www.krishijagran.com
2017 ജനുവരി വില `35
9891405403
കൃഷിയ�ോർമ്മ പ്രൊഫ. എം. ലീലാവതി
ല�ോക
കമ്പോളത്തിൽ
നാളികേര ഉല്പന്നങ്ങളുടെ ഡിമാൻഡ് വർദ്ധിക്കും
പെയനൂട്ട് നാക്ക
കർഷകർക്കൊപ്പം ത�ോള�ോടു ത�ോൾചേർന്ന് ഇഫ്‌ക�ോ കിസാൻ
www.krishijagran.com
1
d¤o®പുസ്തകം YJ« 01 01 k´« 02 ©dQ® 68 l¢k `35 ലക്കം 04 പേജ് 68 വില `35
d¤o®YJ« 01 k´« 02 ©dQ® 68 l¢k `35
www.krishijagran.com 2 www.krishijagran.com 22 www.krishijagran.com
പുസ്തകം 01 ലക്കം 04 പേജ് 68 വില `35 പുസ്തകം 01 ലക്കം 04 പേജ് 68 വില `35
Editor-in-Chief M.C. Dominic Directors Shiny Emanuel MG Vasan V.P. Int. Business D.D. Nair Gavrilova Maria Sr. Executive Editors Dr. KT Chandy RK Teotia Technical Editor Dr. B.C Biswas Marketing Head Sanjay Kumar GM - Marketing Farha Khan Circulation Head Nishant Kr. Taak Assistant Editor Ruby Jain Head Pre-Press Yogesh Kumar Social Media Head Aniket Sinha Strategic Alliance and Planning J. Sabu Sr. Correspondent Imran Khan Sameer Tiwari Vipin Mishra Sr. Manager Marketing Mukundan Nair Sara Khan Megha Sharma Marketing Manager Afsana Malik Chunki Bhutia Rinki Pundeer Circulation Manager Rahul Singh Abdus Samad Accounts Udit Mittal K. B Indra legal adviser Assumudeen H K E R A LA
Magazine Editor Assistant Editor Designer Sr. Marketing Manager
Ajith Kumar V.R Dhanya M.T Anil Raj Saranya K.J
Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: HT Media Press B - 2 Sector -63, Nodia.- 201301 Distt.- Gautam Budh Nagar (U.P.)
ഉള്ളടക്കം 06 മുഖവുര 08 കർഷകർക്കൊപ്പം
34 സംരക്ഷിക്കണം മണ്ണിന്റെ ആര�ോഗ്യം
ഇഫ്‌ക�ോ കിസാൻ
37 ബ�ോക്‌ച�ോയ്
14 അഗ്രോപാർക്കുകൾ കർഷകർക്ക് ഗുണം ചെയ്യുന്നവയാകും
38 മണ്ണും കാലാവസ്ഥ വ്യതിയാനവും
ത�ോള�ോടുത�ോൾ ചേർന്ന് റൂബി ജെയിൻ, ഇംറാൻ ഖാൻ
മ�ി വി.എസ്.സുനിൽ കുമാർ
16 കർഷക
കൂട്ടായ്മയിലൂടെ മൂല്യവർദ്ധനവുണ്ടാകണം ടി.കെ.ജ�ോസ്, ഐഎഎസ്
18
ല�ോകകമ്പോളത്തിൽ നാളീകേരഉത്പ്പന്നങ്ങളുടെ ഡിമാൻഡ് വർദ്ധിക്കും പെയനൂട്ട് നാക്ക
20
നീര നൽകുന്ന സാധ്യതകൾ
While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.
All Rights reserved Copyright @ krishijagran media group Total number of pages : 68
4
www.krishijagran.com
സി.കെ. പീതാംബരൻ
40 കാർഷിക മേഖലയിൽ ആവേശത്തിരയിളക്കി സാമൂഹ്യ മാധ്യമങ്ങൾ ധന്യ. എം.ടി
46 കൃഷി ഓർമ്മ പ്രൊഫ.എം. ലീലാവതി
50 ഇന്ത്യയുടെ
കൃഷിസാധ്യതകൾ
എസ്.ഗണേശൻ, അർച്ചന നായർ
22 ചക്ക മരുന്നാണ് 26 28
58 വിത്തും കൈക്കോട്ടും
ജയിംസ് ജ�ോസഫ്
ജാക്ക് ഫ്രൂട്ട് 365
ചെറുധാന്യങ്ങൾ കൃഷി ചെയ്യാം, ആര�ോഗ്യഭക്ഷണം ശീലമാക്കാം പാചകം
ഷീല ജ�ോർജ്ജ്
Disclaimer:
അനീഷ് എസ് രാജ്
56 കർഷകർക്ക് നീതി ഉറപ്പാക്കി ഫെയർ ട്രേയ്ഡ് അലയൻസ്
32 SOUTH ZONE OFFICE: Ramachandra Towers, Behind GHSS Pattom, Trivandrum-695 004 email: malayalam@krishijagran.com Phone: +91 98918 99064 web: www.krishijagran.com
സുധീഷ് കുമാർ.കെ
33 കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയിൽ
ഡ�ോ. അനു മേരി ഫിലിപ്പ്
സുരേഷ് മുതുകുളം
62 കൃഷിഗീതയ്ക്ക് ഒരാമുഖം
പ്രൊ. ഉത്തരംക�ോട് ശശി
64
കൃഷി വര
ധുരേഷ്
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
മുഖവുര
സം
സ്ഥാനത്തെ കാർഷികമേഖലയ്ക്ക് ദിശാബ�ോധം നൽകാൻ കഴിയുംവിധമുള്ള അവതരണങ്ങളും ചർച്ചകളുമാണ് വൈഗ 2016 ൽ നടന്നത്. നമ്മുടെ പ്രധാന കാർഷികവിളകളെല്ലാം തന്നെ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാൻ കഴിയുന്നവയാണ് എന്ന തിരിച്ചറിവ് ഉദ്യോഗസ്ഥർക്കും കർഷകർക്കും ഉണ്ടായിട്ടുണ്ട്. വളരെ ആവേശമുണർത്തിയ പ്രഖ്യാപനങ്ങളും നടക്കുകയുണ്ടായി. പക്ഷേ, ഇത്തരം സെമിനാറുകൾ പലതും ആരംഭശൂരത്വമായി മാറിയിട്ടുള്ള മുൻകാലങ്ങൾ നമ്മെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. പല ആശയങ്ങളും പ്രവൃത്തിപഥത്തിൽ എത്താറില്ല എന്നതാണ് അനുഭവം. അഥവാ എത്തിയാൽ തന്നെ ഒരു ചുരുങ്ങിയ നാളുകൾ മാത്രം. മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം മുന്നോട്ടു കുതിക്കുന്നവരെ താഴ�ോട്ടു പിടിച്ചുവലിക്കുന്ന ഒരു ശക്തി കേരളത്തിലുണ്ട്. പരാജയപ്പെടുത്തൽ നൽകുന്ന സംതൃപ്തിയിൽ അഭിരമിക്കുന്നവരാണ് മലയാളികൾ. ചൈനയും തായ്‌ലന്റും ശ്രീലങ്കയുമ�ൊക്കെ സർക്കാർ സഹായത്തിന് കാത്തുനിൽക്കാതെ കാർഷിക�ോല്പന്ന വ്യവസായങ്ങളുമായി കുതിക്കുമ്പോൾ നമ്മൾ സർക്കാർ സബ്‌സിഡി വാങ്ങി ചുമ്മാതിരിക്കുന്ന കാഴ്ച ശ�ോചനീയമാണ്. ഇത് മാറണം. വിപണി കണ്ടെത്തി നൽകുന്നതും സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതും മാത്രമാകണം സർക്കാരിന്റെ ചുമതല. ആഗ�ോളകമ്പോളവും കർഷകക്കൂട്ടായ്മയും തമ്മിൽ കൂട്ടിയിണക്കുന്ന ഒരു കണ്ണി. സർക്കാർ ആരംഭിച്ച പ�ൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വെള്ളാനകളായി മാറിയിട്ടുള്ള സ്ഥിതിക്ക് അവയെ സ്വത� സ്ഥാപനങ്ങളാക്കി ലാഭകരമായി പ്രവർത്തിക്കാൻ ആവശ്യപ്പെടേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ തലപ്പത്ത് തികഞ്ഞ പ്രൊഫഷണലുകളെ നിയമിക്കുകയും രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കുകയും വേണം. ത�ൊഴിലാളികൾക്ക് ഓഹരി പങ്കാളിത്തം കൂടി നൽകി ഉത്തരവാദിത്തബ�ോധം വർദ്ധിപ്പിച്ചാൽ ഒരുപക്ഷേ, അത്ഭുതങ്ങൾ സംഭവിക്കാം. നടുക്കരയും നെല്ലിയാമ്പതിയും മാമവും ഒക്കെ നമുക്ക് മുന്നിൽ തകർന്ന കാഴ്ചകളായി നിൽക്കുന്നത് ഇനിയും ആവർത്തിക്കാതിരിക്കാൻ ഇത് ഉപകരിക്കും. പക്ഷേ, അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളത്തിന് എന്നേ കൈമ�ോശം വന്നിരിക്കുന്നു. നമ്മുടെ അന്താരാഷ്ട്ര സെമിനാറുകളിലും മറ്റും നടക്കുന്ന എക്‌സിബിഷനുകളിൽ പ�ോലും സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ പങ്കാളിത്തം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നതും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. അന്യസംസ്ഥാനങ്ങളിലെ ഈ രംഗത്തെ ഉപകരണ നിർമ്മാതാക്കള�ോ സാങ്കേതിക വിദഗ്ദ്ധര�ോ മേളകളിൽ പങ്കെടുക്കാത്തത് കേരളം കാർഷികമേഖലയിലെ ഒരു നല്ല മാർക്കറ്റല്ല എന്നതിനാലാണ്. അതുക�ൊണ്ടുതന്നെ നമ്മുടെ കർഷകർ പലതും അറിയാതെ പ�ോകുന്നു. ഇതിന�ൊരു മാറ്റമെന്ന നിലയിൽ ഇന്ത്യയിലെ പ്രധാന കാർഷിക മേളകളായ പൂനയിലെ 'കിസാൻ' ക�ോയമ്പത്തൂരിലെ 'ക�ൊഡിസിയ ' തുടങ്ങിയവ നമ്മുടെ തെരഞ്ഞെടുത്ത കർഷകരെയും കൃഷി ഉദ്യോഗസ്ഥരെയും ക�ൊണ്ടുപ�ോയി കാണിക്കുന്നത് ഉചിതമാകും. ഭാഷയറിയുന്ന ഒരു ഇന്റർപ്രട്ടറെ കൂടി പ്രാദേശികമായി നിയമിച്ചാൽ പുത്തൻ അറിവുകൾ ആർജ്ജിക്കാൻ അവർക്ക് ഇത�ൊരു അവസരമാകും. ഈവിധത്തിൽ വലിയ മാറ്റങ്ങൾക്ക് കൃഷിരംഗം തയ്യാറാകും എന്ന പ്രതീക്ഷയാണ് പുതുവർഷം നമുക്ക് നൽകുന്നത്.
എം.സി. ഡ�ൊമിനിക് മാനേജിംഗ് എഡിറ്റർ
6
www.krishijagran.com
d¤o®YJ« 01 k´« 02 ©dQ® 68 l¢k `35
www.krishijagran.com www.krishijagran.com
77
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
കർഷകർക്കൊപ്പം
ത�ോള�ോടു ത�ോൾചേർന്ന്
ഇഫ്‌ക�ോ കിസാൻ
അ
നുഭവങ്ങളാണ് മനുഷ്യനെ വികസനത്തിലേക്ക് നയിക്കുന്നത് എന്നാണ് പ�ൊതുവെ പറയുന്നത്. അനുഭവസമ്പത്തുള്ള വ്യക്തിക്ക് ഏതു സാഹചര്യത്തിലായാലും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും. ഇത്തരമ�ൊരു മഹദ്‌വ്യക്തിത്വത്തിനുടമയാണ് ഇഫ്‌ക�ോ കിസാന്റെ മാനേജിംഗ് ഡയറക്്ടറായ രാകേശ് കപൂർ. 2005 ലാണ് അദ്ദേഹം ഇഫ്‌ക�ോ കിസാന്റെ ചുമതല ഏറ്റെടുക്കുന്നത്. സംയുക്ത ഇഫ്‌ക�ോയുടെ മാനേജിംഗ് ഡയറക്്ടറും പ്രധാന ഫിനാൻഷ്യൽ ഓഫീസറും കൂടിയാണ് രാകേശ് കപൂർ. കഴിഞ്ഞ 15 വർഷങ്ങളായി ഇഫ്‌ക�ോയ്ക്കുവേണ്ടി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം തന്റെ അനുഭവസമ്പത്തും ഇഫ്‌ക�ോയുടെ പ്രവർത്തനങ്ങളും വിശദീകരിക്കുന്നു. ഇഫ്‌ക�ോ 50 വർഷം പിന്നിടുന്ന വേളയിൽ രാകേശ് കപൂറുമായി കൃഷിജാഗ്‌രൺ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്.
8
www.krishijagran.com
? ഇഫ്‌ക�ോയുടെ സുവർണ്ണജൂബിലി വർഷത്തെക്കുറിച്ച് പറയാമ�ോ ഇഫ്‌ക�ോ അതിന്റെ 50 വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഈ അവസരത്തിൽ വിവിധ സംസ്ഥാനങ്ങളിലെ കർഷകരെയും ഇഫ്‌ക�ോയുടെ മേഖലയിൽ ത�ൊഴിൽ ചെയ്യുന്നവരെയും ഉൾപ്പെടുത്തി കൂട്ടായ്മകൾ സംഘടിപ്പിച്ചു വരികയാണ്. ഈ കൂട്ടായ്മയിലൂടെ ഇഫ്‌ക�ോ കർഷകരെ ബ�ോധവത്കരിക്കുകയും വ്യത്യസ്ഥ അറിവുകൾ അവരിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. മാത്രമല്ല, ഈ കൂട്ടായ്മകളിൽ പങ്കെടുക്കുന്ന കർഷകർക്ക് ഇഫ്‌ക�ോ നൽകുന്ന സൗകര്യങ്ങള�ോട�ൊപ്പം കർഷകർക്ക് കൂടുതൽ ലാഭം നേടാനുളള അറിവുകളും നൽകുന്നു. ഇതിനുവേണ്ടി ഇഫ്‌ക�ോ അടുത്തവർഷത്തിൽ ഒരു വലിയ സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
? കർഷകരുടെ ഉന്നമനത്തിനായുള്ള ഇഫ്‌ക�ോയുടെ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് ഗ്രാമീണ മേഖലകളിൽ ഇപ്പോഴും ഇതേപ്പറ്റിയുള്ള അറിവ് കുറവാണ്. അതുപ�ോലെ ചിലയിടങ്ങളിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ തീരെയില്ല. കണക്കെടുത്താൽ ഇതുവരെ 40 ശതമാനം കർഷകരിലേക്ക് മാത്രമേ ഇതെത്തിയിട്ടുള്ളൂ. കർഷകരിലേക്ക് കൂടുതലായി ഇതിനെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുന്നതിനുവേണ്ടി ഇഫ്‌ക�ോ കിസാൻ 2007 ൽ നല്ലൊരു ചുവടുവയ്പ് നടത്തുകയുണ്ടായി. ഇഫ്‌ക�ോയുടെ നേതൃത്വത്തിൽ 'ഇഫ്‌ക�ോ കിസാൻ ആപ്' ആരംഭിച്ചു. ഇതുവഴി കർഷകർക്ക് അറിവ് നൽകുകുന്നു. മാത്രമല്ല, ഗ്രാമങ്ങളിൽ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ന�ോക്കുമ്പോൾ ഇഫ്‌ക�ോ കിസാൻ ആപ് വന്നതിനുശേഷം മ�ൊബൈൽ ഫ�ോണിന്റെ ഉപയ�ോഗം കൂടുകയും ചെയ്തിട്ടുണ്ട്.
? കർഷകരെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെടുത്തുന്നതിനുവേണ്ടി എന്തൊക്കെ നടപടികളാണ് എടുത്തിട്ടുള്ളത്
കൂടാതെ ഇഫ്‌ക�ോയുടെ എം.ഡി ഡ�ോ. വി.എസ്. അവസ്തി സമൂഹത്തിലേക്ക്, കർഷകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവര�ോട് നേരിട്ട് സംസാരിക്കുകയും പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും ചെയ്യും. ഇഫ്‌ക�ോയുടെ സുവർണ്ണജൂബിലി ആഘ�ോഷത്തോടനുബന്ധിച്ചുള്ള പരിപാടികളിൽ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടാകും.
? ഇഫ്‌ക�ോയുടെ കൂടെ ഇതുവരെയുള്ള യാത്രയെ എങ്ങനെ വിലയിരുത്തുന്നു 15 വർഷമായി ഞാൻ ഇഫ്‌ക�ോയ�ോട് ഒപ്പമാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. ഈ കാലയളവിൽ എനിക്ക് വളരെയധികം മനസ്സിലാക്കാനും പ്രവർത്തിക്കാനുമുള്ള അവസരമുണ്ടായി. വളരെയധികം മാറ്റങ്ങൾ അനുഭവിച്ചറിയാനും കർഷകര�ോട�ൊപ്പം നിന്ന് അവരെ മനസ്സിലാക്കാനും കഴിഞ്ഞു. അവരുടെ ഇടയിൽ നിന്നുക�ൊണ്ട് ജ�ോലിചെയ്യുക എന്നുള്ളത് വളരെ നല്ല അനുഭവമായിരുന്നു. അത് അനിവാര്യവുമായിരുന്നു.
2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ പരിശ്രമിക്കുന്നുണ്ട്. ഇഫ്‌ക�ോ കിസാന്റെ നേതൃത്വത്തിൽ ഇതിനുവേണ്ടിയുള്ള പ്രാരംഭപ്രവർത്തനങ്ങൾ നേരത്തേ തുടങ്ങി. കർഷകർക്ക് പുത്തൻ അറിവുകളും സാങ്കേതിക പരിജ്ഞാനവും നൽകാൻ കഴിയും. ഇത�ോട�ൊപ്പം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, സ�ോയിൽ ഹെൽത്ത് യ�ോജന, കർഷകരെ കമ്പോളവുമായി യ�ോജിപ്പിച്ച് അവരുടെ ഉല്പന്നങ്ങൾക്ക് ശരിയായ വില ലഭ്യമാക്കാനുള്ള സംവിധാനം, ആപ് ഉപയ�ോഗിച്ച് ക്രയവിക്രയങ്ങളുടെ സംയ�ോജനം എന്നിവയും ചെയ്യുന്നുണ്ട്. ഈ സംരംഭങ്ങൾ വളരെ വേഗത്തിൽ പൂർത്തീകരിക്കുക എന്നുള്ളതാണ് ലക്ഷ്യം. അതിനായി ഇഫ്‌ക�ോ എൻ.സി.ടി.എക്‌സ് ഡി.ഡി കിസാൻ എന്നിവയുമായും ചേർന്ന് പ്രവർത്തിക്കുന്നു. അങ്ങനെ കർഷകർക്ക് അതിന്റെ പ്രയ�ോജനം ലഭിക്കുകയും ചെയ്യുന്നു.
? രാസവളത്തിന്റെ 50 കി.ഗ്രാം ബാഗിനെ സംബന്ധിച്ച് കർഷകർക്ക് പരാതിയുണ്ടല്ലോ ശരിയാണ്. കാലങ്ങളായി കർഷകർ 50 കി.ഗ്രാം വളത്തിന്റെ ചാക്ക് ചുമക്കുകയാണ്. ഇന്ന് ആ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ചെറിയ ബാഗിലും കർഷകർക്ക് വളം ലഭിക്കുന്നുണ്ട്. ദ്രാവകരൂപത്തിലുള്ള വളങ്ങളും ഇപ്പോൾ കമ്പോളത്തിൽ ലഭ്യമാണ്. പക്ഷേ, അതിന് വില കൂടുതലാണ്. എന്നാലും കർഷകർ ഇത് ഉപയ�ോഗിക്കുന്നുണ്ട്. ഇവയുടെ ഉപയ�ോഗം മൂലം www.krishijagran.com
9
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
25 മുതൽ 30 ശതമാനം വരെ കൂടുതൽ വിളവ് ലഭിക്കുന്നു. തല്ക്കാലം ഇപ്പോൾ ഒരു സബ്‌സിഡിയും ഇതിനായി കർഷകർക്ക് ലഭ്യമല്ല. ഇഫ്‌ക�ോയുടെ ദ്രവരൂപത്തിലുള്ള വളം കർഷകർക്ക് ലഭിക്കാനായി ഗുജറാത്തിലെ കണ്ട്‌ലയിൽ പ്ലാന്റ് സ്ഥാപിച്ചു. അവിടെ ചെറിയ പാക്കറ്റുകളിൽ ഇതുണ്ടാക്കുന്നുണ്ട്. പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും നഴ്‌സറികളിൽ വളർത്തുന്ന ചെടികളിലും അമിതമായി കീടനാശിനികൾ ഉപയ�ോഗിക്കുന്നുണ്ട് എന്നതാണ് ഇപ്പോൾ ഗൗരവമേറിയ വിഷയം.
? കർഷകർ ഇപ്പോഴും യൂറിയ കൂടുതലായി ഉപയ�ോഗിക്കുന്നുണ്ട്. ഇതെങ്ങനെ തടയാൻ കഴിയും ഇത് തികച്ചും ശരിയാണ്. കർഷകർ കൂടുതൽ അളവിൽ യൂറിയ ഉപയ�ോഗിക്കാൻ കാരണം സർക്കാർ യൂറിയക്ക് സബ്‌സിഡി നൽകുന്നുണ്ട് എന്നുള്ളതാണ്. ഈ പ്രവണത കുറയ്ക്കണമെങ്കിൽ സർക്കാർ യൂറിയയുടെ വില കൂട്ടി സബ്‌സിഡി കുറക്കേണ്ടി വരും. മാത്രമല്ല, ഇതെക്കുറിച്ച്
10
www.krishijagran.com
കർഷകരെ ബ�ോധവത്കരിക്കുകയും ചെയ്യണം. അങ്ങനെ ചെയ്താൽ മാത്രമേ ഈ അവസ്ഥ നിയന്ത്രിക്കാൻ കഴിയൂ. ഇതിനുവേണ്ടി ഇഫ്‌ക�ോ കൃഷിമന്ത്രാലയത്തിന് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. ബ�ോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
? സൂക്ഷ്മ പ�ോഷക മൂലകങ്ങളിൽ ഇഫ്‌ക�ോ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടോ ഉണ്ട്. സൂക്ഷ്മ പ�ോഷകങ്ങളായ ബ�ോറ�ോൺ, സിങ്ക് എന്നിവ ലഭ്യമാക്കാൻ സിങ്ക് ചേർന്ന എൻ.പി.കെ, ബ�ോറ�ോൺ ചേർന്ന എൻ.പി.കെ, സൾഫർ ബ�ോറ�ോക്‌സൈഡ്, സിങ്ക് സൾഫേറ്റ് എന്നിവ തയ്യാറാക്കുന്നുണ്ട്. ഈ ചേരുവകൾ ചേർത്തുള്ള കീടനാശിനികളും കണ്ട്‌ലയിൽ നിർമ്മിക്കുന്നുണ്ട്. ഇതിനുവേണ്ടി ജപ്പാനിലെ അറിയപ്പെടുന്ന കമ്പനിയായ മിത്‌സുബിഷിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അവരുടെ കീഴിൽ ഇതിനുവേണ്ടിയുള്ള മുപ്പതിലധികം ഉല്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല, നമ്മൾ വിത്തുകളുടെ ഒരു
കിസാൻ ട�ോൾ ഫ്രീ നമ്പർ
1800 1801 551
പുതിയ അറിവുകൾക്ക്
ഡിജിറ്റലൈസേഷൻ അത്യാവശ്യമാണ് സന്ദീപ് മൽഹ�ോത്ര സി.ഇ.ഒ, ഇഫ്‌ക�ോ കിസാൻ
ദൂ
രസ്ഥലങ്ങളിൽ താമസിക്കുന്ന കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട അറിവുകൾ നൽകുന്നതിനു വേണ്ടിയാണ് 2007 ൽ ഇഫ്‌ക�ോ കിസാൻ ആരംഭിച്ചത്. കൂടാതെ 2015 സെപ്റ്റംബർ എട്ടിന് ഇഫ്‌ക�ോ കിസാൻ ആപ്പും ആരംഭിച്ചു. കർഷകരെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുക എന്നുള്ളതാണ് ലക്ഷ്യം. കർഷകർക്ക് ഗ്രീൻ സിം കാർഡ് നൽകി ശബ്ദസന്ദേശം വഴി ഉല്പാദനം, കന്നുകാലി വളർത്തൽ, വിളകൾ, കീടാക്രമണം, വിളകൾക്കുണ്ടാകുന്ന ര�ോഗങ്ങൾ, കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതാണ് സംവിധാനം. ഇപ്പോൾ മിക്ക വീടുകളിലും സ്മാർട്ട് ഫ�ോൺ ഉണ്ട്. കൂടുതൽ കർഷകരെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആപ് വഴി കർഷകർക്ക് അറിവ് നൽകുവാൻ ശ്രമിച്ചുവരികയാണ്.
ഏകദേശം രണ്ടുലക്ഷം കർഷകർ ആപ് ഡൗൺല�ോഡ് ചെയ്തു കഴിഞ്ഞു. ശബ്ദസന്ദേശ സൗകര്യം 38 ലക്ഷത്തോളം കർഷകർ പ്രയ�ോജനപ്പെടുത്തുന്നുണ്ട്. ദിവസവും 18 ലക്ഷം കർഷകർ ശബ്ദസന്ദേശം കേൾക്കുന്നുണ്ട്. ദിവസവും കർഷകന് വ്യത്യസ്ത വിഷയത്തിൽ മൂന്ന് ശബ്ദസന്ദേശം ലഭ്യമാകുന്നു. അവിടെ ഇഫ്‌ക�ോ കിസാന് ഭാരതസർക്കാരിന്റെ കൃഷിമന്ത്രാലയം വഴി പ്രവർത്തിക്കുന്ന ക�ോൾസെന്ററും ഉണ്ട്. ക�ോൾസെന്റർ വഴി ഗവേഷകരാണ് കർഷകർക്ക് അറിവുകൾ നൽകുന്നത്. കിസാൻ ട�ോൾ ഫ്രീ നമ്പറായ 1800 1801 551 ൽ വിളിച്ചാൽ ഈ സേവനം ലഭ്യമാകും. കൂടാതെ സാമൂഹ്യമാധ്യമങ്ങൾ വഴിയും ഇഫ്‌ക�ോ കിസാൻ കർഷകർക്ക് അറിവുകൾ നൽകുന്നുണ്ട്. ഫെയ്‌സ്ബുക്ക് പേജ് 20,000 ആളുകൾ ലൈക്ക് ചെയ്യുകയും നാലുലക്ഷത്തിൽ കൂടുതൽ ആൾക്കാർ യുട്യൂബ് വഴി വാർത്ത കേൾക്കുകയും ചെയ്തിട്ടുണ്ട്്.
www.krishijagran.com
11
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട ഒരുപാട് തിരഞ്ഞെടുപ്പുകളും അവസരങ്ങളും ലഭ്യമാണ്. കർഷകർ പുതിയ സാങ്കേതികവിദ്യകൾ വശമാക്കുകയും അതുവഴി വലിയ വിളവർദ്ധന ലക്ഷ്യമിടുകയും ചെയ്യണം. മികച്ച വിളയിലൂടെ മികച്ച ലാഭം എന്നതാകണം ലക്ഷ്യം നിര തന്നെ ഉണ്ടാക്കുന്നുണ്ട്. അതുമൂലം ഗ�ോതമ്പ്, നെല്ല്, ച�ോളം തുടങ്ങിയവയുടെ നല്ല വിത്തുകൾ കർഷകർക്ക് നൽകാൻ കഴിയുന്നു. കൂടാതെ ഇഫ്‌ക�ോ പച്ചക്കറികളുടെ ഹൈബ്രിഡ് വിത്തും വികസിപ്പിക്കുന്നുണ്ട്. പെട്ടെന്ന് തന്നെ പച്ചക്കറി വിത്തുകൾ കർഷകർക്ക് ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളും.
? രാജ്യത്ത് കൃഷിയുടെ ഉന്നതിക്കുവേണ്ടി സർക്കാർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയുടെ ആവശ്യമുണ്ടോ. ഇല്ല. ബ്രോഡ് കാസ്റ്റിംഗിനു വേണ്ടി വളരെയധികം കൃഷി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന് സ്വന്തമായി കൃഷി ബ്രോഡ്കാസ്റ്റിംഗ് വിഭാഗം തന്നെയുണ്ട്. അതുവഴി കർഷകരിലേക്ക് കൃഷിയ�ോടനുബന്ധിച്ചുള്ള പരിപാടികളെക്കുറിച്ച് പൂർണ്ണമായ വിവരം എത്തിക്കുന്നുണ്ട്. അതുമാത്രമല്ല, സ്വകാര്യ കമ്പനികൾ വഴിയും കൃഷി ബ്രോഡ്കാസ്റ്റിംഗ് നടത്തുന്നുണ്ട്. അതുവഴി കർഷകർക്കുവേണ്ടി ബേധവത്കരണവും പഠനവും നടത്തുന്നുണ്ട്. ഇതിലെല്ലാം ഇഫ്‌ക�ോ വലിയ പങ്കുവഹിക്കുന്നുണ്ട്. അതുക�ൊണ്ട് എനിക്ക് ത�ോന്നുന്നത് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ആവശ്യം ഇപ്പോൾ ഇല്ല എന്നതാണ്.
? കർഷകർക്ക് എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നത് കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട ഒരുപാട് തിരഞ്ഞെടുപ്പുകളും അവസരങ്ങളും ലഭ്യമാണ്. കർഷകർ പുതിയ സാങ്കേതികവിദ്യകൾ വശമാക്കുകയും അതുവഴി വലിയ വിളവർദ്ധന ലക്ഷ്യമിടുകയും ചെയ്യണം. മികച്ച വിളയിലൂടെ മികച്ച ലാഭം എന്നതാകണം ലക്ഷ്യം. അതിന് ഇഫ്‌ക�ോ എന്നും കർഷകർക്കൊപ്പമുണ്ടാകും.
- റൂബി ജെയിൻ, ഇംറാൻഖാൻ കൃഷിജാഗ്രൺ
12
www.krishijagran.com
നവീൻ ചൗധരി
ഡി.ജി.എം, ഇഫ്‌ക�ോ കിസാൻ
എല്ലാ വായനക്കാർക്കും കൃഷി ജാഗ്രണിന്റെ
പുതുവത്സരാശംസകൾ
പഴയ ട്രാക്ടറിന് വായ്പ നൽകി ഇഫ്‌ക�ോ പദ്ധതി
ഇ
ഫ്‌ക�ോയുടെ എം.ഡി ഡ�ോ. വി.എസ്. അവസ്തിക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. കൂടുതൽ കൂടുതൽ കർഷകരെ ശക്തരും തന്റേടമുള്ളവരും ധീരരും ആക്കുക എന്നതായിരുന്നു ആ സ്വപ്നം. സ്വപ്നം പൂർത്തീകരിക്കാനും കർഷകരെ സാമ്പത്തിക സ്ഥിരതയുള്ളവരാക്കാനും രാകേശ് കപൂർ, സന്ദീപ് മൽഹ�ോത്ര എന്നിവരുടെ നേതൃത്വത്തിൽ കർഷകർക്ക് കൂടുതൽ ലാഭം കിട്ടുന്നതിനുവേണ്ടി ഇഫ്‌ക�ോ പുതിയ പ്രോഫിറ്റ് പ്രോജക്ട് ആരംഭിച്ചു. അതിനെ ക്രിയാത്മകമാക്കുന്നതിന്റെ ക്രെഡിറ്റ് പ�ോകുന്നത് ഇഫ്‌ക�ോയുടെ ഡി.ജി.എം ആയ നവീൻ ചൗധരിക്കാണ്. ഇതിനായി ഇഫ്‌ക�ോ ടി.വി.എസ്.സിയുമായി കരാർ ഒപ്പിട്ടു. ഈ പദ്ധതി അനുസരിച്ച് കർഷകർക്ക് ട്രാക്ടറിന് വായ്പ ക�ൊടുക്കുന്ന സംവിധാനം ഉണ്ടാക്കി. കർഷർക്ക്് പഴയ ട്രാക്ടർ വിൽപ്പന നടത്തി പുതിയത് വാങ്ങാനും ട്രാക്ടറില്ലാത്തവർക്ക് പഴയ വാങ്ങാനും ഇഫ്‌ക�ോ വായ്പ നൽകി. ഇങ്ങനെ വായ്പ നൽകുന്നതിനായി 50,000 ത്തിലധികം ഇഫ്‌ക�ോ കിസാൻ സ�ൊസൈറ്റികളും വിതരണക്കാരും ചേർന്ന ഡെലിവറി നെറ്റ് വർക്ക് വഴി ഗ്രാമങ്ങളിലെ ഓര�ോ ജനങ്ങളിലും ഈ സന്ദേശം എത്തിച്ചു. കർഷകർക്ക് ട�ോൾഫ്രീ നമ്പറായ 1800 1028 503 അല്ലെങ്കിൽ 534351 ഫ�ോൺ നമ്പറില�ോ വിളിച്ച് വായ്പ സംബ്ബന്ധിച്ച് അറിയാനും അവസരം നൽകി. ഇപ്പോൾ ഈ പദ്ധതി ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലാണുളളത്. കർഷകർക്ക് മ�ൊബൈൽ ആപ്ലിക്കേഷനിൽ ല�ോൺ മ�ൊഡ്യൂളിൽ പ�ോയി പേര്, ഫ�ോൺനമ്പർ എന്നിവ നൽകി വായ്പ സംബ്ബന്ധിയായ അറിവുകൾ ശേഖരിക്കാം. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നല്ല പങ്ക് കർഷകരും ഇതിന്റെ ഗുണഭ�ോക്താക്കളാണ്. 3-4 മാസങ്ങൾക്കിടയിൽ 1800 കർഷകരാണ് ഇതിനായി അേപക്ഷ നൽകിയത്.ഇതിൽ 225 കർഷകർക്ക് 4 ക�ോടിയിലധികം രൂപ നൽകാനും കഴിഞ്ഞു.ഈ പൈലറ്റ് പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും കൂടുതലായി റിമാർക്‌സ് കിട്ടിയിട്ടുണ്ട്. കൂടുതൽ കർഷകരും നമ്മുടെ ആപ്, കസ്റ്റമർ ബേസ്, വിവിധ എക്‌സിബിഷൻ വഴിയും ഈ പ്ലാനുമായി ബന്ധപ്പെട്ടിരിക്കുന്നു. കേവലം രണ്ടുമുതൽ മൂന്നുമാസത്തിനകം 1800 ൽ കൂടുതൽ കർഷകർക്ക് ഈ പ്ലാനിന്റെ ലാഭം ലഭ്യമാക്കുന്നതിനുവേണ്ടിയും സ്വന്തം താത്പര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ കഴിയുന്നു. ഇതിൽനിന്ന് 225 ലധികം കർഷകർക്ക് നാലുക�ോടിയിലധികം ല�ോൺ നൽകിക്കഴിഞ്ഞു. ഈ പ്രോഫിറ്റ് പ്രോജക്ട് വഴി ഇഫ്‌ക�ോ കിസാൻ കൂടുതൽ കൂടുതൽ കർഷകർക്ക് ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള വഴികൾ ചെയ്തു ക�ൊടുക്കുന്നുണ്ട്. ഇതിന്റെ വിജയത്തിൽ ഇഫ്‌ക�ോ കിസാൻ സ്വന്തമായി എൻ.ബി.എഫ്.സി ക�ൊണ്ടുവരുന്നതിന് പദ്ധതി ചെയ്യുന്നുമുണ്ട്.
ഇതിന് പുറമേ മ�ൊബൈൽ ആപ് വഴി കർഷകർക്ക് ഗാർഡനിംഗ്, കന്നുകാലി വളർത്തൽ തുടങ്ങി സർക്കാർ പദ്ധതിയെക്കുറിച്ച് വിവരങ്ങൾ നൽകാനും കഴിയും. ഗ്രീൻ സിം കാർഡ് ഉള്ള കർഷകർക്ക് െഹല്‍പ് ലൈൻ നമ്പർ 534531 ൽ ഫ�ോൺ ചെയ്ത് ഫ്രീയായി കൃഷിയുമായി ബന്ധപ്പെട്ട അറിവുകൾ പ്രാപ്തമാക്കാൻ കഴിയും. ഈ ആപ്പ് ഡൗൺല�ോഡ് ചെയ്യുന്നതിനുവേണ്ടി കർഷകർ ആദ്യം മ�ൊബൈൽ ഡാറ്റാ കണക്ഷൻ ഓൺ ചെയ്യണം. പിന്നീട് പ്ലേ സ്റ്റോറിൽ പ�ോയി ഇഫ്‌ക�ോ കിസാൻ എന്ന് ടൈപ്പ് ചെയ്തശേഷം സെർച്ച് ക�ൊടുക്കുക. അപ്പോൾ ഇഫ്‌ക�ോ കിസാൻ അഗ്രിക്കൾച്ചർ ആപ് വരും. അത് ഡൗൺല�ോഡ് ചെയ്യാം. പിന്നീട് ആപ് ഓപ്പൺ ചെയ്യുക. ശേഷം അതിൽ സ്വന്തം മ�ൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക. പിന്നെ സംസ്ഥാനം, ജില്ല എന്നിവ സെലക്ട് ചെയ്തു കഴിഞ്ഞാൽ ആപ് ഉപയ�ോഗത്തിനായി തയ്യാറായി. ഇതിനെ സമയാസമയങ്ങളിൽ ഇഫ്‌ക�ോ കിസാൻ ടീം വഴി അപ്‌ഡേറ്റ് ചെയ്യുന്നു. കർഷകർക്കും ഇത് അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.
www.krishijagran.com
13
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
അഗ്രോപാർക്കുകൾ കർഷകർക്ക് ഗുണം ചെയ്യുന്നവയാകും മ�ി വി.എസ്. സുനിൽകുമാർ
കാ
ർഷികമേഖലയിൽ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമം കർഷകരെ സഹായിക്കാനാണ്, സംരംഭകനെ മാത്രമല്ല. കല്ല് ദേവിയായി മാറിക്കഴിയുമ്പോൾ ആശാരി പുറത്ത്, പിന്നെല്ലാം പൂജാരിക്ക് എന്ന അവസ്ഥ തുടരാൻ കഴിയില്ല. കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ന്യായമായ വില കിട്ടണം. അതിന് കാർഷിക�ോല്പന്നങ്ങളുടെ മൂല്യവർദ്ധന വേണം. സംരംഭങ്ങൾ നടത്താൻ അതിന് കഴിയുന്നവർ ഉണ്ടാകണം. അവർക്കായിട്ടാണ് അഗ്രോ പാർക്കുകൾ സർക്കാർ അനുവദിക്കുന്നത്. സർക്കാർ സബ്‌സിഡിക്കായുളള വ്യവസായം ഇനിയുണ്ടാവില്ല. കർഷകരും സംരംഭകരും വിപണിയുമായി ബന്ധപ്പെട്ടുളള ശൃംഖലയിലെ
14
www.krishijagran.com
രാസത്വരകം മാത്രമായിരിക്കും സർക്കാർ മെഷിനറി. മൂല്യവർദ്ധിത ഉല്പന്നങ്ങൾ നമ്മുടെ ഫ�ോക്കസിൽ വേണ്ടത്ര വരുന്നില്ല. നാളികേരത്തിന്റെ കാര്യത്തിൽ ക�ൊപ്രയാക്കി വില്ക്കാൻ പ�ോലും കർഷകര�ോ കർഷകസംഘടനകള�ോ മുൻകൈ എടുക്കുന്നില്ല. നാളികേരസംഭരണമാണെങ്കിൽ അവതാളത്തിലാണ്. കഴിഞ്ഞ നാലുവർഷത്തെ സംഭരണത്തിന്റെ തുക കർഷകർക്ക് നല്കാനുണ്ട്. പ�ൊതുമേഖലയിൽ ഏറ്റവുമധികം സ്ഥാപനങ്ങളുള്ളത് കൃഷിവകുപ്പിന് കീഴിലാണ്. എന്നാൽ എന്താണ�ോ ലക്ഷ്യമിട്ടത് അതുമാത്രം നടക്കുന്നില്ല. ഇപ്പോൾ 500 ക�ോടി മുടക്കി ആരംഭിക്കുന്ന അഗ്രോപാർക്കുകൾ അത്തരത്തിൽ മതിലും ബ�ോർഡും വച്ച സ്ഥാപനങ്ങളാവില്ല. എന്നു മാത്രമല്ല, നിലവിൽ നിർജ്ജീവമായ എല്ലാ സ്ഥാപനങ്ങളെയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
പ�ൊതുമേഖലാ സ്ഥാപനങ്ങൾ അനുവർത്തിച്ചുവരുന്ന നിലവിലുളള സംവിധാനം മാറും. ആരെങ്കിലും വന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന് അഞ്ചുവർഷം തികച്ചു പ�ോകും എന്ന നില ഇനിയുണ്ടാകില്ല
നടുക്കരയിലെ അഗ്രോ പ്രോസസിംഗ് കമ്പനിയുടെ ജൈവ് മികച്ച ഉല്പന്നമായിരുന്നു. എന്നിട്ടും പ്രൊഡക്ഷൻ നിന്നുപ�ോയി. അവിടെ ടെട്രാപാക്ക് യൂണിറ്റുണ്ടായിട്ടും സംരംഭകർക്ക് അതുപയ�ോഗിക്കാൻ കഴിയുന്നില്ല. എപ്പിഡ 150 മെട്രിക് ടണ്ണിന്റെ പ്ലാന്റ് സ്ഥാപിച്ചു. എന്നിട്ട് 25 ശതമാനം പ�ോലും ഉപയ�ോഗപ്പെടുത്താൻ കഴിഞ്ഞില്ല. വയനാട് വി.എഫ്.പി.സി. കെ ഒരു ബനാന പാക്കിംഗ് സംവിധാനം ക�ൊണ്ടുവന്നു. എന്നാൽ വാഴക്കൃഷി ചെയ്യുന്ന കർഷകര�ോ വാഴപ്പഴം കയറ്റുമതി ചെയ്യുന്നവര�ോ അതറിഞ്ഞിട്ടില്ല. കേരഫെഡിനും നാളികേരവികസന ക�ോർപ്പറേഷനുമെല്ലാം പറയാനുളളത് ഇത്തരം പരാജയകഥകൾ മാത്രമാണ്. ഈ നില മാറിയെങ്കിലേ മൂല്യവർദ്ധിത സംരംഭങ്ങൾ വിജയിക്കൂ. അപ്പോഴേ കൃഷി ആദായകരമാകൂ. പ�ൊതുമേഖലാ സ്ഥാപനങ്ങൾ അനുവർത്തിച്ചുവരുന്ന നിലവിലുളള സംവിധാനം
മാറും. ആരെങ്കിലും വന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന് അഞ്ചുവർഷം തികച്ചു പ�ോകും എന്ന നില ഇനിയുണ്ടാകില്ല. വലിയ പദ്ധതിയായി തുടങ്ങുകയും ജീവനക്കാരെ താല്ക്കാലികമായി നിയമിക്കുകയും അവരെ കരാറിലാക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും അവരുടെ ശമ്പളവർദ്ധന ചർച്ച ചെയ്യുകയും ചെയ്യുക എന്ന നിലയിൽ ഇനി തുടരാൻ കഴിയില്ല. കേരഫെഡിന് കീഴിൽ 900 സംഘങ്ങളുണ്ടെന്നാണ് കണക്ക്. എന്നാൽ ഒന്നും പ്രവർത്തിക്കുന്നില്ല. ഇത്തരം കൃത്രിമങ്ങൾക്ക് അവസാനമുണ്ടാകണം. കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് മികച്ച വില കിട്ടും എന്നുറപ്പായാൽ അവർ കൃഷി ത�ൊഴിലായി സ്വീകരിക്കും. നാളികേര കർഷകർക്ക് മികച്ച വില ലഭിക്കുംവിധം നീരയും വെളിച്ചെണ്ണയും മികച്ച ഉല്പന്നങ്ങളായി മാറണം. സർക്കാരിൽ ഇപ്പോൾ എല്ലാത്തിനും കണക്കുകൾ മതി. ഓഡിറ്റിന് യ�ോജിക്കും വിധം കണക്കുകൾ ശരിയാക്കി വച്ചാൽ എല്ലാമായി എന്നതാണവസ്ഥ. ലക്ഷ്യം പരാജയപ്പെടുന്നു. അതിനി നടപ്പില്ല. ലക്ഷ്യമാണ് പ്രധാനം. അത് നാളികേരം, നെല്ല് തുടങ്ങി വിവിധ ഉല്പന്നങ്ങൾ കൃഷിചെയ്യുന്ന കർഷകരുടെ സാമ്പത്തിക ശാക്തീകരണമാണ്. അതിൽ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻകൈ എടുക്കുന്നതും.
www.krishijagran.com
15
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
കർഷകക്കൂട്ടായ്മയിലൂടെ മൂല്യവർദ്ധനവുണ്ടാകണം ടി.കെ. ജ�ോസ് ഐ.എ.എസ്
ഇ
ന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കർഷകർക്ക് വലിയ കൃഷിയിടങ്ങളാണുളളത്. എന്നാൽ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയ കേരളത്തിലെ കർഷകരുടെ ഭൂമി കൂടുതലും ഒരേക്കറിൽ കുറവാണ്. അതുക�ൊണ്ടുതന്നെ കർഷകക്കൂട്ടായ്മയിലൂടെ മാത്രമേ മൂല്യവർദ്ധിത ഉല്പന്നങ്ങൾ തയ്യാറാക്കാൻ കഴിയുകയുളളൂ. പ്രത്യേകിച്ചും കേരകർഷകരുടെ കാര്യത്തിൽ ഈ കൂട്ടായ്മ അനിവാര്യമാണുതാനും. കേരകർഷകരുടെ കൂട്ടായ്മകൾക്ക് നാളികേരത്തിൽനിന്നും വിവിധതരം ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ ഇറക്കാൻ കഴിയുമെന്നതിന് ഉദാഹരണമാണ് നീരയും വെർജിൻ വെളിച്ചണ്ണയും. സർവ്വകലാശാലകളും സർക്കാരും കർഷകരും ഒന്നുചേരുന്ന ഒരു രീതിശാസ്ത്രം നമ്മൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കണം. അടിസ്ഥാന സൗകര്യമെന്നാൽ റ�ോഡും പാലവും മേൽപ്പാലങ്ങളും മാത്രമല്ല, കാർഷികമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ കൂടിയാണ് എന്ന് മനസ്സിലാക്കി വികസന അളവുകൾ നിശ്ചയിക്കണം. നാം ശരിക്കും തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു സമൂഹമാണ്. വിപണനമേഖലയുമായി കൈക�ോർത്ത് ഗവേഷണ-ആര�ോഗ്യമേഖലയിലെ വിദഗ്ദ്ധർ നടത്തിയ പ്രചാരണങ്ങളിൽ
16
www.krishijagran.com
കുടുങ്ങിയവർ. പ്രകൃതി അനുഗ്രഹിച്ചു നൽകിയ ജീവന്റെ മരമായ തെങ്ങ് നമുക്ക് നൽകിയ വരദാനങ്ങളെ കൈവിട്ട് പാമ�ോയിലിനും മറ്റ് സസ്യ എണ്ണകൾക്കും മുൻതൂക്കം നല്കി ഉപയ�ോഗിക്കുന്നവരാണ് മലയാളികൾ. നീണ്ട 57 വർഷത്തെ തിരസ്‌കാരത്തിനുശേഷം നാളികേരം തിരിച്ചുവരവ് നടത്തുകയാണ്. തേങ്ങ, കരിക്കിൻവെള്ളം, തേങ്ങാവെള്ളം, വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, ചകിരി, ചിരട്ട, തടി എന്നിവയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങളിലൂടെ സാമ്പത്തിക-ആര�ോഗ്യ മേഖലയിൽ ശ്രദ്ധേയമായ ഇടം നേടുകയാണ് നാമിപ്പോൾ. നാം വേണ്ടത്ര ശ്രദ്ധിക്കാതെ വിട്ടുകളയുന്ന ഒന്നാണ് തെങ്ങിൻതടി. ഫിജിയിലെ തെങ്ങിൻതടിയിൽ നിന്നുളള ഫർണിച്ചറാണ് ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും അധികമുളളത്. നമ്മുടെ രണ്ട് താലൂക്കുകളുടെ വലിപ്പമേയുളളൂ ഫിജിക്ക് എന്നുകൂടി ഓർക്കേണ്ടതുണ്ട്. കരൾര�ോഗങ്ങൾ, കുടലിലെ കാൻസർ എന്നിവയ്ക്കും എച്ച്.ഡി.എൽ ക�ൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നതിനും ശുദ്ധീകരിച്ച വെളിച്ചെണ്ണയ്ക്കും നീരയ്ക്കുമുളള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. വെളിച്ചെണ്ണ ചീത്ത ക�ൊളസ്‌ട്രോൾ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ഹൃദയത്തിന് ഗുണകരമാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഭക്ഷണം, പ�ോഷണം,
കരൾര�ോഗങ്ങൾ, കുടലിലെ കാൻസർ എന്നിവയ്ക്കും എച്ച്. ഡി.എൽ ക�ൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നതിനും ശുദ്ധീകരിച്ച വെളിച്ചെണ്ണയ്ക്കും നീരയ്ക്കുമുളള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. വെളിച്ചെണ്ണ ചീത്ത ക�ൊളസ്‌ട്രോൾ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ഹൃദയത്തിന് ഗുണകരമാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു ആര�ോഗ്യം; അതുവഴി സൗഖ്യം എന്നതാണ് തേങ്ങയുല്പ്പന്നങ്ങൾ നമുക്ക് നൽകുന്നത്. നമുക്കിപ്പോൾ നാളികേര ടെക്‌ന�ോളജി മിഷനുണ്ട്. ഇനി ആവശ്യം ഒരു ടെക്‌ന�ോളജി ഫണ്ടാണ്. വിപുലമായ മാർക്കറ്റിംഗിന് പ്രൊഫഷണൽ മാനേജ്‌മെന്റും അനിവാര്യമാണ്. ഇന്ത്യയിലെ 65 നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ച് വിപണനം നടത്തിയാൽ മതിയാകും. ഇത് 40 ക�ോടി ജനങ്ങളാണ്. അമേരിക്കയിലെ മാർക്കറ്റിനേക്കാൾ വലുതാണ് ഇന്ത്യയിലെ നഗരമാർക്കറ്റ്. ഇവരിൽ 75 ശതമാനം ഉയർന്ന പർച്ചേസിംഗ് കപ്പാസിറ്റിയുളളവരാണ്. അതായത് 30 ക�ോടി ജനങ്ങൾ. ഇതിൽ 10 ശതമാനം മാർക്കറ്റ് പിടിച്ചാൽതന്നെ നമ്മുടെ ദക്ഷിണേന്ത്യയിലെ ആകെ നാളികേരം പ�ോരാതെ വരുന്ന സ്ഥിതിയുണ്ടാകും. ചൈനയിലെ ഒരു ചെറുദ്വീപിൽ ഇരുപത്തെണ്ണായിരം ഹെക്ടറിൽ നാളികേരം കൃഷി ചെയ്ത് അവിടത്തെ തേങ്ങാപ്പാൽ നേർപ്പിച്ച് ക�ൊച്ചിയിൽ ഇറക്കുമതി ചെയ്തപ്പോഴാണ് യഥാർത്ഥത്തിൽ നമ്മുടെ കണ്ണുകൾ തുറന്നത്. ചൈനയുടെ പഠനത്തിൽ തന്നെ പറയുന്നത് ല�ോകത്തിലെ ഏറ്റവും മികച്ച തേങ്ങ ലഭിക്കുന്നത് മലബാറിലാണെന്നാണ്. ഇതാണ് നമ്മൾ കാണേണ്ട വൈരുദ്ധ്യം. നമ്മുടെ പ്രൊഫഷണലിസത്തിന്റെ കുറവ് കയറ്റുമതിയെ സാരമായി ബാധിക്കുന്നുണ്ട്. ഇറ്റലി, തായ്‌ലന്റ്, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈന, ഫിജി എന്നീ രാജ്യങ്ങളിൽ നിന്നുളള വ്യവസായികൾ നമ്മുടെ ഉല്പന്നങ്ങൾ വാങ്ങാൻ തയ്യാറായി ഈ വർഷവും
വരികയുണ്ടായി. അവർ അന്വേഷിക്കുന്നത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട നാളികേര ഉല്പന്ന കമ്പനികളുണ്ടോ എന്നാണ്. നിർഭാഗ്യവശാൽ അത്തരം സ്ഥാപനങ്ങൾ നമുക്കില്ല. ഒരു സ്ഥാപനം ലിസ്റ്റ് ചെയ്തിട്ടുളളതുതന്നെ 60 ശതമാനം വെളിച്ചെണ്ണയും 40 ശതമാനം മിനറൽ ഓയിലും കലർത്തി വിൽക്കുന്നതുമാണ്. ഇവിടെയാണ് പ്രൊഫഷണൽ മാനേജ്‌മെന്റിന്റെ അഭാവം നമുക്ക് തിരിച്ചടിയാവുന്നത്. ഗുണമേന്മയുളള ഉല്പന്നം, ഗുണമേന്മയുളള പാക്കിംഗ്, അന്താരാഷ്ട്ര ഏജൻസികളുടെ സർട്ടിഫിക്കേഷൻ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റിംഗ് തുടങ്ങി വിപണിക്ക് ആവശ്യമായ ഒട്ടേറെ കാര്യങ്ങളിൽ നമ്മൾ മുന്നിലെത്തേണ്ടതുണ്ട്. ഇനി നാം തിരിച്ചറിയേണ്ട മറ്റൊരു വസ്തുത ഇന്ത്യയിലേക്ക് ഒലീവ് എണ്ണ കയറ്റുമതി ചെയ്യുന്ന അമേരിക്കയാണ് ഏറ്റവും അധികം വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്നത് എന്നതാണ്. രണ്ടാംസ്ഥാനത്ത് നെതർലന്റാണ്. മൂന്നാംസ്ഥാനത്ത് സിംഗപ്പൂർ. ഇവർ ഈ എണ്ണ ഉപയ�ോഗിക്കുന്നത് അതീവ പ്രാധാന്യമുളള ബേബിഫുഡ് നിർമ്മാണത്തിനാണ്. ബേക്കിംഗിന് നമ്മൾ വനസ്പതിയും ഡാൽഡയും ഉപയ�ോഗിക്കുമ്പോൾ അവർ വെളിച്ചെണ്ണ ഉപയ�ോഗിക്കുന്നു. ഈ തിരിച്ചറിവിലൂടെ നാം നമ്മുടെ പരമ്പരാഗത ശീലങ്ങളിലേക്ക് മടങ്ങിപ്പോവുകയും ആര�ോഗ്യദായകമായ ജീവിതം നയിക്കുകയും ചെയ്യാൻ ശ്രദ്ധിക്കുകയും വിപണിയിലേക്ക് ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ കടന്നുകയറുകയുമാണ് വേണ്ടത്.
www.krishijagran.com
17
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
ല�ോക കമ്പോളത്തിൽ നാളികേര ഉല്പന്നങ്ങളുടെ ഡിമാൻഡ് വർദ്ധിക്കും
18
www.krishijagran.com
ബാങ്കോക്കിലെ ഹ�ോർട്ടികൾച്ചർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ പെയനൂട്ട് നാക്കയുമായി കൃഷിജാഗ്‌രൺ നടത്തിയ അഭിമുഖം
?. തായ്‌ലന്റിലെ പ്രധാന കാർഷികവിളകൾ ഏതെല്ലാമാണ് മാങ്ങ, വാഴപ്പഴം, തേങ്ങ, പപ്പായ എന്നിവയാണ് പ്രധാന വിളകൾ. തേങ്ങയിൽ അര�ോമാറ്റിക് തേങ്ങയ്ക്കാണ് വിപണിമൂല്യമുളളത്. 50-60 വർഷങ്ങൾക്കുമുൻപ് കർഷകർ കരിക്കിനായി പ്രത്യേകം വളർത്താൻ തുടങ്ങിയ ഇനമാണ് അര�ോമാറ്റിക് തേങ്ങ. ഇതിന് നല്ല രുചിയും മണവുമാണുളളത്. തായ് ഭാഷയിൽ ഇതിന് നാം ഹ�ോം എന്നാണ് പറയുക. ല�ോക കമ്പോളം ഇപ്പോൾ ശ്രദ്ധയ�ോടെ ഉറ്റുന�ോക്കുന്ന ഉല്പന്നമാണ് നാളികേരം. ?. തേങ്ങയുടെ ആഭ്യന്തര വിപണി സജീവമാണ�ോ തായ് ജനതയെ സംബന്ധിച്ചിടത്തോളം ഇത് ജീവന്റെ വൃക്ഷമാണ്. മനുഷ്യന് ഇത്രയും ഉപകാരം ചെയ്യുന്ന മറ്റൊരു വൃക്ഷമില്ല. ക�ൊപ്ര, വെളിച്ചെണ്ണ, ക�ൊപ്ര മീൽ, ഡെസിക്കേറ്റഡ് ക�ോക്കനട്ട്, തേങ്ങാപ്പാൽ, ക്രീം, ചാർക്കോൾ, ആക്ടിവേറ്റഡ് കാർബൺ, കയർ, ക�ൊക്കോ പിറ്റ്, വിനിഗർ, വിർജിൻ ക�ോക്കനട്ട് ഓയിൽ, സ�ോപ്പ്, സ്‌കിൻ കെയർ ഉല്പന്നങ്ങൾ, അര�ോമ തെറാപ്പി, മസ്സാജ് ഓയിൽ, ഭക്ഷണമെന്ന നിലയിൽ ക�ോക്കനട്ട് ഫ്‌ള�ോർ, ക�ോക്കനട്ട് സാപ്പ്, സിറപ്പ്, പഞ്ചസാര, തേങ്ങാവെള്ളം ക�ൊണ്ടുളള പാനീയങ്ങൾ, കരിക്ക്, ക�ോക്കനട്ട് റം എന്നിങ്ങനെ ആഭ്യന്തര വിപണിയിൽ സജീവമായ ഉപയ�ോഗമാണ് തേങ്ങയ്ക്കുളളത്. ഇത് വിന�ോദസഞ്ചാരികൾക്കും പ്രിയപ്പെട്ട ഉല്പ്പന്നങ്ങളാണ്. നേരത്തെ പാഴായിപ്പോയിരുന്ന തേങ്ങവെളളം ഇപ്പോൾ മികച്ച പാനീയമായി വിൽക്കപ്പെടുന്നുണ്ട്. അതുക�ൊണ്ടുതന്നെ സ്ഥാപന ഉടമയ്ക്ക് അധികവരുമാനവുമായി. ?. കയറ്റുമതി സംബന്ധിച്ച് തേങ്ങ ഉല്പാദനത്തിൽ ല�ോകത്തിൽ ആറാംസ്ഥാനത്താണ് തായ്‌ലന്റ്. ഒരുവർഷം 17,21,640 ടണ്ണാണ് ഉല്പാദനം. 2,16,000 ഹെക്ടറിൽ കൃഷി നടക്കുന്നു. 845 ദശലക്ഷം തേങ്ങകൾ സംഭരിക്കുന്നു. ഇതിൽ അര�ോമാറ്റിക് ക�ോക്കനട്ടിനാണ് വിദേശ വിപണിയിൽ പ്രിയം. ചൈന, ജപ്പാൻ, അമേരിക്ക, കാനഡ, സിംഗപ്പൂർ, ആസ്‌ട്രേലിയ, നെതർലാന്റ് എന്നിവിടങ്ങളിലേക്കാണ് പ്രധാന കയറ്റുമതി.
ഓര�ോ വർഷവും കയറ്റുമതിയിൽ 20 ശതമാനം വർദ്ധനവുണ്ടാകുന്നുണ്ട്. ഇപ്പോൾ അമേരിക്കയിേലക്കുളള അര�ോമാറ്റിക് ക�ോക്കനട്ട് കയറ്റുമതി 2,25,11,925 കില�ോയാണ്. ഇതിലൂടെ 1,36,67,000 ഡ�ോളർ നേടാൻ കഴിഞ്ഞു. നാളികേരത്തിന്റെ ഔഷധമൂല്യം തിരിച്ചറിഞ്ഞത�ോടെ ഉപഭ�ോഗ അളവിനനുസരിച്ച് സപ്ലൈ ചെയ്യാൻ കഴിയുമ�ോ എന്ന സംശയമാണ് നിലവിലുളളത്. ?. കർഷകസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ തായ്‌ലന്റിൽ വലിയ കർഷകർ തീരെയില്ലെന്നു പറയാം. 0.8 ഹെക്ടറാണ് ശരാശരി ഭൂമി. അതുക�ൊണ്ടുതന്നെ കർഷകക്കൂട്ടായ്മയിലൂടെയാണ് വിപണികൾ ശക്തമാക്കുന്നത്. ഈ കൂട്ടായ്മയുളളതിനാൽ മാർക്കറ്റിൽ ഉല്പന്നത്തിന് കുറവു വരാതെ സപ്ലൈ ചെയ്യാൻ കഴിയും. അറിവുകൾ പങ്കുവെയ്ക്കുക, ഗുണമേന്മ ഉയർത്തുക എന്നിവയിലൂടെ അവർ വരുമാനം വർദ്ധിപ്പിക്കുന്നു. മാർക്കറ്റ് കണ്ടെത്താനും പുതിയ സാങ്കേതികവിദ്യ ക�ൊണ്ടുവരാനും സർക്കാർ സഹായിക്കുന്നു. മാവിൽ പഴപ്പക്കിയുടെ ശല്യം വർദ്ധിച്ചപ്പോൾ ആവി ചികിത്സ നടത്തിയത് ഇത്തരമ�ൊരു കണ്ടുപിടുത്തമായിരുന്നു. അത�ോടെ ലക്ഷക്കണക്കിന് ടൺ മാങ്ങ ജപ്പാനിലേക്ക് കയറ്റി അയക്കാൻ കഴിഞ്ഞു. തായ് സർക്കാരിന്റെ ഗുഡ് അഗ്രിക്കൾച്ചറൽ പ്രാക്ടീസസ് പദ്ധതിയിൽ കർഷകർ പങ്കെടുക്കുന്നത് ഗുണമേന്മ വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഇതിൽ പങ്കാളിയാവുന്ന കർഷകർക്ക് ഇളവുകളും നൽകിവരുന്നുണ്ട്. കീടനാശിനി പ്രയ�ോഗം പരമാവധി കുറയ്ക്കാനും ജൈവകീട നിയന്ത്രണത്തിനും ശ്രം നടന്നുവരുന്നു. കീടങ്ങളെ നശിപ്പിക്കാൻ പരാദകീടങ്ങളെ വളർത്തുന്ന രീതിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുഴുവിനെയും പ്യൂപ്പയെയും നശിപ്പിക്കാൻ ഇത് ഉപകരിക്കുന്നു. ഇപ്പോൾ തായ്‌ലന്റ് തേങ്ങാകൃഷിയിലെ പ്രതിസന്ധി ത�ൊഴിലാളിക്ഷാമമാണ്. (E-mail: peyanoot2@gmail.com)
www.krishijagran.com
19
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
തെ
ങ്ങ് മലയാളിക്ക് കല്പവൃക്ഷമാണ്. നൂറ്റാണ്ടുകളായി മലയാളിയുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് നാളികേരം. വീടുനിർമ്മാണം, വീട്ടുപകരണങ്ങൾ എന്നിവയ്ക്കു പുറമെ കയറും കയറുല്പന്നങ്ങളും കള്ളും വലിയ വ്യവസായങ്ങളാണ്. ഈ നിലയിൽ കേരളത്തിന്റെ സാമൂഹികസാമ്പത്തിക മേഖലയിൽ ശക്തമായ സാന്നിദ്ധ്യമാണ് തെങ്ങ്. പരമ്പരാഗതമായ ഇത്തരം അറിവുകൾക്ക് മൂല്യവർദ്ധന നടത്തി വിപുലീകരിക്കാനുളള ശ്രമമാണ് കഴിഞ്ഞ പത്തുവർഷമായി നടക്കുന്നത്. അതിന്റെ ഏറ്റവും
വിപ്ലവകരമായ മുന്നേറ്റമെന്നത് നീര ഉല്പാദനമാണ്. തെങ്ങിൻകൂമ്പിൽ നിന്നും പരമ്പരാഗതമായി ചെത്തിയെടുക്കുന്ന കള്ള് ഒരു വലിയ വ്യവസായ ശൃംഖലതന്നെ നാട്ടിലുണ്ടാക്കിയിരുന്നു. ചാരായത്തിന്റെയും വിദേശമദ്യത്തിന്റെയും വരവിന് എത്രയ�ോ മുൻപുതന്നെ ലഹരിക്കായി മനുഷ്യർ കള്ള് ഉപയ�ോഗിച്ചിരുന്നു. കള്ള് ചെത്ത് ത�ൊഴിലാളികളുടെ എണ്ണവും നാട്ടിൽ ഏറെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കള്ള് ചെത്ത് കുറഞ്ഞു. ചെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ഷാപ്പിൽ ലഭ്യമാകുന്നത് മായം ചേർന്നത�ോ കൃത്രിമമായി തയ്യാറാക്കുന്നത�ോ ആയ കള്ളാണ്. ഈ സാഹചര്യത്തിലാണ്
നീര നൽകുന്ന
സാധ്യതകൾ 20
www.krishijagran.com
നിർമ്മാണകേ�ത്തിൽ 60 ഡിഗ്രി ചൂടിൽ അഞ്ചുമിനിറ്റ് ചൂടാക്കി പാസ്ചറൈസ് ചെയ്യുന്നത�ോടെ ഇത് കേടാകാതെ സൂക്ഷിക്കാൻ കഴിയും. പാസ്ചറൈസ് ചെയ്താൽ സാധാരണ ചൂടിൽ രണ്ടുമാസവും റെഫ്രിജറേറ്ററിൽ ആറുമാസം വരെയും കേടാകാതെ സൂക്ഷിക്കാം
പുതിയ സാങ്കേതികവിദ്യയിലൂടെ പുളിക്കാത്തതും ആൽക്കഹ�ോളിക് അല്ലാത്തതുമായ തെങ്ങിൻനീര് വികസിപ്പിച്ചെടുത്തത് ശ്രദ്ധേയമായത്. സാധാരണയായി കൂമ്പിൽനിന്നും ചെത്തിയെടുക്കുന്ന പാനീയം മണിക്കൂറുകൾക്കുളളിൽ പുളിച്ചുപ�ോകും. ഇതിൽ നാലുശതമാനം ആൽക്കഹ�ോൾ ഉണ്ടെന്നുളളതും അതിന്റെ അരുചിയും സാധാരണ നിലയിൽ ആർക്കും ഇഷ്ടമാകില്ല. എന്നാൽ മറ്റൊരു പ്രോസസുമില്ലാതെ നേരിട്ട് പ്രകൃതി നൽകുന്ന അത്ഭുത പാനീയമാണ് നീര. കരിമ്പിലെ രസം അതിനെ ചതച്ചാൽ മാത്രമേ ലഭിക്കൂ. ബീറ്റ്‌റൂട്ടാണെങ്കിൽ അരച്ച് കലക്കിയാൽ മാത്രമേ നീര് ലഭിക്കൂ. പഞ്ചസാര, പ്രോട്ടീൻ, അമിന�ോ ആസിഡുകൾ, വിറ്റാമിനുകൾ, മിനറലുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ, ആര�ോഗ്യവും പ�ോഷകവും നൽകുന്ന പാനീയമാണ് കൂമ്പിൽനിന്നും ലഭിക്കുന്നത്. എന്നാൽ ഇത് അതിവേഗം ലഭിക്കുന്ന ഒന്നല്ല. ഒരുഗ്ലാസ് പാനീയം ഊറിവരുന്നതിന് ഒരു മണിക്കൂർ വേണ്ടിവരും. വേഗത്തിൽ പുളിക്കാതിരിക്കാൻ പരമ്പരാഗതമായി ഉപയ�ോഗിച്ചിരുന്നത് ചുണ്ണാമ്പായിരുന്നു. എന്നാൽ അത് വേണ്ടത്ര ഗുണം നൽകിയിരുന്നില്ല. വൃത്തിയ�ോടെയും പുളിക്കാതെയും നീരെടുക്കാൻ സാങ്കേതികസംവിധാനം ആവശ്യമാണ്. വിവിധ ഏജൻസികൾ ഇതിനുളള ശ്രമം നടത്തി വിജയിച്ചിട്ടുണ്ട്. കാസർഗ�ോഡ് ഗവേഷണകേന്ദ്രം ഇത്തരത്തിൽ വികസിപ്പിച്ചിട്ടുളള ഉപകരണമാണ് ക�ോക്കനട്ട് സാപ് ചില്ലർ. ഇടയ്ക്ക് ഐസ് സൂക്ഷിക്കാൻ അറയുളളതും ഇരട്ട ജാക്കറ്റ് സംവിധാനമുളളതുമായ പി.വി.സി പൈപ്പാണ് ഇത്. നീര് ശേഖരിക്കാനുളള ഒരു കണ്ടെയ്‌നറും ഇതിലുണ്ട്. 2-3 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിച്ചാൽ നീര പുളിക്കില്ല. തുടർ പ്രോസസിന് മുൻപ് 10-14 മണിക്കൂർ കേടാകാതിരിക്കാൻ ഇത് സഹായിക്കും. അതുക�ൊണ്ട് രാവിലെയും വൈകീട്ടും നീരെടുത്ത ശേഷം പ്രോസസിംഗ് കേന്ദ്രത്തിൽ എത്തിച്ചാൽ മതിയാകും. ഈ വിധം കൃത്യമായി നീര ശേഖരിച്ച് പ്രോസസ് ചെയ്താൽ ക�ോടിക്കണക്കിന് രൂപയുടെ ആദായം ലഭിക്കുന്ന വ്യവസായമായി നീര മാറും. നിർമ്മാണകേ�ത്തിൽ 60 ഡിഗ്രി ചൂടിൽ അഞ്ചുമിനിറ്റ് ചൂടാക്കി പാസ്ചറൈസ് ചെയ്യുന്നത�ോടെ ഇത് കേടാകാതെ സൂക്ഷിക്കാൻ കഴിയും. പാസ്ചറൈസ് ചെയ്താൽ സാധാരണ ചൂടിൽ രണ്ടുമാസവും റെഫ്രിജറേറ്ററിൽ ആറുമാസം വരെയും കേടാകാതെ സൂക്ഷിക്കാം.
നീര പാനീയമെന്ന നിലയിൽ മാത്രമല്ല, ഇതിനെ വറ്റിച്ച് തേങ്ങ ശർക്കര, തേങ്ങപഞ്ചസാര, സിറപ്പ് എന്നിവയുണ്ടാക്കി അതുപയ�ോഗിച്ച് വിവിധ ഉല്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും. പ്രമേഹര�ോഗികൾക്ക് ഉപയ�ോഗിക്കാവുന്ന മധുരം എന്ന പ്രത്യേകതയും ഇതിനുണ്ട്. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ ഗവേഷണഫലം ചൂണ്ടിക്കാട്ടുന്നത് കരൾര�ോഗങ്ങൾക്ക് നീര സിദ്ധൗഷധമാണെന്നാണ്. പ്രത്യേകിച്ചും മദ്യപാനം മൂലമുണ്ടായിട്ടുള്ള കരൾര�ോഗങ്ങൾക്ക്. മദ്യത്തിലെ എത്തന�ോൾ ദഹിച്ച് കരളിലെത്തുന്ന അസറ്റാൾ ഡീഹൈഡാണ് കരളിനെ നശിപ്പിക്കുന്നത്. ഇതിനെ നീക്കാൻ നീരയ്ക്ക് കഴിയും. രക്തത്തിലേക്ക് പഞ്ചസാരയെ കടത്തിവിടുന്ന അളവിനെയാണ് ഗ്ലൈസീമിക് ഇൻഡക്‌സ് എന്നുപറയുന്നത്. നീരയ്ക്ക് കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്‌സായതിനാൽ ഈ മധുരം കഴിക്കുന്ന പ്രമേഹര�ോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാതെ മധുരം ആസ്വദിക്കാൻ കഴിയും. അമിതവണ്ണം കുറയ്ക്കാനും രക്തക്കുഴലുകളെയും ഹൃദയത്തെയും പുഷ്ടിപ്പെടുത്താനും കാൻസർ നിയന്ത്രിക്കാനും നീര ഉപകരിക്കും. പ�ൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുളള നീരയിലെ പ�ൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാനും ഫലപ്രദമാണ്. വിറ്റാമിൻ ബി ക�ോംപ്ലക്‌സ്, വിറ്റാമിൻ എ, സി എന്നിവയും നീരയിലുളളതായി കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിനുകളുടെ ആന്റി ഓക്‌സിഡന്റ് സ്വഭാവവും ദ്രാവകത്തിന്റെ ന്യൂട്രൽ പി.എച്ചും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായകമാണ്. കൂടുതൽ പ്രോട്ടീൻ ഉല്പാദിപ്പിക്കാൻ ഗ്ലൂട്ടാമിക് ആസിഡും സഹായിക്കുന്നു. നൂറ് മില്ലി ലിറ്റർ നീരയിൽ നിന്നും 75 കല�ോറി ഊർജ്ജവും 250 മില്ലിഗ്രാം പ്രോട്ടീനും ലഭിക്കുമെന്നതും എടുത്തുപറയേണ്ട കാര്യമാണ്. പാനീയമെന്നാൽ നീര അതല്ലെങ്കിൽ കരിക്കിൻവെള്ളം എന്ന നിലയിൽ നമ്മുടെ പാനീയ സംസ്‌കാരത്തിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. പഞ്ചസാരപ്പാനീയത്തിൽ കാർബൺ ഡൈ ഓക്‌സൈഡും ആർട്ടിഫിഷ്യൽ ഫ്‌ളേവറും ചേർന്ന സ�ോഫ്ട് ഡ്രിങ്കുകൾക്ക് വിടച�ൊല്ലാൻ നമുക്ക് കഴിയണം. അതിന് നീര എവിടെയും ലഭ്യമാകുന്ന വിധത്തിൽ സുലഭമാക്കാൻ ഉല്പാദകർക്ക് കഴിയണം. ആഭ്യന്തരവിപണി തന്നെ ഏറ്റവും വലുതാണ് എന്ന തിരിച്ചറിവാണ് നമുക്കാവശ്യം. - സ്വന്തം ലേഖകൻ
www.krishijagran.com
21
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
ചക്ക മരുന്നാണ് ജയിംസ് ജ�ോസഫ്
കേ
ജാക്ക്ഫ്രൂട്ട് 365 സ്ഥാപകൻ - info@jackfruit365.com
രളം പ്രമേഹര�ോഗികളുടെ സ്വന്തം നാടാണ്. 55 ശതമാനം ജനങ്ങളും പ്രമേഹബാധിതരാകാൻ സാധ്യതയുള്ളവരാണത്രെ. പ്രമേഹചികിത്സക്കായി കേരളീയർ വർഷംത�ോറും 600 ക�ോടിരൂപ ചെലവു ചെയ്യുന്നു. പരമ്പരാഗത ഭക്ഷണരീതി കേരളീയർ കൈവെടിഞ്ഞതാണ് പ്രമേഹം ഇത്രകണ്ട് കൂടാൻ കാരണമായതെന്ന് വിദഗ്ദ്ധർ പറയുന്നു. ചക്കപ്പുഴുക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ഇൻസുലിന്റെയും മരുന്നിന്റെയും ഡ�ോസ് പാതിയായി കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് ഗവേഷണഫലം. പഴുത്ത ചക്കയിൽ മധുരത്തിന്റെ അളവ് കൂടുതലാണെങ്കിലും പച്ചച്ചക്കയിൽ അഞ്ചില�ൊന്നുമാത്രമാണുള്ളത്. പച്ചച്ചക്കയ�ോ അതുക�ൊണ്ടുണ്ടാക്കുന്ന
22
www.krishijagran.com
പുഴുക്കോ കഴിച്ചാലാണ് പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടെത്തിയത്. ചക്ക വ്യാപകമായി ആഹാരമാക്കുന്ന ശ്രീലങ്കയിലെ മെഡിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച ഗവേഷണഫലം ആദ്യമായി പുറത്തുവന്നത്. കേരളത്തിൽ പ്രമേഹം കൂടാനുള്ള കാരണം അനാര�ോഗ്യകരമായ ഭക്ഷണരീതിയാണ്. അരിയാഹാരം കൂടുതൽ കഴിക്കുന്ന മലയാളിയുടെ ഭക്ഷണശീലത്തിൽ പഴം, പച്ചക്കറി എന്നിവയ്ക്ക് സ്ഥാനം കുറവാണ്. പഴുക്കാത്ത ചക്കയിൽ നാരുകൾ എറെയുണ്ട്. ച�ോറിനു പകരമായി ചക്കപ്പുഴുക്ക് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. പഴുക്കുന്നതിനു ത�ൊട്ടുമുമ്പുള്ള മൂത്തചക്കയാണ്
ചക്കയുടെ ന്യൂട്രിഷൻ വാല്യു ച�ോറിനേക്കാൾ മികച്ചതാണ്. 60 ശതമാനം കാർബ�ോഹൈഡ്രേറ്റ് കുറവാണ്. കാലറിയും കുറവാണ്, ച�ോറിനേക്കാളും നാര് കൂടുതലുളള ഭക്ഷണവുമാണ്. പ്രമേഹര�ോഗികള�ോട് ഡ�ോക്ടർമാർ പറയുന്നത് കാർബ�ോഹൈഡ്രേറ്റ് കുറയ്ക്കുക, നാര് കലർന്ന ഭക്ഷണം കൂടുതൽ കഴിക്കുക എന്നതാണ്. ഇതിന് അനുയ�ോജ്യമായ വിഭവമാണ് ചക്ക പ്രമേഹത്തെ പ്രതിര�ോധിക്കാൻ പറ്റിയത്. ജീവകങ്ങളും മൂലകങ്ങളും നാരുകളും ക�ൊണ്ടു സമ്പന്നമായ ചക്കയെ മറന്ന് ഇറക്കുമതി ചെയ്യുന്ന ഓട്‌സിനു പിന്നാലെയാണ് ഇന്നു മലയാളി. അതിലധികം ഗുണം തരുന്ന നാടൻ വിഭവമായ ചക്കയുളളപ്പോൾ ഓട്‌സ് കഴിക്കുന്നത് നല്ലതാണ�ോ. ദിവസവും ഒരുനേരമെങ്കിലും ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അമിതവണ്ണം, പ്രമേഹം, ക�ൊളസ്‌ട്രോൾ എന്നിവ കുറയുമെന്ന് മലയാളി തിരിച്ചറിയണം. ഇത് ജനങ്ങളെ ബ�ോദ്ധ്യപ്പെടുത്തേണ്ടത് ആര�ോഗ്യവകുപ്പാണ്. ആര�ോഗ്യവകുപ്പും കൃഷിവകുപ്പും അതിന് മുന്നിട്ടിറങ്ങണം. സർക്കാരിന്റെ തന്നെ മേൽന�ോട്ടത്തിൽ 'ഒരുനേരം ചക്ക' ക്യാമ്പയിൽ നടപ്പാക്കണം. ചക്ക വിറ്റും കാശുണ്ടാക്കാമെന്നും ജീവിക്കാമെന്നുമുളള ആത്മവിശ്വാസം കർഷകരിൽ ഉണ്ടാക്കിയെടുക്കണം. പ്രമേഹത്തെ തടയുവാൻ കഴിയുന്ന, നാരുകൾ സുലഭമായ ചക്കയെ കേരളീയർ അവഗണിച്ചു. ചക്കയുടെ കാലമായാൽ അത് വീണു ചീഞ്ഞുപ�ോകുകയാണ്. 600 ക�ോടി രൂപയ്ക്കുള്ള ചക്ക പാഴായിപ്പോകുന്നുണ്ട്. ചക്കച്ചുളയും ചക്കക്കുരുവും മടലും കൂഞ്ഞും മനുഷ്യന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന കാലമുണ്ടായിരുന്നു. ചക്കക്കുരു അന്നജ സമൃദ്ധമാണ്. ധാരാളം അന്നജമുള്ള ചക്ക പ്രമേഹക്കാർ ഒഴിവാക്കണമെന്നായിരുന്നു ഇതുവരെ കരുതിപ്പോന്നത്. ചക്ക പ്രമേഹത്തിന് നല്ലതാണെന്ന് മലയാളി വിശ്വസിച്ചിട്ട് ഏകദേശം രണ്ടുവർഷമേ ആയിട്ടുളളൂ. ചക്ക പഴുക്കുമ്പോൾ മാത്രമേ പ്രമേഹര�ോഗികൾക്ക് ദ�ോഷകരമായ മധുരമാകുന്നുളളൂ. പച്ചച്ചക്ക പ്രമേഹത്തിന് ഉത്തമമാണ്. പച്ചച്ചക്ക പച്ചക്കറിയാണ്. ഭക്ഷണത്തിൽ ചക്കയുടെ അളവ് കൂടുമ്പോൾ ച�ോറിന്റെ അളവ് കുറയുന്നു. അതുക�ൊണ്ടാണ് പ്രമേഹം കുറയുന്നത്. ചക്ക എന്തിന് വാങ്ങണം എന്ന ജനങ്ങളുടെ കാഴ്ചപ്പാട് മാറണം. പണ്ട് ഭക്ഷണം ഒരു പ്ലേറ്റിന്റെ പകുതി ചക്കപ്പുഴുക്കും കാൽഭാഗം
കറിയും കാൽഭാഗം കഞ്ഞിയുമായിരുന്നു. അമേരിക്കൻ ഡയബറ്റിസ് അസ�ോസിയേഷൻ പറയുന്ന ഭക്ഷണക്രമവും ഇതുതന്നെയാണ്; ഒരു പ്ലേറ്റിന്റെ പകുതി പച്ചക്കറി, കാൽഭാഗം മാംസ്യം, കാൽഭാഗം അന്നജം. വളരെ ആര�ോഗ്യകരമായ ഈ ഭക്ഷണശീലത്തിന് മാറ്റം വന്നിരിക്കുന്നു. ഇന്ന് പ്ലേറ്റിന്റെ പകുതി അരിയാഹാരവും കാൽഭാഗം കറിയും കാൽഭാഗം മാംസ്യവുമായി മാറി. പ്രമേഹമടക്കമുളള പല ര�ോഗങ്ങൾക്കും മാറിയ ഈ ഭക്ഷണശീലം കാരണമായി. ചക്കയുടെ ന്യൂട്രിഷൻ വാല്യു ച�ോറിനേക്കാൾ മികച്ചതാണ്. 60 ശതമാനം കാർബ�ോഹൈഡ്രേറ്റ് കുറവാണ്. കാലറിയും കുറവാണ്, ച�ോറിനേക്കാളും നാര് കൂടുതലുളള ഭക്ഷണവുമാണ്. പ്രമേഹര�ോഗികള�ോട് ഡ�ോക്ടർമാർ പറയുന്നത് കാർബ�ോഹൈഡ്രേറ്റ് കുറയ്ക്കുക, നാര് കലർന്ന ഭക്ഷണം കൂടുതൽ കഴിക്കുക എന്നതാണ്. ഇതിന് അനുയ�ോജ്യമായ വിഭവമാണ് ചക്ക. ഒരുകപ്പ് ച�ോറിൽ 185 കാലറിയാണുളളത്. ഒരുകപ്പ് ചക്കയിൽ 110 കാലറിയും. വയർ നിറയാനും ചക്ക, ഷുഗർ കുറയാനും ചക്ക എന്നതാണ് ശരി. നാര് കൂടുതലുളള ഭക്ഷണം വേഗം വയർ നിറയ്ക്കും. മാത്രമല്ല, ചക്കയിൽ 82 ശതമാനവും വെളളമാണ്. ച�ോറിനേക്കാളും പകുതി മധുരമേ ചക്കയിൽ അടങ്ങിയിട്ടുളളൂ. പ്രമേഹത്തിന് ചക്ക നല്ലതാണെങ്കിൽ ചക്ക മരുന്നാണ്. ചക്കപ്പുഴുക്ക് പ്രധാനഭക്ഷണമായി കഴിക്കുന്ന രണ്ട് രാജ്യങ്ങളാണ് ശ്രീലങ്കയും ഇന്ത്യയും. കേരളത്തിനു വെളിയിൽ ചക്കപ്പുഴുക്ക് അത്ര പ്രിയമില്ല. അവരെക്കൊണ്ട് എങ്ങനെ ചക്ക കഴിപ്പിക്കാം എന്നാണ് പരീക്ഷിക്കേണ്ടതെന്ന് ഒരിക്കൽ ഡ�ോ. എ.പി.ജെ. അബ്ദുൾകലാം പറഞ്ഞിട്ടുണ്ട്. രുചിയില�ോ ടെക്‌സ്ചറില�ോ മാറ്റമില്ലാതെ ചക്ക എങ്ങനെ ഭക്ഷണമാക്കാം എന്നതായിരുന്നു പിന്നത്തെ പരീക്ഷണം. തൈറ�ോയ്ഡ് കൂടിയപ്പോൾ അയഡിൻ ഉപ്പിൽ ചേർത്ത് രുചിക്കോ ടെക്‌സ്ചറിന�ോ മാറ്റം വരുത്താതെ വിപണിയിൽ ഇറക്കി.
www.krishijagran.com
23
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
അ
ന്താരാഷ്ട്രതലത്തിൽ വിയറ്റ്‌നാം, മലേഷ്യ, ചൈന, മെക്‌സിക്കോ, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ചക്ക വൻത�ോതിൽ ഉല്പാദിപ്പിക്കുന്നത്. മലേഷ്യയിൽ സാധാരണ പഴത്തോട്ടങ്ങൾ ആരംഭിക്കുന്നതു പ�ോലെതന്നെ പ്ലാവിൻ ത�ോട്ടങ്ങൾ ആരംഭിച്ചു. മലേഷ്യയിൽ ചക്ക കൃഷിചെയ്യുന്നവർക്ക് സർക്കാർ തന്നെ ലീസിന് ഭൂമി ക�ൊടുക്കുന്നുണ്ട്. 25 വർഷംമുമ്പ് മെക്‌സിക്കോയിൽ പ്ലാവ് ഉണ്ടായിരുന്നില്ല. ഇന്ന് ചക്ക ഏറ്റവും മന�ോഹരമായ രീതിയിൽ ട്രാൻസ്‌പ�ോട്ടേഷൻ ചെയ്യുന്ന രാജ്യമാണ് മെക്‌സിക്കോ. ആ രീതിയിൽ അവർ ചക്ക പറിക്കുമ്പോൾ തന്നെ കൈകാര്യം ചെയ്യുന്നു. 1999 ലാണ് ചൈനയിൽ ചക്ക കൃഷി വൻത�ോതിൽ ആരംഭിക്കുന്നത്. ഇന്ന് കൃഷി ഉയർന്നു മൂല്യവർദ്ധിത ഉല്പന്നങ്ങൾ കൂടി ഉണ്ടാക്കുന്നു.
കേരളത്തിൽ ചന്ദനം മുറിക്കുന്നതിന് എന്തൊക്കെ നിര�ോധനമുണ്ടോ അത്ര തന്നെ നിര�ോധനമാണ് പ്ലാവ് മുറിക്കുന്നതിനെതിരെ ശ്രീലങ്ക ഏർപ്പെടുത്തിയിട്ടുളളത്. ചക്ക യുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിന�ൊപ്പം തന്നെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന 40 വാല്യു അഡീഷൻ സെന്ററും ശ്രീലങ്കയിലുണ്ട്. 20 കമ്പനികളാണ് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കാൻ ശ്രീലങ്കയിലുളളത്. ഇവിടെ ഏറ്റവുമധികം ആവശ്യക്കാരുളള ഒരു ഉല്പന്നമാണ് ചക്കക്കുരു ഉപ്പിലിട്ടത്. ഇന്ത്യയിൽ ജാർഖണ്ഡ് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും വ്യാപകമായി ചക്ക ഉൽപ്പന്ന നിർമാണക്കമ്പനികളും ആരംഭിച്ചിട്ടുണ്ട്. ലണ്ടൻ ഉൾപ്പെടെ പ്രമുഖനഗരങ്ങളിലെ സ്റ്റാർഹ�ോട്ടലുകളിൽ ചക്കവിഭവങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട്.
ആരും എതിർത്തില്ലെന്നു മാത്രമല്ല പരക്കെ സ്വീകരിക്കുകയും ചെയ്തു. ഇത്തരമ�ൊരു പരീക്ഷണവും സമീപനവുമാണ് ചക്കയിൽ വേണ്ടത്. അതനുസരിച്ച്, ഇഡ്ഡലിയിൽ ചക്ക ചേർക്കാമ�ോ എന്ന് ഒരു ഷെഫിന�ോട് ച�ോദിച്ചു. ഷെഫ് ഉണക്കിയ ചക്ക പ�ൊടിച്ചെടുത്തു. ഇഡ്ഡലി മാവിന്റെ മൂന്നില�ൊന്ന് ചക്കപ്പൊടി ചേർത്ത് പാചകം ചെയ്തു. രുചിക്ക് വ്യത്യാസം ഉണ്ടായില്ല. ദ�ോശ, ചപ്പാത്തി, പുട്ട്, അപ്പം തുടങ്ങി 30 ലധികം വിഭവങ്ങൾ ഈ രീതിയിൽ പാകം ചെയ്തു. പിന്നീട് മൂല്യവർധിത ഉൽപ്പന്നങ്ങളെക്കുറിച്ചായി ചിന്ത. ഇന്ത്യയിലെയും വിദേശത്തെയും പാചകവിദഗ്ധരുമായി സഹകരിച്ച്
24
www.krishijagran.com
ജാക്ക്ഫ്രൂട്ട് ഇഡിലി, ദ�ോശ, പത്തിരി, പുട്ട്, ഉപ്പ്മാവ്, പൂരി, പ�ൊറ�ോട്ട, സമ�ോസ, കട്‌ലറ്റ്, വട. തുടങ്ങി ചക്ക ഉപയ�ോഗിച്ച് തയ്യാറാക്കാവുന്ന വിഭവങ്ങളുടെ ഒരു വലിയ നിരയും തയ്യാറാക്കിയിട്ടുണ്ട്. ഇവയുടെ റെസിപ്പി ജാക്കഫ്രൂട്ട് 365 ന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ആയുർവേദം പറയുന്നത് 'മധ്യപക്വം ലവണാദിയുക്തം' എന്നാണ്. ഇടിച്ചക്കപ്രായം കഴിഞ്ഞ ചക്കയാണ് കൂടുതൽ കഴിക്കാവുന്നത്. വയറ് നിറയും വയറ് കുറയുകയും ചെയ്യും. പച്ചച്ചക്കയിൽ പഞ്ചസാരയുടെ അളവ് തീരെ കുറവായതും ശരീരം ആഗിരണംചെയ്യാത്ത നാര് അടങ്ങിയിട്ടുള്ളതുമാണ് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. പക്ഷേ, ചക്കപ്പുഴുക്ക് ചപ്പാത്തിയ�ോ ച�ോറ�ോ കഴിക്കുന്നതിനു പകരം പ്രധാനഭക്ഷണമായി തന്നെയാണു കഴിക്കേണ്ടത്. നാരുകൾ അടങ്ങിയ ഭക്ഷണമാകയാൽ വയർ നിറയും. ശ�ോധന എളുപ്പമാകും. കുടൽ കഴുകി വൃത്തിയാക്കിയപ�ോലാവും. അത�ോട�ൊപ്പം പഞ്ചസാരയിലും കുറവു വരും. പഴുത്ത ചക്കമാത്രമേ പ്രമേഹര�ോഗികൾക്ക് വർജ്യമായിട്ടുള്ളൂവെന്ന് ആയുർവേദ ഡ�ോക്ടർമാരും പറയുന്നു. ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിക�ൊണ്ട് പ്രമേഹര�ോഗികൾക്ക് ഇൻസുലിൻ ഉപയ�ോഗം കുറക്കാനാകുമെന്നതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങളും പഠനങ്ങളും നിലവിലുണ്ട്. മാത്രമല്ല ഭാരം കുറക്കാനും ഇതു സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വീട്ടില�ൊരു പ്ലാവുണ്ടെങ്കിൽ ആയുസ്സ് പത്തു വർഷം കൂടുമെന്നു ച�ൊല്ലുണ്ട്. കാരണം, പ്ലാവുണ്ടെങ്കിൽ വർഷത്തിൽ രണ്ടുമാസം ചക്ക
ഭാഗം മുഴുവനും ഉപയ�ോഗിക്കാവുന്നതാണ്. വിവിധതരത്തിലുളള ഉല്പന്നങ്ങളാക്കി ഇവ മാറ്റാം. ചക്കമടൽ ബയ�ോഗ്യാസ് ഉണ്ടാക്കാൻ ഉപയ�ോഗിക്കുകയും ചെയ്യാം. അങ്ങനെവന്നാൽ ചക്കയിൽ പാഴ്‌വസ്തുവായി ഒന്നും അവശേഷിക്കുന്നില്ല. ഇന്ന് ജനങ്ങൾ ഇതെല്ലാം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ചക്കയ്ക്ക് ഇന്ന് ആവശ്യക്കാർ കൂടിവരുകയാണ്. ചക്കയുടെ വിപണിമൂല്യം കൂടിവരുന്നു. ദരിദ്രരുടെയും താഴെത്തട്ടിലുളളവരുടെയും ഭക്ഷണമാണ് ചക്ക എന്ന അന്ധമായ ചിന്താഗതി മലയാളിയിൽ ഉണ്ടായതാണ് ചക്കയുടെ വിലയിടിച്ചത്.
നിരാഹാരവ്രതവും അട്ടോഫാഗിയും സുലഭം. ചക്കയും ചക്കക�ൊണ്ടുള്ള വിഭവങ്ങളും നിറയെ കഴിക്കുന്നു. നാരുകൾ മാത്രമല്ല ചക്കയിലുള്ളത്. പ�ൊട്ടാസ്യം ഏറെയുണ്ട്രക്താതിസമ്മർദം, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ആഘാതങ്ങളിൽ നിന്നും ചക്ക ശരീരത്തെ സംരക്ഷിക്കുന്നു. നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന സമ്പൂർണ ഇനമാണ് ചക്ക. പ്രകൃതിയിൽനിന്ന്് ചെലവില്ലാതെ ലഭിക്കുന്ന ഏക വിളയാണിത്. വാണിജ്യാടിസ്ഥാനത്തിൽത്തന്നെ പ്ലാവിൻത�ോട്ടങ്ങൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ മറ്റുള്ള സംസ്ഥാനങ്ങളിൽനിന്ന് വിദേശത്തേക്ക് ചക്ക കയറ്റുമതി തുടങ്ങും. അതിനുമുമ്പ് നമ്മൾ ഈ മേഖലയിൽ എന്തെങ്കിലും ചെയ്യാൻ തയ്യാറാകണം. ഇത്രയേറെ ചെലവില്ലാത്ത ഭക്ഷണം നമുക്ക് കഴിക്കാൻ കിട്ടുമ്പോഴാണ് ഭക്ഷണത്തിനായി വൻ തുക ചെലവഴിക്കുന്നത്. കേരളത്തിൽ ചക്ക കൃഷിചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം. കർഷകർക്ക് ചക്ക വളരെ വേഗത്തിൽ തന്നെ വിപണിയിൽ എത്തിക്കാനുളള സൗകര്യം ചെയ്തുക�ൊടുക്കണം. ചക്ക പറിക്കാനും അരിഞ്ഞ് വിപണിയിൽ എത്തിക്കാനും ടെക്‌നിക്കൽ സംവിധാനം ഉണ്ടാക്കണം. അരിഞ്ഞ ചക്ക ഫ്രീസ് ചെയ്ത് ഫ്രോസൻ ആക്കിയാൽ രണ്ടുവർഷംവരെ കേടാകാതെ ഇരിക്കും. ഇതിന്റെ ന്യൂട്രീഷൻ വാല്യുവിലും മാറ്റം വരില്ല. ഒരുകില�ോ ചക്കച്ചുള കിട്ടണമെങ്കിൽ അഞ്ച് കില�ോ ചക്ക വേണം. ചുള എടുത്തുകഴിഞ്ഞാൽ ബാക്കിഭാഗം പാഴാക്കിക്കളയുകയാണ് പതിവ്. ഇത് തെറ്റാണ്. ചക്കയുടെ മേൽഭാഗത്തെ മുളള് മാറ്റിയാൽ ബാക്കി
ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുളള ന�ോബൽ സമ്മാനം ലഭിച്ചത് ജാപ്പനീസ് ശാസ്ത്രജ്ഞൻ ഡ�ോക്ടർ യ�ോഷിന�ോമി ഓഹുമിയ്ക്കാണ്. അട്ടോഫാഗ് അഥവാ സെൽഫ് ഈസ്റ്റ് എന്ന ശരീരത്തിലെ പ്രതിഭാസ ത്തെക്കുറിച്ചുളള പഠനത്തിനായിരുന്നു സമ്മാനം. ശരീരത്തിലെ കേടായ ക�ോശങ്ങളും ഉപയ�ോഗിക്കാത്ത പ്രോട്ടീനും സ്വയം കഴിക്കുന്ന ശരീരത്തിന്റെ രീതിയ്ക്കാണ് 'സെൽഫ് ഈറ്റ്' എന്നുപറയുന്നത്. സാധാരണയായി പട്ടിണി കിടക്കുന്ന സന്ദർഭങ്ങളിലാണ് അട്ടോഫാഗി നിർവ്വഹിക്കപ്പെടുന്നത്. ഇത് നടന്നില്ലെങ്കിൽ കേടായ ക�ോശങ്ങൾ കുമിഞ്ഞുകൂടി ശരീരത്തിൽ ര�ോഗങ്ങളുണ്ടാക്കും. കാൻസർ തുടങ്ങിയ ര�ോഗങ്ങളെ ചെറുക്കാനും അട്ടോഫാഗി ആവശ്യമാണ്. ഈ കണ്ടുപിടിത്തം പുതിയതാണെങ്കിലും ആഴ്ചയില�ൊരിക്കലും രണ്ടാഴ്ചയില�ൊരിക്കലുമ�ൊക്കെ മനുഷ്യർ അനുഷ്ഠിച്ചുവരുന്ന നിരാഹാരവ്രതം അട്ടോ ഫാഗിക്ക് സഹായകരമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. അത് ശാസ്ത്രീയമായി തെളിയിച്ചു എന്നതാണ് യ�ോഷിന�ോമിയുടെ നേട്ടം.
www.krishijagran.com
25
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
മ
ലയാളിയുടെ തീൻമേശയിൽ ചക്ക തിരിച്ചുക�ൊണ്ടുവന്നത് ജയിംസ് ജ�ോസഫാണ്. മൈക്രോസ�ോഫ്റ്റ് ഇന്ത്യയുടെ ഡയറക്ടർസ്ഥാനം രാജിവച്ച് ആലുവയിൽ ജാക്ക്ഫ്രൂട്ട് 365 എന്ന സ്ഥാപനം ആരംഭിച്ച ജെയിംസ് ജ�ോസഫിന്റെ ഇടപെടലാണ് ചക്കയെ ഫൈവ്സ്റ്റാർ പദവിയിലെത്തിച്ചത്. ചക്കയുടെ മൂല്യം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കണമെന്ന കാഴ്ചപ്പാട�ോടെയാണ് ജാക്ക്ഫ്രൂട്ട് 365 പദ്ധതിക്ക് ജയിംസ് ജ�ോസഫ് തുടക്കമിട്ടത്. നാട്ടിൽ പാഴായിപ്പോകുന്ന ലക്ഷക്കണക്കിനു ചക്ക എങ്ങനെ ഫലപ്രദമായി ഉപയ�ോഗിക്കാമെന്ന് ആല�ോചിച്ചു. ഇറച്ചി, ഉരുളക്കിഴങ്ങ്, ക�ോളിഫ്‌ളവർ തുടങ്ങിയവയ്ക്കു സമാനമായ ചക്ക എന്തുക�ൊണ്ട് ചക്കബർഗർ ആക്കിക്കൂടാ എന്ന ചിന്തയുണ്ടായി. ഈ ചിന്തയിൽ നിന്നാണ് ജാക്ഫ്രൂട്ട് 365 എന്ന ബ്രാൻഡ് ജനിക്കുന്നത്.
പച്ചച്ചക്കയും ചക്കപ്പഴവും ഉണക്കി പായ്ക്കറ്റിലാക്കി. ജാക്ഫ്രൂട്ട് 365 എന്ന പേരിൽ വിപണിയിലിറക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വർഷത്തിൽ ഒൻപത് മാസവും ചക്ക ലഭ്യമാകുമെന്ന് ജയിംസ് പറയുന്നു. ഗുണമേൻമ നഷ്ടടപ്പെടാതെ സംസ്‌കരിക്കുന്ന ഫ്രീസ് ഡ്രൈ എന്ന സാങ്കേതികവിദ്യ ഉപയ�ോഗിച്ചാണ് ജാക്ക്ഫ്രൂട്ട് 365 തയ്യാറാക്കുന്നത്. ചക്കയിൽനിന്നും വേർതിരിക്കുന്ന ചുള ശീതീകരിക്കുകയും പിന്നീട് ജലാംശം മുഴുവൻ നീക്കം ചെയ്ത് ഉണക്കി സൂക്ഷിക്കുന്നു. അസംസ്‌കൃത ചക്ക ചുളയുടെ
82 ശതമാനം ഭാരം ഈ പ്രക്രിയ വഴി കുറയും. ഒരു കില�ോ ചക്കചുള പ്രോസസ് കഴിയുമ്പോൾ 180 ഗ്രാം മാത്രമേ ഉണ്ടാകു. ഇത്തരത്തിൽ തയ്യാറാക്കുന്ന ഉൽപ്പന്നം കേടുകൂടാതെ 365 ദിവസം സൂക്ഷിക്കാം. പാക്കറ്റുകളിൽ ലഭ്യമാകുന്ന ജാക്ക്ഫ്രൂട്ട് 365 ഉപയ�ോഗത്തിനുമുമ്പ് 10-15 മിനുറ്റ് റീഹൈഡ്രേറ്റ് ചെയ്യേണ്ടതാണ്. ആമസ�ോൺ വഴി ഇന്ത്യയിലെവിടെയും ജാക്ക്ഫ്രൂട്ട് 365 ലഭ്യമാണ്. 180 ഗ്രാം പാക്കറ്റിന് 360 രൂപയാണ് വില. കേരളത്തിൽ ഓൺലൈൻ കൂടാതെ റീട്ടെയ്ൽ ഷ�ോപ്പുകൾ വഴിയും വിപണനം നടത്തുന്നുണ്ട്. പ്രമ�ോഹര�ോഗികളുടെ തലസ്ഥാനമായ കേരളത്തിൽ ജാക്ക്ഫ്രൂട്ട്365 ന് നല്ല വിപണിയാണുള്ളതെന്നാണ് ജയിംസിന്റെ അഭിപ്രായം. ചക്ക സീസണിൽ വാങ്ങി ഫാക്ടറിയിൽ വച്ചു വെട്ടി ചുളകളെടുത്ത് അതിലെ ജലാംശം ച�ോർത്തിക്കളഞ്ഞ് വായുകയറാത്ത പാക്കറ്റിലടച്ചു വിൽക്കുക. ഫ�ോഴ്‌സ് ഡ്രയിങ് സാങ്കേതികവിദ്യയാണ് ഇൻസ്റ്റന്റ് ന്യൂഡിൽസ് പ�ോലെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ഉപയ�ോഗിക്കുന്നത്. അഞ്ചുകില�ോ ചക്ക വെറും 180 ഗ്രാം പാക്കറ്റിലാക്കാം. പാചകം ചെയ്യാന�ോ വെറുതെ കഴിക്കാന�ോ ആവശ്യം വരുമ്പോൾ പാക്കറ്റിലെ ഉണങ്ങിയ ചക്കയെടുത്ത് ചെറുചൂടുവെള്ളത്തിലിടുക. വെള്ളത്തിൽ കുതിർന്ന് 20 മിനിറ്റിനകം മധുരമുള്ള ചക്കച്ചുളകൾ റെഡി. ഒപ്പം ചക്കക�ൊണ്ടുളള നിരവധി പാശ്ചാത്യ വിഭവങ്ങളും. ചക്കയെ ഫൈവ്സ്റ്റാർ ഹ�ോട്ടലിലും പ്രധാന വിഭവമാക്കാമെന്ന് ത�ോന്നിയപ്പോൾ അത് തെളിയിക്കാനായി ജെയിംസ് ജ�ോസഫ് പ്രമുഖ ഷെഫുമാരെ തേടിയിറങ്ങി. കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, ഒട്ടിപ്പിടിക്കുന്ന ചക്കപ്പശ ഇതെല്ലാംക�ൊണ്ടാണ് ചക്ക ഉപയ�ോഗിക്കാത്തത് എന്ന് ഷെഫുമാർ പറഞ്ഞപ്പോൾ അവിടെയാണ് ജയിംസ് ജ�ോസഫ് ഉണക്കിയ ചക്കയുമായി വരുന്നത്. പിന്നെ അവിടെ നിറഞ്ഞത് ബർഗർ, കാത്തിറ�ോൾ, സ്പ്രിങ്‌റ�ോൾ, മഫീൻ, ചക്കപൈ, പേസ്ട്രി, കേക്ക് തുടങ്ങിയ നിരവധി ചക്കവിഭവങ്ങളായിരുന്നു. ഇപ്പോൾ നക്ഷത്ര ഹ�ോട്ടലിലെ ഷെഫുമാർക്കിടയിൽ ചക്ക വിഭവങ്ങൾ പേരെടുക്കുകയാണ്. പ്രത്യേകാവസരങ്ങളിൽ അപൂർവ വിഭവമായും ഭക്ഷ്യമേളയിലെ കൗതുകമായും ചക്ക ഷൈൻ ചെയ്യുന്നു. ജാക്ക്ഫ്രൂട്ട് 365 എന്ന സ്വന്തം ഉൽപന്നത്തിൽ ജയിംസിന് പേറ്റന്റുണ്ട്. യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാൻ ലൈസൻസുള്ള അമാൽഗം സ്‌പെഷൽറ്റി ഫുഡ്‌സാണ് നിർമാണവും വിപണനവും. ഇക്കൊല്ലം 250 ടൺ ചക്ക സംസ്‌കരിച്ച് 100 ടൺ ഉൽപന്നമായി മാറ്റിയിട്ടുണ്ട്. ആര�ോഗ്യ ഭക്ഷണം എന്ന പ്രചാരം നേടുന്നതിനാൽ ഗൾഫിലും അമേരിക്കയിലും ഇതിന് ആവശ്യക്കാരുണ്ട്.
26
www.krishijagran.com
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
ചെറുധാന്യങ്ങൾ കൃഷിചെയ്യാൻ കർഷകരെ പരിശീലിപ്പിക്കുന്നതിന�ൊപ്പം അവയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ കൂടി ഉണ്ടാക്കാൻ പഠിപ്പിക്കുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ കർഷകരിൽനിന്ന് ശേഖരിച്ച് വിപണിയിൽ എത്തിക്കുന്നു
ചെറുധാന്യങ്ങൾ കൃഷിചെയ്യാം ആര�ോഗ്യഭക്ഷണം ശീലമാക്കാം
ഒ
രു കാലത്ത് മലയാളിയുടെ ആര�ോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു ചാമ, തിന, വരക്, കമ്പ്, റാഗി, ച�ോളം, പനിവരക്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങൾ. ആധുനിക സംസ്‌കാരത്തിന്റെ പുറകെ പ�ോയ മലയാളി ചെറുധാന്യങ്ങൾ കൃഷിയിടത്തിൽനിന്നും തീൻമേശയിൽ നിന്നും പറിച്ചുമാറ്റി. പുതിയ തലമുറയ്ക്ക് ഇവ അന്യമായി. ഇവയുടെ ഗുണങ്ങളും അറിയാതായി. പക്ഷേ, ചെറുധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ചുളള അറിവുകൾ പുതിയ തലമുറയിലേക്ക് പകരാനും ചെറുധാന്യക്കൃഷിയെ പ്രോത്സാഹിപ്പിക്കാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് പാലക്കാട് സ്വദേശി കെ. സ�ോമശേഖരൻ.
ആര�ോഗ്യമുളള, വിഷമില്ലാത്ത ഭക്ഷണം എങ്ങനെ ന്യായമായ വിലയ്ക്ക് ജനങ്ങൾക്ക് ക�ൊടുക്കാം എന്ന ആല�ോചനയിൽ നിന്നാണ് ഇദ്ദേഹം ചെറുധാന്യക്കൃഷി തുടങ്ങുന്നത്. ചെറുധാന്യങ്ങൾ കൃഷിചെയ്യുന്നത�ോട�ൊപ്പം വേൾഡ് മില്ലറ്റ് ഫൗണ്ടേഷന്റെ സഹായത്തോടെ
28
www.krishijagran.com
ചെറുധാന്യങ്ങളുടെ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനവും ചെയ്യുന്നുണ്ട്. ചെറുധാന്യങ്ങൾ കൃഷിചെയ്യാൻ കർഷകരെ പരിശീലിപ്പിക്കുന്നതിന�ൊപ്പം അവയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ കൂടി ഉണ്ടാക്കാൻ പഠിപ്പിക്കുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ കർഷകരിൽനിന്ന് ശേഖരിച്ച് വിപണിയിൽ എത്തിക്കുന്നു. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് കന്യ ഓർഗാനിക് വഴിയാണ് ചെറുധാന്യ ഉല്പന്നങ്ങൾ ശേഖരിക്കുന്നത്. ചെറുധാന്യങ്ങൾ ഉപയ�ോഗിച്ച് ഉണ്ടാക്കുന്ന മിക്‌സ്ചർ, കുക്കീസ്, ബിസ്‌ക്കറ്റ്. കേക്ക്, സേമിയ, പാസ്ത, അട, അപ്പം, പുട്ട് പ�ൊടികൾ തുടങ്ങി 200 ലധികം ഉല്പന്നങ്ങൾ വിപണനത്തിനുണ്ട്. ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബ�ോധവത്കരണ ക്ലാസ്സുകളും എക്‌സിബിഷനുകളും ചെറുധാന്യങ്ങളുടെ പാചക പരിശീലനക്ലാസ്സുകളും ഇദ്ദേഹം സംഘടിപ്പിച്ചുവരുന്നു. ചെറുധാന്യങ്ങൾ വേഗത്തിൽ എളുപ്പത്തിൽ പാചകം ചെയ്യാം.
വേഗം ദഹിക്കും. ചെറുധാന്യങ്ങൾ സ്ഥിരമായി കഴിച്ചാൽ ര�ോഗപ്രതിര�ോധശേഷിയും കൂടും. കൂടുതൽ വെളളമില്ലാത്ത സ്ഥലങ്ങളാണ് ചെറുധാന്യങ്ങൾ കൃഷിചെയ്യുന്നതിന് അനുയ�ോജ്യം. ഏതെങ്കിലും ഒരു ധാന്യം മാത്രമായ�ോ വിവിധ തരത്തിലുളള ചെറുധാന്യങ്ങളെ ഇടകലർത്തിയ�ോ ഇവ കൃഷിചെയ്യാവുന്നതാണ്. തമിഴ്‌നാട് കാർഷിക സർവ്വകലാശാലയിൽ നിന്നാണ് കൃഷിക്കാവശ്യമായ വിത്ത് വാങ്ങുന്നത്. ചെറുധാന്യം കൃഷിചെയ്യാൻ വേനൽക്കാലമാണ് ഉത്തമം. നവംബർ മാസത്തിൽ വിതച്ചുകഴിഞ്ഞാൽ ജനുവരിഫെബ്രുവരിയ�ോടുകൂടി വിളവെടുപ്പ് നടത്താം. ചെറുധാന്യങ്ങൾ കൃഷിചെയ്യാൻ താല്പര്യമുളള കൃഷിക്കാർക്ക് ആവശ്യമായ പരിശീലനം ക�ൊടുക്കാനും ഇദ്ദേഹം തയ്യാറാണ്. ഏഴുവർഷമായി ജൈവകൃഷി തുടങ്ങിയിട്ട് ചെറുധാന്യങ്ങളും ജൈവരീതിയിൽ കൃഷിചെയ്ത് ഉല്പാദിപ്പിക്കാനാണ് ശ്രമം.
ചെറുധാന്യങ്ങളുടെ കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ പ്രവർത്തനം. ഔഷധസസ്യങ്ങൾ, പരമ്പരാഗത വിത്തുകളുടെ ശേഖരണവും അവ ഉപയ�ോഗിച്ചുളള കൃഷിയും, ഗ�ോശാല തുടങ്ങിയവയും മറ്റു പ്രവർത്തനങ്ങളാണ്. പ�ൊന്നാര്യൻ, നവര, രക്തശാലി, ബസ്മതി, ജ്യോതി, ഉമ, പ�ൊന്നി, ജീരകശാല, ഗന്ധകശാല തുടങ്ങി 15 വ്യത്യസ്ത ഇനത്തിലുളള നെല്ലുകൾ കൃഷിചെയ്യുന്നുണ്ട്. അത�ോട�ൊപ്പം ചെറുപയർ, ഉഴുന്ന്, മുതിര തുടങ്ങിയ ധാന്യങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നു. ഒപ്പം തന്നെ നാടൻ പഴവർഗ്ഗങ്ങൾ കൃഷിചെയ്ത് ജനങ്ങളിലെത്തിക്കാനും പദ്ധതിയുണ്ട്. പ്രാദേശികമായ ഭക്ഷണശീലത്തിലേക്ക് തിരിച്ചുവരാതെ മനുഷ്യന് നല്ല ആര�ോഗ്യം ഉണ്ടാകില്ലെന്ന് ഇദ്ദേഹം പറയുന്നു. സ്ത്രീകളെ കൃഷിയിലേക്ക് ആകർഷിക്കാനും അവർക്ക് ചെറിയരീതിയിലെങ്കിലും വരുമാനമാർഗ്ഗം ഒരുക്കിക്കൊടുക്കുന്നതിനുമായി www.krishijagran.com
29
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
50 വർഷം മുൻപ് കേരളത്തിലും ചെറുധാന്യങ്ങൾ ധാരാളം ഉപയ�ോഗിച്ചിരുന്നു. കാലങ്ങളായി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്ന ചെറുധാന്യങ്ങൾ, ഇന്ന് ആരും അത്രകണ്ട് ഉപയ�ോഗിക്കുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഇണങ്ങുന്നവയാണ് ഇതിന്റെ കൃഷി ക�ോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുമായി ചേർന്ന് വീട്ടിൽ പത്ത് ഔഷധസസ്യങ്ങൾ എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. ന�ൊച്ചി, പനിക്കൂർക്ക, തുളസി, ആടല�ോടകം, വേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത്. വീട്ടിൽ ഉണ്ടാക്കുന്ന ഈ ഔഷധസസ്യങ്ങൾ പാലക്കാട് ഓർഗാനിക് ട്രസ്റ്റ് വഴി ക�ോയമ്പത്തൂർ ആര്യവൈദ്യശാലയ്ക്ക് ഔഷധനിർമ്മാണത്തിനായി കൈമാറും. ഇതിൽനിന്ന് വീട്ടമ്മമാർക്ക് ചെറിയ വരുമാനവും ഉണ്ടാക്കാം. നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മറ്റൊരു ആശയം പങ്കാളിത്ത കൃഷിയാണ്. ഭൂവുടമകളിൽനിന്ന് അഞ്ചുവർഷത്തെ ലീസിന് ഭൂമി ഏറ്റെടുക്കുക. ഈ ഭൂമിയിൽ നെല്ല്, ചെറുധാന്യങ്ങൾ, പച്ചക്കറി, ഗ�ോശാല എന്നിവ ഒരുമിച്ച് കൃഷിചെയ്യുക. കൃഷിചെയ്യാനായി കാർഷിക സേനയെ പരിശീലിപ്പിച്ചെടുക്കും. ഈ ഭൂമിയിലെ കൃഷിയിൽനിന്ന് കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് ഭൂവുടമകൾക്ക് ക�ൊടുക്കും. മാത്രമല്ല, ഭൂവുടമയ്ക്ക് ഈ ഭൂമിയിൽ ത�ൊഴിലാളിയായി ജ�ോലിയും ചെയ്യാം. അതിന്റെ കൂലിയും ക�ൊടുക്കും. കാലാവധി കഴിഞ്ഞാൽ ഭൂമി ഉടമയ്ക്ക് തിരിച്ചുക�ൊടുക്കും. കൃഷിയെ സ്‌നേഹിക്കുന്നവർ ഈ സംരംഭത്തിനായി ഭൂമി നൽകാൻ തയ്യാറാകും എന്ന വിശ്വാസത്തിലാണ് സ�ോമശേഖരൻ. ഇതുവരെ 50 ഏക്കർ ഭൂമി ഉപാധികളില്ലാതെ വിട്ടുകിട്ടും എന്ന നിലയിലായിട്ടുണ്ട്.
30
www.krishijagran.com
വളപ്രയ�ോഗത്തിനും ഇദ്ദേഹത്തിന് സ്വന്തമായ മാർഗ്ഗമുണ്ട്. ഡെയ്ഞ്ച് എന്ന ചെടിയാണ് വളത്തിനായി ഉപയ�ോഗിക്കുന്നത്. നാഷണൽ സീഡ് ക�ോർപ്പറേഷനിൽനിന്ന് ഡെയ്ഞ്ചിന്റെ വിത്ത് കിട്ടും. ഇത് ക�ൊണ്ടുവന്ന് വിതയ്ക്കും. മുളച്ച് നല്ല ഉയരത്തിൽ വരുമ്പോൾ പൂക്കുന്നതിനു മുൻപ് വെട്ടിയിട്ട് നിലം ഉഴുത് മറിക്കും. ഉഴുമ്പോൾ ആര്യവേപ്പ്, ശീമക്കൊന്ന, കാഞ്ഞിരത്തിന്റെ ഇല എന്നിവ ഇടും. ഉഴുത് മൂന്നുദിവസം വെറുതെ ഇടും. അതിനുശേഷം വീണ്ടും ഉഴും. അതിനുശേഷമാണ് കൃഷിയിറക്കുന്നത്. കൃഷിയിടത്തിൽ ഇതിന്റെ നാര് ഒരു സ്‌പ�ോഞ്ച് ഇഫക്ട് ഉണ്ടാക്കും. വെള്ളം താഴ്ന്നുപ�ോകാതെ പിടിച്ചുനിർത്തും. അതിനാൽ മഴയില്ലെങ്കിലും ഭൂമി നനവുളളതായിരിക്കും. ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ചെയ്തു ന�ോക്കിയത്. നല്ല വിജയമായിരുന്നു.
കെ. സ�ോമശേഖരൻ: 9446583106
കാണണം. അഗ്രി-കൾച്ചർ ആണ് അല്ലാതെ ബിസിനസ്സല്ല. പക്ഷേ ഇന്ന് നടക്കുന്നത് അഗ്രിബിസിനസ്സാണെന്നും ഇദ്ദേഹം പറയുന്നു.
കൃഷിഭവനുകളിലും ഡെയ്ഞ്ച് ചെടികൾ ലഭ്യമാണെങ്കിലും എപ്പോഴും ഉണ്ടായിക്കൊളളണമെന്നില്ല. രാസവളം തീരെ ഉപയ�ോഗിക്കാറില്ല. ആദ്യമ�ൊക്കെ നല്ല വിളവ് കിട്ടിയാലും രാസവളത്തിന്റെ ഉപയ�ോഗം കാലക്രമേണ വിളവ് കുറയ്ക്കുകയാണ് ചെയ്യുകയെന്ന് ഇദ്ദേഹം പറയുന്നു. കൃഷിയിൽ കീടാക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കൃഷി ലാഭാധിഷ്ഠിതമായി കാണാത്തതുക�ൊണ്ട് ലാഭനഷ്ടക്കണക്കുകളും ഇദ്ദേഹം ന�ോക്കാറില്ല. ഉല്പാദനവും വിപണനവും കർഷകന് തന്നെ ഇടനിലക്കാരില്ലാതെ ചെയ്യാൻ കഴിയണമെന്നാണ് സ�ോമശേഖരൻ അഭിപ്രായപ്പെടുന്നത്. ജൈവകൃഷിക്ക് ക്ഷമയാണ് വേണ്ടത്. കൃഷിയെ ഒരു സംസ്‌കാരമായി
നാലുവർഷത്തിലേറെയായി ചെറുധാന്യങ്ങൾ സ്ഥിരമായി കഴിക്കുന്നു. അതുക�ൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണം തനിക്കറിയാമെന്നും; ആ ഗുണം സമൂഹത്തിനുകൂടി ക�ൊടുക്കാനുളള ശ്രമമാണ് നടത്തുന്നതെന്നും ഇദ്ദേഹം പറയുന്നു. ശരീരത്തിന്റെ എനർജി ലെവൽ കൂടും. എല്ലാ അസുഖങ്ങൾക്കുമുളള പ്രതിവിധി ആര�ോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കുക എന്നതാണ്. 50 വർഷം മുൻപ് കേരളത്തിലും ചെറുധാന്യങ്ങൾ ധാരാളം ഉപയ�ോഗിച്ചിരുന്നു. കാലങ്ങളായി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്ന ചെറുധാന്യങ്ങൾ, ഇന്ന് ആരും അത്രകണ്ട് ഉപയ�ോഗിക്കുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഇണങ്ങുന്നവയാണ് ഇതിന്റെ കൃഷി. തമിഴ്‌നാട് സർക്കാർ ചെറുധാന്യങ്ങളുടെ കൃഷിക്കായി ധാരാളം സബ്‌സിഡികൾ വരെ ഏർപ്പെടുത്തിയിട്ടുണ്ട്. പണ്ട് ചെറുധാന്യങ്ങൾ കഴിച്ചിരുന്നത് കഴിവില്ലാത്തവരാണ് എന്നായിരുന്നു ധാരണ. ഇന്ന് ചെറുധാന്യങ്ങൾ ചേർന്ന ഭക്ഷണം സ്റ്റാർ ഹ�ോട്ടലുകളിൽ വരെ ലഭ്യമാണ്. പ�ോഷകാഹാരക്കുറവ് പരിഹരിക്കാൻ ചെറുധാന്യങ്ങളുടെ കൃഷി തിരിച്ചുക�ൊണ്ടുവരണം.
www.krishijagran.com
31
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
ധാന്യകേക്ക്
ആവശ്യമുള്ള സാധനങ്ങൾ തിനപ്പൊടി കൂവരക് പ�ൊടി ബാർലിപ്പൊടി പഞ്ചസാര ശർക്കര തേങ്ങാപ്പാൽ
-
100 ഗ്രാം 100 ഗ്രാം 50 ഗ്രാം 80 ഗ്രാം 500 ഗ്രാം മൂന്ന് തേങ്ങയുടേത്
(ഒന്നാംപാൽ രണ്ട് കപ്പ്, രണ്ടാംപാൽ നാല് കപ്പ്)
ഷീല ജ�ോർജ്ജ്
ഏലയ്ക്കപ്പൊടി ചുക്കുപ�ൊടി വറുത്ത ജീരകപ്പൊടി തേങ്ങാക്കൊത്ത്
-
ഒരു ടീസ്പൂൺ ഒരു ടീസ്പൂൺ കാൽ ടീസ്പൂൺ അര കപ്പ്
പാചകം ചെയ്യേണ്ടവിധം തിന, കൂവരക്, ബാർലി പ�ൊടികൾ ഒരു നുള്ള് ഉപ്പും പഞ്ചാസാര പ�ൊടിച്ചതും അല്പം വെള്ളവും ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക. ശർക്കര പാനിയാക്കി വെയ്ക്കുക. ചുവടു കട്ടിയുളള ഒരു പാത്രത്തിൽ രണ്ടാംപാൽ ഒഴിച്ച് തിളവരുമ്പോൾ ഉരുളകൾ ഇട്ട് ശർക്കര പാനിയും ചേർത്ത് വേവിക്കുക. വെന്ത് വറ്റിവരുമ്പോൾ ഒന്നാംപാൽ ചേർക്കുക. തിളയ്ക്കുന്നതിനു മുൻപ് വാങ്ങിവച്ച് ഏലയ്ക്ക, ചുക്ക്, ജീരകം എന്നിവ പ�ൊടിച്ചത് ചേർക്കുക. ഇതിലേക്ക് മൂപ്പിച്ച തേങ്ങാക്കൊത്ത് ചേർത്ത് ചൂട�ോടെ ഉപയ�ോഗിക്കാം.
ചെറുധാന്യ ബ�ോൾസ് പായസം ആവശ്യമുള്ള സാധനങ്ങൾ റാഗിപ്പൊടി തിനപ്പൊടി ഗ�ോതമ്പുപ�ൊടി പഞ്ചസാര മുട്ട വെണ്ണ ബേക്കിംഗ് പൗഡർ ബേക്കിംഗ് സ�ോഡ
-
50 ഗ്രാം 50 ഗ്രാം 100 ഗ്രാം 200 ഗ്രാം 4 എണ്ണം 200 ഗ്രാം ഒരു ടീസ്പൂൺ കാൽ ടീസ്പൂൺ
പാചകം ചെയ്യേണ്ടവിധം വെണ്ണ നന്നായി അടിച്ച് പതപ്പിച്ചശേഷം പഞ്ചസാര പ�ൊടിച്ചതും ചേർത്ത് നല്ല മയത്തിൽ അടിച്ചെടുക്കുക. അതിലേക്ക് മുട്ട ഓര�ോന്നായി ചേർത്ത് യ�ോജിപ്പിക്കുക. ധാന്യപ്പൊടിയിൽ ബേക്കിംഗ് പൗഡറും ബേക്കിംഗ് സ�ോഡയും ചേർത്ത് മൂന്ന് പ്രാവശ്യം അരിച്ച ശേഷം കൂട്ടിൽ ചേർത്ത് ഇളക്കി യ�ോജിപ്പിക്കുക. ഒരു ബേക്കിംഗ് ടിന്നിൽ ഒഴിച്ച് 180 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ 30-40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.
32
www.krishijagran.com
കാലാവസ്ഥാ വ്യതിയാനം
കാർഷിക മേഖലയിൽ
ക
ഡ�ോ. അനു മേരി ഫിലിപ്പ്, അസി. ഡയറക്ടർ സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേ�ം
ഴിഞ്ഞ 50 വർഷത്തെ കണക്ക് പരിശ�ോധിച്ചാൽ കാലാവസ്ഥാ വ്യതിയാനം ആശങ്കയുണർത്തുന്ന വിധമാണ് എന്ന് കാണൻ കഴിയും. കാലം തെറ്റിയെത്തുന്ന മഴയും വരൾച്ചയും ചിലപ്പോഴുളള അതിവൃഷ്ടിയും കാർഷികമേഖലയ്ക്ക് തിരിച്ചടിയാകുന്നു. താപനില ഒരു ഡിഗ്രിയിൽ കൂടിയാൽ നെല്ലുല്പാദനം പത്ത് ശതമാനം കുറയും. മറ്റുവിളകളിൽ ഓര�ോ ഡിഗ്രി ചൂട് കൂടുന്നതിനനുസരിച്ച് 60 ശതമാനം വിളവ് കുറയും. കാലവർഷത്തിന്റെ കുറവുകാരണം കേരളം വരൾച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഭൂഗർഭജലവിതാനത്തിൽ വന്ന മാറ്റം ചർച്ചചെയ്യപ്പെടേണ്ടതാണ്. ഇപ്പോൾ തന്നെ പാലക്കാട് രൂക്ഷമായ ജലക്ഷാമം നേരിടുന്ന അവസ്ഥയിലായിക്കഴിഞ്ഞു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈവർഷത്തെ ജലദൗർലഭ്യം 22 ശതമാനം കൂടി. മണ്ണിന്റെ ജലസംഭരണശേഷി കുറയുന്നു. ജലസ്രോതസ്സുകൾ ഉണങ്ങുന്നു. അശാസ്ത്രീയമായ ഭൂവിനിയ�ോഗവും നദികളും ജലാശയങ്ങളും മലിനമാക്കപ്പെടുന്നതും പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നു. വരുംകാലങ്ങളിൽ ജല അടിയന്തരാവസ്ഥയും ജലത്തിനുവേണ്ടിയുളള ലഹളകളും കേരളത്തിലും നടക്കും എന്നവിധം
അപകടകരമാണ് കാര്യങ്ങൾ. ഇതിനുളള പരിഹാരമാർഗ്ഗം പുതയിടൽ, ആവരണവിളകൾ, ബഹുതലകൃഷി പ�ോലുളള ശാസ്ത്രീയ കൃഷിരീതികൾ എന്നിവ പിന്തുടരുകയാണ്. ഉറവിട മാലിന്യസംസ്‌കരണം ഭൂഗർഭജലനിരപ്പ് ഉയർത്തൽ എന്നിവയാണ് പരിഹാരമാർഗ്ഗങ്ങൾ. ചകിരിത്തൊണ്ട് മണ്ണിൽ ജലം സംഭരിച്ചുവയ്ക്കാൻ ഉത്തമമാണ്. ജൈവ തടയണകൾ വ്യാപകമാക്കുക, പാടശേഖരങ്ങൾ സംരക്ഷിക്കുക. ജലം വരുംതലമുറയ്ക്കായി കരുതിവയ്ക്കാൻ സഹായിക്കുക. തണ്ണീർത്തടങ്ങളുടെ നാശം കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതാക്കും. ഇത�ോടെ കടുത്ത കുടിവെള്ള ക്ഷാമവും കൃഷി ആവശ്യത്തിന് വെള്ളം ഇല്ലാതാവുകയും ചെയ്യും. മണ്ണൊലിപ്പ് വഴി ജലം നഷ്ടമാകുന്നത് ഒഴിവാക്കാൻ പുല്ലുകളും സസ്യങ്ങളും മറ്റും വച്ചുപിടിപ്പിക്കുക. മരങ്ങളുടെ വേരുകൾ മണ്ണിനെ നന്നായി പിടിച്ചുനിർത്തുന്നതിനാൽ വൻമരങ്ങൾ വച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ജൈവാംശമുള്ള മണ്ണിൽ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്. കുന്നിൻ ചരിവുകളിൽ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിര�ോധിക്കാനുള്ള ഉചിതമായ മാർഗമാണ്.
www.krishijagran.com
33
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
സംരക്ഷിക്കണം
മണ്ണിന്റെ ആര�ോഗ്യം
സുധീഷ് കുമാർ. കെ,
അസി. ഡയറക്ടർ (മണ്ണ് പര്യവേക്ഷണം), മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ഫ�ോൺ - 9495779388
ഭൂ
മിയിൽ വീഴുന്ന ഓര�ോ തുളളി ജലവും ആഗിരണം ചെയ്ത് മനുഷ്യനും, സസ്യജാലത്തിനും മറ്റ് ജീവിവർഗ്ഗങ്ങൾക്കും നൽകുന്ന, ജലം സംരക്ഷിക്കുന്ന, അത്ഭുത സൃഷ്ടിയാണ് മണ്ണ്. പ്രകൃതിയുടെ വരദാനമായി ലഭിക്കുന്ന ക�ോടിക്കണക്കിന് ലിറ്റർ മഴയെ കരുതിവയ്ക്കുന്ന ഏറ്റവും വലിയ പ്രകൃതിദത്ത ജലസംഭരണിയും ഇതുതന്നെ. മണ്ണിന്റെ ആര�ോഗ്യമാണ് മനുഷ്യന്റെ ആര�ോഗ്യം എന്ന വസ്തുത നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ മനുഷ്യൻ മനസ്സിലാക്കിയിരുന്നു. മനുഷ്യന്റെ നിലനിൽപ്പിന് അവിഭാജ്യഘടകമായ മണ്ണ് അവന്റെ ഇടപെടലിലൂടെ തന്നെ മലിനമായിക്കൊണ്ടിരിക്കുന്നു. അമിതമായ രാസവളപ്രയ�ോഗങ്ങളും അശാസ്ത്രീയ കൃഷിരീതികളും ഭൂമിയെ കൃഷിയ�ോഗ്യമല്ലാതാക്കി മാറ്റിയിരിക്കുന്നു. മണ്ണ്-ജല സംരക്ഷണം കാലത്തിന്റെ ആവശ്യകതയാണെന്നും പ്രകൃതിയുടെ നിലനില്പിന് ഇത് അത്യന്താപേക്ഷിതമാണെന്നും നാം തിരിച്ചറിയണം. മാനവസമൂഹങ്ങളും
34
www.krishijagran.com
സംസ്‌ക്കാരങ്ങളും ഉടലെടുത്തതും വളർന്നതും വികാസം പ്രാപിച്ചതും ഫലപുഷ്ടിയുള്ള മണ്ണിലാണ്. കാലാന്തരത്തിൽ പാറ പ�ൊടിഞ്ഞുണ്ടാകുന്ന പാറപ്പൊടി ഉൽപ്പാദനശേഷിയുള്ള മണ്ണാകുന്നത് ഭൂപ്രകൃതിയുടെയും കാലാവസ്ഥാഘടകങ്ങളായ സൂര്യപ്രകാശം, മഴ എന്നിവയുടെയും ജീവജാലങ്ങളുടെയും പ്രവർത്തനഫലമായിട്ടാണ്. കൂടാതെ മനുഷ്യന്റെയും, മൃഗങ്ങളുടെയും സസ്യങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ജൈവാംശങ്ങൾ കൂടി ഭൂമിയിൽ വീണലിഞ്ഞാണ് ഫലഭൂയിഷ്ഠമായ മണ്ണ് രൂപപ്പെടുന്നത്. ലക്ഷക്കണക്കിന് സൂക്ഷ്മജീവികളുടെയും ബാക്റ്റീരിയകളുടെയും മണ്ണിരകളുടെയും ആവാസസ്ഥലമായ മണ്ണിന്റെ ജീവൻ നഷ്ടപ്പെടുമ്പോൾ ഇല്ലാതാകുന്നത് ഇത്തരം ജൈവമിത്രങ്ങൾ കൂടിയാണ്. കേരളത്തിലെ സൂക്ഷ്മകാലാവസ്ഥയെ നിലനിറുത്തുന്നതിൽ മണ്ണിന് നിർണായകമായ
ഭൂമിയിലെ ജീവജാലങ്ങൾ മണ്ണിനെ പുഷ്ടിപ്പെടുത്തുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. ഒരിഞ്ച് മണ്ണ് രൂപപ്പെടാൻ ആയിരത്തോളം വർഷം വേണം. അടരുകളായാണ് മണ്ണ് രൂപാന്തരപ്പെടുന്നത്
സ്ഥാനമാണുള്ളത്. ഫലഭൂയിഷ്ടമായ മണ്ണാണ് ഭക്ഷ്യവിളകളുടെ നിലനിൽപ്പിനാവശ്യമായ പ്രധാനഘടകം. സസ്യജാലങ്ങൾ വളരാനും വിവിധ ഇന്ധനങ്ങൾ ലഭിക്കുവാനും മണ്ണ് അനിവാര്യ വസ്തുവാണ്. ഒട്ടേറെ ജൈവ-രാസ ഘടകങ്ങൾ ഉൾപ്പെടുന്നതാണ് മണ്ണ്. ഗുണമേന്മയുള്ള മണ്ണിൽ 45% ധാതുലവണങ്ങളും, 5% ജൈവ വസ്തുക്കളും ഉണ്ടാവണം. അവശേഷിക്കുന്നതിൽ 25% ഭാഗം വായുവും 25% ഭാഗം ജലവുമായിരിക്കണം. ഇതാണ് നല്ല മണ്ണിന്റെ ലക്ഷണം. കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗരവൽക്കരണവും മണ്ണിന്റെ ഫലപുഷ്ടി നശിപ്പിക്കുകയാണ്. ഇത് കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയെയും ജലലഭ്യതയെയും ശ�ോഷിപ്പിക്കുന്നു. മനുഷ്യന്റെ നിലനിൽപ്പിന് ഇതര ജീവജാലങ്ങളുടെ സാന്നിധ്യംകൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ. കൃഷിക്ക് യ�ോഗ്യമായ മണ്ണിന്റെ വിസ്തൃതി കുറയുന്നത�ോട�ൊപ്പം ഉള്ള മണ്ണ് തന്നെ മലിനീകരിക്കപ്പെടുന്ന അവസ്ഥയാണിന്ന്. ഖരമാലിന്യം, ജനപ്പെരുപ്പം, അമിത രാസവളപ്രയ�ോഗം എന്നിവ മണ്ണ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളാണ്. ഖരമാലിന്യങ്ങളിൽ ജൈവവിഘടനത്തിന് വിധേയമാകാത്ത പ്ലാസ്റ്റിക്, നൈല�ോൺ തുടങ്ങിയവ മണ്ണിന്
ഭീഷണിയാണ്. സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ മണ്ണിലെ ജൈവാംശം നിലനിർത്താൻ സൂക്ഷ്മജീവികളുടെയും മണ്ണിരകളുടെയും പ്രവർത്തനങ്ങൾ അനിവാര്യമാണ്. പ്ലാസ്റ്റിക് പ�ോലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ഈ ജീവികളുടെ നിലനിൽപിനെയും ജലവും വളവും വലിച്ചെടുക്കാനുള്ള ചെടികളുടെ സ്വാഭാവിക കഴിവിനെയും പ്രതികൂലമായി ബാധിക്കും. ഉൽപാദനവർദ്ധനയ്ക്കുവേണ്ടി കർഷകർ അശാസ്ത്രീയമായി പ്രയ�ോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും മണ്ണിനെ വിഷലിപ്തമാക്കുന്നുണ്ട്. മണ്ണിന്റെ നഷ്ടപ്പെടുന്ന ആര�ോഗ്യം രാസഭൗതിക സ്വഭാവങ്ങളിലെ മാറ്റം, അമ്ലത്വം, മണ്ണിന്റെ കുറയുന്ന ജൈവാംശം എന്നിവ മറ്റു പ്രശ്‌നങ്ങളാണ്. ഭൂമിയിലെ ജീവജാലങ്ങൾ മണ്ണിനെ പുഷ്ടിപ്പെടുത്തുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. ഒരിഞ്ച് മണ്ണ് രൂപപ്പെടാൻ ആയിരത്തോളം വർഷം വേണം. അടരുകളായാണ് മണ്ണ് രൂപാന്തരപ്പെടുന്നത്. മണ്ണ് മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നത�ോട�ൊപ്പം ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കൽ, ജലസംരക്ഷണം, ജലശുദ്ധീകരണം എന്നിവയിലും പ്രധാനപങ്കുവഹിക്കുന്നു.
www.krishijagran.com
35
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
വരും തലമുറയെയും മണ്ണിനെ സ്‌നേഹിക്കാൻ പഠിപ്പിക്കണം. കുട്ടികൾ മണ്ണറിഞ്ഞുതന്നെ വളരണം. അനേകം ക�ോടി സസ്യജന്തുജാലങ്ങളിലെ ജീവന്റെ തുടിപ്പിനെ നിലനിർത്തുന്ന ആവാസവ്യവസ്ഥയാണ് മണ്ണ് എന്ന് തിരിച്ചറിയണം. എങ്കിലേ മണ്ണിനെ സ്‌നേഹിക്കാനും ലാളിക്കാനും കഴിയൂ രൂപപ്പെടുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി നിറത്തിലും ഗുണത്തിലും മണ്ണ് വ്യത്യസ്തത കാണിക്കുന്നു. കേരളത്തിലെ പ്രധാന മണ്ണിനങ്ങൾ തീരദേശമണ്ണ്, എക്കൽ മണ്ണ്, കരിമണ്ണ്, വെട്ടുകൽമണ്ണ്, ചെമ്മണ്ണ്, മലയ�ോരമണ്ണ്, കറുത്ത പരുത്തിമണ്ണ്, വനമണ്ണ് എന്നിവയാണ്. കൂടാതെ കുട്ടനാടൻ മണ്ണ്, ക�ോൾ മണ്ണ്, പ�ൊക്കാളി മണ്ണ്, എന്നിവ പധാന പ്രശ്‌നമണ്ണിനങ്ങളാണ്. ഇന്ത്യയിൽ ഏകദേശം 600 ക�ോടി ടൺ മേൽമണ്ണ് പ്രതിവർഷം ഒലിച്ചും പ�ൊടിക്കാറ്റിൽ പറന്നും നഷ്ടമാവുന്നുണ്ടത്രേ. വിൽപനച്ചരക്കെന്ന നിലയിൽ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താൽ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നതിന�ൊപ്പം കാർഷിക വിഭവങ്ങളുടെ ഉൽപാദനത്തിലും ഭൂഗർഭ ജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു. ഉപരിതല മണ്ണിന്റെ നഷ്ടം ഒഴിവാക്കുന്നതിനും മണ്ണൊലിപ്പു തടയുന്നതിനും പരമാവധി ജലം സംരക്ഷിക്കുന്നതിനും വേണ്ടി നിരവധി നിർമിതികൾ ഉപയ�ോഗിക്കാറുണ്ട്. കൃത്യമായ സ്ഥാനനിർണയം നടത്തി ഇത്തരം നിർമിതികൾ പണിതാൽ മണ്ണ്-ജലസംരക്ഷണത്തിന് അത് വളരെ സഹായകമാകും. മണ്ണ്ജല സംരക്ഷണത്തിൽ ഊന്നിക്കൊണ്ടുള്ള കൃഷിരീതിയായ കൺസർവേഷൻ അഗ്രോണമി, സൂര്യപ്രകാശത്തെ പരമാവധി പ്രയ�ോജനപ്പെടുത്താവുന്ന സമ്മിശ്രബഹുതലകൃഷി, കാർഷിക-കാർഷികാനുബന്ധ പ്രവർത്തനങ്ങളെ സംയ�ോജിപ്പിച്ചുക�ൊണ്ടുള്ള സംയ�ോജിത കൃഷിരീതി, ഭൂമിയുടെ ചരിവിനു കുറുകെ ചെടികൾ നടുന്ന ക�ോണ്ടൂർ കൃഷിരീതി, തുടങ്ങിയ കൃഷിരീതികൾ ഇതിലുൾപ്പെടുന്നു. സ്ട്രിപ്പ് കൃഷി, ആവരണവിളകൃഷി, സംരക്ഷണ വനവത്കരണം, പുൽകൃഷി, വിളപരിക്രമം എന്നിവയിലൂടെ മണ്ണിന്റെ ആര�ോഗ്യം പരിരക്ഷിക്കാം. അത�ോട�ൊപ്പം ധാരാളം വേരുകളുള്ള രാമച്ചം പ�ോലുള്ള ചെടികൾ നട്ടുപിടിപ്പിക്കൽ, ജൈവവേലിനിർമാണം, കമ്പോസ്റ്റ് നിർമാണം, നീർച്ചാലുകളുടെ വശങ്ങളിൽ കൈതപ�ോലുള്ള ചെടികൾ വച്ചുപിടിപ്പിക്കൽ, കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കൽ തുടങ്ങി മണ്ണു സംരക്ഷണത്തിനായി
36
www.krishijagran.com
നിരവധി ജൈവമുറകളും സ്വീകരിക്കാവുന്നതാണ്. ജൈവകൃഷിയിലൂടെ സുസ്ഥിര കൃഷി എന്നതാവണം ലക്ഷ്യം. ഭൂപരിഷ്‌ക്കരണം നടപ്പിലായത�ോടെ സാമൂഹ്യമായ പരിഷ്‌ക്കരണം നടപ്പിലായെങ്കിലും കൃഷിഭൂമികളുടെ തുണ്ടുവൽക്കരണം അനന്തരഫലമായുണ്ടായി. ഉല്പാദനവും ഉല്പാദനക്ഷമതയും കുറഞ്ഞു, ഉല്പാദനച്ചെലവ് കൂടി. കൂട്ടായ്മയ�ോടെയുള്ള കാർഷിക പ്രവർത്തനങ്ങളിലൂന്നുന്ന ഗ്രൂപ്പ് ഫാമിങ്ങിന്റെ മാതൃക ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു മണ്ണുസംരംക്ഷണത്തിനും ആര�ോഗ്യപരിപാലനത്തിനും കുറേക്കൂടി ഊന്നൽ നൽകണം.. ഇന്ത്യയിലാകെയുളള മണ്ണിന്റെ പരിശ�ോധനാഫലം അടക്കമുളള വിശദാംശങ്ങൾ രേഖപ്പെടുത്തിയ കാർഡ് കർഷകർക്ക് വലിയ സഹായമായിരിക്കും. ഇത് രാജ്യത്താകെയുളള മണ്ണിന്റെ അവസ്ഥ കൃത്യമായി അറിയാനും വേണ്ട ഇടപെടലുകൾ നടത്താനും സഹായകമാകും. 2015 അന്താരാഷ്ട്ര മണ്ണ് വർഷത്തിൽ ആര�ോഗ്യമുള്ള ജീവിതത്തിന് ആര�ോഗ്യമുള്ള മണ്ണ് എന്നായിരുന്നു യു.എൻ മുന്നോട്ടു വെച്ച മുദ്രാവാക്യം. ഇത് മനുഷ്യൻ എന്നും ഓർത്തിരിക്കേണ്ടതാണ്. വരും തലമുറയെയും മണ്ണിനെ സ്‌നേഹിക്കാൻ പഠിപ്പിക്കണം. കുട്ടികൾ മണ്ണറിഞ്ഞുതന്നെ വളരണം. അനേകം ക�ോടി സസ്യ-ജന്തുജാലങ്ങളിലെ ജീവന്റെ തുടിപ്പിനെ നിലനിർത്തുന്ന ആവാസവ്യവസ്ഥയാണ് മണ്ണ് എന്ന് തിരിച്ചറിയണം. എങ്കിലേ മണ്ണിനെ സ്‌നേഹിക്കാനും ലാളിക്കാനും കഴിയൂ. 2016 ഡിസംബർ 5-ാം തീയതി സമുചിതമായി ആചരിച്ച അന്താരാഷ്ട്ര മണ്ണ് ദിനത്തിന്റെ മുദ്രാവാക്യം 'മണ്ണും പയറുവിളകളും സഹജീവനത്തിന്' എന്നതാണ്. മണ്ണിന്റെയും മനുഷ്യന്റെയും ആര�ോഗ്യസംരക്ഷണത്തിന് പയറുവർഗ്ഗവിളകളുടെ പ്രാധാന്യം വളരെയേറെയാണ്.് സുസ്ഥിര കാർഷികവികസനത്തിനു മാത്രമല്ല ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനും മണ്ണിന്റെ ആര�ോഗ്യം അത്യന്താപേക്ഷിതമാണ്. 'സംരക്ഷിക്കാം മണ്ണും ജലവും ജൈവസമ്പത്തും നമുക്കും വരും തലമറയ്ക്കുമായി'
ബ�ോക്‌ച�ോയ് : രുചികരവും പ�ോക്ഷകക്കലവറയുമായ ഇലക്കറി
അനീഷ് എൻ. രാജ്, അഞ്ചൽ
കാ
ബേജ്, ബ്രോക്കോളി, കാലെ, ക�ോളിഫ്‌ളവർ, ടർണിപ് എന്നിവയ ടങ്ങിയ ക്രുസിഫെറസ് പച്ചക്കറി കുടുംബത്തിലെ അംഗമാണ് ബ�ോക് ച�ോയ്. ശാസ്ത്രീയനാമം ബ്രാസ്സിക്കാ റാപ (സബ്‌സ്പീഷ്യസ്) ചെനെൻസിസ്. രുചികരവും പ�ോക്ഷകസമൃദ്ധവുമായ ബ�ോക് ച�ോയ്; സ്പൂൺ കാബേജ്, ചൈനീസ് വെള്ളകാബേജ്, ചൈനീസ് ചാർട്, ചൈനീസ് മസ്റ്റാർട്, സെലെറി മസ്റ്റാർട്, പാക് ച�ോയ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ബ�ോക്‌ച�ോയി ഇലകൾ കടുക് ഇലകള�ോട് സാദൃശ്യമുള്ളതും കടുംപച്ച നിറത്തിൽ സ്പൂൺ രൂപത്തിൽ ചുവട്ടിൽ നിന്നും അടുക്കുകളായി വളരുന്നതുമാണ്. കാബേജിലെപ്പോലെയുള്ള ഗ�ോളാകൃതി ഇതിന് രൂപപ്പെടാറില്ല. ബ�ോക്‌ച�ോയ് ഇലകളാണ് കഴിക്കാനുപയ�ോഗിക്കുന്നത്. അമേരിക്കൻ ര�ോഗ നിയന്ത്രണകേന്ദ്രം (US Center for Disease Control ) 41 പ്രധാന പഴം-പച്ചക്കറി ഇനങ്ങളിൽ നടത്തിയ പ�ോക്ഷക സാന്ദ്രതാ പഠനത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് ബ�ോക്‌ച�ോയിക്കാണ്. പ�ോക്ഷകാംശങ്ങളുടെ ധാരാളിത്തത്തിൽ ക്രുസിഫെറസ് പച്ചക്കറി കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളെയും പിന്നിലാക്കുന്ന ബ�ോക്‌ച�ോയിയിൽ 21 പ�ോക്ഷകങ്ങളും 71 ലധികം ആൻറി ഓക്‌സിഡെൻറ്റുകളു മുള്ളതായി കണക്കാക്കുന്നു. ഇരുമ്പ്, കാത്സ്യം, മാംഗനീസ്, ഫ�ോസ്ഫറസ്, നാരുകൾ, പ്രോട്ടീൻ, ച�ോലിൻ, മഗ്‌നീസ്യം, നിയാസിൻ, ചെമ്പ്, ഒമേഗ-3 ഫാറ്റി ആസിഡ്‌സ്, സിങ്ക്, പന്റൊതെനിക് ആസിഡ്, വിറ്റാമിൻ
എ, വിറ്റാമിൻ ബി1, ബി2, ബി6, ഫ്‌ലേവന�ോയിഡ്‌സ് എന്നിവയ�ൊക്കെയാണ് ബ�ോക്‌ച�ോയി എന്ന വിശിഷ്ടാഹാരത്തിലെ പ്രാധാന പ�ോക്ഷക ഘടകങ്ങൾ. ബ�ോക്‌ച�ോയി കാൻസറിനെ പ്രതിര�ോധിക്കും, എല്ലുകളുടെ വളർച്ചക്കും ആര�ോഗ്യ സംരക്ഷണത്തിനും സഹായിക്കും, രക്തസമ്മർദ്ദം കുറയ്ക്കും, ഹൃദയാര�ോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു, നല്ല ഉറക്കം പ്രദാനം ചെയ്യുകയും ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും, ര�ോഗ പ്രതിര�ോധശേഷി വർദ്ധിപ്പിക്കാനും ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ്.
കൃഷി രീതി നിഷ്പ്രയാസം കൃഷി ചെയ്യാവുന്നൊരു ഇലക്കറിയാണ് ബ�ോക്‌ച�ോയി. ഇന്ത്യയിലുടനീളം കൃഷി ചെയ്യാൻ യ�ോജിച്ചൊരു വിളയാണിത്. നല്ല നീർവാർച്ചയുള്ള മണ്ണും ഭാഗിക തണലും ആർദ്രതയുള്ള അന്തരീക്ഷവും ഇഷ്ടപ്പെടുന്നൊരു ചെടിയാണിത്. വിത്തുകളുപയ�ോഗിച്ചാണ് കൃഷി. പാകി കിളിർപ്പിച്ച തൈകൾ ഇളക്കി നടുമ്പോൾ 6-8 ഇഞ്ച് അകലത്തിൽ നടാവുന്നതാണ്. വരികൾ തമ്മിൽ 18-30 ഇഞ്ച് അകലം പാലിക്കണം. ഒരു ചെടിയിൽ നിന്നും പല തവണ വിളവെടുക്കാമെന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്. സ്വാദിഷ്ടമായ ധാരാളം വിഭവങ്ങളിലെ പ്രധാന ചേരുവയായി ബ�ോക്‌ച�ോയി ഉപയ�ോഗിച്ച് വരുന്നു. ബ�ോക്‌ച�ോയ് ക�ൊണ്ട് മെഴുക്കുപുരട്ടി, ത�ോരൻ, സൂപ്പ്, സാലഡ്, സ്വാസ് എന്നിവയ�ൊക്കെയുണ്ടാക്കാം
www.krishijagran.com
37
പുസ്തകം 01 ലക്കം 04 പേജ് പേജ്68 68വില വില``35 35
മണ്ണും
കാലാവസ്ഥാ വ്യതിയാനവും സി.കെ. പീതാംബരൻ
കാ
ലാവസ്ഥാവ്യതിയാനം, അന്തരീക്ഷതാപവർദ്ധന എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്നത് പാരിസ് കൺവെൻഷനെക്കുറിച്ചും വ്യവസായം, വാഹനങ്ങൾ, ചതുപ്പ് നിലങ്ങൾ, പശുമൃഗാദികൾ എന്നിവയിൽനിന്നും നിർഗമിക്കുന്ന കാർബൺഡൈ ഓക്‌സൈഡ്, മീഥേൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളെക്കുറിച്ചും ആയിരിക്കും. എന്നാൽ കലാവസ്ഥാ വ്യതിയാനത്തിന് മണ്ണും ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്നതിനെക്കുറിച്ച് എത്രപേർക്ക് അറിയാം? ല�ോകത്ത് ഉല്പാദിപ്പിക്കുന്ന കാർബൺ അധികവും സംഭരിച്ചിരിക്കുന്നത് കടലിലാണ്. രണ്ടാംസ്ഥാനം മണ്ണിനും.
അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്‌സൈഡിന്റെ അളവ് നിയന്ത്രിക്കുവാൻ പ്രകൃതി സ്വീകരിച്ച ഒരു പ്രധാന മാർഗ്ഗമാണ് ഫ�ോട്ടോ സിന്തസിസ് (പ്രകാശസംശ്ലേഷണം). ഇതുകൂടാതെ ചെടിയുടെ വേരും മറ്റ് ചീഞ്ഞഴുകുന്ന ഭാഗങ്ങളും വളരെയധികം കാർബൺഡൈ ഓക്‌സൈഡ് മണ്ണിൽ 'പിടിച്ചുനിർത്തുവാൻ' സഹായിക്കുന്നു. ഇപ്രകാരം മണ്ണിൽ പിടിച്ചുവെയ്ക്കപ്പെട്ട കാർബൺ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിത്തീരാം എന്ന് പല ഗവേഷകരും സംശയിച്ചിരുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള പഠനങ്ങൾ വളരെ വിരളമായിരുന്നു. എന്നാൽ അടുത്തകാലത്ത് നെതർലാന്റിൽ ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനങ്ങൾ കാണിക്കുന്നത് മണ്ണിന് അതിന്റെ തനതായ ഗുണം നഷ്ടപ്പെടുന്നത�ോടെ മണ്ണിൽ
38
www.krishijagran.com
പിടിച്ചുവെയ്ക്കപ്പെട്ട കാർബൺഡൈ ഓക്‌സൈഡ് വർദ്ധിച്ച അളവിൽ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും എന്നാണ്. ഇതിന് കാരണക്കാർ മണ്ണിൽ അടങ്ങിയിട്ടുള്ള ജീവാണുക്കളാണ്. ഈ പ്രക്രിയ മനസ്സിലാക്കുവാൻ മണ്ണിനെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. മണ്ണ് ഒരു ജീവനുള്ള വസ്തുവാണ്. മണ്ണിൽ അടങ്ങിയിട്ടുളള ക�ോടാനുക�ോടി ജീവാണുക്കളാണ് മണ്ണിന് അതിന്റെ യഥാർത്ഥ ശക്തി നൽകുന്നത്. ജീവാണുക്കളുടെ ഭക്ഷണമാകട്ടെ മണ്ണിലടങ്ങിയിട്ടുള്ള ജൈവാംശങ്ങളും. മനുഷ്യന്റെ ഇടപെടലുകൾ മണ്ണിലെ ജീവാണുക്കളുടെ പ്രവർത്തനരീതിയെ സാരമായി ബാധിക്കും. വിവിധ കാരണങ്ങളാലുണ്ടാകുന്ന അന്തരീക്ഷ ഊഷ്മാവ് വർദ്ധനയും ജീവാണുക്കളുടെ പ്രവർത്തനരീതി മാറുവാൻ കാരണമാകാറുണ്ട്. വളക്കൂറുള്ള മണ്ണിൽ ജീവാണുക്കൾ കൂടുതലായി കാണുമെങ്കിലും അവ ശ്വസിക്കുമ്പോൾ പുറത്തുവിടുന്ന കാർബൺഡൈ ഓക്‌സൈഡിന്റെയും മറ്റു വാതകങ്ങളുടെയും അളവ് വളരെ കുറവായിരിക്കും. എന്നാൽ മണ്ണിന്റെ താപനില കൂടുന്നതുമൂലം ജീവാണുക്കൾ കൂടുതൽ വേഗത്തിൽ ശ്വസിക്കുകയും അതിൻഫലമായി കൂടുതൽ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുകയും ചെയ്യും. ഈ പ്രക്രിയയാണ് ഫീഡ് ബാക്ക് സിസ്റ്റം എന്നുപറയുന്നത്. അടുത്തകാലം വരെ ഗവേഷകർ കരുതിയിരുന്നത് ഫീഡ് ബാക്ക് സിസ്റ്റം കൂടുതൽ രൂക്ഷമാകുന്നത് ട്രോപ്പിക്കൽ ഭൂവിഭാഗത്തിലായിരിക്കും എന്നതാണ്. എന്നാൽ ഇതിനു വിപരീതമായി ഈ പ്രക്രിയ കൂടുതലായി രൂക്ഷമാകുന്നത് ആർട്ടിൽ,
ട്രോപ്പിക്കൽ മണ്ണിലെ ഇപ്പോൾ ലഭിക്കുന്ന ചൂട് തന്നെ ജീവാണുക്കളുടെ വളർച്ചയ്ക്കു താങ്ങാവുന്നതിന്റെ പരിധിയിൽ എത്തിനിൽക്കുകയാണ്. ഇനിയും മണ്ണിലെ താപം കൂടുകയാണെങ്കിൽ പല ജീവാണുക്കളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ജീവാണുക്കളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുകയും ചെയ്യും.
ആന്റാർട്ടിക് ഭൂപ്രദേശത്തായിരിക്കും എന്ന കണ്ടുപിടുത്തം കാലാവസ്ഥാ ശാസ്ത്രജ്ഞർ വളരെ അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. മഞ്ഞുപാളികളാൽ മൂടപ്പെട്ട ഈ പ്രദേശങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് അല്പം കൂടുന്നത�ോടെ അതിന്റെ സുഷുപ്താവസ്ഥയിൽ വസിക്കുന്ന ജീവാണുക്കളുടെ പ്രവർത്തനം വളരെ കൂടുകയും തത്ഫലമായി കൂടുതൽ അളവിൽ കാർബൺഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുകയും അന്തരീക്ഷ ഊഷ്മാവ് കൂടുകയും ചെയ്യും. ഈ പ്രക്രിയ തുടർന്നുക�ൊണ്ടിരുന്നാൽ കൂടുതൽ മഞ്ഞ് ഉരുകുകയും ഫീഡ്ബാക്ക് സിസ്റ്റം വളരെ ത്വരിതവേഗത്തിൽ നടക്കുകയും ചെയ്യും. ഫീഡ്ബാക്ക് സിസ്റ്റം ട്രോപ്പിക്കൽ പ്രദേശത്ത് ചൂട് കൂടിയാലും പ്രകടമാകാത്തത് എന്തുക�ൊണ്ടാണെന്നും പലരും സംശയിച്ചേക്കാം. ട്രോപ്പിക്കൽ മണ്ണിലെ ഇപ്പോൾ ലഭിക്കുന്ന ചൂട് തന്നെ ജീവാണുക്കളുടെ വളർച്ചയ്ക്കു താങ്ങാവുന്നതിന്റെ പരിധിയിൽ എത്തിനിൽക്കുകയാണ്. ഇനിയും മണ്ണിലെ താപം കൂടുകയാണെങ്കിൽ പല ജീവാണുക്കളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ജീവാണുക്കളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുകയും ചെയ്യും. ഗവേഷകർക്ക് ഇന്ന് ലഭ്യമായ കണക്കുകൾ കാണിക്കുന്നത് അന്തരീക്ഷ ഊഷ്മാവ് ഒരു ഡിഗ്രി കൂടുവാൻ ഏകദേശം 500 ബില്യൺ ടൺ കാർബൺഡൈ ഓക്‌സൈഡ് വേണമെന്നതാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച്
2050 ത�ോടുകൂടി മണ്ണിലടങ്ങിയിട്ടുള്ള ജീവാണുക്കളുടെ ഫീഡ്ബാക്ക് പ്രക്രിയക�ൊണ്ടു മാത്രം 200 ബില്യൺ ടൺ കാർബൺഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിൽ കൂടുതലായി എത്തുമെന്നതാണ്. തന്മൂലം അന്തരീക്ഷ ഊഷ്മാവ് ഏകദേശം 0.4 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുവാൻ കാരണമായിത്തീരും. ഗവേഷകർ കണക്കാക്കിയ 200 ബില്യൺ ടൺ മണ്ണിന്റെ ഉപരിതലത്തിലെ 10 സെ.മീ ആഴത്തിൽ അടങ്ങിയിട്ടുളള ജീവാണുക്കൾ ഉല്പാദിപ്പിക്കുന്ന കാർബൺഡൈ ഓക്‌സൈഡിന്റെ അളവാണ്. കൂടുതൽ താഴ്ചയിൽ ജീവിക്കുന്ന ജീവാണുക്കളുടെ പ്രവർത്തനം വിലയിരുത്തുകയാണെങ്കിൽ അവമൂലം ഉണ്ടായേക്കാവുന്ന കാർബൺഡൈ ഓക്‌സൈഡിന്റെ അളവ് വളരെ കൂടുതലായിരിക്കും. അന്തരീക്ഷത്തിലെ ഹരിതകവാതകങ്ങളുടെ അളവ് വർദ്ധിക്കാതിരിക്കാൻ കൂടുതലായി മരം നട്ടുപിടിപ്പിച്ചാൽ സാധ്യമാകും എന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോൾ പുതുതായി ലഭ്യമായ കണക്കുകൾ വിശ്വസിക്കാമെങ്കിൽ മരം നടുക, പുതയിടുക, മണ്ണ് കൂടുതലായി ഇളക്കാതിരിക്കുക, മണ്ണിലെ ജൈവാംശം കൂട്ടുക എന്നീ സാധാരണ സ്വീകരിക്കാറുള്ള മാർഗ്ഗങ്ങൾക�ൊണ്ടു മാത്രം അന്തരീക്ഷതാപ വർദ്ധന തടഞ്ഞുനിർത്താൻ സാധ്യമാകാതെ വന്നേക്കാം. നൂതന മാർഗ്ഗങ്ങൾക്കായുള്ള പരീക്ഷണ നിരീക്ഷണങ്ങൾ തുടർന്നുക�ൊണ്ടേയിരിക്കണം.
www.krishijagran.com
39
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
സാ
മൂഹ്യമാധ്യമം സാധാരണക്കാരിൽ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കാർഷികരംഗത്തെ വിജയഗാഥകൾ. വിഷരഹിത പച്ചക്കറികൾക്കും ജൈവകൃഷിക്കുമായുള്ള ഒരു പുതിയ മുന്നേറ്റം കേരളമെമ്പാടും പടരുകയാണ്. കൃഷിഭൂമി, അടുക്കളത്തോട്ടം, യുവകർഷക കൂട്ടായ്മ, ജൈവ നാട്ടുചന്തകൾ, പേരുകൾ പലതാണ്. വാട്‌സാപ്പും ഫെയ്‌സ്ബുക്കുമ�ൊക്കെ വഴി ലക്ഷങ്ങളാണ് ഈ കൂട്ടായ്മകളിലുളളത്. ജൈവകൃഷി, ഉല്പന്നങ്ങളുടെ വിപണനം, ശാസ്ത്രീയ പരിപാലനം, ര�ോഗബാധ വന്നാലുളള ചികിത്സ തുടങ്ങി നാനാ മേഖലകളിലേക്കും വ്യാപിക്കുന്നതാണ് ഇവരുടെ പ്രവർത്തനം. കേരളത്തിലും ഭാരതത്തിലും മാത്രമല്ല ഇവരുടെ പ്രവർത്തനം. അതിർത്തി കടന്ന് മലയാളികൾ ഉളള എല്ലായിടത്തേക്കും ഈ കൂട്ടായ്മകൾ എത്തിയിരിക്കുന്നു. ശ്രദ്ധേയമായ
ചില കൂട്ടായ്മകളെ പരിചയപ്പെടാം.
കൃഷിഭൂമി ഫെയ്‌സ്ബുക്ക് കൂട്ടായ്മ 2014 ആഗസ്റ്റിലാണ് കൃഷിഭൂമി ഫെയ്‌സ്ബുക്ക് കൂട്ടായ്മ തുടങ്ങിയത്. ഇപ്പോൾ ഒരുലക്ഷത്തി പതിമൂവായിരം അംഗങ്ങൾ ഈ കൂട്ടായ്മയിലുണ്ട്. കൂട്ടായ്മ തുടങ്ങുമ്പോൾ കൃഷി സംബന്ധമായ വിവരങ്ങൾ തരുന്ന ഇന്റർനെറ്റ് സംവിധാനവും ഫെയ്‌സ്ബുക്കും ബ്ലോഗുമ�ൊക്കെ ഉണ്ടായിരുന്നു. പക്ഷേ, അതിൽനിന്ന് വ്യത്യസ്തമായി കൃഷിസംബന്ധമായ സംശയങ്ങൾ ച�ോദിക്കുന്നവർക്ക് പെട്ടെന്നുതന്നെ മറുപടി കിട്ടുന്ന ഒരു സംവിധാനം വേണമെന്ന ത�ോന്നലിൽ നിന്നാണ് ഈ കൂട്ടായ്മ പിറന്നത്. യുവാക്കൾക്കിടയിൽ ഏറെ പ്രചാരമുളള ഫെയ്‌സ്ബുക്ക് പ�ോലുളള നവമാധ്യമങ്ങളിലൂടെ യുവതലമുറയിലേക്ക് കൃഷി കൂടുതൽ വേഗത്തിൽ എത്തിക്കാൻ എളുപ്പമാണെന്ന് വിലയിരുത്തപ്പെട്ടു.
കാർഷികമേഖലയിൽ
ആവേശത്തിരയിളക്കി സാമൂഹ്യമാധ്യമങ്ങൾ
40
www.krishijagran.com
ഫ�ോട്ടോയും വീഡിയ�ോയും ഇതിൽ പ�ോസ്റ്റ് ചെയ്യാനും സാധിക്കുന്നതുക�ൊണ്ട് ര�ോഗം ബാധിച്ച ചെടിയുടെ ചിത്രം എടുത്ത് ഇട്ടാൽ ഉടൻതന്നെ പരിഹാരമാർഗ്ഗം മറുപടിയായി കിട്ടും. നല്ല കൃഷിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ക�ൊടുക്കാൻ അന്നുണ്ടായിരുന്ന പല കൃഷിഗ്രൂപ്പുകൾക്കും കഴിഞ്ഞിരുന്നില്ല. കൃഷി എന്താണെന്ന് വിശദീകരിച്ചു ക�ൊടുക്കാൻ പ�ോലും പറ്റാത്ത അവസ്ഥ. പല ഗ്രൂപ്പിലും ശരിയായ പ്രതിവിധികളല്ല നിർദ്ദേശിച്ചിരുന്നത്. അത്തരം കുറവുകളെല്ലാം മറികടക്കാനാണ് ഈ ഗ്രൂപ്പ് തുടങ്ങിയത്. കൃഷിവിദഗ്ദ്ധന്മാര�ോ ശാസ്ത്രജ്ഞര�ോ അല്ല ഇതിൽ സംശയങ്ങൾക്ക് മറുപടി പറയുന്നത്. സാധാരണ കൃഷിക്കാരാണ്. അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് അവർ മറുപടി പറയുന്നത്. പഠിച്ച് പറയുന്നതിൽനിന്ന് വ്യത്യസ്തമാണ് പ്രായ�ോഗികമായ അറിവുകൾ. കൃഷി ഓഫീസർമാർ, കാർഷിക അദ്ധ്യാപകർ തുടങ്ങി പലരും സഹായിക്കാറുണ്ട്, നിർദ്ദേശങ്ങളും നൽകാറുണ്ട്. കൃഷിക്കാർക്ക് പലസ്ഥലത്തുനിന്നും പലതരത്തിലുളള ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. പ്രത്യേകിച്ചും കൃഷിഭവനുകളടക്കമുളള സർക്കാർ സംവിധാനത്തിൽനിന്ന്. ഇതിന് പരിഹാരം കാണാനും ഈ കൂട്ടായ്മ ശ്രമിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന വാർത്തകളും സംഭവങ്ങളും പെട്ടെന്നുതന്നെ ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നതുക�ൊണ്ട് പെട്ടെന്നുതന്നെ
പരിഹാരമുണ്ടാകുന്നു. ഒരിക്കൽ ഈ ഗ്രൂപ്പിലുളള ശരത്ത് എന്ന യുവകർഷകന് വളരെ മ�ോശമായ ഒരനുഭവം കൃഷിഭവനിൽനിന്ന് നേരിട്ടു. അതിനെക്കുറിച്ച് ഗ്രൂപ്പിൽ പ�ോസ്റ്റ് ഇട്ടു. വളരെ വേഗം തന്നെ ഇതിൽ നടപടി ഉണ്ടായി. ഇപ്പോൾ ജൈവകൃഷിക്ക് വ്യാപകമായ സ്വാധീനമുണ്ട്. ജൈവവളം, ജൈവകീടനാശിനി എല്ലാം വിപണിയിൽ ലഭ്യമാണ്. ഇറങ്ങുന്നതിനെല്ലാം ജൈവമെന്ന പേരുണ്ടെങ്കിലും മിക്കവയും ജൈവമല്ല. ഏതാണ് ജൈവമെന്ന് തിരിച്ചറിയാൻ കർഷകർക്ക് കഴിയുന്നുമില്ല. ഇതിനെതിരെയും ഈ കൂട്ടായ്മ ഇടപെട്ടു. രണ്ടാമതായി ജീവാണുവളം, മിത്രകീടം, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവ ഉപയ�ോഗിച്ച് കീടങ്ങളെ നിയ�ിക്കാനും ചെടിയുടെ വളർച്ച വേഗത്തിലാക്കുന്ന ബാക്ടീരിയകളെ ഉപയ�ോഗിക്കുന്ന രീതി വ്യാപിപ്പിക്കാ൹ം കൃഷിഭൂമി കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. നല്ല ജീവാണുവളം വിപണിയിൽ ഇല്ലെന്ന് കണ്ടെത്തിയപ്പോഴാണ് സർക്കാരിന്റേതടക്കം ആറ് സ്ഥാപനങ്ങളുടെ ഉല്പന്നങ്ങൾ പരിശ�ോധിച്ചത്. നല്ല ജീവാണുവളം ലഭ്യമല്ലെന്ന് കണ്ടെത്തി. ഈ പരിശ�ോധനാഫലം കൃഷിഭൂമിയുടെ ഫെയ്‌സ് ബുക് പേജിൽ പ്രസിദ്ധീകരിച്ചു. കടുത്ത സമ്മർദ്ദമുണ്ടായെങ്കിലും പ�ോസ്റ്റ് പിൻവലിച്ചില്ല. നിലവാരമുയർത്തുക മാത്രമാണ് വഴിയെന്ന് കമ്പനികളെ ബ�ോദ്ധ്യപ്പെടുത്തി. അതിന് ഫലമുണ്ടായി. വേപ്പിൻപിണ്ണാക്ക് ജൈവകൃഷിയിൽ
www.krishijagran.com
41
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
വളരെയധികം ഉപയ�ോഗിക്കുന്ന ഒരു വളമാണ്. അതിലും മായമുണ്ടെന്ന് മനസ്സിലായി. ക�ോയമ്പത്തൂരിലെ ഒരു മില്ലിൽ നിന്നാണ് വേപ്പിൻപിണ്ണാക്ക് വൻത�ോതിൽ കേരളത്തിലെത്തുന്നത്. കാപ്പിക്കുരുവിന്റെ പുറംത�ോട്, അമ�ോണിയം സൾഫേറ്റ്, കുറച്ച് വേപ്പിൻപിണ്ണാക്ക് എന്നിവ യന്ത്രത്തിൽ പ�ൊടിച്ചെടുത്താണ് വ്യാജ വേപ്പിൻപിണ്ണാക്ക് തയ്യാറാക്കുന്നത്. മണത്തിനായി ചാക്കുകളിൽ വേപ്പെണ്ണ തളിക്കും. 2016 ജൂണിൽ കച്ചവടക്കാർ എന്ന പേരിൽ ഞങ്ങൾ കമ്പനിയിൽ പ�ോയി. ഒരു കില�ോ വേപ്പിൻ കുരിവിന് 20 രൂപയുളളപ്പോൾ ഞങ്ങൾക്ക് 15 രൂപയ്ക്ക് വേപ്പിൻപിണ്ണാക്ക് തരാൻ അവർ തയ്യാറായി. ക�ോയമ്പത്തൂരിലെ കമ്പനിയിൽ കേരളത്തിലെ തന്നെ പല കമ്പനികളുടെയും പേരിലുളള ചാക്കുകളാണ് കണ്ടത്. കമ്പനിയുടെ ചിത്രങ്ങളും വീഡിയ�ോയും മറ്റും ഞങ്ങളുടെ കൈവശമുണ്ട്. ഇതിനുശേഷം കേരളത്തിൽ കിട്ടുന്ന ജൈവവളങ്ങളുടെ ഗുണനിലവാരം പരിശ�ോധിച്ച് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.എസ്. സുനിൽകുമാറിന് പരാതി ക�ൊടുത്തിരുന്നു. നടപടി എടുക്കാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നതായി അറിയില്ല. മഞ്ഞൾപ്പൊടിയിൽ വൻത�ോതിൽ മായം ചേർക്കുന്നുണ്ട് എന്നറിഞ്ഞപ്പോഴും പരിഹാരത്തിനായി ഇതേ മാർഗ്ഗം സ്വീകരിച്ചു. ഒരുകില�ോ മഞ്ഞൾപ്പൊടി കിട്ടാൻ കുറേയധികം മഞ്ഞൾ വേണം. ഉല്പാദനച്ചെലവിനേക്കാളും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് മഞ്ഞൾപ്പൊടി വിപണിയിൽ കിട്ടുന്നത്. ഇത് മായം കലർന്നതാണ്. ഇതിനെതിരെ നടത്തിയ
42
www.krishijagran.com
പ്രചാരണം വഴി ഗ്രൂപ്പിലെ അംഗങ്ങൾ വീട്ടിൽ തന്നെ മഞ്ഞൾകൃഷി ചെയ്യാനും പ�ൊടിച്ചെടുക്കാനും തുടങ്ങി. ഇപ്പോൾ കൃഷിക്കായി ഗ്രോബാഗ് ഉപയ�ോഗിക്കുന്നു. വിലകുറവും ഉപയ�ോഗിക്കാനുളള സൗകര്യവുമാണ് ഗ്രോബാഗിനെ ജനകീയമാക്കുന്നത്. മൂന്നുവർഷത്തോളം ഈടുനിൽക്കും. പക്ഷേ, ഈ പ്ലാസിറ്റിക് വിപത്ത് തിരിച്ചറിയണം. ഇത് റീസൈക്കിൾ ചെയ്യാനും സർക്കാർതലത്തിൽ നടപടിയുണ്ടാകണം എന്നതാണ് ഈ കൂട്ടായ്മ ഇപ്പോൾ ഉയർത്തുന്ന ആവശ്യം. ഗ്രൂപ്പിൽ ഒൻപത് രൂപയ്ക്ക് ഗ്രോബാഗ് ക�ൊടുക്കുന്നുണ്ട്. ഇത്ര കുറഞ്ഞ വിലയിൽ ആരും കേരളത്തിൽ ഗ്രോബാഗ് ക�ൊടുക്കുന്നില്ല. ഈ രീതിയിൽ വളരെ ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിഷം തളിച്ച് എത്തുന്ന ഒന്നാണ് കറിവേപ്പില. ഇതിനെതിരെ കറിവേപ്പ് ചലഞ്ച് എന്ന പേരിൽ വീട്ടിൽ ഒരു കറിവേപ്പ് എന്ന ആശയം ഞങ്ങൾ നടപ്പാക്കി. അതനുസരിച്ച് ഗ്രൂപ്പിലുളള 1600 പേർ അന്ന് കറിവേപ്പ് നട്ടു. സാമ്പാർ ചലഞ്ച് എന്ന പേരിൽ ഒരു മത്സരപരിപാടി നടത്തുന്നുണ്ട്. ഏറ്റവും നന്നായി കൃഷി ചെയ്യുന്ന വ്യക്തികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമാണ് സാമ്പാർ ചലഞ്ച്. സാമ്പാറിൽ ഒരുപാട് പച്ചക്കറികൾ ചേരുന്നു. സാമ്പാറിൽ ചേരുന്നവ വീട്ടിൽ കൃഷി ചെയ്യുകയാണ് സാമ്പാർ ചലഞ്ച്. ഇതിൽ പങ്കെടുത്ത് പരിപ്പ് മുതൽ കായം വരെ
കൃഷി ചെയ്തവരുണ്ട്. ഇവയ�ൊക്കെ ചെയ്യാൻ കഴിയും എന്ന് ബ�ോദ്ധ്യപ്പെടുത്തുകയാണ്. സാമ്പാർ ചലഞ്ചിന്റെ ഭാഗമായി ഉല്പാദിപ്പിക്കുന്ന പച്ചക്കറി പ�ോലും ഞങ്ങൾ കാർഷിക കേളേജിലെ വിഷപരിശ�ോധനാ ലാബിൽ ടെസ്റ്റിന് വിധേയമാക്കി കീടനാശിനിയ�ോ രാസവളങ്ങള�ോ ഉപയ�ോഗിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തും. പൂർണ്ണമായും ജൈവരീതിയിൽ ഉല്പാദിപ്പിച്ചവ മാത്രമാണ് സാമ്പാർ ചലഞ്ച് മത്സരത്തിന് പരിഗണിക്കുക. സീഡ് ഓഫ് ലൗ എന്ന് പേരിൽ ഒരു പരിപാടിയുണ്ട്. അംഗങ്ങൾ വീട്ടിൽ കൃഷി ചെയ്യുന്നവയുടെ വിത്തുകൾ സീഡ് ഓഫ് ലൗ ന്റെ അഡ്രസ്സിൽ അയക്കും. അതുപ�ോലെ വിത്ത് ആവശ്യമുളളവർ വേണ്ട വിത്തുകൾ ഏത�ൊക്കെ എന്ന് എഴുതിയ കടസാലും തിരിച്ചയക്കേണ്ട സ്റ്റാമ്പ് ഒട്ടിച്ച കവറും സഹിതം അയച്ചാൽ രണ്ടാഴ്ചയ്ക്കകം എട്ട് തരം നാടൻ വിത്തുകൾ സൗജന്യമായി ഞങ്ങൾ അയച്ചുക�ൊടുക്കും. അംഗങ്ങൾ പരസ്പരവും ഇത് ചെയ്യാറുണ്ട്. നാടൻ വിത്തുകളുടെ പ്രചരണത്തിനുവേണ്ടി പണമില്ലാതെ വിത്ത് എത്തിച്ചുക�ൊടുക്കാനുളള വഴിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവരെ പതിനായിരത്തിലധികം വിത്ത് കവറുകൾ അയച്ചുകഴിഞ്ഞു. ഗ്രൂപ്പിലെ കുറേ അംഗങ്ങൾ ചേർന്ന് ജൈവ ഉല്പന്ന വിപണി തുടങ്ങിയിട്ടുണ്ട്. ജൈവ ഉല്പന്നം എന്നനിലയിൽ വിൽക്കുമ്പോൾ അത് കർഷകർ ജൈവരീതിയിൽ തന്നെ ഉല്പാദിപ്പിച്ചെടുത്തതാകണം എന്ന് ഗ്രൂപ്പിന് നിർബ്ബന്ധമുണ്ട്. ഗ്രൂപ്പിലെ അംഗങ്ങൾക്കായി കൃഷിഭൂമിയിൽ ഫാർമേഴ്‌സ് മാർക്കറ്റ് എന്ന പേരിൽ ഒരു വിപണിയുണ്ട്. പല അംഗങ്ങളും അവരുടെ ഉല്പന്നങ്ങൾ അധികം വന്നു എന്നു പറയാറുണ്ട്. ആ സാഹചര്യത്തിലാണ് കൃഷിഭൂമി ഫാർമേഴ്‌സ് മാർക്കറ്റ് തുടങ്ങിയത്. അതിൽ അവരുടെ വീട്ടിൽ ഉണ്ടാക്കി അധികം വരുന്ന ഉല്പന്നങ്ങൾ പ�ോസ്റ്റ് ചെയ്യാം. താല്പര്യമുളളവർക്ക് വാങ്ങാം. വിദേശത്തുളള മലയാളികളും അവരുടെ കൃഷി ഫ�ോട്ടോകൾ കൂട്ടായ്മയിൽ ഇടാറുണ്ട്. ഗ്രൂപ്പിലെ അംഗങ്ങൾക്കായി എല്ലാ ജില്ലയിലും കർഷക പരിശീലനപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
കൂട്ടായ്മ വഴി ലഭ്യമാക്കുന്നു. ഹൈടെക് കൃഷിക്ക് ആവശ്യമായ മഴമറ പ�ോലുളളവ ഇവർ നിർമ്മിച്ചു നൽകുന്നു. 75,000 രൂപയാകുന്ന മഴമറ 52,000 രൂപയ്ക്ക് ഇവർ ചെയ്തുക�ൊടുക്കുന്നത്. പത്ത് അംഗങ്ങളെങ്കിലും ആവശ്യക്കാരായാലാണ് ഒരുമിച്ച് ഇത് ചെയ്തുക�ൊടുക്കുക. ഇത്തരം സഹായങ്ങൾ ഗ്രൂപ്പിനു പുറത്തുളള ഏത് കർഷകർക്കും ചെയ്തുക�ൊടുക്കും. ഗ്രൂപ്പിൽ സംശയനിവാരണത്തിന് അഗ്രി ന�ോളജ് അംഗങ്ങളുണ്ട്. കൃഷി ചെയ്തു പരിചയമുളളവരാണ് ഇവർ. കൃഷിസംബന്ധമായ ഏത�ൊരു സംശനിവാരണത്തിനും ക�ോൾസെന്ററിനെ ആശ്രയിക്കാവുന്നതാണ്. കാർഷിക�ോല്പന്നങ്ങളുടെ വിപണനത്തിനും സഹായിക്കുന്നു. ഉല്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കിക്കൊടുക്കുന്നു. സബ്‌സിഡികളെ സംബന്ധിച്ചുളള വിവരങ്ങളും കർഷകരെ അറിയിക്കുന്നു. ജില്ലാ അടിസ്ഥാനത്തിൽ വിപണി ക�ൊണ്ടുവരാനുളള ശ്രമം നടക്കുന്നു. കൂട്ടായ്മയിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളുടെ വീടുകളിൽ പ�ോയി പച്ചക്കറി ശേഖരിക്കും. അതിന്റെ വില അപ്പോൾ തന്നെ കർഷകർക്ക് ക�ൊടുക്കുകയും ചെയ്യും. കൂട്ടായ്മയിലെ അംഗങ്ങൾക്ക് ഒരു ക�ോഡ് നമ്പർ ഉണ്ട്. കർഷകർക്ക് വിപണിയിൽ കിട്ടുന്നതിനേക്കാൾ രണ്ടോ മൂന്നോ രൂപ കൂടുതൽ ക�ൊടുക്കും. പച്ചക്കറി കയറ്റുമതി ചെയ്യാനുളള സംവിധാനം ഒരുക്കാൻ ശ്രമിക്കുന്നു. തൈകൾ, വിത്തുകൾ കേരളം മുഴുവൻ എത്തിച്ചുക�ൊടുക്കാൻ ഓർഗാനിക് കേരള ഹൈബ്രിഡ് പ്ലാന്റ് എന്ന പ്ലാന്റുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
അടുക്കളത്തോട്ടം
രണ്ടുലക്ഷത്തി മുപ്പത്തിരണ്ടായിരം
പല്ലുവേദനയ്ക്ക് ക�ൊഴുപ്പ, ദേവദാരം, വേപ്പിൻത�ൊലി എന്നിവ സമം ചേർത്ത് വെളിച്ചെണ്ണയിൽ ചതച്ചിട്ട് രണ്ടുമൂന്ന് കുരുമുളകിട്ട് മൂപ്പിച്ചശേഷം മ�ോണയിൽ പുരട്ടുക. വൈകീട്ട് ഉപ്പുവെളളം വായിൽ ക�ൊളളുക.
യുവകർഷക കൂട്ടായ്മ 2016 ലാണ് ഈ കൂട്ടായ്മ രജിസ്റ്റർ ചെയ്തത്. കർഷകരെ സഹായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു തുടക്കം. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു ക�ോൾസെന്റർ തുടങ്ങി. തൂവൂരിൽ സംസ്ഥാന ഓഫീസ് പ്രവർത്തനം തുടങ്ങി. ഇപ്പോൾ 16,500 അംഗങ്ങളുണ്ട്. വിത്തുമുതൽ കൃഷിക്കാവശ്യമായ വസ്തുക്കളെല്ലാം തന്നെ 30 ശതമാനം വിലക്കുറവിൽ www.krishijagran.com
43
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
അംഗങ്ങളുളള ഗ്രൂപ്പാണ്. എല്ലാവരും കൃഷിക്കാരല്ല, എന്നാൽ കൃഷിയെ സ്‌നേഹിക്കുന്നവരാണ് ഇതിലെ അംഗങ്ങൾ. സുരക്ഷിത പച്ചക്കറി വിഷരഹിത പച്ചക്കറി. നമുക്കുവേണ്ടത് നാം തന്നെ ഉല്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിത്തുകൾ പരസ്പരം കൈമാറുന്നു. വളർച്ചയുടെ വിവിധഘട്ടങ്ങൾ, വളം, ര�ോഗനിയന്ത്രണം എന്നിവയ്ക്കുവേണ്ട വിവരങ്ങൾ കൈമാറുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ തന്നെ വിത്തുകൾ പരസ്പരം കൈമാറുന്നു. അതിനുളള സ്റ്റാമ്പ് ഒട്ടിച്ച കവറുകൾ അയച്ചുക�ൊടുക്കുന്നു. കൃഷി മീറ്റ് നടത്താറുണ്ട്. അതിൽവച്ച് വിത്ത്, ചെടി, വളം എന്നിവ കൈമാറും. സതി നായരാണ് അടുക്കളത്തോട്ടം ആരംഭിച്ചത്.
പ്രോ-സ്യൂമർ ക്ലബ്ബ് തിരുവനന്തപുരം വിഷം തീണ്ടാത്ത പച്ചക്കറികളും മറ്റു ഉൽപ്പന്നങ്ങളും വിൽക്കുവാനും വാങ്ങുവാനും
44
www.krishijagran.com
തുടങ്ങിയ ഒരു സൗഹൃദ കൂട്ടായ്മയാണിത്. എല്ലാ ശനിയാഴ്ചയും തിരുവനന്തപുരത്തെ ശാസ്തമംഗലം ക�ൊച്ചാർ റ�ോഡിലെ ഉണ്ണിക്കൃഷ്ണൻ വേലായുധന്റെ വീട്ടിൽ വൈകീട്ട് ഇവർ ജൈവ വിപണി സംഘടിപ്പിക്കുന്നു. ജൈവ ഉല്പന്നങ്ങൾക്ക് വിപണി തേടുന്നവർക്ക് ഈ കൂട്ടയ്മയിൽ അംഗമാകാം.
ജൈവ കർഷക കൂട്ടായ്മ തൃശ്ശൂർ ജൈവ കൃഷിക്കാർക്ക് ഉല്പന്നങ്ങൾ വിൽക്കാനുളള തൃശ്ശൂർ ജില്ലയിലെ കൂട്ടായ്മയാണിത്. 63,000 അംഗങ്ങളാണുള്ളത്. കാർഷിക വിപണി എന്ന പേരിൽ ഇവർ ഒരു നാട്ടുചന്ത നടത്തുന്നു. തൃശ്ശൂർ ജില്ലയിലെ ജൈവകർഷകരാണ് ഈ ചന്തയിൽ വിൽക്കാനെത്തുന്നത്. ഈ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ പലഭാഗത്തും നാട്ടുചന്തകൾ തുടങ്ങുന്നുണ്ട്.
കിസ്സാൻ കൃഷിദീപം സംസ്ഥാന സർക്കാർ കൃഷിക്കാർക്കുവേണ്ടി ഒരു സ്വകാര്യ ചാനലിലൂടെ നടത്തുന്ന പരിപാടിയാണിത്. പതിമൂന്ന് വർഷമായി തുടരുന്ന ഈ പരിപാടിയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്
ക�ോളങ്ങാട്ടുകരയിൽ ഒരു നാട്ടുചന്തയും തളിക്കുളത്ത് കർഷകരുടെ ഒരു കടയും തുടങ്ങിക്കഴിഞ്ഞു. ജൈവ ഉല്പന്നങ്ങൾക്ക് ന്യായമായ വില കിട്ടാനുളള സാഹചര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കിസ്സാൻ കൃഷിദീപം സംസ്ഥാന സർക്കാർ കൃഷിക്കാർക്കുവേണ്ടി ഒരു സ്വകാര്യ ചാനലിലൂടെ നടത്തുന്ന പരിപാടിയാണിത്. പതിമൂന്ന് വർഷമായി തുടരുന്ന ഈ പരിപാടിയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തും സർക്കാർ ഇങ്ങനെയ�ൊരു പരിപാടി നടത്തുന്നില്ല. കർഷകരുടെ സംശയങ്ങൾ പരിഹരിക്കാൻ ടെലിഫ�ോണിൽ വിളിക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
വയനാട് ഭാരതത്തിന്റെ നെൽവിത്ത് സംഭരണി വയനാട് ഭാരതത്തിലെ വൈവിധ്യമാർന്ന നെൽവിത്തുകളുടെ സംഭരണിയായി മാറുകയാണ്. ഏതാണ്ട് 219 ലേറെ ഇനം നെൽവിത്തുകളാണ് കൃഷിചെയ്ത് വരുംതലമുറയ്ക്കായി സംഭരിക്കുന്നത്. വയനാട്ടിലെ പനവല്ലി ബ്ലോക്കാണ് നെൽവിത്ത് സംരക്ഷണം ആരംഭിച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാതരം ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി വിവിധതരത്തിലുളള നെൽവിത്തുകൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഏതാണ്ട് ഒന്നരലക്ഷം ഇനം നെൽവിത്തുകളാണ് ഇന്ത്യയിലുളളത്. കേരളത്തിൽ മൂവായിരം ഇനം നെൽവിത്തുകളാണുണ്ടായിരുന്നത്. ഇവയിൽ പലതും ഇന്ന് നാമാവശേഷമായിരിക്കുന്നു. ഇപ്പോൾ 1006 ഇനം വിത്തുകൾ ആറ് സംസ്ഥാനങ്ങളിലായി സംരക്ഷിക്കപ്പെടുന്നു. വരൾച്ചയെയും വെള്ളപ്പൊക്കത്തെയും ഭൂകമ്പത്തെയും അതിജീവിക്കാൻ കഴിവുളള വിത്തിനങ്ങൾ ഇവയിലുണ്ട്. ഉപഭ�ോക്താക്കളിൽ പരമ്പരാഗത നെല്ലിനങ്ങൾ കൂടുതൽ എത്തിക്കാനുളള പ്രചാരണപ്രവർത്തനവും നടക്കുന്നുണ്ട്. തണൽ എന്ന സന്നദ്ധസംഘടനയാണ് നേതൃത്വം നൽകുന്നത്.
കർഷകരുടെ കൂട്ടായ്മകൾ സംസ്ഥാനത്തുടനീളം വളരെയധികമുണ്ട്. ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിലതിനെ മാത്രമാണ് ഇക്കുറി പരിചയപ്പെടുത്തിയത്. രാഷ്ട്രീയം, ജാതി, മതം തുടങ്ങി ജനങ്ങളെ വേർതിരിച്ചു നിർത്തുന്ന എല്ലാ മതിൽക്കെട്ടുകളെയും തകർത്ത് നവമാധ്യമങ്ങളിലൂടെ വിരിയുന്ന ഈ കൂട്ടായ്മ ഒരു പുതിയ സംസ്‌കാരമാണ് മലയാളികളിൽ സൃഷ്ടിക്കുന്നത്. കൃഷിക്കപ്പുറത്തേക്ക് അംഗങ്ങൾക്കിടയിലെ ശക്തമായ സൗഹൃദമായി ഇത് മാറിക്കഴിഞ്ഞു. ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം കുടുംബബന്ധമായി വളർന്നുകഴിഞ്ഞു. പല കൂട്ടായ്മകളിലെയും അംഗങ്ങൾക്ക് കേരളത്തിന്റെ ഏത് ഭാഗത്തും ഒരുദിവസം തങ്ങണമെങ്കിൽ വാടകമുറി അന്വേഷിക്കേണ്ട. എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു സുഹൃത്തെങ്കിലും ഒര�ോരുത്തർക്കും ഉണ്ടാകും. ആ തരത്തിൽ സാമൂഹ്യമാറ്റത്തിന്റെ ഒരു ഇണക്കു കണ്ണിയായി സാമൂഹ്യമാധ്യമങ്ങൾ മാറുകയാണ്.
www.krishijagran.com
45
പുസ്തകം 01 ലക്കം 04 പേജ് പേജ്68 68വില വില``35 35
വെട്ടിനിരത്തലിനെതിരെ
ആഞ്ഞടിച്ച് കൃഷിയ�ോർമ്മകളുമായി പ്രൊഫ. എം. ലീലാവതി
46
www.krishijagran.com
അന്നൊക്കെ ഒരു പ്രത്യേകതയായി ത�ോന്നിയിട്ടുളളത് കാലാവസ്ഥയും മനുഷ്യനും തമ്മിലുളള ഐക്യമായിരുന്നു. അക്കാലത്ത്, മേടമാസം ഒന്നാംതീയതിയാണ�ോ അന്ന് മഴ പെയ്തിരിക്കും. വിഷുനാളിലെ വിഷുക്കണി വീട്ടിലുളളവർ മാത്രമല്ല, വീട്ടിലെ പശുക്കളേയും കാളകളെയും കാണിക്കുമായിരുന്നു
സാ
ഹിത്യവിമർശന രംഗത്ത് നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വത്തിനുടമയാണ് പ്രൊഫ. എം. ലീലാവതി. ബാല്യകാലത്തെ തന്റെ കൃഷിയ�ോർമ്മകളെക്കുറിച്ചും അന്യംനിന്നു പ�ോയിക്കൊണ്ടിരിക്കുന്ന നമ്മുടെ കാർഷിക സംസ്‌കാരം വീണ്ടെടുക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. കൃഷിയെ ആശ്രയിച്ചുമാത്രം ജീവിച്ചുപ�ോന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. വിത്തും കൈക്കോട്ടും എന്നത് ഒരു വായ്‌മ�ൊഴി മാത്രമല്ല, കേരളീയ ജീവിതത്തിന്റെ അടയാളം തന്നെയായിരുന്നു. ഇക്കാലത്ത് വിത്തെന്താണ്, കൈക്കോട്ടെന്താണ് എന്ന് കുട്ടികൾക്കറിയുമ�ോ എന്നതുതന്നെ സംശയമാണ്.
സാധാരണ സവർണ്ണ സ്ത്രീകള�ൊന്നും കൃഷിക്കായി ഇറങ്ങില്ലല്ലോ. പക്ഷേ, ഞങ്ങളുടെ കുട്ടിക്കാലത്ത് പറമ്പിലെ പയറുകൃഷി സ്ത്രീകളുടേതായിരുന്നു. മണ്ണ് എരുകൂട്ടി നടലും വെണ്ണീറിടലും നനയ്ക്കലുമ�ൊക്കെ സ്ത്രീകളും കുട്ടികളും തന്നെ. വിളഞ്ഞ പയറിന്റെ വിളവെടുപ്പ് ഒരു കൂട്ടായ്മ തന്നെയായിരുന്നു. ഉമ്മറത്ത് കുന്നുപ�ോലെ കൂട്ടിയിട്ട പയർ മൂന്നായി തരം തിരിക്കും. മെഴുക്കുപുരട്ടിയ്ക്കുളളത്, ക�ൊണ്ടാട്ടത്തിനുളളത്, വിത്തിനുളളത് എന്നിങ്ങനെ. കല്ലൻപയറും ചെറുപയറുമുണ്ടാവും അതിൽ. നമ്മുടെ വീട്ടിലെ ആവശ്യം കഴിഞ്ഞ് ബാക്കിവരുന്നത് അയൽവീടുകളിൽ എത്തിക്കുമായിരുന്നു. കുട്ടികളിൽ കൃഷിയ�ോടുളള ആഭിമുഖ്യം വളർത്താൻ ആ തലമുറയ്ക്ക് എളുപ്പത്തിൽ കഴിഞ്ഞു. കുഞ്ഞുന്നാളിലെ ഓണവും വിഷുവും തിരുവാതിരയും ഇന്നും എന്റെ മനസ്സിലെ മധുരസ്മരണകളാണ്. തിരുവാതിരക്കാലത്ത് ചെറുപഴമായിരുന്നു താരം. പലതരത്തിലുളള ചെറുപഴം. വീട്ടിൽ നിറയെ കുട്ടികളുണ്ടാവും. കൂടാതെ അയൽപക്കത്തെ കുട്ടികളും വരും. അവർക്കെല്ലാം മുതിർന്നവർ ഈ ചെറുപഴങ്ങൾ നൽകുമായിരുന്നു. ചില വിരുതന്മാർ ഈർക്കിലിൽ പഴം ക�ോർത്തു നടന്നിരുന്നത്
ഇന്നും ഓർക്കുന്നു. എനിക്കൊരു കുഞ്ഞു കൈക്കോട്ട് ഉണ്ടായിരുന്നു അന്ന്. പറമ്പിലെ വാഴകൾ നനയ്ക്കാനായി അമ്മാവൻ തേക്കു ക�ൊട്ട ഉപയ�ോഗിച്ച് വെള്ളം തേകുമ്പോൾ അത് വാഴക്കടയ്ക്കലേക്ക് എത്താനായി ഞങ്ങൾ കുട്ടികൾ ചെറിയ കൈക്കോട്ടുക�ൊണ്ട് ചാലു കീറി സഹായിക്കും. അന്നൊക്കെ ഒരു പ്രത്യേകതയായി ത�ോന്നിയിട്ടുളളത് കാലാവസ്ഥയും മനുഷ്യനും തമ്മിലുളള ഐക്യമായിരുന്നു. അക്കാലത്ത്, മേടമാസം ഒന്നാംതീയതിയാണ�ോ അന്ന് മഴ പെയ്തിരിക്കും. വിഷുനാളിലെ വിഷുക്കണി വീട്ടിലുളളവർ മാത്രമല്ല, വീട്ടിലെ പശുക്കളേയും കാളകളെയും കാണിക്കുമായിരുന്നു. നെൽക്കൃഷി നേരിട്ട് ചെയ്തുളള ശീലം എനിക്കില്ല. വർഷത്തിൽ രണ്ടുതവണ കൃഷിയിറക്കും. മകരക്കൊയ്ത്തു കഴിഞ്ഞ പാടത്ത് ഇടവിളയായി വെളളരിയും കുമ്പളവും നട്ടിരുന്നു. വിളഞ്ഞുകിടക്കുന്ന പാടവരമ്പിലൂടെ സ്‌കൂളിൽ പ�ോവുമ്പോൾ ഞങ്ങൾ കുട്ടികൾ വെള്ളരിക്കാ പൂവൽ പ�ൊട്ടിച്ചു തിന്നും. ഞങ്ങള�ോട് ആരും അരുതെന്ന് പറഞ്ഞിട്ടില്ല. സ്വർണ്ണവർണ്ണമാർന്ന വെള്ളരി വിഷുവിന് മുൻപായി പറിച്ച് വീട്ടിലെ മേൽക്കൂരയിലെ വളയങ്ങളിൽ ഓലയിൽ കെട്ടിഞാത്തിയിടും. ഒരുക�ൊല്ലം കഴിയാൻ വീട്ടിലെ ഈ പച്ചക്കറി മതിയാകുമായിരുന്നു. ഭാവിയിൽ ആഹാരത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് വിദൂരചിന്തകളിൽപ്പോലും ത�ോന്നിയിരുന്നില്ല. കേരളത്തിൽ ലഭ്യമായിരുന്ന നൂറ്റിച്ചില്വാനം വിത്തുകളെക്കുറിച്ച് ഒരു ലേഖനത്തിൽ വായിക്കാനിടയായി. പത്തുമാസംക�ൊണ്ടു വിളയുന്ന ഒരിനം നെൽവിത്ത് അതില�ൊരുദാഹരണമായിരുന്നു. ഞാനെഴുതിയ 'പൈതൃക കേരളം' എന്ന പുസ്തകത്തിൽ ഈ വിത്തുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഖേദപൂർവ്വം പറയട്ടെ, അവയിലേറിയപങ്കും വംശനാശം വന്നുപ�ോയിരിക്കുന്നു. ഇന്ന് പച്ചപുതച്ച പാടങ്ങളുടെ സ്ഥാനത്ത് ക�ോൺക്രീറ്റ് വനങ്ങളും ഇഷ്ടികക്കളങ്ങളും മാത്രമേ കാണാനുളളൂ. ഇന്ന്, കൃഷിയെന്നത് പറച്ചിലിൽ മാത്രമായി. മലയാളി കഴിക്കുന്ന www.krishijagran.com
47
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
കർഷകർ എന്നും പാപ്പരായിത്തന്നെ തുടർന്നു. ഇത് തിരുത്താൻ ഒരു കമ്യൂണിസ്റ്റ് സർക്കാരിനും കഴിഞ്ഞില്ല. സാധിക്കാഞ്ഞിട്ടല്ല, ശ്രമിച്ചില്ല. കാരണം പാട്ടക്കാരിൽ ഏറിയപങ്കും മുസ്ലീം സമുദായക്കാരും ഈഴവരുമാണ്. അവരുമായുളള ഉരസൽ തിരഞ്ഞെടുപ്പിലെ വ�ോട്ടുകളുടെ എണ്ണത്തെ ബാധിച്ചേക്കാം എന്നതുക�ൊണ്ടുതന്നെ ഭക്ഷണം തമിഴ്‌നാടിന്റേയും ആന്ധ്രയുടേയും ഔദാര്യം ക�ൊണ്ടായി. കൃഷിഭൂമി കർഷകന് എന്ന് മുദ്രാവാക്യം വിളിച്ചുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, കർഷക ബിൽ പ്രാബല്യത്തിൽ വന്നപ്പോൾ ജന്മിമാരുടെ കൈവശമുണ്ടായിരുന്ന ഭൂമി ഇടത്തട്ടുകാരുടെഅതായത് പാട്ടക്കാരുടെ കൈയിലെത്തിച്ചേർന്നു. അവർ കൃഷിചെയ്യുന്നവരായിരുന്നില്ല. കൃഷി ചെയ്യിക്കുന്നവരായിരുന്നു. ദിവസക്കൂലി കൂടിയപ്പോൾ കൃഷി ലാഭകരമല്ലെന്നു ത�ോന്നിയ അവർ ആ ഭൂമി വിറ്റ് ക�ോടിക്കണക്കിനു രൂപ സമ്പാദിച്ചു. മണ്ണിൽ പണിയെടുത്തിരുന്ന കർഷകന്റെ കൈയിൽ ഭൂമി കിട്ടിയില്ല. കർഷകർ എന്നും പാപ്പരായിത്തന്നെ തുടർന്നു. ഇത് തിരുത്താൻ ഒരു കമ്യൂണിസ്റ്റ് സർക്കാരിനും കഴിഞ്ഞില്ല. സാധിക്കാഞ്ഞിട്ടല്ല, ശ്രമിച്ചില്ല. കാരണം പാട്ടക്കാരിൽ ഏറിയപങ്കും മുസ്ലീം സമുദായക്കാരും ഈഴവരുമാണ്. അവരുമായുളള ഉരസൽ തിരഞ്ഞെടുപ്പിലെ വ�ോട്ടുകളുടെ എണ്ണത്തെ ബാധിച്ചേക്കാം എന്നതുക�ൊണ്ടുതന്നെ. ഭൂമി കിട്ടിയ പാട്ടക്കാരിൽ ചിലർ അതിൽ വാഴത്തൈകൾ നട്ടു. ഒരു പ്രത്യേക ഘട്ടത്തിൽ സഖാവ് വി.എസ്. അച്യുതാനന്ദൻ 'വാഴ വെട്ടൽ' സമരം തുടങ്ങിവെച്ചു. ഭൂമി നികത്തുന്നതിനെതിരായി ആരംഭിച്ച ഒരു നല്ല ആശയം തന്നെയായിരുന്നു അതെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ, പ്രായ�ോഗികമായി ഒരിക്കലും ആ രീതിയ�ോട് അനുകൂലിക്കാനാകില്ല. വളർന്നു നിൽക്കുന്ന വാഴകൾ മുഴുവൻ മക്കളുടെ തലവെട്ടുന്ന പ�ോലെ അരിഞ്ഞു വീഴ്ത്തിയാണ്
48
www.krishijagran.com
ആ സമരം നടത്തിയത്. അത്രയും കാലം അത് ന�ോക്കി നടത്തിയ കർഷകന്റെ വേദന ആരും കണ്ടില്ല. ഭൂമി നികത്തി ഇനി വാഴ വെയ്ക്കരുത് എന്ന നിർദ്ദേശത്തോടെ ഇപ്പോൾ വെച്ചവയുടെ വിളവെടുപ്പ് നടത്താനുളള സാവകാശം ക�ൊടുക്കാമായിരുന്നു. കർഷകബിൽ ക�ൊണ്ട് ആകെയുണ്ടായ ഒരാശ്വാസം കുടിയ�ൊഴിപ്പിക്കൽ എന്ന ക്രൂരമായ സമ്പ്രദായം ഇല്ലാതായി എന്നതാണ്. എന്നാൽ കുടിയ�ൊഴിപ്പിക്കൽ ഇല്ലാതായതുക�ൊണ്ട് കൃഷിക്ക് പ്രത്യേകിച്ചൊരു ഗുണവും ഉണ്ടായില്ല. വളരെ ചുരുക്കം കർഷകർക്കു മാത്രമേ കൃഷിഭൂമി സ്വന്തമായി കിട്ടിയുള്ളൂ. അന്ന് ജന്മിമാർ കുടിയ�ൊഴിപ്പിച്ചുവെങ്കിൽ ഇന്ന് 'അതിവേഗം ബഹുദൂരം' എന്നൊക്കെ പറഞ്ഞ് സർക്കാർ ആ സ്ഥാനം ഏറ്റെടുത്ത് പാവങ്ങളെ ചൂഷണം ചെയ്യുന്നു. ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലുളള കുടിയ�ൊഴിപ്പിക്കൽ. കൃഷിയെ സംരക്ഷിക്കുന്നതിനായി ഒരു ചെറിയ നിർദ്ദേശം പലതവണ ഞാൻ ലേഖനങ്ങളിൽ എഴുതിയിട്ടുണ്ടെങ്കിലും ആരും അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൃഷി ചെയ്യാതെ വെറുതെ കിടക്കുന്ന തരിശുഭൂമിയുടെ കണക്കെടുപ്പ് പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തണം. ആ ഭൂമിയിൽ കൃഷിചെയ്യാൻ താല്പര്യമുളള യുവാക്കളെ കണ്ടെത്തി ഭൂവുടമസ്ഥന് ഭൂമി നഷ്ടപ്പെടാത്തവണ്ണം വർഷാടിസ്ഥാനത്തിൽ പതിച്ചുനൽകണം. ഒരു ചെറിയ വരുമാനം ഭൂവുടമസ്ഥനും കിട്ടത്തക്ക രീതിയിലാവണം
കൃഷി ജാഗ്‌രൺ സൗജന്യ നിരക്കിൽ അത്. യാത�ൊരു വക ആദായവും അതുവരെ കിട്ടാതിരുന്ന ഭൂമിയിൽനിന്ന് സമ്പാദ്യം കിട്ടിത്തുടങ്ങുമ്പോൾ കൂടുതൽ പേർ ക്രമേണ ഇതിലേക്കെത്തിച്ചേരും. നെൽക്കൃഷിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ത�ോന്നുന്നു എനിക്ക്. പക്ഷേ, മേൽപ്പറഞ്ഞ പദ്ധതി ആസൂത്രണത്തിലൂടെ പച്ചക്കറികളും ധാന്യങ്ങളും നമുക്കിവിടെ വിളയിക്കാം. വിളഞ്ഞ ഉല്പന്നങ്ങൾ അതതിടങ്ങളിൽ വസിക്കുന്നവർക്ക് കിട്ടത്തക്ക രീതിയിൽ വിൽപ്പന നടത്തുന്നതിനായുളള സംവിധാനവും ഒരുക്കണം. വരും തലമുറ രൂക്ഷമായി നേരിടാൻ പ�ോകുന്ന പ്രശ്‌നമാണ് ജലദൗർലഭ്യം. മഴക്കാലത്ത് ഒലിച്ചുപ�ോകുന്ന വെള്ളം നമ്മുടെ കുളങ്ങൾ, ത�ോടുകൾ എന്നിവ വലുതാക്കി അതിൽ ശേഖരിച്ചു വെയ്ക്കാനുളള മാർഗ്ഗങ്ങൾ തേടണം. അദ്ധ്വാനിക്കാനായി തമിഴരെയും ബംഗാളികളെയും ആശ്രയിക്കാതെ ദുരഭിമാനം മാറ്റിവെച്ച് നമ്മുടെ ചെറുപ്പക്കാർ തന്നെ ഇതിനായി മുന്നോട്ടുവരണം. യുവതലമുറയെ കാർഷികസംസ്‌കാരത്തിലേക്ക് തിരിച്ചുക�ൊണ്ടുവരാനും ദൈനംദിനാവശ്യങ്ങൾക്കായുളള ഭക്ഷ്യവസ്തുക്കൾ ഈ മണ്ണിൽ തന്നെ ഉല്പാദിപ്പിക്കുന്നതിന് ഇതുക�ൊണ്ടു സാധിക്കും. (തയ്യാറാക്കിയത്: ധന്യ സന്തോഷ്)
380 രൂപ വാർഷിക വരിസംഖ്യയുളള മാസിക അഗ്രോ ഓർഗാനിക് ഷ�ോപ്പിൽ 300 രൂപക്ക് ലഭിക്കുന്നു ഒപ്പം 190 രൂപ വിലയുളള
ജീവ്ധാൻ ഹെയർ ഓയിൽ സൗജന്യം അഗ്രോ ഓർഗാനിക് ഷ�ോപ്പിൽ പണം അടച്ച് വരിക്കാരാവുക അഗ്രോ ഓർഗാനിക് ഷ�ോപ്പ്, എൻഎസ്സ്എസ്സ് യൂണിയൻ ബിൽഡിംഗ്, പെരുന്ന, ചങ്ങനാശ്ശേരി, ക�ോട്ടയം-686536,
ഫ�ോൺ-0481-2411300, മ�ൊബൈൽ-9446436811
കുട്ടികൃഷി
കൃഷിയെ കുറിച്ച് കുട്ടികൾക്ക് എഴുതാൻ അവസരം നൽകുന്നു കുട്ടികളുടെ കൃഷി അനുഭവങ്ങളും ലേഖനങ്ങളും ഞങ്ങൾക്ക് അയച്ചു തരുക - വിലാസം കുട്ടികൃഷി, കൃഷി ജാഗ്രൺ, രാമച�ടവേഴ്‌സ്, പട്ടം,തിരുവനന്തപുരം -4
www.krishijagran.com
49
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
ഇന്ത്യയുടെ കൃഷിസാധ്യതകൾ
പ�ൊ
തുജനാഭിപ്രായ രൂപീകരണം സംബന്ധിച്ച് ജർമ്മൻ രാഷ്ട്രതന്ത്ര വിശാരദ എലിസബത്ത് ന�ോയൽ ന്യൂമാൻ തയ്യാറാക്കിയതാണ് 'സ്‌പൈറൽ ഓഫ് സൈലൻസ്' തിയറി. ഒരുവിഷയത്തിൽ ഒരാളുടെ അഭിപ്രായത്തെ മറ്റുളളവരുടെ അഭിപ്രായം ഏതുവിധത്തിൽ സ്വാധീനിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ തിയറി. ഒരു വിഷയത്തിൽ വളരെ തീവ്രമായി പ്രതികരിക്കുന്ന ഗ്രൂപ്പിന് മറ്റുളളവരുടെ അഭിപ്രായത്തിനുമേൽ അധീശത്വം സ്ഥാപിക്കാൻ കഴിയുന്നതു സംബന്ധിച്ച് തിയറി വിശദീകരിക്കുന്നു. കൃത്യവും വ്യക്തവുമായ
50
www.krishijagran.com
അഭിപ്രായം ന്യൂനപക്ഷത്തിന്റേതാണെങ്കിൽ അത് ഭൂരിപക്ഷാഭിപ്രായത്തിനു മുന്നിൽ അമർന്നുപ�ോകും എന്നതാണ് തിയറി. ഇന്ത്യയുടെ കാർഷികരംഗത്തെക്കുറിച്ച് പെസിമിസ്റ്റിക്കായ ഒരഭിപ്രായം എന്നും മേൽക്കൈ നേടുന്നതും ഈവിധമാണ്. ഇന്ത്യയുടെ കൃഷിരീതി പുരാതനവും വികസനരഹിതവും സാമ്പത്തികമായി ഗുണകരവുമല്ല എന്ന പ്രചാരണത്തിനാണ് എന്നും മുൻതൂക്കം കിട്ടിയിട്ടുളളത്. ഇത് മനഃപൂർവ്വമായി പ്രചരിപ്പിക്കുന്ന ഒരു ല�ോബിയും ഇവിടെയുണ്ട്. എന്നാൽ യാഥാർത്ഥ്യം ഇതിനു വിരുദ്ധമാണെന്നു കാണാം.
ഭാരതീയർക്ക്, കൃഷി ഒരു ശാസ്ത്രവും
ആഗ�ോളസമ്പത്തിന്റെ 40 ശതമാനവും ആഗ�ോള ജി.ഡി.പിയുടെ മൂന്നിൽ രണ്ടും സംഭാവന ചെയ്യുന്നത് ഏഷ്യയാണ്. ല�ോകത്തിലെ കാർഷിക�ോല്പാദനത്തിന്റെ 50 ശതമാനവും ഏഷ്യയുടെ സംഭാവനയാണെന്നത് ഇതിലും ശ്രദ്ധേയമായ കാര്യമാണ് കലയും കച്ചവടവും സംസ്‌കാരവുമാണ് എന്നതാണ് സത്യം. ശാസ്ത്രമെന്നത് ഏവർക്കും മനസ്സിലാകുമെങ്കിലും കൃഷിയുടെ കല എല്ലാവർക്കും മനസ്സിലായെന്നുവരില്ല. ശാസ്ത്രം എല്ലായിടത്തും ഒരുപ�ോലെയാണെങ്കിലും കല സ്ഥലത്തിനും മനുഷ്യർക്കുമ�ൊപ്പം മാറിക്കൊണ്ടിരിക്കും. കൃഷിയിൽ ഒരേ രീതി എല്ലായിടത്തേക്കും എന്ന സമീപനം ശരിയാകാത്തതും ഇതുക�ൊണ്ടുതന്നെയാണ്. ല�ോകത്ത് കൃഷി ആരംഭിച്ചത് പാലിയ�ോലിത്തിക് കാലഘട്ടത്തിന് ശേഷം 14500-12000 ബി.സിയിൽ ഏഷ്യയിലാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. തുടർന്ന് വിവിധ ഇടങ്ങളിൽ സാങ്കേതികമായും ശാസ്ത്രീയമായും വികസിച്ച് പുഷ്ടിപ്പെട്ട കൃഷിസമ്പ്രദായം കൃഷി
നവ�ോത്ഥാനത്തിലൂടെ വീണ്ടും ഏഷ്യയിലെത്തി നിൽക്കുന്നതാണ് ഇന്നിന്റെ കാഴ്ച. ചെറിയ കൃഷിയിടങ്ങളിലെ വൈവിദ്ധ്യമാർന്ന കൃഷിയിലൂടെയാണ് ഇത് സാധ്യമായത്. 2016 മാർച്ച് 11 ന് ഡൽഹിയിൽ നടന്ന അഡ്വാൻസിംഗ് ഏഷ്യ ക�ോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്രമ�ോദി പറഞ്ഞത് 21-ാം നൂറ്റാണ്ട് ഏഷ്യയുടെ സ്വന്തമായിരിക്കുമെന്നാണ്. ഇത് യാഥാർത്ഥ്യമാകുന്ന കണക്കുകളാണ് നമുക്ക് ലഭ്യമാകുന്നതും. ആഗ�ോളസമ്പത്തിന്റെ 40 ശതമാനവും ആഗ�ോള ജി.ഡി.പിയുടെ മൂന്നിൽ രണ്ടും സംഭാവന ചെയ്യുന്നത് ഏഷ്യയാണ്. ല�ോകത്തിലെ കാർഷിക�ോല്പാദനത്തിന്റെ 50 ശതമാനവും ഏഷ്യയുടെ സംഭാവനയാണെന്നത് ഇതിലും ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ
ചീര വളർത്തുമ്പോൾ ഗ�ോമൂത്രം നേർപ്പിച്ച് തളിച്ചും ചുവട്ടില�ൊഴിച്ചും ക�ൊടുത്താൽ ചീര നല്ല ആര�ോഗ്യത്തോടെ വളരും. ചീരയ്ക്കു ചാരം അധികം ഉപയ�ോഗിക്കരുത്. ഉപയ�ോഗിച്ചാൽ പെട്ടെന്നു കതിരുവന്ന് നശിച്ചുപ�ോകും. വാഴത്തടത്തിന് ചുറ്റും ചീര നട്ടാൽ നല്ല വലിപ്പമുള്ള ചീരത്തണ്ടുകൾ കിട്ടും. ആട്ടിൻകാഷ്ഠവും കുമ്മായവും ചേർത്തു പ�ൊടിച്ചു ചീരയുടെ ചുവട്ടിലിട്ടാൽ നല്ലതാണ്. ചീരയിൽ ഇലപ്പുള്ളി ര�ോഗം പടരാതിരിക്കാൻ നനയ്ക്കുമ്പോൾ വെള്ളം ചുവട്ടിൽ തന്നെ ഒഴിക്കുക. വെള്ളം ഇലയുടെ മുകളിലൂടെ വീശി ഒഴിക്കുമ്പോൾ ര�ോഗകാരിയായ കുമിളിന്റെ വിത്തുകൾ മറ്റു ചെടികളിലേക്കും വ്യാപിക്കും
www.krishijagran.com
51
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
ചൈനയുടെ ശരാശരി കൃഷിയിടം 0.6 ഹെക്ടറും ഇന്ത്യയിലേത് 1.13 ഹെക്ടറുമാണെന്നത് ഓർക്കേണ്ടതുണ്ട്. ഇത് പടിഞ്ഞാറൻ നിരക്കനുസരിച്ച് വളരെ കുറവാണെന്നുകാണാം. ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്ധ്യം പ�ോലെ ബഹുസ്വരതയുളളതാണ് നമ്മുടെ കൃഷിയും. നമ്മുടെ പരിസ്ഥിതി, വിളകൾ, ഭക്ഷണരീതി എന്നിവയിലെ വൈവിദ്ധ്യം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. അവ പരസ്പര പൂരിതമാകുകയും ഒന്ന് മറ്റൊന്നിന് താങ്ങാവുകയും ചെയ്യുന്നു. ഇന്ത്യ കാർഷികരംഗത്ത് വ്യത്യസ്ത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു പവർഹൗസായി മാറുന്നതും ഇതുക�ൊണ്ടുതന്നെയാണ്. ഇന്ത്യയെപ്പോലെ വൈവിദ്ധ്യമുളള ഭക്ഷണവിളകളും ഭക്ഷണേതര വിളകളും മറ്റൊരു രാജ്യത്തും കാണാൻ കഴിയില്ല. നമ്മുടെ വളരെ ചെറിയ കുടുംബ ഫാമുകളിൽ സമാനതകളില്ലാത്ത വിധമുളള കൂട്ടുകൃഷി സമ്പ്രദായം നമുക്ക് കാണാൻ കഴിയും. ഒരേസമയം കർഷകൻ പാലുല്പാദകനും ആടുവളർത്തലുകാരനും ക�ോഴിവളർത്തുകാരനും മീൻ വളർത്തുന്നവനുമായി മാറുന്നത് കാണാം. വാഴക്കൃഷി ചെയ്യുന്ന വ്യക്തി അതേസമയം പച്ചക്കറിയും ച�ോളവും തെങ്ങും കൃഷിചെയ്യുന്നു. ഇത്തരത്തിൽ ന�ോക്കുമ്പോൾ ല�ോകത്തിൽ ഉയർന്ന വിളതീവ്രതയുളള രാജ്യം ഇന്ത്യയാണെന്ന് മനസ്സിലാക്കാം. വികസിതരാജ്യങ്ങളിൽ ഫാമുകൾ വ്യവസായവത്കരിച്ചതിനാലും വിളകൾ സ്‌പെഷ്യലൈസ് ചെയ്തിട്ടുളളതിനാലും അവിടെ ഉല്പാദനം ഉയർന്നതാണ്. എന്നാൽ ഇന്ത്യയിൽ വിളകളുടെ വൈവിദ്ധ്യം കാർഷികരംഗത്തെ സാമ്പത്തികക്രിയ മെച്ചമാക്കുന്നു എന്നുകാണാം. മികച്ച വിത്തുകളും വളങ്ങളും കീടനാശിനികളും ഫാം ഉപകരണങ്ങളും മികച്ച വിനിമയസൗകര്യങ്ങളും ആഭ്യന്തരമായി തയ്യാറാക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നതിനാലാണ് നമുക്കിപ്പോൾ കൃഷിയിൽ ആഗ�ോള നേതൃത്വം നേടാൻ കഴിയുന്നത്. ഇത് 1970 ലെ ഹരിത വിപ്ലവകാലത്തിൽ നിന്നും വളരെ വ്യത്യസ്തവുമാണ്. 1970 മുതലുളള 30 വർഷക്കാലം വളരെ സാവധാനത്തിലുളള കാർഷിക ജി.ഡി.പി ഉയർച്ചയാണുണ്ടായത്. അതും നെല്ലും ഗ�ോതമ്പും അടിസ്ഥാനമാക്കിയുളള വളർച്ചയായിരുന്നുതാനും. 25 ബില്യൺ ഡ�ോളറിൽ നിന്നും 101 ബില്യൺ ഡ�ോളറിലേക്കായിരുന്നു ഈ വളർച്ച. എന്നാൽ 2000-2014 കാലത്ത് നാം വലിയ കുതിപ്പാണ് നടത്തിയത്. ഇത് 101 ബില്യണിൽ നിന്നും 367 ബില്യൺ ഡ�ോളറിലേക്കായിരുന്നു. ഇതിന് കാരണമായത് ഹ�ോർട്ടികൾച്ചർ, ഡയറി, പൗൾട്രി, ഇൻലാൻഡ് ഫിഷറീസ് എന്നീ മേഖലകളാണുതാനും. ഇന്ത്യയുടെ ഈ കുതിപ്പ് തുടരുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷയും. ല�ോകത്തെ കാർഷിക�ോല്പാദനത്തിൽ ഇന്ത്യ
52
www.krishijagran.com
ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. നമ്മുടെ പങ്ക് എട്ട് ശതമാനവുമാണ്. എന്നാൽ സേവനമേഖലയിൽ പതിന�ൊന്നാമതും മാനുഫാക്ചറിംഗ് രംഗത്ത് പന്ത്രണ്ടാമതുമാണ് ഇന്ത്യ നിൽക്കുന്നതെന്നതും ഓർക്കേണ്ടതുണ്ട്. 481 ദശലക്ഷം വരുന്ന ഭാരതത്തിന്റെ മ�ൊത്തം ത�ൊഴിലാളികളിൽ 54 ശതമാനവും സ്വകാര്യമേഖലയായ കൃഷിയിലാണ് വ്യാപരിക്കുന്നതെന്നതും എടുത്തുപറയേണ്ട കാര്യമാണ്. എന്നാൽ പലരും ഉയർത്തിക്കാട്ടുന്ന സേവന-നിർമ്മാണ മേഖലയിൽ ജ�ോലിസാദ്ധ്യത വളരെ കുറവാണെന്നു കാണാം. ല�ോകത്ത് ഏകദേശം 200 രാഷ്ട്രങ്ങളുളളതിൽ ചൈന, ഇന്ത്യ, അമേരിക്ക, ബ്രസീൽ, നൈജീരിയ എന്നീ അഞ്ച് രാഷ്ട്രങ്ങൾ ചേർന്നാണ് ആഗ�ോള കൃഷി ഉല്പാദനത്തിന്റെ 40 ശതമാനവും നിർവ്വഹിക്കുന്നത്. ഇതിൽ നാല് രാജ്യങ്ങളും വികസ്വര രാഷ്ട്രങ്ങളാണ്. 1960 കളിൽ ഭക്ഷ്യസുരക്ഷയ്ക്കായി അമേരിക്കയെ ആശ്രയിച്ചിരുന്ന രാഷ്ട്രമാണ് നമ്മുടേത്. എന്നാൽ ഇപ്പോൾ അമേരിക്കയേക്കാൾ ഉയർന്ന കാർഷിക�ോല്പാദനമാണ് നമ്മുടേത്.
കൃഷിക്ക് അനിവാര്യമായ ഘടകങ്ങൾ വെളിച്ചവും ഭൂമിയും ത�ൊഴിലാളികളും ജലവുമാണ്. ഇതെല്ലാം ധാരാളമുളളതാണ് നമ്മുടെ നേട്ടവും. എങ്കിലും ഇന്ത്യയിൽ കൃഷിയിലെ വാർഷിക പിറക�ോട്ടടി ചൈന, അമേരിക്ക, ആസ്‌ട്രേലിയ എന്നിവയേക്കാൾ കൂടുതലാണ്. 1970 കളിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ കൃഷിയുടെ സാന്നിദ്ധ്യം 40 ശതമാനമായിരുന്നത് 2014 ൽ 17 ശതമാനമായി കുറഞ്ഞു. എന്നാൽ മൂല്യം കണക്കാക്കുമ്പോൾ കാർഷിക�ോല്പാദനം ഉയർന്നതായി കാണാം. ഹ�ോർട്ടികൾച്ചറും ലൈവ് സ്റ്റോക്കും ചേർന്ന മേഖലയിലാണ് ഇപ്പോൾ കൃഷിയുടെ ജി.ഡി.പിയിൽ 60 ശതമാനം സംഭാവന ചെയ്യുന്നത്. വിളയിൽ നിന്നുളള വരുമാനം കണക്കാക്കുന്നത് ഒരു ഏക്കറിൽ അല്ലെങ്കിൽ ഹെക്ടറിൽ ഒരു വിളയുടെ ഉല്പാദനം കണക്കാക്കിയാണ്. ഏക വിള കൃഷിയിലേ ഇത് കൃത്യമായി പറയാൻ കഴിയുകയുളളൂ. എന്നാൽ ആകെ ഉല്പാദനത്തിന് ഡ�ോ. പി.എം. റ�ോസെറ്റേ നൽകിയിട്ടുളള നിർവ്വചനപ്രകാരം ഒരു കൃഷിയിടത്തിലെ വ്യത്യസ്തമായ ഉല്പന്നങ്ങൾ -
അതായത്; ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കാലിത്തീറ്റ, പാൽ, മുട്ട, മീൻ, ഇറച്ചി, വളം, തേൻ, തടി എന്നിവയുടെ കണക്കെടുക്കേണ്ടതാണ്. കൃഷിയുടെ യഥാർത്ഥ കഴിവ് കണക്കാക്കാൻ ഇതുപകരിക്കുന്നു. ഏകവിള സമ്പ്രദായത്തിൽ വിള അല്ലെങ്കിൽ ലൈവ് സ്റ്റോക്ക് എന്നതാണ് രീതി. ഈ വൈവിദ്ധ്യമാണ് ഇന്ത്യൻ കൃഷിയുടെ ശക്തിയും. ബഹുവൈദഗ്ദ്ധ്യമുളള ഇന്ത്യൻ കർഷകന്റെ കൃഷിയിടം രണ്ട് ഹെക്ടറിൽ താഴെയാകും. അതിൽനിന്നും പരമാവധി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വയം വികസിപ്പിച്ച കൃഷി രീതിയാണ് കർഷകർ പിൻതുടരേണ്ടത്. മിശ്രകൃഷിയാണ് ആധുനിക ഇന്ത്യൻ കൃഷി സമ്പ്രദായത്തിന്റെ പ്രത്യേകത. മിശ്രവിള, ഇരട്ടവിള, ലൈവ്‌സ്റ്റോക്ക് എന്നിവയുടെ ഈ കൂട്ടായ്മ നമ്മുടെ കൃഷിയെ ചലനാത്മകവും അപകടരഹിതവുമാക്കി നിലനിർത്തുന്നു. അതുക�ൊണ്ടുതന്നെയാണ് ഇന്ത്യ ഏറ്റവുമധികം പാലുല്പാദിപ്പിക്കുന്ന രാജ്യമായി മാറിയത്. 146 ദശലക്ഷം ടൺ പാലാണ് നമ്മൾ
പാഴാക്കരുത് പഴങ്കഞ്ഞിവെള്ളവും ചാരവും കറിവേപ്പിന് തുടർച്ചയായി പഴങ്കഞ്ഞിവെള്ളം ഒഴിച്ചാൽ നന്നായി വളരും നല്ല വിളവും കിട്ടും. പച്ചക്കറി സസ്യങ്ങൾ വളരാതെ മുരടിച്ചു നിൽക്കുമ്പോൾ പഴങ്കഞ്ഞിവെള്ളം ചുവട്ടിൽ ഒഴിച്ചു ക�ൊടുക്കുക. പാവൽ, പയർ, വെണ്ട, മത്തൻ, വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാനും പഴങ്കഞ്ഞിവെള്ളം തളിക്കുക. പയറിനും മുളകിനും കഞ്ഞിവെള്ളത്തിൽ ചാരം കലർത്തി തളിച്ചാൽ കുമിൾ ര�ോഗങ്ങളും പുഴുശല്യവും കുറയും. പയർ നട്ട് 35 ദിവസം പ്രായമാകുമ്പോൾ അടുപ്പിലെ ചാരം 100 ചുവടിന് 25 കില�ോഗ്രാം എന്ന ത�ോതിൽ ചുവട്ടിൽ വിതറിയാൽ പൂ പ�ൊഴിച്ചിൽ നിയന്ത്രിക്കാം. പുതുമ നശിക്കാത്ത ചാരം ചെറിയ ത�ോതിൽ വിതറി ക�ൊടുത്താൽ പയറിലെ മുഞ്ഞയെ നശിപ്പിക്കാം.
www.krishijagran.com
53
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
ഉല്പാദിപ്പിക്കുന്നത്. ഇതിൽ 90 ശതമാനവും ചെറുകിട കർഷകരുടെ സംഭാവനയാണ്. വൈക്കോലും പയറുവർഗ്ഗങ്ങളുടെ ത�ോലും പഴംപച്ചക്കറി വേസ്റ്റും കരിമ്പിന്റെ ഇലയും ഫാമുകളിൽ വളർത്തുന്ന തീറ്റപ്പുല്ലുമാണ് ഇവയ്ക്ക് പ്രധാന തീറ്റയാകുന്നത്. ഇതുവഴി നിത്യവരുമാനവും കർഷകന് ലഭിക്കുന്നു. ഇതവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നു. ല�ോകമ�ൊട്ടാകെ ഭക്ഷണം മാംസകേന്ദ്രീകൃതമാണ്. അതുക�ൊണ്ടുതന്നെ മൃഗങ്ങൾക്കുളള തീറ്റയുടെ ഉല്പാദനമാണ് ഭക്ഷ്യോല്പാദനത്തിനും മുന്നിൽ നിൽക്കുന്നത്. 2528 ദശലക്ഷം ടൺ ധാന്യം ഉല്പാദിപ്പിക്കുന്നതിൽ 55 ശതമാനവും മൃഗങ്ങൾക്കായി ഉപയ�ോഗിക്കുകയാണ്. സമ്പന്നരാഷ്ട്രങ്ങളിൽ ഇതിന്റെ അളവ് 70 ശതമാനമാണെന്നു കാണാം. ല�ോകത്ത് ഒരുവർഷം ഏകദേശ മാംസ ഉപയ�ോഗം 43 കില�ോയാണ്. അമേരിക്കയിൽ ഇത് 100 കില�ോ ആകുമ്പോൾ ഇന്ത്യയിൽ വെറും നാലു കില�ോ മാത്രമാണ്. ഇന്ത്യയിൽ ഭൂരിപക്ഷവും സസ്യഭുക്കുകള�ോ, മിശ്രഭുക്കുകള�ോ ആണ്. അതിനാൽ ധാന്യം, പഴം, പച്ചക്കറി, പാൽ എന്നിവ കൂടുതൽ ഉല്പാദിപ്പിക്കുകയും ഉപയ�ോഗിക്കുകയും ചെയ്യുന്നു. മൃഗത്തീറ്റയ്ക്കായുളള ധാന്യോല്പാദനം ഇന്ത്യയിൽ 15 ശതമാനം മാത്രമാണ്. ല�ോക ഭക്ഷ്യസംഘടനയുടെ റിപ്പോർട്ടിലും പഴം-പച്ചക്കറികൾക്ക്
54
www.krishijagran.com
പ്രധാനഭക്ഷണമെന്ന പരിഗണന നൽകാറില്ല. എന്നാൽ ഇന്ത്യയിൽ നെല്ലും ഗ�ോതമ്പും ഉല്പാദനം 198 ദശലക്ഷം ടണ്ണാണെന്നു കാണാം. അതായത് നമ്മുടെ കാർഷിക ജി.ഡി.പിയിൽ പഴം-പച്ചക്കറികളുടെ ഓഹരി 26 ശതമാനമാണ് എന്നുകാണാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ഭക്ഷ്യച്ചന്തയിൽ 312 ബില്യൺ ഡ�ോളർ കച്ചവടം നടക്കുമ്പോൾ അതിന്റെ മൂന്നില�ൊന്നായ 101 ബില്യൺ ഡ�ോളറും പഴം-പച്ചക്കറിയുടേതാണ്. 74 ബില്യൺ ഡ�ോളർ പാലും മുട്ടയും വെറും 61 ബില്യൺ ഡ�ോളർ ധാന്യവുമാണ്. മാംസത്തിന്റെ ഓഹരി അതിലും താഴെ 14 ബില്യൺ ഡ�ോളർ മാത്രം. ഒരുപക്ഷേ, ല�ോകത്ത് ഒരു ഡസൻ പഴമ�ോ മുട്ടയ�ോ ഒരു ഡ�ോളറിന് കിട്ടുന്ന ഏക രാജ്യമാകും ഇന്ത്യ. ല�ോക വ്യാപാര സംഘടനയുടെ 2015 ലെ കണക്ക് പ്രകാരം ഇന്ത്യാ വ്യാപാര കയറ്റുമതിയിൽ പത്തൊൻപതാം സ്ഥാനത്താണ്. എന്നാൽ കാർഷിക കയറ്റുമതിയിൽ ഒൻപതാമതാണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. കാർഷികമേഖലയിലെ നമ്മുടെ മത്സരസ്വഭാവം ഇത് വ്യക്തമാക്കുന്നു. 1980 വരെ അരി ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയാണ് ഇപ്പോൾ ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്നത്. ല�ോക കമ്പോളത്തിലെ 26 ശതമാനം. യു.എസ്. ഡി.എയുടെ പഠനപ്രകാരം ഇപ്പോൾ ല�ോക കൃഷി കയറ്റുമതിയുടെ 2.35 ശതമാനം നിർവ്വഹിക്കുന്ന
l¡-i¢´¤-J l-j¢-´¡-j¡l¤-J l-j¢-o«K¬
ഇന്ത്യയ്ക്ക് അതിവേഗം 10 ശതമാനത്തിലെത്താൻ കഴിയും. അതിനാവശ്യമായ നയരൂപീകരണവും മാർക്കറ്റിംഗും ആവശ്യമാണെന്നു മാത്രം. കാർഷിക കയറ്റുമതിയിൽ ചൈന വളരെ മുന്നിലാണെങ്കിലും അവരിപ്പോൾ ഇറക്കുമതി ഉയർന്ന രാഷ്ട്രമായി മാറിയിട്ടുണ്ട്. 73 ബില്യൺ ഡ�ോളർ കയറ്റുമതി ചെയ്യുമ്പോൾ ഇറക്കുമതി 160 ബില്യൺ ഡ�ോളറാണ്. ല�ോകബാങ്ക് ഇങ്ങനെ പറയുന്നു, 'ഇന്ത്യയിലെ കാർഷികവിപ്ലവം ആ രാജ്യത്തെ ധാന്യ ഇറക്കുമതി രാഷ്ട്രം എന്ന നിലയിൽനിന്നും ഭക്ഷ്യ കയറ്റുമതിയുടെ ആഗ�ോള ശക്തികേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു'. നമ്മുടെ മിശ്ര കൃഷിരീതി ല�ോകത്തിനുതന്നെ ഒരു മാതൃകയായി തീർന്നിരിക്കുകയാണ്. കൃഷിരീതികളിൽ ഇന്ത്യയ്ക്ക് മേൽക്കൈ നേടാനും ഇത് ഉപകരിക്കുന്നു. ഈ യാഥാർത്ഥ്യം കാണാതെയുളള അഭിപ്രായ രൂപീകരണവും ക�ൊട്ടിഘ�ോഷിക്കലുമാണ് ഇന്ത്യയിൽ മേൽക്കൈ നേടുന്നത് എന്നത് സ്‌പൈറൽ ഓഫ് സൈലൻസ് തിയറിയെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. കർഷകർക്ക് ശക്തമായ പിന്തുണ നൽകി നമ്മുടെ സാമ്പത്തികനിലയും ആഗ�ോള പരിപ്രേഷ്യവും ഉയർത്താൻ കഴിയും എന്നതിൽ സംശയമില്ല. (തയ്യാറാക്കിയത്: എസ്. ഗണേശൻ, അർച്ചന നായർ; യു.പി.എൻ ലിമിറ്റഡ്, മുംബൈ, s.ganesan@uniphos.com, nairav@uniphos.com)
H-j¤-lt-n-©·-´®
– `380
j-Ù¤-lt-n-©·-´®
– `700
h¥-¼¤-lt-n-©·-´®
– `1000
A-Õ¤-lt-n-©·-´®
– `1500
10 lt-n-©·-´®
– `2500
B-i¤-n®´¡-k l-j¢-o«-K¬ – `3000 d-X« ¨O´¡©i¡ V¢-h¡u-V® ±V¡-e®-×® B©i¡ hX¢-H¡-tVs¡©i¡ MAC KRISHI JAGRAN-¨Ê ©d-j¢v c¬¥-¨Vv-p¢-i¢v h¡-s-·-´-l¢-b« A-i-©´-Ù-Y¡X®. d¢u©J¡-V® Dw-¨¸-¨T-i¤-¾ d¥t-» l¢-k¡-ol¤« cv-©J-Ù-Y¡-X®. Ramachandra Towers, Behind GHSS, Pattom, Trivandrum-695 004 email: malayalam@krishijagran.com Phone: +91 98916 67686, 7356917171 web: www.krishijagran.com
jO-c-Jw ÈX¢-´¤-¼¤
J¦n¢ o«f-Üh - ¡i ©kK-c¹ - w, Ag¢-h¤K-¹w, O¢±Y-¹w, J¡t¶¥-X¤-Jw, JZ, Jl¢Y Y¤T-¹¢-il ÈX¢-´¤-¼¤. l¢k¡o«: J¦n¢ Q¡L®jx, j¡h-O±z T©lr®o®, Q¢Fµ®Fµ®Foæ®, d¶«, 5004. C–¨h-i¢v malayalam@krishijagran.com. ±do¢Ú£J-j¢-´¡· jO-cJ - w Y¢j¢-µi - i - ®´¤-¼Y - ¿ - . h¡o¢-J-i¢v ±do¢-Ú£-J-j¢-´¡u Jr¢-i¡-·l ¨ei®o®f¤-´¢¨k krishijagrankissanclub-kerala i¢v ±do¢-Ú£-J-j¢-´¤«.
www.krishijagran.com
55
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
കർഷകർക്ക് നീതി ഉറപ്പാക്കി ഫെയർ ട്രേഡ് അലയൻസ്
കാ
ർഷികവിള വിപണനത്തിൽ കർഷകർക്ക് നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അന്തർദ്ദേശീയ തലത്തിൽ ആരംഭിച്ച പ്രസ്ഥാനമാണ് ഫെയർട്രേഡ് ഇന്റർനാഷണൽ. കർഷകർക്ക് ഏറ്റവും ന്യായമായ വില നൽകി വാങ്ങിയ ഗുണമേന്മയുള്ള ഉല്പന്നം എന്ന് ഫെയർട്രേഡ് മാർക്കറ്റ് കണ്ടാൽ നമുക്ക് ഉറപ്പാക്കാം. യൂറ�ോപ്പിലെ പ്രധാന സൂപ്പർമാർക്കറ്റുകളിൽ ഫെയർട്രേഡ് ഉല്പന്നങ്ങളുടെ പ്രത്യേക കൗണ്ടർ തന്നെയുണ്ട്. രാസകീടനാശിനികൾ ഉപയ�ോഗിക്കാതെയും മേന്മയേറിയ വിത്തുകൾ ഉപയ�ോഗിച്ചും തയ്യാറാക്കിയ ഉല്പന്നങ്ങളാണ് ഇതിലൂടെ ഉപഭ�ോക്താവിന് ലഭിക്കുന്നത്.
കേരളത്തിൽ കണ്ണൂർ ജില്ലയിൽ തടിക്കടവിലാണ് ഫെയർട്രേഡ് അലയൻസ് കേരളയുടെ ആസ്ഥാനം. കാസർഗ�ോഡ്, കണ്ണൂർ, വയനാട്, ക�ോഴിക്കോട് ജില്ലകളിലെ മലയ�ോര കർഷകരാണ് ഇതിലെ അംഗങ്ങൾ. 1998 ൽ ആരംഭിച്ച കാർഷികത്തകർച്ചയും കർഷക ആത്മഹത്യകളുമാണ് ഒരുകൂട്ടം തല്പരരായ കർഷകരെ ഫെയർട്രേഡിലേക്ക് എത്തിച്ചത്. 2005 ൽ അറയ്ക്കൽ േജാൺ ചെയർമാനായി പ്രസ്ഥാനം ആരംഭിച്ചു. ഇപ്പോൾ 5500 അംഗങ്ങളുള്ള കുടുംബമാണ് ഫെയർട്രേഡ് അലയൻസ്. ചെയർമാൻ ത�ോമസ് കളപ്പുരയ്ക്കലും ഉപദേശകൻ ഫാദർ ജ�ോയി ക�ൊച്ചുപാറയും കൃഷിജാഗ്‌രണുമായി അവരുടെ പ്രവർത്തനാനുഭവം പങ്കുവെച്ചു. കാപ്പി, കശുവണ്ടി, തേങ്ങ, കുരുമുളക് എന്നിവയാണ് ഫെയർട്രേഡിലൂടെ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. വെളിച്ചെണ്ണ കേരളാ മാർക്കറ്റിലും ലഭ്യമാണ്. അംഗങ്ങളെല്ലാം ഫെയർട്രേഡ് സർട്ടിഫിക്കറ്റുള്ള കർഷകരാണ്.
56
www.krishijagran.com
ഇവർക്ക് കമ്പോളത്തിലെ ഏറ്റക്കുറവുകൾ കണക്കിലെടുക്കാതെ വില നൽകാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തേങ്ങയ്ക്ക് 25 രൂപ ഉറപ്പാക്കാൻ ഫെയർട്രേഡിന് കഴിഞ്ഞിട്ടുണ്ട്. 26 അംഗങ്ങൾ വീതമുള്ള സ്വയംസഹായ സംഘങ്ങളായാണ് ഫെയർട്രേഡ് പ്രവർത്തിക്കുന്നത്. ഇതിന് മുകളിലായി പഞ്ചായത്ത്-ജില്ല-സംസ്ഥാന കമ്മിറ്റികൾ വരും. വ്യക്തികളുടെ ഉല്പന്നങ്ങൾ ക�ോഴിക്കോടുള്ള എലിമെന്റ്‌സ് എന്ന സ്ഥാപനത്തിന് നൽകുകയും അവർ മൂല്യവർദ്ധിത ഉല്പന്നങ്ങളായും അല്ലാതെയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനു പുറമെ പ്രാദേശിക ഘടകത്തിന് പ്രീമിയവും നൽകുന്നു. ഈ പ്രീമിയം തുക വ്യക്തികൾക്ക് നൽകാൻ കഴിയില്ല. കർഷകരുടെ ജീവിതനിലവാരം ഉയർത്താനും ശാക്തീകരിക്കാനും ഈ തുക വിനിയ�ോഗിക്കാം. ഒരുവർഷം ഈ ഇനത്തിൽ ഒരുക�ോടിയ്ക്ക് മേൽ ലഭിക്കും. പ്രാദേശിക ഗ്രൂപ്പുകൾക്ക് പലിശരഹിത വായ്പയായി ഈ തുക നൽകും. പശുവളർത്തൽ, പച്ചക്കറികൃഷി തുടങ്ങി പല ആവശ്യങ്ങൾക്കാണ് തുക അനുവദിക്കുക. 20 ക�ോടി രൂപയുടെ റിവ�ോൾവിംഗ് ഫണ്ടാണ് ഇപ്പോൾ പ്രസ്ഥാനത്തിനുള്ളത്. വായ്പ തിരിച്ചടവ് കാലാവധിയും മറ്റ് നിബന്ധനകളും സ്വയംസഹായ സമിതികൾക്ക് നിശ്ചയിക്കാൻ അവകാശം നൽകുന്ന ജനായത്ത രീതിയാണ് നടപ്പിലാക്കിയിട്ടുളളത്. ജൈവകൃഷിയിലേക്ക് തിരിഞ്ഞ കർഷകർക്ക് ആദ്യം ഉല്പാദനക്കുറവ് അനുഭവപ്പെട്ടെങ്കിലും തുടർന്ന് കൃത്യമായ വിള ലഭിക്കും എന്നുറപ്പായത�ോടെ ആത്മവിശ്വാസം വർദ്ധിച്ചു. ഭക്ഷ്യസുരക്ഷ, ജൈവവൈവിദ്ധ്യം, സ്ത്രീ നീതി എന്നതാണ്
വിത്തുത്സവം 2017
ഫാദർ ജ�ോയി ക�ൊച്ചുപാറ
ത�ോമസ്സ് കളപ്പുരയ്ക്കൽ
പ്രസ്ഥാനത്തിന്റെ കൃത്യമായ ലക്ഷ്യം. ഇതിനായി പഴയ വിത്തുകൾ തിരികെ ക�ൊണ്ടുവരാനായി വിത്തുത്സവവും സംഘടിപ്പിക്കാറുണ്ട്. മലബാർ പ്രദേശത്തെ 28 ഇനം ചേമ്പുകൾ, കാച്ചിൽ, കപ്പ, വാഴ എന്നിവയിലെ വൈവിദ്ധ്യങ്ങള�ൊക്കെ തന്നെയും തിരികെ ക�ൊണ്ടുവരാൻ ഇതുവഴി കഴിഞ്ഞു. ഇപ്പോൾ കശുവണ്ടി വേണ്ടത്ര ലഭ്യമല്ല എന്നതിനാൽ കശുവണ്ടിക്കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കുകയാണ്. ഫെയർട്രേഡ് ഇന്റർനാഷണൽ ഉറപ്പാക്കുന്ന ചില സാമൂഹിക നീതികളുണ്ട്. തുല്യ ജ�ോലിക്ക് തുല്യ വേതനം, നിർബ്ബന്ധിത ത�ൊഴിലാളി യൂണിയനുകൾ, പാഴ്‌ബാലവേല ഇല്ലെന്ന് ഉറപ്പാക്കൽ എന്നിങ്ങനെ പ�ോകുന്നു അവരുടെ വ്യവസ്ഥകൾ. ബേണിലാണ് കേ� ഓഫീസ് സ്ഥിതിചെയ്യുന്നത്. ഗ്രാമങ്ങളിൽ ചെറു യൂണിറ്റുകളായി ആരംഭിച്ച് ല�ോകമ�ൊട്ടാകെ വികസിച്ച പ്രസ്ഥാനമാണ് ഫെയർട്രേഡ്. വിത്തുകൾ സംബന്ധിച്ച അറിവുകൈമാറ്റത്തിന് 'സീഡ് വിക്കി' എന്ന സംരംഭവും ആരംഭിച്ചിട്ടുണ്ട്. സർക്കാർ സഹായങ്ങൾ സ്വീകരിച്ചിട്ടില്ലാത്ത സ്ഥാപനത്തിന്റെ പ്രിമീയത്തിന് നികുതി ഈടാക്കുന്ന സർക്കാർ നയത്തിലെ പ്രതിഷേധവും ഇവർ മറച്ചുവയ്ക്കുന്നില്ല. ജൈവപച്ചക്കറിയുടെ വിപണനത്തിനായി 'തനിമ' എന്നൊരു ശൃംഖല ആരംഭിക്കാനും ഫെയർട്രേഡ് ഉദ്ദേശിക്കുന്നുണ്ട്. എല്ലാവർഷവും ജനുവരി 22 മുതൽ 26 വരെയാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. ഈവർഷത്തെ ഉത്സവത്തിന് 20 വിദേശ പ്രതിനിധികളും കേരള, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുളള പ്രതിനിധികളും സംബന്ധിക്കും. കാസർഗ�ോഡ് വെള്ളരിക്കുണ്ടിലാണ് ഉത്സവം നടക്കുക.
ഫെ
യർ ട്രേഡ് അലയൻസ് കേരള (എഫ്.ടി.എ.കെ) നേതൃത്വം ക�ൊടുക്കുന്ന ആറാമത് വിത്തുത്സവം 2017 ജനുവരി 22 മുതൽ 26 വരെ കാസർഗ�ോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ നടക്കും. പശ്ചിമഘട്ടത്തിലെ പരമ്പരാഗത വിത്തിനുളള സംരക്ഷണവും പരിചരണവും ലക്ഷ്യമിടുന്ന വിത്തുത്സവത്തിൽ എഫ്.ടി.എ.കെയുടെ 5000 കർഷക കുടുംബങ്ങൾ പങ്കെടുക്കും. വ്യാപാരനീതിയും വിത്തിനുമുകളിൽ കർഷകർക്കുളള അവകാശവും പ്രഖ്യാപിക്കുന്ന വിത്തുത്സവം ല�ോകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. അന്യം നിന്നുക�ൊണ്ടിരിക്കുന്ന വളർത്തുമൃഗ വൈവിദ്ധ്യവും മേളയുടെ ഭാഗമാണ്. തനത് വിത്തുകളുടെ കൈമാറ്റവും കച്ചവടവും ലക്ഷ്യമിടുന്നവർക്കും പശ്ചിമഘട്ടത്തിന്റെ വിത്ത് വിള വൈവിദ്ധ്യം അറിയാൻ ആഗ്രഹിക്കുന്നവർക്കും വിത്ത് സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾക്കും വ്യക്തികൾക്കും ഒന്നുചേരാനും അറിയാനുമുളള അവസരമാണ് സംഘാടകർ ഒരുക്കുന്നത്. ആഗ�ോള നീതി വ്യാപാരരംഗത്തെ പ്രായ�ോഗികതകൾ സംബന്ധിച്ച ചർച്ചകളും വിത്തുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അന്താരാഷ്ട്ര - ആഭ്യന്തര കമ്പോളത്തിൽ സംഘടനയുടെ ഭാവി ഇടപെടലുകൾ സംബന്ധിച്ചും തീരുമാനങ്ങളുണ്ടാകും. ആഗ�ോളതലത്തിലുളള പ്രതിനിധികളും ഇതിൽ പങ്കെടുക്കും. വിവിധ വിഷയങ്ങളിലുളള സെമിനാറുകളും കാർഷിക�ോപകരണ പ്രദർശനവും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: സീഡ് ഫെസ്റ്റ് 2017 സംഘാടക സമിതി, എഫ്.ടി.എ.കെ കേന്ദ്ര ഓഫീസ്, തടിക്കടവ്, കണ്ണൂർ -670 581. ഫ�ോൺ-0460-2238233, ഇ-മെയിൽ: fairtradealliance@gmail.com. എലമെന്റ്‌സ് ഫെയർ ഓർഗാനിക്, കസ്റ്റംസ് റ�ോഡ്, ക�ോഴിക്കോട് - 673 032. ഫ�ോൺ: 0495-2765783. ഇ-മെയിൽ: tomy@elementsindia.net, ഫേസ്ബുക്ക്: https://www.facebook.com/ftakseedfest.
www.krishijagran.com
57
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
വിത്തും കൈക്കോട്ടും
മുണ്ടകൻ ക�ൊയ്യാം തെങ്ങിന് നന തുടരണം
സുരേഷ് മുതുകുളം പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909
നെല്ല്
മു
ണ്ടകൻ ക�ൊയ്ത്ത് ഈ മാസം തുടങ്ങും. ക�ൊയ്ത്തിന് രണ്ടാഴ്ച മുൻപുതന്നെ പാടത്തെ വെള്ളം വാർത്തുകളയണം. വിത്തെടുക്കാൻ ഉദ്ദേശിക്കുന്ന പാടങ്ങളിൽനിന്ന് ക�ൊയ്ത്തിന് രണ്ടാഴ്ച മുൻപ് കണക്കതിരുകൾ നീക്കണം. മുണ്ടകനുശേഷം പുഞ്ചക്കൃഷി ചെയ്യുന്നെങ്കിൽ നിലമുഴുതിടണം. പുഞ്ചയ്ക്ക് മൂപ്പുകുറഞ്ഞ ജ്യോതി, മട്ട ത്രിവേണി, മനുപ്രിയ, വർഷ, ഗൗരി എന്നീ ഇനങ്ങളാണ് നന്ന്. ഏക്കറിന് രണ്ടുടൺ ജൈവവളം വിതറി നിലം ഉഴുക. അവസാന ഉഴവിനു മുൻപ് മൂപ്പുകുറഞ്ഞ ഇനങ്ങൾക്ക് ഏക്കറിന് 70 കില�ോ ഫാക്ടം ഫ�ോസ്, 10 കില�ോ യൂറിയ, 24 കില�ോ പ�ൊട്ടാഷ് എന്നിവ അടിവളമായി വിതറുക. ഇടത്തരം മൂപ്പുളള ഇനങ്ങൾക്ക് ഫാക്ടംഫ�ോസ് 90 കില�ോയും പ�ൊട്ടാഷ് വളം 15 കില�ോയും നൽകണം. തുടർന്ന് പാടം നിരപ്പാക്കി ഏക്കറിന് 30-35 കില�ോ വിത്ത് വിതയ്ക്കുക. സ്യൂഡ�ോമ�ൊണാസ് കൾച്ചർ ഉപയ�ോഗിച്ച് വിത്ത് കുതിർക്കണം. ഒരുകില�ോ വിത്തിന്
58
www.krishijagran.com
10 ഗ്രാം കൾച്ചർ എന്ന ത�ോതിൽ വെള്ളത്തിൽ കലക്കി വിത്ത് രാത്രി മുഴുവൻ കുതിർക്കണം. നടീല�ോ വിതയ�ോ കഴിഞ്ഞ് ഒരു മാസം ആകുമ്പോൾ ഈ കൾച്ചർ 15 ഗ്രാം ഒരു ലിറ്റർ വെള്ളത്തിന് എന്ന ത�ോതിൽ തളിക്കുക. പുഞ്ചയിൽ ഞാറു പറിക്കുന്നതിന് 10 ദിവസം മുൻപ് ഞാറ്റടിയിൽ ഒരുകില�ോ യൂറിയ രണ്ടര സെന്റിന് എന്ന ത�ോതിൽ വിതറണം. ഇലചുരുട്ടി, തണ്ടുതുരപ്പൻ എന്നിവയെ നിയന്ത്രിക്കാൻ ട്രൈക്കോഡർമ്മ കാർഡ് ഫലപ്രദമാണ്.
തെങ്ങ് തെങ്ങിന് നനയാണ് പ്രധാനം. തുള്ളിനനയാണെങ്കിൽ ഒരു തെങ്ങിന് ദിവസം 50-60 ലിറ്റർ വെള്ളം വേണം. മണൽ അംശം കൂടിയ മണ്ണിൽ 400-450 ലിറ്റർ അഞ്ചുദിവസത്തില�ൊരിക്കൽ നൽകണം. എക്കൽ മണ്ണിൽ 6-7 ദിവസത്തിൽ 600 ലിറ്റർ. പശിമരാശി മണ്ണില്#7-8 ദിവസം കൂടുമ്പോൾ 700-750 ലിറ്റർ വെള്ളം. നനയില്ലാത്ത തടങ്ങളിൽ ചപ്പുചവറിട്ട് പുതയിടാം. ത�ൊണ്ട് കമഴ്ത്തി അടുക്കുകയുമാവാം.
കമുക് ജലസേചനം തുടരുക. അടയ്ക്കാമരങ്ങളെ ചൂടിൽനിന്ന് സംരക്ഷിക്കാൻ തടിയിൽ കുമ്മായം പൂശുകയ�ോ ഉണക്ക ഓലകൾ പ�ൊതിഞ്ഞുകെട്ടുകയ�ോ ചെയ്യാം.
ജനുവരിയിലെ കൃഷിപ്പണികൾ
റബ്ബർ
പുഞ്ചയ്ക്ക് നിലമ�ൊരുക്കാം വിത്തുതേങ്ങ ശേഖരിക്കാം തൈത്തെങ്ങിന് തണൽ റബ്ബർ തൈകൾക്ക് തണൽ
ചെറുതൈകൾക്ക് തെക്കുപടിഞ്ഞാറൻ വെയിലടിക്കാതിരിക്കാൻ തണൽ നൽകുക. 2-4 വർഷം പ്രായമായ തൈകളുടെ കട മുതൽ കവര വരെ കുമ്മായം പൂശണം. വെട്ടുപട്ടിയിൽ ബ�ോർഡ�ോ മിശ്രിതം തേക്കാം. നഴ്‌സറിയിൽ നന തുടരണം.
കുരുമുളക് മണ്ണിൽ ഈർപ്പം നിലനിർത്താൻ വള്ളിച്ചുവട്ടിൽ പുതയിടുക. ചെറുക�ൊടികൾക്ക് തണൽ നൽകുക. ത�ോട്ടങ്ങളിൽ വിളവെടുപ്പ് തുടരണം. വിളവെടുത്ത മുളക് ചാക്കുക�ൊണ്ട് മൂടിയിട്ടാൽ വേഗം ചവിട്ടിയെടുക്കാം. ഉതിർന്ന മണികൾ 4-5 ദിവസം വെയിലത്തുണക്കി സൂക്ഷിക്കാം. മാതൃവള്ളികളുടെ തെരഞ്ഞെടുപ്പ് തുടരാം. തെരഞ്ഞെടുക്കുന്ന ചെന്തലകൾ മണ്ണിലിഴയാതെ ചെറിയതാങ്ങിൽ ചുറ്റിവെയ്ക്കണം.
ഇഞ്ചി, മഞ്ഞൾ
വിത്തുതേങ്ങ സംഭരണം ഈ മാസം തുടങ്ങണം. നനയില്ലെങ്കിലും ആണ്ടിൽ 80 തേങ്ങയിൽ കൂടുതൽ കായ്ഫലമുളള, കരുത്തുറ്റ തെങ്ങുകളിൽനിന്നു വേണം വിത്തുതേങ്ങ എടുക്കാൻ. വിത്തുതേങ്ങ കയറിൽ കെട്ടി ഇറക്കണം. മുളപ്പിക്കുന്നതിന് മുൻപ് 60 ദിവസമെങ്കിലും തണലിൽ സൂക്ഷിക്കണം. മൂന്നിഞ്ചു കനത്തിൽ മണൽ വിരിച്ച് അതിൽ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവും വിധം നിരത്തി മണലിട്ട് മൂടിയിടണം. ചെറുതൈകൾ തെക്കുപടിഞ്ഞാറൻ വെയിലിൽ നിന്നും രക്ഷിക്കണം. വേനലില്‍ നനച്ചാൽ തൈകൾ വേഗം വളർന്ന് നാലാംവർഷം കായ്ക്കും. ഇലകൾ കാർന്നുതിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കണ്ടാൽ എതിർപ്രാണികളെ വിടാൻ കൃഷിഭവനുമായി ബന്ധപ്പെടുക. ക�ൊമ്പൻചെല്ലികളെ ചെല്ലിക്കോൽക�ൊണ്ട് കുത്തിയെടുക്കാം. ഓലതീനിപ്പുഴുവിനെ നിയ�ിക്കാൻ വേപ്പധിഷ്ഠിത കീടനാശിനികൾ രണ്ട് മില്ലി ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.
പ്രായം
നട്ട് രണ്ടുമാസം നട്ട് മൂന്നുമാസം
യൂറിയ
(ഗ്രാം)
65 65
വിളവെടുപ്പ് തുടരുന്നു. കേടില്ലാത്ത തടങ്ങളിൽനിന്ന് വിത്തിഞ്ചി എടുക്കണം. ഡൈത്തേൻ എം.45 ഏഴുഗ്രാം, മാലത്തയ�ോൺ രണ്ട് മില്ലി എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിന് ലായനിയാക്കി വൃത്തിയാക്കിയ വിത്ത് ഇതിൽ അര മണിക്കൂർ കുതിർക്കണം. തുടർന്ന് തണലിൽ നിരത്തി വെള്ളം വാർത്ത് നനവില്ലാത്തിടത്ത് സൂക്ഷിക്കുക. വിത്തിഞ്ചിയുടെ അടിയിലും മുകളിലും പാണലിന്റെ ഇലകൾ നിരത്തുന്ന പതിവുണ്ട്. മഞ്ഞളിന്റെ ഇലയും തണ്ടും വാടിത്തുടങ്ങുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം.
വാഴ നന തുടരാം. വാഴത്തടത്തിൽ പുതയിട്ട് ഈർപ്പം നിലനിർത്താം. നേ�ന് ഇനി പറയുംവിധം വളം ചേർക്കാം. കുറുനാമ്പ് പ�ോലുളള ര�ോഗങ്ങൾ തടയാൻ വൈറസുകളെ പരത്തുന്ന ചെറുകീടങ്ങളെ വെളുത്തുള്ളിവേപ്പെണ്ണ-സ�ോപ്പ് മിശ്രിതം ഒരാഴ്ച ഇടവിട്ട് രണ്ടുതവണ തളിക്കുക. തടതുരപ്പൻ പുഴുവിന്റെ ഉപദ്രവം തടയാൻ
റ�ോക്ക് ഫ�ോസ്‌ഫേറ്റ്
250 -
മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ്
(ഗ്രാം)
100 100 www.krishijagran.com
59
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
സെവിൻ (50 ശതമാനം) നാലുഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തടയിലും കവിളുകളിലും ചുവട്ടിലും വീഴുവിധം തളിക്കുക. ഇലകൾ പുള്ളിവീണു കരിയുന്ന സിഗട്ടോക ര�ോഗം നിയന്ത്രിക്കാൻ ഉണങ്ങിയ ഇലകൾ നീക്കി ബ�ോർഡ�ോ മിശ്രിതം തളിക്കുക.
മാവ് മാമ്പഴപ്പുഴുവിനെതിരെ കരുതൽ വേണം. മാവിൽ ഹ�ോർമ�ോൺ കെട്ടിത്തൂക്കാം. 25 സെന്റ് സ്ഥലത്തിന് ഒരു കെണി മതി. കേരള കാർഷിക സർവ്വകലാശാലയുടെ വിപണനകേന്ദ്രങ്ങൾ, കൃഷിവിജ്ഞാനകേന്ദ്രങ്ങൾ, കൃഷിവകുപ്പ് വിപണനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാമ്പഴക്കെണി വാങ്ങാൻ കിട്ടും.
കശുമാവ് കശുമാവിൻ ത�ോട്ടത്തിൽ തേയിലക്കൊതുക്, തടിതുരപ്പൻ, ക�ൊമ്പുണക്കം എന്നിവയ്‌ക്കെതിരെ സസ്യസംരക്ഷണ നടപടികൾ സ്വീകരിക്കണം. തേയിലക്കൊതുകു ബാധയ�ോട�ൊപ്പം ആന്ത്രാക്‌ന�ോസ് കുമിൾ ബാധയുണ്ടെങ്കിൽ രണ്ട് മില്ലി ക്വിനാൽഫ�ോസ്, രണ്ടുഗ്രാം മാങ്കോസെബ് എന്നിവ ഒരുലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് പ്രായമനുസരിച്ച് 3-5 ലിറ്റർ വരെ മരമ�ൊന്നിന് തളിക്കുക.
ജാതി, ഗ്രാമ്പൂ നന തുടരുക. ഗ്രാമ്പൂ വിളവെടുപ്പ് തുടങ്ങാം. പൂക്കളിൽ പച്ചനിറം മാറി ഇളം ചുവപ്പു നിറമാകുന്നവ വിളവെടുക്കണം. വിളവെടുത്തവ വെയിലത്ത് ഒറ്റ നിരയായി പരത്തി 4-5 ദിവസം ഉണക്കിയാൽ നല്ല തവിട്ടുനിറമാകും. ഇതാണ് ഉണക്കുപാകം.
ഏലം ആദ്യ ഞാറ്റടിയിൽ നന തുടരാം. വിത്ത് മുളയ്ക്കുന്നത�ോടെ പുത നീക്കണം. കളയെടുപ്പും തണൽ ക്രമീകരണവും തുടരണം. രണ്ടാഴ്ച കൂടുമ്പോൾ നനയ്ക്കുക. ഏലം വിളവെടുപ്പ് തുടരാം. വിളവെടുത്ത ഏലം തരം തിരിച്ച് സൂക്ഷിക്കണം.
തണലില്ലാത്തിടത്ത് ചെറുതൈകൾക്ക് തണൽ നൽകണം. ചെറുതൈകൾക്ക് പുതയിടാം.
എള്ള് മുണ്ടകൻ ക�ൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ തുടർ വിളയായി എള്ള് നടാം. നിലം ചാലുകീറി കട്ടയുടച്ച് കളനീക്കി നിരപ്പാക്കുക. അടിവളമായി ഏക്കറിന് രണ്ടുടൺ കാലിവളവും 10 കി.ഗ്രാം യൂറിയ, 12 കി.ഗ്രാം മസൂറിഫ�ോസ്, എട്ടുകില�ോ പ�ൊട്ടാഷ് ചേർക്കുക. കായംകുളം-1, തില�ോത്തമ, സ�ോമ എന്നീ ഇനങ്ങൾ ഏക്കറിന് 1.5-5 കില�ോ എന്ന ത�ോതിൽ മണലുമായി ചേർത്ത് വിതയ്ക്കണം.
അടുക്കളത്തോട്ടത്തിൽ ഈ മാസം വേനൽക്കാല പച്ചക്കറികൾ നടുന്ന സമയമാണിത്. ക�ൊയ്‌ത�ൊഴിഞ്ഞ പാടങ്ങളിൽ മതിയായ ഈർപ്പവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ പച്ചക്കറിക്കൃഷി ചെയ്യാം. വെണ്ട, വെള്ളരി വിളകളുടെ വിത്ത് നേരിട്ടും മുളക്, വഴുതന, തക്കാളി വിത്തുകൾ പാതി മുളപ്പിച്ച് ഇളക്കിമാറ്റി നട്ടും വളർത്താം. തണലും നനയും വളവും നിർബ്ബന്ധം.
ഒരു സെന്റിന് വളങ്ങൾ ഇങ്ങനെ വിള
ജൈവവളം
(കി.ഗ്രാം)
യൂറിയ(ഗ്രാം) മസൂറിഫ�ോസ്(ഗ്രാം)
പ�ൊട്ടാഷ്(ഗ്രാം)
ചീര
200
800
1000
330
വെണ്ട
50
450
160
170
പയർ
80
170
600
70
വഴുതന, മുളക്, തക്കാളി 80
650
800
170
വെള്ളരി വിളകൾ
610
500
180
60
www.krishijagran.com
80
ഗുണ്ടൂർ കൃഷിമേളയിൽ എംആർഎഫ് സ്റ്റാൾ ശ്രദ്ധേയം ഗുണ്ടൂരിൽ ഡിസംബർ 9-11 ന് നടന്ന കൃഷിമേളയിൽ എംആർഎഫ് ടയേഴ്‌സിന്റെ സ്റ്റാൾ ശ്രദ്ധേയമായി. ഇന്ത്യയിലും അന്താരാഷ്ട്ര മാർക്കറ്റിലും വൻകുതിപ്പ് നടത്തുന്ന എംആർഎഫിന്റെ ശക്തി ലൈഫ്,ശക്തി ലൈഫ് പ്ലസ്സ് ടയറുകളായിരുന്നു താരങ്ങൾ. കാർഷികാവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ടയറുകൾക്ക് ഏതിനം മണ്ണും അനായസം കൈകാര്യം ചെയ്യാൻ കഴിയും. മണ്ണിലേക്ക് ആഴത്തിലിറങ്ങാനും കൂടുതൽ വേഗത്തിൽ ഉഴാനും കഴിവുള്ള ടയറുകൾക്ക് സ്വയം വൃത്തിയാകാനും കഴിയും. ആയുസ്സും കൂടുതലാണ്. മന�ോഹരമായി ഒരുക്കിയ സ്റ്റാളിൽ കർഷകർക്കായി മത്സരങ്ങളും ഒരുക്കിയിരുന്നു.
വൈഗ 2016 ലെ കൃഷിജാഗ്‌രൺ സ്റ്റാൾ ഗവർണ്ണർ പി. സദാശിവം സന്ദർശിക്കുന്നു. കൃഷിവകുപ്പ് മ�ി വി.എസ്. സുനിൽകുമാർ സമീപം www.krishijagran.com
61
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
കൃഷിഗീതയ്ക്ക് ഒരു ആമുഖം കൃ
പ്രൊഫ. ഉത്തരംക�ോട് ശശി
ഷിയുടെ കണ്ടുപിടിത്തം മനുഷ്യരാശിയുടെ ജീവിത ക്രമീകരണത്തിൽ ആഴമേറിയ മാറ്റങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ടെന്നാണ് ചരിത്രം. നാഗരികതയുടെ മൂലക്കിഴങ്ങാണ് കൃഷി. നടുക എന്നതിൽ നിന്നാണത്രേ നാടുണ്ടായത്. പരിഷ്‌കാരത്തിന്റെ ഉത്ഭവം കൃഷിയിൽ നിന്നാകുന്നു. നാടിനു മുൻപ് കാടായിരുന്നു മനുഷ്യന് എല്ലാമെല്ലാം. രണ്ടു മാർഗ്ഗങ്ങൾ അവലംബിച്ചായിരുന്നു അന്ന് അവൻ ആഹാരം തേടിയിരുന്നത്. പ്രകൃതിയിൽ ഏറക്കുറെ സുലഭമായിരുന്ന കായ്കനികളും ജലവും യഥേഷ്ടം ഉപയ�ോഗിച്ചുളള (food gathering) ജീവിതമായിരുന്നു അതില�ൊന്ന്. മറ്റൊന്ന് വേട്ടയാടിയുളള ഭക്ഷണം ശേഖരിക്കലായിരുന്നു (food hunting). കൃഷി ല�ോകത്തിന്റെ ഏതു ഭാഗത്താണ് ആരംഭിച്ചതെന്ന് ഖണ്ഡിതമായി പറയാനാവില്ലെങ്കിലും തെക്കനേഷ്യൻ പ്രദേശങ്ങളിലാണെന്ന് അനുമാനിക്കപ്പെട്ടു വരുന്നു. കൃഷിയുമായി ബന്ധപ്പെട്ട വാക്കാണ് സംസ്‌കാരം (കൾച്ചർ). കൃഷിക്ക് ഇംഗ്ലീഷിൽ പ്രയ�ോഗിക്കുന്ന അഗ്രികൾച്ചർ എന്നതിലെ കൾച്ചർ ശ്രദ്ധിക്കുക. കൃഷി മനുഷ്യജീവിതത്തിന്റെ അടിയാധാരമാണെന്നതിന് സംശയമില്ല. തലമുറ പകർന്നുപ�ോന്ന വാമ�ൊഴിയറിവുകളല്ലാതെ, കേരളത്തിലെ പ്രാചീന കൃഷിസമ്പ്രദായങ്ങളെക്കുറിച്ച് ശേഖരിക്കപ്പെട്ടിട്ടുളള ലിഖിതവിജ്ഞാനം ലഭ്യമല്ല. എങ്കിലും നമ്മുടെ നാട്ടിൽ കൃഷിക്ക് രണ്ടായിരത്താണ്ടുകളുടെ പഴക്കമുണ്ടാകുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മണ്ണ് ക്രമീകരിക്കുകയും കാലികളെ വളർത്തുകയും കാലാവസ്ഥയുടെ സഹായത്തോടെ വിളവുല്പാദിപ്പിക്കുക യുമായിരുന്നു മറ്റെവിടെയുമെന്നതുപ�ോലെ ഇവിടത്തേയും ആദിമകൃഷിരീതി. വിത്ത് സംരക്ഷണം അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നു. ഏതാണ്ട് ക്രിസ്തുവർഷാരംഭത്തോടെ
62
www.krishijagran.com
ബുദ്ധഭിക്ഷുക്കൾ എത്തിയപ്പോഴാണ് കേരളത്തിൽ കാർഷികജീവിതത്തിന് പ്രത്യേകം ഉണർവുണ്ടായത്. ഗ�ോത്രകാല ഭക്ഷണസമ്പ്രദായങ്ങൾക്ക് ക്രമേണ മാറ്റം സംഭവിച്ചു. മാംസം നിഷിദ്ധമായിരുന്നതിനാൽ ബുദ്ധമതകാലഘട്ടത്തിൽ കൃഷി വിപുലപ്പെടുകയും സസ്യാഹാര രീതിയിക്ക് പ്രമുഖസ്ഥാനം ലഭിക്കുകയും ചെയ്തു. പതിറ്റുപ്പത്ത് തുടങ്ങിയ സംഘം കൃതികളിൽ കൃഷി മാഹാത്മ്യത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.
'ഉഴുതുണ്ടു വാഴ്‌വാരേ വാഴ്‌വാർ മറ്റെല്ലാം ത�ൊഴുതുണ്ട് പിൻ ച�ൊൽവർ'
എന്നാണ് ദ്രാവിഡവേദമായ തിരുക്കുറൾ ഉപദേശിക്കുന്നത്. എന്നാൽ കർഷകനെ നാടിന്റെ നട്ടെല്ലായി കണ്ട് കേരളം ബഹുമാനിച്ചിരുന്നോ എന്ന് സംശയമാണ്. പാശ്ചാത്യരുടെ വരവ�ോടെ ഒരു വ്യവസായമായി കൃഷി മാറുകയായിരുന്നു കേരളത്തിൽ. കൃഷിക്കാരൻ ഇവിടെ അധഃസ്ഥിതനും അടിമയുമായിരുന്നല്ലോ. കൃഷിയെയും കർഷകനെയും ശ്രദ്ധിച്ചുതുടങ്ങിയത് ബ്രിട്ടീഷുകാരുടെ വരവിനു ശേഷമായിരുന്നു. കൃഷി ശാസ്ത്രീയമായി അഭിവൃദ്ധിപ്പെടുത്തേണ്ടതാണെന്ന ചിന്ത തിരുവിതാംകൂറിൽ ആദ്യമുണ്ടായത് 1894 ൽ ആണ്. കൃഷിപാഠശാലകൾ ഉണ്ടായത് ഇതിൽ പിന്നീടാണുതാനും. നീണ്ട ഒരു കാലഘട്ടം പാരമ്പര്യകൃഷിയിലൂടെ കടന്നുപ�ോന്നവരാണ് കേരളീയർ. കൃഷിയുടെ നാനാവശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള�ൊന്നും നമുക്കില്ല. എന്നാൽ മണിപ്രവാള കാവ്യമായ ഉണ്ണുനീലീസന്ദേശത്തിൽ സാന്ദർഭികമായി ചില ശ്ലോകങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നുണ്ട്. നെൽവിത്തിനിങ്ങളെ പരാമർശിക്കുന്ന ഒരു ഭാഗം ന�ോക്കുക
കുരൻ ച�ോഴൻ പഴവരി കറക്കൊങ്ങണം വെണ്ണക്കണ്ണൻ മ�ോടൻ കാടൻ കുറുവ ക�ൊടിയൻ പങ്കി പ�ൊക്കാളി ചെന്നെൽ ആനക്കോടൻ കിളിയറ കനങ്ങാരിയൻ വീരവിത്തൻ കാണാം മാറും പലവിധമുടൻ നെല്ലു കല്യാണകീർത്തേ (പൂർവ്വസന്ദേശം ശ്ലോകം 81) തേന്മാവ്, ചക്ക, തെങ്ങ്, കമുക്, കദളി, ചിങ്ങൻ, കരിമ്പ്, വഴുതന തുടങ്ങിയ വിവിധയിനം സസ്യങ്ങളെപ്പറ്റി വേറ�ൊരു ശ്ലോകത്തിലും വർണ്ണിച്ചിട്ടുണ്ട്. കൃഷിശാസ്ത്ര പ്രതിപാദകങ്ങളായ സംസ്‌കൃതഗ്രന്ഥങ്ങള�ോ തമിഴ് ഗ്രന്ഥങ്ങള�ോ കേരളത്തിൽ രചിക്കപ്പെട്ടിട്ടുള്ളതായി കാണുന്നില്ല. കൃഷിചെയ്യാൻ ഇവിടെ പ്രത്യേക ജനവർഗ്ഗമുണ്ടായിരുന്നതിനാൽ ബ്രാഹ്മണാദി സവർണ്ണർ കൃഷിയെ ഗൗരവമുള്ള ഒരു വിഷയമായി കണക്കാക്കിയിരുന്നില്ല. ആയുർവേദം, ജ്യോതിഷം, വാസ്തുവിദ്യ, ഗണിതശാസ്ത്രം, ഗജശാസ്ത്രം തുടങ്ങി ഗുപ്തശാസ്ത്രങ്ങൾ (Occult Science) വരെയുള്ള ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതന്മാർ വാണ ദേശമാണിതെന്ന് ഓർക്കണം. ഈ സാഹചര്യത്തിലാണ് 'കൃഷിഗീത' എന്ന മലയാള കൃഷിവേദം ചരിത്രത്തിലിടം നേടിയത്. പാരമ്പര്യപ്പഴമയനുസരിച്ച് പാട്ടായി രചിക്കപ്പെട്ടിട്ടുളള ഈ കൃതിയെപ്പറ്റി 'ക�ൊച്ചിരാജ്യചരിത്ര' കർത്താവ് കെ.പി. പത്മനാഭമേന�ോൻ ഇങ്ങനെ പറയുന്നു: ''കേരളത്തിൽ പുരാതനകാലം മുതൽ നടത്തിപ്പോന്ന കൃഷിസമ്പ്രദായത്തെ വിവരിക്കുന്നതായി 'കൃഷിഗീത' എന്ന ഒരു പാട്ട് കാണുന്നുണ്ട്. പരശുരാമ മഹർഷി കേരളബ്രാഹ്മണർക്ക് പറഞ്ഞുക�ൊടുത്ത ഉപദേശമായിട്ടാണ് കാണുന്നത്. എന്നാൽ വിത്തുകളുടെ പേരുകൾ പറയുന്ന കൂട്ടത്തിൽ ചീനിമുളക് എന്നും പറങ്കിമുളക് എന്നും പറഞ്ഞുകാണുന്നതു കാണുമ്പോൾ ഈ ഗീത പ�ോർട്ടുഗീസുകാർ മലയാളത്തിൽ വന്നതിന്റെ ശേഷം ഉണ്ടായി എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഈ കൃഷിപ്പാട്ടിൽ നിന്നു മലയാളരാജ്യത്ത് പഴമയിൽ നടന്നുപ�ോന്ന കൃഷിസമ്പ്രദായം അറിയാൻ വഴിയുണ്ട്. ഗ്രന്ഥകർത്താവിന്റെ വിവരണത്തിന് അടിസ്ഥാനം കീഴ്‌നടപ്പായിരിക്കണമെന്നുള്ളത് സംശയരഹിതമാണ്.'' പല പാഠഭേദങ്ങള�ോടു കൂടിയ ഈ കൃതി വിദ്വാൻ സി. ഗ�ോവിന്ദവാരിയർ എഡിറ്റു ചെയ്ത് 1950 ൽ Bulletien of the Govt Oriental Manuscript Library, Madras പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രാവൻകൂർ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയിലും ഇതിന്റെ ഒരു പാഠമുള്ളതായി അറിയുന്നു. 'ക�ൊച്ചിരാജ്യചരിത്ര'ത്തിൽ വിസ്തരിച്ച് കൃഷിഗീതയെക്കുറിച്ച് പറയുന്നതിന്റെ അടിക്കുറിപ്പിൽ ഇങ്ങനെ കാണുന്നു: ''ഈ 'കൃഷിഗീത' അല്ലെങ്കിൽ 'കൃഷിപ്പാട്ട്' ഈയിടെ ഭാരതവിലാസം അച്ചുകൂടം ഉടമസ്ഥൻ
ആ അച്ചുകൂടത്തിൽ അച്ചടിപ്പിച്ചിട്ടുണ്ട്. അതും Mackerzie Manuscripts എന്ന മദ്രാസ് ഗവൺമെന്റുവക ഗ്രന്ഥശേഖരത്തിൽ ഇരിപ്പുള്ള ഗ്രന്ഥവും തമ്മിൽ കൂടുതൽ കുറവും പാഠഭേദവും കാണുന്നുണ്ട്.'' അധിക പ്രചാരമുള്ളതായി കാണാത്തതിനാലാണ് ഇതിനെപ്പറ്റി നിരവധി ഉദ്ധരണികള�ോടെ പ്രതിപാദിക്കുന്നതെന്ന് ചരിത്രകാരൻ വ്യക്തമാക്കിയിട്ടുണ്ട്. നാലു പാദങ്ങളായി വിവരിച്ചിരിക്കുന്ന 'കൃഷിഗീത'യിൽ നാടൻ കാർഷികവിജ്ഞാനത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേറെ ഉൾപ്പെടുത്തിക്കാണുന്നു. ഒന്നാംപാദത്തിൽ നെല്ല്, തെങ്ങ്, ഫലമൂലാദികൾ, സസ്യാദികൾ എന്നിവയുടെ വിത്തുകളെ പരാമർശിക്കുന്നു. കൃഷിചെയ്യുന്ന പ്രകാരങ്ങളെ വർണ്ണിച്ചുപറയുകയാണ് രണ്ടാംപാദത്തിൽ ചെയ്യുന്നത്. മൂന്നും നാലും പാദങ്ങളിൽ മഴയുടെ കണക്കുകളും കാലികളുടെ ലക്ഷണം, പ്രായം എന്നിവയും കൃഷി ആരംഭിക്കേണ്ട സമയവും വ്യക്തമാക്കുന്നു. കൃഷിചെയ്തു കഴിയാത്തവർക്കൊരു വഴിയില്ലാ പിഴപ്പിനു ഭൂതലേ ദാരി�്യങ്ങൾ കളയേണമെങ്കില�ോ നേരത്തേ കൃഷി ചെയ്യണമേവരും. കൃഷിവൃത്തി അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇങ്ങനെയാണ് ഈ 'ഗീത'യിൽ പറയുന്നത്. നെൽവിത്തുകളുടെ ബാഹുല്യസൂചന നെൽക്കൃഷിയുടെ കേരളീയപ്രഭാവം പ്രകടമാക്കുന്നു.
സത്യമുണ്ടാക കാരണം വിത്തുകൾ സത്യമായി വിളയുന്നു ഭൂമിയിൽ
എന്നു വിശ്വസിക്കുന്ന കവി 'സത്യമാണ് ജഗത്തിങ്കലീശ്വരൻ' എന്നു കൂട്ടിച്ചേർക്കുന്നു. കേരളത്തിൽ ആദ്യമാസം മഴപെയ്യുന്നതിന്റെ കാരണവും നവധാന്യങ്ങളുണ്ടാക്കേണ്ടതിന്റെ ആവശ്യവും സ്വന്തം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തുടർന്ന് രേഖപ്പെടുത്തുന്നു. ദേവന്മാർക്ക് അലങ്കരിക്കുവാൻ ക്ഷേത്രവളപ്പിൽ പൂന്തോട്ടം തീർക്കണമെന്നും നടക്കാവു വെയ്ക്കുന്നവർക്ക് ഒടുക്കം സദ്ഗതിയുണ്ടാകുമെന്നും കൃഷിഗീത പറയുന്നു. അതിരു ത�ോണ്ടുന്നവർക്കും അതിരുവിട്ട് വിളവിറക്കുന്നവർക്കും പരല�ോകത്തിലും ഗതി കിട്ടില്ലത്രേ. വരമ്പു കുറച്ചീടും നരന്മാരെ പെരമ്പോണ്ടടിക്കേണം നുറുങ്ങവേ എന്നും പറയുന്നുണ്ട്. വെള്ളം തന്നെയാണ് കൃഷിക്ക് പ്രധാനമെന്നും മലയാളദേശത്തെ ഭൂമിക്ക് അലിവുണ്ടെന്നും 'ക�ൊളനീരും പനനീരും കാർനീരും വളനീരും മലനീരുമൂർനീരും ആറുനീരു'മ�ൊലിച്ചീടുന്ന ഭൂമിയിൽ ഏറെ വിളവുണ്ടാകുമെന്ന അറിവും കവി നമുക്ക് പകർന്നുതരുന്നു. കൃഷിക്കാരന്റെ ഗുണങ്ങളെപ്പറ്റിയും www.krishijagran.com
63
പുസ്തകം 01 ലക്കം 04 പേജ് 68 വില `35
പറയാൻ മറക്കുന്നില്ല.
മദ്ധ്യേ മദ്ധ്യേ മധുപാനം ചെയ്യുന്ന ബുദ്ധികെട്ടവർ വേണ്ടാ കൃഷിയിങ്കൽ കണക്കെല്ലാമേ ച�ോദിക്കും നേരത്ത് പിണങ്ങുന്നവർ വേണ്ടാ കൃഷകരേ
കളവുള്ളവരാരും വിളഭൂമിയിൽ കൃഷീവലരായിട്ടു നടക്കേണ്ടതില്ലെന്നും സൂചിപ്പിക്കുന്നു. സസ്യങ്ങളിൽ പലയിനം ചേമ്പുകൾ, ദൈവരാജൻ ഫലരാജൻ കദളി തുടങ്ങിയ വാഴകൾ കുമ്പളം, മത്ത, വെള്ളരി, കയ്പയ്ക്ക, പടവലങ്ങ, ക�ോവയ്ക്ക, നാരങ്ങ, മുളക്, തേങ്ങ, വഴുതനങ്ങ, കരിമ്പ്, പുകയില, വെറ്റില, അടയ്ക്ക ഇത്യാദി കൃഷികളെപ്പറ്റിയുളള ചിന്തയും കൃഷിഗീത പങ്കുവെയ്ക്കുന്നു. കൃഷി ആയുധങ്ങളെക്കുറിച്ചും പറയാൻ മറക്കുന്നില്ല. വേലി കെട്ടിയിട്ടുവേണം വിതയ്ക്കാനും നടാനുമെന്നും വിളയുന്നവ സൂക്ഷിപ്പാനായി കളം വേണമെന്നും, പണിയിച്ചവർ തന്നെ ക�ൊടുക്കേണം പണിയാളർക്കുവല്ലി എന്നും മലയാളിക്ക് ചേർന്നവിധം പ്രതിപാദിക്കുന്നു. കാലാവസ്ഥ, ഭൂവിശേഷതകൾ, ജലസ്രോതസ്സുകൾ, വിത്തിനങ്ങൾ, മണ്ണിന്റെ തരം, ഗുണം, കർഷക യ�ോഗ്യതകൾ, കൃഷിഭൂമി സംരക്ഷിക്കേണ്ടവിധം, കൃഷിചെയ്യേണ്ട രീതികൾ, കാർഷിക വിശ്വാസങ്ങൾ, കൃഷിപഞ്ചാംഗം (കലണ്ടർ), നാട്ടുഗണിതം തുടങ്ങി ഒട്ടേറെ വസ്തുതകൾ സമഗ്രമായി പ്രതിപാദിക്കുന്ന നാടൻ ഭാഷാകൃതിയാണ് കൃഷിഗീത. പ്രാദേശികമായ വിത്തിനങ്ങളെപ്പറ്റി ഇതിൽ പറയുന്ന കാര്യങ്ങൾ
ധുരേഷ്
64
www.krishijagran.com
ഗവേഷണാർഹമാണ്. ജൈവകൃഷിക്ക് പുനരുജ്ജീവനമാവശ്യപ്പെടുന്ന ഇന്നത്തെ കേരളത്തിന് ആര�ോ എവിടെയ�ോ എഴുതിവെച്ചു കടന്നുപ�ോയ ഈ നാട്ടുവേദഗ്രന്ഥം ഒരു ഹരിതസ്മൃതിയാണ്. അന്വേഷണപടുവും നിരീക്ഷണ കുതുകിയും ജ്ഞാനപിപാസയുമുള്ള ഒരാളായിരിക്കണം ഇതിന്റെ രചയിതാവ് എന്ന് തീർച്ചയാണ്. നാടൻ ജനതയ്ക്കിടയിൽ പ്രചാരമില്ലാതിരുന്ന കൃതിയാണിതെന്ന് കെ.പി. പത്മനാഭമേന�ോൻ പറഞ്ഞിട്ടുണ്ട്. നമ്മുടെ കർഷകരിൽ ഭൂരിഭാഗവും സാക്ഷരരായിരുന്നില്ലല്ലോ. പഴഞ്ചൊല്ലു മാതിരി പറഞ്ഞും പാടിയും ഇതിലെ ചില വരികൾ കർഷകർക്കിടയിൽ പ്രചരിച്ചിരിക്കാം. എന്നാൽ നേരം പ�ോക്കാന�ോ പാടി രസിക്കാന�ോ ഉദ്ദേശിച്ചു ചമച്ചതല്ല ഈ പാട്ടെന്നു വ്യക്തം.
പണ്ടുപണ്ടുള്ള വിത്തുകളെല്ലാമേ കണ്ടാലുമറിയാതെ മറഞ്ഞുപ�ോയ് നിഷ്ഠുരങ്ങളാമിന്നുള്ള വിത്തുകൾ കുഷ്ഠര�ോഗാദി വർദ്ധിപ്പിക്കും ദൃഢം
എന്ന് കേസരി നായനാരെക്കൊണ്ടു പറയിക്കാനിട വരുത്തിയത് കൃഷിഗീതയായിരിക്കണം. ദീർഘനാളായി കേരളീയർ പരിചയിച്ചുപ�ോന്ന കാർഷികാനുഭവങ്ങളെ ശാസ്ത്രീയ ചിട്ടയ�ോടെ സമ്പൂർണ്ണമായി അവതരിപ്പിച്ച കൃഷിഗീത വിഷയ പ്രത്യേകതക�ൊണ്ട് ഒറ്റപ്പെട്ടു നിൽക്കുന്ന കേരളീയ ഭാഷാകൃതിയാണ്. നമ്മുടെ കാർഷിക പാരമ്പര്യം ചൂണ്ടിക്കാണിക്കാൻ മറ്റൊരു വരമ�ൊഴി ഗ്രന്ഥമില്ലാതിരിക്കേ നാട്ടുമ�ൊഴിയിൽ പകർന്ന ഈ കൃഷിവിജ്ഞാന ഗീത അമൂല്യനിധി തന്നെ.
വായനക്കാരുടെ കത്ത്
നവംബർ ലക്കം കണ്ടു. നന്നായിട്ടുണ്ട്. ഒതുക്കമുള്ള മാസിക.
നാരായണൻ.പി.എസ്, ക�ോട്ടയം
പാറശാല ചെറുവാരക്കോണം ആത്മനിലയത്തിൽ ആരംഭിച്ച കാർഷിക പ്രദർശത്തിന്റെ ഉദ്ഘാടനം സി.കെ ഹരീ�ൻ എംഎൽഎ നിർവഹിക്കുന്നു. എസ്.ജെ റസാലം സമീപം.
കേരളത്തിലെ ഏറ്റവും വലിയ സമ്പൂർണ്ണ കാർഷികമേളയ്ക്ക്
ചെറുവാരക്കോണം ആത്മനിലയത്തിൽ തുടക്കമായി
കേ
രളത്തിലെ ഏറ്റവും വലിയ സമ്പൂർണ്ണ കാർഷിക പ്രദർശനത്തിന് ചെറുവാരക്കോണം ആത്മനിലയത്തിൽ തുടക്കമായി. ഏഴ് ഏക്കറിലായി ഒരുക്കിയിരിക്കുന്ന മേളയിൽ ഏഴ് പുഷ്പഫല, ഔഷധസസ്യങ്ങളുടെയും അലങ്കാരമത്സ്യ, ഓമന പക്ഷിമൃഗാദികളുടെയും വിപുലമായ ശേഖരം സന്ദർശകരെ വരവേൽക്കുന്നു. ആയുസ്സിന്റെ പുസ്തകത്തിൽ ഒമ്പതു പതിറ്റാണ്ടുകൾ പിന്നിട്ട റസാലം എന്ന കർഷകനും മകൻ ജയകുമാറും കൂടി ചേർന്നാണ് 17 ദിവസത്തെ കാർഷിക മേളയ്ക്ക് നേതൃത്വം നൽകുന്നത്. സി.കെ ഹരീന്ദ്രൻ എംഎൽഎ കാർഷിക മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പച്ചപ്പ് നിറഞ്ഞ സംസ്ഥാനമാകാൻ ഇത്തരത്തിലുള്ള ബ�ൊട്ടാണിക്കൽ ഗാർഡനുകളും ജൈവവൈവിധ്യ പാർക്കുകളും ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കെ. ആൻസലൻ എംഎൽഎ ടിക്കറ്റ് വിതരണ�ോദ്ഘാടനം നിർവഹിച്ചു.വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ഇനം പുഷ്പഫലസസ്യങ്ങളും ല�ോകത്തിലെ ഏറ്റവും ചെറിയ ഇനം നായ മുതൽ വലിപ്പത്തിൽ മുന്തിയ ഗ്രേറ്റ് ഡെയ്ൻ വരെ അടങ്ങിയ നായകളുടെ നിരയും വെച്ചൂർ പശു, കനേഡിയൻ ആട്, കഴുത, എമു, മക്കാവു, റ�ോസല്ല എന്നിങ്ങനെ അപൂർവമായ പക്ഷിമൃഗാദികളും മേളയിലെ പ്രധാന ആകർഷണങ്ങളിൽപ്പെടുന്നു. കുതിര സവാരിയും ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ കുട്ടികൾക്കായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, തേനീച്ച വളർത്തൽ, അലങ്കാര മത്സ്യപരിപാലനം എന്നിവയിൽ വിദഗ്ധരുടെ ക്ലാസ്സുകൾ, ജലവും മണ്ണും ഉപയ�ോഗിക്കാതെയുള്ള കൃഷിരീതികൾ, പ�ോളിഹൗസ് എന്നിവ മേളയെ വിജ്ഞാനപ്രദമാക്കുന്നു.
ഞാൻ ഒരു കർഷകനും കവിയും ലേഖകനും ഒക്കെയാണ്. ഇന്ന് വളരെ യാദൃശ്ചികമായി ഡി.പി.ഐ ജംഗ്ഷനിലെ ഉള്ളൂർ സ്മാരക ഗ്രന്ഥശാലയിൽ കയറിയപ്പോഴാണ് കൃഷിജാഗ്‌രൺ മാസിക കാണാനിടയായത്. വളരെ നല്ല നിലവാരം പുലർത്തുന്നതും വിശിഷ്യാ കർഷകർക്ക് വളരെയധികം പ്രയ�ോജനകരവുമെന്ന് നിസ്സംശയം പറയാൻ കഴിയും. ഇതിലേക്കായി നിശാഗന്ധിപ്പൂക്കൾ എന്നൊരു കവിത കൂടി അയക്കുന്നു. പ്രസിദ്ധീകരിക്കുമെന്ന ശുഭപ്രതീക്ഷയ�ോടെ.
കെ. പ്രേമച�ൻ നായർ, കടയ്ക്കാവൂർ
നിശാഗന്ധിപ്പൂക്കൾ ചന്തം തുടിക്കുമെൻ ബാല്യകാലത്തിന്റെ മന്ദാരച്ചെപ്പ് തുറന്നു ഞാൻ മെല്ലെ വർഷങ്ങൾ പിന്നോട്ടെടുത്തു ഞാനെന്നുളളിൽ വർഷിച്ചുയാമങ്ങളഴിയുന്ന രാത്രികൾ നിശയിൽ തുളുമ്പും നിശാഗന്ധി മ�ൊട്ടുകൾ നിശ്വാസമ�ോടെ വിരിയാൻ തുടങ്ങവേ ആകാശഗംഗയിൽ നീരാടാനെത്തിയ അമ്പിളിമാമനാ സുഗന്ധം ത്രസിച്ചു പൂമുഖപ്പടിമേലെ കാത്തിരുന്നൂ ഞങ്ങൾ പൂവാ - നിശാഗന്ധിപുഷ്പം വിടർന്നിടാൻ പരിമള സുകുമാര സൗന്ദര്യധാമം പ�ോൽ പതിനാറു പുഷ്പങ്ങള�ൊന്നിച്ചുണർന്നപ്പോൾ പാതിരാനക്ഷത്രദീപങ്ങളെപ്പോലെ പാതിവിടർന്നെന്റെ മിഴിയിണപ്പൂക്കളും ബാല്യകാലത്തിന്റെ സ്മരണകളിപ്പോഴും മാലക�ോർക്കുമാ നിശാഗന്ധിപ്പൂക്കളാൽ (എന്റെ വീട്ടുമുറ്റത്തെ നിശാഗന്ധിയിൽ പതിനാറ് പൂക്കൾ ഒരുദിവസം ഒന്നിച്ചു വിടർന്നപ്പോൾ എഴുതിയത്.)
വായനക്കാർക്ക് പ്രതികരിക്കാം മാസികയിൽ വരുന്ന ലേഖനങ്ങൾ സംബ്ബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഒപ്പം കൃഷിയറിവുകൾ പങ്കുവയ്ക്കാനും ചർച്ചകൾക്കും അവസരമ�ൊരുക്കുന്നു. എഴുതുക പത്രാധിപർ, കൃഷി ജാഗ്രൺ, രാമച� ടവേഴ്‌സ്, പട്ടം, തിരുവനന്തപുരം-4, ഇമെയിൽ -- malayalam@krishijagran.com
www.krishijagran.com
65
Published on 24th and posted on 26-27 of every month
d¤o® YJ«0101ലക്കം k´«04 02പേജ് ©dQ®68 68വില l¢k``35 35 പുസ്തകം
68 68
www.krishijagran.com www.krishijagran.com