Malyalam Magazine december 2017

Page 1

www.krishi.jagran

www.krishijagran.com

www.krishi.jagran

9891405403

www.krishijagran.com KRISHI JAGRAN | MALAYALAM VOLUME 01 ISSUE 08 DECEMBER 2017 ` 35

s]tccbpsS

t]mfnlukv IchncpXpIÄ

aÕyIrjn¡pw

Hcp Ie­À

hntKmh Cd-¨n-¯m-dm-hnse kq¸À ÌmÀ

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

Xoä-¸pÂIrjn-bnse 1

s]¬I-cp¯v


www.krishijagran.com

2

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

3


www.krishijagran.com

08

KRISHI JAGRAN | MALAYALAM VOLUME 01 ISSUE 06 OCTOBER 2017 ` 35

Editor-in-Chief Directors V.P. Int. Business Sr. Executive Editors Technical Editors VP Spcl. Initiative Marketing Head GM - Marketing Circulation Head Assistant Editor Head Pre-Press Social Media Head Legal Advisor Accounts Head -Southern States

16

M.C. Dominic Shiny Dominic MG Vasan D.D. Nair Gavrilova Maria Dr. KT Chandy RK Teotia Dr. B.C Biswas Dr. Mahendra Pal Chandra Mohan Sanjay Kumar Farha Khan Nishant Kr. Taak Ruby Jain Karthika B.P Yogesh Kumar Aniket Sinha James P. Thomas Abdus Samad Ajith Kumar V R

18 20 22

K ERALA

Magazine Editor Designer Sr. Marketing Manager

Suresh Muthukulam Anil Raj Saranya K.J

KRISHIJAGRAN BUREAU CHIEFS

K.B. Bainda Remya. C.N Remya K Prabha Saritha N.R Litty Jose

Alappuzha Kottayam Ernakulam Thrissur Kannur

Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: Pushpak Press PVT LTD.Shed No. 203, 204, DSIDC Complex Indl. Area Pahse-I New Delhi- 110020

പെരേരയുടെ പ�ോളിഹൗസ് കരവിരുതുകൾ തുളസി ഔഷധികളുടെ മാതാവ് ഡ�ോ. ജ�ോബ് ത�ോമസ്

മൂഷികപർവ്വം

എൻ.എസ് ഐസക്

തണ്ണീർത്തടത്തിലെ വിസ്മയങ്ങൾ കൃഷിച്ചെലവ് കുറയ്ക്കും നടീൽ യ�ങ്ങൾ

24

കൃഷിയിടത്തിലെ സുഹൃത്തുക്കൾ

26

ദിക്ക് ന�ോക്കി വാഴ നടണം

28

വിഗ�ോവ ഇറച്ചിത്താറാവിലെ സൂപ്പർസ്റ്റാർ

32

വേങ്ങേരി വഴുതന എവിടെയും താരം

34

തീറ്റപ്പുൽകൃഷിയിലെ പെൺകരുത്ത്

36

മത്സ്യകൃഷിക്കും ഒരു കലണ്ടർ

40

അത്തിപ്പഴം പാഴാക്കല്ലേ

44

കൂൺ കൃഷിയിലൂടെ ദേശീയ പുരസ്‌ക്കാരനിറവിലേക്ക്

46

ഉണക്കപ്പുല്ലും സൈലേജും വർഷം മുഴുവൻ തീറ്റ

50

തിരുപ്പിറവിക്ക് മധുരമേകാൻ ക്രിസ്തുമസ് കേക്കുകൾ

ബാലൻ മാവേലി

എം.വി നാരായൺ

ഡ�ോ. ദീപക് ച�ൻ

ഇന്ദു നാരായൺ

56

SOUTH ZONE OFFICE: A/5-2A Elankam Gardens Vellayambalam Sasthamangalm P.O, Thiruvananthapuram- 10 email: malayalamkrishi@gmail.com Phone: 0471 4059009 web: www.krishijagran.com

60 62

Disclaimer:

While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.

All Rights reserved Copyright @ krishijagran media group Total number of pages : 84

4

വിത്തും കൈക്കോട്ടും സുരേഷ് മുതുകുളം

ഗ്രാമീണ വിന�ോദസഞ്ചാരത്തിന് പ്രസക്തിയേറുന്നു ഡ�ോ. എസ്. രാജേ�ലാൽ

മണ്ണ് മരിക്കാതിരിക്കാൻ വീണാ റാണി

64

UHTപാൽ വിപണിയിലെ പുതുമ

68

പുരസ്‌ക്കാരനിറവിൽ സാനു

70

പ്രതീക്ഷയുണർത്തി പ്രകാശ് ഗ്രാം മൂന്നു പതിറ്റാണ്ടിന്റെ കൃഷി സാഫല്യം

76

കൃഷിയിൽ വിജയകഥ രചിച്ച് ഊരാളുങ്കൽ

ഹർഷ വി.എസ്

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

5


മുഖമ�ൊഴി

www.krishijagran.com

കരുതല�ോടെ പ�ോളിഹൗസ് കൃഷി ർഷിക മേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന കാ ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് പ�ോളിഹൗസ് കൃഷി. ഗ്രീൻ ഹൗസ് നിർമ്മിച്ച് അതിനുളളിൽ പ്രത്യേക

അന്തരീക്ഷസ്ഥിതി ഉണ്ടാക്കിയാണ് ഇവിടെ വിളവുൽപാദനം യാഥാർത്ഥ്യമാക്കുന്നത്. അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങള�ൊന്നും പ�ോളിഹൗസ് കൃഷിയെ ബാധിക്കുന്നില്ല. പ�ോളിഹൗസ് കൃഷി കേരളത്തിൽ ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടായെങ്കിലും ഇന്നും ശൈശവ ദശ കൈവിട്ടു എന്നു പറയാറായിട്ടില്ല. ഏറെ ശ്രദ്ധയും കരുതലും ആവശ്യമുളള ഒരു പ്രവർത്തന മേഖലയാണ് പ�ോളിഹൗസ് കൃഷി. വൻതുക ചെലവഴിച്ച് പ�ോളിഹൗസ് നിർമ്മിക്കുന്നതുക�ൊണ്ടു മാത്രം വർദ്ധിച്ച ഉൽപാദനവും മെച്ചപ്പെട്ട വരുമാനവും ലഭിക്കണമെന്നില്ല. പ�ോളിഹൗസിന്റെ നിർമാണം, നടാനുളള മാധ്യമം തയ്യാറാക്കൽ, വിളയും വിത്തും തെരെഞ്ഞെടുക്കൽ, വിളപരിപാലനം, പ�ോളിഹൗസിനുളളിലെ അന്തരീക്ഷക്രമീകരണം, വളപ്രയ�ോഗം, വിളവെടുപ്പ് എന്നിങ്ങനെ ഓര�ോ ഘട്ടത്തിലും കൃത്യതയും സൂക്ഷ്മതയും പുലർത്തിയാൽ മാത്രമെ ഹൈടെക് സ�ദായമായ പ�ോളിഹൗസ് കൃഷി വിജയം കൈവരിക്കുകയുളളൂ. ഇതിനെല്ലാം പുറമെ പ�ോളിഹൗസുകളിൽ കൃഷി ചെയ്യുന്നതിന് കുറച്ചു സാങ്കേതിക പരിജ്ഞാനവും ആവശ്യമാണ്. കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും ഹ�ോർട്ടികൾച്ചർ മിഷനും ഒക്കെ ഇതിനാവശ്യമുളള പരിശീലനങ്ങൾ നൽകുന്നുണ്ട്. കേരളത്തിൽ വിജയകരമായ രീതിയിൽ പ�ോളിഹൗസ് സ്ഥാപിക്കുകയും വിളകൾ വളർത്തി അത്ഭുതനേട്ടങ്ങൾ സ്വായത്തമാക്കുകയും ചെയ്ത കർഷകപ്രതിഭകൾ ധാരാളം പേരുണ്ട്. ഇതരമേഖലയെക്കാളുപരി കാർഷികമേഖലയിലുണ്ടാകുന്ന വിജയകഥകൾ ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തേജകമാകും എന്ന കാര്യത്തിൽ സംശയമില്ല. ഒരർത്ഥത്തിൽ കാർഷികവൃത്തി മുഖ്യ ഉപജീവനമാർഗ്ഗമല്ലാത്ത ഒട്ടേറെ പേർ ഇന്ന് ഈ രംഗത്തേക്ക് കടന്നു വന്നതും ഈ മേഖലയിൽ ശ�ോഭിക്കുന്നതും ഒക്കെ ഇത്തരം മാതൃകകളിൽ നിന്ന് ലഭിച്ച പ്രച�ോദനത്തിൽ നിന്നാണ് എന്നു നമുക്ക് കാണാൻ കഴിയും. ഇത്തരം സംരംഭകർക്ക് പ്രയ�ോജനമാകുമാറ് പ�ോളിഹൗസ് കൃഷി അതിഭാവുകത്വമില്ലാതെ ചെയ്ത് നൂറിൽ നൂറ് വിജയം കൈവരിച്ച ഒരു പുര�ോഗമന കർഷകന്റെ നേർ സാക്ഷ്യം ഈ ലക്കത്തിൽ മുഖ്യ വിഷയമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം വായനക്കും കൃഷിയിടങ്ങളിലെ തുടർ ഉപയ�ോഗത്തിനും ഉപകാരപ്രദമാകുന്ന നിരവധി വിഭവങ്ങൾപതിവു പ�ോലെ വേറെയും ധാരാളമുണ്ട്. കൃഷിജാഗരൺ മാസികയുടെ എല്ലാ മാന്യവായനക്കാർക്കും വരിക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ആഹ്ലാദയകരമായ ക്രിസ്തുമസ് ആശംസകൾ.

എം.സി. ഡ�ൊമിനിക്

മാനേജിങ് എഡിറ്റർ

6

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

hn-S-cm-¯ sX§n³ ]q-¦p-e-bnð \n-óp ti-J-cn-¡p-ó-

\oc

k-¼qÀ-W B-tcm-Ky ]m-\o-bw el-cn clnXw

{]-Ir-Xn-bpsS AarXv

B_mehr²w A\ptbmPyw

\o-c H-cp io-e-am¡q \nd-sb C-cp-¼pw Im-Õyhpw s]m-«m-kn-bw tkm-Un-bw k-¼ów

Poh-Iw kn- bp-sS tiJcw

ku-Jy-Zm-b-I L-S-I§Ä

{]Xn-tcm-[ti-jn t{kmXkv t]m-j-I Ieh-d

an-I-¨

Bân Hm-Iv-knUâ v

hr¡bpsS {]hÀ¯\w XzcnXs¸Sp¯póp I-cÄ tcm-K {]-Xn-tcm-[n\n

xÉÉÊ®ú ªÉ±É Ê´ÉEòÉºÉ ¤ÉÉäbÇ÷ (EÞòÊ¹É B´ÉÆ ÊEòºÉÉxÉ Eò±ªÉÉhÉ ¨ÉÆjÉɱɪÉ, ¦ÉÉ®úiÉ ºÉ®úEòÉ®ú) Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

Coconut Development Board [MINISTRY OF AGRICULTURE & FARMERS WELFARE, GOVERNMENT OF INDIA]

7

Phone: 0484-2376265, 2377267, 2377266, 2376553, Fax:91 484-2377902 E-mail:cdbkochi@gmail.com, kochi.cdb@gov.in, web:www.coconutboard.gov.in

*As per the study report of Amrita School of Pharmacy, Amrita University & Bio Chemistry Dept. of St. Thomas college, Palai, Kerala.

sIm-gp-¸v Cñ sIm-f-kv-t{Sm-fpanñ


കവർ സ്റ്റോറി

www.krishijagran.com

s]tccbpsS

t]mfnlukv IchncpXpIÄ

പെ

മുരുക്കുംപുഴയിലാണ് യാത�ൊരു വിധ ശബ്ദക�ോലാഹലങ്ങളുമില്ലാത്ത ക�ോൺസ്റ്റന്റൈൻ. ജി. പെരേര എന്ന സാക്ഷാൽ പെരേരയുടെ കൃഷിയിടം. നേരത്തെ പ�ോളിത്തീൻ ഷീറ്റും ക്യാരി ബാഗും പായ്ക്കിങ് കടലാസും ഒക്കെ നിർമ്മിക്കുന്ന ഫാക്ടറിയായിരുന്നു പെരേരയ്ക്ക്. സെന്റ്. ആൻഡ്രൂസ് ജംഗ്ഷനിൽ ഈ ചെറുകിട വ്യവസായം ഏതാണ്ട് പതിനെട്ട് വർഷത്തോളം നടത്തി. ഇടക്കാലത്ത് ആളുകൾക്ക് പ്ലാസ്റ്റിക്കിന�ോട് വല്ലാത്ത അവജ്ഞയുണ്ടാകുന്നത് ഇദ്ദേഹം തിരിച്ചറിഞ്ഞു. ക്യാരി ബാഗുമായി സാധനം വാങ്ങി സൗകര്യപ്രദമായി പ�ോകുന്നവർ പ�ോലും

രേര സൗമ്യനാണ്. മിതഭാഷിയാണ്. എന്നാൽ പ�ോളിഹൗസ് കൃഷിയെക്കുറിച്ച് പറയുമ്പോൾ നൂറ് നാവ്. അതി നൂതന സാങ്കേതിക വൈദഗ്ദ്ധ്യം അവകാശപ്പെടുന്ന പ�ോളിഹൗസ് കൃഷി തന്റേതായ രീതിയിൽ വേണ്ട മാറ്റങ്ങള�ോടെ എത്ര അനായാസമാണ് പെരേര കൃഷി ചെയ്ത് വിളവെടുക്കുന്നത് എന്നു കാണുമ്പോൾ നാം അദ്ഭുതം കൂറിപ്പോകും. അതിസാങ്കേതികത്വത്തിെന്റ യാത�ൊരു വിധ ആശങ്കകള�ോ അല�ോസരമ�ോ പെരേരയുടെ മുഖത്തില്ല. തിരുവനന്തപുരം ജില്ലയിൽ 8

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

സുരേഷ് മുതുകുളം

എഡിറ്റർ, കൃഷിജാഗരൺ, മലയാളം.

കരിമീൻ കൃഷിയിൽ പെരേര സ്‌പെഷ്യലൈസ് ചെയ്യുന്നത്. കരിമീൻ വളർത്താനും ഒപ്പം കരിമീൻ കുഞ്ഞുങ്ങളെ പ്രജനനം ചെയ്യാനും തുടങ്ങി. മീൻകുളത്തിൽ ചൈനീസ് നിർമിത എയറേറ്ററും പ്രോട്ടീൻ സ്ക ‌ ിമ്മറും സ്ഥാപിച്ചു.

പ്ലാസ്റ്റിക്കിനെ പഴിപറയുന്നതു കേട്ടപ്പോൾ പെരേര മനസില്ലാമനസ്സോടെ തന്റെ വ്യവസായ ശാലയ്ക്ക് താഴിട്ടു. പുതിയ ഉപജീവനമാർഗം തേടിയല്ലേ തീരൂ. അങ്ങനെയാണ് നാലു വർഷം മുമ്പ് മുഴുവൻ സമയ കൃഷിയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. പാരമ്പര്യമായി കൈമാറിക്കിട്ടിയ 70 സെന്റ് സ്ഥലമായിരുന്നു ഏകപ്രതീക്ഷ. പ്രകൃതി ദത്തമായി ഇവിടെയുണ്ടായിരുന്ന ഒരു കുളം നവീകരിച്ച് മീൻവളർത്തലാണ് ആദ്യം തുടങ്ങിയത്. എന്തായാലും വളർത്തുന്നു. എന്നാൽ പിന്നെ സംസ്ഥാന മത്സ്യ പദവിയുളള കരിമീൻ തന്നെ ആയാല�ോ? അങ്ങനെയാണ് Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

9


കവർ സ്റ്റോറി

www.krishijagran.com

ഫ്‌ളൈവീൽ മാതൃകയിൽ പ്രവർത്തിക്കുന്ന എയറേറ്റർ കുളത്തിന്റെ അടിത്തട്ടിൽ നിന്ന് വെളളം വലിച്ചെടുത്ത് മുകളിലേക്ക് ശക്തമായി തെറിപ്പിക്കുകയാണ് ചെയ്യുക. ഒരു മണിക്കൂർ നേരം എയറേറ്റർ പ്രവർത്തിപ്പിച്ചാൽ മൂന്നു കില�ോ വരെ ശുദ്ധമായ പ്രാണവായു (ഓക്സ ‌ ിജൻ) വെളളത്തിൽ ലയിക്കും. ഇത് മത്സ്യങ്ങൾക്ക് എത്ര പ്രിയപ്പെട്ടതെന്ന് പറഞ്ഞറിയിക്കുക വയ്യ. ഇത്തരം രണ്ട് എയറേറ്ററുകൾ പെരേര സ്ഥാപിച്ചിട്ടുണ്ട്. ഇവ സദാ മാറി മാറി പ്രവർത്തിപ്പിക്കും. പ്രോട്ടീൻ സ്ക ‌ ിമ്മർ എന്ന ഉപകരണമാകട്ടെ ജലശുദ്ധീകരണത്തിനുളളതാണ്. കുളത്തിലെ വെളളത്തെ സദാ ചലനാത്മകമാക്കി ശുദ്ധീകരിച്ചു നിർത്തുകയാണ് ഇതിന്റെ ജ�ോലി. ജീവകങ്ങളും ധാതുലവണങ്ങളും ഉൾപ്പെടെയുളള വളർച്ചാസഹായ പദാർത്ഥങ്ങൾ അടങ്ങിയ പ്രീമിയം ഫ്‌ള�ോട്ടിംഗ് ഫിഷ് ഫീഡ്' ആണ് ഇവയുടെ മുഖ്യ ആഹാരം. ഇത് 5 കില�ോ വീതം രണ്ടു നേരം ക�ൊടുക്കും. രാവിലെയും വൈകുന്നേരവും. വർഷത്തിൽ ഏഴു മാസവും കരിമീൻ വിളവെടുക്കാൻ കിട്ടും. ഏറ്റവും കുറഞ്ഞത് 200 കില�ോ വീതം എല്ലാ മാസവും. മഴക്കാലത്ത് രണ്ടോ മൂന്നോ മാസം ഒഴികെ. ഇക്കാലത്താണ് ഇവയുടെ പ്രജനനം നടക്കുക. തന്റെ ഫാം ഫ്രഷ് കരിമീൻ 400 രൂപ തന്ന് വാങ്ങാൻ ആളുകൾ തിക്കിത്തിരക്കി വരാറുണ്ടെന്ന് ചാരിതാർത്ഥ്യത്തോടെ പെരേര പറയുന്നു. കരിമീൻ കുളത്തിന്റെ വിസ്തൃതി പ�ോളിഹൗസിനില്ല. 10

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

വെറും 10 സെന്റിൽ മാത്രമെ പ�ോളിഹൗസ് കൃഷിയുളളൂ. തക്കാളിയും ക്യപ്സ ‌ ിക്കവുമാണ് പ�ോളി ഹൗസിലെ മിന്നും താരങ്ങൾ. അതും തക്കാളിയുടെ 'അർക്ക രക്ഷക്' എന്ന മുന്തിയ ഇനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ�ോർട്ടികൾച്ചർ റിസർച്ചിന്റെ സന്തതിയാണിത്. ഗുണമേന്മയും വിളവും ഗ്യാരന്റിയുമുളള 10 ഗ്രാം തക്കാളി വിത്തിന് 600 രൂപ വില. ഇവ പ്രോട്രേകളിൽ പാകി മുളപ്പിച്ച് തൈകളാക്കിയാണ് പ�ോളിഹൗസിൽ നടുക. 25-30 ദിവസമാകുമ്പോൾ തൈ വളർന്നു കിട്ടും. അടിവളമായി ചാണകവും വേപ്പിൻപിണ്ണാക്കും സ്യൂഡ�ോമ�ോണസും വാമും നൽകും. ഒരു മാസം കഴിയുമ്പോൾ ജൈവവളം നൽകാൻ തുടങ്ങും. ഇതിനായി പെരേര വിവിധ ജൈവവള ചേരുവകൾ ചേർത്ത് തയ്യാറാക്കിയ ജീവാമൃതം ആണ് നൽകുക. 30 ദിവസം കഴിഞ്ഞാൽ 'നാന�ോ കാൽ' എന്ന സൂക്ഷ്മവളം പ്രയ�ോഗിക്കുകയായി. ഇത് 5 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ കലർത്തി ഇലത്തളിയായി ക�ൊടുക്കും. പിന്നീട് 15 ദിവസം ഇടവിട്ട് തുടർച്ചയായി തളിക്കും. ചെടികളുടെ ഉത്തമ വളർച്ചയ്ക്കും പ�ോഷണത്തിനും കാത്സ്യവും മഗ്നീഷ്യവും സൾഫറുമ�ൊക്കെ കലർന്ന ഈ സൂക്ഷ്മവളം ഏറെ സഹായകമാണെന്ന് പെരേര നിറവിളവിന്റെ പശ്ചാത്തലത്തിൽ സാക്ഷ്യപ്പെടുത്തുന്നു. ജൈവ കൃഷിയായതിനാൽ രാസസഹായികൾക്കൊന്നും പ�ോളിഹൗസിനുളളിൽ പ്രവേശനമില്ല. അതുക�ൊണ്ടു തന്നെ പ്രതിര�ോധത്തിനു കൂടുതൽ ഊന്നൽ നൽകുന്നു. ആഴ്ചത�ോറും ടാഗ് ഫ�ോൾഡർ 4-5 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തളിക്കുന്നത് കീട-ര�ോഗ പ്രതിര�ോധത്തിന് കരുത്ത് Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

11


കവർ സ്റ്റോറി

www.krishijagran.com

പ�ോളിഹൗസിൽ ലഭ്യമാക്കും.

പകരുന്നു. ഇതിലേക്ക് 'ക്ലൗഡ്' എന്ന പശകൂടി ഒരു മില്ലി ചേർത്ത് തളിച്ചാൽ സസ്യഭാഗങ്ങളിൽ അത് പറ്റിയിരുന്ന് ഫലപ്രാപ്തിയിലെത്തും.

പെരേരയുടെ സവിശേഷമായ പരിലാളനത്തിൽ തക്കാളിച്ചെടികൾ വിളവെടുപ്പിന�ൊരുങ്ങുകയായി. പിന്നീടങ്ങോട്ട് അഞ്ചുമാസം തുടർച്ചയായി വിളവെടുപ്പിന്റെ സമൃദ്ധി തന്നെ . ഒരു ചെടിയിൽ നിന്ന് 20 കില�ോ വരെ തക്കാളി കിട്ടും. തുടുതുടുത്ത തക്കാളികൾ പ�ോളിഹൗസിലെ ഇലച്ചാർത്തിനിടയിൽ വളർന്നു മറിഞ്ഞിരിക്കുന്നതു കണ്ടാൽ നാം ഏത�ോ വിദേശരാജ്യത്തെ പ�ോളിഹൗസ് കൃഷിയിടത്തിൽ എത്തിയെന്നേ പറയൂ. 'പ്ലം ട�ൊമാറ്റോ' എന്ന് ഓമനപ്പേരിലറിയപ്പെടുന്ന പെരേരയുടെ തക്കാളി സലാഡിന് ഒന്നാം തരം; വിലയാകട്ടെ കില�ോയ്ക്ക് 60 രൂപ വച്ച് എന്തായാലും കിട്ടും; മാർക്കറ്റിൽ നല്ല ഡിമാന്റ്; ആവശ്യക്കാർ നേരിട്ടു വന്ന് വാങ്ങുകയും

''ജൈവകൃഷി ചെയ്യുന്നവർക്ക് ധൈര്യമായി ഉപയ�ോഗിക്കാവുന്ന ഒരു ജൈവ സസ്യ സംരക്ഷക പദാർത്ഥമാണ് ടാഗ് ഫ�ോർഡർ'' പെരേരയുടെ വാക്കുകൾ... തുളളിനനയാണ് പ�ോളി ഹൗസിലെ നനരീതി. വെളളവും വളവും കലർത്തി ചെടിത്തടത്തിൽ എത്തിക്കുന്ന 'ഫെർട്ടിഗേഷൻ' രീതിയായതിനാൽ രണ്ടിനും നഷ്ടമില്ല. ചെടി പൂക്കുമ്പോഴും ജീവാമൃതപ്രയ�ോഗം നിർബന്ധമായും ഉണ്ടാകും. ഒരു കില�ോ ജീവാമൃതം 100 ലിറ്റർ വെളളത്തിൽ നേർപ്പിച്ച് 20 ലിറ്റർ വീതം ദിവസവും 12

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

13


www.krishijagran.com

കൃഷിയിറക്കുന്നു. സാമാന്യം ഭേദപ്പെട്ട വിളവും നിരന്തരം കിട്ടുന്നു. കൃഷി തുറന്ന ഇടത്തായാലും പ�ോളിഹൗസിലായാലും എല്ലാറ്റിനുമുണ്ട് ഒരു പെരേര ടച്ച്! ഒരു പക്ഷെ അതു തന്നെയാകും സൗമ്യനായ ഈ കൃഷിസ്‌നേഹിയുടെ വിജയ മന്ത്രവും. ഭാര്യ വിനീഷ്യയും നാലു മക്കളുമടങ്ങുന്ന സംതൃപ്ത കുടുംബവും പെരേരയ�ോട�ൊപ്പം കൃഷികാര്യത്തിൽ കൂടുക പതിവാണ്.

പതിവാണ്. ഷ�ോപ്പിങ് മാളുകൾ വഴിയും സൂപ്പർ മാർക്കറ്റുകൾ വഴിയും വിൽപന സജീവം. വയലറ്റും മഞ്ഞയും പച്ചയും നിറമുളള കാപ്സ ‌ ിക്കം കൃഷിയിലും പെരേര വിരുതനാണ്. ആയിരം വിത്തിന് 10,000 രൂപ നൽകി വിദേശത്തു നിന്ന് വരുത്തുന്ന വിത്തുകളാണ് കൃഷിയിറക്കുന്നത്. 'വിത്തു ഗുണം പത്തു ഗുണം' എന്ന പ്രമാണത്തിൽ പെരേര തെല്ലും വിട്ടുവീഴ്ചയ്‌ക്കൊരുക്കമല്ല. ഒരു വർഷം വരെ വിളവ് കിട്ടും. ഒരു ചെടിയിൽ നിന്ന് 15 കില�ോ മുളക് എന്തായാലും ഉറപ്പ്. ചെടി കായ് പിടിക്കാൻ 50 ദിവസം വേണം. കില�ോയ്ക്ക് 70 മുതൽ 100 രൂപ വരെ വിലയുണ്ട്. ഇവിടെയും തക്കാളി കൃഷിയുടെ ചേരുവകൾ തന്നെയാണ് ഏറെക്കുറേ.

''പ�ോളിഹൗസ് കൃഷിയിൽ മഴ ഒരു പ്രശ്ന ‌ മല്ല.. എന്നാൽ തുറന്ന സ്ഥലത്തെ കൃഷിയിൽ അത�ൊരു പ്രശ്ന ‌ മാണ്... എങ്കിലും വെളളവും വളവും കൃത്യമായി എത്തിക്കാനായാൽ കൃഷി വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ല....'' നിറവിളവിന്റെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ പെരേര പറയുന്ന വാക്കുകൾക്ക് നേർസാക്ഷ്യങ്ങളുടെ കരുത്തും ദൃശ്യഭംഗിയും ഏറെ.

തുറന്ന സ്ഥലത്തെ കൃത്യതാകൃഷിയും പെരേരയ്ക്ക് നന്നായി വഴങ്ങും. തുളളിനന രീതിയിലുളള ഈ കൃഷിയിടത്തിൽ കത്തിരി, വെണ്ട, പാവയ്ക്ക, പടവലം എന്നു വേണ്ട എല്ലാം മാറിമാറി

14

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com www.krishijagran.com

Krishi KrishiJagran JagranMalayalam MalayalamVolume Volume0101Issue Issue0805December September 2017 2017 Rs.Rs. 3535

15


ആയുർ ഫാർമസി

www.krishijagran.com

ഡ�ോ. ജ�ോബ് ത�ോമസ്

ചീഫ് ഫിസ് ഫിസീഷ്യൻ, ക�ോയമ്പത്തൂർ ആര്യവൈദ്യശാല

16

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

വൈവിദ്ധ്യമാർന്ന ഔഷധസസ്യങ്ങളുടെ കലവറയാണ് കേരളം. കേരളത്തിലെ ഔഷധമേന്മ എന്നത് പരക്കെ പ്രസിദ്ധമാണ്. കൃഷിജാഗരൺ മാസിക ഈ ലക്കം മുതൽ ഒരു പുതിയ പംക്തി ആരംഭിക്കുന്നു. 'ആയുർ ഫാർമസി. നമുക്കു ചുറ്റും വളരുന്ന സർവ്വ സമ്പന്നമായ ഔഷധ സസ്യങ്ങളെയും അവയുടെ ഔഷധമേന്മയും ഉൾപ്പെടുന്ന ചെറിയ ലേഖനങ്ങളാണ് ഇതിലുളളത്. ക�ോയമ്പത്തൂർ ആര്യവൈദ്യശാല യിൽ ചീഫ് ഫിസീഷ്യനും പ്രസിദ്ധ ആയുർവേദ ഭിഷഗ്വരനുമായ ഡ�ോ.ജ�ോബ് ത�ോമസാണ് പംക്തി കൈകാര്യം ചെയ്യുന്നത്

തുളസി നല്ലതാണ്. തുളസി നീരും മഞ്ഞളും കൂടി അരച്ച് മുറിവിൽ പുരട്ടുന്നത് പ്രാഥമിക ചികിത്സയാണ്. തുടർച്ചയായി ശീലിക്കേണ്ടതുമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉളളിൽ സേവിക്കുന്ന ഔഷധങ്ങള�ോട�ൊപ്പമ�ോ, അനുപാനമായ�ോ തുളസി നീര് സന്ദർഭാനുസരണം പ്രയ�ോജനപ്പെടുത്തിവരുന്നു.

മുക്ക് ചിരപരിചിതമായ ഔഷധസസ്യമാണ് തുളസി. ഒരു പരിപാവന സസ്യമെന്ന നിലയിൽ ഭാരതീയർ തുളസിക്ക് ഏറെ പ്രാധാന്യം നൽകുന്നു. രണ്ടു തരം തുളസിയുണ്ട്. കറുത്ത തുളസിയും, വെളുത്ത തുളസിയും. ഇതിൽ കൃഷ്ണ തുളസിക്കാണ് ഔഷധമൂല്യം അറെ. വൈദ്യശാസ്ത്രം പണ്ടേ തുളസിയുടെ ഔഷധഗുണം പ്രയ�ോജനപ്പെടുത്തി വരുന്നു. ജ്വരര�ോഗം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധങ്ങളുടെ പട്ടികയിൽ തുളസിയും ഉൾപ്പെടും. അതുക�ൊണ്ടു തന്നെ ചില ജ്വരഘ്ന ‌ ഔഷധക്കൂട്ടുകളിൽ തുളസി മുഖ്യ ചേരുവയാണ്. വൈറൽ പനിക്ക് തുളസി ചേരുന്ന കഷായങ്ങൾ ഫലപ്രദവും.

ത്വക്കിനെ ബാധിക്കുന്ന ചില ര�ോഗങ്ങൾക്കും, സൗന്ദര്യപ്രശ്ന ‌ ങ്ങൾക്കുമുളള ചെമ്പരത്ത്യദിയിൽ തുളസി നീര് ചേരുന്നുണ്ട്. വിഷചികിത്സയിലുപയ�ോഗിക്കുന്ന നീലി തുളസ്യാദി എണ്ണ, നീലി ദളാദി എണ്ണ എന്നിവയിലും തുളസി ചേരുവയാണ്. പേൻശല്യം ഒഴിവാക്കാൻ ഉണങ്ങിയ തുളസി ഇലകൾ തലയിണകൾ വിതറി കിടന്നാൽ മതി.

തുളസിയുടെ ഇല, പൂവ്, വേര്, വെളളം ചേരാതെ പിഴിഞ്ഞെടുത്ത തുളസിയിലച്ചാറ് ഇവയെല്ലാം വിവിധ ഔഷധക്കൂട്ടുകളിൽ പ്രയ�ോജനപ്പെടുത്തി വരുന്നു. പനിയുളള അവസ്ഥയിൽ അല്പം തേനും ചേർത്ത് രാവിലെയും വൈകുന്നേരവും സേവിക്കുന്നത് പ്രയ�ോജനം ചെയ്യും. ചുമ നിയന്ത്രിക്കുന്നതിനുളള ഔഷധക്കൂട്ടുകളിലും തുളസിയുടെ ഏതെങ്കിലും ഒരു ഭാഗം ചേരുന്നുണ്ട്. കഫത്താൽ ശ്വാസം മുട്ട് അനുഭവപ്പെടുമ്പോഴും തുളസി രക്ഷയ്‌ക്കെത്തുന്നു.

മസൂരി ചികിത്സയിൽ തുളസിനീര് ക�ൊടുത്താൽ വിഷകൃമികൾക്ക് ശക്തി ക്ഷയിക്കും. പ്രമേഹര�ോഗികൾ ദിവസവും വെറും വയറ്റിൽ വൃത്തിയുളള തുളസിയിലകൾ ചവച്ച് നീരിറക്കുന്നത് ര�ോഗപ്രതിര�ോധശേഷി വർദ്ധിപ്പിക്കുന്നു. ഒരു മീറ്റർ മാത്രം ഉയരമുളള ഒരു ഔഷധിയാണ് തുളസി. പറമ്പുകളിൽ യഥേഷ്ടം വളരും. എന്നിരുന്നാലും ഓര�ോ വീട്ടിലും ഒരു തുളസിച്ചെടി പരിപാലിച്ച് വളർത്തുന്നത് പുണ്യമാണ്; നേട്ടമാണ്. വിത്തുപാകി മുളപ്പിക്കുന്ന തൈകൾ നട്ട് തുളസി വളർത്താം. തുളസിത്തൈ പ്രത്യേകം നട്ട് ചാണകപ്പൊടി തടത്തിൽ വിതറിച്ചേർത്താൽ നന്നായി വളർന്ന് കിട്ടും.

തുളസിക്ക് വിഷഹരസ്വഭാവമുണ്ട്. ചെറു പ്രാണികളുടെ കടി ഏൽക്കുമ്പോൾ സംഭവിക്കാവുന്ന ബുദ്ധിമുട്ടുകൾക്ക്, പ്രത്യേകിച്ച് ത്വക്ക് ര�ോഗങ്ങൾക്ക്,

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

17


നാട്ടു വർത്തമാനം

www.krishijagran.com

എൻ.എസ് ഐസക്

ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (റിട്ട) പ്രസാർഭാരതി

ഭൂ

കുപ്-സുപ്രസിദ്ധമാണ്.

മിയിൽ മനുഷ്യവാസം തുടങ്ങിയ കാലം മുതൽ അവന്റെ ശ�ുവാണ് എലി. എന്നു വച്ച് ഇവർ മ�ോശക്കാര�ൊന്നുമല്ല. വിഘ്‌നേശന്റെ വാഹനമാണ് എലി. എന്നാൽ ഇതിന്റെ അഹങ്കാരമ�ൊന്നും ഇവർക്കില്ല. എങ്കിലും നിരന്തരം ശല്യമുണ്ടാക്കി മനുഷ്യന്മാരുടെ മന:സ്സമാധാനം നശിപ്പിക്കുന്നതിൽ വമ്പന്മാരാണ് എലി കുടുംബക്കാർ. ആഖനികൻ, ഗന്ധമുഖി, ദിവാന്ധികൻ, ഗിരിക, ദീർഘതുണ്ടി, ആഖു. 'മ്മടെ' എലിച്ചേട്ടന്മാരുടെ മറുപേരുകളാണിതെല്ലാം. ഇവർ അല്ലറച്ചില്ലറക്കാരല്ലെന്ന് ഇപ്പം പിടികിട്ടിയില്ലേ? പന്നിയെലി-പെരുച്ചാഴി-മൂഷികൻ, നച്ചെലി, ചുണ്ടെലി, വെളളെലി, പുരയെലി ഇങ്ങനെ പ�ോകുന്നു എലി കുടുംബത്തിന്റെ താവഴികൾ. കാർഷിക വിളകൾ തിന്നും തുരന്നും നശിപ്പിക്കുക, പുസ്തകങ്ങൾ കരണ്ടു തീർക്കുക, വാഹനങ്ങളിൽ ഒളിച്ചു കയറി അതിനുളളിലെ വയറുകൾ കടിച്ച് മുറിച്ച് നശിപ്പിക്കുക, തീവണ്ടി യാത്രക്കാരുടെ മേൽ ചാടി വീണ് അവരെ പേടിപ്പിക്കാനും കടിക്കാനും ഉത്സാഹം കാണിക്കുക, എന്തിനധികം പറയുന്നു ഒരു വിമാനയാത്ര തടസ്സപ്പെടുത്താനും എലിയന്മാർക്കുളള കഴിവ്

എലിയന്മാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കർഷകരും അല്ലാത്തവരും ഇവന്മാരെ മര്യാദ പഠിപ്പിക്കാനുളള ഉപായങ്ങളെക്കുറിച്ച് തലപുകഞ്ഞ് ആല�ോചിച്ചു ക�ൊണ്ടിരുന്നു. എങ്ങനെ തലപുകഞ്ഞ് ആല�ോചിക്കാതിരിക്കും? വെട്ടി കിളച്ച് വളമിട്ട് നട്ടു വളർത്തിയ കപ്പക്കമ്പുകൾ മുളച്ചു തഴച്ചു വളർന്ന് കിഴങ്ങ് വണ്ണം വച്ച് ഒരു പരുവമാകുമ്പോൾ മുതൽ പാര വച്ച് തുടങ്ങും എലിയാശാന്മാർ. മൂഷികനും പെരുച്ചാഴിയുമാണ് ഈ കേസിലെ ഒന്നും രണ്ടും പ്രതികൾ. തടിച്ചുരുണ്ട് വളർന്നു വരുന്ന കപ്പക്കിഴങ്ങുകൾ ഒരു രാത്രി ക�ൊണ്ട് തുരന്നു തിന്ന് പുലർകാലത്തിനു മുമ്പ് കക്ഷികൾ സ്ഥലം കാലിയാക്കും. കർഷകൻ വന്നു ന�ോക്കുമ്പോൾ, 'വീണിതല്ലോ കിടക്കുന്നു ധരണിയിൽ' എന്ന അവസ്ഥയിലായിരിക്കും കപ്പ. ഇതിേനക്കാളും വലിയ കടുംകയ്യാണ് റബ്ബർകൃഷിക്കാര�ോട് എലിയന്മാർ ചെയ്യുന്നത്. ഇല്ലാത്ത കാശുണ്ടാക്കി നഴ്സ ‌ റികളിൽ വല്ലാത്ത വിലയും, താങ്ങാൻ പറ്റാത്ത കൂലിയും

18

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

ക�ൊടുത്ത് കുഴിയെടുത്ത് നട്ട റബ്ബർ തൈകൾ, നടു നിവർത്തി വളർന്നു വരുന്നത് കാണുമ്പോൾ കർഷകന്റെ മനസ്സ് തണുക്കും. അഞ്ചാറു ക�ൊല്ലം കഴിഞ്ഞാൽ വെട്ടി പാലെടുത്ത് ഷീറ്റാക്കി വിറ്റ് നാല് ചക്രമുണ്ടാക്കാമല്ലോ എന്ന സുന്ദര സങ്കല്പം സങ്കടക്കടലാക്കി മാറ്റുന്ന വില്ലന്മാരാണ് എലിയാശാന്മാർ. റബ്ബർ തൈകളുടെ തായ് വേര് കടിച്ചു മുറിച്ച് ഒന്നും അറിയാത്ത മട്ടിൽ പെരുച്ചാഴിയന്മാർ സ്ഥലം വിടും. തഴച്ചു വളരുന്ന റബ്ബർ തൈകൾ കൺകുളിർക്കെ കണ്ട് സായൂജ്യം അടയാൻ കൃഷിയിടത്തിൽ വളരുന്ന കർഷകൻ കാണുന്നത് ഇല വാടി മറിഞ്ഞ് വീണ് കിടക്കുന്ന അരുമകളായ റബ്ബർ തൈകളാണ്. എങ്ങിനെ സഹിക്കും? സഹിക്കാതെ പിന്നെ എന്തോ ചെയ്യും? അത്യാവശ്യത്തിന് കാറിൽ കയറി സ്വിച്ച് കീ തിരിച്ച് സ്റ്റാർട്ട് ചെയ്യാൻ ന�ോക്കുമ്പോൾ ഒരു ഏനക്കേടും ഇല്ലാതിരുന്നതാണ്. ശകടത്തിനെന്തു സംഭവിച്ചു എന്നു വിചാരപ്പെട്ടു ബ�ോണറ്റു തുറന്നു ന�ോക്കുന്ന ചേട്ടൻ ഞെട്ടിപ്പോയതിൽ എന്തദ്ഭുതം? അകത്തുളള വയറുകൾ മിക്കതും കടിച്ചു മുറിച്ച് ചന്നം പിന്നമാക്കിയിരിക്കുന്നു. എലിയാശാനല്ലാതെ ആരുമല്ല ഇതിലെ പ്രധാന പ്രതി. കാശും പ�ോയി-നന്നാക്കി എടുക്കാനുളള ചെലവ്-കാര്യം നടന്നതുമില്ല. ധനഹാനി, സമയ നഷ്ടം, മന:ശ്ശല്യം എന്നു വേണ്ട മനുഷ്യന്മാരെ നേരെ ച�ൊവ്വെ ജീവിക്കാൻ അനുവദിക്കാത്ത വില്ലന്മാരാണ് ഈ ദീർഘതുണ്ടിക്കുലം. ഇവന്മാരുടെ ഉപദ്രവം സഹിക്കാൻ പറ്റാതെ ഇക്കൂട്ടരെ നശിപ്പിക്കാനുളള അനവധി സൂത്രങ്ങൾ മനുഷ്യന്മാർ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും എലിയന്മാരുടെ ഉപദ്രവങ്ങൾക്ക് തെല്ലും കുറവില്ല. ബാലികേറാമല പ�ോലെ എലിയന്മാർ ത�ോറ്റുപ�ോകുന്ന ചില ഐറ്റങ്ങളുണ്ട്. ഇഞ്ചി, ചേന തുടങ്ങിയ ചില ഐറ്റങ്ങൾ. ഇവന്മാരുടെ ഒരടവും ഈ സാധനങ്ങളുടെ അടുത്ത് ചെലവാകാറില്ല. ഇത�ൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അറിയാതെ പറഞ്ഞു പ�ോകും. ''പടച്ച തമ്പുരാനെ മനുഷ്യന്മാരെ പടച്ച കൂട്ടത്തിൽ എലിയന്മാരെയും സൃഷ്ടിച്ച് ഞങ്ങടെ മന:സ്സമാധാനം കളഞ്ഞു കുളിച്ചതെന്തിനാണാവ�ോ? Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

ഗവേഷണം

മൃഗചികിൽസയിലെ

ഇ-വെറ്റ് കണക്ട്

വളർത്തു മൃഗങ്ങളുടെ ര�ോഗങ്ങൾക്കും മൃഗപരിപാലനത്തിലെ അനുബന്ധമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംശയങ്ങൾക്ക് പരിഹാരം കാണാനും ഇ-വെറ്റ് കണക്ട് എന്ന സേവന സംവിധാനമ�ൊരുക്കി വെറ്ററിനറി സർവകലാശാല. ഇന്ത്യയിലാദ്യമായി വിവരസാങ്കേതിക വിദ്യ ഉപയ�ോഗിച്ച് നടപ്പിലാക്കിയ സേവന സംവിധാനമാണ് ഇത്. മൃഗസംരക്ഷണരംഗത്തെ ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, ര�ോഗനിയ�ണമാർഗ്ഗങ്ങൾ, വിപണനം, ലഭ്യമായ സേവനം എന്നിവയെ കുറിച്ച് കർഷകർ, ത�ൊഴിൽ സംരംഭകർ, സ്വാശ്രയസംഘങ്ങൾ, പ�ൊതുജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ഇ-വെറ്റ് കണക്ടിലൂടെ അറിയാം 24 മണിക്കൂർ പ്രവർത്തിക്കുന്ന ക�ോൾ സെന്ററാണ് ഇ-വെറ്റ് കണക്ടിന്റെ അടിസ്ഥാനം. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി കാമ്പസിലാണ് ഇത്. ആശുപത്രികളുടെ പ്രവർത്തന സമയശേഷം വൈകിട്ട്4 മുതൽ രാത്രി 12 മണിവരെ അടിയന്തിര മൃഗചികിൽസാ സൗകര്യം ഇതിന്റെ പ്രധാന സവിശേഷതയാണ്. ആദ്യഘട്ടത്തിൽ തൃശ്ശൂർ, ഒല്ലൂർ, കൽപ്പറ്റ എന്നീ നിയ�ോജക മണ്ഡലങ്ങളിലാണ് മൃഗ ചികിൽസാ സേവനം ലഭ്യമാക്കിയിരിക്കുന്നത്. അതിനായി മണ്ണുത്തി, ക�ൊക്കാല, പൂക്കോട് എന്നിവിടങ്ങളിൽ നിന്ന് ഇ-വെറ്റ് കണക്ടിന്റെ വാഹനത്തിൽ ഡ�ോക്ടർമാർ ചികിൽസയ്ക്കായി കർഷകരുടെ വീട്ടിലെത്തും. സേവനത്തിനുശേഷം ചികിൽസാ വാഹന ചെലവ് യഥാസമയം നൽകാം. ക�ോൾ സെന്ററുമായി ബന്ധപ്പെടുന്നവർക്ക് വൈകിട്ട് 4 മണി മുതൽ രാത്രി 12 മണി വരെ ചികിൽസാ സേവനം ലഭ്യമാണ്.

ഇ-വെറ്റ് കണക്ടുമായി എങ്ങനെ ബന്ധപ്പെടാം

ഇ-വെറ്റ് കണക്ടിന്റെ ക�ോൾ സെന്റർ സേവനം രാജ്യത്ത് എവിടെയും ലഭിക്കും. വൈകിട്ട് 4 മണി മുതൽ രാത്രി 12 വരെയുളള മ�ൊബൈൽ ചികിൽസാ സൗകര്യത്തിന് കർഷകരുടെ വീട്ടിൽ മരുന്നുൾപ്പെടെ ചികിൽസയ്‌ക്കെത്തും. 24 മണിക്കൂർ ഉപദേശക സേവനത്തിനും 4 മണി മുതൽ രാത്രി 12 വരെയുളള ചികിൽസയ്ക്കും ബന്ധപ്പെടേണ്ട നമ്പർ : 0487-2238055 - ഡ�ോ. എ.ബി.സുജ 19


ശാസ്ത്രജാലകം

www.krishijagran.com

തണ്ണീർത്തടത്തിലെ

വിസ്മയങ്ങൾ ശ്രീലേഖ പുതുമന, കൃഷി ഓഫീസർ, കൃഷിഭവൻ, എടയൂർ, മലപ്പുറം

ത്തുന്ന മീനച്ചൂടിൽ ഒരു തുളളി ദാഹജലത്തിനു വേണ്ടി നെട്ടോട്ടമ�ോടുമ്പോൾ നാമെല്ലാം സൗകര്യപൂർവ്വം മറക്കുന്ന ഒരു ഭൂപ്രദേ ശമുണ്ട്-തണ്ണീർത്തടങ്ങൾ. ഏതു തണ്ണീർത്തടവും മണ്ണിട്ടു നികത്തി സൗധങ്ങൾ കെട്ടിയുയർത്താനും റിസ�ോർട്ടുകൾ തീർക്കാനും ശ്രമിക്കുന്ന മനുഷ്യർ മാനവവംശത്തിന്റെ തന്നെ ശത്രുക്കളാണ്; അധമന്മാരാണെന്ന് ശാസ്ത്രം വീണ്ടും വീണ്ടും വിളിച്ചു പറയുന്നു. 'ഭൂമിയുടെ വൃക്കകൾ' എന്നാണ് തണ്ണീർത്തടങ്ങളെ വിശേഷിപ്പിക്കുന്നത്. ജലം പിടിച്ചു നിർത്താൻ തണ്ണീർത്തടങ്ങള�ോളം പ�ോന്ന മറ്റൊന്നും ഭൂമുഖത്തില്ല. പെയ്തു വീഴുന്ന മഴ മുഴുവൻ ഒരു തുളളി പ�ോലും നഷ്ടപ്പെടാതെ ഇവ സംഭരിച്ചു നിർത്തും. ഈ തണ്ണീർത്തടങ്ങളിലെങ്കില�ോ? പെയ്ത്തു വെളളം പാടെ പുഴകളിലൂടെയും ത�ോടുകളിലൂടെയും കനാലുകളിലൂടെയുമെല്ലാം ഒഴുകി കടലിലെത്തി ഉപയ�ോഗശൂന്യമാകും. എന്നാൽ തണ്ണീർത്തടങ്ങൾ ഉണ്ടെങ്കിൽ വെളളം മുഴുവൻ ഭൂമിയിലിറങ്ങും; നാളേയ്ക്കായി ശേഖരിച്ചു വയ്ക്കും. ഭൂഗർഭജലനിരപ്പ് താഴാതെ ന�ോക്കും. മണ്ണൊലിപ്പും വെളളപ്പൊക്കവും തടയും. ഒരു ഹെക്ടർ നെൽവയൽ അഞ്ചു ലക്ഷം ലിറ്റർ വെളളം സംഭരിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു.

അപൂർവ സസ്യങ്ങളും നിറഞ്ഞ തണ്ണീർത്തടങ്ങൾ ജൈവവൈവിദ്ധ്യത്തിന്റെ കലവറകളുമാണ്. ഒട്ടുമിക്ക പ്രകൃതി ദുരന്തങ്ങളെ പ്രതിര�ോധിക്കാനും ഇതിന് കഴിയും. എണ്ണമറ്റ ജീവജാലങ്ങളുടെ ആവാസ കേ�മാണ് തണ്ണീർത്തടങ്ങൾ. വിവിധതരം ജലജീവികളും ആവാസകേന്ദ്രമാണ് തണ്ണീർത്തടങ്ങൾ. വിവിധതരം ജലജീവികളും ജലസസ്യങ്ങളും ഇവിടെയുണ്ട്. തണ്ണീർത്തടത്തിലെ മത്സ്യസമ്പത്താകട്ടെ അമൂല്യവും സമൃദ്ധവുമാണുതാനും. തണ്ണീർത്തടങ്ങൾക്ക് ഇതിനു പുറമെ ഒരു സാംസ്ക് ‌ കാരിക പശ്ചാത്തലം കൂടെയുണ്ട്. പണ്ടുകാലത്ത് സ്വാഭാവിക ജലപാതകളായിരുന്ന ഇവ വളളം കളി, ഞാറ്റു പാട്ടുകൾ, തേക്കു പാട്ടുകൾ, മരമടി മഹ�ോത്സവം തുടങ്ങിയ പരമ്പരാഗത നാടൻ കലകളുടെ വിളനിലം കൂടെയായിരുന്നു. തണ്ണീർത്തടങ്ങളിൽ വളരുന്ന കണ്ടൽച്ചെടികൾക്ക് ഉപ്പു രസം ആഗിരണം ചെയ്ത് പുറന്തളളാൻ പ്രത്യേക കഴിവുണ്ട്. അതിനാൽ ഇതിന�ോട് ത�ൊട്ടടുത്ത കിണറുകളിലും മറ്റും സദാ ശുദ്ധജലം കിട്ടുകയും ചെയ്യും. ഇങ്ങനെ ന�ോക്കിയാൽ എന്തു വിലക�ൊടുത്തും തണ്ണീർത്തടങ്ങൾ സംരക്ഷിക്കണം. തണ്ണീർത്തടങ്ങൾ കണ്ണിലെ കൃഷ്ണ മണിപ�ോലെ നാം കാത്തു സൂക്ഷിക്കണം. തണ്ണീർത്തടങ്ങളെ കണ്ണീർത്തടങ്ങളാക്കാനുളള ശ്രമങ്ങൾക്കെതിരെ സമൂഹമനസ്സാക്ഷി നിതാന്ത ജാഗ്രത പുലർത്തണം.

മാത്രമ�ോ? കുറ്റിച്ചെടികളും കണ്ടൽക്കാടുകളും 20

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

മത്തിയും വിസ്മൃതിയിലേക്ക്

കേ

രള തീരത്തു നിന്ന് മത്തിയും അപ്രത്യക്ഷമാകുന്നു. കുറഞ്ഞ ചെലവിൽ കിട്ടുന്ന മികച്ച പ�ോഷകാഹാരമായ മത്തി നമ്മുടെ തീരക്കടലിൽ നിന്ന് മറയുന്നതായി പഠനങ്ങൾ പറയുന്നു. ക�ൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക പഠന റിപ്പോർട്ടിലാണ് ആശങ്കയുണർത്തുന്ന ഈ കണ്ടെത്തൽ. സംസ്ഥാനത്തെ ആകെ മത്സ്യ ഉൽപാദനത്തിന്റെ 45 ശതമാനവും മത്തിയായിരുന്നു. തീരക്കടലിൽ ചൂട് അമിതമായി ഉയരുന്നതാണ് ഉൽപാദനം കുറയാൻ കാരണം. 1950 ന് ശേഷമുളള ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ രണ്ടു വർഷം കേരളതീരത്ത് അനുഭവപ്പെട്ടത്. മീൻപിടിത്തരീതിയിൽ വന്ന മാറ്റം, അശാസ്ത്രിയമായ മീൻപിടിക്കൽ, ചെറുമീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് തുടങ്ങിയവയും മത്തിയുടെ കുറവിന് കാരണമായി സൂചിപ്പിക്കുന്നു. ജൈവവളം, ക�ോഴിത്തീറ്റ എന്നിവയുടെ ഉൽപ്പാദനത്തിന് വൻത�ോതിൽ മത്തിയെ പിടിക്കാൻ വ്യാവസായികാടിസ്ഥാനത്തിൽ ആഴക്കടലിൽ അനിയന്ത്രിത മത്സ്യബന്ധനം നടക്കുന്നതും പ്രശ്‌നത്തിന് ആക്കം കൂട്ടുന്നു. തീരക്കടലാകെ ചുട്ടു പ�ൊളളുന്നത�ോടെ ചെറുമീനുകൾ ആഴക്കടലിലേക്ക് ഊളിയിട്ട് മറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആഴത്തിൽ വല വിരിച്ച് മീൻ ക�ോരുന്നതാകട്ടെ മുട്ടക്കൂട്ടങ്ങളുൾപ്പെടെയുളളവയെ നശിപ്പിക്കുന്നതായും ഗവേഷണ പഠനം പറയുന്നു.

പച്ചഞണ്ടുകൾ നാടുവിടുന്നു

രദേശത്തിന്റെ സ്വന്തം എന്നു വിശേഷിപ്പിക്കാവുന്ന ഒരു തീ വിഭവം കൂടെ കളമ�ൊഴിയുന്നു. പച്ചഞണ്ടു കളാണിവ. പ�ൊക്കാളിപ്പാടങ്ങളിൽ നിന്നാണിവ അപ്രത്യക്ഷമാകുന്നത്.

പ�ൊക്കാളി നെല്ലു പ�ോലെ തീരപ്രദേശത്തിന്റെ തനതുല്പന്നമാണ് പച്ചഞണ്ടുകൾ. 250 ഗ്രാം മുതൽ രണ്ടര കില�ോ വരെ ഭാരമുളള ഞണ്ടുകൾ ഇക്കൂട്ടത്തിലുണ്ട്. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിൽ പ�ൊക്കാളിപ്പാടത്തെ പച്ചഞണ്ടിന് ആരാധകരേറെ. അതും ക�ൊച്ചിയിലും പരിസരപ്രദേശങ്ങളായ ചെല്ലാനം, കുമ്പളങ്ങി, വാരാപ്പുഴ, കടമക്കുടി, ക�ോട്ടപ്പളളി, വൈപ്പിൻ, പിഴല തുടങ്ങിയ പ്രദേശങ്ങളിൽ വളരുന്നവയ്ക്ക്. ജീവനുളള ഞണ്ടുകളെയാണ് കയറ്റി അയയ്ക്കുന്നത്. വെളളത്തിൽ നിന്ന് പിടിച്ചെടുക്കുന്ന ഞണ്ട് എട്ടു ദിവസം വരെ വെളളമില്ലാതെ കരയിൽ ജീവിക്കും. അതുക�ൊണ്ടു തന്നെ ഐസിൽ സൂക്ഷിക്കേണ്ടി വരുന്നില്ല. മാംസം കുറഞ്ഞ വാട്ടർ ഞണ്ട്, മാംസളമായ മഡ് ഞണ്ട് എന്നിങ്ങനെ രണ്ടു തരം ഞണ്ടുകളുണ്ട്. ഇതിൽ മഡ് ഞണ്ടിനാണ് ഡിമാന്റ് കൂടുതൽ. ഭാരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഗ്രേഡായി തിരിച്ചാണ് വില നിർണ്ണയം. 350 മുതൽ 550 ഗ്രാം വരെ ഭാരമുളളവ മീഡിയം വിഭാഗത്തിലും 550 മുതൽ 750 വരെ ഭാരമുളളവ ബിഗ് വിഭാഗത്തിലും പെടും. 750 ഗ്രാമിനു മേൽ ഭാരമുളളവ 'എക്സ ‌ ൽ' വിഭാഗമാണ്. ഇവയ്ക്ക് വില കൂടുതലുമാണ്. ഭാരമനുസരിച്ച് 350 രൂപ കഴിഞ്ഞ അഞ്ചു വർഷമായി പച്ചഞണ്ടുകളുടെ എണ്ണത്തിൽ ഗണ്യമായ തകരാറ് സംഭവിക്കുന്നു എന്നത് ശാസ്ത്രല�ോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു.

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

21


യ�പ്പുര

കെ.എസ് ഉദയകുമാർ

www.krishijagran.com

കൃഷിച്ചെലവ് കുറയ്ക്കും നടീൽ യ�ങ്ങൾ

ഴുതു നിരപ്പാക്കി ചെളി കലക്കി പരുവപ്പെടുത്തിയ പാടത്ത് നെല്ല് വിതയ്ക്കാൻ രണ്ട് രീതികളാണ് കർഷകർ സ്വീകരിച്ചു പ�ോരുന്നത്. ഒന്ന് വിതയും മറ്റൊന്ന് നടീലും. കിളിർപ്പിച്ചത�ോ അല്ലാത്തത�ോ ആയ നടീൽ വിത്തുകൾ കൈ ക�ൊണ്ട് പാടത്തേക്ക് വാരി വികറി വിത നടത്തുന്നത് പഴയ രീതി. വിതയ�ങ്ങളുടെ സഹായത്താൽ വരിവരിയായി ഇടയകലം പാലിച്ച് വിത്ത് വിതയ്ക്കുന്നത് യ�വൽകൃത രീതി. എന്നാൽ നെൽകൃഷിയെ സംബന്ധിച്ച് കർഷകർക്ക് ഏറ്റവും കൂടുതൽ പ്രയ�ോജനകരം ഞാറ് നടീൽ തന്നെയാണ്. നെൽകൃഷിയിൽ കൂടുതൽ കഠിനാധ്വാനം വേണ്ട പ്രവൃത്തിയാണ് ഞാറ് നടീൽ. അതിനാൽ യ�വൽകൃത ഞാറുനടീൽ നടപ്പാക്കാനായാൽ നെൽകൃഷിയിലെ ചിലവ് ഒരു പരിധി വരെ കുറയ്ക്കാം. പ്രത്യേകം തയ്യാറാക്കിയ പായ് ഞാറ്റടികളാണ് നടീലിന് ഉപയ�ോഗിക്കുന്നത്.

മനുഷ്യശക്തിയാൽ പ്രവർത്തിപ്പിക്കാവുന്ന ചെറിയ നടീൽ യ�ങ്ങൾ ഉപയ�ോഗിക്കുമ്പോൾ ഒരു കൈ ക�ൊണ്ട് പാടത്ത് കൂടി നടീൽ യന്ത്രം തളളിനീക്കുകയും മറുകൈ ഉപയ�ോഗിച്ച് ലിവറുകളുടെ സഹായത്താൽ പ്രവർത്തനക്ഷമമാകുന്ന യ�വിരലുകൾ ഉപയ�ോഗിച്ചുമാണ് ഞാറ് നടുന്നത്. പ്രത്യേക ട്രേകളിൽ വച്ചിട്ടുളള പായ് ഞാറ്റടിയിൽ നിന്ന് രണ്ടോ, മൂന്നോ നെൽച്ചുവടുകൾ യന്ത്രവിരലുകൾ അടർത്തി മാറ്റി 4 മുതൽ 6 വരികളിലായി നട്ടു നീങ്ങുകയാണ് ഇവിടെ ചെയ്യുന്നത്. ഒരാൾക്ക് ഇരുന്ന് പ്രവർത്തിപ്പിക്കാവുന്ന യ�വൽകൃത നടീൽ യ�ങ്ങൾ പ്രധാനമായും എട്ടു വരികളിലായി ഒരേ സമയം ഞാറ് നട്ട് നീങ്ങുന്നു. ഹൈഡ്രോളിക് സംവിധാനത്തോടെയുളള യാ�ിക-ഞാറു നടീൽ സംവിധാനത്തിന് പാടങ്ങളിലെ അതിർവരമ്പുകൾ മുറിച്ച് കടന്ന് മറ്റു പാടങ്ങളിലേക്ക് എളുപ്പം എത്തുവാൻ കഴിയും. വരമ്പു തിരിച്ച വിശാലമായ പാടങ്ങളിലെ പ്രവർത്തനത്തിന് ഇത് അനുഗ്രഹമാണ്.

പ്രധാന ഭാഗങ്ങൾ എഞ്ചിനും അതിന്റെ അനുബന്ധ ഭാഗങ്ങളായ 22

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

പ്രവർത്തനം

ഗിയർബ�ോക്സ ‌ ്, യന്ത്രചട്ടക്കൂട്, ഷാഫ്റ്റുകൾ, വീലുകൾ എന്നിവയും നടീൽ യ�ത്തിന്റെ ഭാഗങ്ങളായ 'ഞാറ്റടി ട്രേ', യ�വിരലുകൾ, അനുബന്ധ ഷാഫ്റ്റുകൾ എന്നിവ ചേർന്നതാണ് നടീൽ യ�ം.

ഉഴുതു നിരപ്പാക്കിയ പാടത്ത് യ�ം എത്തിച്ചു പ്രവർത്തിപ്പിച്ചു തുടങ്ങിയാൽ യൂണിവേഴ്സ ‌ ൽ ഷാഫ്റ്റുകളുടെയും ചെയിനുകളുടെയും സഹായത്താൽ യാ�ിക ശക്തി വീലുകളിലേക്കും, യ�വിരലുകളിലേക്കും എത്തിക്കാം. ഡ്രൈവർക്ക് സീറ്റിൽ ഇരുന്നു ക�ൊണ്ടു തന്നെ നടീൽ യ�ം മുന്നോട്ടു നീക്കുവാനും യ�വിരലുകളുടെ പ്രവർത്തനം നിരീക്ഷിക്കുവാനും കഴിയും. യ�ം പതിയെ മുന്നോട്ടു നീങ്ങുമ്പോൾ തന്നെ 6 മുതൽ 8 വരെ യ�വിരലുകൾ ഉയർന്നുപ�ൊങ്ങി ഞാറ്റടി ട്രേയിൽ നിന്ന് രണ്ടോ, മൂന്നോ നെൽച്ചെടികൾ അടർത്തി മാറ്റി കൃത്യമായ അകലത്തിലും, ആഴത്തിലേക്കും ചെളിയിലേക്ക് താഴ്ത്തി മുന്നോട്ടു നീങ്ങുന്നു. കൃത്യമായ ഇടയകലവും വരിയകലവും പാലിച്ച് മുന്നോട്ട് നീങ്ങുന്ന യ�വൽകൃത നടീൽ യ�ം ഏകദേശം 25 ജ�ോലിക്കാർ 5 മണിക്കൂർ ക�ൊണ്ട് ചെയ്യുന്ന ജ�ോലി, ഒരു നടീൽ യന്ത്രവും ഓപ്പറേറ്റർ ഉൾപ്പെടെ 3 പേർക്ക് വേഗം ചെയ്ത് തീർക്കാനാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ »» ഉഴവു നടത്തി ചെളി കലക്കി നിരപ്പാക്കിയ പാടങ്ങൽ ഉടൻ തന്നെ ഞാറു നടീൽ യ�ം പ്രവർത്തിപ്പിക്കാൻ പാടില്ല. ചെളി ഉറഞ്ഞ് മണ്ണ് അൽപം കട്ടിയായതിനുശേഷം മാത്രം നടുക. എങ്കിൽ മാത്രമേ നെൽച്ചെടികൾ മണ്ണിൽ ഉറച്ചു നിൽക്കൂ. »» വെളളം അധികം കെട്ടി നിൽക്കുമ്പോൾ യ�ം പ്രവർത്തിപ്പിക്കരുത്. നട്ടു കഴിഞ്ഞ നെൽച്ചെടികളെ ഇളകാൻ ഇത് ഇടവരുത്തും. »» അതിർ വരമ്പുകൾ കൂടുതലായി കടന്നുപ�ോകേണ്ട അവസരങ്ങളിൽ ഹൈഡ്രോളിക് സംവിധാനമുളള നടീൽ യ�ങ്ങളാണ് ഉത്തമം. നെൽകൃഷിയിലെ കളനിയ�ണത്തിന് അനുയ�ോജ്യമായ രീതിയാണ് വരിയകലം പാലിച്ചുളള നടീൽ. കേരളം പ�ോലെ ചെറിയ നെൽവയലുകളുളളിടത്ത് അനുയ�ോജ്യമായ ചെറിയ നടീൽ യ�ങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കേരളത്തിൽ നെൽകൃഷിയുളള എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്ഥിതി ചെയ്യുന്ന കൃഷി അസിസ്റ്റന്റ് എക്സ ‌ ിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിൽ നടീൽ യ�ം കൃഷി വകുപ്പ് തന്നെ വാടകയ്ക്ക് ലഭ്യമാക്കിയിട്ടുളളത് കർഷകർക്ക് അനുഗ്രഹമാണ്. കെ.എൽ.ഡി ബ�ോർഡ്, അഗ്രികൾച്ചറൽ എഞ്ചിനിയറാണ് ലേഖകൻ ഫ�ോൺ: 9447452227 Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

23


സൗഹൃദകൃഷി

സീമ ദിവാകരൻ

ജ�ോയിന്റ് ഡയറക്ടർ കൃഷി വകുപ്പ്‌

www.krishijagran.com

കൃഷിയിടത്തിലെ സുഹൃത്തുക്കൾ പിണ്ണാക്ക് 1-2 കില�ോ ഗ്രാം ട്രൈക്കോഡെർമ ചേർത്ത് വെളളം തളിച്ച് നന്നായി ഇളക്കി തണലത്ത് ഒരടി കനത്തിൽ നിരത്തി ഇടുക. ഈർപ്പമുളള ചാക്കോ തുണിയ�ോ ക�ൊണ്ട് മൂടുക. ഒരാഴ്ച കൂടി മൂടിയിടുക. ട്രൈക്കോഡെർമ വളർത്തിയ ചാണകം സാധാരണ ജൈവവളം ഉപയ�ോഗിക്കുന്ന രീതിയിൽ പ്രയ�ോഗിക്കാം.

ലപ്രദമായ ര�ോഗകീടനിയന്ത്രണം ജൈവകൃഷിയിലെ പ്രധാന വെല്ലുവിളിയാണ്. സൂക്ഷ്മ ജീവികളും (മിത്രകുമിൾ, മിത്ര ബാക്ടീരിയ, മിത്ര വൈറസുകൾ, മിത്ര നിമവിരകൾ) മിത്രകീടങ്ങളും സസ്യസത്തുക്കളും ഉപയ�ോഗിച്ചുളള സസ്യസംരക്ഷണമാണ് പരിസ്ഥിതിക്ക് ഹിതകരം. ഇവ ചെടികൾക്കോ മനുഷ്യർക്കോ ഹാനികരമല്ല. ഈ വിവിധ മാർഗങ്ങൾ നമുക്ക് പരിചയപ്പെടാം.

ബിവേറിയ

ഈ മിത്രകുമിൾ ഒരു ജൈവകീടനാശിനിയാണ്. വേരുതീനിപ്പുഴുവിന്റെ വണ്ട്, വെളളീച്ച, മുഞ്ഞ, ചാഴി, ഇലപ്പേൻ, ഇലതീനിപ്പുഴുക്കൾ എന്നിവയെ നിയന്ത്രിക്കുന്നു. 20 ഗ്രാം ബിവേറിയ ഒരു ലിറ്റർ വെളളത്തിൽ നന്നായി കലക്കി ചെളിച്ച് 10 ഗ്രാം ശർക്കര ചേർത്ത് അതിരാവിലെയ�ോ വൈകിട്ടോ തളിക്കുക. വാഴയുടെ പിണ്ടിപ്പുഴു, മാണപ്പുഴു എന്നിവയ്‌ക്കെതിരെയും ഫലപ്രദം.

സൂക്ഷ്മജീവികൾ കീടര�ോഗ നിയന്ത്രണത്തിന്

സ്യൂഡ�ോമ�ോണസ്: ഈ മിത്ര ബാക്ടീരിയയ്ക്ക് ര�ോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാനും ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും കഴിവുണ്ട്. നെല്ലിന്റെ പ്രധാന ര�ോഗങ്ങളായ പ�ോളര�ോഗം, കുലവാട്ടം, പ�ോളചീയൽ, ബാക്ടീരിയൽ ഇലകരിച്ചിൽ, കുരുമുളകിന്റെ ദ്രുതവാട്ടം, പച്ചക്കറികളിലെ ഇലപ്പുളളി, വാട്ടര�ോഗം, പയറിലെ കരിമ്പിൻകേട് തുടങ്ങിയവ നിയന്ത്രിക്കുന്നു. ചെടികളിലും മണ്ണിലും തളിക്കുന്നതിന് 20 ഗ്രാം സ്യൂഡ�ോമ�ോണസ് ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ (പ�ൊടി രൂപത്തിലുളളത്) ഉപയ�ോഗിക്കാം. 10 ഗ്രാം സ്യൂഡ�ോമ�ോണസ് ഒരു കില�ോ വിത്തിന് എന്ന ത�ോതിൽ വിത്ത് പരിചരണം നടത്താം. സാന്ദ്രത കൂടിയ സ്യൂഡ�ോമ�ോണസ് ലായനിയിൽ (250 ഗ്രാം സ്യൂഡ�ോമ�ോണസ് 750 മില്ലി വെളളത്തിൽ) തൈകൾ 10-15 മിനിട്ട് നേരം മുക്കി വച്ചതിനുശേഷം നട്ടാൽ ചെടികൾക്ക് ര�ോഗപ്രതിര�ോധശേഷി കൂടും.

ലെക്കാനിസീലിയം/വെർട്ടിസീലിയം

വെളളീച്ച, മുഞ്ഞ, ചാഴി, ഇലപ്പേൻ, ശൽക്ക കീടങ്ങൾ, ചുവന്ന മണ്ഡരി ഇവയെ നിയന്ത്രിക്കാൻ ഉപയ�ോഗിക്കാം. നിമവിരകൾക്ക് എതിരെയും ഫലപ്രദം.

മെറ്റാറൈസിയം

വേരുതീനിപ്പുഴു, ചാഴി, പച്ചത്തുളളൻ, മീലിമൂട്ട, ക�ൊമ്പൻ ചെല്ലിയുടെ പുഴു, വാഴയുടെ പിണ്ടിപ്പുഴു എന്നിവയ്‌ക്കെതിരെ ഉപയ�ോഗിക്കാം. 20 ഗ്രാം മെറ്റാറൈസിയം പ�ൊടി ഒരു ലിറ്റർ വെളളത്തിൽ

ട്രൈക്കോഡെർമ

കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെ മൂടുചീയൽ, പച്ചക്കറികളിൽ കാണുന്ന വേരുചീയൽ, വാട്ടര�ോഗം ഇവയ്‌ക്കെതിരെ വളരെ ഫലപ്രദം. ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ര�ോഗപ്രതിര�ോധശേഷി വർദ്ധിപ്പിക്കുന്നതിനുളള കഴിവും ഉണ്ട്.

ഉപയ�ോഗരീതി

90 കില�ോ ചാണകപ്പൊടി, 10 കില�ോഗ്രാം, വേപ്പിൻ 24

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

ചുവന്ന നിറത്തില�ോ കാണപ്പെടുന്ന ചെറുവണ്ടുകൾ, വണ്ടുകളുടെയും അവയുടെ പുഴുക്കളുടെയും ഇഷ്ട ആഹാരം കീടങ്ങളുടെ മുട്ടകളും പുഴുക്കളുമാണ്. മുഞ്ഞയുടെ പ്രധാന ശത്രു.

കലക്കി മണ്ണിലും ചെടികളിലും തളിക്കാം.

ഫ്യൂസേറിയം

പയറിലെ മുഞ്ഞയെ ഫലപ്രദമായി നിയന്ത്രിക്കുന്നു. ബി.റ്റി(ബാസില്ലസ് തുരിഞ്ചിയൻസിസ്) ഡൈപെൽ, ഹാൾട്ട്, ഡെൽഫിൻ എന്നീ പേരുകളിൽ ലഭ്യമായ ഈ മിത്ര ബാക്ടീരിയ പച്ചക്കറികളിലെ ശലഭപ്പുഴുക്കൾ, കായ്, തണ്ടുതുരപ്പൻ പുഴുക്കൾ, ഇല ചുരുട്ടിപ്പുഴുക്കൾ എന്നിവയെ നിയന്ത്രിക്കുന്നു.

ചെഞ്ചാഴികൾ

വിവിധ പച്ചക്കറികളെ ആക്രമിക്കുന്ന ശലഭപ്പുഴുക്കളെ നിയന്ത്രിക്കുവാൻ ഇവ ഉപയ�ോഗിക്കുന്നു. ഇരയെ വിഷം കുത്തി വച്ച് മയക്കിയ ശേഷം സത്ത് ഊറ്റിക്കുടിക്കുന്നു.

ലേസ് വിംഗ് ചാഴികൾ (ക്രൈസ�ോപർല)

മിത്ര വൈറസുകൾ

മുളകിനെയും വഴുതിനയെയും ആക്രമിക്കുന്ന കായ്തുരപ്പനെ നിയന്ത്രിക്കാൻ S.npv എന്ന പേരിലും തക്കാളിയിലെ കായ് തുരപ്പനെ നിയന്ത്രിക്കാൻ HNPV, Heliguard എന്ന പേരിലും മിത്ര വൈറസുകൾ ലഭ്യമാണ്. കീടത്തിന്റെ സാന്നിദ്ധ്യം കണ്ടതിനുശേഷം ചെടികളിൽ ഇവ തളിക്കുക. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ വൈറസുകൾ നശിക്കാതിരിക്കാൻ ഉജാല, ടീന�ോപാൽ എന്നിവ ചേർത്ത് തളിക്കുക.

മുഞ്ഞ, ഇലപ്പേൻ, ജാസിഡുകൾ, വെളളീച്ചകൾ, ശലഭങ്ങളുടെ മുട്ടകൾ എന്നിവ നശിപ്പിക്കാൻ ക്രൈസ�ോപർല എന്ന പ്രാണിയുടെ പുഴുക്കളെ ഉപയ�ോഗിക്കുന്നു.

ട്രൈക്കോഗ്രാമ

കീടങ്ങളുടെ മുട്ടകളെ പരാദീകരിക്കുന്ന ചെറു കടന്നലുകളാണ് ട്രൈക്കോഗ്രാമ. ട്രൈക്കോഗ്രാമ മുട്ടകാർഡുകളാണ് കൃഷിയിടങ്ങളിൽ ഉപയ�ോഗിക്കുന്നത്. നെല്ല് തണ്ടുതുരപ്പനെതിരെ ട്രൈക്കോഗ്രാമ ജാപ്പോണിക്കം മുട്ട കാർഡുകളും നെല്ലിലെ ഓലചുരുട്ടി, വഴുതന, വെണ്ട എന്നിവയിലെ കായ് തണ്ടുതുരപ്പനെതിരെ ട്രൈക്കോഗ്രാമ കില�ോണിസ് മുട്ടകാർഡുകളും ഉപയ�ോഗിക്കുന്നു. ഒരു ഹെക്ടറിലേക്ക് 5 സിസി കാർഡുകൾ വേണ്ടിവരും. ഈ കാർഡുകൾ (1 സിസി/50 സെക്കന്റിൽ) ഇലയുടെ അടിയിൽ ക്ലിപ്പ് ചെയ്താണ് വയ്ക്കുന്നത്. 7-10 ദിവസം കൂടുമ്പോൾ പുതിയ കാർഡ് വച്ചു ക�ൊടുക്കണം.

മിത്രനിമവിരകൾ

കർഷകരുടെ ഇടയിൽ ഇനിയും പ്രചാരം ലഭിച്ചിട്ടില്ലാത്ത ഇവ ഇലതീനിപ്പുഴുക്കൾ തണ്ടുതുരപ്പൻ പുഴുക്കൾ, കായ്തുരപ്പൻ പുഴുക്കൾ, ചിതലുകൾ, ചിത്രകൂടം, ക�ൊമ്പൻചെല്ലിപ്പുഴുക്കൾ, വാഴയിലെ പിണ്ടിപ്പുഴു, മാണപ്പുഴു തുടങ്ങിയവയെ നശിപ്പിക്കുന്നു.

മിത്രകീടങ്ങൾ ചിലന്തി

ബ്രാക്കോൺ

നെൽ വയലുകളിലും പച്ചക്കറിത്തോട്ടങ്ങളിലും ഫലപ്രദമായി കീടങ്ങളെ നിയന്ത്രിക്കുന്നതിന് ചിലന്തികളെ ഉപയ�ോഗിക്കാം. മുഞ്ഞ, പച്ചത്തുളളൻ, ശലഭപ്പുഴുക്കൾ (ഇലതീനിപ്പുഴുക്കൾ, കായ്തുരപ്പൻ, തണ്ടുതുരപ്പൻ, ഇലചുരുട്ടി) എന്നിവയെ തിന്നു നശിപ്പിക്കുന്നു. ഒരു ചിലന്തി ഒരു ദിവസം 5 പുഴുക്കളെ വരെ തിന്നാറുണ്ട്.

കീടങ്ങളെ പുഴുക്കളെ പരാദീകരിക്കുന്നു. തക്കാളി, വെണ്ട, മുളക്, പയർ എന്നിവയിലെ കായ് തുരപ്പൻ പുഴുക്കൾ, തെങ്ങോലപ്പുഴുക്കൾ എന്നിവയ്‌ക്കെതിരെ ഫലപ്രദം.

കില�ോണിസ്

കീടങ്ങളുടെ മുട്ട-പുഴുക്കൾ എന്നിവയെ പരാദീകരിക്കുന്നു. പച്ചക്കറികളിലെ കായ്തുരപ്പൻ പുഴുക്കളെ നശിപ്പിക്കാൻ ഉപയ�ോഗിക്കാം.

സുന്ദരി വണ്ടുകൾ

ചുവപ്പു നിറത്തിൽ കറുത്ത അടയാളമുളളത�ോ

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

25


www.krishijagran.com

കൃഷിയറിവ്

Zn¡v t\m¡n hmg \SWw പ�ോൾസൺ താം

ശേഷം ഇത് റബ്ബർത്തടിയിൽ പുരട്ടുക. ചിതൽ ശല്യം ഉണ്ടാവില്ല. കൂടുതൽ റബ്ബർ പാൽ ലഭിക്കുകയും ചെയ്യും. ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണത്തോട്ടത്തിലും ഇത്‌ നിരീക്ഷിച്ച് ഫലം കണ്ടെത്തിയതാണ്.

ടിഞ്ഞാറു ചക്രവാളത്തിൽ നിന്നും സൂര്യപ്രകാശം തടസ്സം കൂടാതെ ലഭിക്കുന്ന മൺഭിത്തിയിൽ ചാണകം കനത്തിൽ പതിച്ച് അതിൽ വിത്തുകൾ താഴ്ത്തി വയ്ക്കുക. ചാണകം നല്ലതുപ�ോലെ ഉണങ്ങിയാൽ ചാണകത്തോട�ൊപ്പം വിത്തുകൾ മണ്ണിൽ പാകണം. ഈ വിത്തുകളിൽ നിന്നു മുളച്ചു വരുന്ന ചെടി നല്ല വളർച്ചയും ര�ോഗ-കീട പ്രതിര�ോധശേഷിയും ഉൽപാദന ക്ഷമതയും പ്രകടമാക്കുന്നു. ''പ�ോക്കുവെയിലേറ്റാൽ പ�ൊന്നാകും'' എന്ന പഴമ�ൊഴിക്ക് പിൻബലമാണ് ഈ പരീക്ഷണം.

വാഴ നടാം ദിശന�ോക്കി ഭൂഗുരുത്വ ചലനവും പ്രകാശചലനവും ഒരേ ദിശയിലാകുമ്പോൾ വലിയ കുല ലഭിക്കും. അതിന് വാഴക്കന്നിന്റെ പിണ്ടിയുടെ ചായ്വ ‌് പടിഞ്ഞാറേ ഭാഗ േത്തക്കാകണം. ഒപ്പം കിഴക്കു ഭാഗത്തു നിന്ന് സൂര്യപ്രകാശം തടസ്സം കൂടാതെ ലഭ്യമാക്കണം. തെക്കൻ വെയിലിനെ തടയുകയും വേണം. അപ്പോൾ വാഴക്കുലയുടെ ചായ്‌വ് കിഴക്കു ദിശയിലേക്കാവും. കിഴക്കു നിന്നും പടിഞ്ഞാറ�ോട്ട് താങ്ങു കമ്പു സ്ഥാപിച്ച് പടിഞ്ഞാറൻ കാറ്റിന്റെ മർദ്ദത്തെ നേരിടാൻ ഇതുവഴി സാധിക്കും. ഒരു പ്രമുഖ പത്രത്തിൽ വന്ന എന്റെ ഈ നിരീക്ഷണ ഫലം (8.11.76) പിന്നീട് മാസികകളിലും ജേർണലുകളിലും വന്നത് കർഷകർക്കിടയിലെ ഈ നിരീക്ഷണത്തിന്റെ സ്വീകാര്യതയാണ്.

ചുവപ്പിന്റെ പരിരക്ഷ പറിച്ചെടുത്ത സസ്യഭാഗങ്ങൾ ചുവപ്പു പ്രകാശത്തിൽ/ ചുവപ്പു ഗ്ലാസ്സ് ജാറിൽ കൂടുതൽ പുതുമയ�ോടെ നിൽക്കും. നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ എന്റെ ഈ കണ്ടെത്തൽ നമ്പർ 16110 ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 ൽ എറണാകുളം കൃഷി വിജ്ഞാന കേ�ത്തിൽ ഈ വിഷയം അവതരിപ്പിച്ചു. സംസ്ഥാനതല മത്സരത്തിലേക്ക് അർഹത നേടുകയും ചെയ്തു ഈ കണ്ടെത്തൽ.

റബ്ബർ മരത്തിന് ചുവന്ന കുമ്മായം

ഫാം ജേർണലിസ്റ്റാണ് ലേഖകൻ

ചുണ്ണാമ്പു വെളളത്തിൽ നിറം ചുവപ്പാകുന്നതുവരെ അതിൽ പച്ചമഞ്ഞൾ അരച്ചു ചേർക്കുക. അതിനു 26

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


മാതൃക

www.krishijagran.com

tht§cn hgp-X-\- F-hn-sSbpw Xmcw സി.വി ജയദാസ്

നി

യമസഭയിലെ ജൈവപച്ചക്കറികൃഷി നാടിനും നാട്ടാർക്കും മാതൃകയാവുന്നു. നിയമസഭയിലെ ഹരിതക്ലബും, കാർഷിക വിഭാഗവും കൃഷി വകുപ്പിന്റെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്. വഴുതന, കത്തിരി, ചീര, മുളക് എന്നിവയാണ് പച്ചക്കറിത്തോട്ടത്തിൽ ഉൾപ്പെടുത്തിയത്. പച്ചക്കറിത്തോട്ടത്തിലെ പ്രധാന ആകർഷണമാണ് വേങ്ങേരി വഴുതന. ക�ോഴിക്കോട് വേങ്ങേരിയിലെ പ്രാദേശിക ഇനമായ വേങ്ങേരി പാമ്പൻ വഴുതന എന്നും അറിയപ്പെടുന്നു. നല്ല നീർവാർച്ചയുളള, സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലം വേണം കൃഷിക്ക് തെരെഞ്ഞെടുക്കാൻ. സെന്റിന് 2 കി.ഗ്രാം കുമ്മായം ചേർക്കുക. 15 ദിവസം കഴിഞ്ഞ് 60*60 ച.സെ. മീ. അകലത്തിൽ 30 സെ.മീ. താഴ്ചയിൽ കുഴികൾ തയ്യാറാക്കി 2 കില�ോ ജൈവവളം ചേർക്കണം.

ജൈവവളമായ ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച് ചാണകപ്പൊടി, ക�ോഴിവളം, വെർമി കമ്പോസ്റ്റ്, ഇലപ്പൊടി ഏതെങ്കിലുമ�ൊന്ന് മാറി മാറി ഉപയ�ോഗിക്കും. പ്രധാനമായും തണ്ടുതുരപ്പൻ, മണ്ഡരി, പച്ചതുരപ്പൻ എന്നിവയ�ൊക്കെ കണ്ടെങ്കിലും അതെല്ലാം നിയന്ത്രണത്തിലാക്കി. 20 ദിവസത്തില�ൊരിക്കൽ വേപ്പെണ്ണ, കാന്താരി മുളക്, വെളുത്തുളളി മിശ്രിതം എന്നിവ തളിച്ചു. ഇതിന് 10 മില്ലി വേപ്പെണ്ണ, 15 ഗ്രാം കാന്താരി മുളക്, 15 ഗ്രാം വെളുത്തുളളി എന്നിവയിൽ നിന്നെടുത്ത സത്തുമായി ചേർക്കുക. അതിലേക്ക് 900 മില്ലി വെളളം, 100 മില്ലി കഞ്ഞി വെളളം, 5 മില്ലി ബാർ സ�ോപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിനു ശേഷം തളിക്കുക. ക�ോഴിക്കോട് വേങ്ങേരി എന്ന സ്ഥലത്തെ പ്രാദേശിക ഇനമാണ് വേങ്ങേരി വഴുതന, 40 വിത്തിന് 100 രൂപയാണ് വില. കാർഷിക ക�ോളേജിലെ ഹ�ോർട്ടികൾച്ചർ വിഭാഗത്തിന്റെ കണ്ടെത്തൽ പ്രകാരം 44 സെ. മീ. നീളവും, 12.5 സെ.മീറ്രർ ചുറ്റളവുമുളള വഴുതനയാണ് നിലവിലെ റെക്കോർഡ്. എന്നാൽ നിയമസഭയുടെ പരിചരണത്തിൽ അതിലധികം നീളവും ചുറ്റളവുമുളള വഴുതനയാണ് നിലവിലെ റെക്കോർഡ്. എന്നാൽ നിയമസഭയുടെ പരിചരണത്തിൽ അതിലധികം നീളവും ചുറ്റളവുമുളള വഴുതന ലഭിച്ചു. നിയമസഭാ അസിസ്റ്റന്റ് കൃഷി ഓഫീസറായ സി. വിജയദാസിന്റെ നേതൃത്വത്തിൽ അനിൽ കുമാർ, വേലായുധൻ, പ്രദീപ് എന്നിവരുടെ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിൽ. കാർഷിക വിഭാഗത്തിനു വേണ്ട ഉപദേശവും പ്രേരണയും നൽകുന്ന നിയമസഭാ സെക്രട്ടറി ശ്രീ. പി.വി ശാരംഗധരൻ, ജ�ോയിന്റ് സെക്രട്ടറി ശ്രീ. പ്രസന്ന കുമാർ എന്നിവർ താങ്ങും തണലുമായി ഉണ്ടായിരുന്നു.

കുഴിയിൽ ട്രൈക്കോഡെർമ ഉപയ�ോഗിച്ച് സമ്പുഷ്ടീകരിച്ച ചാണകമാണ് അടിവളമായി ചേർത്തത്. 100 കില�ോ ഉണക്ക ചാണകം 10 കില�ോ വേപ്പിൻ പിണ്ണാക്ക് ഒരു കില�ോ ട്രൈക്കോഡെർമയും ചേർത്ത് നനച്ച് രണ്ടാഴ്ച തണലത്തു സൂക്ഷിക്കുക. ഇടയ്ക്ക് ഇളക്കുക. 20 ദിവസത്തിനകം ചെടിക്ക് ഇടാനുളള പരുവത്തിൽ ചാണകം മാറും. വഴുതനത്തൈ 20 സ്യൂഡ�ോമ�ോണസ് ഒരു ലിറ്റർ വെളളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കി വയ്ക്കണം. മൂടു ചീയൽ, ഇലപ്പുളളി ര�ോഗം എന്നിവയ്ക്ക് പ്രതിവിധിയാണിത്. വഴുതിന കൃഷിയിൽ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം ആഫ്രിക്കൻ ഒച്ചുകളായിരുന്നു. ഇതിനെ നിയന്ത്രിക്കാൻ പൂന്തോട്ട പരിപാലകർ നന്നായി ബുദ്ധിമുട്ടി, ആറു മണിക്ക് മുമ്പ് വന്ന് ഒച്ചിനെ പറക്കിയെടുത്തു നശിപ്പിച്ചു കളഞ്ഞു. സ്യൂഡ�ോമ�ോണസ്, ബിവേറിയ എന്നിവ പത്ത് ദിവസത്തില�ൊരിക്കൽ തളിച്ചത് കീടര�ോഗബാധ കുറച്ചു. ഇത് തയ്യാറാക്കാൻ 250 മില്ലി കഞ്ഞിവെളളം, 750 മില്ലി വെളളവുമായി ചേർത്ത് 20 ഗ്രാം സ്യൂഡ�ോമ�ോണസ്, ബ്യൂവേറിയ എന്നിവ നന്നായി കലക്കി ഇലപ്പരപ്പിലും അടിഭാഗത്തും പതിക്കത്തക്കവിധം ഒരു സ്‌പ്രേയർ ഉപയ�ോഗിച്ച് തളിക്കും. പത്തു ദിവസത്തില�ൊരിക്കൽ Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

വേങ്ങേരി വഴുതന പച്ചക്കറിയായി ഉപയ�ോഗിക്കുന്നതിന് ഉപരി തൈകളായി നിയമസഭാ ജീവനക്കാർക്കും, പ�ൊതു ജനങ്ങൾക്കും ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വില്പന നടത്തി. ലേഖകന്റെ ഫ�ോൺ 9349333003 27


മൃഗസംരക്ഷണം/താറാവു വളർത്തൽ

www.krishijagran.com

ഡ�ോ. പി. സെൽവകുമാർ

ക്യാമ്പയിൻ ആഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറ�ോ

hntKm-h Cd-¨n-¯m-dm-hnse kq¸À ÌmÀ

സുലഭമാണ്. ഇവയിൽ വിഗ�ോവയിനം താറാവ് ബ്രോയിലർ ആവശ്യത്തിനും മുട്ടയ്ക്കും തികച്ചും അനുയ�ോജ്യം.

റച്ചിയെന്നു പറഞ്ഞാൽ ഭൂരിപക്ഷം പേർക്കും ചിക്കനാണ് ഓർമ്മയിൽ വരുക. എന്നാൽ ചിക്ക േനക്കാൾ എത്രയ�ോ സ്വാദിഷ്ടമാണ് താറാവിറച്ചി. മലയാളികളെപ്പോലെ തന്നെ വിദേശടൂറിസ്റ്റുകൾക്കും പ്രിയകരമാണ് താറാവിറച്ചി. കേരളത്തിന്റെ തനതായ സ്വാദ് ത�ൊട്ടുണർത്തുന്ന വിഭവങ്ങളിൽ താറാവിറച്ചിക്ക് മുന്തിയ സ്ഥാനമാണുളളത്. ക�ോഴിയിറച്ചി പ�ോലെ ബ്രോയിലർ രീതിയിൽ താറാവിനെ വളർത്താം. മുട്ടയ്ക്കും, ഇറച്ചിയ്ക്കും യ�ോജിച്ച താറാവിനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൽ

വൈറ്റ് പെക്കിൻ, ഐൻസ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉൽപാദിപ്പിച്ചെടുക്കുന്ന സങ്കരയിനം തൂവെളള ഇറച്ചിത്താറാവാണ് വിഗ�ോവസൂപ്പർ എം. ജന്മദേശമായ വിയറ്റ്‌നാമിൽ നിന്നും 1996-ൽ ആണ് വിഗ�ോവ താറാവുകൾ കേരളത്തിൽ എത്തുന്നത്. തൂവെളള നിറം. ദ്രുത വളർച്ചാനിരക്കും മികച്ച തീറ്റ പരിവർത്തന

28

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

ശേഷിയുമുണ്ട്.

വില രണ്ടാഴ്ച കുഞ്ഞുങ്ങൾക്ക് കൃത്രിമ വെളിച്ചവും ചൂടും നൽകുന്ന ബ്രൂഡിംഗ് സംവിധാനം സജ്ജമാക്കണം. മുപ്പത് കുഞ്ഞുങ്ങൾക്ക് 60 വാട്ടിന്റെ ഒരു ഇലക്ട്രിക് ബൾബ് എന്ന രീതിയിൽ കൃത്രിമചൂട് നൽകണം. ആദ്യത്തെ രണ്ടു മുതൽ മൂന്നാഴ്ച വരെ സ്റ്റാർട്ടർ തീറ്റ നൽകണം. തീറ്റ ഏഴും എട്ടും തവണകളിലായി പേപ്പർ വിരിയില�ോ, ഫീഡർ പാത്രത്തില�ോ നൽകുക. അഞ്ചു ദിവസം പ്രായമായ താറാവു കുഞ്ഞുങ്ങൾക്ക് 15 ഗ്രാം സ്റ്റാർട്ടർ തീറ്റ എന്ന ത�ോതിൽ നൽകാം. തീറ്റ വെളളത്തിൽ നനച്ചു നൽകുന്നത് ശ്വാസതടസ്സം ഒഴിവാക്കാൻ സഹായിക്കും. മൂന്നാഴ്ചവരെ വെളളം ആവശ്യത്തിനു മാത്രം നൽകുക. ആഴം കുറഞ്ഞ പരന്ന പാത്രത്തിൽ തല നനയ്ക്കാൻ വേണ്ടി മാത്രം അധികവെളളം ക�ൊടുത്താൽ മതി. അതല്ലെങ്കിൽ നേത്ര ര�ോഗത്തിന് ഇടയാകും. എട്ടാഴ്ച പ്രായമാകുമ്പോൾ ആൺതാറാവുകൾ ഏകദേശം 2.85 കി.ഗ്രാം തൂക്കമുണ്ടാകും. പെൺതാറാവ് പ്രതിവർഷം 16-180 മുട്ട വരെ ഇടും.

വിരിഞ്ഞ് ഒന്നരമാസം ക�ൊണ്ട് 3 കില�ോ തീറ്റ തിന്നുകയും 2.5 കില�ോ ശരീരഭാരം വയ്ക്കുകയും ചെയ്യും. ര�ോഗപ്രതിര�ോധശേഷിയുളള ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയ�ോജ്യമാണ്.

പ്ര േത്യകതകൾ ര�ോഗപ്രതിര�ോധശേഷി സാധാരണ താറാവുകളെക്കാൾ കൂടുതലാണ്. വാത്തയ�ോട�ൊപ്പം വളർച്ച വയ്ക്കാൻ കഴിയുന്ന ഇവയ്ക്ക് രണ്ടുമാസം ക�ൊണ്ട് 2.5 കില�ോ ശരീരഭാരം വയ്ക്കും. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങാൻ കഴിയുന്നതിനാലും തൂവെളള നിറമായതിനാലും ഇവയെ അലങ്കാര പക്ഷിയായും ഉപയ�ോഗിക്കാം. ശത്രുക്കളെ കൂട്ടത്തോടെ എതിർക്കാൻ കഴിവുണ്ട്. മറ്റു താറാവിനങ്ങളെപ്പോലെ നീന്തിത്തുടിക്കാൻ വലിയ തടാകങ്ങള�ോ, ജലാശയങ്ങള�ോ ആവശ്യമില്ല, പകരം കണ്ണുകൾ നനയ്ക്കാൻ വേണ്ട സൗകര്യം മതി. കേരളത്തിലെ കാലാവസ്ഥയ്ക്ക് തീർത്തും ഇണങ്ങും.

വിഗ�ോവ കുഞ്ഞുങ്ങൾക്ക്: ബംഗളുരുവിലെ സെൻട്രൽ പൗൾട്രി ഡവലപ്പ്‌മെന്റ് ഓർഗനൈസേഷൻ & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കുഞ്ഞുങ്ങൾ ലഭ്യമാണ്. മുൻകൂർ ബുക്കിങും ട്രെയിനിൽ എത്തിച്ചുക�ൊടുക്കാനും സൗകര്യങ്ങൾക്ക് ഫ�ോൺ: 080-28466238

പരിപാലനം വിഗ�ോവ കുഞ്ഞുങ്ങൾ ഒരു ദിവസം പ്രായത്തിൽ വിപണിയിൽ ലഭ്യമാണ്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് 70 രൂപയാണ്

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

താറാവ് ഫാം, നിരണം - 0469 2711898

29


www.krishijagran.com

കർഷക സഹായി

DZym\Irjn hnI-k-\-¯n\v ka-{K-]-²-Xn-IÄ സംസ്ഥാന ഹ�ോർട്ടിക്കൾച്ചർ മിഷൻ നടപ്പാക്കുന്ന വിവിധകർഷക സഹായ പദ്ധതികളറിയാം വിഷ്ണു എസ്.പി കൃഷി ആഫീസർ എഫ്.ഐ.ബി

30

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

സംരക്ഷിതകൃഷി

സ്ഥലത്തേക്ക് മലയ�ോരപ്രദേശങ്ങളിൽ ഹെക്ടർ ഒന്നിന് 18400/- രൂപയും, ട്യൂബുലാർ തണൽ വല സ്ഥാപിക്കുന്നതിന് ഒരു ഗുണഭ�ോക്താവിന് പരമാവധി 4000 ച:മീറ്ററിന് സമതലപ്രദേശങ്ങളിൽ ച:മീറ്ററിന് 355/- രൂപയും മലയ�ോരപ്രദേശങ്ങളിൽ 408/- രൂപയും, പ�ോളിഹൗസിൽ കൃഷിചെയ്യുന്ന മൂല്യം കൂടിയ പച്ചക്കറി നടീൽ വസ്തുക്കളുടെ ചെലവിനും കൃഷിക്കുമായി ച:മീറ്ററിന് 70/- രൂപയും, ഓർക്കിഡ്, ആന്തൂറിയം മുതലായവയ്ക്ക് 305/- രൂപയും റ�ോസ്, ലില്ലി എന്നിവയ്ക്ക് 213/- രൂപയും ലഭിക്കും. ഒരു ഗുണഭ�ോക്താവിന് പരമാവധി 4000 ചതുരശ്ര മീറ്ററിന് ധനസഹായം നൽകുന്നു.

സംരക്ഷിതകൃഷി എന്ന ഘടകത്തിൽ ഉൾപ്പെടുത്തി ഫാൻ ആന്റ് പാട് സിസ്റ്റം ഉപയ�ോഗിച്ച് ഗ്രീൻഹൗസ് സ്ഥാപിക്കുന്നതിന് ഒരു ഗുണഭ�ോക്താവിന് പരമാവധി 4000 ച:മീറ്ററിന് സമതലപ്രദേശങ്ങളിൽ ച:മീറ്ററിന് 825/- രൂപയും, മലയ�ോരപ്രദേശങ്ങളിൽ 949 രൂപയും, നാച്യുറലി വെന്റിലേറ്റഡ് ട്യൂബുലാർ സ്ട്രക്ച്ചർ സ്ഥാപിക്കുന്നതിന് ഒരു ഗുണഭ�ോക്താവിന് പരമാവധി 4000 ച:മീറ്ററിന് സമതലപ്രദേശങ്ങളിൽ 530/രൂപയും, മലയ�ോരപ്രദേശങ്ങളിൽ 610/ രൂപയും പ്ലാസ്റ്റിക് പുതയിടീലിന് ഒരു ഗുണഭ�ോക്താവിന് പരമാവധി 2 ഹെക്ടർ

ഉദ്യാനകൃഷി മേഖലയിൽ യ�വൽക്കരണം 20 ബി.എച്ച്. പി വരെയുളള ട്രാക്ടറുകൾക്ക് 1 ലക്ഷം രൂപയും, ബി.എച്ച്.പിയ്ക്ക് താഴെയുളള പവ്വർ ടില്ലറുകൾക്ക് യൂണിറ്റൊന്നിന് 50,000/ രൂപയും, 8 ബി.എച്ച്.പിയ്ക്ക് മുകളിലുളള പവ്വർ ടില്ലറുകൾക്ക് 75,000/- രൂപയും സ്വയം പ്രവർത്തിക്കുന്ന (സെൽഫ് പ്രൊപ്പെൽഡ്) ഹ�ോർട്ടിക്കൾച്ചർ യന്ത്രങ്ങളായ വീഡ് കട്ടർ, ഫ്രൂട്ട് പ്ലക്കർ, ഫ്രൂട്ട് ഹാർവെസ്റ്റർ, ട്രീ പ്രൂണർ എന്നിവയ്ക്ക് 1.25 ലക്ഷം രൂപയും, മാനുവൽ സ്‌പ്രേയറുകൾക്ക് (കാലുക�ൊണ്ട് പ്രവർത്തിപ്പിക്കുന്നവ/നാപ്സ ‌ ാക്) യൂണിറ്റൊന്നിന് 600 രൂപയും, 8-12 ലിറ്റർ വരെ സംഭരണശേഷിയുളള പവ്വർ നാപ്സ ‌ ാക് സ്‌പ്രേയറിന് 3100/- രൂപയും, 12-16 ലിറ്റർ വരെ സംഭരണശേഷിയുളള പവ്വർ നാപ്സ ‌ ാക് സ്‌പ്രേയറിന് 3800/- രൂപയും, 16 ലിറ്ററിൽ കൂടുതൽ സംഭരണശേഷിയുളള പവ്വർ നാപ്സ ‌ ാക് സ്‌പ്രേയറുകൾക്ക് യൂണിറ്റൊന്നിന് 10000/ രൂപയുംവിളക്കുകെണികൾക്ക് യൂണിറ്റൊന്നിന് 1400/- രൂപയും ധനസഹായം നൽകുന്നു. യ�ങ്ങൾക്കുളള ധനസഹായം പട്ടികജാതി/ പട്ടികവർഗ്ഗ/ചെറുകിട/നാമമാത്ര കർഷകർ/ സ്ത്രീകൾക്കാണ് നൽകുന്നത്.

ജൈവകൃഷി ക്ലസ്റ്റർ അടിസ്ഥാനത്തിൽ സർട്ടിഫിക്കേഷന�ോടുകൂടിയ ജൈവകൃഷി നടപ്പാക്കുന്നതിന് ഹെക്ടർ ഒന്നിന് 3000/രൂപയും, മൂന്നാം വർഷത്തെ ജൈവ സർട്ടിഫിക്കേഷന് യൂണിറ്റൊന്നിന് 2 ലക്ഷം രൂപയും ധനസഹായം നൽകുന്നു. 50 ഹെക്ടർ സ്ഥലം ഒരു യൂണിറ്റായി കണക്കാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ, നല്ല കൃഷിമുറകൾ ഉപയ�ോഗിച്ചുളള കൃഷിക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിനായി ഹെക്ടറ�ൊന്നിന് 5000 രൂപ ധനസഹായം നൽകുന്നു. Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

31


www.krishijagran.com

കർഷക സഹായം

ജലസ്രോതസുകളുടെ നിർമ്മാണം

സ്ഥലത്ത് പുനരുദ്ധാരണം നടത്തുന്നതിനാണ് ധനസഹായം നൽകുന്നത്.

സമതല പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി ടാങ്ക്/ കുളം/ജലസംഭരണികൾ നിർമ്മിക്കുന്നതിന് യൂണിറ്റൊന്നിന് 20 ലക്ഷം രൂപയും, മലയ�ോര പ്രദേശങ്ങളിൽ 25 ലക്ഷം രൂപയും ധനസഹായം നൽകുന്നു. 10 ഹെക്ടർ സ്ഥലത്തെ ജലസേചനത്തിനായാണ് ഈ തുക നൽകുന്നത്.

ചെറുകിട നഴ്സ ‌ റികൾക്ക് സഹായം (1 ഹെക്ടർ) സ്വകാര്യമേഖലയിലും പ�ൊതു മേഖലയിലും ചെറുകിട നഴ്സ ‌ റികൾ സ്ഥാപിക്കാൻ സഹായം ലഭിക്കും. സ്വകാര്യമേഖലയിൽ ഒരു യൂണിറ്റിന് മ�ൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനമായ 7.5 ലക്ഷം രൂപയും പ�ൊതുമേഖലയിൽ 100 ശതമാനമായ 15 ലക്ഷം രൂപയും ധനസഹായം നൽകും. ദീർഘകാല ഫലവൃക്ഷവിളകൾ/ വൃക്ഷസുഗന്ധവിളകൾ/ ത�ോട്ട വിളകൾ/ സുഗന്ധതൈലവിളകൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന 50000 തൈകൾ എങ്കിലും ഒരു ഹെക്ടറിൽ നിന്നും പ്രതിവർഷം ഈ നഴ്സ ‌ റികളിൽ ഉൽപാദിപ്പിക്കണം. ഇത് പ്രോജക്റ്റ് അധിഷ്ഠിതമായിട്ടാണ് നടപ്പിലാക്കുന്നത്.

കൂടാതെ, വ്യക്തിഗത ജലസംഭരണികൾ യൂണിറ്റൊന്നിന് 75000/- രൂപയും മലയ�ോരപ്രദേശങ്ങളിൽ 90000/- രൂപയും ധനസഹായം ചെയ്യുന്നു.

കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണം കുരുമുളകിന്റെ ഉൽപാദനക്ഷമത കുറഞ്ഞതും ര�ോഗബാധിതവുമായ വളളികൾ വെട്ടി മാറ്റി പകരം അത്യുൽപാദന ശേഷിയുളള പുതിയ തൈകൾ നട്ടു പിടിപ്പിച്ച് ശാസ്ത്രീയമായ കൃഷിരീതികൾ ആവിഷ്‌ക്കരിക്കുന്നതിന് ധനസഹായം നൽകുന്നു. ഹെക്ടറ�ൊന്നിന് മ�ൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനമായ 20,000 രൂപ ധനസഹായമായി നൽകുന്നു. ഒരു ഗുണഭ�ോക്താവിന് പരമാവധി രണ്ട് ഹെക്ടർ

ഹ�ോർട്ടിക്കൾച്ചർ മിഷൻ പദ്ധതികള�ൊക്കെ കൃഷിഭവനുകൾ വഴിയാണ് നടപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 0471-2330857 32

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

റിപ്പോർട്ട്

സംസ്ഥാനതല തീറ്റപ്പുൽ ദിനാചരണം

ഗ്രാ

ക്ഷീര�ോൽപാദനം എങ്ങനെ സാദ്ധ്യമാക്കാം. ആധുനിക രീതിയിൽ തീറ്റപ്പുൽ പരിചരണം, സംഭരണ-സംസ്‌ക്കരണം, തീറ്റപ്പുൽ വ്യാപന പദ്ധതികൾ എന്നീ വിഷയങ്ങളിൽ ചർച്ചകളും പ്രദർശനവും നടന്നു. പട്ടണക്കാട് പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് പ്രോഡക്ട് ഫെസിലിറ്റേഷൻ സെന്റർ പാലിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ തത്സമയ നിർമ്മാണ പ്രദർശനവും നടത്തി. പ്രകൃതിദത്ത പുല്ലിനങ്ങൾ, പാരമ്പര്യേതര കാലിത്തീറ്റകൾ, ഔഷധസസ്യങ്ങൾ, ജന്മനക്ഷത്ര വൃക്ഷങ്ങൾ വിവിധയിനം തീറ്റപ്പുല്ലുകൾ, അസ�ോള, വിവിധ യന്ത്രങ്ങൾ തുടങ്ങിയവയുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശ്രീ. എബ്രഹാം ജ�ോസഫ്, ജ�ോയിന്റ് ഡയറക്ടർമാരായ ബിജി വി. ഈശ�ോ, ഐസക് തയ്യിൽ, ഡപ്യൂട്ടി ഡയറക്ടർ കെ.ജി ശ്രീലത, പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് വത്സല തമ്പി തുടങ്ങിയവർ നേതൃത്വം നൽകി. കൃഷിജാഗരൻ മാസികയെ പ്രതിനിധീകരിച്ച് മാസികയുടെ ആലപ്പുഴ ജില്ലാ ക�ോ ഓർഡിനേറ്റർ കെ.ബി. ബൈന്ദ പങ്കെടുത്തു

മീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്ന ക്ഷീരമേഖലയുടെ പുര�ോഗതിയിൽ തീറ്റപ്പുൽകൃഷിയുടെ പ്രാധാന്യം കർഷകരിൽ എത്തിക്കുക, കൂടുതൽ പ്രദേശങ്ങളിൽ തീറ്റപ്പുൽ കൃഷി വ്യാപിപ്പിച്ച് ഭൂസംരക്ഷണവും പ്രകൃതി ഭംഗിയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള�ോടെ ക്ഷീരവികസന വകുപ്പ് സംസ്ഥാന തല തീറ്റപ്പുൽ ദിനാചരണം നടത്തി. നവംബർ 14 ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലയിലെ വയലാർ പുതിയകാവ് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മ�ി ശ്രീ. പി.തില�ോത്തമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യ�ോഗത്തിൽ ക്ഷീരവികസന വകുപ്പ് മ�ി അഡ്വ. കെ.രാജു ദിനാചരണം ഉദ്ഘാടനം ചെയ്തു. കെ.സി വേണുഗ�ോപാൽ എം.പി, എ.എം ആരിഫ് എം.എൽ.എ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മിൽമ ചെയർമാൻമാർ, ക്ഷീരസംഘം ഭാരവാഹികൾ, വകുപ്പ് മേധാവികൾ, സാങ്കേതിക വിദഗ്ധർ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള കർഷകർ തുടങ്ങിയവർ സംബന്ധിച്ചു. തീറ്റപ്പുൽകൃഷിയിൽ വിജയഗാഥകൾ രചിച്ച കർഷകർ അനുഭവങ്ങൾ പങ്കു വച്ചു. തീറ്റപ്പുൽകൃഷിയിലൂടെ ലാഭകരമായ

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

എ.എൻ ത�ോമസ്‌

33


സ്ത്രീ ശാക്തീകരണം

www.krishijagran.com

Xoä-¸pÂIrjn-bnse

s]¬I-cp¯v

കേ

സുസ്മിത.എൽ ക്ഷീരകർഷകർ കൂടിയായ 10 അംഗങ്ങളും വ്യവസായികാടിസ്ഥാനത്തിൽ തീറ്റപ്പുൽകൃഷി ചെയ്യുന്നതിനുള്ള നിലം ഒരുക്കൽ, പുൽക്കട തയ്യാറാക്കൽ, നടീൽരീതികൾ, വളപ്രയ�ോഗം, ജലസേചനം, വിളവെടുപ്പ്, വിപണനം തുടങ്ങിയ എല്ലാ കാര്യങ്ങളിലും പരിശീലനം നേടി. ആര്യാടു ക്ഷീരവികസന ഓഫീസിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ ഒരേക്കർ സ്ഥലത്ത് പുൽകൃഷി ആരംഭിച്ചു. ആലപ്പുഴയ്ക്കും തങ്ങൾക്കും അപരിചിതമായിരുന്ന വ്യവസായികാടിസ്ഥാനത്തിലുള്ള പുൽകൃഷിയിലേക്ക് ഇറങ്ങുമ്പോൾ പുല്ലിനും പ�ൊന്നുവില ലഭിക്കുമെന്ന് ഈ വീട്ടമ്മമാർ സ്വപ്നത്തിൽ പ�ോലും കരുതിയില്ല.

രളത്തിലെ ക്ഷീരമേഖല നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് തീറ്റപ്പുല്ലിന്റെ ദൗർലഭ്യം. കാലിതീറ്റയ്ക്കായി കൂടുതൽ പണം മുടക്കേണ്ടിവരുന്നതിനാൽ കാര്യമായ ലാഭം നേടാൻ സാധിക്കുന്നില്ല എന്ന പരിദേവനവുമായി കഴിയുന്നു ക്ഷീരകർഷകർ. അവർക്ക് ആശ്വാസവും പ്രച�ോദനവും നൽകി തീറ്റപ്പുൽകൃഷിയിലൂടെ കൈനിറയെ പണവുമായി വിജയഗാഥ രചിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്കിലെ പാതിരപ്പള്ളി നിവാസികളായ ഒരു കൂട്ടം വനിതകൾ.

ക്ഷീരവികസനവകുപ്പ് തീറ്റപ്പുൽകൃഷിവികസനത്തിനായി നടപ്പാക്കിയ 'ഗ�ോപാലിക പദ്ധതി' ആരംഭിച്ചപ്പോൾ ആര്യാടുബ്ലോക്കിൽ സധൈര്യം മുന്നിട്ടിറങ്ങിയത് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഗ�ോശ്രീ വനിതാ സ്വാശ്രയഗ്രൂപ്പായിരുന്നു.

തങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമുള്ള സാമ്പത്തിക നേട്ടം ആദ്യവർഷം തന്നെ ലഭിച്ചത് തുടർന്ന് നാല് ഏക്കർ സ്ഥലത്തേക്ക് പുൽകൃഷി വ്യാപിപ്പിക്കാൻ ഇവർക്ക് പ്രച�ോദനമായി. സ്വന്തം പ്രയത്ന ‌ ത്തിന് അർഹമായ പ്രതിഫലം ലഭിക്കുമെന്നആത്മ 34

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

ഒരു ത�ൊഴിലാളി പുൽകൃഷി സ്വീകരിച്ച് വിജയിച്ചതിന്റെ ആത്മഹർഷത്തിലാണ്. മികച്ച പുൽത്തോട്ടത്തിനുളള സംസ്ഥാനതല അവാർഡ് നേടിയതിന്റെ ആത്മാഭിമാനവും ഇവരിൽ ദൃശ്യമാണ്. ഈ വനിതാ കൂട്ടായ്മയുടെ വിജയമാതൃക പിൻതുടർന്ന് ഇന്ന് ജില്ലയിലെമ്പാടും ധാരാളം പേർ പുൽകൃഷി ചെയ്യാൻ തുടങ്ങി എന്നത് ഈ പദ്ധതിയുടെ മഹത് വിജയവും തദ്വാരാതീറ്റപ്പുൽ കൃഷി വികസനത്തിൽ ജില്ലയിലുണ്ടായ വളർച്ചയും വിളംബരം ചെയ്യുന്നു.

വിശ്വാസം ഇവർക്ക് സ്വായത്തമായി. ക്ഷീരവികസനവകുപ്പിന്റെ തീറ്റപ്പുൽ വികസന പദ്ധതിക്ക് ആര്യാട് ബ്ലോക്കിലെ 18 ഹെക്ടർ സ്ഥലത്തേക്കും ആവശ്യമായ പുൽക്കട വിതരണം ചെയ്ത് ഇവർ ഈ മേഖലയിൽ ചുവടു വയ്പും നടത്തി. ഇന്ന് ജില്ലയിലെ പല ബ്ലോക്കുകൾക്കും ആവശ്യത്തിന് പുൽക്കട നൽകുന്നത് വിതരണം നടത്തുന്നത് ഈ വനിതാ സാശ്ര്വയസംഘമാണ്. പഞ്ചായത്തു പ്രദേശത്തെ മൂന്നു സംഘങ്ങൾ വഴി ദിവസവും തീറ്റപുല്ല് വിറ്റ് സ്ഥിരവരുമാനവും നേടുന്നു. സ്വന്തമായി കൂടുതൽ സ്ഥലം ഇല്ലാത്ത ക്ഷീരകർഷകർക്ക് ഇതു വഴി ദിവസവും തീറ്റപ്പുല്ല് ലഭിക്കുന്നു എന്നത് ആശ്വാസകരമായ കാര്യമാണ്.

വനിതാസംരംഭം എന്ന നിലയിൽ ആരംഭിച്ച 'ഗ�ോപാലിക പദ്ധതി' ഇന്ന് സംസ്ഥാന മ�ൊട്ടാകെ തീറ്റപ്പുൽ ലഭ്യത വർദ്ധിപ്പിച്ചു എന്നതിനപ്പുറം കാലിവളർത്തലിലൂടെ സ്വാശ്രയത്വം നേടാൻ ധാരാളം വനിതകൾക്ക് വഴിയ�ൊരുക്കുകയും ചെയ്തു.

സംഘാംഗങ്ങളായ ശ്രീകുമാരി, മായ, മിനി, സിന്ധു, രാധ, വിജയ, രാജേശ്വരി, രാജി, ശ്രീജ, കനക തുടങ്ങിയവർ സ്ഥിരവരുമാനമുള്ള Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

പട്ടണക്കാട് ക്ഷീരവികസന ഓഫീസറാണ് ലേഖിക ഫ�ോൺ : 9446589413 35


മത്സ്യം വളർത്തൽ

www.krishijagran.com

aÕyIrjn¡pw Hcp Ie­À ബാലൻ മാവേലി, അസി.ഡയറക്ടർ (റിട്ട) ഫിഷറീസ് വകുപ്പ്‌

മത്സ്യകുഞ്ഞു നിക്ഷേപം

മയബന്ധിതമായും കൃത്യമായും ചെയ്യേണ്ട സംരംഭമാണ് മത്സ്യകൃഷി. ഇതിന് ആദി മധ്യാന്തങ്ങളുണ്ട്, കാലക്രമമുണ്ട്, മുൻഗണനാക്രമങ്ങളും ചിട്ടയും ഉണ്ട്. എങ്കിലേ മത്സ്യകൃഷി വിജയിക്കുകയുളളൂ; ലാഭകരമാകുകയുളളൂ.

മത്സ്യകൃഷി തുടങ്ങിയശേഷം (തുടർച്ച) »» ഫാം മാനേജ്മ‌ െന്റ് (Farm Management) »» ജലപരിപാലനം (Water Management) »» പ്ലവകത്വരണവും, കൈത്തീറ്റ നൽകലും(Plankton boosting and Feeding). 1. വളർച്ചാപരിശ�ോധനയും, അതിജീവനനിരക്കും ര�ോഗപരിശ�ോധനയും. 2. ജൈവവളപ്രയ�ോഗം 3. തിരിവു പിടിത്തവും പുതിയ മത്സ്യശിശു നിക്ഷേപവും 4. വിപണി പഠനം 5. മ ത് സ്യ വ ി പ ണ ന - മ ത് സ്യ ബ ന്ധ ന ത�ാവിഷ്‌ക്കരണം 6. വിളവെടുപ്പും വിപണനവും. 7. മുന്നൊരുക്കം പ്രധാനം

ഇതിന് നമുക്ക് ഒരു മത്സ്യകൃഷി കലണ്ടർ തയ്യാറാക്കാം. A. മത്സ്യകൃഷി തുടങ്ങുന്നതിനു മുമ്പായി ചെയ്യേണ്ട പ്രവൃത്തികൾ (മുന്നൊരുക്കങ്ങൾ) B.മത്സ്യകൃഷി തുടങ്ങിയ ശേഷം ചെയ്യേണ്ടവ ഇങ്ങനെ രണ്ടായി തിരിക്കാം.

മുന്നൊരുക്കങ്ങൾ 1. മത്സ്യകൃഷിക്ക് സന്നദ്ധനാണ�ോ എന്ന് സ്വയം വിലയിരുത്തൽ; 2. മത്സ്യകൃഷിയെപ്പറ്റി അറിവു സമ്പാദിക്കൽ ചെയ്യേണ്ട രീതികൾ, സാങ്കേതിക സാമ്പത്തിക വശങ്ങൾ, വിപണന തന്ത്രങ്ങൾ ഇവയെപ്പറ്റിയെല്ലാം സാമാന്യ അറിവു വേണം. 3. ഏതുതരം മത്സ്യമാണ് കൃഷിചെയ്യാൻ പ�ോകുന്നതെന്ന തീരുമാനം; 4. പഴയ (നിലവിലുളള) കുളം ഒരുക്കലും അനുബന്ധജ�ോലികളും; പുതിയതാണെങ്കിൽ; സ്ഥലം തിരഞ്ഞെടുക്കലും കുളം കുഴിക്കലും. 5. മത്സ്യകൃഷി- തുടക്കം

മത്സ്യകൃഷിക്ക് മുന്നോടിയായി വെളളം വറ്റിക്കൽ, ചേറുക�ോരൽ, കള സസ്യ-മത്സ്യ നിർമ്മാർജ്ജനം, തൂമ്പ് ഉറപ്പിക്കൽ, വരമ്പ് ബലപ്പെടുത്തൽ/വീതി കൂട്ടൽ മുതലായി പ്രധാന കാർഷികേതര പ്രവർത്തനങ്ങൾ ചെയ്തിരിക്കണം. നിലം ഉഴുതുമരിക്കുക, കളപറിക്കുക, നിരപ്പാക്കുക, വരമ്പു കെട്ടുക/വെട്ടുക മുതലായ വയൽ ഒരുക്കങ്ങൾ നെൽകൃഷിക്ക് എത്രത്തോളം പ്രധാനപ്പെട്ടത�ോ അതുപ�ോലെ തന്നെ കുളം ഒരിക്കലും അനുബന്ധ പ്രവർത്തനങ്ങളും ആദായം കിട്ടാനും വിളവു കൂടാനും സുഗമമായ മത്സ്യവളർച്ചയ്ക്കും 36

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

അത്യന്താപേക്ഷിതവും പ്രധാപ്പെട്ടതുമാണ്.

ജലപരിപാലനം അത്യന്താപേക്ഷിതം

പുതിയ കുളം നിർമ്മിക്കുന്നതിന് മുമ്പ്, ജലലഭ്യത, മത്സ്യകൃഷി ഫാം/കുളം നിർമ്മിക്കുന്നതിനുളള അനുയ�ോജ്യഘടകങ്ങളുളള സ്ഥലം തെരെഞ്ഞെ ടുക്കുകയും അതിനു മുമ്പ് മണ്ണ്/ജലപരിശ�ോധന നടത്തി അനുയ�ോജ്യമായ അമ്ല-ക്ഷാരത ഉറപ്പു വരുത്തണം. മാർച്ച-ഏപ്രിൽ മാസം വേണം കുളത്തിന്റെ നിർമിതി. 1-1/2 മീറ്റർ വെളളം അപ്പോൾ കാണണം. കള സസ്യ/മത്സ്യകൃഷി തുടങ്ങാവൂ.

പ്ലവകവളർച്ചയ്ക്കായി ചാണകം ചണ ചാക്കിൽകെട്ടി കുളത്തിൽ ഇടുക. (കുറ്റിയിൽ കെട്ടി) വളം ചെയ്ത കുളമായാലും അനുവദനീയമായ അളവിൽ കൈത്തീറ്റയും ദിവസേന നൽകുക. കൃത്യസമയത്ത് നിശ്ചിത സ്ഥലത്തു തന്നെ. ''ഫാക്ടറി തീറ്റ ലഭ്യമെങ്കിൽ പ�ോഷകക്കുറവും വിലക്കുറവും ആയിരിക്കണം. തരി/പ�ൊടി രൂപത്തിൽ ലഭ്യമായ സ്റ്റാർട്ടർ തുടക്കത്തീറ്റയായുംത തിരിരൂപത്തിലുളളത് ഗ്രോവറായും നൽകാം. ഹ�ോർമ�ോൺ തീറ്റ അരുത്. ഇല്ലെങ്കിൽ ഒരു നിർമിത തീറ്റ ഉണ്ടാക്കുവാൻ പഠിക്കുക.

പായൽ, ആമ്പൽ, താമര മറ്റു ജലസസ്യങ്ങൾഎല്ലാം തന്നെ ഉന്മൂലനം ചെയ്യണം. ഊപ്പമീൻ, പരൽ, മാനത്തുകണ്ണി മുതലായ കളസസ്യങ്ങൾ (weed fishes), വരാൽ, കാരി-കൂരി, പളളത്തി, കരട്ടി, ക�ോല മുതലായ ബുഭുക്ഷുക്കൾ (Pedators) എന്നിവ എല്ലാം; വ്ള‌ ാങ്ക്, ഞണ്ട്, നീർക്കോലി, ആമ മുതലായവയും നിർമാർജ്ജനം ചെയ്യണം.

ജലപരിശ�ോധന, ജലപരിപാലനം, പ്ലവകസാന്ദ്രത, വളർച്ച/അതിജീവനനിരക്ക്, ര�ോഗപരിശ�ോധനകൾ കൃത്യമായി നടത്തുക. കറിവയ്ക്കാൻ പരുവമായാൽ തിരിവു പിടിത്തം നടത്തുക. തുടർ കൃഷി ഉദ്ദേശിക്കുന്നെങ്കിൽ പിടിച്ചെടുത്ത മത്സ്യത്തിന്റെ 3-4 ഇരട്ടി എണ്ണം 10-12 സെ.മീ. വലിപ്പമുളളവയെ നിക്ഷേപിക്കുക. അല്ലെങ്കിൽ വിപണന തന്ത്രവും മത്സ്യബന്ധന രീതിയും ഉറപ്പിച്ച് ഒരുമിച്ച് പിടിക്കാം.

ഇത് ആര�ോഗ്യകരവും സ്വതന്ത്രവും അത്ഭുതകര വുമായ മത്സ്യവളർച്ചയ്ക്ക് വഴി ഒരുക്കുന്നു. ഏതു മത്സ്യമാണ് കൃഷിചെയ്യാൻ (ആവശ്യവും, ലാഭകരവും, എളുപ്പവും എന്നു മനസ്സിലാക്കി) പ�ോകുന്നത് എന്ന ധാരണ വേണം. കാർപ്പുകൾ, ഗിഫ്റ്റ് തിലാപ്പിയ, കരമീൻ മുതലായ നാടൻ ഇനങ്ങൾ, കാളാഞ്ചി, ക�ൊഞ്ച്, ആസാം വാള- ഇവയിൽ ഒന്നോ, മത്സ്യവും ക�ൊഞ്ചും സംയ�ോജിതമായ�ോ കൃഷിചെയ്യാം. മീനിന�ോട�ൊപ്പം നെല്ല്, പച്ചക്കറികൾ-പഴവർഗ്ഗങ്ങൾ, താറാവ്, ക�ോഴി, പന്നി, പശു എന്നിവ സംയ�ോജിപ്പിക്കാൻ സാധിക്കുമ�ോ എന്നും മുൻ നിശ്ചയം വേണം. ജൂൺജൂലായ് മാസം കാർപ്പു വിത്തു ലഭ്യം. ഒക്‌ട�ോബർനവംബറിൽ ക�ൊഞ്ചു കുഞ്ഞുങ്ങളും. Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

മീനിന�ൊപ്പം ക�ൊഞ്ച് സംയ�ോജിപ്പിക്കുന്നെങ്കിൽ ഒക്‌ട�ോബർ നവംബറിൽ ആകാം. ക�ൊഞ്ചിന് രാത്രിയിൽ സംയ�ോജിപ്പിക്കുന്നെങ്കിൽ ഒക്‌ട�ോബർ നവംബറിൽ ആകാം. ക�ൊഞ്ചിന് രാത്രിയിലുളള ആഹാരം നൽകണം. (കക്ക ഇറച്ചി, ഊപ്പമീൻ മുതലായവ). ഇവ മീനിന�ോട�ൊപ്പം തെങ്ങ്, നെല്ല്, പച്ചക്കറികൾ മുതലായവയും പന്നി, പശു മുതലായവയെയും സംയ�ോജിപ്പിക്കുന്നെങ്കിൽ നേരത്തെ മുന്നൊരുക്കങ്ങൾ വേണ്ടിവരും എന്നു മാത്രം. 37


മത്സ്യം വളർത്തൽ

www.krishijagran.com

മത്സ്യകൃഷി കലണ്ടർ കാർഷികമാസം

കാർഷിക ജ�ോലികൾ

നിലവിലുളള കുളം

പുതുതായി നിർമിച്ച കുളം

കുംഭം-മീനം മാർച്ച്(ആദ്യം)

കുളം ഒരുക്കങ്ങൾ 1. പുതിയ കുളം കുഴിക്കൽ 1. വറ്റിക്കൽ 2. ജലപരിശ�ോധന 2. ഭാഗികമായ ചേറ് ക�ോരൽ 3. സ്ഥലം തിരഞ്ഞെടുക്കൽ

മീനം-മേടം (ഏപ്രിൽ)

കള സസ്യ/മത്സ്യ നിർമ്മാർജ്ജനം ജലപരിശ�ോധന

മേടം- ഇടവം (മെയ്)

വളപ്രയ�ോഗം, ഭാഗികമായി വളപ്രയ�ോഗവും (ഭാഗികമായി) ജലം അരിച്ചുകയറ്റി കെട്ടി നിർത്തൽ വെളളം കയറ്റി കെട്ടി നിർത്തലും

ഇടവം-മിഥുനം& മത്സ്യക്കു ഞ്ഞു നിക്ഷേപം; ചെറിയ- മത്സ്യക്കുഞ്ഞുനിക്ഷേപം; ചെറിയവയെ മിഥുനം-കർക്കിടകം വയെ നഴ്സ ‌ റി കുളത്തിലും,വിരൽ- കുളത്തിലും വലിയവയെ വളർത്തു (ജൂൺ-ജൂലായ്) വലിപ്പം ഉളളവയെ വളർത്തു കുള- ത്തിലും നിക്ഷേപിക്കുക, തീറ്റ നൽകുക. ത്തിലും വിടുക, തീറ്റ നൽകുക. കർക്കിടകം-ചിങ്ങം (ആഗസ്റ്റ്) ചിങ്ങം-കന്നി (സെപ്റ്റംബർ)

കന്നി- തുലാം (ഒക്‌ട�ോബർ)

തുലാം-വൃശ്ചികം (നവംബർ)

തീറ്റനൽകൽ, ജലപരിശ�ോധന, തീറ്റ നൽകൽ, ജലപരിശ�ോധന, ജലപരിപാലനം ജലപരിപാലനം

തീറ്റനൽകൽ, ജലപരിശ�ോധന, തീറ്റനൽകൽ, ജലപരിശ�ോധന, ജലപരിപാലനം, ര�ോഗപരിപാലനം, ജലപരിപാലനം, ര�ോഗപരിപാലനം വളർച്ചാ അതിജീവന നിരക്ക് വളർച്ചാഅതിജീവന നിരക്ക് പരിശ�ോധന പരിശ�ോധന

തീറ്റ നൽകൽ, പരിപാലനം, ക�ൊഞ്ചു കുഞ്ഞു നിക്ഷേപം (ക�ൊഞ്ചിന് രാത്രിയിൽ (മൃദു ആഹാരം) നൽകുക)

തീറ്റ നൽകൽ, പരിപാലനം, ക�ൊഞ്ചു കുഞ്ഞു നിക്ഷേപം

തീറ്റ നൽകൽ, വളർച്ചാ പരിശ�ോധനാ പരിപാലനം

വൃശ്ചികം-ധനു& തീറ്റ നൽകൽ മകരം-കുംഭം ജലപരിപാലനം (ജനുവരി-ഫെബ്രുവരി)

തീറ്റ നൽകൽ, വളർച്ചാ പരിശ�ോധനാ പരിപാലനം

കുംഭം-മീനം തീറ്റ നൽകൽ (വിളവെടുപ്പ് വരെ) മാർച്ച് (അവസാനം) വിളവെടുപ്പ് പ്രശ്ന ‌ ാധിഷ്ഠിതമായി കർഷകർക്ക് യുക്തമായ മാറ്റം വരുത്താം.

38

തീറ്റ നൽകൽ ജലപരിപാലനം വിളവെടുപ്പും & വിപണനവും

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

വിളംബരം

"sshKþ2017' Xriqcn സം

സ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക�ോത്പന്ന സംസ്ക ‌ രണ - മൂല്യവർദ്ധനവ് അധിഷ്ഠിത അന്തർദേശീയ ശില്പശാല 'വൈഗ - 2017' ഡിസംബർ 27 മുതൽ 31 വരെ തൃശൂർ വെളളാനിക്കര കാർഷികസർവ്വകലാശാല ആസ്ഥാനത്ത് വച്ച് നടത്തുന്നു. 2016 ഡിസംബറിൽ 'വൈഗ - 2016' എന്ന പേരിൽ ഇത്തരത്തിൽ ഒരു ശില്പശാല നടത്തിയിരുന്നു. കാർഷിക�ോത്പന്ന സംസ്ക ‌ രണവുമായി ബന്ധപ്പെട്ട് കൂടുതൽ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവ ഇതിന്റെ ഭാഗമായി പുതുതായി ആരംഭിച്ചിരുന്നു. ല�ോക വിപണിയിൽ കേരള ഉത്പന്നങ്ങൾ എത്തിക്കുന്നതിന് അന്തർദേശീയ ശില്പശാല ഏറെ സഹായകരമാണ്. തേൻ, വാഴപ്പഴം, നാളികേരം, ചെറുധാന്യങ്ങൾ എന്നീ കാർഷിക ഉല്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് പ്രാധാന്യം നൽകുന്നതായിരിക്കും രണ്ടാമത് അന്തർദ്ദേശീയ ശില്പശാലയുടെ മുഖ്യ വിഷയം. ആദ്യ മൂന്നു ദിവസം മൂന്നു വേദികളിലായി ഒമ്പത് അന്താരാഷ്ട്ര സെമിനാറുകൾ 'വൈഗ - 17' ന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. കർഷകർ, സംരംഭകർ, ഗവേഷകർ, കയറ്റുമതി ഏജൻസികൾ, സംസ്ക ‌ രണ യൂണിറ്റുകൾ, വിദ്യാർത്ഥികൾ, കർഷകസംഘടനകൾ തുടങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ കൂട്ടായ്മകളെയും സംഘടിപ്പിച്ചുളള ഒരു ശില്പശാലയായിരിക്കും 'വൈഗ - 2017'.

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

39


മൂല്യവർദ്ധിത വിഭവം

www.krishijagran.com

എ.വി നാരായൺ

A¯n-¸gw ]mgm-¡-tà അ

ത്തിപ്പഴം സംസ്‌ക്കരിച്ചാൽ വിവിധ ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാം. മൂത്തകായ്ക്ക് പച്ചനിറം മങ്ങും. മുറിച്ചാൽ നേരിയ ചുവപ്പ് ഉളളിൽ കാണാം. ജാം, കാൻഡി ക�ൊണ്ടാട്ടം, വൈൻ, ഹൽവ എന്നിവ അത്തിപ്പഴത്തിൽ നിന്നുണ്ടാക്കാം. ഒരു കില�ോ മുറിച്ച കായ ഒന്നര ലിറ്റർ വെളളത്തിൽ 80 ഗ്രാം ചുണ്ണാമ്പും 30 ഗ്രാം ഉപ്പും ഇട്ട് ഇളക്കി 24 മണിക്കൂർ സൂക്ഷിക്കുക. ഇതിനുശേഷം നല്ല ശുദ്ധജലത്തിൽ മൂന്നു നാലു പ്രാവശ്യം കഴുകി വൃത്തിയാക്കുക. കഴുകിയ ശേഷം ഒരു നല്ല തുണിയിൽ കെട്ടി 5 മിനിട്ട് തിളച്ച വെളളത്തിൽ മുക്കുക. ശേഷം

വെളളം വാർത്തുകളഞ്ഞ് ഉണങ്ങിയ തുണിയാൽ തുടച്ച് ആവശ്യാനുസരണം മുറിച്ചെടുക്കുക.

ജാം സംസ്ക ‌ രിച്ച കായ്

- 250 ഗ്രാം (ചെറുത്,കഷ്ണങ്ങളാക്കി) പഞ്ചസാര - 250 ഗ്രാം ബീറ്റ്‌റൂട്ട്/ചെമ്പരത്തി - 1/20 പൂവ് വെളളം - 500 മി.ലി. ചെറുനാരങ്ങാനീര് - ഒരു ടീസ്പൂൺ ഗ്രാമ്പു/ഏലം - 3 വീതം വെളളം ഒഴിച്ച് കായ 25 മിനുട്ട് തിളപ്പിച്ച് അടുപ്പിൽ നിന്നും മാറ്റിയ കായ ഞെക്കിപ്പിഴിഞ്ഞ് നീരെടുക്കുക. ഇത് സ്റ്റീൽ പാത്രത്തിലാക്കി പഞ്ചസാരയും കളറിനു പറഞ്ഞ സാധനങ്ങളുടെ നീരെടുത്ത് നാരങ്ങാനീരും ചേർത്ത് പലതവണ ഇളക്കുക. നൂൽ പരുവമാകുമ്പോൾ മുകളിൽ പറഞ്ഞ പ�ൊടികൾ വിതറി വാങ്ങി ഗ്ലാല്പാത്രത്തിൽ ഒഴിച്ച് വയ്ക്കുക.

ക�ൊണ്ടാട്ടം

ജാമിനു വേണ്ടി നീരെടുത്ത കായ്കൾ ഉപ്പിലിട്ട് 20 മിനുട്ട് വേവിക്കുക. ഇത് വെയിലത്തു വച്ചോ മറ്റു വിധേനയ�ോ ഉണക്കുക. ഒരു ദിവസം ഗ്ലാസ്/സ്റ്റീൽ പാത്രത്തിൽ മ�ോര�ൊഴിച്ച് അതിൽ കുതിർത്തു 40

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

വയ്ക്കുക. വീണ്ടും ഉണക്കിയെടുത്തതിൽ മുളകുപ�ൊടി വിതറുക. ശേഷം ഒരിക്കൽ കൂടി ഉണക്കണം. നന്നായി ഉണങ്ങിയ ശേഷം ഉപയ�ോഗിക്കാം.

ഹൽവ സംസ്ക ‌ രിച്ച കായ്

പഞ്ചസാര കളർ ബീറ്റ്‌റൂട്ട്/ചെമ്പരത്തി ഏലയ്ക്ക അണ്ടിപ്പരിപ്പ് മുന്തിരി നെയ്യ്

- 250 ഗ്രാം - 250 ഗ്രാം - ആവശ്യത്തിന് - 1/20 പൂവ് - 3 എണ്ണം - 10 ഗ്രാം - 10 ഗ്രാം - 1 ടീസ്പൂൺ

സംസ്ക ‌ രിച്ച കായ മിക്സ ‌ ിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പ�ൊടിച്ചത്, നിറത്തിനു വേണ്ടി മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലും ഒന്നിന്റെ നീര് കൂട്ടിച്ചേർത്തതിൽ പഞ്ചസാരയും ചേർത്ത് അടുപ്പിൽ വച്ച് ഇളക്കുക. ഏകദേശം അരമണിക്കൂർ കഴിഞ്ഞാൽ

വൈൻ സംസ്ക ‌ രിച്ച കായ് - 250 ഗ്രാം (ചെറുത്, കഷ്ണങ്ങളാക്കി) ശർക്കര ഏലയ്ക്ക/ ഗ്രീമ്പു/ പട്ട അരി/ഗ�ോതമ്പ് ബീറ്റ് റൂട്ട്/ ചെമ്പരത്തി പഞ്ചസാര വറുത്തത് തിളപ്പിച്ചാറ്റിയ വെളളം

- 250 ഗ്രാം - 3 എണ്ണം - 10 ഗ്രാം - 1 / 15 - 20 ഗ്രാം - 500 മില്ലി.

പഴങ്ങൾ കുപ്പി ഭരണിയിൽ കായയും ശർക്കരയും ഇടവിട്ട് ഇടുന്നു. ഇതിൽ ഏലയ്ക്കയും ഗ്രാമ്പുവും പട്ടയും ഇടിച്ചത്. ഇതിൽ കളറിനുവേണ്ടി മുകളിലുളളവയിൽ ഏതെങ്കിലും ഒന്ന് ചേർത്ത് തിളപ്പിച്ചാറ്റിയ വെളളം ഒഴിക്കുന്നു. ശേഷം തുണിക�ൊണ്ട് പാത്രത്തിന്റെ വായ ഭാഗം കെട്ടുന്നു. ഇടവിട്ട് ഇളക്കി 20 ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് കുപ്പിയിലാക്കി 15 ദിവസത്തിനു ശേഷം ഉപയ�ോഗിക്കാവുന്നതാണ്. വെളളമില്ലാത്ത ലേഹ്യരൂപത്തിൽ ഹൽവ ലഭിക്കും. ഇതിൽ നെയ്യ്, അണ്ടിപ്പരിപ്പ്, മുന്തിരി ഇവ വറുത്ത് വിതറുന്നു.

കാൻഡി സംസ്ക ‌ രിച്ച കായ്

പഞ്ചസാര ബീറ്റ്‌റൂട്ട്/ചെമ്പരത്തി കളർ ഏലയ്ക്ക

അത്തി വളർത്താം ഒരു മീറ്റർ സമചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് മേൽ മണ്ണും ജൈവവളവും ചേർത്ത് കുഴി നിറച്ച് അര കില�ോ എല്ലുപ�ൊടി വിതറി തൈ നടാം. മൂന്നാം ക�ൊല്ലം കായ് പറിക്കാറാകും. മുറ്റിയ കമ്പ് നട്ടാണ് നേരത്തെ അത്തി വളർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പതിവച്ച തൈകൾ ലഭ്യമാണ്.

- 250 ഗ്രാം - 250 ഗ്രാം - 1 / 20 പൂവ് - ആവശ്യത്തിന് - 2 എണ്ണം

സംസ്‌ക്കരിച്ച കായ്കൾ ചെറുതായി മുറിച്ച് 250 മില്ലി വെളളത്തിൽ പഞ്ചസാര നന്നായി ഇളക്കി കുറുക്കുന്നു. ഇതിൽ നേരത്തെ മുറിച്ചു വച്ച കായ്കൾ ചേർത്ത് ഇളക്കുക. പിന്നീട് കളറും ഏലയ്ക്കാപ�ൊടിയും വിതറുക. പഞ്ചസാര പഴത്തിൽ ഒട്ടിപ്പിടിച്ച് കട്ടിയായതിനുശേഷം പ്‌ളേറ്റിലേക്ക് മാറ്റി വെയിലത്ത് വച്ചുണക്കി ഭരണിയിലാക്കി ഉപയ�ോഗിക്കാം.

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

41


www.krishijagran.com

ഇനി എവിടെപ്പോയാലും സലാം നേടി പ�ോരാം!

42

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

നിങ്ങളുടെ ദൈനംദിന യാത്രകളെ ആവേശഭരിതമാക്കുവാൻ സല്യൂട്ടോ RX

ലൂട്ടോ രൂപകൽപന ചെയ്തതിലൂടെ ആഗ�ോള വൈദഗ്ധ്യം ഊട്ടിയുറപ്പിക്കുകയാണ് യമഹ . ദൈനംദിന യാത്രകളെ ആയാസരഹിതമാക്കുകയും ദുസ്സഹമായ റ�ോഡുകളിലെ സവാരി സുഖപ്രദമാക്കുകയും ചെയ്യുന്ന രീതിയിലാണ് സല്യൂട്ടോയുടെ രൂപകൽപ്പന. സല്യൂട്ടോയെ സവിശേഷമാക്കുന്ന പ്രത്യേതകതകൾ എന്തൊക്കെയാണെന്ന് കാണാം..

ഉത്കൃഷ്ടമായ എൻജിൻ യമഹയുടെ 'ബ്ലൂ ക�ോർ' ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സല്യൂട്ടോയുടെ എൻജിൻ നിർമ്മിച്ചിരിക്കുന്നത്. അതായത് എൻജിനിലെ എല്ലാ ഘടകങ്ങളും ജ്വലനശേഷി ശിതീകരണ കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുകയും വൈദ്യുതി നഷ്ടം കുറയ്ക്കുകയും ചെയ്യുന്നു. കുറഞ്ഞ ആർപിഎം പ�ോലും ഉയർന്ന ട�ോർക്ക് നൽകിക�ൊണ്ട് നിങ്ങൾക്ക് ആകർഷണീയമായ യാത്രാനുഭവം സമ്മാനിക്കുന്നു.

ഉയർന്ന ഇന്ധനക്ഷമത

സമാനതകളില്ലാത്ത യാത്രാനിലവാരം

നിങ്ങൾ യമഹ എങ്ങനെയായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നതുപ�ോലെ സലൂട്ടോ സവാരി രസകരമാണ്. എന്നാൽ നന്ദി പറയേണ്ടത് അതിന്റെ വിസ്മയിപ്പിക്കുന്ന നൂതനവും ഭാരംകുറഞ്ഞതും ഒരു ലിറ്ററിൽ് 82 കില�ോമീറ്റർ ദൂരം സഞ്ചരിക്കാവുന്നതുമായ എൻജിനാണ് . 7.2 ലിറ്റർ് ടാങ്കാണ് മറ്റൊരു പ്രത്യേകത. ഉറപ്പായും നിങ്ങൾക്ക് യ�ോജിച്ച തിരഞ്ഞെടുപ്പാകും ഇത്.

സല്യൂട്ടോക്കൊപ്പം യാത്രചെയ്യുമ്പോൾ, നിങ്ങൾക്ക് സമാനതകളില്ലാത്ത ആശ്വാസവും സ്ഥിരതയും അനുഭവിച്ചറിയാം. ഉറപ്പുള്ള സീറ്റുകൾ, ശക്തമായ സസ്പെൻഷൻ, നീണ്ടുനിൽക്കുന്ന ചട്ടക്കൂട് എന്നിവ ദുസ്സഹമായ റ�ോഡുകളിൽപ�ോലും നിങ്ങൾക്ക് സുഖകരമായ യാത്രാനുഭവം ഉറപ്പുനൽകുന്നു.

രാ

പ്രതീകിന്റെ യശസ്സിന�ൊപ്പം...

ജ്യത്തെ എല്ലാ മേഖലയിലും യുവാക്കൾക്ക് വലിയ സാധ്യതയുണ്ടെന്ന് പലപ്പോഴും നമ്മളുടെ പ്രധാനമന്ത്രി ചൂണ്ടിക്കാണ്ടിയിട്ടുണ്ട്. ഇത്തരം സാധ്യതകൾ കണ്ടെത്തുകയെന്നത് യുവജനങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിനെ പിൻതുടർന്ന യുപി റായ്ബറേലി സ്വദേശിയായ പ്രതീക് ബജാജ് മണ്ണിര കമ്പോസ്റ്റ് കമ്പനിയായ 'സഹ്യോഗി ബയ�ോടെക് ' രൂപീകരിച്ച് യുവാക്കൾക്ക് ഒരു മാതൃകയാകുകയാണ്. ക�ൊമേഴ്സ് വിദ്യാർത്ഥിയായിരുന്ന പ്രതീക് കാർഷിക മേഖലയ�ോടുള്ള താൽപര്യം മൂലം ക�ൊമേഴ്സ് പഠനം ഉപേക്ഷിച്ച് മുഴുവൻ സമയവും കൃഷിക്കായി മാറ്റിവെച്ചു. 2015 ൽ, പ്രതീക് ബറേലിയിലെ ഐ.ആർ.ഐ.ആർ.യിൽ നിന്ന് മണ്ണിരക്കമ്പോസ്റ്റ് നിർമ്മാണത്തിൽ പരിശീലനം നേടി. ഐ.ആർ.ഐ.ഐ. കേന്ദ്രം അദ്ദേഹത്തെ പരിശീലിപ്പിക്കുകയും മണ്ണിരക്കമ്പോസ്റ്റ് നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിവരങ്ങൾ നൽകുകയും ചെയ്തു. എന്നാൽ, തന്റെ സേവനത്തിലൂടെ കൃഷിക്കാരെ പരിഷ്‌കരിക്കുന്നതിനെപ്പറ്റി ആല�ോചിച്ച അദ്ദേഹം വെർമി കമ്പോസ്റ്റ് നിർമ്മിച്ച് 'YE LO KHAAD' എന്ന പേരിൽ ഉത്പാദിപ്പിച്ച് രാജ്യത്തെ വിവിധ കാർഷിക മേളകൾ വഴി കർഷകർക്ക് ലഭ്യമാക്കി. ഇത് കർഷകരുടെ ഇടയിൽ അദ്ദേഹത്തിന് നല്ല പ്രചാരം നേടിക്കൊടുത്തു. ഒരു വർഷത്തിനുള്ളിൽ 50 ലിറ്റർ വെർമിവാഷാണ് നിർമ്മിച്ച് 250 രൂപ നിരക്കിൽ ലഭ്യമാക്കി. അദ്ദേഹത്തിന്റെ വാർഷിക വരുമാനം അഞ്ച് ലക്ഷമായി ഉയർന്നു. പ്രതീക് തന്റെ സ്വന്തം സംരംഭങ്ങൾ സ്ഥാപിച്ചുവെന്ന് മാത്രമല്ല കർഷകർക്ക് മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിൽ പരിശീലനവും നൽകുന്നു. വിജയം ജീവിതത്തിൽ ഉണ്ടാക്കിയ ഒരു മാറ്റമെന്തെന്നാൽ പരിശീലനത്തിനായി പ�ോയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ അദ്ദേഹം പരിശീലകന്റെ റ�ോളിലാണ്. തനതായ വ്യക്തിത്വമുണ്ടാക്കുക കൂടാതെ, മറ്റുള്ളവരെ സഹായിക്കാൻ പരിശ്രമിക്കുന്ന അസാധാരണ സംരംഭകരുടെ പട്ടികയിൽ ഇന്ന് പ്രധാനിയാണ് ഇദ്ദേഹം.

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

43


www.krishijagran.com

മാതൃക

Iq¬IrjnbneqsS tZiob ]pckvImc \ndhnte¡v ധന്യ. എം.ടി

മാർക്കറ്റിംഗ് എക്സ ‌ ിക്യൂട്ടീവ്, കൃഷിജാഗരൺ

ശാ

സ്ത്രീയമായ കൂൺകൃഷിയിലൂടെ അജയ് മഞ്ചാടിമൂട് നേടിയത് ദേശീയ അംഗീകാരം. ഇന്ത്യൻ കൗൺസിൽ ഫ�ോർ അഗ്രിക്കൾച്ചറൽ റിസർച്ച് ആണ് മികച്ച കൂൺ കർഷകനുള്ള ദേശീയ അംഗീകാരം അജയിന് നൽകിയത്. വീട്ടുവളപ്പിൽ യാഥാർത്ഥ്യമാക്കിയ ശാസ്ത്രീയ കൂൺകൃഷിയും പരിചരണവും കൂൺ ഉല്പന്ന നിർമ്മാണവുമാണ് അജയിയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്.

നിർദ്ദേശപ്രകാരമാണ് കൂൺകൃഷി തുടങ്ങിയത്. 20 വർഷം ക�ൊണ്ടാണ് അജയ് കൂൺകൃഷിയുടെ വിവിധ പ്രവർത്തനങ്ങൾ സ്വായത്തമാക്കിയത്. 2012 ലാണ് ഹ�ോർട്ടിക്കൾച്ചർ മിഷന്റെ സഹകരണത്തോടെ വ്യാവസായിക അടിസ്ഥാനത്തിലും വിത്തുല്പാദനം ലക്ഷ്യമിട്ടും വീട്ടിലെ ഒരു മുറിയിൽ അജയ് കൂൺകൃഷി തുടങ്ങിയത്. ഇന്നത് സൂര്യ അഗ്രോടെക് എന്ന സ്ഥാപനമായി വളർന്നിരിക്കുന്നു. കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൃഷിക്കളം എങ്ങനെയാകണമെന്ന മാതൃകകൂടിയാണ് സൂര്യ അഗ്രോടെക്. വീടിന�ോടു ചേർന്ന് കൂൺ സംസ്ക ‌ രണ യൂണിറ്റും ഇവിടെയുണ്ട്. നിരവധി വിദ്യാർത്ഥികളും കൂൺകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നതും കൃഷിരീതിയെക്കുറിച്ച് പഠിക്കാൻ ഇവിടെ എത്താറുണ്ട്. അത�ോട�ൊപ്പം കൃഷി ചെയ്യുന്നവരുടെ വീടുകളിൽ

പത്തുവർഷം പാല�ോട് ട്രോപ്പിക്കൽ ബ�ൊട്ടാണിക്കൽ ഗാർഡനിൽ മഷ്‌റൂം പ്രോജക്ടിലെ താല്ക്കാലിക ജീവനക്കാരനായിരുന്നു അജയ്. ജ�ോലിയുടെ കാലാവധി കഴിഞ്ഞപ്പോൾ ബ�ൊട്ടാണിക്കൽ ഗാർഡനിലെ തന്നെ ശാസ്ത്രജ്ഞരുടെ

44

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

ഫലസസ്യം

നേരിട്ടു പ�ോയും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും അജയ് നൽകാറുമുണ്ട്. വിത്ത് ഉല്പാദനം, കൂൺ ഉല്പാദനം, മൂല്യവർദ്ധിത കൂൺ ഉല്പന്നനിർമാണ പരിശീലനം എന്നിവയും നൽകുന്നു. കഴക്കൂട്ടം ആർ.എ.ടി.ടി.സി, തിരുവനന്തപുരം ആത്മയുടെയും കൃഷി അസിസ്റ്റന്റുമാർക്കുള്ള പരിശീലനവും സൂര്യ അഗ്രോടെക്കിൽ നൽകുന്നുണ്ട്. അച്ചാർ, കട്ല ‌ റ്റ്, ബജി, ഫ്രൈഡ് റൈസ്, മഷ്‌റൂം ചില്ലി, പായസം, പുഡ്ഡിംഗ് തുടങ്ങിയ ഉല്പന്നങ്ങളാണ് കൂൺ ഉപയ�ോഗിച്ച് ഇവിടെ ഉണ്ടാക്കുന്നത്. പരിശീലനത്തിന് വരുന്നവർക്കുള്ള ഭക്ഷണത്തിനും കൂൺ വിഭവങ്ങൾ തന്നെയാണ് ക�ൊടുക്കുന്നതും. അജയും ഭാര്യ രജനിയും രണ്ട് ത�ൊഴിലാളികളുമാണ് സൂര്യ അഗ്രോടെക്കിലെ ത�ൊഴിലാളികൾ. ഹിമാചൽ പ്രദേശിലെ മഷ്‌റൂം സിറ്റി എന്നറിയപ്പെടുന്ന സ�ോളനിൽ വച്ചാണ് ഐ.സി.എ.ആർ ഗവേണിംഗ് ബ�ോഡി അംഗം സുരേഷ് ചന്ദേലിൽ അജയിക്ക് ആദരവും ഉപഹാരവും നൽകിയത്.

അത്തിപ്പഴത്തിന്റെ

മികച്ച കർഷകനും മികച്ച കൂൺ പാചകക്കുറിപ്പിനുമുള്ള പാല�ോട് ബ�ൊട്ടാണിക്കൽ ഗാർഡന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും ഹ�ോർട്ടികൾച്ചർ മിഷന്റെയും മാണിക്കൽ പഞ്ചായത്തിന്റെയും കേരള കർഷകസംഘത്തിന്റെയും പുരസ്ക ‌ ാരവും ദേശീയതലത്തിൽ ഭാരത് ഗൗരവ് പുരസ്ക ‌ ാരവും സൂര്യ അഗ്രോ ടെക്കിന് ലഭിച്ചു. സെന്റ് ജ�ോൺസ് ഹ�ോസ്പിറ്റലില് പബ്ലിക്ക് റിലേഷൻസ് ഓഫീസർ ആയി ജ�ോലി ചെയ്യുന്ന അജയുടെ കുടുംബത്തിലെ പ്രധാന വരുമാനമാർഗ്ഗവും കൂൺ കൃഷി തന്നെ.

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

ജന്മദേശം

ത്തിപ്പഴത്തിന്റെ ജന്മദേശം പാലസ്തീനാണ്. ഖുർആനിലും പാലസ്തീനിലും ബൈബിളിലും അത്തിപ്പഴത്തിന്റെ സിദ്ധിവൈഭവം പ്രകീർത്തിച്ചിട്ടുണ്ട്. അന്നജം, മാംസ്യം, നാരുകൾ, ഫ�ോസ്ഫറസ്, മഗ്നീഷ്യം, പ�ൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെ കലവറയാണിത്. ഇതിൽ ഒമേഗ ത്രീ, ഒമേഗ 6 എന്നിവ അടങ്ങിയിരിക്കുന്നു. കുട്ടികളിലുണ്ടാകുന്ന തളർച്ച മാറ്റുകയും വളർച്ച ത്വരിതപ്പെടുത്തുകയും, യുവതികളെ ബാധിക്കുന്ന ഗർഭം അലസാതിരിക്കാൻ പ്രതിര�ോധം എന്ന നിലയ്ക്കും ആർത്തവം നിലച്ച സ്ത്രീകളിൽ ബലക്ഷയം ഇല്ലാതാക്കാനും അതിസാരം, ആസ്ത്മ, ലൈംഗിക ശേഷി കുറവ്, മുലപ്പാൽ വർദ്ധന, പിത്തഹാരി എന്നിവയ്ക്ക് നാടൻ അത്തിയുടെ ഇലകൾ ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും പഴച്ചാർ തേൻ ചേർത്ത് സേവിക്കുന്നതും ഉത്തമം. പ്രമേഹത്തിന് അത്തിപ്പാൽ തേൻ ചേർത്ത് സേവിക്കാം. അത്തിത്തോലിട്ട് വെന്തവെളളം ശരീര ശുദ്ധിക്ക് ഉത്തമമാണ്. പൈൽസ്, വയറ്റിലെ എരിച്ചിൽ, വായുക�ോപം എന്നിവ ഇല്ലാതാക്കാൻ ആയുർവേദം ശുപാർശ ചെയ്യുന്നു. അത്തിമരം കത്തിച്ച ചാരം (വെണ്ണീർ) ത്വക്ക് ര�ോഗശമനത്തിനും മണ്ണിലെ കൃമി-കീടങ്ങൾ നശിപ്പിക്കാനും കഴിവുളളതാണ്.

45


www.krishijagran.com

കാലിത്തീറ്റ

ഡ�ോ. ദീപക് ച�ൻ,

, അസി.പ്രൊഫസർ കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സ ‌ ിറ്റി

DW¡¸pÃpw ssktePpw hÀjw apgp-h³ Xoä ഉണക്കപ്പുല്ല് (Hay)

പുഷ്പിക്കുന്നതിന് മുമ്പ് അധികമുളള പുല്ല് മുറിച്ചുണക്കുന്നതാണ് നല്ലത്. ഇപ്രകാരം ഉണക്കി സൂക്ഷിക്കപ്പെടുന്ന പുല്ല് ദീർഘനാൾ കേടുകൂടാതെയിരിക്കും. തണ്ടിന് കട്ടി കുറഞ്ഞയിനത്തിൽപ്പെട്ട എല്ലാത്തരം പുല്ലുകളും, പയർ ചെടികളും, ധാന്യസസ്യങ്ങളും ഹേ നിർമ്മാണത്തിനുപയ�ോഗിക്കാം.

ളരെയധികം പുല്ലുണ്ടാകുന്ന അവസരങ്ങളിൽ അധികമുള്ള പുല്ല് ഉണക്കി സൂക്ഷിക്കുന്നതാണ് 'ഹേ' എന്നറിയപ്പെടുന്നത്. മഴക്കാലത്ത് പുല്ല് ധാരാളം ഉണ്ടെങ്കിലും സൂര്യപ്രകാശം കുറവായതിനാൽ മുറിച്ചുണക്കി സൂക്ഷിക്കാൻ സാധിക്കുകയില്ല. മഴക്കാലം കഴിയുന്നത�ോടെ പുല്ലിന്റെ മൂപ്പ് കൂടിപ്പോകുന്നതിനാൽ പ�ോഷകഗുണം കുറയുന്നു. സാധാരണ ഒക്‌ട�ോബർ, നവംബർ മാസങ്ങളിൽ ചെടികൾ

എങ്ങനെ തയ്യാറാക്കാം? പുഷ്പിക്കുന്നതിന് മുമ്പ് ചെടികൾ അരിഞ്ഞെടുത്ത് 15-20 സെ. മീ. 46

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

മണവും സ്വാദും ഹേ യ്ക്ക് ആവശ്യമാണ്. ഹേ ഉണ്ടാക്കുമ്പോൾ കർഷകന് ചില നഷ്ടങ്ങൾ സംഭവിക്കാറുണ്ട്. ഉദാഹരണത്തിന് ദിവസവും നിരത്തിയുണക്കി വാരിക്കൂട്ടുമ്പോൾ ഇലകൾ തണ്ടിൽ നിന്ന് വേർപെട്ട് നഷ്ടപ്പെടും. തണ്ടിലുള്ളതിനേക്കാൾ കൂടുതൽ പ�ോഷകങ്ങൾ ഇലയിലുള്ളതിനാൽ ഈ നഷ്ടം ഹേ യുടെ ഗുണനിലവാരത്തെ ബാധിക്കും. കൂനകൂട്ടിയിടുമ്പോഴും നേരിട്ട് സൂര്യപ്രകാശമടിക്കുമ്പോഴും ചില പ�ോഷകങ്ങൾ (ഉദാ : കര�ോട്ടിൻ) നഷടപ്പെടാൻ സാധ്യതയുണ്ട്.

കനത്തിൽ സൂര്യപ്രകാശം നേരിട്ടടിക്കാത്ത സ്ഥലങ്ങളിൽ നിരത്തിയിടുന്നു. ദിവസവും രണ്ടോ മൂന്നോ തവണ ഒരു കമ്പുക�ൊണ്ട് ഇളക്കി മുറിച്ചു ക�ൊടുത്താൽ പുല്ല് വേഗം ഉണങ്ങും. ഇങ്ങനെ മൂന്നു-നാലു ദിവസം തണലിൽ കിടന്നുണങ്ങുമ്പോൾ അതിലുള്ള ജലാംശം കുറഞ്ഞ് 10-14% വരെയാകുന്നു. ജലാംശം അധികമായാൽ പൂപ്പലുണ്ടാകാൻ സാധ്യതയുണ്ട്. നന്നായി തയ്യാറാക്കിയ ഹേ യ്ക്ക് ഇളം പച്ച നിറമാണ്. ഹേ ഉണ്ടാക്കാനുപയ�ോഗിക്കുന്ന പുല്ല് പുഷ്പിക്കും മുമ്പ് മുറിച്ചെടുക്കണം. നല്ല Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

47


www.krishijagran.com

കാലിത്തീറ്റ സൈലേജ് (Silage) പച്ചപ്പുല്ല്, ധാന്യ വിളകൾ മുതലായവ കൂടുതലായി ഉണ്ടാകുന്ന സമയത്ത് മഴയുള്ളതിനാൽ ഹേ നിർമ്മിക്കാനാകില്ല. ഈ സന്ദർഭത്തിൽ പച്ചപ്പുല്ല്, ധാന്യവിളകൾ മുതലായവ വായു കടക്കാത്ത അറയിൽ സൂക്ഷിച്ചു വയ്ക്കാം. ഇപ്രകാരം സൂക്ഷിക്കുന്ന തീറ്റയാണ് സൈലേജ്.

തയാറാക്കുന്ന വിധം സൈലേജ് ഉണ്ടാക്കാനുപയ�ോഗിക്കുന്ന അറകളെ 'സൈല�ോ' എന്നു പറയുന്നു. ഇവ പല ആകൃതിയിൽ മണ്ണിൽ കുഴിച്ച കുഴികളില�ോ മണ്ണിനു മുകളിൽ സിമന്റ്, കല്ല്, ഇഷ്ടിക മുതലായവ ഉപയ�ോഗിച്ച് നിർമ്മിച്ച അറകള�ോ ആകാം. ഇപ്രകാരമുണ്ടാക്കുന്ന അറകളുടെ ഭിത്തിക്ക് നല്ല ബലവും ഉൾവശത്തിന് നല്ല മിനുസവും ഉണ്ടാകണം. അറയിൽ പുല്ല് ചവിട്ടി നിറയ്ക്കുമ്പോൾ വായു ഉളളിൽ കുടുങ്ങാതിരിക്കാൻ അറയുടെ അകത്തെ മൂലകൾ ഉരുണ്ടതായിരിക്കണം. നേപ്പിയർ, ഗിനി, ബജ്റ‌ , ച�ോളം എന്നിവയും ചില പയർ വർഗ്ഗ ചെടികളും സൈലേജ് ഉണ്ടാക്കാനുപയ�ോഗിക്കാം. 4-5 ഇഞ്ച് നീളത്തിൽ ചെറു കഷണങ്ങളായി അരിഞ്ഞ് പുല്ല് കുറെശ്ശെ കുഴിയിൽ ഇട്ടു ചവിട്ടി ഉറപ്പിക്കണം. ഇതിനു മുകളിൽ മ�ൊളാസസ് (ഒരു ടൺ പുല്ലിന് തളിക്കാൻ ഏകദേശം 25 കി.ഗ്രാം മ�ൊളാസസ് ആവശ്യമാണ്) തളിക്കണം. ച�ോളം പ�ോലുള്ള ധാന്യവർഗ്ഗച്ചെടികൾ സൈലേജുണ്ടാക്കാൻ ഉപയ�ോഗപ്പെടുത്തുമ്പോൾ മ�ൊളാസസിന്റെ അളവ് കുറച്ചു മതി. കുഴി സൈല�ോയിൽ തറയിൽ നിന്നും മൂന്നടി താഴ്ച വരെ പുല്ല് നിറയ്ക്കാം. അതിനു മുകളിൽ ഇലകള�ോ, നനഞ്ഞ വൈക്കോല�ോ നിരത്തിയ ശേഷം മണ്ണിട്ടു മൂടണം. അതിനു മുകളിലായി കുഴച്ച മണ്ണുക�ൊണ്ട് എവിടെയും വിള്ളലുണ്ടാകാതെ പ�ൊതിയണം. അപ്പോൾ ഉള്ളിലേക്ക് വായു കടക്കാതെ ഏകദേശം എട്ടാഴ്ചക�ൊണ്ട് അറയ്ക്കുള്ളിലെ പുല്ല് പാകമാകും. അതിനുശേഷം അറ തുറന്ന് സൈലേജ് പുറത്തെടുക്കാം. ഒരിക്കൽ തുറന്നാൽ ഏകദേശം 10 സെ.മീ. കനത്തിൽ ദിവസവും സൈലേജെടുത്തു മാറ്റാം. ടവർ സൈല�ോകളിൽ പുല്ല് അമർത്തി നിറയ്ക്കാനായി ട്രാക്ടറിന്റെ സഹായം തേടാറുണ്ട്. മാത്രമല്ല ഏറ്റവും മുകളിലായി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് വായു നിബദ്ധമാക്കുന്നത്. ഹേ ഉണ്ടാക്കാൻ പറ്റാത്ത മഴക്കാലത്തും സൈലേജ് നിർമ്മിക്കാം. അങ്ങനെ ജലാംശം അടങ്ങിയ പരുഷാഹാരം വർഷത്തിലെല്ലാക്കാലവും കന്നുകാലികൾക്ക് നൽകാനാകും. സാധാരണ തണ്ടിനു കട്ടികൂടിയ പുല്ലുകൾ കാലികൾ തിന്നാറില്ല. എന്നാൽ അവ സൈലേജാക്കി മാറ്റുമ്പോൾ 48

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

കാലികൾ സ്വാദ�ോടെ തിന്നും. പ�ോഷകമൂല്യം നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന സൈലേജ് കറവപ്പശുക്കൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന പരുഷാഹാരമാണ്. സൈലേജിന് ഒരു പ്രത്യേക മണമുള്ളതിനാൽ കറവയ്ക്ക് ശേഷം മാത്രമേ പശുക്കൾക്ക് നൽകാവൂ. അല്ലെങ്കിൽ സൈലേജിന്റെ മണം

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

പാല് വലിച്ചെടുക്കാൻ സാധ്യതയുണ്ട്. കറവപ്പശുക്കൾക്ക് പ്രതിദിനം 25-30 കി.ഗാം. വരെ സൈലേജ് നൽകാം. തുടർച്ചയായി ക�ൊടുത്താൽ കറവപ്പശുക്കൾ സൈലേജ് തിന്നാൻ മടികാണിക്കുമെന്നതിനാൽ ഇടയ്ക്ക് വൈക്കോല�ോ, പച്ചപ്പുല്ലോ, ഹേ യ�ോ തീറ്റയായി നൽകണം.

49


ഗൃഹപാചകം

www.krishijagran.com

Xncp-¸n-d-hn¡v a[p-c-ta-Im³

{InkvXp-akv tI¡p-IÄ

ഇന്ദുനാരായൺ

ഫ�ോൺ: 8281659340

ഒരിക്കലും മടുക്കാത്ത രുചിയാണ് കേക്കുകളുടെ പ്രത്യേകത. ക്രിസ്തുമസ് ആഘ�ോഷത്തിൽ കേക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത വിഭവവുമാണ്; 'കൃഷിജാഗരൺ' മാസികയും വായനക്കാർക്ക് ഇക്കുറി ക്രിസ്തുമസിന് വീട്ടിൽ തന്നെ തയാറാക്കാവുന്ന ചില പുതുരുചികേക്കുകൾ.

ഡേറ്റ് ആന്റ് വാൾനട്ട് കേക്ക് ഈന്തപ്പഴം ബേക്കിംഗ് പൗഡർ വാൾനട്ട് മുട്ട

- 4 ഔൺസ് - കാൽ ടീസ്പൂൺ - 2 ഔൺസ് - 3 എണ്ണം

തയ്യാറാക്കുന്ന വിധം:

ആപ്പിൾ കേക്ക് ബട്ടർ മയമാക്കിയത് പഞ്ചസാര മൈദ ആപ്പിൾ ത�ൊലികളഞ്ഞ് അരിഞ്ഞത് വാൾനട്ട് അരിഞ്ഞത് മുട്ട വാനിലാ എസ്സൻസ് ബേക്കിംഗ് സ�ോഡ പട്ട പ�ൊളിച്ചത് ഉപ്പ്

വാൾനട്ട് ചെറുതായി മുറിക്കുക. ഈന്തപ്പഴം കുറച്ച് ചൂടുവെളളത്തിൽ ഇട്ട് ഒരു നുളള് സ�ോഡാപ്പൊടിയും ചേർത്ത് വയ്ക്കുക. ബട്ടറും പഞ്ചസാരയും ഒരു ബൗളിൽ എടുത്ത് നന്നായടിച്ച് ക്രീംപരുവത്തിലാക്കുക. മൈദ, ബേക്കിംഗ് പൗഡർ, വാൾനട്ട്ഈന്തപ്പഴക്കൂട്ടിലേക്ക് ഇത് ചേർക്കുക. ഇളക്കി മുട്ട വെളള ചേർത്തിളക്കുക. ബേക്കിംഗ് ട്രേയിൽ ബട്ടർ തടവി, മൈദ വിതറി വയ്ക്കുക. ഇതിലേക്ക് കേക്കിന്റെ ബിറ്റർ പകർന്ന് പ്രീഹീറ്റ് ചെയ്ത ഓവനിൽ (180 ഡിഗ്രി സെൽഷ്യസ്) വച്ച് ബേക്ക് ചെയ്ത് മുകൾവശം ഇളം ബ്രൗൺ നിറമായാൽ വാങ്ങുക.

- 1/2 കപ്പ് - 1 കപ്പ് - 1 1/4 കപ്പ് - 1 1/2 കപ്പ് - 1/2 കപ്പ് - 2 എണ്ണം - 1/4 ടീസ്പൂൺ - 1 ടീസ്പൂൺ - 1 ടീസ്പൂൺ - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം: ഓവന്റെ താപനില 350 ഡിഗ്രി ഫാരൻഹീറ്റിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. റൗണ്ട് കേക്ക് പാനിൽ മൈദ വിതറി വയ്ക്കുക. ഒരു വലിയ ബൗളിൽ ബട്ടറും പഞ്ചസാരയും എടുത്ത് മയമാകും വരെ ബീറ്റ് ചെയ്യുക. ഒരു ഇലക്ട്രിക് മിക്സ ‌ റിന്റെ സഹായം തേടാവുന്നതാണ്. മുട്ട ഓര�ോന്നായി ചേർത്ത് ബീറ്റ് ചെയ്യുക. വാനില എസ്സൻസ്, മൈദ, ബേക്കിംഗ് സ�ോഡ, പട്ട പ�ൊടിച്ചത്, ഉപ്പ് എന്നിവ ചേർത്തിളക്കുക. ഈ ബിറ്റർ കുറേശ്ശെയായി തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് പാനിലേക്ക് പകരുക. ഈ പാൻ ഓവനിലേക്ക് മാറ്റുക. 40-45 മിനിട്ട് ബേക്ക് ചെയ്യുക. 10 മിനിറ്റ് ആറാൻ വയ്ക്കുക. 50

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

ഗ്രേപ്പ് കേക്ക്

ബട്ടർ (ഉപ്പില്ലാത്തത്)- 4 ടേബിൾ സ്പൂൺ + ബേക്കിംഗ് പാനിൽ തേയ്ക്കാൻ മൈദ - 1 1/2 കപ്പ് പഞ്ചസാര - 2/3 കപ്പ് + അലങ്കരിയ്ക്കാൻ പാൽ - 1/3 കപ്പ് എക്സ ‌ ്ട്രാ വെർജിൻ - കാൽ കപ്പ് ഒലിവ് ഓയിൽ - കാൽ കപ്പ് വാനിലാ എസ്സൻസ് - അര ടീസ്പൂൺ മുന്തിരിങ്ങാ(പർപ്പിൾ നിറം) - 10 ഔൺസ് ഉപ്പ് - ഒരു നുളള് ഓറഞ്ചിന്റെ ത�ൊലി ഗ്രേറ്റ് ചെയ്തത് - 1 എണ്ണം നാരങ്ങയുടെ ത�ൊലി ഗ്രേറ്റ് ചെയ്തത് - 1 എണ്ണം

തയ്യാറാക്കുന്ന വിധം: ഓവന്റെ താപനില 350 ഡിഗ്രി ഫാരൻഹീറ്റിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ഒരു കേക്ക് ടിന്നിൽ ബട്ടർ ചേച്ച് മൈദ വിതറി വയ്ക്കുക. ഒരു ബൗളിൽ മുട്ടയും പഞ്ചസാരയും ബീറ്റ് ചെയ്യുമ്പോൾ നാരങ്ങയുടെ നിറമാകും. ഏകദേശം 3 മിനിട്ടോളം ബീറ്റ് ചെയ്യുക. ഉരുകിയ ബട്ടർ, ഒലിവെണ്ണ, വാനില എസ്സൻസ് എന്നിവ ചേർത്തിളക്കുക. ഒരു വലിയ ബൗളിൽ മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ തെളളി എടുക്കുക. നാരങ്ങയുടെ ത�ൊലി ചുരണ്ടിയത്, ഓറഞ്ചിന്റെ ത�ൊലി ചുരണ്ടിയത് എന്നിവയും ചേർക്കുക. ഇവയ്ക്ക് മീതെ അൽപം മൈദ പുരട്ടി പിടിപ്പിക്കുക. ഇത് ബിറ്ററുമായി ചേർക്കുക. ഈ ബിറ്റർ തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് പാനിലേക്ക് പകരുക. മുകൾ വശം പതിയെ നിരപ്പിക്കുക. കേക്ക് പാൻ ഒരു ഓവന്റെ മദ്ധ്യത്തിലായി വയ്ക്കുക. 15 മിനിട്ട് ബേക്ക് ചെയ്യുക. കേക്കിന്റെ മീതെ മിച്ചമുളള മുന്തിരിങ്ങയും വിതറുക. മുകൾ വശം പ�ൊൻ നിറമായാൽ 40 മിനിട്ട് കൂടി ബേക്ക് ചെയ്യുക. മ�ൊത്തം 55 മിനിട്ട് ബേക്ക് ചെയ്യണം. 10 മിനിട്ട് ആറാൻ വയ്ക്കുക. കഷ്ണങ്ങളാക്കി വിളമ്പുക. Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

51


www.krishijagran.com www.krishijagran.com

കുട്ടികളുടെ കൃഷി ജാഗരൺ

നീതു വി.പി.

ImÀjnI Iznkv- 2((എല്ലാം ശരിയുത്തരം അയക്കുന്നവർക്ക് ഒരു വർഷത്തെ കൃഷിജാഗരൺ

മാസിക സൗജന്യമായി അയച്ചുക�ൊടുക്കുന്നതാണ്. ഒന്നിലധികം പേർ ശരിയുത്തരം അയച്ചാൽ ഒരാളെ നറുക്കിട്ടെടുക്കും.)

ഉത്തരം പറയാമ�ോ?

23. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി? 24. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം? 25. കേരളത്തിലെ വനഗവേഷണ കേ�ം എവിടെയാണ്? 26. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്? 27. നീലക്കറിഞ്ഞികൾ പൂക്കുന്നതെവിടെ? 28. കേരളത്തിലെ ആദ്യ വനിതാമന്ത്രി. ഇവർ പിൽക്കാലത്ത്‌ കൃഷിമ�ിയുമായിരുന്നു? 29. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി? 30. ഖരമാലിന്യ സംസ്ക ‌ രണത്തിനും നിർമാർജനത്തിനുമുളള കേരള സർക്കാരിന്റെ പദ്ധതി?

1. 'സൈലന്റ് സ്പ്രിംഗ്' എന്ന പ്രസിദ്ധ കൃതിയുടെ രചയിതാവ്? 2. കേരളത്തിൽ 44 നദികളുണ്ട്. ഇതിൽ 41 എണ്ണം പടിഞ്ഞാറ�ോട്ടും മൂന്നെണ്ണം കിഴക്കോട്ടുമാണ് ഒഴുകുന്നത്. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികൾ ഏതെല്ലാമാണ്? 3. ഈജിപ്റ്റിനെ നൈൽ നദിയുടെ ദാനം എന്നു വിളിക്കുന്നു. എന്നാൽ കേരളത്തിൽ 'പമ്പാനദിയുടെ ദാനം' എന്നറിയപ്പെടുന്ന സ്ഥലം ഏത്? 4. കേരളത്തിലെ പ്രധാന നെല്ലു ഗവേഷണ കേ�ം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്? 5. ഹരിതവിപ്ലവത്തിന്റെ പിതാവ് ആര്? 6. ധവളവിപ്ലവത്തിന്റെ പിതാവ് ആര്? 7. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാകുന്ന ഹ�ോർമ�ോൺ? 8. തേങ്ങാവെളളത്തിൽ ധാരാളമായി കാണുന്ന സസ്യഹ�ോർമ�ോൺ? 9. കറുപ്പു തരുന്ന ചെടി? 10. കേരളത്തിൽ പയറുവർഗങ്ങൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല? 11. ചുണ്ടൻവളളങ്ങളുടെ നിർമ്മാണത്തിനുപയ�ോഗിക്കുന്ന വൃക്ഷം? 12. 'പ�ോമ�ോളജി' എന്തിനെ കുറിച്ചുളള പഠനമാണ്? 13. സമാധാനത്തിന് ന�ോബൽ സമ്മാനം നേടിയിട്ടുളള കൃഷി ശാസ്ത്രജ്ഞൻ ? 14. മഞ്ഞളിന് മഞ്ഞ നിറം നൽകുന്ന രാസവസ്തു? 15. ഇന്ത്യയിലെ അത്യുൽപാദന ശേഷിയുളള ആദ്യ ഹ്രസ്വകാല നെല്ലിനം? 16. 'പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന ഫലം? 17. കരിമ്പിന്റെ ജന്മദേശം? 18. ഇന്ത്യയിലെ ആദ്യ റബർത�ോട്ടം എവിടെ സ്ഥിതി ചെയ്യുന്നു? 19. ഫലവർഗങ്ങളിൽ ഏറ്റവും കൂടുതൽ ജീവകം സി അടങ്ങിയിട്ടുളളത്? 20. ല�ോക പരിസര ദിനം എന്ന്? 21 'ഭൂമിയുടെ വൃക്ക' എന്നറിയപ്പെടുന്നത്? 22. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്?

(ശരിയുത്തരം അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കും)

ImÀjnI Iznkv 1 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച കാർഷിക ക്വിസിന്റെ ശരിയുത്തരം നവംബർ ലക്കത്തിലെ വിജയി

ജ്യോത്സ്‌ന ബി

സെന്റ് മേരീസ് സെൻട്രൽ സ്കൂ ‌ ൾ, പുജപ്പുര സ്റ്റാൻഡേർഡ് 5 ബി

1. കർഷക�ോത്തമ 2. കുർക്കുമിൻ 3. നെല്ലിയാമ്പതി 4. ചിങ്ങം-1 5. ഡിസംബർ-23 6. സെപ്റ്റംബർ-2 7. ക�ോഴിക്കോട് 8. കേരളം 9. തൃശൂർ 10. സെറിക്കൾച്ചർ 11. വൈല�ോപ്പിളളി 12. തിരുവനന്തപുരം 13. ആലപ്പുഴ 14. കാസർഗ�ോഡ് 15. കാസർഗ�ോഡ് 16. നിലമ്പൂർ 52 52

17. പാലക്കാട് 18. അമ്പലവയൽ 19. പാലക്കാട് 20. ലാറ്ററൈറ്റ് 21. ശ്രീമതി. ലീലാകുമാരി അമ്മ 22. ഡ�ോ. എം.എസ് സ്വാമിനാഥൻ 23. ബ�ോൺസായ് 24. കുരുമുളക് 25. തേങ്ങ 26. കരിമ്പ് 27. വേപ്പ് 28. പഞ്ചാബ് 29. ജാതിക്ക 30. അറബി

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


കൃഷിയ�ം

www.krishijagran.com

വരുന്നു '10 തലയുളള'

കാർഷിക യ�ം

കു

ഴിയെടുക്കാം, തടമ�ൊരുക്കാം, വിളവെടുക്കാം, ചില്ലകളും വെട്ടാം എന്നിങ്ങനെ ഒറ്റ യ�ത്തിൽ പത്തു കാർഷിക ജ�ോലികൾ അനായാസേന ചെയ്യാം. കാർഷിക കേരളത്തിന് പ്രതീക്ഷ ഏകി '10 തലയുളള' കാർഷിക യന്ത്രം കാർഷിക സർവ്വകലാശാലയിൽ വികസിപ്പിച്ചു. ടില്ലറിനെ മ�ോഡിഫൈ ചെയ്ത ഈ യന്ത്രത്തിൽ ഒരേ സമയം മൂന്നു ജ�ോലികൾ ചെയ്യാം. കുടുംബകൃഷി പവർ ടില്ലർ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഭക്ഷ്യസുരക്ഷാ സേനാ വിഭാഗമാണ് വികസിപ്പിച്ചത്. പവർ ടില്ലറിന്റെ കൂടെയുളള റ�ോട്ടവേറ്റർ മണ്ണു പ�ൊടിച്ച് നിലമ�ൊരുക്കും. ചാനൽ ഫ�ോർമർ ഉപയ�ോഗിച്ച് ചാല് കീറാം. വാഴകളുടെയും മറ്റും തടമെടുക്കുന്നതിനും മൂടുന്നതിനും മണ്ണു മാറ്റുന്നതിനും രണ്ട് ഫറ�ോ ഡിസ്ക്കു ‌ കളുണ്ട്. ഇവ 60 ഡിഗ്രി വരെ തിരിക്കാം. ഈ സംവിധാനം ബേയ്സ ‌ ിൻ ഓപ്പണർ, ഫ്ള‌ ിപ്പ് പ്ള‌ ൗ, ബെഡ് ഫ�ോർമർ എന്നിവയായും രൂപാന്തരപ്പെടുത്താം. ഹൈഡ്രോളിക് സിസ്റ്റം മുഖേനയാണ് കുഴിയുടെ താഴ്ച നിയന്ത്രിക്കുന്നത്. വളം നഷ്ടപ്പെടാതെ തടത്തിൽ നിയ�ിച്ചു ക�ൊടുക്കാൻ ഫെർട്ടിലൈസർ ആപ്ള‌ ിക്കേറ്ററുണ്ട്. മരുന്ന് തളിക്കുന്നതിന് ടില്ലറിന്റെ മുൻ ഭാഗത്ത് പവർ സ്‌പ്രേയറുണ്ട്. ഉയരം കൂടിയ വിളകൾക്ക് മരുന്ന് തളിക്കാൻ എലിവേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. മരുന്ന് തളിക്ക് 200 ലിറ്റർ ടാങ്ക് എലിവേറ്ററിൽ കയറ്റി ഉപയ�ോഗിക്കാം. ഉയരം കൂടിയ വിളകളുടെ വിളവെടുപ്പിനും ചില്ലകൾ വെട്ടി ഒതുക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും എലിവേറ്റർ ഉപയ�ോഗിക്കാം. വാഴ, ചേന മറ്റ് ഇടവിള കൃഷികൾ എന്നിവയ്ക്ക് കുഴിയെടുക്കാൻ യ�ോജിച്ച പ�ോസ്റ്റ് ഹ�ോൾഡിഗർ ടിപ്പറിൽ ഘടിപ്പിക്കാം. ടില്ലർ ഒരു സ്ഥാനത്ത് നിർത്തി മൂന്നു വരിയിൽ

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

ആവശ്യമായ കുഴികൾ ഒരേ സമയം എടുക്കാം. വാഴക്കന്നുകൾ പിഴുതെടുക്കാൻ ഡീ സക്കറിംഗ് ഡിവൈസ് ഉപയ�ോഗിക്കാം. മധ്യഭാഗത്തുളള ഫ്രെയ്മിൽ ഘടിപ്പിക്കത്തക്ക രീതിയിൽ ബീമും മൺവെട്ടിയുമുണ്ട്. രണ്ട് ഹെക്ടർ വരെയുളള കൃഷിയിടങ്ങളിൽ വിവിധ കാർഷിക ജ�ോലികൾ കുടുംബാംഗങ്ങൾക്ക് അനായാസേന നിർവഹിക്കാം. ടില്ലറിൽ ഘടിപ്പിച്ച യ�ഘടകങ്ങളുടെ പ്രവർത്തനത്തിന് ഒമ്പത് കുതിരശക്തിയുളള ഒരു പവർ ടില്ലറും ഹൈഡ്രോളിക് സംവിധാനവുമുണ്ട്. ഹൈഡ്രോളിക് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഗവേഷണ കേ�ം മേധാവി ഡ�ോ. എ. ലത, ഡ�ോ. ഷൈല ജ�ോസഫ്, ഡ�ോ. പ്രേമൻ, എഞ്ചിനിയർമാരായ സിഞ്ചുരാജ്, ഉണ്ണികൃഷ്ണൻ, സി. ജെ ജ�ോസഫ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു വർഷമായി നടത്തിയ ശ്രമഫലമായാണ് ഇത് വികസിപ്പിച്ചത്. ഗവേഷണ കേ�ം മുൻ മേധാവി ഡ�ോ.യു.ജയകുമാരനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നബാർഡ് ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡ�ോ.എ.ലത പറഞ്ഞു. കുടുംബകൃഷി ടില്ലറിന് നാലു ലക്ഷം രൂപ ചെലവുണ്ട്. ഇത് വാണിജ്യാടിസ്ഥാനത്തിൽ ടില്ലറടക്കം മൂന്നു ലക്ഷം രൂപയ്ക്ക് നിർമ്മിക്കാം. ഗവേഷ്ണകേ�ത്തിന്റെ ശതാബ്ദി ആഘ�ോഷങ്ങളുടെ ഭാഗമായി ഡിസംബറിൽ കേ�ം നാടിന് സമർപ്പിക്കും. കടപ്പാട് ഡ�ോ. എ.ലത പ്രൊഫസർ & ഹെഡ് ARS, മണ്ണുത്തി 53


www.krishijagran.com

�ിനിക്‌ കൃഷി-മൃഗസംരക്ഷണ സംബന്ധിയായ കർഷകരുടെ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ വിദഗ്ധർ ഉത്തരം നൽകുന്നു. സംശയങ്ങൾ അയയ്‌ക്കേണ്ട വിലാസം: അഗ്രോ ക്ലിനിക്, C/o എഡിറ്റർ, കൃഷിജാഗരൺ, A/5-2A, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10, ഇ-മെയിൽ: malayalamkrishi@gmail.com

? പത്തു വർഷമായി ഒരു മാവു നട്ടിട്ട്. ഇതുവരെയും പൂക്കുന്നില്ല. ഇതിന് പ്രതിവിധി നിർദ്ദേശിക്കാമ�ോ?

കലക്കി തളിക്കണം. ജൈവനിയ�ണത്തിന് 5 മില്ലി വേപ്പെണ്ണ രണ്ടു ഗ്രാം സ�ോപ്പും കൂടി ചേർത്ത് ഒരു ലിറ്റർ വെളളത്തിൽ കലർത്തിയാണ് തളിക്കേണ്ടത്. കൂടാതെ, കാന്താരി മുളക് അരച്ച് ഒരു ലിറ്റർ ഗ�ോമൂത്രത്തിൽ ലയിപ്പിച്ച് ഒമ്പത് ലിറ്റർ വെളളവും ചേർത്തിളക്കി അരിച്ച് തളിക്കണം.

കേരളത്തിൽ മാവു പൂക്കുന്നത് നവംബർഡിസംബർ മാസമാണല്ലോ. സെപ്റ്റംബർ മുതൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്തു ന�ോക്കുക. മാവിന്റെ തടം തുറന്ന് കുറച്ചു വേരുകൾ തെളിഞ്ഞു കാണും വിധം രണ്ടാഴ്ച വെയിലേൽക്കാൻ അനുവദിക്കുക. തുടർന്ന് തടത്തിൽ അഴുകിയ ചാണകപ്പൊടി, ചാരം, വേപ്പിൻ പിണ്ണാക്ക്, എല്ലുപ�ൊടി, കടലപ്പിണ്ണാക്ക് എന്നിവയടങ്ങിയ മിശ്രിതം 10 കി.ഗ്രാം ചേർത്ത് മണ്ണിട്ട് മൂടുക. തളിരു വരുമ്പോൾ മുറിക്കുന്ന കീടത്തെ തുരത്താൻ 2% വേപ്പെണ്ണവെളുത്തുളളി മിശ്രിതം മുൻകൂട്ടി തളിക്കുക. മാവിന്റെ തായ്ത്തടിയിൽ ചെറിയ ത�ോതിൽ വരയുക. ത�ൊണ്ടും കരിയിലയും കൂട്ടി മാവിൻ ചുവട്ടിൽ ചെറിയ ത�ോതിൽ പുകയ്ക്കുക. ഒരു ലിറ്റർ വെളളത്തിൽ 10 ഗ്രാം നൈട്രേറ്റ് കലർത്തി ഇലകളിൽ തളിക്കുക. ആഗസ്റ്റ്-സെപ്റ്റംബർ മാസമാകുമ്പോൾ പാക്ലോബ്യൂട്രസ�ോൾ (കൾട്ടാർ) എന്ന ഹ�ോർമ�ോൺ 25 മില്ലി 5 ലിറ്റർ എന്ന ത�ോതിൽ നൽകുക. ഇവയെല്ലാം മടിയൻ മാവിനെ പുഷ്പിക്കാൻ പ്രേരിപ്പിക്കുന്ന പരിചരണങ്ങളാണ്.

? സസ്യവളർച്ചയിൽ കാത്സ്യത്തിന്റെ പ്രാധാന്യമെന്താണ്? ഇതിന്റെ ത�ോതെങ്ങനെ? ചന്ദ്രൻ നായർ, വയൽക്കര സസ്യങ്ങളിൽ ക�ോശഭിത്തിയുടെ നിർമ്മിതിക്കും ക�ോശവിഭജനത്തിനും ഉറപ്പിനുമെല്ലാം കാത്സ്യം കൂടിയേ തീരൂ. വരൾച്ചയെ പ്രതിര�ോധിക്കാനുളള ശക്തി ചെടികൾക്ക് പകർന്നു നൽകുന്നതിലും കാത്സ്യത്തിന് വലിയ പങ്കുണ്ട്. വേര് മുരടിക്കുന്നതും കൂമ്പിലയുടെ അറ്റം കരിയുന്നതും പുതിയ ഇലകളുടെ രൂപവൈകല്യവുമ�ൊക്കെ കാത്സ്യത്തിന്റെ കുറവിനെ കാണിക്കുന്നു. തക്കാളിയിൽ കായുടെ അറ്റം വട്ടത്തിൽ വട്ടത്തിൽ കരിയുന്നതും നെല്ലിൽ വേരു വളർച്ച മുരടിക്കുന്നതും കാത്സ്യത്തിന്റെ പ�ോരായ്മയാണ്. മണ്ണിന്റെ പുളിരസം മാറ്റാൻ വേണ്ട അളവിൽ അളവിൽ കാത്സ്യം ചേർത്താൽ ഈ കുറവ് പരിഹരിക്കാം. കാത്സ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുളള ഡ�ോളമൈറ്റ് കുമ്മായവസ്തുവായി പ്രയ�ോഗിച്ചാൽ നന്ന്. നെൽകൃഷിയിൽ ആദ്യ ഉഴവുചാലിന�ൊപ്പം 10 സെന്റിന് 14 കി.ഗ്രാം. പറിച്ചു നട്ട് ഒരു മാസത്തിനു ശേഷം വീണ്ടും 10 കി. ഗ്രാം. ഇതാണ് കുമ്മായ പ്രയ�ോഗരീതി. തെങ്ങിനാകട്ടെ മഴയുടെ തുടക്കത്തിൽ തന്നെ തടം തുറന്ന് 2 കില�ോ വരെ കുമ്മായം ചേർക്കണം. കമുകിനും കുരുമുളകിനും അര കില�ോ മതി. പച്ചക്കറിയിൽ ആദ്യ ഉഴവിന്

? വാഴത്തോട്ടങ്ങളിൽ കമ്പിളിപ്പുഴുവിന്റെ ഉപദ്രവം കാണുന്നു. ഇതിനെ എങ്ങനെ നിയ�ിക്കാം? റീന വർഗീസ്, ആദിച്ചനല്ലൂർ വാഴയിലകളുടെ പച്ചപ്പ് കാർന്നു തിന്നുന്ന കമ്പിളിപ്പുഴുവിനെ രാസപരമായും ജൈവരീതിയിലും നിയന്ത്രിക്കാം. രാസനിയ�ണത്തിന് 2 മില്ലി ക്വിനൽഫ�ോസ്, അല്ലെങ്കിൽ 0.3 മില്ലി സ്പിന�ോസാഡ് എന്നിവയില�ൊന്ന് ഒരു ലിറ്റർ വെളളത്തിൽ 54

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

www.krishijagran.com

സെന്റൊന്നിന് 2 കില�ോ കുമ്മായം വേണം. ഗ്രോബാഗിലാണ് കൃഷിയെങ്കിൽ 200 ഗ്രാം വരെ കുമ്മായം ചേർക്കാം. വാഴയ്ക്ക് കുഴിയെടുത്ത ഉടൻ 300 ഗ്രാമും പിന്നീട് ഒരു മാസത്തെ ഇടവേളയിൽ 250 ഗ്രാം കുമ്മായം മൂന്നു പ്രാവശ്യമായും ചേർക്കണം. കാത്സ്യം ആവശ്യത്തിനു നൽകിയാൽ വിളകളിൽ കീടബാധയും താരതമ്യേന കുറഞ്ഞിരിക്കും.

കാബേജിനു കാവൽ കടുക് കാബേജ് ത�ോട്ടത്തിനു ചുറ്റും കടുകു ചെടി വളർത്തി കീടങ്ങളുടെ ശ്രദ്ധ തിരിക്കുന്ന പരിസ്ഥിതി സൗഹൃദ കീട നിയന്ത്രണരീതി കേരളത്തിലും വിജയം കാണുന്നു. കൃഷിയിടം ഒരുക്കി കാബേജ് തൈ പറിച്ചു നടുന്നതിന് 15 ദിവസം മുമ്പ് കൃഷിയിടത്തിന്റെ വരമ്പിനു ചുറ്റും കടുക് വിത്ത് വിതറും. കൂടാതെ 22 നിര കാബേജിന്റെ വളർച്ചാ കാലം മൂന്നു മാസമാണ്. കടുകു ചെടിയുടെ വളർച്ചാകാലമാകട്ടെ ഒന്നര മാസവും. അതുക�ൊണ്ട് കാബേജ് വിളവെടുപ്പു കാലം പൂർത്തിയാകുന്നതുവരെയും രണ്ടാം വിള കടുകു ചെടികൾ പൂവ�ോടെ കൃഷിയിട സംരക്ഷണത്തിന് ഉപകരിക്കും. കടുകു ചെടിയുടെ മഞ്ഞനിറമുളള പൂവ് കീടര�ോഗബാധകളെ ആകർഷിക്കുന്നു. കടുകു ചെടിയെ പിടികൂടുകയും കാബേജിനെ ഒഴിവാക്കുകയും ചെയ്യുന്നു. കാബേജ് വിളവെടുത്തു കഴിഞ്ഞ് ഈ കടുകു ചെടികളെ പിഴുത് ഞെരടി മണ്ണിൽ ചേർക്കുന്നത് ഐസ�ോതയ�ോസയനേറ്റ് എന്ന രാസവസ്തു മണ്ണിൽ ചേരാനും മണ്ണിന് ര�ോഗപ്രതിര�ോധശേഷി വർദ്ധിക്കാനും ഉപകരിക്കും. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി, കുട്ടിയാർ എന്നീ പ്രദേശങ്ങളിൽ ഈ കീടനിയന്ത്രണരീതി വലിയ വിജയം കണ്ടിരിക്കുന്നു. രാസകീടനാശിനി പ്രയ�ോഗം ഒഴിവാക്കുക വഴി ഇത്തരം കൃഷിയിടങ്ങളിൽ തേനീച്ച, തുമ്പി, ചിലന്തി തുടങ്ങിയ മിത്രപ്രാണികളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചിരിക്കുന്നു.

? എന്റെ സങ്കരയിനം കിടാരിക്ക് ഒന്നര വയസ്സു കഴിഞ്ഞു. എന്നിട്ടും മദി ലക്ഷണങ്ങൾ കാണിക്കുന്നില്ല. എന്താണ് കാരണം? പ്രതിവിധി എന്ത്? അൻസർ സലാം, പരപ്പനങ്ങാടി സങ്കരയിനം കിടാരികൾ മദി കാണിക്കുന്നതിന് ഒന്നര വയസ്സു മതിയാകും. എന്നാൽ 200 കില�ോയെങ്കിലും ശരീരഭാരം വേണം. ചെറുപ്പം മുതൽ ശരിയായ ത�ോതിൽ തീറ്റയും യഥാസമയം വിര മരുന്നും നൽകി വളർത്തുന്ന കിടാക്കൾ പതിനാറുമാസത്തിനുളളിൽ മദിലക്ഷണം കിട്ടാറുണ്ട്. എന്നാൽ വേണ്ടത്ര പരിപാലനം കിട്ടാത്ത കിടാരികൾ വർഷങ്ങൾ കഴിഞ്ഞാലും മദിലക്ഷണം കാട്ടുകയില്ല. ആഹാരത്തിലെ പ�ോഷകങ്ങളുടെ കുറവ് പിയൂഷഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുകയും തന്മൂലം ആവശ്യമായ ഹ�ോർമ�ോണുകൾ ലഭിക്കാതെ വരികയും ചെയ്യും. ഇതാണ് മദിലക്ഷണം ഉണ്ടാകാത്തതിന് പ്രധാന കാരണം. പ്രോട്ടീൻ കൂടുതലുളള തീറ്റ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക, ഫ�ോസ്ഫറസ്, ക�ോബാൾട്ട്, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, അയഡിൻ, ജീവകം-എ എന്നിവ അടങ്ങിയ ധാതു ലവണ മിശ്രിതം തീറ്റയ�ോട�ൊപ്പം പതിവായി നൽകുക എന്നിവയാണ് പ്രതിവിധി. Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

55


വിത്തും കൈക്കോട്ടും

www.krishijagran.com

ഡിസംബർ മാസത്തെ കൃഷിപ്പണികൾ • നെൽപ്പാടത്ത് സസ്യസംക്ഷണം • കശുമാവിന് തേയിലക്കൊതുക് • കുരുമുളക് വിളവെടുപ്പ്‌

സുരേഷ് മുതുകുളം

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909

തെങ്ങ്

പ്രായമായവയ്ക്ക് ഈ പറഞ്ഞ അളവിന്റെ മൂന്നില�ൊന്നും രണ്ടു വർഷം പ്രായമായതിന് മൂന്നിൽ രണ്ടും മതി. മൂന്നാം വർഷം മുതൽ മുഴുവൻ അളവും നൽകാം. വെട്ടുകല്ലുളള മണ്ണിൽ തെങ്ങിൻതൈ നടാൻ കുഴിെയടുത്ത് രണ്ടു കില�ോ കല്ലുപ്പ് ഇടണം. ആറുമാസം കഴിയുമ്പോൾ വെട്ടുകല്ല് ദ്രവിക്കും. അപ്പോൾ കുഴി വലുതാക്കി മേൽമണ്ണിറക്കി തൈ നടാം. തടങ്ങളിൽ പുതയിടണം. ചെമ്പൻ ചെല്ലിയുടെ ഉപദ്രവം ചെറു തെങ്ങുകളിൽ ഉണ്ടാകാം. തടിയിലുണ്ടാക്കിയ സുഷിരത്തിലൂടെ സെവിൻ (50%) എട്ടു ഗ്രാം

തെങ്ങിന് നനയ്‌ക്കേണ്ട സമയമാണിത്. ജലസേചനം നൽകുന്ന പ്രദേശങ്ങളിൽ നാലു ദിവസത്തില�ൊരിക്കൽ തെങ്ങൊന്നിന് 200300 ലിറ്റർ വെളളം മതി. ജലസേചനമുളള തെങ്ങുകൾക്ക് ഈ മാസം വളവും ചേർക്കണം. യൂറിയ, രാജ്‌ഫ�ോസ്, മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നിവ യഥാക്രമം 180-270 ഗ്രാം, 230-440 ഗ്രാം, 310-540 ഗ്രാം വീതം ഓര�ോ തെങ്ങിനും നൽകണം. എന്നാൽ ഉൽപാദന ശേഷി കൂടിയവയ്ക്ക് 540 ഗ്രാം, 690 ഗ്രാം, 910 ഗ്രാം വീതമാണ് നൽകേണ്ടത്. ഒരു വർഷം വരെ

നെല്ലിന് സസ്യസംരക്ഷണം തെങ്ങിന് വളം 56

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

പരമാവധി നടത്തുക. എന്നാൽ ജൈവ നിയന്ത്രണം ഫലപ്രദമാകാതെ വന്നാൽ കൃഷി വിദഗ്ധരുടെ മേൽന�ോട്ടത്തിൽ രാസകീടനാശിനി പ്രയ�ോഗം നടത്തേണ്ടി വരും. നെൽപാടത്ത് തണ്ടു തുരപ്പൻ, ഓലചുരുട്ടിപ്പുഴു തുടങ്ങിയവയുടെ ഉപദ്രവം കണ്ടാൽ ഏക്കറിന് 2 സി.സി എന്ന ത�ോതിൽ ട്രൈക്കോകാർഡുകൾ നാട്ടുക. ആഴ്ച ത�ോറും പഴയ കാർഡ് മാറ്റി പുതിയ കാർഡ് വയ്ക്കണം. ഇത് 70-75 ദിവസം വരെ തുടരുക. ഫെറമ�ോൺ കെണി, വിളക്കുകെണി തുടങ്ങിയവ വച്ചും കീടബാധ കുറയ്ക്കാം. ഓലചുരുട്ടിയെ നിയന്ത്രിക്കാൻ ഓലയുടെ മടക്കുകൾ മുളളുവടിക�ൊണ്ട് വലിച്ചു നിർത്തി ഇക്കാലക്സ ‌ ് 2 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ സ്‌പ്രേ ചെയ്യണം. തണ്ടു തുരപ്പനും ഇത് ഫലപ്രദമാണ്. മുഞ്ഞബാധയ്ക്ക് സാധ്യതയുളള കൃഷിയിടങ്ങളിൽ കഴിയുന്നിടത്തോളം പ്രതിര�ോധശക്തിയുളള ഇനങ്ങൾ നടുക. ഉമ, പവിത്ര, രമണിക, ഗൗരി, കരിഷ്മ എന്നിവ നല്ലതാണ്. കീടനാശിനി രാവിലെ 11-ന് മുമ്പോ ഉച്ച കഴിഞ്ഞ് മൂന്നിന് ശേഷമ�ോ തളിക്കണം. നെല്പാടത്തിനു പുറമെ നിന്നു തുടങ്ങി ഉളളിലേക്ക് സ്‌പ്രേ ചെയ്യുകയാണ് വേണ്ടത്. ര�ോഗങ്ങളിൽ പ്രധാനം പ�ോളര�ോഗവും പ�ോള അഴുകലുമാണ്. സ്യൂഡ�ോമ�ോണസ് കൾച്ചർ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തയ്യാറാക്കിയ ലായനി തളിച്ചു ക�ൊടുക്കുന്നതിന് ഇവ ചെറുക്കും. ട്രൈക്കോഡെർമ കൾചർ രണ്ടു കില�ോ 50 കില�ോ ചാണകപ്പൊടിയുമായി ചേർത്ത് ജീവാണുക്കൾ വളരുന്നത�ോടെ പാടത്ത് വിതറുക. വിത്ത് കുതിർക്കുന്ന വെളളത്തിൽ സ്യൂഡ�ോമ�ോണസ് 10 ഗ്രാം ഒരു കില�ോ വിത്തിന് എന്ന ത�ോതിൽ കലർത്തുക. ഞാറ് നടുന്നതിനു മുമ്പ് സ്യൂഡ�ോമ�ോണസ് ലായനിയിൽ വേര് അര മണിക്കൂർ മുക്കി വയ്ക്കുക. കൂടാതെ നട്ട് ഒരു മാസം കഴിഞ്ഞ് സ്യൂഡ�ോമ�ോണസ് ലായനി സ്‌പ്രേ ചെയ്യുക. 10-15 ഗ്രാം സ്യൂഡ�ോമ�ോണസ് ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ കലർത്തിയാണ് ഇത് തയാറാക്കേണ്ടത്.

രണ്ടു ലിറ്റർ വെളളത്തിൽ കലക്കി ഒഴിക്കുക. തുടർന്ന് ആ സുഷിരവും അടയ്ക്കുക. ക�ൊമ്പൻ ചെല്ലിയെ നശിപ്പിക്കാൻ കൂമ്പിനു ചുറ്റുമുളള മൂന്ന് ഓലക്കവിളിൽ 250 ഗ്രാം വേപ്പിൻ പിണ്ണാക്കോ 100 ഗ്രാം വേപ്പിൻ കുരു പ�ൊടിയ�ോ 250 ഗ്രാം മണലുമായി ചേർത്തിളക്കുക. ചെല്ലിക്കോൽ ഉപയ�ോഗിച്ച് ചെല്ലികളെ കുത്തിയെടുത്ത് നശിപ്പിക്കുക. പൂങ്കുലച്ചാഴി മച്ചിങ്ങയിൽ നിന്ന് നീരൂറ്റിക്കുടിക്കും. സെവിൻ (50%) നാലു ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ സ്‌പ്രേ ചെയ്യുക. മീലിമൂട്ടയ്‌ക്കെതിരെ ഇക്കാലക്സ ‌ ് 2 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ തയ്യാറാക്കി തളിക്കണം. ചെന്നീര�ൊലിപ്പ് കാണുന്ന തെങ്ങുകളിൽ കറ ഒലിക്കുന്ന ഭാഗത്തെ ത�ൊലി ചെത്തി മാറ്റി ബ�ോർഡ�ോ കുഴമ്പോ ഉരുകിയ ടാറ�ോ തേയ്ക്കുക. കൂടാതെ തെങ്ങൊന്നിന് 5 കി.ഗ്രാം വീതം വേപ്പിൻ പിണ്ണാക്കും ചേർക്കണം.

നെല്ല്

സസ്യസംരക്ഷണ പ്രവർത്തനങ്ങളാണ് നെൽകൃഷിയിൽ ഈ മാസം പ്രധാനം. പരിസ്ഥിതി സൗഹൃദ കൃഷി മുറകളിലൂടെ ജൈവരീതിയിൽ കീടര�ോഗനിയന്ത്രണം

കമുക്

നന തുടങ്ങുക. കമുക�ൊന്നിന് 100-125 ലിറ്റർ വെളളം അഞ്ചു ദിവസം ഇടവിട്ട് നൽകണം. ജലലഭ്യത കുറവെങ്കിൽ തുളളിനനയും ചെയ്യാം. തൈകളുടെ തടി വെയിലടിച്ച് പ�ൊളളാതിരിക്കാൻ ഓല ക�ൊണ്ടു പ�ൊതിയുക. രണ്ടു വർഷത്തിനുമേൽ പ്രായമായ തൈകളുടെ തടിയിൽ വെളള പൂശിയാലും മതി. വിത്തടയ്ക്ക ശേഖരിക്കാനും പാകാനും തുടങ്ങാം. വാഴ, കുരുമുളക്, തീറ്റപ്പുല്ല്, കിഴങ്ങു വിളകൾ തുടങ്ങിയവ സ്ഥലസൗകര്യമനുസരിച്ച് ഇടവിളകളായും വളർത്താം.

കശുമാവ്

തേയിലക്കൊതുകും ആ�ാക്ന�ോ ‌ സുമാണ് Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

57


www.krishijagran.com

പരുവമാക്കി നന്നായി യ�ോജിപ്പിച്ച് പായ് മെഴുകാനെടുക്കുക.

കശുമാവിന്റെ പ്രധാന ശത്രുക്കൾ. ഇവ രണ്ടും കശുമാവിന് കാര്യമായ കേടു വരുത്തും. തേയിലക്കൊതുകിന്റെ കുത്തേറ്റ മുറിവിലൂടെ കുമിൾ അകത്തു കടന്ന് ആന്ത്രാക്‌ന�ോസ് ര�ോഗം വരുത്തുന്ന പതിവുണ്ട്. ഇവ രണ്ടും ഒരുമിച്ച് കശുമാവിനെ ബാധിക്കുന്നതായി കണ്ടാൽ ഇനി പറയുന്ന നിയന്ത്രണ നടപടികൾ സ്വീകരിക്കണം. പുഷ്പിക്കൽ സമയം: എക്കാലക്സ ‌ ് 25 ഇ.സി. 2 മില്ലി/ ലിറ്റർ + മാങ്കോസെബ് 2 ഗ്രാം/ ലിറ്റർ പിഞ്ചണ്ടി പ്രായം: സെവിൻ (50%) 4 ഗ്രാം/ ലിറ്റർ

ജാതി

വിളവെടുപ്പിന്റെ സമയമാണ്. വിളഞ്ഞ കായ്കൾ പ�ൊട്ടി ജാതിപത്രിയും വിത്തും പുറത്തു കാണുമ്പോൾ വിളവെടുക്കാം. ജാതിക്ക് ആഴ്ചയിൽ ഒരു നല്ല നന നിർബന്ധം. വിത്തു ജാതിയെടുക്കാൻ ത�ൊണ്ടും ജാതിപത്രിയും മാറ്റി

റബ്ബർ

ചെറുതൈകൾക്ക് തണൽ നൽകണം. നാലുവർഷം വരെ തൈകളുടെ ചുവടുമുതൽ കവര വരെ ചുണ്ണാമ്പു ലായനി പൂശാം. ഒരു വർഷത്തിനു താഴെ പ്രായമുളള ചെറു തൈകൾക്ക് തെങ്ങോല മെടഞ്ഞ് തണൽ ക�ൊടുക്കുന്നതും നല്ലതാണ്. ത�ോട്ടങ്ങളിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ ഫയർ ബെൽറ്റ് ഉണ്ടാക്കുക.

വാഴ

വാഴയ്ക്ക് നനയ്ക്കുകയും തടത്തിൽ പുതയിടുകയും ചെയ്യുക. നട്ട് രണ്ടു മാസം പ്രായമായ നേന്ത്രവാഴയ�ൊന്നിന് 60 ഗ്രാം യൂറിയ, 250 ഗ്രാം മസൂറിഫ�ോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നിവ ചേർക്കുക. മൂന്നു മാസം പ്രായമായവയ്ക്ക് 60 ഗ്രാം, യൂറിയ, 100 ഗ്രാം പ�ൊട്ടാഷ് എന്നിവ ചേർക്കണം. സെവിൻ (50%) ആറുമാസം ഒരു കില�ോ കളിമണ്ണിൽ കുഴച്ച് തടയിൽ തേച്ചാൽ തടിതുരപ്പൻ പുഴുവിന്റെ ഉപദ്രവം കുറയും. വാഴകൾക്കിടയ്ക്ക് സ്ഥലലഭ്യതയനുസരിച്ച് പയർവർഗ്ഗങ്ങൾ കൃഷി ചെയ്താൽ കള നിയന്ത്രിക്കാം. വിതച്ച് 45 ദിവസമാകുമ്പോൾ ഇവ പിഴുതെടുത്ത് ചുവട്ടിൽ ചേർക്കാം. ഉത്തമ വളവുമാണ്.

കുരുമുളക്

ഉടനെ മണലിൽ പാകണം.

നന തുടങ്ങാം. ക�ൊടിച്ചുവട്ടിൽ കനത്തിൽ പുതയിടുക. ക�ൊടിത്തലകൾ ശേഖരിക്കുന്നതിന് മാതൃവളളികൾ തെരെഞ്ഞടുക്കാം. നേരത്തെ മൂപ്പെത്തുന്ന ഇനങ്ങൾ ഈ മാസം അവസാനത്തോടെ വിളവെടുക്കണം. ഒരു ക�ൊടിയിലെ പല തിരികളായി മണികൾ പഴുത്തു കണ്ടാൽ വിളവെടുപ്പാരംഭിക്കാം. മണികൾ വെയിലത്ത് ഉണക്കുന്നതിനു മുമ്പ് ഒരു മിനിട്ടു നേരം തിളയ്ക്കുന്ന വെളളത്തിൽ മുക്കുന്നത് വേഗം ഉണങ്ങാനും തിളക്കമുളള കറുപ്പു നിറം കിട്ടാനും സഹായിക്കുന്നു. ചാണകം മെഴുകിയ പായിൽ മണികൾ ഉണങ്ങാൻ ഇടരുത്. പകരം ഉലുവകടലാസ് പേസ്റ്റ് മെഴുകുവാൻ ഉപയ�ോഗിക്കാം. ഒരു ഭാഗം ഉലുവയും മൂന്നു ഭാഗം അച്ചടി മഷി പുരളാതെ കടലാസും കുതിർത്ത് അരച്ച് കുഴമ്പു

ഗ്രാമ്പു

വിളവെടുപ്പു തുടരാം. പൂക്കളുടെ പച്ചനിറം മാറി ഇളം ചുവപ്പു ന്റ‌ മാകുന്നത�ോടെ വിളവെടുക്കാം. വിളവെടുത്ത് പൂക്കൾ നിരയായി നാലഞ്ചു ദിവസം വെയിലത്ത് ഉണക്കുക. ആഴ്ചയില�ൊരു നന വേണം.

ഇഞ്ചി, മഞ്ഞൾ

വിളവെടുപ്പു തുടങ്ങാം. കേടില്ലാത്ത വാരങ്ങളിൽ നിന്ന് വിത്തിഞ്ചി ശേഖരിക്കുക. ചുക്കിനെടുക്കുന്ന ഇഞ്ചി വൃത്തിയാക്കി 12-15 മണിക്കൂർ വെളളത്തിൽ കുതിർത്ത് ത�ൊലി ചുരണ്ടി കളയുക. തുടർന്ന് 7 മുതൽ 10 ദിവസം വരെ സൂര്യപ്രകാശത്തിൽ ഉണക്കണം. 58

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


വീട്ടുകൃഷി

www.krishijagran.com

ഏലം ത�ോട്ടങ്ങളിൽ കളയെടുപ്പും പുതയിടലും തുടരണം. കായ്ച്ചു തുടങ്ങിയവയിൽ നിന്ന് വിളവെടുപ്പ് തുടങ്ങാം.

മാവ്

കണ്ണിമാങ്ങ പിടിക്കാൻ ഹ�ോർമ�ോൺ ചികിത്സ പരീക്ഷിക്കാം. കണ്ണിമാങ്ങ വിരിഞ്ഞ് രണ്ടാഴ്ച

വീട്ടാവശ്യത്തിന് ഉരുളക്കിഴങ്ങ് വീട്ടിൽ തന്നെ വളർത്താം

കഴിഞ്ഞ് നാഫ്തലിൻ അസറ്റിക് ആസിഡ് 30 മില്ലി ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിന് സ്‌പ്രേ ചെയ്യുക. മാവിൻ ചുവട്ടിൽ പുകയ്ക്കുക, ആവശ്യത്തിന് നനയ്ക്കുക, പൂക്കളെയും പൂങ്കുലകളെയും നശിപ്പിക്കുന്ന കീടങ്ങൾക്കെതിരെ സെവിൻ (50%) 3 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന ത�ോതിൽ സ്‌പ്രേ ചെയ്യുക

പൈനാപ്പിൾ

മൂന്നാഴ്ചയില�ൊരിക്കൽ നന്നായി നനയ്ക്കുക എന്നത് പ്രധാനമാണ്. കാനികൾക്ക് 16-17 മാസം പ്രായമാകുമ്പോൾ ഒന്നിച്ച് കായ്ക്കുവാനുളള ഹ�ോർമ�ോൺ ചികിത്സ നടത്താം. എത്തിഫ�ോൺ (39%) 16 മില്ലി, 2 കില�ോ യൂറിയ, 4 ഗ്രാം കാത്സ്യം കാർബണേറ്റ് എന്നിവ 100 ലിറ്റർ വെളളത്തിൽ ലയിപ്പിക്കുക. ഒരു കാനിയുടെ കൂമ്പിൽ 50 മി. ലി. ഒഴിക്കണം. Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

59

കേടില്ലാത്ത വലിപ്പമുള്ള ഉരുളക്കിഴങ്ങുകൾ എടുത്ത് ഇരുട്ടുമുറിയിൽ നിരത്തിയിട്ട് അതിനു മുകളിൽ നനഞ്ഞ ചാക്കിട്ട് മൂടുക. .വെള്ളം ഒഴുകിക്കിടക്കരുത്. ചാക്ക് വെള്ളത്തിൽ മുക്കി ചെറുതായി പിഴിഞ്ഞ ശേഷം ഇടുക. ഇടക്കിടക്ക് ചാക്ക് നനച്ചു ക�ൊടുക്കണം. വെള്ളം തളിച്ചാലും മതി. 10 -15 ദിവസം കഴിയുമ്പോൾ കിഴങ്ങുകളിൽ മുള വന്നിട്ടുണ്ടാകും. മുളവന്ന കിഴങ്ങുകൾ നാലായി മുറിക്കുക. നെടുകെയും കുറുകെയും. ഒരു മുളയെങ്കിലും ഒരു കഷ്ണത്തിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഈ കഷണങ്ങൾ ഉണങ്ങിയ ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്കും ചേർത്ത മിശ്രിതത്തിലെ മുള ഭാഗം മുകളിൽ വരും വിധം മണ്ണിൽ നടാം. ചെടികൾ തമ്മിൽ ഏകദേശം 40 സെ.മീ. അകലം വേണം. ഇടക്ക് നനയ്ക്കണം. രണ്ടാഴ്ച കൂടുമ്പോൾ വേപ്പെണ്ണ നേർപ്പിച്ച് തളിച്ചാൽ കീടങ്ങളെയകറ്റാം. ഒരു മാസം കഴിയുമ്പോൾ, വേപ്പിൻ പിണ്ണാക്കും, ചാരവും, കടലപ്പിണ്ണാക്കും കലർത്തിയ മിശ്രിതം ചേർത്തു ക�ൊടുക്കണം. ചുവട്ടിൽ മണ്ണും കൂട്ടിക്കൊടുക്കുക. രണ്ടു മാസം കഴിയുമ്പോൾ ചാണകവും, ചാരവും, ചേർത്ത് ഇട്ടു ക�ൊടുക്കണം. ഇടക്ക് നനച്ചാൽ കിഴങ്ങ് വലുതാകും. മണ്ണും കയറ്റിക്കൊടുക്കണം. മൂന്നു മാസം കഴിയുമ്പോൾ വിളവെടുക്കാം. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് ഉരുളക്കിഴങ്ങ് കൃഷിക്കനുയ�ോജ്യം. ഈ വിധം ചെയ്താൽ വീട്ടാവശ്യത്തിന് ഉരുളക്കിഴങ്ങിന്‌ ഇനി കടയിൽ പ�ോകേണ്ടതില്ല.


അഗ്രി-ടൂറിസം

www.krishijagran.com

{KmaoW hnt\mZk©mc¯n\v {]kàntbdp¶p

ഡ�ോ. എസ്. രാജേ�ലാൽ

ഡെപ്യൂട്ടി ഡയറക്ടർ & മീഡിയ ലെയിസൺ ആഫീസർ, എഫ്.ഐ.ബി

ഭാ

വൈവിദ്ധ്യമാർന്ന വിഭവങ്ങൾ

രതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിൽ സ്ഥിതിചെയ്യുന്നു എന്ന മഹത് വചനമാണ് ഗ്രാമീണ ടൂറിസത്തിന്റെയും ഹ�ോംസ്റ്റേകളുടെയും അടിസ്ഥാന ശില. സ്ഥലങ്ങൾ കേന്ദ്രീകരിച്ചുളള വികസന സമീപനമാണ് കേളത്തിലെ ടൂറിസം മേഖലയിൽ നിലനിന്നിരുന്നത്. ഉദാഹരണത്തിന് ബീച്ചുകൾ, കായലുകൾ, മലയ�ോരങ്ങൾ, വന്യജീവി സങ്കേതങ്ങൾ, അനാഥാലയങ്ങൾ എന്നിവ കേ�ീകരിച്ചു ക�ൊണ്ടുളള ടൂറിസം. എന്നാൽ സമീപകാലത്ത് Destination Tourism എന്നതിൽ നിന്നു മാറി Experience Tourism എന്ന ഒരു പുതിയ ഒരു തലത്തിലേക്ക് ടൂറിസം മേഖല മാറിയിരിക്കുന്നു. വിന�ോദസഞ്ചാരികൾ ഒരു ടൂർ പാക്കേജ് തിരഞ്ഞെടുക്കുമ്പോൾ തന്നെ, എന്തു കാണാൻ സാധിക്കും എന്നതിലുപരി എന്ത് അറിയാൻ കഴിയും എന്ന് മുൻകൂട്ടി മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. നമ്മുടെ പുഴകളും, മലകളും, കായലും, കടലും, മണ്ണും മനുഷ്യരും, ചെടികളും എല്ലാം ചേർന്നു കേരളത്തിന്റെ ഓര�ോ മൂലയും ടൂറിസം സാധ്യതയുളള പ്രദേശങ്ങളാക്കി മാറ്റിയിരിക്കുന്നു. ഇതു തന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി നമുക്ക് നേടിത്തരുന്നതും.

സന്ദർശകർക്കായി തയ്യാറാക്കാൻ സാധിക്കും എന്നതാണ് റൂറൽ ടൂറിസത്തിന്റെ സാധ്യത. ആറന്മുള ആറ്റിൽ ആനയെ കുളിപ്പിക്കുവാൻ 1500 രൂപ ഫീസ് നൽകി കാത്തു നിൽക്കുന്ന ടൂറിസ്റ്റുകളെ നാം കണ്ടിട്ടുളളതാണ്. Bath of Buffalo എന്ന പേരിൽ സ്വന്തം ത�ൊഴുത്തിലെ പ�ോത്തിലെ കുളിപ്പിക്കുന്നത് ടൂറിസം സാധ്യതയാക്കിയ മലയാളികളും ഇവിടെയുണ്ട്. കർഷകര�ോട�ൊപ്പം കുരുമുളക് പറിച്ച്, ഇഞ്ചി കിളച്ച്, ത�ൊടികളിലെ പച്ചക്കറികളാൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ച്, കർഷകര�ോട് സംവദിച്ച് തൃപ്തരായി മടങ്ങുന്ന അതിഥികളെ ഹ�ോംസ്റ്റേകളിൽ നമുക്ക് ധാരാളം കാണാം. എക്സ് ‌ പീരിയൻസ് ടൂറിസം അതിന്റെ പൂർണ്ണതയിൽ എത്തുന്നത് ഹ�ോംസ്റ്റേകളിലൂടെയാണ്. കുറഞ്ഞ മുതൽ മുടക്കിൽ, മാന്യവും ലാഭകരവുമായ ഉപജീവനമാർഗ്ഗം കൂടിയാകും ഹ�ോംസ്റ്റേകൾ. മികച്ച പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, പ്രാദേശിക അറിവുകളുടെ വിനിയ�ോഗം, സ്ഥിരത ഉറപ്പാക്കൽ തുടങ്ങിയവയ�ൊക്കെ ഹ�ോംസ്റ്റേകളിലൂടെ സാധ്യമാക്കും. ടൂറിസത്തിന്റെ പ്രയ�ോജനം ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കും 60

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

പരിവേഷം നൽകേണ്ട ആവശ്യമില്ല. സുരക്ഷിതവും വിശാലവുമായ കിടപ്പുമുറിയും, ശുചിത്വം ഉറപ്പാക്കുന്ന ട�ോയ്ല ‌ റ്റുകളുമാണ് പ്രധാനമായും ആവശ്യം. ക്ഷുദ്രജീവികളായ പാറ്റ, ഒച്ച്, ക�ൊതുക്, പല്ലി തുടങ്ങിയവയെ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഹ�ോംസ്റ്റേകൾ നിർബന്ധമായും ടൂറിസം വകുപ്പുകളുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഹ�ോംസ്റ്റേകളിലെ സൗകര്യങ്ങളെ ആധാരപ്പെടുത്തി ടീറിസം വകുപ്പ് ഗ�ോൾഡ്, സിൽവർ, പ്ലാറ്റിനം, എന്നീ ഗ്രേഡുകൾ നൽകുന്നുണ്ട്. കേരളത്തിലെ ഹ�ോംസ്റ്റേ സംരംഭകരെ യ�ോജിപ്പിച്ചു നിർത്തുന്നതിനും, അവർക്കാവശ്യമായ പരിശീലങ്ങളും നേതൃത്വവും നൽകുന്നതിനും അവരുടെ പ്രശ്ന ‌ ങ്ങളെ ഉയർത്തിക്കാട്ടി പരിഹാരങ്ങൾ ആരായുന്നതിനും, കേരള ഹാറ്റ്‌സ് (Mob: 9946669958, 9349253124) എന്ന പേരിൽ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത സംഘടനയുമായി ബന്ധപ്പെട്ടാൽ ഈ മേഖലയെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.

എന്നതാണ് ഹ�ോംസ്റ്റേകൾ നൽകുന്ന ഏറ്റവും വലിയ നേട്ടം.

ഹ�ോംസ്റ്റേകളെ രണ്ടായി തിരിക്കാം.

»» ഹ�ോംസ്റ്റേ »» സർവ്വീസ് വില്ല രണ്ടിലും പരമാവധി ഉൾക്കൊളളിക്കാവുന്നത് ആറു മുറികളാണ്; ഹ�ോംസ്റ്റേ: ഉടമസ്ഥൻ അതേ വീട്ടിൽ താമസിക്കണം. വാടകവീട്ടിൽ ഹ�ോംസ്റ്റേ അനുവദിക്കില്ല. കുടുംബത്തിൽ ഒരാൾക്ക് ഇംഗ്ലീഷ് ഭാഷ പരിചയമുണ്ടായിരിക്കണം. സർവ്വീസ് വില്ല: ഉടമസ്ഥൻ കൂടെ താമസിക്കണമെന്നില്ല. വാടകയ്ക്ക് എടുത്ത വീട്ടിലും സർവ്വീസ് വില്ലകൾ ആരംഭിക്കാം. ടൂറിസത്തിൽ അടിസ്ഥാന യ�ോഗ്യതയുളള ഒരു സ്റ്റാഫ് ഉണ്ടായിരിക്കണം. ആഹാരം പാകം ചെയ്തു ക�ൊടുക്കാൻ സംവിധാനം ഉണ്ടാകണം. ഇവയിൽ ഹ�ോംസ്റ്റേകളുടെ വൈദ്യുതനിരക്ക് ഗാർഹികാവശ്യങ്ങൾക്കുളള നിരക്ക് മാത്രമാക്കി സർക്കാർ ഹ�ോംസ്റ്റേ സംരംഭകരെ സഹായിക്കുവാൻ മുൻകൈ എടുത്തിട്ടുണ്ട്. താമസത്തിനായി ഹ�ോംസ്റ്റേ തെരെഞ്ഞെടുക്കുന്ന ടൂറിസ്റ്റിന്റെ ലക്ഷ്യം സാധാരണക്കാരുമായി അടുത്തിടപഴകുക, അവരുടെ ജീവിതരീതികളും സംസ്ക ‌ ാരവും അടുത്തറിയുക തുടങ്ങിയവയാണ്. അതുക�ൊണ്ടു തന്നെ ഹ�ോംസ്റ്റേകൾക്ക് പഞ്ചനക്ഷത്ര Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

തേക്കടി-ഹരിതം റസിഡൻസി കാർഷിക കേരളത്തെ ഹരിതാഭമാക്കാനുളള തീവ്രയജ്ഞത്തിലാണ് ഇന്ന് കൃഷി വകുപ്പിന്റെ എല്ലാ കൃഷിത്തോട്ടങ്ങളും. ഇതിന് കർമനിരതമായ നേതൃത്വം നൽകുന്ന കൃഷി ഉദ്യോഗസ്ഥരുടെ കൂട്ടായ്മ വിന�ോദസഞ്ചാരത്തിന്റെ കേളീരംഗമായ ഇടുക്കി ജില്ലയിലെത്തുന്ന കൃഷി സ്‌നേഹികൾക്ക് ഹ�ോംസ്റ്റേ മാതൃകയില�ൊരുക്കിയിട്ടുളള ആവാസമാണ്, 'തേക്കടി-ഹരിതം റസിഡൻസി'. പെരിയാർ വന്യജീവി സങകേതത്തോട് അഭിമുഖമായി നിൽക്കുന്ന സർവ സജ്ജീകൃതമായ ഈ ആവാസം ചെലവു കുറഞ്ഞ ആവാസം ചെലവ് കുറഞ്ഞ താമസസൗകര്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നു. ഫ�ോൺ: 9447387344 61


മണ്ണറിവ് വേറിട്ട വ്യക്തി

www.krishijagran.com

a®v acn¡mXncn¡m³ ആർ. വീണാറാണി

അസി.ഡയറക്ടർ, കൃഷി വകുപ്പ്‌ കാസർക�ോഡ്‌

വി

തുടക്കത്തിൽ ജപ്പാനിലാണ് ആരംഭം കുറിച്ചത്. ലാക്ടിക് ആസിഡ് ബാക്ടീരീയയും യീസ്റ്റും ഫ�ോട്ടോട്രോപിക്ക് ബാക്ടീരിയയും ചേർന്ന കൂട്ടുമുന്നണിയാണ് ഇന്ന് ല�ോകംമുഴുവൻ വ്യാപിച്ചുകഴിഞ്ഞ ഇ എം. ജനിതകമാറ്റം വരുത്താത്ത സൂക്ഷാമാണുക്കളാണ് ഇ എമ്മിന്റെ കരുത്ത്. പല ജൈവവളങ്ങളുടെയും ജൈവകീടനാശിനികളുടെയും അടിസ്ഥാന ഘടകവുമാണിത്. ഇ എം സ്റ്റോക് ലായനി ഇന്ന് വിപണിയിൽ കിട്ടും. ഇതുപയ�ോഗിച്ച് തയ്യാറാക്കുന്ന ഇ എം2 ലായനി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വിളകളുടെ ചുവട്ടിൽ ഒഴിച്ചുക�ൊടുക്കാം. ഇതിനായി 100 മില്ലി ഇ എം സ്റ്റോക് ലായനി, 100ഗ്രാം കറുത്ത വെല്ലം, ഒന്നേമുക്കാൽ ലിറ്റർ ശുദ്ധജലത്തിൽ കലക്കിയതിൽ ലയിപ്പിച്ച്,

ളകളുടെ ഉല്പാദനക്ഷമത നിർണയിക്കുന്ന പ്രധാന ഘടകമാണ് മണ്ണ്. രാസവസ്തുക്കളുടെ അമിത�ോപയ�ോഗം മണ്ണിനെ മരണത്തിലേക്ക് നയിച്ചുക�ൊണ്ടിരിക്കുന്നു. സുരക്ഷിതവും ഉപകാരികളുമായ സൂക്ഷ്മജീവികളുടെ വംശവർധന, സുസ്ഥിര കാർഷിക വികസനത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇ എം സാങ്കേതികവിദ്യയിലൂടെ സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാനും മണ്ണിന്റെ ജീവൻ തിരിച്ചുപിടിക്കാനും സാധിക്കും. ഇ എം എന്നചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇഫക്ടീവ് മൈക്രോ ഓർഗാനിസം അഥവാ കാര്യക്ഷമമായ സൂക്ഷ്മജീവികളുടെ ഉപയ�ോഗത്തിന് എൺപതുകളുടെ

62

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

പ്രകാശവും ചൂടും കടക്കാത്ത സ്ഥലത്ത് 10 ദിവസം സൂക്ഷിക്കണം. ഇടയ്ക്ക് പാത്രത്തിന്റെ അടപ്പു തുറന്ന് വായുസഞ്ചാരം ഒഴിവാക്കണം. ഇങ്ങനെ തയ്യാറാക്കുന്ന ഇ എം ലായനി ജൈവവളക്കൂട്ടുകളിലും ജൈവകീടനാശിനിയായും പ്രവർത്തിക്കും. ചെടികളുടെ വളർച്ച ത്വരപ്പെടുത്തുന്നതിനും ഇ എം 2 അത്യുത്തമമാണ്. ചെറിയ ചെലവിൽ നാടൻരീതിയിൽ നമുക്കും ഇ എം തയ്യാറാക്കാം. ഇതിന് 300 ഗ്രാം വീതം മത്തനും, പഴുത്ത പപ്പായയും വാഴപ്പഴവും, 100 ഗ്രാം പയറിന്റെ വേരും ഒരുലിറ്റർ വെള്ളത്തിൽ അരച്ചുചേർക്കണം. ഇതിൽ ഒരു ക�ോഴിമുട്ട ഉടച്ച് ഒഴിച്ച് വായ് വട്ടം കുറഞ്ഞപാത്രത്തിൽ അടച്ച് 45 ദിവസം സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന ഇ എം 30 മില്ലി ലി. ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുക�ൊടുക്കാം. പറമ്പിലെ ഓല ഉൾപ്പെടെയുളള ജൈവവസ്തുക്കൾ അരയടി കനത്തിൽ അട്ടിയിട്ട് അതിനു മുകളിലായി പച്ചച്ചാണകം കലക്കിയതും, ഇ എം ലായനിയും തളിച്ചുവച്ചാൽ, ഒന്നരമാസത്തിനകം ഒന്നാന്തരം കമ്പോസ്റ്റ് തയ്യാറാക്കാം. തടത്തിൽ ഒഴിച്ചുക�ൊടുക്കുന്ന ഇ എം ലായനി വേരിനുചുറ്റും സംരക്ഷിതവലയം തീർത്ത് വിളകളെ കീടര�ോഗബാധയിൽനിന്ന് രക്ഷിക്കും.

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

63

അമൃത ജലം

ചാണകം, ഗ�ോമൂത്രം, ശർക്കര എന്നിവയുടെ മിശ്രിതം ആണ് അമൃത ജലം. അമൃത ജലത്തിലെ മൂലകങ്ങൾ മണ്ണിനെ പുഷ്ട്ടിപ്പെടുത്തുന്നു . ഇതിലെ സൂക്ഷ്മ ജീവികൾ മണ്ണിന്റെ രാസ ഭ�ൌതിക ഗുണങ്ങൾ വർധിപ്പിക്കുന്നു . അമൃത ജലം നിർമിക്കാൻ ചാണകത്തിന് പകരം ആട് , കഴുത , കുതിര തുടങ്ങിയ സസ്യഭുക്ക് ആയ ഏതു ജീവിയുടെ കാഷ്ടവും ഉപയ�ോഗിക്കാം

ആവശ്യമുള്ള വസ്തുക്കൾ 1. പുതിയ ചാണകം - ഒരു കില�ോ 2. ക്ലോറിൻ ചേരാത്ത ജലം - 110 ലിറ്റർ 3. (ശർക്കര 50 ഗ്രാം ( ശർക്കരക്ക് പകരം ചീഞ്ഞ നേന്ത്രപ്പഴം / പേരക്ക / കരിമ്പ് നീര് / കശുമാങ്ങ ഇവയിലേതെങ്കിലും ആവശ്യമായ അളവിൽ ഉപയ�ോഗിക്കാം )

നിർമാണ രീതി

»» ഒരു കില�ോ ചാണകവും ഒരു ലിറ്റർ ഗ�ോമൂത്രവും കൂട്ടിച്ചേർത്ത് കുഴമ്പ് രൂപത്തിൽ ആക്കുക »» ഈ മിശ്രിതത്തിലേക്ക് 50 ഗ്രാം നല്ല ശർക്കര കുഴമ്പ് രൂപത്തിൽ ആക്കി ചേർക്കുക »» ഈ മിശ്രിതത്തിലേക്ക് 10 ലിറ്റർ വെള്ളം ചേർക്കുക »» മിശ്രിതം 12 പ്രാവശ്യം വലത്തോട്ടും 12 പ്രാവശ്യം ഇടത്തോട്ടും ഇളക്കുക പാത്രം തണലത്ത് വച്ച് മൂടി വെക്കുക »» മൂന്ന് ദിവസം മൂന്നു നേരം മേൽ പറഞ്ഞത് പ�ോലെ മിശ്രിതം ഇളക്കുക »» നാലാം ദിവസം സൂക്ഷ്മാണുക്കളുടെ ഈ കൾച്ചർ 100 ലിറ്റർ വെള്ളം ചേർത്ത് ഒരു ടാങ്കിലേക്ക് മാറ്റി നന്നായി യ�ോജിപ്പിച്ച് ചെടികളുടെ ചുവട്ടിൽ തളിക്കാം ... അമൃത ജലം സസ്യ വളർച്ച ത്വരിതപ്പെടുത്തും. സൂക്ഷ്മ ജീവികളെ മണ്ണിൽ വർദ്ധിപ്പിക്കും. നടുന്നതിന് മുൻപ് രണ്ട് മണിക്കൂർ വിത്ത് അമൃത ജലത്തിൽ മുക്കി വയ്ക്കുന്നതും നല്ലതാണ്. - സുമിത്ര


പാൽ വിപണി

ഹർഷ വി.എസ്

ഡയറി എക്സ്റ്റൻഷൻ ഓഫീസർ കൽപ്പറ്റ, ഫ�ോൺ 9447001071

www.krishijagran.com

UHT പാൽ വിപണിയിലെ പുതുമ ആ

ര�ോഗ്യമുളള കറവമാടുകളിൽ നിന്നും പൂർണ്ണമായും ശുചിയായും കറന്നെടുക്കുന്ന സ്രവമാണ് പാൽ. പശുവിന്റെ അകിടിലെ സിരകളിലൂടെ ഏതാണ്ട് 500 ലിറ്ററ�ോളം രക്തം ഒഴുകുമ്പോഴാണ് അതിൽ നിന്നും ഒരു ലിറ്റർ പാൽ ചുരന്നു വരുന്നത്. പാൽ ഉൽപാദിപ്പിക്കാനുളള കഷ്ടപ്പാടിനെക്കാൾ ദയനീയം, പാലിന്റെ പെട്ടെന്ന് കേടാകുന്ന സ്വഭാവമാണ്. കറന്നെടുക്കുന്ന ഫ്രഷ് ആയ പാലിൽ പ�ോലും സൂക്ഷ്മാണുക്കൾ ഉണ്ടാകും. പിന്നീട് നമ്മുടെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്തോറും പാലിലെ അണുക്കളുടെ എണ്ണം പെരുകുകയും, പാൽ കേടാകുകയും ചെയ്യും. കറന്നെടുത്ത നറും പാൽ കുടിക്കാൻ എല്ലാവർക്കും ഭാഗ്യമില്ല. അതിനാൽ പാൽ കേടാകാതെ സൂക്ഷിച്ചേ മതിയാകൂ. പാലിന്റെ കേടാകാതെ ഇരിക്കാനുളള കാലാവധി വർദ്ധിപ്പിക്കാൻ അനേകം മാർഗ്ഗങ്ങളുണ്ട്. പാൽ കേടാകാതെ സൂക്ഷിക്കാൻ നമ്മുടെ നാട്ടിൽ വ്യാപകമായി ചെയ്യുന്നത്, പാസ്ച്യുറൈസേഷൻ എന്ന പ്രക്രിയയാണ്. ഇതിന് സാധാരണ പാൽ 72 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞത് 15 സെക്കന്റ് ചൂടാക്കി തുടർന്ന് തണുപ്പിച്ച് വൃത്തിയായി പാക്ക് ചെയ്‌തെടുക്കുന്നു. ഇതുവഴി പാലിലെ ര�ോഗാണുക്കൾ നശിക്കുന്നു എന്നല്ലാതെ പാൽ പൂർണ്ണമായും സൂക്ഷ്മാണു മുക്തമാക്കുന്നില്ല. അതുക�ൊണ്ട് തന്നെ ഇത്തരം പാൽ 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കുമ്പോൾ പ�ോലും 5-7 ദിവസം വരെ മാത്രമേ കേടാകാതെയിരിക്കുന്നുളളൂ.

ഇനി 'ഇതുക്കും മേലെ' പാൽ കേടാകാതെ സൂക്ഷിക്കാനുളള മാർഗമാണ് UHT (Ultra High Temperature) treated പാൽ. പാൽ 135 ഡിഗ്രി സെൽഷ്യസിനു മുകളിൽ 2-4 സെക്കന്റുകൾ വരെയുളള സമയം 64

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

മാത്രം ചൂടാക്കുന്നു. വളരെ ഉയർന്ന ചൂടിൽ, ഏതാണ്ട് പൂർണ്ണമായും നശിക്കുന്നു എന്നു പറയാം. Thermophiles and spores പ�ോലെ പാസ്ച്യുറൈസേഷൻ ചെറുക്കുന്ന സൂക്ഷ്മാണുക്കളും ഇവിടെ തീരുന്നു. 135 ഡിഗ്രി സെൽഷ്യസ് - 150 ഡിഗ്രി സെൽഷ്യസ് ചൂടിൽ അണുനശീകരണം നടത്തിയും പാൽ ശുദ്ധമാക്കാം.

ഉദാഹരണമായി ക�ൊഴുപ്പ് നിറഞ്ഞ പാൽ കുടിക്കാൻ, അമൂൽ Slim& Trim എന്ന പേരിൽ Skimmed Milk (ക�ൊഴുപ്പ് നീക്കം ചെയ്ത പാൽ) ലഭ്യമാണ്. UHT പാൽ വില അൽപം കൂടുതൽ തന്നെ. ഉയർന്ന ഊഷ്മാവിലുളള ചൂടാക്കലും അസെപ്ടിക് പാക്കിങും വില കൂട്ടുന്നു. ദീർഘ കാലം കേടുകൂടാതെ, സാധാരണ താപനിലയിൽ സൂക്ഷിക്കാം എന്ന മെച്ചവുമുണ്ട്. ശ്രദ്ധിക്കേണ്ടത്, പായ്ക്കറ്റ് പ�ൊട്ടിച്ചാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. എങ്കിലും പരമാവധി 2 ദിവസം വരെ ആ പുതുമ കാണുന്നുണ്ട്.

പാൽ ചൂടാക്കി അണുക്കളെ നശിപ്പിച്ചത് ക�ൊണ്ടായില്ല, ആ രീതിയിൽ സൂക്ഷിക്കാനും കഴിയണം. ഇതിന് കർശന ഗുണനിലവാര പരിശ�ോധന നടത്തി പൂർണ്ണമായും ശുചിയായ അന്തരീക്ഷത്തിൽ കാർട്ടനുകളിൽ പാൽ പാക്ക് ചെയ്യുന്നു. ഇതിന് വിപണിയിലെ പല പാക്കിംഗ് സംവിധാനങ്ങളുമുണ്ട്. ഒരു ഉദാഹരണമാണ് ടെട്രാ പാക്ക്. സാധാരണ ടെട്രാ പാക്ക് കാർട്ടനുകളിൽ 72% പേപ്പർ, 22% പ�ോളി എത്തിലീൻ, 4% അലൂമിനിയം എന്നിവയാണ് ഉപയ�ോഗിച്ചിരിക്കുന്നത്. ആറ് അട്ടികൾ ആയി ക്രമീകരിച്ച ഈ പാക്കിംഗ് ആണ് UHTപാലിന് 6 മാസത്തെ കാലാവധി നൽകുന്നത്.

പൂർണ്ണമായും സൂക്ഷ്മാണു വിമുക്തമാക്കിയ പാൽ ഉപയ�ോഗം ഇന്ന് പാശ്ചാത്യരാജ്യങ്ങൾക്കൊപ്പം കാലഘട്ടത്തിൽ, വ്യാപകമായിരിക്കുന്നു. ഉപഭ�ോക്താവ് ജാഗ്രത കാണിക്കുന്ന ഈ കാലഘട്ടത്തിൽ, വ്യപകമായിരിക്കുന്നു. ഉപഭ�ോക്താവ് ജാഗ്രത കാണിക്കുന്ന ഈ കാലഘട്ടത്തിൽ, UHT Milk ആഢംബരമല്ല, ആവശ്യകതയാവുകയാണ്.

പാൽ കേടുകൂടാതെ സൂക്ഷിക്കാൻ, ഉയർന്ന ഊഷ്മാവിൽ ചൂടാക്കുന്നു, തുടർന്ന് Aseptic packing നടത്തും. ഈ രണ്ടു പ്രക്രിയകളും ചേർന്നാണ് പാലിലെ 6 മാസം മുതൽ ഒരു വർഷം വരെ കേടുകൂടാകാതെ സൂക്ഷിക്കാൻ പ്രാപ്തമാക്കുന്നത്. പ്രിസർവേറ്റിവുകള�ോ മറ്റു രാസവസ്തുക്കള�ോ ഇവിടെ ഒട്ടും ആവശ്യം വരുന്നില്ല. സൂക്ഷ്മാണുക്കൾ പൂർണ്ണമായും നശിക്കുകയും, ആയതു മികച്ച പാക്കിംഗ് വഴി അങ്ങനെ നിലനിർത്തുകയും ചെയ്യുന്നു. UHT പാലിന്റെ വിജയരഹസ്യം. ഉയർന്ന ചൂടിൽ പാലിന് ചെറിയ നിറ-രുചി വ്യത്യാസം ഉണ്ടാകും. ചെറിയ ബ്രൗൺനിറം പാലിൽ കാണുന്നു. നന്നായി ചൂടാക്കിയ പാലിന്റെ രുചി അത്ര മ�ോശമല്ല. ഉപയ�ോഗം ക�ൊണ്ടു ഇഷ്ടപ്പെട്ടു പ�ോകുന്നവരാണ് അധികവും. അല്ലെങ്കിലും ശീലങ്ങളാണല്ലോ നമ്മുടെ രുചിയ�ോടുളള താൽപര്യം മുന്നിട്ടു നിൽക്കുന്നത്. തയമിൻ, അസ്‌ക�ോർബിക് ആസിഡ് തുടങ്ങിയ ജീവകങ്ങൾ നേരിയ ത�ോതിൽ കുറയുന്നു എന്നല്ലാതെ, UHT പാലിന് മറ്റൊരു പ�ോഷകക്കുറവും സാധാരണ പാലുമായി തട്ടിച്ചു ന�ോക്കുമ്പോൾ ഇല്ല. ഉപയ�ോഗിച്ചു തുടങ്ങിയാൽ UHT പാൽ ശീലമാകും. അണുനശീകൃത സുഗന്ധപാൽ സാധാരണ കുട്ടികൾ മുതൽ കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ്. ക�ൊവുപ്പ് നീക്കം ചെയ്യുന്ന പാലിൽ നിരം, മധുരം, സുഗന്ധം ചേർത്ത് ഉയർന്ന അളവിൽ ചൂടിൽ അണു വിമുക്തമാക്കി കുപ്പികളിൽ സൂക്ഷിക്കുന്നു. മിൽമ, അമൂൽ, ഒക്കെ ഇത്തരം ഫ്‌ളവേഡ് പാൽ ഇവിടെ വിൽക്കുന്നു. വിപണിയിൽ UHT പാൽ സാധാരണമായിരിക്കുന്നു. അമുൽ, നന്ദിനി, നെസ്‌ലെ, യൂറ�ോപ്പിയ അനേകം ബ്രാൻഡുകളുണ്ട്. ഓര�ോന്നിലെയും ക�ൊഴുപ്പ്, ക�ൊഴുപ്പിതര ഘടകങ്ങൾ വ്യത്യസ്തമാണ്. Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

65


അഗ്രി ഹെൽപ്പ്

www.krishijagran.com

IÀj-IÀ¡v C\n Irjn-a-{´n-sb വിഷ്ണു എസ്.പി കൃഷി ആഫീസർ എഫ്.ഐ.ബി

t\cn«p hnfn¡mw

കൃ

Farmers, KVS- Vegetable farmers, KVSFarmers Group തുടങ്ങിയ WhatsApp ഗ്രൂപ്പുകൾ എന്നിവയെല്ലാം ഉൾപ്പെട്ട സാമൂഹ്യമാധ്യമ ലിങ്കുകളും സമന്വയിപ്പിച്ചുക�ൊണ്ടുള്ള സംവിധാനമായിട്ടാണ് കാർഷിക വിവരസങ്കേതം കർഷക സേവനങ്ങൾക്കായി സജ്ജമാക്കിയിട്ടുള്ളത് കാർഷിക വിവസങ്കേതം വെബ് പ�ോർട്ടൽ മുഖേന നിലവിൽ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സൗകര്യം ഉണ്ട്. ഇത്കൂടാതെ മറ്റു എല്ലാവിധ വിവരങ്ങളും വിവിധ നവ സാമൂഹിക മാധ്യമങ്ങൾ വഴി ഇനി മുതൽ കർഷകർക്ക് ലഭ്യമാകും. പ്രധാനപ്പെട്ട ലിങ്കുകളും മേൽവിലാസവും പരിശ�ോധിക്കാം.

ഷി വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനും കർഷകരുടെ ആവശ്യങ്ങളും പ്രതികരണങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനുമായി ആരംഭിച്ച 'കൃഷി മന്ത്രി വിളിപ്പുറത്ത്' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം. കൃഷി വകുപ്പ് സ്മാൾ ഫാർമേഴ്സ ‌ ് അഗ്രി ബിസിനസ്സ് കൺസ�ോർഷ്യത്തിന്റെ കീഴിൽ, തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ നവംബർ 1 ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ 6.30 വരെ ഒരു മണിക്കുർ സമയം കൃഷിമന്ത്രി നേരിട്ട് കർഷകരുമായി ഫ�ോൺ മുഖേനയും നവമാധ്യങ്ങൾ മൂഖേനയും സംവദിക്കുന്നതായിരുക്കും. ഇതിനായി ട�ോൾഫ്രീ കാൾ സെന്റർ നമ്പർ (1800-425-1661), www. krishi.info എന്ന വെബ് പ�ോർട്ടൽ, കാർഷിക വിവര സങ്കേതം ഫേസ്ബുക്ക് പേജ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്ൺ്. രാവിലെ 8 മുതൽ വൈകുന്നേരം 8 മണിവരെ എല്ലാ കർഷകർക്കും പ�ൊതു ജനങ്ങൾക്കും കാൾ സെൻറർ സേവനം ലഭ്യമാക്കാവുന്നതാണ്. ഇതിനുപുറമേ info@ krishi.info എന്ന ഇമെയിൽ വിലാസം കാർഷിക വിവരസങ്കേതം എന്ന പേരിൽ ഫേസ്ബുക്ക് പേജ്,ഫേസ്ബുക്ക് ഗ്രൂപ്പ്, ട്വിറ്റർ, പിന്റെറെസ്റ്റ്, ഗൂഗിൾ പ്ലസ്, 9447051661 എന്ന WhatsApp നമ്പർ, KVS- Banana Farmers, KVS-Coconut

Toll Free No Web Portal WhatsApp No Face Book Id FaceBook Page Mobile App Vivara Sanketham,

e-Vipani

E-mail address Twitter Pinterest Googleplus Youtube channel Soundcloud 66

: : : : : :

1800-425-1661 www.krishi.info 9447051661 Fb.com/krishi.info2015 karshila Vivara Sanketham google Playstore/Karshika

: : : : : :

info@krishi.info @faminginfo faminginfo krishiinfo krishiinfo farminginfo

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

an\n t]mfnlukn\v [\klmbw

കേ

കൂടുതൽ ലഭിക്കും. 10m2 ന്റെയും 20m2 ൻെയും പ�ോളിഹൗസ് മ�ോഡലുകളാണ് നിലവിലുളളത്. സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് പല തട്ടുകളിലായി പരമാവധി ഗ്രോബാഗുകൾ നിറയ്ക്കാൻ പറ്റുന്ന സംവിധാനമാണ് മിനി പ�ോളിഹൗസിനുളളിലുളളത്. 10 m2 (1/4 cent) ന്റെ പ�ോളിഹൗസിന് ഉദ്ദേശിക്കുന്ന ചെലവ് 60000 രൂപയും 20m2 (1/2 cent) ന്റെ പ�ോളിഹൗസിന് ഉദ്ദേശിക്കുന്ന ചെലവ് 80000 രൂപയുമാണ്. ഇവയ്ക്ക് 75 ശതമാനം നിരക്കിൽ യഥാക്രമം 45,000 , 60000 രൂപ സബ്സ ‌ ിഡിയായി കൃഷിഭവൻ മുഖാന്തിരം ലഭിക്കും. തെരെഞ്ഞെടുക്കുന്ന ഉപഭ�ോക്താക്കൾക്ക് കൃഷിഭവൻ മുഖേന ഇതിന്റെ പരിശീലനം കേരളകാർഷിക സർവകലാശാല ആസ്ഥാനമായ മണ്ണുത്തിയിൽ നൽകും.

രളത്തിൽ സ്ഥലപരിമിധി വലിയ പ്രതിസന്ധിയാണ്. നഗരങ്ങളിലും മറ്റും അഞ്ചോ ആറ�ോ സെന്റ് സ്ഥലമുളളിടത്ത് കൃഷിയ്ക്കായി സ്ഥലം വളരെ പരിമിതമാണ്. ടെറസിൽ സ്ഥലമുളളിടത്ത് കൃഷി ചെയ്യാമെങ്കിലും ഹെടെക് രീതിയിൽ അല്ലെങ്കിൽ പ�ോളീഹൗസ് നിർമ്മിച്ച് വൻത�ോതിൽ കൃഷി ചെയ്യണമെങ്കിൽ കുറച്ചുബുദ്ധിമുട്ടാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ കാർഷിക സർവകലാശാല രൂപകൽപ്പന ചെയ്തിട്ടുളള നവീന മ�ോഡലുകളാണ് മിനി പ�ോളിഹൗസുകൾ. High tech Kitchen Garden എന്നറിയപ്പെടുന്ന ഈ മ�ോഡലുകൾ കുറഞ്ഞ സ്ഥലത്തിനുളളിൽ പരമാവധി ചെടികൾ ഉൾക്കൊളളിക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിട്ടുളളത്. പ�ോളിഹൗസിനുളളിൽ സസ്യ വളർച്ചയ്ക്കും വേണ്ടുന്ന ഘടകങ്ങളെല്ലാം നിയന്ത്രിതവും ക്രമാതീതവുമായ അളവിൽ, നിലനിർത്താനാകുമെന്നതിനാൽ ഉത്പാദനം

sNdpInS aqeyhÀ²nX kwcw`§Ä XpS§mw

ഫ്രൈഡ് വെജിറ്റബിൾസ്, ഫ്രീസ് ഡ്രൈയിങ്, പ്രോട്ടീൻ സമ്പുഷ്ടമായ വെജിറ്റബിൾ സൂപ്പ് മിക്സ ‌ ്, അച്ചാറുകൾ, മധുരപലഹാരങ്ങൾ, ഹല്വ ‌ തുടങ്ങി പല ഉത്പന്നങ്ങൾ ആക്കിയെടുത്തും സംഭരണശേഷി കൂട്ടിയും പച്ചക്കറികൾ സംഭരിക്കാം. ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഇത് പ്രാവർത്തികമാക്കുകയും ചെറുകിട സംരംഭങ്ങളായി വളർത്തിയെടുക്കുകയും ചെയ്യാം. ബാങ്ക് ല�ോൺ അധിഷ്ഠിത സബ്സ ‌ ിഡിയാണ് കൃഷിവകുപ്പിൽ നിന്നും ധനസഹായമായി ലഭിക്കുക. പ്രോജക്ടിന്റെ 75 ശതമാനം (പരമാവധി 1.50 ലക്ഷം രൂപ ) വരെ ധനസഹായം ലഭിക്കും.

ച്ചക്കറി കൃഷിയിൽ ഉത്പന്നങ്ങളുടെ വിപണനമാണ് പ്രധാന പ്രശ്ന ‌ ം. സംഭരണശേഷി നന്നേ കുറവായതിനാൽ എത്രയും പെട്ടെന്ന് വിറ്റഴിക്കണം. ഇതു ലഘൂകരിക്കുന്നതിനുളള ഒരു മാർഗമാണ് സംഭരണശേഷി 4-5 ദിവസത്തേക്കു കൂടി വർദ്ധിപ്പിക്കുക എന്നത്. ഇതിന് കൃഷിവകുപ്പിന്റെ ധനസഹായത്തോടെ നിർമ്മിക്കാവുന്ന ഊർജ്ജരഹിത ശീതീകരണ സംഭരണത്തിനെക്കുറിച്ച് കഴിഞ്ഞലക്കം പ്രതിപാദിച്ചിരുന്നു. മറ്റൊരു മാർഗം എന്നത് കർഷകകൂട്ടായ്മകൾക്ക് വിളവെടുത്ത ഉത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാം എന്നതാണ്. ഈസി റ്റു കുക്ക് ലീഫി വെജിറ്റബിൾ,

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

67


മാതൃക

www.krishijagran.com

കെ.ബി ബൈന്ദ

ആലപ്പുഴ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക ഫ�ോൺ - 9995219529

]pckvImc \ndhn km\p

ചുവടുവച്ചു. മേഖലയെക്കാൾ ആദായകരമാണ് കൃഷി എന്ന് കണ്ടത�ോടെ ഉപജീവനത്തിന് കൃഷി കണ്ടെത്തുകയായിരുന്നു. എന്നു കരുതി എന്നും കൃഷിയിൽ വിജയം മാത്രമേ ഉണ്ടായുളളൂ എന്നു കരുതരുത്. പ�ൊന്നു പ�ോലെ കാത്തു സൂക്ഷിച്ച പല കൃഷിയും കാലാവസ്ഥ എതിരായപ്പോൾ നഷ്ടത്തിലായി, വൻ കടത്തിൽ പെട്ടിട്ടുമുണ്ട്. എങ്കിലും അത�ൊന്നും സാനുവിന്റെ കൃഷിയ�ോടുളള പ്രതിപത്തി കുറച്ചില്ല. അയൽ വാസിയുടെ പാടത്തു തുടങ്ങിയ കൃഷിയാണ് പിന്നീട് പാട്ടത്തിനു മറ്റുമെടുത്ത് വിപുലപ്പെടുത്തിയത്. പിന്നീട് പാട്ടത്തിന് എടുത്ത സ്ഥലം സ്വന്തമാക്കി. ഇപ്പോൾ ഒരേക്കർ പാടത്ത് നെൽകൃഷി പാട്ടത്തിനെടുത്ത നാലര ഏക്കറിൽ ജൈവ പച്ചക്കറി കൃഷി, വീട്ടിലെ നാലു കുളം നിറയെ മത്സ്യകൃഷി, ക�ോഴി, താറാവ്, പശു വളർത്തൽ എന്നിവ വേറെ. ഇതിനെല്ലാം ആവശ്യക്കാർക്ക് പച്ചക്കറിത്തോട്ടവും നിർമിച്ചു ക�ൊടുക്കും. ഇതിനായി പച്ചക്കറി തൈകളും സാനുവും സംഘവും നിർമിച്ച് നൽകും. ജില്ലകളിലെ വ്യവസായങ്ങളും ഒട്ടേറെ വ്യവസായികളും ഒട്ടേറെ വിദ്യാലയങ്ങളും ഇന്ന് സാനുവിന്റെ കൃഷിപരിചയം പങ്കിടാൻ വിളിക്കാറുണ്ട്. ക�ോഴിവളം, ചാണകം, ചാരം, എല്ലുപ�ൊടി, മത്തി-ശർക്കര എന്നീ ജൈവ വളങ്ങൾ മാത്രം ഉപയ�ോഗിച്ചാണ് കൃഷി. കീടങ്ങളെ തുരത്താൻ സ്യൂഡ�ോമ�ോണസ്, വേപ്പെണ്ണ ലായനി, കെണികൾ എന്നീ ജൈവ മാർഗങ്ങളാണ്

ലപ്പുഴയിലെ മികച്ച കർഷകനുളള അവാർഡ്, കൃഷി വകുപ്പിന്റെ അവാർഡ്, ആത്മ അവാർഡ്, പി.പി സ്വാതന്ത്ര്യം കാർഷിക അവാർഡ് തുടങ്ങിയ പുരസ്ക ‌ ാരങ്ങൾ വാരിക്കൂട്ടിയ ചേർത്തല മായിത്തറ പാപ്പറമ്പിൽ സാനുമ�ോന്റെ കൃഷി ത�ോട്ടം കാണാൻ എറണാകുളത്തുനിന്നും കൃഷി ഓഫീസർമാരെത്തി സമ്മിശ്ര കൃഷിരീതിയിലൂടെ എന്നും നൂറു മേനി വിളയുന്ന സാനുമ�ോന്റെ കൃഷി ത�ോട്ടത്തിന്റെ പേരും പെരുമയും ജില്ല കടന്നു എന്നതിന്റെ തെളിവാണ് ഇത്. ഏകദേശം പത്തു വർഷമായി കൃഷി മാത്രമാണ് സാനുമ�ോൻ ജീവിത�ോപാധം വിശ്രമിക്കാൻ പ�ോലും നേരം കിട്ടാത്ത സാനുമ�ോൻ ചേർത്തല തിരുവിഴയിലെ ദേശീയ പാതയ�ോരത്തു നടത്തുന്ന പച്ചക്കറി വിപണന കേന്ദ്രത്തിലൂടെ സഹകർഷകരുടെ ഉൽപന്നങ്ങൾക്കും വിപണി കണ്ടെത്തുകയാണിപ്പോൾ. എ-ഗ്രേഡ് ക്ലസ്റ്ററിന്റെ വിപണന കേന്ദ്രം ആണിത്. ഇതിന്റെ നടത്തിപ്പുകാരനും മുഖ്യസംഘാടകനും സാനുമ�ോൻ തന്നെ. കയർ ത�ൊഴിലാളി കുടുംബത്തിൽ ജനിച്ച സാനു കയർ ഫാക്ടറി ത�ൊഴിലാളി ആയാണ് ജീവിതം തുടങ്ങുന്നത്. അച്ഛൻ സുകുമാരനും അമ്മ ജാനമ്മയും ചേട്ടൻ ബിനുവും ചേർന്നു നടത്തിയ കയർ ത�ൊഴിലിൽ നിന്ന് മാറി സാനുമ�ോൻ പരീക്ഷണാർത്ഥം കൃഷിയിൽ 68

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


ഗവേഷണം

www.krishijagran.com

തളളക്കോഴി വേണ്ട....പകരം ഇൻകുബേറ്റർ മതി സ്വീകരിക്കുക. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ മുട്ട ഗ്രാമം പദ്ധതിയിൽ പെടുത്തിയാണ് ക�ോഴികളെയും താറാവിനെയും വളർത്തുന്നത്. രണ്ടു പശുവും രണ്ടു പച്ചക്കറിയും എന്ന രീതിയിൽ വയൽ വരമ്പിൽ വെണ്ടയും ചീരയും വഴുതനയും നട്ടുളള കൃഷി രീതിയാണ് സാനുവിന്റേത്. വർഷം മുഴുവൻ പച്ചക്കറി ലഭിക്കുക എന്ന ലക്ഷ്യത്തോടെ 13 ഇനം പച്ചക്കറികൾ പല സമയത്തായി കൃഷി ചെയ്യുന്നു. രണ്ടായിരം ചുവടു വെണ്ട, ആയിരം ചുവടു പച്ചമുളക്, മുന്നൂറ് ചുവടു വഴുതന, ഇരുന്നൂറു ചുവടു പടവലവും പാവലും പീച്ചിലും വെളളരിയും കുമ്പളവും തക്കാളിയും ചീരയും മത്തനും എല്ലാം സാനുവിന്റെ കൃഷിയിടത്തിൽ ഇടതടവില്ലാതെ കൃഷിചെയ്യുന്നു. വിളവെടുക്കുന്നു. നാലു കുളങ്ങളിലായാണ് ഗൗറാമി മീൻ വളർത്തുന്നത്. ഗൗറാമി കുഞ്ഞുങ്ങളുടെ വിൽപന ഏറെ ആദായകരമായി ത�ോന്നുന്നതു ക�ൊണ്ടാണ് അതിനെ കൂടുതലായി വളർത്തുന്നത്. കൂടാതെ കാരി, ക�ോഹു, കട്ല ‌ , ചെമ്പല്ലി, തില�ോപ്പിയ എല്ലാം ഉണ്ട്. വീട്ടുമാലിന്യമാണ് ഇവയ്ക്ക് തീറ്റ. ജൈവകൃഷിത്തോട്ടം നേരിൽ കണ്ടു മനസ്സിലാക്കൽ എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് എറണാകുളത്തു നിന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘമായി സാനുവിന്റെ ത�ോട്ടത്തിൽ എത്തിയത്. ഭാര്യ സരിത നഴ്സ ‌ റി സ്കൂ ‌ ൾ ടീച്ചർ ആണ്. മക്കൾ അഭിഷേക്, അമേയ എന്നിവരും കൃഷിയിൽ സഹായികളായുണ്ട്. Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

69

ത�ൊ

ടിയിലാകെ ചിക്കി ചികഞ്ഞ് ക�ോഴിക്കു ഞ്ഞുങ്ങളുമായി നടന്നിരുന്ന തളളക്കോഴികൾ ഇന്ന് അപൂർവ കാഴ്ചയാണ്. ഇപ്പോൾ പ്രചാരത്തിലുളള മിക്ക സങ്കരയിനം ക�ോഴികളും അടയിരിക്കുന്നവയല്ല എന്നതാണി തിനു കാരണം. നാടൻ ക�ോഴികൾ അന്യം നിന്നു ക�ൊണ്ടിരിക്കുന്ന ഇക്കാലത്ത് മുട്ട വിരിയിക്കുന്നതുതന്നെ പ്രയാസമുളളതായി മാറിയിരിക്കുന്നു. എന്നാൽ ഇതിനു പരിഹാരമായി തളളക്കോഴിയുടെ സഹായമില്ലാതെ തന്നെ ഏറ്റവും കുറഞ്ഞത് 10 മുട്ട മുതൽ വിരിയിച്ചെടുക്കാനുളള ഇൻകുബേറ്ററുകൾ 3000 രൂപയ്ക്ക് മുതൽ കമ്പോളത്തിൽ ലഭ്യമാണ്. വീടാടവശ്യത്തിനുളള ക�ോഴികളെ വിരിയിച്ചെടുക്കുന്നതിനു പുറമെ ഒരു ചെറുകിട സംരംഭമായി, കൂടുതൽ ക�ോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് വിപണനം ചെയ്യാനും ഇൻകുബേറ്റർ മുഖേന സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് കെ.വി.കെ ആലപ്പുഴയുമായി ബന്ധപ്പെടാം. ഫ�ോൺ: 0479 2449268 - സുമിത്ര


വികാസ രശ്മികൾ

www.krishijagran.com

{]Xo£bpWÀ¯n {]Imiv {Kmw കെ.ബി ബൈന്ദ

ആലപ്പുഴ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക ഫ�ോൺ - 9995219529

കൃ

ഷിയിൽ ഒരു നാടിനു വെളിച്ചമാവുകയാണ് ഉടുമ്പൻച�ോല താലൂക്കിൽ കരുണാപുരത്തെ പ്രകാശ് ഗ്രാം സ്‌പൈസസ് ഫാർമേഴ്സ ‌ ് സ�ൊസൈറ്റി. അമിത രാസവള പ്രയ�ോഗത്തിലൂടെ നഷ്ടമായ മണ്ണിന്റെ രചനയും ഘടനയും തിരിച്ചു പിടിക്കാൻ ഒരു കൂട്ടം കർഷകർ നടത്തിയ പ്രവർത്തനങ്ങളും അതിന്റെ വിജയവുമാണ് പ്രകാശ് ഗ്രാമിനെ ശ്രദ്ധേയമാക്കുന്നത്. നൂറ് കൃഷിക്കാർ ചേർന്ന് രൂപീകരിച്ച സ�ൊസൈറ്റി കരുണാപുരം ഗ്രാമപഞ്ചായത്തിലാണ് പ്രവർത്തിക്കുന്നത്. കീടനാശിനികള�ോ രാസവളപ്രയ�ോഗമ�ോ കൂടാതെ എല്ലാവിധ പച്ചക്കറികളും കുരുമുളക്, ഏലം, ഇഞ്ചി, ഗ്രാമ്പു തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നു. നാടൻ പശുക്കളെ ഉപയ�ോഗിച്ച് ജീവാമൃതം ഉൽപാദിപ്പിക്കുന്ന യൂണിറ്റ്, തെങ്ങിൻ തൈ നഴ്സ ‌ റി, മഴമറകൾ, സിൽ പ�ോളിൻ സംഭരണികൾ തുടങ്ങിയവ പ്രകാശ് ഗ്രാമിന്റെ പ്രകാശമാനമായ പുതിയ മുഖമാണ്. ജൈവകൃഷി ചെയ്യാനാഗ്രഹിക്കുന്ന കർഷകർക്ക് നിരവധി കൃഷി പാഠങ്ങൾ ഇവിടുത്തെ കർഷക കൂട്ടായ്മ പകർന്നു നൽകും. തരിശു നിലം പാട്ടത്തിനെടുത്തു വൻത�ോതിൽ നടത്തുന്നത�ോട�ൊപ്പം ബീൻസ് ഉൾപ്പെടെ വിവിധതരം പച്ചക്കറികളും കൃഷി ചെയ്യുന്നു. ബീൻസിൽ വൻ കൃഷിയാണിവിടെ. ഇതിന് മറ്റു പച്ചക്കറികളിലെ പ�ോലെ കീടശല്യം ഉണ്ടാകാത്തത് മെച്ചമാണെന്ന് സ�ൊസൈറ്റി പ്രസിഡന്റും കൂട്ടായ്മയുടെ ശിൽപികളിൽ ഒരാളുമായ കെ. രമേശൻ സാക്ഷ്യപ്പെടുത്തുന്നു. പയർ, വഴുതിന, തക്കാളി, കാബേജ് തുടങ്ങിയവയുടെ കൃഷിയും ഇവിടം

സ്വർഗ്ഗമാക്കുന്നു. ജൈവകൃഷി ഉൽപന്നങ്ങൾക്ക് കൃത്യമായ വിപണി കണ്ടെത്താനുളള ആസൂത്രണവും പ്രകാശ് ഗ്രാമിന്റെ പ്രവർത്തന മികവിന് ഉദാഹരണമാണ്. മൂല്യവർധിത വെളിച്ചെണ്ണ, തേൻ, ശുദ്ധമായ ഉണക്കിപ�ൊടിച്ച മഞ്ഞൾപ�ൊടി, ചുക്ക് പ�ൊടി, കാപ്പിപ്പൊടി തുടങ്ങിയ ഹ�ോംമെയ്ഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നു. മഞ്ഞൾപ�ൊടി 40 രൂപയ്ക്കാണ് വിൽക്കുന്നത്. ശുദ്ധമായതിനാൽ പെട്ടെന്ന് തന്നെ വിറ്റു പ�ോകുന്നു. പ്രകാശ് ഗ്രാം സ്‌പൈസസ് ഫാർമേഴ്സ ‌ ് സ�ൊസൈറ്റിക്ക് കൃഷിവകുപ്പിന്റെയും അകമഴിഞ്ഞ സഹായം ലഭിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. ഇടുക്കി തൂക്കുപാലത്തു പച്ചക്കറികൾ വിൽക്കാൻ ഓർഗാനിക് ഷ�ോപ്പ് തുടങ്ങാനും പദ്ധതിയുണ്ട്. ഇതിനായി കൃഷി വകുപ്പ് 2 ലക്ഷം രൂപ സബ്സ ‌ ിഡി നൽകിയിട്ടുണ്ട്. കർഷകർക്ക് കരുത്ത് പകരുന്ന സെമിനാറുകൾ സംഘടിപ്പിക്കുക, കൃഷി പഠനയാത്രകൾ നടത്തുക എന്നിവയും പ്രകാശ് ഗ്രാമിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. കർഷകരുടെ കൂട്ടായി ത�ൊഴിൽ സേനയും സ�ൊസൈറ്റിക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 70

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

വർഷമായി തരിശ് കിടന്നിരുന്ന 5 ഏക്കർ പാട്ടത്തിന് എടുത്ത് കൃഷി ആരംഭിച്ചു. കൃഷി വകുപ്പ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണിത്. പച്ചക്കറികൃഷി വിപുലീകരിക്കാൻ 20 കർഷകരെ കണ്ടെത്തി 5 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാൻ പര്യാപ്തമായ ക്ലസ്റ്റർ ഉടൻ രൂപീകരിക്കും. ഇതിന് നബാർഡിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ്. ഒരേക്കറിൽ കരനെൽകൃഷി ചെയ്യാനും പദ്ധതിയുണ്ട് എന്നും സ�ൊസൈറ്റി പ്രസിഡന്റ് കെ. രമേശൻ പറഞ്ഞു. പ്രകാശ് ഗ്രാമിന്റെ പ്രവർത്തനം കൃഷിയിൽ മാത്രം ഒതുങ്ങുന്നില്ല. ഫാം ടൂറിസത്തിൽ തൽപരരായി എത്തുന്നവർക്ക് അതിനുളള സൗകര്യവും െട്രക്കിങ് പ�ോലുളള വിന�ോദങ്ങൾക്കു അവസരമ�ൊരുക്കുകയും ചെയ്യുന്നു. കൃഷിയെ സ്‌നേഹിക്കുന്നവർക്കും കൃഷിയുടെ നല്ല പാഠങ്ങൾ പഠിക്കുന്നവർക്കും എപ്പോഴും ഇവിടേക്ക് കടന്നു ചെല്ലാം. രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ പ്രകാശ് ഗ്രാം തയ്യാറാണ്.

കൂടാതെ പതിമൂന്നു ലക്ഷം രൂപയുടെ കാര്ഷ ‍ ിക യ േ�ാപകരണങ്ങൾ സ�ൊസൈറ്റിക്ക് സ്വന്തമായുണ്ട്. യ�ങ്ങൾക്ക് 10 ലക്ഷം രൂപ സബ്സിഡി നേടിയെടുക്കാനും ഈ കൂട്ടായ പ്രവർത്തനങ്ങൾക്ക് സാധിച്ചു. കാപ്പിക്കുരു യന്ത്രം, ഏലയ്ക്ക ഗ്രേഡിംഗ് യന്ത്രം, ഡ്രയറുകൾ എന്നിവയെല്ലാം പ്രകാശ് ഗ്രാമിനെ സ്വയം പര്യാപ്തതയിലേക്ക് ഉയർത്തുന്നു. തിരുവനന്തപുരത്തെ ഇക്കോ ഷ�ോപ്പ് വഴി ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനും ഈ കർഷകർക്ക് കഴിയുന്നുണ്ട്. രൂപീകരണത്തിന്റെ മൂന്നാം വർഷം കാർഷിക മേഖലയിൽ പുതിയ ഇടപെടലുകൾ നടത്താൻ ഒരുങ്ങുകയാണ് സ�ൊസൈറ്റി. ഹൈറേഞ്ചിൽ ഒരു കാലത്ത് പ�ൊന്ന് വിളയിച്ചിരുന്ന മണ്ണ് ഇന്ന് തരിശു നിലമായിരിക്കുന്നു. തരിശായി കിടന്ന സ്ഥലം കണ്ടെത്തി അതിൽ ജൈവ രീതിയിലുളള കൃഷിയിറക്കി പച്ചക്കറികൾ, വാഴ, പട്ടം ക�ോളനിയിൽ അന്യം നിന്നു പ�ോയ കപ്പ, കാച്ചിൽ, ചേമ്പ് തുടങ്ങിയവ വിളയിച്ച് സ്വന്തം വിപണി തയ്യാറാക്കി വിൽക്കുകയാണ് ലക്ഷ്യം. ഇതിനു വേണ്ടി തൂക്കുപാലത്ത് 20 Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

കെ.ബി ബൈന്ദ

ആലപ്പുഴ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക 71


www.krishijagran.com

ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടിയ- ഇന്ത്യയിലെ ഏറ്റവും അധികം വരിക്കാരുള്ള കാർഷിക-ഗ്രാമീണ-കുടുംബ മാസികയുടെ വരിക്കാരാകാൻ ക്ഷണിക്കുന്നു

12 ഭാഷകളിലൂടെയും 23 എഡിഷനുകളിലൂടെയും 22 സംസ്ഥാനങ്ങളിലെത്തിച്ചേരുന്ന ഇന്ത്യയിലെ ഏക കൃഷി മാസിക.

വിവിധ ഭാഷകളിലായി ഒരു ക�ോടിയിലേറെ വായനക്കാരുടെ കൂട്ടായ്മ.അപൂർവ്വമായ ഈ അക്ഷരക്കൂട്ടായ്മയിലേയ്ക്ക് താങ്കളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ഗുജറാത്തി, മറാഠി, കന്നട, തെലുങ്ക്, ബംഗാളി, ആസ്സാമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിൽ പ്രസിദ്ധീകരിച്ചു വരുന്നു.

ബാങ്ക് അക്കൗണ്ട് ഫെഡറൽ ബാങ്ക്

ഇ-48, ഹൗസ് ഖാസ് മെയിൻ മാർക്കറ്റ്, ന്യൂഡൽഹി - 110016, ഐ.എഫ്.എസ്.സി : FDRL0001980 എം.ഐ.സി.ആർ : 110049032 അക്കൗണ്ട് നമ്പർ : 19800200000836 Paytm നമ്പർ : 9654193353

72

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

73


പരിചയം

www.krishijagran.com

മൂന്നു പതിറ്റാണ്ടിന്റെ കൃഷി സാഫല്യം രമ്യ സി.എൻ

ജില്ലാ ക�ോർഡിനേറ്റർ, കൃഷിജാഗരൺ ക�ോട്ടയം ഫ�ോൺ: 9447780702

ഴിഞ്ഞ 32 വർഷമായി മണ്ണിൽ എല്ലുമുറിയെ പണിയെടുത്ത്, പ�ൊന്ന് വിളയിച്ച്, കൃഷിയെ ജയിച്ച ഒരു കർഷകനെ പരിചയപ്പെടാം. ക�ോട്ടയം ജില്ലയിലെ ഓണംതുരുത്ത് പതിപ്പറമ്പിൽ ട�ോമി ജ�ോസഫ്. രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന ട�ോമിയുടെ ഒരു ദിവസം വൈകിട്ട് ഏഴ് വരെ നീളും. വിളവെടുപ്പാകുമ്പോൾ ആ സമയം പിന്നെയും നീളും. രാവിലെ എട്ടു മണിക്ക് മുമ്പ് ചന്തയിൽ പച്ചക്കറി എത്തിക്കേണ്ടതിനാൽ രാത്രി 12 മണിയ്ക്കു തന്നെ ലൈറ്റും തെളിച്ച് കൃഷിയിടത്തിലേക്ക് പ�ോകും. കൂടെ കർഷക കുടുംബത്തിൽ പിറന്ന സന്തതസഹചാരിയായ ലൈലാമ്മയും മക്കളും. അങ്ങനെ മുണ്ട് മുറുക്കി ഉടുത്ത് മക്കളെ വളർത്തിയ അച്ഛന് ഇന്ന് ഏറെ അഭിമാനം. ചെറു പ്രായത്തിൽ കൃഷിയിൽ സഹായിച്ച രണ്ട് പെൺമക്കളെയും മകനെയും വളർത്തി നല്ല നിലയിലാക്കി.

കില�ോ വരെ പയർ കിട്ടുമെന്ന് ട�ോമി. കൃഷിയെ സ്‌നേഹിക്കുന്നതിനാൽ ഇതുവരെ ത�ോൽവി അറിഞ്ഞിട്ടില്ല. വേണ്ട നിർദ്ദേശങ്ങളുമായി കൃഷിഭവനും ഒപ്പമുണ്ട്. 30 സെന്റ് സ്ഥലവും അതിൽ മന�ോഹരമായ ഒരു വീട് വച്ചതുമെല്ലാം ഉപജീവനമാർഗമായ കൃഷിയിൽ നിന്നു തന്നെ. കൃഷിയാവശ്യത്തിനും നല്ല പാലു കിട്ടാനും രണ്ടു പശുവിനെയും വളർത്തുന്നു. ചാണകവും മൂത്രവും പച്ചക്കറികൾക്ക് വളമാണ്. പശുവിൽ നിന്ന് മാസം ഇരുപതിനായിരം രൂപ വരെ വരുമാനം കിട്ടാറുണ്ടെന്ന് ടാമിയുടെ അനുഭവം. ന�ോട്ടം തെറ്റിയാൽ കൃഷി നശിക്കും. പക്ഷേ അതിന് ട�ോമി തയ്യാറല്ല. കൃഷിയിടത്തിൽ 60 ശതമാനത്തിലേറെ പണിയും സ്വന്തമായി ചെയ്യുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ പിന്നെ ഒന്നും പേടിക്കേണ്ടതില്ല. ഇത്രയ�ൊക്കെ ചെയ്തിട്ടും സമയം തികയുന്നില്ലെന്നാണ് ട�ോമിയുടെ പരിഭവം. മികച്ച കർഷകനുളള പുരസ്ക ‌ ാരങ്ങൾ നിരവധി തവണ ട�ോമിയെ തേടി എത്തി.

സ്വന്തമായി ഭൂമിയില്ലാത്ത ട�ോമി സ്ഥലം പാട്ടത്തിനെടുത്തും കൃഷിസ്‌നേഹികൾ സൗജന്യമായി നൽകുന്ന സ്ഥലത്തുമാണ് കൃഷി. ഇത്തവണ രണ്ടേക്കർ സ്ഥലമാണ് പാട്ടത്തിനെടുത്തത്. ഇവിടെ 150 ചുവട് പയറും പടവലവും കപ്പയും സമൃദ്ധിയായി വളരുന്നു. അര ഏക്കറിൽ നിണ്ടൂർ സഹകരണബാങ്കിന്റെ ജൈവ പച്ചക്കറിയും ഉണ്ട്. ഓണത്തിന് 137 കില�ോ പടവലവും 20 കില�ോയിലേറെ പയറുമാണ് നാട്ടുകാർക്ക് നൽകിയത്. ആഴ്ചയിൽ നാലു തവണ വിളവെടുപ്പ്. വഴുതനയും വെണ്ടയും തക്കാളിയും മുളകുമെല്ലാം വേണ്ടുവ�ോളം. നല്ല കാലാവസ്ഥയെങ്കിൽ 90

പുതുതായി ആരും കൃഷിയിലേക്ക് വരാത്തതിലെ നിരാശയും ഈ പഴയ പത്താം ക്ലാസ്സുകാരൻ മറച്ചുവയ്ക്കുന്നില്ല. മൂത്ത മകൾ നിമ്മി വിവാഹശേഷം സൗദിയിൽ ബി.എസ്.സി നഴ്‌സും രണ്ടാമത്തെയാൾ ജിൻസി നഴ്സ ‌ ിംഗ് പഠനം പൂർത്തിയാക്കി ഐ.എൽ.റ്റി.സി പഠനവും, മകൻ നിഥിൻ എഞ്ചിനിയറുമാണ്. മക്കൾ ഇന്നും പിന്തുണയുമായി കൂടെയുണ്ട്. 74

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


ന്യൂസ് ഡെസ്ക ‌ ്‌

www.krishijagran.com

ദേശീയ ബനാന ഫെസ്റ്റ് 2018 വേ

തിരുവനന്തപുരത്ത്

ദകാലം മുതൽ ഇന്ത്യയിൽ കൃഷിചെയ്യുന്ന പ്രധാന ഫലസസ്യമാണ് വാഴ. 130 ൽ പരം രാജ്യങ്ങളിൽ കൃഷിചെയ്യുന്ന വാഴ ല�ോകത്തിലെ മുഖ്യ ഭക്ഷ്യവിളകളിൽ നാലാം സ്ഥാനത്താണ്. ആഗ�ോള വാഴപ്പഴ ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്ത് ഉണ്ടെങ്കിലും കയറ്റുമതി ഉത്പന്നമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മറ്റ് രാജ്യങ്ങളേക്കാളും വളരെ പിന്നിലാണ്. രാജ്യത്തെ മ�ൊത്തം പഴവർഗ്ഗങ്ങളുടെ ഉത്പാദനത്തിൽ 36 ശതമാനം വാഴയാണ്​്. ഇന്ത്യയിൽ 500 ലധികം വാഴപ്പഴം ഇനങ്ങൾ ഉണ്ടെന്ന് കണക്കാക്കുന്നു. വൈവിധ്യം ഏറെയെങ്കിലും ല�ോകമെമ്പാടും വളരുന്ന 40 ശതമാനം ഇനങ്ങളും 'കാവെൻഡിഷ് ' എന്ന ഉപവിഭാഗത്തിൽ മാത്രമ�ൊതുങ്ങുന്നു. ഇത് മറികടക്കാൻ മെച്ചപ്പെട്ട മാർക്കറ്റിംഗ് അവസരത്തിനായി നമ്മുടെ സമ്പുഷ്ട ജൈവവൈവിധ്യ പൈതൃകം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

പരിഹാരവുമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സയൻസ് ആന്റ് സ�ോഷ്യൽ ആക്ഷൻ സെന്റർ ഫ�ോർ ഇന്നവേഷൻ (CISSA) കല്ലിയൂർ ഗ്രാമപഞ്ചായത്തുമായിച്ചേർന്ന് സംഘടിപ്പിക്കുന്ന നാഷണൽ ബനാന ഫെസ്റ്റ് 2018 ൽ ഇന്ത്യയിലെ ഏറ്റവും വലിയ മേളയായി മാറും. കർഷകർ, കയറ്റുമതിവ്യാപാരികൾ, ചില്ലറവ്യാപാരികൾ, ഉപഭ�ോക്താക്കൾ, പ്രൊഫസർമാർ, ഗവേഷകർ, ത�ൊഴിലാളികൾ, സർക്കാർ-സർക്കാരിതര സംഘടനകൾ എല്ലാവർക്കും ഇതിന്റെ പ്രയ�ോജനം ലഭ്യമാകും വിധമാണ് മേള ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും അധികം വായനക്കാരുളള 'കൃഷിജാഗരൺ' മാസികയാണ് മേളയുടെ മീഡിയാ പാർട്ട്ണർ. 2018 ഫെബ്രുവരി 17ന് ആരംഭിക്കുന്ന മേള 21 ന് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക്:

വിവിധതരം മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാമെങ്കിലും ഭക്ഷ്യവസ്തുവെന്ന നിലയിലാണ് വാഴപ്പഴം വ്യാപകമായി ഉപയ�ോഗിക്കുന്നത്. വിളവെടുപ്പിനുശേഷമുള്ള പാഴ്‌ച്ചെലവ് കുറയ്ക്കുന്നതിനും, കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും മൂല്യവർദ്ധന സഹായിക്കും. വിളവെടുപ്പിനു ശേഷം വരുന്ന വാഴത്തട മിക്ക കൃഷിയിടങ്ങളിലും പാഴാക്കാറാണ് പതിവ് . എന്നാൽ അവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത നാരുകൾ കരകൗശലവസ്തുക്കൾ, ഫാഷൻ സാധനങ്ങൾ ഉണ്ടാക്കാൻ ഉപയ�ോഗിക്കാം. അതേപ�ോലെ, വാഴയില പാത്രങ്ങൾ പ്ലാസ്റ്റിക്കിന്റെയും സ്റ്റിറ�ോഫ�ോമുകളുടെയും ഉപയ�ോഗം കുറയ്ക്കുന്നതിന് ഉത്തമ

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

ദേശീയ ബനാന ഫെസ്റ്റ് 2018

സെന്റർ ഫ�ോർ ഇന്നവേഷൻ ഇൻ സയൻസ് ആന്റ് സ�ോഷ്യൽ ആക്ഷൻ (CISSA) ടിസിസി 15/510, യു.എസ്.ആർ.എ -55, ഉദാരശിര�ോമണി റ�ോഡ്, വെള്ളയമ്പലം, തിരുവനന്തപുരം -695010, കേരളം ഫ�ോൺ: 0471 2722151, +91 9447205913 ഈമെയിൽ: nationalbananafest@gmail. com, www.bananafest.in കൃഷി ജാഗരൺ എഡിറ്റോറിയൽ ആഫീസ്, വെളളയമ്പലം തിരുവന്തപുരം ഫ�ോൺ: 0471-4059009

75


മാതൃക

www.krishijagran.com

കൃഷിയിൽ വിജയകഥ രചിച്ച്

ഊരാളുങ്കൽ

പി . കുഞ്ഞബ്ദുളള

ഇൻഫർമേഷൻ ഓഫീസർ (റിട്ട) പി.ആർ.ഡി ഫ�ോൺ 9072551112

വരെ സ്വയം പര്യാപ്തത കൈവരിച്ചിട്ടുള്ള നിർമ്മാണ മേഖലയിലെ ഈ അതികായന്മാർ നിർമ്മാണ വസ്തുക്കളുടെ ശേഖരണത്തിനായി സ്വാന്തമാക്കിയ സ്ഥലങ്ങളാണ് ഒന്നാംതരം കൃഷിഭൂമിയാക്കിമാറ്റിക്കൊണ്ട് പുതിയ മാതൃക കാഴ്ചവെക്കുന്നത്. പുഴയിലെമണലൂറ്റൽമുതൽ മലകളും പാറകളുംവരെഅമിതമായിചൂഷണംചെയ്ത് പ്രകൃതിയുടെസന്തുലതാവസ്ഥ തന്നെ തകിടം മിറക്കുന്നു എന്ന് നിർമ്മാണ മേഖലക്കെതിരെ ആര�ോപണമുയരുമ്പോഴാണ് സ�ൊസൈറ്റിയുടെ ഈ പുതിയകാൽവെപ്പ് ഏറെസ്വാഗതാർഹമായിതീരുന്നത്.വിവിധ കാരണങ്ങളാൽ അനുദിനം കുറഞ്ഞുവരുന്ന കൃ ഷിഭൂമിയുടെവിസ്തൃതികുറച്ചെങ്കിലും വീണ്ടെടുക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിക്കുമെന്ന് ചിന്തിക്കുമ്പോൾ ല�ോകത്തുതന്നെ സമാനതകളില്ലാത്ത പല മാതൃകകളും

ലബാറിലെ ഊരാളുങ്കൽ എന്ന ചെറു ഗ്രാമത്തിൽ 92 വർഷം മുമ്പ് പിറവിയെടുത്ത ഊരാളുങ്കൽ ലേബർ ക�ോൺട്രാക്ട് സഹകരണ സ�ൊസൈറ്റി (യു. എൽ. സി. സി എസ്) ഇന്നു ല�ോകത്തിലെ തന്നെ മുൻ നിര സഹകരണ പ്രസ്ഥാനങ്ങളില�ൊന്നാണ്. രണ്ടു വിരുദ്ധ ധ്രുവങ്ങളാണ് നിർമ്മാണ മേഖലയും കൃഷിയുമെന്നാണ് പ�ൊതുവേയുള്ള ധാരണ. എന്നാൽ ഇവ രണ്ടിനേയും പരസ്പര പൂരകമായി കൂട്ടിയിണക്കിക്കൊണ്ട് സവിശേഷമായി പ്രയ�ോജനപ്പെടുത്താമെന്ന് പ് രായ�ോഗികമായിതെളിയിച്ചിരിക്കുന്നു വടക്കേ മലബാറിലെ ഊരാളുങ്കൽ ലേബർ ക�ോൺട്രാക്റ്റ് സ�ൊസൈറ്റി. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികൾ മുതൽ അസംസ്തൃത വസ്തുക്കളുടെ കാര്യത്തിൽ 76

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

തൈകളാണ് ആദ്യം നിരന്നുസ്ഥാനം പിടിച്ചത്. അങ്ങിങ്ങായി പേര, നെല്ലി തുടങ്ങിയവയും ഇടം പിടിച്ചു. പടർന്നു പന്തിലിക്കും വരെ ഇവക്കിടയിൽ കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ ഇടവിളകൾ കൃഷിചെയ്യാനും ധാരണയായി. ഒരു ഭാഗത്തായി പ്രവർത്തിക്കുന്ന ഹ�ോള�ോബ്രിക്സ ‌ ് യുണിറ്റിന്റെ പ്രവർത്തനങ്ങൾ

കാഴ്ചവെച്ചിട്ടുള്ള ഈ സ�ൊസൈറ്റി മറ്റൊരു മാതൃകക്കാണ് തുടക്കം കുറിക്കുന്നതെന്നു കാണാം. പയ്യോളി പഞ്ചായത്തിലെ കടല�ോരത്തോടടുത്ത് കിടക്കുന്ന താരപ്രദേശമായ ക�ൊളാവിപ്പാലത്തെ എട്ടര ഏക്കർ വരുന്ന ഭൂമി 1974 ൽ കൈവശപ്പെടുത്തുമ്പോൾ നിർമ്മാണ

കാര്യക്ഷമമായി ന�ോക്കി നടത്തുമ്പോഴും മാവിനെ പരിപാലിക്കുന്നതിൽ ഒട്ടും തന്നെ അമാന്തം കാണിക്കാതിരുന്നതുക�ൊണ്ട് നാലുവർഷം ക�ൊണ്ടുതന്നെ ഇവയിൽ മാമ്പൂക്കൾ വിരിഞ്ഞു തുടങ്ങിയതായി പരിപാലകനായ വിജയൻ സാക്ഷ്യപ്പെടുത്തുന്നു.

പ്രവൃത്തികൾക്കാവശ്യമായ മണൽ ശേഖരിക്കാം എന്ന ഉദ്ദേശ്യം മാത്രമേ സ�ൊസൈറ്റിക്കുണ്ടായിരുന്നുള്ളൂ. കാരണം സൂര്യനുദിച്ചു കഴിഞ്ഞാൽ അസ്തമിക്കുംവരെയുള്ള സമയത്ത് പാദരക്ഷകൾ ധരിച്ചുക�ൊണ്ടുപ�ോലും ചുട്ടു പഴുത്ത ഈ മണൽപ്പരപ്പിലൂടെയുള്ള കാൽനട യാത്രതന്നെ ഏറെ ദുഷ്ക ‌ രമായിരുന്ന ആ കാലത്ത് അവിടെ കൃഷിയിറക്കുന്ന കാര്യം ആരുടെ ചിന്തയിലും ഇടംപിടിക്കാനിടയില്ല. വർഷങ്ങൾ നീണ്ട മണലെടുപ്പിന�ൊടുവിൽ ആഴമുള്ള ഗർത്തങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോഴാണ് റ�ോഡിന്റേയും കനാലുകളുടേയും മറ്റും നിർമ്മാണത്തിനിടെ നീക്കംചെയ്യേണ്ടിവന്ന കൃഷിക്കനുയ�ോജ്യമായ മണ്ണ് തിരിച്ചിങ്ങോട്ടും നിക്ഷേപിച്ച് ഇവിടം നികത്തിയെടുക്കാൻ ധാരണയായത്. നികന്ന് നിരപ്പായ സ്ഥലത്ത് കൃഷിയിറക്കാമെന്ന ആശയവും പ്രായ�ോഗികമതികളായ സാരഥികളുടെ ചിന്തയിൽ പുറകെവന്നുചേരുകയായിരുന്നു.

കഴിഞ്ഞ 16 വർഷത്തെ കൃത്യമായ പരിപാലനത്തിന്റെ ഫലമായി വർഷത്തിൽ ഒരുലക്ഷം രൂപയുടെ മാങ്ങവരെ ഇവിടെ വിൽപ്പന നടത്തിയിട്ടുണ്ട്. ഗർത്തങ്ങൾ തൂടർന്ന് വരുന്നതിനനുസരിച്ച് കൃഷിഭൂമിയുടെ വ്യാപ്തിക്കും കൃഷിചെയ്യുന്ന ഇനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടായി. നേന്ത്രൻ ഉൾപ്പെടെയുള്ള വാഴകളുടെയും കപ്പ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളുടേയും കൃഷി വ്യാപിച്ചത�ോടെ വളം സുലഭമായി കിട്ടാൻ നാലു പശുക്കളടങ്ങിയ ഒരാലയും ഒരു മണ്ണിരകമ്പോസ്റ്റ് യൂണിറ്റും സ്ഥാപിക്കേണ്ടത് അനിവാര്യതയായി മാറി. ഈ വളമുപയ�ോഗിച്ചുക�ൊണ്ട് പൂർണ്ണമായും ജൈവരീതിയിൽ

നികന്നുകിട്ടിയസ്ഥലത്ത് 75 കുറ്റിയാട്ടൂർ മാവിൻ Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

77


മാതൃക

www.krishijagran.com

എന്നിവക്കും പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. രണ്ടുകുഴൽക്കിണറുകൾ ഉള്ളതിന് പുറമെ വിശാലമായ ഒരു കിണർ കൂടി കുഴിച്ച് ജലസേചനത്തിനുള്ള വെള്ളവും ഉറപ്പുവരുത്തിയിട്ടുണ്ട്. ദീർഘകാലമായി ഇവിടുത്തെ കൃഷികാര്യങ്ങൾ ന�ോക്കി നടത്തുന്ന വിജയന് പുറമെ ഒരു മറുനാടൻ ത�ൊഴിലാളി ഉൾപ്പെടെ മൂന്നു പേർ ഇവിടെ മുഴുവൻ സമയത�ൊഴിലാളികളായുണ്ട്. കൃഷി ജ�ോയിന്റെ് ഡയറക്ടറായി വിരമിച്ച ഹീരാ നെട്ടൂരിന്റെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിച്ചുക�ൊണ്ട് ചിട്ടയ�ോടെയാണ് പരിപാലനം. കുറ്റ്യാടി തെങ്ങിൻതൈകളുടെ വിപുലമായ ഒരു നഴ്‌സറിയുംഇവിടെആരംഭിച്ചുകഴിഞ്ഞു. കുറ്റ്യാടിയിൽ ചെന്ന് തെങ്ങിൽനിന്ന് നേരിട്ടു ശേഖരിക്കുന്നവയാണ് വിത്തുതേങ്ങകൾ.

ഉൽപ്പാദിപ്പിക്കുന്നവയായതുക�ൊണ്ട് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ വിപണിയന്വേഷിച്ച് നടക്കേണ്ടിവന്നിട്ടില്ലെന്ന് വിജയൻ കൂട്ടിച്ചേർത്തു. അറിഞ്ഞെത്തുന്ന പരിസരവാസികൾ തന്നെ എല്ലാം അപ്പപ്പോൾവാങ്ങിക്കൊണ്ടുപ�ോകും. വിഷമുക്തമായ പച്ചക്കറി എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാനമ�ൊട്ടാകെ പാടത്തേക്കും പറമ്പിലേക്കും മട്ടുപ്പാവിലേക്കും ശ്രദ്ധ തിരിച്ചത�ോടെ കാലത്തിന്റെ സ്പന്ദനങ്ങൾക്ക് എന്നും ചെവിയ�ോർത്തു ക�ൊണ്ട് മാത്രം മുന്നോട്ടു നീങ്ങിയുട്ടുള്ള സ�ൊസൈറ്റി സൈബർ പാർക്കിനും ക്രാഫ്റ്റ് വില്ലേജിനുമ�ൊപ്പം തങ്ങളുടെ മറ്റൊരു കർമ്മമണ്ഡലമെന്ന നിലക്ക് കൃഷിയേയും അവര�ോധിക്കാനാണ് നീക്കം. ഹ�ോള�ോ ബ്രിക്സ ‌ ്യൂ ‌ ണിറ്റ് പ്രവർത്തിക്കുന്ന സ്ഥലംമാറ്റി നിർത്തിയാൽ അഞ്ചേക്കറ�ോളം വരുന്ന മുഴുവൻ സ്ഥലവുംമണ്ണിട്ട് നികത്തി പച്ചക്കറികൃഷിവിപുലീകരിച്ചുകഴിഞ്ഞു. പ്രത്യേകമായിതിരിച്ച പ്ലോട്ടുകളിൽ വെണ്ട, വഴുതിന, തക്കാളിഎന്നിവയുംകയപ്പ, കക്കിരി, പടവലം, പീച്ചിൽഎന്നീ പന്തൽ ഇനങ്ങലും കുമ്പളം, വെള്ളരി, വത്തക്ക എന്നീവള്ളിയിനങ്ങളും അവയുടെ ഇടം പിടിച്ചു. ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ

ക�ൊളാവിപ്പാലത്തെ അഞ്ചേക്കർ സ്ഥലത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഊരാളുങ്കൽ സ�ൊസൈറ്റിയുടെ കൃഷിവ്യാപനം. കുറ്റ്യാടിയിലെ മുള്ളൻകുന്നിനടുത്ത നീറ്റിക്കോട്ടയിലെ സ�ൊസൈറ്റിയുടെ ക്വാറിയും ക്രഷറും പ്രവർത്തിക്കുന്ന അറുപത്തഞ്ചേക്കറ�ോളം വരുന്ന ത�ോട്ടവും ശാസ്ത്രീയമായി വികസിപ്പിച്ചുക�ൊണ്ട് 78

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

ഇരുനൂറ്റൻപത് പപ്പായകളും, ഇഞ്ചി, മഞ്ഞൾഎന്നിവയും പ്രത്യേക പ്ലോട്ടുകളിലായി നട്ടുപിടിപ്പിച്ചുകഴിഞ്ഞു. പച്ചക്കറി ഇനങ്ങൾക്കായി മഴമറ നിർമ്മിച്ച് വെണ്ട, പയർ, കക്കിരി, തക്കാളി, പച്ചമുളക്എന്നിവയാണ്കൃഷിചെയ് തുവരുന്നത്. പച്ചക്കറിക്കു പുറമെ പഴവൃക്ഷങ് ങളുടെവിപുലമായ�ൊരുത�ോട്ടംവെച്ചുപിടി പ്പിക്കാൻ ഉദ്ദേശ്യമുണ്ടെന്ന്‌ച�ോയി പറഞ്ഞു. റാംബൂട്ടാൻ, ദുരിയാൻ, പേര, തായ്ല ‌ ന്റ് പ്ലാവ്, വിയറ്റ്‌നാം പ്ലാവ്, കറയില്ലാത്ത ചക്ക, ആൾ സീസൺ പ്ലാവ്, കുറ്റിയാട്ടൂർമാവ്, തായിലന്റ്മാവ്, കുരുഇല്ലാത്ത ഞാവൽ, ബെയർആപ്പിൾ, എന്നിങ്ങനെ മികച്ച ഇനങ്ങൾ വെച്ചുപിടിപ്പിച്ചു കഴിഞ്ഞു. കുള്ളൻ തെങ്ങുകൾക്കായി ഒരേക്കർ സ്ഥലം പ്രത്യേകം ഒരുക്കിയെടുത്തിരിക്കുകയാണ്. മലേഷ്യൻ യെല്ലോഡാർഫ്, ഡി ത ടി എന്നിവയുടെ 70 തൈകളാണ് നട്ടിട്ടുള്ളത്. നാടൻ പശുക്കളുടെചാണകവുംമൂത്രവും ഉപയ�ോഗിച്ചുള്ളജീവാമൃതം, പഞ്ചഗവ്യംതുടങ് ങിയവളർച്ചാത്വരകങ്ങൾ പ്രയ�ോഗിച്ചുക�ൊണ്ട് പൂർണ്ണമായും ജൈവരീതിയിലാണ് കൃഷി. വൃക് ഷങ്ങൾക്കിടയിലെഒഴിവുസ്ഥലങ്ങളിൽചാ ലുകൾ കീറിത�ൊണ്ടടുക്കി വെച്ച് ഈർപ്പം നിലനിർത്താനുള്ള ശ്രമങ്ങൾ ചെയ്തു വരുന്നു. തേനീച്ചകൃഷിയും ഉണ്ടിവിടെ. 25 തേനീച്ചപ്പെട്ടികൾ ത�ോട്ടത്തിൽഅങ്ങിങ്ങ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടുത്തെ കൃഷിക്കു പുറമെസമീപ പ്രദേശങ്ങളിലുംക�ൊക്കോചെ ടിവ്യാപകമായികൃഷിചെയ്തു വരുന്നതിനാൽ ഒരു ച�ോക്‌ലേറ്റ് ഫാക്ടറിആരംഭിക്കാനും സ�ൊസൈറ്റിക്ക് ഉദ്ദേശ്യമുണ്ട്. മീൻവളർത്തുന്നതിന് ഒരു കുളം നിർമ്മിക്കാനും ത�ോട്ടം മന�ോഹരമായിലാന്റ്‌സ്‌കേപ്പ്‌ചെയ്ത്ആക ർഷകമാക്കാനും പരിപാടിയുണ്ട്.

വലിയത�ോതിൽ കൃഷിയിറക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചുകഴിഞ്ഞു. അഞ്ചേക്കറ�ോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാറയുൾപ്പെടുന്ന ഈ പ്രദേശത്തിനു ചുറ്റുമായി രണ്ടായിരത്തോളം തെങ്ങും അതിന്റെ ഇരട്ടിയ�ോളംകവുങ്ങുംറബ്ബർ മരങ്ങളുമുണ്ട്. അവക്കിടയിലായിജാതി, ക�ൊക്കോ, തുടങ്ങി യവിളകളുംവെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇവക്കൊക്കെ വളപ്രയ�ോഗം നടത്തുന്നതിനായിഇവിടെ പരിപാലിച്ചു വരുന്ന വെച്ചൂർ ഉൾപ്പെടെയുള്ള നാൽപ്പത�ോളം പശുക്കളുടെചാണകവും, താറാവ്, ക�ോഴി തുടങ്ങിയ പക്ഷികളുടെ കാഷ്ടവുമാണ് പ്രയ�ോജനപ്പെടുത്തുന്നത്. ഇതിനുപുറമെ വളനിർമ്മാണം ലക്ഷ്യം വെച്ച് 6 ഘന മീറ്റർ വിസ്തൃതിയുള്ള ഒരു ബയ�ോഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. വൃക്ഷ സാന്ദ്രത കുറഞ്ഞ സ്ഥലങ്ങൾ പച്ചക്കറി കൃഷിക്കായിഇപ്പോൾ നീക്കിവച്ചിരിക്കുന്നു.

കൃഷിവകുപ്പിൽ നിന്നും ജ�ോയിന്റ്ഡയറക്ടറായി വിരമിച്ച ഹീര നെട്ടൂർ, അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച സുരേഷ്, വെള്ളാനിക്കര ക�ോളേജിൽ നിന്നും വിരമിച്ച ഡ�ോക്ടർ ബാലച�ൻ എന്നിവരടങ്ങിയ സാങ്കേതിക ഉപദേശകസമിതി രൂപീകരിച്ചുക�ൊണ്ടാണ് സ�ൊസൈറ്റി കാർഷിക സംരംഭങ്ങൾ മുന്നോട്ടു നീക്കുന്നത്. സ�ൊസൈറ്റിയുടെ അധീനതയിൽ മുക്കത്ത് വാലില്ലാപ്പുഴക്കടുത്ത് ചെറുപാറയിലുള്ള ത�ൊണ്ണൂറേക്കള�ോളം വരുന്ന ത�ോട്ടവും സ�ൊസൈറ്റിയുടെ കൈവശമുള്ള ഇതര സ്ഥലങ്ങളും കാർഷിക പ്രവർത്തനങ്ങൾക്കായി ഇതുപ�ോലെ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതികൾ ആവഷ്‌ക്കരിച്ചു വരുന്നു. സ�ൊസൈറ്റി ഉൽപാദിപ്പിക്കുന്ന കാർഷിക�ോൽപ്പന്നങ്ങൾ പ്രത്യേകം ബ്രാന്റ് ചെയ്ത് വിദേശങ്ങളിൽ ഉൾപ്പെടെ വിപണികളിലെത്തിക്കുകയാണ് ലക്ഷ്യം.

വിരമിച്ച കൃഷി ഓഫീസർ കെ.പി. കെ.ച�ോയിയുടെ മേൽന�ോട്ടത്തിലാണ് ഇവിടെകാർഷിക പ്രവർത്തനങ്ങൾ പുര�ോഗമിക്കുന്നത്. മുന്നൂറ�ോളം നേന്ത്രവാഴകളുംറെഡ്‌ലേഡി ഇനം. Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

79


www.krishijagran.com

80

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

81


KRISHI JAGRAN

www.krishijagran.com

India’s largest circulated agri rural magazine (Limca Book of Records certified) KERALA NETWORK V.R.Ajith Kumar ISSN 245-11

d¤o®YJ«

01 k´« 01

www.kr

www.krishija

gran.com

d¤o®YJ«

9891405403

2017 മാർച്ച് വില `35

Head, Southern States ajith@krishijagran.com 9891899064

12

©dQ® 72 l¢k

ishijagr

`35

an.com

l¢k `35 01 ©dQ® 52 01 k´«

AL INAUGUR IN EDITION AM MALAYAL

ഇന്നത്തെ

മഴ ത്വള്ളം നാളത്തെ കുടിത്വള്ളം

വരൾച്ത്െ com നനരിടാൻ

Suresh Muthukulam

ർ വില `35

2016 ഡിസംബ

hijagran. www.kris 403 9891405

ഒരുങാളം

State Head suresh@krishijagran.com 7356914141 / 9446306909

ഇനി പാലിന

എ.ടി.എളം! ളം

കേരളത്തെ േത്​്യൊഴിയുന്ന മഴകമഘങ്ങൾ www.krishijagr

t h e

p u l s e

o f

g l o b a l

a g r i c u l t u r e

ISSN 24558184

www.krishi.jag

an.com

1

ran

www.krishi.jag

ran

9891405403

www.kr www.krishijagr

an.com

FERTILIZER MANAGEMEN T IN RICE-WHEAT CROPPING SYST EM www.krish

ijagran.co

ishijagr

an.com

VOLUME 3 ISSUE 04 APRIL 2017 `

Sreeja S Nair

1

Assistant Editor (Portal) sreejanair@krishijagran.com 7356333144

70

1

m

Karthika B.P.

www.krishijagr

an.com

Assistant Editor English karthika@krishijagran.com 7356603963

PULSES FOR NUTRITION SECURITAGRICULTU Y RE MAY 2017

WORLD

Saritha Reghu

DISTRICT COORDINATORS

Marketing Executive saritha@krishijagran.com 7356915151

Bijimol V

Remya M remyam@krishijagran.com Litty Jose 7356603956 littyjose@krishjijagran.com 8921713854

Office Admin 7356333145

S.Gopakumar

Circulation Executive sgopa@krishijagran.com 7356603958

Vidhya M.V. vidhyamv@krishijagran.com 7356603961

Smrithi R.B. smrithirb@krishijagran.com 7356603962 Saritha N.R. sarithanr@krishijagran.com 7356603957

Southern Regional Cum Kerala State Office

A/5, Elankam Gardens Vellayambalam, Sasthamangalam Thiruvananthapuram- 695010 Email- malayalam@krishijagran.com malayalamkrishi@gmail.com Ph-0471 -4059009 Krishijagran.com

Head Office THE PULSE OF RURAL INDIA

Remya C.N. remyacn@krishijagran.com 7356603954

Dhanya M.T. dhanya@krishijagran.com 7356917171

Remya K. Prabha remyakprabha@krishijagran.com 7356603955

K.B. Bainda kbbainda@krishijagran.com 7356603951

Asha S. ashas@krishijagran.com 7356603950

Magazine Editor : Suresh Muthukulam suresh@krishijagran.com 7356914141

82

www.krishi.jagran

www.krishi.jagran

60/9,3rd Floor, Yusuf Sarai Market New Delhi – 110016 Ph-011-26511845, 26517923 Email- info@krishijagran.com

Karnataka Office

1st Floor, 33/3, BM Mansion, Geddalahalli, Sanjay Nagar Main Road, RMV 2nd stage, , Bangalore-560094 Email- kannada@krishijagran.com Ph-011-26511845, 26517923

Chennai Office

126/329, 2nd FloorArcot Road, Kodambakkom, Chennai-600024 Ph-011-26511845, 26517923 Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35 9891405403


www.krishijagran.com

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35

83


www.krishijagran.com

84

Krishi Jagran Malayalam Volume 01 Issue 08 December 2017 Rs. 35


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.