയിലെ 'ശിങ്കാരപ്പെട്ടി' ഇന്നോളം നമുക്കജ്ഞാതമായിരുന്ന നിരവധി അത്ഭുതഗുണങ്ങളുടെ സമൃദ്ധമായ കലവറയാണിന്ന്. സമസ്തഭാഗങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പ്രയ�ോജനപ്രദമായ പ്ലാവ് ഇന്ന് കല്പവൃക്ഷത്തിന്റെ ശ്രേഷ്ഠപദവിയിലാണ്. ചക്കയാകട്ടെ സമ്പൂർണ ഉപയ�ോഗയ�ോഗ്യമായ ഭീമൻ പഴവും. സാധാരണക്കാരന്റെ എല്ലാം തികഞ്ഞ പ�ോഷകാഹാരവുമാണ്. ഒരുകാലത്ത് കേരളീയരുടെ ഭക്ഷണശീലത്തിൽ ചക്ക അവിഭാജ്യമായിരുന്നു. വൃശ്ചികത്തിൽ പൂക്കുന്ന പ്ലാവിൽ കർക്കിടകമാസം വരെ ചക്ക ഒഴിയാതെ കാണുമെന്നത് ഇതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. ഉയർന്ന പ�ോഷകമൂല്യമുള്ള അവക്കാഡ�ോ, ഒലീവ് എന്നി ഫലങ്ങൾക്കൊപ്പമാണ് ചക്കയുടെ സ്ഥാനം. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനുകൾ, ഭക്ഷ്യനാരുകൾ, ധാതുലവണങ്ങൾ, മാംസ്യം, അന്നജം എന്നിവയുടെ സന്തുലിത സാന്നിധ്യവും എന്നാൽ ക�ൊഴുപ്പിന്റെ അസാന്നിധ്യവും ചക്കയെ സമീകൃത ഭക്ഷത്തിന്റെ ശ്രേണിയിലെത്തിച്ചിരിക്കുന്നു. ഊർജസ്രോതസ്, ക�ൊഴുപ്പില്ലായ്മ, ഔഷധഗുണങ്ങൾ, പ�ോഷക സമ്പന്നത, ഭക്ഷ്യനാരുകളുടെ സമൃദ്ധി എന്നി ശ്രേഷ്ഠതയാർന്ന ഗുണങ്ങൾ ചക്കയെന്ന ഫലത്തിന് മാത്രം സ്വന്തം. ചക്ക വാണിജ്യാടിസ്ഥാനത്തിൽ ഉപയ�ോഗപ്പെടുത്തി വർഷം മുഴുവനും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാൻ സഹായകമാണ്. അനന്തമായ മൂല്യവർധന സാധ്യതകളും ഉയർന്ന പ�ോഷകഗുണങ്ങളും ഔഷധഗുണവും ഒത്തിണങ്ങിയ സമീകൃത ജൈവപച്ചക്കറിയെന്നും ചക്കയെ വിശേഷിപ്പിക്കാം. പ്ലാവാകട്ടെ ഏറ്റവും കുറച്ച് പരിചരണമുറ മാത്രം ആവശ്യമുള്ളതും ദ്രുതവളർച്ചയും ഫലസമൃദ്ധിയും ര�ോഗപ്രതിര�ോധശേഷിയും കാലാവസ്ഥാ അതിജീവനവും കൈമുതലായ കല്പവൃക്ഷവും.

ആര�ോഗ്യപരിപാലനത്തിൽ ചക്കയുടെ മഹത്തായ പങ്ക് ന�ോക്കാം •

ചക്കയിലടങ്ങിയ ബീറ്റ കര�ോട്ടിൻ അർബുദ പ്രതിര�ോധിയാണ്. ജാക്വലിൻ ഘടകം എയ്ഡ്‌സിനെ ചെറുക്കും.

ജീവകം സി രക്തത്തിലെ പ്രമേഹം നിയ�ിക്കും

പ�ൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കും.

ആസ്ത്മ നിയ�ണവിധേയമാക്കും ത്വക്ക് ര�ോഗപരിഹാരത്തിന് ചക്കക്കുരു അത്യുത്തമം

എല്ലുകൾക്ക് ബലം നൽകും.

തൈറ�ോയിഡ് ഗ്രന്ഥികളുടെ ആര�ോഗ്യപരമായ പ്രവർത്തനം ഉറപ്പാക്കും

വിളർച്ചയ്ക്ക് പരിഹാരം

ര�ോഗപ്രതിര�ോധശക്തി വർധിപ്പിക്കും

ദഹനപ്രക്രിയ ക്രമീകരിച്ച് മലബന്ധം ഇല്ലാതാക്കും.

അമൂല്യമായ ഊർജസ്രോതസ്

കണ്ണുകളുടെയും ത്വക്കിന്റെയും ആര�ോഗ്യവും തിളക്കവും നിലനിർത്തും

ചുളിവുകൾ നീക്ക് മുഖകാന്തി വർധിപ്പിക്കും

ശരീരകലകളുടെ നാശം തടഞ്ഞ് അകാലവാർധക്യം അകറ്റും

മുടി വളരാൻ സഹായിക്കും

ഇത്രമാത്രം ഗുണഗണങ്ങളാൽ സമ്പന്നമായ ചക്ക നമുക്ക് പ്രദാനം ചെയ്യുന്ന പ്ലാവും സമ്പൂർണമായും ഉപയ�ോഗയ�ോഗ്യമാണ്. വേര്, ത�ൊലി, കമ്പുകൾ, തടി, പ്ലാവില, ഇലഞെട്ട് എല്ലാം ഔഷധ കേദാരങ്ങളാണ്. ചക്കയിൽ നിരവധി ഇനങ്ങളുണ്ട്. ചുവന്ന ചുളയൻ, താമരവരിക്ക, തേൻവരിക്ക, മുട്ടംവരിക്ക, തേങ്ങച്ചക്ക, വെള്ളാരൻ, ചെമ്പരത്തി വരിക്ക എന്നിവയെല്ലാം പ്രസിദ്ധമാണ്. ചക്കയിൽനിന്ന് ഏകദേശം നൂറ്റി അൻപതിൽപ്പരം ഉത്പന്നങ്ങൾ തയാറാക്കാനാകും. പച്ച ചക്ക ഉപയ�ോഗിച്ച് ഇറച്ചിത്തോരൻ (ഡമ്മി മീറ്റ് ), ഇടിച്ചക്കത്തോരൻ, കട്‌ ലറ്റ്, സമ�ോസ, പഫ്‌സ്, അച്ചാറുകൾ, അവിയൽ, മെഴുക്കുപുരട്ടി എന്നിങ്ങനെ നിരവധി വിഭവങ്ങൾ. കൂടാതെ ഉപ്പേരി, ബജി, പായസം, ശർക്കരവരട്ടി, പപ്പടം, വറ്റൽ, ദ�ോശ, ന്യൂഡിൽസ്, ബിരിയാണി എന്നിവ വാണിജ്യാടിസ്ഥാനത്തിൽ തയാറാക്കാം. ഉണക്കിപ്പൊടിച്ചാൽ ധാന്യമാവിന് പകരം ഉപയ�ോഗിക്കാം. പുട്ട്, ഉപ്പുമാവ്, ഇടിയപ്പം, ചപ്പാത്തി, അച്ചപ്പം, മധുരസേവ, പക്കാവട, മുറുക്ക് എന്നിവ ഉണ്ടാക്കാം. ചക്കപ്പഴം ഉത്പന്നങ്ങൾ നിരവധി. സ്‌ക്വാഷ്, ജാം,തേൻ, ചക്കവരട്ടി, ഹൽവ, തെര, ഐസ്‌ക്രീം, വൈൻ, വിനാഗിരി, ഉണ്ണിയപ്പം, കുമ്പിളപ്പം എന്നിവ ഇവയിൽ ചിലതു മാത്രം. ചക്കക്കുരു ഉണക്കിപ്പൊടിച്ച് കേക്ക്, ബിസ്‌ക്കറ്റ്, ചമ്മന്തിപ്പൊടി, അവലൂസ്‌പ�ൊടി എന്നിവ ഉണ്ടാക്കാം. ചക്കച്ചവിണി, പച്ചമടൽ എന്നിവയാൽ നിർമിതമായ അച്ചാറുകളും ജെല്ലിയും കട്‌ലറ്റുമെല്ലാം ഇന്ന് സുലഭമാണ്. ഇതിനെല്ലാമുപരി ചക്ക അവശിഷ്ടങ്ങൾ കാലിത്തീറ്റ, കമ്പോസ്റ്റ്, ബയ�ോഗ്യാസ് എന്നിവയ്ക്കും പ്രയ�ോജനപ്പെടുത്താം. ചുരുക്കിപ്പറഞ്ഞാൽ കളയാൻ യാത�ൊന്നും ബാക്കിയില്ലാത്ത അടിമുടി ഉപയ�ോഗപ്രദമായ പ്ലാവെന്ന കല്പവൃക്ഷവും പ്ലാക്കയെന്ന (ചക്ക) അത്ഭുത ഫലവും ഇവയുടെ മൂല്യവർധനവിനും ശാസ്ത്രീയമായ കൃഷിക്കുമുള്ള എല്ലാവിധ പരിശ്രമങ്ങളും കേരളത്തിൽ പ്രതീക്ഷാനിർഭരമായ നാളെയുടെ സംരംഭങ്ങളാണ്. കൃഷിവകുപ്പ് മുൻ ജ�ോയിന്റ് ഡയറക്ടറാണ് ലേഖിക, ഫ�ോൺ: 8606868336 www.krishijagran.com

31


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

വിജയവഴി

മന�ോജും

വാഴ�ഷിയും പിന്നെ െജല്ലിക്കെട്ടും

ജെ

അഭിലാഷ് കരിമുളയ്ക്കൽ

ല്ലിക്കെട്ട് തമിഴ്‌നാട്ടിലാണെങ്കിലും അതിന്റെ ആവേശവും കനലും അതിർത്തികടന്നും നമുക്ക് കാണാൻ കഴിയും. ജെല്ലിക്കെട്ടിനുള്ള ലക്ഷണമ�ൊത്ത മൂരിക്കുട്ടന്മാരെ വളർത്തി ഒരുക്കി മ�ോഹവില വാങ്ങുന്ന കർഷകരും നമുക്കിടയിലുണ്ട്. ജെല്ലിക്കെട്ടിന്റെ സാധ്യതകൾ ക�ൊയ്യുന്നവർ.

32

www.krishijagran.com

അതിർത്തി ഗ്രാമമായ പാലക്കാട് ജില്ലയിലെ വടകരപ്പതിയിൽ ഇത്തരമ�ൊരു യുവ കർഷകനാണ് മന�ോജ്. ലക്ഷണമ�ൊത്ത മൂരിക്കുട്ടന്മാരെ വളർത്തി ചെറു മത്സരങ്ങളിൽ പങ്കെടുപ്പിച്ച് കാഷ് അവാർഡ് അടക്കമുള്ള സമ്മാനങ്ങൾ വാങ്ങുകയും ചിലപ്പോൾ ചില മൂരികളെ മ�ോഹവിലയ്ക്കു വിൽക്കുകയും ചെയ്യുന്ന മന�ോജിന്റെ സവിശേഷ കൃഷിരീതികൾ


പരിചയപ്പെടുത്തുന്നു. മന�ോജിന്റെ മൃഗപരിപാലനവും കൃഷിരീതിയുമ�ൊക്കെ നമുക്കും മാതൃകയാക്കാം. എല്ലാ കർഷകരും വാഴ കൃഷിചെയ്യുന്നത് കുല വെട്ടാനാണ്. മന�ോജ് കൃഷി ചെയ്യുന്നത് ഇല വെട്ടാനാണ്. നാലായിരം ഞാലിപ്പൂവനിൽ നിന്ന് ഒന്നിടവിട്ട ദിവസം 600 മുതൽ 800 വരെ ഇലകൾ മുറിക്കുന്നു. അതും തുടർച്ചയായി മൂന്നു വർഷം. പാലക്കാട് ജില്ലയിലെ വടകരപ്പതി എന്ന തമിഴ് അതിർത്തി ഗ്രാമപഞ്ചായത്തിൽ മേന�ോൻപാറ വളയക്കാരൻചണ കൃഷ്ണകൃപയിൽ മന�ോജിന് മൂന്നു ഏക്കറിൽ കൃഷിയുണ്ട്. ചെറുതും വലുതുമായി 200 തെങ്ങുകൾ, അവയ്ക്കിടയിൽതന്നെ ഒരേക്കറിൽ ഇലവാഴകൃഷി. തീറ്റപ്പുല്ലു കൃഷി 50 സെന്റിൽ പിന്നെ പച്ചക്കറികളും. കൂടാതെ നല്ലൊരു ക്ഷീര കർഷകൻ കൂടിയാണ് മന�ോജ്. മൂന്നു സങ്കരയിനം കറവപ്പശുക്കളും ഒരു നാടൻ പശുവും പുറമെ രണ്ടു ജ�ോഡി മൂരിക്കുട്ടന്മാരും. ഒരേ ചെലവിൽ ഒരേ സ്ഥലത്ത് മൂന്നു വർഷം ഇലകൾ വെട്ടാൻ പാകത്തിലുള്ള ഞാലിപ്പൂവൻ

കൃഷി മന�ോജിന് നല്ല വരുമാനം നൽകുന്നു. സാധാരണ സമയങ്ങളിൽ ഒരു വാഴയിലയ്ക്ക് മിനിമം നാലു �പയിലധികം കിട്ടും. കല്യാണ സീസണായാൽ നല്ല വിലയും കിട്ടും. ഇല മുറിക്കാൻ വിദഗ്ധരായ ത�ൊഴിലാളികളുണ്ട്. അവർ ഇലകൾ മുറിച്ചു കെട്ടുകളാക്കി വയ്ക്കും. ഒരു ഇലയ്ക്ക് ഒരു രൂപയാണ് കൂലി. സ്ഥിരം കച്ചവടക്കാരുമായി കരാർ ചെയ്താൽ അവർ ത�ോട്ടത്തിൽ നിന്നു തന്നെ വാഴയിലകൾ ക�ൊണ്ടുപ�ോകും. ഒരു ത�ോട്ടത്തിൽ നിന്ന് മൂന്നു വർഷം തുടർച്ചയായി ഇല മുറിക്കാം. തള്ള വാഴയിൽ നിന്ന് ഇല വെട്ടിത്തീരുമ്പോഴേക്കും പിള്ളവാഴ രണ്ടെണ്ണം രണ്ടു വശങ്ങളിലായി വളർന്നു പ�ൊങ്ങിയിരിക്കും. അതങ്ങിനെ തുടരും. അടുത്ത തലമുറയിലേക്കും നീളും ഈ ഇലവാഴ കൃഷി. കുല വെട്ടിയ വാഴയിൽ നിന്ന് ചെറു കുലകൾ കിട്ടും. അവ കന്നുകാലികൾക്ക് ആഹാരമാക്കും. ഞാലിപ്പൂവൻ വാഴ നട്ട് അഞ്ച്, ആറ് മാസം മുതൽ ഇലകൾ മുറിച്ചു തുടങ്ങാം. ഒരു വാഴയിൽ നിന്ന് ആദ്യ വർഷം 16 മുതൽ 18 ഇല വരെ കിട്ടും. നല്ല വളവും വെള്ളവും www.krishijagran.com

33


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

വിജയവഴി

നൽകണം. രാസവളത്തിൽ യൂറിയയും പ�ൊട്ടാഷുമാണ് നല്ലത്. അടിവളമായി ധാരാളം ഉണങ്ങിയ ചാണകപ്പൊടി നൽകും. ഒറു വാഴ വെട്ടിത്തീരുമ്പോൾ അതിന്റെ തട ചെറുതായി നറുക്കി അതിനു ചുവട്ടിൽ തന്നെ ഇട്ട് മണ്ണ് അടുപ്പിച്ചുക�ൊടുക്കും. നന്നായി പരിചരിച്ചാൽ ആഴ്ചയിൽ ഒരു ഇല വീതം കിട്ടും. ഇലവാഴ കൃഷിക്ക് ഞാലിപ്പൂവനും മൈസൂർ പൂവനും നല്ലതാണ്. എന്നാൽ ഞാലിക്ക് വലിയ ര�ോഗമ�ോ കീടമ�ോ വരാറില്ല. വലിയ പ�ൊക്കവും വയ്ക്കാറില്ല. അതുക�ൊണ്ട് ഞാലിയാണ് ഏറ്റവും നല്ലത്. പണ്ടുകാലത്ത് കൃഷിക്ക് ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് ഉഴവു മാടുകൾ. ഉഴവു നടത്താനും ഭാരം വലിക്കാനും പ്രത്യേകം മൃഗങ്ങളെ വളർത്തിയിരുന്നു. കാളകൾ, പ�ോത്തുകൾ എന്നിങ്ങനെയുള്ളവ മിക്ക വീടുകളിലും സ്വന്തമായി ഉണ്ടാവും. പിൽക്കാലത്ത് കൃഷി യ�വത്കൃതമായപ്പോൾ മിക്ക കർഷകരും പ�ോത്തിനെയും കാളയെയും വളർത്താതെയായി. എന്നിരുന്നാലും ചില വലിയ കർഷകർ മൂരി വളർത്തൽ അഭിമാനമായി ഏറ്റെടുത്തു. തുടർന്ന് ഒന്നിലധികം ജ�ോഡി കാളകളെ

34

www.krishijagran.com

വളർത്തി വില്ലുവണ്ടിയുണ്ടാക്കി അതിൽ ക്ഷേത്രങ്ങളിലേക്കും മറ്റും തീർഥയാത്ര നടത്തുമായിരുന്നു. അത് തുടരുന്ന കർഷകർ ഇപ്പോഴും തമിഴ്‌നാട്ടിൽ ധാരാളമുണ്ട്. ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമായും മൂരിക്കുട്ടന്മാരെ വളർത്തുന്ന രീതിക്ക് ബന്ധമുണ്ട്. ഏതാണ്ട് 3500 വർഷത്തെ പാരമ്പര്യമാണത്രെ ജെല്ലിക്കെട്ടിന്. ജെല്ലിക്കെട്ട് വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. അതിന്റെ ആവേശവും കനലും നമുക്കു മുന്നിലുണ്ട്. ജല്ലിക്കെട്ടിനുള്ള ലക്ഷണമ�ൊത്ത കരുത്തുറ്റ മൂരിക്കുട്ടന്മാരെ വളർത്തുന്ന ധാരാളം കർഷകർ തമിഴ്‌നാട്ടിലുണ്ട്. ഈ ആവേശം ഉൾക്കൊണ്ട് അതിർത്തി കടന്നും ജല്ലിക്കെട്ട് ഉരുക്കളെ വളർത്തുന്നവർ വടകരപ്പതിയിലും മറ്റുമുണ്ട്. ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായും ഉത്സവത്തോടനുബന്ധിച്ചും ഇത്തരം ഉരുക്കളെ മത്സര ഓട്ടത്തിനും മറ്റും പങ്കെടുപ്പിക്കും. ഈ ചെറുതും വലുതുമായ ആഘ�ോഷങ്ങളിൽ പങ്കെടുപ്പിക്കുമ്പോൾ മത്സര സമ്മാനങ്ങൾക്കു പുറമെ നല്ല കാഷ് അവാർഡും ലഭിക്കും. മത്സരങ്ങൾക്കിടയ്ക്ക് നല്ല ഉരുക്കൾക്ക് മ�ോഹവിലുയും ലഭിക്കാറുണ്ട്. ലക്ഷങ്ങൾ


കടക്കും ഈ തുക. മന�ോജിന് രണ്ടു ജ�ോഡി മൂരിക്കുട്ടന്മാരും രണ്ട് വില്ലു വണ്ടിയുമുണ്ട്. വില്ല് വണ്ടിയുണ്ടാക്കാൻ ലക്ഷങ്ങളുടെ മുതൽമുടക്കുണ്ട്. വിശേഷ ദിവസങ്ങളിൽ വില്ലുവണ്ടിയിൽ മൂരിക്കുട്ടന്മാരെ കെട്ടി ദൂരെയുള്ള ക്ഷേത്രങ്ങളിലേക്ക് തീർഥയാത്ര പ�ോകും. ഈ യാത്രയിൽ ഗ്രാമത്തിലെ വില്ലു വണ്ടിയുള്ളവര�ൊക്കെ അണിചേരും. പത്തിരുപത്തഞ്ചു വില്ലു വണ്ടികൾ കുടമണി കിലുക്കി കടന്നുപ�ോകുന്ന കാഴ്ചതന്നെ നയനനാന്ദകരമാണ്. മാസത്തിൽ രണ്ടു തവണയെങ്കിലും ഇത്തരം യാത്രകളുണ്ടാവും. ഒരു യാത്ര മിനിമം 25 കില�ോമീറ്റർ എങ്കിലും നീളും. മൂരിക്കുട്ടന്മാർക്ക് രണ്ടര വയസ്സ് പ്രായമായാൽ ലാടം അടിക്കും. ഒരു ലാടം മൂന്നു യാത്രയ്ക്കു മതിയാകും. വീണ്ടും പുതിയത് കയറ്റും. കർക്കിടകത്തിലെ വാവു മുതൽ ധാരാളം മത്സരങ്ങളുണ്ടാകും. കർക്കിടകം മുതൽ ഓണം വരെ നീളുന്ന കാളയ�ോട്ട മത്സരം മിനിമം 10 കില�ോമീറ്ററാണ്. ഈ മൂരിക്കുട്ടന്മാരുടെ പരിപാലന ചെലവും ഏറെ. ദിവസവും കുളിപ്പിച്ച് വേപ്പെണ്ണ തേച്ചുപിടിപ്പിച്ച് മിനുക്കി നിർത്തണം. കുറച്ചു വ്യായാമവും നൽകണം. തീറ്റക്രമവും പ്രത്യേകമാണ്. രാവിലെ ഒരു കെട്ട് ച�ോളത്തണ്ടും വൈക്കോലും ക�ൊടുത്തുകഴിഞ്ഞാൽ വൈകിട്ട് ഒരു കില�ോ പരുത്തിക്കുരുവും അര കില�ോ ഗ�ോതമ്പു തവിടും നൽകും. കർക്കിടകത്തിൽ ഈ തീറ്റയ്ക്കു പുറമെ 250 ഗ്രാം മുതിര കൂടി വേവിച്ചു നൽകും. മത്സരകാലമായാൽ ഗ്ലൂക്കോസും ഹ�ോർലിക്‌സും അടക്കമുള്ള ഊർജദായക വസ്തുക്കൾ ചിലർ വെള്ളത്തിൽ കലർത്തി ക�ൊടുക്കും. മൂരിയും വാഴയും തെങ്ങും മത്രമല്ല ധാരാളം പാൽ തരുന്ന പശുക്കളെയും നാടൻ ക�ോഴികളെയും മന�ോജ് വളർത്തുന്നു. ഇവയ�ൊക്കെയും വരുമാനദായകമായി മന�ോജിനും കുടുംബത്തിനും തുണയാവുന്നു. സാധ്യതകൾ മുതലെടുക്കുമ്പോഴാണ് വിജയം കൂടെവരുന്നതെന്ന് മന�ോജ് നമ്മെ ഓർമപ്പെടുത്തുന്നു. മന�ോജിന്റെ ഫ�ോൺ: 7907271166 പാലക്കാട് വടകരപ്പതി കൃഷി ഓഫീസറാണ് ലേഖകൻ, ഫ�ോൺ: 9447459071

പെറ്റ്‌സ് ക�ോർണർ

അരുമക്കിളികൾ തത്തകൾ

ത്തകൾ വീടിന് അലങ്കാരമാണ്. ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുന്ന തത്തകൾ എൺപതിലേറെ ജനുസുകളിലായി 372 ഇനങ്ങളുണ്ട്. 10 ഗ്രാം തൂക്കവും എട്ടു സെ.മീ നീളവുമുള്ള പിഗ്മി തത്തകൾ മുതൽ നാലു കി.ഗ്രാം തൂക്കവും ഒരു മീറ്റർ നീളവുമുള്ള ഹയാസിന്ത് മക്കാവുകൾ വരെയുണ്ട്. തത്തകളെ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മെരുങ്ങുന്ന, ആര�ോഗ്യമുള്ള പക്ഷികളെ മാത്രമേ വാങ്ങാവൂ. ക്ഷീണം, തൂക്കക്കുറവ്, തീറ്റയ�ോടും വെള്ളത്തോടും താത്പര്യമില്ലായ്മ, മിനുസമില്ലാത്ത തൂവലുകൾ, ബാഹ്യപരാദബാധ എന്നിവയുള്ള തത്തകളെ വാങ്ങരുത്. കൂടിനടിയിൽ തൂവലുകൾ വിടർത്തി അനങ്ങാതിരിക്കുക, ഛർദി, മൂക്കൊലിപ്പ്, നടക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ളവയും വേണ്ട.

തത്തകളെ വളർത്തി പരിചയമുള്ള വീടുകളിൽ നിന്നും പെറ്റ് ഷ�ോപ്പുകളിൽ നിന്നും മാത്രം വാങ്ങുക. തീറ്റ, തീറ്റക്രമം, ഇഷ്ടാനിഷ്ടം എന്നിവ ച�ോദിച്ചറിയണം. തത്തക്കൂട് കിടപ്പുമുറിയുടെയ�ോ അടുക്കളയുടെയ�ോ ഭാഗത്താകരുത്. പാചകക്കൂട്ടുകളുടെ മണം ശ്വാസക�ോശര�ോഗങ്ങൾക്കിടയാക്കും. കൂട്ടിൽ പറന്നുയരാൻ സൗകര്യം വേണം. ധാന്യങ്ങൾ, കതിർമണികൾ, പഴവർഗങ്ങൾ എന്നിവ തീറ്റയായി നൽകാം. റെഡിമെയ്ഡ് തീറ്റകളും നൽകാം. പതിവായി വിരമരുന്നും വിറ്റാമിൻ മിശ്രിതവും ക�ൊടുക്കണം. പച്ചില നൽകി ജീവകം എ-യുടെ കുറവ് പരിഹരിക്കാം. വയറിളക്കം ശ്വാസക�ോശര�ോഗങ്ങൾ, ബാഹ്യപരാദബാധ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സിക്കണം. തത്തകളിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന തത്തപ്പനി (സിറ്റക്കോസിസ് ) തടയാൻ കൂടും പരിസരവും സദാ ശുചിയായി സൂക്ഷിക്കണം.

www.krishijagran.com

35


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ഇന്നവേഷൻ

ത�ൊഴി�ം പശു നമി�ം

എ.ജെ. അലക്‌സ് റ�ോയ്

രുമാതിരി കൃഷിക�ൊണ്ടൊന്നും ഗതിപടിക്കാത്ത ഇക്കാലത്ത് കർഷകന്റെ പിടിവള്ളിയാണ് പശുവളർത്തൽ. ആറ്റുന�ോറ്റു വളർത്തുന്ന കറവപ്പശു ഇത്തിരി പാൽ കറക്കാനെത്തുമ്പോൾ കാലുചുഴറ്റി ത�ൊഴിച്ചാൽ കരയുകയല്ലാതെന്തു ചെയ്യും?

പണ്ടുകാലത്ത് നാട്ടുപശുക്കൾ മാത്രമുള്ള കാലത്ത് പശുക്കൾ ത�ൊഴിക്കുമായിരുന്നു. അന്ന് അത�ൊരു വാർത്തയല്ലായിരുന്നു. എന്നാൽ, ഇന്ന് മുഴുത്ത എച്ച്എഫ് പശുക്കൾ വരെ ത�ൊഴി തുടങ്ങിയെന്നുവന്നാൽ?

36

www.krishijagran.com

പാവം നാടൻ പശുക്കൾ ഇത്തിരി മാത്രമുള്ള പാൽ സ്വന്തം കുട്ടികൾക്കു ക�ൊടുക്കാനുള്ള കരുതലുക�ൊണ്ടാണ് ത�ൊഴിച്ചതെങ്കിൽ പുത്തൻകൂറ്റുകാർക്കെന്തിന്റെ കുറവെന്നാർക്കറിയാം. പാലിനും കുറവില്ല പരിരക്ഷയ്ക്കും കുറവില്ല. ക�ോട്ടയം കൂര�ോപ്പടയിൽ വാക്കയിൽ വീട്ടിൽ ജ�ോയിമ�ോൻ ത�ൊഴിക്കും ഉരുവിനു മുമ്പിൽ അങ്ങനെയങ്ങു മുട്ടുമടക്കാൻ തയ്യാറായില്ല. ജ�ോയിമ�ോന്റെ ത�ൊഴുത്തിലെ രണ്ടു തടിയൻ എച്ച്എഫ് പൂവാലികളാണ് ത�ൊഴി എന്ന കുരുത്തക്കേട് തുടങ്ങിയത്. ആദ്യമ�ൊക്കെ


കുറഞ്ഞ ത�ോതിലുണ്ടായിരുന്ന ത�ൊഴിര�ോഗം ഇത്തിരി കൂടി തുടങ്ങിയപ്പോഴാണ് പ്രതിവിധിയെക്കുറിച്ച് ജ�ോയിമ�ോനും ചിന്തിച്ചത്. പിറ്റേന്നു രാവിലെ കൂട്ടുകാരന്റെ എൻജിനിയറിംഗ് വർക്ക്‌ഷ�ോപ്പിലെത്തി തന്റെ മനസ്സിലുള്ള ത�ൊഴിക്കും പശുവിനെ നമിക്കും പശുവാക്കുന്ന ഉപകരണത്തെക്കുറിച്ച് വിശദീകരിച്ചു. കൂട്ടുകാർ രണ്ടുംകൂടിയിരുന്നു് ചർച്ച ചെയ്തു. സംഗതി ഫലം കണ്ടു.

മാത്യു ഏറ്റവും മികച്ചതെന്ന് ഇത് വിലയിരുത്തി. ജ�ോയിമ�ോന്റെ ഈ പുതു യന്ത്രത്തെ പകർത്താന�ൊരുങ്ങുകയാണ് ത�ൊഴിക്കും പശുക്കളുള്ള സമീപപ്രദേശത്തെ കർഷക സുഹൃത്തുക്കൾ ജ�ോയിമ�ോൻ - ഫ�ോൺ: 9744681731, ഡ�ോ. കുര്യാക്കോസ് മാത്യു - ഫ�ോൺ: 9496222724. വാഴൂർ അസി. കൃഷി ഓഫീസറാണ് ലേഖകൻ, ഫ�ോൺ: 9446275112

മെഷീനെന്നു പറയാന�ൊന്നും ഇതത്ര വലിയ ഗമണ്ടൻ കാര്യമ�ൊന്നുമല്ല. ഒന്നര മീറ്റർ നീളമുള്ള ഒരു ചെറിയ ഇരുമ്പു പൈപ്പ്. അതിന്റെ മധ്യഭാഗത്ത് ചലിപ്പിക്കാൻ കഴിയുംവിധം തുളയിട്ട് പിടിപ്പിച്ച ഒരു ഭാഗം. ഈ ഭാഗത്തിന്റെ അഗ്രം തൂണില�ോ ചുവരില�ോ എളുപ്പത്തിൽ ഉറപ്പിക്കാൻ കഴിയുംവിധം സജ്ജീകരിച്ചിരിക്കും. ഇരുമ്പ് പൈപ്പ് അഥവാ േറാഡ് പെട്ടെന്ന് മറിയാതിരിക്കാൻ ഒരു പിടിത്തവും ഉണ്ടാകും. പൈപ്പിന് മുകൾഭാഗത്തും താഴ് ഭാഗത്തും ചെറിയ ക�ൊളുത്തുകൾ. ഈ ക�ൊളുത്തുകളിൽ ചെറു പ്ലാസ്റ്റിക് ചരടുകളും ഘടിപ്പിച്ചാൽ ''ജ�ോയ്‌സ് കൗ ആന്റി ക്വിക്ക് ഡിവൈസ് '' എന്ന ചെറു യന്ത്രമായി. ആകെ ചെലവ് ആയിരം രൂപയിൽ താഴെ മാത്രം. ഇനിയാണ് പണി. കറവനേരം പശുവിന്റെ പുറകിലുള്ള ചുമരില�ോ തൂണില�ോ യന്ത്രം പിടിപ്പിക്കും. യ� വില്ലിന്റെ മുകൾഭാഗത്തെ ചരട് പശുവിന്റെ മുൻ ഭാഗത്തെ തൂണിലുള്ള ചെറു ക�ൊളുത്തിലൂടെ കടത്തി പശുവിന്റെ മൂക്കുചരടിലും താഴ്ഭാഗത്തെ ചരട് പശുവിന്റെ ഇടത് പിൻകാലിലും ചെറുതായി കെട്ടും. ഇനി കറവ തുടങ്ങാം. പശു ത�ൊഴിക്കാൻ കാലെടുത്താൽ പൈപ്പനങ്ങും. പൈപ്പിന്റെ മുകൾഭാഗത്തെ ചരട് മൂക്കുകയറിൽ പിടുത്തമിടും. പശു ചലിച്ചാൽ സ്വയം പണി കിട്ടിക്കോളും. വെറുതെ നിന്നാൽ ഒരു പ്രശ്‌നവുമില്ല. ഇക്കാര്യം പശുവും ഉടമയും മാത്രമേ അറിയുകയുള്ളു. ത�ൊഴുത്തിലെ ഇതര പൂവാലികള�ൊന്നും ഇക്കാര്യം ഗൗനിക്കുകയേയില്ല. സാധാരണഗതിയിൽ ത�ൊഴിക്കുന്ന പശുക്കളെ ഭയപ്പെടുത്തി പാൽ കറക്കാന�ൊരുങ്ങുമ്പോൾ ആ പശു മാത്രമല്ല, ത�ൊഴുത്തിലെ ഇതര പശുക്കളും പേടിച്ച് വല്ലാത്ത ഒരവസ്ഥയിൽ ആകും. ഇത് ത�ൊഴുത്തിലെ മ�ൊത്തം ഉരുക്കളുടെയും ഉത്പാദന ക്ഷമതയെ ബാധിക്കുമായിരുന്നു. കൂടാതെ അകിടുര�ോഗങ്ങളുടെ ചികിത്സയ്ക്കും മറ്റും ഈ യ�ം നല്ലൊരു സഹായവുമാകും. ജ�ോയിയുടെ ഈ മാ�ികവില്ലിന്റെ പ്രവർത്തനം കണ്ട് ബ�ോധിച്ച കൂര�ോപ്പട വെറ്ററിനറി സർജൻ ഡ�ോ. കുര്യാക്കോസ്

ഇനി കന്നുകാലികൾക്കും

ഷൂസ്

ധരിക്കുന്ന കന്നുകാലികൾ ഷൂസ് കർണാടകത്തിൽ സാധാരണമാകുന്നു.

കർണാടക വെറ്ററിനറി അനിമൽ ആൻഡ് ഫിഷറീസ് സയൻസ് സർവകലാശാലയാണ് കന്നുകാലികൾക്ക് ധരിക്കാവുന്ന സ്മാർട്ട് ഷൂ വികസിപ്പിച്ചത്. ഇതിന്റെ പ്രദർശനം ശിവമ�ൊഗ്ഗ വെറ്ററിനറി ക�ോളേജിൽ നടന്നു. പശുവിന്റെ കുളമ്പിൽ ഉറപ്പിക്കാവുന്ന തരം റബർ ഷൂവാണിത്. കുളമ്പുവഴി പകരുന്ന ര�ോഗങ്ങളിൽ നിന്ന് കാലികൾക്ക് രക്ഷ നൽകാനാണ് ഈ ഷൂസെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ആദ്യഘട്ടത്തിൽ ഷൂ ഒന്നിന് 1000 രൂപ ചെലവു വന്നെങ്കിലും 100 രൂപയ്ക്ക് ലഭ്യമാക്കാനുള്ള ഗവേഷണം പുര�ോഗമിക്കുകയാണെന്ന് സർവകലാശാല അസ�ോസിയേറ്റ് പ്രൊഫസർ ദുലപ്പ മേലിനമണി പറഞ്ഞു.

www.krishijagran.com

37


www.krishi.jagran

www.krishi.jagran

9891405403

VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

വായനക്കാർക്ക് ഒരു സുവർണ്ണാവസരം!

ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടിയ- ഇന്ത്യയിലെ ഏറ്റവും അധികം വരിക്കാരുള്ള കാർഷികഗ്രാമീണ-കുടുംബ മാസികയുടെ വരിക്കാരാകാൻ ക്ഷണിക്കുന്നു •

12 ഭാഷകളിലൂടെയും 23 എഡിഷനുകളിലൂടെയും 22 സംസ്ഥാനങ്ങളിലെത്തിച്ചേരുന്ന ഇന്ത്യയിലെ ഏക കൃഷി മാസിക.

വിവിധ ഭാഷകളിലായി ഒരു ക�ോടിയിലേറെ വായനക്കാരുടെ കൂട്ടായ്മ.അപൂർവ്വമായ ഈ അക്ഷരക്കൂട്ടായ്മയിലേയ്ക്ക് താങ്കളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ഗുജറാത്തി, മറാഠി, കന്നട, തെലുങ്ക്, ബംഗാളി, ആസ്സാമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിൽ പ്രസിദ്ധീകരിച്ചു വരുന്നു.

കൃഷി ജാഗരൺ - വരിസംഖ്യ ഒറ്റ പ്രതി: `35 വർഷം

തുക (രൂപ)

ഡിസ്‌കൗണ്ട് നിരക്ക്‌

ഒരു വർഷം 420/- 380/രണ്ട് വർഷം 840/- 700/കൃഷി ജാഗരൺ മാസികയും അഗ്രികൾച്ചർ വേൾഡ് മാസികയും ഓൺലൈനിലും വരിക്കാരാകാം http://subscription. krishijagran.com

മൂന്ന് വർഷം 1260/- 1000/അഞ്ച് വർഷം 2100/- 1500/പത്ത് വർഷം 4200/- 2500/ആജീവനാന്തം (15 വർഷം)

6300/-

3000/-

അഗ്രികൾച്ചർ വേൾഡ് (ഇംഗ്ലീഷ്) വരിസംഖ്യ ഒറ്റപ്രതി `70 വർഷം

തുക (രൂപ)

ഡിസ്‌കൗണ്ട് നിരക്ക്‌

ഒരു വർഷം 840/- 800/ബാങ്ക് അക്കൗണ്ട് ഫെഡറൽ ബാങ്ക് ഇ-48, ഹൗസ് ഖാസ് മെയിൻ മാർക്കറ്റ്, ന്യൂഡൽഹി - 110016, ഐ.എഫ്.എസ്.സി : FDRL0001980 എം.ഐ.സി.ആർ : 110049032 അക്കൗണ്ട് നമ്പർ : 19800200000836 Paytm നമ്പർ : 9654193353

രണ്ട് വർഷം 1680/- 1500/മൂന്ന് വർഷം 2520/- 2200/അഞ്ച് വർഷം 4200/- 3600/പത്ത് വർഷം 8400/- 7000/ആജീവനാന്തം (15 വർഷം)

12600/-

10000/-

കുറിപ്പ് :- ചെക്ക്/ഡി.ഡി/മണി ഓർഡർ എന്നിവ കൃഷി ജാഗരൺ മാസികയുടെ പേരിൽ താഴെ കാണുന്ന ഏന്തെങ്കിലും വിലാസത്തിൽ അയയ്ക്കുക. ഹെഡ് ആഫീസ് :- 60/9 3rd ഫ്‌ള�ോർ, യൂസഫ് സരായ് മാർക്കറ്റ്, ഗ്രീൻ പാർക്ക് മെട്രോ സ്റ്റേഷന് സമീപം, ദില്ലി - 110016, ഫ�ോൺ - 011-26511845

തമിഴ്‌നാട് ആഫീസ് :- 126/329, 2nd ഫ്‌ള�ോർ, ആർക്കോട്ട് റ�ോഡ്, ക�ോടമ്പാക്കം, ചെന്നൈ-600024, ഫ�ോൺ : 004-48552070, E-mail : tamil@krishijagran.com

കേരള ആഫീസ് :- എ5, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം.പി.ഒ., തിരുവനന്തപുരം - 695010, ഫ�ോൺ - 0471-4059009 E-mail : malayalam@krishijagran.com

പശ്ചിമ ബംഗാൾ ആഫീസ് :- 265, നേതാജി ക�ോളനി, ക�ൊൽക്കത്ത - 700090, E-mail : bengali@krishijagran.com

കർണ്ണാടക ആഫീസ് :-1st ഫ്‌ള�ോർ, 33/3, ബി.എം.മാൻഷൻ, ഗദ്ദലഹള്ളി, സഞ്ചയ് നഗർ മെയിൻ റ�ോഡ്, ആർ.എം.വി.സെക്കന്റ് സ്റ്റേജ്, ബാംഗ്ലൂർ - 560094, E-mail : kannada@krishijagran.com www.krishijagran.com

38

ആസ്സാം ആഫീസ് :- 65, ജപ�ോരിഗ�ോഗ്, ബിക്രംപൂർ, ദിസ്പൂർ - 781005, E-mail : assamese@krishijagran.com ബിഹാർ ആഫീസ് :- എഫ്-29, പുഷ്പാഞ്ജലി ക�ോംപ്ലക്‌സ്, 1st ഫ്‌ള�ോർ, എസ്.കെ.പുരി ചെക്ക്‌പ�ോസ്റ്റിന് എതിർവശം, ബ�ോറിങ് റ�ോഡ്, പാറ്റ്‌ന - 800001 E-mail : hindi@krishijagran.com


പരീക്ഷണശാലയിൽ നിന്നു പാടത്തേക്ക് സാങ്കേതികവിദ്യ കർഷകന്റെ വീട്ടുപടിക്കൽ....

പൂസാ- മിനി ലാബ് STFR കിറ്റ് പൂസാ- മിനി ലാബ്- മണ്ണു പരിശ�ോധനക്കും വളം ശുപാർശക്കും സ്വയം ത�ൊഴിലന്വേഷകർക്ക്‌ ഒരു സുവർണ്ണാവസരം

ഭാരത സർക്കാർ അംഗീകരിച്ചത് കിറ്റിന്റെ സവിശേഷതകൾ

• കൈക്കൊതുങ്ങുന്ന വിലയ്ക്ക് ലഭ്യം • ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ക�ൊണ്ടു പ�ോകാൻ സൗകര്യപ്രദം. • മൂന്ന് മണിക്കൂർ ബാറ്ററി ചാർജ് സൗകര്യം • RS 232 പ്രിന്റർ ഇന്റർഫെയിസ് • അമിത ചാർജിങ്ങിനും ചാർജില്ലാത്തതിനും സൂചകങ്ങൾ • സൂക്ഷ്മതല നിയ�ിത സാങ്കേതിക വിദ്യ • 999 സാമ്പിൾ വരെയുള്ള ഡാറ്റാ സംഭരണത്തിനനുയ�ോജ്യമായ മെമ്മറി • കമ്പ്യൂട്ടർ ബന്ധിത പ്രവർത്തനത്തിന് സംവിധാനം • വിസ്തൃതമായ എൽ.സി.ഡി. ഡിസ്‌പ്ലേ. • എസ്.എം.എസ്. സൗകര്യം (ആവശ്യമെങ്കിൽ മാത്രം) • സൗര�ോർജ ചാർജിങ് സൗകര്യം (ആവശ്യമെങ്കിൽ മാത്രം) • 100 വിളകൾക്കാവശ്യമുള്ള വളപ്രയ�ോഗ ശുപാർശകൾ ലഭ്യം

ഇവ കണ്ടെത്താൻ സഹായകം ജൈവ കാർബൺ വിദ്യുത് ചാലകത പ�ൊട്ടാസ്യം, പി.എച്ച്. ഫ�ോസ്ഫറസ്, സിങ്ക് ബ�ോറ�ോൺ, ഇരുമ്പ് ചെമ്പ് നൈട്രജൻ, കുമ്മായത്തിന്റെ അളവ് ജിപ്‌സത്തിന്റെ അളവ് *സൾഫർ *മാംഗനീസ്

കൂടാതെ ഈ കിറ്റ് വിളയധിഷ്ഠിത വള ശുപാർശയും നൽകും സ�ോയിൽ ഹെൽത്ത്കാർഡ് തയ്യാറാക്കുന്നു

സ�ോയിൽ ഹെൽത്ത്കാർഡ്

മറാത്തി ഭാഷയിലും ലഭ്യം

*സൾഫർ, മാംഗനീസ് ഇവ പരീക്ഷണഘട്ടത്തിലാണ് സാങ്കേതികവിദ്യ അംഗീകരിച്ചത്.

ഐ.സി.എ.ആർ - ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൂസ ക്യാമ്പസ്, ന്യൂഡൽഹി - 110012 (ഇന്ത്യ)

മണ്ണു പരിശ�ോധന നടത്തുക

ലൈസൻസി, നിർമ്മാതാക്കൾ, വിപണനം:

പ്ലാസ്റ്റി സർജ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്,

എ-70, എം.ഐ.ഡി.സി, ഇൻഡസ്ട്രിയൽ ഏരിയ, അമരാവതി - 444 607 (എം.എസ്) ഫ�ോൺ : +91-721-2521295/6 മ�ൊബൈൽ : 9168908880/ 9975629108, ഇ.മെയിൽ : info@soiltestingindia.com സന്ദർശിക്കുക: www.soiltestingindia.com, www.psidispo.com

വളം ലാഭിക്കുക

പണം ലാഭിക്കുക ഭൂമിയെ സംരക്ഷിക്കുക 39 www.krishijagran.com


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ഇനി എവിടെപ്പോയാലും സലാം നേടി പ�ോരാം!

പ്രസരിപ്പിന് സലാം

40

www.krishijagran.com


വെറും ൈബക്കിൽ സവാരി ചെയ്യാതിരിക്കുക പൈതൃകത്തിൽ സവാരി ചെയ്യൂ! 1887-ൽ സംഗീത�ോപകരണ നിർമ്മാണ കമ്പനിയായി ആരംഭിച്ച സംരംഭം ഇന്ന് ആഗ�ോള പ്രശസ്തി നേടിയ ഇരുചക്ര വാഹന ബ്രാൻഡായി വളർന്നിരിക്കുന്നു. സ്ഥാപനകനായ ട�ോറകുസു യമഹയിൽ നിന്ന് പേര് സ്വീകരിച്ച കമ്പനി മ�ോട്ടോർ സൈക്കിൾ വ്യവസായത്തിലേക്ക് എത്തുന്നത് 1965-ലാണ്. ഇരു ചക്രവാഹന വ്യവസായ രംഗത്ത് ജപ്പാനിലെ പ്രമുഖരായ നാല് വാഹന നിർമ്മാതാക്കളില�ൊന്നായി ഇന്ന് യമഹ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലേക്ക് യമഹ ആദ്യം സവാരി ചെയ്‌തെത്തുന്നത് 1965ലാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബൈക്ക് പ്രേമികളുടെ ഹൃദയം കീഴടക്കാൻ യമഹയ്ക്ക് കഴിഞ്ഞു.

യമഹയെക്കുറിച്ച് നിങ്ങൾക്കറിയാത്ത നാലു വസ്തുതകൾ • • • •

കഴിഞ്ഞ ആറ് ദശാബ്ദക്കാലമായി ആഗ�ോളതലത്തിൽ ഹൃദയങ്ങളെ ദ്രുതപ്രവർത്തനത്തിലാക്കുന്നു ആറ് വൻകരകളിലും നാല്പത്തിയഞ്ചിലേറെ രാജ്യങ്ങളിലും സാന്നിദ്ധ്യം ഉത്തർപ്രദേശിലും ഹരിയാനയിലും തമിഴ്‌നാട്ടിലും പ്രാദേശിക യ�ോഗ്യമായ വാഹന നിർമ്മാണ ശാലകൾ മൂവായിരത്തിലേറെ സമ്പർക്ക കേ�ങ്ങളുമായി രാജ്യാന്തര സാന്നിദ്ധ്യം

മുൻനിര പന്തയങ്ങളിൽ ടൂ-സ്‌ട്രോക്ക് മ�ോട്ടോർ സൈക്കിളുകൾ അവതരിപ്പിച്ചു ക�ൊണ്ടാണ് യമഹ പ്രശസ്തിയുടെ പുതിയ മാനങ്ങൾ കീഴടക്കിയതും പൈതൃകം നിലനിർത്തി പുതിയ തലങ്ങൾ നേടിയതും. സൂപ്പർ ബൈക്കുകളായാലും മ�ോട്ടോ ക്രോസായാലും യമഹ തന്നെയാണ് ഉത്തമ നിർമ്മാതാക്കൾ. ഇന്നും ഇരുചക്ര വാഹന മത്സരങ്ങളിൽ യമഹയുടെ പേര് മുൻനിരയിൽ തന്നെ നിൽക്കുന്നു. വിവിധ മത്സരങ്ങളിൽ നേടിയ വിജയം ആഗ�ോളതലത്തിൽ യമഹയ്ക്ക് നൽകിയ കീർത്തി വളരെ വലുതാണ്. അന്തർദേശീയ തലത്തിൽ തന്നെ യമഹയെ 'സ്‌പ�ോർട്ടി ബ്രാൻഡ്' എന്ന നിലയ്ക്കാണ് കരുതിപ്പോരുന്നത്. വിവിധ പ്രായക്കാർക്ക് ഹരം പകരുന്ന രീതിയിൽ വളരെ വൈവിദ്ധ്യമാർന്ന ടൂ വിലറുകൾ രൂപകല്പന ചെയ്തു പുറത്തിറക്കാൻ യമഹയ്ക്ക് കഴിയുന്നു. 100 സി.സി കമ്മ്യൂട്ടർ മ�ോട്ടോർ സൈക്കിൾ മുതൽ ലിറ്റർ - ക്ലാസ് സൂപ്പർ ബൈക്കുകൾ വരെ ഇതിൽപ്പെടുന്നു. ഇവയെല്ലാം യമഹയുടെ പക്കലുണ്ട്. YAMAHA SALUTES DIVYA

ഉത്സാഹഭരിതരായ സവാരിക്കാർക്ക് നൽകാൻ യമഹ ഫേസർ, FZ-S, YSF- R15, YSF- R3 എന്നീ ഇരുചക്ര വാഹനങ്ങൾ തയ്യാറാക്കിയിരിക്കുന്നു. പുതുതായി പുറത്തിറക്കിയ 249 സി.സി മിഡ് - ക്ലാസ് സ്ട്രീറ്റ് ഫൈറ്റർ മ�ോട്ടോർ സൈക്കിൾ (FZ 25) ഉയർന്ന ഭ്രമണവേഗത, മികച്ച ഇന്ധനക്ഷമത, മികച്ച നിയന്ത്രണ ശേഷി എന്നിവയുള്ളതാണ്. സി.ബി.യു എന്ന പേരിലാണ് സൂപ്പർ ബൈക്ക് നിര ഇറക്കുമതി ചെയ്യുന്നത്. YZFRI, YZFRI-M, VMAX, MT-09 എന്നിവ ഇതിൽപ്പെടുന്നു. മൈലേജ്, പണച്ചെലവ് എന്നിവയെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് SZ-RR, സല്യൂട്ടോ, സല്യൂട്ടോ Rx എന്നിവയുണ്ട്. സ്‌കൂട്ടറുകളുടെ കാര്യത്തിലും യമഹ അത്യാകർഷകമായ സിഗ്നസ് ആൽഫ കുടുംബയാത്രയ്ക്കും ഫാഷൻ സ്‌കൂട്ടറുകളായി ഫാസിന�ോ, സിഗ്നസ് റേ Z, സിഗ്നസ് റേ ZR തുടങ്ങിയവയും നിരത്തിലിറക്കിയിട്ടുണ്ട്. അതുക�ൊണ്ടു തന്നെ ഏത് വിഭാഗത്തിൽപ്പെട്ട യമഹയിൽ സവാരി ചെയ്താലും നിങ്ങൾ വെറും ഒരു ബൈക്കിലല്ല സവാരി നടത്തുന്നത്, പിന്നെയ�ോ! പകരം ഒരു പൈതൃകത്തിന്റെ തേരിലേറിയാണ് നിങ്ങളുടെ സവാരി എന്നോർക്കുക എന്ന് സദാ ഓർക്കുക.

ഉത്തരാഖണ്ഡിലെ കൂൺ വനിതക്ക് യമഹയുടെ സല്യൂട്ട്

യാദൃശ്ചികമായി നടത്തിയ ഒരു വിപണി സർവേയിലാണ് ദിവ്യ റാവത്ത് ആ യാഥാർത്ഥ്യം തിരിച്ചറിയുന്നത്. ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി മുതലായവ കില�ോയ്ക്ക് 5 മുതൽ 10 രൂപയ്ക്ക് വില്പന നടത്തുമ്പോൾ കൂണിന്റെ വില്പന വിലയാകട്ടെ കില�ോയ്ക്ക് 200/- രൂപയായിരുന്നു. നിർദ്ധനരായ കർഷക സമൂഹത്തിന്റെ നിത്യ ജീവിതത്തിന് കൂൺ കൃഷി നിശ്ചയമായും പ്രയ�ോജനകരമാകുമെന്ന് ദിവ്യയ്ക്ക് ബ�ോദ്ധ്യമായി. അങ്ങനെയാണ് സാമൂഹ്യ സേവനത്തിൽ ബിരുദാനന്തരബിരുദധാരിയായ ദിവ്യ റാവത്ത് കർഷകരുടെയും കർഷക സമൂഹത്തിന്റെയും ഉന്നമനം കൂൺകൃഷിക്ക് തുടക്കം കുറിക്കുന്നത്. കൂൺ കൃഷിയുടെ മറ്റൊരു മേന്മ അത് വീടിന്റെ ഉൾഭാഗത്തും ചെയ്യാം എന്നതാണ്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് പ�ോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ഭീഷണിയുമില്ല. തുടർന്ന് ദിവ്യ കൂൺ കൃഷി പരിശീലനം നേടി. അങ്ങനെ കൃഷിയിലേയ്ക്ക് തിരിഞ്ഞു. ഉത്തരാഖണ്ഡിലെ മല�ദേശങ്ങളിലും കൂൺകൃഷി വിജയകരമായി ചെയ്യാമെന്ന് തെളിയിച്ചു. നിരവധി ഗുണങ്ങളാണ് ദിവ്യക്ക് ഇതുവഴി ലഭിച്ചത്. ഇപ്പോൾ 50 കൂൺ കൃഷി യൂണിറ്റുകൾ ദിവ്യയുടെ നേതൃത്വത്തിൽ കൃഷി നടത്തി വരുന്നു. ഉത്തരാഖണ്ഡ് മുൻമുഖ്യമ�ി ഹരീഷ് റാവത്ത്, ഹ�ോർട്ടികൾച്ചർ മ�ി ഹരക് സിങ് റാവത്ത് തുടങ്ങിയ വിശിഷ്ടവ്യക്തികൾ കൂൺ കൃഷിയിൽ മികവു തെളിയിച്ച ദിവ്യയെ ആദരിച്ചു. സർക്കാർ തലത്തിൽ നിരവധി അവാർഡുകൾ ദിവ്യയ്ക്ക് ലഭിച്ചു. 2016-ലെ വിമൻ പവർ അവാർഡ്, ഐ.സി.എ.ആറിന്റെ 2016-ലെ പുര�ോഗമന കർഷകയ്ക്കുള്ള അവാർഡ്, ഗ�ോവിന്ദ് വല്ലഭ് പന്ത് കാർഷിക സർവ്വകലാശാലയുടെ ആദരം തുടങ്ങിയവ ഇവയിൽ ഏതാനും ചിലതു മാത്രം 'കൂൺവനിത' എന്ന ഓമന പേരിലറിപ്പെടുന്ന ദിവ്യ റാവത്ത് ഇപ്പോൾ കൂൺകൃഷി പ്രചരിപ്പിക്കുവാനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്.

www.krishijagran.com

41


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

തേനീച്ച വളർത്തൽ

വീട്ടില�ൊരു ചെറുതേനീച്ചക്കൂട്

നീതു വി.പി

ല്ലാ വീട്ടിലും ഒരു ചെറുതേനീച്ചക്കൂട് പരിപാലിക്കുക എളുപ്പമാണ്. മറ്റു തേനീച്ചകളെപ്പോലെ ഇവ കുത്താറില്ല. അതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും ചെറുതേനീച്ചകളെ പരിപാലിക്കാം. ഔഷധമൂല്യമുള്ള മികച്ച തേൻ ലഭിക്കുകയും ചെയ്യും. സൂര്യപ്രകാശം എത്താത്ത കൽചുവരുകളിലും മതിലുകളുടെ വിടവുകളിലും മരപ്പൊത്തുകളിലുമാണ് ചെറുതേനീച്ചയെ സാധാരണ കാണുന്നത്. കൂടിന്റെ വാതിലിനു പുറത്തായി പ്രവേശനദ്വാരം ഉണ്ടായിരിക്കും. ഇതിൽ പശ ഉപയ�ോഗിച്ച് 1.5 സെ.മീ വരെ നീളത്തിൽ ഒരു കുഴലുണ്ടാക്കി അതുവഴിയാണ് ഇവ കൂടിനുള്ളിൽ കയറുന്നതും ഇറങ്ങുന്നതും. ഉറുമ്പും മറ്റു ശത്രുക്കളും കൂട്ടിൽ കയറുന്നതു തടയാൻ ഈ പശവാതിൽ ചെറുതേനീച്ചകളെ സഹായിക്കും. ചുവരുകളിലും മറ്റുമുള്ള ചെറുതേനീച്ചക്കൂടുകളിൽ നിന്നു തേനെടുക്കാൻ പ്രയാസമാണ്. എന്നാൽ പ്രകൃതിദത്തമായ ഈ കൂടുകളിൽ നിന്നു ചെറുതേനീച്ചയെ മുളങ്കുറ്റി, മൺകലങ്ങൾ, തടിപ്പെട്ടി എന്നിവയിലേക്കു മാറ്റി വളർത്താം. മുളങ്കുറ്റിയാണ് ഇവയുടെ വളർച്ചയ്ക്ക് യ�ോജിച്ചത്.

42

www.krishijagran.com

രണ്ടുവശം അടഞ്ഞ ഒരു മുളങ്കുറ്റി നെടുകേ നീളത്തിൽ പ�ൊട്ടിച്ച് വീണ്ടും കൂട്ടിക്കെട്ടി, ഈച്ചകൾക്ക് കയറിയിറങ്ങാൻ ഒരു ചെറിയ ദ്വാരം അറ്റത്തു നൽകിയാൽ അത് കൂടായി. മുളങ്കുറ്റി സലഭമല്ലാത്തതിനാൽ അതിന്റെ വ്യാപ്തിയനുസരിച്ച് തടിക�ൊണ്ടുണ്ടാക്കിയ പെട്ടികൾ വെള്ളായണി കാർഷിക ക�ോളേജിലെ തേനീച്ച പരാഗണ ഗവേഷണ കേ�ത്തിൽ കിട്ടും. ഈ പെട്ടി നിർമിക്കുമ്പോൾ മുളങ്കൂടെന്നപ�ോലെ നീളത്തിൽ രണ്ടു തുല്യഭാഗങ്ങളായി ഉണ്ടാക്കണം.

കൂടിന്റെ അളവ്

കൂടിന്റെ പുറമെയുള്ള അളവുകൾ : നീളം - 37 സെ.മീ, വീതി 90 സെ.മീ പ�ൊക്കം 10 സെ.മീ. അകത്തെ അളവ് : നീളം - 35 സെ.മീ, വീതി 7 സെ.മീ പ�ൊക്കം 8 സെ.മീ. പകുതി ഭാഗത്തിന്റെ ഉൾവശത്തെ അളവ് : നീളം - 35 സെ.മീ, വീതി 3.5 സെ.മീ പ�ൊക്കം 4 സെ.മീ. പ്രവേശന കവാടം: 0.5 സെ.മീ വ്യാസം. ഇത് രണ്ടു ഭാഗങ്ങളിലുമായി വരത്തക്കവിധം വലതുഭാഗത്തെ ചെറിയ വശത്തായിരിക്കണം. ഇത്തരം കൂടുകളിൽ ചെറുതേനീച്ച


പുതിയ കൂട് ദൂരെ സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുക. ഇതിൽ റാണിയുള്ളതുക�ൊണ്ട് വളരെ വേഗം കൂട് സജ്ജീകരിച്ച് പുതിയ കൂട്ടിൽ റാണിയറ വിരിഞ്ഞു പുതിയ റാണിയിറങ്ങുകയും ദിവസങ്ങൾക്കുള്ളിൽ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. ധാരാളം പുഴു അടകളും ആഹാരശേഖരവും കൂടുതൽ റാണിയറകളും ഉള്ള കൂടാണെങ്കിൽ അതിനെ മൂന്നായി വിഭജിക്കാം. മുളങ്കൂടുകളിലും മുകളിൽ പറഞ്ഞതരം തടിപ്പെട്ടികളിലും വിഭജനം കൂടുതൽ എളുപ്പമാണ്. കൂടിന്റെ ഓര�ോ പകുതിയും വേർപെടുത്തിയശേഷം അവയിൽ അതേ അളവിലുള്ള കൂടിന്റെ (പെട്ടിയുടെ) പകുതി ഭാഗം വച്ച് അടയ്ക്കുക മാത്രമേ വേണ്ടൂ. കൂടുകൾ രണ്ടും അടച്ച് ചെറുകമ്പി ഉപയ�ോഗിച്ച് കെട്ടി തണലുള്ള സ്ഥലത്ത് ഉറുമ്പിന്റെ ശല്യമില്ലാതെ തൂക്കിയിടുക.

ക�ോളനികളുടെ വിഭജനം എളുപ്പമാണ്. തേനെടുക്കാനും എളുപ്പം. ചെറുതേനീച്ച ക�ോളനിയിൽ ഒരു റാണിയീച്ചയും രണ്ടായിരത്തിലധികം വേലക്കാരി ഈച്ചകളും കുറേ ആണീച്ചകളും ഉണ്ടായിരിക്കും. വേലക്കാരി ഈച്ചകളുടെ എണ്ണം കൂടുന്നതനുസരിച്ച് ചെറുതേനീച്ച ക�ോളനികൾ കൂട്ടംപിരിയാറുണ്ട്. എന്നാൽ ക�ോളനി വിഭജനം വഴി കൂട്ടംപിരിയൽ തടയാനും നഷ്ടം ഒഴിവാക്കാനും കഴിയും. പ്രസന്നമായ കാലാവസ്ഥയുള്ള വൈകുന്നേരമാണ് കൂടുകൾ വിഭജിക്കുന്നതിനു പറ്റിയത്. ഒക്‌ട�ോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ചെറുതേനീച്ച ക�ോളനിയിൽ പുതിയ റാണിയെ ഉത്പാദിപ്പിക്കാനുള്ള റാണിയറകൾ കണ്ടുതുടങ്ങും. ഈ സമയം വിഭജിക്കാനുള്ള ക�ോളനിയിലെ റാണിയീച്ചയെയും പകുതിയളവു പുഴു അടകളും അത്രതന്നെ തേൻ/പൂമ്പൊടി ശേഖരവും പുതിയ കൂട്ടിലേക്കു മാറും. പുതിയകൂട് പഴയ കൂടിന്റെ അതേ സ്ഥലത്ത് രണ്ടു മണിക്കൂർ നേരത്തേക്ക് വയ്ക്കുക. ഈ സമയം ക�ൊണ്ട് കൂട്ടിലേക്കു മടങ്ങിവരുന്ന വേലക്കാരിയീച്ചകൾ രണ്ടു കൂടുകളിലുമായി കയറുകയും അവയിലെ ഈച്ചകളുടെ എണ്ണം ഏകദേശം തുല്യമാകുകയും ചെയ്യും.

ചെറുതേനീച്ചയുടെ കൂട്ടിൽ നിന്ന് തേനെടുക്കാനുള്ള സമയം മാർച്ച്-ഏപ്രിൽ മാസങ്ങളാണ്. സാധാരണയായി, വർഷത്തിൽ ഒരു പ്രാവശ്യമേ തേൻ എടുക്കാൻ കഴിയാറുള്ളൂ. ഒരു കൂട്ടിൽ നിന്ന് 250-750 ഗ്രാം തേൻ വരെ ലഭിക്കും കണ്ടാൽ മുന്തിരിക്കുലപ�ോലെ ത�ോന്നുന്ന ചെറിയ അറകളിലാണ് ചെറുതേനീച്ചകൾ തേൻശേഖരിച്ചു വയ്ക്കുന്നത്. പൂമ്പൊടി ശേഖരിച്ചു വയ്ക്കുന്നതും ഇത്തരം മെഴുകുഗ�ോളങ്ങളിലാണ്. ഇവയ്ക്ക് കടും നിറമാണ്. പുഴു വളർത്തുന്ന അറകൾ ചെറുതും പ്രത്യേകമായും കാണപ്പെടുന്നു. ഇവയുടെ പുഴു അറകളും തേൻ/പൂമ്പൊടി അറകളും വളരെ മൃദുലവും സൂക്ഷ്മതയ�ോടെ കൈകാര്യം ചെയ്യേണ്ടതുമാണ്. പരിശീലനമില്ലാത്തവർ തേനെടുക്കുമ്പോൾ പുഴു അടകളും ഈച്ചയും നശിക്കാം. പുഴു അടകൾ കേടുവാതെ സൂക്ഷ്മതയ�ോടെ സ്പൂൺ ഉപയ�ോഗിച്ച് തേനറകൾ മാത്രം മാറ്റിയെടുത്ത് ഒരു പരന്ന സ്റ്റീൽ പ്ലേറ്റിൽ വയ്ക്കുക. ഇതു പിന്നീട് വെയിലത്തുവച്ചാൽ മെഴുക് ഉരുകിമാറി, ശുദ്ധമായ തേൻ പുറത്തേക്ക്‌വരും. ഇത് വേറ�ൊരു പാത്രത്തിൽ ശേഖരിക്കാം. തേനെടുക്കാൻ കൂടു തുറക്കുന്ന സമയത്ത് കൂട് കൈകാര്യംചെയ്യുന്നവർ, ഒരു നനഞ്ഞ ത�ോർത്തോ തലയിലൂടെ ഇടുന്നത് ഈച്ചകൾ കണ്ണിലും മൂക്കിലും ചെവിയിലും കടക്കുന്നത് തടയാം. വേലക്കാരി ഈച്ചകൾ ചത്തുപ�ോകാതിരിക്കാനും സഹായിക്കും. തേനെടുത്തശേഷം കൂട് പഴയ സ്ഥാനത്തു തന്നെ കെട്ടയിടണം. വിശദവിവരങ്ങൾക്ക് : തേനീച്ച പരാഗണ ഗവേഷണകേ�ം, കാർഷിക ക�ോളേജ്, വെള്ളായണി, ഫ�ോൺ: 9400185001, 9847063300 ഫ്രീലാൻസ് ജേർണലിസ്റ്റാണ് ലേഖിക ഫ�ോൺ: 9400047988

www.krishijagran.com

43


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

• • • • • •

വിത്തും കൈക്കോട്ടും

മെയ് മാസത്തെ കൃഷിപ്പണികൾ പ�ൊടിവിതയ്ക്ക് മേൽവളം തെങ്ങിന് ക�ൊത്തുകിള കമുകിൻ തൈ നടാം കുരുമുളക്, ഏലം നടീൽ വാഴയ്ക്ക് വളപ്രയ�ോഗം ചേറുഞാറ്റടി ഒരുക്കാം

വിളകളുടെ നടീൽകാലം വളപ്രയ�ോഗം തുടരാം സുരേഷ് മുതുകുളം

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909

നെല്ല് വൈകി പ�ൊടിവിത നടത്തിയ പാടങ്ങളിൽ ഇടയിളക്കി കളകൾ നീക്കി മേൽവളം ചേർക്കാം. ഞാറിന് മഞ്ഞളിപ്പോ പുഷ്ടിക്കുറവ�ോ കണ്ടാൽ ഞാറ് പറിക്കുന്നതിനു 10 ദിവസം മുമ്പ് 100 ച. മീറ്ററിന് (രണ്ടര സെന്റ് ) ഒരു കില�ോ എന്ന ത�ോതിൽ യൂറിയ ചേർക്കാം. ഹ്രസ്വമൂപ്പുള്ള ഇനങ്ങൾ 18-21 ദിവസത്തിനകവും മധ്യമൂപ്പുള്ളവ 21-25 ദിവസത്തിനകവും ദീർഘമൂപ്പുള്ളവ 35-45 ദിവസത്തിനകവും പറിച്ചു നടണം. പറിച്ചു നടന്ന പാടങ്ങളിൽ ഞാറ്റടി ഇനിയും തയാറാക്കിയിട്ടില്ലെങ്കിൽ ചേറുഞാറ്റടിയ�ോ പായ് ഞാറ്റടിയ�ോ തയാറാക്കാം.

ഇടവേള നൽകണം. അവസാന ഉഴവിന് മുമ്പ് വളം വാർത്തുകളഞ്ഞ് ഇനി പറയും പ്രകാരം ചേർക്കുക. ദിവസക്രമത്തിൽ മൂന്നു പ്രാവശ്യം തുല്യ തവണകളായി ചേർക്കണം. യൂറിയ, പ�ൊട്ടാഷ് എന്നിവ ഞാറുപരുവത്തിലും ചിനപ്പു പ�ൊട്ടുമ്പോഴും അടിക്കണ പരുവത്തിലും മൂന്നു തുല്യതവണയായി നൽകുക.

ചേറുഞാറ്റടി

വിരിപ്പിൽ നടാൻ ചേറുമണ്ണിൽ ഞാറ്റടി തയാറാക്കാം. നല്ല സൂര്യപ്രകാശവും ജലപരിപാലന സൗകര്യവും വളക്കൂറുമുള്ള സ്ഥലത്തുവേണം ഞാറ്റടി ഇടാൻ. ഒന്ന്-ഒന്നര മീറ്റർ വീതിയും അഞ്ച്-പത്ത് സെ.മീ ഉയരവുമുള്ള നടാനുള്ള നിലങ്ങൾ ഉഴുത് പരുവപ്പെടുത്തണം. തടങ്ങൾ തയാറാക്കണം. ഒരു ച.മീറ്ററിന് ഒരു ഏക്കറിന് 14 കില�ോഗ്രാം കുമ്മായം ചേർക്കാം. കില�ോഗ്രാം വീതം ഉണക്കി പ�ൊടിച്ച് ചാണകമ�ോ തുടർന്ന് ഏക്കറിന് രണ്ടു ടൺ ജൈവവളം കമ്പോസ്റ്റോ ചേർക്കാം. നല്ല തുടമുള്ളതും 80 വിതറി ഉഴുതു മറിക്കുക. പച്ചിലവളമാണ് ശതമാനം മുളയ്ക്കൽ ശേഷിയുമുള്ള 25 കില�ോ വിത്ത് ചേർക്കുന്നതെങ്കിൽ നടുന്നതിന് മുമ്പ് രണ്ടാഴ്ച 10 സെന്റിൽ പാകിയാൽ ഇനം യൂറിയ രാജ്‌ഫ�ോസ് മ്യൂറിയേറ്റ് (കി.ഗ്രാം) ഒരേക്കറിൽ (കി.ഗ്രാം) (കി.ഗ്രാം) പറിച്ചു നടാൻ മധ്യമൂപ്പുള്ള മികച്ച ഇനം 80* 90 30 ആവശ്യത്തിന് നല്ല ഞാറ് മൂപ്പുകുറഞ്ഞ മികച്ച ഇനം കിട്ടും. 50 ഗ്രാം നിലം കൃഷി 62 70 24 സ്യൂഡ�ോമ�ോണസ് പറമ്പു കൃഷി 52 60 21 രണ്ടു കി.ഗ്രാം ഉണക്കിപ്പൊടിച്ച നാടൻ ഇനങ്ങൾ 30 90 21 ചാണകവുമായി *യൂറിയ വിതച്ച് 15-20 30-35 55-58

44

www.krishijagran.com


രണ്ടു ദിവസം ചേർത്തുവച്ചശേഷം മണ്ണിൽ ഇളക്കിച്ചേർത്തു ക�ൊടുക്കണം. വിത്ത് തുല്യമായി വീഴുംവിധം പാകി വിത്ത് മണല�ോ പ�ൊടിമണ്ണോ വിതറി മൂടുക.

പായ് ഞാറ്റടി

യ�നടീൽ നത്തുന്ന പാടങ്ങളിൽ പായ് ഞാറ്റടി തയാറാക്കണം. നിരപ്പുള്ള പ്രതലത്തില�ോ ക�ോൺക്രീറ്റ് തറയില�ോ പ�ോളിത്തീൻ ഷീറ്റ് വിരിച്ച് ഇതു തയാറാക്കാം. മണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതം പ�ോളിത്തീൻ ഷീറ്റിൽ 15 സെ.മീ കനത്തൽ ഇട്ട് നിരപ്പാക്കണം. ഇതിനു മീതെ മുളപ്പിച്ച വിത്ത് ചതുരശ്ര മീറ്ററിന് 0.4-0.6 കി.ഗ്രാം എന്ന ത�ോതിൽ വിതറണം. പച്ചിലപ്പുതയിടാം. മൂന്നു നാലു ദിവസം ചെറുതായി നനയ്ക്കുക. നാലാംദിവസം പുതനീക്കി ചാലുകളിൽ വെള്ളം നിറയ്ക്കണം. ഏകദേശം 12 ദിവസം മതി ഞാറ് പറിച്ചു നടീലിന് പാകമാകാൻ. ഞാറ് പായ്‌പ�ോലെ ചുരുട്ടിയെടുക്കാം. കുറഞ്ഞത് ആറു മണിക്കൂർ മുമ്പെങ്കിലും വെള്ളം വാർത്തു കളയണം. ഒരേക്കറിന് ഒരു സെന്റ് പായ് ഞാറ്റടി മതിയാകും. ഞാറിന് നാലില വന്നാൽ പറിച്ചു നടാം. ഈ പ്രായത്തിലാണ് ചിനപ്പുപ�ൊട്ടാൻ തുടങ്ങുക. പുതിയ വേരുപടലങ്ങളും ഈ പ്രായത്തിലാണ് പ�ൊട്ടുക. ഞാറ് നടുന്നതിനുമുമ്പ് സ്യൂഡ�ോമ�ോണസ് കൾച്ചറിന്റെ ലായനിയിൽ വേര് അര മണിക്കൂർ കുതിർത്ത് നട്ടാൽ പിന്നീട് പ�ോളര�ോഗം, പ�ോള അഴുകൽ, ഇലപ്പുള്ളി മുതലായവ തടയാം. 20 ഗ്രാം കൾച്ചർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ ലായനിയുണ്ടാക്കി ഞാറിന്റെ ചുവടുഭാഗം അതിൽ 30 മിനിട്ട് മുക്കിവച്ചിട്ട് നടണം. മൂപ്പുകുറഞ്ഞ ഇനങ്ങൾ 15x10 സെ.മീ അകലത്തിലും ഇടത്തരം മൂപ്പുള്ളവ 20x15 സെ.മീ അകലത്തിലും നടണം മൂപ്പുകുറഞ്ഞ ഇനങ്ങൾ നടുമ്പോൾ ഒരു ചതുരശ്രമീറ്ററിൽ 55-60 നുരികളും ഇടത്തരം മൂപ്പുള്ളവയ്ക്ക 33 നുരികളും ഉണ്ടാകുന്നത് നന്ന്. ഒരു ചുവട്ടിൽ രണ്ട്-മൂന്ന് ഞാറ് മൂന്ന്-നാല് സെ.മീ താഴ്ത്തിയാണ് നടുക.

തെങ്ങ്

തെങ്ങിന് ക�ൊത്തുകിള നടത്താം. കളകൾ നശിക്കാനും മണ്ണൊലിപ്പ് തടയാനും ഇത് സഹായിക്കും. ചരിഞ്ഞ ത�ോട്ടങ്ങളിൽ ക�ോണ്ടൂർ ബണ്ടോ കയ്യാലയ�ോ മഴക്കുഴിയ�ോ കുത്തി മണ്ണൊലിപ്പ് തടയുക. കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കണം. മഴയെ ആശ്രയിച്ച് ശരാശരി നല്ല പരിചരണം നടത്തുന്ന ത�ോട്ടങ്ങളിൽ യൂറിയ-റ�ോക്ക്‌ഫ�ോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നിവ യഥാക്രമം 250-350, 350-600, 400-650 ഗ്രാം വീതവും നനച്ചു വളർത്തുന്ന ത�ോട്ടങ്ങളിൽ ഇവ യഥാക്രമം 200-270, 275-500 ഗ്രാം വീതവും നൽകണം. സങ്കര ഇനങ്ങൾക്കും അത്യുത്പാദനശേഷിയുള്ളവയ്ക്കും മഴയെ ആശ്രയിച്ച് കൃഷി നടത്തുന്നവയ്ക്കും 350, 500, 650 ഗ്രാം വീതവും നനച്ചു വളർത്തുന്ന ത�ോട്ടങ്ങളിൽ 650, 800, 1200 ഗ്രാം വീതവും ഈ വളങ്ങൾ ചേർക്കാം വെട്ടുകൽ മണ്ണിൽ തെങ്ങൊന്നിന് 850 ഗ്രാം വീതം കല്ലുപ്പ് ചേർക്കുന്നത് നല്ലതാണ്. എന്നാൽ ഇത് രാസവളപ്രയ�ോഗത്തോട�ൊപ്പം വേണ്ട എന്നു മാത്രം. ഈർപ്പ സംരക്ഷണത്തിന് തടത്തില�ോ വരികൾക്കിയിൽ ചാലുകളെടുത്തോ ത�ൊണ്ടു മൂടാം. അഞ്ച്-ആറ് മീറ്റർ ഇടവിട്ട് ഒരു മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് അതിൽ ചപ്പുചവറുകൾ നിറയ്ക്കാം. മഴക്കാലത്ത് കൂമ്പുചീയൽ ര�ോഗം വരാൻ സാധ്യതയുണ്ട്. നാമ്പോലയ്ക്കു ചുറ്റുമുള്ള ഒന്നോ രണ്ടോ ഓലകൾ മഞ്ഞളിക്കുന്നതാണ് ര�ോഗത്തിന്റെ ആദ്യ ലക്ഷണം. ര�ോഗമുള്ള ഭാഗം മുറിച്ചുമാറ്റി കത്തിച്ചുകളയുക; മുറിച്ചുമാറ്റിയ ഭാഗത്ത് ബ�ോർഡ�ോ കുഴമ്പ് പുരട്ടുക. ആ ഭാഗം പ�ോളിത്തീൻ ഷീറ്റുക�ൊണ്ട് പ�ൊതിഞ്ഞുകെട്ടുകയും വേണം. അടുത്തുള്ള തെങ്ങുകൾക്ക് ഒരു ശതമാനം വീര്യമുള്ള ബ�ോർഡ�ോ മിശ്രിതം തളിച്ചാൽ ര�ോഗപ്പകർച്ച തടയാം.

കമുക്

കമുകിൻ ത�ോട്ടത്തിൽ ഇടച്ചാലുകൾ വൃത്തിയാക്കി നീർവാർച്ച സുഗമമാക്കുക. കമുകിൻ തൈ നടാം. മ�ൊഹിത് നഗർ, സുമംഗള, ശ്രീമംഗള, മംഗള പ�ോലുള്ള ഇനങ്ങൾ നടാം. കമുകിൻ ത�ോട്ടത്തിൽ ഇടവിളയായി ഇഞ്ചി, വാനില, കുരുമുളക്, ജാതി, വാഴ, പച്ചക്കറികൾ, കിഴങ്ങുവിളകൾ, www.krishijagran.com

45


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

വിത്തും കൈക്കോട്ടും

തീറ്റപ്പുല്ല് തുടങ്ങിയവ വളർത്താം. ഇവയ്ക്ക് പ്രത്യേക പരിചരണം നൽകണമെന്നു മാത്രം.

കുരുമുളക്

മഴ കനക്കുന്നതിനു മുമ്പ് ഒരുക്കിയ കുഴികളിൽ വേരുപിടിപ്പിച്ച വള്ളികൾ നടാം. വേരുപിടിപ്പിച്ചവ രണ്ടെണ്ണം വീതവും വേരുപിടിപ്പിക്കാത്തവ അഞ്ചെണ്ണം വരെയും ഒരു കുഴിയിൽ നടാം. ദ്രുതവാട്ടത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ക�ോപ്പർ ഓക്‌സിക്ലോറൈഡ് നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ തയാറാക്കി ഒഴിച്ചു തടം കുതിർക്കുക. തുടർന്ന് രണ്ടാഴ്ച ട്രൈക്കോഡെർമ കൾച്ചർ തടത്തിൽ ചേർക്കാം. വേപ്പിൻ പിണ്ണാക്കില�ോ വേപ്പിൻ പിണ്ണാക്കും കാലിവളവും കലർത്തിയ മിശ്രിതത്തില�ോ കൾച്ചർ വളർത്തി അതിൽ നിന്ന് 250 ഗ്രാം വീതമാണ് ഓര�ോ ചുവട്ടിലും ചേർക്കേണ്ടത്. തടത്തിൽ ധാരാളം ജൈവവളവും ചേർക്കുക. ചുവട്ടിൽ പുതയിടണം. മൂന്നു വർഷത്തിനുമേൽ പ്രായമായ ക�ൊടികൾക്ക് ക�ൊടിയ�ൊന്നിന് യൂറിയ, സൂപ്പർ ഫ�ോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നിവ 50, 150, 125 ഗ്രാം വീതം ചേർക്കണം. ഒരു വർഷം പ്രായമായ ക�ൊടിക്ക് ഇവ 15, 50, 40 ഗ്രാം വീതവും രണ്ടു വർഷം പ്രായമായതിന് 25, 75, 60 ഗ്രാം വീതമാണ് നൽകേണ്ടത്.

റബ്ബർ

ബഡ്ഡ് തൈകൾ ഈ മാസം നടാം. മഴ കനക്കുന്നതിനു മുമ്പ് നടീൽ കഴിയണം. കുഴിയുടെ വലിപ്പം 75x75x75 സെ.മീ തുടർന്ന് കുഴി 55 സെ.മീ ഉയരത്തിൽ മേൽമണ്ണിട്ട് മൂടുക. ബാക്കി 20 സെ.മീ ഉയരം മേൽമണ്ണുമായി 13 കി.ഗ്രാം കാലിവളം, അല്ലെങ്കിൽ കമമ്പോസ്റ്റ്, 15 ഗ്രാം റ�ോക്ക് ഫ�ോസ്‌ഫേറ്റ് എന്നിവ കൂട്ടിച്ചേർത്ത് മൂടുക. തൈകൾ നടുന്നത�ോട�ൊപ്പം തന്നെ മണ്ണൊലിപ്പ് തടയാനും ബണ്ടുകള�ൊരുക്കണം. മ്യൂക്കുണ എന്ന ത�ോട്ടപ്പയറിന്റെ തൈകൾ നട്ട് ആവരണവിളയാക്കാം. ക�ോണ്ടൂർ ബണ്ടുകൾ എടുക്കുന്നില്ലെങ്കിൽ മഴക്കുഴികൾ തയാറാക്കണം. റെയിൻ ഗാർഡ് പിടിപ്പിച്ച മരങ്ങൾ ഈ മാസം ടാപ്പ് ചെയ്യാം. കനത്ത മഴയുള്ള ദിവസങ്ങളിൽ ടാപ്പിങ് ഒഴിവാക്കുകയാണ് നന്ന്. പട്ടചീയൽ

46

www.krishijagran.com

ര�ോഗത്തിനെതിരെ ആഴ്ചയിൽഒരിക്കൽ കുമിൾ നാശിനിയുടെ ലായനി ക�ൊണ്ട് പട്ട കഴുകണം. ചീക്കുര�ോഗം ബാധിച്ച ഭാഗത്തെ ത�ൊലി ചുരണ്ടി വൃത്തിയാക്കി കാലിക്‌സിൻ നേർപ്പിച്ച് പുരട്ടണം.

ഇഞ്ചി, മഞ്ഞൾ

ഇഞ്ചിക്കും മഞ്ഞളിനും രണ്ടാം വളപ്രയ�ോഗത്തിനുള്ള സമയമാണിത്. ഇഞ്ചിക്ക് ഒരു സെന്റിന് 350 ഗ്രാം യൂറിയയും 200 ഗ്രാം പ�ൊട്ടാഷും നട്ട് 90 ദിവസം കഴിഞ്ഞും ചേർക്കണം. വളം ചേർത്ത് പുതയിട്ടതിനുശേഷം വാരങ്ങൾ മൂടുക. മഞ്ഞളിന് യൂറിയ 250 ഗ്രാം വീതം നട്ട് 40, 90 ദിവസങ്ങളിലും 500 ഗ്രാം പ�ൊട്ടാഷ് നട്ട് 90 ാം ദിവസവും നൽകണം. സ്യൂഡ�ോമ�ോണസ് കൾച്ചർ 15-20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ ലായനിയാക്കി തളിക്കുകയ�ോ വാരങ്ങളിൽ ഒഴിക്കുകയ�ോ ചെയ്ത് ചുവടുചീയൽ ര�ോഗം തടയാം.

ജാതി ഗ്രാമ്പു

മഴ കനക്കുന്നതിന് മുമ്പ് തൈകൾ നടാം. ഗ്രാമ്പുവിന് അകലം 6x6 മീറ്റർ. കുഴിക്ക് 60 സെ.മീ നീളം, വീതി, ആഴം. തൈകൾക്ക് തണൽ നിർബന്ധം. കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കുക.

കരിമ്പ്

ചെഞ്ചീയൽ ര�ോഗത്തിനെതിരെ കരുതൽ ഉണ്ടാകണം. മാധുരി, തിരുമധുരം, മധുരിമ, മധുമതി തുടങ്ങി ചെഞ്ചീയലിനെ ചെറുക്കുന്ന ഇനങ്ങൾ നടാം. തുടർച്ചയായി ഒരേ സ്ഥലത്ത് കരിമ്പു മാത്രം നടുന്ന രീതിക്കു പകരം മറ്റൊരു വിള കൂടി ഉൾപ്പെടുത്തണം. കരിമ്പുകൃഷിയെപ്പറ്റി കൂടതൽ അറിയാൻ തിരുവല്ലയിലെ കരിമ്പുഗവേഷണ കേ�വുമായി ബന്ധപ്പെട്ടാൽ മതി. (ഫ�ോൺ: 0469-2604181).

വാഴ

നേ�ൻ കുലച്ചയുടൻ ഒരു ചുവടിന് 65 ഗ്രാം വീതം യൂറിയ ചേർക്കാം. കളകൾ ചെത്തി വാഴയുടെ ചുവട്ടിൽ കൂട്ടി മണ്ണിട്ടു മൂടുക. വാഴ വളരുന്നതനുസരിച്ച് പിണ്ടിപ്പുഴുവിന്റെ ഉപദ്രവമുണ്ടാകും. ജൈവരീതിയിൽ ഇത് നിയ�ിക്കാം. ഇതിന് വാഴത്തട ഒന്ന്-ഒന്നരയടി


നീളത്തിൽ മുറിച്ച് നെടുകെ പിളർന്ന് അതിൽ ബ്യൂവേറിയ 10 ഗ്രാം വിതറി ത�ോട്ടത്തിൽ വയ്ക്കുക. ബ്യൂവേറിയ കൾച്ചർ മണ്ണൂത്തി ബയ�ോ-കൺട്രോൾ ലാബിലും കൃഷിഭവനുകള�ോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇക്കോ ഷ�ോപ്പുകളിലും വാങ്ങാൻ കിട്ടും. നട്ട് രണ്ടു മാസമായ പാളയൻക�ോടന് ചുവട�ൊന്നിന് 110, 500, 335 ഗ്രാം യൂറിയ, റ�ോക്ക് ഫ�ോസ്‌ഫേറ്റ്, പ�ൊട്ടാഷ് വളം എന്നിവ ചേർക്കാം. മറ്റിനങ്ങൾക്ക് ഇവ യഥാക്രമം 220, 500, 335 ഗ്രാം വീതവും നൽകാം. ജൈവവളം ധാരാളം നൽകിയാൽ രാസവളത്തിന്റെ ത�ോത് കുറയ്ക്കാം. വാഴക്കൃഷിയുടെ വിശദാംശങ്ങൾ കൂടുതലറിയാൻ തൃശൂർ കണ്ണാറയിലെ വാഴ ഗവേഷണ കേന്ദ്രം (0487-2699087) സഹായിക്കും.

മാവ്

നല്ല ഒട്ടുതൈകൾ നടാം. 10 വർഷത്തിനുമേൽ പ്രായമായ മരങ്ങൾക്ക് ആവശ്യമായതിന്റെ പകുതി രാസവളം 500 ഗ്രാം യൂറിയ. 900ഗ്രാം റ�ോക്ക് ഫ�ോസ്‌ഫേറ്റ്, 750 ഗ്രാം മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് ചേർക്കുക. വളരുന്നതനുസരിച്ച് ഇവയുടെ ത�ോത് ആനുപാതികമായി വർധിപ്പിക്കേണ്ടി വരും.

കൈതച്ചക്ക

ഈ മാസം പതുകൃഷിക്ക് അനുയ�ോജ്യമാണ്. കളനിയ�ണം നിർബന്ധം. വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കാം. കൈതച്ചക്ക കൃഷിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട ഫ�ോൺ: 0485-2260832, പൈനാപ്പിൾ ഗവേഷണകേ�ം, വെള്ളാനിക്കര ഫ�ോൺ: 0487-2373242

മരച്ചീനി

വൈകി നട്ട കുംഭക്കപ്പയ്�് മേൽവളം ചേർക്കണം. വളം ചേർത്ത് ഇളക്കിയ മണ്ണ് ചുവട്ടിൽ കൂടുകയും കളകൾ നീക്കുകയും വേണം.

ചേന

ഇടയിളക്കി കളകൾ നീക്കുക.

ചേമ്പ്

ചേമ്പിന്റെ നടീൽ തുടരാം.

കാച്ചിൽ

ഇടയിളക്കുക. കളകൾ നീക്കി വളം ചേർത്ത് ഇളകിയ മണ്ണ് ചുവട്ടിൽ അടുപ്പിക്കുക. കിഴങ്ങുവിളകളുടെ കൃഷിയെയും പുതിയ ഇനങ്ങളെയും കുറിച്ചറിയുന്നതിന് തിരുവനന്തപുരം ശ്രീകാര്യത്തെ കേ� കിഴങ്ങുവിള ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടുക.

കപ്പയില നല്ല കാലിത്തീറ്റ

ന്നുകാലികൾക്ക് മരച്ചീനിയുടെ ഇല, തണ്ട്, കിഴങ്ങ് എന്നിവ നൽകി തീറ്റച്ചെലവ് ഒരു പരിധിവരെ കുറയ്ക്കാം. വെയിലത്തു വാട്ടിയ കപ്പയില പശുവിന് നല്ല പരുഷാഹാരമാണ്. കപ്പയില വെയിലത്ത് വാട്ടുമ്പോൾ അതിലെ ഹൈഡ്രോസയനിക് അമ്ലം എന്ന വിഷവസ്തുവിന്റെ വീര്യം പ�ോകും. മരച്ചീനി ഇലയിൽ 15 ശതമാനം പ്രോട്ടീനും 45 ശതമാനം പ�ോഷക വസ്തുക്കളുമുണ്ട്. കിടാരികൾക്ക് 2.75 കില�ോ കപ്പയില നൽകുന്നത് 0.68 കില�ോ കപ്പലണ്ടിപ്പിണ്ണാക്കിന്റെ ഗുണം ചെയ്യും. തീറ്റയിൽ വേണ്ട കടലപ്പിണ്ണാ ക്കിന്റെ അളവിന്റെ പകുതി കപ്പയില ഉണക്കിപ്പൊടിച്ചത് ഉപയ�ോഗിക്കാം. കാലിത്തീറ്റയിൽ 30 ശതമാനം വരെ കപ്പയില ഉണക്കിപ്പൊടിച്ചതു ചേർക്കാം. ഇലയ�ോട�ൊപ്പം തണ്ടും ചെറുതായി അരിഞ്ഞു നൽകാം.

മരച്ചീനിക്കിഴങ്ങ് പച്ചയ്ക്കും ഉണക്കിപ്പൊടിച്ചും കറവപ്പശുക്കൾക്ക് നൽകിവരുന്നു. കറവ കൂട്ടാൻ സഹായിക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ വസ്തുവാണിത്. മരച്ചീനിയിൽ നിന്ന് സ്റ്റാർച്ച് എടുത്തു കഴിഞ്ഞുള്ള വേസ്റ്റിൽ രണ്ടു ശതമാനം പ്രോട്ടീനും 60 ശതമാനം ഭക്ഷ്യപ�ോഷകവുമുണ്ട്. ഇതും 25 ശതമാനം വരെ കാലിത്തീറ്റയിൽ ചേർക്കാം.

ഫ�ോൺ: 0471-25988551 www.krishijagran.com

47


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ഡ�ോ. കെ.ടി. ചാണ്ടി

ന്ത്യൻ ഭൂമിശാസ്ത്ര വകുപ്പിന്റെ കണക്കനുസരിച്ച് 2016-ൽ തെക്കു പടിഞ്ഞാറൻ, വടക്കു കിഴക്കൻ മൺസൂണുകളിൽ നിന്നും

കേരളത്തിന് ലഭ്യമായത് യഥാക്രമം 66ഉം 33ഉം ശതമാനം മഴ മാത്രമാണ്. കഴിഞ്ഞ 115 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചയിലേക്കാണ് ഇത്

കേരളജനത അറിയേണ്ടുന്ന

പരിസ്ഥിതി നിയമങ്ങൾ

48

www.krishijagran.com


കേരളത്തെ നയിച്ചത്. ഇക്കാലയളവിൽ ഇന്ത്യൻ ജനസംഖ്യ പലമടങ്ങ് വർധിച്ച് 1900ൽ നിന്നും 2016 ആയപ്പോഴേക്കും 1,326,801,576ൽ എത്തി. കൃത്യമായി നിർണയിക്കുക ബുദ്ധിമുട്ടാണെങ്കിലും ജനസംഖ്യ വർധനയിൽ തീർച്ചയായും കേരളത്തിനും വലുത�ോ ചെറുത�ോ ആയ പങ്കുണ്ട്. എന്നാൽ കേരളീയരുടെ ജല ആവശ്യകത ജനസംഖ്യ വർധനയേക്കാൾ പലമടങ്ങ് കൂടി. ഫ്‌ളഷ് ട�ോയ്‌ലറ്റുകളുടെ ഉപയ�ോഗം, ഷവർ ഉപയ�ോഗിച്ചുള്ള കുളി, വാഷിംഗ് മെഷിനുകളുടെ അതിപ്രസരം, കാർഷികമേഖലയിലെ വർധിച്ച ജല ഉപഭ�ോഗം, നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ തുടങ്ങിയവയാണ് ഇതിന് പ്രധാന കാരണങ്ങൾ. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിസ്തൃതിയിൽ കേരളം വളരെ ചെറുതാണ്. പശ്ചിമഘട്ടത്തിൽ നിന്ന് ഉദ്ഭവിക്കുന്ന 44 നദികളിൽ 41ഉം പടിഞ്ഞാറ�ോട്ട് ഒഴുകി അറബിക്കടലിൽ ചേരുന്നു. ഇതിനകം സൂചിപ്പിച്ചതുപ�ോലെ കേരളം രണ്ട് മൺസൂണുകളാൽ അനുഗ്രഹീതമാണ്. എന്നിട്ടും കേരളത്തിലെ ജനങ്ങൾ ഈ വർഷം ഏറ്റവും മ�ോശമായ വരൾച്ച നേരിടുന്നു. നിർണായകമായ ഈ ജലപ്രശ്‌നത്തിന് പരിഹാരം എന്താണ്? ജീവന്റെ ഏറ്റവും പ്രധാന ഘടകമായ ജലം ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാൻ ഓര�ോ കേരളീയനും പ്രകൃതി നിയമത്തിനനുസൃതമായി പിന്തുടരേണ്ട നിർണായകമായ ചില കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. 1. ഭൂമിയുടെ ഉപരിതലത്തിൽ ജലത്തിന്റെ വിസ്തൃതിയും ഭൂവിനിയ�ോഗവും തമ്മിലുള്ള അനുപാതം 3:1 ആണ്. ഈ അനുപാതം ഭൂപരിപാലനത്തില�ോ ജലവിഭവങ്ങളുടെയും ഉപയ�ോഗത്തില�ോ മനുഷ്യൻ തെറ്റിക്കാൻ പാടില്ല. ഇതേ പ�ൊതു അനുപാതം മനുഷ്യനുൾപ്പടെയുള്ള എല്ലാ ജീവജാലങ്ങളിലും ഉണ്ട്. 2. ഭൂമിയുടെ ഉപരിതലത്തിൽ വനപ്രദേശവും വനരഹിത പ്രദേശവും തമ്മിലുള്ള അനുപാതം 3:1 ആയി നിലനിർത്തണം. 33.3 ശതമാനം അല്ലെങ്കിൽ 15 ഡിഗ്രി ചരിവുള്ള എല്ലാ പ്രദേശങ്ങളും ഈ നിർബന്ധിത വനമേഖലയിൽ ഉൾപ്പെടണം

3. നദികൾ, അരുവികൾ, തടാകങ്ങൾ, മനുഷ്യനിർമ്മിത ജലസംഭരണികൾ തുടങ്ങിയ എല്ലാ ജലസ്രോതസുകൾക്കും ഒരു സസ്യ സംരക്ഷിത കവചം ഉണ്ടായിരിക്കണം. ഇതിന് ഏറ്റവും കുറഞ്ഞത് 100 മുതൽ 500 അടി വരെ വീതിയുണ്ടാകണം. 4. പ്രദേശത്തെ ചരിവുകളുടെ ത�ോതും ശതമാനവും അനുസരിച്ചായിരിക്കണം വനവിസ്ത്യതിയും കൃഷിഭൂമി ഉപയ�ോഗവും കർശനമായി പാലിക്കേണ്ടത്. ഭൂപ്രദേശത്തിന്റെ ചരിവ് വർധിക്കുന്നതനുസരിച്ച് സസ്യസംരക്ഷണ കവചവും, വനവിസ്തൃതിയും കൂടുതലുണ്ടാകണം വന മേഖലയിലും കാർഷികമേഖലയിലും ചെയ്യുന്ന എന്തും പരിസ്ഥിതിയെയും ജലലഭ്യതയെയും നേരിട്ട് സ്വാധീനിക്കും. 5. സൂക്ഷ്മതലം മുതൽ സ്ഥൂല തലം വരെ നീർത്തട പരിപാലന പദ്ധതികൾ നടപ്പിലാക്കണം. അതുവഴി ഉപയ�ോഗിക്കുന്നതും അല്ലാത്തതുമായ ഭൂപ്രദേശത്തിൽ പരമാവധി ജലസംരക്ഷണവും മണ്ണ് സംരക്ഷണവും സാധ്യമാക്കണം. 6. മേൽക്കൂരകളിലെ മഴവെള്ള സംഭരണം, പുനരുപയ�ോഗം എന്നിവയ്ക്ക് പ്രാധാന്യം നൽകി വേണം കെട്ടിടനിർമ്മാണം നടത്താൻ. 7. കരയിലും വെള്ളത്തിലുമുള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുക. ഇവ അമൂല്യമായ ജൈവസ്രോതസുകളുടെ ഉറവിടങ്ങളാണ്. 8. കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയ�ോഗിക്കരുത്. 5 മുതൽ 20 ശതമാനം വരെ ചരിവുള്ള കാർഷികേതര പ്രദേശം കൃഷിക്ക് ഉപയ�ോഗിക്കുന്നതിനു മുൻപ് മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തണം. 9. പരമാവധി മണ്ണും ജലവും സംരക്ഷിക്കുന്ന രീതിയിൽ കൃഷിഭൂമി രൂപകല്പന ചെയ്യണം. ഒഴുകിപ്പോകുന്ന വെള്ളം ഭാവിയിൽ ഉപയ�ോഗപ്രദമാകുന്ന രീതിയിൽ ശേഖരിക്കണം. 10. കൃഷി ആവശ്യങ്ങൾക്കായി രൂപകല്പന ചെയ്ത ഭൂമി ഒരിക്കലും പാരമ്പര്യ അവകാശപ്രകാരം തുണ്ടുവൽക്കരിക്കാൻ പാടില്ല. കൃഷി ഭൂമി തുണ്ടുവൽകരിക്കു�ത്

www.krishijagran.com

49


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

പരിസ്ഥിതിയുടെ സുസ്ഥിരതക്ക് പ്രതികൂലമാണ്.

അന്തരീക്ഷവും ആര�ോഗ്യമുള്ള ജനതയുടെ രണ്ട് അവസ്ഥകളാണ്.

11. ഓര�ോ ഭൂപ്രദേശത്തും ഉത്പാദിക്കുന്ന ജൈവവസ്തുക്കൾ ജൈവ വളമായി മാറ്റണം. ജൈവചക്രം നിലനിർത്തുന്നതിന് ഇവ കൃഷി ഭൂമിയിലേക്ക് വ്യാപിപ്പിക്കേണ്ടതാണ്. ജൈവ വസ്തുക്കൾ നശിപ്പിക്കുന്നത് ജൈവ ചാക്രിക ചംക്രമണത്തിന് എതിരാണ്.

15. ഭക്ഷണത്തിന്റെയും, ലൈംഗിക ദാരി��ത്തിന്റെയും അമിത വാണിജ്യവൽക്കരണം മനുഷ്യത്വത്തെ നാശ�ോന്മുഖമാക്കുന്നു. ആവാസ വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളില�ൊന്നായ മനുഷ്യരാശിക്കെതിരാണ് ഇത്.

12. നഗരങ്ങളിൽ നിന്നും വ്യവസായമേഖലകളിൽ നിന്നും ലഭ്യമാകുന്ന ജൈവ വസ്തുക്കളും, മാലിന്യങ്ങളും ഏതെങ്കിലും രൂപത്തിലുള്ള ഊർജ്ജസ്രോതസുകളായി മാറ്റണം.

16. രാജ്യത്തെ മുഴുവൻ ജനസംഖ്യയും കൃഷിയ�ോഗ്യമായ ഭൂമിയുടെ ശേഷിയുമായി ബന്ധിപ്പെട്ടിരിക്കുന്നു. അമിത ജനസംഖ്യ വർധന പരിസ്ഥിതി സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും.

13. ഫ�ോസിൽ സ്രോതസുകളേക്കാൾ കൂടുതലായി ബയ�ോഗ്യാസ്, സൗര�ോർജ്ജം, കാറ്റ് എന്നിവയിൽ നിന്നുമുള്ള ഊർജ്ജം ഉപയ�ോഗിക്കുക. സാധാരണ ജനങ്ങൾ ഉപഭ�ോക്താക്കൾ മാത്രമായി മാറാതെ ഊർജ്ജ ഉദ്പാദകരാവുക.

17. ജലവിഭവങ്ങൾ, ഭൂമി, വായു തുടങ്ങിയവയ്ക്ക് സമ്പൂർണ്ണ വ്യക്തിഗത ഉടമസ്ഥത പാടില്ല.

14. ആര�ോഗ്യകരമായ ചുറ്റുപാടിന് ആര�ോഗ്യമുള്ള ജനത അവശ്യഘടകമാണ്. ആര�ോഗ്യകരമായ പ�ോഷകാഹാരവും

50

www.krishijagran.com

18. ദേശീയ, പ്രാദേശിയ അന്തർദേശീയതലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ, ജാതി, വർഗ്ഗഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിസ്ഥിതി സുസ്ഥിരത െക്കതിരാണ്. 19. എല്ലാ തരത്തിലുമുള്ള അഭയാർത്ഥി


ഹെൽത്ത്‌ ടിപ്‌സ്‌

ജീ

മനഃസ്സുഖത്തിന് 'വെജ് തെറാപ്പി'

വിതത്തിൽകടുത്തനിരാശയുള്ളവരാണ�ോ നിങ്ങൾ�് പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടുവെന്നു ത�ോന്നുന്നോ? എങ്കിൽ ഭക്ഷണ ശീലത്തിലെ ചെറിയ മാറ്റം ക�ൊണ്ട് വലിയ�ൊരു പരിധിവരെ നിങ്ങൾക്ക് പ്രശ്‌നങ്ങൾ ഒഴിവാക്കാം.

പ്രശ്‌നങ്ങളും, ചേരികളും പാരിസ്ഥിതിക സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കും. 20. പ്രകൃതി വിഭവങ്ങൾ ഏതെങ്കിലും വിധത്തിൽ പാഴാക്കുകയ�ോ, ധൂർത്തടിക്കുകയ�ോ ചെയ്യുന്നത് പ്രകൃതിെക്കതിരായ കുറ്റകൃത്യമാണ്. 21. മനുഷ്യൻ പ്രകൃതിയ�ോടിണങ്ങി സമാധാനപരമായ സഹവർത്തിത്വം നയിക്കണം. പരിസ്ഥിതി ജീവന�ോപാധികളെ വികസിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും കാർഷിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം. പ്രകൃതിയുടെ നിയമങ്ങളെക്കുറിച്ച് പരാമർശിക്കാതെ കേരളത്തിലെ ഇന്നത്തെ ജല പ്രതിസന്ധിയെ അഭിമുഖീകരിക്കാനാവില്ല. ഈ നിയമങ്ങളെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണ്. അതുണ്ടായില്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങൾ ചെകുത്താന്റെ സന്തതികളായി മാറും. കൃഷി ജാഗരൺ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ലേഖകൻ

വിഷാദര�ോഗത്താൽ വലയുന്നവര�ോട് 'വെജ് തെറാപ്പി' പരീക്ഷിക്കാൻ പറയുന്നത് മെൽബണിലെ ആര�ോഗ്യഗവേഷകരാണ്. നിത്യഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയാൽ രക്ഷനേടാമെന്നാണ് വിദഗ്ധമതം. 45 വയസ്സിനുമുകളിൽ പ്രായമുള്ള 60,000 പേരിലാണ് പഠനം നടത്തിയത്. ഇവരുടെ ജീവിതശൈലിയും ഭക്ഷണരീതിയും മാനസികാവസ്ഥയും തമ്മിൽ താരതമ്യപഠനം നടത്തിയ ഡ�ോക്ടർമാർ പച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദര�ോഗം പിടിെപടുന്നത് വിരളമാണെന്ന് കണ്ടെത്തി. 12 ശതമാനം സാധ്യത കുറവാണെന്നാണ് കണ്ടെത്തൽ. പച്ചക്കറികൾ കറിവച്ചു കഴിക്കുന്നതിനുപകരം പച്ചയ്‌ക്കോ പാതി വേവിച്ചോ വേണം കഴിക്കാൻ. കഴിയുന്നതും സ്വന്തം ത�ൊടിയിൽ കൃഷി ചെയ്തുണ്ടാക്കുന്നതായാൽ അത്രയും നന്ന്. വെജ് തെറാപ്പി വഴി ജീവിതം സന്തോഷകരമാക്കാമെങ്കിൽ പിന്നെ മടിക്കുന്നതെന്തിന്? ഇന്നു തന്നെ 'വെജ്‌തെറാപ്പി' തുടങ്ങിക്കോളൂ.

www.krishijagran.com

51


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

കൃഷി-മൃഗസംരക്ഷണ സംബന്ധിയായ കർഷകരുടെ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ വിദഗ്ധർ ഉത്തരം നൽകുന്നു. സംശയങ്ങൾ അയയ്‌ക്കേണ്ട വിലാസം: അഗ്രോ ക്ലിനിക്, C/o എഡിറ്റർ, കൃഷിജാഗരൺ, a/5-2a, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10 , ഇ-മെയിൽ: malayalamkrishi@gmail.com

എന്റെ വീട്ടുമുറ്റത്ത് ഒരു ചെറിച്ചെടി നിറയെ കായ്ച്ചിരിക്കുന്നു. ഇത് എങ്ങനെ സംസ്‌കരിക്കാം എന്നറിയിക്കാമ�ോ? - നളിനി ലില്ലി, പുളിങ്കുന്ന് മൂത്ത കായ്കൾ ചെറികളിൽ നിന്ന് വിളവെടുക്കുക. കായ്ക്കുള്ളിലെ വിത്തുകൾ ഒരു ഫ�ോർക്ക് ക�ൊണ്ട് കുത്തിയെടുത്ത് നീക്കണം. ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളത്തിൽ 15 ഗ്രാം എന്ന ത�ോതിൽ ചുണ്ണാമ്പു കലക്കി മട്ട് അടിയുന്നതിനുവേണ്ടി വയ്ക്കുക. ഇതിൽ നിന്ന് തെളിഞ്ഞ വെള്ളം ഊറ്റിയെടുത്ത് കറിയുപ്പ് 80 ഗ്രാം ചേർത്ത് ഇളക്കി യ�ോജിപ്പിക്കണം. ഈ ലായനിയിൽ ആറ്എട്ട് മണിക്കൂർ നേരത്തേക്ക് കുരു നീക്കിയ കായ്കളിടുക. കായ്കളിലെ കറ മാറും. ലായനിയിൽ നിന്നെടുത്ത കായ്കൾ ശുദ്ധജലത്തിൽ മൂന്നു നാല് തവണ നന്നായി കഴുകിയെടുത്ത് ഒരു കുപ്പിയിലാക്കി തിളയ്ക്കുന്ന വെള്ളത്തിൽ അഞ്ചു മിനിട്ട് മുക്കി വയ്ക്കണം. ഇനി അടുപ്പിൽ നിന്നു മാറ്റി ഒരു ലിറ്റർ വെള്ളത്തിൽ അര കില�ോ പഞ്ചസാര അലിയിച്ച ലായനിയിലിട്ട് ഒന്നു രണ്ടു മിനിട്ടുകൂടി തിളപ്പിക്കണം. ഈ സമയം അല്പം എറിത്രോസിൻ ചേർത്താൽ കായ്കൾക്ക് നല്ല ചുവപ്പു നിറം കിട്ടും. ഇനി പാത്രത്തോടെ അടുപ്പിൽ

52

www.krishijagran.com

നിന്നിറക്കി വയ്ക്കുക. അടുത്ത ദിവസം ചെറി കായ്കൾ മാറ്റിയശേഷം ലായനിയിൽ പഞ്ചസാര 100 ഗ്രാം ചേർത്ത് വീണ്ടും തിളപ്പിച്ചതിലേക്ക് കായ്കൾ ഇടണം. ഇത് അഞ്ചുദിവസം കൂടി ആവർത്തിക്കുക. ഇത�ോടെ പഞ്ചസാര തരികൾ കായ്കളിൽ പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. തുടർന്ന് വെയിലത്തുണക്കണം. ഉണങ്ങിയതും സംസ്‌കരിച്ചതുമായ പഴങ്ങൾ പഞ്ചസാര സിറപ്പിലിട്ട് സൂക്ഷിക്കാം. സിറപ്പ് തയാറാക്കാൻ പഞ്ചസാര 75 ഗ്രാം, സിട്രിക് ആസിഡ് അഞ്ചു ഗ്രാം, പ�ൊട്ടാസ്യം ബൈസൾഫേറ്റ് ഒരു നുള്ള് എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തിളപ്പിച്ചെടുക്കണം. ഈ പഴങ്ങൾ സ്ഫടിക ഭരണികളിലാക്കി സൂക്ഷിക്കാം.

കുറച്ചു പ�ോത്തുകളെ വളർത്തുന്ന കർഷകനാണ് ഞാൻ. ഒന്നിന്റെ ശരീരത്തിൽ അങ്ങിങ്ങായി വെള്ളപ്പാട് കാണുന്നു. ഇത് ര�ോഗമാണ�ോ? പ്രതിവിധിയുണ്ടോ? - ഉമ്മൻ വർഗീസ്, കാലടി മെലാനിൻ എന്ന വർണകത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന 'ലൂക്കോഡെർമ' (Leucoder-


ma) എന്ന വെള്ളപ്പാണ്ടാണ് ഈ ര�ോഗം. മറ്റു പ്രശ്‌നങ്ങളില്ലെങ്കിലും ഈ അവസ്ഥയിലുള്ള പ�ോത്തുകൾക്ക് വിപണിയിൽ വിലയും മതിപ്പും ഉണ്ടാകുകയില്ല. ത്വക്കിനു നിറം നൽകുന്ന മെലാനിൻ എന്ന വർണകം ഉണ്ടാകുന്നത് തൈറ�ോസിൻ എന്ന വസ്തുവിൽ നിന്നാണ്. ഈ മാറ്റത്തിനു സഹായിക്കുന്ന ശരീരത്തിലെ ഘടകത്തിന് ചെമ്പ് എന്ന ധാതു ആവശ്യമാണ്.ചെമ്പിന്റെ കുറവ് ശരീരത്തിൽ ഉണ്ടാകുന്ന ഉരുക്കൾക്ക് ഇത്തരം അവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ദിവസവും തീറ്റയിൽ 500 മില്ലിഗ്രാം ക�ോപ്പർ 40 ദിവസത്തേക്ക് നൽകിയാൽ ഈ അവസ്ഥയ്ക്ക് മാറ്റം വരും. (20 ഗ്രാം തുരിശ് 1200 മില്ലി) വെള്ളത്തിൽ ലയിപ്പിച്ചത് ഒരു ഔൺസ് വീതം 40 ദിവസം നൽകണം) തീറ്റയിൽ ധാതുലവണമിശ്രിതം പതിവായി ഉൾപ്പെടുത്തുകയും വേണം.

കുരങ്ങുപനിക്ക് കാണമെന്ത്? - സൂരജ് കാളിയാർ വയനാട് ജില്ലയിൽ കുരങ്ങുപനി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കൈസാനൂർ ഫ�ോറസ്റ്റ് ഡിസീസ് (kfd) എന്ന ര�ോഗം കർണാടകയിൽ വ്യാപകമായിരുന്നു. ഫ്‌ളാവി വൈറസുകളാണ് ര�ോഗമുണ്ടാക്കുന്നത്. ആംപ്ലിയ�ോമ വിഭാഗത്തിൽപ്പെട്ട പട്ടുണ്ണികളാണ് ര�ോഗം ബാധിച്ച കുരങ്ങുകളിലൂടെ ര�ോഗം മനുഷ്യരിലെത്തിക്കുന്നത്. ര�ോഗനിയ�ണത്തിനായി കാടുകളിലേക്കുള്ള യാത്ര ര�ോഗബാധിത മേഖലയിൽ നിര�ോധിച്ചിരുന്നു. വെറ്ററിനറി സർവകലാശാലയുടെ എന്റർപണർഷിപ്പ് വിഭാഗം വൺഹെൽത്ത് സെന്ററുമായി ചേർന്ന് മെഡിക്കൽ ഡ�ോക്ടർമാർ, വെറ്ററിനറി ഡ�ോക്ടർമാർ, ശാസ്ത്രജ്ഞർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കായി ഈ വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചിരുന്നു. സാമ്പിളുകളുടെ ര�ോഗനിർണയത്തിന് ബാംഗ്ലൂരിലെ മണിപ്പാൽ യൂണിവേഴ്‌സിറ്റി സെന്ററിന്റെ സഹായമാണ് തേടിയിരുന്നത്.

എന്റെ കൃഷിസ്ഥലത്തെ കായ്പിടിക്കുന്ന ജാതിമരങ്ങളിൽ നാരുകൾ കൂട്ടിക്കെട്ടിയതുപ�ോലെ ഇലകൾ ഒട്ടിച്ചേരുന്നു. ഇത്തരം ഇലകളും ശിഖരങ്ങളും പിന്നീട് ഉണങ്ങുകയും ചെയ്യുന്നു ഇത് എന്തു ര�ോഗമാണ്? പ്രതിവിധി നിർദേശിക്കാമ�ോ? - കുര്യൻ സൈമൺ, കടപ്ര 'ത്രെഡ് ബ്ലൈറ്റ് ' എന്ന കുമിൾര�ോഗമാണിത്. മലയാളത്തിൽ 'മുടിക്കെട്ടുര�ോഗം' എന്നു പറയും. തലമുടിപ�ോലെ നേർത്ത നാരുകൾ

രൂപപ്പെട്ട് അവ ഇലകളെ ചുറ്റുന്നതാണ് ലക്ഷണം. ത�ോട്ടത്തിൽ തണൽ കൂടുന്നതും മണ്ണിൽ നീർവാർച്ച കുറയുന്നതും ര�ോഗം രൂക്ഷമാക്കും. ജാതിമരങ്ങൾ അടുത്തടുത്ത് ഞെരുങ്ങിവളരുന്നതും ര�ോഗഹേതുവാകും. ര�ോഗം ഗുരുതരമായാൽ ഇലകളും ശാഖകളും ഉണങ്ങി മരം മുഴുവൻ നശിക്കും. ര�ോഗബാധ കണ്ട മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റി തീയിട്ടു നശിപ്പിക്കുക. മണ്ണിൽ നീർവാർച്ച സൗകര്യം ഉണ്ടാക്കുക. ത�ോട്ടത്തിൽ തണൽ ക്രമീകരിക്കണം. ഒരു ശതമാനം വീര്യത്തിൽ ബ�ോർഡ�ോ മിശ്രിതം തയാറാക്കി വർഷത്തിൽ രണ്ടുതവണ മെയ്-ജൂൺ, സെപ്റ്റംബർ-ഒക്‌ട�ോബർ മാസങ്ങളിൽ തളിക്കണം. ഒപ്പം കുമിൾനാശിനിയായ ക�ോപ്പർ ഓക്‌സിക്ലോറൈഡ് മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ കലക്കി മരത്തിന്റെ ചുവട്ടിൽ ഒഴിച്ച് ചുറ്റുമുള്ള മണ്ണ് കുതിർക്കണം.

കറവയുള്ള രണ്ടു പറുക്കളുള്ള ഒരു ചെറുകിട ക്ഷീരകർഷകനാണു ഞാൻ. സ്ഥലപരിമിതിയാണ് പ്രശ്‌നം. പശുത്തൊഴുത്ത് കഴിഞ്ഞ് അധികം സ്ഥലം വിട്ടുപറമ്പിൽ ഇല്ല. തീറ്റപ്പുല്ല് വളർത്തി പശുക്കൾക്ക് നൽകണമെന്നുണ്ട്. തീറ്റപ്പുല്ല മട്ടുപ്പാവിലും വളർത്താൻ സാധിക്കും എന്നറിഞ്ഞു. ഇതിന്റെ സാങ്കേതികവിദ്യ പറഞ്ഞുതരാമ�ോ? - ജിബിൻ, ക�ോട്ടയം സ്ഥലപരിമിതി നിമിത്തം ബുദ്ധിമുട്ടുന്ന ക്ഷീരകർഷകർക്ക് ആശ്വാസമാണ് പന്നിയൂരിൽ പ്രവർത്തിക്കുന്ന കൃഷിവിജ്ഞാനകേ�ം മട്ടുപ്പാവിൽ/ടെറസിൽ തീറ്റപ്പുല്ല് വളർത്താവുന്ന പുതിയ സങ്കേതത്തിന് രൂപം നൽകിയത്. ഗ്രോബാഗുകളിൽ അതിസാ�താനടീൽ രീതിയിലാണിത് ചെയ്യുക. വെറും രണ്ടു മാസത്തെ വളർച്ചക�ൊണ്ട് പുല്ല് ആറടി പ�ൊക്കമെത്തും. നട്ട് പത്താഴ്ച കഴിയുമ്പോൾ ആദ്യ വിളവെടുപ്പും തുടർന്ന് 30 ദിവസം ഇടവിട്ട് തുടർവിളവെടുപ്പും നടത്താം. C3 എന്നു പേരായ സങ്കരനേപ്പിയ പുല്ലാണ് ഇതിനുത്തമം. രണ്ടു രൂപ മാത്രമേ വേരുപിടിപ്പിച്ച പുൽക്കടയ്ക്ക് വിലയുള്ളൂ. 100 രൂപ ഒരു മാസം മുടക്കിയാൽ ആറു മാസം ക�ൊണ്ട് ഏതാണ്ട്‌ ആറായിരം രൂപയ്ക്ക് തുല്യമായ പച്ചത്തീറ്റപ്പുല്ല് ഉത്പാദിപ്പിക്കാനാകും. ഒരു കില�ോ പുല്ല് ഉത്പാദിപ്പിക്കാൻ വേണ്ടിവരുന്ന െചലവ് വെറും അഞ്ചു രൂപ മാത്രം. ഒരു സെറ്റ് പുല്ലു വളർത്തിയാൽ കുറഞ്ഞത് എട്ടുതവണ പുല്ലരിയാം. കൃഷിവിജ്ഞാന കേ�ം അസിസ്റ്റന്റ് പ്രൊഫസർ ഡ�ോ. ടി. ഗിഗിൻ ആണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം നൽകുന്നത്. www.krishijagran.com

53


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

പതഞ്ജലി - വാണിജ്യകൃഷിയുടെ ബൃഹത് വേദി

തഞ്ജലി ഉല്പന്നങ്ങളുടെ വാർഷിക പത്രസമ്മേളനത്തിന് യ�ോഗ ഗുരു ബാബ രാംദേവ് നേതൃത്വം നൽകി. പതഞ്ജലി ബ് രാൻഡിന്റെ കഴിഞ്ഞ വർഷത്തെ വിശദാംശങ്ങൾ അദ്ദേഹം ഇതിൽ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം പതഞ്ജലിയുടെ വിറ്റു വരവ് 10561 ക�ോടി രൂപയായിരുന്നു. അടുത്ത വർഷമാകട്ടെ 100 ശതമാനം വർദ്ധനവ�ോടെയുള്ള വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾ തങ്ങളിലർപ്പിച്ച വിശ്വാസമാണ് ബ്രാൻഡിന്റെ ശക്തി എന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വ രഹിതമായി ഗ�ോമൂത്രം വിൽക്കുന്ന പ്രവണത തങ്ങൾക്കില്ല. 'അടുത്ത രണ്ടു വർഷം ക�ൊണ്ട് പതഞ്ജലി ല�ോകത്തിലെ തന്നെ ഏറ്റവും പ്രമുഖ ബ്രാൻഡായി മാറും. ഈ വർഷം പതഞ്ജലി ബ�ോർഡിങ് മിലിട്ടറി സ്‌കൂൾ ആരംഭിക്കുകയാണ്. രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരജവാന്മാരുടെ മക്കൾക്ക് ഈ സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസം നൽകും. എൻ.സി.ആറിലാണ് സ്‌കൂൾ ആരംഭിക്കുക...'

രാംദേവ് തുടരുന്നു

'ഒരുല്പന്നത്തിലെ എല്ലാ ചേരുവകളും വ്യക്തമായി ലേബൽ ചെയ്യണം എന്ന നിയമം രാജ്യത്ത് നിലവിലുണ്ട്. ഇതുപ്രകാരം പതഞ്ജലിയിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നത് ഉല്പന്നത്തിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഉല്പന്നങ്ങളിൽ മാത്രമേ ഗ�ോമൂത്രം ഉപയ�ോഗിക്കുന്നുള്ളു.. ഇതിൽ തന്നെ ഗ�ോമൂത്രം ചേർക്കുന്ന അർക് (Ark) എന്ന ഉല്പന്നമാണ് കുടിക്കുവാനുള്ളത്. 'ഗ�ോമൂത്രം' എന്ന് ഇതിൽ എഴുതിയിട്ടുണ്ട്. ഇതിനുപുറമെയുള്ള ആയിരത്തോളം ഉല്പന്നങ്ങളിൽ ഗ�ോമൂത്രം അടങ്ങിയിട്ടേയില്ല. ഞങ്ങൾക്ക് ഇക്കാര്യത്തിൽ യാത�ൊന്നും മറച്ചു വയ്ക്കാനുമില്ല.....' അദ്ദേഹം വ്യക്തമാക്കി.

കർഷകലക്ഷങ്ങളുമായി കൈക�ോർക്കാൻ

'പതഞ്ജലിയിൽ അംഗങ്ങളായ കർഷകർ വൻതുകയാണ് ലാഭമായി ഇന്നു നേടുന്നത്. വൃഥാ കിടക്കുന്ന തരിശു സ്ഥലത്തിന് ഏക്കറിന് 25,000/- രൂപയിൽ താഴെയാണ് വില. ഈ സ്ഥലങ്ങളിൽ കർഷകർ കറ്റാർവാഴ കൃഷി ചെയ്തു ലാഭം നേടുന്നു'.

കർഷകരെ കുറിച്ച് പറയവേ രാംദേവ് വ്യക്തമാക്കി

'ഇന്ന് പതഞ്ജലിയ�ോട�ൊപ്പം ആയിരക്കണക്കിന് കർഷകർ ജ�ോലി ചെയ്യുന്നു. ഇവർക്ക് ഇനിയും ലക്ഷക്കണക്കിന് കർഷകരുമായി കൈക�ോർക്കാൻ കഴിയും.....' ഇത്തരത്തിൽ പതഞ്ജലി വാണിജ്യ കൃഷിക്കുള്ള ഏറ്റവും വലിയ ബ്രാൻഡായി ഇന്ന് മാറിയിരിക്കുന്നു'.

54

www.krishijagran.com

ചില കണക്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷം പതഞ്ജലി 10,500 ക�ോടി രൂപയുടെ വ്യാപാരമാണ് നടത്തിയത്. ഇതിൽ 940 ക�ോടി ടൂത്ത്‌പേസ്റ്റ് വില്പനയിലൂടെയും 825 ക�ോടി രൂപ 'കേശ്കാന്തി' എന്ന ഹെയർ ഓയിൽ വില്പനയിലൂടെയുമായിരുന്നു. ഇത�ോട�ൊപ്പം 572 ക�ോടി സ�ോപ്പു വില്പന വഴിയും 522 ക�ോടി കടുകെണ്ണ വില്പന വഴിയും 322 ക�ോടി തേൻ വില്പന വഴിയും 1467 ക�ോടി നെയ്യ് വില്പനയിലൂടെയും നേടി.

പതഞ്ജലിയുടെ ലക്ഷ്യം

അടുത്ത രണ്ടു വർഷത്തിനുള്ളിൽ പതഞ്ജലി രാജ്യത്തെ ഏറ്റവും വലിയ എഫ്.എം.സി.ജി കമ്പനിയായി മാറാനാണ് ലക്ഷ്യമിടുന്നതെന്ന് രാംദേവ് വ്യക്തമാക്കി. ഇത�ോട�ൊപ്പം ആന്ധ്രാപ്രദേശിലെ വിജയ് നഗറിൽ പുതിയ�ൊരു പ്ലാന്റ് സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. സ്‌കൂളുകളാരംഭിക്കാനും പരിപാടി ഉണ്ട്. ഇതിലാദ്യത്തെ സ്‌കൂൾ ദില്ലി - എൻ.സി. ആറിൽ ആരംഭിക്കും.

പ്രധാന പ്രഖ്യാപനങ്ങൾ •

അടുത്ത 12 വർഷത്തിനുള്ളിൽ പതഞ്ജലിയാകും ഏറ്റവും വലിയ സ്വദേശി ബ്രാൻഡ്.

നിലവിലെ 30,000 - 40,000 ക�ോടിയുടെ വാർഷിക ഉത്പാദനശേഷി, വരും വർഷം 60,000 ക�ോടിയായിരിക്കും.

പുതിയ യൂണിറ്റ് ന�ോയിഡയിൽ ആരംഭിക്കും. ഇതിന് 20,000 - 25,000 ക�ോടി ഉത്പാദന ശേഷിയുണ്ടാകും. ഇതിനാവശ്യമായ സ്ഥലം സൗജന്യമായി കണ്ടെത്തിയതല്ല.

രക്തസാക്ഷിയായ സുക്മയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നൽകാൻ പതഞ്ജലി പ്രതിജ്ഞാബദ്ധമാണ്.

രക്തസാക്ഷികളായ ജവാന്മാരുടെ മക്കൾക്ക് പഠിക്കുവാനാരംഭിക്കുന്ന സ്‌കൂളിൽ 1000 കുട്ടികൾക്ക് പഠന സൗകര്യമുണ്ടാകും.

സ്വദേശി ബ്രാൻഡ് ഉത്പന്നങ്ങൾ ആളുകൾക്ക് ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ലാഭം മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകും.

7. ഒരു ബിസിനസ്സുകാരനും പതഞ്ജലിയുടെ ഉടമസ്ഥനല്ല. ഒരു സന്ന്യാസിയാണ് ഇതിന്റെയെല്ലാം ഏക ഉടമസ്ഥൻ


www.krishijagran.com

55


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

കൃഷിയ�ങ്ങൾ

'ഡിസ്‌ക് മ�ോവർ'

പുൽമേടുകളിലെ താരം

56

www.krishijagran.com


കെ.എസ്. ഉദയകുമാർ

തെങ്കിലും യ�ങ്ങളെ ആശ്രയിക്കാതെ-കാർഷികക്ഷീര മേഖലകളെആധുനികവൽക്കരിക്കാനാകില്ല. കായികാദ്ധ്വാനം കുടുതൽ വേണ്ട ജ�ോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ ക്ഷീര കർഷകരും യ�ങ്ങളെ ആശ്രയിക്കാറുണ്ട്. വിശാലമായ പുൽമേടുകളിൽ നിന്ന് വേഗത്തിൽ പുല്ലരിയാൻ ക്ഷീരകർഷകർക്ക് വിവിധതരം-ക�ൊയ്ത്ത് യന്ത്രങ്ങൾ ഇന്ന് ലഭ്യമാണ്. ബ്ലെയിഡുകളുടെ ചലനത്തേയും, അരിയൽ രീതികളേയും അടിസ്ഥാനപ്പെടുത്തി-രണ്ടു തരം പുല്ലരിയൽ യ�ങ്ങളാണ് ഇന്ന് വിപണിയിലുള്ളത്. നിരയായി ബ്ലൈഡുകൾ ഒന്നിനു മുകളിൽ മറ്റൊന്ന് പരസ്പരം തെന്നി മാറി കത്രിച്ചു മുറിക്കുന്ന രീതിയിലാണ് ചെറിയ പുല്ലുവെട്ടു യ�ങ്ങളുടെ പ്രവർത്തന തത്വം.

എന്നാൽ ഭൂമിക്ക് സമാന്തരമായി കൃത്യമായ അകലത്തിൽ ബെയറിങ്ങുകളുടേയും, ഗിയറുകളുടേയും പിൻബലത്താൽ അതിവേഗം തിരിയുന്ന പ്രത്യേക തരം ബെ്‌ളയിഡുകളെ ശക്തിയായി കറക്കി പുൽ�വടുകൾ അരിഞ്ഞു മാറ്റുന്ന രീതിയാണ് ഡിസ്‌ക് മ�ോവറുകളുടെ പ്രവർത്തന തത്വം. കൂടുതൽ പശുക്കളെ പരിപാലിക്കുന്ന ആധുനിക ഗ�ോശാലകളിൽ വേഗത്തിൽ തീറ്റപ്പുല്ല് വെട്ടിയെടുക്കാൻ ഡിസ്‌ക്‌മ�ോവറുകൾ ഉപയ�ോഗിച്ചു പ�ോരുന്നു. ട്രാക്ടറിനു പുറകിലെ പി.റ്റി.ഒ ശക്തിയുടേയും, യ�ക്കൈകളുടേയും (Hydraulic Arm) സഹായത്താൽ പ്രവർത്തിപ്പിക്കാവുന്ന ഇത്തരം ഡിസ്‌ക് മ�ോവറുകൾ വിദേശരാജ്യങ്ങളിൽ പുൽമേടുകളിലെ താരമാണ്. ലളിതമായ പ്രവർത്തനം, കുറഞ്ഞ അറ്റ�റ്റപ്പണികൾ, ഉയർന്ന കാര്യക്ഷമത എന്നീ വിശേഷണങ്ങൾ ഡിസ്‌ക്‌മ�ോവറുകളെ കൂടുതൽ ജനകീയമാക്കുന്നു. ആകൃതിയും, വലുപ്പവും അനുസരിച്ച് വിവിധതരം യ�ങ്ങൾ നിലവിലുണ്ടെങ്കിലും 50 കുതിരശക്തിയുള്ള ട്രാക്ടറിൽ ഘടിപ്പിക്കാവുന്ന അഞ്ചു ഡിസ്‌ക്കുകള�ോടു കൂടിയ യ�മാണ് ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിലുളത്.

പ്രധാനഭാഗം

ട്രാക്ടറിന്റെ-പി.റ്റി.ഒയിൽ നിന്നുള്ള ശക്തി ഉപയ�ോഗിച്ച് ഗിയറുകളുടെ സഹായത്താൽ ഘടികാര ദിശയിൽ ഭൂമിക്ക് സമാന്തരമായി തിരിയുന്ന അഞ്ച് ഡിസ്‌ക്കുകളും,

ഓര�ോ ഡിസ്‌ക്കുകളുടേയും ബാഹ്യ പാർശ്വങ്ങളിൽ സ്വന്തം അച്ചുതണ്ടിൽ യഥേഷ്ടം കറങ്ങത്തക്കവണ്ണം ഘടിപ്പിച്ചിരിക്കുന്ന കാർബൺ സ്റ്റീൽ നിർമ്മിതമായ ബ്ലെയിഡുകളുമാണ് ഇതിന്റെ പ്രധാന ഭാഗം. മിനിറ്റിൽ ഏകദേശം മുവായിരം പ്രാവശ്യം തിരിയുന്ന ഡിസ്‌ക്കുകളും അതിന�ോട�ൊപ്പം അതേ ശക്തിയിൽ കറങ്ങുന്ന ബ്ലെയിഡുകളുമാണ് പുൽ�വടുകളെ അരിഞ്ഞു മാറ്റുന്നത്.

പ്രവർത്തനം

ഉദ്ദേശം 400-500 കില�ോ ഭാരം വരുന്ന ഡിസ്‌ക് മ�ോവർ സംവിധാനം പ്രൊപ്പല്ലർ ഷാഫ്റ്റിന്റെ സഹായത്താൽ ട്രാക്ടറിന്റെ പി.റ്റി.ഒയുമായി ഘടിപ്പിക്കുക. ട്രാക്ടറിന്റെ ഹൈട്രോളിക് സംവിധാനത്താൽ ഉയർത്താനും, താഴ്ത്താനും സാദ്ധ്യമാകുന്ന രീതിയിൽ പ്രത്യേക ലിങ്കുകൾ ഉപയ�ോഗിച്ച് മ�ോവർ ട്രാക്ടറിന്റെ യ�ക്കൈകളുമായി യ�ോജിപ്പിക്കാം. തുടർന്ന് ട്രാക്ടർ പ്രവർത്തിച്ചു തുടങ്ങിയാൽ യ�ക്കൈകൾ ഉപയ�ോഗപ്പെടുത്തി ഡിസ്‌കുമ�ോവർ ഉയർത്താനും, താഴ്ത്താനും കഴിയുന്നു. പുൽമേടുകളിലെത്തിയാൽ യ�കൈകൾ താഴ്ത്തി ഡിസ്‌ക്‌ മ�ോവർ ആവശ്യമായ ഉയരത്തിൽ ഭൂമിക്ക് സമാന്തരമായി നിലനിർത്തുക. ട്രാക്ടർ പ്രവർത്തിക്കുമ്പോൾ ശക്തിയായി കറങ്ങുന്ന ഡിസ്‌ക്കുകള�ോട�ൊപ്പം നിരയായി കറങ്ങുന്ന കട്ടിങ്ങ് ബ്ലെയിഡുകൾ പുൽചുവടുകളെ ഭൂനിരപ്പിൽ നിന്ന് കൃത്യമായ ഉയരത്തിൽ വെട്ടിമാറ്റി ഏകദേശം പണപ�ോലെ അടുക്കി മുന്നോട്ട് നീക്കുന്നു. അരിഞ്ഞു മാറ്റിയ പുല്ല് ചിതറിത്തെറിച്ച് ഓപ്പറേറ്റർക്ക് അപകടം ഉണ്ടാകാതിരിക്കാൻ കട്ടികൂടിയ പ്ലാസ്റ്റിക് ഷീറ്റ് ക�ൊണ്ടുള്ള ഒരു സംരക്ഷണ കവചവും, ഡിസ്‌ക് മ�ോവറുകളിൽ ഉണ്ടായിരിക്കും. നിരപ്പായ സ്ഥലത്ത് മണിക്കൂറിൽ ഏകദേശം ഒരേക്കർ സ്ഥലത്തെ പുല്ലരിയാൻ കഴിയുന്ന ഡിസ്‌ക് മ�ോവറുകൾ യൂറ�ോപ്യൻ രാജ്യങ്ങളിലെ പുൽമേടുകളിലെ തരംഗമാണ്. വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽകൃഷി ചെയ്യുന്ന ക്ഷീരകർഷകർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുപ്പ് നടത്താൻ ഡിസ്‌ക്‌മ�ോവറുകൾ ഏറ്റവും അനുയ�ോജ്യമായ ഒരു കാർഷിക യ�ം തന്നെയാണ്. കെ.എൽ.ഡി ബ�ോർഡിൽ അഗ്രിക്കൾച്ചർ എൻജിനീയറാണ് ലേഖകൻ 9446004363

www.krishijagran.com

57


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

മറുനാടൻ വിശേഷം

വീണ്ടും പച്ചപിടിക്കുന്ന

നീലം!

തു

ഡ�ോ. ബി. ശശികുമാർ

ള്ളി നീലവും, കട്ട നീലവും പരിചയിച്ച് വളർന്ന ഒരു തലമുറ പ്രകൃതിദത്ത നീലത്തിന്റെ ഉറവിടമായ നീലം ചെടിയെപ്പറ്റിയ�ോ, അതിന്റെ ഐതിഹാസികമായ ചരിത്രത്തെപ്പറ്റിയ�ോ അറിയണമെന്നില്ല!

നൂറുവർഷം മുമ്പ് ബീഹാറിൽ ചമ്പാരനിലെ പാവപ്പെട്ട നീലം കൃഷിക്കാരുടെ അവകാശം സംരക്ഷിക്കാനായിട്ടാണ് മഹാത്മാഗാന്ധി ആദ്യമായി സത്യഗ്രഹം എന്ന ആശയം പരീക്ഷിച്ചത്! നീലം സത്യഗ്രഹം അഥവ ചമ്പാരൻ പ്രതിര�ോധം (Champaran movement) എന്ന് ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ സംഭവം, ബ്രിട്ടീഷുകാരുടെ ക�ൊടിയ ചൂഷണത്തിനെതിരെ ചമ്പാരനിലെ നീലം കർഷകരുടെ ശക്തമായ ചെറുത്തുനിൽപ്പായിരുന്നു. ബ്രിട്ടനിലെ തുണിമില്ലുകളിലേക്ക് ചമ്പാരനിലെ പാവപ്പെട്ട കർഷകരെക്കൊണ്ട് നിർബന്ധമായി നീലം കൃഷി ചെയ്യിച്ചു ക�ൊള്ള ലാഭം ഉണ്ടാക്കിയിരുന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെയായിരുന്നു

58

www.krishijagran.com

ചമ്പാരനിലെ കർഷകർ സംഘടിച്ചത്. പയറുവർഗത്തിൽപ്പെട്ട ഒരു വാർഷിക വിളയാണ് നീലം. ശാസ്ത്രനാമം Indigofera tinctoria. ഒന്ന് മുതൽ രണ്ടുമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ഇല സംസ്‌കരിച്ചാണ് നീലം ഉത്പാദിപ്പിക്കുന്നത്. നട്ട് നാല്-അഞ്ച് മാസം ആകുമ്പോഴാണ് ആദ്യ വിളവെടുപ്പ്. ഒരു വർഷം രണ്ടു മുതൽ മൂന്ന് വരെ വിളവ് എടുക്കാം. ബ്രിട്ടീഷ് ഇന്ത്യയിൽ 19 ാം നൂറ്റാണ്ടിൽ നീലം കൃഷി അതിന്റെ പാരമ്യതയിലായിരുന്നു. 1850 കളിൽ ഇന്ത്യയിൽ നിന്ന് 19000 ടൺ നീലം യൂറ�ോപ്പിലെ തുണിമില്ലുകളിലേക്ക് അയച്ചിരുന്നു. എന്നാൽ സിന്തറ്റിക് (കൃത്രിമ) നീലത്തിന്റെ ആവിർഭാവത്തോടെ പ്രകൃതിദത്ത നീലത്തിന്റെ പ്രഭാവം അസ്തമിച്ച് തുടങ്ങി. 1914 ആയപ്പോഴേക്കും പ്രകൃതിദത്ത നീലത്തിന്റെ ഉത്പാദനം 1100 ടൺ ആയി കുറഞ്ഞു. ജർമൻ ശാസ്ത്രജ്ഞനായ അഡ�ോൾഫ് വ�ോൺ ബേയർ 1878 ൽ കൃത്രിമ നീലം ഉണ്ടാക്കുന്നത് വരെ തുണികൾക്കും മറ്റും നിറം ക�ൊടുക്കുന്നതിന്


മുഖ്യമായും പ്രകൃതിദത്ത നീലമാണ് ആശ്രയിച്ചിരുന്നത്. കൃത്രിമ നീലവും പ്രകൃതിദത്ത നീലവും തമ്മിൽ ഉണ്ടായ കടുത്ത മത്സരത്തിൽ പ്രകൃതിദത്ത നീലത്തിന് പിടിച്ചു നിൽക്കാനായില്ല എന്നത് സത്യം. ഇന്നും കൃത്രിമ നീലത്തിന് തന്നെയാണ് മേൽക്കോയ്മ. എന്നാൽ ഇപ്പോൾ ല�ോകമെമ്പാടും പ്രകൃതിദത്ത നിറങ്ങള�ോട് വർധിച്ചുവരുന്ന പ്രതിപത്തി നീലം കൃഷിക്ക് പുതുജീവൻ നൽകിയിരിക്കുന്നു. നല്ല ചൂടും, ഉയർന്ന അന്തരീക്ഷ ഈർപ്പവും ഉള്ള കാലാവസ്ഥയാണ് നീലം കൃഷിക്ക് അനുയ�ോജ്യം. സത്യത്തിൽ, ബ്രിട്ടീഷ് ഇന്ത്യയിൽ കടപ്പയിൽ ഉത്പാദിപ്പിച്ചിരുന്ന നീലത്തിനു യൂറ�ോപ്യൻ കമ്പോളത്തിൽ നല്ല പ്രശസ്തിയുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഇപ്പോൾ തമിഴ്‌നാട്ടിലും, ആ�യിലും, കർണാടകയിലും നീലം കൃഷി പുനരുജ്ജീവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ കർഷകനായ തിരു. കമലനാഥൻ മുരിങ്ങ കൃഷിയിൽ നിന്നാണ് രണ്ടു വർഷം മുമ്പ് നീലത്തിന്റെ കൃഷിയിലേക്കു ചുവട് മാറ്റിയത്. തന്റെ 3.6 ഹെക്ടർ നീലം കൃഷിയിൽ നിന്ന് ഒരു സീസണിൽ രണ്ടു ലക്ഷം രൂപ വരെ ഇദ്ദേഹത്തിന് ലാഭം കിട്ടുന്നുണ്ട്. നീലത്തിന്റെ ആദായത്തിൽ ആകൃഷ്ടനായി കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിക്കാനാണ് കമലനാഥന്റെ ഉദ്ദേശം! വില്ലുപുരത്തെ ഒട്ടനവധി കർഷകർ മറ്റു വാണിജ്യവിളകൾ ഒഴിവാക്കി അടുത്തകാലത്തായി നീലത്തിന്റെ കൃഷിയിലേക്ക് ആകൃഷ്ടരായിരിക്കയാണ്. ഉദ്ദേശം 300-500 ടൺ നീലം ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് ഒരു വർഷം ഉത്പാദിക്കുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ നീലം കൃഷിയുടെ ഒരു പ്രധാന പ്രശ്‌നം ഗുണനിലവാരമുള്ള വിത്തിന്റെ ലഭ്യതയാണ്. തമിഴ്‌നാട്ടിലെ കർഷകർ ആ�യിൽ നിന്നാണ് നീലം വിത്ത് ക�ൊണ്ടുവരുന്നത്. ഇപ്പോൾ ആ�പ്രദേശിൽ നീലത്തിന്റെ കൃഷി നല്ല രീതിയിൽ പുര�ോഗമിച്ച വരികയാണ്. സുരക്ഷിത വിപണിയാണ് നീലത്തിന്റെ കൃഷിയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന നീലത്തിന്റെ എഴുപതു ശതമാനവും ഹൈദ്രാബാദിലെയും, ഡൽഹിയിലെയും തുണി മില്ലുകാർ വാങ്ങുന്നു. ബാക്കി ഉത്പന്നം രാജസ്ഥാനിലെയും, ഗുജറത്തിലെയും കൈത്തറി ചായം കേ�ങ്ങളിലേക്ക് (Handloom dyeing centre) ഇടനിലക്കാർ വഴി വിൽക്കുന്നു. ആ�യിലേയും, തെലുങ്കാനയിലേയും കൈത്തറി നെയ്ത്തുകാർക്കു പുറമെ, ഹൈദ്രാബാദ് ആസ്ഥാനമായ ചില സംരംഭകരും, പ്രകൃതിദത്ത നീലം ഉപയ�ോഗിച്ച് വശ്യതയാർന്ന ഡിസൈനുകൾ നൽകി പരുത്തി തുണികൾ കയറ്റുമതി ചെയ്യുന്നുണ്ട്.

അൽ സാൽവദ�ോർ, കരീബിയൻ ദീപുകൾ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും നീലം കൃഷി തിരിച്ചുവരവിന്റെ പാതയിലാണ്. ബംഗ്ലാദേശിലെ രാജ്പൂർ സദർ ഉപജില്ലയിലെ നീലം 'ലിവിങ് ബ്ലൂ' എന്ന വ്യാപാര നാമത്തിൽ വിപണിയിൽ ലഭ്യമാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന കിഴക്കൻ ബംഗാളിന് (ബംഗ്ലാദേശ് ) നീലവുമായി, ഒരു വൈകാരിക ബന്ധം തന്നെ ഉണ്ട്. ല�ോകമെമ്പാടും പ്രകൃതിദത്ത നീലത്തോടുള്ള വർധിച്ചുവരുന്ന ആഭിമുഖ്യം, നീലം കൃഷിയുടെ ഒരു നല്ല നാളേയ്ക്ക് വിരൽ ചൂണ്ടുന്നു. നീലത്തിന്റെ കൃഷിക്കാവശ്യമായ ഗവേഷണവികസന- പരിപ�ോഷണ നയങ്ങൾ രൂപീകരിക്കുന്നത്, ഇന്ത്യാ ചരിത്രത്തിൽ സ്ഥാനം പിടിച്ച ഈ വിളയ്ക്ക് കൂടുതൽ സഹായമാകും. ഭാരതീയ സുഗന്ധവിള ഗവേഷണകേ�ം പ്രിൻസിപ്പൽ സയിന്റിസ്റ്റാണ് ലേഖകൻ, ഫ�ോൺ: 9496178142

ഓർഗാനിക് ടിപ്‌സ്‌

ജീവാമൃതം

20 ലിറ്റർ വെള്ളം ബാരലിൽ എടുത്ത് നാടൻപശുവിന്റെ ഒരു കില�ോ പച്ച ചാണകം ഇളക്കിച്ചേർക്കുക. ഇതിൽ 250 ഗ്രാം ശർക്കരയും 200 ഗ്രാം പയർപ�ൊടിയും ചേർത്തിളക്കുക. തുടർന്ന് ഒരു ലിറ്റർ ഗ�ോമൂത്രവും കൃഷിയിടത്തിൽ നിന്ന് രാസവളം ചേർക്കാത്ത ഒരു പിടി മണ്ണും ഒരു മൂത്ത തേങ്ങയുടെ വെള്ളവും ചേർക്കുക. നന്നായി ഇളക്കിയ ശേഷം ചാക്കുക�ൊണ്ട് ബാരലിന്റെ വായ് മൂടിക്കെട്ടി രണ്ടു മുതൽ ഏഴ് ദിവസത്തോളം വയ്ക്കണം. ദിവസവും ഇളക്കുക. ജീവാണുക്കൾ നിറഞ്ഞ ഈ മിശ്രിതം മൂന്ന് ദിവസത്തിനുശേഷം ഉപയ�ോഗിക്കാം. പത്ത് സെന്റിന് ഇരുപത് ലിറ്റർ ജീവാമൃതം വേണം. മാസത്തില�ൊരിക്കലെങ്കിലും മണ്ണിൽ ജീവാമൃതം നൽകണം. ഒഴിക്കുമ്പോൾ മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കുവാൻ ശ്രദ്ധിക്കുക.

ഇന്ത്യക്കു പുറമെ, ബംഗ്ലാദേശ്, ഗ്വാട്ടിമാല, www.krishijagran.com

59


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ഔഷധി

ചെമ്പരത്തി അതിരു കാക്കും ചുവന്ന സുന്ദരി

നാ

എ.വി. നാരായണൻ

ട്ടിൻ പുറങ്ങളിൽ പഴയ കാലത്ത് പറമ്പുകളുടെ അതിർത്തി കാത്തു സൂക്ഷിക്കുകയും പിന്നീട് മതിലുകൾ ഉയർന്നത�ോടെ ചട്ടികളിലേക്കും ചാക്കുകളിലേക്കും ചേക്കേറിയ പര�ോപകാരിയാണ് ചെമ്പരത്തി. വേരും ഇലകളും പൂവും മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ഉപയ�ോഗിക്കുന്നു. ഇപ്പോൾ പൂവിനുവേണ്ടി മാത്രം ചെമ്പരത്തി നട്ടുവളർത്തുന്നു. നാട്ടിൻപുറങ്ങളിൽ 40 ഓളം ഇനങ്ങൾ കണ്ടു വരുന്നു. ഇതിൽ കടുത്ത പച്ച നിറമുള്ള ഇലകളും അഞ്ചിതൾ പൂക്കളുമുള്ള ചെമ്പരത്തിയാണ് ഔഷധങ്ങൾക്ക് ഉപയ�ോഗിക്കുന്നത്. ചെമ്പരത്തിക്ക് ര�ോഗകീടബാധ കുറവാണ്. ഇപ്പോൾ ഇലചുരുട്ടിയുടെയും കുമിളിന്റെയും ഉപദ്രവം കാണാമെങ്കിലും ചെമ്പരത്തി അതെല്ലാം അതിജീവിക്കുന്നു. ചെറിയ ത�ോതിൽ ജൈവവളവും നേരിയ നനവുമുണ്ടായാൽ സദാ പുഷ്പിണിയായിരിക്കും. ചെമ്പരത്തി ഇലകൾ താളി ഉണ്ടാക്കി തലയിൽ തേക്കുന്നത് താരൻ അകറ്റാൻ സഹായിക്കും. പൂക്കൾ ക�ൊണ്ട് എണ്ണ ഉണ്ടാക്കുവാനും സ�ോസ്, സ്‌ക്വാഷ് കൂടാതെ മറ്റു പലഹാരങ്ങൾക്ക് നിറം

60

www.krishijagran.com

ക�ൊടുക്കാനും ഉപയ�ോഗിക്കാം. കടകളിൽ നിന്നു വാങ്ങുന്ന സ്‌ക്വാഷിനു പകരം ശരീരത്തിന് ഉണർവും ഉന്മേഷവും നൽകുന്ന യാത�ൊരു രാസവസ്തുവിന്റെയും ചേരുവയില്ലാത്ത സ്‌ക്വാഷ് ചെമ്പരത്തി പൂവ് ക�ൊണ്ടുണ്ടാക്കാം.

ചെമ്പരത്തി സ്‌ക്വാഷ് 250 ഗ്രാം ചെമ്പരത്തി പൂവ് ഞെട്ടുകളഞ്ഞു കഴുകിയത്. ഒരു ലിറ്റർ വെള്ളത്തിൽ ഇട്ടു നന്നായി തിളപ്പിക്കുക. ശേഷം വെള്ളത്തിൽ നിന്നും പൂവിന്റെ അവശിഷ്ടങ്ങൾ മാറ്റി 750 ഗ്രാം പഞ്ചസാരയിട്ട് മൂന്നു-നാലു തവണ തിളപ്പിക്കുക. ഇതിൽ 10 ഗ്രാം നന്നാറി (നറുനീണ്ടി) പ�ൊടിച്ചിട്ട് തിളപ്പിച്ച് തണുത്തശേഷം കുപ്പിയിൽ സൂക്ഷിക്കാം. രണ്ടു ടീസ്പൂൺ ഒരു ഗ്ലാസ് തണുത്ത വെള്ളത്തിൽ ചേർത്ത് ഏതു പ്രായക്കാർക്കും കുടിക്കാം. ഇത് ഓജസ്സ് വർധിപ്പിക്കും ഉന്മേഷം നൽകും. തിളപ്പിച്ച വെള്ളത്തിൽ നിന്നെടുത്ത പൂവിന്റെ അവശിഷ്ടം തക്കാളി, സവാള, പച്ച മുളക്


പച്ചക്കറികളിലെ കീടനാശിനി നീക്കാൻ അടുക്കളവിദ്യ ഹെൽത്ത്‌ ടിപ്‌സ്‌

എന്നിവയിട്ട് നല്ല കറിയുമാക്കാം. ചെമ്പരത്തിപ്പൂവ് വെളിച്ചെണ്ണയിലിട്ട് വെയിലത്ത് വച്ച് ചൂടാക്കി ഉപയ�ോഗിച്ചാൽ മുടി ക�ൊഴിച്ചിൽ തടയാം. മുടി കറുപ്പ് നിറമാക്കും. പൂവ് നെയ്യിൽ വറുത്തു കഴിച്ചാൽ സ്ത്രീകൾക്ക് ആർത്തവ സമയത്തുണ്ടാകുന്ന അമിത രക്ത സ്രാവം നിൽക്കും. ഇലകളും, പൂക്കളും, വേരും ഔഷധ നിർമാണത്തിന് ഉപയ�ോഗിക്കുന്നു. പൂ�ളിട്ടുണ്ടാക്കുന്ന കഷായം ജനനേന്ദ്രിയ ര�ോഗങ്ങൾ, ജലദ�ോഷം, ശരീരവേദന, ശ്വാസക�ോശവീക്കം, ചുമ എന്നിവ നിയന്ത്രിക്കും. തീ പ�ൊള്ളിയാൽ ചെമ്പരത്തിപൂവിന്റെ നീര് പുരട്ടി ശമിപ്പിക്കാം. ഇതിന്റെ നീരിനു വിരേചക ഗുണവും, മാർദവ ഗുണവും ഉള്ളതുക�ൊണ്ട് ലൈംഗിക ര�ോഗങ്ങൾക്ക് ചെമ്പരത്തി വേര് കാണപ്പെട്ട മരുന്നാണ്. ആയുർവേദത്തിൽ ചെമ്പരത്തിയാദി എണ്ണയും കഷായവും പ്രസിദ്ധമാണ്. എല്ലാം ക�ൊണ്ടും ചെമ്പരത്തി ഒരു കല്പക സസ്യമാണ്. കണ്ണിനും കരളിനും പൂക്കൾ കുളിർമ നൽകും എന്നതിനാൽ നമുക്ക് വേണ്ട ഔഷധങ്ങൾക്ക് ചെമ്പരത്തി നട്ടുവളർത്താം. കൃഷിവകുപ്പ് മുൻ ഉദ്യോഗസ്ഥനും ഫാം ജേർണലിസ്റ്റുമാണ് ലേഖകൻ, ഫ�ോൺ: 9745770221

പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടം നീക്കാൻ ചെലവുകുറഞ്ഞ മാർഗവുമായി കേരള കാർഷിക സർവകാശാല. സർവകലാശാലയുടെ വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശ�ോധനാശാലയിൽ നാലു വർഷമായി നടക്കുന്ന ഗവേഷണങ്ങളുടെ വെളിച്ചത്തിലാണിത്. വിനാഗിരി, വാളൻപുളി, കറിയുപ്പ്, മഞ്ഞൾപ�ൊടി, ചെറുനാരങ്ങ എന്നിവ ഉപയ�ോഗിച്ചുള്ള ലായനികളാണ് കീടനാശിനി അവശിഷ്ടം നീക്കാൻ ഉപയ�ോഗിക്കുക. വിവിധ സാമ്പിളുകളുടെ പരിശ�ോധനയിൽ പുതിനയില, പയർ, കാപ്‌സിക്കം, ബജിമുളക്, ബീറ്റ്‌റൂട്ട്, കാബേജ്, കറിവേപ്പില, ക�ോളിഫ്‌ളവർ, പച്ചമുളക് എന്നിങ്ങനെ 30 ൽ അധികം പച്ചക്കറികളിൽ വിഷാംശം കണ്ടെത്തിയിരുന്നു. കറിവേപ്പില, പുതിനയില, പച്ചമുളക്, സാമ്പാർമുളക്, കാപ്‌സിക്കം, വഴുതന, സലാഡ് വെള്ളരി, തക്കാളി,ബീൻസ്, അമരക്ക, നെല്ലിക്ക, ക�ോവക്ക, പാവക്ക, വെണ്ടക്ക തുടങ്ങിയവ വിനാഗിരി ലായനിയില�ോ (10 മില്ലി/ഒരു ലിറ്റർ വെള്ളം) വാളൻപുളി ലായനിയില�ോ (10 ഗ്രാം വാളൻപുളി/ഒരു ലിറ്റർ വെള്ളത്തിൽ പിഴിഞ്ഞത് ) 10 മിനിട്ട് മുക്കിവച്ചശേഷം ശുദ്ധജലത്തിൽ രണ്ടുതവണ കഴുകുക. മല്ലിത്തണ്ട് വിനാഗിരിയില�ോ ഉപ്പു ലായനിയില�ോ (10 ഗ്രാം/ഒരു ലിറ്റർ വെള്ളം) 10 മിനിട്ട് മുക്കിവച്ചശേഷം വെള്ളത്തിൽ രണ്ടുതവണ കഴുകുക. ചീരത്തണ്ടിന് വിനാഗിരി ലായനിയ�ോ വാളൻപുളി ലായനിയ�ോ ഉപയ�ോഗിക്കാം. ക�ോളിഫ്‌ളവറിന്റെ അടിയിലെ ഇലയും തണ്ടും വേർപെടുത്തി ഇതളുകൾ അടർത്തിയെടുത്ത് ലായനിയില�ോ ഉപ്പു ലായനിയില�ോ മുക്കിവച്ചശേഷം രണ്ടുതവണ കുഴികിയാൽ 60 ശതമാനം വരെ വിഷാംശം കളയാം. നേരത്തെ 50 മുതൽ 99 ശതമാനം വരെ കീടനാശിനി അവശിഷ്ടം നീക്കാവുന്ന 'വെജിവാഷ് ' എന്ന ഉത്പന്നം കാർഷിക സർവകലാശാല വികസിപ്പിച്ചിരുന്നു.

www.krishijagran.com

61


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ജില്ലാ വാർത്ത

നഗരഹൃദയം കവർന്ന്

'വിഷുക്കണി' മേള ധന്യ എം.ടി.

കൃ

ഷിചെയ്യാൻ ഇത്തിരി മണ്ണുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ നഗരത്തിലും ഉണ്ടാകില്ല. എന്നാൽ മണ്ണും സ്ഥലവും ഇല്ലെങ്കിലും കൃഷിചെയ്യാമെന്ന് തെളിയിച്ചു തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന 'വിഷുക്കണി 2017' കാർഷിക വ്യാവസായിക വിജ്ഞാനവിപണനമേള. വെള്ളായണി കാർഷിക ക�ോളേജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയാറാക്കിയ ലംബമാനകൃഷി മാതൃകളും, മണ്ണില്ലാതെ മത്സ്യങ്ങൾക്കൊപ്പം പഴങ്ങളും പച്ചക്കറികളും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന നൂതന സംവിധാനം പ്രദർശിപ്പിച്ച് ഫിഷറീസ് വകുപ്പിന്റെ അക്വാപ�ോണിക്‌സ് കൃഷിരീതിയും സ്ഥലപരിമിതിയ്ക്കിടയിലും സജീവമായ കൃഷി മാതൃകകൾ അവതരിപ്പിച്ചു. വീട്ടുമുറ്റത്തും മട്ടുപ്പാവിലും സ്ഥാപിക്കാവുന്ന തരത്തിലുള്ളതാണ് ലംബമാനകൃഷിക്കായി തയാറാക്കിയിട്ടുള്ള സ്റ്റാന്റുകൾ. ആറായിരം മുതൽ പതിനായിരം രൂപ വരെയാണ് ഇവയുടെ നിർമാണത്തിനായി വരുന്ന ചെലവ്. കരമന സംയ�ോജിതകൃഷി സ�ദായ ഗവേഷണകേ�മാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഇത�ോട�ൊപ്പം ഡ�ോ. ഗിഗ്ഗിൻ രൂപകല്പന ചെയ്ത ഗിഗ്ഗിൻസ് ഫാം വില്ല എന്ന സംയ�ോജിത ലംബമാന കൃഷിരീതിയുടെ മാതൃകയും പ്രദർശനത്തിനുണ്ടായിരുന്നു.

62

www.krishijagran.com

കുടപ്പനക്കുന്ന് കാർഷിക കർമസേനയുടെ നേതൃത്വത്തിൽ ഒരുക്കിയ സംയ�ോജിത കൃഷിരീതി മാതൃക ശ്രദ്ധേയമായി. കന്നുകാലികൾ, മുയൽ, ക�ോഴി, താറാവ്, നെല്ല്, പച്ചക്കറി മുതലായവ ഫലപ്രദമായി സമന്വയിപ്പിച്ചുള്ള സംയ�ോജിതകൃഷിയിൽ ഒരു കൃഷിയിൽ നിന്നുള്ള അവശിഷ്ടം മറ്റുകൃഷിക്ക് അസംസ്‌കൃത വസ്തുവായി മാറുന്നു. കേരളത്തിന്റെ തനത് നാടൻ പശുക്കളായ വെച്ചൂർ, കാസർഗ�ോഡ് കുള്ളൻ തുടങ്ങിയവ മേളയിൽ ആകർഷണമായി. ഒരു ഗ്രാമീണ കർഷകഭവനത്തിന്റെ മാതൃകയിൽ ഒരുക്കിയ വീടും ത�ൊഴുത്തും പാടവും ഒക്കെച്ചേർന്ന് സമഗ്രമായ ജീവനപദ്ധതിയാണ് പ്രദർശനത്തിലുണ്ടായിരുത്. വീടിന്റെ മുന്നിലെ ത�ൊഴുത്തിലാണ് ഔഷധപ്രാധാന്യം കൂടിയുള്ള വെച്ചൂർ, കാസർഗ�ോഡ് കുള്ളൻ തുടങ്ങിയ പശുക്കളെ പ്രദർശിപ്പിച്ചിരുത്. പശുക്കളെ ആവശ്യമുള്ളവർക്കക്ക് വിൽക്കാനുള്ള സംവിധാനവും ഒരുക്കിയിരു​ു. വെങ്ങാനൂർ കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഇക്കോ ഷ�ോപ്പിലൂടെ നാടൻ ജൈവ പച്ചക്കറികൾ കുറഞ്ഞവിലയ്ക്ക് മേളയിൽ ലഭ്യമാക്കാനും നഗരസഭ ശ്രദ്ധിച്ചു. കൃഷിഭവന്റെ നേതൃത്വത്തിൽ 70 കൃഷിക്കാർ അടങ്ങുന്ന സംഘമാണ് ഇക്കോഷ�ോപ്പിലേക്ക് ആവശ്യമായ പച്ചക്കറികൾ എത്തിച്ചത്. വീടുപണിയുടെ പരമ്പരാഗത ശീലങ്ങളിൽ നിന്ന് വ്യത്യസ്തമായി അടിത്തറ മുതൽ ചുമർ, മേൽക്കൂര, ഫർണിച്ചർ, വാതിൽ, മച്ച്, ബാത്ത്‌റൂം എല്ലാം


സ്ത്രീ സുരക്ഷാ സ്വയം പ്രതിര�ോധ പരിശീലന പദ്ധതിയുടെ ഭാഗമായി മേളയിൽ സുരക്ഷാ ബ�ോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മേള പൂർണമായും പ്ലാസ്റ്റിക് വിമുക്ത ഹരിത സൗഹൃദമായിരുന്നു. സ്റ്റാളുകൾ നടത്തു വ്യക്തികൾക്കും പ�ൊതുജനങ്ങൾക്കും ആവശ്യത്തിനനുസരിച്ച് പേപ്പർ ബാഗുകളും തുണിസഞ്ചികളും നഗരസഭ സ്റ്റാളുകളിൽ ലഭ്യമാക്കി. നഗരപരിസ്ഥിതിയും നഗരവാസികളുടെ ആര�ോഗ്യവും സംരക്ഷിക്കുക എതാണ് ഇതിലൂടെ നഗരസഭ ലക്ഷ്യമിട്ടത്. 75,000 ചതുരശ്ര അടിയിലാണ് മേളയ്ക്കുള്ള ഒരുക്കങ്ങൾ സജ്ജീകരിച്ചത്. വിവിധ സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സംരംഭകർക്കുമായി 125 സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയത്.

മുളക�ൊണ്ടുതന്നെ തീർത്ത് സംസ്ഥാന ബാംബൂ ക�ോർപറേഷൻ മേളയിൽ പ്രദർശിപ്പിച്ച മുളവീട് സന്ദർശകരെ ഏറെ ആകർഷിച്ചു. സംസ്‌കരിച്ച മുളകളാണ് തൂണുകൾക്കായി ഉപയ�ോഗിച്ചിരിക്കുത്. മുളവീടിന് ആണിയും ബ�ോൾട്ടുകളുമുൾപ്പെടെ ആകെ നാലുശതമാനമാണ് മറ്റുവസ്തുക്കൾ ഉപയ�ോഗിച്ചിരിക്കുത്. വീടുകളെ താങ്ങി നിർത്തന്ന തൂണുകൾ മാത്രമാണ് ഇരുമ്പ് ഉപയ�ോഗിച്ച് നിർമിച്ചിരിക്കുത്. ചൂട് കൂടിവരുന്ന നമ്മുടെ കാലാവസ്ഥയിൽ ഏറ്റവും അനുയ�ോജ്യമാണ് പരിസ്ഥിതി അനുസൃതമായ ഈ മുളവീട്. സാധാരണക്കാർക്ക് താങ്ങാവുതിലും അപ്പുറമാണ് നിർമാണച്ചെലവ് എതു മാത്രമാണ് ഇതിന്റെ ഒരേയ�ൊരു പ്രശ്‌നം. സ്ത്രീകൾക്കുനേരെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അതിക്രമങ്ങൾ, മ�ോഷണശ്രമങ്ങൾ എന്നിവയെ എങ്ങനെ നേരിടാമെന്ന് പഠിപ്പിക്കാനും മേള വേദിയായി. കേരള പ�ോലീസ് നടപ്പാക്കു

തിരുവനന്തപുരം ക�ോർപറേഷന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ ആരംഭിച്ച 'വിഷുക്കണി 2017' കാർഷിക വ്യാവസായിക വിജ്ഞാന വിപണനമേള തദ്ദേശസ്വയംഭരണ വകുപ്പ് മ�ി ഡ�ോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേ�ൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷിമ�ി വി.എസ്. സുനിൽകുമാർ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു. മേയർ വി.കെ. പ്രശാന്ത് ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വഞ്ചിയൂർ പി. ബാബു, കെ. ശ്രീകുമാർ, ഗീതാഗ�ോപാൽ, ആർ. സതീഷ് കുമാർ, ഗിരികുമാർ, ജ�ോസ ജ�ോസഫ് തുടങ്ങിയവർ സംബന്ധിച്ചു. വിവിധ വിഷയങ്ങളിൽ പ്രഗത്ഭർ പങ്കെടുത്ത സെമിനാറുകൾ, ചർച്ചകൾ, കലാ-സാംസ്‌കാരിക പരിപാടികൾ എിവയും മേളയുടെ അവസാന ദിനം വരെ നഗരസഭ ഒരുക്കി. ഹരിതകേരളം എന്ന ദൗത്യത്തെ ജനകീയപ്രസ്ഥാനമാക്കുകയും നഗരത്തിൽ നിന്ന് മാഞ്ഞുപ�ോകുന്ന കാർഷിക സംസ്‌കാരത്തെ തിരിച്ചുക�ൊണ്ടുവരുകയുമാണ് മേളയുടെ പ്രധാനലക്ഷ്യം. മേളയുടെ ഔദ്യോഗിക മാധ്യമ പങ്കാളിയായി കൃഷിജാഗരൺ മാസികയിൽ നിന്ന് ജില്ലാ ക�ോർഡിനേറ്റർ ധന്യ എം.ടി., മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് സരിത രഘു എന്നിവർ പങ്കെടുത്തു. ഏപ്രിൽ 20 ന് ആരംഭിച്ച മേള മെയ് ഏഴിന് അവസാനിച്ചു. കൃഷിജാഗരൺ തിരുവനന്തപുരം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356917171

പ്രദർശന സ്റ്റാൾ സന്ദർശിക്കുന്ന മ�ിമാരായ ശ്രീ.കെ.റ്റി.ജലീൽ, ശ്രീ.കടകംപള്ളി സുരേ�ൻ www.krishijagran.com

63


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ജില്ലാ വാർത്ത

ജൈവകൃഷിയുടെ ബ്രാൻഡ് അംബാസഡർ

ജൈ

കെ.ആർ. ജുബീഷ്

വകൃഷിയിൽ കഴിഞ്ഞ 25 വർഷമായി വിജയഗാഥ തീർക്കുകയാണ് സിവിൽ എഞ്ചിനീയറായ ക�ോഴിക്കോട് നന്മണ്ട സ്വദേശി മ�ൊടത്ത്യേലത്ത് അജിത്ത് കുമാർ (58). രണ്ടര പതിറ്റാണ്ടു മുമ്പ് വൈറ്റ് ക�ോളർ ജ�ോലിക്ക് കാത്തുനിൽക്കാതെയാണ് ഇദ്ദേഹം കാർഷിക രംഗത്ത് ചുവടുറപ്പിച്ചത്. ഇവിടെ അദ്ദേഹത്തിന്റെ പ്ലാനും എസ്റ്റിമേറ്റും ഫലം കാണുകയായിരുന്നു. ഇപ്പോൾ കാഞ്ഞാവയലിൽ മാത്രം രണ്ടര ഏക്കറിൽ ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ഇദ്ദേഹത്തിന്റെ വിഷ രഹിതമായ പച്ചക്കറിക്ക് നൂറുമേനി വിളവാണ് ലഭിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണിവരെ ഇദ്ദേഹം കൃഷിയിടത്താണ്. കൃഷിയിടത്തിലെത്തി പച്ചക്കറി വാങ്ങാൻ വിവിധ ഇടങ്ങളിൽ നിന്നു പ�ോലും ആളുകളെത്തുന്നുണ്ട്. ജൈവകൃഷിയിൽ നന്മണ്ടക്കാരുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ഇദ്ദേഹം. കുടുംബശ്രീക്കാരും മറ്റു സന്നദ്ധ സംഘടനകളും വിദ്യാർത്ഥികളും ഈ സിവിൽ എഞ്ചിനീയറിൽ നിന്നും പാഠമുൾക്കൊണ്ട് വിഷ രഹിത പച്ചക്കറി കൃഷിയിലേക്കുള്ള കാൽവെപ്പിലാണ്. രണ്ടര ഏക്കർ വയലിൽ കയ്പ, പടവലം, മത്തൻ, എളവൻ, തണ്ണി മത്തൻ, പച്ചമുളക്, വഴുതിന, ചീര, പയർ, വെണ്ട, കണി വെള്ളരി എന്നിവയാണ് ഇദ്ദേഹം പ്രധാനമായും കൃഷി ചെയ്യുന്നത്. പ�ോട്രേയിൽ ചകിരി കമ്പോസ്റ്റ് നിറച്ച് അതിലാണ് ഇദ്ദേഹം പച്ചക്കറി വിത്തുകൾ മുളപ്പിക്കുന്നത്. തുടർന്ന് ക�ോഴിവളമടക്കമുള്ള

64

www.krishijagran.com

ജൈവ വളങ്ങൾ ഉപയ�ോഗിച്ച് പാകപ്പെടുത്തിയ മണ്ണിലേക്ക് രണ്ടില - മൂന്നില പ്രായത്തിൽ ഇവ പറിച്ചു നടും. രണ്ടാഴ്ചയ്ക്ക് ശേഷം സൂഷ്മ മൂലകങ്ങൾക്ക് വേണ്ടിയുള്ള മിശ്രിതം തളിക്കും. ഒരു കില�ോ ചാണകം 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിലേക്ക് പത്ത് ചെറുപഴം ജ്യൂസാക്കി ചേർക്കും. ഒരു ദിവസത്തിനു ശേഷം ഒരു ലിറ്ററിന് പത്തിരട്ടി വെള്ളം ചേർത്ത് രൂപപ്പെടുത്തിയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത്. 15 ദിവസം കൂടുമ്പോൾ ഈ മിശ്രിതം തളിക്കുമെന്ന് ഇദ്ദേഹം പറയുന്നു. വിളവിന് പൂവിടുന്ന പ്രായത്തിൽ മത്തി കഷായം (ഫിഷ് അമിന�ോ ആസിഡ് ) തളിക്കും. കറുത്ത ശർക്കരയും മത്തിയും തുല്യ അനുപാതത്തിൽ ഒരു പാത്രത്തിലിട്ട് വായു കടക്കാതെ 20 ദിവസം കെട്ടിവെച്ചാണ് മത്തി കഷായം ഉണ്ടാക്കുന്നത്. ഇത് രണ്ടു മില്ലിക്ക് ഒരു ലിറ്റർ വെള്ളം ചേർത്ത് സ്‌പ്രേ ചെയ്യും. പ്രതിര�ോധശേഷിയ്ക്കും കായ്കൾ നല്ല രീതിയിൽ വളരുന്നതിനുമാണ് മത്തി കഷായം തളിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. കൃഷിഭവൻ കർഷകർക്ക് നൽകുന്ന സബ്‌സിഡിയിൽ വിവേചനമുണ്ട്. പാടത്ത് കൃഷിക്കുള്ള ചിലവിനേക്കാൾ പന്തൽ കെട്ടിയുള്ള കൃഷിക്കാണ് ഭാരിച്ച ചിലവ് വരുന്നത്. കൃഷിഭവനാകട്ടെ ഒരേ നിരക്കാണ് രണ്ട് കൃഷിരീതിക്കും നൽകുന്നതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജും ക്ഷേമനിധിയും ഏർപ്പെടുത്തണമെന്നും ഇദ്ദേഹം സർക്കാരിന�ോട് ആവശ്യപ്പെടുന്നു.


ജില്ലാ വാർത്ത

ജമ്‌നാപ്യാരി ഒരു വിജയഗാഥ

ക�ൊ

വിദ്യ അനൂപ്‌

ല്ലങ്കോട് ചെമ്മണാമ്പതിയിലെ ഗ്രാൻഡെ ഗ�ോട്ട് ഫാമിൽ 'ജമ്‌നാപ്യാരി'യിൽ വിജയഗാഥയുമായി ഫാസി. ക�ൊല്ലങ്കോട് ചെമ്മണാമ്പതിയിലെ ഗ്രാൻഡെ ഗ�ോട്ട് ഫാർമിൽ ഫെർമിലെത്തുമ്പോൾ തന്നെ മനസ് മനസ്സുനിറയു. അഞ്ച് ഏക്കറിൽ നിറഞ്ഞുനിൽകുന്ന തെങ്ങിൻത�ോട്ടവും ആടുവളർത്തലും. ജമ്‌നാപ്യാരിയും മലബാരിയുമാണ് ഇവിടുത്തെ താരങ്ങൾ. പിന്നെ മലബാറിയുടെയും ജമ്‌നാപ്യാരിയുടെയും സങ്കരവും. ഇവയ്ക്കു മറ്റുള്ളതിനെ അപേക്ഷിച്ച് വലിപ്പം കൂടും. ജമ്‌നാപ്യാരി�് ക�ൊഴുപ്പു കുറവായതിനാൽ ആവശ്യക്കാർ കൂടുതലാണ്, വിലയും. ജമ്‌നാപ്യാരി കില�ോ 400 ന് വിൽക്കുമ്പോൾ മലബാറിക്ക് 300 ആണ് വില. കുട്ടികൾക്ക് 3000 മുതൽ. മൂന്നു മാസം ക�ൊണ്ട് ജമ്‌നാപ്യാരി 20 കില�ോയും മലബാറി 15 കില�ോയും വരെ തൂക്കം വയ്ക്കും. ആട്ടിൻ കാഷ്ഠം വളമായി ഉപയ�ോഗിക്കുന്നതിനാൽ തെങ്ങിനും

നല്ല വിളവാണ്. അഞ്ച് ഏക്കറിൽ 200 ഓളം തെങ്ങുമുണ്ട്. രണ്ടു മാസംകൂടുമ്പോൾ ശരശരി 50,000 രൂപയ�ോളം തെങ്ങിൽനിന്ന് വരുമാനം ലഭിക്കുന്നു. ആടുകൃഷി തുടങ്ങിയ സമയത്ത് പാലക്കാട് ഭാഗത്തുകാണപ്പെടുന്ന ചെമ്പുലിവിഭാഗത്തിൽപ്പെട്ട ആടുകളെയാണ് വളർത്തിയിരുന്നത്. എന്നാൽ ഇവയ്ക്കു പെട്ടെന്ന് അസുഖം വരുന്നത് കൃഷി നഷ്ടത്തിലാക്കി. പിന്നീടാണ് ജമ്‌നാപ്യാരിയെക്കുറിച്ച് അറിയുന്നതും വിപുലമായ രീതിയിൽ തുടങ്ങുന്നതും. മൂന്നു വർഷമേ ആയിട്ടുള്ളുവെങ്കിലും ഇതിന�ോടകം വളരെ നല്ലൊരു ലാഭമുണ്ടാക്കാൻ ഫാസിക്കായി. കുടുംബത്തിന്റെ പിന്തുണയും കൂടാതെ ഒരു തമിഴ് കുടുംബവും സഹായത്തിനുണ്ട്. കൃഷിജാഗരൺ പാലക്കാട് ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603961

www.krishijagran.com

65


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ന്യൂസ് ഡസ്‌ക്

വിശ്വാസ്യം ഈ സൂക്ഷ്മമൂലക വളക്കൂട്ടുകൾ

ണ്ണിന്റെ ഫലപുഷ്ടി നിലനിർത്താനും ജൈവസന്തുലിതാവസ്ഥ തകിടംമറിക്കാതെയുള്ള വളപ്രയ�ോഗം ഉറപ്പാക്കാനും ആധുനിക സൂക്ഷ്മ മൂലകകൂട്ടുകളുമായി കാർഷിക സർവകലാശാല. ഓര�ോ വിളയ്ക്കും ആവശ്യമായ ത�ോതിൽ മൂലകങ്ങളുടെ ലഭ്യത ക്രമീകരിച്ച വളക്കൂട്ടുകൾ പ്രചാരത്തിലാക്കാനാണ് സർവകലാശാല ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി കെ.എ.യു സമ്പൂർണ മിക്‌സ് എന്ന സൂക്ഷ്മമൂലക്കൂട്ടും ജൈവവള ഡിസ്‌ക്കുകളും പട്ടാമ്പി ഗവേഷണ കേന്ദ്രത്തിലും വളക്കറ്റികളും സൂക്ഷ്മമൂലക ലായനികളും പീലിക്കോട് ഗവേഷണകേന്ദ്രത്തിലും തയാറായിക്കഴിഞ്ഞു. മണ്ണിന്റെ ഫലപുഷ്ടിയാണ് അതിൽ നിന്നു ലഭ്യമാകുന്ന വിളയുടെ അളവും ഗുണവും നിശ്ചയിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ണിന്റെ പരിശ�ോധനാഫലം സുക്ഷ്മമൂലകങ്ങളുടേയും അത്യന്താപേക്ഷിത പ�ോഷകങ്ങളുടെയും അഭാവം സ്ഥരീകരിക്കുന്നുണ്ടെന്ന് കാർഷികസർവകലാശാലാ വൈസ് ചാൻസലർ ഡ�ോ.പി. രാജേ�ൻ പറഞ്ഞു. സസ്യ പ�ോഷകങ്ങളുടെ അഭാവം ഉത്പ്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്ന. സൂക്ഷ്മമൂലകങ്ങളും സസ്യ പ�ോഷകങ്ങളും ആവശ്യമായ അളവിലും ഏറ്റവും വേഗം ആഗിരണം ചെയ്യാവുന്ന മാർഗത്തിലും ലഭ്യമാക്കുക എന്നതാണ് ഇതു പരിഹരിക്കാനുള്ള ഏറ്റവും ഫലപ്രദമായ രീതി. അമിതമായ വളപ്രയ�ോഗം മണ്ണിന്റെ സ്വഭാവത്തെ ബാധിക്കുമെന്നതുക�ൊണ്ട് ഇലകളിലൂടെയുള്ള പ�ോഷണരീതിയാണ് ശുപാർശ ചെയ്യുന്നത്. ഓര�ോ വിളയ്ക്കും ആവശ്യമായത�ോതിൽ മൂലകങ്ങളുടെ ലഭ്യത ക്രമീകരിച്ചാണ് കൂട്ടുകളുടെ നിർമിതി. ഇതിൽ പ�ൊട്ടാസ്യം, മഗ്നീഷ്യം, സൾഫർ, സിങ്ക്, ചെമ്പ്, ബ�ോറ�ോൺ, മ�ോളിബ്ഡിനം എന്നീ മൂലകങ്ങളും ചെറിയ ത�ോതിൽ മാംഗനീസ്, ഇരുമ്പ്, നൈട്രജൻ എന്നിവയും അടങ്ങിയിട്ടുണ്ടെന്ന് വൈസ് ചാൻസലർ പറഞ്ഞു. സമ്പൂർണ കെ.എ.യു മൾട്ടിമിക്‌സ് എന്ന പേരിൽ വാഴ, നെല്ല്, പച്ചക്കറികൾ എന്നിവക്കുള്ള കൂട്ടാണ് പട്ടാമ്പി ഗവേഷണ കേ�ത്തിൽ തയാറാക്കി

66

www.krishijagran.com

ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകിവരുന്നത്. ഗവേഷണ സ്ഥാപനങ്ങളിലും കർഷകരുടെ കൃഷിയിടങ്ങളിലും പ്രാഥമിക പരീക്ഷണങ്ങളിൽ ഫലപ്രദമായിക്കണ്ട ഈ മിശ്രിതം കർഷകരുടെ ഇടയിൽ വളരെ താത്പര്യം ജനിപ്പിച്ചിട്ടുണ്ട്. വളക്കൂട്ടുകൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറ്റത്തിനും സർവകലാശാല തയാറാണ്. ഇലകളിലൂടെയുള്ള വളപ്രയ�ോഗം സൂക്ഷ്മതയ�ോടെ ചെയ്യേണ്ടതായതിനാൽ കർഷകർക്ക് സൗകര്യപ്രദമായ രീതിയിൽ ഗുളിക രൂപത്തിലുള്ള സൂക്ഷ്മ മൂലകക്കൂട്ടുകളും താമസിയാതെ ലഭ്യമാക്കും. ഒരു ഗ്രാംവരെ ഭാരമുള്ള ഗുളികകൾ നിശ്ചിത എണ്ണം വെള്ളത്തിൽ ലയിപ്പിച്ച് വിളകൾക്ക് സ്‌പ്രേ ചെയ്യാനുപയ�ോഗിക്കാം. ചട്ടികളിലും, ഗ്രോബാഗുകളിലും ഉപയ�ോഗിക്കാനായി സംയുക്ത വളഡിസ്‌ക്കുകളും ഇവിടെ ക്രമപ്പെടുത്തിയിട്ടുണ്ട്. ജൈവവളവും ആവശ്യത്തിന് മറ്റു മൂലകങ്ങളും നൽകാൻ കഴിയും വിധം രാസവളങ്ങളും സൂക്ഷ്മമൂലകവളങ്ങളും ചേർന്ന ഒന്നു മുതൽ മൂന്നു ഡിസ്‌ക്കുകൾ വരെ, വലിപ്പത്തിനനുസരിച്ച്, ഒരുചട്ടിയിൽ/ ഗ്രോബാഗിൽ ഉപയ�ോഗിക്കാം. ഒരു ലിറ്റർ/അഞ്ചു ലിറ്റർ ബ�ോർഡ�ോ മിശ്രിതം ഉണ്ടാക്കാനുള്ള കിറ്റുകളും ഗവേഷണകേന്ദ്രത്തിൽ നിന്ന് ഉടനെ പുറത്തിറക്കും. പച്ചക്കറികൃഷിക്കും വാഴക്കൃഷിക്കും അനുയ�ോജ്യമായ സൂക്ഷ്മ മൂലകദ്രാവക മിശ്രിതവും ചെടികളുടെ തടത്തിൽ നിക്ഷേപിക്കാവുന്ന വളക്കുറ്റികളും പീലിക്കോടുള്ള ഉത്തരമേഖലാ ഗവേഷണകേന്ദ്രത്തിലാണ് തയാറാക്കിയത്. ചെടികൾക്ക് ആവശ്യാനുസരണം പ�ോഷകങ്ങൾ വലിച്ചെടുക്കാനാവുമെന്നതാണ് വളക്കുറ്റികളുടെ സവിശേഷത. വലിയ ത�ോതിൽ വളം വാങ്ങുന്നതും തടം നിറയെ വളമിട്ട് പകുതിയിലധികം പാഴാക്കുന്നതും ഒഴിവാക്കാൻ ഇത് സഹായകമാവും. വാഴക്കൃഷിക്കുവേണ്ടി ഇവിടെ തയാറാക്കിയ അയർ എന്ന സൂക്ഷ്മമൂലക കൂട്ടിനും കർഷകർക്കിടയിൽ നല്ല അഭിപ്രായമാണുള്ളതെന്ന് ഉത്തരമേഖലാ ഗവേഷണകേ�ം അസ്സോസ്സിയേറ്റ് ഡയറക്ടർ ഡ�ോ.പി.ആർ. സുരേഷ് പറഞ്ഞു.


ജില്ലാ വാർത്ത

കുട്ടിത്തം മാറാത്ത

മാതൃകാ യുവകർഷകൻ

സ്മൃതി ആർ.ബി.

18

-20 പ്രായം ആൺ പിള്ളേർ ബൈക്കിൽ കറങ്ങി നടക്കുന്ന കാലം എന്നല്ലെ എന്നാൽ മലപ്പുറം പുഴമ്പ്രത്ത് ഉണ്ണികൃഷ്ണൻ എന്ന യുവാവിന് കൃഷിയ�ോടാണ് കമ്പം. ഒരു ഏക്കർ വരുന്ന കൃഷി സ്ഥലത്ത് ജൈവ പച്ചക്കറിയും, ഇടവിളയിൽ നെൽകൃഷിയുമാണ് ചെയ്തു വരുന്നത്. കൂടാതെ പശു പരിപാലനവും. പുഴമ്പ്രം NIET യിലെ ഒന്നാം വർഷ വിദ്യാർഥിയാണ് ഉണ്ണികൃഷ്ണൻ. അമ്മ ദമയന്തി നൽകിയ പ്രച�ോദനമാണ് കൃഷിയിലേക്കുള്ള ചുവടുവയ്പ്പിന് കാരണമെന്ന് ഉണ്ണികൃഷണൻ പറയുന്നു. വളരെ ചെറുപ്പത്തിലേ അമ്മയെ കൃഷിയിൽ സഹായിക്കാനിറങ്ങിയ ഉണ്ണികൃഷണൻ ഇന്ന് ഒരു

പ്രദേശത്തിന്റെ തന്നെ മാതൃകാ കർഷകനാണ്. വെളുപ്പിന് നാലരക്ക് കൃഷി പരിചരണം തുടങ്ങിയാലെ ഒൻപതരയ�ോടെ ക�ോളേജിൽ എത്താൻ കഴിയു. ക�ോളേജ് കഴിഞ്ഞാൽ നേരെ വീണ്ടും കൃഷിയിടത്തിലേക്ക്. കൃഷിയുടെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കാനും ഇദ്ദേഹം സന്നദ്ധനാണ്. പുഴ�ം കർഷക യൂണിറ്റ് സെക്രട്ടറികൂടിയാണ് ഉണ്ണികൃഷണൻ. പുഴ�ം നല്ല ഭക്ഷണ പ്രസ്ഥാനവുമായി സഹകരിച്ചും നേരിട്ടുമാണ് വിപണനം നടത്തുന്നത്. കൃഷിജാഗരൺ മലപ്പുറം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603962

www.krishijagran.com

67


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ജില്ലാ വാർത്ത

കറുത്തപ�ൊന്ന് 'ഒട്ടിച്ച്‌' വിളയിക്കുന്നകർഷകൻ

കു

ലിറ്റി ജ�ോസ്

രുമുളക് കൃഷിയിൽ പുതിയ പരീക്ഷണം നടത്തി വിജയിച്ചിരിക്കുന്നു ജ�ോർജ് കാളിയാനി എന്ന കർഷകൻ. ഗ്രാഫ്റ്റിങ്ങിലൂടെ ഉത്പാദനം വർധിപ്പിച്ച് മറ്റുള്ളവർക്ക് മാതൃകയാകുകയാണ് ഈ മലയ�ോര കർഷകൻ. കണ്ണൂർ ചന്ദനക്കാംപാറയിലാ​ാണ് ജ�ോർജിന്റെ നാല് ഏക്കർ കൃഷിയിടം. പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ കശുമാവ്, റബ്ബർ, തെങ്ങ്, ജാതി, കവുങ്ങ്, തുടങ്ങിയ എല്ലാ വിളകളും ഉണ്ടെങ്കിലും കുരുമുളക് കൃഷിയ�ോടാണ് ജ�ോർജിന് പ്രത്യേക താത്പര്യം. കുരുമുളക് കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും ഇതുതന്നെ.

68

www.krishijagran.com

കുറച്ച് വർഷം മുൻപ് വരെ എല്ലാ കർഷകരെയും പ�ോലെയായിരുന്നു ജ�ോർജിന്റെയും കുരുമുളക് കൃഷി. എന്നാൽ സംസ്ഥാന കൃഷിവകുപ്പ് തിരുവനന്തപുരത്ത് നടത്തിയ ഒരു കാർഷികമേളയിൽ പങ്കെടുത്ത ജ�ോർജ്, കുരുമുളക് ഗ്രാഫ്റ്റിങ്ങിനുപയ�ോഗിക്കുന്ന 'ക�ോളിബ്രിനം'എന്ന ബ്രസീലിയൻ ചെടിയെക്കുറിച്ച് പഠിക്കാനിടയായി. കരുത്തുറ്റ വേരും, അത്യുത്പാദനശേഷിയും, പ്രതിര�ോധശേഷിയുമുള്ള ക�ോളിബ്രിനം എന്ന ചെടിയിൽ കുരുമുളക് ഗ്രാഫ്റ്റ് ചെയ്യുന്ന രീതിയും സ്വായത്തമാക്കി. തിരിച്ചെത്തിയ ശേഷം സ്വന്തമായി കുരുമുളക് ഗ്രാഫ്റ്റ് ചെയ്യാനും ആരംഭിച്ചു. ആദ്യവർഷം തന്നെ ഉത്പാദനം ഇരട്ടിയായി വർധിച്ചു. ദ്രുതവാട്ടവും, മഞ്ഞളിപ്പ് ര�ോഗവും


അടുത്ത പ്രദേശത്തെ കുരുമുളക് വള്ളികളെ നശിപ്പിച്ചെങ്കിലും ക�ോളിബ്രിനത്തിന്റെ പ്രതിര�ോധശേഷി നിമിത്തം ജ�ോർജിന്റെ കൃഷിയിടത്തെ അവ സ്പർശിച്ചതു പ�ോലുമില്ല. ഇത�ോടെ പുതിയ കൃഷിരീതി പഠിക്കാനും ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് തൈകൾ വാങ്ങാനും നിരവധിപേർ ഈ മലയ�ോര കർഷകനെ തേടിയെത്തി. ആവശ്യക്കാരുടെ എണ്ണം വർധിച്ചത�ോടെ വാണിജ്യാടിസ്ഥാനത്തിൽ ഗ്രാഫ്റ്റിങ്ങും ആരംഭിച്ചു. പിന്നീട് ഗ്രാഫ്റ്റിങ്ങ് കുരുമുളകിൽ മാത്രം ഒതുക്കാതെ കശുമാവിലേക്കും വ്യാപിപ്പിച്ചു. ജ�ോർജിന്റെ കുരുമുളക കൃഷി രീതി ഇങ്ങനെ. ഒന്നര അടിവ്യാസത്തിൽ കുഴിയെടുത്ത് അരകില�ോ കുമ്മായമിട്ട് മണ്ണുമായി യ�ോജിപ്പിക്കുന്നു. പത്തു ദിവസത്തിന് ശേഷം അഞ്ചു കില�ോ ചാണകവുമിട്ട് മണ്ണിളക്കി കുഴിമൂടിയതിനു ശേഷം ഗ്രാഫ്റ്റ് കുരുമുളക് തൈകൾ നടുന്നു. വളമായി ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും ചേർക്കും. കീടാണുക്കളെ തടയാൻ ഡൈക്കോെഡർമ ചേർക്കുന്നു. മുടങ്ങാതെ നനയും. അമിത രാസവളപ്രയ�ോഗമില്ലാതെ മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തിയാണ് കൃഷി. ഇവിടെ ഇപ്പോൾ നൂറു മേനിവിളവാണ്. പന്നിയൂർ കൃഷിവിജ്ഞാനകേ�ം പുറത്തിറക്കിയ ഒന്ന് മുതൽ എട്ട് വരെയുള്ള കുരുമുളക് വള്ളികൾ ജ�ോർജിന്റെ പറമ്പിലുണ്ട്. ഇവയ്ക്കുപുറമെ തെക്കൻ, പ്രിയങ്ക, കനക, ധന, അനഘ, അനക്കയം തുടങ്ങിയ പതിനഞ്ചോളം ഇനങ്ങൾ വേറെയുമുണ്ട്. കൃഷിയിലേക്കിറങ്ങുന്ന തുടക്കക്കാർക്കും പുതിയ കൃഷിരീതികൾ പരീക്ഷിക്കുന്ന കർഷകർക്കും ഉത്തമ മാതൃകയാണ് ജ�ോർജ് കാളിയാനി. കൃഷിയുമായി ബന്ധപ്പെട്ടകർഷകരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനും തന്റെ കൃഷിരീതികൾ മറ്റുള്ളവർക്ക് പകർന്നു നല്കുന്നതിലും, പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിലും സദാ തത്പരനും. ജ�ോർജിനെ കൃഷിയിൽ സഹായിക്കുവാനായി ഭാര്യക്കും മക്കൾക്കുമ�ൊപ്പം പയ്യാവൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ഫ�ോൺ. 9745985279 കൃഷിജാഗരൺ കണ്ണൂർ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603953

www.krishijagran.com

69


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ജില്ലാ വാർത്ത

'ജീവ'

ക�ൊരട്ടിയിലെ ജൈവകലവറ

സരിത എൻ.ആർ.

ല്ല ആര�ോഗ്യത്തേയും ആഹാരശീലങ്ങളേയും ആഗ്രഹിക്കുന്നവർക്ക് ഗുണമേന്മയിൽ തെല്ലൂം വിട്ടുവീഴ്ച്ചയില്ലാത്ത ഉത്പന്നങ്ങൾ ഒരുക്കി ശ്രദ്ധേയമാവുകയാണ് ക�ൊരട്ടിയിലെ 'ജീവ ഓർഗാനിക്‌സ് '. ജൈവരീതിയിൽ കൃഷിചെയ്ത് വിളയിച്ചെടുത്ത വിവിധ ഇനം അരി, പലചരക്ക് സാധനങ്ങൾ, ശൂദ്ധമായ വെളിച്ചെണ്ണയിൽ നിർമിച്ച സ�ോപ്പുകൾ ക�ോസ്‌മെറ്റിക് ഉത്പന്നങ്ങൾ ജീവിത ശൈലീര�ോഗങ്ങൾക്കുള്ള സമീകൃത ആഹാരചേരുവകൾ, കീടനാശീനിമുക്തമായ പച്ചക്കറികളൾ പഴങ്ങൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ഇന്ത്യയിൽ ലഭ്യമായ പത്തോളം സർട്ടിഫൈഡ് ഓർഗാനിക് പ്രൊഡ്യൂസേഴ്‌സിന്റെ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. വിവിധ ഇനം അരികളുടെ ഒരു ശ്രേണിതന്നെയുണ്ട് ഇവിടെ. മരച്ചക്കിൽ ആട്ടിയ വെളിച്ചെണ്ണ. ഒരുതവണമാത്രം ഉപയ�ോഗിച്ച വെളിച്ചെണ്ണ പലഹാരങ്ങൾ, ബേക്ക്ഡ് ചിപ്‌സ്. കുട്ടികൾക്കായി ഫ്രൂട്ട് ബാറുകൾ. ഗുണനിലവാരം

70

www.krishijagran.com

ഉറപ്പുവരുത്തുന്നതിനായി സർക്കാർ സർട്ടിഫൈ ചെയ്ത പാലക്കാടൻ ജൈവപച്ചക്കറികളും പഴങ്ങളും ആഴ്ച്ചയിൽ രണ്ടുദിവസം മാത്രം ലഭ്യമാണ്. ഓഷ്യൻ ഫ്രഷ് പ്‌ളസ് എന്നപേരിൽ ഒരുകുടക്കീഴിൽ ശൂദ്ധമായ മത്സ്യങ്ങളും, ജീവ ഓർഗാനിക് എന്ന പേരിൽ ജൈവ ഉത്പന്നങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. ശുദ്ധമായ പച്ചമീനുകൾ മുനമ്പം, ത�ോപ്പുംപടി, ചാവക്കാട്, ക�ൊച്ചി തുടങ്ങിയ ഹാർബറുകളിൽ നിന്നും നേരിട്ട് ശേഖരിച്ച് ശീതികരിച്ച പ്രത്യേകം മുറികളിൽ ഉപഭ�ോക്താക്കൾക്ക് ലഭ്യമാണ്. മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ ക�ൊരട്ടിയിലെ അംഗീകൃത ഡീലറായ ഇവിടെ വിവിധ മാംസ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. ശൂദ്ധമായ പാലും പാലുത്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൃഷിജാഗരൺ തൃശൂർ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603957


ജില്ലാ വാർത്ത

മെമ്പറുടെ പുതിയ മുഖം

കെ.ബി. ബൈന്ദ

ഞ്ഞികുഴി പഞ്ചായത്ത് മുന അംഗം സുനിൽ ഇപ്പോൾ ഒരു മികച്ച കർഷകന്റെ റ�ോളിൽ ആണ്. ഫാർമേഴ്‌സ് ക്ലബ് രൂപീകരിച്ചു. മറ്റു നാലു പേരുമായി ചേർന്ന് കൃഷി ചെയ്യുന്നു. എസ്. സി.ബിയിൽ നിന്നും ല�ോണും ലഭിച്ചു. സുനിൽ സ്വന്തമായി നാല്‌ ഏക്കർ സ്ഥലത്തു കൃഷി ചെയ്തു സുനിൽ വിപണനം നടത്തുന്നു. പിന്നെയുള്ള സമയം പ�ൊതുപ്രവർത്തനം. എ.ഐ.ടി.യു.സി ആലപ്പുഴ ജില്ലാ സെക്രട്ടറി വടക്കേത്തയ്യിൽ വി.പി.സുനിൽ എന്ന രാഷ്ട്രീയക്കാരൻ ഇതാണ് ശരിക്കും ആസ്വദിക്കുന്നത്. സ്വന്തമായി വളർത്തിയ പച്ചക്കറികൾ പിന്നീട് കിറ്റുകളിൽ ആക്കി സുഹൃത്തുകൾക്ക് വിൽക്കുന്നു.

മായിത്തറ വെട്ടിക്കാട്ട് പാടശേഖരത്തിൽ അഞ്ചു ഏക്കർ ഭൂമിയാണ് സുനിലിന്റെ അദ്ധ്വാനത്തിൽ ഹരിതാഭമായതു. കയർ ഫാക്ടറി ത�ൊഴിലാളി ആയിരുന്ന സുനിൽ 2013-ൽ എൽ.ഡി.എഫ് നടത്തിയ സ�ോളാർ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ചു. അന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തു വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. ജയിലിൽ ആയിരിക്കെ ഹൃദയ സംബന്ധമായ അസുഖം വന്നു. ര�ോഗപ്രതിര�ോധത്തിനായി പച്ചക്കറി കൃഷി തുടങ്ങി. യുവ കർഷകരായ സാനുമ�ോൻ,

ജ്യോതിഷ് എന്നിവരുടെ സഹായ നിർദ്ദേശങ്ങൾ വിപുലമായ പച്ചക്കറി കൃഷി തുടങ്ങി. സുനിലിന് സ്വന്തമായുള്ള 10 സെന്റ് ഭൂമിയും ബാക്കി അഞ്ച് ഏക്കർ പാട്ടത്തിനെടുത്താണ് കൃഷി. പത്തു വർഷത്തോളമായി തരിശു കിടന്നിരുന്ന വെട്ടിക്കാട്ട് പാടശേഖരത്തിൽ പയർ, പാവൽ, തക്കാളി, ചീര, വെണ്ട, മത്തൻ, ഇളവൻ, വെള്ളരി, തണ്ണിമത്തൻ, കപ്പ എന്നിവയാണ് വിളയിച്ചത്. പച്ചിലവളം, ക�ോഴിവളം, ചാണകം, വേപ്പിൻ പിണ്ണാക്ക്, കശുവണ്ടി പിണ്ണാക്ക് എന്നിവയാണ് ഉപയ�ോഗിച്ചത്. സ്യൂഡ�ോമ�ോണസ്, വേപ്പെണ്ണ മിശ്രിതം, മത്തി ശർക്കര ലായനി തുടങ്ങിയ ജൈവ കീടനാശിനികൾ മാത്രം ഉപയ�ോഗിച്ചത് മികച്ച വിളവ് കിട്ടാൻ സഹായകമായി. വിളവെടുപ്പു കഴിഞ്ഞാൽ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകും. കിറ്റാക്കി കഴിഞ്ഞ ഉടൻ സുനിൽ വിളിക്കും കൂട്ടുക്കാരെ ദാ ഞാൻ പച്ചക്കറിയുമായി ഇപ്പോ എത്തും..... ജൈവ പച്ചക്കറി ആയതിനാൽ ആരും വേണ്ട എന്ന് വയ്ക്കാറില്ല. നല്ല ഡിമാൻഡ് ആയതു ക�ൊണ്ട് ഒട്ടും മിച്ചം വരുന്നുമില്ല. സുനിലിന്റെ ജൈവ പച്ചക്കറി വേണ്ടവർക്ക് വിളിക്കാം. ഫ�ോൺ : 9249333743 കൃഷിജാഗരൺ ആലപ്പുഴ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603951 www.krishijagran.com

71


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

ജൈവകൃഷി സെമിനാർ ക�ോഴിക്കോട് മേയർ ശ്രീ.ത�ോട്ടത്തിൽ രവീ�ൻ ഉദ്ഘാടനം ചെയ്യുന്നു

ക�ോഴിക്കോട് നവീന ജൈവകൃഷി സെമിനാർ സംഘടിപ്പിച്ചു

കൃ

ഷി ജാഗരൺ മാസികയും ഹ�ോമിയ�ോ അഗ്രോ കെയർ നിർമ്മാതാക്കളായ മിനി ഫാർമയും സംയുക്തമായി ക�ോഴിക്കോട് നടത്തിയ നവീന ജൈവകൃഷി സെമിനാർ ശ്രദ്ധേയമായി. വിവിധ തരം കൃഷിരീതികൾ സ്വീകരിച്ചവർക്കായി വ്യത്യസ്തവും സുരക്ഷിതവും നവീനവുമായ ലളിത മാർഗ്ഗങ്ങൾ സെമിനാറിൽ പരിചയപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം കർഷകർ പങ്കെടുത്തു. നവീന ജൈവകൃഷിയെക്കുറിച്ച് തിരുവനന്തപുരം ഹ�ോമിയ�ോ മെഡിക്കൽ ക�ോളേജിലെ റിട്ട. പ്രിൻസിപ്പലും കൺട്രോളിംഗ് ഓഫീസറുമായിരുന്ന ഡ�ോ. (പ്രൊഫ.) എം അബ്ദുൽ ലത്തീഫ് ക്ലാസ്സെടുത്തു. കർഷകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ക�ോഴിക്കോട് ഇൻഡ�ോർ സ്റ്റേഡിയം ഹാളിൽ നടന്ന സെമിനാർ മേയർ

മികച്ച കർഷകർക്ക് അവാർഡ് നൽകുന്നു

72

www.krishijagran.com

ത�ോട്ടത്തിൽ രവീ�ൻ ഉദ്ഘാടനം ചെയ്തു. കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കാർഷിക മേഖലയിലുള്ളവർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന കൃഷി ജാഗരൺ മാസികയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ തിരഞ്ഞെടുത്ത കർഷകരെ ചടങ്ങിൽ ആദരിച്ചു. കൃഷി ജാഗരൺ മാസികയുടെ മാനേജിംഗ് എഡിറ്റർ എം.സി ഡ�ൊമിനിക് അധ്യക്ഷത വഹിച്ചു. കൃഷി ജാഗരൺ മാസികയുടെ സതേൺ സ്റ്റേറ്റ് സിന്റെ മേധാവിയും അഗ്രികൾച്ചർ വേൾഡിന്റെ എഡിറ്ററുമായ വി.ആർ.അജിത്കുമാർ, കൃഷി ജാഗരൺ മാസിക - മലയാളം എഡിറ്റർ സുരേഷ് മുതുകുളം, കൃഷി ജാഗരൺ മാസിക ക�ോഴിക്കോട് ജില്ലാ ക�ോഓർഡിനേറ്റർ കെ.ആർ.ജുബീഷ് എന്നിവർ സംസാരിച്ചു.


'പാത്താമുട്ടം റൈസ് '

പനച്ചിക്കാടിന്റെ തീൻമേശയിലേക്ക്....

രമ്യ സി.എൻ

നച്ചിക്കാട് പഞ്ചായത്തിലെ പാത്താമുട്ടം ക�ൊക്കാട്ടുചാൽ പാടത്തെ നെല്ല്, അരിയായും അരിപ്പൊടിയായും സ്വന്തം നാട്ടുകാരിലേക്ക്. നിറം ചേർത്ത അരിയെന്ന പേടി ഇല്ലാതെ ഗ്രാമവാസികൾക്ക് ഇനി സ്വന്തം കൺമുന്നിൽ വിളഞ്ഞ അരിയുടെ ച�ോറുണ്ണാം. പാത്താമുട്ടം ഗ്രാമം നെഞ്ചോട് ചേർത്ത ക�ൊക്കാട്ടുചാലിലെ നെല്ലാണ് പരമ്പരാഗത രീതിയിൽ അരിയാക്കി പനച്ചിക്കാട് കാർഷിക സേവന കേ�ം വിപണിയിലെത്തിച്ചത്. അരി അന്യനാട്ടിലേക്ക് കയറി അയയ്ക്കാതെ നാട്ടുകാർക്ക് പ്രയ�ോജനപ്രദമാക്കുകയാണ് ലക്ഷ്യം. തവിട് കളയാതെയാണ് അരിയും അരിപ്പൊടിയും തയ്യാറാക്കിയിരിക്കുന്നതെന്ന പ്രത്യേകതയും പാത്താമുട്ടം റൈസിനുണ്ട്. അരിക്ക് 450 രൂപ (10 കില�ോ)യും അരിപ്പൊടിക്ക് 140 രൂപ (രണ്ട് കില�ോ)യുമാണ് വില. 27 വർഷമായി തരിശ് കിടന്ന പാടത്ത് തികച്ചും

ജൈവ രീതിയിൽ വിളയിച്ച അന്നപൂർണ്ണ നെല്ലിന്റ അരി പനച്ചിക്കാട് കാർഷിക സേവന കേകേ�ത്തിൽ നിന്നും ലഭ്യമാകും. കാർഷിക സേവന കേകേ�ത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പാത്താമുട്ടം റൈസിന്റെ വിപണന�ോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാകുമാരി സലിമ�ോൻ ആദ്യ വില്പന ഏറ്റുവാങ്ങിയപ്പോൾ

നാടിനത് മറ്റൊരുത്സവമായി

പനച്ചിക്കാട് പഞ്ചായത്തും കൃഷിഭവനും ജനപ്രതിനിധികളും നൽകിയ പിന്തുണയിലാണ് 20 ഏക്കറിൽ കൃഷി ഇറക്കാൻ, അഡ്വ. ജ�ോണി ജ�ോസഫ് പ്രസിഡൻറായ, കാർഷിക സേവനകേന്ദ്രത്തിന് കഴിഞ്ഞത്. ക�ൊയ്ത്തുപാട്ടിന്റെ ഈരടികൾക്കൊപ്പമാണ് വിതയുത്സവവും ക�ൊയ്ത്തുത്സവവും നടത്തിയത്. www.krishijagran.com

73


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

വാർഷിക സമ്മേളനത്തിൽ ശ്രീ.സതീഷ് ധിവാരി സംസാരിക്കുന്നു

ക�ോറ�ൊമാൻഡൽ ഇന്റർനാഷണൽ

നിർമ്മാണാവകാശക്കുത്തകയുള്ള രണ്ട് ഉല്പന്നങ്ങൾ പുറത്തിറക്കി

ന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഉത്പാദന�ോപാധി നിർമ്മാതാക്കളായ ക�ോറ�ൊമാൻഡൽ ഇന്റർനാഷണൽ ലിമിറ്റഡിന്റെ 2017-ലെ വാർഷിക വ്യാപാര സമ്മേളനം പഞ്ചാബിലെ അമൃത്‌സറിൽ സംഘടിപ്പിച്ചു. 'മുരുഗപ്പ ഗ്രൂപ്പ് ' എന്ന പേരിലൂടെ പ്രസിദ്ധമായ ക�ോറ�ൊമാൻഡൽ സസ്യ സംരക്ഷക കീടനാശിനികൾ, രാസവളങ്ങൾ തുടങ്ങിയവയുടെ രംഗത്താണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ അഗ്രോ കെമിക്കൽ സ്ഥാപനങ്ങളിൽ അഞ്ചാം സ്ഥാനമാണ് ക�ോറ�ൊമാൻഡലിനുള്ളത്. 2017 ഏപ്രിൽ 26, 27 തീയതികളിൽ ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വ്യാപരികളുടെയും ഏപ്രിൽ 28, 29 തീയതികളിൽ ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു & കാശ്മീർ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വ്യാപാരികളുടെയും സമ്മേളനം രണ്ട് ഗ്രൂ പ്പുകളായാണ് സംഘടിപ്പിച്ചത്. മൂന്നൂറിലേറെ വ്യാപാരികളും അൻപത�ോളം കമ്പനി ജീവനക്കാരും ഈ മെഗാ ഇവന്റുകളിൽ പങ്കാളികളായി. കമ്പനിയുടെ നാഷണൽ ഫ�ോർമുലേഷൻ ഹെഡ് കെ.പ്രഭുസ്വാമി, എസ്.സി.എം.തലവൻ ഹരിശങ്കർ എന്നിവർ കമ്പനിയെ പ്രതിനിധീകരിച്ച് ഇതിൽ പങ്കെടുത്തു. ഇന്ത്യയുടെ കാർഷികരംഗത്തെ കുറിച്ച് ശ്രീ.പ്രഭു പ്രതിനിധികള�ോട് സംസാരിച്ചു. കൂടാതെ 17-18-ൽ കമ്പനി കൂടുതൽ ശ്രദ്ധ കേ�ീകരിക്കാനുദ്ദേശിക്കുന്ന പ്രവർത്തനമേഖലകളും വിവരിച്ചു. ഡിജിറ്റലൈസേഷനിലും കമ്പനി ശ്ര ദ്ധ കേ�ീകരിക്കാനുദ്ദേശിക്കുന്നു. ഫ്രൈഡ് ഡീലർ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി 'ഷ�ോപ്പ് ബ്രാൻഡിങ് ' നടത്തുന്നതിനും കമ്പനി ഉദ്ദേശിക്കുന്നു. വടക്കു - കിഴക്കൻ മേഖലയുടെ ജനറൽ മാനേജർ സതീഷ് തിവാരി തന്റെ മേഖലയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഉത്തരേന്ത്യയിലെ നെൽപാടങ്ങളിൽ മുഞ്ഞബാധയുണ്ടാകുമ്പോൾ അവിടെ യഥാസമയം എത്തി 100 മെട്രിക് ടൺ പിരാന വില്പന നടത്തി കമ്പനിയുടെ സാന്നിദ്ധ്യം ഉറപ്പിക്കാനായി. 2017 -18ൽ 100 ക�ോടിയിലധികം ബിസിനസ്സ് നടത്താനുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സമ്മേളനത്തോടനുബന്ധിച്ച് ലാൻസിയ, പ്രോസ്‌വെൽ എന്നീ പുതിയ രണ്ട് ഉല്പന്നങ്ങൾ പുറത്തിറക്കി.

74

www.krishijagran.com

രമ്യ കെ. പ്രഭ

ചെ

റുപ്പം മുതലെ അപ്പന്റെ കൂടെ കൃഷിക്കിറങ്ങിയ മേരി തന്റെ 58 ാം വയസ്സിലും കൃഷി രംഗത്ത് വിജയക്കൊടി പാറിക്കുന്നു. മുളന്തുരുത്തി പുളിയക്കമാലി സ്വദേശിയായ കീരി മുളയിൽ മേരി വർഗ്ഗീസിനും കുടുംബത്തിനും കൃഷി ഇന്ന് ജീവിതമാർഗ്ഗമാണ്. ക�ോഴി, ആട്, എന്നിവ കൂടാതെ വാഴ, നെല്ല്, വിവിധ പയറിനങ്ങൾ, മീൻ എന്നിവ പ്രധാനമായും കൃഷി ചെയ്യുന്നു. കൂടാതെ പലഹാരങ്ങൾ, അച്ചാറുകൾ, സ്‌ക്വാഷുകൾ എന്നിവ സ്വന്തമായി ഉണ്ടാക്കി വിൽക്കുന്നു. കുടുംബശ്രീയിൽ വന്നതിന് ശേഷമാണ് ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായതെന്ന് മേരി പറയുന്നു.' മലബാറി, ജമ്‌നാ പ്യാരി എന്നീ ഇനത്തിൽപ്പെട്ട ഏഴ് ആടുകളും, ഗ്രാമപ്രിയ ഇനം 50 ക�ോഴികളും വളർത്തുന്നത് ക�ൊച്ചുമക്കളുടെ ഇഷ്ടപ്രകാരമാണ്. ക�ൊച്ചുമകൻ രണ്ടു വയസുള്ള ജിക്കൂട്ടനും അവന്റെ ചേച്ചിയും സദാ ആടിന�ൊപ്പമാണ്. പാട്ടത്തിന് എടുത്ത രണ്ടു സെന്റ് സ്ഥലത്താണ് മീൻ കൃഷി. ഇതിന് മേൽന�ോട്ടം വഹിക്കുന്നത് മേരിയുടെ മകനും സുഹൃത്തുക്കളും ആണ്. തിലാപ്പിയ, ര�ോഹു, കട്‌ല, വാള എന്നിവയാണ് കൃഷിയിടത്തിൽ ഉള്ളത്. മീൻകൃഷി ആദ്യമായാണ് ചെയ്യുന്നത്. ക�ോഴിക്കും ആടിനും അസുഖം വന്നാൽ മേരി തന്റെ പ�ൊടിക്കൈകൾ പ്രയ�ോഗിക്കും. ക�ോഴിക്ക് തീറ്റയായി പൂവാങ്കുരുന്നില, ആരിവേപ്പ്,


മേരിക്കുണ്ട് കുറച്ച് ആടുകളും

കുറെയേറെ കൃഷിയും

വാഴയില, കുടവന്റെ ഇല, മറ്റ് ഔഷധചെടികൾ എന്നിവ ക�ൊത്തിയരിഞ്ഞ് ക�ൊടുക്കും. ഇത് അസുഖത്തെ പ്രതിര�ോധിക്കുകയും മുട്ടയ്ക്ക് കൂടുതൽ ഗുണം ഉണ്ടാവുകയും ചെയ്യും. ഇനി ആട്ടിൻ കൂട്ടങ്ങളുടെ പരിചരണം അവയ്ക്ക് വയറിളക്കം വന്നാൽ രണ്ട് ച�ൊള കുടംപുളി, ഒരു കഷ്ണം ഇഞ്ചി, ചുക്ക്, ഉപ്പ് , തെരുവ, കുരുമുളക് എന്നിവ നാഴി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് അത് രണ്ടു ത�ൊടമാക്കി ആടിന് ക�ൊടുക്കാം. ഒരു വിധപ്പെട്ട മരുന്നെല്ലാം മേരിയുടെ പക്കലുണ്ട്, തീരെ പറ്റാതിരുന്നാൽ മാത്രമേ മൃഗാശുപത്രിയിൽ പ�ോകു. ആട് ക�ോഴി ഇവയുടെ വെയിസ്റ്റ് പച്ചക്കറികൾക്ക് ഉപയ�ോഗിക്കും. പാട്ടത്തിന് എടുത്ത രണ്ട് ഏക്കറിലാണ് ജ്യോതി, കാഞ്ചന എന്നീ നെൽവിത്ത് ഇറക്കിയിരിക്കുന്നത് കടാതെ കുറ്റിപ്പയറും, കൃഷി പണിയെല്ലാം സ്വന്തമായാണ് ചെയ്യുന്നത് ഒപ്പം മ�ോനും മരുമ�ോളും കൂടും നെൽക്കൃഷിക്ക് വാരം വെട്ടാൻ ആളെ നിർത്തും. ക�ൊയ്ത്ത് യന്ത്രസഹായത്താൽ ആണ്. ഈ വേനൽ കാലം കുറച്ച് നഷ്ടം ഉണ്ടാക്കിയെങ്കിലും തരക്കേടില്ലാതെ പ�ോകുന്നു. ലാഭവും നഷ്ടവുമെല്ലാം ഇതിലും ഉള്ളതല്ലേ! സ്വന്തം കൃഷി കൂടാതെ ജെ എൽജി ഗ്രൂപ്പുവഴിയും മേരി നെൽകൃഷിയും പയർ കൃഷി ചെയ്യുന്നുണ്ട്.

ഇതിനെല്ലാം എങ്ങനെ സമയം കണ്ടെത്തുന്നു എന്നു ച�ോദിച്ചപ്പോൾ േമരി ചിരിച്ചു ക�ൊണ്ട് പറഞ്ഞ് എല്ലാ ദിവസവും കൃഷിസ്ഥലത്ത് പ�ോകും അത് എന്റെ മനസിന് ഒരു പാട് സന്തോഷം നൽകുന്നു. പാടത്ത് ചെല്ലുമ്പോ തലകുനിച്ച് നിൽക്കുന്ന നാമ്പുകളെല്ലാം തല ഉയർ ഒന്ന് പതുക്കെ തലയാട്ടി എന്നെ ന�ോക്കി ചിരിക്കും. കൂടാതെ പയറ് പുത്തു നിൽക്കുന്നതു കാണാൻ നല്ല ചന്തമാണ് നീലക്കുറിഞ്ഞി പൂത്ത പ�ോലെ. ഇത�ൊക്കെയാണ് എന്നെ കൃഷിയിലേക്ക് പ്രേരിപ്പിക്കന്നത്. സഹായത്തിനായ് മക്കളും കൂടും. വാഴ വെച്ചിരിക്കുന്നത് ഒരു സെന്റ് സ്ഥലത്താണ്. പിന്നെ കുടംപുളി ജാതി എല്ലാം ഉണ്ട്. കൃഷിക്ക് കൂടുതലും ചാളക്കക്ഷായമാണ് ഉപയ�ോഗിക്കുന്നത്. ഇത് പയറിന് അടിച്ചാൽ ഭയങ്കര കായ്ഫലമായിരിക്കും. ഞാൻ ചെയ്യുന്ന ജ�ോലികളെല്ലാം വളരെ സന്തോഷത്തോടെ ചെയ്യുന്നു. അതാണ് എന്റെ വിജയം. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും എല്ലാമാസവും മുന്നു-നാലു ദിവസം വിപണനമേള സംഘടിപ്പിക്കും. ആ വിപണനമേളയിലൂടെയാണ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. കൂടാതെ ധാരാളം പ്രദർശനങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. കൃഷിജാഗരൺ എറണാകുളം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603955

www.krishijagran.com

75


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

അഗ്രി ഹെൽപ്പ്‌

കാർഷിക ഉത്പന്നസംരംഭങ്ങൾ തുടങ്ങാൻ സഹായം

ചെ

വിഷ്ണു എസ്.പി.

റുകിട കർഷക കാർഷിക വ്യാപാര കൺസ�ോർഷ്യം (SFAC) മുഖേന നടപ്പിലാക്കുന്ന ചെറുകിട സംരംഭ സഹായ പദ്ധതികൾ, നൂതന കാർഷിക സംരംഭങ്ങൾ തുടങ്ങുന്നതിന് കർഷകർക്കും യുവജനങ്ങൾക്കും ഒരുപ�ോലെ സഹായകരമാണ്.

സാധ്യമായ ചെറുകിടസംരംഭങ്ങൾ നെല്ല്

പാരമ്പര്യേതര മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സംരംഭകർക്ക് ധനസഹായം

തെങ്ങ്

തെങ്ങിന് ക�ൊപ്ര, ക�ൊപ്രയിൽ നിന്നുള്ള വെളിച്ചെണ്ണ എന്നിവ ഒഴികെയുള്ള ഭക്ഷ്യയ�ോഗ്യമായ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സംരംഭകർക്ക് ധനസഹായം.

പഴം, പച്ചക്കറി

76

www.krishijagran.com

പഴം, പച്ചക്കറി എന്നിവയിൽനിന്ന് തയാറാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന സംരംഭകർക്ക് ധനസഹായം

കിഴങ്ങുവർഗ്ഗ വിളകൾ

കിഴങ്ങ് വർഗ്ഗ വിളകളിൽ നിന്ന് തയാറാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന സംരംഭകർക്ക് ധനസഹായം.

മാർഗ്ഗരേഖ •

അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രോജക്ട് ചെലവ് വരുന്ന പദ്ധതികളാണ് ധനസഹായത്തിന് പരിഗണിക്കുന്നത്.

സംരംഭത്തിനുള്ള മൂലധനച്ചെലവിന്റെ 40 ശതമാനം അല്ലെങ്കിൽ 10 ലക്ഷം രൂപ ഇതിൽ ഏതാണ�ോ കുറവ്, ആ തുക സബ്‌സിഡിയായി നൽകും. സംരംഭകർക്ക് മറ്റ് സർക്കാർ ഏജൻസികളിൽ നിന്നും സബ്‌സിഡി സ്വീകരിക്കാം. എന്നാൽ ആകെ സബ്‌സിഡി തുക സംരംഭത്തിന്റെ പദ്ധതിച്ചെലവിന്റെ 50 ശതമാനം കവിയാൻ പാടില്ല.


സംരംഭത്തിന്റെ ആകെ പദ്ധതി തുക കണക്കാക്കുന്നതിന് ഭൂമിയുടെ വില പരിഗണിക്കുന്നതല്ല.

വ്യക്തിഗത സംരംഭകർ, പങ്കാളിത്ത സംരംഭകർ, സ്വയം സഹായ സംഘങ്ങൾ, സർക്കാരിതര ഏജൻസികൾ, ഉത്പാദക സംഘങ്ങൾ തുടങ്ങിയവർക്കെല്ലാം ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പാബന്ധിത പദ്ധതികൾ മാത്രമേ പരിഗണിക്കുകയുള്ളു. ദേശസാൽകൃത/ സ്വകാര്യ/ഷെഡ്യൂൾഡ്/സഹകരണ/ ഗ്രാമീണ ബാങ്കുകളിൽ നിന്നും സർക്കാർ ഉടമസ്ഥതയിലുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഗുണഭ�ോക്താക്കൾക്ക് വായ്പ എടുക്കാം.

സംരംഭകർ നിശ്ചിത ഫ�ോറത്തിലുള്ള അപേക്ഷയ�ോട�ൊപ്പം പ്രോജക്ട് റിപ്പോർട്ടും ധനകാര്യസ്ഥാപനത്തിൽ നിന്നുള്ള വായ്പാ അനുമതി പത്രവും സമർപ്പിക്കണം.

സംരംഭകർ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത, മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണന സാദ്ധ്യത എന്നിവ ഉറപ്പുവരുത്തണം.

സംരംഭം ഉത്പാദനം ആരംഭിച്ചശേഷം എസ്.എഫ്.എ.സി. ഉദ്ദ്യോഗസ്ഥർ നടത്തുന്ന പരിശ�ോധനാ റിപ്പോർട്ടിന്റേയും ഇതിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള സമിതിയുടെ ശുപാർശയുടെയും എസ്. എഫ്.എ.സി. ഗവേണിംഗ് ബ�ോഡി നൽകുന്ന അന്തിമ അനുമതിയുടേയും അടിസ്ഥാനത്തിൽ സബ്‌സിഡി തുക സംരംഭകരുടെ വായ്പാ അക്കൗണ്ടിലേക്ക് അടയ്ക്കും.

പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങി കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രോജക്ട് പ്രകാരമുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനം വിജയകരമായി നടപ്പിലാക്കണം. അല്ലാത്തപക്ഷം സബ്‌സിഡി തുക നിയമവിധേയമായി സർക്കാരിലേക്ക് തിരിച്ച് പിടിക്കാൻ നടപടി സ്വീകരിക്കും.

തേനീച്ചവളർത്തലിൽ സർട്ടിഫിക്കറ്റ്

റബ്ബർബ�ോർഡിന്റെ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് തേനീച്ചവളർത്തലിൽ സർട്ടിഫിക്കറ്റ് ക�ോഴ്‌സ് ആരംഭിക്കുന്നു. ക�ോട്ടയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് 2017-18 വർഷത്തെ ക�ോഴ്‌സ് നടക്കുന്നത്. വിവിധ റബ്ബറുത്പാദകസംഘങ്ങളുമായി സഹകരിച്ചുക�ൊണ്ട് നടത്തുന്ന പരിപാടി ഒരു വർഷം നീണ്ടുനിൽക്കും. മാസത്തിൽ രണ്ടുദിവസം എന്ന ക്രമത്തിലാണ് ക്ലാസ്സുകൾ. തേനീച്ചവളർത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രായ�ോഗികപരിശീലനവും ഉൾക്കൊള്ളിച്ചുള്ളതാണ് ഈ

പരിശീലനപരിപാടി. ക�ോട്ടയം ജില്ലയിൽ പാലായ്ക്കടുത്ത് പാലാക്കാട് മീനച്ചിൽ റബ്ബറുത്പാദകസംഘവുമായി സഹകരിച്ച് കഴിഞ്ഞ വർഷം നടത്തിയ തേനീച്ചവളർത്തലിലുള്ള ക�ോഴ്‌സ് വിജയകരമായിരുന്നു. ഈ വർഷം പാലാക്കാട് മീനച്ചിൽ റബ്ബറുത്പാദകസംഘം കൂടാതെ എളവമ്പാടം (പാലക്കാട് ജില്ല), കുറ്റിച്ചിറ (തൃശൂർ ജില്ല), ക�ൊല്ലമുള (പത്തനംതിട്ട ജില്ല) എന്നീ റബ്ബറുത്പാദകസംഘങ്ങളുടെ ആഭിമുഖ്യത്തിലും സർട്ടിഫിക്കറ്റ് ക�ോഴ്‌സ് നടത്തുന്നുണ്ട്. ക�ോഴ്‌സ് ഫീ 1000 രൂപ (15 ശതമാനം സേവനനികുതിപുറമെ)യാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ അടുത്തുള്ള റബ്ബർബ�ോർഡ് റീജിയണൽ ഓഫീസുകളുമായ�ോ, 04812353168, 9446059692 എന്നീ നമ്പറുകളില�ോ ബന്ധപ്പെടുക.

നാളികേര ടെക്‌ന�ോളജി മിഷൻ അപേക്ഷ ക്ഷണിക്കുന്നു

നാളികേര ടെക്‌ന�ോളജി മിഷനു കീഴിൽ നാളികേര സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും നാളികേര വികസന ബ�ോർഡ് ധനസഹായം നൽകുന്നു. എസ.് സി, എസ.് ടി. സ്ത്രീ സംരംഭകർക്ക് പദ്ധതി ചെലവിന്റെ 33.3 ശതമാനവും മറ്റ് സംരംഭകർക്ക് പദ്ധതി ചിലവിന്റെ 25 ശതമാനവുമെന്ന നിരക്കിൽ 50 ലക്ഷത്തിൽ കവിയാത്ത തുകയാണ് ധനസഹായം നൽകുക.

താത്പര്യമുള്ള സംരംഭകർ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻസ്, എൻജിഒ, വ്യക്തികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും അർഹമായ സഹായം നൽകുന്നു. തൂൾത്തേങ്ങ, വെർജിൻ വെളിച്ചെണ്ണ, തേങ്ങാപ്പാൽ, തേങ്ങ പാൽപ്പൊടി, റെഡി ടു ഡ്രിങ്ക് തേങ്ങാ പാൽ ജ്യൂസ്, പായ്ക്ക് ചെയ്ത കരിക്കിൻ വെള്ളം, ചിരട്ടപ്പൊടി, ചിരട്ടക്കരി, ഉത്തേജിത കാർബൺ തുടങ്ങി വിപണിയിൽ ഏറെ ഡിമാന്റുള്ളതും നൂതനവുമായ നാളികേരാധിഷ്ഠിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: ഫ�ോൺ: 04842376265/2377266/2377267/23 76553 (എസ്.എസ്. ച�ോയൽ - ഡെപ്യൂട്ടി ഡയറക്ടർ, ടിഎംഒസി/ മൃദുല. കെ - ടെക്‌നിക്കൽ ഓഫീസർ, ടിഎംഒസി/ ജ്യോതി കെ.നായർ ഫുഡ് പ്രോസസ്സിംഗ് എൻജിനിയർ, ടിഎംഒസി)

കയറ്റുമതി മൂല്യമുള്ള മീനുകളുടെ കൃത്രിമ ഉത്പാദനം വിജയകരം;

യുവകർഷകർക്ക് പ്രതീക്ഷ നൽകി സി.എം.എഫ്. ആർ.ഐ യുടെ നേട്ടം രാജ്യാന്തര തലത്തിൽ ഉയർന്ന വിപണന മൂല്യമുളള മീനുകളുടെയും അലങ്കാര www.krishijagran.com

77


VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

രണ്ട് വർഷത്തെ പരിശ്രമത്തിന�ൊടുവിലാണ് വിത്തുൽപാദന പരീക്ഷണം വിജയകരമായത്. സിഎംഎഫ്ആർ ഐയുടെ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (ആർ.എ.എസ്.) ഉപയ�ോഗിച്ചാണ് മാതൃമത്സ്യങ്ങളിൽ നിന്നും കൃത്രിമ വിത്തുൽപാദനം നടത്തിയത്. സമുദ്രമത്സ്യ കൃഷിയിലും കയറ്റുമതി കമ്പോളത്തിലും ഇന്ത്യക്ക് മുന്നേറ്റം നടത്താൻ വഴിതുറക്കുന്നതാണ് സിഎംഎഫ്ആർഐയുടെ ഈ നേട്ടം. രുചികരവും മാംസളവുമായ ഏരി കേരളത്തിലെ തീരങ്ങളിൽ നേരത്തെ ധാരാളമായി ലഭിച്ചിരുന്ന മത്സ്യമാണ്. എന്നാൽ, ഈയിടെയായി ഇവയുടെ ലഭ്യതയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. വിപണിയിൽ ഏറെ ആവശ്യക്കാരുളള ഈ മീനിന് ഉയർന്ന വിലയാണ്. വിദേശ രാജ്യങ്ങളിലും ഏരിക്ക് ആവശ്യക്കാരേറെ. രണ്ടു കില�ോ വരെ തൂക്കത്തിൽ വളരുന്ന ഈ മീ നിന് കില�ോയ്ക്ക് 400 മുതൽ 600 രൂപ വരെ വില ലഭിക്കും. ഈ മത്സ്യം സമുദ്രമത്സ്യ കൃഷിക്ക് ഏറെ അനുയ�ോജ്യമാണ്. സിഎംഎഫ്ആർഐ രാജ്യത്ത് പ്രചരിപ്പിച്ചു ക�ൊണ്ടിരിക്കുന്ന കൂടുമത്സ്യ കൃഷി മാതൃകയിലൂടെ ഇവയെ വൻത�ോതിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ ഇനി സാധിക്കും. വ്യാവസായിക അടിസ്ഥാനത്തിൽ തന്നെ കുഞ്ഞുങ്ങളെ സജ്ജമാക്കാൻ കഴിയുന്ന രീതിയിൽ ഇവയുടെ വിത്തുൽപാദന സാങ്കേതികവിദ്യ സി.എം.എഫ്.ആർ.ഐ വികസിപ്പിച്ചിട്ടുണ്ട്. അലങ്കാരമത്സ്യ വിപണിയിൽ വിദേശനാണ്യം നേടാൻ സഹായകരമാകുന്ന സമുദ്രഅലങ്കാര മത്സ്യമാണ് ആന്തിയാസ്. മീന�ൊന്നിന് വിദേശ വിപണിയിൽ മുപ്പത് യുഎസ് ഡ�ോളറാണ് ഇതിന്റെ വില. വളരെ സങ്കീർണമായ പ്രജനന സ്വഭാവമുള്ള ഈ മീനിന്റെ വിത്തുല്പാദനം ല�ോകത്തൊരിടത്തും ഇതുവരെ വിജയകരമായിട്ടില്ല. അതുക�ൊണ്ട് തന്നെ, ഇവയുടെ കുഞ്ഞുങ്ങൾക്കും കൃഷിക്കും മികച്ച സാധ്യതകളാണുള്ളത്. പവിഴപ്പുറ്റുകൾക്കിടയിലാണ് കടലിൽ ഈ മത്സ്യങ്ങൾ വളരുന്നത്. നാല്-അഞ്ച് സെ.മീ വലിപ്പത്തിൽ വളരുന്ന അലങ്കാരചെമ്മീൻ വിഭാഗത്തിൽപ്പെടുന്ന ഒട്ടക ചെമ്മീനിന്റെ സാങ്കേതിക വിദ്യയും സി.എം. എഫ്.ആർ.ഐ വികസിപ്പിച്ചു. ഒരു ചെമ്മീനിന് മാത്രം 500 മുതൽ 700 രൂപ വരെയാണ്

78

www.krishijagran.com

വിപണിയിൽ ഇതിന്റെ വില. ചുവപ്പും വെളളയും വരകളുളള ഈ ചെമ്മീൻ അലങ്കാരമത്സ്യ ചെമ്മീനുകളിലെ സൗന്ദര്യറാണിയായാണ് അറിയപ്പെടുന്നത്. നേരത്തെ ഇരുപത് ഇനം സമുദ്രജല അലങ്കാരമത്സ്യങ്ങളുടെ വിത്തുൽപാദന സാങ്കേതികവിദ്യ സി.എം.എഫ്. ആർ.ഐ വികസിപ്പിച്ചിരുന്നു. അലങ്കാരമത്സ്യ വിപണിയിൽ ഏറെ പ്രാധാന്യമുളള മത്സ്യയിനങ്ങളാണ് ഇവ. ഈ സാങ്കേതിക വിദ്യ ഉപയ�ോഗിച്ച് ഹാച്ചറികളിൽ കർഷകർക്ക് വിത്തുൽപാദനം നടത്താൻ പറ്റും. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേ�ം മേധാവി ഡ�ോ എം കെ അനിലിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് പരീക്ഷണം നടത്തിയത്. വിശദവിവരങ്ങൾക്ക് 9447048219. എഫ്.ഐ.ബിയിൽ കൃഷി ഓഫീസറാണ് ലേഖകൻ, ഫ�ോൺ: 9809055302

ഓർഗാനിക് ടിപ്‌സ്‌

*\n_‘\Iƒ°v hnt[bw

ചെമ്മീനിന്റെയും കൃത്രിമ ഉത്പാദനം കേ� സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി. എം.എഫ്.ആർ.ഐ) വിജയകരമായി പൂർത്തിയാക്കി. ഭക്ഷ്യ മത്സ്യമായ ഏരി (പുള്ളി വെളമീൻ), അലങ്കാരമത്സ്യമായ അന്തിയാസ്, അലങ്കാര ചെമ്മീൻ വിഭാഗത്തിൽ പെടുന്ന ഒട്ടക ചെമ്മീൻ എന്നിവയുടെ വിത്തുൽപാദന സാങ്കേതിക വിദ്യയാണ് സി.എം.എഫ്. ആർ.ഐ യുടെ വിഴിഞ്ഞം ഗവേഷണ കേ�ം വികസിപ്പിച്ചത്. അന്താരാഷട്ര വിപണിയിൽ ആവശ്യക്കാ രേറെയുള്ള ഇവയുടെ കൃത്രിമ ഉൽപാദനം ല�ോകത്താദ്യമായി വിജയകരമായി പൂർത്തീകരിച്ച അപൂർവ നേട്ടമാണ് സിഎംഎഫ്ആർഐ കൈവരിച്ചത്.

അമൃത് പാനി

ണ്ട് കില�ോഗ്രാം പച്ചച്ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ ഒരു ലിറ്റർ ഗ�ോമൂത്രവും 250 ഗ്രാം ശർക്കരയും ചേർത്ത് നന്നായി ഇളക്കി ഒരു ദിവസം വയ്ക്കുക. ഇതിലേക്ക് നെയ്യും, തേനും ചേർത്തിളക്കി ഒരുദിവസം കൂടി വെച്ചതിനുശേഷം ഒരു ലിറ്റർ എടുത്ത് അതിലേക്ക് 10 ലിറ്റർ വെള്ളം കൂടി ചേർത്ത് ഇലകളിൽ തളിക്കുകയ�ോ, ചുവട്ടിൽ ഒഴിക്കുകയ�ോ ചെയ്യാം. പച്ചക്കറികളിലും ഫലപ്രദമായി ഇതുപയ�ോഗിക്കാം.


kz]v\w I≠ kar≤n bmYm¿∞yam°m≥

bpsS

c≠vAXpey ]≤XnIƒ

`h\hmbv] efnXamb \S]Sn{Ia߃ ]pXnb hoSv ]Wnbp∂Xn\pw hmßp∂Xn\pw ]pXp°n]Wnbp∂Xn\pw ÿew hmßp∂Xn\pw hmbv]

kz¿Æ∏Wb hmbv ] Ipd™ ]eni. 25 e£w cq] hsc hmbv]

{]tXyI hmbv]m Iu≠dn¬ 4.30 p.m. hsc hmbv]m kuIcyw

TOMYAS

*\n_‘\Iƒ°v hnt[bw

75 e£w cq] hsc hmbv]

(Hcp tIcf k¿°m¿ ÿm]\w) Zn tIcf tÉv ^n\m≥jy¬ F‚¿ss{]-kkv enan-‰Uv cPn. Hm^okv: "`{ZX', ayqknbw tdmUv, ]n._n. \º¿: 510, Xr»q¿˛-20. Ph: 0487-2332255. Fax: 0487-2336232 Email: mail@ksfe.com Website: www.ksfe.com For branch details SMS to 537252 in the format KSFE< > your place

Toll Free Helpline: 1800 425 3455

hfcp∂ tIcfØns‚ hnceSbmfw www.krishijagran.com

79




KRISHI JAGRAN

India’s largest circulated agri rural magazine (Limca Book of Records certified) VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35 KERALA NETWORK

ISSN 245-11

d¤o®YJ«

01 k´« 01

gran.com

d¤o®YJ«

9891405403

2017 മാർച്ച് വില `35

12

©dQ® 72 l¢k

www.kr

www.krishija

ishijagr

`35

an.com

l¢k `35 01 ©dQ® 52 01 k´«

AL INAUGUR IN EDITION AM MALAYAL

V.R.Ajith Kumar

ഇന്നത്തെ

മഴ ത്വള്ളം നാളത്തെ കുടിത്വള്ളം

വരൾച് com ത്െ നനരിടാൻ

Head, Southern States ajith@krishijagran.com 9891899064

ർ വില `35

2016 ഡിസംബ

hijagran. www.kris 403 9891405

ഒരുങാളം

ഇനി പാലിന

എ.ടി.എളം! ളം

Suresh Muthukulam

കേരളത്തെ േത്​്യൊഴിയുന്ന മഴകമഘങ്ങൾ www.krishijagr

an.com

1

www.kr

www.krish

ijagran.co

m

ishijagr

an.com

State Head suresh@krishijagran.com 7356914141

1

Karthika B.P.

1

Assistant Editor English karthika@krishijagran.com 7356603963

Saritha Reghu

Marketing Executive saritha@krishijagran.com 7356915151

DISTRICT COORDINATORS

Ambika Suresh

Office Admin ambika@krishijagran.com 9526429961

Remya M remyam@krishijagran.com Litty Jose 7356603956 littyjose@krishjijagran.com 7356603953

S.Gopakumar

Circulation Executive sgopa@krishijagran.com 9891223340 K.R. Jubeesh krjubeesh@krishijagran.com 7356603952

Vidhya M.V. vidhyamv@krishijagran.com 7356603961

Smrithi R.B. smrithirb@krishijagran.com 7356603962 Saritha N.R. sarithanr@krishijagran.com 7356603957

Southern Regional Cum Kerala State Office

A/5, Elankam Gardens Vellayambalam, Sasthamangalam Thiruvananthapuram- 695010 Email- malayalam@krishijagran.com malayalamkrishi@gmail.com Ph-0471 -4059009 Krishijagran.com

Head Office THE PULSE OF RURAL INDIA

Remya C.N. remyacn@krishijagran.com 7356603954

Dhanya M.T. dhanya@krishijagran.com 7356917171

Remya K. Prabha remyakprabha@krishijagran.com 7356603955

K.B. Bainda kbbainda@krishijagran.com 7356603951

Asha S. ashas@krishijagran.com 7356603950

Magazine Editor : Suresh Muthukulam suresh@krishijagran.com 7356914141

82

www.krishijagran.com

www.krishi.jagran

www.krishi.jagran

60/9,3rd Floor, Yusuf Sarai Market New Delhi – 110016 Ph-011-26511845, 26517923 Email- info@krishijagran.com

Karnataka Office

1st Floor, 33/3, BM Mansion, Geddalahalli, Sanjay Nagar Main Road, RMV 2nd stage, , Bangalore-560094 Email- kannada@krishijagran.com Ph-011-26511845, 26517923

Chennai Office

126/329, 2nd FloorArcot Road, Kodambakkom, Chennai-600024 Ph-011-26511845, 26517923 9891405403


www.krishijagran.com

83


Form-B Declare on 12, April 2017, No. F.2 (K-7) Press/2017

VOLUME 01 ISSUE 06 JUNE 2017 PAGES 84 ` 35

84

www.krishijagran.com


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.