Malyalam Magazine August 2017

Page 1





www.krishijagran.com

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

5



www.krishijagran.com

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

7


കവ൪സ്റ്റോറി

www.krishijagran.com

8

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

അരി മുഖ്യാഹാരമായ മലയാളികൾക്ക് അരി ക�ൊണ്ടുളള വിവിധ പലഹാരങ്ങൾ പരീക്ഷിക്കുന്നതും ഓണക്കാലത്തു തന്നെ! ക�ൊയ്‌തെടുത്ത നെല്ലിൽ ഒരു ഭാഗം വിത്തിനും ഒരു ഭാഗം ദാനത്തിനും പൂജയ്ക്കും ഒരു ഭാഗം പുഴുങ്ങുവാനും ഒരു ഭാഗം പച്ചയ്ക്കുണക്കുവാനും കർഷകർ മാറ്റി വയ്ക്കുന്നു. പുല്ലാന്നി, പാണൽ, പെരിങ്ങലം (പെരുവലം) എന്നിവയുടെ ഉണക്കിലകൾ വിരിച്ച പത്തായത്തിന്റെ അറയിൽ അടുത്ത കൃഷിയ്ക്കുളള വിത്തു നിറച്ചു കഴിഞ്ഞേ ബാക്കി കാര്യങ്ങളിലേക്ക് കർഷകർ കടക്കൂ.

എഴുമാവിൽ രവീ�നാഥ് ഫ�ോൺ : 9446748697

സ്വ

ന്തം മണ്ണിൽ വിളയിച്ചെടുത്ത ഉൽപന്നങ്ങൾ പങ്കുവച്ചും പകരം സ്വീകരിച്ചും സ്വാദിഷ്ടമായ വിഭവങ്ങൾ ഒരുക്കി മലയാളികൾ ആഘ�ോഷിക്കുന്ന ഓണത്തിന് ഒന്നല്ല, പതിന്നാലു ദളങ്ങളാണുളളത്. അത്തത്തിൽ തുടങ്ങി ഉത്തൃട്ടാതിയിൽ പൂർത്തിയാകുന്ന ഓണക്കാലം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ രുചിപ്പെരുമ ക�ൊണ്ടു തന്നെ.

പച്ചയ്ക്ക് ഉപയ�ോഗിക്കാനുളളതുമായ നെല്ല് പകുത്തുമാറ്റുന്നത്. മലയാളികളുടെ ഇഷ്ടവിഭവങ്ങളായ ദ�ോശയും, ഇഡ്ഡലിയും, പുട്ടും, അപ്പവുമ�ൊക്കെ ഒരുക്കാൻ പച്ചരി തന്നെ വേണം. പുഴുങ്ങി ഉണക്കി കുത്തുന്നതാണ് കുത്തരി. തവിടു കളയാത്തതു ത�ോടൻ, തവിടല്പം നീക്കിയത് ചമ്പാവ്, തവിടു നീക്കിയതു വെളളാരൻ എന്നിങ്ങനെ ഒരേയരിക്കുതന്നെ എത്രയെത്ര പേരുകൾ! കല്ലുരലിലിട്ട് ഇവ കുത്തിയെടുക്കുമ്പോൾ വീണ്ടും വിഭജനങ്ങളുണ്ട്. നെടിയരി, പ�ൊടിയരി, താവലരി. നെല്ലു പേറ്റിപ്പെറുക്കുമ്പോൾ മുറക്കോണിലെത്തുന്നതിനെ മങ്കും പതിരുമെന്നാണ് പറയുക. ഇത് നെല്ലിലെ വികലാംഗർ തന്നെ. പക്ഷെ ഇതിനെ മരയുരലിലിട്ട് കുത്തി ഭക്ഷ്യയ�ോഗ്യമാക്കി മാറ്റുകയായിരുന്നു പൂർവ്വികർ. ''ഒരു നേരത്തിന് മങ്കും പ�ോതും'' എന്നൊരു പറച്ചിലുണ്ട്. ക�ൊളളാത്തവയെ ക�ൊളളിക്കുന്ന തത്വശാസ്ത്രമാണിത്. ഒന്നും പാഴാക്കാനില്ലെന്ന പൂർവികരുടെ സ�മാണം. നെല്ലുകുത്തുമ്പോൾ കുറച്ചു പ�ൊടിഞ്ഞു പ�ോകുക സ്വാഭാവികം. ഇതാണ് പ�ൊടിയരി. അംഗഭംഗമില്ലാതെ ലഭിക്കുന്നത് നെടിയരി. നെല്ലിന്റെ മുള പ�ൊട്ടേണ്ട ഭാഗത്തെ കണ്ണെന്നു പറയും. നെടിയരി മാറ്റി പ�ൊടിയരി മുറത്തിലിട്ടു ക�ൊഴിച്ചെടുക്കുമ്പോൾ കിട്ടുന്നതാണ് താവലരി. ഇതിലാണ് കണ്ണും മങ്കും പതിരുമ�ൊക്കെ സമ്മിശ്രമാവുക.

അരി മുഖ്യാഹാരമായ മലയാളികൾ അരി ക�ൊണ്ടുളള വിവിധ പലഹാരങ്ങൾ പരീക്ഷിക്കുന്നതും ഓണക്കാലത്തു തന്നെ! ക�ൊയ്‌തെടുത്ത നെല്ലിൽ ഒരു ഭാഗം വിത്തിനും ഒരു ഭാഗം ദാനത്തിനും പൂജയ്ക്കും ഒരു ഭാഗം പുഴുങ്ങുവാനും ഒരു ഭാഗം പച്ചയ്ക്കുണക്കുവാനും കർഷകർ മാറ്റി വയ്ക്കുന്നു. പുല്ലാന്നി, പാണൽ, പെരിങ്ങലം (പെരുവലം) എന്നിവയുടെ ഉണക്കിലകൾ വിരിച്ച പത്തായത്തിന്റെ അറയിൽ അടുത്ത കൃഷിയ്ക്കുളള വിത്തു നിറച്ചു കഴിഞ്ഞേ ബാക്കി കാര്യങ്ങളിലേക്ക് കർഷകർ കടക്കൂ. കീടര�ോഗബാധകൾക്കുളള പ്രതിര�ോധമാണ് മേൽച്ചൊന്ന ഇലകൾ. വയലിലെയും വിപണിയിലെയും വിഘ്ന ‌ നിവാരണവും ഐശ്വര്യവുമാണ് പൂജകളുടെ ലക്ഷ്യം. ഇതിനായി പറ, ചെങ്ങഴി, നാഴി ഇവയിൽ അളന്നെടുക്കുന്ന നെല്ല്, തുളസി, കൂവളം, തുമ്പ, മുക്കുറ്റി ഇലകളുടെ അകമ്പടിയ�ോടെ പത്തായത്തിന്റെ മറ്റൊരറയിലിടുന്നു. തുടർന്ന് ഇല്ലാത്തവർക്ക് ദാനം ചെയ്യാനുളള നെല്ലളന്നു മാറ്റുന്നു.

''മങ്കും പതിരും താവലുമായ് ച്ചെറു കുഞ്ഞും തളളും കർക്കിടകം ! ചങ്കും കരളുമുറയ്ക്കാനായിച്ചേമ്പിൻ കൂമ്പും തഴുതാമേം.''

ഇനിയാണ് പുഴുങ്ങിയുണക്കാനുളളതും Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

9


കവ൪സ്റ്റോറി

www.krishijagran.com

അരിപ്പൊടി, തേങ്ങ, ശർക്കര, അവൽ, പഴം, ഏലക്കായ ഇവ ചേർത്തു തയ്യാറാക്കിയ അടക്കൂട്ടാണ് ഇലകളിൽ വെന്ത് സുഗന്ധം പരത്തുന്നത്. ഇവ അവിടവിടെയായി അലസമായി ഇടുന്നത് ഇട്ടൂലി. പ്രത്യേകസ്ഥലങ്ങളിൽ ഒളിപ്പിച്ചുവയ്ക്കുന്നത് വെച്ചൂലി. എല്ലാം കണ്ടെത്താൻ കുട്ടികളെല്ലാം പെടാപ്പാടു പെടുക തന്നെ ചെയ്യും. ഈ അടകളാണ് ഓണനാളിലെ പ്രഭാത ഭക്ഷണം.

കളളക്കർക്കിടകത്തെ തളളിനീക്കാൻ ഈ താവലരി ധാരാളം. കൂട്ടിനായി ചേമ്പിൻ താളും തകരയും തഴുതാമയുമുണ്ട്; ഓണം ക�ൊണ്ടാടാൻ പച്ചരിയിലെയും കുത്തരിയിലെയും നെടിയരി തന്നെ പ്രത്യേകമായി സൂക്ഷിച്ചിരിക്കും. അത്തം നാളിൽ അതിരാവിലെ മാത്രമേ ഇതിനായി പത്തായത്തിന്റെ അറ തുറക്കൂ. നിലവിളക്കു ക�ൊളുത്തി വച്ച് അതിനു പിന്നിൽ മൂന്നു തൂശനിലകളിട്ട് , അതിലേക്ക് ഭക്ത്യാദരപൂർവ്വം നാഴിയും ചെങ്ങഴിയും പറയും സ്ഥാപിക്കുന്നു. ഇരു കൈകൾക�ൊണ്ടും അരിയെടുത്ത് ഇവ മൂന്നും നിറയ്ക്കുന്നു. ആദ്യത്തെ പിടി ഭൂമീദേവിയ്ക്ക്, രണ്ടാമത്തേത് ക്ഷമാദേവിയ്ക്കും മൂന്നാമത്തേത് ഗുരുകാരണവൻമാർക്കും. വിളവു തന്ന ഭൂമിയ�ോടും മന:തന്റേടം തന്ന ക്ഷമാശീലത്തോടും കാർഷിക സംസ്കൃ ‌ തി പകർന്നു തന്ന ഗുരു കാരണവൻമാര�ോടുമുളള ഉപകാരസ്മരണ സദ്ഫലങ്ങളല്ലേ നൽകൂ. അളന്നെടുക്കുന്ന അരി ക�ൊണ്ട് അത്തം മുതൽ ഉത്തൃട്ടാതി വരെ കേമമാകണമെന്ന പ്രാർത്ഥനയാവും ഓര�ോ കുടുംബാംഗത്തിനും

നെല്ലിന്റെ പിറന്നാൾ. അത്തം നാളിലെ മലയാളികളുടെ ലളിത വിഭവങ്ങള�ൊന്നു ന�ോക്കാം. ''മത്തപ്പൂക�ൊണ്ടൊരു ത�ോരൻ പത്തില പുളി ക�ൊണ്ടൊരു നീട്ട് പപ്പടവും പിന്നെരിശ്ശേരീം ഉപ്പിലു വീണ�ൊരു നെല്ലിക്കേം.'' കർക്കിടത്തിൽ പുരയിടമാകെ പടർന്നു വളരുന്ന മത്തനിലെ കായാവാത്ത പൂക്കൾ (മച്ചിപ്പൂക്കൾ) ഇറുത്തെടുത്താണ് അത്തത്തിന്റെ സ്‌പെഷ്യൽ ത�ോരൻ. പിന്നെ താളും തകരയും തഴുതാമയും പയർവളളിയുമ�ൊക്കെച്ചേർത്ത് ഒരു ഒഴിച്ചുകൂട്ടാൻ (നീട്ട് ) ഇതിനു പുളിരസം പകരുന്നത�ോ? തറയ�ോടു ചേർന്ന് കുനുകുനാ വളരുന്ന പുളിയാരില! ഇനിയുളളതു വിളഞ്ഞ മത്തങ്ങ ക�ൊണ്ടുളള എരിശ്ശേരിയും നെല്ലിക്ക അച്ചാറും. എന്താ പ�ോരേ ? ഇങ്ങനെ ഉത്രാടം വരെ ഉഴപ്പൻ കറിക�ൊണ്ടുളള വിഭവങ്ങൾ. ഉത്രാടം നാളാണ് ഉപ്പേരി, ശർക്കരപുരട്ടി തുടങ്ങിയവ വറുത്തെടുക്കുന്നത്. ഇതിനായി ഉപയ�ോഗിക്കുന്നത് നേ�ക്കായയും, പാളയംത�ോടനും, ആറ്റുകണ്ണനുമാണ്. നേ�ന്റെ ത�ൊലിയും പ�ൊളിച്ചെടുത്ത കായകളുടെ രണ്ടറ്റവും ചേർത്തൊരു മെഴുക്കു പുരട്ടിയാണ് ഉത്രാടനാളിലെ പ്രധാന വിഭവം.

''അത്തം കുത്തരി പത്തും കേറി ഉത്തൃട്ടാതി തികയ്‌ക്കേണം ഉത്തൃട്ടാതി കഴിഞ്ഞാൽപ്പിന്നെ ഒത്തുപിറന്നാൾ കൂടേണം.'' അത്തം മുതൽ പത്തു നാളാണ് ഓണാഘ�ോഷത്തിന്റെ ഒന്നാം ഘട്ടം. അതും കഴിഞ്ഞ് ഉത്തൃട്ടാതിയിൽ കലാശക്കൊട്ട്. ഇതിനു ശേഷമുളള ആഘ�ോഷങ്ങൾ കന്നിമാസത്തിലെ മകംനക്ഷത്രത്തിലാണ്. അന്നാണല്ലോ

'' ഉത്രാടത്തെ മെഴുക്കീം പുരട്ടീം തിരുവ�ോണത്തെ തഴുകീം തല�ോടീം'' എന്നാണ് ച�ൊല്ല്.

10

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

തിരുവ�ോണനാൾ കുടവട്ടത്തിലാണ് (പഴയ ഓലക്കുട) പൂക്കളമിടുക. അത്തംനാൾ ചെറു വടവട്ടം മാത്രം. (ഒരു വടയുടെ അത്രയും വലുപ്പം!) തുടർന്നാണ് അമ്പടയും പൂവടയും വട്ടയിലയിലും തേക്കിലയിലും തയ്യാറാക്കുന്ന അടക്കൂട്ട് ആവിയിൽ തലേന്നു തന്നെ പുഴുങ്ങിയെടുത്ത് കളത്തിനു ചുറ്റും സ്ഥാപിക്കുക മുതിർന്നവരാണ്. പിന്നീട് തൂക്കിയിട്ട അടകളെ അമ്പെയ്തും ഒളിപ്പിച്ചുവച്ചിരിക്കുന്നവയെ തേടിപ്പിടിച്ചും എടുത്തു ഭക്ഷിക്കുന്ന വിന�ോദമാണ്. ഇതിന് ഇട്ടൂലി, വെച്ചൂലി എന്നു പറയും. അരിപ്പൊടി, തേങ്ങ, ശർക്കര, അവൽ, പഴം, ഏലക്കായ ഇവ ചേർത്തു തയ്യാറാക്കിയ അടക്കൂട്ടാണ് ഇലകളിൽ വെന്ത് സുഗന്ധം പരത്തുന്നത്. ഇവ അവിടവിടെയായി അലസമായി ഇടുന്നത് ഇട്ടൂലി. പ്രത്യേകസ്ഥലങ്ങളിൽ ഒളിപ്പിച്ചുവയ്ക്കുന്നത് വെച്ചൂലി. എല്ലാം കണ്ടെത്താൻ കുട്ടികളെല്ലാം പെടാപ്പാടു പെടുക തന്നെ ചെയ്യും. ഈ അടകളാണ് ഓണനാളിലെ പ്രഭാത ഭക്ഷണം. ഒപ്പം വറുത്തെടുത്ത ഉപ്പേരിയുടെ പ�ൊട്ടും പ�ൊടിയും കൂടെ ലഭിക്കും.

അത്തം മുതൽ പത്തു നാളാണ് ഓണാഘ�ോഷത്തിന്റെ ഒന്നാം ഘട്ടം. അതും കഴിഞ്ഞ് ഉത്തൃട്ടാതിയിൽ കലാശക്കൊട്ട്. ഇതിനു ശേഷമുളള ആഘ�ോഷങ്ങൾ കന്നിമാസത്തിലെ മകം നക്ഷത്രത്തിലാണ്. അന്നാണല്ലോ നെല്ലിന്റെ പിറന്നാൾ.

പൂക്കളം

നാല് ഒഴിച്ചു കറി, നാലുപ്പേരി, നാലച്ചാർ, നാലുകട്ടിക്കറി എന്നിങ്ങനെ പ�ോകുന്നു തിരുവ�ോണത്തിലെ വിഭവസമൃദ്ധി ! കാളനും, രസവും, സാമ്പാറും, പരിപ്പും ഒഴിച്ചുകറികളിൽ വരും. ചേമ്പ്, ചേന, നേന്ത്രക്കായ, സാധാരണ കായ ഇവയാണ് നാലുതരം ഉപ്പേരികൾ. അവിയൽ, ത�ോരൻ, കൂട്ടുകറി, പച്ചടി ഇങ്ങനെ കട്ടിക്കറികൾ മാങ്ങ, ചെറുനാരങ്ങ, ഇഞ്ചി, കറിനാരങ്ങ ഇവയാണ് അച്ചാറുകളിലെ നാൽവർ. കൂടാതെ നാലു തരം മധുരവും ഉണ്ടാകും. പായസം, പഴം, ശർക്കരപുരട്ടി, മധുരക്കിച്ചടി, ഇവയ്‌ക്കെല്ലാം പുറമേ ചെറിയ പപ്പടവും വലിയ പപ്പടവും സദ്യയ്ക്ക് ഗാംഭീര്യം പകരുന്നു. മലയാളക്കരയിൽ ഈ സമയത്തു സുലഭമല്ലാത്തതു മുരിങ്ങക്കായ മാത്രം. ബാക്കിയെല്ലാം തന്നെ ഓര�ോ പ്രദേശത്തെ കർഷകർ വിളയിച്ചെടുത്തു പങ്കു വയ്ക്കുന്നു. ഉളളിയും മുരിങ്ങയും കയറ്റിയ കാളവണ്ടികൾ ഓണാഘ�ോഷത്തിനായി അതിർത്തി കടന്നുവരുന്ന ചിത്രം മാങ്കുടി മരുതനാരുടെ 'മധുരൈക്കാഞ്ചി' എന്ന കൃതിയിൽ നൂറ്റാണ്ടുകൾക്കു മുമ്പേ വിവരിച്ചിട്ടുളളത് ഈ അവസരത്തിൽ ശ്രദ്ധേയമാണ്. കാലം കഴിഞ്ഞത�ോടെ കൃഷി നമുക്കന്യമായി. കാളവണ്ടികൾക്കു പകരം ട്രക്കറുകളും ഗുഡ്സ ‌ ് ട്രെയിനുകളും അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്കൊഴുകിയെത്തി ! അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പഴങ്ങളുമായി! കാർഷിക മേഖല വീണ്ടും ഇവിടെ ഉണർന്നു കഴിഞ്ഞു. ആകെ ഉപഭ�ോഗത്തിന്റെ നാല്പതു ശതമാനത്തിലേറെ ഇന്നു നാമിവിടെ ഉൽപാദിപ്പിച്ചു തുടങ്ങി. അത് ഈ ഓണത്തിന് അറുപത് ശതമാനമെത്തുമെന്നാണ് കണക്കുകൂട്ടൽ. ഉണ്ടാക്കാൻ മറ്റുളളവർ... ഉപയ�ോഗിക്കാൻ മലയാളികൾ....... എന്ന ദുഷ്‌പേര് നമുക്കു ഇനിയെങ്കിലും മാറ്റിയെടുത്തേ തീരൂ.

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

പൂ

ക്കളം ഭൂമിയ്ക്ക് ശ�ോഭ വരുത്തുന്ന ചിത്രകലയാണ്.വൃത്താകൃതിയില�ോ അർദ്ധവൃത്താകൃതിയില�ോ മെഴുകിയ കളങ്ങളിൽ വിവിധ രൂപങ്ങളിൽ പൂക്കള മ�ൊരുക്കുക ഓണക്കാലത്തെ ഒരു പ്രധാന ചടങ്ങാണ്. ഇതിന് ഒട്ടനവധി പ്രാദേശിക ഭേദങ്ങളും സങ്കല്പഭേദങ്ങളും ഉണ്ട്. അത്തം വരുന്നത് ഏതാഴ്ചയാണ�ോ അതിനനുസരിച്ച് പൂക്കൾ തെരെഞ്ഞെടുക്കുന്ന രീതിയും ചിലയിടങ്ങളിലുണ്ട്. ഇത് സൂചിപ്പിക്കുന്ന ഒരു പഴയ പാട്ട് ന�ോക്കാം. 'അൻപെഴും തുമ്പപ്പൂ തിങ്കളാഴ്ച ക�ൊമ്പനാം ചെ�ത്തി ച�ൊവ്വാനാളിൽ കൂമ്പിലേം പൂവും ബുധന�ൊരുക്കാൻ വമ്പനശ�ോകപ്പൂ വ്യാഴനാകാം തങ്കപ്പൂ വെളളിയ്ക്കു ചേരുമല്ലോ ഇ�നീലപ്പൂ ശനിയ്ക്കു തന്നെ ചെമ്പനരളിപ്പൂ ഞായറാഴ്ച മങ്കമാരെല്ലാമറിഞ്ഞു ക�ൊളളൂ'

11



www.krishijagran.com

കഴിഞ്ഞ സാമ്പത്തിക വർഷം 18290 ഹെക്ടർ സ്ഥലത്ത് പച്ചക്കറികളും 23400 ഹെക്ടർ സ്ഥലത്ത് വാഴയും, 3264 ഹെക്ടർ സ്ഥലത്ത് കിഴങ്ങുവർഗ്ഗ വിളകളും കൃഷി ചെയ്തു. 184500 മെട്രിക് ടൺ പച്ചക്കറിയും 281000 മെട്രിക് ടൺ കായയും 37339 മെട്രിക് ടൺ കിഴങ്ങു വിളകളും ഉത്പ്പാദിപ്പിച്ചു. 2015-16 വർഷം 274 സ്വാശ്രയ കർഷക സമിതികൾ വഴി 229.86 ക�ോടി രൂപ മൂല്യമുളള 102467 മെട്രിക് ടൺ പഴംപച്ചക്കറികളുടെ വില്പന നടത്തി.

സാങ്കേതിക സഹായം

• വിത്തു സംസ്ക്ക ‌ രണ ശാല വിത്തുൽപ്പാദനവും വിതരണവും ജനിതക ശുദ്ധിയും ഉല്പാദനക്ഷമതയുമുളള പച്ചക്കറി വിത്തുകൾ ഉൽപ്പാദിപ്പിക്കാനും സംഭരിക്കാനും സംസ്‌ക്കരിച്ച് വിതരണം നടത്താനും പാലക്കാട് ജില്ലയിലെ ആലത്തൂരിൽ വിത്തു സംസ്ക്ക ‌ രണ ശാല പ്രവർത്തിക്കുന്നു. കേരളത്തിലെ കൃഷിക്ക് അനുയ�ോജ്യമായ 17 ഇനംപച്ചക്കറി വിത്തുകൾ ഇവിടെ നിന്ന് വിതരണം ചെയ്യുന്നു. വിത്തുൽപാദനത്തിൽ പരിശീലനം സിദ്ധിച്ച കർഷകർ ഉൽപാദിപ്പിക്കുന്ന വിത്തുകൾ, വിത്ത് സംസ്‌ക്കരണശാലയിലെ ആധുനിക സജ്ജീകരണങ്ങള�ോടുകൂടിയ ലാബിൽ ശുദ്ധീകരിച്ചാണ് വിതരണം. ഗുണമേന്മയുളള പച്ചക്കറിത്തൈകളും ഇവിടെ നിന്ന് വിതരണം ചെയ്യുന്നു.

വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറി കൃഷി :

നഗരപ്രദേശങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹി പ്പിക്കാനും നഗരവാസികളിൽ കൃഷിയ�ോട് ആഭിമുഖ്യം വർദ്ധിപ്പിക്കാനും 'ഹരിത നഗരി' പദ്ധതി നടപ്പിലാക്കി വരുന്നു. മുനിസിപ്പൽ പ്രദേശങ്ങളിലെ വീടുകളിൽ പച്ചക്കറി പ്രോത്സാഹിപ്പിക്കാൻ ഗ്രോബാഗ് പദ്ധതിയും നടപ്പാക്കുന്നു.

ജൈവകൃഷി/ പി.ജി.എസ് :

ജൈവകൃഷിക്ക് പ്രാധാന്യം നൽകുന്നതിനും പ്രാവർത്തികമാക്കുന്നതിനും ജില്ലാതലത്തിൽ പ്രാദേശിക സമിതികൾ രൂപീകരിച്ച് അവരെ ക�ൊണ്ട് കൃഷി ചെയ്യിച്ച് ഈ കൃഷിയിടങ്ങളെ ജൈവകൃഷിയിടങ്ങളായി പ്രഖ്യാപിക്കുന്നു. PGS (Parcipatory guarentee System) പദ്ധതി കൗൺസിൽ ആരംഭിച്ചു. ബംഗ്‌ളൂരു ആസ്ഥാനമായുളള RCOF (Regional centre for Organic farming) കേരളത്തിലെ പഴം-പച്ചക്കറി മേഖലയിലെ ജൈവകൃഷിയുടെ സർട്ടിഫിക്കേഷൻ നൽകുന്നതിന് റീജിയണൽ കൗൺസിൽ ആയി വി.എഫ്.പി.സി.കെ യെ അംഗീകരിച്ചു. 175 ഗ്രൂപ്പുകളിലായി (ല�ോക്കൽ ഗ്രൂപ്പ്- എൽ.ജി) 1200 കർഷകർ അംഗങ്ങളായിക്കഴിഞ്ഞു. 568 ഹെക്ടറിലാണ് ഇവർ ജൈവകൃഷി നടപ്പിലാക്കുന്നതിനുളള പ്രാരംഭനടപടികൾ പൂർത്തിയാക്കിയത്.

കർഷകർക്ക് കൗൺസിൽ നൽകുന്നു. കൃഷി വകുപ്പ് മന്ത്രി ചെയർമാനായുളള, നാല് കർഷക പ്രതിനിധികൾ ഉൾപ്പെട്ട 11 അംഗ ഡയറക്ടർ ബ�ോർഡ് ആണ് 2001 ൽ നിലവിൽ വന്ന കൗൺസിലിനാണ് ഭരണച്ചുമതല. വാണിജ്യ കൃഷി ചെയ്യുന്ന അടുത്തടുത്ത് താമസിക്കുന്ന15 മുതൽ 20 വരെ കർഷകരെ ഒരുമിച്ചു ചേർത്ത് രൂപീകരിക്കുന്ന സ്വാശ്രയ സംഘങ്ങളാണ് കൗൺസിൽ പ്രവർത്തനങ്ങളുടെ അടിത്തറ. ഉൽപാദനം, വായ്പ, വിപണനം തുടങ്ങിയ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടിയ മാസ്റ്റർ കർഷകർ സ്വാശ്രയ സംഘങ്ങളെ നയിക്കുന്നു. വിത്തും സാങ്കേതിക ഉപദേശങ്ങളും പരിശീലനങ്ങളുമ�ൊക്കെ കർഷകന്റെ വീട്ടു പടിക്കൽ എത്തിക്കുന്ന പ്രവർത്തന രീതിയാണ് കൗൺസിലിന്റെ വിജയമ�ം 9480 സ്വാശ്രയ സംഘങ്ങളിലായി 187792 കർഷകർ ഇപ്പോൾ കൗൺസിലിൽ അംഗങ്ങളാണ്. ഈ കർഷകർ Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

ഹൈടെക് കൃഷി :

പ�ോളിഹൗസ്, പ്രിസിഷൻ കൃഷിരീതികൾ അനുവർത്തിക്കുന്നതിനുളള പ്രവർത്തനങ്ങൾ കൗൺസിൽ നടപ്പിലാക്കി. സംസ്ഥാനത്തൊട്ടാകെ 300 ഏക്കറ�ോളം 13


ഫ�ോക്കസ്‌

www.krishijagran.com

പച്ചക്കറി കൃഷി വ്യാപനത്തിന്റെ ഭാഗമായി കൃഷി വകുപ്പ് മ�ി വി.എസ് സുനിൽകുമാർ പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു

സ്ഥലത്ത് പ്രിസിഷൻ കൃഷി രീതികൾ അനുവർത്തിക്കുന്നു.

നൽകി. മണ്ണിന്റെ അമ്ലത കുറയ്ക്കാൻ 4500 ഹെക്ടറിൽ സ�ോയിൽ അമിലിയ�ോറന്റ്‌സ് ഉപയ�ോഗിക്കാനും ധന സഹായം നൽകി.

മണ്ണ് പരിശ�ോധനാഫലം അടിസ്ഥാനമാക്കിയ കൃഷി:

പങ്കാളിത്ത ഗവേഷണ പദ്ധതികൾ ഫീൽഡ് തലത്തിൽ :

കർഷകരുടെ കൃഷിയിടങ്ങളിൽ നിന്ന് മണ്ണ് സാമ്പിൾ ശേഖരിച്ച് പരിശ�ോധിച്ച് വള പ്രയ�ോഗ ശുപാർശകൾ അടങ്ങിയ സ�ോയിൽ ഹെൽത്ത് കാർഡുകൾ കർഷകർക്ക് നൽകി. സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ വള പ്രയ�ോഗരീതി പ്രോത്സാഹിപ്പിക്കുകയും പത്ര പ�ോഷണം വഴിയും ഫെർട്ടിഗേഷൻ മുഖേനയുമുളള ഇവയുടെ ഉപയ�ോഗത്തിന് ധന സഹായം

ഉദ്യോഗസ്ഥരുടേയും ശാസ്ത്രജ്ഞരുടേയും സഹായത്തോടെ നാട്ടറിവുകളും ശാസ്ത്രീയ രീതികളും സംയ�ോജിപ്പിച്ച് കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ കർഷകരിലേക്ക് എത്തിക്കുന്ന പങ്കാളിത്ത ഗവേഷണ പദ്ധതികൾ, ഡെമ�ോൺസ്‌ട്രേഷനുകൾ, തീവ്രയത്ന ‌ പരിപാടികൾ എന്നിവ കൗൺസിൽ

അരിഞ്ഞ പച്ചക്കറികൾ വിപണിയിലേക്ക്‌ 14

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

15


ഫ�ോക്കസ്‌

www.krishijagran.com

വി.എഫ്.പി.സി.കെ സംഭരണശാല

നടപ്പാക്കുന്നു. ഫീൽഡ് തലത്തിലെ കാർഷിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കാർഷിക സർവകലാശാലയിൽ നിന്നും കൗൺസിലിൽ നിന്നുമുളള വിദഗ്ധരടങ്ങുന്ന സംഘത്തിന്റെ ഫീൽഡ് സന്ദർശനങ്ങളും നടത്തുന്നു.

ഇൻഷുറൻസ് പദ്ധതികളും നടപ്പിലാക്കുന്നു.

കർഷക പരിശീലനങ്ങൾ :

ഗ്രൂപ്പ് ചർച്ചകളും പ്രായ�ോഗിക പരിശീലനങ്ങളും ഉൾപ്പെടുത്തി സാങ്കേതിക വിദഗ്ദ്ധരും ഉദ്യോഗസ്ഥരും മാസ്റ്റർ കർഷകരും വഴി കർഷകരിലേക്ക് എത്തുന്ന പരിശീലന പരിപാടികളും ഇതു കൂടാതെ പഠനയാത്രകൾ, സെമിനാറുകൾ, കർഷക സമ്പർക്ക പരിപാടികൾ, എക്സ ‌ ിബിഷനുകൾ എന്നിവയും കൗൺസിൽ നടപ്പിലാക്കുന്നു.

വായ്പ - ഇൻഷുറൻസ് പരിരക്ഷ :

പങ്കാളിത്തവായ്പാ പദ്ധതി വഴി സ്വാശ്രയ സംഘങ്ങളിലെ കർഷകർക്ക് കൃഷിയ്ക്കാവശ്യമായ വായ്പ ലളിതവും സുതാര്യവുമായ വ്യവസ്ഥകള�ോടെ യഥാസമയം ലഭ്യമാക്കുന്നു. ഇതിനായി12 ബാങ്കുകളിലായി ധാരണാപത്രം ഒപ്പുവച്ചു. പ്രതിവർഷം 40 മുതൽ 60 ക�ോടിയ�ോളം രൂപ കാർഷിക വായ്പ കുറഞ്ഞ പലിശനിരക്കിൽ കെ.സി.സി സ്ക ‌ ീം വഴി കർഷകർക്ക് ലഭ്യമാക്കുന്നു. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് 2 ശതമാനം പലിശ സബ്സ ‌ ിഡിയും നൽകുന്നു. വരൾച്ചയ�ോ പ്രകൃതി ക്ഷോഭമ�ോ കാരണം കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുവാൻ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. കർഷകനും കുടുംബാംഗങ്ങൾക്കും ആര�ോഗ്യ ഇൻഷുറൻസ്, അപകട

വിപണന സഹായം :

കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സംസ്ഥാനത്തുടനീളം 274 സ്വാശ്രയകർഷക സമിതികൾ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷപ്പെടുത്താനും ഉൽപന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാനുമാണിത്. കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സമിതിയിലെത്തിച്ച് കച്ചവടക്കാരുടെ 16

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

ഗ്രൂപ്പ് ചർച്ചകളും പ്രായ�ോഗിക പരിശീലനങ്ങളും ഉൾപ്പെടുത്തി സാങ്കേതിക വിദഗ്ദ്ധരും ഉദ്യോഗസ്ഥരും മാസ്റ്റർ കർഷകരും വഴി കർഷകരിലേക്ക് എത്തുന്ന പരിശീലന പരിപാടികളും ഇതു കൂടാതെ പഠനയാത്രകൾ, സെമിനാറുകൾ, കർഷക സമ്പർക്ക പരിപാടികൾ, എക്‌സിബിഷനുകൾ എന്നിവയും കൗൺസിൽ നടപ്പിലാക്കുന്നു.

സാനിദ്ധ്യത്തിൽ ലേലം വഴി കൂട്ടായി വിപണനം ചെയ്യുന്നു. ഇതുവഴി ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കാനും വിപണന ചെലവുകൾ കുറയ്ക്കാനും കർഷകർക്ക് സുസ്ഥിര വരുമാനവും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പാക്കുന്നു.

കൗൺസിലിന്റെ പ്രധാന പദ്ധതികൾ മ�ൊബൈൽ റൈപ്പനിംഗ് ചേമ്പർ : സ്വാശ്രയ കർഷക സമിതികൾക്ക് 10 മ�ൊബൈൽ റൈപ്പനിംഗ് ചേമ്പറുകൾ നൽകി. വിളവെടുപ്പിനു ശേഷം വാഴക്കുലകൾ ഒരുപ�ോലെ ആകർഷകമായ നിറത്തിൽ പഴുപ്പിച്ചെടുക്കാൻ

വിത്തുകളുടെ അങ്കുരണശേഷി നിർണയിക്കുന്ന പരീക്ഷണശാല Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

17


www.krishijagran.com

ലഭിക്കാത്ത സാഹചര്യത്തിന് ശാശ്വത പരിഹാരമായി കർഷക പങ്കാളിത്തത്തോടെ കൗൺസിൽ റിസ്‌ക് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 40 ശതമാനം കർഷകരും 60 ശതമാനം കേരളാ സർക്കാരും വഹിക്കുന്നു. ഉൽപ്പന്നങ്ങൾക്ക് വില ഇടിയുന്ന അവസരങ്ങളിൽ റിസ്‌ക് ഫണ്ടിൽ നിന്നും അടിസ്ഥാന വില നിശ്ചയിച്ച് കർഷകർക്ക് വിലവ്യത്യാസം നൽകും.

ഇത് സഹായകമാണ്. • ഓണം റംസാൻ ഉത്സവ സീസണ�ോടനുബന്ധിച്ച് കൃഷി വകുപ്പും ഹ�ോർട്ടിക്കോർപ്പും വി.എഫ്.പി.സി.കെ യും സംയുക്തമായി സംഘടിപ്പിച്ച വിപണി ഓണസമൃദ്ധി പദ്ധതിയിൽ 191 റീട്ടെയിൽ വിപണികൾ കൗൺസിലിന്റെ നേതൃത്വത്തിൽ വിജയകരമായി സംഘടിപ്പിച്ചു. പായ്ക്ക് ഹൗസ് : അപേഡ (APEDA) യുടെ ധന സഹായത്തോടെ വയനാട് ജില്ലയിൽ പായ്ക്ക് ഹൗസ് നിർമ്മിച്ചു. തൃശ്ശൂർ ജില്ലയിൽ പായ്ക്ക് ഹൗസ് ആരംഭിക്കാൻ നടപടികളായി.

ഹൈടെക് പച്ചക്കറിത്തൈ ഉൽപ്പാദന കേ�ം :

ബ്രാൻഡഡ് റീട്ടെയിൽ ഔട്ടലെറ്റുകൾ സ്ഥാപിക്കാൻ നടപടികൾ പൂർത്തിയായി. ക�ൊല്ലം ജില്ലയിലെ ക�ൊട്ടാരക്കരയിൽ ബ്രാന്റഡ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ നടപടികൾ പൂർത്തിയായി. ക�ൊല്ലം ജില്ലയിലെ ക�ൊട്ടാരക്കരയിൽ ബ്രാൻന്റഡ് റീട്ടെയിൽ ഔട്ട്‌ലെറ്റ് ഉടനെ ആരംഭിക്കും.

കേരളത്തിൽ ഗുണമേന്മയുളള പച്ചക്കറി തൈകളുടെ ആവശ്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇവ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി നടപ്പിലാക്കുന്ന ഹൈടെക് നഴ്സ ‌ റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ എറണാകുളം ജില്ലയിലെ നടൂക്കരയിൽ പൂർത്തിയായി വരുന്നു. ആർ.കെ.വി.വൈ യിൽ നിന്നുളള 11.35 ക�ോടി രൂപയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2 ക�ോടി പച്ചക്കറിത്തൈകൾ നഴ്സ ‌ റി വഴി പ�ൊതുജനങ്ങൾക്ക് പ്രതിവർഷം ലഭ്യമാക്കുന്ന ഈ സംരംഭം പൂർണ്ണമായും യന്ത്രവത്കൃതമാണ്.

റിസ്‌ക് ഫണ്ട് :

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്ത സാഹചര്യത്തിന് ശാശ്വത പരിഹാരമായി കർഷക പങ്കാളിത്തത്തോടെ കൗൺസിൽ റിസ്‌ക് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 40 ശതമാനം കർഷകരും 60 ശതമാനം കേരളാ സർക്കാരും വഹിക്കുന്നു. ഉൽപ്പന്നങ്ങൾക്ക് വില ഇടിയുന്ന അവസരങ്ങളിൽ റിസ്‌ക് ഫണ്ടിൽ നിന്നും അടിസ്ഥാന വില നിശ്ചയിച്ച് കർഷകർക്ക് വിലവ്യത്യാസം നൽകും.

ബ്രാന്റിങ്

കൗൺസിലിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും നേരിട്ട് ശേഖരിച്ച് ''തളിർ'' എന്ന ബ്രാന്റിൽ വിപണനം ചെയ്യാൻ 18

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

കർഷകർ

റൈപ്പന്റ് ബനാന ഡ്രൈയിംഗ് യൂണിറ്റ് :

കേ�ങ്ങൾ ആരംഭിക്കാൻ പദ്ധതിയുണ്ട്.

മണ്ണ് പരിശ�ോധനാ ലാബുകൾ :

തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നടപ്പിലാക്കി വരുന്ന 'കട്ട് വെജിറ്റബിൾ' പദ്ധതി ക�ോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിൽ കൂടി ആരംഭിച്ചു. ഈ പദ്ധതി പ്രധാനമായും ഉദ്യോഗസ്ഥരായ വീട്ടമ്മമാരെ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്.

കട്ട് വെജിറ്റബിൾ പദ്ധതി :

ക�ോട്ടയം ജില്ലയിൽ റൈപ്പന്റ് ബനാന ഡ്രൈയിംഗ് യൂണിറ്റ് ആരംഭിക്കാൻ നടപടികളായി.

ആലപ്പുഴ ജില്ലയിൽ തുറവൂരും, മലപ്പുറം ജില്ലയിൽ തിരുവാലിയിലും ആധുനിക മണ്ണ് പരിശ�ോധനാ ലാബുകളുടെ പണി പൂർത്തിയായി ലരുന്നു.

കർഷക പരിശീലന കേ�ം : കാക്കനാടുളള കൗൺസിൽ ആസ്ഥാനത്ത് ആധുനിക രീതിയിലുളള പരിശീലനങ്ങൾ കർഷകർക്ക് ലഭ്യമാക്കാൻ കർഷക പരിശീലന കേ�ം സ്ഥാപിക്കുന്നതിനുളള പ്രാരംഭ നടപടികളായി.

കൃഷി ബിസിനസ്സ് കേ�ങ്ങൾ :

എല്ലാത്തരം പഴം പച്ചക്കറി നടീൽ വസ്തുക്കളും വിൽക്കാനും കൃഷിയ�ോടുളള താൽപര്യം ജനങ്ങളിൽ വളർത്താനും കൃഷി ബിസിനസ് കേന്ദ്രങ്ങൾ ആരംഭിച്ചു. നിലവിൽ കാസർഗ�ോഡ്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കൃഷി ബിസിനസ്സ് കേ�ങ്ങൾ പ്രവർത്തിച്ചു വരുന്നു. ക�ൊല്ലം, ക�ോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ പുതിയ കൃഷി ബിസിനസ്സ് Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

ബയ�ോകൺട്രോൾ യൂണിറ്റ് : പാലക്കാട് ജില്ലയിൽ ജൈവനിയ�ണ ഉപാധികളുടെ ഉൽപാദന യൂണിറ്റ് ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചു. 19



www.krishijagran.com

കൃഷിഭവൻ മുഖേന രണ്ടര സെന്റ് സ്ഥലത്ത് ഹൈടെക്ക് കൃഷി ആരംഭിച്ചതും.

ജീവാമൃതം മാത്രമാണ് ഇവയ്ക്ക് വളം. നാടൻ പശുവിന്റെ രണ്ടു കില�ോ ചാണകം, രണ്ട് ലിറ്റർ ഗ�ോമൂത്രം, 500 ഗ്രാം ശർക്കര, 100 മില്ലി വീതം തേൻ, പശുവിൻ നെയ്യ് ഇവ 20 ലിറ്റർ വെളളത്തിൽ പ്ലാസ്റ്റിക്ക് ത�ൊട്ടിയിൽ ഒന്നൊന്നായി കലക്കി മുന്നോട്ടും പിന്നോട്ടും പല തവണ 10 ദിവസം ഇളക്കി തയാറാക്കിയ ജീവാമൃതം ഒരു ലിറ്ററിൽ 10 ലിറ്റർ വെളളം ചേർത്ത് നന്നായി തരി കൂടാതെ അരിച്ചെടുത്ത് വെഞ്ചുറിയിൽ കൂടി തുളളിയായി നൽകും. ഇത് ആഴ്ച ത�ോറും വേണം. രണ്ടു തവണ തുളളി നന ദിവസവും ക�ൊടുക്കുന്നതിന�ോട�ൊപ്പം ചൂട് കൂടുന്നതനുസരിച്ച് ഫ�ോഗറും പ്രവർത്തിച്ച് ക്രമീകരിക്കും.

ഒരു വനിത ഇത്തരം കൃഷിക്ക് മുന്നോട്ടു വന്നത് സന്തോഷത്തോടെ അംഗീകരിച്ച ഉദ്യോഗസ്ഥർ ഇവർക്കുവേണ്ടുന്ന എല്ലാ സഹായവും നൽകി. 100 ചതുരശ്ര മീറ്റർ അളവിലാണ് ഇത് ശാസ്ത്രീയ രീതിയിൽ നിർമ്മിച്ചിരിക്കുന്നത്. തുളളി നന സംവിധാനം, ഫ�ോഗർ, ചൂട് ക്രമീകരിക്കൽ തുടങ്ങിയവയും ഉളളിൽ ഒരുക്കിയിട്ടുണ്ട്. മണ്ണിലെ അമ്ലത്വം മനസ്സിലാക്കിയ ശേഷമാണ് ഓര�ോ കൃഷിയും തുടങ്ങുന്നത്. എട്ടു തവാരണകളിൽ ആദ്യം രണ്ടിൽ പയർ, സലാഡ് വെളളരി, വെണ്ട, ചീര എന്നിവയാണ് ആദ്യം കൃഷി തുടങ്ങിയത്. സങ്കര വിത്തുകൾക്ക് വില കൂടുതലായതിനാൽ ഇപ്പോൾ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച സലാഡ് വെളളരിയായ കെ.പി. സി.എച്ച്-10 വെളളായണി ഇനമായ നീളൻ പയർ ഗീതികയുമാണ് രണ്ടു തവണ കൃഷി ചെയ്തത്. സ്വകാര്യ കമ്പനികൾ വിത്തൊന്നിന് ഏഴര രൂപ ഈടാക്കുമ്പോൾ കാർഷിക ക�ോളേജ് വിത്തൊന്നിന് ഒരു രൂപ മാത്രമാണ് വില. ഇവ മികച്ച വിളവാണ് തരുന്നതെന്ന് സരസ്വതി പറയുന്നു.

നാലാം തവണയാണ് ഇപ്പോഴത്തെ കൃഷി. നല്ല വിളവ് കിട്ടുന്നുണ്ടെങ്കിലും തികച്ചും ജൈവരീതിയിൽ കൃഷി ചെയ്ത് വിളവെടുക്കുന്ന ഉത്പന്നങ്ങൾക്ക് മറ്റ് പച്ചക്കറികളുടെ വില മാത്രമാണ് കിട്ടുന്നതെന്നും ഈ വീട്ടമ്മ ആശങ്കയറിയിച്ചു. തണൽ, സംഘമൈത്രിഎന്നീ കർഷക കൂട്ടായ്മകൾക്കാണ് വിൽപന. ഒഴിവു ദിവസങ്ങളിൽ ഭർത്താവ് വെങ്കിടേശ് വേണ്ട സഹായങ്ങൾ നൽകും. താമസസ്ഥലവും കൃഷിയിടവുമായി 10 കില�ോ മീറ്റർ ദൂരമുണ്ടെങ്കിലും എന്നും രാവിലെ 8 മണിക്കും വൈകുന്നേരം 3 മണിക്കും വന്നു സ്വന്തമായി എല്ലാ പണികളും ചെയ്യും.

ആഴത്തിൽ കിളച്ചൊരുക്കിയ തവാരണകൾ കുമ്മായവും, ട്രൈക്കോഡെർമ ക�ൊണ്ട് സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത് മണ്ണ് ഇളക്കി മൾച്ചിങ് ഷീറ്റ് പാകി നിശ്ചിത അകലത്തിൽ ദ്വാരമിട്ട ശേഷമാണ് പ�ോട്ട് ട്രേയിലിട്ട് കിളിർപ്പിച്ച നാലില പ്രായമായ സലാഡ് വെളളരിയും, പയറിന്റേയും തൈകൾ നടുന്നത്. നട്ട് രണ്ടാഴ്ചയ�ോളം പൂവാളി ക�ൊണ്ട് നനയ്ക്കും. തുടർന്ന് തുളളിനന. Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

കൃഷി ചെയ്യാൻ മണ്ണില്ലെന്നും, മനസ്സില്ലെന്നും പറയുന്നവര�ോട് സരസ്വതി മനസ്സില്ലായ്മയാണ് പ്രശ്‌നം എന്നു പറയുന്നു. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നും, അതിനാൽ തന്നെ പ്രകൃതിയ�ോടിണങ്ങി ജീവിക്കണമെന്നും ഇവർ ഓർമ്മപ്പെടുത്തുന്നു. 21




അലങ്കാരമത്സ്യം വളർത്തൽ

www.krishijagran.com

ഗൗറാമി ആൺമത്സ്യത്തിന്റെ മുൻ ചിറക് കൂർത്തതാണ്. ബ്ലൂ ഗൗറാമി, പേൾ ഗൗറാമി എന്നിവയുടെ മുതുകു ചിറക് വാൽത്തണ്ടിനപ്പുറം നീണ്ടു വളരുന്നു. ആൺമത്സ്യങ്ങൾക്ക് നല്ല നിറഭംഗിയും ആകർഷണീയതയും ആയിരിക്കും. ഉദാ: ഫൈറ്റർ. •

സ്വർണ്ണമത്സ്യം, ക�ോയ്കാ൪പ്പ് ഇവയുടെ പ്രായപൂർത്തിയായ ആൺമത്സ്യത്തിന്റെ വയർ ഭാഗത്ത്, ബ്രീഡിംഗ് സീസണിൽ, അമർത്തിയാൽ വെളുത്ത ദ്രാവകം (milt) വരുന്നു. മുൻജ�ോഡി ചിറക് കട്ടിയുളളതും അകവശം നെല്ലോല പ�ോലെ പരുപരുത്തതും ആയിരിക്കും.

പെൺമത്സ്യം:- നിറഭംഗിയും ആകർഷണീ യതയും ഇല്ലാത്തവയും മുട്ട നിറഞ്ഞ് വീർത്ത വയറ�ോടുകൂടിയതും വിസർജ്ജന ഭാഗം ചുവന്നു തുടുത്തതും ആയിരിക്കും. പെൺ ഗൗറാമിയുടെ ചിറകിന് വൃത്താകൃതി ആണ്.

3. പ്രായപൂർത്തി ആകാൻ വേണ്ട കാലം (പ്രായം) •

സ്വർണ്ണ മത്സ്യം, ക�ോയ്കാർപ്പ് ഇവയ്ക്ക് 6 മുതൽ 8 മാസം വരെ വേണം പ്രായപൂർത്തിയാകാൻ. എങ്കിലും ഒരു ക�ൊല്ലം കഴിയുന്ന സ്വർണ്ണ മത്സ്യം ആണ് ബ്രീഡിംഗിന് തെരെഞ്ഞടുക്കാൻ.

മാലാഖ - 1 വർഷം

ഗപ്പി - 6-8 മാസം

4. മത്സ്യത്തിന്റെ പ്രത്യുൽപ്പാദന കാലം:

മിക്ക മത്സ്യങ്ങളും മൺസൂൺ (മഴ) കാലത്താണ് ബ്രീഡ് ചെയ്യുന്നത്.

5. വലിപ്പം : എത്ര വലിപ്പം ഉളളവയാണ്

ജ�ോഡിയാക്കേണ്ടത് എന്നും അറിഞ്ഞിരിക്കണം. • 6 മാസം പ്രായമായ സ്വർണ്ണമത്സ്യം 5-10 ഗ്രാം തൂക്കം വയ്ക്കുന്നു.

6. ബ്രീഡിംഗ് സ്വഭാവം : •

പ്രസവിക്കുന്നവ ആണ�ോ, മുട്ട ഇടുന്നവ ആണ�ോ എന്നറിയണം. മുട്ട ഇടുന്നവ തന്നെ ശിശുപരിപാലനം ഉളളവയ�ോ മുട്ട ചിതറിക്കുന്നവയ�ോ ശ്രദ്ധിക്കാത്തവയ�ോ? മുട്ട ഒട്ടിക്കുന്നത�ോ, കൂടുണ്ടാക്കി മുട്ട ഇടുന്നത�ോ, മുട്ടമാല ഉണ്ടാക്കുന്നവയ�ോ, മുട്ട കുഴിച്ചിടുന്നവയ�ോ- ഇവയിൽ ഏതു സ്വഭാവം ഉളളതാണെന്നറിയണം. എങ്കിലേ അവയ്ക്ക് വേണ്ട പരിചരണം, പരിരക്ഷ, മുന്നൊരുക്കങ്ങൾ, കരുതൽ ഇവ ചെയ്യുവാൻ സാധിക്കുകയുളളൂ. മുട്ട ഒട്ടിക്കുന്നവയ്ക്ക് ടാങ്കിൽ മുളളൻ പായൽ, ചകിരി, പ്ലാസ്റ്റിക് നൂൽ എന്നിവ ഇട്ടുക�ൊടുക്കാം. പതക്കൂടുണ്ടാക്കുന്നവയ്ക്ക് കൂട്ടിൽ വലിയ ഇല വേണം കൂട് ഒളിപ്പിക്കാൻ. മുട്ട ഭക്ഷിക്കുന്നവയ്‌ക്കെതിരെ കരുതൽ ആയി

ബ്രീഡിംഗ് ട്രാപ്പോ, ബ്രീഡിംഗ് ഗ്രിഡ�ോ ഒരുക്കണം.

7. ജലത്തിന്റെ സ്വഭാവം: •

24

ജലത്തിന് അനുഗുണമായ രാസ-ഭൗതിക ഗുണങ്ങൾ ഉണ്ടെങ്കിലേ ബ്രീഡിംഗ് നടക്കുകയുളളൂ. ഓര�ോ മത്സ്യത്തിനും പ്രജനനത്തിന് വേണ്ട അമ്ല-ക്ഷാരനില, പ്രാണവായു, കാഠിന്യം, ഊഷ്മാവ് Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35




www.krishijagran.com

3-ാം ദിവസം മുതൽ ഇൻഫ്യൂസ�ോറിയ (Infusoria) നൽകാം. നൂറിൽപ്പരം വ്യത്യസ്ഥ ഏകക�ോശ ജീവികുടുംബങ്ങൾ ഉൾപ്പെട്ട പറ്റമാണ് ഇൻഫ്യുസ�ോറിയ. രണ്ടാം ഘട്ടത്തിൽ ആർട്ടീമിയ ലാർവകൾ, ഡാഫ്ന ‌ ിയ തുടങ്ങിയ ജീവനുളള തീറ്റ നൽകാം. ഫലപുഷ്ടമായ കുളത്തിലെ ഒരു മഗ്ഗ് വെളളം മുകളിൽ നിന്നും അതിരാവിലെ ക�ോരിയെടുത്ത് ഒഴിച്ചുക�ൊടുക്കുക. അതിൽ ജന്തു പ്ലവകങ്ങൾ കാണും.

വളർത്തിയാൽ 20 ശതമാനവും അതിജീവന നിരക്ക് ലഭിക്കും.

മാലാഖ മത്സ്യം (Angel Fish)

മൂന്നാം ഘട്ടത്തിൽ ഡാഫ്ന ‌ ിയ, ഉണക്കതീറ്റപ്പൊടി ഇവ നൽകാം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പ�ൊടിച്ചത്, കടലപ്പിണ്ണാക്ക് ചൂർണ്ണം ഇവ ദിവസവും 3 നേരം വീതം വളരെ കുറഞ്ഞ അളവിൽ നൽകുക (3-5 മിനുിട്ടുക�ൊണ്ട് തിന്നുതീരുന്നത്ര അളവ് ).

ഒരു വർഷം പ്രായമായതും ആര�ോഗ്യമുളളതും ലക്ഷണയുക്തവുമായ ബ്രീഡേഴ്‌സിനെ 1:1 അല്ലെങ്കിൽ 1:2 എന്ന ആൺ-പെൺ അനുപാതത്തിൽ ബ്രീഡിംഗ് ടാങ്കിൽ നിക്ഷേപിക്കുക. എന്നാൽ മാലാഖ മത്സ്യത്തിന്റെ ആൺ-പെൺ വ്യത്യാസം ബാഹ്യമായി പ്രകടമല്ല! ബ്രീഡിംഗ് സമയം അടുക്കുമ്പോഴേക്കും ഒരു മത്സ്യം മറ്റൊന്നിനെ ഓടിക്കുന്നതായി കാണാം; അല്ലെങ്കിൽ ഒന്നിനു പുറകെ മറ്റൊന്ന് പായുന്നതായി കാണാം. ഇതിൽ ഓടുന്നത് പെൺമത്സ്യവും ഓടിക്കുന്നത് ആൺമത്സ്യവും ആണ്. ഇവയെ ജ�ോഡിയായി സെറ്റ് ഇടാം.

ജീവനുളള തീറ്റയാണ് ഈ ഘട്ടത്തിൽ പ്രിയം. സസ്യ-ജന്തു പ്ലവകങ്ങൾ, ഇൻഫ�സ�ോറിയ, ക�ൊതുകു കൂത്താടികൾ, മണ്ണിര മുതലായവ ജീവനുളള തീറ്റയിൽ ഉൾപ്പെടുന്നു. ജീവനുളള തീറ്റ മാത്രം നൽകി വളർത്തിയാൽ 80 ശതമാനം അതിജീവന നിരക്കും, കൈത്തീറ്റ മാത്രം നൽകി

ബ്രീഡേഴ്‌സിനെ ഇടുന്നതിനു മുമ്പ് ടാങ്കിന്റെ ഒരു മൂലയിൽ പരന്ന ഒരു വലിയ കല്ലോ, ഒരു സ്ലേറ്റ് കഷ്ണമ�ോ 45 ഡിഗ്രി ചരിച്ചുവച്ചാൽ മുട്ട അതിൽ ഒട്ടിച്ചുവയ്ക്കും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നാലും ഒരു മാസത്തോളം ശിശുപാലനം ഉണ്ട്. അതു കഴിഞ്ഞ്

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

27


അലങ്കാരമത്സ്യം വളർത്തൽ

www.krishijagran.com

മാതൃമത്സ്യങ്ങളെ പരിപാലന ടാങ്കിലേക്കും കുഞ്ഞുങ്ങളെ നഴ്സ ‌ റി ടാങ്കിലേക്കും മാറ്റാം.

'പതക്കൂട് ' ഉണ്ടാക്കി മുട്ട ഇടുന്നതിന് ചെറിയ ഒരു വാഴയിലക്കീറ�ോ മറ്റോ ബ്രീഡിംഗ് ടാങ്കിൽ ഇട്ടുക�ൊടുക്കണം. ഉമിനീരും വായുവും കൂടി ഊതി ഓര�ോര�ോ വായു കുമിളയായി ഇലയുടെ അടിയിൽ സൂക്ഷിക്കുന്നു. ഇവ ഒന്നുകൂടി പതക്കൂട് ആയിത്തീരും. ഇത് അച്ഛൻ മത്സ്യത്തിന്റെ ജ�ോലിയാണ്. പതക്കൂട് ഉണ്ടാക്കാൻ തുടങ്ങിക്കഴിഞ്ഞാൽ മുട്ടവിരിഞ്ഞിറങ്ങും വരെ വെളളം ഇളക്കാന�ോ, എയ്‌റേറ്റർ കംപ്രസ്സർ ഇവ പ്രവർത്തിപ്പിക്കുവാന�ോ പാടില്ല.

കുഞ്ഞുങ്ങൾ എട്ടാം ദിവസം നീന്തിത്തുടങ്ങും. അപ്പോൾ മുതൽ ആഹാരം നൽകണം. ഒന്നാം ഘട്ടത്തിൽ ഇൻഫ�സ�ോറിയ, ആർട്ടീമിയ ലാർവ എന്നിവയും, രണ്ടാം ഘട്ടം മുതൽ തീറ്റപ്പൊടിയും നൽകാം. മൂന്നാം ഘട്ടം മുതൽ ജൈവഭക്ഷ്യവസ്തുക്കൾ, ജീവനുളള തീറ്റ, തിരിരൂപത്തിലുളള നിർമ്മിത ഉണക്കത്തീറ്റഇവ നൽകാം. ബ്രീഡിംഗ് കഴിഞ്ഞവയെ മാറ്റി പരിപാലിച്ചാൽ ഓര�ോ മാസം ഇടവിട്ട് 9-10 പ്രാവശ്യം ബ്രീഡ് ചെയ്യിക്കാം. ബ്രീഡിംഗ് ടാങ്കിലെ ജലത്തിന് 6.9-7.4 പി.എച്ചും, 26-28 ഡിഗ്രി സെൽഷ്യസ് ഊഷ്മാവും വേണം.

പെൺമത്സ്യം പതക്കൂടിലേക്ക് മുട്ട നിക്ഷേപിക്കും. ആൺ മത്സ്യം അതിൽ ബീജസ്രവണം നടത്തുന്നു.

നാലു കാര്യങ്ങൾ ശ്രദ്ധിക്കണം; പ്രത്യേകിച്ച് പടയാളിയുടെ കാര്യത്തിൽ-

ചില ഗൗറാമികളും പടയാളിയും:

• 28

പെൺമത്സ്യം പ്രായപൂർത്തി ആയതായിരി Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

ക്കണം, മുട്ട ഇടാതിരുന്നാൽ ആൺമത്സ്യം അതിനെ ഉപദ്രവിക്കും. •

മുട്ട ഇട്ടുകഴിഞ്ഞാൽ ഉടൻ പെൺമത്സ്യത്തെ മാറ്റുക; ഇല്ലെങ്കിൽ ആൺമത്സ്യം, അതിനെ ഒരു അണ്ഡഭക്ഷക ആണെന്നു കരുതി ക�ൊത്തിക്കൊല്ലും;

മുട്ട വിരിഞ്ഞാൽ ഉടൻ ആൺമത്സ്യത്തെ മാറ്റുക; അല്ലെങ്കിൽ, ചിലപ്പോൾ കുഞ്ഞുങ്ങളെ തിന്നേക്കാം.

ഒരു ടാങ്കിൽ ഒര�ൊറ്റ പടയാളി ആൺമത്സ്യത്തെ മാത്രമേ ഇടാവൂ; അല്ലെങ്കിൽ, അവ പരസ്പരം ക�ൊത്തി പ�ോരടിച്ച് മരിക്കും. അതാണ് 'പടയാളി' എന്ന പേര് ലഭിച്ചത്.

പടയാളിയുടെ പ്രജനനത്തിന് 7-7.5 പി.എച്ചും, 24-28 ഡിഗ്രി സെൽഷ്യസ് ഊഷ്മാവും ആവശ്യമാണ്. ആറു മാസം ക�ൊണ്ട് പ്രായപൂർത്തിയാകുന്നു. ഭീമൻ ഗൗറാമികൾ കൂടുകൂട്ടി മുട്ട ഇടുന്നതാകയാൽ ബ്രീഡിംഗ് ടാങ്കിൽ നാരുളള ചെടികൾ, ഇലകൾ എന്നിവ ഉണ്ടാകണം.

പ്രസവിക്കുന്നവ മിക്കവാറും ഇനങ്ങൾ 4-6 മാസം ക�ൊണ്ട് പ്രായപൂർത്തിയാകും. ഗപ്പിയിലും ഇതുതന്നെ. ആൺഗപ്പി 3 സെ.മീറ്ററും പെൺഗപ്പി 6 സെ.മീറ്ററും വളരുന്നു. ആൺഗപ്പിയ്ക്ക് നല്ല നിറവും മയിൽപ്പീലി പ�ോലെ മന�ോഹരമായ വാലും ഉണ്ട്. പെൺഗപ്പിയ്ക്ക് നിറഭംഗി ഇല്ല. പ്രസവിക്കുന്നവ ചിലപ്പോൾ ശിശുഭക്ഷകർ ആയേക്കാം. ബ്രീഡിംഗ് ടാങ്കിൽ ചെടികൾ വച്ചുപിടിപ്പിക്കുകയും ബ്രീഡിംഗ് ഗ്രിഡ്ഡോ ബ്രീഡിംഗ് ട്രാപ്പോ വയ്ക്കുകയും ചെയ്യുക. പെൺഗപ്പികൾ, പ്രജനനം കഴിഞ്ഞ് 3-4 മാസം വരെ ബീജങ്ങൾ ജീവനുളളവയായി ഉള്ളി സൂക്ഷിക്കുന്നു. ആദ്യ ബാച്ച് 200 മുട്ടകൾ ബീജസങ്കലനം കഴിഞ്ഞ് 24-ാം ദിവസം ഉളളിൽ വച്ചു തന്നെ വിരിഞ്ഞ് ദിവസങ്ങൾ ക�ൊണ്ട് വളർന്ന് കുഞ്ഞുങ്ങളെ പ്രസവിക്കും. അടുത്തത് മൂന്നാഴ്ചയ്ക്കു ശേഷം. കുഞ്ഞുങ്ങൾ പുറത്തുവന്നാൽ ഉടൻ തന്നെ ആഹാരം തേടും. ജന്തു പ്ലവകങ്ങൾ, ക�ൊതുകു കൂത്താടികൾ ഇവ പഥ്യം. പ്രസവിക്കുന്ന മറ്റുളളവയുടേയും പ്രജനന രീതി ഏറെക്കുറേ ഇതുപ�ോലെതന്നെ. ഗപ്പിയുടെ ആൺ-പെൺ അനുപാതം 1:3 ഉം, വേണ്ട അമ്ല-ക്ഷാരത 6.9-7.4 ഉം ആണ്. ഊഷ്മാവ് 20-25 ഡിഗ്രി സെൽഷ്യസ് പ്രജനനത്തിന് അനുഗുണം. മ�ോളിയ്ക്കും ഇവ യഥാക്രമം 1:5 ഉം, 7-7.5 ഉം 2224 ഡിഗ്രി സെൽഷ്യസും ആണ്. (തുടരും) Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

29


ആധുനിക കൃഷി

ധന്യ. എം.ടി

കൃഷിജാഗരൺ ജില്ലാ ക�ോർഡിനേറ്റ൪ തിരുവനന്തപുരം ഫ�ോൺ: 7356917171

www.krishijagran.com

അനന്തപുരിയിലെ പ്രഥമ മാതൃകാ

അക്വാപ�ോണിക്‌സ്

കണ്ണൻ നായർ അക്വാപ�ോണിക്സ ‌ ് കൃഷിയിടത്തിൽ

തി

രുവനന്തപുരം ജില്ലയിലെ ആദ്യത്തെ അക്വാപ�ോണിക്‌സ് മാതൃകയാണ് ഫിഷറീസ് വകുപ്പ് അംഗീകാരമുളള എടശ്ശേരി അക്വാപ�ോണിക്‌സ്. മത്സ്യ കൃഷിയും ജൈവകൃഷിയും ഉൾപ്പെടുത്തിയ സംയ�ോജിത കൃഷിരീതി. നെടുമങ്ങാടാണ് ഈ അക്വാപ�ോണിക്‌സ് കൃഷിയിടം. യുവകർഷകനായ കണ്ണൻ നായരാണ് ഇതിന്റെ സാരഥി.

മ�ൊത്തം 10 സെന്റുളള കൃഷിഭൂമിയിൽ രണ്ടര സെന്റിൽ തയ്യാറാക്കിയ കൃത്രിമക്കുളത്തിൽ ഒരേ സമയം ഏഴായിരം മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ശുദ്ധജല മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ എന്നിവയാണ് ഇവിടെയുളളത്. മൂന്നു മാസം വരെ മീൻകുഞ്ഞുങ്ങളുടെ പരിപാലനത്തിൽ വളരെ ശ്രദ്ധ വേണമെന്ന് ഈ കർഷകൻ പറയുന്നു. വെളളത്തിന്റെ പി.എച്ച് കൃത്യമായിരിക്കണം. ഫിഷ് ഫുഡിനു പുറമേ 30

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ അക്വാപ�ോണിക്സ ‌ ് മാതൃകയാണ് ഫിഷറീസ് വകുപ്പ് അംഗീകാരമുളള എടശ്ശേരി അക്വാപ�ോണിക്സ ‌ ്. മത്സ്യ കൃഷിയും ജൈവകൃഷിയും ഉൾപ്പെടുത്തിയ സംയ�ോജിത കൃഷിരീതി. യുവകർഷകനായ കണ്ണൻ നായരാണ് ഇതിന്റെ സാരഥി. മുരിങ്ങയില, പയർ ഇല, പപ്പായ ഇല എന്നിവ മത്സ്യങ്ങൾക്ക് തീറ്റ ക�ൊടുക്കണം. ആറുമാസം ആകുമ്പോൾ ഇവ പൂർണ്ണവളർച്ചയെത്തും. പരസ്യം

വെളളം ആദ്യം മ�ോട്ടോർ ഉപയ�ോഗിച്ച് ടാങ്കിൽ ശേഖരിക്കും. ഈ വെളളം ഗ്രേ ാബെഡ്ഡിലൂടെ ഒഴുക്കുന്നു. വളക്കൂറുളള മത്സ്യവിസർജ്യം കരിങ്കൽത്തടത്തിൽ അവശേഷിച്ച്, ശുദ്ധീകരിച്ച് ഗ്രോബെഡ്ഡിൽ നിന്ന് ഊറിയിറങ്ങുന്ന ജലം തിരികെ മത്സ്യക്കുളത്തിലേക്ക് തന്നെ എത്തും. വെളളം തെല്ലും പാഴാകുന്നില്ല. വെളളത്തിന്റെ ഒഴുക്കും ചെടികളുടെ വേരിന്റെ വളർച്ചയും സുഗമമാക്കാൻ ഗ്രോബെഡ്ഡിൽ മണ്ണിരകളെയും നിക്ഷേപിച്ചിട്ടുണ്ട്. മണ്ണിരകൾ മത്സ്യത്തിന്റെ ഖരമാലിന്യങ്ങളെ വെർമിക മ്പോസ്റ്റാക്കി വിഘടിപ്പിക്കും. ഈ കമ്പോസ്റ്റ് സസ്യ വളർച്ചയ്ക്ക് വളരെ ഉപയ�ോഗപ്രദമാണ്. മത്സ്യവിസർജ്യത്തിൽ അടങ്ങിയിട്ടുളള അമ�ോണിയ ചെടികൾക്ക് നല്ല വളർച്ചയും അത്യുല്പാദന ശേഷിയും നൽകും. അമ�ോണിയ വെളളത്തോട�ൊപ്പം ടാങ്കിലും ഗ്രോബെഡ്ഡിലും വച്ച് വിഘടിച്ച് പച്ചക്കറികൾക്കുളള വളമായ നൈട്രേറ്റ് ആയി മാറുന്നു. വളക്കൂറുളള ഈ ജലം സസ്യ വളർച്ച വേഗത്തിലാക്കുന്നു. പച്ചക്കറികൾക്കു പുറമേ ഔഷധസസ്യങ്ങളും ഇവിടെ ഗ്രോബെഡ്ഡിൽ വളർത്തുന്നു. മണ്ണുവേണ്ടാത്ത ഈ കൃഷിരീതി ലാഭകരമാണെന്ന് മനസിലാക്കിയാണ് ഇതിലേക്ക് തിരിഞ്ഞതെന്ന് കണ്ണൻ നായർ പറയുന്നു. കീടനാശിനിയും രാസവളവും ഇദ്ദേഹം തെല്ലും ഉപയ�ോഗിക്കുന്നില്ല. കുറഞ്ഞ കാലം ക�ൊണ്ട് ശുദ്ധമായ പച്ചക്കറികളും മത്സ്യവും ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. കരിങ്കൽ കഷ്ണങ്ങൾ നിറച്ച ഗ്രോബെഡ്ഡിൽ വളർത്തുന്ന പച്ചക്കറികൾക്ക് നല്ല വളർച്ചയും മികച്ച വിളവും ഉണ്ടെന്ന് ഈ യുവകർഷകൻ സാക്ഷ്യ പ്പെടുത്തുന്നു. ഇന്ന് ല�ോകമെങ്ങും മണ്ണില്ലാകൃഷി വൻപ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഉയർന്ന ഉത്പാദനക്ഷമത തന്നെയാണ് അക്വാപ�ോണിക്‌ സിന്റെ ഏറ്റവും വലിയ ആകർഷണം. മണ്ണിലൂടെ പകരുന്ന ര�ോഗങ്ങൾ ചെടിക്കുണ്ടാവുകയില്ലെന്നുറപ്പിക്കാം. ഉപയ�ോഗിച്ച വെളളം പുനരുപയ�ോഗിക്കാൻ കഴിയുമെന്നത് ഇതിനെ കൂടുതൽ ജനകീയമാക്കുമെന്ന് കണ്ണൻ നായർ അഭിപ്രായപ്പെടുന്നു. സെക്രട്ടേറിയറ്റിൽ ജ�ോയിന്റ് സെക്രട്ടറിയായിരുന്ന അച്ഛൻ വി.എസ് ഭുവനേ�ൻ നായരും പേരൂർക്കട സർക്കാർ മെന്റൽ ഹ�ോസ്പിറ്റലിലെ സൈക്യാട്രി സ�ോഷ്യൽ വർക്കറായ അമ്മ ശശികലയും നൽകുന്ന പിന്തുണയും സഹായസഹകരണവുമാണ് ഈ യുവകർഷകന്റെ ശക്തി. അക്വാപ�ോണിക്‌സ് ചെയ്യാൻ താല്പര്യമുളളവരും വിദ്യാർത്ഥികളും അടക്കം നിരവധി പേരാണ് നിത്യവും ഇവിടെ സന്ദർശനത്തിന് എത്തുന്നത്. അക്വാപ�ോണിക്‌സ് ചെയ്യാൻ താല്പര്യമുളളവർക്ക് കൃഷിരീതി പഠിപ്പിച്ചു ക�ൊടുക്കാനും ഇവർ തയ്യാറാണ്. ഈ സംയ�ോജിത കൃഷി നൂറുശതമാനം വിജയത്തിലാണിപ്പോൾ. ഇതിന്റെ വെളിച്ചത്തിൽ കൃഷി കൂടുതൽ വിപുലമാക്കാനുളള നീക്കത്തിലാണ് ഇപ്പോൾ ഈ യുവ കർഷകൻ.

ക�ൊടുത്തും പ്രാദേശിക ചന്തയിൽ എത്തിച്ചുമാണ് വില്പന. കൂടാതെ താല്പര്യമുളളവർക്ക് ഇവിടെ വന്ന് ചൂണ്ടയിട്ട് മീൻ പിടിക്കാനും സൗകര്യമുണ്ട്. കുളത്തിന�ോട് ചേർന്ന് വളരെ ചെറിയ കരിങ്കൽകക്കഷ്ണങ്ങൾ നിറച്ച ഗ്രോബെഡ്ഡിൽ വളരുന്ന പച്ചക്കറിത്തോട്ടത്തിൽ നിന്ന് ലഭിക്കുന്നത് നൂറുമേനി വിളവാണ്. മത്സ്യ വിസർജ്യം മാത്രമാണ് ഈ മണ്ണില്ലാ ക്കൃഷിയുടെ ശക്തി. മീൻകുളത്തിലെ Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

31





www.krishijagran.com

പട്ടിക 2- യഥാർത്ഥ കറുവപ്പട്ടയിലും വ്യാജനിലും DNA തന്മാത്രയിൽ ബേസുകളുടെ സ്ഥാനം.

ഉത്പന്നം ബേസുകളുടെ സ്ഥാനം 54 55 304 കറുവപ്പട്ട

ചൈനീസ് കറുവപ്പട്ട

A

G

T

G

A

C

നമ്മുടെ മാർക്കറ്റിൽ നിന്നു വാങ്ങി പരിശ�ോധിച്ച പത്ത് കറുവപ്പട്ട സാമ്പിളിൽ 7 എണ്ണവും ചൈനീസ് കറുവപ്പട്ടയാണെന്ന് ബാർക�ോഡിംഗ് പഠനത്തിലൂടെ സ്ഥിരീകരിച്ചു! (b) ജാതിപത്രി:trnH -psbA ജീനിലെ A, T, G, C ബേസുകളുടെ വിന്യാസത്തിലെ വ്യത്യസ്തത ക�ൊണ്ട് ജാതിപത്രിയെയും, കാട്ടുജാതിപത്രിയെയും തിരിച്ചറിയാൻ സാധിക്കുകയുണ്ടായി.(കാട്ടുജാതി എന്നാൽ ബ�ോംബേ പത്രി. ഇത് ഒരു വന വിഭവമാണ്; പ്രധാന ഉപയ�ോഗം ചായമെന്ന നിലയിൽ.)

പട്ടിക 3- യഥാർത്ഥ ജാതിപത്രിയിലും, വ്യാജനിലും DNA തന്മാത്രയിലെ ബേസുകളുടെ സ്ഥാനം. ഉത്പന്നം

ബേസുകളുടെ സ്ഥാനം

9 80 108 139 157 180 200 203 207 213 215

ജാതിപത്രി

T A G C A G C C G G T

കാട്ടുജാതിപത്രി C

T A T

ഈ സ�ദായമുപയ�ോഗിച്ചു വിപണിയിൽ ജാതിയെന്ന പേരിൽ വിൽക്കപ്പെട്ട 5 ജാതിപത്രി സാമ്പിളിൽ 3 എണ്ണവും കാട്ടുജാതിയാണെന്ന് തിരിച്ചറിയുകയുണ്ടായി. (C) മഞ്ഞൾപ്പൊടി:Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

T

T

T

T

T

T A

ITS ജീനിലെ ബേസുകളുടെ വിന്യാസത്തിലുള്ള ഭിന്നതയുപയ�ോഗിച്ച മാർക്കറ്റിൽ നിന്നും വാങ്ങിയ 10 മഞ്ഞൾപ്പൊടികളിൽ ഒന്നിൽ മഞ്ഞക്കൂവയുടെയും (കാട്ടുമഞ്ഞൾ), മറ്റു രണ്ട് സാമ്പിളിൽ കപ്പപ്പൊടിയുടെയും സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു. 35


www.krishijagran.com

പട്ടിക 1 ഉത്പന്നം

ചില സുഗന്ധവ്യഞ്ജനങ്ങളിലെ മായങ്ങൾ അജൈവമായങ്ങൾ

ജൈവ മായങ്ങൾ

കുരുമുളക് മിനറൽ എണ്ണ പപ്പായ വിത്ത്, കാട്ടുകുരുമുളക്, വേലിപ്പരുത്തിയുടെ കായ്, നാലുമണി ചെടിയുടെ കായ്, വിഴാലരിയുടെ വിത്ത്, സത്തെടുത്ത കുരുമുളക്, തൂക്കം കുറഞ്ഞ മണികൾ. കുരുമുളക് പ�ൊടി ചിലതരം ചായങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്ന സസ്യഭാഗങ്ങളുടെ പ�ൊടി, മുളക് പ�ൊടി. വറ്റൽ മുളക്

ചായം, മിനറൽ എണ്ണ

-

ചായങ്ങൾ, ക�ോൾടാർ വറ്റൽ മുളക്പ ‌ �ൊടി 'ഛ�ോട്ടി ബേർ' എന്ന ഒരുതരം ബേർ റെഡ്, സുഡാൻ റെഡ്, ചെടിയുടെ ചുവന്ന കായ്കൾ പ�ൊടിച്ചത്, പാരാ റെഡ്, ച�ോക്ക് ബീറ്റ്‌ റൂട്ടിന്റെ പ�ൊടി, ബദാമിന്റെ പ�ൊടി, ഇഷ്ടിക പ�ൊടി, പുറംത�ൊലിയുടെ പ�ൊടി, മുളകിന്റെ തന്നെ പ�ൊടി ഉപ്പ് ഞെട്ട് ,തണ്ടു തുടങ്ങിയവ പ�ൊടിച്ചത്. ചായം, മെറ്റാനിൽ മഞ്ഞൾ, മഞ്ഞൾപ്പൊടി കാട്ടുമഞ്ഞൾ(മഞ്ഞക്കൂവ), കാട്ടുമഞ്ഞളിന്റെ യെല്ലോ, ഓറഞ്ച് റെഡ്, പ�ൊടി, അറക്കപ്പൊടി, കപ്പപ്പൊടി. ലെഡ് ക്രോമേറ്റ്, ച�ോക്കുപ�ൊടി ചുക്ക് കുമ്മായം സത്തെടുത്ത ചുക്ക്.

ചുക്കുപ�ൊടി കുമ്മായം മുളക്പ ‌ �ൊടി, മഞ്ഞൾപ്പൊടി, കാട്ടിഞ്ചിപ്പൊടി, കാട്ടേലപ്പൊടി, മുളക് സത്ത്. പ�ൊട്ടിയ കായ്കൾ ജാതിക്കായ് കാട്ടുജാതിയുടെ കുരു ഒട്ടിച്ചുവെക്കാൻ ഉപയ�ോഗിക്കുന്ന ചെളി ജാതിപത്രി - കാട്ടുജാതിയുടെ പത്രി(Bombay mace) ഗ്രാമ്പു/ ഗ്രാമ്പു പ�ൊടി മഗ്ന ‌ ീഷ്യം, മണ്ണ്, മണൽ. സത്തെടുത്ത ഗ്രാമ്പു, ഗ്രാമ്പുവിന്റെ പൂഞെട്ട്, ഇലത്തണ്ട്, മൂത്ത ഗ്രാമ്പു, പൂവ് തുടങ്ങിയവയുടെ പ�ൊടി കറുവപ്പട്ട

സില�ോൺ തൈലം. ചൈനീസ് കറുവപ്പട്ട

അയമ�ോദകം മണ്ണും കട്ടയും. സത്തെടുത്ത അയമ�ോദകം, അയമ�ോദക�ിന്റെ പൂങ്കുലയുടെയും ഇലയുടെയും ഞെട്ട് ചുവന്ന ചെളിമണ്ണ്, കായം മറ്റു ചിലതരം ചെടികളിൽ നിന്നുള്ള അരക്കും, ച�ോക്കുപ�ൊടി, ജിപ്സ ‌ ം, പശയും, പലതരം ധാന്യപ്പൊടി, ടാർ തുടങ്ങിയവ. ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ. പലതരം ചായങ്ങൾ, കുങ്കുമ�വ് കുങ്കുമപ്പൂവിന്റെ തന്നെ ദളങ്ങൾ, മറ്റു ടാർട്രാസിൻ, ഭാഗങ്ങൾ, സൂര്യകാന്തി,മാതളം,ജമന്തി, സൺസെറ്റ് യെല്ലോ, കറുപ്പ് ചെടി തുടങ്ങിയവയുടെ പൂവിന്റെ അമരാന്ത്, മീഥൈൻ ഉണങ്ങി യ ദളങ്ങൾ, മഞ്ഞൾപ്പൊടി, സിംല ഓറഞ്ച്, ക�ോസിൻ, മുളകുപ�ൊടി, രക്തചന്ദനപ്പൊടി, ഗ്ലിസറിൻ തുടങ്ങിയവ ഉള്ളിത്തൊലി, കുങ്കുമ മരത്തിന്റെ കായ്. 36

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

37



www.krishijagran.com

ഇവരുടെ ദുരവസ്ഥ മുതലെടുക്കുന്നത്​്. ഇവിടുത്തെ വട്ടപ്പലിശക്കാരും, ഇടനിലക്കാരും. കൃഷിയിറക്കുവാൻ പലിശക്കാരിൽ നിന്ന് വായ്പ വാങ്ങുന്ന കർഷകന്, തന്റെ ഉൽപന്നങ്ങൾ വായ്പക്കാരൻ നിർദ്ദേ ശിക്കുന്ന ഇടനിലക്കാരന് തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അഞ്ചിനാട് മേഖലയുടെ സമഗ്ര വികസനത്തിന് പദ്ധതി ആവിഷ്‌കരിച്ചു. (Special Agri Zone) കൃഷിക്കാവശ്യമായ പണം ലഭ്യമാക്കാനും ഉൽപന്നങ്ങൾ ന്യായവില നൽകി സംഭരിക്കാനും പ്രഥമ പരിഗണന നൽകി. കേരള ഗ്രാമീൺ ബാങ്കുമായി സഹകരിച്ച് വട്ടവടയിൽ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. കൈവശഭൂമിയ്ക്ക് മതിയായ രേഖകൾ ഇല്ലാതിരുന്നതിനാൽ കർഷകർക്ക് വായ്പകൾ ലഭിച്ചിരുന്നില്ല. ഇതിന് പരിഹാരമായി കർഷകരുടെ ജ�ോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ച്, അവരുടെ പരസ്പര ജാമ്യത്തിൽ പച്ചക്കറിക്കൃഷിയ്ക്ക് കുറഞ്ഞ നിരക്കിൽ ഹ്രസ്വകാല വായ്പ ലഭ്യമാക്കാൻ ബാങ്കുമായി ധാരണയായി. ക്രെഡിറ്റ് കാർഡായി ഉപയ�ോഗിക്കാവുന്ന ''ഹരിതകാർഡുകൾ'', നൽകി. എല്ലാ കർഷകർക്കും ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും, കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉൽപന്നങ്ങളുടെ വില നേരിട്ട് കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനും നടപടിയായി . ഇതിന് വി.എഫ്.പി.സി.കെ, ഹ�ോർട്ടിക�ോർപ്പ്, കൃഷിവകുപ്പ് എന്നിവയുടെ പ്രവർത്തനം ഏക�ോപിപ്പിച്ചു. മറയൂർ ശർക്കര, മൂന്നാർ വെളുത്തുളളി എന്നിവയ്ക്ക് ഭൗമ സൂചികാ പദവി (Geo Tagging) ലഭിക്കാൻ കേരള കാർഷിക സർവകലാശാല പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിൽ കൃഷി ചെയ്യുന്ന 16 ഇനം വെളുത്തുളളികൾ ഇവിടെ കൃഷി ചെയ്യാനും അവയുടെ ഗുണഗണങ്ങൾ പ്രാദേശിക ഇനങ്ങളുമായി താരതമ്യം Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

39


പ്രത്യേക കാർഷിക മേഖല

www.krishijagran.com

നടത്തി ഗുണമേന്മ നിശ്ചയിക്കാനുമായി.

ഏക്കർ സ്ഥലം തിരികെയെടുക്കാനും, ശീതകാല പഴവർഗ്ഗപ്രദർശനത്തോട്ടം തയ്യാറാക്കാനും നടപടികളായി.

പ്രാദേശിക ജലലഭ്യതയെ കുറിച്ച് പഠിച്ച് ജലസേചന പദ്ധതികൾ ആവിഷ്‌ക്കരിക്കുവാൻ അന്തർദേശീയ ഏജൻസിയായ WACOS ന്റെ നേതൃത്വത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ മേഖലയിൽ 5 ക�ോടി രൂപയുടെ മണ്ണു സംരക്ഷണ പദ്ധതികൾ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പാക്കുന്നു. RKVY, SHM പദ്ധതികളുടെ സഹായത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ വട്ടവടയിൽ നിർവഹിച്ചു.

കാർഷിക�ോൽപന്നങ്ങൾ വിപണിയിലെത്തിക്കുവാൻ കൃഷിത്തോട്ടങ്ങളെ പ്രധാന റ�ോഡുകളുമായി ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യവും ചെയ്യാനാരംഭിച്ചു. കാർഷികവിഭവങ്ങൾ സംഭരിച്ച് വിപണനം നടത്തുന്നതിന് സംസ്ഥാന ഹ�ോർട്ടിക്കൾച്ചർ മിഷന്റെ സഹായത്തോടെ വട്ടവടയിൽ ബഹുനില വിപണി നിർമ്മാണം പൂർത്തിയാകുന്നു. വിവിധ ആദിവാസി ഊരുകളിൽ കൃഷി ചെയ്യുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളും പ്രത്യേകം വിൽപന നടത്താൻ മറയൂർ കേ�മാക്കി വനം വകുപ്പിന്റെ സഹായത്തോടെ നടപടിയായി. ആദിവാസികളുടെ തനതു വിളകളായ റാഗി, നെല്ലിനങ്ങൾ, ഗ�ോതമ്പ് തുടങ്ങിയവയും കൃഷിയിറക്കും.

ശീതകാല പഴവർഗ്ഗങ്ങളായ ലിച്ചി, പിയർ, അവക്കാഡ�ോ, പ്ലംസ് എന്നിവയുടെ അതിസാ� താകൃഷി സാധ്യത കണ്ടെത്താൻ ഇസ്രയേലിൽ നിന്നുളള വിദഗ്ധസംഘം ഇവിടം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് വകുപ്പ് മേധാവികൾക്ക് കൈമാറി. വട്ടവടയിലെ പഴത്തോട്ടം, കാന്തല്ലൂരിലെ വേട്ടക്കാരൻക�ോവിൽ എന്നിവിടങ്ങളിൽ കൃഷി വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന 100

ല�ോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവ കാർഷികമേഖലയായ മൂന്നാർ പ്രത്യേക കാർഷിക മേഖലയായി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.

40

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35



www.krishijagran.com

ഇനി എവിടെപ്പോയാലും സലാം നേടി പ�ോരാം!

പ്രസരിപ്പിന് സലാം

42

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

ഓര�ോ ദൂരം താണ്ടുമ്പോഴും യമഹയുടെ അനുഭവം കൂടുതൽ മേന്മയേറിയതാകുന്നു യമഹയിൽ ഓര�ോ അനുഭവത്തിനും ഉയർന്ന തലത്തിലുളള മേന്മ ലഭ്യമാക്കാൻ ഞങ്ങൾ സദാ ബാധ്യസ്ഥരാണ്; അത് ഉല്പന്നമായാലും, വില്പനയായാലും, വില്പനാനന്തര സേവനമായാലും. ഗുണമേന്മയ�ോടുളള യമഹയുടെ ബാധ്യത അത്രമാത്രം ആഴമേറിയതാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏറ്റവും മികച്ച ടൂ വീലർ നിർമ്മിക്കുന്നതിൽ മാത്രം അത് തീരുന്നില്ല; മറിച്ച് ആദ്യം അനുഭവപ്പെടുന്ന ആവേശം സുസ്ഥിരമായി നിലനിർത്താനും വർഷങ്ങള�ോളം അത് അഭംഗുരം തുടരാനും ശ്രദ്ധിക്കുന്നു.

യമഹ ഉപഭ�ോക്താക്കൾ മികച്ച സേവനം അർഹിക്കുന്നു

നിങ്ങളുടെ യമഹ ഇരു ചക്രവാഹനത്തിൽ നിന്ന് പരമാവധി സന്തോഷവും സംതൃപ്തിയും ലഭിക്കുമാറാണ് ഞങ്ങൾ സർവ്വീസ് രൂപകല്പന ചെയ്തിരിക്കുന്നത്. ഞങ്ങളുടെ മുവായിരത്തിലധികം ഉപഭ�ോക്തൃ സേവനകേന്ദ്രങ്ങൾ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമായി വ്യാപിച്ചുകിടക്കുന്നു. ഉന്നത സാങ്കേതിക പരിജ്ഞാനത്തിൽ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരാണ് അവയ്ക്ക് നേതൃത്വം നൽകുന്നത്. അനായാസം എത്തിച്ചേരാവുന്ന ഈ കേന്ദ്രങ്ങൾ സമയ ബന്ധിതമായ സേവനം, മികച്ച വില്പനാനന്തര സേവനം, ഗുണമേന്മയുളള സ്‌പെയർ പാർട്ടുകളുടെ സുഗമമായ ലഭ്യത എന്നിവയും ഉറപ്പാക്കുന്നു. യമഹയിലെ 'ടെക്‌നിക്കൽ ഡ�ോക്ടർമാർക്ക് ' യമഹ ട്രെയ്‌നിംഗ് സ്‌കൂളിലാണ് പരിശീലനം നൽകുന്നത്. ഇരുചക്രവാഹനങ്ങളുടെ കൃത്യമായ പരിശ�ോധന യഥാസമയം നടത്താനും അത്തരം വിവരങ്ങൾ ഭാവി ആവശ്യത്തിന് സൂക്ഷിച്ചു വയ്ക്കാനും ഇവർക്ക് കഴിയുന്നു. വാഹനത്തിന്റെ വളഞ്ഞ ഭാഗങ്ങൾ കണ്ടെത്താനും, ഏതെങ്കിലും വിധത്തിലുളള ച�ോർച്ച അറിയാനും കേടുപാടു കണ്ടെത്താനും എല്ലാം ഇവർക്ക് പ്രാഗത്ഭ്യമുണ്ട്. വാഹനമ�ോടിയ ദൂരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കാര്യക്ഷമത ലഭിക്കുന്നതിനു വേണ്ടിയുളള സ്‌പെയർ പാർട്ടുകളാണ് സസൂക്ഷ്മം മാറ്റുക. അതുക�ൊണ്ടുതന്നെ വിശ്വസനീയമായ സ്‌പെയർ പാർട്ടുകൾ, എഞ്ചിൻ ഓയിൽ, ഗിയർ ഓയിൽ എന്നിവയുടെ ഉപയ�ോഗമാണ് യമഹ എന്നും പ്രോത്സാഹിപ്പിച്ചു വരുന്നത്. മൂവായിരത്തിലധികം വരുന്ന എല്ലാ ഉപഭ�ോക്തൃ കേ�ങ്ങളും കൃത്യമായ ഇടവേളകളിൽ നിരന്തരം നിരീക്ഷണത്തിന് വിധേയവുമാണ്.

യമഹയുടെ സേവന ലഭ്യത ഉപഭ�ോക്താക്കളുമായുളള ബന്ധം ഊട്ടിയുറപ്പിക്കുമാറ് 'കൻഡ�ോ' അടിസ്ഥാനത്തിലാണ് യാഥാർത്ഥ്യമാക്കുന്നത്. * കൻഡ�ോ- അനിർവചനീയമായ ആനന്ദവും ഉയർന്ന സംതൃപ്തിയും അനുഭവപ്പെടുന്ന അവസ്ഥ.

സേവനത്തിന് യമഹ പ്രതിജ്ഞാബദ്ധമാണ് •

ഇന്ത്യയിലുടനീളം മൂവായിരത്തിലേറെ ഉപഭ�ോക്തൃ സേവന കേ�ങ്ങൾ.

യഥാസമയമുളള സേവന ലഭ്യത, സേവനത്തിലും മികച്ച സ്പ ‌ െയർ പാർട്ടുകളുടെ ലഭ്യതയിലും ഉയർന്ന നിലവാരം.

യമഹ സർവീസ് സ്റ്റേഷനുകളിലെ 'ടെക്‌നിക്കൽ ഡ�ോക്ടർ'മാരുടെ സേവനലഭ്യത. യമഹ ഇരു ചക്രവാഹനങ്ങളുടെ സാങ്കേതിക പ്രശ്ന ‌ ങ്ങൾ കണ്ടെത്താനും പരിഹരിക്കാനും വിദഗ്ദ്ധരാണിവർ.

അവസരങ്ങൾ നേതാക്കളെ സൃഷ്ടിക്കുന്നു

വനിതകളെ നിർണ്ണായക തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് അകറ്റിനിർത്തിയിരുന്ന സ്ഥലമാണ് പടിഞ്ഞാറൻ രാജസ്ഥാൻ. പുരുഷൻമാരാണ് ജനസംഖ്യയിൽ ഇവിടെ കൂടുതൽ. എന്നാൽ മധു കൺവർ ഇതിന�ൊരപവാദമാണ്‌. ഐ. എഫ്. എഫ്. ഡി. സി. പദ്ധതിയിൽ ചേരുമ്പോൾ ധന�ോട്ട് ഗ്രാമത്തിൽ 12-ാം ക്ലാസ് വിദ്യർത്ഥിനിയായിരുന്നു മധു കൺവർ. വനിതകൾക്കു വേണ്ടി പ�ൊതു പ്രവർത്തനംനടത്തുന്നതിൽ അതീവതല്പരയായിരുന്നു ഇവർ. എന്നാൽ കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന അവരുടെ കുടുംബം അത്രത്തോളം സാമ്പത്തിക ഭദ്രതയുളളതായിരുന്നില്ല. ഐ. എഫ്. എഫ്. ഡി. സി. യിലെ ഉദ്യോഗസ്ഥർ മധുവിനെ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ ക്ഷണിച്ചെങ്കിലും അവരുടെ അച്ഛന് സമ്മതമായിരുന്നില്ല. പെൺകുട്ടികൾ പുറത്ത് ജ�ോലിക്കു പ�ോകുന്നതിന�ോട് അദ്ദേഹത്തിന് എതിർപ്പായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ നിരന്തരമായ സമ്മർദ്ദത്തിനു വഴങ്ങി അദ്ദേഹം മനസ്സില്ലാമനസ്സോടെ മധുവിനെ ജ�ോലിയ്ക്കയക്കാമെന്ന് സമ്മതിച്ചു. മധുവാകട്ടെ ഇതിൽ വളരെ സന്തുഷ്ടയുമായിരുന്നു. നിരന്തരമായ പരിശീലനങ്ങളിലൂടെയും പ്രവൃത്തിപരിചയത്തിലൂടെയും മധു കൂടുതൽ പ്രഗത്ഭവതിയായി. തുടർന്ന് ഇന്ദിരാപ്രിയദർശിനി സ്വയം സഹായസംഘത്തിൽ അവർ അംഗമാകുകയും ചെയ്തു. മറ്റ് വനിതകളെയും ഇതിലേക്ക് ചേർക്കാനായി പ്രോത്സാഹിപ്പിച്ചു. ഒപ്പം പഠിത്തവും തുടർന്നു. ബി.എ, ബി.എഡ്. ബിരുദങ്ങൾ സമ്പാദിച്ചു. അനുജനെ ബി.എസ്.സി പഠിക്കാൻ സഹായിച്ചു. അമ്മയെ തയ്യൽ ജ�ോലി വിപുലീകരിക്കാൻ പ്രേരിപ്പിച്ചു. ഇപ്പോൾ മധുവിന്റെ കുടുംബം സാമ്പത്തികമായി ഭദ്രത കൈവരിച്ചിരിക്കുന്നു. മധുവിനെ കുറിച്ചോർക്കുമ്പോൾ ഇന്ന് അവരുടെ അച്ഛന് അഭിമാനമാണ്. വിവാഹിതയായെങ്കിലും 'മധു ബഹൻ' എന്ന വിളിപ്പേരിൽ ഇന്നും അവർ ഈ രംഗത്ത് പ്രവർത്തിക്കുകയും വികസന പാതയിലേക്ക് വനിതകളെ എത്തിക്കുകയും ചെയ്യുന്നു. ലക്ഷ്മി വനിതാ സംയ�ോജിത വികസന സഹകരണ സംഘത്തിന്റെ സെക്രട്ടറിയാണ് ഇപ്പോൾ മധു. രാജസ്ഥാൻ സർക്കാരിന്റെയും കൃഷിവികസനത്തിനുളള അന്തർദ്ദേശീയ നിധിയുടെയും സാമ്പത്തിക സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. 36 ഗ്രാമീണ സംഘടനകളിലെ 435 സ്വയംസഹായ സംഘങ്ങളിൽ നിന്നുളള 4450 വനിതകൾ ഇതിൽ അംഗങ്ങളാണ്. Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

43



www.krishijagran.com

ആഹാരം, ആര�ോഗ്യം

കർക്കടകക്കഞ്ഞി വീട്ടിൽ തയാറാക്കാം

എ.വി നാരായണൻ

റിട്ട: കൃഷി അസിസ്റ്റന്റാണ് ലേഖകൻ ഫ�ോൺ: 9745770221

മനുഷ്യ മൃഗാദികൾക്ക് ആഹാരത്തിന് പഞ്ഞം നേരിടുന്നതും കഠിനാധ്വാനം ഇല്ലാതെ സ്വസ്ഥമായിരിക്കുന്നതുമായ കാലം കൂടാതെ പ്രായം ചെന്നവർക്ക് നാശം ഉണ്ടാകുന്ന സമയമായിരുന്നു. പക്ഷേ, ഇന്ന് അത�ൊക്കെ മാറിയിരിക്കുന്നു. ഇപ്പോൾ പരീക്ഷിച്ചാൽ ഗുണം ചെയ്യും എന്നതുക�ൊണ്ട് കർക്കടക കഞ്ഞിയും, തേയ്ച്ചു കുളിയും, ഇളനീര് കുഴമ്പ് ക്ഷീരബലയും പുനരുദ്ധരിച്ചുകൂടേ.

ഴയ കാലത്തിന്റെ ഓർമ്മയിൽ നിന്ന് മായുവാൻ പ�ോകുന്ന മിഥുനം-കർക്കടകം കാലങ്ങളെക്കുറിച്ച് അയവിറക്കുകയാണ് നാം ഇപ്പോൾ. കളളക്കർക്കടവും ഭീതിമയവുമായ പഴയ കാലത്തെ മണ്ണെണ്ണ വിളക്കിന്റേയും കൂരിരുട്ടും ചീവീടിന്റെ ശബ്ദവും മിന്നാമിനുങ്ങുകളുടെ ചാഞ്ചാട്ടവും ക�ോരിച്ചൊരിയുന്ന മഴയും, കുത്തിയ�ൊഴുകുന്ന ത�ോടും പുഴകളും, കർഷകരുടെ ക�ൊടുക്കൽ വാങ്ങലുകൾ നടക്കാത്ത ആ കാലം ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. മനുഷ്യ മൃഗാദികൾക്ക് ആഹാരത്തിന് പഞ്ഞം നേരിടുന്നതും കഠിനാധ്വാനം ഇല്ലാതെ സ്വസ്ഥമായിരിക്കുന്നതുമായ കാലം കൂടാതെ പ്രായം ചെന്നവർക്ക് നാശം ഉണ്ടാകുന്ന സമയമായിരുന്നു. പക്ഷേ, ഇന്ന് അത�ൊക്കെ മാറിയിരിക്കുന്നു. ഇപ്പോൾ പരീക്ഷിച്ചാൽ ഗുണം ചെയ്യും എന്നതുക�ൊണ്ട് കർക്കടക കഞ്ഞിയും, തേയ്ച്ചു കുളിയും, ഇളനീര് കുഴമ്പ് ക്ഷീരബലയും പുനരുദ്ധരിച്ചുകൂടേ. രാവിലെ 5 മണിയ്ക്ക് ഉണർന്ന് ദിനചര്യയ്ക്കുശേഷം കുഴമ്പും എണ്ണയും ഉപയ�ോഗിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ചെറു ചൂടുവെളളത്തിൽ കുളിയും ശേഷം കഞ്ഞിയും പയറും രാത്രി ലഘുഭക്ഷണവും കഴിച്ചു ന�ോക്കിക്കൂടേ? പ്രഭാതത്തിൽ പയർകഞ്ഞി, ഉലുവക്കഞ്ഞി, മല്ലിക്കഞ്ഞി, ദശപുഷ്പക്കഞ്ഞി, ചതൂപ്പ, മിക്‌സഡ് കഞ്ഞി ഇങ്ങനെ ഓര�ോ ആഴ്ചയും കഴിച്ചാൽ ര�ോഗപ്രതിര�ോധം കൂടുകയും നടുവേദന, അടി-ഇടി, വീഴ്ച, ശരീരത്തിലുണ്ടാകുന്ന ക്ഷതം എന്നിവ മാറിക്കിട്ടുവാൻ കർക്കടക കഞ്ഞിക്ക് കഴിഞ്ഞിരുന്നതായി അനുഭവസ്ഥർ പറയുന്നു. കൂടാതെ ചതൂപ്പ അരച്ച് വേവിച്ച് കഴിക്കുന്നത് നടുവേദനയ്ക്കും മറ്റ് സന്ധി വേദനകൾക്കും നല്ലതാണ്.

പയർ വർഗ്ഗങ്ങൾ, ഉലുവ, മല്ലി, ജീരകം, ചുക്ക്, ദശപുഷ്പങ്ങൾ, ഉഴിഞ്ഞ, മുക്കുറ്റി, ചെറൂള, തിരുതാളി, പൂവാംകുരുന്നില, കയ്യ്യൂന്നി, കറുക, നിലപ്പന, വിഷ്ണുക്രാന്തി, ഉണങ്ങലരി എന്നിവ ഇതിനുപയ�ോഗിക്കാം. പഴയ കാലത്ത് (നെല്ല് പുഴുങ്ങാതെ ഉണക്കി കുത്തിയെടുക്കുന്നു). ഇന്ന് ജീരകശാലയും, ഗന്ധകശാലയും, ഞവര അരിയും, ഉപയ�ോഗിക്കുന്നു. അരി വേവിച്ചെടുക്കുമ്പോൾ ദശപുഷ്പങ്ങൾ പിഴിഞ്ഞെടുത്ത ചാറ് അതിൽ ഒഴിച്ച് ഉപ്പും അല്പം ശർക്കരയും തേങ്ങയ�ോ, തേങ്ങാപ്പാല�ോ, പശുവിൻ പാല�ോ, ചുവന്നുളളിയും, മുന്തിരിയും, കദളിപ്പഴവും ചേർക്കാം. ഓര�ോ ദിവസവും ഓര�ോതരം കഞ്ഞി ഉണ്ടാക്കി ഉപയ�ോഗിക്കുന്നതായാൽ ഉത്തമം. അരി+ഉലുവ, അരി+പയറ്, അരി+മല്ലി+ജീരകം, അരി+ദശപുഷ്പങ്ങൾ ഇതിലെല്ലാം നെയ്യ് ഉപയ�ോഗിക്കാം. ചെലവും കുറവ്. ഒരാൾക്ക് 60 ഗ്രാം അരിയും 40 ഗ്രാം പയറ്വർഗ്ഗങ്ങളും എന്ന ത�ോതിൽ ചേർത്താൽ മതിയാകും. മത്സ്യ-മാംസ്യം, ചായ, കാപ്പി ഇവ ഇക്കാലത്ത് ഒഴിവാക്കുന്നത് നന്ന്.

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

45


നാണ്യവിള

റ�ോയി ആന്റണി

www.krishijagran.com

റബ്ബറിന് ഇടവിള

'റ�ോയീസ് കാപ്പി' ക

റുത്ത െപാന്നിന്റെ നാടായ വയനാട് പുൽപ്പളളിയിൽ കാർഷിക മേഖലയിൽ പുതിയ ഒരു ചരിത്രം കൂടി രചിക്കപ്പെടുന്നു. മരങ്ങൾ ഒന്നുപ�ോലും നിർത്താതെ ഏകവിളയായി വളർത്തിയിരുന്ന റബ്ബർ ത�ോട്ടത്തിലും ബഹുവിള കൃഷി വരുന്നു. കഴിഞ്ഞ ഏഴു വർഷമായി റബ്ബറിന�ൊപ്പം കാപ്പി ഇടവിളയായി വളർത്തി ആദായം നേടുകയാണ് പുൽപ്പളളി ശശിമലയിലെ പാടിച്ചിറ കാവളക്കാട്ട് റ�ോയി ആന്റണി. ഇതിനായി അറബിക്ക ഇനം സെലക്ഷൻ 13 എന്ന പ്രത്യേകതകളുളള കാപ്പി ഇടവിളയായി കണ്ടെത്തി. 'റ�ോയീസ് സെലക്ഷൻ' എന്ന പേരിൽ ഈ കാപ്പിയിനം ഇന്ന് റബ്ബർ കർഷകർക്കിടയിൽ പ്രചാരം നേടുന്നു. മുപ്പതു മുതൽ എൺപത് ശതമാനം വരെ തണലുളളിടത്തും നന്നായി വളരും

സി.വി. ഷിബു വയനാട്

46

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

കഴിഞ്ഞ ഏഴു വർഷമായി റബ്ബറിന�ൊപ്പം കാപ്പി ഇടവിളയായി വളർത്തി ആദായം നേടുകയാണ് പുൽപ്പളളി ശശിമലയിലെ പാടിച്ചിറ കാവളക്കാട്ട് റ�ോയി ആന്റണി.

എന്നതാണ് ഇതിന്റെ പ്രത്യേകത.

കില�ോ വരെ ഉണങ്ങിയ കാപ്പിക്കുരു ലഭിക്കും. അങ്ങനെ വരുമ്പോൾ ഏറ്റവും കുറഞ്ഞത് 1500 മുതൽ 1800 വരെ കില�ോ കാപ്പിക്കുരു ഒരേക്കറിൽ നിന്ന് കിട്ടും. ഒരേക്കറിന് ഒന്നര ലക്ഷം രൂപ ഇതുവഴി ഉറപ്പാക്കാം. റബ്ബറിന്റെ വിലയിടിവിൽ നിന്ന് പിടിച്ചുനിൽക്കാൻ കർഷകർക്ക് നല്ല ആദായ മാർഗമാകും ഈ കാപ്പി എന്ന കാര്യത്തിൽ സംശയം വേണ്ട.

മാധ്യമങ്ങളിലൂടെ കർഷകനായ റ�ോയിയെക്കുറിച്ചും റബ്ബർ ത�ോട്ടത്തിലെ ഇടവിളകളെ കുറിച്ചും കേട്ടറിഞ്ഞ കൃഷി മ�ി വി. എസ്. സുനിൽ കുമാർ കഴിഞ്ഞമാസം പുൽപ്പളളി സന്ദർശിച്ച് കേരളമാകെ ഇത�ൊരു മാതൃക ആക്കാമെന്ന് നിർദ്ദേശിച്ചു. റ�ോയി ആന്റണിയുടെ കൃഷി രീതിയെ കുറിച്ച് പഠിക്കാൻ ധാരാളം പേർ ഇപ്പോൾ ഇവിടെ എത്തുന്നു.

രണ്ടു വർഷം വളർച്ചയെത്തുമ്പോൾ ആദ്യത്തെ പ്രൂണിംഗ് നടത്തണം. നാലാം വർഷം രണ്ടാമതും പ്രൂൺ ചെയ്ത് നിർത്തിയാൽ ചെടികൾ വലിയ പ�ൊക്കത്തിലെത്താതെ കുടപ�ോലെ വളർന്നു നിൽക്കും. ടാപ്പിംഗ് ലൈൻ ഒഴിവാക്കി അഞ്ചടി അകലത്തിലാണ് റ�ോയി ത�ോട്ടത്തിൽ കാപ്പിച്ചെടികൾ വളർത്തിയിരിക്കുന്നത്. ചെടികൾ തമ്മിൽ നാലര അടി അകലം. റബ്ബർ മരങ്ങൾ ഒടിഞ്ഞു പ�ോയാൽ റീപ്ലാന്റിംഗ് വരെ കാത്തിരിക്കാതെ അവിടെയ�ൊക്കെ അടുത്ത രണ്ടു വർഷത്തിനുളളിൽ ആദായം ലഭിക്കാൻ പരുവത്തിൽ കാപ്പിച്ചെടികൾ നട്ടുപിടിപ്പിക്കാം എന്ന പ്രത്യേകതയുണ്ട്.

തണൽ കൂടുന്നതനുസരിച്ച് വളർച്ച നന്നാകുമെന്നാണ് റ�ോയിയുടെ കണ്ടെത്തൽ. സാധാരണ കാപ്പിയി നങ്ങളുടെ പ�ോലെ പക്കുവേരുകളില്ല. ആഴത്തിൽ പ�ോകുന്ന തായ്‌വേരുകളാണ്. അതുക�ൊണ്ടു തന്നെ റബ്ബർ മരങ്ങളുമായി മൽസരമില്ല. ഇരുപത് അടി അകലത്തിൽ നട്ട മരങ്ങൾക്കിടയിൽ മൂന്നു നിരയായും 15 അടി അകലത്തിൽ നട്ട മരങ്ങൾക്കിടയിൽ രണ്ടു നിരയായും കാപ്പി നട്ടു വളർത്താം. ഒരേക്കറിൽ 1800 കാപ്പിച്ചെടികൾ വരെ ഇടവിളയായി വളർത്താം. പതിനെട്ടു മാസമെത്തുമ്പോൾ കായ് പിടിച്ചു തുടങ്ങും. മൂന്നാം വർഷം മുതൽ ഒരു ചെടിയിൽ നിന്ന് ഒരു Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

47


www.krishijagran.com

കൃഷിമന്ത്രി വി.എസ് സുനിൽകുമാർ റ�ോയിയുടെ കാപ്പിത്തോട്ടം സന്ദർശിച്ചപ്പോൾ

'കാവേരി ' പ�ോലെയുളള ഇനങ്ങൾ ഇടവിളയായി വളർത്താൻ കഴിയു മെങ്കിലും അവയിൽ ഇലപ്പുറ്റ് ര�ോഗം വന്ന് നശിച്ചു പ�ോകുന്നത് കർഷകരെ നിരാശരാക്കിയിരുന്നു. എന്നാൽ റ�ോയി കണ്ടെത്തിയ ഈയിനത്തിൽ ഇലപ്പുറ്റ് ര�ോഗം കാര്യമായി ബാധിക്കാറില്ല. കാപ്പിക്കുരുവിന് നല്ല മുഴുപ്പും തൂക്കവും ദൃഢതയുമുണ്ട്. കയറ്റുമതിക്ക് അനുയ�ോജ്യമായ എഎ ഗ്രേഡാണ് 65 ശതമാനം ബീൻസും എന്നതിനാൽ നല്ല വിലയും കിട്ടും. തായ്‌വേരുകളുളളതുക�ൊണ്ട് കടുത്ത വേനലിലും നനയ്‌ക്കേണ്ടതില്ല. ഈയിനം കാപ്പി ഇടവിളയായി കൃഷി ചെയ്താൽ റബ്ബറിന്റെ ഉൽപാദനത്തിൽ കുറവ് വരുന്നില്ല. മൂന്നുനാലു വർഷത്തെ കൃഷി ക�ൊണ്ട് റബ്ബറിന് കൂടുതൽ കരുത്തുണ്ടാകുമെന്നും ഉത്പാദനം കൂടുമെന്നുമാണ് റ�ോയിയുടെ നിരീക്ഷണം.

പേരിൽ 2014-ൽ പുതിയ�ൊരു നഴ്‌സറി തുടങ്ങി. തൈകൾ മറ്റു നഴ്സ ‌ റികൾക്ക് വിതരണത്തിനായി നൽകിയാൽ അതിൽ കലർപ്പുണ്ടാക്കാനുളള സാധ്യതയുണ്ടെന്ന വിദഗ്ധ മുന്നറിയിപ്പ് പരിഗണിച്ച് ആവശ്യമുളള കർഷകർക്ക് കേരളത്തിലെവിടേയും നേരിട്ട് എത്തിച്ചുക�ൊടുക്കുകയാണ്. ഇതിനായി വിവിധ തട്ടുകളിലായുളള വാഹനവും രൂപകൽപന ചെയ്തിട്ടുണ്ട്. പാലാ, ക�ോട്ടയം, തിരുവനന്തപുരം എന്നിങ്ങനെ കേരളത്തിൽ പലയിടങ്ങളിലായി റ�ോയീസ് സെലക്ഷൻ-13 വേരു പിടിച്ചു കഴിഞ്ഞു. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗ�ോവ, കർണ്ണാടക എന്നിവിടങ്ങളിലും കർഷകർക്ക് തൈകൾ നൽകി വരുന്നുണ്ട്. ഓര�ോ വർഷവും കൂടുതൽ തൈകൾ ഉൽപ്പാദിപ്പിക്കാനുളള ശ്രമത്തിലാണ് റ�ോയി ആന്റണി.

സെലക്ഷൻ 13-ന്റെ ഗുണ വിശേഷങ്ങൾ അറിഞ്ഞ് എത്തുന്നവർ തൈകൾ ആവശ്യപ്പെട്ടത�ോടെ 'റ�ോയീസ് ' എന്ന

വളർച്ചയുടെ ഘട്ടത്തിൽ നൈട്രജൻ സമ്പുഷ്ടമായ വളങ്ങളും പിന്നീട് കൂടുതൽ

48

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

മണ്ണറിവ്‌

മണ്ണിലെ പുളി അകറ്റാൻ കാൽസ്യം

സ്യ വളർച്ചയ്ക്ക് ആവശ്യമായ മൂലകമാണ് കാൽസ്യം. മണ്ണിലെ അമ്ലത്വനില ചെടികളുടെ വളർച്ചയ്ക്ക് അനുകൂലമാക്കി നിർത്താനും കാൽസ്യം ഉപകരിക്കുന്നു. കേരളത്തിലെ മണ്ണ് അധികവും അമ്ലസ്വഭാവമുളളതാണ്. ഇതുവഴി കാൽസ്യത്തിന്റെ ലഭ്യത കുറയും; ഒപ്പം മറ്റു മൂലകങ്ങൾ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയാതെയും വരുന്നു. ഇത് മണ്ണിന്റെയും വിളകളുടെയും ഉൽപാദനക്ഷമത കുറയ്ക്കും. നെല്ല്, തെങ്ങ്, കുരുമുളക്, പയർ വിളകൾ തുടങ്ങി എല്ലാ വിളകൾക്കും കാൽസ്യം അടങ്ങിയ വസ്തുക്കൾ ചേർക്കണം. കേരളത്തിൽ ഇതിനുപയ�ോഗിച്ചു വരുന്ന പദാർത്ഥങ്ങളാണ് കക്ക, നീറ്റുകക്ക, കുമ്മായം, ഡ�ോളമൈറ്റ് എന്നിവ. കേരളത്തിലെ നെൽപാടങ്ങളിൽ ഒരു വിളക്കാലത്ത് ഹെക്ടറിന് 600 കി. ഗ്രാം. കുമ്മായം ചേർക്കാനാണ് ശുപാർശ. ഇത് രണ്ട് തവണയായി ചേർക്കണം. ആദ്യ ഉഴവിന�ൊപ്പം 350 കി.ഗ്രാമും നടീലിനു ശേഷം 250 കി.ഗ്രാമും. രണ്ടു തവണയായി വേണം കുമ്മായം ചേർക്കാൻ. കുമ്മായം ചേർത്ത് ഒരാഴ്ച കഴിഞ്ഞേ രാസവളപ്രയ�ോഗം പാടുളളൂ. തെങ്ങൊന്നിന് ഒരു വർഷം ഒരു കി.ഗ്രാം നിരക്കിൽ കുമ്മായമ�ോ ഡ�ോളമൈറ്റോ ചേർക്കാം. കുരുമുളക് ക�ൊടിക്ക് അര കില�ോയാണ് ശുപാർശ. ഇങ്ങനെ ഓര�ോ വിളയുടേയും ശുപാർശയുടെ അല്ലെങ്കിൽ മണ്ണുപരിശ�ോധനയുടെ അടിസ്ഥാനത്തിൽ കുമ്മായം ചേർക്കുന്നത് മണ്ണിന്റേയും വിളകളുടേയും ഉൽപാദനക്ഷമത മെച്ച പ്പെടുത്തും.

പൂക്കളുണ്ടാവാൻ പ�ൊട്ടാഷ് വളങ്ങളുമാണ് നൽകുന്നത്. കുറഞ്ഞ അളവിൽ പല പ്രാവശ്യമായി വളം നൽകുന്നതാണ് ചെടികൾക്ക് നല്ലതെന്നാണ് റ�ോയിയുടെ അനുഭവം. ഒരു പിടിയിൽ കൂടുതൽ വളം ഒരു പ്രാവശ്യം നൽകാറില്ല. ഏതു വിളയായാലും ഇടവിള കണ്ടെത്തണമെന്ന അഭിപ്രായമാണ് റ�ോയിക്ക്. തെങ്ങിൻ ത�ോപ്പിൽ ഇടവിളയായി റ�ോബസ്റ്റ കാപ്പി കൃഷി ചെയ്യുന്നുണ്ട്. പന്നിയൂരിനു പുറമേ, കരിമുണ്ട, കുരിയിലമുണ്ടി എന്നിങ്ങനെ ചൂടിനെ പ്രതിര�ോധിക്കാനും തണലിൽ വളരാനും കഴിയുന്ന കുരുമുളക് ക�ൊടികളാണ് കാപ്പിക്കു പുറമെ റ�ോയിയുടെ പ്രിയപ്പെട്ട വിളകൾ. നബാർഡിന് കീഴിൽ കേരളത്തിൽ പുതിയ കാർഷിക�ോൽപ്പാദക കമ്പനികൾ രൂപീകരിച്ചപ്പോൾ വയനാട്ടിലെ കാപ്പി കർഷകർക്കു വേണ്ടി റ�ോയി ആന്റണിയുടെ നേതൃത്വത്തിൽ റ�ോയി വെ കഫെ എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ചു. കേരളത്തിലെ മറ്റിടങ്ങളിലുളള കാപ്പി കർഷകരും ഈ ഉൽപാദന കമ്പനിയ�ോട് ചേർന്ന പ്രവർത്തിക്കുന്നുണ്ട്. കാപ്പി കൃഷിയെ ലാഭകരമാക്കുന്നതിന് വരും കാലങ്ങളിൽ വെ കഫേയ്ക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. ഇപ്പോൾ നഴ്സ ‌ റിയ്ക്കും കൃഷിക്കുമ�ൊപ്പം ഉൽപാദക കമ്പനിയുടെ പ്രവർത്തനത്തിൽ കൂടി വ്യാപൃതനായിരിക്കുകയാണ് റ�ോയി. Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

49


പുതുവിളകൾ

www.krishijagran.com

ന�ോക്കട്ടെ രമേശൻ പേരൂൽ കൃഷി അസിസ്റ്റന്റ് പെരിങ്ങോം വയക്കര കണ്ണൂർ

'ന�ോൾക്കോൾ' ഒരു കൈ

ക�ോ

ൾറാബി നമുക്ക് പുതുമുഖമാണ്. കാബേജ് വർഗ്ഗത്തിൽപ്പെട്ട ശീതകാല പച്ചക്കറിവിളയാണ് ക�ോൾറാബി. ചെടി ചെറുപ്രായത്തിൽ കാഴ്ചയിൽ ക�ോളിഫ്ള ‌ വർ പ�ോലെ. വലുതാകുന്തോറും മണ്ണിന് മുകളിലായി കാണ്ഡം വീർത്തു വരുന്നു. ഏതാണ്ട് ഒരു പന്ത് പ�ോലെ. ക�ോളിഫ്ള ‌ വറിന്റെ പൂവാണ് ഭക്ഷ്യയ�ോഗ്യമെങ്കിൽ ക�ോൾറാബിയുടെ വീർത്തുവരുന്ന തണ്ടാണ് പച്ചക്കറിയായി ഉപയ�ോഗിക്കുന്നത്. കാബേജും ക�ോളിഫ്ള ‌ വറും കൃഷിചെയ്യുന്നതിന് സമാനമാണ് ക�ോൾറാബിയുടെ കൃഷിയും. നവംബർ-ഡിസംബർ മാസത്തെ കുളിരുളള കാലമാണ് കൃഷിയ്ക്ക് അനുയ�ോജ്യം. തവാരണകളിൽ വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കി പ്രധാന കൃഷിയിടത്തിലേക്കോ കൂടകളിലേക്കോ മാറ്റി നടാം. വെളളക്കെട്ടില്ലാത്ത നീർവാർച്ചയുളള ജൈവാംശം കൂടുതലുളള മണ്ണാണ് അഭികാമ്യം. നേരിയ ത�ോതിൽ രാസവളം നൽകാം. ചുരുങ്ങിയത് 6 മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്. ക്രമാതീതമായ ചൂട് നല്ലതല്ല. ദിവസവും നനയ്ക്കണം. ചുവട്ടിൽ വെളളം തളം കെട്ടി നിൽക്കാൻ ഇട വരരുത്. രണ്ടാഴ്ചയില�ൊരിക്കൽ വളപ്രയ�ോഗം നടത്താം. രണ്ട് മാസമാണ് വിളക്കാലം. അധികം മൂപ്പെത്തുന്നതിനു മുമ്പ് വിളവെടുക്കണം. മൂപ്പെത്തിയാൽ തണ്ടിന് നാരു കൂടുതലാണ്. നന്നായി വളർന്നാൽ പന്ത് പ�ോലെ തടിച്ച തണ്ടിന് 5 മുതൽ 8 സെ.മീ. വരെ വ്യാസം ഉണ്ടായിരിക്കും. അഴുകൽ ര�ോഗവും തുരപ്പൻ പുഴുക്കളുമാണ് പ്രധാന ശത്രുക്കൾ. അഴുകലിന് പ്രതിവിധിയായി സ്യൂഡ�ോമ�ോണസ് ലായനിയും പുഴുക്കൾക്കെതിരെ വേപ്പെണ്ണ ലായനിയും തളിക്കാം. ന�ോൾക�ോൾ എന്ന പേരിലും ക�ോൾറാബി അറിയപ്പെടുന്നു. 50

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

രണ്ട് മാസമാണ് വിളക്കാലം. അധികം മൂപ്പെത്തുന്നതിനു മുമ്പ് വിളവെടുക്കണം. മൂപ്പെത്തിയാൽ തണ്ടിന് നാരു കൂടുതലാണ്. നന്നായി വളർന്നാൽ പന്ത് പ�ോലെ തടിച്ച തണ്ടിന് 5 മുതൽ 8 സെ.മീ. വരെ വ്യാസം ഉണ്ടായിരിക്കും

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

51



www.krishijagran.com

വിശദാംശങ്ങൾ എവിടെ ലഭിക്കും ?

ആലപ്പുഴ 0477-2252367 ക�ോട്ടയം 0481-2566823 എറണാകുളം 0484-2394476 തൃശ്ശൂർ 0487-2331132 മലപ്പുറം 0494-2666428 പാലക്കാട് 0491-2815245 ക�ോഴിക്കോട് 0495-2383780 കണ്ണൂർ 0497-2731081 വയനാട് 0493-6255214 കാസർഗ�ോഡ് 0467-2282537

വിദ്യാനന്ദൻ, ഇലന്തൂർ ഉൾനാടൻ ജലാശയത്തിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുകയാണ് മത്സ്യ സമൃദ്ധി പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന ഫിഷറീസ് വകുപ്പ്, മത്സ്യ കർഷകവികസന ഏജൻസി എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ചെമ്മീൻ, ഞണ്ട്, സംയ�ോജിത മത്സ്യകൃഷി, പടുതാക്കുളങ്ങളിലെ കൃഷി, മാതൃകാ മത്സ്യഫാമുകൾ സ്ഥാപിക്കൽ, കരിമീൻ ഹാച്ചറികൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നൂതന കൃഷിരീതികളായ കൂട്ടു കൃഷി, വളപ്പു കൃഷി (പെൻകൾച്ചർ) എന്നിവയ്ക്കും സഹായമുണ്ട്. കർഷകർക്ക് സൗജന്യമായി കട്ല ‌ , ര�ോഹു, മൃഗാൽ, ഗ്രാസ് കാർപ്പ് എന്നിവ പഞ്ചായത്തുതലത്തിൽ സൗജന്യമായി ലഭ്യമാക്കും. കൂടാതെ തീറ്റ സബ്സ ‌ ിഡിയും പരിശീലനവും നൽകുന്നുണ്ട്.

കന്നുകാലികളുടെ കുളമ്പ് എങ്ങനെയെല്ലാം സംരക്ഷിക്കാം ? രാമഭദ്രൻ നായർ, പാലാരിവട്ടം കുളമ്പുകൾ കന്നുകാലികളുടെ ആര�ോഗ്യത്തിന്റെ കണ്ണാടിയാണ്. കുളമ്പ് സംരക്ഷിക്കാൻ വിവിധ മാർഗങ്ങളുണ്ട്. ഇതില�ൊന്നാണ് ഫുട്ട് ബാത്ത് (Foot bath). ഇവിടെ കുളമ്പുകൾക്കിടയിൽ കാണുന്ന ര�ോഗാണുക്കളെ അണുനാശിനി ഉപയ�ോഗിച്ച് നശിപ്പിക്കുന്നു. നേർപ്പിച്ച 10 ശതമാനം ഫ�ോർമലിൻ ലായനിയിൽ പശുക്കളുടെ കുളമ്പുകൾ മാത്രം മുക്കിവയ്ക്കുകയാണിതിൽ ചെയ്യുക. ത�ൊഴുത്ത് സദാ ഉണങ്ങിയതും വായു സഞ്ചാരമുളളതുമാക്കി സൂക്ഷിക്കുക. ശരിയായ തീറ്റക്രമം പാലിക്കുന്നത് കുളമ്പുകളുടെ ആര�ോഗ്യത്തിന് നിർബന്ധമാണ്. തീറ്റക്രമത്തിൽ പെട്ടെന്ന് മാറ്റം വരുത്തിയാൽ അവ കുളമ്പുകളുടെ വളർച്ചയെ സ്വാധീനിക്കും. ഉണക്കപ്പുല്ല് തീറ്റയിൽ ഉൾപ്പെടുത്തുക. വളർച്ച കൂടുതലുളള കുളമ്പ് നിശ്ചിത അളവിൽ ഒരു വെറ്ററിനറി ഡ�ോക്ടറുടെ നിർദ്ദേശാനുസരണം മുറിക്കുക.

വിശദവിവരങ്ങൾക്ക് , സ്‌പെഷ്യൽ ആഫീസർ മത്സ്യസമൃദ്ധി, ഫിഷറീസ് ഡയറക്ടറേറ്റ് വികാസ് ഭവൻ, തിരുവനന്തപുരം ഫ�ോൺ : 0471-2308295 കൂടാതെ വിവിധ ജില്ലകളിലെ വരിക്കാരുടെ സൗകര്യാർത്ഥം മത്സ്യകർഷക വികസന ഏജൻസികളുടെ ജില്ലാതല ഫ�ോൺ നമ്പറുകളും ഇവിടെ ചേർക്കുന്നു. തിരുവനന്തപുരം 0471-2464076 ക�ൊല്ലം 0474-2792850 പത്തനംതിട്ട 0468-2223134 Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

53




യ�പ്പുര

www.krishijagran.com

കെ.എസ്‌ഉദയകുമാർ

കെ.എൽ.ഡി ബ�ോർഡ് അഗ്രിക്കൾച്ചറൽ എഞ്ചിനിയറാണ് ലേഖകൻ, ഫ�ോൺ: 9446004363, 9447452227

നെൽകൃഷിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും ഊർജ്ജ വിനിയ�ോഗവും ക�ൊയ്ത്തിനു വേണ്ടിയാണ് ഉപയ�ോഗിക്കുന്നത് ഒരു ഹെക്ടർ പാടത്തുനിന്നും നെൽക്കറ്റകൾ ക�ൊയ്‌തെടുക്കാൻ ഏകദേശം 310 മണിക്കൂർ മനുഷ്യാധ്വാനം വേണ്ടി വരും

ക�ൊയ്ത്തിന് ചെറുയ�ങ്ങൾ

നെ

ൽകൃഷിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും ഊർജ്ജ വിനി യ�ോഗവും ക�ൊയ്ത്തിനു വേണ്ടിയാണ് ഉപയ�ോഗിക്കുന്നത് ഒരു ഹെക്ടർ പാടത്തുനിന്നും നെൽക്കറ്റകൾ ക�ൊയ്‌തെടുക്കാൻ ഏകദേശം 310 മണിക്കൂർ മനുഷ്യാധ്വാനം വേണ്ടി വരും. കൈക�ൊണ്ട് ക�ൊയ്ത്ത് നടത്തുമ്പോൾ ഏകദേശം 5 മുതൽ 15 ശതമാനം വരെ നെൽമണികൾ പാടത്തു നഷ്ടപ്പെടും. ഈ നഷ്ടം പകുതിയായി കുറയ്ക്കാൻ യ�ക്കൊയ്ത്ത് സഹായിക്കും. നിലവിൽ കേരളത്തിലെ നെൽപ്പാടങ്ങളിൽ ക�ൊയ്ത്തു യ�ങ്ങളുടെ പ്രവർത്തനത്തിനുളള പ്രധാന തടസ്സങ്ങൾ ഇവയാണ്. •

യ�ങ്ങളുടെ ഉയർന്ന മുതൽ മുടക്ക്

നിരപ്പില്ലാത്ത തുണ്ടുകളായി തിരിക്കപ്പെട്ട ചെറിയ നെൽപ്പാടങ്ങൾ.

വിളവെടുപ്പുസമയത്തെ പാടങ്ങളിലെ വെളള ക്കെട്ടും ചെളിയും.

അനുയ�ോജ്യമായ ചെറുയ�ങ്ങളുടെ അപ ര്യാപ്തത, അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുളള സൗകര്യക്കുറവ് എന്നിവയാണ്.

പാലക്കാട്, ആലപ്പുഴ, ജില്ലകളിലെ വിശാലമായ പാടശേഖരങ്ങളിൽ ശക്തി കൂടിയ കമ്പയിൻ ഹാർവസ്റ്ററുകൾ ഉപയ�ോഗിക്കുന്നുണ്ടെങ്കിലും ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം പരമാവധി 10 കുതിരശക്തി വരെയുളള ക�ൊയ്ത്ത് യന്ത്രങ്ങൾ ആണ് അഭികാമ്യം. ല�ോകരാജ്യങ്ങളിൽ ഇത്തരം ക�ൊയ്ത്ത് യ�ങ്ങൾ ഏറ്റവും കൂടുതൽ ഉപയ�ോഗപ്പെടുത്തുന്നത് ജപ്പാൻ, ക�ൊറിയ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ്. കേരളത്തിലെ ചെറിയ നെൽപ്പാടങ്ങൾക്ക് ഏറ്റവും അനുയ�ോജ്യമായ ക�ൊയ്ത്തു യ�മാണ് ജപ്പാനിൽ പ്രാഥമിക രൂപകൽപന നടത്തി കാംക�ോ പുറത്തിറക്കിയിട്ടുളള ചെറിയ ക�ൊയ്ത്തു യ�ം. മറ്റു ചില കമ്പനികളും സമാനരീതിയിലുളള ചെറിയ ക�ൊയ്ത്തു യ�ം വിപണിയിൽ എത്തിച്ചിട്ടുണ്ട്.

പ്രധാന ഭാഗങ്ങൾ

പെട്രോൾ ഇന്ധനമായി ഉപയ�ോഗിക്കുന്ന 5 കുതിരശക്തിയുളള ഒറ്റ സിലിണ്ടർ-എയർകൂളർ എഞ്ചിനും, അതിന�ോടനുബന്ധിച്ചുളള ഗിയർ ബ�ോക്‌ സ്, കട്ടിംഗ് അസംബ്ലി എന്നിവ ചേർന്നതാണ് കാംക�ോ ക�ൊയ്ത്ത് യ�ം. മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന ഏകദേശം 120 സെന്റീ മീറ്റർ വീതിയുളള കട്ടിംഗ് ബ്ലൈഡ് 56

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

കേരളത്തിലെ ചെറിയ നെൽപ്പാടങ്ങൾക്ക് ഏറ്റവും അനുയ�ോജ്യമായ ക�ൊയ്ത്തു യ�മാണ് ജപ്പാനിൽ പ്രാഥമിക രൂപകൽപന നടത്തി കാംക�ോ പുറത്തിറക്കിയിട്ടുളള ചെറിയ ക�ൊയ്ത്തു യ�ം

യന്ത്രം മുന്നോട്ട് നീങ്ങുമ്പോൾ നെൽചുവടുകൾ കതിരുകള�ോട�ൊപ്പം കൃത്യമായി മുറിച്ചു മാറ്റപ്പെടുന്നു. മുറിച്ചു മാറ്റപ്പെടുന്ന നെൽക്കറ്റകൾ യ�ത്തിന്റെ ഒരു വശത്തേക്ക് മാറ്റി കൃത്യമായി അടുക്കിവയ്ക്കുകയും ചെയ്യുന്നു. എഞ്ചിൻ, കട്ടിംഗ് അസംബ്ലി, കൺവേയർ എന്നിവ ഉൾപ്പെട്ട യ�സംവിധാനം മുഴുവനായി രണ്ടു ടയറുകളിൽ മുന്നോട്ട് നീക്കത്തക്ക വിധമാണ് ക്രമീകരണം. കൈപ്പിടികളുടെ സഹായത്താൽ ഒരാൾക്ക് പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് പ്രസ്തുത ക�ൊയ്ത്തു യന്ത്രം. ഏകദേശം 240 സെന്റീ മീറ്റർ നീളവും 147സെന്റീ മീറ്റർ വീതിയും 90 സെന്റീ മീറ്റർ ഉയരവുമുളള കാംക�ോ-കുമ്പോട്ടക�ൊയ്ത്ത് യന്ത്രത്തിന് 120കില�ോ ഗ്രാം ഭാരമുണ്ട്. 120സെന്റീ മീറ്റർ വീതിയിൽ നെല്ല് ക�ൊയ്യാൻ ശേഷിയുളള ഈ യന്ത്രത്തെ മുന്നോട്ടും, പിന്നോട്ടും പ്രവർത്തിപ്പിക്കാനാകും.

പാടത്ത് യ�ം എത്തി ക്കഴിഞ്ഞാൽ കട്ടർ ബാറുകൾ പ്രവർത്തിപ്പിച്ചു തുടങ്ങുക. കൈപ്പിടികളുെടയും, ആക്‌സിലേറ്ററിെ�യും സഹായത്താൽ വേഗത ക്രമീകരിച്ച് മുന്നോട്ടു നീങ്ങുമ്പോൾ മുന്നിലെ 120 സെന്റീ മീറ്റർ വീതിയിൽ ഘടിപ്പിച്ചിരിക്കുന്ന കട്ടർ ബ്ലൈഡിലേക്ക് ബ�ോർഡുകളിലൂടെ എത്തുന്ന നെൽചുവടുകൾ അരിഞ്ഞു മാറ്റപ്പെടുകയും, കട്ടർ ബാറിനു സമാന്തരമായി തിരിയുന്ന കൺവെയർ ബെൽറ്റിലൂടെ നെൽചുവടുകൾ കതിരുകള�ോട�ൊപ്പം യ�ത്തിന് ഒരു വശത്തായി അടുക്കുന്നു. ഇപ്രകാരം നിരയായി അടുക്കി വയ്ക്കപ്പെടുന്ന നെൽക്കറ്റകൾ ശേഖരിച്ച് കറ്റയും, നെല്ലും വേർതിരിക്കാം. ഇത്തരം ചെറുകിട ക�ൊയ്ത്ത് യ�ങ്ങൾ കർഷകർക്ക് ഉപയ�ോഗിക്കാൻ കഴിഞ്ഞാൽ തന്നെ 80 ശതമാനത്തോളം മനുഷ്യാധ്വാനവും ക�ൊയ്ത്തിനു വേണ്ടി വരുന്ന ചിലവിന്റെ 60 ശതമാനവും ലാഭിക്കാൻ കഴിയും. ഏകദേശം 50,000 രൂപ മുടക്കുമുതലുളള ക�ൊയ്ത്തു യ�ങ്ങൾ വാങ്ങുമ്പോൾ കർഷകർക്ക് സർക്കാർ സബ്‌ സിഡി ലഭിക്കുന്നതാണ്. നെൽകൃഷിയുളള പഞ്ചായത്തുകളിലെ പാടശേഖര സമിതികൾക്കോ, കുടുംബശ്രീ യൂണീറ്റുകൾക്കോ ഇത്തരം ചെറുയ�ങ്ങൾ വാങ്ങാനും അറ്റകുറ്റ പ്പണികൾക്കു വേണ്ട സൗകര്യം ഒരുക്കി ക�ൊയ്ത്ത് അനായാസമാക്കാനും കഴിയും.

പ്രവർത്തനം

നടന്നു പ്രവർത്തിപ്പിക്കാവുന്ന ചെറിയ ക�ൊയ്ത്തു യന്ത്രങ്ങളെല്ലാം പെട്രോൾ എഞ്ചിന�ോ, പെട്രോളിൽ സ്റ്റാർട്ടാക്കി മണ്ണെണ്ണയിൽ പ്രവർത്തിപ്പിക്കാവുന്ന എഞ്ചിൻ ഉപയ�ോഗിച്ചോ ആണ് പ്രവർത്തിപ്പിക്കുന്നത്. ക�ൊയ്ത്ത് നടത്തേണ്ട Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

57


പുസ്തകപരിചയം

www.krishijagran.com

വിളകൾ

കൃഷി

വിസ്മൃതിയിലായ

വീട്ടുവളപ്പിലും മട്ടുപ്പാവിലും

മുതിര

ട്ടുവളപ്പിലും മട്ടുപ്പാവിലും വീ പച്ചക്കറിത്തോട്ടവും ഔഷധ സസ്യങ്ങളും മറ്റു ചെടികളും നട്ടുവളർത്താൻ

പരിശീലിപ്പിക്കുന്ന പ്രായ�ോഗിക പാഠങ്ങൾ ഉൾക്കൊളളിച്ചിട്ടുളള പുസ്തകമാണ് 'കൃഷി വീട്ടുവളപ്പിലും മട്ടുപ്പാവിലും'. വിഷമയം നിറഞ്ഞ പച്ചക്കറികളുടെ കൈപ്പിടിയിലാണ് നമ്മുടെ അടുക്കള. സമയമില്ലായ്മയും സ്ഥലമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് അയൽ നാടുകളിൽ നിന്നു വരുന്ന കീടനാശിനികളിൽ മുങ്ങിപ്പൊങ്ങിയ പച്ചക്കറികളേയും പഴങ്ങളേയും നാം സന്തോഷത്തോടെ സ്വീകരിക്കുന്നത്. വീട്ടാവശ്യത്തിനുളള പച്ചക്കറികൾ വീട്ടിൽത്തന്നെ വിളയിക്കാൻ കുറച്ചു മനസ്സു വച്ചാൽ മതിയാകും.

യറുവിളകളിൽ പ്രധാനിയാണ് മുതിര. വരണ്ട കാലാവസ്ഥയിലും അനായാസം കൃഷി ചെയ്യാം. ദക്ഷിണേന്ത്യയിലാണ് മുതിര�ഷി കൂടുതൽ മുതിരയിൽ നിവർന്നു വളരുന്നതും പടർന്നു വളരുന്നതുമായ ഇനങ്ങൾ ഉണ്ട്. മനുഷ്യർക്കെന്നതുപ�ോലെ കുതിരകൾക്കും കന്നുകാലികൾക്കും മികച്ച തീറ്റയാണ്. ക്ഷാരമണ്ണ് ഒഴികെ എവിെടയും മുതിര�ഷി ചെയ്യാം. ജൂലായിൽ കൃഷിയിറക്കി ഒക്‌ട�ോബർ - ഡിസംബർ മാസമടുക്കുമ്പോൾ വിളവെടുക്കാം. കേരളത്തിൽ മുണ്ടകൻ വിളകൾ ഞാറ്റടിക്കുശേഷം മുതിരകൃഷി ചെയ്യുന്ന വേനലിനെ അതിജീവിക്കാനും മുതിരയ്ക്ക് കഴിയും. നിലമ�ൊരുക്കി വിത്തുവിതയ്ക്കാം. ഹെക്ടറിനു 30 ടൺ കാലിവഴം, 500 കി.ഗ്രാം കുമ്മായം, 125 കി.ഗ്രാം റ�ോക്ക് ഫ�ോസ്‌ഫേറ്റ് എന്നിങ്ങനെയാണ് വിള ശുപാർശ. വിതച്ച് നാലു മാസം ക�ൊണ്ട് വിളവെടുക്കാം. ചെടി ചുവട�ോടെ പിഴുതെടുത്ത് കളങ്ങളിൽ നിരത്തി വടി ക�ൊണ്ട് തല്ലി വിത്ത് ക�ൊഴിച്ചെടുക്കാം.

ഇനി കൃഷിചെയ്യാൻ സ്ഥലമില്ലെങ്കിലും വിഷമിക്കേണ്ട. മട്ടുപ്പാവു കൃഷി പരീക്ഷിക്കാവുന്നതാണ്. കാർഷിക മാധ്യമ രംഗത്ത് 30 വർഷത്തോളം അനുഭവ പരിചയമുളള കൃഷി ജ�ോയിന്റ് ഡയറക്ടറും ഫാം ഇൻഫർമേഷൻ ബ്യൂറ�ോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസറും ഇപ്പോൾ 'കൃഷി ജാഗരൺ' മലയാളം മാസികയുടെ എഡിറ്ററുമായ സുരേഷ് മുതുകുളമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വികസന�ോന്മുഖ പത്രപ്രവർത്തന രംഗത്ത് നിർണ്ണായകമായ 'കാർഷിക രംഗം' പംക്തിക്ക് തുടക്കം കുറിച്ച മാതൃഭൂമി ദിനപ്പത്രത്തിന്റെ മാതൃഭൂമി ബുക്സ ‌ ാണ് പുസ്തകത്തിന്റെ പ്രസാധകർ. വില : 160 രൂപ ഫ�ോൺ: 0495-2765381, 2765388 E-mail-mbibooks@mpp.co.in

58

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

59


അഗ്രി ഹെൽപ്പ്‌

www.krishijagran.com

ചക്കയും ഉത്പന്നങ്ങളും

അന്താരാഷ്ട്ര

ശില്പശാല വയനാട്ടിൽ

വിഷ്ണു എസ്.പി

എഫ്.ഐ.ബിയിൽ കൃഷി ഓഫീസറാണ് ലേഖകൻ, ഫ�ോൺ: 9809055302

കേ

രള കാർഷിക സർവ്വകലാശാല പ്രാദേശിക ഗവേഷണകേ�മായ വയനാട്ടിലെ അമ്പലവയൽ വച്ച് 2017 ആഗസ്റ്റ് 9 മുതൽ 14 വരെ ചക്കയും അവയുടെ ഉത്പന്നങ്ങളെയും കുറിച്ച് ഒരു അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നു. കർഷകർക്കും പ�ൊതുജനങ്ങൾക്കും ചക്കപ്പഴത്തെയും അതിന്റെ അനന്തസാധ്യതകളെയും കുറിച്ചുളള പരിജ്ഞാനം നൽകുക എന്നതാണ് ശില്പശാലയുടെ ഉദ്ദേശം. ചക്കയുടെയും ഉത്പന്നങ്ങളുടെയും വാണിജ്യാടിസ്ഥാനത്തിലുളള വികസനം ഉന്നമിട്ടുളള ചർച്ചകളും സെമിനാറുകളും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും.

പ്രജനനരീതികളിൽ വൈദഗ്ധ്യമുളളവരുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കുകയും ഗുണമേ�യുളള തൈകൾ വിതരണം ചെയ്യുന്നതിന് സജ്ജമാക്കുകയും ചെയ്യുക • ചക്കയുടെയും ഉത്പന്നങ്ങളുടെയും സാമ്പത്തികവും ആര�ോഗ്യകരവുമായ ഗുണങ്ങളെക്കുറിച്ച് ബ�ോധവത്ക്കരണം നടത്തുക. • സാങ്കേതികവിളകളുടെയും വിജ്ഞാനത്തിന്റെയും കൈമാറ്റം ശില്പശാലയ്ക്കു പുറമേ പ�ൊതുജനങ്ങൾക്കും കർഷകർക്കുമായി മറ്റു പല പരിപാടികളും ഇതിന�ോടനുബന്ധിച്ച് സജ്ജമാക്കുന്നുണ്ട്. ചക്കയുടെ സംസ്ക ‌ രണവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികൾ 2000 പേർക്കായി ഒരുക്കുന്ന ചക്കസദ്യ, പാചകമൽസരം, ഫ�ോട്ടോ എക്‌സ്ബിഷൻ എന്നിവ ഇതിൽപ്പെടും. വയനാട് സംഘടിപ്പിക്കാറുളള പുഷ്പപ്രദർശനമായ പൂപ്പൊലി മാതൃകയിൽ ഉളള പഴവർഗ്ഗങ്ങളുടെയും പുഷ്പങ്ങളുടെയും ഒരു പ്രദർശനവും ഇത�ോട�ൊപ്പം ഉണ്ടായിരിക്കും. നൂറിലധികം രാജ്യാന്തര പ്രദർശന സ്റ്റാളുകളും ശില്പശാലയിൽ ഒരുക്കുന്നുണ്ട്.

ശില്പശാലയുടെ ലക്ഷ്യങ്ങൾ •

• •

ചക്കയുടെ വ്യാവസായികാടിസ്ഥാനത്തിലുളള കൃഷിയുടെ സാധ്യതകളും സാങ്കേതികവിദ്യകളും ജനങ്ങളിലെത്തിക്കുക ഉത്പന്നസംസ്‌കരണത്തിലൂടെ വരുമാന വർദ്ധനവിനുളള മാർഗ്ഗങ്ങൾ കർഷകർക്കും സംരംഭർക്കും സംജാതമാക്കുക ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് തുടങ്ങി 60

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

ഓർഗാനിക് വേൾഡ് ക�ോൺഗ്രസ് ന�ോയിഡയിൽ

സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ജൈവകൃഷിയിൽ ഏർപ്പെട്ടിട്ടുളള കർഷകർക്കും സംരംഭകർക്കും അവരുടെ സാങ്കേതിക വിദ്യകൾ കൈമാറുന്നതിനുളള വേദിയായാണ് മൂന്നുവർഷത്തില�ൊരിക്കൽ ഈ മേള നടത്തുന്നത്. അവസാനമായി ഓർഗാനിക് ക�ോൺഗ്രസ് നടത്തിയത് 2014-ൽ ടർക്കിയിൽ ആയിരുന്നു. മൂന്നുവർഷത്തിനുളളിൽ ല�ോകവിപണിയിൽ ഇന്ത്യയിൽ നിന്നുളള ജൈവഉൽപന്നങ്ങൾക്ക് വൻ ഡിമാന്റ് തന്നെ ഉണ്ടായിട്ടുണ്ട്. അതുക�ൊണ്ടുതന്നെ 19-ാം ജൈവക�ോൺഗ്രസിന്റെ ഇതിവൃത്തം ജൈവഭാരതത്തിലൂടെ ജൈവല�ോകം എന്നതാണ്.

പത്തൊൻപതാമത് ഓർഗാനിക് വേഡ് ക�ോൺഗ്രസ്സ് 2017 നവംബർ 9 മുതൽ 11 വരെ ഗ്രേറ്റർ ന�ോയിഡയിലെ ഇന്ത്യാ എക്സ ‌ ്‌പ�ോ സെന്ററിൽ വച്ച് നടക്കു�. മൂന്നു വർഷത്തില�ൊരിക്കൽ സംഘടിപ്പിക്കുന്ന ഓർഗാനിക് വേൾഡ് ക�ോൺഗ്രസ് ആദ്യമായാണ് ഇന്ത്യയിൽ വച്ച് നടത്തുന്നത്. ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ഓർഗാനിക് അഗ്രികൾച്ചർ മൂവ്‌മെന്റ് , ഓർഗാനിക് ഫാമിങ് അസ�ോസിയേഷൻ ഓഫ് ഇന്ത്യ, പിഡിഎ ട്രേഡ് ഫെയർ എന്നിവർ

എൺപതുകളുടെ മദ്ധ്യകാലത്താണ് ജൈവകൃഷി എന്ന സങ്കൽപത്തിന് ഇന്ത്യയിൽ ആക്കം കൂടിയത്. ഓർഗാനിക് ക�ോൺഗ്രസിൽ ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നീ രാഷ്ട്രങ്ങളുടെ നൂതന ആശയങ്ങളും ജൈവകൃഷിയിലെ വഴിത്തിരിവുകളും വർണ്ണവിസ്മയമായിരിക്കും. വിവിധ രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞർ, കർഷകർ, സർക്കാർ, സർക്കാർ - ഇതര ഏജൻസികൾ എന്നിവർ മേളയിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ പവലിയനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പവലിയനും മേളയിൽ പങ്കെടുക്കുന്നതിന് സജ്ജമാകുന്നുണ്ട്. Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

61


അഗ്രി ഹെൽപ്പ്‌

www.krishijagran.com

സുഗന്ധ വ്യഞ്ജന വിള വികസനം ആനുകൂല്യങ്ങൾ

ഇനങ്ങൾ, ഗ്രാഫ്റ്റുകൾ, സ�ോയിൽലെസ്സ് നഴ്സ ‌ റികൾ, സൂക്ഷ്മ മൂലകങ്ങൾക്കും സെക്കന്ററി മൂലകങ്ങൾക്കുമുള്ള സഹായം, സ�ോയിൽ അമിലിയ�ോറൻസ്, അഗ്രോ സർവ്വീസ് സെന്റർ മുഖേന പ്രോഫൈലാക്ടിക് സ്‌പ്രേയിംഗ്, കുരുമുളക് വികസന സമിതികളുടെ പുനരുജ്ജീവനം എന്നീഘടകങ്ങൾ മുഖേന കൃഷിവകുപ്പ് ഈ വർഷം ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇഞ്ചി, മഞ്ഞൾ, ജാതി, ഗ്രാമ്പൂ എന്നീവിളകളുടെ ഇടവിള കൃഷിയും വിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള പരിപാടികളും ഇതിലൂടെ ഉദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയിൽ സുഗന്ധവ്യഞ്ജന വിളകൾക്ക് മുൻനിരസ്ഥാനമാണുള്ളത്. വിദേശനാണ്യം നേടിത്തരുന്നതിനു പുറമേ ജൈവ സുഗന്ധ വിളകളും മൂല്യവർദ്ധിതസുഗന്ധ ദ്രവ്യങ്ങൾക്കും മികവുറ്റ പ്രാധാന്യം സംസ്ഥാനകാർഷിക സമ്പദ് വ്യവസ്ഥയിൽ നിലവിലുണ്ട്. കുറഞ്ഞ ഉത്പാദനക്ഷമതയും, ഗുണനിലവാരത്തിലുള്ള പ�ോരായ്മയും, ര�ോഗങ്ങളും, ക്ഷുദ്രകീടങ്ങൾ തുടങ്ങിയവ മൂലമുള്ള കൃഷി നഷ്ടവും, വിളവെടുപ്പിനുശേഷമുള്ള നഷ്ടവും, വിലയിലുള്ള ഏറ്റക്കുറച്ചിലുകളും കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തെയും കൃഷിയെയും സാരമായി ബാധിക്കുന്നുണ്ട്. വിദേശ നാണ്യ സമ്പാദനത്തിനും കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുഗന്ധവിളകളുടെ ഉല്പാദനം ഉയർത്തേണ്ടത് അത്യന്താപേക്ഷിതമായി തീർന്നിരിക്കുകയാണ്.

വാഴയിലെ മാണപ്പുഴുവിനെതിരെ

'നന്മ'

കുരുമുളക് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായുള്ള വികേ�ീകൃത കുരുമുളക് നഴ്സ ‌ റികൾ, പുതിയ കുരുമുളക് ത�ോട്ടങ്ങൾ, നിലവിലുള്ള ത�ോട്ടങ്ങളുടെ പുനരുജ്ജീവനം, ഇടുക്കി ജില്ലയിൽ സമഗ്ര കുരുമുളക് വികസനം, കൂടുതൽ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള സഹായം, വെസിക്കുലർ ആർബസകുലർ മൈക്കോെ​െറസ (വി.എ.എം) പ്രോത്സാഹനം, കർഷകർ വികസിപ്പിച്ചെടുത്ത

തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തി ക്കുന്ന കേ� കിഴങ്ങു വിള ഗവേഷണ സ്ഥാപനം തയ്യാറാക്കിയ നന്മ എന്ന ജൈവ കീടനാശിനി വാഴയിലെ മാണപ്പുഴുവിനെ നിയ�ിക്കാൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു ലിറ്റർ വെളളത്തിൽ ഒരു കില�ോ ചാണകം കലക്കി അതിൽ 200 മില്ലി. 'നന്മ' ചേർത്ത് നന്നായി ഇളക്കുക. ചെത്തി വൃത്തിയാക്കിയ വാഴക്കന്നിൽ ഈ മിശ്രിതം പുരട്ടി തണലിലുണക്കുക. ഒരു ദിവസം വെയിലു ക�ൊണ്ടുണക്കിയ കുഴിയിൽ ഈ കന്ന് നടുക. രണ്ടാഴ്ച കഴിഞ്ഞ് ഒരു ലിറ്റർ വെളളത്തിൽ 20 മില്ലി 'നന്മ' കലക്കി പുതുനാമ്പിൽ വീഴാതെ ചെടിയുടെ അടിവശം നന്നായി നനയ്ക്കുക.

62

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

63





www.krishijagran.com

മേൽവളം (കി.ഗ്രാം/ ഏക്കറിന് )

ആദ്യമേൽവളം ചിനപ്പു പ�ൊട്ടുമ്പോൾ

യൂറിയ

രണ്ടാം മേൽവളം അടിക്കണ പരുവം

നാടൻ മൂപ്പു കുറഞ്ഞത്

മൂപ്പ് കൂടിയത്

നാടൻ മൂപ്പ് കുറഞ്ഞത്

മൂപ്പ് കൂടിയത്

10

15

20

10

15

20

-

-

6

12.5

15

എം.ഒ.പി -

ഊറിവന്നാൽ അത് ബാക്ടീരിയൽ ര�ോഗമാണെന്ന് അനുമാനിക്കാം. 20 ഗ്രാം ഒരു ലിറ്റർ എന്ന ത�ോതിൽ പുതിയ ചാണകം ഒരു ലിറ്റർ വെളളത്തിൽ കലക്കി അടിയാൻ വച്ച ശേഷം മുകളിലെ തെളി പാടത്തു തളിക്കുന്നത് ഇതിനെതിരെ ഫലപ്രദമാണ്. ഒരു ഏക്കറിന് 200 ലിറ്റർ തെളി വേണം. ര�ോഗം മറ്റു ഭാഗങ്ങളിലേക്ക് പകരാതിരിക്കാൻ ഒരു ഏക്കറിൽ 2 കി.ഗ്രാം എന്ന ത�ോതിൽ ബ്ലീച്ചിംഗ് പൗഡർ വിതറണം.

രണ്ടാം കൃഷിയിറക്കിയ കുട്ടനാടൻ പാടങ്ങളിൽ രണ്ടാം മേൽവളപ്രയ�ോഗവും സസ്യസംരക്ഷണവും വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം ചെയ്യാം.

തെങ്ങ്

ഇടവിളകൾക്ക് വളപ്രയ�ോഗവും കളയെടുപ്പും തുടരാം. പുതിയ തൈ നട്ട് മൂന്ന് മാസമായാൽ വളം ചേർക്കാം. ഒരു തൈയ്ക്ക് 5 കില�ോ ജൈവവളം ചേർക്കണം. ഒപ്പം പി.ജി.പി.ആർ. മിശ്രിതം-1 100-200 ഗ്രാം വീതം ചേർക്കുന്നത് തൈകൾ ആര�ോഗ്യത്തോടെ മണ്ണിൽ വേര�ോടാൻ സഹായിക്കും. ശരാശരി പരിപാലനത്തിൽ വളർത്താൻ ഉദ്ദേശിക്കുന്ന തൈകൾക്ക് 75 ഗ്രാം, 100 ഗ്രാം, 125 ഗ്രാം വീതവും നല്ല പരിപാലനത്തിൽ വളർത്തുന്നവയ്ക്ക് 110 ഗ്രാം, 175 ഗ്രാം, 200 ഗ്രാം വീതവും സങ്കരയിനങ്ങൾക്ക് 210, 275, 360 ഗ്രാം വീതവും യൂറിയ, സൂപ്പർ ഫ�ോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നീ വളങ്ങൾ യഥാക്രമം ചേർക്കണം. വളം തൈയ്ക്ക് ചുറ്റും വിതറി ക�ൊത്തി ചേർക്കുകയും കുഴിയുടെ വശങ്ങൾ നേരിയ കനത്തിൽ അരിഞ്ഞിറക്കുകയും വേണം.

പി.ജി.പി.ആർ 2 മിശ്രിതം ഇലകളിൽ തളിച്ചു ക�ൊടുക്കുന്നതും കുമിൾ ബാക്ടീരിയൻ ര�ോഗങ്ങൾ ക്കെതിരെ ഫലപ്രദമാണ്. ഇതിന്റെ ലഭ്യത അറിയാൻ വെളളായണി കാർഷിക ക�ോളേജിലെ മൈക്രോബയ�ോളജി വിഭാഗവുമായി ബന്ധപ്പെടുക. കതിർ നിരന്ന് പാൽ പരുവത്തിൽ ചാഴിയുടെ ഉപദ്രവമുണ്ടാകും. ചാഴിയ്‌ക്കെതിരെ ഗ�ോമൂത്രംകാന്താരി മിശ്രിതംതളിക്കുന്നതു പ�ോലുളള ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ കർഷകർ അവലംബിക്കാറുണ്ട്. രണ്ടാം വിളയ്ക്ക് മൂപ്പേറിയ വിത്തുകൾ ഉപയ�ോഗിക്കുന്ന പറിച്ചു നടുന്ന പാടങ്ങളിൽ മുണ്ടകൻ ഞാറ്റടി ഒരുക്കേണ്ട സമയമാണിത്. പറിച്ചുനടേണ്ട ഭാഗത്തിന്റെ പത്തില�ൊന്നു ഭാഗം ഞാറ്റടിയ�ൊരുക്കേണം. അതായത് ഒരേക്കറിന് പത്ത് സെന്റിൽ. യ�മുപയ�ോഗിച്ച് ഞാറുനടുന്നതിനായി പായ് ഞാറ്റടിയാണ് തയ്യാറാക്കുന്നതെങ്കിൽ ഒരു സെന്റ് മതി. സാധാരണ ഞാറ്റടിക്ക് സെന്റൊന്നിന് 40-50 കില�ോ ഗ്രാം ചാണകം വിതറി നിലം ഉഴുത് പരുവപ്പെടുത്തിയ ശേഷം വിത്തു വിതയ്ക്കാനുളള തവാരണകൾ തയ്യാറാക്കാം. ഒന്നാം വിള ക�ൊയ്‌തെടുക്കുന്ന പാടത്താണ് ഞാറ്റടി തയ്യാറാക്കേണ്ടതെങ്കിൽ നിലം പാകമാകാൻ വേണ്ടി ചുരുങ്ങിയത് 10 ദിവസം സമയമെങ്കിലും ക�ൊടുക്കണം. Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

വലിയ തെങ്ങുകൾക്ക് മഗ്നീഷ്യം സൾഫേറ്റ് 500 ഗ്രാം വീതം ഈ മാസം ചേർക്കാം. ഏപ്രിൽ, മെയ് മാസം നട്ട പച്ചിലവളച്ചെടികൾ പിഴുത് മണ്ണിൽ ചേർക്കണം. കൂമ്പ് ചീയൽ ര�ോഗം ബാധിച്ച തെങ്ങുകളുടെ കൂമ്പോലകൾ മഞ്ഞനിറമാകും. കൂമ്പോല വെട്ടി മാറ്റി മണ്ടയുടെ ചീഞ്ഞ ഭാഗം ചെത്തി വൃത്തിയാക്കി ബ�ോർഡ�ോകുഴമ്പ് തേച്ചശേഷം വായ് വിസ്താരമുളള ചട്ടി കമഴ്ത്തി വയ്ക്കുക. പ�ോളിത്തീൻ ഷീറ്റ് ക�ൊണ്ട് മൂടി കെട്ടരുത്.

കമുക് 67

വളപ്രയ�ോഗം നടത്താനുളള ജൈവവളമായി കാലിവളമ�ോ കമ്പോസ്റ്റോ പച്ചിലവളമ�ോ തടത്തിൽ ചേർക്കാം. 100 ദിവസത്തിനു ശേഷം 100 ഗ്രാം യൂറിയ,


ഞാറ്റുവേല

www.krishijagran.com

100 ഗ്രാം മസൂറിഫ�ോസ്, 120 ഗ്രാം പ�ൊട്ടാഷ് വീതം ഇടുക. മഹാളി ര�ോഗം കാണുന്ന ത�ോട്ടങ്ങളിൽ ഒരു ശതമാനം ബ�ോർഡ�ോ മിശ്രിതം തളിക്കണം. ര�ോഗം ബാധിച്ച് കേടായ അടയ്ക്കകൾ ശേഖരിച്ച് കത്തിക്കുക.

കളയെടുത്ത് ചാലുകളുടെ രണ്ടു വശത്തും വളം വിതറി അരിക് ചെറുതായി അരിഞ്ഞിറക്കുക. മഴ ആശ്രയിച്ചുളള കൃഷിയ്ക്ക് സെന്റ് ഒന്നിന് യൂറിയ 1 കി. ഗ്രാമും മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് 700 ഗ്രാമും 530 ഗ്രാമുമാണ്.

കശുമാവ്

ഏലം

ത�ോട്ടപരിചരണം, കളനിയ�ണം, തൈനടീൽ ഇവ തുടരാം. ആര�ോഗ്യം കുറഞ്ഞ് കെട്ടിപ്പിണഞ്ഞ് കിടക്കുന്ന ഉണക്കച്ചില്ലകൾ മുറിച്ചു മാറ്റുക. തടിതുരപ്പന്റെ ഉപദ്രവം ഉണ്ടോയെന്ന് ശ്രദ്ധിക്കുക. ചെറുതൈകളുടെ ചുവട്ടിൽ നിന്ന് ഒരു മീറ്റർ ഉയരം വരെ പ്രധാന തണ്ടിലുണ്ടാകുന്ന ചിനപ്പുകൾ മുറിച്ചു നീക്കണം.

വിത്ത് ശേഖരണത്തിന് പ്രാരംഭനടപടികൾ തുടരാം. അനുയ�ോജ്യമായ ത�ോട്ടങ്ങളിൽ അത്യുൽപാദനശേഷിയുളളതും ര�ോഗബാധ

വാഴ

ഓണത്തിന് മുഴുത്ത ആകർഷകമായ കുലകൾ ലഭിക്കാൻ ഓല, ചാക്ക്, വാഴയില എന്നിവയിലേതെങ്കിലും വച്ച് കുലയ്ക്ക് സംരക്ഷണം നൽകണം. മൂപ്പെത്തിയ കുലകൾ മുറിക്കാം. 3-4 മാസം പ്രായമായ ആര�ോഗ്യമുളള സൂചിക്കന്നുകൾ നിർത്തണം. കുല വെട്ടിയശേഷം ഇളക്കിയെടുത്ത കന്നുകളുടെ വേരുകൾ നീക്കി തണ്ട് അരയടി നീളത്തിൽ നിർത്തി മുറിച്ചശേഷം പച്ചച്ചാണക സ്ലറിയിൽ മുക്കി ചാരം പൂശി 3-4 ദിവസം വെയിലത്ത് ഉണക്കണം. പിന്നീട് രണ്ടാഴ്ച മഴ നനയാതെ ഉണക്കിയ ശേഷം നടാം. നേ�ന് നട്ട് മൂന്നാം മാസവും നാലാം മാസവും 65 ഗ്രാം വീതം യൂറിയയും 100 ഗ്രാം വീതം പ�ൊട്ടാഷും നട്ട് മൂ� മാസമായ പാളയൻക�ോടന് യൂറിയ, റ�ോക്ക് ഫ�ോസ്‌ഫേറ്റ്, പ�ൊട്ടാഷ് വളം എന്നിവ യഥാക്രമം 110, 500, 335 ഗ്രാം വീതവും മറ്റിനങ്ങൾക്ക് 200, 500, 335 ഗ്രാം വീതവും തടമ�ൊന്നിന് ചേർക്കണം. വാഴ നട്ട് അഞ്ചാം മാസം പിണ്ടിപ്പുഴുവിന്റെ ഉപദ്രവത്തിനും സാധ്യതയുണ്ട്. ഇതിനെതിരെ ബ്യൂവേറിയ എന്ന മിത്രകുമിളിന്റെ കൾച്ചർ ഫലപ്രദമാണ്. മിത്രകുമിളിന് അടുത്തുളള കൃഷി വിജ്ഞാന കേ�ത്തില�ോ കൃഷിവകുപ്പിന്റെ കീഴിലുളള സംസ്ഥാന ബയ�ോകൺട്രോൾ ലാബുമായ�ോ (0487 2374605) മുൻകൂർ ബന്ധപ്പെട്ട് ലഭ്യത ഉറപ്പാക്കുക. ഇലപ്പുളളി ര�ോഗം വ്യാപകമായ ത�ോട്ടങ്ങളിൽ ബ�ോർഡ�ോ മിശ്രിതം (1%), ഫലപ്രദമാണ്. കഠിനമായി ര�ോഗം ബാധിച്ച ഇലകൾ മുറിച്ചുമാറ്റുക.

മാവ്

പുതിയ ഒട്ടുതൈകൾ നടുന്നത് തുടരാം. കായ്ക്കുന്ന മരങ്ങൾക്ക് രണ്ടാം ഗഡു വളപ്രയ�ോഗം നടത്താം. മരത്തിൽ നിന്ന് 2.5-3 മീറ്റർ അകലത്തിൽ ചുറ്റിനും 25-30 സെ.മീ. ആഴത്തിൽ ചാലുണ്ടാക്കി രാസവളം ചേർത്ത് മണ്ണിട്ട് മൂടണം. വളമിടുന്ന സമയത്ത് മണ്ണിൽ ഈർപ്പമുെണ്ടന്ന് ഉറപ്പു വരുത്തണം. 3-5 വർഷം, 7-8 വർഷം, 8-10 വർഷം, 10 വർഷത്തിനു മുകളിൽ പ്രായമുളള മാവുകൾക്ക് യൂറിയ, മസൂറിഫ�ോസ്, പ�ൊട്ടാഷ് എന്നിവ യഥാക്രമം 100-90-100 ഗ്രാം, 250-425-200 ഗ്രാം, 400-360-400 ഗ്രാം, 500-900750 ഗ്രാം വീതം മരമ�ൊന്നിന് രണ്ടാം ഗഡുവായി ചേർക്കണം.

കൈതച്ചക്ക

രണ്ടാം ഗഡു വളപ്രയ�ോഗത്തിന് സമയമായി. 68

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

കുരുമുളക്

യില്ലാത്തതുമായ മാതൃചെടികൾ വിത്തുശേഖരണ ത്തിന് അടയാളപ്പെടുത്തണം. രണ്ടാമത്തെയ�ോ മൂന്നാമത്തേയ�ോ തവണ വിളവെടുക്കുമ്പോൾ ലഭിക്കുന്ന മൂത്തുപഴുത്ത കായ്കളാണ് വിത്തിന് ഏറ്റവും അനുയ�ോജ്യം. രണ്ടാം തവാരണകളിലേക്ക് പറിച്ചു നട്ട തൈകളുടെ പരിചരണം ശ്രദ്ധിക്കുക.

പുതുതായി നട്ട വളളികൾ വേരുപിടിച്ച് വളരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. വളരുന്ന തലകൾ താങ്ങുകാലിൽ ചേർത്തു കെട്ടി മുകളിലേക്ക് വളരുവാൻ സഹായിക്കണം. ദ്രുതവാട്ടത്തിനെതിരെ ഒരു ശതമാനം വീര്യമുളള ബ�ോർഡ�ോമിശ്രിതം തയ്യാറാക്കി ക�ൊടികളുടെ ഇലയിലും ചെറുതണ്ടിലും നന്നായി വീഴും വിധം തളിക്കണം. തിരികളിൽ പരാഗണം നടന്ന് മുളക് മണി പിടിച്ച് കഴിഞ്ഞശേഷം വേണം ഇങ്ങനെ മരുന്നു തളി നടത്താൻ. കുരുമുളകുമണി രൂപം ക�ൊണ്ടു തുടങ്ങുന്നത�ോടെ പ�ൊളളുവണ്ടിനെതിരെയും പ്രതിര�ോധ നടപടി ആരംഭിക്കാം. വേപ്പെണ്ണ, വേപ്പെണ്ണ വെളുത്തുളളി മിശ്രിതം തുടങ്ങിയ ജൈവ കീടനാശിനികൾ ഉപയ�ോഗിക്കാം.

ത�ോട്ടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കാം. ഇതിനു മുമ്പ് പുകപ്പുരയുടെ അറ്റകുറ്റ�ണികൾ എന്തെങ്കിലുമുണ്ടെങ്കിൽ നടത്താൻ മറക്കരുത്.

രണ്ടാം ഗഡു വളപ്രയ�ോഗം ഈ മാസം നടത്താം. 50 ഗ്രാം യൂറിയ, 150 ഗ്രാം സൂപ്പർ ഫ�ോസ്‌ഫേറ്റ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നിവ തടത്തിൽ വിതറി മണ്ണിട്ട് മൂടണം. ക�ോഴിക്കോടും അതുപ�ോലെയുളള പ്രദേശങ്ങളിലും 200, 105, 100 ഗ്രാം വീതം ചേർക്കണം. ക�ൊടിയുടെ പ്രധാന തണ്ടിൽ നിന്ന് 30 സെ.മീ. അകലത്തിൽ അർദ്ധവൃത്താകൃതിയിൽ ചാലുകളെടുത്ത് വളം വിതറി മണ്ണിട്ടു മൂടണം.

ഇഞ്ചി, മഞ്ഞൾ

കളയെടുപ്പ്, മണ്ണിടീൽ, പുതയിടൽ എന്നിവ ആവശ്യാനുസരണം നടത്താം. അവസാന വളപ്രയ�ോഗവും തുടരാം. ഇഞ്ചിക്ക് സെന്റൊന്നിന് നട്ട് 90 ദിവസം കഴിഞ്ഞ് 350 ഗ്രാം യൂറിയയും 500 ഗ്രാം പ�ൊട്ടാഷും നൽകണം. തടങ്ങളിലെ മണ്ണ് ചെറുതായി ഇളക്കി ചെടികളുടെ ഇടയിൽ നീളത്തിൽ ആഴം കുറഞ്ഞ ചാലു കീറി വളമിട്ടു മൂടണം. വളപ്രയ�ോഗത്തോടെ തടങ്ങളിൽ പച്ചിലപ്പുതയിടുകയും വാരം പിടിപ്പിക്കുകയും വേണം. ഇഞ്ചിയുടെ മൂടുചീയലും മഞ്ഞളിന്റെ കടചീയലും നിയന്ത്രിക്കാൻ ഒരു ശതമാനം വീര്യമുളള ബ�ോർഡ�ോ മിശ്രിതം തളിക്കാം. ര�ോഗം കൂടുതലായി കണ്ടാൽ തടങ്ങളിൽ ബ�ോർഡ�ോ മിശ്രിതം ഒഴിച്ചു ക�ൊടുക്കണം.

ജാതി, ഗ്രാമ്പൂ

രണ്ടാം വളപ്രയ�ോഗം നടത്താനുളള സമയമായി. ജാതിക്ക് യൂറിയ, റ�ോക്ക് ഫ�ോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നീ വളങ്ങൾ ഒരു വർഷം പ്രായമായ തൈയ്ക്ക് 25, 45, 45 ഗ്രാം വീതം ചേർക്കുക. രണ്ടു വർഷം പ്രായമായതിന് 50, 90, 90 ഗ്രാം വീതം 3-ാം വർഷം മുതൽ അളവ് ക്രമമായി കൂട്ടി 15 വർഷം മുതൽ ഇവ യഥാക്രമം 540, 625, 825 ഗ്രാം വീതം ചേർക്കാം. ഗ്രാമ്പുവിന് ഒരു വർഷം പ്രായമായവയ്ക്ക് 25, 45,45 ഗ്രാമും രണ്ടു വർഷം പ്രായമായതിന് 45, 70, 85 ഗ്രാം വീതവും മൂന്നാം വർഷം മുതൽ വളത്തിന്റെ അളവ് ക്രമമായി ഉയർത്തുക. 15 വർഷം പ്രായമായതിന് ഇവ യഥാക്രമം 325, 625, 625 ഗ്രാം വീതം ചേർക്കാം. മുതിർന്ന മരങ്ങൾക്ക് ചുവട്ടിൽ നിന്ന് ഒരു മീറ്റർ അകലെ വൃത്താകൃതിയിൽ ആഴം കുറഞ്ഞ ചാലുകളെടുത്ത് വളം ചേർക്കണം. കുമിൾ ര�ോഗം കാണുന്നെങ്കിൽ ബ�ോർഡ�ോ മിശ്രിതം തളിക്കണം.

കിഴങ്ങുവർഗങ്ങൾ

മേൽ വള പ്രയ�ോഗവും കളനീക്കലും തുടരാം. ഇടവിളകളുടെ വിളവെടുപ്പും ആരംഭിക്കുന്നു. Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

69



www.krishijagran.com

പാണാവള്ളി ബേ്ള ‌ ാക്കിലെ മികച്ച കർഷകനുള്ള അവാർഡ് പ്രസിദ്ധ സിനിമാനടൻ ശ്രീ. മമ്മൂട്ടി ശ്രീ നാസറിന് നൽകുന്നു

മറ്റൊന്ന് വീ�ത�ൊടിയിൽ കെട്ടിയുണ്ടാക്കിയ എട്ടു ടാങ്കുകൾ. ഈ ടാങ്കിലെ ജലമാണ് വീട്ടിലെ പച്ചക്കറികൾ നനയ്ക്കാനുപയ�ോഗിക്കുന്നത്. മത്സ്യങ്ങളുടെ വിസർജ്ജ്യാവശിഷ്ടങ്ങളടങ്ങിയ വെളളം ചെടികളുടെ വളർച്ചയ്ക്ക് ഉത്തമമാണ്. ടാങ്കുകളിലെ വെളളത്തിന്റെ പത്ത് ശതമാനവും ദിവസവും നനയ്ക്കാനെടുക്കുന്നു. ഉപയ�ോഗിക്കുന്ന അത്ര വെളളത്തിന് ആനുപാതികമായി വീണ്ടും ടാങ്ക് നിറയ്ക്കുന്നു. 3 മീറ്റർ നീളവും ഒന്നര മീറ്റർ വീതിയും അത്ര തന്നെ പ�ൊക്കവുമുളളതാണ് ടാങ്കുകൾ. ഒരു ടാങ്കിൽ 100 മത്സ്യക്കുഞ്ഞുങ്ങളായാണ് നിക്ഷേപിക്കുന്നത്. തില�ോപ്പിയാണ് ഏറ്റവും ലാഭം തരുന്ന മത്സ്യമെന്നാണ് നാസറിന്റെ പക്ഷം. ആറെട്ടു മാസത്തിനുളളിൽ വളർച്ചയെത്തും. പറമ്പിലെ കുളത്തിൽ ഗൗരാമി, ഷാർക് തുടങ്ങിയ ഇനങ്ങളെയാണ് വളർത്തുന്നത്.

തിരിച്ചറിഞ്ഞത�ോടെ ജൈവകൃഷിയിലേക്ക് മാറി. ചെറിയ ഒരു ഗ്രീൻ ഹൗസ് സ്ഥാപിച്ചാരുന്നു തുടക്കം. പാവൽ, പീച്ചിൽ, പയർ, വെളളരി, ചീര, കാപ്സ ‌ ിക്കം എന്നിവ മാറി മാറി കൃഷി ചെയ്തു. അത് വിജയമായി. അമ്പത് ചുവടു പാവൽ കൃഷിയിൽ നിന്ന് മാത്രം മുപ്പതിനായിരം രൂപയുടെ അധിക വരുമാനം ലഭിച്ചു. മത്സ്യകുളത്തിൽ നിന്നുളള വെളളത്തിന് പുറമേ ചാണകം, ജീവാമൃതം, പഞ്ചഗവ്യം പ�ോലുളള ജൈവാധിഷ്ഠിത വളങ്ങളും ചെടികൾക്ക് നൽകുന്നു. മുട്ടയ്ക്കായി വളർത്തുന്ന എൺപത�ോളം ഗ്രാമ പ്രിയ ഇനത്തിൽപ്പെട്ട ക�ോഴികളുടെ ഫാമും വീടിന�ോട് ചേർന്നുണ്ട്. ദിവസവും അമ്പതിൽ കുറയാത്ത മുട്ട ലഭിക്കുന്നുണ്ട്. ക�ോഴികളെ വളർത്തുന്ന ടെറസിനു മുകളിലായി ക�ോവൽ പടർത്തിയിരിക്കുകയാണ്. ഇവയിൽ വന്നിരിക്കുന്ന ചെറുപ്രാണികളും, വണ്ടുകളും പുഴുക്കളുമ�ൊക്കെ ക�ോഴികൾക്കും ഭക്ഷണമായി മാറുന്നു.

ടാങ്കിൽ വളർത്തുന്ന മത്സ്യങ്ങൾക്ക് പ�ോഷകപ്രദമായ ഭക്ഷണം തന്നെ നൽകണമെന്ന് നാസറിന് നിർബന്ധമാണ്. കുളത്തിലെ മത്സ്യങ്ങൾക്ക് ഈ തീറ്റയ്‌ക്കൊപ്പം വീട്ടിലെ ഭക്ഷണാവശിഷ്ടവും പുല്ലും നൽകുന്നു. എത്ര ഭക്ഷണം ക�ൊടുത്താലും കുളവും ടാങ്കും വൃത്തിയായി സൂക്ഷിച്ചാലേ മികച്ച വിളവ് ലഭിക്കൂ എന്നാണ് നാസറിന്റെ അനുഭവം. കുടുംബ സ്വത്തായി ലഭിച്ച ഒന്നര ഏക്കർ ഭൂമിയിൽ ഒരിഞ്ചു പ�ോലും വെറുതെ ഇട്ടിട്ടില്ല. കൃഷി ചെയ്യുന്ന ആദ്യ കാലഘട്ടത്തിൽ രാസവളമായിരുന്നു ഉപയ�ോഗിച്ചിരുന്നത്. ഈ ഭൂമിയ�ോടും മണ്ണിന�ോടും മനുഷ്യന�ോടും കൃഷിയ�ോടും തന്നെയുളള ക്രൂരത ആണെന്ന് Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

സ്വന്തമായി വികസിപ്പിച്ചെടുത്ത ഫെർട്ടിഗേഷന് സിസ്റ്റം (വെളളവും വളവും ഒരുമിച്ച് ചെടികൾക്ക് നൽകുന്ന രീതി) നാസറിന്റെ കൃഷിരീതികളെ വേറിട്ടു നിർത്തുന്നു. പ്ലാസ്റ്റിക് ടാങ്ക്, പി.വി. സി പൈപ്പ്, ഒരു വാൽവ് എന്നിവയുടെ സഹായത്തോടെയാണ് ഇത് നിർമ്മിച്ചത്. 200 രൂപയാണ് ചെലവ്. കൃഷി വകുപ്പിന്റേയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റേയും അവാർഡുകൾ ഈ കണ്ടുപിടിത്തത്തിനു ലഭിച്ചു. ഭാര്യ പ്രെമി സഹ�ോദരന്മാരായ കുട്ടി, മജീദ് എന്നിവരും നാസറിന്റെ കൃഷി യത്ന ‌ ങ്ങൾക്ക് കൂട്ടായുണ്ട്. 71


റിപ്പോർട്ട്

www.krishijagran.com

കർഷകർക്ക് ആവേശമായി

തിരുവാതിര

രമ്യ കെ.പ്രഭ

ഞാറ്റുവേല ഉത്സവം

കൃഷിജാഗരൺ ജില്ലാ ക�ോർഡിനേറ്റ൪ എറണാകുളം ഫ�ോൺ: 7356917171

ല സമൃദ്ധിയിൽ ഉടലെടുത്ത മലയാളത്തിലെ ആചാരമാണ് മിഥുന മാസത്തിലെ തിരുവാതിര ഉത്സവം. പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന ഞാറ്റുവേല ഉത്സവം എസ് ശർമ്മ എം. എൽ. എ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ഡി സതീശൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. ഉത്സവത്തിന്റെ ഭാഗമായി 100 കൃഷിക്കാർ 100 ക്ഷീരകർഷകർ, കർഷക ത�ൊഴിലാളികൾ, മൃഗപാലകർ എന്നിവരെ ആദരിച്ചു. കൂടാതെ കർഷകർക്ക് സൗജന്യമായി 3000 ജാതി തൈകൾ, വാഴക്കന്ന്, കുരുമുളക് തൈ, റംബൂട്ടാൻ തൈ, പേരത്തൈ, പയർ വിത്ത്, 50 കർഷക ത�ൊഴിലാളികൾക്ക് ഷർട്ടും മുണ്ടും, 100 കർഷകർക്ക് കട്ടാമ്പാര, സ്‌പ്രേയർ, പാൽ

72

കറക്കാൻ പ്രത്യേക പാത്രം എന്നിവ വിതരണം ചെയ്തു. കൃഷിരീതികളെക്കുറിച്ച് വടക്കേക്കര കൃഷി ഓഫീസർമാരായ ദിവ്യ ചിറ്റേറ്റുകര, സിമി എന്നിവർ ക്ലാസ് നയിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജി രാമദാസ്, സെക്രട്ടറി പി.ഡി അനിൽകുമാർ, വടക്കേ�ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എം.പി പ�ോൾസൺ, പറവൂർ ബ്ലോക്ക് പ്രസിഡന്റ് യേശുദാസ്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ കെ.ബി അറുമുഖൻ, സഹകരണ അസി. രജിസ്ട്രാർ പി.ജി നാരായണൻ, ബാങ്ക് ഡയറക്ടർ എ.ബി മന�ോജ് തുടങ്ങിയവർ പ്രസംഗിച്ചു.

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

\n§-fp-sS {Sm-Î-dn-sâ {]-hÀ-¯-\hpw D-Xv-]m-Z-\-£-a-Xbpw hÀ-²n-¸n¡pI ]p-Xp-X-eap-d A\p-tbm-Pyam-b A-\-\y-km-[m-c-W-am-b ImÀ-_¬ A-d-kv-äv t^mÀape 'tSm-«Â {SmvS-kn AÄ-{S' G-Xv {]-Xn-Iq-eam-b km-l-N-cy-¯nepw an-I-¨ F-©n³ ]zÀ¯-\w Imgv-N h-bv-¡p¶p. F-©n³ Hm-bn am-äp-¶-Xn-\v th-­nh-cp-¶ C-Sthf ssZÀ-Ly-ta-dn-b-Xm-I-bm D-bÀ-¶ {]-hÀ-¯-\-£-a-Xbpw ZoÀ-L-\m-f-t¯-¡v B-Zm-b-I-cam-b Im-cy-£a-Xbpw hÀ-²n-¸n-Ip¶p

D-WÀ-th-Ip¶ {]-hÀ-¯-\. Znh-khpw

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

73


മാതൃക

www.krishijagran.com

ജ�ോസിന്റെ സ്വന്തം

'പുല്ലൻസ്'ജാതി

സരിത എൻ. ആർ കൃഷിജാഗരൺ ജില്ലാക�ോർഡിനേറ്റ൪ തൃശൂർ ഫ�ോൺ: 7012399945

വയസ്സു പിന്നിട്ട ജ�ോസ് പുല്ലൻ ഒരു ജാതി എഴുപതു കർഷകൻ മാത്രമല്ല, വർഷങ്ങളായുളള തന്റെ

സൂക്ഷിച്ചിട്ടുണ്ട്. ഇടയ്ക്ക് വിളിച്ച് തന്റെ വിളകളുടെ സുഖ വിവരം അന്വേഷിക്കുന്നതിന്. മികച്ച വിളവും ര�ോഗപ്രതിര�ോധശേഷിയുമാണ് 'പുല്ലൻസ് ജാതി'യെ മറ്റുളളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സാധാരണ ജാതിക്ക് ഒരു കില�ോയ്ക്ക് 100 കായ്കൾ വേണമെങ്കിൽ പുല്ലൻസ് ജാതി 60 എണ്ണം മതി ഒരു കില�ോ തൂങ്ങാൻ.

കൃഷി പാരമ്പര്യവും അറിവും പ്രയ�ോജനപ്പെടുത്തി 'പുല്ലൻസ് ജാതി' എന്നൊരു പുതിയ ഇനം ജാതി തന്നെ കാർഷിക കേരളത്തിന് സംഭാവന ചെയ്തയാളാണ്. സ്വന്തമായുളള ഏഴ് ഏക്കർ സ്ഥലത്ത് വിവിധ ഇനം ജാതി മരങ്ങളുണ്ടായിരുന്നു. വർഷങ്ങൾക്കുമുമ്പ് വലിയ കാറ്റിലും മഴയിലും പെട്ട് മറ്റു മരങ്ങൾ കടപുഴകിയപ്പോൾ ഒരിനം മാത്രം അവശേഷിച്ചു.

കേരളത്തിലെ ഗുണമേന്മയുളള ജാതിയിനങ്ങളിൽ ഒന്നായി കേരള കാർഷിക സർവകലാശാല ഇതിനെ അംഗീകരിച്ചിട്ടുമുണ്ട്. ഗുണമേന്മയുളളതിനാൽ ജാതിക്കയുടെ ത�ൊലി പ�ോലും ജ്യൂസ് നിർമ്മാണ ത്തിനും മറ്റുമായി എല്ലാ ആഴ്ചയിലും ശേഖരിക്കുന്നു. മൂന്ന് ആൺമക്കളും വിദേശത്ത് നല്ല നിലയിൽ ജ�ോലി ചെയ്യുമ്പോഴും ഇദ്ദേഹവും ഭാര്യയും ജാതിത്തോട്ടത്തിൽ സദാ തിരക്കിലാണ്. എല്ലാ വർഷവും കാലടിയിലും പെരുമ്പാവൂരും നിന്നും വ്യാപാരികൾ വീട്ടിൽ വന്ന് ജാതിക്കായ് വാങ്ങി ക�ൊണ്ടു പ�ോകുകയാണ് പതിവ്.

കൂടുതൽ വിളവ് തരുന്ന ഈ പ്രത്യേക ഇനം ജ�ോസ് സശ്രദ്ധം സംരക്ഷിച്ചു വളർത്തി. ഇപ്പോൾ പറമ്പിലെ എല്ലാ മരങ്ങളും ബഡ്ഡിങ്ങും ഗ്രാഫ്റ്റിംഗും ചെയ്ത 25 വർഷം പ്രായമായ പുല്ലൻസ് ജാതിയായി പരിണമിച്ചിരിക്കുന്നു. ഒരു വർഷമായ തൈകളിലാണ് ബഡ്ഡിങ്ങും ഗ്രാഫ്റ്റിംഗും ചെയ്യുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ തൈകൾ ആൺജാതിയാണ�ോ പെൺജാതിയാണ�ോ എന്ന് തിരിച്ചറിയുക സാധാരണ ഗതിയിൽ പ്രയാസമാണ്. എന്നാൽ, ഇതിനുമുണ്ട് ഇദ്ദേഹത്തിന്റെ കയ്യിൽ ചില പ്രത്യേക വിദ്യകൾ. താമരശ്ശേരി രൂപത, ക�ോട്ടപ്പുറം രൂപത എന്നിവിടങ്ങളിലേക്ക് വൻത�ോതിൽ തൈകൾ നൽകിയിട്ടുണ്ട്.

കടയിൽ ക�ൊണ്ടു പ�ോയി വിൽക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ലെന്ന് ജ�ോസ് പറയുന്നു. ഇരുപത�ോളം മാവിനങ്ങളും, വ്യത്യസ്തങ്ങളായ പ്ലാവ്, റംബുട്ടാൻ, മങ്കോസ്റ്റീൻ തുടങ്ങി വിവിധ ഫലവൃക്ഷങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ചാലക്കുടി നഗര സഭ ഇദ്ദേഹത്തിന് മികച്ച കർഷകനുളള അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 2014-ലെ സംസ്ഥാന സർക്കാരിന്റെ അവാർഡിന് ഇദ്ദേഹത്തെ പരിഗണിച്ചിരുന്നു.

കൂടാതെ കേട്ടറിഞ്ഞ് പലയിടത്തു നിന്നും എത്തുന്നവർക്കായി ഇവയുടെ തൈകൾ വിൽക്കുന്നുമുണ്ട്. ഇതു വരെ പതിനായിരത്തോളം തൈകൾ വിറ്റഴിച്ചും വാങ്ങിയവരുടെയെല്ലാം വിലാസവും ഫ�ോൺ നമ്പറും ഇദ്ദേഹം 74

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

75


സംഘഗാഥ

www.krishijagran.com

ചൈത്രവാഹിനി

ഒഴുകുന്നു നീ... രമ്യ ശ്രീജു കൃഷിജാഗരൺ ജില്ലാ ക�ോർഡിനേറ്റർ കാസർഗ�ോഡ് ഫ�ോൺ: 9048980359

കാ

വേണ്ടി സംസാരിക്കുന്നതിനും അവർക്ക് കാര്യങ്ങൾ ചെയ്യുന്നതിനും ഒരു കൂട്ടായ്മ. ഒപ്പം പ്രദേശത്തെ സാംസ്‌കാരികമായ ഉന്നമനവും ലക്ഷ്യമിട്ടുക�ൊണ്ട് 2012 സെപ്റ്റംബർ നാലിനായിരുന്നു ചൈത്രവാഹിനി കർഷക കൂട്ടായ്മയുടെ ജനനം. ആദ്യ ഘട്ടത്തിൽ തന്നെ സംസ്ഥാന ഹ�ോർട്ടി കൾച്ചർ മിഷന്റെ സഹകരണത്തോടെ പ്രദേശത്തെ 62 കർഷകർക്ക് അഞ്ച് ലക്ഷം സബ്‌സിഡിയ�ോടെ ഔഷധത്തൈകൾ വിതരണം ചെയ്യാനായി. ഇതിനു പുറമേ ഡ�ോ. ജ�ോൺ ബേബിയുടെ നേതൃത്വത്തിൽ ഔഷധങ്ങൾ ഉപയ�ോഗിക്കാതെ, വേവിക്കാത്ത ഭക്ഷണം മാത്രം കഴിക്കുന്ന ദശദിന ര�ോഗചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. 2013-ൽ 30 പേരെ പങ്കെടുപ്പിച്ചു നടത്തിയ ഈ ക്യാമ്പാണ് ചൈത്രവാഹിനിയുടെ ചരിത്രത്തിലെ പ്രധാന നാഴികകല്ലുകളില�ൊന്ന്. യ�ോഗയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ഈ ക്യാമ്പിൽ പങ്കെടുത്തവർക്ക് ഭക്ഷണത്തെക്കുറിച്ച് കൃത്യമായ ഒരു അവബ�ോധം സൃഷ്ടിക്കാനും പ്രഷർ, പ്രമേഹം എന്നീ ര�ോഗങ്ങൾ നിയന്ത്രണവിധേയമാക്കാനും സാധിച്ചു.

ര്യങ്കോട് പുഴയുടെ ഉത്ഭവസ്ഥാനമായ ചൈത്രവാഹിനിയുടെ തീരത്ത് നാടിന്റെ തുടിപ്പും മിടിപ്പുമറിഞ്ഞ് ഒരു പറ്റം കൃഷി സ്‌നേഹികളായ മനുഷ്യർ. ക�ൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ ‌ ് ക്ലബിലെ അംഗങ്ങളാണിവർ. പേരുക�ൊണ്ട് കർഷക കൂട്ടായ്മ ആണെങ്കിലും പ്രവൃത്തി ക�ൊണ്ട് ഇവർ ഇന്ന് നാടിന്റെ ജീവനാഡിയാണ്. കേവലം കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല ക്ലബ്ബിന്റെ പ്രവർത്തനം. നാടിന്റെ വികസനത്തിന് ക്ലബ്ബംഗങ്ങൾ കടന്നുചെല്ലാത്ത മേഖലകൾ ഇല്ലെന്നു പറയാം. കലയായാലും സാംസ്ക ‌ ാരിക പരിപാടികളായാലും സാമൂഹിക പ്രവർത്തനങ്ങളായാലും ഇവർക്ക് ഒരുപ�ോലെ വഴങ്ങും. അതുക�ൊണ്ടു തന്നെയാണ് ചുരുങ്ങിയ കാലം ക�ൊണ്ടു തന്നെ വലിയ ജനസമ്മിതി നേടിയ പ്രസ്ഥാനമായി ചൈത്രവാഹിനി ക്ലബ് മാറിയത്. മാറി മാറി വരുന്ന കഴിവുകൾ ഏറെയുളള നേതൃത്വവും എന്തിനും ഏതിനും ഒറ്റ മനസ്സുമായി മുന്നിട്ടിറങ്ങുന്ന എഴുപത�ോളം വരുന്ന അംഗങ്ങളും രക്ഷാധികാരിയായ നാല് പ്രധാനമന്ത്രിമാരുടെ സുരക്ഷാ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച റിട്ട. ഐ.ജി കെ.പി മധുസൂദനന്റെ ഉപദേശങ്ങളും ജനങ്ങളുടെ വലിയ പിന്തുണയും എല്ലാം ചേർന്ന് ഇന്ന് വൻ വടവൃക്ഷമായി 'ക�ൊന്നക്കാടി'ലും അതിനു പുറത്തേക്കും വളർന്നിരിക്കുന്നു ചൈത്രവാഹിനി കർഷക കൂട്ടായ്മ.

വലിയ വിജയമായിത്തീർന്ന ഈ പരിപാടിയുടെ തുടർച്ചയായി 'ഭക്ഷ്യ ആര�ോഗ്യ സ്വരാജ് ' എന്ന പേരിൽ 100 കർഷക കുടുംബങ്ങളെ കേന്ദ്രീകരിച്ച് അവരുടെ കൃഷി, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ മാറ്റം വരുത്തി ആര�ോഗ്യകരമായ ജീവിതത്തിലേക്ക് അവരെ നയിക്കാനും, കൂടാതെ നശിപ്പിച്ചുകളയുന്ന

ക�ൊന്നക്കാട് പ്രദേശത്തെ കർഷകർക്ക് 76

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

കളകളിലെ ഭക്ഷ്യയ�ോഗ്യമായ ഇലകളെക്കുറിച്ച് അറിവ് നൽകുന്ന 'ഇലയറിവ് ' സെമിനാർ സജീവന് കാമുകരയുടെ നേതൃത്വത്തിൽ നടത്താനും സാധിച്ചു. ആലപ്പുഴയിലെ കൃഷിവിജ്ഞാന കേന്ദ്രം മുഖേന ചക്ക വിഭവങ്ങളുടെ പാചകപരിശീലനത്തിനു പുറമേ ശുദ്ധമായ ജ്യൂസ് നിർമ്മാണത്തിൽ പരിശീലനവും ക്ലബംഗങ്ങൾ നേടി.

പതിന�ൊന്ന് അംഗങ്ങളാണ് ഉൽപന്നങ്ങൾ നിർമ്മിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ഇവരുടെ മുള ഉൽപന്നങ്ങൾക്ക് നല്ല പ്രതികരണം. മുള ഉൽപന്നങ്ങൾ നിർമ്മിക്കാനുളള അംഗങ്ങളുടെ കഴിവിന് അംഗീകാരമെന്നോണം 7000 രൂപയുടെ ഉപകരണങ്ങൾ സർക്കാർ തലത്തിൽ നൽകിയതിനു പുറമേ മുള ഉൽപന്ന രണ്ടാം

ഇതിന�ോടകം സംസ്ഥാന കേന്ദ്രസർക്കാർ പങ്കാളിത്തത്തോടുകൂടി സാംസ്‌കാരിക പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് കാർഷികമേളകളും സംഘടിപ്പിച്ചു. തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ചൈത്രവാഹിനി കൂട്ടായ്മ തയ്യാറാക്കുന്ന കർഷക മാനിഫെസ്റ്റോയും ഏറെ ശ്രദ്ധേയമാണ്. ഇതിന�ൊക്കെ പുറമേ ചില കർഷകർക്ക് അവശ്യവിത്തുകളും ശേഖരിച്ച് നൽകാറുണ്ട് ക്ലബ് അംഗങ്ങൾ.

ഘട്ട പരിശീലനം സർക്കാർ ചെലവിൽ ക�ൊന്നക്കാട് നടത്താനും തീരുമാനിച്ചു. പ്രദേശത്തെ കർഷകരെ കൂടി ഈ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനായി അവർക്ക് ലാത്തിമുള ഉൽപാദിപ്പിക്കാനുളള സാഹചര്യവും ഒരുക്കിയിട്ടുണ്ട് കർഷകർ. ക്ലബിന്റെ പ്രവർത്തനങ്ങളിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വനിതാവേദി, കർഷകരുടെ പ്രശ്ന ‌ ങ്ങൾ പരിഹരിക്കുന്നതിന് കർഷക വേദി തുടങ്ങിയവയും പ്രവർത്തനങ്ങളിൽപെടുന്നു.

ചാരിറ്റബിൾ സ�ൊസൈറ്റി ആക്ടിനു പ്രകാരം പുറമേ 2012-ൽ കമ്പനീസ് ആക്ട് രജിസ്റ്റർ ചെയ്ത ഈ കൂട്ടായ്മ കർഷകർക്ക് ഗുണം ലഭിക്കും വിധം വില കുറച്ച് ജൈവവളങ്ങളും നൽകുന്നു. ക്ലബ് ഏറ്റെടുക്കുന്ന പരിപാടികൾ ഏക�ോപിപ്പിക്കാൻ 11 കുടുംബകൂട്ടായ്മകൾക്കും രൂപം നൽകിയിട്ടുണ്ട്. ഇവർ മുഖാന്തിരം കർക്കിടകമാസത്തിൽ 82 കുടുംബങ്ങൾക്കു വേണ്ടി ഔഷധക്കഞ്ഞി പാചകം ചെയ്ത് നൽകി വരുന്നുണ്ട്. ഔഷധക്കഞ്ഞി നിർമ്മിക്കാനാവശ്യമായ സാധനങ്ങൾക്കുളള ചെലവ് മാത്രമേ ഇവർ കർഷകരിൽ നിന്ന് ഈടാക്കുന്നുളളൂ.

ചൈത്രവാഹിനിയെ മാതൃകയാക്കിക്കൊണ്ട് ചുറ്റുമുളള പ്രദേശത്ത് ചെറിയ ചെറിയ ക്ലബുകൾ രൂപം ക�ൊളളുന്നതും അഭിമാനമായി കരുതുന്നു ക്ലബിലെ പ്രവർത്തകർ. അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുക�ൊടുക്കുന്നതിനും ഇവർക്ക് യാത�ൊരു മടിയുമില്ല. അംഗങ്ങളിൽ നിന്ന് വായ്പ എടുത്ത് നിർമ്മിച്ച സ്വന്തം കെട്ടിടത്തിലാണ് ചൈത്രവാഹിനി ക്ലബിന്റെ പ്രവർത്തനം. എല്ലാ മാസവും രണ്ടാം വെളളിയാഴ്ച പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി സാംസ്‌കാരിക സന്ധ്യകളും ഈ കെട്ടിടത്തിൽ വച്ച് ചൈത്രവാഹിനി കൂട്ടായ്മ സംഘടിപ്പിക്കാറുണ്ട്. ഇങ്ങനെ നാടിന്റെ വികസനത്തിൽ വലിയ�ൊരു പങ്ക് വഹിച്ച് കർഷകരുടേയും ഒപ്പം ക�ൊന്നക്കാട് എന്ന മലയ�ോരപ്രദേശത്തിന്റേയും ശബ്ദമായി തീരുകയാണ് ചൈത്രവാഹിനി കർഷക കൂട്ടായ്മ.

മുളകൾ ഉപയ�ോഗിച്ചു നിർമ്മിക്കുന്ന ഉല്പന്നങ്ങളാണ് ക്ലബിന്റെ മറ്റൊരു പ്രത്യേകത. ബാംബൂ മിഷന്റെ നേതൃത്വത്തിൽ അങ്കമാലിയിൽ നടന്ന ദശദിന മുള ഉൽപ്പന്ന നിർമ്മാണപരിശീലനത്തിൽ പങ്കെടുത്ത Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

77


കർഷക പ്രമുഖൻ

www.krishijagran.com

കൃഷിമ�ി വി.എസ് സുനിൽകുമാറിന്റെ കൈകളിൽ നിന്ന് മെത്രാൻ കായൽ ഹീറ�ോ കരുണാകര൯ മെത്രാൻ അരി ഏറ്റുവാങ്ങിയപ്പോൾ

"ഇന്ന് ഒത്തിരി സന്തോഷം"

ഞാൻ മരിക്കുവ�ോളം ആർക്കും ''ഇല്ലവിട്ടുക�ൊടുക്കില്ല. ആര് ച�ോദിച്ചാലും

ക�ൊടുക്കുകയുമില്ല''. -മെത്രാൻ കായൽ ഹീറ�ോ കരുണാകരൻ ചേട്ടന്റെ വാക്കുകൾ. ഇതും വെറും വാക്കല്ല. കർഷക പ്രമുഖന്റെ ഉറച്ച തീരുമാനം. കൃഷിമ�ി വി.എസ് സുനിൽകുമാറിന്റെ കൈകളിൽ നിന്ന് മെത്രാൻ അരി ഏറ്റുവാങ്ങിയപ്പോൾ 92-ാം വയസിലും ആ കണ്ണുകളിൽ തിളക്കം. ആ തീരുമാനത്തിന്റെ വിജയമാണ് വ്യാഴാഴ്ച 2017 ജൂൺ 29 ക�ോട്ടയത്തു നടന്ന മെത്രാൻ കായൽ ബ്രാൻഡഡ് റൈസ് വിപണന�ോദ്ഘാടനം. ഈ കർഷകന്റെ ദൃഢനിശ്ചയത്തിന്റെ പ്രച�ോദനമേറ്റുവാങ്ങിയാണ് എട്ടു വർഷം തരിശായി കിടന്ന മെത്രാൻ കായൽ പാടശേഖരം കതിരണിഞ്ഞത്. ഓയിൽ പാം ഇന്ത്യയുടെ വെച്ചൂർ മ�ോഡേൺ റൈസ് മില്ല് സംഭരിച്ച 356.3 മെട്രിക് ടൺ നെല്ലാണ് അരിയാണ് വിപണിയിലെത്തിയത്. അഞ്ച് കില�ോ, പത്ത് കില�ോ പായ്ക്കറ്റുകളിൽ വിപണിയിൽ കുമരകത്തിന്റെ തരിശ് നിലങ്ങൾ കൃഷിയ�ോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി വെല്ലുവിളികൾ അതിജീവിച്ച് ജനകീയ കൂട്ടായ്മയിലൂടെയുമാണ് നെൽകൃഷി വീണ്ടെടുത്തത്. തിരുനക്കര ബാങ്ക് എംപ്ലോയ്‌സ് ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷനായി. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കളക്ടർ സി.എ ലത ഐ.എ.എസ്, പി.എ.ഒ സുമാ ഫിലിപ്പ്, ജനപ്രതിനിധികൾ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

78

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


www.krishijagran.com

റിപ്പോർട്ട്

ജൈവകർഷകസംഗമം ശ്രദ്ധേയമായി

ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. സഞ്ജീവിന്റെ അധ്യക്ഷ പ്രസംഗം

നി

സി.എൻ രമ്യ

കൃഷിജാഗരൺ ക�ോട്ടയം ജില്ലാ ക�ോർഡിനേറ്ററാണ്​് ലേഖിക ഫ�ോൺ: 9447780702

ണ്ടൂർ സർവ്വീസ് സഹകരണ ബാങ്കും 'കൃഷിജാഗരൺ' മാസികയും സംയുക്തമായി സംഘടിപ്പിച്ച ജൈവകർഷക സംഗമം വ്യത്യസ്തത ക�ൊണ്ട് ശ്രദ്ധേയമായി. 'നിണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ജൈവ പച്ചക്കറി ഓണം 2017' പദ്ധതിയുടെ ഭാഗമായാണ് സംഗമം നടത്തിയ പദ്ധതിയിൽ അംഗങ്ങളായ സഹകാരികളും കർഷകരും സംഗമത്തിൽ സജീവമായി പങ്കെടുത്തു. ഈ ഓണത്തിന് സ്വന്തം വീട്ടുമുറ്റത്ത് വിളയിച്ച ജൈവ പച്ചക്കറിയാകും ഓണസദ്യയ്‌ക്കെടുക്കുക എന്ന് സെമിനാറിൽ പങ്കെടുത്ത കർഷകർ ഏകമനസ�ോടെ പ്രതിജ്ഞ ചെയ്തു. 'കൃഷിജാഗരൺ' മാനേജിംഗ് എഡിറ്റർ എം.സി ഡ�ൊമിനിക് സംഗമം ഉദ്ഘാടനം ചെയ്തു. നിണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. സഞ്ജീവ് അധ്യക്ഷനായി. സംഗമത്തിൽ കർഷകർക്ക് ജൈവകൃഷിയെക്കുറിച്ച് വിജീഷ് വിശ്വംഭരൻ ക്ലാസ്സെടുത്തു. കൃഷിജാഗരൺ സതേൺ സ്റ്റേറ്റ്‌സ് ഹെഡ് വി.ആർ അജിത് കുമാർ, കൃഷിജാഗരൺ മലയാളം എഡിറ്റർ സുരേഷ് മുതുകുളം, കൃഷിജാഗരൺ ജില്ലാ ക�ോർനേറ്റർ സി.എൻ രമ്യ തുടങ്ങിയവർ സംസാരിച്ചു. ഇത�ോടനുബന്ധിച്ച് കൃഷിജാഗരൺ മലയാളം പ�ോർട്ടലിന്റെ ഉദ്ഘാടനവും മാനേജിംഗ് എഡിറ്റർ നിർവഹിച്ചു.

കൃഷിജാഗരൺ മലയാളം പ�ോർട്ടലിന്റെ ഉദ്ഘാടനം മാനേജിംഗ് എഡിറ്റർ ശ്രീ. എം.സി ഡ�ൊമിനിക് നിർവഹിക്കുന്നു Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35

79






RNI No. DELMAL/2017/72418 www.krishijagran.com

84

Krishi Jagran Malayalam Volume 01 Issue 04 August 2017 Rs. 35


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.