www.krishijagran.com
9891405403
2017 ഏപ്രിൽ വില `35
വിഷു ആശംസകൾ
കരിമ്പനകളുടെ നാട്ടിൽ ഇത് വെള്ളരിക്കാലം ആദായകരം ഡ്രാഗൺ ഫ്രൂട്ട്
വിഷുപ്പക്ഷി വിളിക്കുമ്പോൾ www.krishijagran.com
1
ട്രാക്ടറുകളുടെ ഉത്തമ സുഹൃത്ത് 130 രാജ്യങ്ങളിൽ പ്രസിദ്ധിനേടിയത്
ഇപ്പോൾ ഇന്ത്യയുടെ ടയർ രാജ്യത്തിെ� അഭിമാനമാകുന്നു
www.krishijagran.com
5
d¤o®Yd¤o® J« 01 k´« 02 ©dQ® l¢k68`35 YJ« 01 k´« 02 68 ©dQ® l¢k `35
©hÁnn ¢-´ ® ® ©hÁ-©is¢©is¢-iiJ¦-J¦¢-´ ©h-©hÁÁ -©is¢iio¡©Æ-©ÆYY ¢-J¢-J -l¢a¬ -©is¢o¡-l¢a¬
J¥-TJ¥¤-YTv -j-¹ stihl¨Ê ¤-Yl¢vll¢l-jw´® -¹w´® stihl¨Ê j-Q¢-j-©Q ÍtV® V£t-hk¡-t-¨hj¡-f¸T¤J J ¢-©ÍtV® kV£¨jÜ f--¨Ü -¨¸T¤-
info@stihlindia.com info@stihlindia.com ©J-©Jj-q j±d--qY±d¢-cY¢-b¢-c¢Jw ¢-b¢Jw o-©oÉ¡n® . f¢.Fv: 9847855928 ©É¡n® . f¢.Fv: 9847855928 o-ho£t:h9746275153 £t: 9746275153
S-¹ ¤-¨-qT ¤-D-¨kT®-dD--¼ S--q¹ k®-d¹w -¼¹w ±f-n±f® J¶t n® J¶t h¢-Í® h¢-©fë lt¡lt Í¡® ©fë
d¡-Vd¡¢ J¶t V¢ J¶t Jë£ct Jë£ct
Qt-½ u½L¤h-Á-©i¤« o¡-©o¡Æ-Y©Æ¢-JY-Y¢-i¤« QtuX L¤--©X h-Ái¤« J-Yi¤«
333
www.krishijagran.com www.krishijagran.com www.krishijagran.com www.krishijagran.com
3
പുസ്തകം 01 ലക്കം 07 പേജ് 84 വില `35 പുസ്തകം 01 ലക്കം 06 പേജ് 84 വില `35
Editor-in-Chief Directors V.P. Int. Business Sr. Executive Editors Technical Editor Marketing Head GM - Marketing Circulation Head Assistant Editor Head Pre-Press Social Media Head Strategic Alliance & Partnerships Accounts Legal Advisor Head -Southern States
M.C. Dominic Shiny Emanuel MG Vasan D.D. Nair Gavrilova Maria Dr. KT Chandy RK Teotia Dr. B.C Biswas Sanjay Kumar Farha Khan Nishant Kr. Taak Ruby Jain Yogesh Kumar Aniket Sinha J. Sabu Udit Mittal K. B Indra Asumudeen H Ajith Kumar V R
K E R A L A
Magazine Editor Designer Sr. Marketing Manager
Suresh Muthukulam Anil Raj Saranya K.J
KRISHIJAGRAN DISTRICT CO-ORDINATORS
Dhanya. M.T Thiruvananthapuram Asha. S Kollam K.B. Bainda Alappuzha Remya. C.N Kottayam Remya K Prabha Ernakulam Smrithi. R.B Malappuram Saritha N.R Thrissur K.R. Jubeesh Kozhikode Litty Jose Kannur Remya M Kasaragod
08
നെല്ലറയിലെ വെള്ളരിപ്പാടങ്ങൾ
ഉള്ളടക്കം
കരിമ്പനകളുടെ നാട്ടിൽ
10 ഇത് വെള്ളരിക്കാലം - രശ്മി എം.വി. പ�ൊട്ടുവെള്ളരി
14 ആദായ വിള - ബി. നീന 16 വിഷുപ്പക്ഷി വിളിക്കുമ്പോൾ - എഴുമാവിൽ രവീ�നാഥ് മൃഗപരിപാലന ഗവേഷണങ്ങളുടെ
18 ഈറ്റില്ലം - ഡ�ോ. സാബിൻ ജ�ോർജ് ഇനി കുള്ളൻ
22 തെങ്ങുകളുടെ കാലം - സീമ ദിവാകരൻ കരിക്കൻ കുലയും 26 ഗുമ്മനും പാപ്പൻ ചേട്ടനും - എൻ.എസ്. ഐസക്
28 ആദായകരം ഡ്രാഗൺ ഫ്രൂട്ട് - അലക്‌സാണ്ടർ സാമുവൽ വാഴൂരിന്റെ നാട്ടുചിന്ത
30 - എ.ജെ. അലക്‌സ റ�ോയ് സസ്യവളർച്ചയ്ക്ക്
32 സൂക്ഷ്മ മൂലകങ്ങൾ
Printed and Published by: M. C. Dominic 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com Printed at: HT Media Press B - 2 Sector -63, Nodia.- 201301 Distt.- Gautam Budh Nagar (U.P.)
34 പാഷൻ ഫ്രൂട്ട് വള്ളിപ്പടർപ്പിലെ
SOUTH ZONE OFFICE: A/5-2A Elankam Gardens Vellayambalam P.O, Thiruvananthapuram- 10 email: malayalamkrishi@gmail.com Phone: 0471 4059009 web: www.krishijagran.com
60 അസ�ോള അത്ഭുതങ്ങളുടെ
Disclaimer:
64 പശുക്കൾക്കും
While every care has been taken to ensure accuracy of the information contained in this publications, the publishers are not responsible for any errors or omissions that might have crept into this publications. No part of this publication may be reproduced or kept in a retrieval system, without the express permission of the publishers.
All Rights reserved Copyright @ krishijagran media group Total number of pages : 84
4
www.krishijagran.com
ശീതളക്കനി - ഡ�ോ. പി.പി. ജ�ോയ് മന�ോജിന്റെ
46 മത്സ്യവിജയം - പ്രഭ അജാനൂർ 48 വേനൽച്ചൂടകറ്റും ദാഹശമനികൾ - ഇന്ദു നാരായൺ 56 കുന്നത്തെ
ഔഷധ പ്രതിഭ - രമേശൻ പേരൂർ ഇത്തിരിപ്പച്ച - ഡ�ോ. പി. കമലാസനൻ പിള്ള
62 ഡയറി ഫാമിലെ വെള്ളം
കരുതല�ോടെ - ഹർഷ വി.എസ്.
മസാജിങ് - കെ.എസ്. ഉദയകുമാർ
ക്കൂൺ അനായാസം 70 ചിപ്പി വളർത്താം - കെ. പരമേശ്വരൻ മറ്റ് സ്ഥിരം പംക്തികളും
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
മുഖമ�ൊഴി ''എനിക്കാവതില്ലേ പൂക്കാതിരിക്കാൻ...''
മ
ലയാളത്തിന്റെ തിരുമുറ്റത്ത് ഒരു വിഷു കൂടി. കേരളത്തിന്റെ കാർഷിക�ോത്സവമാണ് വിഷു. വിളവെടുക്കാനുള്ള തയാറെടുപ്പിന�ോടനുബന്ധിച്ചാണ് മേടസംക്രാന്തിക്ക് വിഷു ക�ൊണ്ടാടുന്നത്. കാർഷികവിഭവസമൃദ്ധി കണികണ്ടുക�ൊണ്ടാണ് അതാരംഭിക്കുന്നത്. വിഷു കഴിയുന്നത�ോടെ കേരളത്തിൽ വേനൽമഴ വ്യാപകമാകുകയും തുടർന്ന് കൃഷിക്കാരെല്ലാം കൃഷിക്കുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യുന്നു. വിഷുവിനെ കാർഷിക വർഷാരംഭം എന്നും പറയാറുണ്ട്. മീനരാശിയിൽ നിന്ന് മേടരാശിയിലേക്കുള്ള സൂര്യചംക്രമണമാണ് മേടവിഷു. പ്രകൃതിയുടെ ഉർവരഭാവങ്ങളുടെ വികാസമാണ് വിഷുവിൽ നാം കാണുന്നത്. ഫലപുഷ്ടി, വളർച്ച, വിളവ് എല്ലാം വസന്തത്തിന്റെ വരദാനമാണ്. വേപ്പുമരങ്ങൾ പൂക്കുന്നതും മാവുകൾ കായ്ക്കുന്നതും പ്ലാവിൽ തിരിപ�ൊട്ടുന്നതുമെല്ലാം ഇക്കാലത്താണ്. മനുഷ്യന്റെ ഭൗതിക മ�ോഹങ്ങളുടെ ആത്മീയാവിഷ്‌കാരം കൂടിയാണിത്.
''എനിക്കാവതില്ലേ പൂക്കാതിരിക്കാൻ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ...'' എന്ന് വിളിച്ചോതി സ്വർണ്ണവർണമാർന്ന ക�ൊന്നപ്പൂക്കളുമായി പാതയ�ോരങ്ങൾ നിറയെ ക�ൊന്നമരങ്ങൾ. വിഷുക്കാലം വന്നെത്തിയെന്നതിന്റെ നാന്ദി വിളിച്ചറിയിക്കലാണിത്. മണ്ണിന്റെ മക്കളെ പാടിയുണർത്താനും മടികൂടാതെ മണ്ണിലേക്കിറങ്ങാൻ പ്രേരിപ്പിക്കാനും വിഷുപ്പക്ഷി വീണ്ടും പാറിവരുന്നു. മണ്ണിൽ പ�ൊന്നുവിളയിക്കാമെന്നും മണ്ണിനെ സ്‌നേഹിക്കാമെന്നും നമ്മെ പഠിപ്പിക്കുകയാണ് ഓര�ോ വിഷുക്കാലവും. അധ്വാനത്തിന്റെ മഹത്വം ആവർത്തിച്ച് ഓർമിപ്പിക്കാനും അതിനായി പ്രതിജ്ഞ പുതുക്കാനും ഉപകരിക്കുന്ന മംഗളമുഹൂർത്തമാണിത്. ജീവിതച്ചൂടിൽ ഉരുകിയ�ൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാൻ വിഷു നമ്മെ എന്നും പ്രേരിപ്പിക്കുന്നു. കേരളത്തിന്റെ കാർഷിക�ോത്സവമായ വിഷുവിന�ോട�ൊപ്പം ഇത്തവണ കൃഷിജാഗരൺ മാസികയ്ക്കും കൈക�ോർക്കാനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കൃഷിയെയും കാർഷികവൃത്തിയെയും മഹത്തായ ഒരു പൈതൃകം പ�ോലെ എക്കാലവും നെഞ്ചിലേറ്റുന്ന മലയാളിക്ക് ഈ മേഖലയിൽ പാരമ്പര്യത്തിന്റെ പ്രൗഢിയും പുതുമയുടെ അറിവുകളുമായാണ് കൃഷിജാഗരൺ ഏപ്രിൽ ലക്കം പുറത്തിറങ്ങുന്നത്. പാടത്തും പറമ്പിലും പുതിയ വിത്തിനും വിളകൾക്കും ഇടം കണ്ടെത്തുമ്പോൾ നിങ്ങള�ോട�ൊപ്പം കൃഷിജാഗരൺ മാസികയും ഉണ്ടാകുമെന്ന് സന്തോഷത്തോടെ സൂചിപ്പിച്ചുക�ൊള്ളട്ടെ.
എം.സി. ഡ�ൊമിനിക്
മാനേജിങ് എഡിറ്റർ
6
www.krishijagran.com
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
8
www.krishijagran.com
കവർസ്‌റ്റോറി
മ
ലയാളക്കരയുടെ കാർഷിക�ോത്സവമാണ് വിഷു. വേനൽ പച്ചക്കറികളാണ് വിഷുക്കാലത്തെ പ്രധാന കൃഷിവിഭവം. വർത്തമാനകാല കൃഷിയിൽ പുതുമകളേറെ കടന്നുവന്നെങ്കിലും കാലവുമായി ഇണങ്ങിനിന്നിരുന്ന കാർഷികവിളകൾക്ക് പ്രാധാന്യം അത്ര കുറഞ്ഞിട്ടില്ല. ഓര�ോ കാലാവസ്ഥയ്ക്കുമിണങ്ങിയ കാർഷികവിളകളുടെ കൃഷിയും അവയുടെ ഉപയ�ോഗവുമായിരുന്നു പരമ്പരാഗതമായി നാം തുടർന്നുപ�ോന്നിരുന്നത്. ഇതനുസരിച്ച് മഴയ്ക്കും വേനലിനും മഞ്ഞുകാലത്തിനുമെല്ലാം സമരസപ്പെടുന്ന പ്രത്യേകവിളകൾ തന്നെ നാം കണ്ടെത്തുകയും വളർത്തുകയും ചെയ്തിരുന്നു. ഇവയായിരുന്നു നമ്മുടെ മുഖ്യ ഭക്ഷ്യവിളകളിലേറിയ പങ്കും. ചക്കയും മാങ്ങയും ചേമ്പും ചേനയും താളും തകരയുമെല്ലാം മലയാളിയുടെ ഭക്ഷ്യക്രമത്തിന്റെ ഭാഗമായത് അങ്ങനെയായിരുന്നു. ഇക്കൂട്ടത്തിൽ വേനൽക്കാലത്ത് വളർത്തിയിരുന്നത് വെള്ളരിയും വെള്ളരിയുടെ തന്നെ കുടുംബക്കാരായ കക്കിരി, തണ്ണിമത്തൻ തുടങ്ങിയവയുമായിരുന്നു. കനത്ത വേനലിന് ശരീരവും മനസ്സും തണുപ്പിക്കാൻ യ�ോജിച്ചവ എന്നതായിരുന്നു ഈ വിളകളുടെയെല്ലാം പ്രത്യേകത. വിഷു മുതൽ പത്താമുദയം എന്നറിയപ്പെടുന്ന മേടമാസം പത്താം തീയതി വരെ കൃഷിയിറക്കുന്നതിന് വളരെ അനുയ�ോജ്യമാണ്. പണ്ടുകാലങ്ങളിൽ വിഷുവിന് ജ്യോത്സ്യൻ നാട്ടിലെത്തി ഒരു വർഷത്തേക്കുള്ള പ്രവചനം നടത്തും. വിഷുവിനുശേഷം വിത്തിടാനും കന്നിനെ പൂട്ടാനുമുള്ള ദിവസം നിശ്ചയിക്കുന്നത് ജ്യോത്സ്യനാണ്. വിഷുദിനത്തിൽ കൃഷിയുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ് വിഷുച്ചാൽ എടുക്കുകയെന്നത്. രാവിലെ അരിമാവുക�ൊണ്ട് കൈക്കോട്ടിനെയും കലപ്പയെയും അലങ്കരിക്കും. അലങ്കരിച്ച കലപ്പക�ൊണ്ടുഴുത പാടത്ത് അട നിവേദിക്കും. മൺവെട്ടിക�ൊണ്ട് ചെറിയചാലുകൾകീറി അതിൽ ചാണകവും പച്ചിലവളവുമിടും. ഈ ചടങ്ങാണ് വിഷുച്ചാൽ കീറുക എന്നറിയപ്പെടുന്നത്. മലയാളത്തിലെ മുഖ്യ വേനൽവിളകൾ വിളയുന്ന പാടങ്ങളിലേക്കാണ് ഈ ലക്കം കൃഷിജാഗരൺ യാത്രയാകുന്നത്.
www.krishijagran.com
9
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ഫ�ോക്കസ്
രശ്മി എം.വി.
ക
രിമ്പനകൾക്കിടയിലൂടെയുള്ള പാലക്കാടൻ കാഴ്ചകൾ എത്ര വർണിച്ചാലും മതിയാവുകയില്ല. വിരിപ്പ്, മുണ്ടകൻ കാലത്ത് നെൽച്ചെടികളുടെ പച്ചപ്പും പുഞ്ചയിൽ വെള്ളരിപ്പാടങ്ങളുടെ സമൃദ്ധിയും. തീകായുന്ന വെയിലിൽ കണ്ണിനു കുളിർമയും വേനൽച്ചൂടിനെ പ്രതിര�ോധിക്കാനും സ്വർണവർണമാർന്ന ഈ തണ്ണീർക്കുടങ്ങൾ വേണം. കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ വിവിധ പ്രദേശങ്ങളിൽ വേനൽക്കാല വെള്ളരികൃഷി വ്യാപകമാണ്. ഇവയിൽ ഏറിയകൂറും പരമ്പരാഗതമായി വെള്ളരികൃഷി നടത്തുന്ന ഇടങ്ങളാണ്. മുണ്ടകൻ ക�ൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണ് വെള്ളരിക്കൃഷി വ്യാപകം. ഭാരതപ്പുഴയുടെ
തീരങ്ങളിലും ഗായതിപ്പുഴയ�ോരത്തും മംഗലംപുഴയുടെ ഓരങ്ങളിലുമെല്ലാം മുണ്ടകൻക�ൊയ്ത്ത് കഴിഞ്ഞാൽ വെള്ളരിമ�ൊട്ടുകൾ തളിരിടുകയായി. വേനൽക്കാലവിളയായ വെള്ളരി ജനുവരിഫെബ്രുവരി മാസങ്ങളിലാണ് കൃഷിയിറക്കുക. സ്വർണവർണമുള്ള 'മുടിക്കോട് ല�ോക്കൽ' എന്ന ഇനമാണ് വിഷു വിപണിക്ക് അനുയ�ോജ്യം. താരതമ്യേന വലിപ്പംകൂടിയ കായ്കളാണ് ഇതിന്. ഏതുതരം മണ്ണിലും വെള്ളരി കൃഷിചെയ്യാമെങ്കിലും മണൽകലർന്ന പരിശമരാശി മണ്ണാണ് അനുയ�ോജ്യം. പുഴയ�ോരത്തെ പാടങ്ങളിൽ വെള്ളരി നന്നായി വിളയുന്നത് ഈ മണ്ണായതിനാലാണ്. വെള്ളരിക്കൃഷിക്ക് ഒരു
കരിമ്പനകളുടെ നാട്ടിൽ ഇത്
വെള്ളരിക്കാലം 10
www.krishijagran.com
സെന്റിന് മൂന്നു ഗ്രാം വിത്തു വേണം. തടങ്ങൾ സ്ഥലത്തേക്ക് ഇനിപ്പറയുന്ന രീതിയിൽ തമ്മിൽ രണ്ടു മീറ്ററും ചെടികൾ തമ്മിൽ 1.5 വളപ്രയ�ോഗം നടത്തണം. മീറ്ററും അകലം ആവശ്യമാണ്. രണ്ടടി വ്യാസവും ഒന്നര അടി താഴ്ചയുമുള്ള കുഴികളെടുത്ത് വളപ്രയ�ോഗം / സെന്റ് ഒന്നിന് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളം ചേർത്ത് ഓര�ോ കുഴിയിലും നാല്വളം അടിവളം വള്ളി നന്നായി പൂത്തതിന് വീശുമ്പോൾ ശേഷം അഞ്ച് വിത്തു നടുന്നു. വിത്ത് മുളച്ചതിനുശേഷം ഓര�ോ കുഴിയിലും ആര�ോഗ്യമുള്ള മൂന്നു തൈ യൂറിയ 300 ഗ്രാം 150 ഗ്രാം 150 ഗ്രാം നിർത്തണം. മസൂറിഫ�ോസ് 460 ഗ്രാം - പ�ൊട്ടാഷ്
170 ഗ്രാം
-
-
പരമ്പരാഗത രീതിയിൽ കൃഷിയിറക്കുമ്പോൾ ജൈവവളം 100 കില�ോ രാസവളങ്ങളും കീടനാശിനികളും വളരെക്കുറച്ചു മാത്രമേ പാലക്കാടൻ കർഷകർ വെള്ളരിച്ചെടിയുടെ വളർച്ചാകാലത്ത് ഉപയ�ോഗിക്കാറുള്ളൂ. മണ്ണുപരിശ�ോധനയുടെ ആവശ്യാനുസരണം ജലസേചനം നടത്തണം. അടിസ്ഥാനത്തിൽ ശാസ്ത്രീയ വളപ്രയ�ോഗം വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ മൂന്നു-നാല് നടത്തിയാൽ ഹെക്ടറിന് 12 ടൺ വരെ വിളവ് ദിവസത്തില�ൊരിക്കൽ നനയ്ക്കുകയും പൂവിടുകയും കർഷകന് ലഭിക്കും. കായ്ക്കുകയും ചെയ്യുന്ന സമയത്ത് ഒന്നിടവിട്ട ദിവസങ്ങളിലും നന നിർബന്ധമാണ്. ശാസ്ത്രീയ വെള്ളരിക്കൃഷിക്ക് ഒരു സെന്റ് ചെടികൾ പടർത്തുന്നതിന് തറയിൽ ഓലകൾ നിരത്തണം. വേനൽക്കാലത്ത് ജലസേചനം കാര്യക്ഷമമാക്കാനും ജലനഷ്ടം കുറയ്ക്കാനും വെള്ളരിത്തടങ്ങളിൽ പുതയിടണം. വേനൽക്കാലത്തെ ക�ൊടും ചൂടിൽ പ�ൊതുവെ ര�ോഗകീടങ്ങൾ കുറവായിരിക്കുമെങ്കിലും മുഞ്ഞ, ഇലത്തുള്ളൻ, ആമവണ്ട്, കായീച്ച എന്നിവ വള്ളികളെ ഉപദ്രവിക്കാറുണ്ട്. മുഞ്ഞ, ഇലത്തുള്ളന്മാർ എന്നിവ ഇലയുടെ അടിവശത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതിന്റെ ഫലമായി ഇലമുരടിച്ച് ചെടികളുടെ ശക്തി ക്ഷയിക്കും. വള്ളികളുടെ വളർച്ച നിലയ്ക്കുന്നു. മുഞ്ഞയെ നിയ�ിക്കാൻ പുകയില കഷായം, വേപ്പിൻകുരു സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ വേപ്പ് അധിഷ്ഠിത കീടനാശിനി എന്നിവയിലേതെങ്കിലും ഒന്ന് തളിക്കാം. കായീച്ചകളുടെ ആക്രമണത്തിനു മുൻപ് പാടത്ത് ഫിറമ�ോൺ കെണികൾ, പഴക്കെണികൾ, തുളസിക്കെണി എന്നിവ വച്ചാൽ കായ്കൾ, ഈച്ച കുത്തുന്നതിൽ നിന്ന് സംരക്ഷിക്കാനാവും. വെള്ളരി വളരെ ചുരുങ്ങിയ കാലം ക�ൊണ്ട് വിളവെടുക്കാനാകുന്ന വിളയാണ്. 45-55 ദിവസങ്ങളിൽ ആദ്യവിളവെടുപ്പ് നടത്താം. വിഷുക്കാലം വെള്ളരിയുടെ കാലമായതിനാൽ കായ്കൾ മൂത്തുപഴുക്കുന്നതുവരെ കാത്തിരിക്കും. മറ്റു സീസണേക്കാൾ മികച്ച വില ലഭിക്കുന്നതിനാൽ കർഷകർക്ക് വേനൽക്കാലത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഒരു വിള കൂടിയാണ് വെള്ളരികൾ. വേനലിന്റെ തീച്ചൂടിന�ൊത്ത് സ്വർണനിറം മൂക്കുമ്പോൾ കർഷകമനസ്സിലും ആനന്ദത്തിന്റെ സുവർണകിരണങ്ങൾ ഒളിവീശുന്നു. വടക്കാഞ്ചേരി കൃഷി ഓഫീസറാണ് ലേഖിക ഫ�ോൺ: 9446312235 www.krishijagran.com
11
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ഫ�ോക്കസ്
പ�ൊട്ടുവെള്ളരി ആദായവിള ബി. നീന
വേ
നൽക്കാലം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഒപ്പം ദാഹശമിനികൾക്ക് ആവശ്യവും വർധിക്കുന്നു. വിപണിയിൽ ഇപ്പോൾ ലഭിക്കുന്ന നിറവും രാസവസ്തുക്കളും ചേർത്ത ശീതള പാനീയങ്ങൾ ആര�ോഗ്യത്തിന് ഹാനികരമാണ്. മാത്രമല്ല വിലയും ഏറെ. പ്രകൃതിദത്തമായ പല ശീതള പാനീയങ്ങൾക്കും ഇപ്പോൾ പ്രിയമേറി വരുകയാണ്. ഇവയിൽ പ്രധാനമാണ് വെള്ളരി വർഗത്തിൽപ്പെട്ട പ�ൊട്ടുവെള്ളരി അഥവാ പഴവെള്ളരി. മധുര രസമുള്ള ഇതിന്റെ കാമ്പിന് ശരീരത്തിലെ ചൂടിനെ ശമിപ്പിക്കാൻ കഴിവുണ്ട്. മൂപ്പെത്തുമ്പോൾ കായ്കളുടെ പുറം ത�ൊലി പ�ൊട്ടുന്നതുക�ൊണ്ടാണ് ഇവയ്ക്ക് പ�ൊട്ടുവെള്ളരി എന്ന പേര് ലഭിച്ചത്. ജൂസായും സാലഡായും മാത്രം ഉപയ�ോഗിച്ചു വരുന്ന ഈ വേനൽക്കാല വെള്ളരിവിള മിക്കവാറും മധ്യ കേരളത്തിലാണ് കൃഷി ചെയ്ത് വരുന്നത്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഇതിന്റെ കൃഷി അപൂർവമായി മാത്രമേയുള്ളൂ. ക�ൊടും വേനലിൽ കർഷകർ മറ്റ് കൃഷികളിൽ നിന്ന് മാറി നിൽക്കുമ്പോൾ കൂടുതൽ സ്ഥലം പാട്ടത്തിന് ലഭിക്കും. ഈ സ്ഥലങ്ങളാണ് മിക്കവാറും കർഷകർ പ�ൊട്ടുവെള്ളരി കൃഷിക്ക് തെരെഞ്ഞെടുക്കുന്നത്. ക�ൊയ്ത്ത് കഴിഞ്ഞ് ഒഴിഞ്ഞ പാടങ്ങളിലും നല്ല വെയിലും ജലസേചന സൗകര്യവും ലഭിക്കാൻ സാധ്യതയുമുള്ള സ്ഥലങ്ങളിലും പ�ൊട്ടുവെള്ളരി കൃഷി നടത്താം. ജനുവരി മാസം മുതലാണ്
12
www.krishijagran.com
കൃഷി ആരംഭിക്കുക. നല്ല വളക്കൂറും നീർവാർച്ചയും ഉള്ള മണ്ണാണ് കൃഷിയ്ക്ക് അനുയ�ോജ്യം. നിലം നന്നായി കിളച്ചൊരുക്കി കട്ടകളുടച്ച് തയ്യാറാക്കുക. സ്ഥലത്തിന്റെ കിടപ്പ്, മണ്ണിന്റെ തരം, എന്നിവ അനുസരിച്ച് തടങ്ങളില�ോ, തവാരണകളില�ോ, കുഴികളില�ോ വെള്ളരി നടാം. കൂടുതൽ പടരുന്ന ഇനങ്ങൾ കൂടിയ അകലത്തിലും മറ്റുള്ളവ അകലം കുറച്ചും നടണം. ഓര�ോ ചുവട്ടിലും നാലു മുതൽ ആറു വിത്തു വരെ ഒരു സെ.മീ ആഴത്തിൽ പാകണം. നിലമ�ൊരുക്കുമ്പോൾ ഏക്കറ�ൊന്നിന് എട്ടു മുതൽ 10 ടൺ വരെ ജൈവവളം ചേർക്കുന്നത് നല്ലതാണ്. ഇതിനു പുറമേ രാസവളങ്ങൾ (യൂറിയ 14 കില�ോഗ്രാം, രാജ്‌ഫ�ോസ് 50 കില�ോഗ്രാം, പ�ൊട്ടാഷ് 16 കില�ോഗ്രാം) എന്ന ത�ോതിൽ ചേർത്തുക�ൊടുക്കണം. ഇതിൽ രാജ്‌ഫ�ോസ് മുഴുവൻ അടിവളമായി ചേർക്കുക. യൂറിയയും പ�ൊട്ടാഷും മേൽ വളമായി രണ്ടോ മൂന്നോ തവണകളായി ചേർത്താൽമതി. വേനൽ വിളയാണെങ്കിലും മണ്ണിൽ ഈർപ്പം നിലനിർത്താൻ ജലസേചനം ക്രമീകരിക്കണം. അന്തരീക്ഷത്തിൽ താപനില വർധിക്കുന്തോറും കായ്കൾക്ക് മധുരമേറും എന്നതാണ്
ഇതിന്റെ പ്രത്യേകത. കീടര�ോഗങ്ങൾ അധികം ഈ വിളയെ ബാധിക്കാറില്ല. കീട-ര�ോഗബാധ കണ്ടാൽ രാസകീടനാശിനികൾക്കുപകരം സ്യൂഡ�ോമ�ോണസ്, വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവ ഉപയ�ോഗിച്ച് ഫലപ്രദമായി നിയ�ിക്കാം. ഏറ്റവും കുറഞ്ഞ സമയം ക�ൊണ്ട് വിളവെടുക്കാൻ പാകമാകുന്ന വിളയാണ് പ�ൊട്ടുവെള്ളരി. നട്ട് ഏകദേശം ഒന്നരരണ്ട് മാസമാകുമ്പോഴേക്കും കായ്കൾ വിളവെടുക്കാൻ പാകമാകും. ഒന്നിടവിട്ട ദിവസം എന്നത�ോതിൽ ഒരു ചെടിയിൽ നിന്ന് അഞ്ചു പ്രാവശ്യം വരെ വിളവെടുക്കാൻ സാധിക്കും. കായ്കൾക്ക് 2-2.5 കില�ോഗ്രാം തൂക്കമുണ്ടായിരിക്കും. സീസണിൽ കില�ോഗ്രാമിന് 35 രൂപ വരെ വില ലഭിക്കുന്നു. ഒരു ഏക്കറിൽ നിന്നും 10 മുതൽ 12 ടൺ വരെ വിളവ് ലഭിക്കാറുണ്ട്. ക�ൊയ്‌ത�ൊഴിഞ്ഞ പാടങ്ങളിലെ പ�ൊട്ടുവെളളരിക്കൃഷി കർഷകന് നിശ്ചയമായും അധികവരുമാനം നേടിക�ൊടുക്കുന്ന സംരംഭമാണ്. കാലാവസ്ഥ അനുകൂലമെങ്കിൽ ഒരു ഏക്കറിൽ നിന്ന 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വരുമാനം നേടാൻ സാധിക്കും. എന്നാൽ വിളവെടുക്കുന്നതിനുമുമ്പ് അപ്രതീക്ഷിതമായി ഉണ്ടാകുന്ന വേനൽമഴ ഈ മേഖലയിൽ കർഷകർ നേരിടുന്ന ഒരു വെല്ലുവിളിയാണ്.
പ�ൊട്ടുവെള്ളരി ജ്യൂസ് ശരീരത്തിന് കുളിർമയേകുന്നതാണ് പ�ൊട്ടുവെളളരി ജ്യൂസ്. തണ്ണിമത്തൻ പ�ോലെ പ�ൊട്ടുവെള്ളരിയുടെ കാമ്പ് ചുരണ്ടിയെടുത്ത് വെളളവും പഞ്ചസാരയും ചേർത്ത് തണുപ്പിച്ച് കുടിച്ചാൽ ദാഹം ശമിക്കും, ശരീരത്തിന് ഉണർവും ലഭിക്കും. കൂടുതൽ രുചികരമായി ഈ ജ്യൂസ് ഇങ്ങനെ തയാറാക്കാം. ചേരുവകൾ പ�ൊട്ടുവെള്ളരി - തേങ്ങാപ്പാൽ - പഞ്ചസാര -
1 എണ്ണം 3 കപ്പ് 5 ടി സ്പൂൺ
തയാറാക്കുന്ന വിധം പ�ൊട്ടുവെള്ളരി നന്നായി കഴുകി ത�ൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. ഇതിൽ നല്ല കട്ടിയുള്ള 3 കപ്പ് തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് മിക്‌സിയിൽ നന്നായി അടിച്ചെടുത്ത് ഉപയ�ോഗിക്കാം. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയ�ോഗിച്ചാൽ കൂടുതൽ സ്വാദിഷ്ടമായിരിക്കും.
വിത്തുകൾ ഈ വിള കൃഷി ചെയ്യുന്ന കർഷകരിൽ നിന്നു മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. അതാണ് ഈ കൃഷി ചില പ്രദേശങ്ങളിൽ മാത്രം കേ�ീകരിക്കാൻ കാരണം. വേനൽക്കാലത്ത് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ അനുയ�ോജ്യമായ ഈ വെളളരിവർഗവിളയ്ക്ക് ഇനിയും കൂടുതൽ പ്രചാരം ലഭിക്കേണ്ടതുണ്ട്. ഇതിനായി ഈ മേഖലയിൽ ഇനിയും ഗവേഷണം തുടരണം. എഫ്.ഐ.ബിയിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക, ഫ�ോൺ: 9447103411
www.krishijagran.com
13
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ഫ�ോക്കസ്
വിഷുപ്പക്ഷി വിളിക്കുമ്പോൾ എഴുമാവിൽ രവീ�നാഥ്
ഒപ്പം രാവുകളെ പകലാക്കുന്ന ഉത്സവങ്ങളും. ധനുമാസത്തിലെ തിരുവാതിര കഴിഞ്ഞാൽ പിന്നെ ഏവരും ഉറ്റുന�ോക്കുന്നത് മേടവിഷുവിലേക്കു തന്നെ (ഇതിനിടയിൽ ദീപാവലിയും മകരസംക്രമവും ശിവരത്രിയുമ�ൊക്കെ കടന്നുവരുന്നുണ്ടെങ്കിലും കാർഷിക പ്രാധാന്യം അവയ്‌ക്കൊന്നുമില്ല).
മ
ലയാണ്മയുടെ തനതുത്സവമായി വിഷുവെത്തുന്നു. ബിഹുവും ബിഷ്ഠവും ബൈശാഖിയും ഗുഡിപട്‌വയും യുഗാദിയും പുത്താണ്ടുമ�ൊക്കെ ഇതേ കാലയളവിൽ അയൽനാടുകളിൽ ആഘ�ോഷിക്കുന്നത് മറന്നുക�ൊണ്ടല്ല ഇത്തരമ�ൊരു പ്രസ്താവം. പ�ൊൻവെള്ളരിയും വിഷുമലരിയും കൈനീട്ടവും കണിക്കാഴ്ചയും കതിരുകാണാക്കിളിയുമ�ൊക്കെച്ചേ ർന്ന് നമ്മുടെ വിഷുക്കാലത്തെ പ്രോജ്ജ്വലമാക്കി മാറ്റുന്നതിന്റെയത്ര വരുമ�ോ മറുനാടുകളിലെ ഉത്സവാഘ�ോഷങ്ങൾ? തുലാം 10 മുതൽ മേടം 10 വരെയുള്ള ആറുമാസക്കാലം മലയാളികളുടെ മനസ്സ് ഉത്സവങ്ങൾക്കൊപ്പമാണ്. തുലാം പത്തു കഴിഞ്ഞാൽ പ്ലാവിന്റെ ച�ോട്ടിലും ഒളിക്കാമെന്നാണല്ലോ ച�ൊല്ല് (ത്‌ലാം പത്തുനീങ്ങ്യാൽ പ്‌ലാം പ�ൊത്തിലുംതങ്ങാം). മഴയുടെ തീവ്രത കുറയുന്നത�ോടെ കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഏറെ സജീവമാകും. പ്രായ�ോഗികമായ ഉത്സവാഘ�ോഷങ്ങൾക്ക് ക�ൊടിയേറുകയും ചെയ്യും. വൃശ്ചികമെത്തുന്നത�ോടെ മഴ പൂർണമായും അകലും. പിന്നെ ചൂടേറിയ പകലുകളും തണുപ്പേറിയ രാവുകളുമാണ്.
14
www.krishijagran.com
പ്രകൃതിയും മനുഷ്യനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെങ്കിലും തിര്യക്കുകളാണ് അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആദ്യമറിയുന്നത്. മൺസൂൺ വരവറിയിച്ചെത്തുന്ന മഴപ്പുള്ളുകൾ നമുക്കേവർക്കും പരിചിതമാണല്ലോ. ഭൂകമ്പമുണ്ടാകുമെന്നു മുൻകൂട്ടിയറിഞ്ഞ് അസ്വസ്ഥരാകുന്ന പറവകളെയും നാൽക്കാലികളെയും പറ്റി വാർത്താമാധ്യമങ്ങളിലൂടെ നാമറിഞ്ഞിട്ടുള്ളതാണ്. ഇതുപ�ോലെ തന്നെയാണ് വിഷുപ്പക്ഷികളുടെ കാര്യവും. കൃത്യമായ ടൈംടേബിൾ അവയുടെ വരവിനും പ�ോക്കിനുമുണ്ടെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.
മീനപ്പത്തിനു നാടണയും മാനം മുട്ടെച്ചേക്കേറും കാണാമറയത്തെങ്ങോനി ന്നാണീക്കൂവൽ തുരുതുരെയായ് കാടും മേടുമുണർത്തുന്നു വീടും ത�ൊടിയുമിളക്കുന്നു പാടം പൂക്കുലതുള്ളുന്നു ചൂടിനെയാട്ടിയകറ്റുന്നു
മേടപ്പത്തിനു നാട�ൊഴിയും കൂടില്ലാക്കിളി നീ ദൈവം മീനപ്പത്തോടെ നാടണയുന്ന വിഷുപ്പക്ഷികൾ തങ്ങളുടെ വരവറിയിച്ചുക�ൊണ്ട് ഒരേ സ്വരത്തിൽ നീട്ടിനീട്ടിക്കൂവും. അത�ോടെ കാടും മേടും ഉണരുകയായി. ആബാലവൃദ്ധം ജനങ്ങളിലും പ്രതീക്ഷയുടെ പൂത്തിരികൾ കത്തിത്തുടങ്ങുകയായി. ആർക്കും ദൃശ്യമാവാതെ മാനംമട്ടെ ഉയരമുള്ള മരക്കൊമ്പുകളിലെങ്ങോ ആണ് ഇവയുടെ താത്കാലിക വാസമെന്ന് കരുതുന്നു. മീനച്ചൂടിന്റെ ആലസ്യത്തിൽ നിന്ന് കൃഷകവൃന്ദത്തെ വിളിച്ചുണർത്തി പാടങ്ങളും പറമ്പുകളും പുതുകൃഷിക്ക് ഒരുക്കുന്നതിന് വിഷുപ്പക്ഷികൾ നിമിത്തമാകുന്നു. ഇതിനു പിന്നാലെ വിഷുവെത്തുന്നു. ഉഴുതുമറിച്ച മണ്ണിൽ മീനമാസാന്ത്യത്തിൽ പെയ്യുന്ന മഴ (മീനത്തളി) പകർന്ന കുളിരിൽ വിഷുച്ചാൽ കീറി കർഷകർ ആദ്യവിത്തെറിയുന്നത�ോടെ കൃഷിയിടങ്ങളെല്ലാം സജീവമാകുന്നു.മേടപ്പത്തെന്ന പത്താമുദയത്തിലെ സൂര്യോദയത്തിനു കൂടി സാക്ഷ്യംവഹിച്ച ശേഷം യാത്രപറയുന്ന മേടവിഷുക്കിളികളെ ദൈവത്തിന്റെ അവതാരമായിട്ടാണ് പൂർവികർ കണ്ടിരുന്നത്. ''ചക്കിക്കൊച്ചമ്മേ... ചക്കയ്ക്കുപ്പുണ്ടോ'' എന്ന് വിഷുപ്പക്ഷി പാടുന്നതെന്ന് പ�ൊതുവെ പറഞ്ഞുകേൾക്കുന്നു. കാവ്യകലയുടെ കേളീരംഗമായ കേരളത്തിൽ വിഷുപ്പക്ഷിയുടെ പാട്ടിന് എത്രയെത്ര വ്യാഖ്യാനങ്ങ ളാണുണ്ടായിരിക്കുന്നത്.
മീനക്കണിവെക്കാൻ ഏനും പ�ോരട്ടെ? മേടക്കണികാണാൻ ഓടുമിനുക്കേണ്ടേ? പൂങ്കൊല നുള്ളണ്ടേ? വെൺപറ നെറയണ്ടേ? തേൻപഴമതു വേണ്ടേ? കുങ്കുമനെറ വേണ്ടേ? മിന്നണ തുണിവേണ്ടേ? പ�ൊൻപണമെണ്ണേണ്ടേ? ഫ്യൂഡൽ ചുവയുള്ള ഈ ഈരടികളിൽ വിഷുവിന്റെ ഒരുക്കങ്ങൾ എല്ലാമുണ്ട്. കണിവയ്ക്കുന്നത് മീനത്തിലും കണികാണുന്നത് മേടത്തിലുമാണെന്ന് കിളിയിലൂടെ കവി പാടുകയാണ്. ഓട് എന്നതുക�ൊണ്ട് ഓട്ടുരുളിയും നിലവിളക്കും വാൽക്കിണ്ടിയും മ�ൊന്തയുമാണുദ്ദേശിക്കുന്നത്. വാളൻ പുളിയും ചാരവുമിട്ടു മിനുക്കിയ ഈ ഓട്ടുപകരണങ്ങൾക്ക് സ്വർണത്തേക്കാൾ തിളക്കമാവും. വെള്ളേടു ക�ൊണ്ടു തീർത്ത പറനിറയെ നെൻമണിയും കൈവെള്ളയില�ൊതുങ്ങുന്ന ഓട്ടുചെപ്പിൽ (ചിമിഴ് ) കുങ്കുമവും കസവുപുടവയും ഫലവർഗങ്ങളും പൂങ്കുലയും പ�ൊൻ നാണ്യങ്ങളുമെല്ലാം ഇവിടെ കണിയ�ൊരുക്കുകളായി പ്രത്യക്ഷപ്പെടുന്നു. അർഥസമ്പുഷ്ടമാണീ വരികൾ. വിഷുക്കിളിയുടെ പാട്ടുകളിൽ മികവാർന്നത് ഇതാണെന്നു ത�ോന്നുന്നു.
മഴയുടെ തീവ്രത കുറയുന്നത�ോടെ കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഏറെ സജീവമാകും. പ്രായ�ോഗികമായ ഉത്സവാഘ�ോഷങ്ങൾക്ക് ക�ൊടിയേറുകയും ചെയ്യും. വൃശ്ചികമെത്തുന്നത�ോടെ മഴ പൂർണമായും അകലും. പിന്നെ ചൂടേറിയ പകലുകളും തണുപ്പേറിയ രാവുകളുമാണ്. ഒപ്പം രാവുകളെ പകലാക്കുന്ന ഉത്സവങ്ങളും. ധനുമാസത്തിലെ തിരുവാതിര കഴിഞ്ഞാൽ പിന്നെ ഏവരും ഉറ്റുന�ോക്കുന്നത് മേടവിഷുവിലേക്കു തന്നെ
വിത്തും കൈക്കോട്ടും, വെക്കം കൈയ്യേന്തൂ കത്തും മീനത്തിൽ ഒക്കുംതാളത്തിൽ വെട്ടിമറിച്ചീടാം കട്ടയുടച്ചീടാം പൂട്ടിമെരുക്കീടാം പാട്ടിലുറക്കീടാം ഈ ആഹ്ലാദത്തിൽ കാർഷികവൃത്തിയുടെ പ്രഥമപാഠങ്ങളെല്ലാമുണ്ട്. കത്തും ചൂടാറ്റാൻ, മുട്ടൻ കാറെത്തും വെട്ടിക്കിള തീർത്താൽ, പൂട്ടാനാളെത്തും പൂട്ടുകഴിഞ്ഞാല�ോ, കട്ടയുടയ്ക്കണം കട്ടയുടച്ചാല�ോ, തട്ടിനിരത്തേണം തട്ടിനിരത്ത്യാല�ോ, അപ്പളു മഴയെത്തും പ്രതീക്ഷാനിർഭരമായ വിഷുപ്പാട്ടുകളില�ൊന്നാണിത്. മീനച്ചൂടിനെ ലഘൂകരിക്കാനായി മാരിക്കാറുകളെത്തുമെന്നും നിലമ�ൊരുക്കികഴിഞ്ഞാൽ അവ പെയ്‌ത�ൊഴിയുമെന്നുമുള്ള പ്രതീക്ഷ. ഓലക്കൊടചൂടം ക�ോല�ോത്ത�ാനേയ്
ഇരുളിൽ നിന്നാണ് വെളിച്ചമുണ്ടാകുന്നത്. കഠിനാധ്വാനത്തിൽ നിന്നു വിജയവും. സങ്കടക്കടൽ താണ്ടിയാലേ സദ്ഫലങ്ങളുടെ വിളഭൂമിയിലെത്താനാവൂ. ഊഷരമായ കാലഘട്ടം താണ്ടാൻ പ്രതീക്ഷാനിർഭരമായ ഗാനവുമായെത്തുന്ന ദേശാടനക്കിളി ഈ സന്ദേശമാണ് നൽകുന്നത്. നവവത്സരത്തിനായി മണ്ണും മനവും പക്വമാക്കാൻ അതു നമുക്ക് പ്രേരകമാകുന്നു. കതിരുകാണാക്കിളിയെന്നും വിഷുപ്പക്ഷിക്കു പേരുണ്ട്. കുളിരാർന്ന മണ്ണിൽ പ്രാർഥനാപൂർവം വിത്തെറിയുന്നത�ോടെ കിളിയും പറന്നകലുന്നു. ഇനി കർഷകനായി അവന്റെ പാടായി. എത്രയ�ോ കരകളിൽ എത്രയ�ോ ഗ്രാമീണ കർഷകരെ ഇനി ഉണർത്തുവാനുണ്ട്. ഉത്തേജിപ്പിക്കുവാനുണ്ട്. ആ യാത്രയിലാണിനി നമ്മുടെ 'ദിവ്യപതംഗം'. പരാതികള�ോ, പരിഭവങ്ങള�ോ ഇല്ലാതെ പ്രതിഫലമ�ോ പ്രത്യുപകാരമ�ോ പ്രതീക്ഷിക്കാതെ പറന്നകലുന്ന വിഷുപ്പക്ഷിക്ക് ശുഭയാത്ര നേരാം. ക�ോപ്‌ഫെഡ് ഡയറക്ടറാണ് ലേഖകൻ, ഫ�ോൺ: 9446748697
www.krishijagran.com
15
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
സ്ഥാപനങ്ങൾ / സേവനങ്ങൾ
വെറ്ററിനറി സർവകലാശാല
മൃഗപരിപാലന ഗവേഷണങ്ങളുടെ ഈറ്റില്ലം
ഡ�ോ. സാബിൻ ജ�ോർജ്
മൃ
ഗചികിത്സ, വളർത്തുമൃഗങ്ങളുടെ പരിചരണം എന്നിവയിൽ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നിവ ലക്ഷ്യം വച്ചാണ് കേരളത്തിൽ പ്രത്യേക വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല രൂപം ക�ൊണ്ടത്. ഈ ലക്ഷ്യം കൈവരിക്കാൻ സ്ഥാപിച്ചിരിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ നിന്ന് വൈവിധ്യമാർന്ന സേവനങ്ങളാണ് സർവകലാശാല പ�ൊതുജനങ്ങൾക്ക് നൽകിവരുന്നത്.
മണ്ണുത്തിയിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാം, ചാലക്കുടിയിലെ തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാം, വയനാട് പൂക്കോട് വെറ്ററിനറി ക�ോളേജിലെ കാറ്റിൽ ഫാം, പാലക്കാട് തിരുവിഴാംകുന്നിലെ ലൈവ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ, ഇടുക്കി ക�ോലാഹലമേട്ടിലെ ബേസ് ഫാം എന്നിവിടെയാണ് സർവകലാശാലയുടെ പ്രധാന പശു പരിപാലന കേന്ദ്രങ്ങൾ. ഇവയിൽ മിക്ക സ്റ്റേഷനുകളിലും ഫാം ഫ്രഷായി പാൽ വിൽക്കുന്നു. ഒപ്പം ഒരു പങ്ക് മിൽമയിലേക്കും, പ്രാദേശിക വിൽപനയ്ക്കും.
16
www.krishijagran.com
മണ്ണുത്തി യൂണിവേഴ്‌സിറ്റി ഡയറി പ്ലാന്റിൽ നിന്ന് പാസ്ചുറൈസ് ചെയ്ത പാൽ വിൽപനയ�ോട�ൊപ്പം സീസൺ അനുസരിച്ച് വൈവിധ്യമാർന്ന പാലുത്പന്നങ്ങളും വിപണനം ചെയ്യുന്നു. ഈ ഫാമുകളിൽ സന്ദർശനം നടത്താം, പരിശീലനവും നേടാം. ഡയറി ഫാമുകൾ, പാലുത്പന്ന യൂണിറ്റുകൾ എന്നിവ തുടങ്ങാനുള്ള സാങ്കേതിക പരിശീലനം, ഉപദേശം, മാതൃകകൾ, പ്രോജക്റ്റുകൾ എന്നിവ ഈ കേന്ദ്രങ്ങളിൽ ലഭിക്കും. മാതൃകാ പുൽകൃഷിത്തോട്ടങ്ങൾ എന്നതിന�ൊപ്പം തീറ്റപ്പുൽകൃഷിക്കാവശ്യമായ നടീൽവസ്തുക്കൾ ഫാമുകളിൽ നിന്ന് ലഭിക്കും. Co-3, Co-5, തുമ്പൂർമുഴി, ക�ോംഗ�ോ സിഗ്നൽ, ഗിനി എന്നിവയാണ് പ്രധാന തീറ്റപ്പുല്ലുകൾ. വിവിധതരം മാംസവും മാംസ ഉത്പന്നങ്ങളും ലഭിക്കുന്ന മണ്ണുത്തിയിലെ മീറ്റ് ടെക്‌ന�ോളജി യൂണിറ്റ് മാംസ സംസ്‌കരണമേഖലയിൽ ഭാരതത്തിലെ തന്നെ മികച്ച സ്ഥാപനങ്ങളില�ൊന്നാണ്. ത�ൊഴിൽ സംരംഭകർക്ക് പരിശീലനവും
മാർഗ നിർദേശങ്ങളും നൽകുന്നതിനും അറവുശാലകൾ സ്ഥാപിക്കുന്നതിന് സാങ്കേതിക ഉപദേശം നൽകാനും ഈ കേന്ദ്രം സൗകര്യമ�ൊരുക്കുന്നു. മാംസാവശിഷ്ടങ്ങൾ ക�ൊണ്ട് നിർമിച്ച പെറ്റ് ഫുഡും ഇവർ വിപണയിലെത്തിക്കുന്നു. പരമ്പരാഗത മാംസവിപണനത്തിന�ൊപ്പം യുവതലമുറയ്ക്കും, കുട്ടികൾക്കും പ്രിയങ്കരമായ രുചിക്കൂട്ടുകൾ ഒരുക്കാൻ ഈ കേന്ദ്രം പ്രത്യേക ശ്രദ്ധ നൽകുന്നു. മണ്ണുത്തിയിലെ പന്നി ഉത്പാദന വിഭാഗം ഇന്ത്യയിലെ പന്നി പ്രജനന കേന്ദ്രങ്ങളിൽ മികച്ചതാണ്. വിവിധ പ്രായത്തിലും, തൂക്കത്തിലും മാംസാവശ്യത്തിനുള്ള പന്നികൾ, പ്രജനനത്തിനായി ലാർജ്‌വൈറ്റ് യ�ോർക്ക്‌ഷെയർ, ലാന്റ്‌റെയ്‌സ്, ഡ്യൂറ�ോക്ക് എന്നീ ഇനത്തിൽപ്പെട്ട പന്നികളെയും മുൻകൂർ ബുക്കിംഗിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്കിണങ്ങുന്ന വിധത്തിലുള്ള വളർച്ചാ നിരക്ക് കൂടിയ സങ്കരയിനം പന്നികളെ 'മണ്ണുത്തി വൈറ്റ് ' എന്ന പേരിൽ
സർവകലാശാല പുറത്തിറക്കിയിരിക്കുന്നു. 75 ശതമാനം ലാർജ്‌വൈറ്റ് യ�ോർക്ക്ഷയർ, 25 ശതമാനം നാടൻ എന്ന വിധത്തിലാണ് ഈ സങ്കരയിനത്തിന്റെ നിർമിതി. തൃശ്ശൂർ, മണ്ണുത്തിയിലെ ആടു ഫാമിൽ നിന്ന് സാങ്കേതിക ഉപദേശം, പരിശീലനം എന്നിവയ്‌ക്കൊപ്പം ലഭ്യതയനുസരിച്ച് പ്രജനനത്തിനും, മാംസാവശ്യത്തിനും, വളർത്താനുമുള്ള ആടുകൾ, ആട്ടിൻ കുഞ്ഞുങ്ങൾ എന്നിവയെ നൽകിവരുന്നു. പരിമിതമായ അളവിലാണെങ്കിലും ആട്ടിൻപാലിനും വലിയ ഡിമാന്റുണ്ട്. മണ്ണുത്തിയിലെ എ.ഐ.സി. ആർ.പി. പൗൾട്രിയിൽ നിന്നും യൂണിവേഴ്‌സിറ്റി പൗൾട്രി ആൻഡ് ഡക്ക് ഫാമിൽ നിന്നും, വയനാട് വെറ്ററിനറി ക�ോളേജ് ഹാച്ചറിയിൽ നിന്നും ഭക്ഷ്യയ�ോഗ്യമായ മുട്ടകൾ വിരിയിക്കാനുള്ള മുട്ടകൾ, ക�ോഴിക്കുഞ്ഞുങ്ങൾ, ക�ോഴികൾ എന്നിവ ലഭിക്കും. കൂടാതെ മണ്ണുത്തിയിലെ ഫീഡ്മില്ലിൽ വിവിധ തരം ക�ോഴിത്തീറ്റ ഉത്പാദിപ്പിക്കുന്നു. പാലക്കാട് തിരുവിഴാംകുന്നിൽ പൗൾട്രി ഗവേഷണത്തിന് പ്രത്യേക കേന്ദ്രവും ബിരുദക�ോളേജും തുടങ്ങി.
വെറ്ററിനറി സർവകലാശാലയിലെ പ്രധാന ഫ�ോൺ നമ്പറുകൾ വെറ്ററിനറി ക�ോളേജ്, മണ്ണുത്തി : 0487-2373044 വെറ്ററിനറി ക�ോളേജ്, പൂക്കോട് : 04936-256901 മീറ്റ് ടെക്‌ന�ോളജി യൂണിറ്റ്, മണ്ണുത്തി : 0487-23070956 ഡയറി പ്ലാന്റ്, മണ്ണുത്തി : 0487-2376644 ഇക്കോ ഫാം, മണ്ണുത്തി : 948824497 പൗൾട്രി ഫാം, മണ്ണുത്തി (UPF) : 0487-2370237 പൗൾട്രി ഫാം, മണ്ണുത്തി (AICRP) : 0487-2376644 പിഗ് ഫാം, മണ്ണുത്തി : 0487-2374535 ലൈവ്‌സ്റ്റോക്ക് ഫാം, മണ്ണുത്തി : 0487- 2370117 ലൈവ്‌സ്റ്റോക്ക് ഫാം, തുമ്പൂർമുഴി : 0480-2746065 ലൈവ്‌സ്റ്റോക്ക് ഫാം, തിരുവിഴാംകുന്ന് : 04924- 208685 വിജ്ഞാന വ്യാപന സംരംഭകത്വവിഭാഗം, മണ്ണുത്തി : 0487-2376644 വിജ്ഞാന വ്യാപന സംരംഭകത്വവിഭാഗം, പൂക്കോട് : 04936-209280 റീജണൽ റിസർച്ച് ആന്റ് ട്രെയിനിങ് കേ�ം, തിരുവനന്തപുരം : 0471-2550480 കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക് www.kvasu.ac.in, www.kvasu.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം. പ്രസിദ്ധീകരണങ്ങൾക്കുള്ള ഇ-മെയിൽ publications@kvasu.ac.in
www.krishijagran.com
17
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
സ്ഥാപനങ്ങൾ സേവനങ്ങൾ
കേരളത്തിന്റെ തനത് കന്നുകാലിയായ വെച്ചൂർ പശു, അങ്കമാലി പന്നി, കുട്ടനാടൻ താറാവ്, തലശ്ശേരി ക�ോഴി തുടങ്ങിയവയുടെ സംരക്ഷണവുമായി
ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സർവകലാശാലയുടെ മുഖമുദ്രയാണ്. ഭാരതത്തിന്റെ പ്രസിദ്ധമായ മുറ എരുമകളെ അണിനിരത്തിയിരിക്കുന്ന എരുമ ഫാമും മണ്ണുത്തിലുണ്ട്. സർവകലാശാലയുടെ കീഴിലുള്ള പശു, എരുമ, ആട്, പന്നി, ക�ോഴി ഫാമുകളിൽ നിന്ന് ജൈവകൃഷിക്കാവശ്യമായ ചാണകം ഉണക്കിപ്പൊടിച്ച രീതിയിൽ ലഭ്യമാണ്. കൂടാതെ ഗ�ോമൂത്രവും ആവശ്യക്കാർക്ക് നൽകുന്നു. മണ്ണുത്തി വെറ്ററിനറി ക�ോളേജിലെ ഇക്കോഫാമിൽ നിന്ന് ജൈവകൃഷിക്കാവശ്യമായ നിരവധി ഉത്പന്നങ്ങൾ ലഭിക്കും. പഞ്ചഗവ്യം, വെർമി കമ്പോസ്റ്റ്, ഗ�ോമൂത്രം, എയ്‌റ�ോബിക് കമ്പോസ്റ്റ്, ഉണക്കിയ ചാണകം, ആട്, ക�ോഴി കാഷ്ഠം ഉണങ്ങിയത്, അസ�ോള, ഫിഷ് അമിന�ോ ആസിഡ് എന്നിവ പ്രധാനം. കൂടാതെ ബയ�ോവെർമികംപ�ോസ്റ്റ് (സ്യൂഡ�ോമ�ോണസ്, എല്ലുപ�ൊടി, വെർമി കമ്പോസ്റ്റ് ചേർന്നത് ) എൻറിച്ച്ഡ് ബയ�ോവെർമി കമ്പോസ്റ്റ് (ട്രൈക്കോമ�ോണസ്, എല്ലുപ�ൊടി, വെർമി കമ്പോസ്റ്റ് എന്നിവ ഉൾപ്പെട്ടത് ) എന്നിവയും വില്പന നടത്തുന്നു. മനുഷ്യൻ, മൃഗങ്ങൾ, പ്രകൃതി എന്നിവയുടെ ആര�ോഗ്യത്തെ പരസ്പരബന്ധിതവും ഏകവുമായി കണ്ട് പരിപാലിക്കുന്ന 'One health'സെന്റർ പൂക്കോട് വെറ്ററിനറി ക�ോളേജിൽ പ്രവർത്തിക്കുന്നു. വന്യജീവി
18
www.krishijagran.com
സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങളുമായി വൈൽഡ് ലൈഫ് സെന്ററും ഇവിടെയുണ്ട്. പുതുതായി ഫാം തുടങ്ങുന്നവർക്ക് പ്രോജക്റ്റ് റിപ്പോർട്ടുകളും, ഫാം പ്ലാനുകളും ഉൾപ്പെടെയുള്ള ഉപദേശം നൽകാൻ വിജ്ഞാന വ്യാപന വിഭാഗം സന്നദ്ധമാണ്. മൃഗസംരക്ഷണം, സംയ�ോജിതകൃഷി, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച പുസ്തകങ്ങൾ സർവകലാശാല പുറത്തിറക്കിക്കുന്നു. പ്രസിദ്ധീകരണങ്ങൾ മണ്ണുത്തി, പൂക്കോട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ വിൽപ്പന കേ�ങ്ങളിൽ നിന്നോ, ക�ൊറിയർ വഴിയ�ോ ലഭിക്കും. വിദഗ്ധ ര�ോഗനിർണയത്തിനും ചികിത്സക്കും ആവശ്യമായ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ മണ്ണുത്തി, ക�ൊക്കാല (തൃശ്ശൂർ), പൂക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. വെള്ളത്തിന്റെ ഗുണനിലവാരം വിലയിരുത്താൻ മണ്ണുത്തിയിലെ വെറ്ററിനറി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലും, കാലിത്തീറ്റ ഗുണമേന്മ വിലയിരുത്താൻ മണ്ണുത്തിയിലെ ആനിമൽ ന്യൂട്രീഷൻ വിഭാഗത്തിലും സൗകര്യമുണ്ട്. പശുക്കൾക്കും, പന്നികൾക്കുമുള്ള പ്രത്യേക മിനറൽ മിക്‌സ്ചറും ഇവിടെ കിട്ടും. കൂടാതെ തീറ്റക്രമം കൃത്യമാക്കാൻ സഹായിക്കുന്ന ക്ഷീരപ്രഭ സ�ോഫ്ട്‌വെയറും സജ്ജമാണ്. മണ്ണൂത്തി വെറ്ററിനറി ക�ോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ, ഫ�ോൺ: 9446203839
പന്നിഫാം തുടങ്ങാൻ സഹായം
എ
റണാകുളം ജില്ലയിൽ കൂത്താട്ടുകുളത്തിനടുത്ത് ഇടയാറിലുള്ള മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ) പന്നിവളർത്തലിന് സഹായം നൽകുന്നു. 10 പന്നികൾക്ക് ഒരു കൂട്, ബയ�ോഗ്യാസ് പ്ലാന്റ്, പന്നിക്കുഞ്ഞുങ്ങൾക്ക് തീറ്റ, ഇൻഷുറൻസ് എന്നിവയടങ്ങിയതാണ് പദ്ധതി. വളർത്തി വലുതാക്കിയവയെ എം.പി.ഐക്കു തന്നെ നൽകണം. തൂക്കത്തിനനുസരിച്ച് കർഷകർക്ക് വില നൽകും. ഫ�ോൺ: 0485 2252365
d¤o® YJ« 0101 k´« 02 ©dQ® 68 l¢k ``3535 d¤o® YJ«01 k´« ©dQ® l¢k ``35 പുസ്തകം ലക്ം 0302 പേജ് 6868 വില പുസ്തകം 01 ലക്കം 07 പേജ് 84 വില 35
2222
www.krishijagran.com www.krishijagran.com www.krishijagran.com www.krishijagran.com
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
കേരകൃഷി
ഇനി കുള്ളൻ തെങ്ങുകളുടെ
കാലം
വി
സീമ ദിവാകരൻ
ളവെടുപ്പും പരിപാലനവും എളുപ്പം. അതാണ് ഉയരം കുറഞ്ഞ തെങ്ങുകളുടെ പ്രധാന മുഖമുദ്ര. തേങ്ങയിടാൻ ആളെ കിട്ടുന്നില്ല എന്നോർത്ത് വിലപിക്കുന്ന നഗരവാസികൾക്കും മാനംമുട്ടെ ഉയർന്നു നിൽക്കുന്ന തെങ്ങുകളെ പരിചരിക്കാൻ വിഷമിക്കുന്ന ഗ്രാമവാസികൾക്കുമെല്ലാം കുള്ളൻ തെങ്ങുകൾ അനുഗ്രഹമാകുന്നത് മറ്റൊന്നും ക�ൊണ്ടല്ല. കുള്ളൻ തെങ്ങുകളുടെ മറ്റൊരു പ്രധാന ഉപയ�ോഗം ഇളനീർ വിളവായാണ്. ആര�ോഗ്യത്തിന് ഹാനികരമായ കൃത്രിമ
20
www.krishijagran.com
ശീതളപാനീയങ്ങൾക്കു പകരം പ്രകൃതിയുടെ അമൃതായ ഇളനീർ കുടിച്ച് കത്തുന്ന വേനൽച്ചൂടിൽ ദാഹം ശമിപ്പിക്കാനും ഉണർവ് നേടാനും ആരാണിഷ്ടപ്പെടാത്തത്? വഴിയ�ോരങ്ങളിൽ ഇളനീർക്കച്ചവടം ഇപ്പോൾ വ്യാപകമായിട്ടുണ്ടെങ്കിലും കേരളത്തിൽ ആകെ വളർത്തുന്ന തെങ്ങുകളുടെ ഏകദേശം 2.2 ശതമാനം മാത്രമാണ് കരിക്കിന് ഉപയ�ോഗിക്കന്ന കുറിയ ഇനം തെങ്ങുകൾ. ചിട്ടയായ പരിചരണം നൽകിയാൽ മൂന്നാം ക�ൊല്ലം തന്നെ വിളവെടുപ്പ് ആരംഭിക്കാൻ കഴിയും വിധമാണ് ഇളനീരിനുള്ള കേരകൃഷി. കരിക്കിനുള്ളിൽ വെള്ളം ഏറ്റവും കൂടുതലുള്ളത്
ഇളനീരിന് വളർത്താൻ യ�ോജിച്ച ചില തെങ്ങിനങ്ങൾ പരിചയപ്പെടാം ഇനം ഇളനീരിന്റെ പഞ്ചസാര സ�ോഡിയം പ�ൊട്ടാസ്യം അളവ് (മില്ലി) ഗ്രാം/100മില്ലി പി.പി.എം പി.പി.എം. ചാവക്കാട് കുറിയ ഓറഞ്ച് 350 7.0 20.0 2000 ചാവക്കാട് കുറിയ പച്ച (കല്പശ്രീ) 240 4.8 22.4 2150 കല്പജ്യോതി 380 6.2 36.0 1998 കല്പസൂര്യ 400 6.7 35.0 2142
190 ാം ദിവസമാണ്. പിന്നീട് വെള്ളത്തിന്റെ അളവ് കുറഞ്ഞു വരും. പഞ്ചസാരയുടെയും മറ്റ് ഘടകങ്ങളുടെയും അളവ് കൂടിയിരിക്കുന്നതും ഈ കാലയളവിലാണ്. വെള്ളത്തിന്റെ അളവും കാമ്പിന്റെ കനവും രുചിയും മധുരവും എല്ലാം തനിമയാർന്നവിധം രമ്യമായി ഒത്തുചേരുന്ന സമയവും ഇതുതന്നെ. തെങ്ങിൽ നിന്ന് വിളവ് കുറയുമ�ോ എന്ന് ആശങ്കപ്പെട്ട് ഇളനീരിനായി വിളവെടുക്കാൻ മടിക്കുന്ന കർഷകരുണ്ട്. ഇളനീരിനുവേണ്ടി വിളവെടുത്താൽ തെങ്ങിന്റെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതായാണ് അനുഭവം. ഇത് കർഷകർക്ക് വരുമാനദായകവുമാണ്. അതുക�ൊണ്ടു തന്നെ ആകെ ഉത്പാദനത്തിന്റെ ഒരു പങ്ക് ഇളനീരായി വിളവെടുക്കാനും വില്ക്കാനും കർഷകർ സന്നദ്ധരാകുന്നതിൽ തെറ്റില്ല.
ഇളനീരിന്റെ പ്രധാന മേന്മകൾ • • • • • •
ഉദരവ്യാധികൾ നിമിത്തം വിഷമിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇളനീർ പഥ്യമാണ് ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയിൽ പുനരുജ്ജീവനത്തിന് ഉത്തമം. വളർച്ചാസഹായകമായ ജൈവസംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു ശരീരം തണുക്കാൻ സഹായിക്കുന്നു. ഉദരകൃമികളെ നശിപ്പിക്കുന്നു മൂത്രാശയസംബന്ധമായ അസ്വസ്ഥകൾ
പരിഹരിക്കാനുത്തമം വൃദ്ധജനങ്ങൾക്കും ര�ോഗബാധിതർക്കും ഒരുപ�ോലെ ഗുണപ്രദം • അപര്യാപ്തപ�ോഷണത്തിന് പരിഹാരം • വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും മൂത്രത്തിൽ കല്ല് രൂപപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നന്ന്. • അവശ്യഘടകങ്ങളിൽ ഞരമ്പുകളിൽ കുത്തിവയ്ക്കാൻ പ�ോലും (ഇൻട്രാവീനസ് ) ഉത്തമം. • അരുണരക്താണുക്കളെ നശിപ്പിക്കാത്തതിനാൽ രക്തത്തിലെ പ്ലാസ്മയ്ക്ക് പകരക്കാരനായും ഉപയ�ോഗിക്കാം. • ഔഷധങ്ങളെ ശരീരത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. • ശരീരത്തിൽ നിന്ന് മലിനീകാരകമായ വിഷപദാർഥങ്ങൾ പുറംതള്ളാൻ സഹായിക്കുന്നു. മനുഷ്യരക്തത്തിന് തത്തുല്യമായ ഘടനയും സ്വഭാവവും സന്തുലനവുമുള്ള ദ്രാവകമാണ് ഇളനീർ. അതുക�ൊണ്ടുതന്നെ അതിനെ 'ജീവന്റെ ദ്രാവകം' (Fluid of life)എന്ന് വിശേഷിപ്പിക്കുന്നു. •
ഗ്ലൂക്കോസിന്റെ ഫ്രക്‌റ്റോസിന്റെയും രൂപത്തിൽ പഞ്ചസാര, പ�ൊട്ടാസ്യം, സ�ോഡിയം, കാത്സ്യം, ഫ�ോസ്ഫറസ്, ഇരുമ്പ്, ക�ോപ്പർ, സൾഫർ, ക്ലോറൈഡുകൾ എന്നീ ധാതുലവണങ്ങളുടെ സാന്നിധ്യം സാക്ഷാൽ പശുവിൻ പാലിലുള്ളതിനേക്കാൾ കൂടിയ ത�ോതിൽ അടങ്ങിയിരിക്കുന്ന ആർജിനൈൻ അലാനിൻ, സിസ്റ്റിൻ, സെറിൻ എന്നീ അമിന�ോ അമ്ലങ്ങളുടെ www.krishijagran.com
21
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
കേരകൃഷി
തൈത്തെങ്ങിന്റെ വളപ്രയ�ോഗം പ്രായം മെയ്-ജൂൺ (ഗ്രാം) യൂറിയ മസൂറിഫ�ോസ് പ�ൊട്ടാഷ് നട്ട് ആദ്യ വർഷം - - - ആദ്യ വർഷം 120 170 190 രണ്ടാം വർഷം 240 340 380 മൂന്നാം വർഷം മുതൽ 365 500 560 സാന്നിധ്യം; അസ്‌ക�ോർബിക് ആസിഡിനു പുറമെ ബി വിഭാഗത്തിൽപ്പെട്ട ജീവകങ്ങളുടെ അളവ് എന്നിവയെല്ലാം ഇളനീരിനെ പ�ോഷകപരമായി കൂടുതൽ മഹത്തരമാക്കുന്നു.
പരിചരണത്തിൽ സവിശേഷശ്രദ്ധ
തെങ്ങിനെ സംബന്ധിച്ച് ആദ്യത്തെ അഞ്ചു വർഷത്തെ പരിചരണമാണ് സർവപ്രധാനം. ദീർഘകാല വിളയായതിനാൽ ആദ്യഘട്ടം കുറവ�ൊന്നും വരാതെ ശ്രദ്ധിക്കണം. നല്ല നീർവാർച്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം തൈ നടാൻ. മേയ്-ജൂൺ മാസം ഇതിനുത്തമം. കുറിയ ഇനങ്ങൾ 6.5-7.0 മീറ്റർ അകലത്തിൽ നട്ടാൽ മതി. തൈ നടുന്നതിനു മുൻപ് മേൽമണ്ണും ചാണകപ്പൊടിയും ചാരവും കലർന്ന മിശ്രിതം കുഴിയുടെ 60 സെ.മീറ്റർ വരെ നിറയ്ക്കണം. കൃത്യം നടുവിലായി ഒരു ചെറിയ പിള്ളക്കുഴി എടുത്ത് തൈ നടാം. സ്യൂഡ�ോമ�ോണസ് അല്ലെങ്കിൽ ബാസില്ലസ് എന്നീ സൂക്ഷ്മാണുക്കളിൽ ഒന്നു ചേർത്ത് തൈ നട്ടാൽ അവയ്ക്ക് പ്രതിര�ോധശേഷി കിട്ടും. 200 ഗ്രാം സ്യൂഡ�ോമ�ോണസ്/500 ഗ്രാം ബാസില്ലസ് ജൈവവളവുമായി കൂട്ടിക്കലർത്തി നൽകണം. തൈ നടുമ്പോൾ ഓലക്കവിളുകളിൽ മണ്ണ് വീഴരുത്. വേനലിൽ നാലു ദിവസം കൂടുമ്പോൾ 45 ലിറ്റർ വെള്ളം തൈകൾക്ക് നൽകണം. തൈ കാറ്റത്തുലയാതെ കുറ്റിയിൽ കെട്ടി നിർത്തണം. മഴയ്ക്ക് തൈക്കുഴിയിൽ വെള്ളം ഊർന്നിറങ്ങി കെട്ടി നിൽക്കാതെ ന�ോക്കണം. വേനലിന് തണൽ നൽകുകയും വേണം. ശരിയായ വളർച്ചയ്ക്കും നേരത്തെ പുഷ്പിക്കാനും കായ്ക്കാനുമെല്ലാം തൈ നട്ട് ആദ്യ വർഷം തന്നെ വളം ചേർക്കണം. നട്ട് മൂന്നാം മാസം കഴിഞ്ഞ് ആദ്യ വളപ്രയ�ോഗം രണ്ടു തുല്യതവണകളായിവീതിച്ച് നൽകാം. മേയ്ജൂൺ മാസം മഴയ്ക്ക് മുൻപ് രാസവളത്തിന്റെ 1/3 ഭാഗവും രണ്ടാമത്തെ വളപ്രയ�ോഗം ആഗസ്റ്റ്സെപ്റ്റംബർ മാസം. ഈ സമയം മൂന്ന്-അഞ്ച് കില�ോ ജൈവവളവും ചേർക്കണം. ആദ്യവർഷം മൂന്നു കില�ോ, രണ്ടാം വർഷം അഞ്ചു കില�ോ,
22
www.krishijagran.com
ആഗസ്റ്റ്-സെപ്റ്റംബർ (ഗ്രാം) യൂറിയ മസൂറിഫ�ോസ് പ�ൊട്ടാഷ് 110 150 170 240 340 375 480 680 750 730 1000 1125
തുടർന്ന് 10 കില�ോ വീതം ജൈവവളം.
സസ്യസംരക്ഷണം
കൂമ്പുചീയൽ തടയാൻ ബ�ോർഡ�ോമിശ്രിതം തളിക്കാം. ചിതൽ ശല്യമ�ൊഴിവാക്കാൻ ക്ലോർപൈറിഫ�ോസ് രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ചതുരശ്രമീറ്ററിന് എന്ന ത�ോതിൽ പ്രയ�ോഗിക്കണം.
തൈത്തെങ്ങിന്റെ പ്രധാന ശത്രുവാണ് ക�ൊമ്പൻ ചെല്ലി. മുൻകരുതലായി 250 ഗ്രാം പ�ൊടിച്ച മര�ോട്ടി അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് തുല്യ അളവ് മണലുമായി കലർത്തി നാമ്പോലക്കവിളിൽ ഇടുക. പകരം രണ്ടു വലിയ പാറ്റാഗുളിക (എട്ടു ഗ്രാം) ഓലക്കവിളിൽ വച്ച് മണലിട്ടു മൂടിയാലും മതി. ഫെർട്ടറ/ഫിപ്രോണിൽ എന്ന കീടനാശിനി മൂന്ന്-അഞ്ചു ഗ്രാം സുഷിരങ്ങളിട്ട ചെറു പ�ോളിത്തീൻ കവറിലാക്കി ഓലക്കവിളുകളിൽ വയ്ക്കാം.
നന്നായി പരിചരിച്ചാൽ ഉയരം കുറഞ്ഞ തെങ്ങുകൾ മൂന്നാം വർഷം പുഷ്പിക്കും. നല്ല വിളവും കിട്ടും. കൃഷിവകുപ്പിൽ ജ�ോയിന്റ് ഡയറക്ടറാണ് ലേഖിക, ഫ�ോൺ: 9447015939
മുരിങ്ങസത്തും വളർച്ചാ ഹ�ോർമ�ോൺ
മു
രിങ്ങയിലസത്ത് വളർച്ചാ ഹ�ോർമ�ോണായി ഉപയ�ോഗപ്പെടുത്താൻ കഴിയും. മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളം ഇലകൾ കുറച്ചു വെള്ളം ചേർത്ത് മിക്‌സിയിൽ അടിച്ച് കിഴികെട്ടി സത്തും ചണ്ടിയും വേർതിരിക്കും. സത്ത് 32 ഇരട്ടി വെള്ളത്തിൽ നേർപ്പിച്ച് സ്‌പ്രേയറിൽ നിറച്ച് തളിക്കാം. ഇലകളിലാണ് തളിക്കേണ്ടത്. പച്ചക്കറിയുൾപ്പെടെ പല വിളകളിലും തളിക്കാം. വിത്ത് മുളച്ച് 10 ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും കായ്കൾ ഉണ്ടാകുമ്പോഴുമാണ് തളിക്കേണ്ടത്. പുതുതായി തയാറാക്കുന്ന സത്ത് അഞ്ചു മണിക്കൂറിനുള്ളിൽ തളിക്കുകയാണ് നന്ന്. ഇലകളിൽ തളിച്ചാൽ 30 മുതൽ 100 ശതമാനം വരെ വിളവർധനയുണ്ടാകുന്നു. കൃഷിസ്ഥലം പ�ോലെ ഗ്രീൻഹൗസുകളിലും ഇത് പ്രയ�ോഗിക്കാം. വിത്തുമുളയ്ക്കൽ ത്വരിതപ്പെടുത്താനും മുരിങ്ങയില സത്തിന് കഴിവുണ്ട്. പഞ്ചഗവ്യത്തോട�ൊപ്പം രണ്ടു ശതമാനം വീര്യത്തിൽ മുരിങ്ങയിലസത്ത് തളിക്കുന്നതും നല്ലതാണെന്ന് തെളിഞ്ഞു. സത്തെടുത്തുകഴിഞ്ഞ ചണ്ടി ഒന്നാംതരം ക�ോഴിത്തീറ്റയുമാണ്.
www.krishijagran.com
23
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
നാടൻ കഥ
ഗുമ്മനും കരിക്കിൻ കുലയും പാപ്പൻ ചേട്ടനും
അ
എൻ.എസ്. ഐസക്
തിരാവിലെ കണ്ണ് തിരുമ്മിത്തുറന്ന് നീണ്ടൊരു ക�ോട്ടുവായിട്ട് കിടക്കപ്പായേന്ന് എഴുന്നേറ്റ് മത്തക്കൊച്ച് നേരെ ചെല്ലുന്നത് അടുക്കളയിലേക്കാണ്. ഒരു കുഞ്ഞു ചട്ടി നിറച്ച് ആവി പറക്കുന്ന കട്ടൻകാപ്പി, മാമിച്ചേടത്തി അവിടെ ഒഴിച്ചു വച്ചിട്ടുണ്ടാകും. അടുക്കളേൽ കുന്തക്കാലിൽ കുത്തിയിരുന്ന് ഊതിയൂതി കട്ടൻ മ�ോന്തുന്നതാണ് മത്തക്കൊച്ചിന്റെ പതിവ്. കഥാപാത്രം ഫിഫ്ത്ത് ഫ�ോമിലാണ് പഠിക്കുന്നത് - ഇന്നത്തെ ഒൻപതാം ക്ലാസ്. അന്നും പതിവു തെറ്റിക്കാതെ മത്തക്കൊച്ച് അടുക്കളയിലെത്തിയപ്പോൾ മാമിച്ചേടത്തിയില്ല; ആവിപറക്കുന്ന കട്ടൻ കാപ്പിയുമില്ല. അടുപ്പിൽ തീ കത്തിച്ചിട്ടുമില്ല. അപ്പൻ, പാപ്പൻ ചേട്ടൻ അടുപ്പിൽ തീ പിടിപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. പതിവ് ചൂടു കട്ടൻ കിട്ടാത്തതിന്റെ അരിശത്തോടെ, അമ്മച്ചിയെവിടെയെന്നൊരു ച�ോദ്യം ച�ോദിക്കാതെ ച�ോദിച്ച് മത്തക്കൊച്ച് അപ്പനെ ന�ോക്കി. പാപ്പൻ ചേട്ടൻ പറഞ്ഞു:
24
www.krishijagran.com
''എടാ അമ്മച്ചിക്ക് തീരെ മേല. വയറുവേദന ക�ൊണ്ട് എരിപ�ൊരിസഞ്ചാരം ക�ൊള്ളുകയാണ്. ഗുമ്മനിളകിയതാണെന്നാ ത�ോന്നുന്നേ. നീ പതിക്കാട്ടിൽ പാപ്പവൈദ്യന്റെയടുത്ത് ചെന്ന് വിവരം പറഞ്ഞ് മരുന്നു വാങ്ങിവാ''. മത്തക്കൊച്ച് അന്തംവിട്ടു നിന്നു. ഗുമ്മനെന്താണെന്ന് അവന് പിടികിട്ടിയില്ല. പണ്ട് നാട്ടിൻപുറത്ത് പെണ്ണുങ്ങൾക്കുണ്ടാകുന്ന അസുഖമായിരുന്നു ഗുമ്മൻ. കടലിലെ തിരയിളക്കം പ�ോലെ വയറ്റിൽ ഇളകിമറിയുന്ന വേദന. ഇരിക്കാനും നിക്കാനും മേലാതെ ര�ോഗി ഞെളിപിരിക�ൊള്ളും. പിന്നെയുമുണ്ടായിരുന്നു ചില നാടൻ അസുഖങ്ങൾ. ഗംഭി, വരട്ടുച�ൊറി, കരപ്പൻ, നിലങ്കാരിച്ചുമ ഇത്യാദി. വയറിന്റെ കപ്പാസിറ്റി അറിയാതെ വാരിവലിച്ച് തിന്നുന്ന ശാപ്പാട് രാമൻമാർക്ക് വരുന്ന അസുഖമായിരുന്നു ഗംഭി. സാക്ഷാൽ ദഹനക്കേട്. അതവിടെ നിക്കട്ടെ. അപ്പൻ പറഞ്ഞതു കേട്ട് മത്തക്കൊച്ച് പതിക്കാട്ടിൽ പാപ്പവൈദ്യരുടെ വീട്ടിലേക്ക് വച്ചുപിടിച്ചു. ആറേഴു പറമ്പിട ദൂരേമയുള്ളു വൈദ്യരുടെ വീട്ടിലേക്ക്.
പ�ൊന്നാരമലക്കാർക്കെല്ലാം പാപ്പവൈദ്യരുടെ ചികിത്സയിൽ വലിയ വിശ്വാസമാണ്. പാരമ്പര്യമായി കിട്ടിയതാണ് പാപ്പച്ചേട്ടന് വൈദ്യം. മൂപ്പരുടെ അപ്പനും അപ്പൂപ്പനും വല്യപ്പൂപ്പനും അദ്യേത്തിന്റെ അപ്പൂപ്പന്മാര�ൊക്കെ പേരുകേട്ട വൈദ്യന്മാരായിരുന്നത്രെ. പരമ്പരയായി കിട്ടിയ അതിപുരാതന വൈദ്യഗ്രന്ഥങ്ങളും താളിയ�ോലകളും പാപ്പവൈദ്യരുടെ ശേഖരത്തിലുണ്ടായിരുന്നു. വൈദ്യത്തിൽ മാത്രമല്ല കൃഷിയിലും പാപ്പച്ചേട്ടൻ കേമനായിരുന്നു. വൈദ്യം ഒരു പുണ്യകർമമായി മാത്രം പാപ്പച്ചേട്ടൻ കരുതി. ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഒരു ശീലം വൈദ്യർക്കുണ്ടായിരുന്നു. ഉറക്കം തെളിഞ്ഞ് മുഖംകഴുകി വരുമ്പോഴേക്കും രണ്ടു ക�ോപ്പ പനങ്കള്ള് കിട്ടിയിരിക്കണം. കള്ള് കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം വൈദ്യരുടെയും ചികിത്സക്കെത്തുന്നവരുടെയും കാര്യം കട്ടപ്പുക. മൂപ്പരുടെ പറമ്പിൽത്തന്നെ മൂന്നു നാല് പനകൾ ചെത്താൻ ക�ൊടുത്തിരിക്കുന്നതുക�ൊണ്ട് കള്ളിന്റെ കാര്യത്തിൽ വൈദ്യർക്ക് മുട്ടുണ്ടായിരുന്നില്ല. ചെത്തുകാരൻ പാപ്പൂട്ടി, വൈദ്യരുടെ മനസ്സിലിരിപ്പറിഞ്ഞ് അതിരാവിലെ തന്നെ കള്ള് ചെത്തി വൈദ്യർക്ക് സമർപ്പിക്കുമായിരുന്നു. മത്തക്കൊച്ച് ഓടിയണച്ച് വൈദ്യരുടെ വീട്ടുമുറ്റത്തെത്തിയപ്പോൾ, പൂമുഖത്തെ ചാരുകസേരയിൽ പതിവുപ�ോലെ വൈദ്യരെ കണ്ടില്ല. കിതപ്പ് മാറുന്നതുവരെ അവൻ മുറ്റത്തു നിന്നു. ശകലം കഴിഞ്ഞപ്പോൾ വൈദ്യർ ചാരുകസേരയിൽ പ്രത്യക്ഷനായി. അന്ന് കളളു കിട്ടാൻ താമസിച്ചതിലുള്ള നീരസം വൈദ്യരുടെ വെളുത്തു തുടുത്ത മുഖത്ത്, കറുത്തൊരു മറുകുപ�ോലെ തെളിഞ്ഞു കാണാമായിരുന്നു. ''എന്നാടാ മത്തക്കൊച്ചേ കാലത്തേ?'' വൈദ്യർ ച�ോദ്യമെറിഞ്ഞു. ''അമ്മച്ചിക്ക് ഭയങ്കര വയറുവേദന. നിക്കാനും മേല ഇരിക്കാനും മേല. ഗുമ്മനാണാണെന്നാ ത�ോന്നുന്നെ. അതിന് മരുന്നു തരാൻ അപ്പൻ പറഞ്ഞു വിട്ടതാ''. ഒറ്റശ്വാസത്തിൽ മത്തക്കൊച്ച് പറഞ്ഞൊപ്പിച്ചു. മത്തക്കൊച്ചിന്റെ ര�ോഗനിർണയം വൈദ്യർക്ക് പിടിച്ചില്ല. കടുപ്പിച്ച് വൈദ്യർ പറഞ്ഞു: ''ര�ോഗം നീ തന്നെ തീരുമാനിച്ച സ്ഥിതിക്ക് മരുന്നു നീ തന്നെ കുറിച്ചേര് '' കറിപ്പടിയെഴുതാനുള്ള തുണ്ടും കടലാസും പെൻസിലും മത്തക്കൊച്ചിന്റെ നേരേ നീട്ടി വൈദ്യര് പറഞ്ഞു. പ�ൊട്ടത്തരം പറഞ്ഞുപ�ോയ സങ്കടത്തിൽ മത്തക്കൊച്ച് പ�ൊട്ടിക്കരഞ്ഞു.
പാപ്പവൈദ്യര് വല്ലാതെയായി. അവനെ ആശ്വസിപ്പിച്ചുക�ൊണ്ട് വൈദ്യർ പറഞ്ഞു: ''സാര�ോല്ല. ഞാൻ ചുമ്മാ പറഞ്ഞതല്ലേ? മരുന്നു തരാം.'' കുറേ ഗുളികകളും ഒരു പ�ൊതിയും മത്തക്കൊച്ചിന്റെ കയ്യിൽ ക�ൊടുത്ത് വൈദ്യർ പറഞ്ഞു. ''ഗുളിക ചൂടുവെള്ളത്തിൽ കലക്കി ദിവസം മൂന്നു നേരം ആഹാരത്തിന് ശേഷം കഴിക്കണം. ഈ പ�ൊതിയിലുള്ള പ�ൊടി കരിക്കൻ വെള്ളത്തിൽ ചാലിച്ച് വയറിന് പുറത്തു പുരട്ടണം''. മരുന്നുപ�ൊതി വാങ്ങി മത്തക്കൊച്ച് വീട്ടിലേക്ക് വച്ചുപിടിച്ചു. പ�ൊടി ചാലിക്കാൻ കരിക്കിൻ വെള്ളം വേണം. പറമ്പിലെ തെങ്ങുകളിൽ ഇഷ്ടം പ�ോലെ കരിക്കിൻ കുലകളുണ്ട്. പക്ഷെ കരിക്കിടാൻ ഒരാളെ കിട്ടണം. പാപ്പൻ ചേട്ടൻ തല പുകഞ്ഞാല�ോചിച്ചു. ഈ സമയത്ത് തെങ്ങുകയറാൻ ആളെ കിട്ടാൻ വലിയ പാടുതന്നെ. മൂപ്പരാണെങ്കിൽ ജീവിതകാലത്ത് തെങ്ങേൽ കയറിയിട്ടേയില്ല. വയറുവേദനയിൽ പുളയുന്ന ഭാര്യയെക്കാണുമ്പോൾ എങ്ങിനെ തെങ്ങേൽ കയറാതിരിക്കും? രണ്ടും കല്പിച്ച് തെങ്ങിൽ കയറാൻ പാപ്പൻ ചേട്ടൻ തീരുമാനിച്ചു. പറമ്പിലെ പ�ൊക്കം കുറഞ്ഞ തെങ്ങിൽ ഏണി ചാരി ഒരു ത�ോർത്തെടുത്ത് തളപ്പുണ്ടാക്കി. ഏണിയുടെ പ�ൊക്കം കഴിഞ്ഞാലും അഞ്ചാറടികൂടി കയറിയാലേ കരിക്കിടാൻ പറ്റൂ. ഒരു വിധത്തിൽ തെങ്ങിന്റെ മണ്ടയിൽ അള്ളിപ്പിടിച്ച് കയറിയ പാപ്പൻ ചേട്ടൻ, വല്ലവിധേനയും ഒരു കുല കരിക്ക് വെട്ടി താഴെയിട്ടു, തെങ്ങിൻ തടിയേൽ കെട്ടിപ്പിടിച്ച് വയറും നെഞ്ചും തടടിയിൽ ചേർത്ത് പാപ്പൻ ചേട്ടൻ ഊർന്നിറങ്ങാൻ തുടങ്ങി. ഏണിയുടെ കമ്പിൽ ചവിട്ടാനായിത്തുടങ്ങിയപ്പോൾ ഏണി തെന്നി താഴെവീണു. ഏണി തെങ്ങിന�ോട് ചേർത്ത് കെട്ടിയുറപ്പിക്കാൻ പാപ്പൻചേട്ടൻ മറന്നുപ�ോയിരുന്നു. ഏണി തെന്നിത്താഴേക്ക് പ�ോയപ്പോൾ പാപ്പൻ ചേട്ടന്റെ അന്തഃക്കരണം മറിഞ്ഞുപ�ോയി കരിക്കിൻകുലയുടെ ഗതി തന്നെ തനിക്കുമെന്ന് മൂപ്പർ തീർച്ചയാക്കി. എന്തും വരട്ടെയെന്നു കരുതി തെങ്ങേൽ പിടിമുറുക്കി; പട�ോന്ന് ഊർന്ന് ചുവട്ടിലെത്തി. രണ്ടു കയ്യിലും നെഞ്ചത്തും വയറ്റത്തുമുള്ള ഒന്നൊന്നരയേക്കർ ത�ൊലി തെങ്ങേലിരുന്നു. ച�ോരപ�ൊടിഞ്ഞ് അസഹനീയമായ നീറ്റൽ പാപ്പൻ ചേട്ടന്റെ ആത്മഗതം ഉറക്കെയായി ''ഗുമ്മനല്ല അതിലും വല്യക�ൊമ്പത്തുള്ള ത�ൊമ്മൻ വന്നാലും ശരി തെങ്ങേക്കേറാനിനി ഞാനില്ലേയെന്റെ പ�ൊന്നിൻകുരിശു മുത്തപ്പാ'' പ്രസാർഭാരതി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലാണ് ലേഖകൻ, ഫ�ോൺ: 9446211818
www.krishijagran.com
25
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ഫലസസ്യം/പരിചയം
ആദായകരം ഡ്രാഗൺഫ്രൂട്ട്
ഫ
അലക്‌സാണ്ടർ സാമുവൽ
ലവർഗ വിപണിയിലെ പുതിയ താരമാണ് ഡ്രാഗൺ ഫ്രൂട്ട്. തെക്കുകിഴക്കൻ രാജ്യങ്ങളിൽ വ്യാപകമായ ഈ ഫലവർഗം ഇവിടെയും വാണിജ്യാടിസ്ഥാനത്തിൽ വിജയകരമെന്നു തെളിയിക്കുന്നു തിരുവനന്തപുരം മൈലമൂട് താന്നിക്കൽ വൈശാഖിയിലെ വിജയനും കുടുംബവും.
ഇസ്രയേൽ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് പ്രധാന ഉത്പാദകർ. ഒരേസമയം അലങ്കാരവും ആയുർവർധിനിയും. ഡയബെറ്റീസ് ക�ൊളസ്‌ട്രോൾ, ആർത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയവയ്ക്ക് പ്രതിര�ോധകമായും ഹൃദയാര�ോഗ്യസംരക്ഷകമായും അറിയപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ട് ആന്റി ഓക്‌സിഡന്റുകളുടെ നിറകലവറയാണ്.
വാണിജ്യ ഫലവർഗ കൃഷിയിൽ പുതിയ സാധ്യതകളുമായി 'ഡ്രാഗൺ ഫ്രൂട്ട് ' കേരളത്തിലും ചുവടുറപ്പിക്കുന്നു. തിരുവനന്തപുരം മൈലമൂട് താന്നിക്കൽ വൈശാഖിയിലെ വിജയനും ഭാര്യ ശ�ോഭനയും ചേർന്ന് മലഞ്ചരുവിലെ രണ്ടേക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ 'ഡ്രാഗൺ പഴം' കൃഷിക്ക് തുടക്കംകുറിച്ചത്. മലേഷ്യയിൽ നിന്നു ക�ൊണ്ടുവന്ന ഒരു ചെടിയിൽ നിന്നാണ് ഇതിനാവശ്യമായ തൈകൾ ഉത്പാദിപ്പിച്ചത്.
പൂക്കൾ നിശാഗന്ധിപ്പൂക്കളെപ്പോലെ രാത്രിയിൽ വിടരും.പക്ഷെ കായ്കളും കാഴ്ചയിൽ പൂക്കളെപ്പോലെയാണ്. പൂവിട്ടുകഴിഞ്ഞാൽ വിളവെടുപ്പുവരെയുള്ള കാലത്തെ പൂക്കളും കായ്കളും ഒത്തുചേർന്നു വിലസുന്ന കാഴ്ച ഒന്നു വേറെയാണ്.
കേരളത്തിൽ അത്യപൂർവമാണ് ഡ്രാഗൺഫ്രൂട്ട് കൃഷി. മലേഷ്യ, തായ്‌ലാൻഡ്, വിയറ്റ്‌നാം,
26
www.krishijagran.com
വ്യാവസായികാടിസ്ഥാനത്തിൽ ഡ്രാഗൺ ചെടി കൃഷിചെയ്താൽത്തന്നെയും തുടക്കത്തിലെ കുറച്ച് അധ്വാനവും ചെലവും മതി. 15 മുതൽ 20 വർഷം വരെ ഡ്രാഗൺ ചെടി ഫലം നൽകും. നല്ല പരിചരണമെങ്കിൽ നട്ട് ഒന്നു - രണ്ടു വർഷത്തിനകം കായ്ഫലം തരും. ഏകദേശം 450
ഗ്രാം തൂക്കം ഒരു കായ്ക്കുണ്ടകും. ഒരു ചെടിയിൽ നിന്നും എട്ടു മുതൽ പത്തു കില�ോ വരെ കായ ലഭിക്കും. കില�ോയ്ക്ക് 200 മുതൽ 300 രൂപ വരെ വില. ജാം, ജെല്ലി, ഐസ്‌ക്രീം, ഫ്രൂട്ട് ജ്യൂസ് വൈൻ, കാൻഡി, കേക്ക്, ജെലാറ്റിൻ, മുഖലേപനം എന്നിങ്ങനെ ഒട്ടേറെ മൂല്യവർധിത ഉത്പന്നങ്ങൾ ഇതിൽനിന്നും ഉണ്ടാകും.
വ്യാവസായിക അടിസ്ഥാനത്തിൽ ഡ്രാഗൺ ചെടി കൃഷിചെയ്താൽത്തന്നെയും തുടക്കത്തിലെ കുറച്ച് അധ്വാനവും ചെലവും മതി. 15 മുതൽ 20 വർഷം വരെ ഡ്രാഗൺ ചെടി ഫലം നൽകും. നല്ല പരിചരണമെങ്കിൽ നട്ട് ഒന്നു - രണ്ടു വർഷത്തിനകം കായ്ഫലം തരും
ജൈവാംശമുള്ള മണൽമണ്ണ് ഡ്രാഗൺ ചെടിക്ക് പ്രിയം. നീർവാർച്ച വേണം. മണ്ണിന്റെ അമ്ല ക്ഷാരാംശം അഞ്ചര മുതൽ ഏഴു വരെ. 20 മുതൽ 30 ഡിഗ്രി വരെ ചൂടുള്ള കാലാവസ്ഥ അഭികാമ്യം. അധിക വെയിൽ പാടില്ല എങ്കിൽ തണൽ നൽകണം. ഒരേക്കറിൽ 1700 ചെടികൾ വരെ നടാം. കൃഷിയുടെ ആദ്യപടിയായി മണ്ണ് കിളച്ചിളക്കി, കള മാറ്റി, ജൈവവളം ചേർത്തൊരുക്കും. മണ്ണിന്റെ രാസഘടന പരിശ�ോധിച്ച് ആവശ്യാനുസരണം രാസവളമാകാം.
ചാണകപ്പൊടിയും ക�ോഴിക്കാരവുമാണ് ഈ കൃഷിയിടത്തിലെ പ്രധാന ജൈവവളം. ആദ്യദശയിൽ 15 മുതൽ 20 കി.ഗ്രാം വരെ വളം ഒരു ചെടിക്കു വേണം. മണ്ണൊരുങ്ങിയാൽ 60 സെ.മീ നീളം, വീതി താഴ്ചയിൽ കുഴിയെടുത്ത് മേൽമണ്ണും വളവും ചേർത്തു നിറയ്ക്കണം. കുഴികൾതമ്മിൽ ഏഴടിയും വരികൾ തമ്മിൽ ഒൻപതടിയും അകലമുണ്ടാകണം. കുഴികളിൽ, വളർന്നുവരുന്ന ചെടികൾക്കു പടർന്നു കയറാനായി ഏഴടി നീളമുള്ള ക�ോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കണം. തൂണുകൾക്കു മുകളിൽ ഓര�ോ ടയർ ഉറപ്പിക്കാനുള്ള ക്രോസ്ബാറുകള�ോ ഇരുമ്പു വളയമ�ോ ഉണ്ടായിരിക്കണം. ചെടികൾ
വളർന്ന് ടയറുകൾക്കിടയിലൂടെ വിടർന്ന് പടർന്ന് താഴേക്കിറങ്ങാൻ വേണ്ടിയാണിത്. ഓര�ോ തൂണിന�ോടും ചേർന്ന് ഒന്നോ രണ്ടോ തൈകൾ നടാവുന്നതാണ്. നല്ല വെയിലുണ്ടെങ്കിൽ ചെറുതായി തണൽ നൽകാം. കരുത്തും ഉത്പാദനശേഷിയുമുള്ള മാതൃസസ്യങ്ങളിലെ കാണ്ഡഭാഗങ്ങൾ 20 സെ.മീ നീളത്തിൽ മുറിച്ച് പ�ോട്ടിങ് മിക്‌സ്ചറിൽ തൈകൾ മുളപ്പിച്ചെടുക്കാം.
മറ്റു വിളകളെ അപേക്ഷിച്ച് നന കുറച്ചു മതി. എങ്കിലും പൂവിടീൽ, കായിടീൽ, വിളവെടുപ്പുശേഷം എന്നീ വേളകളിൽ നന അത്യാവശ്യമാണ്. വളവും ചേർക്കണം. വേനൽക്കാലത്തും നന ഒഴിവാക്കാനാവില്ല. ഡ്രിപ് ഇറിഗേഷൻ അഭികാമ്യം. കായയുടെ പുറംഭാഗം ചുമന്ന് ഉൾഭാഗം വെളുത്തും പുറവും ഉൾഭാഗവും ചുമന്നും പുറം മഞ്ഞയും ഉൾഭാഗം ചുമന്നും മൂന്നിനം ഡ്രാഗൺ ചെടിയാണുള്ളത്. സാധാരണ ഏപ്രിൽ മുതൽ ജൂൺ കാലയളവിൽ പൂവിട്ട് ജൂലൈ മുതൽ ഡിസംബർ വരെ കായ്ക്കുമെങ്കിലും കാലാവസ്ഥാവ്യതിയാനം മാറ്റമുണ്ടാക്കിയേക്കാം. ഒരേക്കറിൽ 1700 തൈകൾ വരെ നടാമെങ്കിലും വിജയൻ 500 എണ്ണം ഇപ്പോൾ കൃഷി ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് : വിജയൻ ജെ., ഫ�ോൺ: 9447069422 കൃഷിവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ, ഫ�ോൺ: 9947695300
www.krishijagran.com
27
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
നേരങ്ങാടി
എ.ജെ. അലക്‌സ് റ�ോയ്
വി
ത്തിനുപരിയാണ് ഇന്ന് കൃഷിയിൽ വിപണിയുടെ സ്ഥാനം. വിഷമില്ലാ വിളകൾക്ക് വില കൂടുതൽ കിട്ടിയാലേ മുതലാകൂ. താൻ അറിയുന്ന അയൽക്കാരന്റെ നാട്ടുവിഭവങ്ങൾക്കു കൂടുതൽ വില നൽകാൻ കേരളീയർ ശീലിച്ചിരിക്കുന്നു.
ഒരുക്കുക, നടീൽ വസ്തുക്കൾ യഥാവിധി എത്തിക്കുക, വിപണി സൗകര്യം സാധ്യമാക്കുക എന്നിവ പ്രധാനം.
ഗ്രാമപഞ്ചായത്തിന്റെ മേൽന�ോട്ടത്തിൽ പ്രവർത്തിക്കുന്ന നാട്ടുചന്തയാണിതിനു പ്രതിവിധി. വാർഡുതലത്തിൽ കർഷകരുടെ യ�ോഗങ്ങൾ ചേർന്ന് വാർഡുതല കാർഷിക വികസന സമിതികൾ രൂപീകരിക്കുന്നു. ഗ്രാമപഞ്ചായത്തംഗം രക്ഷാധികാരിയാകും. മുതിർന്നൊരു കർഷകൻ കൺവീനറും. പ്രസിഡന്റ്, സെക്രട്ടറി, രണ്ട് കമ്മിറ്റിയംഗങ്ങൽ ഇവർ ചേർന്നതാണ് വാർഡുതല കാർഷിക വികസനസമിതി.
ഇത്തരം വാർഡുതല കാർഷിക വികസന സമിതികൾ കൂടിച്ചേർന്ന് വാഴൂർ സ്വാശ്രയ കാർഷിക വികസന സമിതി രൂപീകരിച്ചു. വാർഡുതല കാർഷിക വികസന സമിതി കൺവീനർമാർ പഞ്ചായത്തുതല സമിതി അംഗങ്ങളായി. കൂടാതെ പ�ൊതുയ�ോഗം നിശ്ചയിച്ച മികച്ച നാലു കർഷകർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ ഇവരെയും ഉൾപ്പെടുത്തി. ഗ്രാമപഞ്ചായത്ത് രക്ഷാധികാരിയും കൃഷി ഓഫീസർ സമിതിയുടെ കൺവീനറായും പ്രവർത്തിക്കുന്നു. കൃഷി അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സമിതിയുടെ എക്‌സ് - ഒഫീഷ്യോ അംഗങ്ങളായി തുടരുന്നു. ഈ സംഘടനാ സംവിധാനത്തിന്റെ പിൻബലത്തിലാണ് വാഴൂരിൽ തിങ്കളാഴ്ചകളിലെ കർഷകപക്ഷ വിപണി ആരംഭിച്ചത്. ''വിപണിയിൽ കർഷകപക്ഷത്തുനിന്നുള്ള ഇടപെടൽ'' എന്ന ആശയം സമിതി പ�ൊതുജനങ്ങളുമായി പങ്കുവച്ചു.
വാർഡുതല കൃഷികവികസന പ്രവൃത്തികളുടെ ഏക�ോപനമാണ് ദൗത്യം. പഠനപരിപാടികൾ
ഗ്രാമപഞ്ചായത്തിന്റെ ക�ൊടുങ്ങൂർ കമ്മ്യൂണിറ്റി ഹാളിനു മുമ്പിൽ 2014 ആഗസ്റ്റ് 07ന് വാഴൂരിന്റെ
എങ്കിലും ശരിയായ വിപണികളുടെ അപര്യാപ്തതയാണ് നിലവിലെ പ്രശ്‌നം. ഈ പ്രശ്‌നത്തിന് പരിഹാരവുമായി ക�ോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഒത്തിരി മുന്നോട്ടുപ�ോയിരിക്കുന്നു.
വാഴൂരിന്റെ നാട്ടുചന്ത 28
www.krishijagran.com
കർഷകരുടെ ആഴ്ച ചന്തയ്ക്ക് തുടക്കമായി. കാർഷിക ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ അളവിലും കൂടിയ ത�ോതിലും ഇവിടെ വില്പനയ്‌ക്കെത്തുന്നു. പച്ചക്കാന്താരിയും ചക്കക്കുരുവും പച്ചമാങ്ങയും നാട്ടുപശുവിൻ പാലും നാടൻക�ോഴിമുട്ടയും വളർത്തുമീനും വിഷമില്ലാ പച്ചക്കറിയും വാഴക്കുലയും കിഴങ്ങുവിളകളും കറവപ്പശുവും വരെ ഇവിടെയെത്തും. രാവിലെ 8 മണി മുതൽ ചില്ലറ വിൽപ്പന ആരംഭിക്കും. വിഷമില്ലാ വിളകൾ തേടിയുള്ള നാട്ടുകാരുടെ വരവ് വിപണിയെ അതിരാവിലെ മുതൽ സജീവമാക്കും 11 മണി മുതൽ പരസ്യലേലമാണ്. വിൽപ്പനയിൽ 5 ശതമാനം തുക നടത്തിപ്പ് ചെലവിന് വിപണി സ്വീകരിക്കും. ഇതു കഴിഞ്ഞ് ബാക്കിവരുന്ന തുക സമിതി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് വിനിയ�ോഗിക്കും. മികച്ച സംഘാടനവും വിശ്വാസ്യതയുമാണ് ഈ കർഷകപക്ഷ വിപണിയുടെ മുഖമുദ്ര. ത�ൊട്ടടുത്ത തിങ്കളാഴ്ച കൃത്യം തുകയും കടമില്ലാതെ കൈയിലെത്തുമെന്നതാണ് ഈ ജനകീയ ചന്തയുടെ പ്രത്യേകത. ഗ്രാമപഞ്ചായത്തിന്റെ പ്രധാന കവലകളായ ചാമംപതാൽ, ക�ൊടുങ്ങൂർ, പുളിക്കൽകവല എന്നിവിടങ്ങളിൽ 'ഗ്രീൻ & സേഫ് പ്രതിദിന വില്പനകേന്ദ്രങ്ങൾ' തുടങ്ങാനും സമിതി ആല�ോചിക്കുന്നു. കൃത്യമായി കാർഷിക പഠനപരിപാടികൾ നടത്താനും കാർഷിക ഉത്പാദന ഉപാധികളുടെ
വിതരണത്തിൽ ശ്രദ്ധവയ്ക്കാനും സമിതിക്കു കഴിയുന്നു. വരുന്ന ഓണത്തിന് വിഷമില്ലാ ഉപ്പേരി വറുക്കാൻ വിപണി പ്രവർത്തകർ ഇപ്പോഴെ വാഴവെച്ചിരിക്കുന്നു. സമിതി അംഗങ്ങളായ കർഷകർക്ക് മികച്ചയിനം രണ്ട് ഏത്തവാഴവിത്തുകൾ സൗജന്യമായി നൽകി. ഇവ കുലയ്ക്കുമ്പോൾ ഒരെണ്ണം ഓണത്തിന് സ്വന്തം വീട്ടാവശ്യത്തിനുപയ�ോഗിക്കാം. ബാക്കി ഒരു കുല വിപണിയിലെത്തിച്ച് പരസ്യ ലേലത്തിലൂടെ ലഭിക്കുന്ന തുക സമിതിയുടെ ജീവകാരുണ്യ പദ്ധതികൾക്ക് വിനിയ�ോഗിക്കുകയും ചെയ്യാം. 'ഓണത്തിന് ഒരുപിടി ഉപ്പേരി - ഒരു തുടം കാരുണ്യം' എന്ന് പേരിട്ട ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ക്ഷീരവികസന വനംവകുപ്പ് മ�ി അഡ്വ. കെ. രാജുവാണ് നിർവ്വഹിച്ചത്. വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ഈ കർഷകപക്ഷ മാതൃക 'നേരങ്ങാടി' എന്ന പേരിൽ ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലും പകർത്തിയിരിക്കുന്നു. തിങ്കളാഴ്ചകളിലെ വാഴൂർ വിപണിക്ക് പിന്നാലെ ച�ൊവ്വ - ചിറക്കടവ്, ബുധൻ - കങ്ങഴ, വ്യാഴം - നെടുങ്കുന്നം, വെള്ളി വെള്ളാവൂർ, ശനി - കറുകച്ചാൽ എന്ന തരത്തിൽ എല്ലാ ദിവസങ്ങളിലും കർഷകപക്ഷ വിപണികൾ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടമായി ലേലവിപണികളും തുടർന്ന് എല്ലാ ദിനവും പ്രവർത്തിക്കുന്ന 'ഗ്രീൻ ആൻഡ് സേഫ് ഔട്ട്‌ലെറ്റുകളും' ആരംഭിക്കും. ഇരുപതു ലക്ഷം രൂപയാണ് ഈ വർഷം ബ്ലോക്ക് പഞ്ചായത്ത് ഇതിന് വകയിരുത്തിയത്. ഇതര പഞ്ചായത്തുകൾ, കൃഷിവകുപ്പ് തുടങ്ങിയവയുടെ സഹകരണവും ബ്ലോക്ക്പഞ്ചായത്ത് ഉറപ്പുവരുത്തി. വിപണിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിപണി ശൃംഖലയ്ക്കാവശ്യമായ മേൽന�ോട്ടവും ബ്ലോക്ക്പഞ്ചായത്ത് ഏർപ്പെടുത്തും. കൃഷിവകുപ്പുമായി സഹകരിച്ച് രൂപീകരിച്ച ക�ോട്ടയം ആത്മയുടെ ഫാർമേഴ്‌സ് എക്സ്റ്റൻഷൻ ഓർഗനൈസേഷൻ 'സാരംഗിന് ' നേരങ്ങാടി വിപണികളുടെ സംഘാടന ചുമതലയും ബ്ലോക്ക് പഞ്ചായത്ത് നൽകിയിട്ടുണ്ട്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗ�ോപാലൻനായർ, ബ്ലോക്ക് പഞ്ചായത്തംഗവും 'സാരംഗ് ' ചെയർമാനുമായ കെ.എസ്. വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എൻ. ശശീന്ദ്രൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബീന ജ�ോർജ് എന്നിവരുടെ നേതൃത്വത്തിൽ പ�ൊതുസമൂഹമ�ൊന്നാകെ ഈ കർഷകപക്ഷ വിജയ മാതൃകയ്ക്ക് പിന്നിലുണ്ട്. വാഴൂർ അസി. കൃഷി ഓഫീസറാണ് ലേഖകൻ ഫ�ോൺ: 9446275112, 9207706215 www.krishijagran.com
29
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
സസ്യപ�ോഷണം
സസ്യവളർച്ചയ്ക്ക്
സൂക്ഷ്മ മൂലകങ്ങൾ
കാൽസ്യത്തിന്റെ അഭാവം
കാ
മഗ്നീഷ്യത്തിന്റെ അഭാവം
ജ�ോസഫ് ജ�ോൺ തേറാട്ടിൽ
ർഷികവിളകളുടെഉത്പാദനക്ഷമത വർധിപ്പിക്കുന്നതിൽ പ്രാഥമിക, ദ്വിതീയ മൂലകങ്ങള�ോട�ൊപ്പം സൂക്ഷ്മ മൂലകങ്ങൾക്കും നല്ലൊരരരു പങ്കുണ്ട്. പ്രാഥമിക മലകങ്ങളായ നൈട്രജൻ, ഫ�ോസ്ഫറസ്, പ�ൊട്ടാസ്യം (എൻ.പി.കെ) എന്നിവയ�ോട�ൊപ്പം ദ്വിതീയ മൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം, സൾഫർ എന്നിവയും ഉപയ�ോഗിച്ചുവരുന്നു. രാസവളമൂലകങ്ങൾ എന്നറിയപ്പെടുന്ന നൈട്രജനും ഫ�ോസ്ഫറസും പ�ൊട്ടാസ്യവും രാസ-ജൈവ വളങ്ങളിലൂടെ വിളകൾക്ക് ലഭിക്കുന്നു. ഉപമൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം, സൾഫർ എന്നിവ കുമ്മായം, ഡ�ോളമൈറ്റ് എന്നിവയുടെ ഉപയ�ോഗത്തിലൂടെയാണ് പ്രധാനമായും ലഭ്യമാകുന്നത്. എന്നാൽ സൂക്ഷ്മ മൂലകങ്ങൾ അളവിൽ വളരെ കുറച്ചുമാത്രം ആവശ്യമുള്ളതാകയാൽ അതിന്റെ ഉപയ�ോഗതതിൽ വേണ്ടത്ര ശ്രദ്ധചെലുത്താറില്ല. കേരളത്തിലെ മിക്കവാറും ജില്ലകളിലും ഉപമൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം എന്നിവയുടെയും ചില സൂക്ഷ്മ മൂലകങ്ങളുടെയും കുറവ് അനുഭവപ്പെടുന്നതായി മണ്ണുപരിശ�ോധന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഈ മൂലകങ്ങളുടെ പ്രാധാന്യവും ഇവയുടെ അഭാവം മൂലമുണണ്ടാകുന്ന പ്രശ്‌നങ്ങളും എന്തൊക്കെെയന്ന് ന�ോക്കാം.
കാത്സ്യത്തിന്റെ അഭാവത്തിൽ ചെടിയുടെ വളർന്നുവരുന്ന മുകുളഭാഗങ്ങൾ മഞ്ഞളിച്ചും ചുരുങ്ങിയും കാണാം. വാഴയിൽ പുതുതായി വരുന്ന നാമ്പ് അടഞ്ഞുനിൽക്കുന്നതിനും ഇല വിടരാതെ ചീഞ്ഞുപ�ോകുന്നതിനും കാരണമാകും. തക്കാളിയിൽ കായ്കളുടെ അടിഭാഗം കറുപ്പ് നിറമാകുന്നതും കാത്സ്യത്തിന്റെ അഭാവത്താലാണ്.
ഫ�ോസ്ഫറസ് എന്ന മുഖ്യമൂലകം പ�ോലെതന്നെ ആവശ്യമുള്ള ഒരു ദ്വിതീയ മൂലകമാണ് കാത്സ്യം. സസ്യങ്ങളിലെ ക�ോശഭിത്തി നിർമാണത്തിന് ഏറ്റവും ആവശ്യമായ ഘടകം. സസ്യശരീരത്തിൽ എത്തിക്കഴിഞ്ഞാൽ ഈ മൂലകം ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് നീങ്ങുക എളുപ്പമല്ല. അതിനാൽ ചെടികളുടെ പ്രധാന വളർച്ചാ ഘട്ടത്തിൽ മണ്ണിൽ ഈ മൂലകം ലഭ്യമാകണം.
മണ്ണിലെ ജൈവാംശത്തിൽ അടങ്ങിയിരിക്കുന്ന മറ്റൊരു മൂലകമാണ് സൾഫർ. ചെടികളിൽ അമിന�ോ ആസിഡുകൾ രൂപപ്പെടുന്നതിനും പ്രോട്ടീൻ നിർമാണത്തിനും അവശ്യഘടകം. ഉള്ളി, കാബേജ് തുടങ്ങിയ വിളകളുടെ സവിശേഷ ഗന്ധത്തിനു കാരണം സൾഫർ സംയുക്തങ്ങളാണ്. എണ്ണക്കുരു വിളകളിൽ (ഉദ: തെങ്ങ് ) സൾഫർ ഒരു പ്രധാന ഘടകമാണ്. വാഴകൃഷിയിൽ
കാത്സ്യം
30
www.krishijagran.com
നിയന്ത്രണമാർഗം: കുമ്മായം അല്ലെങ്കിൽ ഡ�ോളമൈറ്റ് മണ്ണിൽ ചേർത്ത് ക�ൊടുക്കാം. പച്ചക്കറികളിൽ സെന്റിന് രണ്ടു കില�ോഗ്രാം, വാഴയ്ക്ക് ഒരു കില�ോഗ ്രാം, തെങ്ങിന് രണ്ടു കില�ോഗ ്രാം, നെല്ലിന് ഏക്കറിന് 140 കില�ോഗ്രാം എന്നിങ്ങനെയാണ് അളവ്.
മഗ്നീഷ്യം
ചെടികൾക്ക് പച്ചനിറം ക�ൊടുക്കുന്ന ഹരിതകം രൂപപ്പെടുന്നതിൽ അവശ്യ ഘടകമാണ് മഗ്നീഷ്യം. ഇലഞരമ്പുകൾക്കിടയിലെ ഭാഗങ്ങൾ മഞ്ഞളിച്ചു കാണാം. തെങ്ങ് മുതലായ വിളകൾ മഗ്നീഷ്യം വളരെ ആവശ്യമുള്ള മൂലകമാണ്. ഡ�ോളമൈറ്റ് ഉപയ�ോഗത്തിലൂടെയ�ോ മഗ്നീഷ്യം സൾഫേറ്റ് പ്രയ�ോഗത്തിലൂടെയ�ോ ഇതിന്റെ അഭാവം മറികടക്കാം.
സൾഫർ
ബ�ോറ�ോണിന്റെ അഭാവം പ്രത്യേകിച്ച് ചെങ്കൽ മേഖലയിൽ സൾഫറിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. ചിട്ടയായ ജൈവവള പ്രയ�ോഗത്തിലൂടെയ�ോ സൾഫർ അടങ്ങിയ മറ്റു വളങ്ങളിലൂടെയ�ോ ഈ പ്രശ്‌നം പരിഹരിക്കാം.
ബ�ോറ�ോൺ
ബ�ോറ�ോൺ സൂക്ഷ്മൂലകമാണ്. കേരളത്തിലെ മണ്ണിൽ ബ�ോറ�ോണിന്റെ കുറവ് വ്യാപകമായി കണ്ടുവരുന്നു. വാഴ, പച്ചക്കറികൾ, തെങ്ങ്, കമുക് എന്നിവയിൽ ബ�ോറ�ോണിന്റെ അഭാവം കാണാം. അഗ്രമുകുളം മരടിച്ചുപ�ോകുക, ഇലവക്കുകൾ മഞ്ഞളിച്ച് മുരടിക്കുക, ഇല വിടരാതെ മുകുളങ്ങൾ മുരടിച്ചുപ�ോകുക, പൂക്കുലകൾ വിരിയാതെ ക�ൊഴിഞ്ഞു പ�ോകുക തുടങ്ങിയ ലക്ഷണങ്ങൾ ബ�ോറ�ോണിന്റെ കുറവ് കാണിക്കുന്നു. ബ�ോറ�ോൺ അടങ്ങിയ ബ�ോറ�ോക്‌സ് എന്ന വളം മുഖേനയ�ോ പത്രപ�ോഷണം വഴിയ�ോ കുറവ് പരിഹരിക്കാം.
സിങ്ക്
നെല്ലിനാണ് പ്രധാനമായും സിങ്കിന്റെ കുറവ്
സിങ്കിന്റെ അഭാവം കാണുന്നത്. മണ്ണിൽ ക്ഷാരത്തിന്റെ അളവ് (Basic Nature) കൂടുമ്പോൾ സിങ്ക് ചെടികൾക്ക് ലഭ്യമല്ലാതാകും. ഇലവിസ്തൃതി കുറയുക, ഇലപ്പരപ്പ് ചുരുളുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു. കൂടാതെ ഇലകളുടെ അരികുവശം മഞ്ഞളിച്ച് കരിഞ്ഞുപ�ോകും. മണ്ണിൽ ഫ�ോസ്ഫറസ് വളങ്ങൾ ഉപയ�ോഗിക്കുന്നതന്റെ ആധിക്യം കുറയ്ക്കുക. പത്രപ�ോഷണം വഴി സിങ്ക് അടങ്ങിയ വളങ്ങൾ നൽകുക എന്നിവയാണ് പ്രധാന പരിഹാര മാർഗങ്ങൾ. പ്രാഥമിക മൂലകങ്ങളുടെയും ദ്വിതീയ സൂക്ഷ്മ മൂലകങ്ങളുടെയും മണ്ണിലെ അഭാവം കൃത്യമായ മണ്ണുപരിശ�ോധന വഴി മനസ്സിലാക്കുവാൻ സാധിക്കും. അതനുസരിച്ച് ആവശ്യമായ വളപ്രയ�ോഗം നടത്തുകയാണെങ്കിൽ ഇത്തരത്തിലുള്ള മൂലക അപര്യാപ്തത പ്രശ്‌നങ്ങൾ0 വിജയകരമായി പരിഹരിക്കാം. പഴയന്നൂർ കൃഷി ഓഫീസറാണ് ലേഖകൻ, ഫ�ോൺ: 9447529904
ട
ർക്കി പക്ഷികളെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ആശ്രയമാകുന്നു ക�ൊല്ലം ജില്ലയിലെ കുരീപ്പുഴ ടർക്കി ഫാം. 'ബെറ്റ്‌സ് വില്ലി' എന്ന ഇനം ടർക്കികളുടെ മാതൃശേഖരമാണ് ഇപ്പോൾ ഫാമിലുള്ളത്. ഇവയുടെ മുട്ട തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ ക�ൊല്ലം ജില്ലാ കളക്‌ട്രേറ്റിലുള്ള വിപണന കേ�ത്തിൽ നിന്ന് നേരിട്ട് ജനങ്ങൾക്ക് ലഭിക്കും. ഫാമിൽ നിന്ന് ഒരു ദിവസം മാത്രം പ്രായമുള്ള ടർക്കി കുഞ്ഞുങ്ങളെ വ്യാഴം, വെള്ളി ദിവസങ്ങളിൽ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് : ജില്ലാ ടർക്കി ഫാം, കുരീപ്പുഴ, ക�ൊല്ലം, ഫ�ോൺ: 0474-2799222
നല്ല ടർക്കി ക�ോഴികളെ വാങ്ങാം www.krishijagran.com
31
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
വിളകൾ/പരിചയം
പാഷൻ ഫ്രൂട്ട് വള്ളിപ്പടർപ്പിലെ ശീതളക്കനി ഡ�ോ. പി.പി. ജ�ോയ് പഞ്ചസാര ചേർത്തു കഴിക്കാം. അതുമല്ലെങ്കിൽ സ്വാദിഷ്ഠമായ പാനീയം തയാറാക്കി കഴിച്ച് ക്ഷീണം അകറ്റാം. ഈ വളളിച്ചെടി ഒരെണ്ണം നമ്മുടെ വീട്ടുവളപ്പിലുമുണ്ടെങ്കില�ോ? വേനൽ ചൂട് അകറ്റാൻ ഫ്രൂട്ടിയ�ോ മറ്റു കൃത്രിമ പാനീയങ്ങള�ോ തേടി പ�ോകേണ്ടതില്ല.
പ�ൊ
ളളുന്ന വെയിലത്ത് യാത്ര ചെയ്തു വരുന്ന ഒരാൾക്ക് നന്നായി പഴുത്ത ഒരു പാഷൻ ഫ്രൂട്ടിന്റെ കായ് ഞെട്ട് തുരന്ന് ഒരു നുളളു പഞ്ചസാരയും ചേർത്തു ക�ൊടുത്തു ന�ോക്കൂ... നാവിനെ ത്രസിപ്പിക്കുന്ന ആ മധുരവും ശരീരത്തിനാകെ കുളിർമ പകരുന്ന തണുപ്പും ഇത്രമാത്രം ഉളളില�ൊതുക്കിയ പഴം മറ്റൊന്നില്ല എന്നു പറയാം. സീസൺ ആയിക്കഴിഞ്ഞാൽ പാഷൻഫ്രൂട്ട് ചെടിയിൽ നിറയെ കായ് പിടിക്കും. ഒര�ോ കായും ശീതളക്കനിയാണ്. കായ്
32
www.krishijagran.com
പാഷൻഫ്രൂട്ട് ജ്യൂസിന് വേദന ശമിപ്പിക്കാനും, വിരകളെ അകറ്റാനും, ഹ്യദയ നാഡീ ര�ോഗങ്ങളെയും, കാൻസറിനെയും ശമിപ്പിക്കാനുമുള്ള കഴിവുണ്ട്. പാഷൻ ഫ്രൂട്ടിന്റെ ഉണങ്ങിയ പൂക്കളിട്ട് തിളപ്പിച്ചെടുക്കുന്ന വെള്ളം വേദനസംഹാരിയായി പല രാജ്യങ്ങളിലും ഉപയ�ോഗിക്കാറുണ്ട്. പാഷൻഫ്രൂട്ട് ജ്യൂസ് മറ്റു പല ജ്യൂസുമായി ചേർത്ത് വിവിധ തരം രുചിയും മണവും ഉള്ള പാനീയങ്ങളുണ്ടാക്കാം. വിവിധ തരം സാലഡുകൾ, സർബത്തുകൾ, ഐസ്‌ക്രീമുകൾ, ജാമുകൾ, ശീതള പാനിയങ്ങൾ മുതലായവ ഉണ്ടാക്കാനും ഉപയ�ോഗിക്കുന്നു. പാഷൻ ഫ്രൂട്ട് ജ്യൂസ് തുടർച്ചയായി കഴിക്കുന്നത് മാനസിക സംഘർഷം, ഉറക്കമില്ലായ്മ, ആസ്ത്മ, ചുമ, ചെന്നിക്കുത്ത്, ദഹന സംബന്ധമായ ക്രമക്കേടുകൾ, ആർത്തവ പ്രശ്‌നങ്ങൾ തുടങ്ങിയവ ശമിപ്പിക്കും സഹായിക്കുന്നു. പാഷൻ ഫ്രൂട്ട് പഴമായും, ജ്യൂസായും ഉപയ�ോഗിക്കാം. പാഷൻ ഫ്രൂട്ട് ജ്യൂസാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. യൂറ�ോപ്പ് ആണ് പാഷൻ ഫ്രൂട്ടിന്റെ പ്രധാന മാർക്കറ്റ്. ആകെ കയറ്റുമതിയുടെ 90 ശതമാനവും യൂറ�ോപ്പിലേക്കാണ്. അമേരിക്ക, കാനഡ, ജപ്പാൻ മുതലായ രാജ്യങ്ങളാണ് മറ്റ് പ്രധാന മാർക്കറ്റുകൾ. ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും, തെക്കേ ഇന്ത്യയിലും പരമ്പരാഗതമായി പാഷൻ ഫ്രൂട്ട് ചെറിയ ത�ോതിൽ വീടുകളിലും, മറ്റും കൃഷി ചെയ്തിരുന്നു. ചുവന്ന ഇനമാണ് ഇങ്ങനെ കൃഷി ചെയ്തിരുന്നത്. എന്നാൽ ചില ദശകങ്ങൾക്ക് മുമ്പ്
ശ്രീലങ്കയിൽ നിന്നും തമിഴ് നാട്ടിലേയ്ക്കും, കേരളത്തിലേയ്ക്കും ക�ൊണ്ടുവന്ന മഞ്ഞയിനം കൂടുതൽ അനുയ�ോജ്യമായി കണ്ടു വരികയും ചെയ്തു. കേരളം, തമിഴ്‌നാട് (നീലഗിരി, ക�ൊടൈക്കനാൽ), കർണാടക (കൂർഗ് ), മിസ�ോറാം, നാഗാലാന്റ്, മണിപ്പൂർ, സിക്കിം എന്നിവിടങ്ങളിൽ 9110 ഹെക്ടർ വിസ്തൃതിയിൽ 45820 ടൺ പാഷൻ ഫ്രൂട്ട്് ഉത്പാദിപ്പിക്കുന്നു. ശരാശരി ഉത്പാദനം ഹെക്ടറിന് അഞ്ച് ടൺ ആണ്.
ഇനങ്ങൾ
പാഷൻഫ്രൂട്ട് ജ്യൂസിന് വേദന ശമിപ്പിക്കാനും, വിരകളെ അകറ്റാനും, ഹ്യദയ നാഡീ ര�ോഗങ്ങളെയും, കാൻസറിനെയും ശമിപ്പിക്കാനുമുള്ള കഴിവുണ്ട്. പാഷൻ ഫ്രൂട്ടിന്റെ ഉണങ്ങിയ പൂക്കളിട്ട് തിളപ്പിച്ചെടുക്കുന്ന വെള്ളം വേദനസംഹാരിയായി പല രാജ്യങ്ങളിലും ഉപയ�ോഗിക്കാറുണ്ട്
ല�ോകത്തിൽ 600 ൽ പരം പാഷൻ ഫ്രൂട്ട് സ്പീഷിസുകൾ ഉണ്ടെങ്കിലും പ്രധാനമായും മൂന്ന് ഇനങ്ങളാണ് നമ്മുടെ നാട്ടിൽ കൃഷി ചെയ്തു വരുന്നത്. ചുവപ്പ്, മഞ്ഞ, ആകാശ വെള്ളരി എന്ന് വിളിക്കുന്ന ജയിന്റ് പ്രനഡില്ല എന്നിവയാണവ. മൗണ്ടൻ സ്വീറ്റ് കപ്പ് (Mountain sweet cup) എന്നു വിളിക്കുന്ന ചുവന്ന ഇനം, പാസിഫ്‌ള�ോറ എഡുലിസ് എഡുലിസ് (Passiflora edulis edulis) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. ബ്രസീൽ ആണ് ഇതിന്റെ ജന്മദേശം. ഇളം ചുവപ്പു
മുതൽ കടും പർപ്പിൾ വരെ നിറമുള്ള ഇവയുടെ കായ്കൾക്ക് ആറ്-ഏഴ് സെ. മീറ്റർ നീളവും 100 മുതൽ 150 ഗ്രാം വരെ തൂക്കവുമുണ്ട്. ഇവയ്ക്ക് മധുരം കൂടുതലും പുളി കുറവുമാണ്.
പാസിഫ്‌ള�ോറ എഡുലിസ് ഫ്‌ളെവികാർപ്പ (Passiflora edulis flavicarpa) എന്ന ശാസ്ത്രനാമമുള്ളതും 'ഗ�ോൾഡൻ പാഷൻ ഫ്രൂട്ട് ' (Golden Passion fruit) എന്നു വിളിക്കപ്പെടുന്നതുമായ മഞ്ഞ ഇനം, പർപ്പിൾ ഇനത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളതാണ്. ഇവയുടെ കായ്കൾ കടും മഞ്ഞനിറമുള്ളതും 57 സെന്റിമീറ്റർ വരെ നീളമുള്ളതും 60-130 ഗ്രാം വരെ തൂക്കമുള്ളതുമാണ്. ഇവയ്ക്ക് പർപ്പിൾ ഇനത്തിനേക്കാൾ പുളിരസം കൂടുതലാണ്. പാസിഫ്‌ള�ോറ ക്വാഡ്രാങ്കൂലാരിസ് (Passiflora quadrangularis) എന്ന ശാസ്ത്ര നാമമുള്ളതും, ജയിന്റ് ഗ്രനാഡില്ല (Giant granadilla) എന്ന് ഇംഗ്ലിഷിൽ വിളിക്കുന്നതും, ആകാശവെള്ളരി എന്ന് നാം പറഞ്ഞു വരുന്നതുമായ വലിയ ഇനത്തിന് 30 സെ. മീറ്റർ വരെ നീളവും 500 ഗ്രാം വരെ തൂക്കവുമുണ്ട്. മറ്റുള്ളവയെ അപേക്ഷിച്ച് ഇതിന് രുചിയും മണവും കുറവാണ്. ബാംഗ്ലൂരുള്ള www.krishijagran.com
33
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
വിളകൾ/പരിചയം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ�ോർട്ടികൾച്ചർ റിസേർച്ചിൽ (IIHR) നിന്നും കാവേരി എന്ന പേരിൽ ഒരു പർപ്പിൾ ഇനം പുറത്തിറക്കിയിട്ടുണ്ട്്. കേരള കാർഷിക സർവകലാശാല '134 പി' എന്ന ഒരു പുതിയ ഇനം പാഷൻ ഫ്രൂട്ട് വികസിപ്പിച്ചിട്ടുണ്ട്.
പ്രജനനം
വിത്തു മുഖേനയും, തണ്ട് വേരുപിടിപ്പിച്ചും, ഒട്ടിച്ചും പതിവച്ചും, ടിഷ്യുകൾചർ മുഖേനയും പാഷൻ ഫ്രൂട്ട് വളർത്താം. വിത്ത് മുളപ്പിക്കുന്നതും തണ്ട് മുറിച്ച് നടുന്നതുമാണ് കൂടുതൽ പ്രായ�ോഗികം. വിത്തിന്റെ അങ്കുരണ ശേഷി വേഗം നഷ്ടപ്പെടുമെന്നതിനാൽ പുതിയ വിത്ത് ഉപയ�ോഗിക്കേണ്ടതാണ്. വിത്തിന്റെ ആവരണം വളരെ കട്ടികൂടിയതാണ്. ആയതിനാൽ രണ്ട് ദിവസത്തോളം വിത്തുകൾ വെള്ളത്തിൽ മുക്കിവച്ച് നഴ്‌സറിയിൽ പാകി മുളപ്പിച്ചെടുക്കാം. 10-20 ദിവസങ്ങൾക്കകം വിത്ത് മുളച്ചു വരും. മുളച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഇവയെ പ�ോളിബാഗുകളിലേക്ക് മാറ്റാം. ഏതാണ്ട് 30 സെ.മീ. കൂടുതൽ വലുപ്പമാകുമ്പോൾ പ്രധാന നിലത്തിലേക്ക് മാറ്റി നടാവുന്നതാണ്. നഴ്‌സറിയിൽ കുമിൾ ബാധമൂലം ചെടി വാടി വീഴുകയാണെങ്കിൽ ബാവിസ്റ്റിൻ/ഫൈറ്റൊലാൻ/ ഇൻഡ�ോഫിൽ (രണ്ട്-മൂന്ന് ഗ്രാം/ലിറ്റർ എന്ന നിരക്കിൽ) തളിച്ചുക�ൊടുക്കണം. തണ്ട് വേരുപിടിപ്പിച്ചെടുക്കുന്നതിന,് വിളവെടുപ്പിന് ശേഷം ഏറ്റവും നന്നായി വളരുന്ന വള്ളികളിൽ നിന്നും രണ്ടോ മൂന്നോ മുട്ടുകളുള്ള തണ്ടുകൾ മുറിച്ചെടുത്ത് ഏറ്റവും താഴെയുള്ള മുട്ടിൽ നിന്നും ഇലയും മറ്റും നീക്കി കളയണം. മറ്റ് ഇലകളുടെ പകുതി ഭാഗം മുറിച്ച് കളയുന്നത് ജലാംശം കൂടുതൽ നഷ്ടപ്പെടാതിരിക്കാൻ നല്ലതാണ്. ഇങ്ങനെ മുറിച്ചെടുത്ത തണ്ടുകളുടെ ചുവടുഭാഗം കുറേ സമയം വെള്ളത്തിൽ മുക്കിവെക്കണം. അതിനുശേഷം വെള്ളത്തിൽ നിന്നും പുറത്തെടുത്ത് തണ്ടിൽ കൂടുതലായുള്ള ജലം കുടഞ്ഞുകളയുക. തണ്ടിന്റെ ചുവടു ഭാഗം ഐ.ബി.എ ഹ�ോർമ�ോണിൽ (IBA hormone) മുക്കി സാധാരണ പ�ോട്ടിംഗ് മിശ്രിതത്തില�ോ നഴ്‌സറിയില�ോ നട്ട് കൂടെക്കൂടെ ജലസേചനം നടത്തുക. ഒരു മാസത്തിനകം വേരു പിടിക്കുന്നവ നന്നായി കൂമ്പ് എടുത്തതിന് ശേഷം പ്രധാന നിലത്തിലേക്ക് മാറ്റിനടാം. വിത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന തൈകളാണ് തണ്ട് വേ രുപിടിപ്പിച്ചെടുക്കുന്നതിനേക്കാൾ കരുത്തേറിയതും കൂടുതൽ കാലം നിലനിൽക്കുന്നതും. എന്നാൽ തണ്ട് വേരുപിടിപ്പിച്ചെടുക്കുന്ന തൈകൾ നേരത്തെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു എന്നു മാത്രമല്ല, മാതൃചെടിയുടെ തനിമ നിലനിർത്തുന്നതുമാണ്.
കാലാവസ്ഥയും മണ്ണും
പാഷൻ ഫ്രൂട്ട് ഉഷ്ണ മേഖലയിലും സമശീത�ോഷ്ണ മേഖലയിലും നന്നായി വളരുന്നു. നല്ല ചൂടും, സാന്ദ്രതയുമുള്ള കാലാവസ്ഥയാണ് പാഷൻ ഫ്രൂട്ട് കൃഷിക്ക് ഉത്തമം.
34
www.krishijagran.com
സമുദ്ര നിരപ്പിൽ നിന്നും 100 മീറ്റർ മുതൽ 1000 മീറ്റർ വരെ ഉയരത്തിൽ കൃഷി ചെയ്യാം. ഉയരം കൂടുന്തോറും പാഷൻ ഫ്രൂട്ടിന്റെ കാലദൈർഘ്യം കൂടിവരുന്നതായി കാണുന്നു. സാധാരണ മൂന്നു മുതൽ അഞ്ചു വർഷം വരെ പാഷൻ ഫ്രൂട്ട് ചെടികൾ നിലനിൽക്കുമെങ്കിലും 1200 മുതൽ 1400 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ എട്ടു വർഷം വരെ നല്ല കായ്ഫലം തരാറുണ്ട്. അന്തരീക്ഷത്തിലെ ആപേക്ഷികസാന്ദ്രത ഏതാണ്ട് 60 ശതമാനം ആണ് പാഷൻ ഫ്രൂട്ടിന് ഏറ്റവും ഉത്തമം. നല്ല സൂര്യപ്രകാശം പാഷൻ ഫ്രൂട്ടിന്റെ വളർച്ചയ്ക്ക്് ആവശ്യമാണ്. 11 മണിക്കൂറിൽ കൂടൂതൽ ദൈർഘ്യമുള്ള പകൽ ദിനങ്ങളാണ് ഉത്തമം. പാഷൻ ഫ്രൂട്ടിന്റെ തുടർച്ചയായ വളർച്ചയ്ക്കും കായ്ഫലത്തിനും മണ്ണിൽ നനവ് വേണം. വർഷം മുഴുവനും ക്രമമായി ലഭിക്കുന്ന 800 മുതൽ 1750 മില്ലിമീറ്റർമഴയാണ് ഏറ്റവും അഭികാമ്യം. ഏതു മണ്ണിലും വളർത്താമെങ്കിലും മണൽ കലർന്ന നല്ല നീർവാർച്ചയുള്ള പശിമരാശി മണ്ണാണ് ഉത്തമം. മണ്ണിൽ ജൈവാംശം ഏറെ ആവശ്യമാണ്.
സ്ഥലം തെരഞ്ഞെടുപ്പും നിലമ�ൊരുക്കലും നല്ല വളക്കൂറും നീർവാർച്ചയുമുള്ള മണ്ണാണ് ഉത്തമം. വെള്ളക്കെട്ട് അഭികാമ്യമല്ല. വലിയ കാറ്റിന്റെ
ശല്യമില്ലാത്ത എട്ടു ശതമാനം വരെ ചരിഞ്ഞ സ്ഥലങ്ങളാണ് പാഷൻഫ്രൂട്ട് കൃഷിക്ക് അനുയ�ോജ്യം.
പാഷൻ ഫ്രൂട്ട് നടുന്നതിന് ഒന്നോ, രണ്ടോ മാസം മുമ്പായി നിലം ഒരുക്കണം. നിലത്തുള്ള കാടുകളും, പള്ളകളും നീക്കി നന്നായി ഉഴുത് ചാണകം, കമ്പോസ്റ്റ്, പച്ചിലവളം മുതലായവ ചേർത്ത് ഒരുക്കുന്നത് വളരെ നല്ലതാണ്.
പന്തൽ ഒരുക്കം പാഷൻ ഫ്രൂട്ട് നല്ല രീതിയിൽ പന്തലിട്ട് വളർത്തുന്നതാണ്
ഏറ്റവും കാര്യക്ഷമമായ രീതി. സാധാരണ മരങ്ങളിൽ പടർന്ന് പന്തലിക്കാൻ അനുവദിച്ചാൽ അവ ക്രമേണ നശിച്ചു പ�ോകും. നാല്അഞ്ച് മിറ്റർ അകലത്തിൽ കാലുകളിട്ട് ആവശ്യത്തിന് കട്ടിയുള്ള കമ്പികളുപയ�ോഗിച്ച് നന്നായി വലിച്ചുകെട്ടി പന്തലിടുകയാണ് സാധാരണഗതിയിൽ ചെയ്യുന്നത്. താങ്ങുമരങ്ങൾ, കരിങ്കൽ പാളികൾ,ക�ോൺക്രീറ്റ് തൂണുകൾ, ഇരുമ്പുപൈപ്പുകൾ മുതലായവ കാലുകളായി ഉപയ�ോഗിക്കാം. പന്തലിന് ഏഴ് അടി പ�ൊക്കമെങ്കിലും ഉള്ളതാണ് നല്ലത്. പന്തൽ ശക്തമായ കാറ്റിനെയും മഴയേയും അതിജീവിക്കണം. ചെടിയുടെ മുഴുവൻ കാലവും (ആറ്-ഏഴ് വർഷം) പന്തൽ നിലനിൽക്കേണ്ടതുണ്ട്.
നടീൽ
ര�ോഗവിമുക്തമയ വിത്തുകളും, തൈകളും, തണ്ടു വേരുപിടിപ്പിച്ചതും, ഗ്രാഫ്റ്റ്ും, ലെയറും നടാൻ ഉപയ�ോഗിക്കാം. ഒരടിയിൽ കൂടുതൽ വളർച്ച എത്തിയ പാഷൻ ഫ്രൂട്ട് ചെടികൾ വെയിൽ ഉദിക്കുന്നതിനു മുമ്പോ, അല്ലെങ്കിൽ അസ്തമയ ശേഷമ�ോ പറിച്ചു നടുന്നതാണ് ഏറ്റവും നല്ലത്. പറിച്ചു നട്ടയുടനെ തണൽ ക�ൊടുക്കുന്നത് നല്ലതാണ്. നാല്-അഞ്ച് മിറ്റർ അകലത്തിലാണ് നടേണ്ടത്്. ചെടികൾ വളരുന്നതിനനുസരിച്ച് ചെറിയ കമ്പുകള�ോ കയറ�ോ ഉപയ�ോഗിച്ച് പന്തലിലേക്ക് പടർത്തി വിടേണ്ടതാണ്. 60 ഘന സെ.മി വലുപ്പത്തിലുള്ള കുഴികളിൽ മേൽമണ്ണും ചാണകവും ഫ�ോസ്ഫറസ്സും ചേർത്തു വേണം ചെടി നടുവാൻ. 400 മുതൽ 600 ചെടി ഒരു ഹെക്റ്ററിൽ വരത്തക്കവിധം 4.5 മുതൽ ആറു മീറ്റർ അകലം (അഴികൾ തമ്മിൽ) പാലിച്ചു വേണം ചെടികൾ നടുവാൻ. കവുങ്ങിൻ ത�ോട്ടത്തിൽ കൃഷി ചെയ്താൽ പന്തൽ നിർമാണ ചെലവ് കുറയ്ക്കാം.
റ�ോഡ�ോവൈറ്റ് കുഞ്ഞുങ്ങളെ
വീട്ടുമുറ്റത്ത് വളർത്താം
വീ
ട്ടുമുറ്റത്ത് വളർത്താൻ യ�ോജിച്ച സങ്കരയിനം മുട്ടക്കോഴിയാണ് 'റ�ോഡ�ോവൈറ്റ് '. വെറ്ററിനറി സർവകലാ ശാലയിലെ ക�ോഴിവളർത്തൽ മേഖലയിലെ ശാസ്ത്രജ്ഞ ഡ�ോ. പി. അനിതയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണമാണ് ഈ ഇനത്തിന്റെ പിറവിയിലെത്തിച്ചത്. മുട്ടക്കോഴികളായ റ�ോഡ് ഐലൻഡ് റെഡ്, വൈറ്റ് ലഗ�ോൺ എന്നിവയുടെ സങ്കരയിനമാണിവ. വർഷത്തിൽ ഇരുന്നൂറ�ോളം മുട്ട ലഭിക്കും. റ�ോഡ�ോ വൈറ്റ് ക�ോഴികൾ അഞ്ചാം മാസം മുട്ടയിടാൻ തുടങ്ങും. തവിട്ടുനിറമാണ് മുട്ടയ്ക്ക്. റ�ോഡ�ോവൈറ്റ് ക�ോഴിക്കുഞ്ഞുങ്ങൾക്ക് നികുതിയടക്കം 30 രൂപ നിരക്കിൽ തിരുവാഴാംകുന്ന് വളർത്തുപക്ഷി ഗവേഷണകേ�ത്തിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0492-4208206, 8281086206
(തുടരും) (കേരള കാർഷിക സർവകലാശാലയിൽ പ്രൊഫസറാണ് ലേഖകൻ ഫ�ോൺ 9446010905)
www.krishijagran.com
35
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
വിത്തും കൈക്കോട്ടും
ഏപ്രിൽ മാസത്തെ കൃഷിപ്പണികൾ • പ�ൊടിവിതയ്ക്ക് നിലമ�ൊരുക്കാം • തെങ്ങിന് കുമ്മായം ചേർക്കാം • റബർ-പുതക്കൃഷിക്ക് തയാറെടുക്കാം • കുരുമുളകിന് നടീൽ കാലം • വാഴയ്ക്ക് പുതയും നനയും • ഇഞ്ചി, മഞ്ഞൾ നടാം • എള്ള് വിളവെടുക്കാം
മഴ കിട്ടിയാൽ നടീൽ തുടങ്ങാം സുരേഷ് മുതുകുളം
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറ�ോ, 9446306909
നെല്ല്: വിഷു കഴിഞ്ഞ് പ�ൊടിവിത ഈ മാസം നല്ല മഴ കിട്ടിയാൽ വിഷു കഴിഞ്ഞ് പ�ൊടിവിത നടത്താം. ഏക്കറ�ൊന്നിന് 120 കി.ഗ്രാം കുമ്മായം വിതറി കട്ടയുടച്ച് നന്നായി ഉഴുത് പാകപ്പെടുത്തണം. ഏക്കറിന് രണ്ടു ടൺ കാലിവളവും ചേർക്കണം. വിത്തു വിതയ്ക്കുന്ന പാടങ്ങളിൽ സീഡ് ഡ്രിൽ ഉപയ�ോഗിച്ചാൽ കൃത്യ അകലത്തിൽ വരിവരിയായി വിത്തിടാം. ഒരു കൃഷിയിറക്കുന്ന മ്യാൽപാടങ്ങളിൽ ജ്യോതി, ഓണം, കാഞ്ചന, മകം, കാർത്തിക, മട്ടത്രിവേണി, അഹല്യ, ഹർഷ, കനകം എന്നിവയില�ൊരു മൂപ്പുകുറഞ്ഞ വിത്ത് വിതയ്ക്കാം. ഇടത്തരം മൂപ്പിന് ഐശ്വര്യ, പവിഴം, ഉമ, ഗൗരി എന്നിവ ഉപയ�ോഗിക്കാം. മണലിന്റെ അംശം കൂടിയ ഓണാട്ടുകരപ്പാടങ്ങളിൽ ജയ, പവിഴം, കനകം, കാർത്തിക, മകം, ഓണം, ചിങ്ങം എന്നിവ വിതയ്ക്കാം. പാലക്കാടൻ നിലങ്ങളിൽ മട്ടത്രിവേണി, അഹല്യ, ജ്യോതി, ഉമ, കാഞ്ചന, വർഷ, കരിഷ്മ, പഞ്ചമി, ഐശ്വര്യ എന്നിവ ഉപയ�ോഗിക്കാം. വിരിപ്പിൽ നല്ല വിളവ് കിട്ടാൻ 115-125 ദിവസം മൂപ്പുള്ള ഇനങ്ങളുപയ�ോഗിക്കാം. ഇടത്തരം മൂപ്പുള്ള ഇനങ്ങൾ 20x15 സെ.മീ. അകലത്തിലും മൂപ്പു കുറഞ്ഞവ 15x10 സെ.മീ. അകലത്തിലും നുരിയിടുക. മൂപ്പുള്ളവയ്ക്ക് ഒരു ചതുരശ്ര മീറ്ററിൽ 33
36
www.krishijagran.com
നുരിയും മൂപ്പു കുറഞ്ഞതിന് 66 നുരിയും വേണം. വിത്ത് വിതയ്ക്കുകയാണെങ്കിൽ ഏക്കറിന് 35 കില�ോ മതി. നുരിക്ക് 32 കില�ോയും. പറിച്ചു നടുന്ന പാടങ്ങളിൽ കാലവർഷത്തിന് മുമ്പു ലഭിക്കുന്ന ആദ്യ മഴയ�ോടുകൂടി പച്ചിലവളച്ചെടികളായ ചണമ്പ്, സെസ്‌ബേനിയ, ഡെയിഞ്ച എന്നിവ വളർത്തിയാൽ കൃഷിക്കാവശ്യമായ ജൈവവളം കിട്ടും.
തെങ്ങ്: നന തുടരാം
മഴ കിട്ടുന്നതുവരെ തെങ്ങിന് നന തുടരണം. നാലു ദിവസത്തില�ൊരിക്കൽ 300 ലിറ്റർ വെള്ളം എന്നതാണ് കണക്ക്. തുള്ളിനനയ്ക്ക് ദിവസവും 50-75 ലിറ്റർ. മണലിന്റെ അംശം കൂടിയ മണ്ണിൽ കുറഞ്ഞ അളവും കുറഞ്ഞ ഇടവേളയും. കളിമണ്ണിന്റെ അംശം കൂടിയ മണ്ണിൽ കൂടിയ അളവും കൂടിയ ഇടവേളയും. നല്ല മഴ കിട്ടിയാൽ മാത്രം ഈ മാസം അവസാനം തടം തുറന്ന് ഓര�ോ കില�ോ കുമ്മായം ചേർക്കണം. തെങ്ങിൻ തൈകളുടെ തടിയിൽ ചെമ്പൻ ചെല്ലിയുടെ സുഷിരങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കണം. സുഷിരങ്ങളിലൂടെ ചണ്ടി പുറത്തുവരുന്നത് കാണാം. സുഷിരങ്ങൾ കളിമണ്ണുക�ൊണ്ടടച്ച് ഏറ്റവും മുകളിലത്തെ സുഷിരത്തിലൂടെ എട്ടു ഗ്രാം സെവിൻ (50 ശതമാനം) രണ്ടു ലിറ്റർ വെള്ളത്തിൽ
വിരിപ്പിന് ചേർക്കേണ്ട അടിവളങ്ങൾ ഇങ്ങനെ ഇനം ചാണകം/ ഫാക്ടം കമ്പോസ്റ്റ് ഫ�ോസ് മികച്ച ഉത്പാദനശേഷിയുള്ള മൂപ്പുകുറഞ്ഞ ഇനങ്ങൾ 2 70 മികച്ച ഉത്പാദനശേഷിയുള്ള ഇടത്തരം മൂപ്പുള്ള ഇനങ്ങൾ 2 90 നാടൻ ഇനങ്ങൾ 2 40 എന്ന ത�ോതിൽ കലക്കി ഒഴിക്കുക. തുടർന്ന് ആ സുഷിരവും അടയ്ക്കുക. ക�ൊമ്പൻ ചെല്ലിയെ കുത്തിയെടുക്കാൻ ചെല്ലിക്കോൽ ഉപയ�ോഗിക്കണം. പൂങ്കുലച്ചാഴിയുടെ കുത്തേറ്റ് മച്ചിങ്ങയും വെള്ളയ്ക്കയും ക�ൊഴിയുന്നത് കാണുന്നുവെങ്കിൽ സെവിൻ (50 ശതമാനം) നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്‌പ്രേ ചെയ്യുക. പരാഗണം നടക്കുന്ന കുലകളെ ഒഴിവാക്കണം. പഞ്ഞിപ�ോലുള്ള മീലിമൂട്ടകളാണ് ഉപദ്രവിക്കാനെത്തുന്നതെങ്കിൽ ഇക്കാലക്‌സ് രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ തളിക്കണം. ഗുരുതര ര�ോഗമാണ് ചെന്നീര�ൊലിപ്പ്. കറ ഒലിക്കുന്ന ഭാഗത്തെ ത�ൊലി ചെത്തിയശേഷം കാലിക്‌സിൻ അഞ്ചു മില്ലി 100 മില്ലി വെള്ളത്തിൽ കലക്കി തേക്കുക. ഉണങ്ങുമ്പോൾ അതിനുമീതെ റബർ ക�ോട്ട് തേക്കാം. തെങ്ങൊന്നിന് അഞ്ചു കില�ോ വീതം വേപ്പിൻ പിണ്ണാക്കും ചേർക്കണം. ഓലചീയൽ ര�ോഗത്തിനെതിരെയും കരുതൽ വേണം. ഇത് കുമിൾ ര�ോഗമാണ്. കുമിൾ ബാധിച്ചാൽ തുറക്കാത്ത കൂമ്പോലകൾ അഴുകും. ഇവ തുറക്കുമ്പോൾ അഴുകിയ ഭാഗങ്ങൾ കാറ്റത്ത് ഉണങ്ങി പറന്നുപ�ോകുകയും ഓലയുടെ ബാക്കിഭാഗം കുറ്റിയായി നിൽക്കുകയും ചെയ്യും. കൂമ്പോലയുടെയും അതിന�ോടു ചേർന്നുള്ള രണ്ടു മൂന്ന് ഓലകളുടെയും ചീഞ്ഞ ഭാഗങ്ങൾ മുറിച്ചുമാറ്റണം. ക�ോണ്ടാഫ് രണ്ടു മില്ലി അല്ലെങ്കിൽ ഡൈത്തേൻ എം-45 മൂന്നു ഗ്രാം എന്നിവയില�ൊന്ന് 300 മില്ലി വെള്ളത്തിൽ കലക്കി നാമ്പോലകളുടെ ചുറ്റും ഒഴിക്കുക. ഏപ്രിൽ-മേയ് മാസം ഇത് ചെയ്യണം. ഇതിനുപുറമെ ഇപ്പോൾ ബ�ോർഡ�ോ മിശ്രിതമ�ോ നാലു ഗ്രാം ഡൈത്തേൻ എം-45 ഒരു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ ലായനിയാക്കി തളിക്കുകയ�ോ ചെയ്യാം.
മാവ്: നനയ്ക്കണം
മാങ്ങ വലുതാകുന്ന സമയമായതിനാൽ
യൂറിയ (കില�ോ)
മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ്
10.5
12
- -
15 10
നനയ്ക്കുന്നതിൽ ഒട്ടും ലുബ്ധ് പാടില്ല. നന തുടരുക; അങ്ങനെയായാൽ നല്ല വിളവ് കിട്ടും. മാലത്തയ�ോൺ രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിന് എന്ന ത�ോതിൽ അല്പം പഞ്ചസാരകൂടെ ചേർത്ത് തളിച്ചാൽ പുഴുക്കേട് ഉണ്ടാകുന്നത് തടയാം. പുഴുകുത്തി താഴെ വീണ് കേടായ മാങ്ങകൾ പെറുക്കി നശിപ്പിക്കണം. തുളസിക്കെണി, ഫിറമ�ോൺ കെണി, മെറ്റ് കെണി എന്നിവ ഉപയ�ോഗിച്ച് കായീച്ചകളെ കുടുക്കാം.
റബർ: പുതുക്കൃഷിക്ക് ഒരുങ്ങാം
റബർ പുതുക്കൃഷിയുടെയും ആവർത്തന കൃഷിയുടെയും സമയമാണിത്. നിരയെടുക്കൽ, കുഴികളുടെ സ്ഥാനനിർണയം എന്നിവ ചെയ്യുക. മഴ കിട്ടുന്നത�ോടെ കുഴികളെടുക്കാം. ചരിഞ്ഞ സ്ഥലങ്ങളിൽ ക�ോണ്ടൂർ രീതിയിൽ കുഴികളെടുക്കണം. മണ്ണു സംരക്ഷണത്തിന് ഇടക്കയ്യാലകളും നിരപ്പു തട്ടുകളും ക�ോണ്ടൂർ ബണ്ടുകളും തയാറാക്കാം. ഒരേക്കറിൽ 180-200 തൈകൾ വരെയേ നടാൻ പാടുള്ളൂ. മഴ കിട്ടുന്നത�ോടെ നഴ്‌സറിയിൽ തൈകൾ ബഡ് ചെയ്യാം.
വാഴ: വളവും നനയും
നന തുടരണം. ആര�ോഗ്യമില്ലാത്ത കന്നുകൾ ചവിട്ടണം. താങ്ങ് ക�ൊടുക്കാം. വാഴകൾക്ക് താങ്ങ് ക�ൊടുക്കാൻ സൗകര്യത്തിന് പത്തനംതിട്ട കാർഡ് കൃഷിവിജ്ഞാനകേ�ം രൂപകല്പന ചെയ്ത ക�ോളർ റിങ്ങുകൾ ഉപയ�ോഗിക്കാം 0469-2662094, 2661821). ഒരു നനയ്ക്ക് 40 ലിറ്റർ വെള്ളം ഉപയ�ോഗിക്കാം. അഞ്ചു മാസം പ്രായമായ വാഴയ്ക്ക് 65 ഗ്രാം യൂറിയയും 100 ഗ്രാം പ�ൊട്ടാഷ് വളവും ചേർക്കാം. പുതിയ കന്നുകൾ നടുമ്പോൾ ഓര�ോ കുഴിയിലും 10 കില�ോ വീതം ജൈവവളം ചേർക്കണം.
കശുമാവ്: പുതിയ തൈകൾ നടാം കശുമാവിൻ ത�ോട്ടങ്ങൾക്ക് സ്ഥലമ�ൊരുക്കാം. പുതിയ ത�ോട്ടങ്ങളിൽ ഫെബ്രുവരി അവസാനത്തോടെ വിളവെടുപ്പ് കഴിയുന്ന www.krishijagran.com
37
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
വിത്തും കൈക്കോട്ടും
ഇനങ്ങൾ നടാൻ ശ്രദ്ധിക്കുക. മണ്ണിന്റെ വളപ്പറ്റനുസരിച്ച് 7.5 മുൽ ഒൻപത് മീറ്റർ വരെ അകലം നൽകാം. ഒട്ടുതൈകൾക്ക് അകലം 4x4 മീറ്റർ മതി. നട്ട് അഞ്ചു വർഷമാകുമ്പോൾ തൈകൾ ഇടതിങ്ങാൻ തുടങ്ങും. അപ്പോൾ അകലം ക്രമീകരിച്ച് 8x8 മീറ്ററാക്കാം. പ്രിയങ്ക, സുലഭ, അനഘ, അക്ഷയ, രാഘവ് തുടങ്ങിയ മികച്ച ഇനം സങ്കര കശുമാവിൻ തൈകൾ കേരള കാർഷികസർവകലാശാലയുടെ ഫാമുകളിൽ നിന്ന് വാങ്ങാം. കശുമാവ് ഗവേഷണകേന്ദ്രം, ആനക്കയം (0483-2564739), മാടക്കത്തറ (04872370339) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കുരുമുളക്: നടാന�ൊരുക്കം
മഴ കിട്ടിയാൽ താങ്ങുകാലുകൾ നട്ടു തുടങ്ങാം. വിസ്താരം കുറഞ്ഞതും 3045 സെ.മീ. ആഴവുമുള്ള കുഴികൾ നിശ്ചിത അകലത്തിലെടുത്ത് അതിൽ താങ്ങുകാലുകൾ ഇറക്കിവച്ച് മണ്ണിട്ട് നന്നായി ഉറപ്പിക്കണം. ശക്തിയായ വെയിൽ കിട്ടുന്ന സ്ഥലമാണെങ്കിൽ താങ്ങുകാലുകൾ പ�ൊതിഞ്ഞു കെട്ടേണ്ടിവരും. ഈ മാസം കാലുകളുടെ ചുവട്ടിൽ നിന്ന് 15 സെ.മീ. അകലം വിട്ട് വടക്കുഭാഗത്തായി 50x50x50 സെ.മീ. വലിപ്പമുള്ള കുഴികളെടുത്ത് മേൽമണ്ണും കാലിവളവും ചേർത്തിടണം. ത�ോട്ടത്തിലെ ര�ോഗം ബാധിച്ച കുരുമുളകു ചെടികൾ നീക്കി നശിപ്പിക്കണം. നിലവിലുള്ള ക�ൊടികൾക്ക് ഒരു ചുവടിന് 500 ഗ്രാം എന്ന ത�ോതിൽ കുമ്മായം ചേർക്കണം.
കൈതച്ചക്ക: കന്ന് ശേഖരിക്കാം
കൈതച്ചക്കയുടെ വിളവെടുപ്പ് തുടരാം. പുതുക്കൃഷിക്ക് കന്നുകൾ ശേഖരിക്കാൻ തുടങ്ങാം. കീടര�ോഗവിമുക്തമായ ആര�ോഗ്യമുള്ള ചെടികളിൽ നിന്ന് നടാനുള്ള കന്നുകൾ ശേഖരിക്കണം. മഴ തുടങ്ങുന്നത�ോടെ പുരയിടം കളകളും കട്ടകളും മാറ്റി ഉഴുതിടണം.
ഇഞ്ചി: മഴ കിട്ടിയാൽ നടാം
മഴ കിട്ടിയാൽ ഏപ്രിൽ ഒന്നു മുതൽ 15 വരെ ഇഞ്ചി നടാൻ യ�ോജിച്ച സമയമാണ്. രജത, വരദ, മഹിമ എന്നിവ മികച്ച ഇഞ്ചിയിനങ്ങളാണ്. ക�ോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് എന്ന സ്ഥാപനത്തിൽ മികച്ച ഇഞ്ചി ഇനങ്ങൾ ലഭിക്കും. (ഫ�ോൺ: 0495-2730294) ഒരു മീറ്റർ വീതിയിൽ സൗകര്യപ്രദമായ നീളത്തിൽ 40 സെ.മീ. അകലത്തിൽ തടങ്ങളെടുത്താണ് ഇഞ്ചി നടുക. വാരങ്ങൾക്ക് 25 സെ.മീ. ഉയരമുണ്ടാകണം. തടങ്ങൾ നിരപ്പാക്കി 25 സെ.മീ അകലത്തിൽ ചെറു കുഴികളെടുത്ത് ഒരു
38
www.krishijagran.com
മുകുളമെങ്കിലുമുള്ള വിത്തിഞ്ചിയുടെ ഓര�ോ കഷണം വീതം ഓര�ോ കുഴിയിലും നടുക. ഒരു കഷണത്തിന് 15 ഗ്രാം തൂക്കം എന്നതാണ് കണക്ക്. നടുമ്പോൾ ട്രൈക്കോഡെർമ, സ്യൂഡ�ോമ�ോണസ് കൾച്ചറുകൾ ചേർക്കാം. നട്ടശേഷം കുഴികളിൽ ചാണകപ്പൊടി നിറയ്ക്കണം. അതിനുമീതെ മുക്കാൽ ഇഞ്ച് കനത്തിൽ മണ്ണ് നിരത്തണം. തുടർന്ന് പച്ചില ക�ൊണ്ട് പുതയിടുക. പച്ചിലപ്പുത നനവ് നഷ്ടപ്പെടാതിരിക്കാനും മണ്ണിന്റെ ജൈവാംശം കൂട്ടാനും സഹായിക്കും. ഒരു സെന്റ് സ്ഥലത്ത് നടാൻ ഏകദേശം ആറു കില�ോ വിത്തിഞ്ചി വേണം.
മഞ്ഞൾ: നടീൽ കാലം
മഞ്ഞൾ നടാൻ യ�ോജിച്ച മാസമാണിത്. സ�ോണ, വർണ ശ�ോഭ, സുഗുണ, പ്രഭ, പ്രതിഭ, കാന്തി എന്നിവ മികച്ച മഞ്ഞൾ ഇനങ്ങളാണ്. ഇവയെക്കുറിച്ച് കൂടുതൽ അറിയാനും വിശദാംശങ്ങൾക്കും ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഐ.ഐ.എസ്.ആർ., ക�ോഴിക്കോട് 04952730294, പ്ലാന്റേഷൻ ക്രോപ്‌സ് ഡിപ്പാർട്ട്‌മെന്റ്, ഹ�ോർട്ടികൾച്ചർ ക�ോളേജ്, വെള്ളാനിക്കര, തൃശൂർ 04872370822 (എക്സ്റ്റൻഷൻ 358). മഞ്ഞൾ വിത്ത് നടാനുള്ള തടത്തിന് 1.2 മീറ്റർ വീതിയും മൂന്നു മീറ്റർ നീളവും 25 സെ.മീ ഉയരവുമാകാം. തടങ്ങൾ തമ്മിൽ ഇടയകലം 40 സെ.മീ. തടങ്ങൾ നിരപ്പാക്കി 20x30 സെ.മീ അകലത്തിൽ ചെറുകുഴികളെടുത്ത് വിത്ത് നടുക. തുടർന്ന് കുഴികളിൽ ചാണകപ്പൊടി നിറച്ച് കുഴികൾ മുക്കാലിഞ്ച് കനത്തിൽ മണ്ണിട്ടു മൂടിയശേഷം പച്ചിലക�ൊണ്ട് പുതിടാം.
കമുക്: നനയും വളവും
നന തുടരാം. നാലഞ്ചു ദിവസം ഇടവിട്ട് 150175 ലിറ്റർ വീതം വെള്ളം ക�ൊടുക്കണം. മഴ കിട്ടിയാലുടൻ അര കില�ോ കുമ്മായവും 25 കില�ോ ജൈവവളവും വിതം ഓര�ോ തടത്തിലും ചേർക്കുക. നാടൻ കമുകിന് 100 ഗ്രാം യൂറിയ, 100 ഗ്രാം റ�ോക്ക് ഫ�ോസ്‌ഫേറ്റ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പ�ൊട്ടാഷ് എന്നീ വളങ്ങൾ നൽകണം. ഉത്പാദനശേഷി കൂടിയ ഇനങ്ങൾക്ക് ഇവ യഥാക്രമം 165, 150, 175 ഗ്രാം വീതമാണ് കണക്ക്. ഒരു വർഷം പ്രായമായ തൈക്ക് ഈ അളവിന്റെ മൂന്നില�ൊന്നും രണ്ടു വർഷമായതിന് മൂന്നിൽ രണ്ടും മൂന്നാം വർഷം മുതൽ മുഴുവൻ അളവും ചേർക്കാം. അടയ്ക്ക ക�ൊഴിയുന്നത് തടയാൻ ഒരു ശതമാനം വീര്യമുള്ള ബ�ോർഡ�ോ മിശ്രിതം അല്ലെങ്കിൽ ഒന്ന്-രണ്ട് ശതമാനം വീര്യമുള്ള സ്യൂഡ�ോമ�ോണസ് ഫ്‌ളൂറസെൻസ് ഉപയ�ോഗിക്കാം.
ഏലം: സസ്യസംരക്ഷണം ഏലം നഴ്‌സറിയിൽ കളയെടുപ്പ്, നന, സസ്യസംരക്ഷണം എന്നിവ നടത്താം. വേരുപുഴു, ഏലപ്പേൻ എന്നിവയ്‌ക്കെതിരെ മുൻകരുതൽ വേണം. വെള്ളം ശക്തിയായി ചീറ്റിയാൽ വെള്ളീച്ച, ജാസിഡ് തുടങ്ങിയ ചെറുകീടങ്ങളെ നശിപ്പിക്കാം. വെളുത്തുള്ളി-വേപ്പെണ്ണ-സ�ോപ്പു മിശ്രിതം പ�ോലുള്ള ജൈവകീടനാശിനികൾ ഏലത്തിന്റെ കീടങ്ങളെ നശിപ്പിക്കാനുപയ�ോഗിക്കാം. തൈ നടാൻ കുഴികളെടുക്കാം. കുഴികളിൽ ജൈവവളങ്ങളും മേൽമണ്ണുമിട്ട് മൂടണം.
ജാതി, ഗ്രാമ്പു - വിളവെടുപ്പ്
ജാതി, ഗ്രാമ്പു തുടങ്ങിയ സുഗന്ധ വിളകളിൽ വിളവെടുപ്പ് തുടരാം. മഴ കിട്ടുന്നതുവരെ നന മുടക്കരുത്.
ചേന: വളം ചേർക്കാം
കുംഭച്ചേനയ്ക്ക് വളമിടേണ്ട സമയമാണ്. ചുവട�ൊന്നിന് 10 ഗ്രാം യൂറിയയും 20 ഗ്രാം രാജ്‌ഫ�ോസും 10 ഗ്രാം പ�ൊട്ടാഷും ചേനവിത്ത് നട്ട് ഒന്നര മാസമാകുമ്പോൾ ചേർത്തുക�ൊടുക്കണം. ഒപ്പം മണ്ണണച്ചുക�ൊടുക്കുകയും വേണം. ഇടയിളക്കി മണ്ണ് ചുറ്റും കൂട്ടുന്നതും നന്ന്. വളം ചേർക്കുമ്പോൾ മണ്ണിൽ നനവുണ്ടെന്ന് ഉറപ്പുവരുത്തണം.
കാച്ചിൽ: നടീൽ സമയം
നല്ല മഴ കിട്ടിയാൽ നിലമുഴുത് പാകപ്പെടുത്തി കാച്ചിൽ നടാം. ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് 1-1.25 കില�ോ ജൈവവളം ചേർത്ത് മേൽമണ്ണുക�ൊണ്ട് മുക്കാൽ ഭാഗം മൂടണം. ചാണകപ്പാലിൽ മുക്കിയെടുത്ത കഷണങ്ങൾ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി കരിയില, ഉണങ്ങിയ തെങ്ങോല എന്നിവ ക�ൊണ്ട് പുതയിടണം. നല്ലയിനം കാച്ചിൽ വിത്തിന് ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം. (ഫ�ോൺ : 0471-2598551)
ഇലകൾ ക�ൊഴിയുമ്പോൾ വെയിലത്ത് നിരത്തി വടിക�ൊണ്ടടിച്ച് കായ്കൾ പ�ൊട്ടിച്ച് വിത്തെടുക്കാം. മൂന്നു ദിവസം ഇതാവർത്തിക്കാം. ആദ്യ ദിവസം എടുക്കുന്ന എള്ള് വിത്തിനുപയ�ോഗിക്കാം. വിത്ത് സംഭരിച്ചു വയ്ക്കുന്നതിന് ഏതാണ്ട് ഏഴു ദിവസത്തെ ഉണക്കുവേണം. പ�ോളിത്തീൻ കൂടുകളില�ോ തകരപ്പാത്രങ്ങളില�ോ മരപ്പാത്രങ്ങളില�ോ മണലിട്ട പാത്രങ്ങളില�ോ വിത്ത് സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടാകാതെ ഇരിക്കാം.
വീട്ടാവശ്യത്തിന് മല്ലിയില വളർത്താം മല്ലിയില ചേർക്കാത്ത ഒട്ടുമിക്ക കറികൾക്കും പൂർണത കൈവരില്ല. വീട്ടാവശ്യത്തിനുവേണ്ട മല്ലിയില സ്വന്തമായി വളർത്താനായാൽ കടയിൽ നിന്ന് വാങ്ങുന്ന ഇലയുടെ പരിശുദ്ധിയെക്കുറിച്ചോർത്ത് ആശങ്കപ്പെടുകയും വേണ്ട. തറയിലും ചട്ടിയിലും മല്ലി വളർത്താം. നല്ല മല്ലിവിത്ത് ഒന്നോ രണ്ടോ ദിവസം കുതിർത്തതിനു ശേഷം വേണം നടാൻ. വിത്തിടാൻ പാകത്തിൽ കാൽ ഇഞ്ച് വലിപ്പത്തിൽ ചെറിയ കുഴികൾ എടുത്ത് ആറിഞ്ച് അകലത്തിൽ വിത്തുപാകുന്നു. വിത്ത് ചകിരിച്ചോറ�ോ നനഞ്ഞ മണ്ണോ ക�ൊണ്ടു മൂടണം. മുളച്ച് രണ്ടിഞ്ചു വളർന്നാൽ വളം ചേർക്കാം. ചാണകം വെള്ളത്തിൽ നേർപ്പിച്ച് ചെടിച്ചുവട്ടിൽ തെളിയ�ൊഴിക്കുക. ചെടി നാല�ോ അഞ്ചോ ഇഞ്ച് ഉയരമായാൽ അടിഭാഗത്തെ ഇലകളും ചെറു ചില്ലകളും നുള്ളിയെടുക്കാം. ഒരിക്കൽ ഇല നുള്ളിയാൽ വീണ്ടും കിളിർക്കും. രണ്ടു മൂന്നാഴ്ചകൂടുമ്പോൾ ഇല നുള്ളാം. പൂവിട്ടാൽ ഇലകൾ ഉണ്ടാകുന്നത് നിൽക്കും.എന്നാൽ പൂവ് നുള്ളിക്കളഞ്ഞാൽ വീണ്ടും ഇലകൾ വളരും. മണലും ചാണകപ്പൊടിയും നിറച്ച ചട്ടിയിലും കണ്ണൻ ചിരട്ടയിൽ കെട്ടിത്തൂക്കിയും മല്ലി അനായാസം വളർത്താം.
മരച്ചീനി: നടാം, നനയ്ക്കാം
മഴയില്ലെങ്കിൽ തുലാക്കപ്പയ്ക്ക് രണ്ടാഴ്ച ഇടവിട്ട് നനയ്ക്കണം. നേരത്തെ മരച്ചീനി നടാൻ പറ്റിയില്ലെങ്കിൽ മഴ കിട്ടുന്ന മുറയ്ക്ക് ഈ മാസവും നടാം. ആറുമാസം ക�ൊണ്ട് വിളവെടുക്കാവുന്ന ഇനങ്ങളാണ് കല്പക, നിധി, വെള്ളായണി ഹ്രസ്വ. ഇവ കാർഷിക സർവകലാശാലയുടെ വെള്ളായണി (0471-2383573), കുമരകം (04812524421), കായംകുളം (0479-2444790) എന്നീ കേന്ദ്രങ്ങളിൽ ഉത്പാദിപ്പിച്ചവയാണ്.
എള്ള്: വിളവെടുക്കാം
എള്ളിന്റെ വിളവെടുപ്പുകാലമാണിത്. കായ്കൾക്ക് മഞ്ഞനിറമാകുമ്പോൾ ചെടികൾ രാവിലെ പിഴുതെടുക്കണം. വേരുകൾ മുറിച്ചുനീക്കി കെട്ടുകളാക്കി മൂന്നു-നാല് ദിവസം വയ്ക്കുക. www.krishijagran.com
39
KRISHI JAGRAN WORLD’S LARGEST CIRCULATED MUL പുസ്തകം 01 ലക്കം 07 പേജ് 84 വില `35
KRISHI JAGRAN, INDIA’S NO. 1 AGRI MEDIA
GLOBAL
M.C. Dominic Shiny Emanuel M.G. Vasan D.D. Nair Gavrilova Maria Mary David
+91-9654 193 353 +91-7838 776 057 +91-9313 301 029 +79037299830 +79273058626 +971504962562
dominic@krishijagran.com shiny@krishijagran.com sanjay@krishijagran.com ddnair@krishijagran.com maria@krishijagran.com mary@krishijagran.com
All India Editorial - editor@krishijagran.com K.T. Chandy R.K. Teo a Ajith Kumar V.R. Dr. B.C. Biswas Suresh Muthukulam Dr. Bha acharya Jayakumar Jayakrishnan Ruby Jain Aniket Sinha Imran Khan Sameer Tiwari Vipin Mishra Sandip Kumar Deepshikha Singh Upasana Kaman
+91-8743 005 209 +91-9891 511 144 +91-9891 899 064 +91-9891 729 991 +91-7356 914 141 +91-9051915839 +91-9632836949 +91-984150 2660 +91-9999 142 633 +91-9891 729 800 +91-9582 957 538 +91-9891 660 044 +91-9891 724 449 +91-9931 838846 +91-9891 443388 +91-9891 956956
ktchandy@krishijagran.com rkteo a@krishijagran.com ajith@krishijagran.com bimal@krishijagran.com suresh@krishijagran.com paritos@krishijagran.com jayakumar@krishijagran.com jayakrishnan@krishijagran.com ruby@krishijagran.com aniket@krishijagran.com imran@krishijagran.com sameer@krishijagran.com vipin@krishijagran.com sandip@krishijagran.com Deepshikha@krishijagran.com upasana@krishijagran.com
AFSANA MALIK 9891899322 afsana@krishijagran.com
SONIYA MAHAJAN 9891899197 soniya@krishijagran.com
SHIFALI MAHAJAN 9891614614 shaifali@krishijagran.com SARA KHAN 9953720233 sara@krishijagran.com
RINKI PUNDIR 999947833 rinki@krishijagran.com
Marke ng - advt@krishijagran.com Sanjay Kumar Farha Khan K. J Saranya
+91-9313 301 029 +91-9891 724 495 +91- 9811 758683
sanjay@krishijagran.com farha@krishijagran.com saranya@krishijagran.com
011-2651 79 23 011-2651 18 45
info@krishijagran.com info@krishijagran.com
+91-9891 301 029
indira@krishijagran.com
+91-9891 668 636 +91-9891 886 622
yogesh@krishijagran.com vikram@krishijagran.com
Legal Officers H. Asumuddin James P. Thomas
LAXMI PANDEY 9953824044 laxi@krishijagran.com
Accounts Indira K.B.
Pre-Press Yogesh Kumar Vikram Singh
Circulaton - circula on@krishijagran.com Nishant Taak Rahul Singh Abdus Samad Prashant Sharma Furkan Qureshi Pappu Ray Pree Chauhan Mohit Pawan Kumar Anku Yadav Aayesha Khan Nupur Das
+91-9953 756 433 +91-9891 339 440 +91-9891 889 588 +91-9891 263 263 +91-9891 223 340 +91-8447 527 367 +91-9891 828 266 +91-9891 550 087 +91-9891 311 166 +91-9999 743 660 +91-9891 886 680 +91-9891 006 635
HEAD OFFICE 60/9, 3rd Floor, Yusuf Sarai Market, Near Green Park Metro Station, New Delhi 110016. Tel: 011-26511845, 26517923 Mobile: +91-9313301029, +91-9654193353 www.krishijagran.com Email: info@krishijagran.com, editor@krishijagran.com Web: www.krishijagran.com
40
nishant@krishijagran.com rahul@krishijagran.com samad@krishijagran.com prashant@krishijagran.com furkan@krishijagran.com pappu@krishijagran.com pree @krishijagran.com mohit@krishijagran.com pavan@krishijagran.com anku@krishijagran.com aayesha@krishijagran.com nupur@krishijagran.com
MEGHA SHARMA 9891668292 megha@krishijagran.com
K.J. SARANYA 9811758683 saranya@krishijagran.com
LATED MULTILINGUAL AGRI-RURAL MAGAZINE
MEDIA GROUP
KRISHI JAGRAN
To Reach Rural India-Adver se in KRISHI JAGRAN and Go Global through AGRICULTURE WORLD & Krishijagran.com, hindi.krishijagran.com
HEMA SHARMA 9891311155 hema@krishijagran.com
CHUNI BHUTIA 9891655888 chuni@krishijagran.com
SANDIP KUMAR 9931838846 sandeep@krishijagran.com
AN 233 gran.com
A
POONAM BISWAKARM 8447527318 poonam@krishijagran.com Dr. BHATTACHARYA 9051915839 paritosh@krishijagran.com LAXMI PANDEY 9953824044 laxi@krishijagran.com PRIYANKA MANDAWRIYA 9891729992 priyanka@krishijagran.com
KJ DISTRIBUTION CHANNELS
JAYAKUMAR 9632836949 jayakumar@krishijagran.com
KJ READER PROFILE
Individual Subscribers Farmer Associa ons, Groups & Clubs Agri Input Krishi Vigyan Kendras Corporate Sponsorship 2000 Krishi Melas/Exhibi ons/Events/Seminars IFFCO-KISAN Sugar Mills Indian Poultry Associaton PDFAs, Kisan Unions Marginal Farmers Small Farmers Semi Medium Farmers Medium Farmers Large Farmers
an.com
SARITHA REGHU 7356915151 saritha@krishijagran.com
JOEL MARTIN 9244317193 joel@krishijagran.com
Suppor ng Rabindra Jana
+91-9891 334 425
rabindra@krishijagran.com
Devendra Singh
+91-9891 339 310
devendra@krishijagran.com
Jagdish Jana
+91-9999 141 933
jagdish@krishijagran.com
S. Gopakumar
+91-9891 223 340
sgopa@krishijagran.com
www.krishijagran.com
41
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
DISTRICT COORDINATORS Remya M remyam@krishijagran.com Litty Jose 7356603956 littyjose@krishjijagran.com 7356603953
K.R. Jubeesh krjubeesh@krishijagran.com 7356603952
Vidhya M.V. vidhyamv@krishijagran.com 7356603961
hn-¯
Smrithi R.B. smrithirb@krishijagran.com 7356603962 Saritha N.R. sarithanr@krishijagra.com 7356603957 ISSN 245-1112
d¤o®YJ«
01 k´« 01
©dQ® 72 l¢k
www.kris
www.krishijagra
n.com
d¤o®YJ«
9891405403
2017 മാർച്ച് വില `35
`35
hijagran.
com
l¢k `35 01 ©dQ® 52 01 k´«
INAUGURAL IN EDITION MALAYALAM
ഇന്നത്തെ
മഴ ത്വള്ളം
നാളത്തെ
കുടിത്വള്ളം
വരൾച്ത്െ നനരിടാൻ
ഒരുങാളം
THE PULSE OF RURAL INDIA
Remya K. Prabha remyakprabha@krishijagran.com 7356603955
ഇനി പാലിനളം
എ.ടി.എളം!
jagran.com www.krishi 3 989140540
K.B. Bainda kbbainda@krishijagran.com 7356603951
Dhanya M.T. dhayamt@krishigran.com 7356917171
Asha S. ashas@krishijagran.com 7356603950
Magazine Editor : Suresh Muthukulam suresh@krishijagran.com 7356914141
ജില്ലാ ക�ോർഡിനേറ്റർമാരെ ആവശ്യമുണ്ട് ഏറ്റവും ആധികം വായനക്കാരുള്ള കൃഷിജാഗരൺ മാസികയ്ക്ക് പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിൽ ജില്ലാ ക�ോർഡിനേറ്റർമാരായി പ്രവർത്തിക്കുവാൻ താത്പര്യമുള്ളവരെ ആവശ്യമുണ്ട്. വാർത്തകൾ എഴുതാനും റിപ്പോർട്ട് ചെയ്യാനും കഴിവുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫ�ോൺ: 0471-4059009
42
www.krishijagran.com
വില `35
കേരളത്തെ േത്്യൊഴിയുന്ന മഴകമഘങ്ങൾ www.krishijagran.c
Remya C.N. remyacn@krishijagran.com 7356603954
2016 ഡിസംബർ
om
www.kris
1
www.krishija
gran.com
hijagran.
com
1
1
ബിസിനസ് അസ�ോസിയേറ്റുകളെ ആവശ്യമുണ്ട് ഏറ്റവും അധികം വായനക്കാരുള്ള കൃഷിജാഗരൺ മാസികയ്ക്ക് എല്ലാ ജില്ലകളിലും ബിസിനസ് അസ�ോസിയേറ്റുകളായി പ്രവർത്തിക്കാൻ താത്പര്യമുള്ളവരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ അതത് ജില്ലകളിലെ ജില്ലാ ക�ോർഡിനേറ്ററുമായി ബന്ധപ്പെടണം.
. H-cp . IÀ . ]m-« . 273 . tI . A-X . B-[ . \-K . hn-h
hn-¯p-ap-X hn-]W-\w h-sc IÀ-j-IÀ-s¡m¸w . H-cp e-£-¯n-e-[n-Iw ]-gw þ ]-¨¡-dn IÀ-jIÀ . IÀ-j-IÀ-¡p-Å ]-cn-io-e-\ ]-cn-]m-Sn-IÄ . ]m-«-IÀ-j-I-scbpw DÄ-s¸-Sp-¯n-bn-«p-Å hmbv-] ]-²-Xnbpw C³-jp-d³-kv ]-cn-c-£bpw . 273 kzm{i-b IÀ-j-I hn-]-Wn-I-fp-sS ]n³-_-e-t¯m-sS kw-Øm-\-sam-«m-sI hym-]n-¨n-«p-Å hn]-W-\ irwJ-e . tI-c-f-¯n-se G-ähpw hen-b ]-¨¡-dn hn-¯pÂ-¸m-Z-\ G-P³kn. . A-XypÂ-¸m-Z-\-ti-jn-bpw, tcm-K-{]Xn-tcm-[ ti-jn-bp-ap-Å 17 C-\w ]-¨¡-dn hn-f-I-fp-sS hn-¯pIÄ . B-[p\n-I k-Öo-I-cW-§-tfm-Sp IqSnb ISO 9001-2000 Aw-KoIr-X hn-¯v kw-kv-¡-c-W-ime. . \-K-c {]-tZ-i-§-fn ]-¨-¡-dn-Ir-jn t{]m-Õm-ln-¸n-¡p-¶-Xn-\m-bn l-cn-X-\-Kcn, t{Km-_m-Kv ]-²-XnIÄ . hn-hn-[-bn-\w ^-e-hÀ-¤§Ä, ]-¨-¡-dn-IÄ F-¶n-h-bp-sS ssX-I-fp-tSbpw \-So h-kv-Xp-¡-fp-tSbpw h³-ti-Jcw.
www.krishijagran.com
43
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
പരിചയം
മന�ോജിന്റെ മത്സ്യവിജയം
ക�ോ
പ്രഭ അജാനൂർ
ഴിക്കോടിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലെത്തുക വ്യാപാരവ്യവസായ രംഗത്തെ വിജയഗാഥകളാണ്. എന്നാൽ ക�ോഴിക്കോട് നഗരത്തിന് ചുറ്റും വൈവിധ്യമാർന്ന കാഴ്ചകൾ കാണാം. അത്തരമ�ൊരു കാഴ്ചയ�ൊരുക്കുകയാണ് ക�ോരപ്പുഴയ�ോരത്ത് അത്തോളിയിൽ മന�ോജ് കുടത്തംകണ്ടി എന്ന മത്സ്യകർഷകൻ. ക�ോരപ്പുഴയുടെ തീരത്ത് പാരമ്പര്യമായി കിട്ടിയ വെള്ളക്കെട്ടിൽ കരിമീൻ കൃഷി ചെയ്ത് ദേശീയതലത്തിൽ ശ്രദ്ധേയനായ മന�ോജ്. മത്സ്യകൃഷിയിലെ മന�ോജിന്റെ പുതിയ കണ്ടെത്തലുകൾക്കും കൃഷിരീതികൾക്കും ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (2012)
44
www.krishijagran.com
ഐ.ഐ.എസ്.ആറിന്റെയും രണ്ട് ദേശീയ അവാർഡുകൾ. ഇന്നവേറ്റീവ് ഫാർമർ അവാർഡിന് ത�ൊട്ടുപിന്നാലെ 'ആത്മ'യുടെ മികച്ച കർഷകനുള്ള അവാർഡും ലഭിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അവാർഡുകൾ ലഭിച്ചത�ോടെ മത്സ്യകൃഷിയിൽ മന�ോജ് സജീവമായി. പുഴയ�ോരത്ത്, പാരമ്പര്യസ്വത്ത് എന്ന നിലയിൽ വിശാലമായ�ൊരു വെള്ളക്കെട്ട് സ്വന്തമായി ലഭിച്ചതിൽ നിറഞ്ഞ സന്തോഷമുണ്ട് മന�ോജിന്. കൃത്രിമമായി വലിയ�ൊരു മത്സ്യക്കുളം നിർമിക്കണമെങ്കിൽ ഭാരിച്ച ചെലവുണ്ട്. പ്രകൃതി ഒരുക്കിത്തന്ന തനത് ജലാശയത്തെ വേണ്ടവിധമുപയ�ോഗിച്ച് കരിമീൻ വളർത്തി മത്സ്യകൃഷിയിൽ വൻ വിജയം നേടുന്നു മന�ോജ്. കരിമീനിന�ൊപ്പം ഇപ്പോൾ പൂമീനും വളർത്തുന്നു.
മീൻ വളർത്തൽ വിജയകരമായപ്പോൾ മന�ോജ് തന്റേതായ വേറിട്ട ചില രീതികൾ മീൻ കൃഷിയിൽ രൂപപ്പെടുത്തിയെടുത്തു. കരിമീൻ വിത്തുത്പാദനം, തീറ്റനിർമാണം, മത്സ്യക്കൂട് നിർമാണം, മത്സ്യം പിടിക്കാനുള്ള കെണി, മത്സ്യക്കുഞ്ഞുങ്ങളുടെ അമ്മത്തൊട്ടിൽ തുടങ്ങി ചെലവുകുറഞ്ഞതും ലളിതവുമായ കണ്ടെത്തലുകളിലൂടെ മന�ോജ് മത്സ്യകൃഷി വിപുലമാക്കി. അങ്ങിനെയാണ് അത്തോളിയിലെ 'നാഷണൽ അക്വാഫാം' എന്ന മീൻവളർത്തു കേന്ദ്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. കരിമീൻ, പൂമീൻ കൃഷിയ�ോട�ൊപ്പം താറാവുകളെയും വളർത്തിത്തുടങ്ങി. ഇതിന് മന�ോജ് പ്രത്യേകതരം താറാവിൻ കൂടുകൾ തയാറാക്കി. വെള്ളത്തിന് മുകളിലാണ് കൂടുകൾ. താറാവിന് നൽകുന്ന തീറ്റയുടെ അവശിഷ്ടങ്ങളും താറാവിൻ കാഷ്ഠവും മീൻപാടത്തേക്ക് വീഴും. മന�ോജിന്റെ മീൻകൃഷിയിടം ഒരു പാഠശാലയാണ്. കാരണം ക�ോഴിക്കോട് കൃഷിവിജ്ഞാനകേന്ദ്രം മത്സ്യക്കർഷകർക്കു വേണ്ടി പ്രദർശന കൃഷിയിടമായി തെരഞ്ഞെടുത്തത് അത്തോളിയിലെ മന�ോജിന്റെ കരീമീൻപാടമാണ്. പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേ�ത്തിലെ ഫിഷറീസ് വിഭാഗം സബ്ജക്ട് മാറ്റർ സ്‌പെഷിലിസ്റ്റ് ഡ�ോ. പ്രദീപ് അഭിപ്രായപ്പെടുന്നത് ''മത്സ്യകൃഷിയിൽ നിരന്തരം പരീക്ഷണം നടത്തുന്ന കർഷകനാണ് മന�ോജ്. അതുക�ൊണ്ട് കരിമീൻ വളർത്തലിന്റെ പാഠങ്ങൾ ഇവിടെ നിന്ന് കർഷകർക്ക് പഠിക്കാനാവും''. കരിമീൻ കുഞ്ഞുങ്ങളെ വിവിധഘട്ടങ്ങളിൽ വളർത്തിയെടുക്കുന്നതിന് മന�ോജ് രൂപപ്പെടുത്തിയ അമ്മത്തൊട്ടിലുകൾ. അവയിൽ വളർത്തിയെടുക്കുന്ന കരിമീൻ കുഞ്ഞുങ്ങളെ ജലാശയത്തിലേക്ക് തുറന്നുവിടും. എന്നാൽ പൂമിൻ കുഞ്ഞുങ്ങളുടെ പ്രജനനം കഴിഞ്ഞയുടൻ തന്നെ ജലാശയത്തിലേക്ക് തുറന്നുവിടും. മത്സ്യവില്പന മന�ോജിന് ഒരു പ്രശ്‌നമേയല്ല. ആവശ്യക്കാർ നാഷണൽ അക്വാഫാമിലെത്തും. കരിമീൻ കില�ോയ്ക്ക് 400-500 രൂപ ലഭിക്കും. കരിമീൻ കഞ്ഞുങ്ങൾക്കും ആവശ്യക്കാരേറെ. പൂമീനിന് കില�ോയ്ക്ക് 300-350 രൂപ കിട്ടും. കരിമീനിനും പൂമീനിനുമ�ൊപ്പം ചെമ്പല്ലിയും കാളാഞ്ചിയുമുണ്ട്. ഇവയ്ക്ക് കില�ോയ്ക്ക് 600 രൂപ വരെ വിലയുണ്ട്.
പുസ്തക പരിചയം പഴക്കൂടയിലെ നവാഗതർ സുരേഷ് മുതുകുളം
മധുരമൂറുന്ന നാട്ടുപഴങ്ങളുടെ വൈവിധ്യത്തിനു പേരുകേട്ട നാടാണ് കേരളം. നാട്ടുപഴങ്ങൾക്കു പുറമെ അയൽ നാടുകളിൽ നിന്നും വിരുന്നുകാരായി വന്ന് മലയാളിയുടെ മനസ്സിലും മലയാള മണ്ണിലും വേരുറപ്പിച്ച ചില പുതിയ പഴങ്ങളും ഇന്ന് ശ്രദ്ധനേടിയിരിക്കുന്നു. മറുനാടൻ പഴങ്ങളായ റംബൂട്ടാൻ, ദുരിയാൻ, ഫില�ോസാൻ, മാംഗ�ോസ്റ്റീൻ, ലിച്ചി, അവക്കാഡ�ോ, ഡ്രാഗൺ ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട് തുടങ്ങി ഈ നിര നീളുന്നു. ഇത്തരം മറുനാടൻ പഴങ്ങളുടെ സ്വഭാവവും കൃഷിയും മേന്മകളും വായനക്കാർക്ക് പരിചയപ്പെടുത്തുന്ന മലയാളത്തിലെ പ്രഥമ രചന. പ്രസാധകർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വില : 100 ഫ�ോൺ : 0471-2317238/2316306
ഹരിതസാഹ�ോദര്യം പച്ചമേലാപ്പിന്റെ കാണാപ്പുറങ്ങൾ
ഡ�ോ. വി.സുഭാഷ് ചന്ദ്രബ�ോസ് ഭൂമിയുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകങ്ങൾ മണ്ണ്, വെള്ളം, വായു എന്നിവയാണെന്ന് ഇതിലെ ഓര�ോ ലേഖനവും എടുത്തു പറയുന്നത�ോട�ൊപ്പം ഇവയുടെ പ്രാധാന്യത്തെപ്പറ്റിയും ഈ പ്രാഥമിക ഘടകങ്ങൾ പ്രകൃതിയിൽ സൃഷ്ടിക്കപ്പെടുന്ന തിനെപ്പറ്റിയും വിശദീകരിക്കുന്നു. ഈ വിശദീകരണത്തോട�ൊപ്പം ഇവയ്ക്ക് ദൈനംദിന ജീവിതത്തിലുള്ള പ്രാധാന്യത്തെയും ചൂണ്ടിക്കാണിക്കുന്നു. പ്രസാധകർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വില: 60 രൂപ ഫ�ോൺ: 0471-2317238/2316306 www.krishijagran.com
45
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ക�ോരപ്പുഴയുടെ കരയിലെ വിശാലമായ വെള്ളക്കെട്ടുകൾ ഫാം ടൂറിസത്തിന് പറ്റിയ ഇടമാണ്. അഞ്ചേക്കർ വെള്ളക്കെട്ട്. അതിനിടയിലെ ചെറിയ കൈത്തോടുകൾ; വെള്ളത്തിൽ നീന്തിത്തുടിക്കുന്ന പൂമീനുകൾ. കൂട്ടത്തോടെ നീങ്ങുന്ന കരിമീനുകളും കരിമീൻ കുഞ്ഞുങ്ങളും. ജലാശയത്തിന് മുകളിൽ താറാവിൻകൂട്ടം. കൈത്തോടിന്റെ വരമ്പുകളിൽ വിവിധയിനം പച്ചക്കറികൾ. മീൻപാടത്തിലൂടെ ചെറുത�ോണികളിൽ യാത്ര ചെയ്യാം. മീനും പച്ചക്കറികളും താറാവും മുട്ടയും ലഭിക്കുന്ന കൃഷിയിടം. ക�ോരപ്പുഴയും പുഴയുടെ തീരത്തെ തടാകതുല്യമായ ജലാശയങ്ങളും പ്രകൃതി ഒരുക്കിയ സൗന്ദര്യക്കാഴ്ചകളുമുണ്ട് മീൻപാടങ്ങൾക്കു ചുറ്റും. വിപണിയിൽ കരിമീൻ കുഞ്ഞുങ്ങൾക്ക് ആവശ്യക്കാർ കൂടിവരികയാണെന്ന് മന�ോജ് പറയുന്നു. കരിമീനുകൾ എല്ലാ മാസവും മുട്ടയിട്ട് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുമെങ്കിലും ഫെബ്രുവരി, മെയ്, ഒക്‌ട�ോബർ, ഡിസംബർ മാസങ്ങളിലാണ് കൂടുതൽ കഞ്ഞുങ്ങളുണ്ടാകുക. ഒരു കരിമീൻ ഒരുതവണ 900 മുതൽ 1500 വരെ മുട്ടയിടുമെന്നാണ് കണക്ക്. ഒരു കരിമീനിൽ നിന്ന് 400 കുഞ്ഞുങ്ങളെ ലഭിക്കും. കുഞ്ഞുങ്ങൾ ഒരു വിരൽവലിപ്പമെത്തണമെങ്കിൽ മൂന്നുമാസത്തെ പരിപാലനം വേണം. കുട്ടിക്കാലത്തുതന്നെ മന�ോജിന് മത്സ്യക്കൃഷിയിൽ താത്പര്യമുണ്ടായിരുന്നു. വേലിയേറ്റസമയത്ത് ക�ോരപ്പുഴയിൽ നിന്നു കയറിവരുന്ന ചെമ്മീൻകുഞ്ഞുങ്ങളെ വെള്ളക്കെട്ടിലേക്ക് കയറ്റിവിട്ട് അവയെ വളർത്തിയെടുത്തിരുന്നു മന�ോജിന്റെ അച്ഛൻ. ആ പാരമ്പര്യം ഏറ്റുവാങ്ങിയാണ് ഇദ്ദേഹം മത്സ്യകൃഷി ആരംഭിച്ചത്. ആദ്യം ചെമ്മീൻ കൃഷിയായിരുന്നു. എന്നാൽ ചെമ്മീനിന് വ്യാപകമായി വൈറസ് ര�ോഗംവന്ന് കൃഷിനഷ്ടത്തിലായി. എങ്കിലും മത്സ്യകൃഷിയിൽ നിന്നു പിന്മാറിയില്ല. പുതുതായി പരീക്ഷണമെന്ന നിലയിൽ കരിമീൻകൃഷി ആരംഭിച്ചു. അത് വൻവിജയവുമായി. കരിമീൻകൃഷി ലാഭകരമായ കാർഷികവൃത്തിയാണെന്ന് മന�ോജ് തിരിച്ചറിയുന്നു. മത്സ്യകൃഷിയിൽ വേണ്ട എല്ലാ സഹായസഹകരണവുമായി ഭാര്യയും ഒപ്പമുണ്ട്. കൂടാതെ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെയും ആത്മയുടെയും ഫിഷറീസ്, കൃഷി വകുപ്പുകളുടെയും സഹായസഹകരണവും. ഫ്രീലാൻസ് ജേർണലിസ്റ്റാണ് ലേഖകൻ, ഫ�ോൺ: 9497057304
46
www.krishijagran.com
പ്ലം സ്മൂത്തി
പ്ലം - 15 എണ്ണം കുരു കളഞ്ഞത് കൈതച്ചക്ക കഷണങ്ങൾ - ഒരു കപ്പ് തൈര് - രണ്ട് കപ്പ് തയ്യാറാക്കുന്ന വിധം മിക്‌സിയിൽ പ്ലം അരിഞ്ഞതും കൈതച്ചക്ക കഷണങ്ങളും ഇട്ട് മയമാകും വരെ അടിച്ച് തൈര�ൊഴിച്ച് വീണ്ടും അടിക്കുക. തീരെ കുറുകിപ്പോയാൽ അല്പം വെള്ളം ചേർക്കാം. ഇനി ഐസ് കട്ടകൾ ഇട്ട കപ്പുകളിലേക്ക് പകർന്ന് വിളമ്പുക
തണ്ണിമത്തൻ വാളൻപുളി കുക്കൂർ തണ്ണിമത്തൻ പൾപ്പ് കൈതച്ചക്ക പൾപ്പ് പുളി പിഴിഞ്ഞത് പഞ്ചസാരപ്പാനി ആപ്പിൾ ജീരകം വറുത്ത് പ�ൊടിച്ചത് ഉപ്പ്
- മൂന്നുകപ്പ് - ഒരു കപ്പ് - കാൽകപ്പ് - കാൽ കപ്പ് - വലുത് ഒന്ന് - രണ്ടു നുള്ള് - പാകത്തിന്
തയാറാക്കുന്ന വിധം ആപ്പിളിന്റെ ത�ൊലിയും കുരുവും കളഞ്ഞ് മിക്‌സിയിലിട്ട് മയമാകും വരെ അടിച്ച് മറ്റു ചേരുവകളും അല്പം വെള്ളവും ചേർക്കുക. ഇനി ആവശ്യത്തിന് ഐസ് കട്ടകളും ചേർത്ത് വിളമ്പാം.
ഹെൽത്ത്‌ഡ്രിങ്ക്സ ് വേനൽക്കാലമാണ്. തണുപ്പ് പകരുന്ന ദാഹശമനികൾ നമുക്ക് വീട്ടിൽ തന്നെ അനായാസം തയ്യാറാക്കാം. പ്രധാന വേനൽക്കാല ദാഹശമനികൾ പരിചയപ്പെടാം. കുറിപ്പുകൾ ഇതാ
പെരുംജീരകം ആപ്പിൾ ഡ്രിങ്ക്‌സ് പെരുംജീരകം ആപ്പിൾ ജ്യൂസ് വെള്ളം നാരങ്ങ ഇഞ്ചി തേയില പഞ്ചസാര
- അര ടി സ്പൂൺ - ഒരു കപ്പ് - രണ്ടര കപ്പ് - ഒരെണ്ണം - ഒരു കഷണം - രണ്ടു ടീസ്പൂൺ - പാകത്തിന്
തയ്യാറാക്കുന്ന വിധം ഇഞ്ചി നേർമ്മയായി അരിഞ്ഞ് രണ്ടര കപ്പ് വെള്ളം തിളപ്പിച്ചതിലിടുക. പെരുംജീരകം ചേർത്ത് വീണ്ടും തിളപ്പിക്കുക. തേയിലയിട്ട് എട്ടു മിനിറ്റ് ചെറുതീയിൽ വയ്ക്കുക. ശേഷ് 5-6 മിനിറ്റ് അടച്ചുവച്ച് തണുപ്പിച്ച് അരിച്ചെടുക്കുക. മറ്റ് ചേരുവകളും ചേർത്ത് ഗ്ലാസ്സുകളിലേക്ക് പകർന്ന് ഐസ് കട്ടകളും ചേർക്കുക.
ഇന്ദു നാരായണൻ
വേനൽച്ചൂടകറ്റും ദാഹശമനികൾ
www.krishijagran.com
47
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ഇഞ്ചി പഞ്ചസാര വെള്ളം നാരങ്ങാനീര് സിട്രിക് ആസിഡ് ലെമൺ എസ്സൻസ് സ�ോഡിയം ബെൻസ�ൊയേറ്റ്
ഹെൽത്ത് ഡ്രിങ്ക്‌സ് - 300 ഗ്രാം - രണ്ട് കില�ോ - മൂന്നു കപ്പ് - 300 മില്ലി - അര ടീസ്പൂൺ - രണ്ട് ടീസ്പൂൺ - കാൽ ടീസ്പൂൺ
ലെമൺ-ജിഞ്ചർ
സർബത്ത്
തയാറാക്കുന്ന വിധം ഇഞ്ചി ചുരണ്ടിയതിൽ അല്പം വെള്ളം ചേർത്തരച്ച് നീര് അരിച്ചെടുക്കുക. പഞ്ചസാരയിൽ മൂന്നുകപ്പ് വെള്ളവും ചേർത്ത് ചെറുതീയിൽ തിളപ്പിച്ച് പഞ്ചസാര പൂർണ്ണമായും അലിയിക്കുക. ഇതിലേക്ക് സിട്രിക് ആസിഡ് ചേർത്ത് ഇളക്കുക. മിശ്രിതം ഒട്ടുന്ന പരുവമാകുമ്പോൾ വാങ്ങുക. ഇതിലേക്ക് ലെമൺ എസ്സൻസ്, സ�ോഡിയം ബെൻസ�ൊയേറ്റ് എന്നിവ ചേർത്ത് ഇളക്കുക. തണുപ്പിച്ച ശേഷം വെള്ളമില്ലാത്ത കുപ്പിയിലാക്കി അടച്ച് സൂക്ഷിക്കുക. വിളമ്പാൻ: തയാറാക്കിയ സിറപ്പ് മൂന്ന് ടേബിൾ സ്പൂൺ എടുക്കുക. ഇതിലേക്ക് ഐസ് വാട്ടറും ഐസ് കട്ടകളും ചേർത്ത് വിളമ്പാം.
ച�ോക്ലേറ്റ് ക്രീം മിൽക്ക് പാൽ ക്രീം ച�ോക്ലേറ്റ് പൗഡർ ക�ൊക്കോപ്പൊടി ക�ോൺ ഫ്‌ള�ോർ പഞ്ചസാര പ�ൊടിച്ച പഞ്ചസാര റ�ൊട്ടി വാൾനട്ട് മിക്‌സഡ് ഫ്രൂട്ട് ജാം ച�ോക്ലേറ്റ് സ�ോസ്
- മൂന്നു കപ്പ് - ഒരു കപ്പ് - ഒരു ടേ. സ്പൂൺ - രണ്ട് ടേ. സ്പൂൺ - രണ്ട് ടേ. സ്പൂൺ - രണ്ട് ടേ. സ്പൂൺ - രണ്ട് ടേ. സ്പൂൺ - ഒന്ന് സ്ലൈസ് - എട്ടെണ്ണം - കുറച്ച് - കുറച്ച്
തയാറാക്കുന്ന വിധം രണ്ടര കപ്പ് പാൽ തിളപ്പിക്കുക. ഇതിൽ ക�ൊക്കോപ്പൊടി ചേർത്ത് ഇളക്കുക. ക�ോൺഫ്‌ള�ോർ, ച�ോക്ലേറ്റ് പൗഡർ, പഞ്ചസാര എന്നിവ അര കപ്പ് പാലുമായി ചേർത്ത് ഇളക്കുക. ഇത് മിച്ചമുള്ള പാലിലേക്ക് ചേർത്ത് അല്പം കുറുക്കുക. ഇതിലേക്ക് റ�ൊട്ടിക്കഷണങ്ങളും ക്രീമും ചേർത്ത് ഇളക്കണം. ശേഷം മറ്റ് ചേരുവകൾ കൂടി ചേർത്ത് തണുപ്പിച്ച് വിളമ്പാം.
48
www.krishijagran.com
കവിത
ക�ൊ
ജയപാലൻ കാര്യാട്ട്
ന്നപൂത്തൂ വിളംബരമെത്തീ കുന്നല നാട്ടിനുത്സവമായി നാടുനീളേ വസന്തോത്സവത്തിൻ കേളി ക�ൊട്ടുകള�ൊന്നായ് മുഴങ്ങീ. നല്ല നാളെതൻ സ്വപ്നമുണർത്തും നെഞ്ചകങ്ങളിലാർപ്പിന്റെ താളം. ഉൾപ്പുളകങ്ങളേറ്റു വാങ്ങീടാൻ ന�ോമ്പു ന�ോല്ക്കുന്ന മണ്ണിന്റെ മാറിൽ നീർക്കണങ്ങൾ പുളകമായ് പെയ്‌കെ കേൾപ്പതില്ലയ�ോ കാവിന്റെ മേളം? ഓടിയെത്തുന്നുണർവ്വിന്റെ താക്കോൽ ഓർമ്മതൻ താഴിലാഴ്ത്തുന്ന നേരം എത്തി പിന്നെയും ഗ്രാമത്തിലിന്നിൻ വേദനകൾക്കവധി നല്കീടാൻ. എത്തിന�ോക്കുന്ന കൂട്ടരേ ഞാനെൻ ഇന്നലെകളെപ്പുൽകുന്നതല്ലേ. മെല്ലെ കൈത�ൊട്ടുണർത്തി കൺപ�ൊത്തി കാതില�ോതി കണികണ്ടിടണ്ടേ? പിച്ചവെപ്പിച്ച കൈപിടിച്ചെത്തി കൺതുറന്നു കണികണ്ട നേരം ഓട്ടുരുളിയില�ൊരുക്കിയ കാഴ്ച കണ്ണിനാനന്ദ ധാരയായ് പെയ്തു. സ്വപ്നസായുജ്യമായെന്റെ നാളെ തപ്തമാകില്ല, കണ്ണൻ ചിരിപ്പു! നാം മറന്നുപ�ോകുന്നുവ�ോ നാടിൻ സർഗ്ഗ സമ്പത്തു പേറും മഹത്വം? മീനച്ചൂടിൽ സ്ഫുടം ചെയ്തു ക�ൊന്നപ്പൂവിടർത്തുന്ന മാമ്പഴക്കാലം. കൂകു പാടും കുയിലിന്റെ പാട്ടിന്നീണമ�ൊപ്പിച്ചു പാടും കിടാങ്ങൾ വേനലറുതിക്കു മേല�ോട്ടു ന�ോക്കെ തേൻ കണങ്ങൾ പ�ൊഴിയുന്ന നേരം തേൻ വരിക്കതൻ മാധുര്യമ�ോർക്കെ തേർതെളിച്ചെത്തും ബാല്യകൗമാരം!
കാറ്റിലാടുന്ന ചില്ലകൾ കയ്യാൽ മാടിമാടി വിളിക്കുന്നതാരെ? വേനലവധിയായ് ആർത്തുല്ലസിച്ചും ആർത്തി തീർക്കുന്ന ബാല്യത്തിന�ൊപ്പം താളമേളം ക�ൊഴുക്കുന്നു പൂരം താളമ�ൊത്തു തലയാട്ടിനില്പൂ! നഗരമെന്നാൽ നരകമെന്നർത്ഥം നഗരി പിന്നിടാന�ോട്ടമാണ�ോട്ടം നടുവിലെവിടെയെൻ മുതുകു നിവർത്താൻ കുളിരിളം തെന്നൽ തഴുകുന്ന ഗ്രാമം? ഓടിയ�ോടിത്തളരുന്നൊരെന്റെ ഓർമ്മപ�ോലും വരണ്ടു പ�ോയെന്നാൽ വേർപ്പകറ്റാൻ തഴുകിയുറക്കാൻ വേർ പെടാതെ നിൻ തൂമന്ദഹാസം ചൂടകറ്റാൻ മനം കുളിർപ്പിക്കാൻ കൂടെയെന്നുമ�ൊര�ോർമ്മകളല്ലൊ. മേടസംക്രാന്തിയാഘ�ോഷമെത്തി നീളെയാരവമ�ൊന്നായ് മുഴങ്ങി ചാരെയെത്തി മലനാട്ടിനാകെ മേളഘ�ോഷം വിഷു വന്നണഞ്ഞൂ! നിറസമൃദ്ധിതൻ പ�ോയ ദിനങ്ങൾ തിരികെയെത്തുന്നൊരാഘ�ോഷമല്ലൊ. നാട്ടിനുത്സവം നാട്ടാരിതെല്ലാം പേർത്തുവെയ്ക്കുന്നിതാണ്ടില�ൊന്നല്ലൊ. കാറ്റുവന്നു വിളിക്കുന്നുറങ്ങാൻ നേരമായ് നമുക്കെല്ലാം മറക്കാൻ ആർത്തിരമ്പിത്തൊടികളിലൂഞ്ഞാൽപാട്ടിൽ ന�ൊമ്പരമാട്ടിയകറ്റാം. പൂത്തിരികളിൽ പെയ്തിറങ്ങുന്നു നാം കെടുത്തിയ വർണ്ണങ്ങള�ൊന്നായ്! കൺകുളിർക്കെ കണികണ്ടുണരാൻ പ�ൊൻകണിവെച്ചു നില്ക്കുന്നു കാലം!
ഫ�ോൺ: 9447270900
www.krishijagran.com
49
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
കൃഷിഗീത-3
കൃഷി കർമങ്ങൾ ചെയ്യും പ്രകാരങ്ങൾ
ഏ
പ്രൊഫ. ഉത്തരംക�ോട് ശശി
തെല്ലാം വിത്തുകളാണ് നടാനുള്ളത് അല്ലെങ്കിൽ വിതയ്ക്കാനുള്ളത് എന്ന് പ്രാദേശിക സൂചന നൽകി വിവരിച്ചശേഷം, കൃഷി ചെയ്യേണ്ടവിധങ്ങൾ, കൃഷിഗീതയിൽ വ്യക്തമാക്കുന്നു. കാർഷിക പ�ോഷണത്തിന് അറിവുമാത്രം പ�ോരെന്നും പ്രയ�ോഗം കൂടി ആവശ്യമാണെന്നും ഗ്രന്ഥം ഉദ്‌ബ�ോധിപ്പിക്കുന്നു. വിശിഷ്ടവും ദൈവികവുമായ കർമമെന്ന നിലയിൽ കൃഷിയെ സമീപിച്ചവരാണ് പ്രാചീന കേരളീയർ എന്നാണ് ഗീതാകാരൻ പറയുന്നത്. കൃഷിക്കായി പ്രകൃതിയെ ഉപയ�ോഗപ്പെടുത്തുന്നതിലെ ധർമനിഷ്ഠ പരമപ്രധാനമായിരുന്നു. ബ്രിട്ടീഷ് ക�ൊള�ോണിയൽ വിദ്യാഭ്യാസം ഇവിടെ ആരംഭിക്കുന്നതിന് മുമ്പ് മലബാറിലെ കുടിപ്പള്ളിക്കുടങ്ങളിൽ ഈ കാര്യം ച�ൊല്ലിപ്പഠിപ്പിച്ചിരുന്നതായി പറയുന്നു. ബ്രാഹ്മണർ കൃഷിക്കാരായിരുന്നില്ലെങ്കിലും അവരുടെ ആവശ്യപ്രകാരം പരശുരാമൻ കൃഷീരീതികൾ പറഞ്ഞുക�ൊടുക്കുന്നമട്ടിലാണ് ഗീത രചിക്കപ്പെട്ടിട്ടുള്ളത്. പരശുരാമന�ോട് ബ്രാഹ്മണരുടെ അഭ്യർഥന ഈവിധമായിരുന്നു. കൃഷിചെയ്യും പ്രകാരങ്ങള�ൊക്കെയും
50
www.krishijagran.com
വൃഷഭാദികൾ സാധനമെന്നതും നിന്തിരുവടി കല്പിച്ചരുളേണ മെന്തൊരുഗതിയല്ലാതെ ഞങ്ങൾക്ക് പ്രാചീന കൃഷിയിൽ അനുവർത്തിക്കേണ്ട രീതികളെക്കുറിച്ചും ഒഴിവാക്കാനാകാത്ത കാള മുതലായ കാലികളെപ്പറ്റിയും കാർഷിക�ോപകരണങ്ങളെ സംബന്ധിച്ചും വിശദമാക്കണമെന്നാണ് അപേക്ഷ. അല്ലാതെ ഒരു 'ഗതി'യില്ലെന്നുകൂടി ബ്രാഹ്മണർ പറയുകയാണ്. കൃഷി ഒരു മൂല്യാധിഷ്ഠിത വ്യാപാരമായിരുന്നകാലത്തെപ്പറ്റി സ്പഷ്ടമായി തന്നെ ഗ്രന്ഥത്തിൽ പറയുന്നു; കൃഷിക്കാരനുവേണ്ട യ�ോഗ്യതകളെ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുന്നു. ഗുരുഭക്തിയും ഈശ്വരഭക്തിയുമുണ്ടായിരിക്കണം, ഉറക്കം തൂങ്ങിയിരിക്കരുത്, കരുണയില്ലാത്തവരാകരുത്, വിഷയാസക്തി പെരുത്തവരാകരുത്, കളവുള്ളവര�ോ മദ്യപാനംചെയ്യുന്നവര�ോ ആകരുത്, ബുദ്ധികെട്ടവര�ോ സ്വാർഥര�ോ, ദുശ്ശീലകര�ോ ആകരുത് ഇങ്ങനെ നിരവധി
കുളിക്കണമെന്നുംകൂടി പറയുന്നുണ്ട്. കരി, നുകങ്ങൾ, ന�ൊള്ളിയും വെള്ളക്കാലും മരങ്ങളും തുള്ളലില്ലാത്ത പാത്തിയും ചവിട്ടിയും ക�ൊഴുവും ക�ൊടുവാളും മുഴുവനും കൈക്കോട്ടും അരിവാളും കുഴുകുത്തിയും ക�ോടാലിയും ക�ൊട്ടയും വട്ടിയുമെല്ലാം കൃഷിയുപകരണങ്ങളായി ഉണ്ടായിരിക്കണം. പണിയാളർ മികവുള്ളവരായിരിക്കണമന്ന് പ്രത്യേകം പറയുന്നു. വിളയുന്നവ സൂക്ഷിച്ചുവയ്ക്കാൻ ഒരിടത്തു കളമുണ്ടായിരിക്കണമെന്നും ഓർമിപ്പിക്കുന്നു. വെള്ളം തന്നെ കൃഷിക്കു പ്രധാനം എന്ന തത്ത്വം ഗീതയിൽ ആവർത്തിച്ചു പറയുന്നുണ്ട്. വേലികെട്ടിയിട്ടുവേണം വിതയ്ക്കാനും നടാനും, വളമിടാഞ്ഞാൽ വിളവ�ൊട്ടുകിട്ടുകയില്ല, ത�ോലുവെട്ടിത്താഴ്ത്തീട്ടു കൃഷി ചെയ്യുന്നവർക്ക് നന്നായി വിളവുലഭിക്കും തുടങ്ങിയ കാര്യങ്ങൾ എണ്ണിയെണ്ണി വിവരിക്കുന്നു. 'ദേശം ദേശം കൃഷി ചെയ്യും മാർഗങ്ങൾ പറഞ്ഞാലുമ�ൊടുങ്ങുകയില്ല'ന്ന് വായനക്കാരെ ബ�ോധ്യപ്പെടുത്തുന്നു. കാടുവെട്ടിയുള്ള കൃഷിരീതിയും നനച്ചുള്ളതും വേർതിരിച്ചു പ്രതിപാദിക്കുന്നു. നനച്ചേമ്പ്, കിഴക്കൻ കയ്പൻ പടവലം,
സ്വഭാവങ്ങളുള്ളവരായിരിക്കണം യഥാർഥ കർഷർ; മനഃസസ്‌കരണമുള്ളവരായിരിക്കണം യഥാർഥ കൃഷിക്കാരൻ. കൃഷി ഒരു സാംസ്‌കാരിക വൃത്തിയാണെന്ന് ഓർത്തുക�ൊണ്ടുവേണം കൃഷിയിറക്കാൻ എന്ന പാഠമാണ് ആദ്യമായി നൽകുന്നത്. കന്നുകാലികളെയും ത�ൊഴുത്തുനിർമിക്കുന്നവിധത്തെയും പറ്റി വിവരിക്കുന്നവിധം പരിചയപ്പെടാം.
എകർത്തിപ്പടുക്കേണം ത�ൊഴുത്തുകൾ അകത്തോട�ൊട്ടടുത്തങ്ങിരിക്കണം പുല്ലുവട്ടികൾ വേണമിടയിടെ വെള്ളപ്പാത്തികള�ോടും ബഹുവിധം. ത�ൊഴുത്തോളയിടയിട്ടിട്ടപ്പുറം കുഴിച്ചുപടുക്കേണം വളക്കുഴി കാളമൂരികരിങ്കന്നിവയെല്ലാം മേളംകൂടാതെ കെട്ടണം വെവ്വേറെ ഇതവസാനിക്കുന്നത് 'രാത്രിനേരം പിരിയാതെ തീർന്നിട്ട് നേത്രങ്ങൾക�ൊണ്ട് താൻ ന�ോക്കണം' എന്നിടത്താണ്. കന്നിനെ കഴുകിച്ചു
വളർച്ചയ്ക്കും പ്രതിര�ോധത്തിനും മുട്ട ലായനി
ഏഴു നാടൻ ക�ോഴിമുട്ടകൾ എടുക്കുക. ഇവ മുങ്ങിക്കിടക്കുംവിധം ചെറുനാരങ്ങാനീര് ഒരു ജാറിലേക്ക് ഒഴിക്കുക. ഏകദേശം 24 ചെറുനാരങ്ങ വേണം. നീര�ൊഴിച്ച ജാറിൽ ക�ോഴിമുട്ടകൾ രണ്ടാഴ്ച അടച്ചു വയ്ക്കുക. അതിനുശേഷം മുട്ട പ�ൊട്ടിച്ച് ചെറുനാരങ്ങാ നീരിലേക്ക് ഒഴിക്കുക. കാൽ കില�ോ ശർക്കര ഉരുക്കിയതും കൂടി ചേർത്ത് ഈ ലായനി നന്നായി ഇളക്കി പത്തു ദിവസം അടച്ചു വയ്ക്കണം. തുടർന്ന് രണ്ടു മില്ലി മുട്ട അമിന�ോ അമ്ലം ഒരു ലിറ്റർ ശുദ്ധജലത്തിൽ ചേർത്ത് ആഴ്ചയില�ൊരിക്കൽ വീതം ഇലകളിൽ തളിക്കാം.
www.krishijagran.com
51
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
കൃഷിഗീത-3
വഴുതന, ചീര, വെള്ളരി, വേനൽക്കുമ്പളം, വെള്ളത്തണ്ടൻപയറ് മുതലായവയ്ക്ക് സ്വീകരിക്കേണ്ട കൃഷിസമ്പ്രദായത്തിൽ വെള്ളമാണ് മുഖ്യം. വെള്ളത്താവളമുള്ളോരുഭാഗത്ത് വെള്ളമുണ്ടാക്കിക്കൊള്ളേണമേവരും കൃഷിയിൽ മഴയ്ക്കുള്ള പ്രാധാന്യം, കൃഷിയുടെ ശത്രുക്കൾ എന്നിവയെക്കുറിച്ചു വേറിട്ടുസൂചിപ്പിക്കുന്നു. മഴയുടെ ഗർഭവും പ്രസവവും നിർണയിക്കുന്നതിൽ കാലാവസ്ഥാ നിരീക്ഷണത്തിലുള്ള പഴയ കർഷകന്റെ പ്രാഗത്ഭ്യം സ്പഷ്ടമാക്കുന്നു.
തുലാമാസം മുതൽ മകരത്തോളം വീശും കാറ്റിനു ഗർഭമതുണ്ടാം മേടം മുതൽ കർക്കടകമാസം ത�ൊട്ട് പ്രസവം മേഘത്തിനുടെ ഗർഭം പ്രസവമതങ്ങുതികഞ്ഞാൽ വായു വീശുന്നാളിൽ ശേഷം മഴയും
എന്നിങ്ങനെ നിരവധി നിർദേശങ്ങൾ 'കൃഷിഗീത' നൽകുന്നുണ്ട്. കേരളത്തിലെ ഭിന്നനാടുകളിലെ കൃഷിരീതികൾ - കാട്ടുകൃഷി, പുനം കൃഷി, വിരിപ്പ്, മുണ്ടകൻ, പുഞ്ച, ക�ോൾകൃഷി, കരപ്പുറം കൃഷി എന്നിവ ആവുന്നത്ര ശാസ്ത്രീയമായി തന്നെ വിവരിക്കാനുള്ള വിജ്ഞാനം കൃഷിഗീതകരാന് സിദ്ധിച്ചിരുന്നു. വിത്തുവിതയ്ക്കാനു ഉഴാനും നടാനുമ�ൊക്കെ പറ്റിയകാലം ജ്യോതിഷവുമായി ബന്ധപ്പെടുത്തി പറയുന്നുണ്ടിതിൽ
ഗുളികൻ തട്ടിയരാശിയില�ൊട്ടും വിളവില്ലാകൃഷിയാരംഭിച്ചാൽ വൃശ്ചികരാശൗപ�ൊഴുതങ്ങുഴുതാൽ നിശ്ചയമങ്ങുനശിച്ചീട�ൊട്ടും
കാലം ന�ോക്കി വിതച്ചാൽ കൃഷിഭംഗം നേരിടില്ല. കൃഷിവൃത്തിയിൽ വിശ്രമത്തിന് സ്ഥാനമില്ലെന്ന സത്യം ഗീതാകാരൻ എടുത്തുപറയുന്നു. ഞാറ്റുവേല കലണ്ടറനുസരിച്ചാണ് കർഷകന്റെ കുംഭം മുപ്പതുനാളിലകത്തു ദിനരാത്രങ്ങൾ ചലിക്കുന്നത്. വീശുന്നാളതു സൂക്ഷിച്ചാലും കൃഷി നിർണയത്തിൽ ചിത്രയവിട്ടം പത്തതുനാളിൽ വേനലിനും മഴയ്ക്കുമുള്ള സ്ഥാനം ശേഷം മാസം നാലതിൽ മഴയും പ്രകൃതിനിരീക്ഷണം ചെറുതല്ല. സൂര്യൻ, ചന്ദ്രൻ, കാലം ന�ോക്കി പ്രാചീനകാല കൃഷിയിൽ നക്ഷത്രങ്ങൾ തുടങ്ങിയവയുടെ വിതച്ചാൽ അനിവാര്യമായിരുന്നു അയനചാക്രികതയിൽ കൃഷിഭംഗം നേരിടില്ല. വെന്നോർക്കുക, തുമ്പുകരിയുന്ന കർഷകനുണ്ടായിരിക്കേണ്ട കൃഷിവൃത്തിയിൽ ര�ോഗം (കാര�ോലത്തുമ്പ് ) സജീവ ശ്രദ്ധ കൃഷിഗീത വിശ്രമത്തിന് കാന (തണൽ)ലിലെ വിഷയമാക്കുന്നു. സ്ഥാനമില്ലെന്ന ഞാറ്, കരിഞ്ചാഴികൾ (കൃഷി കുട്ടാടൻ വിതയ്ക്കുന്ന സത്യം ഗീതാകാരൻ നശിപ്പിക്കുന്ന പ്രാണികൾ), ഭൂമിയിൽ കട്ടയ�ൊക്കെ എടുത്തുപറയുന്നു. കളകൾ തുടങ്ങിയവയായിരുന്നു പ�ൊടിച്ചുതകർക്കണമെന്നും ഞാറ്റുവേല പഴയ കൃഷി ശത്രുക്കൾ. കാടുവെട്ടി ത�ോരവിത്തു കലണ്ടറനുസരിച്ചാണ് വിതയ്ക്കണമെന്നും വളവും കർഷകന്റെ ഭൂമിയെ തരംതിരിച്ച്, പ�ൊടിച്ചാരവും വളരെയധികം വിളവുകൂടുതലുള്ളതും ഇല്ലാത്തതും ക�ോരിയിടണമെന്നും ദിനരാത്രങ്ങൾ എന്നിങ്ങനെ രണ്ടായി പറയുന്നു. ക�ോൾകൃഷിയുടെ ചലിക്കുന്നത്. കൃഷി വിഭജിക്കുകയും അവയുടെ പ്രത്യേകതയെ വേറിട്ടു ചർച്ച നിർണയത്തിൽ ലക്ഷണങ്ങൾ തിരിച്ചറിയാൻ ചെയ്യുന്നു. വനപ്രദേശത്ത് കൃഷി വേനലിനും മഴയ്ക്കുമുള്ള മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യേണ്ടവിധം വിസ്തരിക്കുന്നത് സ്ഥാനം ചെറുതല്ല ചെയ്യുന്നുണ്ട്. ഏതെല്ലാം വേറ�ൊരുമട്ടിലാണ്. ഭൂമിയിലാണ് വിളവുണ്ടാകുന്നത് ക�ൊഴിഞ്ഞിൽ പറമ്പ്, എന്ന കർഷകന്റെ തിരിച്ചറിവ് തകരക്കാട്, പേഴുള്ളകാട്, അനുഭവശാസ്ത്രജ്ഞാനമാണ്. തുമ്പക്കാട് എന്നിങ്ങനെ വനപ്രദേശം വിഭജിക്കുന്നു. കാവേരി ജലം ക�ൊണ്ടു ക�ൊളനീരും വനനീരും കൽനീരും ചെയ്യുന്ന തമിഴക കൃഷിരീതിയും പരിചയപ്പെടുത്തുന്നു. വളനീരും മലനീരുമൂർനീരും തെങ്ങ്, കമുക്, പ്ലാവ് എന്നിവയുടെ ആറു നീര�ൊഴുകീടുന്ന ഭൂമിയിൽ കൃഷിയെക്കുറിച്ചും പറയാൻ മറക്കുന്നില്ല. പ്രകൃതിക്ക് ഏറെയുണ്ട് വിളവെന്നു നിർണയം അനുസരിച്ചുള്ള കൃഷികളിലാണ് നമ്മടെ മണ്ണും പാറയും വെള്ളവുമ�ൊക്കെ പരിശ�ോധിച്ച് പൂർവികർ ശ്രദ്ധപതിപ്പിച്ചിരുന്നതെന്ന് ഈ കൃഷി ചെയ്യുന്ന രീതി പണ്ടേ കേരളഭൂമിയിൽ ഗ്രന്ഥം ആവർത്തിച്ചു സമർഥിക്കുന്നു. കാർഷിക നിലവിലിരുന്നതായി ഗ്രഹിക്കാവുന്നതാണ്. പ്രയ�ോഗങ്ങളിൽ മുന്നൊരുക്കങ്ങൾക്കുള്ള പ്രാധാന്യം നമ്മുടെ മലനാടിന്റെ മണലും മണ്ണും കൂടിയ ഭൂമിയിൽ പരിസ്ഥിതിക്കിണങ്ങിയവിധം വേണ പണിയേണം വളമിട്ടിട്ടേവരും െമന്നാണിത് സ്ഥാപിക്കുന്നത്. മഴ, മണ്ണ്, ഭൂഗർഭജലം തുടങ്ങിയവ ശാസ്ത്രീയരീതിയിൽ
52
www.krishijagran.com
വിശകലനവിധേയമാക്കുന്നത�ോട�ൊപ്പം കാലിസംരക്ഷണം, വിത്തുസംരക്ഷണം, മണ്ണൊരുക്കൽ സാങ്കേതിക കാര്യനിർവഹണം തുടങ്ങിയ വസ്തുതകളും വിശദമായി ഇവിടെ പറയുന്നുണ്ട്. 'കൃഷി കർമങ്ങൾ ചെയ്യും പ്രകാര'ങ്ങളെക്കുറിച്ചു ലഭിക്കുന്ന വിജ്ഞാനങ്ങൾ പ്രകൃതിയെയും ജൈവവൈവിധ്യ സമ്പത്തിനെയും കണ്ണിന്റെ കൃഷ്ണമണിപ�ോലെ സംരക്ഷിക്കണമെന്ന പാഠമാണ് നൽകുന്നത്. ആധുനിക ശാസ്ത്ര സമൂഹത്തിന്റെ കാർഷികാവബ�ോധവുമായി ബന്ധപ്പെട്ട ജൈവകൃഷി, അന്തകവിത്ത്, കാലാവസ്ഥാവ്യതിയാനം, ആഗ�ോളതാപനം, ആവാസവ്യവസ്ഥ, ജനിതകവിഭവം, ബൗദ്ധികസ്വത്തവകാശം തുടങ്ങിയ പദാവലികളിലടങ്ങിയ അർഥങ്ങളെ കൃഷിഗീതയിലെ പ്രാചീനവും പ്രാകൃതവുമായ കാർഷിക വൃത്തിവിജ്ഞാനവുമായി താരതമ്യം ചെയ്തുന�ോക്കുമ്പോഴായിരിക്കും ഇന്ന് മാനവ സുരക്ഷയ്ക്കാവശ്യമായ കാർഷികജ്ഞാനത്തിന്റെ ആത്മാവിൽ നാം സ്പർശിക്കുക.
എം.പി.ഐ ഉത്പന്നങ്ങൾക്ക്
വിലക്കുറവ്
ഈസ്റ്റർ വിഷു ആഘ�ോഷത്തോടനുബന്ധിച്ച് തൈക്കാട്, ശാസ്തമംഗലം എം.പി.ഐ ഡിപ്പോകളിൽ നിന്ന് എല്ലാ എം.പി.ഐ ഉത്പന്നങ്ങൾക്കും അഞ്ചു ശതമാനം വിലകുറച്ച് ഏപ്രിൽ ഒന്നു മുതൽ 30 വരെ വിതരണം ചെയ്യും.
(തുടരും)
മണ്ണൂത്തി വൈറ്റ്
പുതിയ സങ്കരയിനം പന്നി
ഒ
രു പ്രസവത്തിൽ പത്തു പന്നിക്കുഞ്ഞുങ്ങളെ വരെ ലഭിക്കുന്ന പുതിയ സങ്കരയിനം പന്നികളെ വെറ്ററിനറി സർവകലാശാല വികസിപ്പിച്ചു. 'മണ്ണൂത്തി വൈറ്റ് ' എന്നാണിവയ്ക്ക് പേര്. ആറു വർഷത്തെ ഗവേഷണ ഫലമായാണ് ഇവയുടെ പിറവി. മണ്ണൂത്തിയിലെ പന്നിഗവേഷണ കേന്ദ്രം മേധാവി ഡ�ോ. എ.പി. ഉഷയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. വിദേശ ജനുസ്സായ ലാർജ് വൈറ്റ് യ�ോർക്ക് ഷെയർ 75 ശതമാനവും കേരളത്തിന്റെ തനതു ജനുസ്സായ അങ്കമാലി പന്നിയുടെ 25 ശതമാനവും കൂട്ടിച്ചേർത്താണ് ജനിതകമേന്മയുള്ള പുതിയ ഇനത്തിന് രൂപം നൽകിയത്. 66.25 ശതമാനം ഇറച്ചി കിട്ടും. വെള്ളനിറത്തിൽ കറുത്ത പുള്ളികള�ോടുകൂടിയതാണ് കുഞ്ഞുങ്ങൾ. കർഷകർക്ക് ഇവയെ നൽകും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡ�ോ. എച്ച്. റഹ്മാൻ വിതരണ�ോദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. www.krishijagran.com
53
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
മാതൃക
കുന്നത്തെ ഔഷധ പ്രതിഭ രമേശൻ പേരൂൽ പ്രചരണത്തിലും പച്ചമരുന്ന് ചികിത്സയിലും നിശബ്ദ സേവനം നടത്തിവരുന്നു. പച്ചമരുന്ന് ചെടികൾ പ്രചരിപ്പിക്കുക, അവയുടെ പ്രാധാന്യം പങ്കുവയ്ക്കുക എന്നതാണ് കുന്നത്ത് നാരായണൻ വൈദ്യരുടെ പ്രമാണം. വൈദ്യം കുന്നത്തിന് പാരമ്പര്യമായി കിട്ടിയതാണ്. പിതാവ് കേള�ോത്ത് കണ്ണനാകട്ടെ പേരുകേട്ട വൈദ്യരും.
പ
ച്ചക്ക് കത്തുന്ന അഗ്നിപത്രി, വാർധക്യത്തെ അകറ്റുന്ന സമുദ്രപച്ച, സ�ോറിയാസിസിനെതിരെ ദന്തപ്പാല, ശരീരതാപം നിയന്ത്രിക്കാൻ കരിങ്ങാലി, ശരീരകാന്തി വർധിപ്പിക്കാൻ നെന്മേനിവാക, കാൻസറിനും ബ്ലഡ് പ്രഷറിനെതിരെയും കറ്റാർവാഴ, മൂത്രകല്ലിന് കല്ലൂർവഞ്ചി, പാമ്പുവിഷം അകറ്റാൻ അണലിവേഗ, അത്യപൂർവമായ കരിമഞ്ഞൾ, അർശസിന് മരുന്നുണ്ടാക്കുന്ന കാട്ടുപുകയില, വാജീകരണ ഔഷധമായ നായ്ക്കുരണ............. നാരായണൻ വൈദ്യർ പുരയിടത്തിലെ ഔഷധസസ്യങ്ങൾ ഒന്നൊന്നായി വിശദീകരിക്കുകയാണ്. പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ പതിന�ൊന്നാം വാർഡിലെ കാനായി സൗത്തിലാണ് കുന്നത്തുവീട്. കഴിഞ്ഞ 20 വർഷമായി ഈ വീട്ടിലെ ഗൃഹനാഥൻ ഔഷധ സസ്യ
54
www.krishijagran.com
സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുന്നതിലൂടെ വംശനാശം സംഭവിക്കുന്ന ഔഷധ സസ്യങ്ങളെ കണ്ടെത്തി വളർത്തി പരിപാലിക്കുന്നതിൽ കർമനിരതനാണ് കുന്നത്ത് നാരായണൻ. സ്വന്തം നിലയിൽ കഴിഞ്ഞവർഷം 3500 ൽ അധികം ഔഷധച്ചെടികൾ സൗജന്യമായി വിതരണം ചെയ്തു. അറുപതിലധികം ഔഷധസസ്യ പ്രചാരണ ക്ലാസുകൾ നടത്തി. കെ.എസ്.ഇ.ബിയിൽ കരാർ ത�ൊഴിലാളിയായ നാരായണൻ ഇപ്പോൾ മുഴുവൻ സമയവും ഔഷധസസ്യ പരിപാലകനായി പ്രവർത്തിക്കുന്നു. വിഷചികിത്സ, അൾസർ, മൂതക്കല്ല്, മൈഗ്രേൻ തുടങ്ങി ദൈനംദിനം മനുഷ്യനെ അലട്ടുന്ന ര�ോഗങ്ങൾക്കുള്ള പച്ചമരുന്ന് ചികിത്സ നടത്തിവരുന്നു. സംസാരിച്ചിരിക്കെ കൈത്തണ്ടയിൽ ചക്കാലിയുടെ കടിയേറ്റു. വേദനക�ൊണ്ട് പുളഞ്ഞപ്പോൾ കയ്യെത്തുന്ന അകലത്തിൽ നിന്ന് വിഷപ്പച്ചയുടെ ഇല പറിച്ചെടുത്ത് ഉള്ളം കയ്യിൽ ഞെരടി ഇലച്ചാർ കടിവായിൽ ഒഴിച്ചു. നിമിഷങ്ങൾക്കകം വേദന ശമിച്ചു! 'ര�ോഗ ചികിത്സ തന്നെ ര�ോഗകാരണമായി മാറുന്ന കാലഘട്ടത്തിൽ ജീവിതശൈലി ര�ോഗബാധിതരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഈ പരിതസ്ഥിതിയിൽ പാർശ്വഫലങ്ങൾ ഉണ്ടാകാത്ത പച്ചമരുന്നുകളുടെ പ്രാധാന്യം ഏറുന്നു. ''കലർപ്പില്ലാത്ത മരുന്നിന് ശുദ്ധമായ
ചേരുവകൾ നിർബന്ധം. അതിപ്പോൾ കിട്ടാനുമില്ല. കുറുന്തോട്ടിക്ക് പകരം ആനക്കുറുന്തോട്ടി. ചുണ്ടങ്ങാവേരിനു പകരം വഴുതന വേര് ഉപയ�ോഗിക്കേണ്ടിവരുന്നത് അങ്ങിനെ....'' ദീർഘ നിശ്വാസത്തോടെ വൈദ്യർ മൺകൂജയിൽ നിന്ന് ഒരു കവിൾ വെള്ളമിറക്കി. പുറം കൈക�ൊണ്ട് ചുണ്ട് തുടച്ചു. ''എന്തുക�ൊണ്ടും പച്ചമരുന്നുകൾ സംരക്ഷിക്കപ്പെടണം. പ്രയ�ോജനമില്ലാത്ത ഒറ്റച്ചെടിയും ഈ ഭൂമുഖത്തില്ല. ജീവജാലങ്ങളും സസ്യലതാദികളും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ഒന്നിന്റെ നാശം മറ്റൊന്നിന്റെതുകൂടിയാണ്. നിലനിൽപ്പിന്റെ പ്രശ്‌നമായി മാറുമ്പോൾ സ്വാഭാവികമായും പ�ൊതുശ്രദ്ധ ഇതിലേക്കുവരും'' വൈദ്യർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 18 സെന്റ് പുരയിടം ചെറിയ വിസ്തൃതിയല്ല. വീട്ടുമുറ്റത്തും മേൽക്കൂരയിലും കിണറ്റിന്റെ ആൾമറയിലും മതിലിലും എന്നുവേണ്ട പറമ്പിന്റെ ഓര�ോ അണുവിലുമുണ്ട് പച്ചമരുന്നുകളുടെ സാന്നിദ്ധ്യം. നിത്യപരിചിതമായ ഔഷധ സസ്യങ്ങൾ വീട്ടുമുറ്റത്തു നിന്ന് തിരിച്ചറിഞ്ഞ്് സംരക്ഷിച്ചു തുടങ്ങിയ നാരായണൻ നാടുകൾ താണ്ടി കൂടുതൽ അപൂർവമായ സസ്യങ്ങൾ ശേഖരിച്ച് നട്ടുവളർത്തുകയാണ്. കർണാടകത്തിൽനിന്നുള്ള കാട്ടുപുകയിലവരെ ത�ോട്ടത്തിൽ കാണാം. അറിഞ്ഞിടത്തോളം ക�ൊടുവേലി നാലുതരം. വെള്ള, ചുവപ്പ്, നീല, മഞ്ഞ. മഞ്ഞക്കൊടുവേലി ഹിമാലയ പ്രാന്തങ്ങളിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ബാക്കി മൂന്നിനവും ഇവിടെ നാരായണൻ കാണിച്ചുതരും. കൂടെ ഓര�ോന്നിനെപ്പറ്റി ലഘുവിവരണവും. ശംഖുപുഷ്പം, ത്രിഫലം, നാല്പാമരം, ചിറ്റരത്ത, ദശമൂലം, കല്ലൂർവഞ്ചി, മണിത്തക്കാളി, കാട്ടമൃത്, വയ്യങ്കത ഒക്കെ തഴച്ചു വളരുകയാണ്. ഔഷധസസ്യവിവരം തേടി വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ നിത്യവും വൈദ്യരെ തേടി എത്തുന്നു. ടാഗ�ോർ ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ ഹയർസെക്കൻഡറി സ്‌കൂൾ, കാനായി, ചെറുവിച്ചേരി, മണിയറ എൽ.പി.സ്‌കൂൾ, ഏര്യം, പേരൂൽ, കുറ്റൂർ യു.പി.സ്‌കൂൾ, പിലാത്തറ ഹ�ോപ്പ്, ഏച്ചിലാംവയൽ ചെങ്ങൽ ഗ്രാമീണ വായനശാലകൾ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളിൽ നാരായണൻ വേരുപിടിപ്പിച്ച ഔഷധ സസ്യങ്ങൾ വിതരണം
ചെയ്യുന്നത�ോട�ൊപ്പം ക്ലാസുകളും നടത്തുന്നു. പയ്യന്നൂർ നമ്പ്യാത്ര ക�ോവിൽ, തൃക്കരിപ്പൂർ കാളീശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ നൂറ്റൊന്ന് ഇനങ്ങൾ അടങ്ങിയ ഔഷധ സസ്യങ്ങളും നട്ടുനൽകി. സ്‌കൂളുകളും പ�ൊതുസ്ഥാപനങ്ങളും ഔഷധത്തോട്ടം നിർമിച്ചുനൽകുന്നതിൽ വ്യാപൃതനാണ് നാരായണൻ. ഇപ്പോൾ പയ്യന്നൂർ എം.ആർ.സി. ഐ.എൽ ഔഷധ�ോദ്യാനം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ജൈവരീതിയിൽ പച്ചക്കറി, നെല്ല്, നേന്ത്രവാഴ എന്നിവ കൃഷി ചെയ്തും പച്ചമരുന്ന് ക�ൊണ്ടുള്ള മുറിവെണ്ണ പ�ോലുള്ള തൈലാദി ലേഹ്യങ്ങളും തയ്യാറാക്കി നൽകുന്നതിലൂടെ ലഭിക്കുന്ന തുകയാണ് ഔഷധ സസ്യ പരിപാലനത്തിനും പ്രചാരണത്തിനും വൈദ്യർ ഉപയ�ോഗിക്കുന്നത്. കേരള സ്വദേശി മൂവ്‌മെന്റ്, കുടുംബശ്രീ മിഷൻ, ആറളം വന്യജീവി സങ്കേതം, പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, വനം വകുപ്പ് തുടങ്ങിയ നിരവധി കേന്ദ്രങ്ങൾ നടത്തുന്ന പരിശീലന പരിപാടികളിൽ പങ്കെടുത്തിട്ടുള്ള നാരായണന് തദ്ദേശീയ പാരമ്പര്യ വകുപ്പ നൽകിയ പാരമ്പര്യ ചികിത്സ സർട്ടിഫിക്കേറ്റും കൈമുതലായുണ്ട്. സ്വാശ്രയഭാരതത്തിന്റെ ട്രഡീഷണൽ ലീഡേഴ്‌സ് ക�ോൺഫറൻസ്, ആറളം വൈൽഡ് ലൈഫ് സാങ്ച്വറിയുടെ നേച്ചർക്യാമ്പ് തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം നടത്തുന്ന വനദർശന ഔഷധ സസ്യ പഠനക്യാമ്പ് തുടങ്ങിയവയിലും വൈദ്യർ പങ്കെടുത്തിട്ടുണ്ട്. നീല അമരി, ബ്രഹ്മി, വയമ്പ്, കറ്റാർവാഴ,ലക്ഷ്മീതരു മുത്തിൾ പ�ോലെ എണ്ണമറ്റ ഔഷധമൂല്യമുള്ള സസ്യങ്ങളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും ലാഭേച്ഛയില്ലാതെ ഔഷധസസ്യ വിതരണം നടത്തുകയും ചെയ്യുന്ന ആയുർവേദ വൈദ്യനും ഔഷധ സസ്യ പരിപാലകനും ആയ കുന്നത്ത് നാരായണൻ വൈദ്യർ കാനായി ദേശത്തെ അഭിമാനമാണെന്ന് വാർഡ് കൗൺസിലൽ ഇ. വനജാക്ഷി സാക്ഷ്യപ്പെടുത്തുന്നു. ഔഷധ സസ്യ പരിപാലനത്തിൽ നാരായണന് കൂട്ട് സഹധർമിണി ശ്യാമളയും മക്കളായ രജീഷും രജിതയുമാണ്. വൈദ്യരുടെ ഫ�ോൺ: 9847147653 പെരിങ്ങോം വയക്കര കൃഷി അസിസ്റ്റന്റാണ് ലേഖകൻ, ഫ�ോൺ: 9747369672
www.krishijagran.com
55
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
കൃഷി-മൃഗസംരക്ഷണ സംബന്ധിയായ കർഷകരുടെ സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ വിദഗ്ധർ ഉത്തരം നൽകുന്നു. സംശയങ്ങൾ അയയ്‌ക്കേണ്ട വിലാസം: അഗ്രോ ക്ലിനിക്, C/o എഡിറ്റർ, കൃഷിജാഗരൺ, a/5-2a, ഇലങ്കം ഗാർഡൻസ്, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 10 , ഇ-മെയിൽ: malayalamkrishi@gmail.com
?
പ�ോളിഹൗസിൽ നിമവിരബാധ എങ്ങനെ നിയ�ിക്കാം? - നളിനി രാജൻ, അയർക്കുന്നം
പ�ോളിഹൗസിലെ സവിശേഷസാഹചര്യത്തിൽ നിമവിരബാധയ്ക്ക് സാധ്യത കൂടുതലാണ്. ഇത് മുൻകൂട്ടിക്കണ്ട് പ്രതിര�ോധിക്കുകയാണ് ബുദ്ധി. ഇതിനാദ്യം പ�ോളിഹൗസ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം വെയിലടിക്കാനിടയാക്കി മണ്ണ് ചൂടാക്കുകയെന്നതാണ്. ഇതിന് മണ്ണിൽ വെള്ളമ�ൊഴിച്ച് നനവുവരുത്തി 100-150 ഗേജ് കനമുള്ള പ�ോളിത്തീൻ ഷീറ്റ് വിരിച്ച് നാലവശവും മൂടി വായു കടക്കാത്തവിധം അടയ്ക്കുക. രണ്ടാഴ്ച കഴിഞ്ഞ് ഷീറ്റ് മാറ്റാം. ഒരാഴ്ചയ�ോളം തുറന്നിട്ടശേഷം വിളകൾ നടാം. ചെണ്ടുമല്ലി പ്രധാനവിളയ�ോട�ൊപ്പം വളർത്തി പൂക്കളിറുത്തുകഴിഞ്ഞ് മണ്ണിൽ ചേർക്കുന്നത് നിമവിരകളെ നിയ�ിക്കും. വേപ്പിൻ പിണ്ണാക്ക് 250 ഗ്രാം ചെടികൾ നടുന്നതിന് ഒരാഴ്ച മുൻപ് ഒരു ചതുരശ്രമീറ്ററിന് എന്ന ത�ോതിൽ മണ്ണിൽ ചേർക്കുക. ചെടികൾ നടുന്നതിന് ഒരാഴ്ച മുമ്പ് 500 ഗ്രാം ഉമിയ�ോ അറക്കപ്പൊടിയ�ോ ഒരു തടത്തിന് എന്ന ത�ോതിൽ ചേർത്ത് ദിവസവും നനയ്ക്കുക. ഇതും നിമവിരകളുടെ എണ്ണം കുറയ്ക്കും. നിമവിരബാധ രൂക്ഷമെങ്കിൽ കാർട്ടാപ് ഹൈഡ്രോക്ലോറൈഡ് 4D എന്ന വിരനാശിനി ചേടികൾ വളരുന്ന തുടക്കത്തിൽ ഒരു ച.മീറ്ററിന് 7.5 ഗ്രാം എന്ന അളവിൽ മണ്ണിൽ ചേർക്കണം. ചെടി നടുമ്പോൽ തന്നെ ബാസില്ലസ് മാസറൻസ്, പെസില�ോമൈസസ് ലൈലാസിനസ് തുടങ്ങിയ നിമവിരനാശിനികൾ ഒരുച.മീറ്ററിന് 25 ഗ്രാം എന്ന ത�ോതിൽ ചേർക്കുക. ഒപ്പം ശുചിത്വവും പാലിക്കണം.
മുയൽ വളർത്തുന്നയാളാണ് ഞാൻ. മുയൽ പ്രസവിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നാണിതിനെ ഇണ ചേർക്കേണ്ടത്? കുഞ്ഞുങ്ങളെ എപ്പോൾ തള്ളയിൽ നിന്ന് വേർതിരിക്കണം? തള്ളമുയലിന്റെ
56
www.krishijagran.com
പാലൂട്ടൽ സ്വഭാവവും വിശദീകരിക്കമ�ോ? - രാജൻ ത�ോമസ്, തൃക്കരിപ്പൂർ മറ്റ് മൃഗങ്ങളെപ്പോലെ മദിചക്രമ�ോ മദികാലമ�ോ ഇല്ലാത്തതിനാൽ പ്രസവിച്ച് അടുത്ത ദിവസം തന്നെ മുയലിനെ ഇണചേർക്കുന്നതിൽ അപാകതയില്ല. എങ്കിലും ഇങ്ങനെ ഇണചേർത്താൽ ഭ്രൂണങ്ങളുടെ മരണനിരക്ക് കൂടും. കുഞ്ഞുങ്ങളുടെ എണ്ണത്തിലും കുറവ് വരും. തള്ളമുയലിൽ നിന്ന് കുഞ്ഞുങ്ങളെ മാറ്റി രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഇണ ചേർക്കുകയാണ് നന്ന്. ഈ അവസ്ഥയിൽ തള്ളമുയലിന്റെ ആര�ോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. പ്രസവിച്ച് 40-45 ദിവസത്തിനിടയിൽ നല്ല വളർച്ചയാകുന്ന സമയത്ത് കുഞ്ഞുങ്ങളെ തള്ളയിൽ നിന്ന് വേർപിരിക്കാം. തള്ള മുയൽ ദിവസത്തിൽ ഒരു തവണ മാത്രമേ കുഞ്ഞുങ്ങളെ പാലൂട്ടുകയുള്ളൂ. ചുറ്റുപാടും ശാന്തമായ പുലർകാല സമയത്താണിത് ചെയ്യുക. ഈ സമയത്ത് കുഞ്ഞുങ്ങൾ മുലക്കാമ്പിൽ കടിച്ചുപിടിച്ച് പാൽ കുടിക്കും. ദിവസത്തിൽ ഒരു തവണ എന്ന ത�ോതിലേ പാൽ ചുരത്തുകയുള്ളൂ. പ്രസവിച്ചയുടൻ ഇണചേർത്ത് ഗർഭം ധരിപ്പിച്ചാൽ തള്ളമുയലിന്റെ പാലുത്പാദനം നിലച്ചുപ�ോകും. ഇത് മുയൽക്കുഞ്ഞുങ്ങളുടെ ആര�ോഗ്യത്തെ ബാധിക്കും. മാത്രവുമല്ല പാലൂട്ടുന്ന തള്ളമുയലിന് കൂടുതൽ തീറ്റ നൽകുകയും വേണം.
പപ്പായയെ മീലിമൂട്ട പ�ൊതിയുന്നു. പ്രതിവിധിയെന്ത്? - നൗഫൽ ബഷീർ, കാപനാട് മീലിമൂട്ട പ�ൊതിഞ്ഞ കായ്കൾ നിർബന്ധമായും മരത്തിൽ നിന്ന് നീക്കി നശിപ്പിക്കുക. ഒപ്പം 'ശ്രേയ' എന്ന ജൈവനാശിനി അഞ്ചു മില്ലി ഒറു ലിറ്റർ വെള്ളത്തിൽ എന്ന ത�ോതിൽ കലർത്തി തളിക്കുക. 'ശ്രേയ' തിരുവനന്തപുരം ശ്രീകാര്യത്തെ കേ� കിഴങ്ങുവിളഗവേഷണ
സ്ഥാപനത്തിൽ നിന്ന് ലഭിക്കും. ഫ�ോൺ: 0471-2598551
നൽകുക. തുടർന്ന് വെറ്ററിനറി ഡ�ോക്ടറെ കാണിക്കണം.
കായ്ച്ചു തുടങ്ങിയ കുടംപുളി മരത്തിൽ ഒരുതരംപ്രാണികൾ തണ്ടിലും ഇലകളിലും പറ്റിക്കൂടിയിരിക്കുന്നു. ഇലകൾ പ�ൊഴിയുന്നു; ശിഖരങ്ങൾ ഉണങ്ങുന്നു. എന്താണിത്? എങ്ങനെ നിയ�ിക്കാം?
ടെറ്റനസ് ര�ോഗബാധ തടയാൻ ഗർഭിണികളായ ആടുകൾക്ക് നാല്-അഞ്ചു മാസം ചെനയിൽ ടെറ്റനസിനെതിരെ കുത്തിവയ്പ്പ് നൽകണം. ആടുവസന്തക്കെതിരെ വർഷംത�ോറും പ്രതിര�ോധ കുത്തിവയ്പ്പ് നൽണം. തളർച്ച ര�ോഗം തടയാൻ കാത്സ്യം, ജീവകങ്ങൾ എന്നിവയടങ്ങിയ മരുന്നുകൾ പതിവായി തീറ്റയിൽ ചേർത്ത് ക�ൊടുക്കുക. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ബാഹ്യപരാദങ്ങൾക്കെതിരെയുള്ള മരുന്ന് ആഴ്ചയില�ൊരിക്കൽ ദേഹത്തും കൂട്ടിലും തളിക്കുക.
- അഞ്ജിമ എസ്. ബാലുശേരി ച�ോദ്യത്തിൽ നിന്ന് കുടംപുളിയെ ബാധിക്കുന്ന ഇലച്ചാടിയാണെന്ന് (ലീഫ് ഹ�ോപ്പർ) അനുമാനിക്കാം. ഇത�ോടനുബന്ധിച്ച് ഇലകളിലും ശിഖരങ്ങളിലും ഉറുമ്പുകളുടെ സാന്നിധ്യവും ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഇലച്ചാടികൾ സ്രവിക്കുന്ന മധുരരസം തേടിവരുന്ന ഉറുമ്പുകൾ ഇവയുടെ സംരക്ഷകരായും പ്രവർത്തിക്കാറുണ്ട്. വലിയ മരത്തേക്കാൾ കുടുംപുളി തൈകളെയാണ് ഇലച്ചെടികൾ കൂടുതൽ ഉപദ്രവിക്കാൻ സാധ്യത. തൈകൾ പൂർണമായി ഉണങ്ങിക്കരിയാൻ ഇതുമതി. ഇലകളിൽ കരിംപൂപ്പ് വളരുന്നതായും കാണാം. ഇവയെ നിയ�ിക്കാൻ കാർബാറിൽ 50WP രണ്ടു ഗ്രാമും ഡൈക്‌ള�ോർവ�ോസ് ഒരു മില്ലിയും ഒറു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. വേപ്പ് കലർന്ന കീടനാശിനികൾ തളിച്ചും നിയ�ിക്കാം. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ�ോർട്ടി കൾച്ചറൽ റിസർച്ച് തയാറാക്കിയ നീം സ�ോപ്പ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുന്നത് ഫലപ്രദമാണ്. ഫ�ോൺ: 28466420-24 (Ext, 200)
ആടുകൾക്ക് വരാനിടയുള്ള ര�ോഗങ്ങളും അവ ഒഴിവാക്കാനുള്ള മാർഗങ്ങളും പറഞ്ഞുതരാമ�ോ? - മനു ത�ോമസ്, കൂത്താട്ടുകുളം കറവയാടുകളിൽ വരാനിടയുള്ളതാണ് അകിടുവീക്കം. പാലിന്റെ നിറവ്യത്യാസത്തിൽ നിന്നുതന്നെ ഇത് തിരിച്ചറിയാം. ര�ോഗബാധ കണ്ടാലുടൻ തന്നെ ചികിത്സിക്കണം. ആട്ടിൻകുട്ടികൾക്ക് വിരമരുന്ന് ക്രമമായി നൽകണം. ആട്ടിൻകാഷ്ഠം പരിശ�ോധിച്ച് വിരയിനത്തെ തിരിച്ചറിഞ്ഞുവേണം മരുന്ന് നൽകാൻ. ച�ോരകലർന്ന വയറിളക്കവും മുക്കലും ക�ോക്‌സിഡിയ�ോസിസ് എന്ന ര�ോഗത്തിന്റെ ലക്ഷണമാണ്. ആറു മാസത്തിനുതാഴെ പ്രായമുള്ള ആടുകളെ ബാധിക്കുന്ന ഈ ര�ോഗം സറ്ഫാ മരുന്നു നൽകിമാറ്റാം. പഴുത്ത ചക്ക, കഞ്ഞി എന്നിവ അമിതമായി നൽകിയാൽ അജീർണം പിടിപെടും. ഇതിന് അപ്പക്കാരം 20 ഗ്രാം
എന്റെ പറമ്പിൽ രണ്ടു കറുവ മരമുണ്ട്. ഇതിന്റെ ത�ൊലിയെടുത്ത് സംസ്‌ക്കരിക്കുന്നവിധം പറഞ്ഞുതരാമ�ോ? - എം സുധീ�കുമാർ, അമ്പലവയൽ കറുവമരത്തിന് രണ്ടുമൂന്നു വർഷം പ്രായമായാൽ ത�ൊലി ഉര്ചുന�ോക്കാൻ കഴിയും. ഇതിന് തറനിരപ്പിൽ നിന്ന് ഏതാണ്ട് 15 സെ.മീ ഉയരത്തിൽ മൂർച്ചയുള്ള കത്തിക�ൊണ്ട് തായ്ത്തടി മുറിച്ചു നീക്കണം. അവശേഷിക്കുന്ന കുറ്റി മണ്ണിട്ടു മൂടി നിർത്തിയാൽ ധാരാളം പുതിയ ശിഖരങ്ങൾ വരും. ഇവയിൽ നേരെ മുകളിലേക്ക് വളരുന്ന അഞ്ചെട്ടെണ്ണം മാത്രം നിർത്തി ബാക്കി നുള്ളിക്കളയുക. വശങ്ങളിൽ വളരുന്നവയും അപ്പപ്പോൾ നീക്കണം. ശിഖരങ്ങൾക്ക് ഒന്ന്ഒന്നര മീറ്റർ നീളവും രണ്ടു സെ.മീ കനവും വയ്ക്കുമ്പോൾ വിളവെടുപ്പ് നടത്താം. വർഷത്തിൽ രണ്ടുതവണ ക�ൊമ്പു മുറിക്കാം. കേരളത്തിൽ ജൂൺ-ജൂലൈ, നവംബർ-ഡിസംബർ മാസങ്ങളാണ് വിളവെടുപ്പിന് യ�ോജിച്ച സമയം. മഴ തുടങ്ങുന്നത�ോടെ ഇളം ചുവപ്പുനിറത്തിൽ തളിരിലകൾ പ്രത്യക്ഷപ്പെടും. നാലഞ്ചാഴ്ച കൂടി കഴിഞ്ഞാൽ ഇലകൾ കടും പച്ചനിറമാകും. ഈ സമയത്ത് യാത�ൊരു ക്ഷതവുമേൽക്കാതെ ത�ൊലി വേഗം പ�ൊളിച്ചെടുക്കാം. ആദ്യം പുറമേയുള്ള കരിന്തൊലിചുരണ്ടണം. തുടർന്ന് പട്ട മുറിയും വിധം നെടുകെ പിളർന്ന് പ�ോള വേർപെടുത്തണം. ഇളക്കിയെടുത്തത് അപ്പോൽ തന്നെ നിലത്ത് നിരത്തി ഉണക്കണം. പിറ്റിദിവസം മുതൽ ഒന്ന് മറ്റൊന്നിനുള്ളിൽ വച്ച് തിരുമ്മി പൈപ്പ് രൂപത്തിലാക്കി ആദ്യം തണലത്തും പിന്നീട് വെയിലത്തും ഉണക്കണം. പട്ടയുടെ നിറം, സുഗന്ധം, കുഴൽരൂപത്തിലാക്കിയതിന്റെ ഭംഗി, വൃത്തി എന്നിവ ആശ്രയിച്ചാണ് കറുവപ്പട്ടയുടെ വില.
www.krishijagran.com
57
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ജൈവകൃഷി
അസ�ോള അത്ഭുതങ്ങളുടെ ഇത്തിരിപ്പച്ച
ഡ�ോ. പി. കമലാസനൻ പിള്ള
മ
സ്‌കിറ്റോ ഫേൺ (Mosquito fern) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന അസ�ോള പായൽ പന്നൽ വർഗത്തിലുള്ള ചെടിയാണ്. അസ�ോള വർത്തുന്നിടത്ത് ക�ൊതുക് വളരാത്തതുക�ൊണ്ടാണ് ഇംഗ്ലീഷിൽ ഇതിനെ 'മാസ്‌കിറ്റോ ഫേൺ' എന്ന് വിളിക്കുന്നത്.
അസ�ോളയുടെ ഇലയ്ക്ക് അടിഭാഗത്തെ അറകളിൽ വസിച്ചുക�ൊണ്ട് നൈട്രജൻ ആഗിരണം ചെയ്യുന്ന അനബീന അസ�ോള എന്ന നീല ഹരിതപായലാണ് അസ�ോളയെ ഒരു അത്ഭുത സസ്യമാക്കി മാറ്റുന്നത്. അസ�ോള നെല്ലിന് ഒരു ജൈവ ജീവാണുവളമായിട്ടാണ് പരക്കെ അറിയപ്പെടുന്നത്. മികച്ച ഒരു ജൈവ കാലിത്തീറ്റയുമാണിത്. കന്നുകാലികൾക്കും ക�ോഴികൾക്കും മറ്റുമെല്ലാം തീറ്റയുടെ ഗുണനിലവാരമില്ലായ്മയും അടിക്കടി ഉയർന്നുക�ൊണ്ടിരിക്കുന്ന വിലയും കർഷകരെ കൂടുതൽ കഷ്ടത്തിലാക്കിക�ൊണ്ടിരിക്കുക യാണ്. ഇത്തരുണത്തിലാണ് കർഷകന്റെ വീട്ടുമുറ്റത്ത് പാഴ് ചെലവ�ൊന്നുമില്ലാതെ ഉത്പാദിപ്പിച്ച് ദിനംപ്രതി വിളവെടുക്കാവുന്ന അസ�ോളയുടെ പ്രാധാന്യമേറുന്നത്. ല�ോകം മുഴുവൻ ജൈവകൃഷിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൈവ പാലും ജൈവ മുട്ടയും ഉത്പാദിപ്പിക്കാൻ കഴിയുന്ന അസ�ോളയുടെ പ്രാധാന്യം വളരെ വലുതാണ്. തീറ്റച്ചെലവ് കുറയ്ക്കുന്നത�ോട�ൊപ്പം ഉത്പാദനം കൂട്ടുന്നതിനും പാൽ, മുട്ട, മാംസ്യം തുടങ്ങിയ ഉത്പന്നങ്ങളുടെ ഗുണിലവാരം
58
www.krishijagran.com
വർധിപ്പിക്കുന്നതിനും അസ�ോളയ്ക്ക് വലിയ പങ്കുണ്ട്.
എങ്ങനെ വളർത്താം?
തീറ്റയ്ക്കുള്ള അസ�ോള സാധാരണ സിൽപ�ോളിൻ ഷീറ്റിൽ വളർത്തുകയാണ് ഏറ്റവും ചെലവ് കുറഞ്ഞ രീതി. ഇതിന് 150 GSM ഉള്ള യു.വി സ്റ്റെബിലൈസ്ഡ് ഷീറ്റ് ആവശ്യമാണ്. ഒൻപതടി നീളവും ആറടി വീതിയുമുള്ള (9x6) ഷീറ്റാണ് ഉപയ�ോഗിക്കുന്നത്. കുറച്ച് അസ�ോള ആവശ്യമുള്ളവർക്ക് 6x4 അളവിലുള്ള ചെറിയ ഷീറ്റും ഉപയ�ോഗിക്കാം.
വിവിധ ഘട്ടങ്ങൾ ന�ോക്കാം
ഘട്ടം 1 : ഷീറ്റിന്റെ നീളത്തിലും വീതിയിലും സ്ഥലം നിരപ്പാക്കുക ഘട്ടം 2 : നിരപ്പാക്കിയശേഷം അടിയിൽ പഴയ പ്ലാസ്റ്റിക്ക് ചാക്ക് വിരിക്കുക ഘട്ടം 3 : പഴയ ചാക്കിന് മുകളിൽ നാല് വശവും ഇഷ്ടിക ചരിച്ച് അടുക്കി അതിനെ 10 സെ.മീറ്റർ വെള്ളം നിർത്താവുന്ന അസ�ോള ബെഡ് (അസ�ോളയ്ക്കു വേണ്ടിയുള്ള കുളം) തയാറാക്കുക. ഘട്ടം 4 : അസ�ോള ബെഡ്ഡിൽ ചതുരശ്ര മീറ്ററിന് 15 കില�ോഗ്രാം എന്ന ത�ോതിൽ അരിച്ച മണ്ണ് നിരത്തുക. ഘട്ടം 5 : മൂന്നു കില�ോ പച്ചച്ചാണകത്തിൽ 40 ഗ്രാം അസ�ോഫെർട്ട് നന്നായി കലക്കി നിരത്തിയ മണ്ണിന് മുകളിൽ ഒഴിക്കുക.
ഘട്ടം 6 : 10 സെ.ീമീറ്റർ ഉയരം ആകുന്നതു വരെ ബെഡ്ഡിൽ വെള്ളം നിറയ്ക്കുക. 10 സെ.മിറ്ററിന് അധികം വെള്ളം വാർന്നുപ�ോകുന്നതിനുവേണ്ടി ബഡ്ഡിന്റെ ഒരു മൂലയുടെ ഉയരം കുറച്ച് അവിടെ ഒരു വല അരിപ്പ് സ്ഥാപിക്കുക.
•
ഘട്ടം 7 : അസ�ോള വിത്തിടൽ - മണ്ണും വളവും വെള്ളവും ചേർത്ത് തയാറാക്കിയ ബെഡ്ഡിൽ ഒരു കില�ോ ര�ോഗകീടവിമുക്തമായ അസ�ോള വിത്ത് എല്ലായിടത്തുമായി നിക്ഷേപിക്കുക. അതിനുശേഷം തലകീഴായി കിടക്കുന്ന അസ�ോള വിത്ത് നേരെയാക്കുന്നതിന് വെള്ളം തളിക്കുക.
•
ഘട്ടം 8 : അസ�ോള വിളവെടുപ്പ് - നല്ല വിത്താണെങ്കിൽ ഏഴു ദിവസം ക�ൊണ്ട് ബെഡ്ഡിൽ അസ�ോള നിറയും. ഏഴാം ദിവസം മുതൽ ഓര�ോ ദിവസവും ഒന്നര കില�ോഗ്രാ വീതം (20 ശതമാനം) അസ�ോള വിളവെടുക്കാം.
കാലികൾക്കും ക�ോഴികൾക്കും പഥ്യം
വിളവെടുത്ത അസ�ോള ആദ്യം മൂന്നിരട്ടി വെള്ളത്തിലും തുടർന്ന് നാലിരട്ടി വെള്ളത്തിലും വൃത്തിയാക്കാൻ നന്നായി ഉലച്ചുകഴുകുക. കഴുകിയെടുത്ത അസ�ോള ഇരട്ടി തീറ്റയ�ോട�ോ തവിടിന�ോട�ോ ചേർത്ത് നന്നായി ഇളക്കി കാലിക്കും ക�ോഴിക്കും ക�ൊടുക്കാം. ആദ്യം കാലികൾ കഴിക്കാൻ മടിക്കുന്നെങ്കിൽ കൂടുതൽ തീറ്റയും കുറച്ച് അസ�ോളയുമായി മിശ്രണം ചെയ്തു ക�ൊടുക്കണം. തീറ്റയ്ക്ക് മുകളിൽ കുറച്ച് ഉപ്പുവെള്ളം തളിച്ചാൽ തീറ്റയെടുക്കാൻ കാലികളെ പ്രേരിപ്പിക്കും.
കാലിക്കും ക�ോഴിക്കും എത്ര ക�ൊടുക്കണം?
പശു, എരുമ എന്നിവയ്ക്ക് മെയിന്റനൻസ് റേഷനായി ഒരു കില�ോ അസ�ോളയും അതിന�ോട�ൊപ്പം പ്രൊഡക്ഷൻ റേഷനായി അഞ്ചു ലിറ്റർ പാലിന് ഒരു കില�ോ എന്ന ത�ോതിൽ അസ�ോളയും ക�ൊടുക്കാം. ബ്രോയിലർ ക�ോഴിക്ക് സാധാരണ ക�ൊടുക്കുന്ന തീറ്റയുടെ 25 ശതമാനവും മുട്ടക്കോഴിക്ക് 15 ശതമാനവും തീറ്റ ഇതുവഴി കുറയ്ക്കാം. കുറയ്ക്കുന്ന തീറ്റയുടെ ഇരട്ടി അസ�ോള തീറ്റയ�ോട�ൊപ്പം നൽകാൻ മറക്കരുത്.
അസ�ോള - മേന്മകളേറെ • • •
അസ�ോള ക�ൊടുക്കുന്നതുമൂലം തീറ്റയുടെ 15-20 ശതമാനം വരെ കുറയ്ക്കാം അസ�ോള ക�ൊടുക്കുമ്പോൾ പാൽ, മുട്ട, മാംസ്യം ഇവയുടെ ഗുണമേന്മ വർധിക്കും. പാൽ, മുട്ട, മാംസ�ോത്പാദനം 10 മുതൽ 20 ശതമാനം വരെ വർധിക്കും.
• •
•
കാലികളുടെയും ക�ോഴികളുടെയും ആര�ോഗ്യം മെച്ചപ്പെടുത്തും. പശു, എരുമ ഇവയുടെ ഗർഭധാരണം മെച്ചപ്പെടുത്തും. ജൈവ പാൽ, മുട്ട മാംസ�ോത്പാദനത്തിന് സഹായകമായ ഏക ജൈവ തീറ്റയാണ് അസ�ോള വേനൽക്കാലത്ത് പശുക്കൾക്കും ക�ോഴിക്കും മറ്റും 'ഹീറ്റ് സ്‌ട്രെസ് ' വഴിയുണ്ടാകുന്ന ക്ഷീണവും ആയാസവും മാറും പാൽ മുട്ട, മാംസ�ോത്പാദനത്തിന്റെ ചെലവ് 30-40 ശതമാനമായി കുറയ്ക്കാം.
തീറ്റ ചെലവ് കുറയ്ക്കാം ഉത്പാദനം വർധിപ്പിക്കാം
ഒരു കില�ോ അസ�ോളയുടെ ഉത്പാദനച്ചെലവ് വെറും 60-80 പൈസ മാത്രമാണ്. കന്നുകാലികൾക്ക് ആവശ്യമായ മാംസ്യവും ധാതുക്കളും അവശ്യ അമിന�ോ അമ്ലങ്ങളും ജീവകങ്ങളും മറ്റുമുള്ള ഫ്രഷ് അസ�ോള ഇരട്ടി അളവിൽ ക�ൊടുത്തുക�ൊണ്ട് ഉത്പാദനത്തിൽ യാത�ൊരു കുറവും വരാതെ തന്നെ ഇരുപത് ശതമാനം വരെ തീറ്റയുടെ അളവ് കുറയ്ക്കാൻ കഴിയും. പ്രമുഖ ശാസ്ത്രജ്ഞനും അസ�ോളയുടെ പ്രചാരകനുമാണ് ലേഖകൻ, ഫ�ോൺ: 9387212005
പച്ചക്കറികൾക്ക് വളച്ചായ
വീ
ട്ടു പച്ചക്കറികൃഷിയിൽ ഉപയ�ോഗിക്കാവുന്ന സാന്ദ്രീകൃത ദ്രവവളമാണ് വളച്ചായ. അഞ്ചു കില�ോ ചാണകവും 10 ലിറ്റർ ഗ�ോമൂത്രവും നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിലേക്ക് അര കില�ോ കടലപ്പിണ്ണാക്ക്, അര കില�ോ വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർക്കുക. അര കില�ോ ശർക്കരയും അഞ്ചു പാളയംക�ോടൻ പഴം ഞെരുടിയതും ഇളക്കിച്ചേർക്കണം. തുടർന്ന് 50 ലിറ്റർ വെള്ളം ചേർത്ത് ഇളക്കി ഒരു പാത്രത്തിൽ ഒഴിച്ച് വായ്‌വട്ടം മൂടിക്കെട്ടി വയ്ക്കുക. പത്തു ദിവസം ഇളക്കിയും പത്തു ദിവസം ഇളക്കാതെയും സൂക്ഷിക്കുക. അതിനുശേഷം നന്നായി ഇളക്കിയെടുത്ത് പച്ചക്കറികളിൽ നേരിട്ട് നേർപ്പിച്ചു തളിക്കാം.
www.krishijagran.com
59
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
കാലിവളർത്തൽ
ഡയറി ഫാമിൽ
വെള്ളം
കരുതല�ോടെ...
ജ
ഹർഷ വി.എസ്സ്.
ലദൗർലഭ്യത്തിന്റെ ആഘാതം കൃഷിയിൽ പ്രകടമായിക്കഴിഞ്ഞു. യഥേഷ്ടം വെള്ളം ആവശ്യമായ ഡയറി ഫാമിങ്ങിലും സ്ഥിതി വ്യത്യസ്തമല്ല. വേനലിൽ പൈക്കളെ സംരക്ഷിക്കാനാവാത്ത അവസ്ഥ ഒഴിവാക്കണമെങ്കിൽ, ജലസംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചേ മതിയാകൂ. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രധാന വെല്ലുവിളിയായി, ജലദൗർലഭ്യം മാറിക്കഴിഞ്ഞു. കുടിവെള്ളം മനുഷ്യർക്കു തന്നെ അമൂല്യമായി മാറുമ്പോൾ, മിണ്ടാപ്രാണികളുടെ ദൈന്യത പറയാനുമില്ല.
വെള്ളം നിയന്ത്രിക്കുന്ന സംവിധാനവും വെള്ള പാത്രവും വാൽവും ഒക്കെ ഉപയ�ോഗിച്ച് ചെറിയ ചെലവിൽ വാട്ടർ ബൗൾ നിർമിക്കാം; അല്ലെങ്കിൽ നേരിട്ട് വാങ്ങാം. പലപ്പോഴും ബക്കറ്റിലും മറ്റും വെള്ളം നൽകുമ്പോൾ പശു മറിച്ചു കളയുന്നതും, കർഷകർ സമയം കണ്ടെത്തി വെള്ളം ഇടയ്ക്കിടെ നൽകുന്ന അസൗകര്യവും ഇത് വഴി ഒഴിവാക്കാം. ഒരു പശുവിനെ വളർത്തുന്ന കർഷകനും നിർബന്ധമായും ത�ൊഴുത്തിൽ വാട്ടർ ബൗൾ വയ്‌ക്കേണ്ടത് ആവശ്യമാണ്.
പശുക്കൾ ഏകദേശം 60 മുതൽ 120 ലിറ്റർ വെള്ളം വരെ ഒരു ദിവസം കുടിക്കും എന്ന് കണക്കാക്കിയിരിക്കുന്നു. ആവശ്യത്തിനു വെള്ളം ഉള്ളിൽ എത്തിയാൽ മാത്രമേ പശുക്കളിൽ മികച്ച പാൽ ഉത്പാദനവും നടക്കൂ. കന്നുകാലികൾക്ക് മുഴുവൻ സമയവും കുടിക്കുവാൻ വെള്ളം ലഭ്യമാക്കുന്ന ലഘു സംവിധാനമാണ് ഓട്ടോമാറ്റിക് വാട്ടർ ബൗൾ. മുന്നിലുള്ള ചെറിയ പാത്രത്തിൽ നിന്നും പശുവിന് ആയാസമില്ലാതെ ആവ�ോളം വെള്ളം കുടിക്കാം. കുടിക്കുംത�ോറും വെള്ളം നിറയുന്ന സംവിധാനമായതിനാൽ, പശുക്കളിലെ രാത്രികാല നിർജലീകരണവും ഒഴിവാക്കാം.
വെള്ളത്തിന്റെ കുറവ് വേനൽക്കാലത്തെ വർധിച്ച തീറ്റ ചെലവിന് പ്രധാനകാരണമാണ്. പച്ചപ്പുല്ലിന്റെ കുറവ് പശുക്കളുടെ പാൽ ഉത്പാദനത്തെ തന്നെ ബാധിക്കുന്നു. ത�ൊഴുത്തിൽ സ്ലറി പമ്പ് ഉണ്ടെങ്കിൽ തീറ്റപ്പുൽവിളകൾ, ത�ൊഴുത്തിൽ പാഴാകുന്ന വെള്ളം ഉപയ�ോഗിച്ച് നനക്കാം. ഫ�ോഡർ വിളകൾ കരുത്തോടെ വളരുവാൻ, മികച്ച വളവും ലഭ്യമാകും. സാധിക്കുമെങ്കിൽ തുള്ളി നനയുടെ പ്രയ�ോജനം ഉപയ�ോഗപ്പെടുത്താം. ഇടവിളയായി പുൽകൃഷി ചെയ്യുന്നതിലും ഈ സാധ്യത പരീക്ഷിക്കാം. സ്പ്രിങ്ക്‌ളർ ഉപയ�ോഗം അതിരാവിലെയ�ോ വൈകുന്നേരമ�ോ മാത്രമാക്കുന്നത്, ജലബാഷ്പീകരണം പരമാവധി ഒഴിവാക്കി വെള്ളം വിളകൾക്ക് ലഭിക്കുവാൻ സഹായിക്കും.
പലപ്പോഴും ചെറുകിട ക്ഷീരകർഷകർ യന്ത്രവൽക്കരണത്തോട് മുഖം തിരിക്കാറുണ്ട്. വലിയ ഫാമുകളിൽ മാത്രമേ അവ പറ്റുകയുള്ളൂ എന്ന തെറ്റിധാരണയിലാണത്. പൈപ്പും
പശുവിന് ആവശ്യമായ വെള്ളത്തിന്റെ അളവ്, കഴിക്കുന്ന തീറ്റ വസ്തുക്കൾ, പാൽ ഉത്പാദനം, അന്തരീക്ഷത്തിലെ ചൂട് തുടങ്ങിയ ഘടകങ്ങളനുസരിച്ചാണ്. വെള്ളത്തിന്റെ അളവ്
60
www.krishijagran.com
കൂടിയ തീറ്റ, (ഉദാ: ചെറുതായരിഞ്ഞ വാഴത്തട) വേനൽക്കാലത്ത് നൽകുന്നത് നല്ലതാണ്. പുല്ല്, കാലിത്തീറ്റ, വൈക്കോൽ എന്നിവയിൽ മാത്രമ�ൊതുക്കാതെ, ചെലവ് കുറഞ്ഞു വിപണിയിൽ ലഭ്യമായ തീറ്റ വസ്തുക്കളും പ്രാദേശികമായി ലഭിക്കുന്നവയും കാലികൾക്ക് നൽകാൻ കർഷകർ ശ്രദ്ധിക്കണം. വൃക്ഷവിളകൾ (അഗത്തി, ശീമക്കൊന്ന, സുബാബുൾ), പയർവർഗ ചെടികൾ, നന്നായി അരിഞ്ഞ ഓല, കവുങ്ങിൻ പാള, ചക്ക, വാഴത്തട തുടങ്ങിയവ കർഷകർ തീറ്റയിൽ ഉൾപെടുത്താറുണ്ട്. പരുത്തിക്കുരു, പരുത്തിക്കുരു പിണ്ണാക്ക്, സ�ോയാബീൻ വേസ്റ്റ്, കടലത്തൊണ്ട്, ചെറുപയർ വേസ്റ്റ്, ബിയർ വേസ്റ്റ്, കപ്പമാവ്, ച�ോളപ്പൊടി, ഗ�ോതബു തവിട്, തേങ്ങ പിണ്ണാക്ക്, ധാതുലവണ മിശ്രിതം, കാലിത്തീറ്റ എന്നിവ നന്നായി കുഴച്ച് പാൽ ഉത്പാദനക്ഷമത അനുസരിച്ച് പശുക്കൾക്ക് നൽകാം. സമീകൃത തീറ്റയും ആവശ്യത്തിനു വെള്ളവും നൽകുന്നത് വഴി, വേനൽ കാലത്തും പാൽ ഉത്പാദനക്ഷമത ഉറപ്പു വരുത്താൻ കഴിയും. ഹൈഡ്രോപ�ോണിക്‌സ് പ�ോലുള്ള കൃഷി രീതിയിൽ, നിയ�ിത അളവിൽ വെള്ളം ഉപയ�ോഗിച്ച് അധികം ആയാസമില്ലാതെ ഫ�ോഡർ ഉത്പാദിപ്പിക്കാം. ച�ോളം, ബാർലി എന്നിവ സാധാരണയായി വെള്ളത്തിൽ കുതിർത്ത്, ട്രേകളിൽ നിരത്തി, ഈ സംവിധനത്തിൽ വെള്ളം മാത്രം സ്‌പ്രേ ചെയ്ത് ഗുണമേന്മയുള്ള ഫ�ോഡർ ഏഴ് ദിവസം ക�ൊണ്ട് കാലികൾക്ക് നൽകാം. വർഷം മുഴുവനും മണ്ണില്ലാത്ത ഈ കൃഷി രീതി തുടരാം. വേര�ോടെ ഭക്ഷ്യയ�ോഗ്യമായ ഹൈഡ്രോപ�ോണിക്‌സ് ഫ�ോഡർ മികച്ച ഒരു കാലിത്തീറ്റയാണ്. ത�ൊഴുത്തിലെ ജല ഉപയ�ോഗം വളരെ കുറയ്ക്കുന്ന യന്ത്രച്ചങ്ങാതിയാണ്, പ്രഷർ വാഷർ. വെള്ളം വ്യത്യസ്ത മർദത്തിൽ പുറത്തേക്കു വിടുന്ന ഈ സംവിധാനത്തിൽ, വലിയ ഹ�ോസിനേക്കാൾ കുറഞ്ഞ അളവിൽ മാത്രമേ വെള്ളം ഉപയ�ോഗിക്കുന്നുള്ളൂ. ത�ൊഴുത്ത് വൃത്തിയാക്കുവാനും പശുക്കളെ കുളിപ്പിക്കുവാനും ഉപകരണങ്ങളും പാത്രങ്ങളും കഴുകുവാനും മറ്റും പ്രഷർ വാഷർ ഉപയ�ോഗിക്കാം. മിസ്റ്റ് സിസ്റ്റം അല്ലെങ്കിൽ നേർത്ത കണികകളായി വെള്ളം ത�ൊഴുത്തിലെ അന്തരീക്ഷത്തിൽ സ്‌പ്രേ ചെയ്ത് പരിസരമാകെ തണുപ്പിക്കാം. രാവിലെയും വൈകിട്ടുമാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ ചൂട് കാലത്ത്, കുറഞ്ഞ അളവ് വെള്ളത്തിൽ, പശുക്കളെ കുളിർപ്പിക്കാൻ സാധിക്കും. എരുമയെ വളർത്തുന്നവർ, ഒരു ചെറിയ ഷവർ വയ്ക്കുന്നത് ചൂടുകാലത്ത് ഉപകരിക്കും. ഉരുക്കളുടെ ദേഹം ബ്രഷ് ചെയ്യുന്നത് വൃത്തിയാക്കുവാൻ മാത്രമല്ല, രക്തയ�ോട്ടം വർധിപ്പിച്ച് പാൽ ഉത്പാദന വർധനവിനും സഹായിക്കും.
ത�ൊഴുത്ത് നിർമാണത്തിലെ കൃത്യതയും ജല ഉപയ�ോഗം കുറയ്ക്കുവാൻ സഹായിക്കും. കാലികൾക്ക് നിൽക്കുന്നതിനും മറ്റും ആവശ്യത്തിനു മാത്രം സ്ഥലം മതി. അധിക തറ വിസ്തൃതി, നിർമാണ ചെലവും ജല ഉപയ�ോഗവും വർധിപ്പിക്കുകയേയുള്ളൂ. റബ്ബർ മാറ്റ് പശു നിൽക്കുന്ന ത�ൊഴുത്തിന്റെ തറയിൽ നിറഞ്ഞു കിടക്കണം; ഇല്ലെങ്കിൽ തറ വൃത്തിയാക്കുക ശ്രമകരമാകും. ത�ൊഴുത്തിന്റെ മേൽക്കൂരയിൽ പാത്തികെട്ടി മഴവെള്ളം സംഭരിക്കുവാനും കഴിയും. പ്രത്യേകം നിർമിച്ച ടാങ്കില�ോ സിൽപ�ോളിൻ ഷീറ്റ് ഉപയ�ോഗിച്ചുള്ള താൽക്കാലിക സംഭരണിയില�ോ മഴവെള്ളം ശേഖരിക്കാം. മഴക്കുഴികൾ നിർമിക്കുന്നതും, കിണർ റീചാർജിങ്ങും ഭൂഗർഭജലത്തിനു മികച്ച സംരക്ഷണം നൽകുന്നു. കൃഷിയിടം രൂപകൽപന ചെയ്യുന്നതിൽ ജലലഭ്യതയും ജലസംരക്ഷണവും വളരെ പ്രാധാന്യം അർഹിക്കുന്നു. വീട്, കാലിത്തൊഴുത്ത്, തീറ്റപ്പുൽ കൃഷി, ബയ�ോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് നിർമാണം, വളക്കുഴി, ചാണകം ഉണക്കി വില്പന, ക�ോഴി, ആട്, പന്നി, മുയൽ, താറാവ്, അലങ്കാര പക്ഷികളും ഓമന മൃഗങ്ങളും വളർത്തൽ, ജലസേചന കുളം, മഴക്കുഴികൾ, മഴവെള്ള സംഭരണികൾ, മത്സ്യകൃഷി, നെൽകൃഷി, ഹ്രസ്വകാല വിളകൾ, പച്ചക്കറി കൃഷി, വാണിജ്യ വിളകൾ, പാൽ സംസ്‌കരണം, മൂല്യ വർധിത ഉത്പന്ന നിർമാണം തുടങ്ങി അനേകം സാധ്യതകൾ ഒരു പുരയിടത്തിൽ കർഷകർക്കുണ്ട്. സ്ഥലലഭ്യതയും ജലലഭ്യതയും ആവശ്യങ്ങളും കണക്കിലെടുത്തുക�ൊണ്ട് ഓര�ോ കൃഷിയിടത്തിലും അനുയ�ോജ്യമായ രൂപകല്പന ചെയ്യുന്നത് കൃഷി സുസ്ഥിരമായി നടത്തുവാൻ കർഷകരെ സഹായിക്കും. സമ്മിശ്ര കൃഷിരീതിയിൽ ജല ഉപയ�ോഗം മികച്ച രീതിയിൽ അസൂത്രണം ചെയ്യാനും സാധിക്കും. ഫെബ്രുവരി മുതൽ മെയ് പകുതി വരെയാണ് സാധാരണ കേരളത്തിൽ ജലക്ഷാമം ഉള്ളതെങ്കിലും, മഴയുടെ കുറവ് ഈ വർഷം ആഘാതം കൂട്ടുന്നു. മഴവെള്ളം തരിമ്പും പാഴാക്കാതെ സംഭരിക്കുകയ�ോ, ഭൂമിയിൽ പിടിച്ചു നിർത്തുകയ�ോ ചെയ്യണം. വരുന്ന മഴക്കാലമെങ്കിലും നമുക്ക് ഉപയ�ോഗപ്പെടുത്താം. പാലിന്റെ 87 ശതമാനവും വെള്ളമാണന്നിരിക്കെ, ആവശ്യത്തിനു വെള്ളമില്ലാതെ പശുക്കളിൽ നിന്നും മികച്ച പാൽ ഉത്പാദനം പ്രതീക്ഷിക്കാനാവില്ല. കൃത്യമായ ജല സംരക്ഷണ മാർഗങ്ങൾ അവലംബിക്കുന്നതും, കരുതല�ോടെ ജലം ഉപയ�ോഗിക്കുന്നതും, ഡയറി ഫാമിന്റെ സ്ഥായിയായ പ്രവർത്തനമികവിന് അനുപേക്ഷണീയമാണ്. കൽപ്പറ്റ ക്ഷീരവികസന ഓഫീസറാണ് ലേഖിക ഫ�ോൺ: 9447001071 www.krishijagran.com
61
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
കാലിവളർത്തൽ / യ�വത്കരണം
പശുക്കൾക്കും മസാജിങ്
ആ
കെ.എസ്. ഉദയകുമാർ
യുർവ്വേദ വിധിപ്രകാരം മസാജിങ്് അഥവാ തിരുമ്മൽ മനുഷ്യന്റെ ശരീരകാന്തിക്കും യുവത്വം നിലനിർത്തുന്നതിനും ഏറ്റവും നല്ല മാർഗമാണ്. എന്നാൽ കന്നുകാലികളാകട്ടെ എന്തെങ്കിലും പരുക്കൻ പ്രതലത്തിൽ അവയുടെ ശരീരം അമർത്തിയുരച്ച് സ്വയം മസാജിങ് നടത്തുന്നു.
നാഡീവ്യൂഹങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും ത�ൊലിപ്പുറത്തെ രക്തചംക്രമണം വർധിപ്പിക്കുന്നതിനും ത�ൊലിപ്പുറത്തുനിന്ന് ച�ോരകുടിക്കുന്ന കീടങ്ങളുടെ ആക്രമണം ചെറുക്കുന്നതിനും കാലികൾക്ക് മസാജിങ് ഉപകാരപ്പെടുന്നു. ആധുനിക ഡയറി ഫാമുകളിൽ യന്ത്രവൽകൃത കൗബ്രഷുകളുടെ സഹായത്താൽ പശുക്കൾക്ക് സ്വയം മസാജിങ് നടത്താനുള്ള സൗകര്യം ഇന്ന് നിലവിലുണ്ട്. ഇത്തരം ഫാമുകളിൽ നിയ�ിത ചുറ്റുപാടിൽ വിശാലമായ ത�ൊഴുത്തിനുള്ളിൽ യഥേഷ്ടം നടക്കാനും തീറ്റ തിന്നുവാനും കറവയ്ക്കും പ്രത്യേക സൗകര്യമ�ൊരുക്കിയിട്ടുണ്ടാവും. കൂടാതെ ര�ോമാവൃതമായ ശരീരത്തിൽ അമർത്തി തിരുമ്മുന്നതുക�ൊണ്ട് ശരീരത്തിന് മിനുസവും ഭംഗിയും കൈവരുത്തുവാൻ കൗബ്രഷുകൾ സഹായകരമാണ്. സിലിണ്ടർ ആകൃതിയിൽ ഏകദേശം 60 സെ.മീ നീളവും 50 സെ.മീ വ്യാസവും കട്ടിയുമുള്ള പ്ലാസ്റ്റിക് നൂലുകളാൽ നിർമിതമായ കൗ ബ്രഷ് രണ്ട് കുതിരശക്തിയുള്ള വൈദ്യുതമ�ോട്ടോറിന്റെ
62
www.krishijagran.com
സഹായത്താലാണ് പ്രവർത്തിക്കുന്നത്. ശക്തിയായിരിക്കുന്ന മ�ോട്ടോറിനെ പ്രത്യേക ഗിയർ സംവിധാനത്താൽ സാവധാനം കറക്കി പശുക്കളുടെ ത�ൊലിപ്പുറത്ത് മാർദവമായ മസാജിങ് നടത്തുകയാണ് കൗ ബ്രഷ് ചെയ്യുക. ത�ൊഴുത്തിനുള്ളിലെ ചുവരില�ോ പ്രത്യേകം തയ്യാറാക്കിയ ഇരുമ്പ് പ�ോസ്റ്റില�ോ ഘടിപ്പിക്കാവുന്ന കൗ ബ്രഷിന് ഏകദേശം 40 കില�ോ ഭാരമുണ്ടായിരിക്കും. ഒന്നര മീറ്റർ ഉയരത്തിൽ ഭൂമിക്ക് ലംബമായ�ോ, തിരശ്ചീനമായ�ോ, ചരിച്ചോ ഘടിപ്പിക്കാവുന്ന കൗ ബ്രഷുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ത�ൊഴുത്തിലെ പശുക്കൾ- കൗ ബ്രഷിനടുത്ത് എത്തുമ്പോൾ തന്നെ ഇതിലെ സെൻസറുകൾ പ്രവർത്തനക്ഷമമാകുകയും സ്വയം കറങ്ങി പശുക്കൾ ശരീരം ചലിപ്പിക്കുന്നതിനനുസരിച്ച് ഉയർന്നും താഴ്ന്നും മസാജിങ് നടത്തുകയും ചെയ്യും. സ്വാഭാവികമായി പശുക്കൾ ബ്രഷിനടുത്തു നിന്ന് മാറിയാൽ ഇതിന്റെ പ്രവർത്തനം സ്വയം നിലയ്ക്കുന്നു. അത്യുൽപാദന ശേഷിയുള്ള പശുക്കളെ പരിപാലിക്കുന്ന ഡയറി ഫാമുകളിൽ കറവയും തീറ്റയും കഴിഞ്ഞെത്തുന്ന പശുക്കൾ വിശ്രമത്തിനു മുൻപ് കൗ ബ്രഷിനടിയിൽ വന്നു നിന്ന് എല്ലാം മറന്ന് സ്വയം മസാജിങ് നടത്തുന്ന കാഴ്ച ഉടമയെപ്പോലും സംതൃപ്തനാക്കുന്നു. (കെ.എൽ.ഡി ബ�ോർഡിൽ അഗ്രി. എഞ്ചിനീയറാണ് ലേഖകൻ. ഫ�ോൺ: 9446004363)
കൃഷി പദപ്രശ്ന ം3 ഉത്തരം കണ്ടെത്താമ�ോ?
1
2
3
4
5
തയ്യാറാക്കിയത്: ടി.വി. ബാല സുബ്രഹ്മണ്യൻ, തിരുവില്വാമല
ഭക്ഷ്യയ�ോഗ്യമായ ഒരിനം കായ (4)
6
താഴ�ോട്ട്:
1. തീയില്ലാതെ .................... ഇല്ല (2)
7
8
9
10
12
2. തല്ലുക�ൊള്ളാൻ ......................യും കാശുവാങ്ങാൻ മാരാരും (2) 3. മകം പിറന്ന .............. എന്നാണല്ലോ ച�ൊല്ല് (2)
11
4. ഒരു നക്ഷത്രം (2)
5. ...............യെക്കൊല്ലാൻ ഇല്ലം ചുടരുത് (2)
13
14
15
16
17
18
20
21
6. ഗ്രാമപ്രദേശങ്ങളിൽ നെല്ലളക്കാൻ ഇതാണ് ഉപയ�ോഗിക്കുന്നത്. 10 ഇടങ്ങഴിയാണ് ഇത് (2)
7. ചെളിക്കണ്ടത്തിൽ നിന്നും മറ്റും ചെളി കുത്തിയെടുക്കുന്നതിനുപയ�ോഗിക്കു ന്ന ഒരുപകരണം (4)
19
9. ഇലകൾ തുന്നിക്കൂട്ടി കൂടുണ്ടാക്കുന്നതുക�ൊണ്ടാകാം ഈ കുരുവികൾക്ക് ഈ പേർ കിട്ടിയത് (4) 11. ചാണകത്തിൽ നിന്നും മറ്റും ലഭിക്കുന്ന ഗ്യാസ് (4)
വലത്തോട്ട്
7. വാനില വള്ളിയുടെ പൂവിടൽ ത്വരിതപ്പെടുത്താൻ ഈ ശൈലി ഏറെ ഫലപ്രദമാണ് (6)
12. മൂന്നാം വിളക്ക് ഈ പേർ പറയും (2) 13. സ്വാദ് (2)
14. സമ്മശ്ര നിറങ്ങളിലുള്ള പൂവുണ്ടാകുന്ന ഒരിനം ഗ�ോഡീഷ്യ (4)
8. മെക്സ ിക്കോയിലെ ഈ ചെടിയിൽ നിന്നാണ് വാനിലയ്ക്ക് ആ പേര് ലഭിച്ചത് (4)
9. കുട്ടികൾ ഈ ജീവിയെക്കൊണ്ട് കല്ലെടുപ്പിക്കാറുണ്ട് (2)
10. ജീൻ ചികിത്സയുടെ ഫലമായി അറ്റ്‌ലാന്റിക് എന്ന ഉരുളക്കിഴങ്ങിന് ഈ വണ്ടിനെ നശിപ്പിക്കാനുള്ള ശക്തിയുണ്ടായി (4)
ഡ്രിപ്പ് ഇറിഗേഷൻ
12. വിശപ്പുണ്ടാകുന്നതിനും വയറുവേദന, ദഹനക്കേട് എന്നിവയ്ക്കും ഇത് സിദ്ധൗഷധമാണ് (5) 15. മുന്തിയ ഒരിനം മീൻ (3)
16. ഒരു മലയാള മാസം (2)
17. വാനിലയ്ക്കു വരുന്ന പല ര�ോഗങ്ങൾക്കും പ്രതിവിധിയാണ് ഈ മരുന്ന് (4) 18. പാൽ പുളിപ്പിച്ചുണ്ടാക്കുന്ന ഒരു ഉത്പന്നം (4)
19. വാനില വള്ളിയെ കൃത്രിമ പരാഗണത്തിന് സജ്ജമാക്കുന്ന ഒരു രീതി (3)
20. പണ്ട് രാജാക്കന്മാരും മറ്റും ഭൃത്യന്മാർ ചുമക്കുന്ന ഇതിലാണ് സഞ്ചരിച്ചിരുന്നത് (3)
21. ചെങ്കോട്ട, അഗസ്ത്യവനം, കുളത്തുപ്പുഴ എന്നിവിടങ്ങളിൽ കാണപ്പെടുന്ന
ഒരു കില�ോ റ�ോൾ
സ്ട്രിപ്പ് ഇൻലൈൻ
ജെബി മഴപൈപ്പ്
കൃഷി പൈപ്പ്
ഹൈഡ്രോഫ�ോണിക് ട്രേ
ഹൈഡ്രോഫ�ോണിക് ട്രേ, ഹൈഡ്രോപ�ോണിക് ഫൂഡർ
വിതരണക്കാരെ Dealer enquiry ആവശ്യമുണ്ട് solicited B. O. : C-282, Mahaveer Chowk, MIDC, Waluj, Aurangabad (M.S) 431136. H. O. : D-60, MIDC, Kudal, Dist. Sindhudurg (M.S) 416525 Ph. 02362- 223823. Mob. : 9404395738/37, 9637255454 W ebsite : www. jalbinduirrigation.com I Email : info@jalbinduirrigation.com
www.krishijagran.com
63
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
അഗ്രിഹെൽപ്
വിഷ്ണു എസ്.പി. കാർഷിക�ോത്പന്നങ്ങൾ വിൽക്കണ�ോ?
വി
വരസാങ്കേതിക വിദ്യയുടെ നേട്ടങ്ങളുപയ�ോഗിച്ച് കൃഷിവകുപ്പും, സ്മാൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസ�ോർഷ്യവും (SFAC) ചേർന്ന് കർഷകർക്കായി ഓൺലൈൻ വിപണി സൗകര്യം ഒരുക്കിയിരിക്കുന്നു. 'ഇ-വിപണി', 'കാർഷികവിവരസങ്കേതം' എന്നീ രണ്ട് ആൻഡ്രോയിഡ് മ�ൊബൈൽ ആപ്ലിക്കേഷനുകളും www.krishi.info എന്ന വെബ്‌പ�ോർട്ടലും ഇതിന് സജ്ജമാക്കിയിട്ടുണ്ട്. മ�ൊബൈൽ ആപ്ലിക്കേഷനുകൾ കർഷകർക്ക് മ�ൊബൈലിൽ ഡൗൺല�ോഡ് ചെയ്ത് ഉപയ�ോഗിക്കാം. കൂടാതെ ഓൺലൈൻ വിപണനത്തിന് 9447051661 എന്ന വാട്‌സ് ആപ്പ് നമ്പറ�ോ 18004251661 എന്ന ട�ോൾഫ്രീ നമ്പറ�ോ ഉപയ�ോഗിക്കാം. www.facebook. com/krishi.info എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയും കർഷകരുടെ സഹായത്തിന് ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ഫ�ോൺ ഉപയ�ോഗിക്കാൻ അറിയാത്ത കർഷകർക്കും ഇതിൽ പങ്കാളിയാകാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഒരു ഫ�ോൺ ക�ോൾ മുഖേന ഉത്പന്നങ്ങളുടെ വിശദവിവരങ്ങൾ, അളവ്, വിളവ് ലഭ്യമാകുന്ന തീയതി, പ്രതീക്ഷിക്കുന്ന വില എന്നിവ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഉത്പന്നങ്ങൾ വാങ്ങാനും ഇതുപ�ോലെ ലഘുനടപടിക്രമങ്ങൾ ചെയ്താൽ മതി. എളുപ്പമായി. നമ്മുടെ കാർഷിക�ോത്പന്നങ്ങൾ ആഗ�ോള തലത്തിൽ വില്പന നടത്തുവാനുളള ഒരു അവസരമാണ് കർഷകർക്ക് ഇതിലൂടെ ലഭിക്കുന്നത്.
കുട്ടികർഷക്കർക്ക് അവധിക്കാലത്ത് 'സമ്മർ ഇൻ സമേതി'
തി
രുവനന്തപുരം നഗരപ്രദേശത്തെ സ്‌കൂളുകളിൽ 12-ാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കായി വെൺപാലവട്ടത്ത് പ്രവർത്തിക്കുന്ന കൃഷി വകുപ്പിന്റെ സംസ്ഥാനതല പരിശീലന കേന്ദ്രമായ സമേതിയിൽ 'സമ്മർ ഇൻ സമേതി' എന്ന പേരിൽ 5 ദിവസം വീതമുളള സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. 2017 ഏപ്രിൽ 18 മുതൽ 22 വരെ ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കും, 2017 മെയ് 16 മുതൽ 20 വരെ എൽ.പി./
64
www.krishijagran.com
യു.പി വിഭാഗം വിദ്യാർഥികൾക്കുമാണ് സമ്മർക്യാമ്പ് സംഘടിപ്പിക്കുന്നത്. കൃഷി, അലങ്കാരമത്സ്യ കൃഷി, നായ് വളർത്തൽ, ഔഷധ സസ്യങ്ങളും അവയുടെ ഉപയ�ോഗവും, മൂല്യവർദ്ധിത പാലുത്പന്ന നിർമ്മാണം, തേനീച്ച വളർത്തൽ, മൂല്യബ�ോധം, സാംസ്‌കാരിക പൈതൃകം, പ്രസംഗകല, ടി.വി പരിപാടി അവതരണം, ക്വിസ് എന്നിവയും മറ്റു വിന�ോദങ്ങളും ഉൾക്കൊളളുന്നതാണ് 'സമ്മർ ഇൻ സമേതി' ക്യാമ്പ്. ആയിരം രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. അപേക്ഷ ഫ�ോറം തിരുവനന്തപുരം വെൺപാലവട്ടത്തെ സമേതി ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. ഒരു ബാച്ചിൽ 30 പേർക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് 9400860999/85471 56524/9447864364/9447144934 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഇടവിളക്കൃഷി, വേനൽക്കാല സംരക്ഷണം - നിർദേശങ്ങളുമായി റബ്ബർ ബ�ോർഡ്
റ
ബ്ബർത�ോട്ടങ്ങളിൽ ഇടവിളയായി പച്ചക്കറികളും പഴവർഗങ്ങളും കൃഷിചെയ്യുന്നതിനെക്കുറിച്ചും റബ്ബറിന്റെ വേനൽക്കാല സംരക്ഷണ നടപടികളെക്കുറിച്ചും അറിയാൻ റബ്ബർബ�ോർഡ് ക�ോൾസെന്ററിൽ വിളിക്കാം. ക�ോൾസെന്റർ നമ്പർ : 0481 2576622. റബ്ബർത�ോട്ടങ്ങളിൽ ഇടവിളയായി പച്ചക്കറികളും പഴവർഗങ്ങളും കൃഷിചെയ്യുന്നതിന് സഹായം നൽകുന്ന ഒരൂ പദ്ധതി റബ്ബർബ�ോർഡും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി തയാറാക്കി വരുന്നു. റബ്ബർത്തൈ നട്ട് ആദ്യത്തെ മൂന്നുവർഷം ഇടവിളയായി പച്ചക്കറികളും പഴവർഗങ്ങളും കൃഷിചെയ്യുന്നതിന് സഹായം നൽകുന്നതാണ് പദ്ധതി. റബ്ബറിന്റെ ആദ്യകാലഘട്ടത്തിൽ കർഷകന് വരുമാനം ലഭിക്കുന്നത�ോട�ൊപ്പം പച്ചക്കറിയുടെ ലഭ്യതയിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോട് കൂടുതൽ അടുക്കാനും ഈ പദ്ധതി സഹായകമാകും. കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി
വേനലിന്റെ തീവ്രത കൂടിവരുന്നത് വിളകൾക്ക് വലിയ നാശമുണ്ടാക്കുന്നു. വരൾച്ചയുടെ കാഠിന്യം കുറയ്ക്കാൻ അടിയന്തിരമായി വേനൽകാലസംരക്ഷണനടപടികൾ സ്വീകരിക്കണം. റബ്ബർബ�ോർഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾ ബ�ോർഡിന്റെ ക�ോട്ടയത്തെ കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന ക�ോൾ സെന്ററിൽ നിന്നു ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തിദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്.
പുത്തൻ ചുവടുവയ്പുമായി വി.എഫ്.പി.സി.കെ
പ
ഴം, പച്ചക്കറി വിപണന രംഗത്ത് കർഷകരുടെ കൈത്താങ്ങായി പ്രവർത്തിക്കുന്ന വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമ�ോഷൻ കൗൺസിൽ (VFPCK) ജൈവ ഉത്പാദന�ോപാധികളുടെ നിർമാണമേഖലയിലേയ്ക്കും കടന്ന് ജൈവ കാർഷിക കേരളമെന്ന ആശയത്തിന് ഒരു നെടും തൂണായി മാറുകയാണ്.
ജൈവവ ഉത്പാദന�ോപാധികൾ മാത്രം ആശ്രയിച്ച് ഉത്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും ആവശ്യം ഏറിവരുന്നു. പണത്തേക്കാളേറെ ആര�ോഗ്യത്തിന് മുൻഗണനയുള്ള വികസിതരാജ്യങ്ങളിലെ ഭക്ഷ്യ ഉപഭ�ോക്താക്കളുടെ പാത പിൻതുടർന്ന് നമ്മുടെ ക�ൊച്ചുകേരളവും മുന്നേറുന്ന കാലഘട്ടമാണിത്. ഈ ആവശ്യകത തിരിച്ചറിഞ്ഞ് വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമ�ോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവവളം, ജീവാണുവളം, വളർച്ചാത്വരകങ്ങൾ, ജൈവകീടനാശിനികൾ എന്നിവയടങ്ങുന്ന സസ്യസംരക്ഷണ ഉത്പാദന�ോപാധികളുടെ ഒരു നിര ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു. കാർഷികസർവകലാശാല നിഷ്‌കർഷിക്കുന്ന അളവിൽ പ്രധാന മൂലകങ്ങൾ അടങ്ങിയ ജൈവവളങ്ങളും ഉത്പന്നങ്ങളുമാണ് വില്പനയ്ക്ക് തയാറാക്കുന്നത്. കൗൺസിൽ കർഷകരിൽ നിന്നും കാർഷികസർവകലാശാലയിൽ നിന്നും ബയ�ോകൺട്രോൾലാബിൽ നിന്നുമുള്ള ഗുണമേന്മയുള്ള ഉല്പന്നങ്ങൾക്കൊപ്പം, കാക്കനാട് കൗൺസിൽ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൃഷി ബിസിനസ്സ് കേന്ദ്രയിൽ നിർമിക്കുന്ന വിവിധ വളർച്ചാത്വരകങ്ങളും കമ്പോസ്റ്റ് അടക്കമുള്ള ജൈവവളങ്ങളും ലഭ്യമാക്കുവാൻ സാധിക്കും. ചാണകപ്പൊടി, വെർമി കമ്പോസ്റ്റ് എന്നിവ കൗൺസിലിന്റെ കർഷകരെക്കൊണ്ട് ഉത്പാദിപ്പിക്കുന്നത് വഴി
അവരുടെ വരുമാനം വർധിക്കുന്നതിനും ഈ പദ്ധതി ഉപകരിക്കും. സുരക്ഷിത ഭക്ഷണത്തിന് പ്രാധാന്യമേറുന്ന ഈ കാലഘട്ടത്തിൽ ജൈവകൃഷിക്കുള്ള ഉത്പാദന�ോപാധികൾ ലഭ്യമാക്കുക വഴി ആര�ോഗ്യമുള്ള ഒരു തല മുറയെവാർത്തെടുക്കുക എന്ന ആശയവും ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നു. കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൃഷി ബിസിനസ്സ് കേന്ദ്രകൾ വഴിയും സംസ്ഥാന മ�ൊട്ടാകെയുള്ള സ്വാശ്രയകർഷക സമിതികളിലെ ഇൻപുട്ട്‌സെന്ററുകൾ വഴിയും ഇവ വില്പന നടത്തും.
ജൈവവളങ്ങളും മറ്റ് ഉത്പന്നങ്ങളും 1. ചാണകപ്പൊടി 2. വേപ്പിൻ പിണ്ണാക്ക ് 3. വെർമി കമ്പോസ്റ്റ് 4. ട്രൈക്കോഡെർമ സമ്പുഷ്ട ചാണകപ്പൊടി 5. ജൈവ മിക്‌സ്ചർ 6. കപ്പലണ്ടി പിണ്ണാക്ക് 7. സിറ്റി കമ്പോസ്റ്റ് 8. ഫിഷ്അമിന�ോ ആസിഡ് 9. പഞ്ചഗവ്യം 10. എഗ്ഗ്അമിന�ോ ആസിഡ് 11. സീവീഡ്എക്സ്‌ട്രാക്റ്റ് 12. കയർ പിത്ത് കമ്പോസ്റ്റ് 13. ഡ�ോള�ോെമെറ്റ് 14. ആവണക്കിൻ പിണ്ണാക്ക് 15. ഇ.എം. ലായനി 16. മൈക്രോ ഫുഡ് (വാഴക്കും പച്ചക്കറികൾക്കും) 17. ക�ോഴിവള കമ്പോസ്റ്റ് 18. പുകയില ഡിക്കോക്ഷൻ കിറ്റ് 19. വേപ്പെണ്ണ 20. ഫെറമ�ോൺ ട്രാപ്പ ് 21. ശീമക്കൊന്ന സംമ്പുഷ്ട ഗ�ോമൂത്രം 22. റൈസ�ോബിയം 23. അസ�ോസ്‌പൈറില്ലം 24. ട്രൈക്കോഡെർമ 25. സ്യൂഡ�ോമ�ോണസ് 26. ഫ�ോസ്‌ഫ�ോ ബാക്ടർ
വി.എഫ്.പി.സി.കെ ജില്ലാ പരിശീലന കേ�ങ്ങൾ ജില്ല ഫ�ോൺ തിരുവനന്തപുരം 0471 2335480 ക�ൊല്ലം 0474 2160364 ക�ോട്ടയം 0481 2534709 പത്തനംതിട്ട 0473 4252030 ആലപ്പുഴ 0479 2380976 ഇടുക്കി 0486 4223502 എറണാകുളം 0484 2422273 തൃശ്ശൂർ 0480 2727950 പാലക്കാട് 0492 2223826 മലപ്പുറം 0483 2768987 ക�ോഴിക്കോട് 0495 2225517 വയനാട് 0493 6286012 കണ്ണൂർ 0497 2708211 കാസർക�ോട് 0467 2217410 വിത്ത് ഉത്പാദനകേ�ം ആലത്തൂർ, പാലക്കാട് 0492 2222706
www.krishijagran.com
65
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
മെഗാ ഇവന്റ്
കണ്ണിനും മനസ്സിനും വിരുന്നൊരുക്കി പത്തനംതിട്ട പുഷ്പമേള
ക
ർഷകരെയും കാർഷിക ഉത്പന്നങ്ങളേയും പ്രോ ത്സാഹിപ്പിക്കുന്നതിനുവേ ണ്ടി ജൈവ കൃഷിരീതിയെ കുറിച്ചുള്ള ക്ലാസുകളും കാർഷികമേളകളും സർക്കാർ തലത്തിൽ നടക്കുന്നുണ്ടെങ്കിലും ചെലവു കൂടുതലായതിനാൽ അത് വ്യാപകമാവാറില്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കാർഷികമേളകൾ മറ്റ് സാമ്പത്തിക സ്രോതസിനെ ആശ്രയിക്കാതെ സംഘടിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സുഹൃത്തുക്കളായ സത്താറും നാസറും.
ഏർപ്പെടുത്തിയുമാണ് ഇതിനു വേണ്ടി വന്ന ചെലവുകൾക്ക് പണം കണ്ടെത്തിയത്.
തിരുവനന്തപുരം കനകക്കുന്നിൽ ചക്ക കൃഷിക്കാരെയും ചക്ക ഉത്പന്ന നിർമാതാക്കളേയും അണിനിരത്തി നടത്തിയ ചക്ക മഹ�ോത്സവം വൻ വിജയമായിരുന്നു. ചക്കയും പ്ലാവിൽ തൈകളും വലിയ രീതിയിൽ വിറ്റഴിച്ചു. കൃഷിക്കാരിൽ നിന്നും തുക ഈടാക്കാതെ ഗൃഹ�ോപകരണങ്ങൾ ഉൽപ്പെടെയുള്ളവർക്ക് നിശ്ചിത തുക ഈടാക്കിയും പ്രവേശന ഫീസ്
ചക്കയുടെ സീസൺ അവസാനിച്ചപ്പോൾ കേരളത്തിലെ പുഷ്പകൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും പുഷ്പങ്ങളുടെ വിപണന സാധ്യത വർധിപ്പിക്കുന്നതിനുമായി ക�ോഴിക്കോട് പുഷ്പഫലസസ്യ പ്രദർശനം സഘടിപ്പിച്ചു. തുടർന്ന പത്തനംതിട്ട നഗരസഭയ്ക്ക് വേണ്ടി പുഷ്പ വ്യാപാരമേളയും പ്രമാടം പഞ്ചായത്തുമായി സഹകരിച്ച് വ്യാപാര വികൃജ്ഞാനവിന�ോദ മേളയു സംഘടിപ്പിച്ചു.
66
www.krishijagran.com
പത്തനംതിട്ടയും ആലപ്പുഴയിലും ചക്ക ഉത്പാദകരേയും കൃഷിക്കാരേയും അണിനിരത്തി ചക്ക മഹ�ോത്സവം സംഘടിപ്പിച്ചു. 'ചക്ക ആര�ോഗ്യ ഭക്ഷ്യസുരക്ഷക്ക് ' എന്ന വിഷയത്തെ ആസപദമാക്കി ആലപ്പുഴ കെ.വി.കെ, തിരുവനന്തപുരം സി.ഐ.എസ്. എസ്.എ (സിസ) എന്നിവയുടെ സഹകരണത്തോടെയുളെ ബ�ോധവത്കരണ ക്ലാസ്സുകളും നടത്തി.
വരുന്ന അവധിക്കാലത്തേക്കായ് മൂന്ന് മേളകൾക്ക് കൈക�ോർത്തിരിക്കുകയാണ് ഇപ്പോളിവർ. റാന്നിയിൽ ഓമന വളർത്തുമൃഗഅലങ്കാരമത്സ്യമേള, ആൻമുളയിൽ ദേശീയ ചക്ക മഹ�ോത്സവം, തിരുവനന്തപുരത്ത് സൂര്യ ടിവി സംഘടിപ്പിക്കുന്ന അന്തർദേശിയ അക്വാ ഷ�ോ ആൻഡ് ഫുഡ് ഫെസ്റ്റ് എന്നിവയാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ സംഘടപ്പിക്കുന്നത്. ജൈവ പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓര�ോ വീട്ടിലും 'ഒരു പ്ലാവ് ഒരു അടുക്കള ത�ോട്ടം' എന്ന ലക്ഷ്യം മുൻനിർത്തി പ്രചാരണം നടത്തുന്നതിനുള്ള ഒരു വലിയ പ്രാജക്ടാണ് ഇപ്പോൾ ഇവർ ഏറ്റെടുത്തിരിക്കുന്നത്. അതിനായി പരമ്പരാഗത
സത്താർ
നാസർ
കർഷകരേയും ന്യുതന കൃഷിസമ്പ്രദായത്തേയും കുട്ടിയ�ോജിപ്പിച്ചുക�ൊണ്ട് എല്ലാ ജില്ലകളിലും കാർഷികമേളകൾ സംഘടിപ്പിക്കുവാൻ തയാറെടുക്കുകയാണ് സത്താറും നാസറും. സർക്കാറിന്റെയ�ോ മറ്റു സംഘടകളുടെയ�ോ ഭാഗത്ത് നിന്നു സാമ്പത്തിക സഹായം ഇല്ലാതെയാണ് ഇവർ മേളകൾ സംഘടിപ്പിക്കുന്നത്. അതുക�ൊണ്ട് മേള നടത്തിപ്പിനാവശ്യമായ ഗ്രൗണ്ട് സൗജന്യമായി അനുവദിക്കുകയും വിന�ോദനികുതി ഇനത്തിൽ പ്രവേശഫീസിൽ നിന്നും ഈടാക്കുന്ന ടാക്‌സ് ഒഴിവാക്കാനുമുള്ള നടപടി ഉണ്ടായാൽ അത് വലിയ�ൊരു ആശ്വാസമാകുമെന്നും ഇവർ പറയുന്നു. സത്താർ 920455123, നാസർ 9387326884
കത്തുന്ന വേനലിൽ ദാഹമകറ്റാൻ കശുമാങ്ങ ജ്യൂസ് ഒരുക്കി പ്ലാന്റേഷൻ ക�ോർപറേഷൻ
പ�ോ
ഷകഗുണത്തിൽ വളരെ മുൻപന്തിയിലുള്ള കശുമാങ്ങയിലെ ടാനിൻ എന്ന കറ നീക്കിയാണ് ജ്യൂസ് തയാറാക്കന്നത്. മാർക്കറ്റിൽ ലഭ്യമായ ഫലവർഗങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് വൈറ്റമിൻ സി അടങ്ങിയിട്ടുള്ള കശുമാങ്ങ കാൻസർ ര�ോഗപ്രതിര�ോധത്തിന് ഉത്തമമെന്ന് തെളിഞ്ഞിട്ടുണ്ട്. കേടുവരാതിരിക്കാനുള്ള രാസവസ്തുക്കള�ോ നിറമ�ോ പഞ്ചസാരയ�ോ ചേർക്കാതെ പ്രകൃതിദത്തമായി ലഭിക്കുന്ന സത്താണ് ജ്യൂസായി നൽകുന്നത്. കശുമാങ്ങയിലെ കറയായ ടാനിൻ നീക്കുന്നതും
പൂർണമായും ജൈവരീതിയിലാണ്. ആര�ോഗ്യകരമായ രുചിയിലൂടെ പ�ോഷകസുരക്ഷ എന്നതാണ് കശുമാങ്ങ ജ്യൂസ് ലക്ഷ്യമിടുന്നത്. മണ്ണാർകാട്-പാലക്കാട് ദേശീയപാതയിൽ നെല്ലിപ്പുഴ പാലത്തിന് സമീപം പ്ലാന്റേഷൻ ക�ോർപറേഷന്റെ കശുമാങ്ങ ജ്യൂസ് ബൂത്ത് പ്രവർത്തനം തുടങ്ങി. പ്ലാന്റേഷൻ ക�ോർപറേഷന്റെ തന്നെ ജൈവത�ോട്ടങ്ങളിൽ നിന്നുള്ള പാഷൻ ഫ്രൂട്ട് സ്‌ക്വാഷ്, പച്ചമാങ്ങ സ്‌ക്വാഷ് എന്നിവയും ഇവിടെ ലഭ്യമാണ്.
ഫ�ോൺ: 0481 257 8301
www.krishijagran.com
67
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
കൂൺവളർത്തൽ
ചിപ്പിക്കൂൺ
അനായാസം വളർത്താം
68
www.krishijagran.com
ഔ
കെ. പരമേശ്വരൻ
ഷധ ഗുണത്തിലും പ�ോഷക പുരളാതെ വൃത്തിയുള്ള സ്ഥലത്ത് അല്പസമയം ഗുണത്തിലും രുചിയിലും വയ്ക്കുക. തുടർന്ന് അണുവിമുക്തമാക്കാൻ മണത്തിലുമെല്ലാം വളരെ ഒരു പാത്രത്തിൽ നാല�ോ അഞ്ചോ ലിറ്റർ മുൻപന്തിയിൽ നിൽക്കുന്ന ഭക്ഷ്യവസ്തുവാണ് വെള്ളമെടുക്കുക (പാത്രത്തിന്റെ കാൽഭാഗം) കൂൺ. പുരാതനകാലം മുതൽ കൂണിനെ ഇതിനുള്ളിൽ വെള്ളം ത�ോർന്ന വൈക്കോലിനെ ഭക്ഷണത്തിന് ഉപയ�ോഗിച്ചിരുന്നതായി പല എടുത്തിട്ട ശേഷം പാത്രം നന്നായി അടച്ചു പുരാണ ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. വയ്ക്കുക. ഒരു മണിക്കൂർ തീ കത്തിക്കുക. ആവി നമ്മുടെനാട്ടിൽ മഴക്കാലത്തും വന്നുതുടങ്ങിയാൽ തീയുടെ അളവ് പകുതിയായി തണുപ്പുകാലത്തും യഥേഷ്ടം ലഭിച്ചിരുന്ന കൂൺ കുറയ്ക്കുക (ഗ്യാസും ഉപയ�ോഗിക്കാം). വൈക്കോൽ ഇന്നിപ്പോൾ ശാസ്ത്രീയമായി കൃഷിചെയ്ത് കുറവാണെങ്കിൽ ഒരു മണിക്കൂറിന് പകരം ഉത്പാദിപ്പിക്കാനാകും. ചെറിയത�ോതിലും 45 മിനിട്ട് ചൂടാക്കിയാൽ മതി. 12 മണിക്കൂർ വൻത�ോതിലും കൂൺ വളർത്താം. ഒരു ചൂടാക്കിക്കഴിഞ്ഞാൽ തീ കെടുത്തി അര കില�ോ കൂണിന് വില 300 രൂപ മുതൽ 500 മണിക്കൂറിനുശേഷം ഡെറ്റോൾ ക�ൊണ്ട് തുടച്ച രുപ വരെ എത്തിയിരിക്കുന്നു. ഒരു പ്രതലത്തിൽ (മേശമേല�ോ, രക്തസമ്മർദം, പ്രമേഹം പ്ലാസ്റ്റിക് ഷീറ്റില�ോ) വെയിൽ തുടങ്ങി അർബുദം വരെ ക�ൊള്ളിക്കാൻ പാടില്ല. പ്രതിര�ോധിക്കുവാനും അണു വിമുക്തമാക്കിയ നിയ�ിക്കുവാനും കൂണിന് വൈക്കോലിനെ ഈ വീട്ടാവശ്യത്തിന് കഴിവുണ്ട്. അതിനാൽ പ്രതലത്തിൽ എടുത്ത് പച്ചക്കറി എത്ര വിലക�ൊടുത്തും വിതറിയിടുക. കൂടെക്കൂടെ കൂൺ വാങ്ങാൻ കൃഷിചെയ്യുന്നതിനേക്കാൾ ഇളക്കണം. ഏകദേശം പലരും തയാറാകുന്നു. അര മണിക്കൂർ കഴിഞ്ഞ് ലാഘവത്തോടെ ഇത�ൊക്കെയാണെങ്കിലും വൈക്കോൽ എടുത്ത് ഈ അത്ഭുതവിളയെ മാർക്കറ്റിൽ കൂൺ സുലഭമല്ല പിഴിഞ്ഞു ന�ോക്കിയാൽ വീട്ടിനുള്ളിലെ എന്നതാണ് ദുഃഖസത്യം. 40 വെള്ളം തുള്ളിതുള്ളിയായി െബഡ്‌റൂമിൽ പ�ോലും വർഷത്തിലേറെക്കാലമായി വീഴാതിരിക്കുകയും അതേ വളർത്താം എന്നതാണ് സമയം വൈക്കോലിൽ കൂൺ കൃഷിരംഗത്ത് സജീവമായി നിൽക്കുന്ന ചെറുതായി ഈർപ്പം വാസ്തവം ലേഖകൻ വീട്ടാവശ്യത്തിന് ഉണ്ടായിരിക്കുകയും കൂൺ കൃഷി നടത്താൻ ചെയ്യുന്നതാണ് പാകം. ഈ ഒട്ടധികം ലഘു കൃഷിമുറകൾ പരുവം വരെ വൈക്കോൽ കണ്ടെത്തിയിട്ടുണ്ട്. ഉണക്കണം. വീട്ടാവശ്യത്തിന് പച്ചക്കറി കൃഷിചെയ്യുന്നതിനേക്കാൾ ലാഘവത്തോടെ ഈ ഇനി കൃഷി തുടങ്ങാം. കൈകൾ ഡെറ്റോൾ അത്ഭുതവിളയെ വീട്ടിനുള്ളിലെ െബഡ്‌റൂമിൽ വെള്ളത്തിൽ കഴുകിയശേഷം സുതാര്യമായ ഒരു പ�ോലും വളർത്താം എന്നതാണ് വാസ്തവം. പ്ലാസ്റ്റിക് കവർ എടുക്കുക. 25 സെ.മീ. വീതിയും 50 സെ.മീ നീളവുമുണ്ടായിരിക്കണം. ഈ അളവിൽ ഇതിന് ഒരു ചെറിയ പ്ലാസ്റ്റിക് കവറും ഒരു ചെറിയ വ്യത്യാസമുണ്ടായാലും കുഴപ്പമില്ല. കവർ വിത്തും (spawn) കുറച്ചു വൈക്കോലും മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന മാത്രം മതി. വൈക്കോലിന് പകരം ഉണങ്ങിയ സുതാര്യമായ ഏതു കവറും ഡെറ്റോൾ ക�ൊണ്ട് വാഴയിലയും വാഴക്കയ്യും ഉപയ�ോഗിക്കാം. കഴുകി ഉണക്കി ഉപയ�ോഗിക്കാം. ഗുണമേന്മയുള്ള പ്ലാസ്റ്റിക് കവറിന് പകരം മിനറൽവാട്ടറിന്റെ കൂൺ വിത്ത് കാർഷിക സർവകലാശാലയും കുപ്പിയും ചെറിയ പ്ലാസ്റ്റിക് ബക്കറ്റും ആകാം. കൃഷി വിജ്ഞാന കേ�ങ്ങളും ചില സ്വകാര്യ കുപ്പിയിലാണെങ്കിൽ വൈക്കോലിനെ രണ്ടു സ്ഥാപനങ്ങളും ഉത്പാദിപ്പിച്ച് നൽകുന്നുണ്ട്. സെ.മീറ്റർ നീളത്തിൽ മുറിക്കണം. ആദ്യമായി ഇവിടെ നിന്ന് ആവശ്യത്തിന് വിത്ത് വാങ്ങുക. ആവശ്യമുള്ള വൈക്കോലിനെ (ഇതിനെ ഇതിൽ നിന്ന് ഒരു കവർ കൂൺ വിത്തെടുത്ത് മാധ്യമം എന്നു പറയും)10-12 മണിക്കൂർ വൃത്തിയുള്ള പാത്രത്തില�ോ പേപ്പറില�ോ പകുതി പച്ചവെള്ളത്തിൽ താഴ്ത്തിവച്ച് കുതിർക്കുക. ഭാഗം എടുത്ത് പരസ്പരം ഒട്ടിയിരിക്കുന്ന എന്നിട്ട് അധിക വെള്ളം വാർന്നുപ�ോകാൻ ഒരു ധാന്യത്തെ കൈക�ൊണ്ട് ഞെരടി വേർതിരിച്ച് പലകമേല�ോ മറ്റേതെങ്കിലും പ്രതലത്തില�ോ മണ്ണു നാല�ോ അഞ്ചോ തുല്യഭാഗങ്ങളായി ഭാഗിച്ച് www.krishijagran.com
69
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
വയ്ക്കുക. ഇനി പ്ലാസ്റ്റിക് കവറിന്റെ ചുവടറ്റം ഒരു നൂൽ ക�ൊണ്ടോ റബ്ബർ ബാന്റുക�ൊണ്ടോ കൂട്ടിക്കെട്ടി വൃത്താകൃതിയിലാക്കുക. അടുത്തതായി പാകപ്പെടുത്തിയ വൈക്കോലിനെ ആറു സെ.മീ. വീതിയിലും 15 സെ.മീ ചുറ്റളവിലും (നാലു വിരൽ ഉയരം, ഒരു ചാൺ ചുറ്റളവ് ) ചുമ്മാടുപ�ോലെ ചുറ്റിവയ്ക്കുക. ഇതിൽ നിന്ന് ഒരു ചുമ്മാട് എടുത്ത് കവറിനുള്ളിൽ ഏറ്റവും താഴെ അറ്റതാഴ്ത്തി ഇറക്കിവച്ച് നന്നായി അമർത്തണം. ഈ ചുമ്മാടിന് മുകളിൽ കവറുമായി ചേർന്നുവരുന്ന അരികിലൂടെ ചുറ്റും ഒരു ഭാഗം വിത്തെടുത്ത് തുല്യ അളവിൽ ഇടുക. കവർ മേശയുടെ പുറത്തോ മറ്റോ വച്ചു വേണം ഇങ്ങനെ ചെയ്യാൻ. രണ്ടാമത്തെ ചുമ്മാടിനും വിത്തിനും മുകളിൽ മെല്ലെ താഴ്ത്തി ഇറക്കിവച്ച് മെല്ലെ അമർത്തുക. രണ്ടാം ഭാഗം വിത്ത് ആദ്യം ചെയ്തതുപ�ോലെ കുറേശ്ശെ എടുത്ത് ചുമ്മാടിന് പുറത്ത് അരികിൽ ചുറ്റിനും ഇടുക. ബാക്കിയുള്ള ചുമ്മാടുകൾ ഓര�ോന്നായി ഇറക്കിവച്ച് വിത്തിട്ട് കവർ നിറയും വരെ ആവർത്തിക്കുക. പിന്നീട് കവറിന്റെ മുകളറ്റം നൂലുക�ൊണ്ട് കൂട്ടിക്കെട്ടുക. ഇതിനെ 'ബെഡ് ' അല്ലെങ്കിൽ 'കൂൺതടം' എന്നാണ് പറയുന്നത്. ഇനി മൂന്നു മി.മീ. ചുറ്റളവുള്ള ഒരു ആണിയ�ോ കമ്പിയ�ോ ഈർക്കില�ോ ഡെറ്റോളിൽ കഴുകിയ ശേഷം ബെഡിന്റെ നാലു വശത്തും പലസ്ഥലങ്ങളിലായി 20 മുതൽ 30 സുഷിരങ്ങൾ കുത്തിയുണ്ടാക്കുക. മുൻകൂട്ടി ദ്വാരം ഇട്ടശേഷം ബെഡ് നിർമിക്കാം. ബാക്കിയുള്ള പകുതി കൂൺ വിത്ത് ഇതുപ�ോലെ മറ്റൊരു ബെഡ് തയാറാക്കി അന്നുതന്നെ പാകണം. തയാറാക്കിയ ബെഡുകൾ വൃത്തിയുള്ളതും തണുപ്പുള്ളതും അല്പം ഇരുട്ടുള്ളതും ചൂടുകുറഞ്ഞതുമായ സ്ഥലത്ത് സൂക്ഷിക്കണം. ഉദാ: ഗ്യാസ് മാത്രം ഉപയ�ോഗിക്കുന്ന അടുക്കളയുടെ സ്ലാബിനടിയിൽ, മേശയുടെ അടിയില�ോ കസേരയുടെയ�ോ കട്ടലിന്റെയ�ോ താഴെയ�ോ, നേരിയ ഒരു ക�ോട്ടൺ തുണിയ�ോ, ത�ോർത്തോ ക�ൊണ്ട് മൂടിവയ്ക്കുക. ഉറുമ്പും എലിയും കടക്കാതെ സൂക്ഷിക്കണം. കൂടാതെ പ്ലാസ്റ്റിക് ചരടുക�ൊണ്ട് ഉറിയുണ്ടാക്കി കെട്ടിത്തൂക്കുകയും ചെയ്യാം. നീളമുള്ള ഉറിയായാൽ ഒന്നിലധികം ബെഡുകൾ ഒരു ഉറിയിൽ തൂക്കിയിടാമെന്ന മെച്ചവുമുണ്ട്.
70
www.krishijagran.com
ബെഡ് ഉണ്ടാക്കി രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ചെറിയ വെള്ളനിറം വൈക്കോലിൽ പടർന്നുകയറുന്നതു കാണാം. ഇത് കൂണിന്റെ തന്തുക്കളാണ്. ഇപ്രകാരം 15 മുതൽ 18 ദിവസം വരെ ബെഡുകൾ സൂക്ഷിക്കുക. ഈ സമയം ക�ൊണ്ട് വയ്‌ക്കോൽ പാടെ തന്തുക്കൾ മൂടിക്കഴിയും. ഇനി ഏതുസമയവും കൂൺ തലനീട്ടാം. അടുത്തതായി ബ്ലേഡ് ഡെറ്റോളിൽ കഴുകിയശേഷം ഒരിഞ്ച് നീളത്തിൽ ബെഡിന്റെ നാലു വശത്തും അവിടവിടെയായി ചെറിയ കീറലുകളിടുക. ഇനി ദിവസവും രാവിലെയും വൈകുന്നേരവും ചെറുതായി പച്ചവെള്ളം തളിച്ചു ക�ൊടുക്കണം (സ്‌പ്രേയും ആകാം). ഈ സമയം മൂടിയിട്ടിരുന്ന തുണി ആവശ്യമില്ല. പകരം വെള്ളത്തിൽ മുക്കിയ ഒരു ത�ോർത്ത് അയകെട്ടി ഇട്ടുക�ൊടുത്താൽ നല്ലത്. ഒരാഴ്ചയ്ക്കുള്ളിൽ ബെഡിൽ കൂൺ മ�ൊട്ടുകൾ പ്രത്യക്ഷപ്പെടും. രണ്ടു ദിവസം കൂടി ചെറുതായി വെള്ളംതളിക്കുക. തുണി നനച്ചിടുകയും ചെയ്യാം. വെള്ളം തളിനിർത്തുക. മ�ൊട്ടുകൾ പയർമണിയുടെ വലിപ്പം ആയാൽ മൂന്നു നാലു ദിവസത്തിനകം വിടർന്ന് വലുതാകും. ഉടൻ തന്നെ മൂട�ോടുകൂടി ഒരു വശത്തേക്ക് കറക്കി വിളവെടുക്കുക. എന്നിട്ട് വീണ്ടും ബ്ലേഡ് ക�ൊണ്ട് ഏതാനും കീറലുകൾ ഉണ്ടാക്കി ബെഡിനെ പഴയ സ്ഥലത്തു തന്നെ വച്ച് വെള്ളം തളി തുടരണം. അടുത്ത 10 ദിവസത്തിനുശേഷം വീണ്ടും കൂൺ മുളച്ചുവരും. അവയും മേല്പറഞ്ഞപ�ോലെ പറിച്ചെടുത്തശേഷം വെള്ളം തളിക്കുക. ഈ വിധം ബെഡുകളെ പരിചരിച്ചാൽ ഏകദേശം 50 ദിവസം വരെ ചെറിയത�ോതിൽ കൂൺ ലഭിച്ചുക�ൊണ്ടിരിക്കും. വിളവെടുപ്പുകഴിഞ്ഞ ബെഡുകൾ സൂക്ഷിക്കാതെ ഉടൻ തന്നെ വളമായി ചെടികൾക്ക് ഉപയ�ോഗിക്കാം. അനുകൂല കാലാവസ്ഥയായാൽ (ഉദ: മഴക്കാലം) 15 ദിവസമാകുന്നതിനു മൻപുതന്നെ സുഷിരത്തിലൂടെ കൂൺ മുളച്ചുവരുന്നതു കാണാം. ഇങ്ങനെ വളരുന്ന കൂണിനെ നാല്-അഞ്ച് ദിവസമാകുമ്പോൾ പറിച്ചെടുത്തശേഷം വീണ്ടും കീറലുകൾ ഉണ്ടാക്കി വെള്ളം തളിക്കണം. വിളവെടുപ്പ് തുടരാം. (കൂൺകൃഷി പ്രചാരകനാണ് ലേഖകൻ, ഫ�ോൺ: 9847701417)
ജില്ലാ വാർത്ത
ശബ്ദമില്ലാത്ത ല�ോകത്ത് പ്രകൃതിയുടെ താളമറിഞ്ഞ്
മാർത�ോമ സ്‌കൂൾവിദ്യാർത്ഥികൾ
കാ
രമ്യ എം.
സർക�ോട് ചെർക്കള മാർത�ോമ ബധിരവിദ്യാലയത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം എന്നത് ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്ന പ്രതിഭാസമല്ല. പഠനത്തിനിടയിൽ കിട്ടുന്ന ഇടവേളകളിൽ അവർ പ്രകൃതിയിലേക്കിറങ്ങും. അവിടെ അമ്പത് സെന്റിൽ അധ്യാപകരുടെ സഹായത്തോടെ തീർത്ത പച്ചക്കറിത്തോട്ടം വിദ്യാർത്ഥികളെ കാത്തിരിക്കുന്നുണ്ടാവും. കൃഷിയിടത്തിലെ വാഴകളിൽ തേനുണ്ണാനെത്തുന്ന കിളികളുടെ നാദമ�ോ വർഷക്കാലത്തെ മഴയുടെ താളമ�ോ ഒട്ടുമിക്ക വിദ്യാർത്ഥികൾക്കുമറിയില്ല. എങ്കിലും ആ കുരുന്നു കൈകളിലെ സ്നേഹസ്പർശങ്ങൾ കൃഷിത�ോട്ടത്തിലെ വഴുതന, പയർ അടക്കമുള്ള പച്ചക്കറികൾക്ക് പുതുജീവനേകും. പഠനത്തിലും കലയിലുമെന്ന പ�ോലെ ഈ മിടുക്കർക്ക് മുഴുവൻ പിന്തുണയും നൽകിക്കൊണ്ട് സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ റവ. എ ജി മാത്യു, ഹെഡ്മാസ്റ്റർ സഖറിയാ ത�ോമസ്, പ്രോഗ്രാം ക�ോർഡിനേറ്റർ ബിന്ദു ടീച്ചർ, ആശ അഗസ്റ്റിൻ, മറ്റു അധ്യാപക- അനധ്യാപകർ എന്നിവരും കൂടെയുണ്ടാകും. സ്‌കൂളിലേക്ക് ആവശ്യമായ പച്ചക്കറികൾ ജൈവരീതിയിൽ ഉത്പാദിപ്പിച്ചുക�ൊണ്ട് ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് സ്‌കൂൾ അധികൃതർക്കുള്ളത്. ചെങ്കള കൃഷി ഭവന്റെയും ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരുടെയും പിന്തുണയും കൂടിയായപ്പോൾ ചുരുങ്ങിയ നാളുകൾക്കൊണ്ടുതന്നെ ഈ ഉദ്യമം ഒരു മഹാ വിജയമായിത്തീരുകയും ചെയ്തു
ശ്രവണവൈകല്യമുള്ള നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് മാർത�ോമ ബധിരവിദ്യാലയം. സമൂഹത്തിൽ ഒറ്റപ്പെട്ടുപ�ോകുന്ന ഇത്തരം കുരുന്നുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ക�ൊണ്ടുവരുന്നതിൽ വിദ്യാലയം വഹിക്കുന്ന പങ്ക് ചെറുത�ൊന്നുമല്ല. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും നൂറ് മേനി വിജയമാണ്
സ്‌കൂൾ മാനേജ്മെന്റിന്റയും അധികൃതരുടെയും ശ്രമഫലമായി വിദ്യാർത്ഥികൾ നേടുന്നത്.
പയർ, വഴുതന, കക്കരി, മുരിങ്ങ, കാബേജ്, ക�ോളിഫ്‌ളവർ, വെണ്ട, തക്കാളി, വാഴ, ചേമ്പ്, ചേന എന്നിവയെല്ലാം വിദ്യാലയത്തിലെ ഈ കൃഷിത്തോട്ടത്തിലുണ്ട്. ഇവിടുത്തെ പച്ചക്കറികൾ ഉപയ�ോഗിച്ചാണ് വിദ്യാലയത്തിലെന്നും ഉച്ചഭക്ഷണമ�ൊരുക്കുന്നത്. ത�ോട്ടത്തിന്റെ പരിപാലനത്തിനായി എല്ലാവരും ബേബിച്ചൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ബേബിക്കുട്ടിയും എന്നും ത�ോട്ടത്തിലുണ്ടാകും. കറന്തക്കാട് സീഡ് ഭവനിൽ നിന്ന് ശേഖരിച്ച വിത്തുകൾ സ്യുഡ�ോമ�ോണസും കഞ്ഞിവെള്ളവും ചേർത്ത ലായനിയിൽ മുക്കി വച്ചു. അടി വളമായി കാലിവളവും കുമ്മായവും മണ്ണിൽ ചേർത്തുക�ൊടുക്കുകയും ചെയതതിനുശേഷം വിത്തുകൾ നട്ടു. ഗ�ോമൂത്രവും ചാണകവും കടലപ്പിണ്ണാക്കുമായിരുന്നു വളമായി ഉപയ�ോഗിച്ചത്. കീടനിയന്ത്രണത്തിനായി വേപ്പെണ്ണയും വെളത്തുള്ളി പേസ്റ്റും ചെടികൾ വളർന്നുവരുന്ന ഘട്ടത്തിൽ പ്രയ�ോഗിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ആര�ോഗ്യപ്രദമായ ഭക്ഷണം നൽകണമെന്ന് നിർബന്ധമുണ്ടായിരുന്ന അധികൃതർ ജൈവ കൃഷി രീതി മാത്രമാണ് അവലംബിച്ചത്. കാലി വളത്തിനും ചാണകത്തിനുമായി രണ്ട് പശുക്കളെയും സ്‌കൂളിൽ വളർത്തുന്നുണ്ട. കൃത്യസമയത്തത് ലഭിക്കുന്ന കൃഷി ഉദ്യോഗസ്ഥരുടെ നിർധേശങ്ങളാണ് ഏറെ സഹായിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പച്ചക്കറി കൃഷിക്കുപുറമേ സ്വന്തമായ�ൊരു ഔഷധത്തോട്ടവും സ്‌കൂളിലുണ്ട്. 201617 ൽ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം മികച്ച സ്വകാര്യ സ്ഥാപനത്തിന് ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും സ്‌കൂളിന് ലഭിച്ചു. കൃഷിജാഗരൺ കാസർക�ോട് ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603956
www.krishijagran.com
71
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ജില്ലാ വാർത്ത
ഓർക്കിഡ് കൃഷിയിൽ വിജയം കൈവരിച്ച് വീട്ടമ്മ ലിറ്റി ജ�ോസ്
ഓ
ർക്കിഡ് കൃഷിയിൽ നൂറ് ശതമാനം വിജയം ക�ൊയ്യുകയാണ് കണ്ണൂർ ഇരിണാവിലുള്ള ലസീന എന്ന വീട്ടമ്മ. ലസീനയുടെ വീട്ടിലേക്ക് ചെല്ലുന്ന ആരും ആദ്യമ�ൊന്ന് അതിശയിക്കും. വീടിന് മുന്നിൽ പൂത്തുലഞ്ഞ് തലയുയർത്തി നില്ക്കുന്ന ഓർക്കിഡ് ചെടികളും അവയുടെ തേൻ മധുരം തേടിയെത്തുന്ന ചിത്രശലഭങ്ങളും വണ്ടുകളുമാണ് നമ്മെ വരവേൽക്കാനെത്തുക. വ്യത്യസ്ത വർണ്ണത്തിലും വലുപ്പത്തിലും രൂപത്തിലും ഇവിടെ പൂത്തു നില്ക്കുന്നത് ഓർക്കിഡുകളുടെ നൂറിലധികം വ്യത്യസ്ത ശേഖരങ്ങളാണ്. ചെറുപ്പം മുതൽ അച്ഛന്റെ പൂന്തോട്ടക്കമ്പം കണ്ട് വളർന്ന ലസീന 15 വർഷമായി ഈ രംഗത്തുണ്ട്. തുടക്കത്തിൽ എല്ലാ ചെടികളും വളർത്തിയിരുന്നെങ്കിലും പിന്നീട് അത് യൂഫ�ോർബിയയിലേക്ക് മാത്രം ഒതുങ്ങുകയായിരുന്നു. യൂഫ�ോർബിയയുടെ വലിയ�ൊരു വ്യത്യസ്ത ശേഖരം തന്നെ വീട്ടിലുണ്ടാക്കി. എന്നാൽ പിന്നീട് ഒരു ഫ്‌ളവർ ഷ�ോയിൽ വച്ചാണ് ഓർക്കിഡ് ലസീനയുടെ കണ്ണിനെ മയക്കിയത്. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിൽ ഓർക്കിഡ് കൃഷി തുടങ്ങുകയും വിജയിക്കുകയും ചെയ്തു. ഇപ്പോൾ പത്ത് വർഷമായി ഫ്‌ളവർഷ�ോകളിലെ സജീവ സാന്നിധ്യമാണ് ലസീനയും തന്റെ വ്യത്യസ്തങ്ങളായ നൂറിലധികം ഓർക്കിഡ് ഇനങ്ങളും. ഡെൻഡ്രോബിയം, ഫലന�ോപ്‌സിസ്, വാൻഡ, മ�ൊക്കാറ, ക്യാറ്റ്‌ലിയ, പാഫിയ�ോപെഡിലം, ഡാൻസിങ് ഗേൾ, എപ്പിഡെൻഡ്രം, റിങ്കോസ്റ്റൈലിസ് തുടങ്ങി നീളുന്നു ഈ വീട്ടമ്മയുടെ ഓർക്കിഡ് ശേഖരം. ഇവയിൽ പലതും പുറത്തു നിന്നും ഇറക്കുമതി ചെയ്തവയാണ്. അതുക�ൊണ്ടുതന്നെ വ്യത്യസ്ത സീസണുകൾക്ക് അനുയ�ോജ്യമായ രീതിയിൽ ഓർക്കിഡുകളുടെ എല്ലാ ഇനവും നമുക്കിവിടെ കാണാൻ സാധിക്കും. കൂടാതെ സ്വന്തമായി ടിഷ്യൂക്കൾച്ചർ രീതിയിലൂടെ പുതിയ ചെടികൾ ഉത്പാദിപ്പിക്കുന്നുമുണ്ട് ഈ വീട്ടമ്മ. ലസീനയുടെ ഓർക്കിഡ് കൃഷിയെപ്പറ്റി അറിഞ്ഞ് നിരവധി ആവശ്യക്കാരാണ് ദിനംപ്രതി ചെടി വാങ്ങുന്നതിനും കൃഷിരീതി
72
www.krishijagran.com
കാണുന്നതിനും എത്തുന്നത്. പൂക്കൾക്ക് 30 രൂപ മുതലും ചെടികൾക്ക് 150 രൂപ മുതലുമാണ് വില. ചെടികളുടെ വലുപ്പത്തിനും വ്യത്യസ്തതക്കും പ്രായത്തിനുമനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. തന്റെ പക്കൽ ചെടി വാങ്ങാനെത്തുന്നവർക്ക് വെറൈറ്റികളാണ് ആവശ്യമെന്നും അതുക�ൊണ്ടുതന്നെ തന്റെ പൂന്തോട്ടത്തിലെത്തുന്ന ആവശ്യക്കാർ വില ന�ോക്കാറില്ലെന്നും ലസീന പറയുന്നു. ആവശ്യക്കാർ വർധിച്ചത�ോടെ വീട്ടിൽ നിന്നും മാറി ഒരു ഫ്‌ളവർ ഷ�ോപ്പും ആരംഭിച്ചിട്ടുണ്ട്. ലസീനയുടെ ഓർക്കിഡ് കൃഷി രീതി ഇങ്ങനെയാണ്. മണ്ണിന് പകരം ചട്ടികളിൽ കരി, ഓടിന്റെ കഷണം, തെർമ�ോക്കോൾ എന്നിവ നിരത്തിയാണ് ചെടി നടുന്നത്. ചട്ടികൾക്ക് പകരം ത�ൊണ്ടിന്റെ കഷണം, മരക്കൊമ്പ്, നെറ്റ് ക�ോൺ തുടങ്ങിയവയിലും ഓർക്കിഡുകൾ നടുന്നുണ്ട്. വെള്ളവും വളവും ആവശ്യത്തിന് നല്കി തൈകൾക്ക് ജീവൻ നല്കും. ജൈവവളമായി കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവ ജലത്തിൽ നേർപ്പിച്ചും 20-20-20 എന്ന വളം ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചും ആഴ്ചയിൽ രണ്ട് പ്രാവശ്യം ചെടികൾക്ക് തളിച്ചുക�ൊടുക്കും. ഓര�ോ വർഷവും പുതിയ കൃഷി രീതികൾ പരീക്ഷിക്കുന്നത�ോട�ൊപ്പം ഓർക്കിഡ് കൃഷിയിൽ താത്പര്യമുള്ളവരെ ഈ മേഖലയിലേക്ക് ക്ഷണിക്കുന്നതിലും അവർക്ക് വേണ്ട നിർദേശങ്ങൾ നല്കുന്നതിലും സദാ തത്പരയാണ് ഈ വീട്ടമ്മ. ഓർക്കിഡ് കൃഷിയിലേക്കിറങ്ങുന്ന തുടക്കക്കാർ ആദ്യം രണ്ടോ മൂന്നോ ചെടികൾ വാങ്ങി അവയുടെ വളർച്ചയും കൃഷി രീതിയും ശ്രദ്ധയ�ോടെ പഠിച്ചതിന് ശേഷംമാത്രം വലിയ ത�ോതിൽ കൃഷി ചെയ്യാൻ ആരംഭിക്കുന്നതാണ് ഉത്തമമെന്നും ചിട്ടയായ പരിപാലനവും ശ്രദ്ധയുമാണ് തന്നെ ഓർക്കിഡ് കൃഷിയിൽ വിജയിപ്പിച്ചതെന്നും ഈ വീട്ടമ്മ പറയുന്നു. ലസീനക്ക് എല്ലാ സഹായവും നല്കി ഭർത്താവ് അരവിന്ദനും മക്കളായ അലനും അനിലും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ട്. കൃഷിജാഗരൺ കണ്ണൂർ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603953
ജില്ലാ വാർത്ത
ഡ�ോക്ടർ
കൃഷിത്തിരക്കിലാണ് കെ.ആർ. ജുബീഷ്
അതിനകത്ത് വിത്ത് പാകും. ചെടിക്കാവശ്യമായ വെള്ളം അതിന്റെ വേരിൽ തന്നെ ലഭ്യമാക്കുന്ന രീതിയാണ് തുള്ളിനന. ഇതിന് ചെറിയ പൈപ്പുകളിലൂടെ ചെടിയുടെ വേരിനടുത്ത് തന്നെ വെള്ളം ലഭ്യമാക്കും. വാഴ, കക്കിരി, പയർ, വെള്ളരി, പാവൽ, മുളക്, വഴുതിന, തക്കാളി, വെണ്ട എന്നിവയാണ് ഇദ്ദേഹം പ്രധാനമായും ഈ വിധം കൃഷി ചെയ്യുന്നത്. ഒന്നര ഏക്കറ�ോളം സ്ഥലം പൂർണമായും കൃഷിക്ക് ഉപയ�ോഗപ്പെടുത്തിയിരിക്കുന്നു. ഇവിടെ മഴമറയും ഉണ്ടാക്കിയിട്ടുണ്ട്. ഇടവിളക്കൃഷിയും കൂട്ടുകൃഷിയും ചെയ്യുന്നു.
ആ
തുരസേവന രംഗത്തെ തിരക്കിൽ നിന്ന് കൃഷിയുടെ പുതിയ സാധ്യതകൾ തേടുകയാണ് ഡ�ോ. നാരായണൻകുട്ടി വാര്യർ. ക�ോഴിക്കോട് പുവ്വാട്ടു പറമ്പിൽ ഒരേക്കറ�ോളം വരുന്ന സ്ഥലം വിലക്ക് വാങ്ങി ജൈവകൃഷി ചെയ്യുകയാണ് അർബുദര�ോഗ വിദഗ്ദ്ധനും എം.വി.ആർ കാൻസർ സെന്ററിലെ മെഡിക്കൽ ഡയറക്ടറുമായ ഇദ്ദേഹം. ജൈവവളം മാത്രം ഉപയ�ോഗിച്ചുള്ള ഹൈടെക് കൃഷിരീതിയാണ് ഇദ്ദേഹത്തിന്റേത്. പുതയിടൽ, തുള്ളിനന, ഫെർട്ടിഗേഷൻ, മിത്രകുമിളുകൾ, മിത്ര ബാക്ടീരിയകൾ എന്നിവ ഉപയ�ോഗിച്ചുള്ള കൃഷിയിൽ അണുനശീകരണം നടത്തുന്നു.
കാൻസർ ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത് കൂടിയ അളവിലുള്ള രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയ�ോഗമാണെന്ന തിരിച്ചറിവാണ് ഇദ്ദേഹത്തിന് ജൈവ കൃഷി ചെയ്യാനും അത് പ്രോത്സാഹിപ്പിക്കാനും പ്രച�ോദനമായത്. ഹൈടെക് കൃഷി രീതിയിലൂടെ ഉത്പാദനം മൂന്നിരട്ടി ആക്കാമെന്ന് ഡ�ോ. വാര്യർ സാക്ഷ്യപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ക�ോഴിക്കോട് ജില്ലയ്ക്കകത്തും പുറത്തും ഇദ്ദേഹം പരിശീലന ക്ലാസുകളും നൽകുന്നുണ്ട്. കൃഷിജാഗരൺ ക�ോഴിക്കോട്‌ജില്ലാ ക�ോർഡിനേറ്ററാണ് ലേഖകൻ, ഫ�ോൺ: 7356603952
കൃഷിക്കായി വിത്ത് പാകിയാൽ അതിൽ ചേർക്കുന്ന വളങ്ങൾ മറ്റ് കളകൾ വലിച്ചെടുക്കുന്നത് ഒഴിവാക്കാനാണ് പുതയിടൽ. ഒരു ചെടിക്ക് നൽകുന്ന വളം പൂർണ്ണമായി അതിനു തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് മൺകൂനയ്ക്കു മേൽ പ�ോളിത്തീൻ ഷീറ്റ് വിരിച്ച് ഈ ഷീറ്റിൽ സുഷിരങ്ങളുണ്ടാക്കി www.krishijagran.com
73
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ജില്ലാ വാർത്ത
കാർഷിക മേഖല ശാപമ�ോക്ഷത്തിന്റെ വഴിത്താര
പ
ണം എന്ന വ്യാമ�ോഹവുമായി സഞ്ചരിക്കാത്ത പാതകളില്ല മണികണ്ഠൻ. ഒടുവിൽ മനം മടുത്ത് ഒഴിഞ്ഞ കൈകളും തെളിഞ്ഞ മനസ്സുമായി കാർഷിക മേഖലയിലേക്ക് കാലെടുത്തുവച്ചു. ഇന്ന് സമ്മിശ്ര കൃഷി മേഖലയിൽ സജീവ പങ്കുവഹിക്കുന്ന മണികണ്ഠന് കൃഷി ആണു ദൈവം. ജൈവപച്ചക്കറി, പശു, ആട്, പ�ോത്ത്, മത്സ്യം തുടങ്ങി എല്ലാതരം കൃഷിയും തന്റെ കൃഷിയിടത്തിൽ കൃഷി ചെയ്യുന്നു. എല്ലാ കർഷകരെ പ�ോലെ തന്നെ തന്റേതായ പുതിയരീതികൾ വികസിപ്പിച്ചെടുക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. 15 അടി ആഴത്തിലുള്ള കുളമാണ് ഇദ്ദേഹത്തിന്റെ വീടിന് ചേർന്ന് സ്ഥിതിചെയ്യുന്നത്. ഇക്കാലത്ത് കുളമായകുളമ�ൊക്കെ മണ്ണിട്ട് മൂടുമ്പോൾ കുളം വിലക്കുവാങ്ങുകയും സംരക്ഷിക്കുകയും ചെയ്തു വരുന്നത് മാതൃകാപരമാണ്. ഈ കുളം പ്രദർശ്‌നവസ്തുവായല്ല മണികഠൻ പരിപാലിക്കുന്ന്ത്. മത്സ്യ കൃഷിക്കും മറ്റ് കൃഷി ആവശ്യങ്ങൾക്കുമുള്ള ജലസ്രോതസ്സാണിത്. 30 വർഷമായി കൃഷിയിൽ ഏർപ്പെട്ട മണി 12 വർഷമായി മത്സ്യ വിളവെടുപ്പ് നടത്തുന്നു. കട്‌ല, വാള, ആവ�ോലി, നാടൻമീനുകൾ, കണ്ണൻ, പ�ൊരുക്ക്, എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഓര�ോ വിളവെടുപ്പിലും 1500 കില�ോയുടെ മത്സ്യവും ലഭിക്കുന്നു. വിപണനം മുഴുവൻ കുളക്കരയിൽ വച്ചുതന്നെ നടക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തമിഴ്‌നാട്ടിൽ നിന്നും ഇറക്കുമതി ചെയ്ത മത്സ്യ കുഞ്ഞുങ്ങളെയാണ് കൃഷിക്കായി ഉപയ�ോഗിക്കുന്നത്. പണ്ട് കാലത്ത് പശുവിന്റെ ആര�ോഗ്യം നിലനിർത്തിയുള്ള പരിപാലനവും എന്നാൽ ഇന്ന് പാൽ ഉത്പാദനത്തിനുള്ള ഉപാധിമാത്രമായാണ് കർഷകർ പശുവളർത്തുന്നത്് എന്നാണ് മണി അഭിപ്രായപ്പെടുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കന്നുകാലികളെ സ്നേഹിച്ച് പരിപാലിക്കുന്ന കർഷകനാണിദ്ദേഹം. 65 അടി നീളവും 20 അടി വീതിയുമുള്ള ഒരു പശുഫാം വീടിന�ോട് ചേർന്ന് നിർമിച്ചിരിക്കുന്നു. എച്ച്എഫ്,
74
www.krishijagran.com
സ്മൃതി ആർ.ബി.
ജേഴ്സി, സിന്ധി, എന്നീ സങ്കരയിനം പശുക്കളും പുറമെ പ�ോത്തുകളേയും പരിപാലിക്കുന്നു. മ്യൂസിക് തെറാപ്പി മികച്ച മാതൃകയാണ് പശുപരിപാലനത്തിന് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പരിപാലനം മികച്ചതാകുമ്പോൾ ഫലവും മികച്ചതാകും. തമിഴ് കാർഷിക മേഖലയിലെ നെയ്തൽ എന്ന പേര് സ്വന്തം ഗ്രാമ പ്രദേശമായ നെയ്തല്ലൂരും കൂട്ടികലർത്തി നെയ്തൽ ഫാം എന്ന ആശയത്തിന് തുടക്കമായി. കുറ്റിക്കാട് സഹകരണബാങ്കും നെയ്തൽ ഫാമും സഹകരിച്ച് 100 ശതമാനം വായ്പയ�ോടെ ആടും കൂടും പദ്ധതി നടത്തിവരുന്നു. കർഷകരുടെ ആവശ്യാനുസരണം കൂടുകൾ നിർമിച്ചു നല്കുന്നു.
രുചിയേറും മത്സ്യം
മീൻ വേസ്റ്റ് ക�ൊടുത്ത് വളർത്തുന്ന മത്സ്യങ്ങൾ കാഴ്ചയിൽ ഭംഗി ഇല്ലെങ്കിലും രുചിയിൽ കേമൻ തന്നെ. അളവ് കുറഞ്ഞാലും ആര�ോഗ്യപ്രദമാണ്. വിളവെടുപ്പിന് മുൻപ് തീറ്റ നിർത്തുുക, നെയ്യുടെ അംശം കുറക്കാൻ സാധിക്കും. ഇടവപ്പാതിയിൽ കൃഷി തുടങ്ങണം ധനുമാസത്തോടെ വിളവെടുപ്പും.
ആടുംകൂടും പദ്ധതി
ആടു വളർത്തുന്നതിനാൽ വിരുന്നുപ�ോകാൻ വയ്യ എന്ന വേവലാതി ഇനിവേണ്ട. ജൈവരീതിയിൽ തയറാക്കിയ കൂട്ടിൽ ഇനി ആടുകളെ വളർത്താം. ഏഴ് അടി ഉയരത്തിലുള്ള കൂട്ടിൽ ക�ൊറ്റൻ ആിടിന് മാത്രം നില്ക്കുന്നതിനും, മറ്റ് ആടുകൾക്ക് നില്ക്കുന്നതിനും തീറ്റ ക�ൊടുക്കുന്നതിനും വിസർജ്യം ബയ�ോഗ്യാസിലേക്കോ കൃഷി ആവശ്യങ്ങൾക്കോ മാറ്റുന്നതിനും പ്രത്യേകമായി തരംതിരിച്ച് ആധുനികവത്കരിച്ച് നിർമിച്ചെടുത്ത കൂടുകളാണിവ. കൂളിങ് സെഷന�ോടെയാണ് കൂട് നിർമാണം. വീട്ടിൽ ആടുണ്ടെങ്കിൽ ഗന്ധം ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇനി ആ ഭയവും വേണ്ട. വിസർജ്യ സംസ്‌കരണവും കൂട് ഉറപ്പ് നല്കുന്നു. കൃഷിജാഗരൺ മലപ്പുറം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603962
ര
സരിത എൻ.ആർ
ക്തശാലി എന്ന നെല്ലിനത്തെക്കുറിച്ചു കേട്ടിട്ടുള്ളവർ വിരളമായിരിക്കും പഴയകാലത്തു രാജകുടുംബങ്ങളിൽ മാത്രം ഉപയ�ോഗിച്ചിരുന്ന സാധാരണക്കാരന് അപ്രാപ്യമായിരുന്ന ഒരു നെല്ലിനമായിരുന്നു ഇത്. ഏതാണ്ട് 3000 വർഷം മുൻപ് പ്രചാരത്തിലിരുന്നതായി വേദങ്ങളിൽ പുരാണങ്ങളിലും ആയുർവേദ ഗ്രന്ഥങ്ങളിലും കാണാം. കേരളത്തിൽ തന്നെ വളരെക്കുറച്ചു ലഭ്യമായ ഈ നെല്ലിനം കൃഷിചെയ്തു വിജയിച്ചിരിക്കുകയാണ് ചാലക്കുടി കൃഷിഭവൻ പരിധിയിലെ നാലു കർഷകർ. ചാലക്കുടി കുമരഞ്ചിറപാട ശേഖരം ഇപ്പോൾ അറിയപ്പെടുന്നത് രക്തശാലി പാടം എന്നാണ് ഇവിടത്തെ 12 ഏക്കർ പാടത്തെ ആറ് ഏക്കറിൽ അപൂർവയിനം രക്തശാലി നെല്ല് കൃഷിച്ചയ്തു മികച്ച വിളവുനേടിയിരിക്കുകയാണ് ഈ കർഷകർ. സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ റൈസ് സ്‌കീം പ്രകാരം പ്രാചീന നെല്ലിനങ്ങളെ സംരക്ഷിക്കുന്നത്തിന്റെ ഭാഗമായാണ് ഈ അപൂർവ നെല്ലിനം കൃഷിചെയ്യാൻ ഇവർക്ക് പ്രച�ോദനം ലഭിച്ചത്. രക്തശാലി നെല്ലിനങ്ങൾ പ�ൊതുവെ ഔഷധഗുണം കൂടുതൽ ഉള്ളവയാണെന്നു വേദങ്ങളിലും ആയുർവേദ ഗ്രന്ഥങ്ങളിലും പരാമർശമുണ്ട് ആന്റി ഓക്‌സിഡന്റുകളുടെയും കാൽസ്യം സിങ്ക്, അയേൺ, മിനറൽസ് എന്നിവയുടെയും കലവറയായ ഇതിനു തൈറ�ോയ്ഡ് ഏറ്റക്കുറച്ചിലുകളെയും കാൻസർ, ജീവിത ശൈലീ ര�ോഗങ്ങൾ തുടങ്ങിയവയെയും പ്രതിര�ോധിക്കാൻ തക്ക ഒരുഷധഗുണം ഉള്ളവയാണ്. പല ആയുർവേദ ഔഷധങ്ങളിലും ഉപയ�ോഗിക്കുന്ന ഞവര നെല്ലിന്റെ മൂന്നിരട്ടി ഔഷധഗുണമുണ്ടിന്. ലഭ്യത കുറവായതു മൂലം പല ഔഷധങ്ങളും ഉദ്പാദിപ്പിക്കാൻ കഴിയാതെ വരുന്നു എന്ന് ആയുർവേദ വിദഗ്ധർ പറഞ്ഞു.
ജില്ലാ വാർത്ത
ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിട്ടും വാണിജ്യപരമായി ഈ നെൽവിത്തിനം വിജയിക്കാതെ പ�ോയത് ഇതിന്റെ ഉദ്പാദനക്ദഷമത കുറവ് മൂലമാണ്. മറ്റു നെല്ലിനങ്ങൾ ഹെക്ടറിൽ നിന്ന് അഞ്ച് ടൺ വിളവ് നൽക്കുമ്പോൾ രക്തശാലി ഒരു ഹെക്ടറിൽ നിന്ന് രണ്ടു ടൺ മാത്രമാണ് വിളവ് നൽകുക. ഉദ്പാദനം വളരെ കുറവാണെങ്കിലും വിത്തിന്റെയും അരിയൂടെയും വില മറ്റ് നെല്ലിനങ്ങളെ സംബന്ധിച്ചു കൂടുതൽ ആണ്.രക്തശാലി നെല്ലിന് കില�ോയ്ക്ക് 150 രൂപവരെ ലഭിച്ചെന്നു കർഷകർ. കൃഷിഭവൻ മുഖേന ലഭിച്ച വിത്താണ് കൃഷിക്കായി ഇവർ ഉപയ�ോഗിച്ചത്. മറ്റു ജില്ലകളിൽ ചിലസ്ഥലങ്ങളിൽ ചെറിയത�ോതിൽ ഇത് കൃഷി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് തൃശൂർ ജില്ലയിൽ വലിയത�ോതിൽ ഈ അപൂർവയിനം നെല്ലിനം കൃഷി ചെയ്യുന്നത്. ചെന്നെല്ല് എന്ന പേരിലും ചില സ്ഥലങ്ങളിൽ ഈ നെല്ലിന് അറിയപ്പെടുന്നു. വലിപ്പത്തിൽ ചെറുതായ ഇതിന് കാഴ്ചയിലും പ്രത്യേകതയുണ്ട് മുള വന്നതുപ�ോലെ വെളുത്ത അഗ്രഭാഗം മൂലം മറ്റുള്ളവയിൽ നിന്ന് പെെട്ടന്ന് വേർതിരിച്ചറിയാനും കഴിയും. ര�ോഗപ്രതിര�ോധശേഷി കൂടുതൽ ആയതിനാൽ ജൈവരീതിയിൽ കൃഷിചെയ്യാൻ ഏറ്റവും അനുയ�ോജ്യമാണിത് ഇത്. ഒരുതവണ പ�ോലും ജൈവകകീടനാശിനി ഉപയ�ോഗിക്കേണ്ടിവന്നില്ലെന്നു കർഷകർ. പൂർണമായും ജൈവരീതിയിൽ കൃഷിചെയ്ത് കൃത്യമായി 90 ദിവസം ക�ൊണ്ട് വിളവെടുപ്പിനു സജ്ജമാക്കു കയായിരുന്നു. അടുത്തവർഷം 50 ഏക്കർ സ്ഥലത്തു കൃഷി വ്യാപിപ്പിക്കാനും അരിയാക്കി 'ചാലക്കുടിനെല്ല് ' എന്ന ബ്രാൻഡ് നാ മത്തിൽൽ വിപണനം ചെയ്യാനും പദ്ധതി ഉണ്ടെന്ന് കൃഷിഭവൻ അധികൃതർ പറഞ്ഞു. കൃഷിജാഗരൺ തൃശൂർ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603957
ര�ശാലി തിരിച്ചുവരുന്നു
www.krishijagran.com
75
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
രമ്യ കെ. പ്രഭ
ജില്ലാ വാർത്ത
മ
ത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്നവർക്ക് ഇനി കാലാവസ്ഥാ വ്യതിയാനങ്ങൾ, അപകട സാധ്യതകൾ, ഏറ്റവും അടുത്ത തീരത്തേക്കുള്ള ദൂരം എന്നീ വിവരങ്ങൾ ഞ�ൊടിയിടയിൽ വിരൽത്തുമ്പിൽ ലഭ്യമാക്കി ഒരു പുതുപുത്തൻ സാങ്കേതിക വിദ്യ ഒരുങ്ങുന്നു. 'ഇ സമുദ്ര' എന്ന മ�ൊബൈൽ ആപ്ലിക്കേഷൻ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ടെലിക�ോം-ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പുറത്തിറക്കുന്നത്. ഇതിന്റെ രണ്ടാം ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തീകരിച്ചു.
കെൽട്രോണിന്റെ മേൽന�ോട്ടത്തിൽ നിയ�ോണിക്‌സ് സ�ോഫ്റ്റ് വെയർ സ�ൊലൂഷൻസ് ആണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കടലിൽ മത്സ്യബന്ധന യാനങ്ങളുടെ സ്ഥാനം നിർണയിക്കുന്നതിന് ജി.പി.ആർ.എസ് സാങ്കേതിക വിദ്യയാണ് 'ഇ സമുദ്ര' അവലംബിക്കുന്നത്. മത്സ്യങ്ങൾ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്ന മേഖല അറിയുന്നതിനും, കാലാവസ്ഥാ വ്യതിയാനം, അപകട സാധ്യത മുന്നറിയിപ്പുകൾ, കാറ്റിന്റെ വേഗം, സമീപത്തുള്ള യാനങ്ങളുമായി ബന്ധപ്പെടുവാനുള്ള സംവിധാനം, തിരകളുടെ ശക്തി, ഏറ്റവും അടുത്ത ലാന്റിംഗ് സെന്ററുകൾ, വിപണി തുടങ്ങി എല്ലാ വിവരങ്ങളും ഇനി 'ഇ സമുദ്ര' എന്ന മ�ൊബൈൽ ആപ്ലിക്കേഷൻ വഴി ലഭിക്കും. വിവരങ്ങൾ മലയാളത്തിലും ലഭ്യമാക്കും
76
ഓഷ്യൻ ഇൻഫർമേഷൻ സർവീസ് വഴിയാണ് വിവരങ്ങൾ കിട്ടുന്നത്. ഫിഷറീസ് വകുപ്പ് വഴി കുറഞ്ഞ ചെലവിൽ ആൻഡ്രോയിഡ് ഫ�ോണുകൾ ത�ൊഴിലാളികൾക്ക് നൽകുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് പറഞ്ഞു. വരും ദിവസങ്ങളിൽ വകുപ്പിന്റെ പ്രവർത്തനം സംബന്ധിച്ച വിശദ വിവരങ്ങളും മത്സ്യ ത�ൊഴിലാളികൾക്ക് വകുപ്പ് വഴി ലഭ്യമാക്കുന്ന സേവനങ്ങളും 'ഇ സമുദ്ര' വഴി ലഭ്യമാക്കും കൂടാതെ 13 ന�ോട്ടിക്കൽ മൈൽ ദൂരത്താണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയതെങ്കിലും ഭാവിയിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ വി.എച്ച്.എഫ് വഴി 100 ന�ോട്ടിക്കൽ മൈൽ ദൂരപരിധിയിലേക്ക് 'ഇ സമുദ്ര'യുടെ പരിധി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. തെരഞ്ഞെടുത്ത 50 മത്സ്യത്തൊഴിലാളികൾക്ക് 'ഇ സമുദ്ര' ഉപയ�ോഗിക്കുന്നതിനുള്ള പരിശീലനം നൽകി കഴിഞ്ഞു. ത�ൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള നിർദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചായിരിക്കും അന്തിമ രൂപം നൽകുക. കൃഷിജാഗരൺ എറണാകുളം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603955
ഇ-സമുദ്ര പുത്തൻ സുരക്ഷാ സ�ോഫ്റ്റുവെയർ www.krishijagran.com
കുമാരനെല്ലൂരെ കൃഷി ആശുപത്രി
ക
ജില്ലാ വാർത്ത
സി.എൻ. രമ്യ
ർഷകർ എന്നും നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് കാർഷിക വിളകളുടെ ആര�ോഗ്യം. വളരെ കഷ്ടപ്പെട്ടാണ് എല്ലാവരും പാടത്തും പറമ്പിലും ഉള്ള കാർഷിക വിളകളെ സംരക്ഷിക്കുന്നത്. ചിലപ്പോൾ ആരംഭത്തില�ോ മറ്റ് ചിലപ്പോൾ പാതി വഴിയില�ോ അല്ലെങ്കിൽ അവസാനഘട്ടത്തോടടുക്കുമ്പോഴ�ോ വിളകൾ നശിക്കുമ്പോൾ അവയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കഴിയാതെ കർഷകർ നിരാശരാകും. ഇനി നിങ്ങൾ നിരാശരാകേണ്ട കാർഷിക വിളകൾക്കും ഇവിടെ ഒരു ആശുപത്രി ഉണ്ട്. ക�ോട്ടയം കുമാരനെല്ലൂർ കൃഷിഭവനിൽ പ്രവർത്തിക്കുന്ന വിള ആര�ോഗ്യ കേന്ദ്രമാണിത്. കാർഷിക വിജ്ഞാന വ്യാപനം ലക്ഷ്യമാക്കിക്കൊണ്ടുള്ള വിള ആര�ോഗ്യ കേന്ദ്രങ്ങൾ ഇന്ന് എല്ലാ ബ്ലോക്കുകളിലും പ്രവർത്തിച്ചു വരുന്നുണ്ട്. ക�ോട്ടയം ജില്ലയിൽ ക�ോട്ടയം ബ്ലോക്കിലെ വിള ആര�ോഗ്രകേന്ദ്രം പ്രവർത്തിക്കുന്നത് കുമാരെനല്ലൂർ കൃഷി ഭവനിലാണ്.
കൃഷി ഇടങ്ങളിലെ പ്രശ്‌നങ്ങളുമായി കൃഷിഭവനിൽ എത്തുന്ന കർഷകർക്ക് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ നൽകി വരുന്നു. കീടര�ോഗബാധ നേരിൽ കണ്ട് മനസ്സിലാക്കുന്നതിന് മൈക്രോ സ്‌ക�ോപ്പ്, മാഗ്‌ന�ോസ് ക�ോപ്പ്, ലെൻസുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും ഈ വിള ആര�ോഗ്യ കേന്ദ്രത്തിൽ ഉണ്ട്. മണ്ണിലെ പ്രാഥമിക മൂലകങ്ങളായ എൻ.പി. കെയുടെ പരിശ�ോധനയ്ക്കുള്ള സംവിധാനവും ഇവിടെ ലഭ്യമാണ്. അതിനനുസരിച്ച് ഓര�ോ വിളകൾക്കുമുള്ള വളപ്രയ�ോഗവും ശുപാർശ ചെയ്യുന്നു. പലതരത്തിലുമുള്ള ഫിറമ�ോൺ കെണികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധതരം ജൈവ വളങ്ങളും
ജൈവ കീടനാശിനികളുമുണ്ട്. കീടര�ോഗ ലക്ഷണങ്ങളും നിയന്ത്രണമാർഗങ്ങളും സചിത്രം പ്രദർശിപ്പിച്ചിരിക്കുന്ന ബ�ോർഡുകളും പ�ോസ്റ്ററുകളും ഈ ക്ലിനിക്കിനെ മികച്ചതാക്കുന്നു. ബുധൻ, ശനി ദിവസങ്ങളിലാണ് ആര�ോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നതെങ്കിലും മറ്റ് ദിവസങ്ങളിൽ എത്തുന്ന കർഷകരേയും നിരാശരാക്കാറില്ല. തിരഞ്ഞെടുത്ത കൃഷിയിടങ്ങളിലെ സന്ദർശനവും നിരീക്ഷണവും ക്ലിനിക്കിന്റെ ഭാഗമായി നടക്കുന്നു. ധാരാളം പരിശീലന പരിപാടികളും നടത്തി വരുന്നുണ്ട്. ര�ോഗ കീടബാധയേറ്റ സസ്യ ഭാഗങ്ങളും സസ്യ കീടങ്ങളും ഇവിടെ എത്തുന്നവർക്ക് കണ്ട് മനസ്സിലാക്കുന്നതിനായി കുപ്പികളിൽ തനിമ നഷ്ടപ്പെടാത്ത രീതിയിൽ സംരക്ഷിച്ചു വരുന്നു. കൃഷി ഓഫീസർ ഡ�ോ. ഡിക്‌റ്റോ ജ�ോസിന്റെ മേൽന�ോട്ടത്തിൽ കൃഷി അസിസ്റ്റന്റുമാരും പെസ്റ്റ് സ്‌കൗട്ടും ചേർന്ന് ഇവിടുത്തെ സേവനങ്ങൾ കർഷകരിൽ എത്തിക്കുന്നു. ക�ോട്ടയം ബ്ലോക്കിലെ കൃഷിഭവനുകൾക്ക് കീഴിലെ കാർഷിക പ്രശ്‌നങ്ങൾ ഉൾക്കൊള്ളിച്ചുക�ൊണ്ട് മാസം ത�ോറും 'ഹരിത മുകുളം' എന്ന പേരിൽ പെസ്റ്റ് ബുള്ളറ്റിനും പ്രസിദ്ധീകരിക്കുന്നുണ്ട്. തിങ്കളാഴ്ച നടന്ന മണ്ണ് പരിശ�ോധന ക്യാമ്പയിൻ ക�ോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ഡ�ോ. സ�ോന പി. ആർ. ഉദ്ഘാടനം ചെയ്തു. ക�ോഴായിലെ സഞ്ചരിക്കുന്ന മണ്ണ് പരിശ�ോധന കേന്ദ്രത്തിലെ അസി. ഡയറക്ടർ അനിത കർഷകർക്ക് മണ്ണ് പരിശ�ോധനയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. കൃഷിജാഗരൺ ക�ോട്ടയം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603954 www.krishijagran.com
77
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ജില്ലാ വാർത്ത
കൃഷിയിലെ ഫ�ോട്ടോഫിനിഷ് കെ.ബി. ബൈന്ദ
''40
വർഷം ചെയ്തിരുന്ന ഫ�ോട്ടോഗ്രഫി എന്ന ജ�ോലിയിൽ നിന്ന് കിട്ടിയിട്ടില്ലാത്ത ഒരു സംതൃപ്തി ഇപ്പോൾ കിട്ടുന്നു''. പറയുന്നത് കഴിഞ്ഞ രണ്ടു വർഷമായി ലാഭമ�ോ നഷ്ടമ�ോ ന�ോക്കാതെ കൃഷി ചെയ്തു, അതിൽ മുഴുകി നടക്കുന്ന വിജയ ചന്ദ്രൻ എന്ന തണ്ണീർമുക്കം പഞ്ചായത്തിലെ ജൈവകൃഷി സ്‌നേഹിയായ കർഷകൻ. നേരിൽ കണ്ടാൽ ആർക്കും മനസ്സിലാവും അദ്ദേഹം അതിനു ക�ൊടുക്കുന്ന സമയവും, വിലയും വളരെ വലുതാണെന്ന്. കുടുംബ സ്വത്തായി കിട്ടിയ 90 സെന്റ് സ്ഥലത്തു രണ്ടു മഴമറ. അതിൽ പയർ വിത്ത് പാകി കാത്തിരിക്കുന്നു. പിന്നെ അക്വാപ�ോണിക്‌സിന്റെ സാദ്ധ്യതകൾ ഒരു സുഹൃത്തിൽ നിന്നും മനസ്സിലാക്കി അതിലും പരീക്ഷണം. കറി വയ്ക്കുന്നതിനായി എടുത്ത മത്തന്റെ കുരു പാകി. പിന്നെ കുറച്ചു പച്ചമുളകും. താഴെയുള്ള മൂന്നു ടാങ്കുകളിൽ കാരി മീനും. ഇപ്പോളത് നിറയെ മുളകിട്ടു നില്കുന്നു. മത്തയിൽ മത്തനും കായ്ച്ചു. കാരി മീൻ ഓടിക്കളിക്കുന്നു. മഴമറയ്കായി മുടക്കിയ പണത്തിന്റെ സബ്‌സിഡി തുക കൃഷി ഭവനിൽ നിന്നും ലഭിച്ചും കഴിഞ്ഞു. കർഷകന്റെ അദ്ധ്വാനം നന്നായി മനസിലാക്കുന്നു നമ്മുടെ കൃഷിഭവൻ എന്ന് വേണം കരുതാൻ. പണിയെടുത്തു വിയർപാറും മുൻപേ അതിന്റെ പ്രതിഫലം ലഭിക്കുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണല്ലോ. അമ്മയും
78
www.krishijagran.com
അച്ഛനും അടങ്ങുന്ന വീട്ടിൽ മക്കൾ സ്‌കൂളിലും ഭാര്യ സ്വന്തമായി നടത്തുന്ന ബ്യൂട്ടി പാർലറിലും പ�ോയിക്കഴിഞ്ഞാൽ കർഷക സുഹൃത്തുക്കൾ എത്തും വിജയചന്ദ്രന്റെ സഹായത്തിനായി. മുഴുവൻ സമയവും കൃഷി നിർദേശങ്ങളുമായി പറമ്പിൽ തന്നെ. ച�ൊരിമണൽ ഇളക്കിയെടുക്കുന്നതിന് സ്വന്തമായി ഡിസൈൻ ചെയ്ത പണി ആയുധങ്ങൾ. ഓര�ോ കുഴിയെടുക്കുമ്പോഴും വിജയചന്ദ്രൻ നിർദേശവുമായെത്തും. ക്യാമറയിലെ സൂക്ഷ്മത ഇവിടെയും വേണം എന്നപ�ോലെ. ജൈവകൃഷി ചെയ്യുന്നവരുടെ ഒരു കൂട്ടായ്മയിലും അംഗമാണ്. മറ്റൊന്നിനുമല്ല. ഓർഗാനിക് കൃഷി പ്രചരിപ്പിക്കുക. മറ്റു കർഷകരിൽ നിന്നും അഭിപ്രായ നിർദേശങ്ങൾ ലഭിക്കുക മുതലായവയാണ് ഈ കൂട്ടായ് മയുടെ ഉദ്ദേശം. ആദ്യ മൂന്നു വർഷകാലം ലാഭം പ്രതീക്ഷിക്കാതെ കൃഷി ചെയ്യുക എന്നാണ് വിജയചന്ദ്രൻ പറയുന്നത് എങ്കിലും നഷ്ടമ�ൊന്നും ഇല്ല. കൂടാതെ ലാഭമായി ലഭിക്കുന്ന സംതൃപ്തി. പറമ്പിൽ കൃഷി ന�ോക്കി നടക്കുമ്പോൾ കിട്ടുന്ന ആനന്ദം. ഇത�ൊക്കെ തന്നെ ആണ് കൃഷിയെ സ്‌നേഹിക്കുന്ന ഏത�ൊരാളെയും പ�ോലെ വിജയചന്ദ്രനും വിലമതിക്കുന്നതു. വിജയചന്ദ്രന്റെ ഫ�ോൺ നമ്പർ 9495331044 കൃഷിജാഗരൺ ആലപ്പുഴ ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603951
ജില്ലാ വാർത്ത
വനിതകൾക്ക് വഴികാട്ടിയായി സുരേ�ൻ ആശ എസ്.
വീ
ട്ടിലെ സ്ത്രീകളുടെ മടിയാണ് തന്നെ കൃഷിയിലേക്ക് നയിച്ചതെന്നാണ് സുന്ദരേശൻ തമാശരൂപേണ പറയുന്നത്. കുറെ പച്ചക്കറി വിത്തുകൾ ചട്ടികളിലിട്ട ശേഷം എല്ലാവരും അവരുടെ വഴിക്ക് പ�ോയി. എന്നാൽ സ്വന്തം ജ�ോലി കഴിഞ്ഞ് വീടിലേക്ക് മടങ്ങിയെത്തുന്ന സൂന്ദരേശൻ ഇതിലേക്ക് ശ്രദ്ധ തിരിച്ച് തുടങ്ങി. വെള്ളമ�ൊഴിച്ചും കൃത്യമായി പരിപാലിച്ചും ആദ്യം പച്ചക്കറി കൃഷി വിജയമായപ്പോൾ അദ്ദേഹത്തിന�ൊപ്പം തന്നെ ആദ്യം അവഗണിച്ച വീട്ടുകാരും ഇതിൽ താത്പര്യമുള്ളവരായി. ക�ൊല്ലം വള്ളിക്കീഴ് സ്വദേശിയായ വർക്ഷോപ്പ് ഉടമ സുന്ദരേശന്റെ രണ്ട് നില വീടിന്റെ മട്ടുപ്പാവ് പിന്നീട�ൊരു കൃഷിയിടമായി മാറുകയായിരുന്നു. വാഴയും വിവിധയിനം പച്ചക്കറികളും അദ്ദേഹത്തിന്റെ പരിചരണത്തിൽ ഫലഭൂയിഷ്ടമായി വളർന്നു വന്നു. പിന്നീട് ആര�ൊക്കെയ�ൊ പറഞ്ഞ് ഇതറിഞ്ഞെത്തിയ കാവനാട് കൃഷിഭവനിലെ അംഗങ്ങൾ സുന്ദരേശന് കൃഷിക്ക് വേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും സഹായങ്ങളും ചെയ്തു ക�ൊടുക്കുകയായിരുന്നു. ഗ്രോ ബാഗുകളിൽ തിരി നന സംവിധാനം വഴിയുള്ള കൃഷിരീതി അവർ സുന്ദരേശനെ പരിചയപ്പെടുത്തി. കൃഷിഭവന്റെ സഹായത്താൽ ആദ്യ ഘട്ടത്തിൽ 110 ബാഗുകളിലായി ഈ സംവിധാനത്തിൽ കൃഷി ആരംഭിച്ച അദ്ദേഹം പിന്നീട് സ്വന്തമായി തന്നെ കൃഷി വിപുലപ്പെടുത്തി. പടവലം, പാവൽ,
വെണ്ടയ്ക്ക, അമരയ്ക്ക, പയർ, ചീര, തക്കാളി, വഴുതന തുടങ്ങി വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളും ശുദ്ധമായ രീതിയിൽ മട്ടുപ്പാവിൽ നിന്ന് ലഭിച്ചു തുടങ്ങി. സുന്ദരേശന്റെ മട്ടുപ്പാവ് കൃഷിയിടത്തിലെ മറ്റൊരു ആകർഷക കാഴ്ച ഉപയ�ോഗ ശൂന്യമായ വാട്ടർ ടാങ്കിൽ കായ്ച്ചു നിൽക്കുന്ന ഒരു ഓറഞ്ച് മരമാണ്. കൂടാതെ ചെറിയ ത�ോതിൽ കുരുമുളക് കൃഷിയും ഇദ്ദേഹത്തിനുണ്ട്. ചാണകം, എല്ലുപ�ൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവയാണ് സാധാരണയായി കൃഷിക്ക് ഉപയ�ോഗിക്കുന്ന വളങ്ങൾ. ഒരു നേരം പ�ോക്കെന്ന രീതിയിലാണ് സുന്ദരേശൻ കൃഷി ആരംഭിച്ചതെങ്കിലും ഇപ്പോൾ അദ്ദേഹം മുഴുവൻ സമയവും തന്റെ കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വീട്ടുകാർക്ക് വിഷമില്ലാത്ത പച്ചക്കറികൾ ലഭിക്കുന്നതിന�ൊപ്പം തനിക്കും നല്ലൊരു വ്യായാമമാണ് പച്ചക്കറികളെ പരിപാലിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് 68 കാരനായ സുന്ദരേശൻ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം. കൃഷിജാഗരൺ ക�ൊല്ലം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356603950 www.krishijagran.com
79
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
ഏദൻത�ോട്ടം
ജില്ലാ വാർത്ത
ഇത് ഫലവൃക്ഷങ്ങളുടെ
ഏദൻത�ോട്ടം ധന്യ. എം.ടി
ഒ
രു തുളസിച്ചെടിയെങ്കിലും വീട്ടുമുറ്റത്തില്ലാത്ത മലയാളികൾ കുറവാണ്. നമ്മുടെ നിത്യജീവിതവുമായി തുളസി അത്രമാത്രം അഭേദ്യമായി ബന്ധപ്പെട്ടതാണ്. എത്രയിനം തുളസികളെക്കുറിച്ച് നമുക്കറിയാം? രണ്ടോ മൂന്നോ, ഏറിയാൽ നാല്, കൃഷ്ണതുളസി, ലക്ഷ്മി തുളസി, രാമതുളസി, കർപ്പൂരതുളസി. ഓര�ോന്നിനും വേറിട്ട മണവും ഗുണവുമ�ൊക്കെയായി 28 ഇനം തുളസികൾ നട്ടുപരിപാലിക്കു ഒരു കുടുംബമുണ്ട് തിരുവനന്തപുരത്തിനടുത്ത് വെഞ്ഞാറമൂട്ടിൽ. തുളസിച്ചെടികൾ മാത്രമല്ല, ഇവിടെയുള്ളത്. ചെടികളേക്കാൾ പ്രാമുഖ്യം പഴങ്ങൾക്കാണ്. ഗുണവും മണവും രൂപവും വിലയുമ�ൊക്കെക�ൊണ്ട് വ്യത്യസ്തമായ രുചിപ്പെരുമയുടെ രാജാക്കന്മാരായ പഴങ്ങൾ. മുന്നൂറിലേറെ ഇനം പഴങ്ങളുടെ ആരെയും ആകർഷിക്കുന്ന ത�ോട്ടമാണ് ഈ വീട്ടുകാർ ഒരുക്കിയിട്ടുള്ളത്.
വെഞ്ഞാറമൂട് ബ്ലോക്ക് ഓഫീസിന് പിന്നിൽ അയിരൂർക�ോണത്ത് പുത്തൻവീട്ടിലാണ് ഈ ഫലവൃക്ഷ കലവറ. ഒരു കുടുംബം മുഴുവൻ തങ്ങളുടെ രണ്ടേക്കർ പുരയിടത്തെ ല�ോകത്തിലെ ഏതാണ്ട് എല്ലാ പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും കേദാരമായി മാറ്റിയിരിക്കുകയാണ്. 30 വർഷത്തെ അദ്ധ്വാനം ക�ൊണ്ടാണ് ഇവർ ഈ അപൂർവ്വനേട്ടം കൈവരിച്ചത്. ഹ�ോമിയ�ോ ഡ�ോക്ടറായ ഉത്തമനാണ് ആദ്യം ഈ ഉദ്യമത്തിന് ഇറങ്ങിയത്. പിന്നീടത് ഭാര്യ അമ്പിളി ഏറ്റെടുത്തു. ഓര�ോ ചെടിയും നടുന്ന തീയതി, ചെടിയുടെ ശാസ്ത്രനാമം, തൈ പൂവിടുന്നത്, കായ്ക്കുന്നത് എല്ലാം ഡയറിയിൽ കുറിച്ചുവയ്ക്കാറുണ്ട് അമ്പിളി. അതുക�ൊണ്ടുതന്നെ
80
www.krishijagran.com
ഓര�ോ ചെടിയും വൃക്ഷവും എത്ര വർഷമായി, എന്നു കായ്ച്ചു എന്നൊക്കെ ച�ോദിച്ചാൽ കൃത്യമായി മറുപടി കിട്ടും. എല്ലാ സസ്യങ്ങളുടേയും ശാസ്ത്രനാമവും അമ്പിളിക്കും മക്കൾക്കും ഹൃദിസ്ഥമാണ്. ഇന്ന് ഐ.ടി സ�ോഫ്റ്റ് വെയർ വിദഗ്ദ്ധരായ മക്കൾ അനീഷും മനീഷും ഈ രംഗത്തുണ്ട്. സ�ോഫ്റ്റ്‌വെയർ എഞ്ചിനീയറായ അനീഷ് കൃഷിരംഗത്തുള്ള ഓൺലൈൻ സാധ്യതകളെ വിവിധയിനം പഴച്ചെടികൾ സമ്പാദിക്കാൻ പ്രയ�ോജനപ്പെടുത്തുകയായിരുന്നു. സ�ോഷ്യൽ മീഡിയയിലെ കൃഷിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ സജീവമാണ് അനീഷും മനീഷും. ഇതിലൂടെ പരിചയപ്പെട്ടവരിൽ നിന്നും വിദേശിയും സ്വദേശിയുമായ ഒട്ടേറെ ഫലവൃക്ഷങ്ങൾ ശേഖരിക്കാൻ ഇവർക്ക് കഴിഞ്ഞു. തായ്‌ലന്റ്, മലേഷ്യ, ബ�ോർണിയ�ോ, വിയറ്റ്‌നാം, ഇന്തോനേഷ്യ, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നായി സ്വദേശിയും വിദേശിയുമടക്കം മുന്നൂറ�ോളം ഇനം പഴങ്ങൾ ഈ രണ്ടേക്കർ ഭൂമിയിലുണ്ട്. പുതിയ ഓര�ോ ഇനത്തിന്റെയും തൈയ�ോ വിത്തോ കിട്ടുമ്പോൾ ഇവർ ആദ്യം തന്നെ അതിനെക്കുറിച്ച് പഠിക്കും. ചെടിയുടെ ജന്മദേശം, അനുകൂല കാലാവസ്ഥ, വളർച്ച, കായ്ക്കുന്നത് തുടങ്ങി എല്ലാ വിവരങ്ങളും ഇന്റർനെറ്റ് മുഖേന ശേഖരിക്കും. അതനുസരിച്ചാണ് പിന്നെ ചെടി പരിപാലിക്കുക. 350 രൂപ മുതൽ മുപ്പതിനായിരം രൂപ വരെ വില വരുന്ന ചെടികളുണ്ട് ഇക്കൂട്ടത്തിൽ. അപൂർവ ഇനങ്ങൾക്കുവേണ്ടി എത്ര പണം മുടക്കി വാങ്ങാനും ഈ വീട്ടിലുള്ളവർ തയാറാണ്. ല�ോകത്തിൽ എട്ടെണ്ണം മാത്രം അവശേഷിക്കു റെഡ് ലിസ്റ്റിൽപ്പെട്ട മാഞ്ചിഫെറ പജാങ് എന്ന അപൂർവയിനം മാവ് ഈ വീട്ടുമുറ്റത്തുണ്ട്. അയ്യായിരം രൂപ മുടക്കിയാണ് ഇതിന്റെ വിത്ത് വാങ്ങിച്ചത്. ഇന്തോനേഷ്യയിലെ വീടുകളുടെ മുറ്റത്ത് പ്രത്യേക സ്ഥാനം ക�ൊടുത്ത് പരിപാലിച്ചു വളർത്തു ദൈവീകഫലമായ മക്കോട്ടാദേവ(ഗ�ോഡ് ക്രൗ)യും ഈ വീട്ടുമുറ്റത്ത്
വന്നാൽ കാണാം. ന്യൂട്ടെല്ല ഉണ്ടാക്കാൻ ഉപയ�ോഗിക്കുന്ന പീനട്ട് ബട്ടർ ഫ്രൂട്ട്, കഴിക്കുമ്പോൾ ഐസ്‌ക്രീമിന്റെ സ്വാദ് ത�ോന്നുന്ന ഐസ്‌ക്രീം ബീൻ, കഴിച്ചാൽ വിയർപ്പിനു പ�ോലും സുഗന്ധം ഉണ്ടാക്കുന്ന പഴമായ കെപ്പൽ, എത്ര കയ്പ്പും പുളിപ്പും മധുരമായി അനുഭവപ്പെടുത്തുന്ന മിറക്കിൾ ഫ്രൂട്ട് അങ്ങനെ പ�ോകുന്നു പഴങ്ങളുടെ നിര. പ്രത്യേക കരുതലാണ് ഇവയ്‌ക്കെല്ലാം നൽകുന്നത്. ചെറി ഓഫ് ലയ�ോഗ്രാന്റ്, ഗ്രൂമി ചാമ, മനില ടെന്നീസ്‌ബ�ോൾ ചെറി, ക�ോസ്‌റ്റോറിക്കൻ ചെറി, സ്വീറ്റ് കര�ോണ്ട, ബ്ലാക്ക് സുറിനാം ചെറി തുടങ്ങി വിവിധയിനം ചെറികൾ; കൃഷ്ണവാഴ, പ്രയിംഗ് ഹാൻഡ്‌സ്, വേരിഗേറ്റഡ് ബനാന, വിരൂപാക്ഷി, ഒറ്റമൂംഗ്‌ലി, സാൻസിബാർ, നാഗപൂവൻ, കരിമ്പടക്കി, കാവേരി, ഭസ്മക്കദളി, ചാരപ്പടറ്റി തുടങ്ങി വിവിധയിനം വാഴകൾ; തായ്‌ലന്റ് റെഡ് ചാമ്പ, ഗ്രീൻ ചാമ്പ, പിങ്ക് ചാമ്പ, വൈറ്റ് ചാമ്പ; പേര ഇനങ്ങളായ മുന്തിരിപ്പേര, വേരിഗേറ്റഡ് പേര, ഫിജ�ോവ, പെർഫ്യൂം പേര, ഗുവാബിജു എന്നിവ; 20 ഇനം നാരകങ്ങൾ; മാങ്കോസ്റ്റിൻ ഇനങ്ങളായ ന�ോർമൽ മാങ്കോസ്റ്റിൻ, അച്ചാരച്ചു, പെടുങ്കുലേറ്റാ, മുണ്ടു, ച�ോപ്‌ച�ോപ്, ചാമ്പ മാങ്കോസ്റ്റിൻ, ചെറി മാങ്കോസ്റ്റിൻ, മാഡറ�ോണ; കൂടാതെ മിൽക്ക് ഫ്രൂട്ട്, ബർമ്മീസ് ഗ്രേപ്പ്, പഴമായും പച്ചക്കറിയായും ഉപയ�ോഗിക്കാവുന്ന ആകാശവെള്ളരി, നെല്ലിയുടെ കുടുംബത്തിൽപ്പെട്ട നാടൻ ഇനമായ മൂട്ടിപ്പഴം, പൂച്ചപ്പഴം, സ്വീറ്റ് ലൂബിക്ക, ആപ്പിൾ ബേർ, മരിയൻ പ്ലം മാങ്കോ, ചമരാംഗ് (ഇന്തോനേഷ്യ), അക്കി, കസായി, ബ�ൊറ�ോജ�ോ, അറസാബ�ോയി, ഗ�ോൾഡ് ഫ്രൂട്ട് (വിയറ്റ്‌നാം), റംബൂട്ടാൻ, ല�ോങ്ക, ഫില�ോസാൻ, മെക്‌സിക്കൻ പ�ൊട്ടറ്റോ, അബിയു, വാൾനട്ട്, ന�ോനി, റ�ൊളിന, സ്വീറ്റ് ക�ോകം, ചൈനീസ് ഓറഞ്ച്, ലെമൺ വൈൻ, പമീല�ോ, ഡുറിയാൻ, സാന്റോൾ, ഇരുപത�ോളം മാങ്ങയിനങ്ങൾ, എന്നിവയും ഇവിടെയുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ല�ോകത്തു തന്നെ വളരെ ചുരുക്കം ആളുകളുടെ കൈയിൽ മാത്രമുള്ള ഡേവിഡ്‌സ പ്ലം, റെയിൻ ഫ�ോറസ്റ്റ് പ്ലം, ജാംബൂബൈറ, സ�ോങ്കോയ, ഇംഗകാല, കുപ്പോസ�ോ, സഫാവു (ആഫ്രിക്കൻ),
ക�ൊളസ�ോപ്പ്, ജംഗിൾസ�ോപ്പ്, ലില്ലിപിലി (ആമസ�ോൺ), ട്രീ ഗ്രേപ്പ് എന്നിവയും ഇവർക്കു സ്വന്തമാണ്. നിരവധി വിദ്യാർത്ഥികളും വിദേശീയരും സ്വദേശികളും പഴങ്ങളുടെ ഈ ഏദൻ ത�ോട്ടത്തിൽ സന്ദർശനത്തിനെത്താറുണ്ട്. പഴവൃക്ഷങ്ങളിൽ മാത്രമ�ൊതുങ്ങുന്നില്ല ഇവിടുത്തെ ജൈവസമ്പത്ത്. പച്ചക്കറികളും ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഇവിടെ സുലഭം. ഏലം, ജാതി, ഗ്രാമ്പു എന്നീ സുഗന്ധവ്യഞ്ജനങ്ങൾക്ക് പുറമേ മുകേലി, വേങ്ങ, ദന്തപാല, തിപ്പലി, സർപ്പഗന്ധി എന്നീ ഔഷധസസ്യങ്ങളുണ്ട്. മികച്ച സമ്മിശ്രകൃഷിക്കുള്ള നെല്ലനാട് കൃഷിഭവന്റെ അവാർഡ് അഞ്ചുതവണയും നെല്ലനാട് പഞ്ചായത്തിൽനിന്നും മികച്ച കർഷകയ്ക്കുള്ള അവാർഡും ഈ ഏദൻ ത�ോട്ടത്തിന്റെ നായിക അമ്പിളിയെ തേടിയെത്തിയിട്ടുണ്ട്. ഫ�ോൺ: അനീഷ് - 999 505 8625 കൃഷിജാഗരൺ തിരുവനന്തപുരം ജില്ലാ ക�ോർഡിനേറ്ററാണ് ലേഖിക, ഫ�ോൺ: 7356917171
ക�ോൾസെന്റർ സേവനം മൃഗപരിപാലനത്തിലും
വ
ളർത്തുമൃഗങ്ങളുടെ ര�ോഗങ്ങൾക്കും മൃഗപരിപാലനത്തിലെ സംശയങ്ങൾക്ക് പരിഹാരം കാണാനും 'ഇ-വെറ്റ് കണക്ട് ' എന്ന സേവനസംവിധാനമ�ൊരുക്കി വെറ്ററിനറി സർവകലാശാല. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഉപദേശക ക�ോൾ സെന്ററാണിത്. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി കാമ്പസിലാണിത്. ആശുപത്രികളുടെ പ്രവർത്തനസമയശേഷം വൈകിട്ട് നാല് മുതൽ രാത്രി 12 മണിവരെ അടിയന്തര മൃഗചികിത്സാസൗകര്യം ഇതിന്റെ പ്രത്യേകതയാണ്. ബന്ധപ്പെടേണ്ട നമ്പർ: 0487-2238055 www.krishijagran.com
81
പുസ്തകം 01 ലക്കം 07 പേജ് 84 വില `35
82
www.krishijagran.com
www.krishijagran.com
83
Published on 24th and posted on 26-27 of every month
d¤o® YJ«0101ലക്കം k´«07 02പേജ് ©dQ® 84 68 വില l¢k ``35 35 പുസ്തകം
68 84
www.krishijagran.com www.krishijagran.com