Aya sept2017

Page 1

സെപ്തംബര്‍ 2017



ഒരു ISES പ്രസിദ്ധീകരണം സെപ്റ്റംബർ 2017 പ്രസാധനം : ഗ�ോവിന്ദരാജ് സംയ�ോജനം : ദിലീപ് രാജ് പിന്തുണ ബ്രഹ്മപുത്രൻ, പി വി ശ�ോഭ, ടി.പി.യാക്കൂബ്, അനന്തു, പി സി ജ�ോസി വിലാസം ഇൻസ്റ്റിറ്റ്യൂട്ട് ഫ�ോർ സ�ോഷ്യൽ ആൻഡ് എക്കോളജിക്കൽ സ്റ്റഡീസ് ഓർമ, പൂവാട്ടുപറമ്പ് (പി.ഒ), ക�ോഴിക്കോട് 670 308 എഡിറ്റോറിയൽ ഗ്രൗണ്ട് വ്യൂ, പാനൂർ പി.ഒ ,കണ്ണൂർ , 670692 സർക്കുലേഷൻ കൗതുകം, ത�ോട്ടട പി.ഒ ,കണ്ണൂർ ,670007 മസ്ത്ഹെഡ് രൂപകല്പന ഇ പി ഉണ്ണി കവർ ഡിസൈൻ, ലേഔട്ട് ശ്രീവാസുദേവ ഭട്ടതിരി അച്ചടി മെട്രോ ഓഫ്‍‍സെറ്റ് പ്രിന്റേഴ്‌സ്, ഫറൂക്ക്, ക�ോഴിക്കോട് കവർ ചിത്രം 'ഫ�ോർത്ത് വേൾഡ്', മുംബൈ ഗാലറി ഒഡിസിയിൽ 'ഇന്ത്യ റീവേൾഡഡ്'എന്ന പേരിൽ ഡ�ോ. അർഷിയ ല�ോകാന്ത് വാല ക്യൂ റേറ്റ് ചെയ്യുന്ന എക്സിബിഷനിലെ റിയാസ് ക�ോമുവിന്റെ വർക്ക്. സ്വാതന്ത്ര�ാനന്തര ഇന്ത്യയുടെ എഴുപതു വർഷങ്ങൾ (ഒരുവർഷം ഒരു ആർട്ടിസ്റ്റെന്ന കണക്കിൽ) പുനരനുഭവിക്കാനും പുനർ മൂല്യനിർ ണയംചെയ്യാനും കഴിയുംവിധം എഴുപത് ആർട്ട് വർക്കുകളാണ് ഈ എക്സിബിഷനിലുള്ളത്. 2017 ആണ് റിയാസ് ക�ോമു ആവിഷ്ക രിക്കുന്ന വർഷം.


ഉള്ളടക്കം

എഡിറ്റോറിയല്‍ 5 സ്വൈരതാനിയമം: ക�ോടതിയും ഭരണകൂടവും ജനങ്ങളും ടി .വി.സജീവ് 10 നൃത്തം നിസാർ അഹമ്മദ് 16 ഭാരതം സമഗ്രാധിപത്യത്തിലേക്കോ? സണ്ണി എം കപിക്കാട് 29 ഡ�ോ. അംബേദ്റുടെ ജനാധിപത്യസങ്കല്പം നജ്‌മൽ ബാബു 44 അകം -പുറം : ഒരാമുഖം ചർച്ച 47 വേണ്ടേ ല�ോകനിലവാരം ക�ോളേജ് ലൈബ്രറികൾക്ക് ? ദിലീപ് രാജ്, രാജൻ ഗുരുക്കൾ എൻ.ഇ. സുധീർ ഇന്ദു ഇടപ്പള്ളി 60 ശരീരം, അഭ്യാസം, അരങ്ങ് ഒ.പി.രവീന്ദ്രൻ 68 അട്ടിമറിക്കപ്പെടുന്ന സംവരണവും കേരളീയ പ�ൊതുബ�ോധവും അന്നലിസ മൻസുഖാനി 73 ചുഴലിക്കണ്ണിലിടം പിടിച്ച്: തത്വചിന്തയില�ൊരു കാലവർഷപ്പാർപ്പ് ISES ചർച്ചാസംഗമം 78 ഇടം, സ്വകാര്യത, പുതുരാഷ്ട്രീയം ഉദയകുമാർ 81 സ്വാതന്ത്ര�വും നിർബാദ്ധ്യതയും ഷഹബാസ് അമൻ 86 മുടി! ഷഹബാസ് അമൻ 90 'രാവ്' ഉദിച്ചതുപ�ോലെ


എഡിറ്റോറിയല്‍

സ്വൈരതാനിയമം : ക�ോടതിയും ഭരണകൂടവും ജനങ്ങളും ഇന്ത്യൻ ഭരണഘടനയുടെ മൂന്നാംഭാഗം മുഴുവനും പൗരരുടെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിയമങ്ങൾ ഉൾ ക്കൊള്ളുന്നു. അതിലെ ഇരുപത്തൊന്നാംവകുപ്പ് 'നിയമ ത്താൽ ഉറപ്പിക്കപ്പെട്ട നടപടിക്രമം അനുസരിച്ചല്ലാതെ ജീവന�ോ വ്യക്തിസ്വാതന്ത്ര�മ�ോ ഒരാൾക്കും നഷ്ടമാവരുത്' എന്നു നിർബന്ധിക്കുന്നു. ഈ വകുപ്പ് ഉറപ്പുനല്കുന്ന ജീവനും വ്യക്തിസ്വാതന്ത്ര�ത്തിനുമുള്ള അവകാശത്തിൽ അന്തർലീന മായ അംശമാണ് സ്വൈരതയ്ക്കുള്ള അവകാശമെന്ന് രാജ്യത്തെ പരമ�ോന്നതക�ോടതി ഈയിടെ ചരിത്രപ്രധാന മായ ഒരു വിധിയിൽ പ്രസ്താവിച്ചു. ജസ്റ്റിസ് പുട്ടസ്വാമി ഗവണ്മെന്റിന്നെതിരെ ക�ൊടുത്ത ആധാർകേസാണ് പശ്ചാത്തലം. ആധാർകാർഡ് സ്കീം സ്വൈരതയുടെയും വിവരസംബന്ധമായ സ്വയംനിർണ്ണയനത്തിന്റെയും ഉടലാർജ്ജവത്തിന്റെയും ലംഘനമാണ�ോയെന്ന് പരിഗണി ക്കുന്ന അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബഞ്ചിന്റെ പരാമർശത്തിന്മേൽ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ട്ടാണ് ഒമ്പതു ജഡ്ജിമാരടങ്ങുന്ന ബഞ്ചിന്റെ ഈ വിധി. 5


ആധാറിന്റെ സാധുതയുടെ പ്രശ്നത്തിലേക്കു കൂടുതൽ വിശദ മായി കടക്കുന്നതിനുമുമ്പ് അഞ്ചംഗ ബഞ്ചിന്ന്അറിയേണ്ടത് സ്വൈരത ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട ഒരു അവകാശമാണ�ോ എന്നാണ്. ഈ പ്രശ്നത്തിന്മേലുള്ള ഒരു തീർപ്പാണ് സുപ്രീംക�ോടതി ഇപ്പോൾ നടത്തിയിരിക്കുന്നത്. "ഒരു മനുഷ്യജീവിയുടെ പ്രവൃത്തിസ്വാതന്ത്ര�ത്തെ സംസ്ഥാ പിക്കുന്ന, അതിന്റെ അകക്കാമ്പായ, സ്വച്ഛന്ദതകളിൽ ഭരണകൂടത്തിന്റെ കൈകടത്തൽ തടയുന്ന ഒരേയ�ൊരു ഭരണഘടനാപരമായ രക്ഷാമതിലാണ് മൗലികാവകാശ ങ്ങൾ" എന്ന് തീർപ്പിൽ ഒരു ജഡ്ജി പറയുകയുണ്ടായി. പൗരരുടെ സ്വാതന്ത്ര�ത്തിന്റെ അന്തഃസത്തയെ രൂപപ്പെടു ത്തുന്ന ഈ സ്വച്ഛന്ദതകളുടെമേലുള്ള അതിക്രമങ്ങളെ ചെറുക്കുന്ന രക്ഷാമതിലിനെത്തന്നെ രക്ഷിക്കുന്ന ചരിത്രപര മായ ദൗത്യം അങ്ങനെ രാജ്യത്തെ പരമ�ോന്നതക�ോടതിക്കു വഹിക്കാൻ ഭാഗ്യമുണ്ടായി. എന്നാൽ ഈ സംഭവം ഇന്ത്യയി ലെ രാഷ്ട്രീയസംസ്കാരത്തെക്കുറിച്ച് ധ്വനിപ്പിക്കുന്നത് അതിന്റെ ജീർണ്ണതയും സംവേദനശൂന്യതയുമാണ്. ജനങ്ങ ളെ രക്ഷിക്കാനെന്ന നാട്യേന ഭരണത്തിലേറിയ ഒരു രാഷ്ട്രീയകക്ഷി ഭരണകൂടത്തിന്റെ രൂപത്തിൽവന്ന് എന്തൊ ന്നിനെ രക്ഷിക്കാനാണ�ോ അത് നിയമേനയും നൈതികമാ യും ബാദ്ധ്യസ്ഥമായിരിക്കുന്നത് അതിനെ, ആ രക്ഷാമതിലി നെത്തന്നെ, തകർക്കാൻ ഒരുമ്പെട്ടിറങ്ങുന്നതാണ് നാം കാണുന്നത്. മൗലികാവകാശത്തിൽ അന്തർഹിതമായ ഒന്നാണ് സ്വൈരതയെന്നു തിരിച്ചറിയാനുള്ള ബൗദ്ധികശേ ഷിയുടെ അഭാവമാണ് ഭരണകൂടം 'സ്വൈരത ഒരു മൗലി കാവകാശമല്ല' എന്ന തങ്ങളുടെ നിലപാട് ക�ോടതിയെ അറിയിക്കുമ്പോൾ പ്രകടിപ്പിച്ചതെന്നു ധരിക്കുന്നതു് ലാഘവ ബുദ്ധിയായിപ്പോവും. ഭരണകൂടം വാസ്തവത്തിൽ ജനങ്ങള�ോ ട് പ്രഖ്യാപിച്ചത് (ക�ോടതിവാങ്മൂലം) അവർക്ക് സത്യമായും സ്വൈരം തരില്ലെന്നാണ്. അതായത്, ജനങ്ങൾ അർഹി ക്കുന്നതെന്തെന്നു തീരുമാനിക്കാനുള്ള അവകാശമ�ോ അധി കാരമ�ോ അവർക്കല്ല, മറിച്ച് അവരെ ഭരിക്കുന്നവർക്കാണെ ന്ന ജനായത്തവിരുദ്ധമായ നിലപാട് നിർലജ്ജമായ ധിക്കാരത്തോടെ ഭരണകൂടം ആ ജനതയുടെത്തന്നെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. ഇതിനെതിരെ പ്രതിഷേധി 6


ക്കാനുള്ള അർഹത ധാര്‍മ്മികമായി നഷ്ടപ്പെട്ട പ്രതിപക്ഷ ത്തെയാണ് നാം മറുപക്ഷത്തു കാണുന്നത്. എന്തെന്നാൽ, ഇന്നു പ്രതിപക്ഷത്തിരിക്കുന്ന ഒരു നല്ല ശതമാനംവരുന്ന രാഷ്ട്രീയകക്ഷികളടങ്ങിയ മുമ്പത്തെ ഗവണ്മെണ്ടാണ് ജനങ്ങളെ ആധാറിൽ ബന്ധിക്കാനുള്ള സംരംഭത്തിനു തുടക്കംകുറിച്ചത്. അതിൽ ക�ോൺഗ്രസ്സിന്റെ ചരിത്രംന�ോക്കി യാൽ ഭരണത്തിലിരുന്നപ്പോൾ ഒരിക്കൽ അടിയന്തരാവ സ്ഥ പ്രഖ്യാപിച്ചുക�ൊണ്ട് അവർ ജനങ്ങളിൽനിന്ന് അവരുടെ മൗലികാവകാശം കവർന്നവരാണ്. അതിൽ അന്നത്തെ പരമ�ോന്നത ക�ോടതിയും ഭാഗഭാക്കാ യിരുന്നു. അടിയന്തരാവസ്ഥയിൽ പൗരർക്ക് ജീവനും സ്വാതന്ത്ര�ത്തിന്നും അവകാശമില്ലെന്ന് ഒരു ഹേബിയസ് ക�ോർപസ് വിധിയിൽ ഒന്നിനെതിരെ നാലു ജഡ്ജിമാരുടെ ഭൂരിപക്ഷത്തോടെ അന്നു ക�ോടതി പ്രസ്താവിക്കുകയുണ്ടായി. അടിയന്തരാവസ്ഥാ നാളുകളിൽ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ അവരുടെ ജീവനെ അപായപ്പെടുത്തുംവിധം തടങ്കലിൽവയ്ക്കുകയും ദേഹ�ോപദ്രവം എല്പിക്കുകയുംചെയ്ത ക�ോൺഗ്രസ് ഗവണ്മെണ്ടിന്റെ നടപടികൾക്ക് ഈ ക�ോട തിവിധി ന്യായീകരണമായി. ഈ വിധിയിൽ വിയ�ോജിച്ച ജസ്റ്റിസ് എഛ്ആർ ഖന്നയുടെ മൂപ്പുമുറയെ മറികടന്ന് മറ്റൊരാളെ മുഖ്യ ന്യായാധിപനാക്കുകയുമുണ്ടായി. ഇപ്പോൾ പരാമർശിതമായ സുപ്രീംക�ോടതിവിധിയിൽ അന്നത്തെ ഹേബിയസ് ക�ോർപസ് കേസിലെ ഭൂരിപക്ഷ അഭിപ്രായ ത്തെ അധിക്ഷേപിച്ചുവെന്നത് സ്വൈരതയെ മൗലികാവകാ ശത്തിന്റെ അവിഭാജ്യമായ അംശമായി ഉയർത്തിപ്പിടിച്ചു ക�ൊണ്ടുള്ള മുഖ്യവിധിപ�ോലെതന്നെ പ്രാധാന്യമർഹിക്കുന്നു. എങ്കിലും ഇന്നത്തെ ഭരണകൂടം അപ്രതിര�ോധ്യമായ ശക്തി യ�ോടുകൂടി പരമ�ോന്നത നീതിപീഠത്തിന്റെമേൽ ഭാവിയിൽ അതിന്റെ അശുഭസൂചകവും ഭീതിജനകവുമായ നിഴലുകൾ വിരിക്കുകയാണെങ്കിൽ ക�ോടതിയിലുള്ള ശുഭാപ്തിവിശ്വാസ ത്തിൽ സമാധാനരായിരിക്കാൻ ജനങ്ങൾക്ക് സ്വബ�ോധം നഷ്ടപ്പെടുത്തേണ്ടതുണ്ടാവും. പരമ�ോന്നതനീതിപീഠത്തിന്റെ ഈ വിധി ചരിത്രപ്രധാനമാവു ന്നതിന്ന് അത്രതന്നെ പ്രകടമല്ലാത്ത മറ്റൊരു യുക്തികൂടി 7


യുണ്ട്. അത് സ്വൈരതയെക്കുറിച്ചു വിധിയിൽ ക�ൊടുത്ത നിർവചനത്തിലല്ല, മറിച്ച് മൗലികാവകാശത്തിനു നല്കിയ വ്യാഖ്യാനത്തിലാണടങ്ങിയിരിക്കുന്നത്. ഇരുപത്തൊന്നാംവ കുപ്പിന്റെ പാഠത്തിൽനിന്ന് സ്വൈരതയുടെ തത്വം വായിച്ചെ ടുക്കുന്ന ആ ക്രിയയിലാണത് അടങ്ങിയിരിക്കുന്നത്. അതാ യത്, നീതിപീഠം ഒരു പാഠത്തിന്റെ വ്യാഖ്യാനത്തിലേർപ്പെടു കയെന്ന മൗലികമായി രാഷ്ട്രീയമായ ഒരു ക്രിയയിൽ ഏർ പ്പെട്ടുക�ൊണ്ടാണ് ജനതയുടെ രക്ഷകരായി അവതരിച്ചിരി ക്കുന്നത്. രാഷ്ട്രീയമായ ഒരു ക്രിയ എങ്ങനെയായിരിക്കാം എന്നതിലേക്കുമാത്രമല്ല, തത്വചിന്തയും മറ്റു മാനവികവിഷയ ങ്ങളും എത്ര അഗാധമായ അർത്ഥത്തിൽ ഒരു ജനതയുടെ അവകാശങ്ങളുടേയും സ്വാതന്ത്ര�ത്തിന്റെയും ആർജ്ജവത്തി ലേക്കു കടന്നുവരുന്നുഎന്നതിലേക്കും അത് നമ്മുടെ ശ്രദ്ധ യെ നയിക്കുന്നു. മാനവികവിഷയങ്ങൾ പ�ൊതുവേ ല�ോക മാകെ ട്രംപിന്റെയും മ�ോദിയുടെയുംപ�ോലുള്ള ഗവൺമെണ്ടുക ളിൽനിന്ന് ഭീഷണി നേരിട്ടുക�ൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും പ്രസക്തമായ�ൊരു സംഭവ മാണിത്. ഒരുപാഠത്തിൽ (ഇവിടെ, മൗലികാവകാശത്തെക്കു റിച്ചുള്ള പ്രസ്താവനയിൽ) അതിൽ പ്രസ്താവിതമല്ലാത്ത എന്നാൽ വിവക്ഷിതമെന്ന് ആര�ോപിക്കപ്പെടുന്ന മറ്റൊരു പാഠം (ഇവിടെ സ്വൈരതാതത്വം) വ്യാഖ്യാനിച്ചെടുക്കുകയെ ന്നത് ചിന്താപരമായ ആർജ്ജവവും സർഗ്ഗാത്മകതയും ആവശ്യമായ പ്രവൃത്തിയാണ്. നിയമപരമായ പാണ്ഡിത്യ വും വിവരവുംമാത്രം മതിയാവുകയില്ല അതിന്ന്. തത്വചിന്താ പരമായ താത്പര്യവും സങ്കല്പനപരമായ കൃത്യതാബ�ോധവും വാദ�ോന്മുഖതയും അതിന്നാവശ്യമാണ്. ചിന്തനത്തിലെ ആർജ്ജവം അല്ലെങ്കിൽ സത്യസന്ധത അതില�ൊരു ധാർമ്മികസാന്നിദ്ധ്യമായി കടന്നുവരുന്നു. ആത്യന്തികമായി ഒരു ജനതയെ രക്ഷിക്കുക അതിന്റെ ചിന്താശേഷിയായിരി ക്കുമെന്നും അത് ആത്യന്തികമായി നിലനിർത്തപ്പെടുക മാനവികവിഷയങ്ങൾ സ്വതന്ത്രവും സജീവവുമായ സാന്നി ദ്ധ്യമായി ആ ജനതയുടെ ജീവിതത്തിൽ ഉണ്ടായിരിക്കുമ്പോ ഴാണെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്. n

8


തുടക്കം

ൻസ്റ്റിറ്റ്യൂട്ട് ഫ�ോർ സ�ോഷ്യൽ ആൻഡ് ഇക്കോളജിക്കൽ സ്റ്റഡീസ് (ISES) പ്രസിദ്ധീകരിക്കുന്ന അയ ആൾക്കാർ തമ്മിൽ യുദ്ധമെന്നപ�ോലെയല്ലാതെ മൈത്രിയുടെ പിൻബലത്തിൽ ആശയസംവേദനത്തിനും ചർച്ചകൾക്കുംവേണ്ടി ഉദ്ദേശിക്കപ്പെട്ട ഒരിട മാണ്. പാശ്ചാത്യ തത്വചിന്തയിൽ ഭാഷാപരമായ ഒരു തിരിവുണ്ടായത് വലിയ മാറ്റങ്ങൾക്കു തിരിക�ൊളുത്തിയ കാര്യം തത്വചിന്താപഠിതാ ക്കൾക്ക് പരിചിതമാണ്. എന്നാൽ മലയാളഭാഷയിൽ പതുക്കെപ്പതു ക്കെ ഒരു തത്വചിന്താപരമായ തിരിവ് (philosophical turn) ഉണ്ടാവുന്ന തായി പറയാവുന്നതാണ്. സംസ്കാരസവിശേഷമായ താല്പര്യബിന്ദുക്കളെ സംസ്കാരത്തിനു ള്ളിൽനിന്നുക�ൊണ്ടുതന്നെ ച�ോദ്യംചെയ്യുന്ന ചിന്ത എന്ന അർത്ഥത്തി ലാണ് തത്വചന്തയെ ഇവിടെ എടുത്തിട്ടുള്ളത്. ഭാഷക�ൊണ്ട് ഭാഷയെ മറികടക്കുന്ന ഏർപ്പാട്. അതുക�ൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായി കേര ളത്തിലല്ലാത്ത ആൾക്കാരും വിഷയങ്ങളും ഇതിൽ വരും. കേരളത്തിൽ സ്വന്തം ഇഷ്ടപ്രകാരം മതവിശ്വാസം സ്വീകരിച്ചതി ന്റെ പേരിൽ ഒരു സ്ത്രീ തടങ്കലിലാക്കപ്പെട്ട സന്ദർഭത്തിലാണ് ഈ പുസ്തകം പുറത്തുവരുന്നത്. സ്വൈരതയെയും ഭരണഘടനാപരമായ അവകാശങ്ങളെയും ജനാധിപത്യത്തെയുംകുറിച്ചുള്ള ആല�ോചനകൾ ഇതിൽ മുഖ്യമായി വരുന്നത് ഇക്കാലത്തിന്റെ ആപൽ സൂചനകള�ോടു ള്ള പ്രതികരണമെന്ന നിലയ്ക്കു കൂടിയാണ്. അതുപ�ോലെ സാഹിത്യമാ ത്രപ്രധാനമായ മലയാള ചർച്ചാമണ്ഡലത്തിൽ കലാസംബന്ധമായ തുടരാല�ോചനകൾക്കു കളമ�ൊരുക്കുകയെന്നതും അയയുടെ മുന്‍ഗണ നയാണ്. അയയ്ക്ക് ഒറ്റ എഡിറ്റോറിയല�ോ എഴുത്തോ അല്ല തുടർന്നും ഉണ്ടാ വുക. അയയയുടെ രൂപകല്പനയിൽ ഇടപെട്ട സുഹൃത്തുക്കൾ ഇ പി ഉണ്ണി യ്ക്കും രാമു അരവിന്ദനും റിയാസ് ക�ോമുവിനും നന്ദി. മൈത്രിയാൽ പുറ പ്പെട്ടുവരുന്ന വിമർശനങ്ങളും പൂരിപ്പിക്കലുകളും പ്രതീക്ഷിക്കുന്നു; സ്വാ ഗതം ചെയ്യുന്നു. n ന ദിലീപ് രാജ് 9


ടി വി സജീവ്

നൃത്തം

ലിയ മരങ്ങളില്ല. ചവിട്ടുപാതയ്ക്കിരുവശവും തെങ്ങോളം ഉയ രമുള്ള, പലയിടത്തും അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഇല ച്ചാർത്തുകൾ കൂട്ടിമുട്ടുന്ന ചെടികൾ. അവയുടെ ഇലാഗ്രങ്ങളിൽ കാത്തി രിപ്പുള്ള, കാടിനു കാവലായി നിൽക്കുന്ന മാൻ ചെള്ളുകളുണ്ടാകുമെന്ന ഉറപ്പിൽ കുനിഞ്ഞും ചരിഞ്ഞും തിരിച്ചുമടങ്ങുകയാണ്. മഴ പെയ്‌തേ ക്കാമെന്ന ത�ോന്നലിൽ പ�ൊതിഞ്ഞു കൈയ്യിൽ കരുതിയ ക്യാമറയും ത�ോളിൽ സഞ്ചിയും. ഒരു തുറസ്സിലേക്കു ചെന്നുകയറിയപ്പോഴാണ് അങ്ങേപ്പുറം ഒരു പെൺമയിൽ. തലയുയർത്താതെ തിരക്കുപിടിച്ച് ക�ൊത്തിത്തിന്നുകയാണ്. ശല്യപ്പെടുത്തേണ്ടെന്നു കരുതി ആ തുറസ്സി ടം കുറുകെ മുറിക്കാതെ ഇടത്തോട്ട് മാറുന്നതിനിടയിൽ ഒരു മിന്നലാട്ടം പ�ോലെ പെൺമയിലിന്റെ പുറകിലായി കുറ്റിച്ചെടികൾക്കിടയിൽ നീലയുടെ ഒരു ചാന്ത് തെളിഞ്ഞു. അതുപിന്നെ നേരെ തുറപ്പിലേക്ക്. ചുറ്റുമുള്ള ഇലകളുടെ പച്ചയ്ക്കും ഉണങ്ങിയ പുല്ലിന്റെയും ഇടയിൽ അലി ഞ്ഞുചേരുന്ന നിറമുള്ള പെൺമയിലിൽനിന്നും വ്യത്യസ്തമായി നിറങ്ങ ളുടെ ഉത്സവവും പേറി, തലയുയർത്തി, ശരീരത്തെക്കാൾ രണ്ടിരട്ടിയി ലധികം നീളമുള്ള സമൃദ്ധമായ വാലുമായി ഒരു ആൺമയിൽ. പെൺമയിലിൽനിന്ന് ഒരകലം പാലിച്ച് തുറസ്സിലേക്കെത്തിയ ആൺ മയിൽ ഒന്നു കുനിഞ്ഞു് അതുവരെ നിലത്തു മുട്ടിക്കിടന്നിരുന്ന വാലുയർ ത്തി മണ്ണിന് സമാന്തരമാക്കി. ശരീരത്തിലെ പീലികളെല്ലാമ�ൊന്നു വി ടർത്തി നന്നായി അടുക്കി. കരുത്തും സൗന്ദര്യവും തികഞ്ഞ ഈ കാഴ്ചയെക്കുറിച്ച് ചാൾസ് ഡാർവിൻ തന്റെ സുഹൃത്തിന് എഴുതിയതി 10


ടി വി സജീവ്

നൃത്തം

ങ്ങനെ : "The sight of a feather in a peacock's tail, whenever I gaze at it, makes me sick!" എന്തേ ആൺമയിൽപ്പീലികളുടെ ദർശനം ഡാർവിന് ഇത്രമാത്രം അസുഖകരമായി. ഉത്തരമിങ്ങനെ: ഭൂമിയിലെ ജീവജാലങ്ങളുടെ ഉദ്ഭ വത്തിന്റെ കാർമ്മികത്വം ദൈവത്തിൽനിന്ന് പിടിച്ചുവാങ്ങി പ്രകൃതി യെ ഏൽപിച്ച തന്റെ പ്രകൃതിനിർദ്ധാരണമെന്ന തിയറിയ്ക്ക് കടകവിരു ദ്ധമാണ് മയിൽപ്പീലികൾ. ഏറെനാൾ ആര�ോഗ്യത്തോടെ ജീവിക്കാൻ ഉതകുന്ന ശരീരവും സ്വഭാവവുമാണ് ജീവികളുടെ വംശാവലിയിൽ തിര ഞ്ഞെടുക്കപ്പെടുക. ഏറെനാൾ കരുത്തോടെ ജീവിക്കുന്ന ജീവികൾക്കാ ണ് കൂടുതൽ കുഞ്ഞുങ്ങളുണ്ടാവുക. ആ കുഞ്ഞുങ്ങളിൽ മുൻതലമുറയുടെ ശ്രേഷ്ഠസ്വഭാവവും രൂപവുമുണ്ടാകും. ആ കുഞ്ഞുങ്ങളിൽ ഏറ്റവും കൂടു തൽ ആയുർദൈർഘ്യവും കരുത്തുമുള്ളവർക്കായിരിക്കും കൂടുതൽ കു ഞ്ഞുങ്ങളുണ്ടാവുക. ഈ തിരഞ്ഞെടുപ്പ് ഓര�ോ തലമുറയിലും തുടരുമെ ന്നും അതിനിടെ വ്യത്യസ്ത ഭൂവിടങ്ങളിൽ പെട്ടുപ�ോകുന്ന ജീവിവർഗ്ഗ ത്തിൽ അതാതിടങ്ങളിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് തിര ഞ്ഞെടുക്കപ്പെടുന്ന കഴിവുകൾ വ്യത്യസ്തങ്ങളായിരിക്കയാൽ ഇരു സ്ഥലങ്ങളിലേയും ജീവികൾ പരിണാമത്തിൽ വ്യത്യസ്ത വഴികളിലൂടെ യാത്ര തുടരുമെന്നും അത് പുതിയ ജീവിവർഗങ്ങളുടെ ഉയർപ്പിന് കാര ണമാവുമെന്നുമാണ് ഡാർവിന്റെ തിയറി. ഏത് ഇരപിടിയനും പെട്ടെ ന്നുതന്നെ കണ്ടെത്താൻ കഴിയുന്നത്ര തിളങ്ങുന്ന നിറച്ചാർത്തുള്ള ശരീരം, പറക്കാൻ വലിയ കഴിവില്ലാത്ത പക്ഷിക്ക് എടുത്താൽ പ�ൊ ങ്ങാത്തത്ര വലുപ്പമുള്ള വാൽ - അതിന്റെ ജീവനുതന്നെ ഭീഷണിയാവും വിധമാണ് ആൺമയിലിന്റെ ചന്തവും വാലും അതിലെ സമൃദ്ധമായ പീലികളും അതിനു വന്നുചേർന്നത്. ഒരു ജീവിയുടെ ജീവനുതന്നെ ഭീഷ ണിയാവുന്ന, അതിജീവനം ദുഷ്കരമാക്കുന്ന ഈ നിർദ്ധാരണ രീതി യാണ് ഡാർവിനെ വിഷമിപ്പിച്ചത്. ആകാശത്തിന്റെ പകുതിയ�ോളം കാർമേഘങ്ങൾ നിറഞ്ഞുകഴി ഞ്ഞു. ആൺമയിലിന്റെ ശ്രദ്ധയത്രയും പെൺമയിലിലാണ്. പീലികൾ ചെറുതായി അനക്കിയും മുന്നോട്ടും പിന്നോട്ടും ചുവടുകൾ വച്ചുക�ൊണ്ടും ആൺമയിൽ പെൺമയിലിനു ചുറ്റും ഒരുവട്ടം നടന്നുകഴിഞ്ഞു. അങ്ങ നെയ�ൊരാൾ അവിടുണ്ടെന്നു പ�ോലും ശ്രദ്ധിക്കാതെ പെൺമയിലാക ട്ടെ അതീവശ്രദ്ധയിൽ ക�ൊത്തിക്കൊറിക്കുക തന്നെ. തന്റെ സങ്കടത്തിനു പരിഹാരം ഡാർവിൻ കണ്ടെത്തിയത് പ്രകൃതി നിർദ്ധാരണത്തിന് ഒപ്പം പ്രവർത്തിക്കുന്ന ലൈംഗികനിർദ്ധാരണം 11


ടി വി സജീവ്

നൃത്തം

എന്ന സിദ്ധാന്തത്തിലൂടെയാണ്. ഇണയെ നേടാനുള്ള ആൺമയിലു കൾ തമ്മിലുള്ള മത്സരമാണ് അടിസ്ഥാനപരമായി പ്രവർത്തിക്കുന്നത്. പെണ്ണിനെ സംബന്ധിച്ചിടത്തോളം ഏറെ സമയവും ഊർജ്ജവും ആവശ്യമുള്ളതാണ് പ്രത്യുത്പാദനപ്രക്രിയ. കൂടുണ്ടാക്കുക, മുട്ടയിടുക, അടയിരിക്കുക എന്നിങ്ങനെ ദീർഘനാളത്തെ നിക്ഷേപമാണത്. അപ്പോൾ ഏറ്റവും നല്ല കുട്ടികളുണ്ടാവണം എന്നതാണ് ലക്ഷ്യം. അതി നാകട്ടെ ഏറ്റവും നല്ല ആൺമയിലിനെ ഇണയായി തിരഞ്ഞെടുക്കുക യും വേണം. ഒരിക്കൽ ഇണചേർന്നുകഴിഞ്ഞാൽപ്പിന്നെ നല്ലൊരാണി നെ കണ്ടുമുട്ടിയാലും കാര്യമില്ലെന്നതിനാൽ തിരഞ്ഞെടുപ്പിൽ അവർ അതീവ കൃത്യതപാലിക്കും. ഈ കൃത്യതയെയാണ് ആൺമയിൽ അഭി മുഖീകരിക്കുന്നത്. തന്റെ ജീവന് അപകടകരമാവുംവിധം വലിയ പീലി കൾ ശരീരത്തിലണിയുന്നത് പെൺമയിലിന്റെ തിരഞ്ഞെടുപ്പിൽ ജയി ക്കാനായാണ്. ആൺമയിൽ പെൺമയിലിന�ോട് പറയുന്നതിതാണ്: ന�ോക്കൂ, ഇത്ര വലിയ പീലിക്കെട്ടുമായി ഞാനിപ്പോഴും ജീവന�ോടെയു ണ്ട്! അപ്പോൾ ഞാനെത്ര കരുത്തനും സമർത്ഥനുമാണെന്ന് നിനക്ക് മനസ്സിലാക്കാവുന്നതല്ലേയുള്ളൂ! ഡാർവിന�ൊപ്പംതന്നെ പരിണാമസിദ്ധാന്തം കണ്ടെത്തിയ ആൽ ഫ്രഡ് റസ്സൽ വാലസിന് പക്ഷെ ആ വിശദീകരണം അത്ര ശരിയായി ത�ോന്നിയില്ല. മയിലുകളിൽ മാത്രമല്ല തീരെ ചെറിയ വണ്ടുകളിലും മറ്റും പ്രവർത്തിക്കുന്നുണ്ട് ലൈംഗികനിർദ്ധാരണം. അത്ര ചെറിയ ജീവി കൾക്ക് മനുഷ്യനെപ്പോലെ സൗന്ദര്യം ആസ്വദിക്കാനാവുമ�ോ! മനുഷ്യ ന്റെ കാഴ്ചപ്പാടുകൾ മറ്റു ജീവജാലങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നായി രുന്നു വാലസിന്റെ പ്രചാരണം. ഡാർവിന്റെ സിദ്ധാന്തവും വാലസിന്റെ സംശയവും ഏറെനാൾ ചർച്ചചെയ്യപ്പെടാതെ കഴിഞ്ഞതിന�ൊടുവിൽ റ�ൊണാൾഡ് ഫിഷറാണ് വിഷയത്തെ വീണ്ടും ജീവിപ്പിച്ചത്. മെൻഡ ലിന്റെ ജനിതകശാസ്ത്രവും ഡാർവിന്റെ പരിണാമസിദ്ധാന്തവും ചേർ ത്തുനിർത്തി ജീവശാസ്ത്രത്തിന്റെ മൗലികങ്ങളായ സംഭവങ്ങള�ോട�ൊ പ്പം ഡാർവിനിസത്തെ ആധുനികവത്കരിച്ച ഗണിതശാസ്ത്രജ്ഞനാ യിരുന്നു ഫിഷർ. ഫിഷർ പറഞ്ഞിതിങ്ങനെയാണ്: ആൺമയിലിന്റെ കൂടുതൽ വലിയ, കൂടുതൽ സുന്ദരമായ പീലികൾ ഓര�ോ തലമുറയിലും സൃഷ്ടിക്കപ്പെടുത്തിന�ോട�ൊപ്പം പെൺമയിലിൽ ഈ കഴിവുകൾ ശ്രദ്ധി ക്കാനും തിരിച്ചറിയാനും തിരഞ്ഞെടുക്കാനുമുള്ള ശേഷിയും വർദ്ധിക്കു ന്നു. ഇവ രണ്ടും ഒരുമിച്ച്, വരും തലമുറകളിൽ തിരഞ്ഞെടുക്കപ്പെടുന്ന തിനാൽ കൂടുതൽ സൗന്ദര്യമുള്ള ആൺമയിലുകളും ആ സൗന്ദര്യം തിരിച്ചറിയാൻ കഴിയുന്ന പെൺമയിലുകളും അതീവവേഗതയിൽ സൃ 12


ടി വി സജീവ്

നൃത്തം

ഷ്ടിക്കപ്പെടും. പ്രകൃതിനിർദ്ധാരണത്തിന്റെ സാമാന്യരീതികൾവിട്ട് മറ്റൊരു വഴിയിലൂടെ ഈ ജീവിവർഗ്ഗത്തിന്റെ പരിണാമത്തെ ലൈംഗി കനിർദ്ധാരണം മറ്റൊരുവഴിക്ക് നയിക്കും. ഈ വിശദീകരണത്തിന് Fisherian run away hypothesis എന്ന് പേർ. നടപ്പ് നൃത്തത്തിലേക്ക് വഴിമാറിക്കഴിഞ്ഞു. കാറ്റുണ്ട്. മേഘങ്ങളുടെ വേഗത കൂടുന്നുണ്ട്. ആൺമയിൽ പീലി ഒരുവട്ടം നിവർത്താനാഞ്ഞ് എന്തോ കാരണത്താൽ വീണ്ടും മടക്കി. പിന്നെ ശ്രദ്ധിച്ച് പെൺമയിലി നടുത്തേക്ക് രണ്ടു ചുവടുവച്ച് ഒരുവട്ടം പിന്നോട്ട് മാറി. എന്നിട്ടങ്ങ് വി ടർന്നു പീലികളെല്ലാം. പെട്ടെന്ന് മുന്നിൽ വന്നുചേർന്ന തെയ്യക്കോലം പ�ോലെ എല്ലാ പീലികളും വിടർന്ന് ഒരു നൂറു കണ്ണുകൾ വിടർത്തി. അർദ്ധവൃത്താകൃതിയിൽ പന്തലിച്ച പീലികളുടെ വശങ്ങൾ വളച്ച് പെൺമയിലിനെ മാത്രമല്ല അതിന�ൊപ്പം ഒരിത്തിരി ആകാശവും ഭൂമിയും കൂടി ആശ്ലേഷത്തില�ൊതുക്കാൻ തക്കവിധം പെൺമയിലിന�ോ ടടുത്തു. അതിനിടെ ഒന്നു നിന്ന് രണ്ടുവട്ടം ആ പീലിക്കെട്ടാകെ ത്രസി പ്പിച്ചു- നടുഭാഗത്തുനിന്ന് മുകളിലേക്കും താഴേക്കും വ്യാപിക്കുന്ന തിരകൾ പ�ോലെ. അതിന്റെ ശീൽക്കാരം പെൺമയിൽ മാത്രമല്ല ഞാനും കേട്ടു. നീളമുള്ള, സുന്ദരമായ വാലുള്ള ആണിനെ തിരഞ്ഞെടുക്കുന്ന പെൺമയിലിന്നുണ്ടാകുന്ന ആൺകുട്ടികൾക്കും നീളമുള്ള വാലുണ്ടാകും. അടുത്ത തലമുറയിൽ അവരെയാകും പെൺമയിലുകൾ തിരഞ്ഞെടു ക്കുക. അവർക്കായിരിക്കും അതിനടുത്ത തലമുറയിൽ കൂടുതൽ കുഞ്ഞു ങ്ങൾ ഉണ്ടാവുക. അങ്ങിനെ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുടെ മുത്തശ്ശി യാവുക - തന്റെ ജീനുകൾ പരമാവധി പ്രചരിപ്പിക്കുകയെന്നതാണ് ആദ്യത്തെ പെൺമയിലിന്റെ ജനിതകലക്ഷ്യമെന്ന് റിച്ചാർഡ് ഡ�ോ ക്കിൻസ് തന്റെ Blind Watchmaker എന്ന പുസ്തകത്തിൽ ഗണിതഭാര മില്ലാതെ സിദ്ധാന്തിക്കുന്നു. ഇങ്ങനെ അനിയന്ത്രിതമായി വാലിന്റെ നീളം കൂടിയാൽ? ഇണ യെ ആകർഷിക്കാനായി ലൈംഗീകനിർദ്ധാരണത്തിലൂടെ വലിയ വലിയ ആഭരണങ്ങൾ സ്വായത്തമാക്കിയ ആണുങ്ങൾക്ക് എന്താണ് സംഭവിക്കുക? വലിയ, ഭീമാകാരമായ ക�ൊമ്പുകളുണ്ടായിരുന്ന, ഒരു കാലത്ത് അയർലണ്ട് മുതൽ ചൈന വരെയുള്ള സ്ഥലങ്ങളിൽ ജീവി ച്ചിരുന്ന വലിയ ഐറിഷ് മാനാണ് ക�ൊമ്പുകൾ കാരണം ജീവിതം അസാദ്ധ്യമായി വംശനാശത്തിലെത്തിയത് എന്നതാണ് ആദ്യ ഉദാ ഹരണം. വലിയ ക�ൊമ്പുകാരണം വേഗത്തിൽ ഓടാനാകാതെ ഇലപ്പ ടർപ്പുകളും വള്ളിപ്പടർപ്പുകളുമുള്ള ഇടങ്ങളിൽ ഓടാനാകാതെയും ഓടി യാലും കുരുങ്ങിപ്പോയും അവ മനുഷ്യനടക്കം ഏത�ൊരു വേട്ടമൃഗത്തി 13


ടി വി സജീവ്

നൃത്തം

നും പെട്ടെന്ന് ക�ൊല്ലാവുന്ന ഇരയായി മാറി. എന്നാൽ 7,700 വർഷം മുമ്പ് വംശനാശംവന്ന ജീവിയെന്നതിനാൽ വംശനാശത്തിന്റെ കൃത്യ മായ കാരണം ലൈംഗീകനിർദ്ധാരണത്തിലൂടെ വലുപ്പമേറിയ ക�ൊ മ്പുകളാണെന്ന് ശാസ്ത്രം വിശ്വസിച്ചിട്ടില്ല. നിരീക്ഷണങ്ങളിൽനിന്നു വ്യ ത്യസ്തമായി പരീക്ഷണങ്ങളിലൂടെ അതീവ ലൈംഗികനിർദ്ധാരണം വംശനാശത്തിനു കാരണമാകുമ�ോയെന്ന ച�ോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചത് ഒരു മെഡ്കാ മത്സ്യത്തിലൂടെയായിരുന്നു. സാൽമൺ എന്ന മത്സ്യത്തിന്റെ വളർച്ചയ്ക്ക് സഹായകമാവുന്ന ഹ�ോർമ�ോൺ നിർമ്മിക്കാനുള്ള സന്ദേശമടങ്ങിയ ജീൻ മെഡ്കാ മത്സ്യത്തിൽ സന്നിവേശിപ്പിച്ച്, ജനിതകമാറ്റം വരുത്തിയ, വലുപ്പം കൂടു തലുള്ള ആൺമത്സ്യങ്ങളെ സൃഷ്ടിച്ചു. എന്നാൽ സൃഷ്ടിക്കപ്പെട്ട ആൺമ ത്സ്യത്തിന്റെ അടുത്ത തലമുറയിലെ ആൺമത്സ്യങ്ങൾക്ക് പ്രജനന ശേഷി തുല�ോം കുറവായിരുന്നു. പെൺമത്സ്യങ്ങളാകട്ടെ ഇണചേരാ നായി വലുപ്പം കൂടിയ ആൺമത്സ്യങ്ങളെയാണ് തിരഞ്ഞെടുക്കുക. പ്രജനനശേഷി കുറഞ്ഞ ആൺമത്സ്യങ്ങളെ സൃഷ്ടിക്കുന്ന വലുപ്പം കൂടിയ ആൺമത്സ്യങ്ങളുമായിമാത്രം പെൺമത്സ്യങ്ങൾ ഇണചേർന്ന തിനാൽ കുറച്ച് തലമുറകൾക്കകം ആ മത്സ്യത്തിന്റെ വംശം പ്രാദേശി കമായി അന്യംനിന്നു. ഒരു ജീവിവർഗ്ഗത്തിൽ ലൈംഗികനിർദ്ധാരണം നടക്കുന്നുണ്ടോ എന്നറിയാനുള്ള എളുപ്പമാർഗ്ഗം അവയിലെ ആണും പെണ്ണും കാഴ്ച യിൽ വ്യത്യസ്തമാണ�ോയെന്ന് ന�ോക്കുകയാണ്. അപ്പോഴറിയാം കാ ക്കയിൽ ലൈംഗികനിർദ്ധാരണം കാരണം ആണുങ്ങളിൽ ആഭരണ ങ്ങൾ ഉണ്ടാകുന്നില്ലെന്നും എന്നാൽ മയിലിൽ അങ്ങനെയല്ലെന്നും. വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി 21 വർഷം നീണ്ടുനിന്നിരുന്ന പഠന ത്തിൽ ആണും പെണ്ണും ഒരുപ�ോലിരിക്കുന്ന പക്ഷികളും ആണും പെണ്ണും വ്യത്യസ്തരായി കാണുന്ന പക്ഷികളും തമ്മിൽ താരതമ്യം ചെയ്തപ്പോൾ വ്യത്യസ്തരായ പക്ഷികളിൽ മറ്റേ വിഭാഗത്തേക്കാൾ വളരെവേഗം പ്രാ ദേശികമായി വംശനാശം സംഭവിക്കുന്നതായി കണ്ടെത്തപ്പെട്ടു. ദ്വീപുകളാണ് ഈ സിദ്ധാന്തം നിരീക്ഷിക്കാൻ പറ്റിയ സ്ഥലങ്ങൾ. ഒയാഹു, താഹിതി എന്നീ രണ്ടു ദ്വീപുകളിൽ ആണും പെണ്ണും വ്യത്യസ്ത രായ പക്ഷികളുടെ വംശനാശനിരക്ക് 56 ശതമാനമായിരുന്നു. ഒരേ പ�ോലെയുള്ള ആണും പെണ്ണുമുള്ള പക്ഷികളിലേത് 23 ശതമാനവും. ഇണയെ ആകർഷിച്ചുക�ൊണ്ടു മാത്രമല്ല മറ്റു നിരവധി ജീവിവർഗ്ഗങ്ങ ള�ോട് മത്സരിച്ചും ജീവിക്കുന്ന അവസ്ഥയിൽ അതീവ ലൈംഗികനിർ ദ്ധാരണം ഒരു ജീവിവർഗ്ഗത്തിന്റെ അതിജീവനത്തിന് വിനയാകുന്നു 14


ടി വി സജീവ്

നൃത്തം

എന്നാണ് ഇപ്പോഴത്തെ ഫലശ്രുതി. നൃത്തം അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണെന്ന് ത�ോ ന്നുന്നു. വലിയ മഴയുടെ വരവറിയിച്ചുക�ൊണ്ടുള്ള ചെറു കാറ്റ് പെയ്യിച്ച മഴത്തുള്ളികൾ പെയ്തുകഴിഞ്ഞു. ക്യാമറ സഞ്ചിയിലേക്ക് മാറ്റി. സഞ്ചി യിൽ നിന്ന് ത�ൊപ്പിയെടുത്ത് വെച്ചു പടർന്ന് പന്തലിച്ച പീലികള�ോ ട�ൊപ്പം ഇപ്പോൾ ആൺമയിൽ നൃത്തച്ചുവടുകളിലേക്ക് എത്തിക്കഴി ഞ്ഞു. ഇടയ്ക്ക് നിലത്ത് ക�ൊത്തുന്നുണ്ടെങ്കിൽ ഇപ്പോൾ പെൺമയിൽ കുറച്ചുകൂടി ഈ നൃത്തം ശ്രദ്ധിക്കുന്നുണ്ട്. ആൺമയിലാകട്ടെ ഞാൻ കണ്ടുതുടങ്ങിയതു മുതൽ ഇത്രനേരം പെൺമയിലിൽനിന്നും ശ്രദ്ധ മാ റ്റിയിട്ടില്ല. ഇടയ്ക്ക് മൂന്നുവട്ടം അത് തിരിഞ്ഞു പെൺമയിലിന് പുറംതിരി ഞ്ഞും നൃത്തം ചെയ്തിരുന്നു. ഇപ്പോൾ ആൺമയിലിന്റെ ശരീരമാകെ നൃത്തത്താലുലയുകയാണ്. പീലികൾ നിരന്തരമായി ത്രസിപ്പിക്കു ന്നുണ്ട്. ചെറുകാറ്റിലും അതിന്റെ ശബ്ദം കേൾക്കാം. അപ്പോഴാണ് ചെടികൾക്കിടയിൽ ഒരു ഇലയനക്കം. തുറസ്സിലേക്ക് കയറി വന്നത് ഒരു പെൺമയിലാണെന്നാണ് ഞാൻ ആദ്യം കരുതി യത്. പക്ഷെ അല്ല. പീലികളെല്ലാം ക�ൊഴിഞ്ഞ്, ഒര�ൊറ്റ പീലിക്കണ്ണു പ�ോലുമില്ലാതെ ഇതളുകളെല്ലാം പ�ൊഴിഞ്ഞുപ�ോയ പീലിത്തണ്ടുകൾ മാത്രമായി ചാരനിറം മാത്രമുള്ള ഒരാൺ മയിൽ. തലയിലെ തൂവലുക ളുടെ പച്ചയും നീലയും കലർന്ന നിറം മാത്രമുണ്ട് അത് ആൺമയിലാ ണെന്ന് അറിയിക്കാൻ. അതിനെ കാണുന്നതിനു മുമ്പുതന്നെ അതിന്റെ സാന്നിദ്ധ്യം പെൺമയിൽ അറിഞ്ഞു എന്നെനിക്ക് ത�ോന്നി. പിന്നെ നിന്നാടുന്ന ആദ്യത്തെ ആൺമയിലിനടുത്തുകൂടി തന്നിലേക്ക് ഓടിയെ ത്തിയ പെൺമയിലിന�ൊപ്പം അത് തുറസ്സ് വിട്ട് ചെടികൾക്കിടയിലേ ക്ക് നടന്നുമറഞ്ഞു. സുന്ദരമായ ആ നൃത്തം അവസാനിപ്പിച്ച് ആൺമയിലും സിദ്ധാന്ത ചിന്തകൾ വെടിഞ്ഞ ഞാനും ഖിന്നരായി മടങ്ങുമ്പോൾ, നാലാമത്തെ ചുവടിലാണ് ഞാന�ോർത്തത് - പുതിയ തിയറിയുടെ സാദ്ധ്യതയും ആവശ്യവും. n

15


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യത്തിലേക്കോ? ഹ�ോള�ോക�ോസ്റ്റ് സ്മാരക പ്രദർശനാലയത്തിൽ ന്യൂയ�ോർക്കിലെ ക�ൊത്തിവച്ച ഒരു കവിത (ജർമൻപാതിരി മാർട്ടിൻ നീമ�ോള്ളർ

എഴുതിയത്) എൻ.ഡി.ടി.വി-സിബിഐ മിന്നൽപരിശ�ോധനയെക്കുറി ച്ചു നടന്ന പത്രസമ്മേളനത്തിൽ നിയമവിദഗ്ദ്ധനായ ഫലി നരിമാൻ ഉദ്ധരിക്കുകയുണ്ടായി. "അവർ കമ്മ്യൂണിസ്റ്റുകാരെ പിടിക്കാൻ വന്നു. ഞാൻ മിണ്ടിയില്ല. കാരണം, ഞാന�ൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല. പിന്നീടവർ ത�ൊഴിലാളിസംഘടനക്കാരെ പിടികൂടാൻ വന്നു. ഞാൻ മിണ്ടിയില്ല. കാരണം, ഞാന�ൊരു ത�ൊഴിലാളിസംഘടനക്കാരനായിരു ന്നില്ല. പിന്നീടവർ ജൂതരെ പിടിച്ചുക�ൊണ്ടുപ�ോവാൻ വന്നു. ഞാൻ മിണ്ടിയി ല്ല. കാരണം ഞാന�ൊരു ജൂതനല്ലായിരുന്നു. പിന്നെയവർ എന്നെ പിടിക്കാൻ വന്നു. അപ്പോൾ എനിക്കുവേണ്ടി മിണ്ടാൻ ആരും അവശേഷിച്ചിട്ടുണ്ടായി രുന്നില്ല." എൻഡിടിവി നടത്തിയ ഒരു സംവാദപരിപാടിയിൽ ബിജെപിയുടെ ഒരു വക്താവ്പതിവായി ബിജെപി വക്താക്കൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഒച്ചയുണ്ടാക്കിയും തുടർച്ചയായും തടസ്സംസൃഷ്ടിച്ചതിനെത്തുടർ ന്ന് ടിവി അവതാരക അദ്ദേഹം സഭയിൽ തുടരുന്നതിനെ വിലക്കുകയു ണ്ടായി. അതുകഴിഞ്ഞു് നാലാംനാളിൽ പ്രണ�ോയ് റ�ോയിയുടെ വീട്ടിൽ 16


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

സിബിഐ ധനപരമായ ക്രമക്കേടുകളുടെ കാരണംപറഞ്ഞ് മിന്നൽ പരിശ�ോധന നടത്തി. 2008-2009ൽ നടന്നുവെന്നു പറയപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് 2017 ഏപ്രിലിൽ ഒരു സ്വകാര്യവ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ പരിശ�ോധന. ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനുമുമ്പ് എപ്പോഴെങ്കിലും സിബി ഐ നേരിട്ടൊരു നടപടി എടുത്തിട്ടുള്ളതായി കേട്ടുകേൾവിയില്ല. ഈ പരാതിയിൽ ആര�ോപിച്ച കാര്യങ്ങളെക്കുറിച്ച്എൻഡിടിവിയ്ക്ക്എന്തു വി ശദീകരണമാണ് നല്കാനുള്ളതെന്നു പരിശ�ോധനയ്ക്കുമുമ്പ് സിബിഐ അന്വേഷിക്കുകയുമുണ്ടായില്ല. ഭരണകൂടത്തിന് അതിന്റെയ�ൊരു ഉപക രണമെടുത്ത് അതിനെ വിമർശിക്കുന്ന വ്യക്തികളുടെയ�ോ സ്ഥാപനങ്ങ ളുടെയ�ോമേൽ സ്വേച്ഛാനുസരണം പ്രയ�ോഗിക്കാൻ നിഷ്പ്രയാസം കഴി യുന്നൊരു സ്ഥിതിവിശേഷം ഇന്നു നിലവിലുണ്ടെന്നതിന്റെ തെളിവുക ളിൽ ഒന്നുമാത്രമാണിത്. ഇപ്പോൾ പ്രതിര�ോധിച്ചില്ലെങ്കിൽ ഇനിയ�ൊര വസരം ഉണ്ടാവാനിടയില്ലാത്തൊരു അവസ്ഥയിലേക്കാണ്കാര്യങ്ങൾ നീങ്ങുന്നതെന്നാണ് നരിമാൻ, അരുൺ ഷ�ൌരി തുടങ്ങിയവരുടെ നി രീക്ഷണങ്ങൾ ചൂണ്ടുന്നത്. പത്ര-മാദ്ധ്യമങ്ങളെയും ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ വിമർ ശിക്കുന്ന ബൗദ്ധികവർഗത്തെയുംമാത്രമാണ് ഈ നടപടികൾ ലക്ഷ്യ മാക്കുന്നത് എന്നെടുക്കുന്നത് ലാഘവബുദ്ധിയായിപ്പോവുമെന്നാണ് ഈ പ്രതികരണത്തിന്റെ ധ്വനി. നിശ്ശബ്ദരായി കഴിഞ്ഞുപ�ോകുന്ന സാധാര ണക്കാരും ഭരണകൂടത്തിന്റെ ഈ നടപടികൾക്ക് അടിപ്പെടാൻ സാ ദ്ധ്യതയുള്ളവരാണ്. ഒരു ജനതയുടെ ജീവിതത്തെ ബാധിക്കുന്ന സർവ കാര്യങ്ങളിലും അവരുടെ ഹിതത്തെ മാനിക്കാതെ തീരുമാനമെടുക്കാൻ ഒരു ഭരണകൂടത്തെ പ്രാപ്തമാക്കുന്ന അവസ്ഥയാണ് സമഗ്രാധിപത്യം. അത്തരമ�ൊരു സ്ഥിതിവിശേഷത്തിലേക്കാണ�ോ ഭാരതം നീങ്ങിക്കൊ ണ്ടിരിക്കുന്നതെന്നാണ് ച�ോദിക്കേണ്ടിയിരിക്കുന്നത്. ഒരു രാജ്യം നേരി ടുന്ന ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങളെക്കുറിച്ച് പരിണതപ്രജ്ഞ യ�ോടും യുക്തിപൂർവമായ വിശകലനത്തോടുംകൂടി നടത്തപ്പെടുന്ന നിരീക്ഷണങ്ങളും അവയെ അടിസ്ഥാനപ്പെടുത്തി ഭരണകൂടനടപടിക ളുടെ വിമർശനാത്മകമായ വിലയിരുത്തലുകളും ഭരണകൂടേതരമായ സാധുതയ�ോടെ അവതരിപ്പിക്കുകയാണ് ഒരുപക്ഷെ, ബൗദ്ധികവർഗ ത്തിന്റെ സ്വയംനിയുക്തമായ പ്രവൃത്തി. ല�ോകത്തിലെ എല്ലാ ഭരണകൂ ടങ്ങളും മിക്കവാറും എല്ലാക്കാലത്തും ഭരണകൂടേതരമായ യുക്തിവിചാ രത്തെയും വിമർശനത്തെയും പ്രതിദ്വന്ദ്വിയായി കല്പിക്കാനും പ്രതിര�ോ ധിക്കാനുമുള്ള പ്രവണത കാണിച്ചിട്ടുണ്ട്. എന്നാൽ, വിമർശനത്തെ നി 17


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

ശ്ശബ്ദമാക്കുകയ�ോ അതിന്റെ സ്രോതസ്സിനെത്തന്നെ ഉന്മൂലനംചെയ്യുക യ�ോ ചെയ്യുന്നത് അപൂർവമായേ ജനായത്ത ഭരണവ്യവസ്ഥകളിൽ കണ്ടുവരാറുള്ളൂ. ആധുനികയുഗത്തിൽ പൗരസമൂഹത്തിന്റെ ബൗദ്ധിക മായവിഭവങ്ങൾക്ക് ആധാരമായിനിന്നുക�ൊണ്ട്ബൗദ്ധികവർഗ്ഗംഅതി ന്റെസാധുതഉറപ്പിക്കുകയുണ്ടായി. ഇവിടെ ഇപ്പോൾ ഭരണകൂടം നേരിട്ട് ബൗദ്ധികവർഗ്ഗത്തിനുനേരെ തിരിയുന്നതിന് കുറേ മുമ്പുതന്നെ അതിന്റെ വക്താക്കൾ പരസ്പരം ബന്ധമുണ്ടാവണമെന്ന് നിർബന്ധമില്ലാത്ത വാക്കുകൾ പ�ൊതുമണ്ഡലത്തിൽ ഉച്ചത്തിൽ ഉയർത്തിക്കൊണ്ട് ബൗ ദ്ധികവർഗ്ഗത്തിന്റെ ന്യായങ്ങളെ നേരിട്ടതായിക്കാണാം. ഈയിടെ എൻഡിടിവിയുടെ ഒരു പരിപാടിയിൽ ഭരിക്കുന്ന കക്ഷിയുടെ ഒരു വക്താ വ്പരിപാടി വിടുംവരെ തുരുതുരെ ഒച്ചയുണ്ടാക്കിക്കൊണ്ട് ഭിന്നാഭിപ്രായ ങ്ങളെ നേരിട്ടത് ഈ രീതിയുടെ സമീപകാല ദൃഷ്ടാന്തമാണ്. ഇത്തര ത്തിൽ, രക്ഷപ്പെടാനാവാത്തവണ്ണം അപായപ്പെട്ടുക�ൊണ്ടിരിക്കുന്ന ബൗദ്ധികവർഗ്ഗം നേരിടുന്ന ഉന്മൂലനഭീഷണിയായിരിക്കുമ�ോ അവരുടെ ഇപ്പോഴത്തെ പ്രതികരണത്തിന്റെ കാരണം? തങ്ങൾക്കൊപ്പം ഒരു ജനതയുടെ മഴുവൻ അഭിപ്രായസ്വാതന്ത്ര�വും അപകടത്തിലാണെന്ന അവരുടെ ഭീതി അസ്ഥാനത്തായിരിക്കുമ�ോ? അല്ലെങ്കിൽ ഒരു ജനത യുടെ സ്വയംനിർണ്ണയാവകാശത്തിന്മേലാണ് ഭരണകൂടത്തിന്റെ ഈ നടപടികൾ മൗലികമായി ആഘാതമേല്പിക്കുന്നതെന്നത് ബൗദ്ധികവർ ഗ്ഗത്തിന്റെ മിഥ്യാഭയമായിരിക്കുമ�ോ? എൻഡിടിവിയുടെ നേർക്കു നടന്ന ഭരണകൂടാക്രമണം ഒര�ൊറ്റപ്പെട്ട സംഭവമായിരുന്നെങ്കിൽ നമുക്കതിനെ അടിയന്തിരപ്രാധാന്യത്തോടെ കണക്കിലെടുക്കുകയെന്ന ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാകാമായി രുന്നു. ഭരണകൂടത്തിന്റെ മറ്റു നിരവധി നടപടികളുമായി അതിനുള്ള ശൃംഖലാബന്ധം പരിശ�ോധിക്കുമ്പോഴാണ് അത് ജനായത്തവ്യവസ്ഥ തന്നെ അപകടത്തിലാണെന്നതിന്റെ ഒരു സൂചനമാത്രമാണെന്നും ഒപ്പം ഇവിടെ ജാഗരൂകമായ�ൊരു പ്രതിപക്ഷമില്ലെന്നും നമുക്ക് ബ�ോദ്ധ്യമാ വുന്നത്. കഴിഞ്ഞക�ൊല്ലം ആദ്യത്തിൽ കനയ്യകുമാറിനെതിരെ ദേശ ദ്രോഹക്കുറ്റം ചുമത്തിയത�ോർക്കുക. ഗവൺമെണ്ടിനെതിരായി മുദ്രാവാ ക്യം വിളിച്ചതാണ് അവിടെ ദേശദ്രോഹക്കുറ്റമായത്. അതായത്, ഗവൺമെണ്ടിന്നെതിരായ പ്രതിര�ോധത്തിൽ വിദ്യാർത്ഥികൾ ഉതിർത്ത വാക്കുകൾ ദേശത്തിന്റെ അഖണ്ഡതയെ തകർക്കുന്ന ഹിംസയിലേക്കു നയിക്കുന്നതാണെന്നു വിവക്ഷ. വാസ്തവത്തിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കതിരായി അക്രമം അഴിച്ചുവിട്ടത് ഭരണ കൂടമായിരുന്നു. ദേശദ്രോഹക്കുറ്റനിയമം തങ്ങൾക്കെതിരെ ശബ്ദമുയർ 18


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

ത്തുന്നവരുടെമേൽ വകതിരിവില്ലാതെ ചുമത്താൻ മുൻകൂട്ടി തയ്യാറായ മട്ടിൽ നില്ക്കുകയാണ് ഭരണകൂടം. ഭരണഘടനയുടെ 19(1) വകുപ്പ്എല്ലാ പൗരർക്കും ഭാഷണത്തിനും ആവിഷ്ക്കരണത്തിന്നുമുള്ള സ്വാതന്ത്ര�ം ഉറ പ്പുനല്കുന്നു. എന്നാൽ 19(2) വകുപ്പ് പ്രകാരം ക്രമസമാധാനം തകർക്കു കയെന്ന കാരണംകാണിച്ച് ഈ ആവിഷ്കരണസ്വാതന്ത്ര�ത്തെ ഗവൺ മെണ്ടിനു നിയന്ത്രിക്കാം. ഈ അപവാദങ്ങൾ അനുവദിക്കുന്ന വ്യാഖ്യാനാ വലംബിതമായ പഴുതുകളിലാണ് ഒരുഗവൺമെണ്ട് അതിന്റെ പൗര രേയും ഭരണഘടനാതത്വങ്ങളേയും ഒരുപ�ോലെ മറികടക്കാൻ ശ്രമിക്കു മ്പോൾ ന�ോക്കുന്നത്. ഈ ന�ോട്ടം ഒരു സമഗ്രാധിപത്യത്തിന്റെന�ോട്ട മാണ്. ആര�ോ പറഞ്ഞതുപ�ോലെ അഭിപ്രായം പറയുവാനുള്ളസ്വാത ന്ത്ര�മുണ്ടായിരിക്കുകയെന്നതല്ല മറിച്ച് അതു പറഞ്ഞുകഴിഞ്ഞാലുള്ള സ്വാതന്ത്ര�ം ഉറപ്പാക്കപ്പെടുന്നുണ്ടോ എന്നതാണു പരിഗണിക്കേണ്ടത്. തങ്ങൾക്കെതിരെ ശബ്ദിക്കുന്നവർക്കെതിരായി ഏതെങ്കിലും വകുപ്പ് പ്രകാരം കേസ് ചുമത്തുകയും ഒത്താൽ ആയുഷ്കാലം മുഴുവൻ ആ കേസിന്റെ നടത്തിപ്പിനുവേണ്ടി ക�ോടതിയിൽ കയറിയിറങ്ങാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്യുന്നതുവഴി എല്ലാ പ്രതിഷേധ ങ്ങളെയും നിർവീര്യമാക്കാൻ ഈ ഭരണകൂടത്തിന് ഇന്നു കഴിയുന്നുണ്ട്. ഇത്തരത്തിൽ ബുദ്ധിജീവികളേക്കാളും പ്രതിപക്ഷകക്ഷികളേക്കാളും സാധാരണ പൗരരേക്കാളും ജാഗരൂകമായും സജീവമായും പ്രവർത്തി ക്കുന്ന ഭരണകൂടം സമഗ്രാധിപത്യപ്രവണതകളുള്ള ഒന്നാണ്. അതായത് നിർവീര്യമാക്കപ്പെടാൻ നിന്നുക�ൊടുക്കുന്ന ജനത സമഗ്രധിപത്യത്തിലേ ക്കു നയിക്കുന്ന ഒരു സ്ഥിതിവിശേഷത്തിൽ കർതൃത്ത്വപരമായി ഉള്ളട ങ്ങിയിരിക്കുന്നു. ഒന്നുകൂടി വ്യക്തമാക്കിയാൽ ഒരു ഭരണകൂടം സമഗ്രാ ധിപത്യപരമാവുന്നതിന്റെ ഉത്തരവാദിത്തം അതിൽത്തന്നെ നിക്ഷിപ്ത മല്ല, മറിച്ച് ഒരു ജനതയിൽത്തന്നെ പ്രകടമാവുന്ന പ്രവണതകളുടെ സാധൂകരണത്തിലൂടെ ഭരണവർഗ്ഗം അതിനു പ്രാപ്തമാവുകയാണ്. ഭാര തത്തിലെ മാദ്ധ്യമങ്ങൾ പ�ൊതുവെ ജെഎൻയു വിദ്യാർത്ഥികളുടെ പ്ര തിഷേധത്തെ ചിത്രീകരിച്ചത് പരിശ�ോധിച്ചാൽ ഫ�ോർത്ത് എസ്റ്റേറ്റെന്ന ഓമനപ്പേരിൽ സ്വയംവിളിക്കാൻ ഇഷ്ടപ്പെടുന്ന മാദ്ധ്യമപ്രഭുത്വം സ്വയം സ്വേച്ഛാപരമായ പ്രവണതകൾ ഉൾക�ൊള്ളുന്നുണ്ടെന്നു കാണാം. പത്ര മാദ്ധ്യമങ്ങളിൽ ജെഎൻയു സംഭവത്തെ പ്രതിയുണ്ടായ വാർത്തകൾ പരത്തിയ പ�ൊയ്‍‍‍വിവരത്തെ അതിജീവിക്കാൻ ആളുകളെ പ്രാപ്തരാ ക്കുന്ന ഒരു സിലബസ്, സാക് ഫ്ലക്തർ എന്നൊരാൾ 'ജെഎൻയു വി ദൂരപഠന ദേശദ്രോഹക്കുറ്റ മ�ോഡ്യൂൾ' എന്ന പേരിൽ പ്രസിദ്ധീകരി ക്കു കയുണ്ടായി. (അവലംബം: വയർ, ഓൺലൈൻ) അതായത്, ഭരണകൂ 19


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

ടത്തിനു പുറത്ത് അതിൽനിന്നു സ്വതന്ത്രമായി സ്വയം നിക്ഷാപ്താ ധികാരത്തോടെ പ്രവർത്തിക്കുന്നുവെന്നു പറയപ്പെടുന്ന മാദ്ധ്യമങ്ങൾ തന്നെ ഭരണകൂടത്തിന്റെ സമഗ്രാധിപത്യപ്രവണതയെ തങ്ങളുടെ പ്രവർ ത്തനങ്ങളിലൂടെ സാധൂകരിക്കാം. ജെഎൻയു സംഭവത്തെ സം ബന്ധിച്ചിടത്തോളം ചില മാദ്ധ്യമങ്ങൾ അവയുടെ കഥകളിലൂടെ ഗവൺ മെണ്ടിന്റെ ചെയ്തികളെ ന്യായീകരിച്ചു. *** "പിന്നീടവർ എന്നെ പിടികൂടാൻ വന്നു. അപ്പോഴേക്കും എനിക്കുവേണ്ടി മിണ്ടാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല." പ�ൊതുജനത്തെ ബാധിക്കുന്നൊരു കാര്യത്തിൽ തീരുമാനമെടുക്കാ നും നടപടികൾ കൈക്കൊള്ളാനും ഭരണഘടന അനുശാസിക്കുന്ന രീതിയ�ോ വിദഗ്ദ്ധസമിതികളുമായുള്ള ആല�ോചനകള�ോ ആവശ്യമില്ലെ ന്നു കരുതുന്ന ഒരു ഗവൺമെണ്ട് സ്വേച്ഛാധിപത്യപരമെന്നപ�ോലെ സമഗ്രാധിപത്യപരവുമായ പ്രവണതയാണ് അതിനുള്ളതെന്ന് അസ ന്ദിഗ്ധമായ ഭാഷയിൽ പ്രഖ്യാപിക്കുന്നു. കഴിഞ്ഞക�ൊല്ലം ജനതയുടെ മേൽ അടിച്ചേല്പിച്ച നാണയനിര�ോധം നല്ല ദൃഷ്ടാന്തമാണ്. മ�ൊത്തം സാമ്പത്തിക ഇടപാടുകളിൽ 68 ശതമാനവും പണമിടപാടുകളാ യിരിക്കുന്ന ഭാരതത്തിൽ നിലവിലുള്ള നാണയത്തിന്റെ 86 ശതമാനവും ഗവൺമെണ്ട് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചുക�ൊണ്ട് നിര�ോധിച്ച സംഭവമായിരുന്നു അത്. അടിയന്തിരാവസ്ഥയ്ക്കുശേഷം ജനങ്ങളെ ഏറ്റവുമധികം ഉലച്ച ഒരു ഗവൺമെണ്ട് നടപടി ഒരുപക്ഷെ, ഇതായി രിക്കണം. അതേസമയം പശുമാനസരായ ഒരു വലിയവിഭാഗം മനുഷ്യർ അസാധാരണമായ ക്ഷമയ�ോടെ ഈ നടപടി ഉയർത്തിയ പ്രതിസ ന്ധികളിലൂടെ കടന്നുപ�ോയി. രാഷ്ട്രീയാന്തരീക്ഷത്തിൽ സമഗ്രാധിപത്യ ത്തിന്റെ സാന്നിദ്ധ്യമുണ്ടെന്നു സൂചിപ്പിക്കുന്നൊരു ദൃഷ്ടാന്തമാണത്. നാണയനിര�ോധനത്തിന്റെ യഥാർത്ഥ വിവക്ഷ ജനങ്ങൾ അനുഭവിച്ച തിന�ോടടുത്തുനില്ക്കുന്നതും എന്നാൽ അവർ നിഷ്കളങ്കമായി ധരിച്ചതിൽ നിന്നു വളരെ വിദൂരവുമാണ്. 1978-ലെ നാണയനിര�ോധനവുമായി ബന്ധപ്പെട്ടകേസിൽ സുപ്രീംക�ോടതി നിരീക്ഷിച്ചതുപ�ോലെ, ന�ോട്ടുകൾ കൈവശമുള്ളവർക്ക് ക�ൊടുക്കാൻ ബാദ്ധ്യസ്ഥമായ�ൊരു പ�ൊതുകട ത്തിന്റെ നിർബന്ധമായ പിടിച്ചെടുക്കലാണ് നാണയനിര�ോധനം. അതായത് എന്റെ കൈവശമുള്ള ന�ോട്ട് ഒരു പ�ൊതുകരാറടിസ്ഥാന ത്തിൽ, നിയമാനുസൃതമായി, (റിസർവ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് എന്നോ 20


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

ടുള്ള കടബാദ്ധ്യതയുടെ രൂപത്തിൽ) അതുറപ്പുതരുന്ന തുല്യമായ മൂല്യ ത്തിലുള്ള വിഭവങ്ങളുടെ മേലുള്ള എന്റെ അവകാശവാദമാണ്. ഈ ന�ോട്ട് നിയമവിരുദ്ധമായി ഗവൺമെണ്ട് പ്രഖ്യാപിക്കുമ്പോൾ ഈ അവകാശം എന്നിൽനിന്ന് ഗവൺമെണ്ട് എടുത്തുകളയുകയാണ്. 2016 -ലെ നാണയനിര�ോധനത്തെക്കുറിച്ച് അത�ൊരു പ�ൊതുക�ൊള്ളയടി ക്കലാണെന്ന് ഒരു സാമ്പത്തികവിദഗ്ധൻ പറഞ്ഞത് ഈ അർഥത്തി ലായിരിക്കണം. ഈ നിര�ോധനം എന്തിനു പ്രഖ്യാപിക്കുകയും നടപ്പിൽ വരുത്തുകയുംചെയ്തു എന്നു ച�ോദിക്കുന്നതിന്നുമുമ്പ് അത് എങ്ങനെ പ്രഖ്യാപിച്ചു, എങ്ങനെ നടപ്പിൽവരുത്തി എന്നീ ച�ോദ്യങ്ങളാണ് ഒരു ഗവണ്മെണ്ടിന്റെ ഭരണരീതിയെ മനസ്സിലാക്കാനായി നാം ഉന്നയിക്കേ ണ്ടത്. ന�ോട്ട് നിര�ോധിക്കുമ്പോൾ അത് കൈവശമുള്ളയാളുടെ സ്വത്ത് കവരുകയാണ് ഗവൺമെണ്ട് ചെയ്യുന്നതെന്നു വ്യക്തം. ഇങ്ങനെ പൗരരുടെ ജീവിതത്തെ കാതലായി ബാധിക്കുന്ന, ഒരു ഗുരുതരമായ, നീക്കം നടത്താൻ ഗവൺമെണ്ടിന് ഭരണനിർവഹണപരമായ വിജ്ഞാ പനം പുറപ്പെടുവിച്ചാൽമാത്രം പ�ോരാ. ഭരണഘടനയനുസരിച്ച് അത് (പൗരരുടെ സ്വത്ത് റദ്ദുചെയ്യുന്നത്) ഒരു നിയമരൂപത്തിൽ വന്നിട്ടുണ്ടാ യിരിക്കണം. അതിനുപകരം ഭരണനിർവഹണപരമായ ഒരറിയിപ്പിലൂടെ ഇതു നടപ്പാക്കിയ ഗവണ്മെണ്ട് ഭരണഘടനയ്ക്ക് ഒട്ടും വിലകല്പിച്ചിട്ടില്ലെന്നു വ്യക്തമാണ്. പൗരരുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കു റിച്ച് ഒന്നുകിൽ ഇപ്പോൾ ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും ഒരു ധാരണയുമില്ലെന്നും അല്ലെങ്കിൽ അത്തരം പൗരാവകാശങ്ങൾക്ക് ഇപ്പോഴത്തെ ഭരണവർഗ്ഗം പുല്ലുവിലയാണ് കല്പിക്കുന്നതെന്നുമാണ് ഇതിൽനിന്ന് കരുതേണ്ടത്. ഭാവിയിൽ വരാനിടയുള്ളൊരു സമഗ്രാ ധിപത്യത്തിന്റെ ചെറുപരീക്ഷയാവാം ഇത്. ഈ ന�ോട്ട്ബന്ദിയുടെ ആശയം പ്രധാനമന്ത്രി മ�ോദിജിക്കു കൈമാ റിയ ആളെന്നു പറയപ്പടുന്ന അനിൽ ബ�ോകിൽ എന്നയാൾ, പലരും നാണയനിര�ോധനത്തെതുടർന്ന് ക്യൂവിൽ നില്ക്കേണ്ടിവന്നപ്പോൾ മരണ മടഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, "ആളുകൾ കിടക്കയിൽ കിടന്നും മരിക്കാറുണ്ട്, ഞങ്ങൾ അത്ര വൈകാരികരല്ല" എന്നാണത്രേ മറുപടി പറഞ്ഞത്. അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സ്ഥാപനത്തിന്റെ സ്ഥാ പകനും തലവനുമായ അദ്ദേഹം പറയുന്നത് തന്റെ നാലു കാര്യങ്ങൾ അടങ്ങിയ നിർദ്ദേശത്തിൽനിന്ന് അവസാനത്തെ ഒന്നുമാത്രമാണ് ഗവൺമെണ്ട് നടപ്പാക്കിയതെന്നാണ്. ഈ സംഭവം യഥാർത്ഥത്തിൽ നടന്നതാണെങ്കിൽ അനിൽ ബ�ോകിലിന്റെ വിചിത്രമായ ഭാവനാവിലാ സത്തേക്കാൾ നമ്മോടു പറയുന്നത് പ്രധാനമന്ത്രിയുടെ ചിന്താശൂന്യത 21


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

യേയും ഒരു ജനായത്തവ്യവസ്ഥയ്ക്കു യ�ോജിക്കാത്ത സ്വേച്ഛാചാരതയേ യുംകുറിച്ചാണ്. അതായത് സാമ്പത്തികകാര്യങ്ങളെ അവയുടെ സങ്കീർണ്ണമായ പ്രക്രിയകളെക്കുറിച്ചുള്ള വിദഗ്ദ്ധജ്ഞാനത്തിലൂടെ ന�ോക്കാൻ പരിശീലിക്കപ്പെട്ടവർ, തള്ളാൻ സാദ്ധ്യതയുള്ളൊരു നിർദ്ദേ ശത്തെ അതിന�ോടുതന്നെ നീതിപുലർത്താത്ത രീതിയിൽ സ്വികരി ക്കാൻ തയ്യാറായി എന്നതാണ് അതിലെ ചിന്താശൂന്യത. ഈ നിർദ്ദേ ശത്തിന്റെ സ്വീകാര്യത അതിന്റെ സാധുതയെ വിലയിരുത്താൻ സ്വീകർത്താവിന്നുള്ള യ�ോഗ്യതയേക്കാൾ അതിന�ോടയാൾക്കുള്ള ആകർഷണംമാത്രമാവുമ്പോൾ അതി സ്വേച്ഛാചാരതയുമാവുന്നു. *** "പിന്നീടവർ എന്നെ പിടികൂടാൻ വന്നു. അപ്പോഴേക്കും എനിക്കുവേണ്ടി മിണ്ടാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല." ജനായത്തവ്യവസ്ഥയുടെ ആധാരശിലകളില�ൊന്നാണ് ഭരണനിർ വഹണാധികാരത്തിൽനിന്നു സ്വതന്ത്രമായ�ൊരു നീതിന്യായവ്യവസ്ഥ യുടെ സജീവസാന്നിദ്ധ്യം. സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന തയ്യാ റാക്കിയവർ അതുക�ൊണ്ട് നീതിന്യായസംവിധാനത്തെ സ്വയംഭരണാ ധികാരമുള്ള ഒന്നായി ഭരണഘടനാപരമായിത്തന്നെ നിർവചിക്കുകയു ണ്ടായി. സ്വാഭാവികമായി, സമഗ്രാധിപത്യം ലക്ഷ്യമിടുന്നൊരു ഭരണകൂ ടം ഭരണാധികാരത്തിൽനിന്ന് സ്വതന്ത്രമായിനിന്നുക�ൊണ്ട് ഭരണഘ ടനാപരമായി നീതിനടപ്പാക്കുന്നൊരു അധികാരകേന്ദ്രമായി നീതിന്യായ സംവിധാനത്തെ സഹിക്കാൻ തയ്യാറാവുകയില്ല. ജഡ്ജിമാരെ നിയ മിക്കുന്നതിൽ തുടർന്നുക�ൊണ്ടിരിക്കുന്ന ക�ോളേജിയം (മൂന്ന്ജഡ്ജിമാ രുടെ കേസിനുശേഷം രൂപപ്പെട്ടത്) സമ്പ്രദായം കളഞ്ഞ് നാഷണൽ ജുഡീഷ്യൽ അപ്പോയൻറ്മെന്റ്സ് കമ്മിഷന്‍ (എൻജെഎസി) എന്ന പേരിൽ ഒരു ബിൽ 2014 ൽ ജനപ്രതിനിധിസഭയിൽ പാസ്സാക്കിയത്അ തുക�ൊണ്ട് അർഥവത്തായ�ൊരു നീക്കമായിരുന്നു. ഈ ബിൽ നടപ്പാ ക്കിയാൽ ജഡ്ജിമാരെ നിയമിക്കുന്നതിൽ ഭരണനിർവഹണാധികാര ത്തിനു് മേല്‍ക്കൈ വരും. അത് ഏറെക്കുറേ രാഷ്ട്രീയനിയമനത്തിനു സമമാവും. അത�ോടെ നീതിന്യായമെന്നാൽ ഭരണകൂടത്തിനു ത�ോന്നു ന്നതെന്തോ അതായിത്തീരും. 2015 ഒക്ടോബറിൽ ഒരു വിധിയിലൂടെ സുപ്രീംക�ോർട്ട് ഗവൺമെണ്ടിന്റെ ഈ ഭരണഘടനാഭേദഗതി റദ്ദ്ചെയ്തു. നീതിന്യായവകുപ്പിന്റെ സ്വയംഭരണാധികാരത്തിൽ ഭരണനിർവഹണ കേന്ദ്രത്തിന്റെ കൈകടത്തലാണ്എൻജെഎസിക�ൊണ്ട്സംഭവിക്കുന്ന 22


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

ത്. ഭരണഘടനയുടെ അടിസ്ഥാനഘടനയെത്തന്നെ അത്ബാധിക്കു ന്നു. ജഡ്ജിമാരെ നിയമിക്കുന്ന ക�ോളേജിയം സമ്പ്രദായത്തിനു സു താര്യതയുംവിശ്വാസ്യതയും കുറവാണെന്ന് പരമ�ോന്നത നീതിപീഠവും അംഗീകരിക്കുന്നുണ്ട്. പക്ഷേ അതു നേരെയാക്കേണ്ടത് നീതിന്യായവ കുപ്പുതന്നെയാണ്. ഒരു ജനായത്തവ്യവസ്ഥയിൽ ഭരണനിർവഹണവും നീതിന്യായനിർണ്ണയനവും പരസ്പരം കെട്ടുപാടുകളില്ലാതെ തുടരുന്നത് അനിവാര്യമാണ്. കുറുക്കന്റെ ന�ോട്ടംക�ോഴിക്കൂട്ടിലാണെന്നതുപ�ോലെ സമഗ്രധിപത്യവാഞ്ഛയുള്ളൊരു ഭരണകൂടം ശ്രമിക്കുക നീതിന്യായനിർ ണയനത്തിൽ നീണ്ട കയർ (പാശം അഥവാ കെട്ടുന്നത്എന്നർത്ഥം) എറിഞ്ഞ് അതിനെ പശുപ്രായമാക്കാനാണ് (കെട്ടപ്പെടുന്ന മൃഗമെന്ന അർത്ഥത്തിൽ പശു ). സ്ഥലപരിമിതിയാൽ ഇവിടെ ചർച്ചചെയ്യാൻ മുതിരാത്ത മറ്റൊരു ബന്ധപ്പെട്ട അധികാരഗ്രസനം നടന്നത് 19 ട്രൈ ബ്യൂണലുകളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനും നിക്കംചെയ്യുന്നതിനും അവരുടെ സേവനവ്യവസ്ഥകൾ തീരുമാനിക്കുന്നതിന്നുമുള്ള അധികാ രങ്ങൾ കേന്ദ്രത്തിനു ക�ൊടുക്കുന്ന ട്രൈബ്യൂണൽ, അപ്പലെറ്റ് ട്രൈബ്യൂ ണൽ, ആന്റ് അതർ അഥ�ോറിറ്റീസ് റൂൾസ് 2017 ജനപ്രതിനിതിസഭ പാസാക്കിയതാണ്. 19 ട്രൈബ്യൂണുകളുടെ പേരുകൾ സ്ഥലപരിമിതിമൂലം ഇവിടെ ഉദ്ധരിക്കുന്നില്ല. നേഷനൽ ഗ്രീൻ ട്രൈബ്യൂണൽത�ൊട്ട് എക്സൈസ് ആൻറ് സർവീസ് ട്രൈബ്യൂണൽവരെ നിർണ്ണാ യകമായ മിക്കവാറും എല്ലാ മേഖലകളിലും നടക്കാനിടയുള്ള തർക്കങ്ങൾക്ക് ഇനി അന്തിമതീരുമാനമെടുക്കാൻ ഗവൺമെണ്ടിനെ പ്രാപ്തമാക്കു ന്നൊരു മാറ്റമാണ് ഇതു ക�ൊണ്ടുവന്നിരിക്കുന്നത്. സമഗ്രാധിപത്യത്തിലേക്കുള്ള വഴികൾ തെളിയുകയാണ്. *** "പിന്നീടവർ എന്നെ പിടികൂടാൻ വന്നു. അപ്പോഴേക്കും എനിക്കുവേണ്ടി മിണ്ടാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല." നീതിന്യായവ്യവസ്ഥയെപ്പോലെ ഭരണഘടനാപരമായ അധികാ രമില്ലെങ്കിലും ജനായത്തവ്യവസ്ഥയിൽ സ്വതന്ത്രമായ ആവിഷ്കരണ ത്തിന്റെയും അതുവഴി ജനങ്ങൾ വർത്തിക്കുന്ന ല�ോകത്തിന്റെ പരിത�ോ ദർശിനിയായി നിന്നുക�ൊണ്ട് ജനാധികാരപ്രക്രിയയെ സുതാര്യവും ഭദ്രവുമാക്കുന്നതിന്റെയും മാറ്റിവെയ്കാനാവാത്ത ധർമ്മമാണ് മാദ്ധ്യമത്തി ന്നുള്ളത്. മാദ്ധ്യമങ്ങളെ എങ്ങനെ ഭീഷണികൾക�ൊണ്ട് മെരുക്കാമെ ന്നാണ് ഭരണകൂടം ന�ോക്കുന്നതെന്ന് തുടക്കത്തിൽ പരാമൾശിച്ച 23


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

സംഭവം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അവയെ വിലയ്ക്കു വാങ്ങിയും നി ശ്ശബ്ദമാക്കാം. അരുൺ ഷ�ൌരി ഒരു സുലു പഴഞ്ചൊല്ല് ഉദ്ധരിച്ചുക�ൊണ്ടു പറഞ്ഞതുപ�ോലെ "വായില�ൊരു എല്ലിൻകഷണമുള്ള നായയ്ക്കു കുരയ്ക്കാ നാവില്ല." മാദ്ധ്യമങ്ങൾ തകർക്കപ്പെട്ടുവെന്നല്ല വാദിക്കുന്നത്. അവയെ ഉന്മൂലനംചെയ്യാന�ോ നിഷ്ക്രിയമ�ോ അംഗപരിമിതമ�ോ ആക്കാന�ോ ഉള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിന�ോടു ചേർത്തുകാണേണ്ടത് ഈ ഗവൺ മെണ്ട് അധികാരത്തിലേറി അധികം കഴിയുന്നതിന്നുമുമ്പുതന്നെ ഇവി ടത്തെ എൻജിഒകൾക്കതിരായി ശക്തമായ നടപടികൾ കൈക്കൊ ണ്ടുവെന്ന വസ്തുതയാണ്. വിദേശപ്പണം സ്വീകരിക്കുന്നതു സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ഈ നടപടികളിലധികവും. വിദേശ ധനസഹായം സ്വീകരിച്ച് ഇന്ത്യയിൽ രാഷ്ട്രിയമായ ലക്ഷ്യങ്ങൾ ക്കായി ദുരുപയ�ോഗപ്പെടുത്തുന്നുവെന്നാണ് ഒരാര�ോപണം. ഇത�ൊരു അർദ്ധസത്യമാണെന്ന്ഗവൺമെണ്ടിന്നറിയാം. വിദേശസഹായം കി ട്ടുന്ന ഗവൺമെണ്ടേതര സംഘടനകൾക്കെതിരായി ഒന്നടങ്കം ചുമത്താ വുന്നതല്ല ഈ ആര�ോപണം. കണക്കിൽവരാത്ത വസ്തതകൾ വേറേയു മുണ്ട്. ഇന്ത്യയിൽ ഇരുപതു ലക്ഷത്തോളം എൻജിഒകളുണ്ട്. അവരിൽ വൻഭൂരിപക്ഷം വിദേശത്തിന്റെപ�ോയിട്ട് തദ്ദേശീയമായ ധനസഹായം കൂടി കിട്ടാത്തവയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെപ്പോലെ ധനപരമായി ഞെരുങ്ങി സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവ രാണവർ. ഈ എൻജിഒമാരുടെ ജനസമ്മതിയെയും പ്രവർത്തിക്കാൻ അവർക്കുള്ള നൈതികമായ ന്യായീകരണത്തേയുമാണ് 13000 ത്തോളം വരുന്ന എൻജിഒകൾക്കെതിരായി ഗവൺമെണ്ട് വലിയ ഘ�ോ ഷണത്തോടുകൂടി കൈക്കൊണ്ട നടപടി ബാധിച്ചത്. അതുതന്നെയാണ് ഭരണകൂടം ആഗ്രഹിക്കുന്നതും: മാനഭംഗപ്പെടുത്തുന്നതിലൂടെ നിങ്ങളെ നിർവീര്യമാക്കുക. ഈ തന്ത്രം ഉപയ�ോഗിച്ചുതന്നെയാണ് രാഷ്ട്രീയമായി പ്രതിപക്ഷത്തേയും ഭരണകൂടം ഇന്ന് നിർവീര്യമാക്കിക്കൊണ്ടിരിക്കുന്നത്: പ്രതിപക്ഷം ഒന്നടങ്കം അഴിമതിക്കാരാണ്. എന്താണ് ഗവൺമെന്റേതര സംഘടനകൾ ചെയ്യുന്നത്? മിക്കതും വ്യവസ്ഥ അതിന്റെ വേഗവർദ്ധ നയിൽ നിർദ്ദയം ഉപേക്ഷിച്ചുപ�ോകുന്ന ദുരന്തങ്ങളെയാണു പരിചരി ക്കാൻ ശ്രമിക്കുന്നത്. പാരിസ്ഥിതികമായ ആഘാതങ്ങൾ, വികസനത്തി നിടയിൽ സ്ഥലഭ്രംശം സംഭവിച്ച മനുഷ്യജീവിതങ്ങൾ, സാമൂഹികമായ അംഗീകാരത്തിനും അന്തസ്സിനും വെളിയിൽ സ്വന്തം നിലനില്പിനെ നേരിടുന്നവർ, ര�ോഗാതുരരായവർ എന്നിങ്ങനെ ഭരണകൂടം കൈയ�ൊ ഴിയുകയ�ോ അല്ലെങ്കിൽ അതിന്റെ വർഗ്ഗപരവും സാംസ്കാരികവുമായ പരിഗണനകളിൽ അനുമതിയും ഇടവും നിഷേധിക്കപ്പെടുകയ�ോ ചെയ്യു 24


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

ന്ന ഭവാവസ്ഥകളിലാണ് ഗവൺമെണ്ടേതരമായ സംരംഭങ്ങളുടെ ശ്രദ്ധതിരിയുന്നത്. പൗരസമൂഹം അഥവാ സിവിൽ സ�ൊസൈറ്റി രൂ പപ്പെടുന്നതിന്റെ പ്രച�ോദനവും ഈ സ്ഥിതിവിശേഷംതന്നെ. മിക്ക ദൃ ഷ്ടാന്തങ്ങളിലും ഗവൺമെണ്ടേതര സംഘടന (എൻജിഒ)കൾക്കിടയിൽ നിന്നുതന്നെയാണ് പൗരസമൂഹ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. വ്യവ സ്ഥാപിത രാഷ്ട്രീയപ്പാർട്ടികൾക്കും ഗവൺമെണ്ടിന്നും സമാന്തരമായി ആവിർഭവിക്കുന്ന പ്രസ്ഥാനങ്ങളാണ് അതുക�ൊണ്ട് എൻജിഒകളും സിവിൽസമൂഹങ്ങളും. രാഷ്ട്രീയപാർട്ടികളേയും മാദ്ധ്യമങ്ങളേയും നീതി ന്യായവ്യവസ്ഥയേയും നിശ്ചേതനമാക്കാൻ ശ്രമിക്കുന്ന ഭരണകൂടം രാ ഷ്ട്രീയത്തിന്റെ ഒരു മൗലികമായ അർഥത്തിലുള്ള സ്രോതസ്സിനെ എങ്ങനെ ബ�ോധശൂന്യമാക്കാൻ ശ്രമിക്കാതിരിക്കും? സമഗ്രാധിപത്യം ഉന്നമിടുന്നൊരു ഭരണകൂടത്തിന്റെ ഏറ്റവും ഒടുവിലത്തെ ശത്രുവായിരി ക്കും ഗവൺമെണ്ടേതര സംഘടനകളിലൂടെ ഉയിർക�ൊള്ളുന്ന പൗരമു ന്നേറ്റങ്ങൾ. എന്നാൽ അതിനുമുമ്പ് അത്തരമ�ൊരു ഭരണകൂടം തകർ ക്കേണ്ടത്ആ ആധുനികല�ോകത്തില്‍ സ്വതന്ത്രചിന്തയുടെ ഈറ്റില്ലമായി പ്രവർത്തിക്കുന്ന സർവകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളുമാ ണ്. ഇവയിൽനിന്ന് സ്വതന്ത്രചിന്തയെ മാറ്റിയാൽ അവ താനേ തകരും. അതിപ്പോൾ സംഭവിച്ചുതുടങ്ങി. തങ്ങളുടെ ധനസഹായത്തോ ടുകൂടി തുടങ്ങുന്ന ഗവേഷണസംരംഭങ്ങള�ോ സെമിനാറുകള�ോ ഇനിമു തൽ എന്തുവിഷയം തെരഞ്ഞെടുക്കണം, അതും എങ്ങനെയെന്നത് ഗവൺമെണ്ടിന്റെ ഏജൻസികളായ യുജിസി, ഐസിഎച്ച്ആർ, ഐസിഎസ്ആർ, ഐസിപിആർ തുടങ്ങിയവ തീരുമാനിക്കും. അതിന്റെ ഏറ്റവും പുതിയ അവതാരം ഐസിപിആർ സംഘടിപ്പിക്കാൻ പ�ോകുന്ന ഒരു സെമിനാറിന്റെ പരസ്യമാണ്. വിഷയം: എം. എസ്. ഗ�ോൾവാൾക്കരുടെ ചിന്തകളിലെ ദേശത്തേയും ദേശീയതയേയും കുറി ച്ചുള്ള സംകല്പങ്ങൾ. ആരാണ് പങ്കെടുക്കാൻ യ�ോഗ്യർ? തീർച്ചയായും നാലാംകിടയെന്നു നിങ്ങൾ കരുതുന്ന ഗ�ോൾവാൾക്കറുടെ ചിന്തകൾ വിമർശിക്കുകയാണ് നിങ്ങൾ ചെയ്യുകയെങ്കിൽ നിങ്ങളല്ല യ�ോഗ്യർ. ആരാണ് ഗ�ോൾവാൾക്കർ? ചിന്താല�ോകത്ത് അദ്ദേഹത്തിന്റെ സംഭാ വനകളെന്താണ്? അതിനു ഭരണകൂടം ക�ൊടുക്കുന്ന ഉത്തരംമാത്രം ന�ോക്കി സെമിനാറിൽ പങ്കെടുക്കാൻ തയ്യാറെടുക്കുക. കൂടുതൽ വായി ക്കുകയും അന്വേഷിക്കുകയും ചിന്തിക്കുകയും ചെയ്യരുത്. തീർച്ചയായും നിങ്ങൾക്കപ്പോൾ വഴിതെറ്റിപ്പോവും. *** 25


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

"പിന്നീടവർ എന്നെ പിടികൂടാൻ വന്നു. അപ്പോഴേക്കും എനിക്കുവേണ്ടി മിണ്ടാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല." ഇടയ്ക്ക് പശുവിനെക്കുറിച്ചു പറയുകയുണ്ടായല്ലോ. 'പശ്' എന്ന ധാതുവിന് ബന്ധിക്കുക അല്ലെങ്കിൽ കെട്ടുക എന്നർത്ഥം. പശു എന്നാൽ കെട്ടപ്പെടുന്നത്. കെട്ടാൻ ഉപയ�ോഗിക്കുന്നതാണ് പാശം അഥവാ കയർ. തമിഴരെ സംബന്ധിച്ചിടത്തോളം നല്ല അടുപ്പമുണ്ടാവുമ്പോള്‍ അത് പാശമാണ്. പ്രജകളെ പശുപ്രായമാക്കാൻ ഏതു ഭരണകൂടവും ശ്രമിക്കും. അപ്പോൾ ഭരിക്കാൻ, അതായത് ത�ോന്നിയപ�ോലെ ഭരി ക്കാൻ, എളുപ്പമാണ്. കെട്ടാൻ കയറുതന്നെ വേണമെന്നില്ല. ഒരു കുറ്റി യിൽ കെട്ടിയിടണമെന്നുമില്ല. മണികെട്ടലും ഒരു കെട്ടലാണ്. താലികെ ട്ടലും അതുപ�ോലെ. അടയാളപ്പെടുത്തുകയെന്നതാണ് ഇവിടെ കെട്ടൽ. ഇപ്പോഴത്തെ ഗവൺമെണ്ട് (മുമ്പത്തെ ഗവൺമെണ്ട് നേരത്തെതന്നെ അവതരിപ്പിച്ച) ആധാർ എന്ന പേരിലുള്ള ഒരു പദ്ധതി ഭാരതീയവാസി കളെ ഒന്നടങ്കം അദ്വിതീയമായി അടയാളപ്പെടുത്തുന്നതിനായി വ്യാപ കമായി നടപ്പിൽവരുത്തിക്കൊണ്ടിരിക്കുന്നു. അത് നിങ്ങള�ൊരു ഭാരത പൗരയാണെന്നുള്ളതിന്റെ തെളിവല്ലത്രേ. മറിച്ച്, അത് നിങ്ങൾ നിങ്ങ ളായിത്തന്നെ ഇപ്പോൾ ഭാരതത്തിൽ ഉണ്ടെന്നതിന്റെ അടയാളമാണ ത്രേ! അല്ലെങ്കിൽ നിങ്ങളുടെ ശരീരം ആധാറിൽ കാണിക്കുന്ന ജൈവികവും സ്ഥലികവുമായ വിവരങ്ങള�ോടു് യ�ോജിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണത്രേ അതു ചെയ്യുന്നത്. നമ്മൾ സാധാരണക്കാ രുടെ ധാരണയിൽ ഒരാൾ ഒരിടത്ത് ഉണ്ടെന്നതിന്റെ അടയാളം അയാൾ അവിടെ ശാരീരികമായി ഉണ്ടായിരിക്കുക എന്നതാണ്. എന്നാൽ ഈ ഭരണകൂടത്തിന് ഈ തെളിവു പ�ോരാ. നിങ്ങൾ ഇന്ത്യ യിൽ എവിടെയായിരുന്നാലും നിങ്ങളെ ഗവൺമെണ്ടിന്ന്ആവശ്യമുള്ള പ്പോൾ പ�ൊക്കാൻപറ്റണം. അതായത്, ശരീരങ്ങളുടെ ബഹുലതയിൽ നിന്ന് നിങ്ങളെമാത്രം പെറുക്കണം. ഇങ്ങനെയാണ് ആധാർ ഒരു കെട്ടായി മാറുന്നത്. നിങ്ങളെ സ്വൈരമായി കഴിയാൻ ഭരണകൂടം വിടുകയില്ലെന്ന നിശ്ചയദാർഢ്യമാണ് ആധാർ മിക്കവാറും എല്ലാ കാ ര്യത്തിലും നിർബന്ധമാക്കുന്നതിലൂടെ ഈ ഗവൺമെണ്ട് കാണിക്കുന്ന ത്. നിങ്ങളെ അടയാളപ്പെടുത്താൻ നിങ്ങളുടെ അനുമതിയുടെ ആവ ശ്യമില്ല. ആധുനികല�ോകത്തിന്റെ വിശിഷ്ട ലക്ഷണങ്ങളില�ൊന്ന് പുറത്തുനിന്നുള്ള ന�ോട്ടത്തെ നിങ്ങൾ ആന്തരവത്കരിക്കുകയെന്നതാ ണ്. അതായത്, അപര നിങ്ങളെ ന�ോക്കുന്നതുപ�ോലെ നിങ്ങൾ സ്വ 26


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

യംന�ോക്കുക. ഇത് ഒരുപക്ഷെ ആധുനികതയെ നൈതികതയുടെ യുഗമാക്കിത്തീർത്തു. ആ യുഗം മാറുകയാണ്. ഇനി നിങ്ങൾ സ്വയംന�ോ ക്കേണ്ടതില്ല. എപ്പോഴും നിങ്ങളെ ന�ോക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണ കൂടമുണ്ടായിരിക്കുന്നു. അതുക�ൊണ്ട് നൈതികമ�ോ ധാർമ്മികമ�ോ ആയ ഉത്തരവാദിത്തങ്ങൾ ഇനി നിങ്ങൾക്കില്ല. അതായത് അപരയെ, ഇതര മനുഷ്യജീവിയെ, കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല, നിങ്ങ ളെക്കുറിച്ചെന്നപ�ോലെതന്നെ. ഇതാണു് പശുപ്രായം എന്നു പറയുന്നത്. പശുവിനും ഇപ്പോൾ ആധാർ നടപ്പാക്കിയത്രെ. അത് അത്ഭുതമേയല്ല. പശുവിന്റെ പുതിയ കയറാണത്. ചിലർ പറയുന്നത് പശുക്കളും മനുഷ്യ രെപ്പോലെയായി എന്നാണ്. മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യർ പശുക്കളെപ്പലെയായി. യൂറ�ോപ്പിലും കുറച്ചുകാലമായി കന്നുകാലികളെ അദ്വിതീയമായി അടയാളപ്പെടുത്തുന്ന അക്കങ്ങൾ ഏർപ്പെടുത്തിയിട്ടു ണ്ട്. അതുപക്ഷെ പേപ്പശുര�ോഗം ബാധിച്ചവയെ തിരിച്ചറിയാനാണ്. ഇവിടെ അത് ഗ�ോരക്ഷ ഉറപ്പാക്കാനാണത്രെ. ഗ�ോക്കളെ കറക്കാനും അവയുടെ പാൽ കിടാങ്ങളിൽനിന്ന് കട്ടെടുത്തു കുടിക്കാനുമാണ് മനു ഷ്യർ ഗ�ോക്കളെ സംരക്ഷിക്കുന്നത്. അതു തങ്ങൾക്കുവേണ്ടിയാണ് മനുഷ്യർ ചെയ്യുന്നതെന്ന് ഗ�ോക്കൾ വിചാരിക്കണമെന്ന ന്യായത്തിലാ ണ് ഗ�ോരക്ഷാസിദ്ധാന്തം മനുഷ്യർ ക�ൊണ്ടുവരുന്നത്. ഇവിടത്തെ ഭരണകൂടം മനുഷ്യരേയും ഗ�ോക്കളെപ്പോലെ രക്ഷിക്കൻ ഒരുമ്പെട്ടിരിക്കു കയാണ്; അവരുടെ ഇടയരാവാനുള്ള അധികാരം സ്വയം ഏറ്റെടുത്തി രിക്കുകയാണ്. പൗരർ ഈ ന്യായം അംഗീകരിക്കണമെന്നാണ് ഭര ണകൂടം നിർബന്ധംപിടിക്കുന്നത്. ഭരണകൂടത്തിന്റെ ഈ ന്യായം സ്വീകരിക്കുകയെന്നാൽ സ്വന്തം ഭാഗധേയം നിർണ്ണയിക്കാനുള്ള അധി കാരം ജനങ്ങൾ ഭരണകൂടത്തിന് അടിയറവയ്ക്കാൻ തയ്യാറാവുകയെ ന്നാണ്. എന്തു പ�ോരായ്മകളുണ്ടെങ്കിലും ജനായത്തവ്യവസ്ഥയുടെ ഒരു അടിസ്ഥാനമൂല്യം ജനങ്ങളെ സ്വൈരംകെടുത്താതെ ഭരണം നിർവഹി ക്കുക എന്നതാകുന്നു. ഞാൻ എന്തു തിന്നണം, എന്തു വേഷം ധരിക്കണം, എങ്ങനെ നടക്കണം, ചുരുക്കത്തിൽ ഭൂമിയിൽ എങ്ങനെ നിലനില്കണം എന്ന ച�ോദ്യങ്ങളെ അഭിമുഖീകരിക്കുകയും ഉത്തരംകണ്ടെത്തുകയും അത് മറ്റു മനുഷ്യരുമായി പങ്കിടുകയുംചെയ്യുന്ന ജീവിതരൂപങ്ങളെ ഇട പെടൽ എത്രയും കുറച്ച് കഴിയാനനുവദിക്കുന്ന ഒരു ഭരണരൂപമാണത്. മന�ോനില തെറ്റിയ ഭരണകർത്താക്കൾ ജനഭരണക്ഷേത്രത്തിലേക്ക് നുഴഞ്ഞുകയറുമ്പോൾമാത്രം സംഭവിക്കുന്നതാണ് അതിന് അപവാദ ങ്ങൾ. ഇപ്പോഴാകട്ടെ ഭൂമിയിൽ നിങ്ങളുടെ സ്വൈരജീവിതത്തിന്റെ കാലം അവസാനിച്ചിരിക്കുന്ന പ്രതീതിഉണ്ടായിരിക്കുന്നു. ശരിയാണ്, 27


നിസാര്‍ അഹമ്മദ്

ഭാരതം സമഗ്രാധിപത്യതിലേക്കോ?

എല്ലാമ�ൊരു കാഴ്ചയുടെ പ്രശ്നമാണ്. ചിലപ്പോൾ, ഇതു നമ്മൾ കാണു ന്നില്ലെങ്കൽ നമ്മൾ പശുമാനസരായിത്തീർന്നുവെന്നാവാം അർത്ഥം. ഇതേ ന്യായംവച്ച് പശുവിന്റെ കണ്ണിലൂടെ കാണുമ്പോൾ നമ്മൾ സ്വൈ രമെന്നു കരുതുന്നത് തലതിരിഞ്ഞ ഒരു കാഴ്ചയാവാം. കാരണം, ഗ�ോവ് പശുവാകുന്നത് ഭവശാസ്ത്രപരമായ, അസ്തിത്വപരമായയ�ൊരു രൂപാന്ത രണത്തോടുകൂടെയാണ്. ഗ�ോവിന്റെ ഉടലുള്ളപ്പോഴും ഇപ്പോൾ അത�ൊരു പശുവാണ്. സ്വൈരം എന്നത് അപ്പോൾ പശുവിനെസംബന്ധിച്ചിട ത്തോളം ദുർഗ്രാഹ്യമായ ആശയമായി മാറും. ഇത്തരത്തിലുള്ളൊരു രൂപാന്തരണത്തോടുകൂടിയാണ് സമഗ്രാധിപത്യം സംഭവിക്കുന്നത്. അത�ൊരു പ്രസ്ഥാനത്തിന്റെ സ്വമതാന്ധതയിലൂടെയ�ോ, സാങ്കേതിക വിദ്യകൾ അവയ്ക്ക് സ്വന്തമായ തർക്കനിയമങ്ങളിലൂടെ സാർവത്രികത നേടുന്നതിലൂടെയ�ോ, അത�ൊന്നുമല്ലെങ്കിൽ സ്വന്തം അപര്യാപ്തതകളെ മറികടക്കാൻ അധികാരത്തിലുള്ള ഒരു വ്യക്തിയുടെ ശ്രമങ്ങൾക്ക് സാ മൂഹികമായ സാധൂകരണം ലഭിക്കുന്നതിലൂടെയ�ോ ആവാം. അവിടെയെ ല്ലാം മനുഷ്യശരീരത്തെ പശുവായി രൂപാന്തരപ്പെടുത്തേണ്ടിവരും. ഈ ഉപഭൂഖണ്ഡത്തിൽ അതുക�ൊണ്ട് സമഗ്രാധിപത്യത്തെ അടയാളപ്പെ ടുത്തുന്ന ഒരു ചിഹ്നമായിരിക്കുകയാണ് ആധാർ. *** "പിന്നീടവർ എന്നെ പിടികൂടാൻ വന്നു. അപ്പോഴേക്കും എനിക്കുവേണ്ടി മിണ്ടാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല." n

28


സണ്ണി എം കപിക്കാടു്

ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

മാ

റിക്കൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന പേരാണ് ഡ�ോ.അംബേ ദ്കറുടേത്. പ�ൊതുവിൽ അയിത്തജാതിക്കാരുടെ അപ്പോസ്തലനായി മാത്രം മനസ്സിലാക്കപ്പെട്ടിരുന്ന അംബേദ്കർ ഇന്ത്യ നേരിടുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങൾക്കുള്ള ഉത്തരമായി ചരിത്രത്തിൽ തിരിച്ചറിയപ്പെടുകയാണ്. ഈ മാറ്റത്തിൽ പ്രധാനപ്പെട്ട രണ്ടു കാര്യ ങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, നാളിതുവരെ സമൂഹം പിന്തുടർന്ന സാമൂഹിക രാഷ്ട്രീയാശയങ്ങളും ആദർശങ്ങളും ബിംബങ്ങളും തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നതിന് അപര്യാപ്തമാണ് എന്നൊരു ബ�ോദ്ധ്യം സമൂഹത്തിൽ രൂപപ്പെട്ടിട്ടുണ്ട്. പുനഃപരിശ�ോധനയ്ക്ക് പ്രേരിപ്പിക്കുന്ന ഈ ചരിത്രസന്ദർഭമാണ് നാളിതുവരെ ഗൗരവപൂർവ്വം പരിഗണിക്കപ്പെടാതിരുന്ന ഡ�ോ.അംബേദ്കറെ പുതിയ ശ്രദ്ധാകേന്ദ്ര മാക്കി മാറ്റുന്നത്. രണ്ടാമത്തേത്, അംബേദ്കറെപ്പറ്റി അടിയുറച്ച ധാര ണകളിലുണ്ടായിരുന്ന പ�ൊളിച്ചെഴുത്തുകളാണ്. അംബേദ്കറുടെ ആശ യപ്രവർത്തനം ചെയ്യുന്ന ഈ പ്രക്രിയ വിപുലവും നവീനവുമായ സാമൂ ഹിക രാഷ്ട്രീയ വൈജ്ഞാനിക ഉള്ളടക്കമുള്ളതാണ്. ഇതിലൂടെ സാമൂ ഹിക വിശകലനങ്ങൾക്കായി അദ്ദേഹം രൂപപ്പെടുത്തിയ രീതിശാസ്ത്രം, ആധുനിക രാഷ്ട്രനിർമ്മാണത്തെ സംബന്ധിച്ച ആശയങ്ങൾ, ജനാധി 29


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

പത്യത്തെ സംബന്ധിച്ച മൗലികവും വിപുലീകൃതവുമായ വിചിന്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠനവിശകലനങ്ങൾക്ക് വിധേയമാക്കപ്പെട്ടുക�ൊ ണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡ�ോ.അംബേദ്കറുടെ സാമൂഹിക രാഷ്ട്രീയാശയങ്ങളെ പ�ൊതുവിലും അദ്ദേഹം മുന്നോട്ടുവച്ച ജനാധിപത്യ സങ്കല്പനത്തെ പ്രത്യേകിച്ചും പുതിയ സാഹചര്യങ്ങളിൽനി ന്നുക�ൊണ്ട് വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഡ�ോ. അംബേദ്കറെപ്പറ്റി ചിരപ്രതിഷ്ഠ നേടിയ ധാരണ ചെറുപ്പകാ ലത്ത് നേരിടേണ്ടിവന്ന അയിത്താനുഭവങ്ങളാണ് അദ്ദേഹത്തെ രൂപ പ്പെടുത്തിയതെന്നതാണ്. അംബേദ്കറെക്കുറിച്ചു മാത്രമല്ല അടിച്ചമർ ത്തപ്പെട്ട വിഭാഗങ്ങളിൽനിന്നു് ഉയർന്നുവന്ന നേതൃത്വങ്ങളെക്കു റിച്ചെല്ലാം ഇത്തരം കഥകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം കഥകളിലൂടെ സ്ഥാപിക്കപ്പെടുന്നത് അനുഭവവാദപരമായ പ്രതികരണങ്ങൾ മാത്രമാ ണ് . ഇതിന്റെ അപകടം ല�ോക വൈജ്ഞാനികവ്യവസ്ഥയുമായി ഇവർ നടത്തിയ ഇടപെടലുകളെ പൂർണ്ണമായും തമസ്‌കരിക്കുന്നു എന്നതാണ്. ഇതിലൂടെ അടിച്ചമർത്തപ്പെട്ടവർക്കിടയിൽ രൂപപ്പെട്ടുവരുന്ന സാമൂഹിക രാഷ്ട്രീയ ഉണർവുകളെ കേവലമായ 'ജൈവവാസന'യായി ചുരുക്കി യെടുക്കുകയും അവ മുന്നോട്ടുവയ്ക്കുന്ന വൈജ്ഞാനികല�ോകത്തെ ഇരു ട്ടിൽ നിർത്തുകയും ചെയ്യുന്നു. ഇത്തരം മുൻവിധികൾകൂടിയാണ് ഡ�ോ. അംബേദ്കറെ ഗൗരവപൂർവ്വം സമീപിക്കുന്നതിൽനിന്നും തടയുന്നത്. അതായത് ഡ�ോ.അംബേദ്കറിൽ ഒരു സാമൂഹിക രാഷ്ട്രീയ വൈജ്ഞാ നിക ധാർമ്മികല�ോകമുണ്ടെന്ന് കാണാൻ അനുഭവവാദികൾക്ക് കഴി യില്ലതന്നെ. ഇന്ത്യൻ യൂണിവേഴ്‌സിറ്റികളിൽ കണ്ടുവരുന്ന ഒരു പ്രവണ തയെപ്പറ്റി ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകൻ പ്രൊഫ. ഗ�ോപാൽ ഗുരു വിശദീകരിക്കുന്നുണ്ട്. വിജ്ഞാനത്തിന്റെ മണ്ഡ ലത്തിൽനിന്നും പല രൂപങ്ങളിൽ ദളിതരെ പുറന്തള്ളുന്ന സാങ്കേതിക വിദ്യ ഇന്ത്യയിൽ പ്രബലമാണെന്നു് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതിവിടെ പറയുവാൻ കാരണം ഡ�ോ. അംബേദ്കറെ വിലയിരു ത്താൻ ശ്രമിക്കുന്ന ഏത�ൊരാളും പുലർത്തേണ്ട പ്രാഥമികമായ ചില ജാഗ്രതകളെക്കുറിച്ച് ഓർമ്മപ്പെടുത്താനാണ്. ഡ�ോ.അംബേദ്കർ ഒരി ക്കലും അദ്ദേഹത്തിന്റെ അനുഭവങ്ങള�ോടുള്ള കേവല പ്രതികരണമെന്ന നിലയിലല്ല തന്റെ സാമൂഹികരാഷ്ട്രീയ ഇടപെടലുകളെയും അവയ്ക്കടി സ്ഥാനമായ ധാരണകളെയും രൂപപ്പെടുത്തിയത്. ല�ോകത്ത് ഏത�ൊരു മനുഷ്യന്റെയും വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ അനുഭവങ്ങൾ പങ്കു വഹിക്കുന്നുണ്ട്. അംബേദ്കറുടെ കാര്യത്തിലും അത്രയും പ്രാധാന്യം മാത്രമേ അനുഭവങ്ങൾക്കുള്ളൂ. അതിനപ്പുറം അദ്ദേഹത്തിന്റെ ജീവിത 30


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

ത്തെയും കാഴ്ചപ്പാടുകളെയും അനുഭവത്തിന്റെ കുറ്റിയിൽമാത്രം തളച്ചി ടാൻ ശ്രമിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഇത് അദ്ദേഹത്തിന്റെ രചനകളെ മുൻനിർത്തി വിശദീകരിക്കാൻ കഴിയും. അമേരിക്കയിലെ ക�ൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായിരിക്കെ 1916 മെയ് 9-ന് നടന്ന നരവംശശാസ്ത്ര സെമിനാറിൽ അംബേദ്കർ ഒരു പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. അതിന്റെ പേര് 'ഇന്ത്യയിലെ ജാതികൾ: അതിന്റെ യാന്ത്രികപ്രവർത്തനം, ഉൽപ്പത്തി, വികാസം' എന്നായിരുന്നു. ഇന്നും ഏറെ വായിക്കപ്പെടുന്ന ജാതിയെ സംബന്ധിച്ച ആധികാരിക വിശകലനമാണ് കേവലം ഇരുപതു പേജ് മാത്രം വരുന്ന ഈ പ്രബന്ധം. ഇതിൽ അദ്ദേഹം പിന്തുടരുന്ന സമീപനരീതിയും വിശ കലനയുക്തിയും, അതിന്റെ പശ്ചാത്തലമായി വരുന്ന വൈജ്ഞാനിക മണ്ഡലവും മനസിലാക്കിയാൽ മതി അദ്ദേഹത്തിന്റെ ഇടപെടലുകളുടെ വൈജ്ഞാനികാടിസ്ഥാനങ്ങളും അവ ഇന്ത്യൻ സമൂഹത്തിലേക്ക് വീശുന്ന പ്രകാശദീപ്തിയുടെ വ്യാപ്തിയും തിരിച്ചറിയാൻ. ഈ പ്രബന്ധത്തിൽ അദ്ദേഹം പുലർത്തുന്ന സമീപനരീതി ജാതിയെ സംബന്ധിച്ച് പ്രബലമായിരിക്കുന്ന സങ്കല്പനപരമായ ധാരണകള്‍ പരി ശ�ോധിക്കുകയെന്നതാണ്. ജാതിയെക്കുറിച്ച് ആധികാരികപഠനങ്ങൾ നടത്തിയിട്ടുള്ള പണ്ഡിതന്മാരായ മി. സെനാർട്ട്, നെസ്‍‍ഫീല്‍ഡ്, സർ.എച്ച്. റിസ്‌ലേ, ഡ�ോ. കേത്ക്കർ തുടങ്ങിയവരുടെ അഭിപ്രായ ങ്ങൾ വിശദമായ പരിശ�ോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇവർ നൽകിയ നിർവചനങ്ങളുടെയും വിശദീകരണങ്ങളുടെയും അപര്യാപ്തതയും പ�ൊ രുത്തക്കേടും വിശദീകരിച്ചതിനുശേഷം ജാതിവ്യവസ്ഥയെ സംബന്ധിച്ച തന്റെ സിദ്ധാന്തം ഡ�ോ.അംബേദ്കർ മുന്നോട്ടുവയ്ക്കുന്നു. ജാതിയ്ക്കടിസ്ഥാ നമായിരിക്കുന്നത് 'ശുദ്ധിസങ്കല്പം', 'ത�ൊഴിൽ' എന്നിവയാണെന്ന വാദങ്ങളെ പൂർണ്ണമായും അംബേദ്കർ നിരാകരിച്ചു. "ഏകവചനരൂപ ത്തിൽ ജാതി യാഥാർഥ്യമല്ല. ബഹുവചനരൂപത്തിൽ മാത്രമാണ് അത് യാഥാർത്ഥ്യമാകുന്നത്. ജാതിയില്ല. ജാതികളേയുള്ളൂ"1 സമൂഹത്തെ മ�ൊത്തം വരിഞ്ഞുമുറുക്കിയ ബന്ധവ്യവസ്ഥയായാണ് ജാതിവ്യവസ്ഥ യെ മനസ്സിലാക്കേണ്ടത് എന്ന പാഠമാണ് ഈ വാക്കുകളിലുള്ളത്. ഇന്ത്യൻ സമൂഹത്തിലെ ആഭ്യന്തരബന്ധങ്ങളിൽ ജാതി നിഴലിക്കുന്ന തിനെപ്പറ്റി അംബേദ്കർ ഇങ്ങനെ എഴുതി: "ഇന്ത്യയെ മ�ൊത്തത്തിൽ എടുക്കാം. വ്യത്യസ്തമായ വിശ്വാസം പുലർത്തുന്ന മതവിഭാഗങ്ങൾ (ഹി ന്ദുക്കൾ, മുഹമ്മദീയർ, യഹൂദർ, കൃസ്ത്യാനികൾ, പാഴ്‌സികൾ) ഇവരിൽ 1. 'ഇന്ത്യയിലെ ജാതികൾ അതിന്റെ യാന്ത്രികപ്രവർത്തനം, ഉല്പത്തി, വികാസം', ഡ�ോ. ബി.ആർ. അംബേദ്കർ.

31


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

ഹിന്ദുക്കള�ൊഴികെ മറ്റൊരു സമൂഹത്തിലും ജാതിസമ്പ്രദായമില്ല. എന്നാൽ ഓര�ോന്നും അന്യോന്യബന്ധത്തിൽ ജാതികളാണ്."2 ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ച വേറിട്ട കാഴ്ചയുടെ വേരുകൾ അദ്ദേഹത്തിന്റെ ആദ്യകാല പഠനങ്ങളിൽത്തന്നെ നമുക്ക് കാണാനാവും. ജാതിവ്യവസ്ഥയെ സംബന്ധിച്ച് ഡ�ോ. അംബേദ്കർ എത്തിച്ചേർന്ന മൗലികമായ സങ്കല്പനങ്ങളാണ് ഇതിനടിസ്ഥാനമായിരിക്കുന്നത്. ബഹിർഗ�ോത്ര വിവാഹസമ്പ്രദായത്തിനുമേൽ സഗ�ോത്ര വിവാഹസ മ്പ്രദായത്തിന്റെ അവര�ോധിക്കൽ എന്ന ജാതിയെ സംബന്ധിച്ച നിഗ മനത്തിന്റെ വിപുലീകരണം ഈ പ്രബന്ധത്തിലുണ്ട്. ഇന്ത്യൻ സമൂഹ ത്തിലെ അതിസങ്കീർണ്ണവും യുക്തിരഹിതവുമായ അനുഷ്ഠാനങ്ങളെ യുക്തിഭദ്രമായിത്തന്നെ വിശദീകരിക്കാൻ അംബേദ്കറിന് കഴിയുന്നു ണ്ട്. സതിസമ്പ്രദായം, നിർബന്ധിത വൈധവ്യം, ബാലികാവിവാഹം തുടങ്ങിയ സാമൂഹിക നിയന്ത്രണസംവിധാനങ്ങൾ ജാതിവ്യവസ്ഥയുടെ നിലനില്പുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വിശദീകരിക്കുന്നത്. അദ്ദേഹം എഴുതുന്നു. "മാർഗ്ഗമായ�ോ ലക്ഷ്യമായ�ോ പരിഗണിക്കപ്പെട്ടാലും സതിയും നിർബന്ധിത വൈധവ്യവും ബാലികാവിവാഹവും ഒരു ജാതിക്കുള്ളിൽ മിച്ചംവരുന്ന സ്ത്രീ പുരുഷന്മാരുടെ പ്രശ്‌നം പരിഹരിക്കുവാനും അതുവഴി മിശ്രവിവാഹ നിര�ോധന നിയമം നിലനിർത്തുവാനും ലക്ഷ്യമിട്ട ആചാ രങ്ങളാണെന്നാണ് എന്റെ ന്യായീകരണം. ഈ ആചാരങ്ങളില്ലാതെ മിശ്രവിവാഹം കർശനമായി നിര�ോധിക്കാനാവില്ല. മിശ്രവിവാഹ നി ര�ോധനമില്ലാതെ ജാതിയെന്നത് മിഥ്യയാണ്."3 ഇങ്ങനെ സമൂഹത്തി ന്റെ പ്രകൃതം, സാമൂഹികബന്ധങ്ങൾ, ആചാരങ്ങൾ, സ്ത്രീപുരുഷബന്ധ ങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങള്‍ വിശദീകരിക്കാൻ അടിസ്ഥാനമാക്കാവുന്ന വിശകലനസംവർഗമായാണ് അംബേദ്കർ ജാതിയെ തന്റെ സാമൂ ഹികപഠനങ്ങളിൽ ഉപയ�ോഗിക്കുന്നത്. അംബേദ്കർ ജാതിയെക്കുറി ച്ചല്ല, ജാതിയെന്നത് സമൂഹത്തെ പരുവപ്പെടുത്തുന്നതെങ്ങനെയെന്ന നിർണ്ണായകമായ സാമൂഹികശാസ്ത്രപ്രശ്‌നമാണ് വിശദീകരിക്കാൻ ശ്രമിച്ചത്. ജാതിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രബലമായിരിക്കുന്ന കെട്ടുകഥകള്‍ അംബേദ്കർ തള്ളിക്കളയുന്നുണ്ട്. ഇന്ത്യയിലേക്ക് കട ന്നുവന്ന ആര്യന്മാർ നിർമിച്ച് അടിച്ചേൽപ്പിച്ചതാണ് ജാതിയെന്ന വി ശ്വാസത്തെയാണ് അദ്ദേഹം ച�ോദ്യംചെയ്യുന്നത്. അംബേദ്കർ എഴു തുന്നു: "ജാതി വ്യവസ്ഥയുടെ വളർച്ചയും വ്യാപനവും ഒറ്റ വ്യക്തിയുടേയ�ോ വർഗ്ഗത്തിന്റെയ�ോ ശക്തിക�ൊണ്ടോ കൗശലംക�ൊണ്ടോ നേടിയെടുക്കാ 2,3. 'ഇന്ത്യയിലെ ജാതികൾ അതിന്റെ യാന്ത്രികപ്രവർത്തനം, ഉല്പത്തി, വികാസം'

32


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

നാവാത്തത്ര ബൃഹത്താണ്. ബ്രാഹ്മണരാണ് ജാതിവ്യവസ്ഥയുടെ സ്ര ഷ്ടാക്കളെന്ന വാദഗതിയും ഇതുപ�ോല�ൊന്നാണ്."4 ഇതെഴുതുമ്പോഴും ബ്രാഹ്മണർ കുറ്റവിമുക്തമായ വിഭാഗമാണെന്ന അഭിപ്രായം അംബേ ദ്കർ പുലർത്തുന്നില്ല. ജാതിവ്യവസ്ഥയുടെ നിലനില്പിനാധാരമായ മത പരമായ 'പവിത്രധാരണ'കൾ സൃഷ്ടിക്കുന്നതിലും സ്മൃതികളും ആഖ്യാന ങ്ങളും ചമയ്ക്കുന്നതിലും ബ്രാഹ്മണർ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുടർന്നെഴുതുന്നുണ്ട്. ജാതിനിയമങ്ങളുടെ പ്രയ�ോക്താവാ യാണ് മനുവിനെ അദ്ദേഹം കാണുന്നത് ഉപജ്ഞാതാവായല്ല. "ജാതിയുടെ നിയമം മനു നൽകിയതല്ല. അതിന് അദ്ദേഹത്തിന് കഴി യുമായിരുന്നില്ലതാനും. മനുവിനും വളരെ മുമ്പുതന്നെ ജാതി നിലവിലി രുന്നു. അതിന്റെ പ്രയ�ോക്താവായിരുന്നു അദ്ദേഹം. അതിനെ അദ്ദേഹം ദർശനവൽക്കരിച്ചു. നിലവിലിരുന്ന ജാതിനിയമങ്ങളെ ക്രോഡീകരിക്കു കയും ജാതിധർമ്മം ഉൽബ�ോധിപ്പിക്കുകയും ചെയ്തത�ോടെ അദ്ദേഹത്തി ന്റെ പ്രവൃത്തി അവസാനിപ്പിച്ചു."5 ഇത് സൂചിപ്പിക്കുന്നത് ഡ�ോ.അംബേ ദ്കറെ സംബന്ധിച്ചിടത്തോളം ജാതിവ്യവസ്ഥ ഏതെങ്കിലും വർഗ്ഗത്തി ന്റെയ�ോ വ്യക്തികളുടേയ�ോ ഗൂഢാല�ോചനയിൽനിന്നു രൂപപ്പെട്ടതല്ല, മറിച്ച് ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ രൂപപ്പെട്ടുവന്ന സാമൂഹികസ്ഥാ പനമാണതെന്നാണ്. ഒരു വ്യവസ്ഥയായി രൂപപ്പെട്ടതിനുശേഷം അതി നെ നിലനിർത്താനും വിപുലപ്പെടുത്താനും 'ഗൂഢാല�ോചന' എന്നു വിളി ക്കാവുന്ന ഇടപെടലുകൾ നിരന്തരം നടന്നിട്ടുണ്ടെന്നത് വാസ്തവമാണ്. ജാതിവ്യവസ്ഥയെ സംബന്ധിച്ച ചരിത്രപരവും വസ്തുതാപരവുമായ ഈ ബ�ോധ്യമാണ് 'ജാതി നിർമ്മൂലനം' എന്ന മഹത്തായ ആശയത്തിലേ ക്ക് അംബേദ്കറെ പിൽക്കാലത്ത് നയിക്കുന്നത്. ഗാന്ധിയടക്കമുളള വർ ജാതിപരിഷ്‌കരണങ്ങളെക്കുറിച്ചും ജാതികൾ തമ്മിലുള്ള ബന്ധങ്ങ ളിലെ നീക്കുപ�ോക്കുകളെക്കുറിച്ചും പറഞ്ഞപ്പോൾ ജാതിനിർമൂലനമെന്ന ആശയത്തിൽ അചഞ്ചലമായി നിലക�ൊള്ളാൻ അംബേദ്കറെ പ്രാ പ്തമാക്കിയത് ജാതിവ്യവസ്ഥയെ സംബന്ധിച്ച ചരിത്രധാരണകളായി രുന്നു. ജാതിവ്യവസ്ഥയുടെ പ്രകൃതത്തെപ്പറ്റി ഇന്ത്യയിലെ മറ്റുള്ള ചിന്തക രിൽനിന്നും ഭിന്നമായ അഭിപ്രായമാണ് അംബേദ്കറിനുണ്ടായിരുന്ന ത്. അദ്ദേഹം എഴുതി, "മുകളിലേക്ക് പ�ോകുന്തോറും ആഢ്യത്വവും താഴേക്കു വരുന്തോറും മ്ലേഛത്വവും അടിച്ചേൽപ്പിക്കുന്ന ശ്രേണീവ്യവസ്ഥ യാണ് ജാതി."6 ജാതി വ്യവസ്ഥയെ സംബന്ധിച്ച ഇത്രയും സമഗ്രമാ 4,5. 'ഇന്ത്യയിലെ ജാതികൾ അതിന്റെ യാന്ത്രികപ്രവർത്തനം, ഉല്പത്തി, വികാസം' 6. ജാതി നിർമൂലനം: ഡ�ോ.ബി.ആർ.അംബേദ്കർ

33


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

യ�ൊരു നിർവചനം അംബേദ്കറിനു മുമ്പോ പിമ്പോ ആരെങ്കിലും പറ ഞ്ഞതായി അറിവില്ല. ഈ നിരീക്ഷണം ഹിന്ദുസാമൂഹികവ്യവസ്ഥയ്ക്കു മാത്രമല്ല ഇന്ത്യൻ സമൂഹത്തിന്റെ പ്രകൃതത്തെ സംബന്ധിച്ച് പ�ൊതുവിൽ ബാധകമാണ്. ഇതിന്റെ ഏറ്റവും മൗലികമായ പ്രത്യേകത അത് ജാതി വ്യവസ്ഥയെ സാമൂഹിക ധാർമികവ്യവസ്ഥയായി അടയാളപ്പെടുത്തുന്നു എന്നതാണ്. അതുക�ൊണ്ടാണ് അംബേദ്കറുടെ സാമൂഹിക രാഷ്ട്രീയ ചിന്തകളുടെ കേന്ദ്രപ്രമേയമായി ധാർമികവ്യവസ്ഥയുടെ വിമർശനം മാറുന്നത്. ഈ ധാരണയുടെ വിപുലീകരണമാണ് 'ശ്രേണീകൃത അസ മത്വം' (graded inequality) എന്ന സങ്കല്പനത്തിന് അടിസ്ഥാനമായി മാറുന്നത്. രാഷ്ട്രീയപരികല്പനകളുടെ മേഖലയിൽ അംബേദ്കർ നല്കിയ മൗലികസംഭാവനയാണ് ശ്രേണീകൃത അസമത്വം എന്ന സങ്കല്പനം. ഇന്ത്യയിൽ നിലനിൽക്കുന്നത് അസമത്വമല്ലെന്നും ശ്രേണീകൃത അസ മത്വമാണെന്നും പ്രഖ്യാപിക്കുന്നതിലൂടെ അസമത്വത്തിന്റെ സങ്കീർണ്ണ മായ പ്രകൃതത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ പ്രത്യേ കത ഒരു ശ്രേണിയിൽനിന്നും മറ്റൊന്നിലേക്ക് വ്യക്തികൾക്ക് പ്രവേശി ക്കാനാവില്ല എന്നതാണ്. മനുഷ്യന്റെ ചലനക്ഷമതയെ നിര�ോധിക്കുക യ�ോ നിയന്ത്രിക്കുകയ�ോ ചെയ്യുന്ന അടഞ്ഞ സംവിധാനമാണത്. ഇതിനെ ന്യായീകരിച്ച് പ�ൊതു ബ�ോധമാക്കി നിലനിർത്തുന്നത് ഹിന്ദുമ തത്തിന്റെ ധാർമികവ്യവസ്ഥയാണെന്നും അംബേദ്കർ നിരീക്ഷിക്കുന്നു. സമത്വത്തെ സംബന്ധിച്ച സാമാന്യസങ്കല്പനങ്ങൾ ഇന്ത്യയിൽ പരാ ജയപ്പെടുന്നത് അവ ശ്രേണീകൃത അസമത്വത്തിനു മുന്നിൽ നിരായുധ മാകുന്നതുക�ൊണ്ടാണ്. ശ്രേണീകൃത അസമത്വത്തെ മറികടക്കാൻ ജാതിവ്യവസ്ഥയുടെ ഉന്മൂലനമല്ലാതെ മറ്റു വഴികള�ൊന്നുമില്ലെന്നും, അതിനുവേണ്ടത് ജാതിവ്യവസ്ഥയെ ന്യായീകരിച്ചു നിലനിർത്തുന്ന ഹിന്ദു ധാർമ്മികവ്യവസ്ഥയുടെ സമ്പൂർണ്ണ നിരാകരണമാണെന്നും അം ബേദ്കർ അടിവരയിട്ടു പറയുന്നു. ഗാന്ധി ഒരിക്കൽ പറഞ്ഞു, ഡ�ോ.അംബേദ്കർ ഹിന്ദുമതത്തിന�ൊരു ഭീഷണിയാണെന്ന്. എന്നാൽ നാം മനസ്സിലാക്കേണ്ട വസ്തുത, തുല്യത യും നീതിയുമുള്ള സമൂഹത്തിനുവേണ്ടിയുളള അഭിലാഷമാണ് ഡ�ോ. ബി.ആർ.അംബേദ്കറെ ഹിന്ദുമതത്തിന്റെ നിതാന്തവിമർശകനാക്കി മാറ്റിയതെന്നതാണ്. സാമൂഹിക അനീതികളുടെ ഫാക്ടറിയാണ് ഹിന്ദു സാമൂഹികക്രമമെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ യുക്തിഭദ്രമായി വാദിച്ച അംബേദ്കറിന് മറുപടി പറയാൻ കഴിയാതെ ഒളിച്ചോടുന്ന ഗാന്ധിയെ നമുക്ക് കാണാൻ കഴിയും.7 ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങ 7. ഗാന്ധി-അംബേദ്കർ കത്തിടപാടുകൾ

34


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

ളിലാണെന്നും അവിടെ സ്വച്ഛന്ദവും പരസ്പര കരുതലുമുള്ള മാതൃകാ ജീവിതമാണുള്ളതെന്നുമുള്ള ഗാന്ധിയുടെ ആദർശാന്ധതയെ അംബേ ദ്കർ തള്ളിക്കളയുന്നത് ഇന്ത്യൻ ഗ്രാമങ്ങൾ അജ്ഞതയുടെയും അന്ധ വിശ്വാസങ്ങളുടെയും പ്രാദേശികസങ്കുചിതത്വത്തിന്റെയും ചളിക്കുണ്ടാ ണെന്ന് പ്രഖ്യാപിച്ചുക�ൊണ്ടാണ്. ഇന്നു നാം തിരിഞ്ഞുന�ോക്കുമ്പോൾ ഡ�ോ.അംബേദ്കറുടെ അഭിപ്രായങ്ങളായിരുന്നു യാഥാർത്ഥ്യങ്ങള�ോട് കൂടുതൽ അടുത്തുനിൽക്കുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും. ഇങ്ങനെ ദേശീയ ഇടതുപക്ഷ സ�ോഷ്യലിസ്റ്റ് വ്യവഹാരങ്ങൾ സൃഷ്ടിച്ച ഇന്ത്യയിൽനിന്നും ഭിന്നമായി മറ്റൊരു ഇന്ത്യയെ ഭാവന ചെയ്യാൻ കഴി ഞ്ഞതിലൂടെയാണ് ഡ�ോ.അംബേദ്കറുടെ ആശയങ്ങൾ പ്രസക്തവും വ്യത്യസ്തവുമായിരിക്കുന്നത്. വ്യത്യസ്ത ജാതി-മത-വിഭാഗങ്ങൾ, വ്യത്യസ്ത സംസ്‌കാരങ്ങൾ, ഭാഷകൾ, ജീവിതരീതികൾ, അടിച്ചമർത്തപ്പെടുന്ന ദളിതർ, ആദിവാസികൾ, സ്ത്രീകൾ, പരമ്പരാഗത സമൂഹം, അയിത്തം പ�ോലെയുള്ള സാമൂഹിക കുറ്റകൃത്യങ്ങൾ തുടങ്ങി സംഘർഷഭരിതവും സങ്കീർണ്ണവുമായ ഇന്ത്യയെയാണ് അംബേദ്കർ അഭിസംബ�ോധന ചെയ്യാൻ ശ്രമിച്ചത്. ഇതിനദ്ദേഹത്തിന് അടിസ്ഥാനമായിരുന്നത് ല�ോകചരിത്രത്തെയും മനുഷ്യവംശത്തിന്റെ വിമ�ോചനാഭിലാഷങ്ങളെ യും ല�ോകത്ത് വളർന്നുവന്ന വിവിധങ്ങളായ ചിന്താപദ്ധതികളെയുംകു റിച്ചുള്ള തെളിഞ്ഞ ബ�ോദ്ധ്യങ്ങളായിരുന്നു. ഇന്ത്യൻ സമൂഹത്തെപ്പറ്റി യുള്ള സങ്കല്പനപരമായ പ്രബലധാരണകളെ തിരുത്തിയെന്നതാണ് ധിഷണാശാലിയായ ഡ�ോ.അംബേദ്കർ നിറവേറ്റിയ ചരിത്രദൗത്യം. ഈ പശ്ചാത്തലത്തിൽ വേണം അദ്ദേഹത്തിന്റെ ജനാധിപത്യസങ്കല്പ ങ്ങളെ രാഷ്ട്രമീമാംസയുടെ ചരിത്രത്തിനകത്ത് നിർത്തി പരിശ�ോധിക്കു വാൻ. ഡ�ോ.ബി.ആർ.അംബേദ്കറുടേതായി ഒരു ജനാധിപത്യസങ്കല്പം ഉണ്ടെന്നു പറഞ്ഞാൽ ആസ്ഥാനപണ്ഡിതരും രാഷ്ട്രീയ ബുദ്ധിജീവികളും അസ്വസ്ഥരായേക്കാം. അവരെ സംബന്ധിച്ചിടത്തോളം അംബേദ്കർ അയിത്തജാതിക്കാർക്കായി വാദിച്ച ഒരാൾ മാത്രമാണ്. അതിനപ്പുറം അദ്ദേഹം മനുഷ്യവംശത്തിന് നൽകിയ ആഴമേറിയ ഉൾക്കാഴ്ചകള്‍ അവർ കാണുന്നില്ല. എന്നാൽ ഡ�ോ.അംബേദ്കറുടെ രാഷ്ട്രീയാശയ ങ്ങള്‍ അവധാനതയ�ോടെ പിൻപറ്റുന്ന ആർക്കും ബ�ോദ്ധ്യപ്പെടുന്ന കാര്യം ആധുനിക രാഷ്ട്രത്തെക്കുറിച്ചും ജനാധിപത്യ തത്ത്വങ്ങളെക്കുറിച്ചും മൗലികമായ തിരിച്ചറിവുകളും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും അം ബേദ്കറിൽ കാണാൻ കഴിയുമെന്ന വസ്തുതയാണ്. അദ്ദേഹം മുന്നോ ട്ടുവയ്ക്കാൻ ശ്രമിച്ച രാഷ്ട്രീയാശയങ്ങളുടെ മറ്റൊരു പ്രത്യേകത അത് 35


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

നിരന്തരം പരിഷ്‌കരിക്കപ്പെടുകയും ല�ോകത്തുസംഭവിക്കുന്ന മാറ്റങ്ങൾ ക്കനുസൃതമായി പരിപ�ോഷിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്. ല�ോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയസംവിധാ നങ്ങളെ സംബന്ധിച്ച വിപുലമായ അറിവും രാഷ്ട്രീയാശയങ്ങളുടെ ചരി ത്രത്തെ സംബന്ധിച്ച സൂക്ഷ്മബ�ോദ്ധ്യങ്ങളും ഡ�ോ. അംബേദ്കറുടെ രാഷ്ട്രീയചിന്തയുടെ അന്തർധാരയായി നിലക�ൊള്ളുന്നുണ്ട്. ഒരുപക്ഷേ, സ്വന്തം രാഷ്ട്രീയധാരണകള്‍ സൈദ്ധാന്തികമായി ഉറപ്പിക്കുന്നതിന് ല�ോകത്തിന്റെ രാഷ്ട്രീയാനുഭവങ്ങളെയും സൈദ്ധാന്തികസമീക്ഷകളെ യും ഇത്രയും വിപുലമായി വിന്യസിച്ച മറ്റൊരു ഇന്ത്യൻ ചിന്തകൻ ഉണ്ടാ യിരുന്നില്ലെന്നു പറയാൻ കഴിയും. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീ യാശയങ്ങള്‍ ല�ോകത്തിന്റെ രാഷ്ട്രമീമാംസാചരിത്രത്തിന്റെ സന്ദർഭ ത്തിൽവച്ച് പരിശ�ോധിച്ച് അതിന്റെ മൗലികത കണ്ടെത്താന�ോ അത് മുന്നോട്ടുവയ്ക്കുന്ന തത്ത്വശാസ്ത്രവിവക്ഷകള്‍ വിശദീകരിക്കാന�ോ കാര്യ മായ പരിശ്രമങ്ങള�ൊന്നും ഏറ്റവും കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും നടന്നിട്ടില്ല. നിരവധി മുൻവിധികളിൽ മുങ്ങിനിൽക്കുന്ന മലയാളി ഇനിയും അംബേദ്കറിലേക്ക് ന�ോക്കാനിഷ്ടപ്പെടുന്നില്ല. എന്നാൽ മാറിവന്ന ദേശീയ സാഹചര്യത്തിൽ, രാഷ്ട്രം വെളിച്ചത്തിനായി അംബേദ്കറിലേ ക്ക് തിരിയുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ജനാധിപത്യസങ്ക ല്പത്തെക്കുറിച്ചുള്ള ആല�ോചന കൂടുതൽ പ്രസക്തമാണ്. ഡ�ോ.അംബേദ്കർ ജനാധിപത്യത്തെ നിർവചിക്കുന്നത് ഒരു ഭര ണസംവിധാനമെന്ന നിലയിൽ മാത്രമല്ല. അദ്ദേഹത്തെ സംബന്ധിച്ചി ടത്തോളം ജനാധിപത്യത്തിന് വിപുലമായ അർത്ഥമാണുള്ളത്. അദ്ദേഹം എഴുതുന്നു: "A democracy is a mode of associated living. The roofs of that is to be searched in the social relationship, in forms of the associated life between the people who form the society"8

സമൂഹത്തിലെ മനുഷ്യർ തമ്മിലുള്ള ബന്ധത്തിലാണ് ജനാധിപത്യത്തി ന്റെ വേരുകൾ തെരയേണ്ടതെന്ന തിരിച്ചറിവ് ഡ�ോ.അംബേദ്കറുടെ ജനാധിപത്യസങ്കല്പത്തിന്റെ അടിസ്ഥാനശിലയാണെന്നു പറയാം. ജനാധിപത്യത്തിൽ അചഞ്ചലമായ വിശ്വാസമാണ് അദ്ദേഹത്തിനുണ്ടാ യിരുന്നത്. 1942-ൽ നാഗ്‍‍പൂരിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറയുന്നത് മനുഷ്യബന്ധങ്ങളുടെ നിയാമകതത്വമെന്ന നിലയിൽ ഭൂമിയും മനുഷ്യനുമുള്ള കാലത്തോളം ജനാധിപത്യവും നിലനിൽക്കുമെ ന്നാണ്. അതുക�ൊണ്ട് നമ്മുടെ ഒരു പ്രവൃത്തിയും സമത്വം, സ്വാതന്ത്ര�ം, സാഹ�ോദര്യം എന്നീ മൂല്യങ്ങളെ ഹനിക്കുന്നതാകരുതെന്ന് അദ്ദേഹം 8. Ambedkar: Life and Mission: Dhananjaya Ker

36


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

അനുയായികളെ ഓർമ്മിപ്പിക്കുന്നുണ്ട്. സാമൂഹിക സാമ്പത്തിക ജനാ ധിപത്യം എത്രമാത്രം കരുത്തുറ്റതാണ�ോ അത്രത്തോളം പ്രവർത്തന ക്ഷമവും യഥാർത്ഥവുമായിരിക്കും രാഷ്ട്രീയജനാധിപത്യമെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനില്പിന്റെ മുന്നുപാ ധി ആ സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ഒരു വിഭാഗമുണ്ടായിരിക്കാൻ പാടില്ല എന്നതാണ്. ഇതുറപ്പുവരുത്താൻ കഴിയുന്നില്ലെങ്കിൽ ജനാധി പത്യം തകരുമെന്ന് ല�ോകാനുഭവങ്ങളെ മുൻനിർത്തി അദ്ദേഹം വാദി ക്കുന്നു. ല�ോകത്ത് ക�ൊണ്ടാടപ്പെടുന്ന പാർലമെന്ററി ജനാധിപത്യത്തി ന്റെ പരിമിതികള്‍ അദ്ദേഹം ഇങ്ങനെ ചൂണ്ടിക്കാട്ടി. "Parliamentary democracy developed a passion for liberty. It failed to realise the significance of equality and did not even endeavour to strike a balance between liberty and equality. With the result that liberty swallowed equality and has made democracy a name and farce."9 ജനാധിപത്യ

സംവിധാനത്തിൽ മനുഷ്യസമത്വത്തിനുള്ള പ്രാധാന്യം മനസ്സിലാക്കാ ത്ത പാർലമെന്ററി ജനാധിപത്യത്തിൽ സ്വാതന്ത്ര�മെന്ന ആശയം സമത്വത്തെ നിലംപരിശാക്കുകയും ജനാധിപത്യം വെറുമ�ൊരു പ്രഹസ നമായി മാറുകയും ചെയ്യുന്നതിനെക്കുറിച്ചുമാണ് അംബേദ്കർ പറയുന്ന ത്. അംബേദ്കറുടെ ജനാധിപത്യസങ്കല്പത്തെ സംബന്ധിച്ച പ്രാഥമിക മായ ഈ പരിചയപ്പെടൽ നമ്മെ ബ�ോദ്ധ്യപ്പെടുത്തുന്ന കാര്യം സമൂഹത്തിന്റെ അടിസ്ഥാനപ്രകൃതത്തെ നിഷേധിച്ചുക�ൊണ്ടുള്ള രാ ഷ്ട്രീയ സിദ്ധാന്തവൽക്കരണങ്ങളുടെ അന്തസ്സാരശൂന്യതയാണ്. ഒരു ഭരണസംവിധാനമെന്ന നിലയിൽ ജനധിപത്യത്തെ സമീപിക്കുമ്പോൾ അംബേദ്കർ പുലർത്തുന്ന സൈദ്ധാന്തിക ജാഗ്രതയുടെ അടിസ്ഥാനം സമൂഹത്തെ സംബന്ധിച്ച് അദ്ദേഹം പുലർത്തിയിരുന്ന സൂക്ഷ്മബ�ോദ്ധ്യ ങ്ങളാണെന്നു കാണാം. ഇന്ത്യയിലെ സമ്മതിദാനാവകാശത്തെക്കുറിച്ച് പഠിക്കാനെത്തിയ സൗത്ത് ബ�ോറ�ോ കമ്മിറ്റിക്ക് 1919-ൽ സമർപ്പിച്ച മെമ്മോറാണ്ടത്തി ലാണ് ജനാധിപത്യത്തെ സംബന്ധിച്ച കാഴ്ചപ്പാട് ആദ്യമായി അംബേ ദ്കർ അവതരിപ്പിക്കുന്നത്. "ഗവൺമെന്റിന്റെ ഏറ്റവും പ്രയാസഭരിത വും ഗൗരവപൂർണ്ണവുമായ പ്രശ്നം വൈയക്തികാഭിപ്രായത്തിന്റെയും മുൻ ഗണനകളുടെയും ശക്തികളെ പ�ൊതുപ്രവർത്തനത്തിലേക്ക് എങ്ങനെ കടത്തിവിടാൻ കഴിയുമെന്നതാണ്. ഇതാണ് ജനകീയ സ്ഥാപനങ്ങളുടെ കാതൽ"10 എന്ന എ.ബി.ഹർട്ടിന്റെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് 9. Dr. Ambedkar's Economic Thought and Philosophy: Narendra Jadhav 10. ഡ�ോ. അംബേദ്കർ സമ്പൂർണ്ണകൃതികൾ വാല്യം-2

37


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

അംബേദ്കർ എഴുതുന്നതിങ്ങനെയാണ്: "ഇത് ജനകീയ ഗവൺമെ ന്റിന്റെ നിർവചനത്തിൽ പകുതിമാത്രമേ ആകുന്നുള്ളൂ. അതിനാൽ ഇതു പ�ോലെയ�ോ ഇതിലധികമ�ോ പ്രാധാന്യമുള്ള മറ്റേ പകുതിയെപ്പറ്റി പറ യേണ്ടിയിരിക്കുന്നു...ഒരു ജനകീയ ഗവൺമെന്റുണ്ടാക്കാൻ അഭിപ്രായ പ്രാതിനിധ്യംമാത്രം പ�ോരാ, അതിനു ശരിയായ അർത്ഥമുണ്ടാകാൻ വ്യക്തികളുടെ പ്രാതിനിധ്യവും ആവശ്യമാണ്...അഭിപ്രായങ്ങളുടെ പ്രാ തിനിധ്യത്തിനും വ്യക്തികളുടെ പ്രാതിനിധ്യത്തിനും വ്യവസ്ഥകൾ ഏർ പ്പെടുത്തണം."11 ഇതിന്റെ വിജയം ആത്യന്തികമായി ആശ്രയിച്ചിരിക്കു ന്നത് സമൂഹത്തെ സംബന്ധിച്ച സങ്കല്പനത്തിന്റെ കൃത്യതയിലാണെന്നും അംബേദ്കർ കൂട്ടിച്ചേർക്കുന്നുണ്ട്. ഇന്ത്യ ജാതീയവും മതപരവും സാം സ്കാരികവുമായി വിഭജിതമായതിനാൽ പ്രാതിനിധ്യ ഗവൺമെന്റിന് യ�ോഗ്യമല്ല എന്ന ഇംഗ്ലണ്ടിന്റെ വാദത്തെ നേരിടുന്ന സന്ദർഭത്തിൽ അംബേദ്കർ പറയുന്നത് "ഇന്ത്യയിൽ സാമൂഹിക വിഭാഗങ്ങൾ രാ ഷ്ട്രീയ രംഗത്ത് പ്രധാനപ്പെട്ടവയാണ്"12 എന്നാണ്. ഇന്ത്യയെ സംബ ന്ധിച്ച പ്രധാനപ്പെട്ട രാഷ്ട്രീയബ�ോദ്ധ്യമാണിത്. തുടർന്ന് ഇന്ത്യയിലെ വിവിധ സാമൂഹ്യവിഭാഗങ്ങളെ വിശദമായി പരിശ�ോധിക്കുകയും ഏത�ൊക്കെ വിഭാഗങ്ങൾക്കാണ് പ്രാതിനിധ്യത്തിന് അവകാശമുള്ളത് എന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ സങ്കീർണ്ണയാ ഥാർത്ഥ്യങ്ങളെ ജനാധിപത്യ ഭരണസംവിധാനത്തിലേക്ക് സന്നിവേ ശിപ്പിക്കുവാനുള്ള രാഷ്ട്രീയാല�ോചനകളാണ് ഈ രേഖകളിൽ തെളിഞ്ഞു കാണുന്നത്. സ്വതന്ത്രവ്യക്തികളും അഭിപ്രായങ്ങളും മാത്രമല്ല സാമൂഹികവിഭാഗ ങ്ങളും ഡ�ോ.അംബേദ്കറുടെ ജനാധിപത്യ ചിന്തയിൽ ഇടം പിടിക്കുന്ന ത�ോടെ ജനാധിപത്യസങ്കല്പനങ്ങളിൽ തന്നെ അടിസ്ഥാനപരമായ തിരുത്ത് സംഭവിക്കുന്നുണ്ട്. പ്രത്യേകിച്ചും യൂറ�ോപ്പിന്റെ ജനാധിപത്യ ചിന്തകളിൽനിന്നുമുള്ള വ്യക്തമായ�ൊരു വേർപെടൽ കാണാനാവും.13 ജനാധിപത്യഭരണക്രമത്തിന്റെയും ആശയങ്ങളുടെയും ഈറ്റില്ലമെന്നു കരുതുന്ന യൂറ�ോപ്പിൽ വിപുലമായ അർത്ഥത്തിലുള്ള പ്രാതിനിധ്യ ഗവൺ മെന്റുകൾ രൂപംക�ൊള്ളുന്നത് 19-20 നൂറ്റാണ്ടുകളിലാണ്. ഗ്രീക്ക് ചിന്ത കനായിരുന്ന പ്ലേറ്റോ ജനാധിപത്യത്തെ അപകടമായാണ് കരുതിയി രുന്നത്. ജനങ്ങൾക്ക് വിവേചനശേഷിയില്ലാത്തതിനാൽ അവർക്ക് ഭരണാധികാരം നൽകിയാൽ അത�ൊരു ദുരന്തമായിരിക്കുമെന്നും അത് സർവാധിപത്യത്തിന് വഴിയ�ൊരുക്കുമെന്നും അദ്ദേഹം കരുതി. അതു 11,12,13 Politics: Key Concepts in Philosophy, Iain Mackenzie

38


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

ക�ൊണ്ട് 'നല്ല'തും 'ചീത്ത'യും തിരിച്ചറിയാൻ കഴിയുന്ന തത്ത്വചിന്തക രായ ഭരണാധികാരികളാണ് (Philosopher King) വേണ്ടതെന്ന അഭി പ്രായക്കാരനായിരുന്നു അദ്ദേഹം. ഇതേത്തുടർന്ന് നൂറ്റാണ്ടുകള�ോളം സർവാധിപത്യത്തിന്റെ വിവിധ ഭരണരൂപങ്ങളിലൂടെയാണ് യൂറ�ോപ്പ് കടന്നുവന്നത്. ഇക്കാലത്ത് അതിഭൗതികചിന്തകളിൽ വ്യാപരിച്ചിരുന്ന യൂറ�ോപ്യൻ തത്ത്വചിന്തയ്ക്ക് ഭൂമിയിലെ മനുഷ്യർ ഒരു പ്രമേയമായിരുന്നില്ല. ഇതിനു് അന്ത്യംകുറിച്ചത് തത്ത്വചിന്തയിലും ശാസ്ത്രത്തിലും സാമൂഹിക സംഘാടനത്തിലും വന്ന മാറ്റങ്ങളായിരുന്നു. മനുഷ്യൻ കേന്ദ്രമാകുന്ന തത്ത്വചിന്തയും ശാസ്ത്രല�ോകത്തുണ്ടായ പുതിയ മുന്നേറ്റങ്ങളും മൂലധന കമ്പോള വ്യവസ്ഥയുമാണ് 'സ്വത്രന്ത്രവ്യക്തി' എന്ന ആശയത്തെ നിലവിൽ ക�ൊണ്ടുവന്നത്. യൂറ�ോപ്യൻ രാഷ്ട്രമീമാംസയുടെ അടിസ്ഥാ നഗണമാണ് സ്വതന്ത്രപൗരൻ എന്നത്. സാമൂഹിക രാഷ്ട്രീയസ്ഥാപന ങ്ങളെ മാത്രമല്ല സമൂഹത്തെത്തന്നെയും വ്യക്തിയുടെ സ്വാതന്ത്ര�ത്തെ ഹനിക്കുന്നവയായി കാണുന്ന പ്രവണതയും യൂറ�ോപ്പിൽ ശക്തമാണ്. ആധുനിക ജനാധിപത്യത്തെ നിർവചിക്കാനും വിശദീകരിക്കാനും ശ്രമി ച്ച ജെ.എസ്.മിൽ അഭിപ്രായപ്പെട്ടത് ജനങ്ങളുടെ മുഴുവൻ കാര്യങ്ങളും ന�ോക്കി നടത്തുന്ന ഏകാധിപതി ഉണ്ടായാലും കാര്യമില്ലെന്നും തെര ഞ്ഞെടുക്കുവാനുള്ള അവകാശം (ഭരണാധികാരികളെ മാത്രമല്ല, എന്തി നെയും) വ്യക്തികൾക്ക് വിലപ്പെട്ടതാണെന്നുമാണ്. ഒരു വ്യക്തിയുടെ ബൗദ്ധികവും ധാർമികവുമായ വികാസമാണ് രാഷ്ട്രീയപ്രക്രിയയിൽ ഇടപെടുന്നതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം സിദ്ധാന്തിച്ചു. സ്വതന്ത്രവ്യക്തിയെ അടിസ്ഥാനമാക്കിയ യൂറ�ോപ്പിന്റെ ധാരണക ളെയാണ് ഇന്ത്യയുടെ സമൂർത്തസാഹചര്യങ്ങളെ മുൻനിർത്തിക്കൊണ്ട് തിരുത്തുവാനും ജനാധിപത്യസങ്കല്പനങ്ങള്‍ വിപുലപ്പെടുത്തുവാനും അം ബേദ്കർ പിൻതുടരുന്നത്. അതായത് പൗരനെപ്പോലെ അവകാശ ങ്ങളുള്ള യൂണിറ്റായി സാമൂഹ്യവിഭാഗത്തെ പരിഗണിക്കേണ്ടതുണ്ടോ എന്ന പുതിയ പ്രശ്‌നമാണ് ജനാധിപത്യവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത്. ഡ�ോ. അംബേദ്കർ സാമൂഹികവിഭാഗങ്ങളെ രാഷ്ട്രീയയാ ഥാർത്ഥ്യമായാണ് മനസ്സിലാക്കിയിരുന്നത്. അതുക�ൊണ്ട് സാമൂഹിക വിഭാഗങ്ങൾക്ക് നൽകേണ്ടുന്ന പ്രത്യേകപരിരക്ഷകളെന്നത് അംബേ ദ്കറെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ അടിസ്ഥാനത ത്വമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. സംവരണം, ന്യൂനപക്ഷാവകാശം, സംസ്ഥാനങ്ങളുടെ പ്രത്യേക പദവി, ആദിവാസി സംരക്ഷണനിയമങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ തുട ങ്ങിയവ സക്രിയമായ ജനാധിപത്യസംവിധാനത്തിന്റെ അവശ്യഘട 39


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

കങ്ങളായാണ് അംബേദ്കർ കണ്ടിരുന്നത്. എന്നാൽ വ്യക്തിയുടെ അവകാശങ്ങളുടെ പേരിൽ നിരന്തരം വെല്ലുവിളിക്കപ്പെടുന്നതും ഈ അവകാശങ്ങളാണ്. ഇന്ത്യയിൽ സംവരണത്തിനെതിരെ രണ്ടു തമിഴ് ബ്രാഹ്മണർ ആദ്യമായി ക�ൊടുത്ത കേസിൽ അവർ വാദിച്ചത് സംവ രണമെന്ന പ്രത്യേക വിഭാഗങ്ങൾക്കുള്ള അവകാശം, പൗരൻമാരെന്ന നിലയിലുള്ള തങ്ങളുടെ അവകാശത്തെ ഹനിക്കുന്നു എന്നായിരുന്നു. കേസ് കേട്ട ചെന്നൈ ക�ോടതി 'പൗരൻ'മാരുടെ ഈ വാദം അംഗീക രിക്കുകയായിരുന്നു. ഇപ്പോഴും മുഴങ്ങിക്കേൾക്കുന്ന സംവരണവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ വാദഗതികൾ ചെന്നുമുട്ടുന്നത് പ്രത്യേക വിഭാ ഗങ്ങൾക്കുള്ള അവകാശം ജനാധിപത്യത്തിൽ അനുവദനീയമാണ�ോ എന്ന സമസ്യയിൽത്തന്നെയാണ്. സാമൂഹികവിഭാഗങ്ങളെ 'പിന്നാക്ക സംരക്ഷണ' യുക്തിയിൽ കാണാതെ ജനാധിപത്യത്തിന്റെ വിപുലീകൃ തധാരണകൾക്കുള്ളിൽ സ്ഥാപിക്കുമ്പോഴാണ് ഈ സമസ്യയെ നമുക്ക് മറികടക്കാൻ കഴിയുന്നതു്. അതായത് ഇന്ത്യൻ സമൂഹം നിർമിതമായി രിക്കുന്നത് സ്വതന്ത്ര വ്യക്തികളാൽ മാത്രമല്ലെന്നും, വ്യത്യസ്തമായ സാ മൂഹികസ്ഥാനങ്ങളിൽ നിൽക്കുന്ന സാമൂഹികവിഭാഗങ്ങള്‍ പ്രധാനമാ ണെന്നും കാണുമ്പോൾ മാത്രമേ ജനാധിപത്യത്തിന്റെ വിപുലീകൃത ധാരണകളുടെ രാഷ്ട്രീയപ്രാധാന്യം ബ�ോദ്ധ്യപ്പെടൂ. ജനാധിപത്യത്തെ സംബന്ധിച്ച പുതിയ ധാരണകളുടെ ഏറ്റവും ശക്തനായ വക്താവായി രുന്നു ഡ�ോ. ബി.ആർ. അംബേദ്കർ. ഇന്ന് ല�ോകം നേരിടുന്ന മൗലി കമായ രാഷ്ട്രീയവെല്ലുവിളി ഒരു രാഷ്ട്രത്തിനുള്ളിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ്. ഈ സാഹചര്യത്തെ അഭിസംബ�ോധന ചെയ്യാൻ ഡ�ോ.അംബേദ്കർ മുന്നോട്ടുവച്ച ജനാധിപത്യത്തെ സംബ ന്ധിച്ച വിപുലീകൃത ധാരണകളും സാമൂഹികവിഭാഗങ്ങളുടെ രാഷ്ട്രീയാ സ്തിത്വത്തെ സംബന്ധിച്ച പരികല്പനകളും സഹായകരമാണെന്നത് നിസ്തർക്കമാണ്. സാമൂഹികമായി വേർതിരിക്കപ്പെട്ടവർ രാഷ്ട്രീയമായും വേർതിരിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ജനാധിപത്യ ത്തെ സംബന്ധിച്ച നവീന ധാരണകളിലേക്ക് തുറക്കുന്ന വാതായനമാ ണ്. " Philosophically it may be possible to consider a Nation as a unit but sociologically it can not but be regarded as consisting of many classes."14. രാഷ്ട്രത്തെയും സമൂഹത്തെയും സംബന്ധിച്ച സൂക്ഷ്മമായ

ഈ തിരിച്ചറിവാണ് അംബേദ്കറുടെ സാമൂഹികജനാധിപത്യമെന്ന 14. Essential Writings of Dr. B.R.Ambedkar, Valerian Rodrigues

40


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

സങ്കല്പനത്തിനാധാരമായിരിക്കുന്നത്. സമൂഹം വ്യത്യസ്ത വിഭാഗങ്ങളാ യി വേർതിരിക്കപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല അവ വ്യത്യസ്ത ദേശകാ ലങ്ങളിൽ നിബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നുകൂടിയാണ് ഇതിനർത്ഥം. ദേശകാലത്തിന്റെ ഏകതാനത താത്വികമായി രാഷ്ട്രത്തിനു ബാധക മാണെങ്കിലും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ഇത് ബാധകമ ല്ലെന്നാണ് അംബേദ്കർ ചൂണ്ടിക്കാണിക്കുന്നത്. ഒരു രാഷ്ട്രത്തിനുള്ളി ലെ എല്ലാ പൗരൻമാരും തുല്യരാണെന്നത് ഒരു തത്വമ�ോ ആദർശമ�ോ എന്ന നിലയിൽ അംഗീകരിക്കുമ്പോൾത്തന്നെ ജനജീവിതത്തിൽ നിഴ ലിക്കുന്ന പ്രായ�ോഗിക അസമാനതകളെ രാഷ്ട്രീയമായിത്തന്നെ അം ഗീകരിക്കേണ്ടതുണ്ട്. ഈ യാഥാർത്ഥ്യമാണ് ഒരു ജനാധിപത്യസമൂഹ ത്തിനുള്ളിൽ വ്യത്യസ്ത പരിഗണനകള്‍ അനിവാര്യമാക്കുന്നത്. ഇവി ടെയാണ് സാമൂഹ്യജനാധിപത്യം രാഷ്ട്രീയജനാധിപത്യത്തിന്റെ മുന്നുപാ ധിയാണെന്ന അംബേദ്കറുടെ നിലപാട് രാഷ്ട്രമീമാംസാപരമായി പ്ര സക്തമാകുന്നത്. സാമൂഹിക ജനാധിപത്യവും രാഷ്ട്രീയ ജനാധിപത്യവും പരസ്പരം വേറിട്ടത�ോ ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയ്ക്ക് സം ഭവിക്കുന്നത�ോ അല്ല. അവ പരസ്പരബന്ധിതവും സമാന്തരമായി നില നിൽക്കുന്നതുമാണ്. ജനാധിപത്യ രാഷ്ട്രീയസംവിധാനം സാമൂഹ്യയാ ഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും ഉൾക്കൊള്ളുന്നതുമായിരിക്കു മ്പോൾ സാമൂഹികബന്ധങ്ങളിലെ ജനാധിപത്യപരമായ കെട്ടുറപ്പ് രാഷ്ട്രീയ ജനാധിപത്യത്തിന്റെ ആര�ോഗ്യകരമായ നിലനില്പിന് അടി സ്ഥാനമാകുകയും ചെയ്യുന്നു. അതായത് സാമൂഹികജനാധിപത്യത്തെ നിരന്തരം പുനരാവിഷ്‌കരിച്ച് നിലനിർത്തുന്നതിലൂടെയാണ് രാഷ്ട്രീയ ജനാധിപത്യം അർത്ഥപൂർണ്ണമായി മാറുന്നത്. ഇവിടെ രാഷ്ട്രമെന്നത് സമൂഹത്തിലെ ഒരു വിഭാഗത്തെ അടിച്ചമർത്താനുള്ള ഉപകരണമല്ല. അംബേദ്കറുടെ അഭിപ്രായത്തിൽ സുശക്തമായ ഭരണകൂടമാണ് വേണ്ടത്. അതിന്റെ അഭാവത്തിൽ സമൂഹത്തിലെ ശക്തർ ദുർബലരെ നിരന്തരം അടിച്ചമർത്തും. ഇവിടെ ഭരണകൂടമെന്നത് സാമൂഹിക സം ഘർഷങ്ങളുടെ മദ്ധ്യത്തിൽ നിൽക്കുന്ന, സാമൂഹിക ജനാധിപത്യത്തെ ഉറപ്പുവരുത്തുന്ന കർത്തവ്യനിർവഹണമായാണ് നിർവചിക്കപ്പെട്ടിരിക്കു ന്നത്. ഭരണകൂടാതിക്രമങ്ങളുടെ സമകാലീന സന്ദർഭത്തിൽ ഈ നിർ വചനം തെറ്റിദ്ധരിക്കപ്പെട്ടേക്കാമെങ്കിലും സമൂഹത്തിന്റെ ജനാധിപത്യ പുനഃസംഘടനയെന്ന മഹത്തായ സങ്കല്പത്തിലാണ് ഈ നിർവചന ത്തിന്റെ വേരുകളെന്നത് അതീവ പ്രാധാന്യമർഹിക്കുന്നു. സാമൂഹിക രാഷ്ട്രീയ ജനാധിപത്യങ്ങളുടെ പരസ്പര പൂരകബന്ധത്തെക്കുറിച്ച് അം ബേദ്കർ മുന്നോട്ടുവയ്ക്കുന്ന സങ്കല്പങ്ങൾ രാഷ്ട്രമീമാംസാപരമായ പുതി 41


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

യ�ൊരു വ്യവഹാരത്തെയാണ് മുന്നോട്ടു ക�ൊണ്ടുവരുന്നത്. അത് ഭര ണകൂടത്തിന്റെ സ്വഭാവം, ഘടന, ദൗത്യം എന്നിവയെ സംബന്ധിച്ച പുതിയ അന്വേഷണങ്ങള്‍ സാദ്ധ്യമാക്കുന്നുണ്ട്. ഇന്ത്യൻ സമൂഹത്തിൽ അംബേദ്കറുടെ സാമൂഹിക ജനാധിപത്യമെന്ന സങ്കല്പത്തിന് അതീവ പ്രാധാന്യമുണ്ട്. കാരണം ജനാധിപത്യത്തിന്റെ പ്രാഥമികതത്ത്വങ്ങളെ പ്രതിര�ോധിക്കുന്ന ധാർമികവ്യവസ്ഥയിലാണ് ഇന്ത്യ ജീവിക്കുന്നത്. സമൂഹത്തിന്റെ ജനാധിപത്യ പുനഃസംഘടന രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായിരിക്കുകയെന്നതാണ് ഇന്ത്യയ്ക്കു മുന്നിലുള്ള മാർഗ്ഗം. ഇതാണ് ഡ�ോ.അംബേദ്കർ മുന്നോട്ടുവയ്ക്കാൻ ശ്രമിച്ച പ്രധാനപ്പെട്ട ആശയവും. ഇന്ത്യയിൽ ഒരു ഹിന്ദു ഭൂരിപക്ഷ ഭരണമുണ്ടായാൽ അത�ൊരു ദുര ന്തമായിരിക്കുമെന്ന് ഡ�ോ.ബി.ആർ.അംബേദ്കർ മുന്നറിയിപ്പ് നൽകി യത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. ഇപ്പോഴിതാ ആ ദുരന്തം സംഭവിച്ചിരി ക്കുന്നു. ജനാധിപത്യം നേരിടാവുന്ന പ്രധാന ഭീഷണികളില�ൊന്ന് വർഗ്ഗീയഭൂരിപക്ഷ (communal majority) മാണെന്ന് അംബേദ്കർ നി രീക്ഷിക്കുന്നുണ്ട്. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ ഭൂരിപക്ഷം എപ്പോൾ വേണമെങ്കിലും തകർന്നുപ�ോകാം. അത് ജനാധി പത്യത്തിന് അഭിലഷണീയമാണ്. എന്നാൽ വർഗീയഭൂരിപക്ഷം സ്ഥിരമായി നിൽക്കുന്നുവെങ്കിൽ അതിനെ തകർക്കുക അത്ര എളുപ്പമ ല്ല. അതുക�ൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിനുള്ളിൽ ഹിന്ദുക്കൾക്ക് നിശ്ചിത പ്രാതിനിധ്യം മാത്രമേ അനുവദിക്കാവൂ. അതിൽ കൂടുതലായാൽ സർവാധിപത്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഇന്ത്യ യിൽ സംഭവിച്ചുക�ൊണ്ടിരിക്കുന്നതും വർഗ്ഗീയ ഭൂരിപക്ഷത്തിന്റെ വിപുല നമാണ്. ഇതിന�ോട് രാഷ്ട്രീയമായ സമീപനം പുലർത്താൻ സംഘപരി വാർവിരുദ്ധ രാഷ്ട്രീയകക്ഷികൾക്ക് കഴിയുന്നില്ല. ഇന്ത്യ എത്തിച്ചേർന്നി രിക്കുന്ന വിഷമവൃത്തമാണിത്. ഇതിൽനിന്നും പുറത്തു കടക്കുവാൻ ഡ�ോ. അംബേദ്കറുടെ ആശയങ്ങൾ നമുക്ക് വഴികാട്ടിയാവും. ഒരു ജനാധി പത്യസമൂഹത്തിനുവേണ്ടിയുള്ള പ�ോരാട്ടസന്ധിയിൽ അദ്ദേഹം മുന്നോ ട്ടുവെച്ച ഹിന്ദുത്വവിമർശനങ്ങള്‍ വീണ്ടെടുക്കാനും അതിന്റെ യുക്തികള്‍ വിപുലമായി വിന്യസിക്കാനും കഴിയുമ�ോ എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. എന്നാൽ ഹിന്ദുമതത്തിനുള്ളിലെ 'വിമ�ോചിത പ്രദേശങ്ങൾ' തേടി നടക്കുന്ന സവർണ്ണരാഷ്ട്രീയ ബുദ്ധികൾക്ക് അംബേദ്കറെ പിൻ പറ്റാനുള്ള ധാർമികവും വൈജ്ഞാനികവുമായ ശേഷിയില്ല എന്നതാണ് നാം നേരിടുന്ന ദുരന്തം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലാൽ സലാം നീൽസലാം പ�ോലെയുള്ള അന്തസ്സാരശൂന്യമായ മുറവിളികൾ. സ്വയം പ�ൊളിച്ചെഴുതാനുള്ള ഇച്ഛാശക്തിയുടെ അഭാവമാണത്. അതു 42


സണ്ണി എം കപിക്കാടു് ഡ�ോ. അംബേദ്കറുടെ ജനാധിപത്യസങ്കല്പം

ക�ൊണ്ട് ഹിന്ദുത്വത്തിനെതിരായ അർത്ഥപൂർണ്ണമായ പ്രതിര�ോധം രൂപം ക�ൊള്ളുന്നത് സമൂഹത്തിലെ അവഗണിക്കപ്പെട്ട പാർശ്വങ്ങളിൽ നിന്നായിരിക്കും. ഇവിടെ രൂപപ്പെടുന്ന പുതിയ കർതൃത്വങ്ങളും അവരുടെ സാമൂഹ്യ രാഷ്ട്രീയ ഭാവനകളുമായിരിക്കും പുതിയ ജനാധിപത്യ ഇന്ത്യയെ സാദ്ധ്യമാക്കുക. ഇതിൽ ഡ�ോ.അംബേദ്കറുടെ ജനാധിപത്യസങ്കല്പം അവർക്ക് വെളിച്ചമായിരിക്കും. n

സണ്ണി എം.കപിക്കാട് എഴുതിയ "ജനതയും ജനാധിപത്യവും : ദളിത് വിജ്ഞാ നത്തിന്റെ രാഷ്ട്രീയപാഠങ്ങൾ" (വിദ്യാർത്ഥി പബ്ലിക്കേഷൻസ്) എന്ന പുസ്ത കത്തിൽനിന്നും പ്രത്യേകാനുവാദത്തോടെ എടുത്തുചേർത്തതാണ് ഈ ലേഖനം. -എഡിറ്റർ

43


നജ്‍‍മല്‍ ബാബു

അകവും പുറവും: ഒരു ആമുഖം

പ്ര

യ�ോഗദുഃശീലങ്ങളുടെ സ്വാധീനംകുറഞ്ഞ ശൈലിയിൽ ഉള്ളക ത്തെക്കുറിച്ച് ധ്വനിപ്പിക്കാനാണ് ശ്രമം. പുതിയതിനെ പുതുതായി ത്തന്നെ കാണാൻ ശ്രമിക്കുമ്പോഴെല്ലാം സാമാന്യയുക്തിയുടെ പിൻവിളി സംഭവിച്ചുക�ൊണ്ടേയിരിക്കും. ഭാഷയുടെ കലമ്പലിനിടയിൽ നഗ്നമായ ഒരു പുറപ്പെടൽ എന്താണ് ഉൽപ്പാദിപ്പിക്കുക. ഒന്നുകിൽ അതിവാചാ ലത അല്ലെങ്കിൽ കടുത്ത മൗനം? വാക്കുകളുടെ ഒഴുക്ക് ഈ പിണക്കങ്ങ ളിൽത്തന്നെ അടയിരിക്കണമെന്ന് ആരാണ് നിർബന്ധിക്കുന്നത്. എല്ലാ വസ്തുക്കളേയും വസ്തുതകളേയും പ്രതിനിധീകരിക്കാനുള്ള കഴിവു ണ്ടെന്ന് അഹങ്കരിക്കുന്ന മലയാള ഭാഷാകലവറയിൽ അകവും പുറവും ഇടകലർന്ന് ഒരു ഭാരതീയകേരളീയദർശനം. അതു വേണ്ടത്ര യുക്തി ഭദ്രമാകുമെങ്കിൽ യുക്തിക്കും ഭദ്രതയ്ക്കും അത് നല്ലതുതന്നെ. പക്ഷേ, യു ക്തിക്കപ്പുറമാണ് സത്യമെങ്കിൽ രൂപകങ്ങളുടെ ധാരാളിത്തത്തിൽ അക്ഷരപ്രാസങ്ങൾക്കിടയിൽ പക്ഷേ എന്തോ ച�ോര്‍ന്നുപ�ോകുന്നുണ്ട്. ഒരാഴ്ച ഒറ്റമുറിയിൽ എന്നെ പട്ടിണിക്കിട്ടാലും വിശപ്പിനെക്കുറിച്ച് ഒരു ചെറിയ കവിതപ�ോലും ഞാൻ എഴുതില്ല. സ്വന്തം കവിത പക്ഷപാതിത്വ ത്തെ ഇങ്ങനെ വിളംബരംചെയ്ത സച്ചിദാനന്ദന്റെ വാക്കുകൾ പ്രസിദ്ധം. ഉള്ളകം ഒരു പ്രക്രിയയാണെങ്കിൽ അതിനെ നിർത്തേണ്ടിടത്ത് നിർ ത്തുക. ഭാഷാപ്രയ�ോഗപാരമ്പര്യംക�ൊണ്ട് ത�ൊട്ടാൽ പ�ൊള്ളാത്ത ഒന്നായി മാറിയിട്ടുണ്ടെങ്കിൽ പറയാനുള്ളത് ഇപ്പോൾത്തന്നെ പറഞ്ഞു തീർക്കുക. 44


നജ്‍‍മല്‍ ബാബു

അകവും പുറവും: ഒരു ആമുഖം

ഒരു ആദിതത്വത്തിന്റെ (പറഞ്ഞുതീരുമ്പോഴേക്കും അത് രണ്ടാം തത്വമായി മാറുമെന്ന് ഒരു മഹാപ്രതിഭ) ബലത്തിൽ ഗുരുമുഖത്തുനിന്നു കേട്ട്, നൂറ്റൊന്നാവർത്തിച്ച വാദപ്രതിവാദങ്ങൾ അൽപം മാറ്റി പറയുക. ഇതല്ലാതെ ഇതുവരെ അറിയപ്പെടാത്ത സത്യദർശനം വെളിപ്പെടാൻ അറിയപ്പെട്ടതിനെ വിശദീകരിച്ച് തളർന്ന ശൈലി പ�ോരാതെ വരില്ലേ. തല പ�ൊട്ടിത്തെറിക്കുമെന്നു ഭയമില്ലാത്ത വിദുഷികളുമായി ഇനിയും ചർച്ച തുടരണ�ോ? ആഗമങ്ങളുടെ സഹായത്തോടെ... n (തുടരും)

അനുബന്ധം

ഒരു പുതിയ കാര്യം, ഒരു ഉള്ളടക്കപ്പുതുമ, അലങ്കാരത്തിന്റെ കിന്നരി അണിയാത്ത കുറുകിയമർന്ന ഒരു വ്യക്തത ഇവയ�ൊക്കെ അക്കമിട്ട് നിരത്തുവാനാണ് - ധ്വനിപ്പിക്കാനല്ല - ഈ ശ്രമം. 1.

കാണുതെല്ലാം സത്യപ�ൊന്നല്ല എന്നറിയുക. കണ്ടമാത്രയിൽ അതു ശരിയെന്നു പറയുന്ന മൂല്യനിർണയത്തിൽ നിന്ന് എത്രയ�ോ അകലെയാണ് ഉള്ളകത്തിന്റെ പ�ൊരുൾ.

2.

ഭൂമി പരന്നതാണെന്നു പറഞ്ഞാൽ ഇന്ന് ഒരുവനും കഴുവിലേറ്റ പ്പെടുകയില്ല. ചിരസമ്മതി നേടിയ ശാസ്ത്രീയ, സനാതന സത്യ ങ്ങളുടെ തിരക്കിൽ - അന്വേഷണം പരന്നത�ോ ഉരുണ്ടത�ോ - ഈ പ്രശ്‌നസങ്കീർണ്ണത അടുത്തൊന്നും മടങ്ങിവരില്ല. യൂറ�ോപ്യൻ തത്വചിന്തയിലൂടെയുള്ള ശാഖാസംക്രമണം ജ്ഞാനസിദ്ധാന്ത പദാവലികൾക്കല്ലാതെ യാത�ൊന്നിനും വഴിതുറക്കുകയുമില്ല.

3.

ആഴത്തിലുള്ള പഠനവും ചിന്തയും ആഴം കുറഞ്ഞ വിശദീകരണ ശാസ്ത്രമായി മാറുവാൻ എന്തായിരിക്കും കാരണം? ജ്ഞാനത്തി ന്റെ വിസ്ഫോടനം - അപസ്മാരബാധപ�ോലെ വെമ്പുകയും വിറ ക�ൊള്ളുകയും ചെയ്യുമ്പോൾ അത് കേരളത്തിലും മലയാള ഭാഷയിലും ഒരു പാപസ്പർശത്തിന്റെ മ�ോചനധ്വനി കാത്തുകിട ക്കുന്നു. പക്ഷെ, അതു പറഞ്ഞുതുടങ്ങുമ്പോഴേക്കും പരാതിപ്പെട്ടി യിൽ 'ഒന്നും മനസ്സിലാകുന്നില്ല' എന്ന കരച്ചിലാണ് വന്നുവീഴുക. അതുക�ൊണ്ട് എല്ലാം അറിയപ്പെട്ടിരിക്കുന്നുവെന്ന ആലസ്യത്തി ലേക്ക് മടങ്ങിപ്പോകൽ? ഈ പരാജയമാണ�ോ ശരി ?

4.

ഉള്ളിന്റെ പിടച്ചിലിൽ സത്യമുണ്ട്. ശരീരവും മനസും സൗകര്യപ്ര ദമായ പേരുകൾ മാത്രം. ഈ പേരിടൽകർമ്മത്തിൽനിന്ന് വ്യ

45


നജ്‍‍മല്‍ ബാബു

അകവും പുറവും: ഒരു ആമുഖം

ത്യസ്തമായ മറ്റൊന്നിനെ കാത്തിരിക്കുക? അതുവരെ? 5. സാന്നിദ്ധ്യം

46

എന്റെ മാളത്തിൽ എന്നോട�ൊപ്പം ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന മൂന്നു പാമ്പുകൾ, നാലു കുളക്കോഴികൾ, ഒരു പ്രേമച ക�ോരി, രണ്ട് തെണ്ടിപ്പട്ടികൾ. ഇവരിൽ പാമ്പ് മ�ൊഴിയുന്നത് "നിനക്കുമുമ്പേ ഞാനിവിടെയുണ്ട്, എന്നും ഉണ്ടായിരുന്നു, പേരി ല്ലാത്ത, വാലാട്ടാത്ത പട്ടികൾ മ�ോങ്ങുന്ന" സമയമായില്ലേ നമുക്ക് പ�ോകാം. കുളക്കോഴിയുടെ വാക്കുകൾക്കും തത്വപുതുമയുടെ അതേ ദുർവിധിയാണ്- ഒന്നും മനസ്സിലാകുന്നില്ല ഒന്നും... n


ചര്‍ച്ച

ദിലീപ് രാജ്

വേണ്ടേ ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക് ? "സംസ്കാരമണ്ഡലങ്ങളിൽ ഫ്രീ മാർക്കറ്റെന്നൊരു സംഭ വമേയില്ല. സുപ്രധാന തീരുമാനങ്ങളെല്ലാം രാഷ്ട്രീയമാ ണ്. അത് രാഷ്ട്രങ്ങളുടെ തലത്തിലായാലും പ്രാ ദേശിക തലത്തിലായാലും " ആന്ദ്രേ ഷിഫ്രിൻ

"നാല് കംപ്യൂട്ടർ ടേബിൾ ഓർഡർ ക�ൊടുത്തിട്ട് പഴയ നാല് ഷെൽ ഫുകൾ സപ്ലൈ ചെയ്താൽ നമ്മൾ അംഗീകരിക്കുമ�ോ?" 2017 മാർച്ച് തുടക്കത്തിൽ ഗവണ്മെന്റ് ബ്രണ്ണൻ ക�ോളേജിലെ സ്റ്റാഫ് ക�ൌൺസിൽ മീറ്റിങ്ങിൽ വകുപ്പുമേധാവികള�ോട് ഞാൻ ച�ോദിച്ച ച�ോദ്യമാണിത്. ഇങ്ങനെ ച�ോദിക്കാൻ ഇടവന്നതിനു കാരണ മുണ്ട്. പ്രിൻസിപ്പൽ ഇൻ ചാർജ് ആയ വത്സലൻ മാഷിനും ലൈബ്രറി ചാർജ് ഉള്ള പ്രശ�ോഭിത് മാഷിനും ലൈബ്രറി കമ്മറ്റി കൺവീനർ മണി ക്കുട്ടൻ മാഷിനും റൂസ കൺവീനർ അബ്ദുൽ അസീസ് മാഷിനുമ�ൊക്കെ ക�ോളേജ് ലൈബ്രറിയിൽ ആവശ്യമുള്ള പുസ്തകങ്ങൾ (തന്നെ) വാങ്ങ ണമെന്ന് ആഗ്രഹമുണ്ട്. അതുക�ൊണ്ട് അവർ, അദ്ധ്യാപകജ�ോലി കിട്ടും മുമ്പ് സുഹൃത്തുക്കള�ോട�ൊപ്പം ഒരു സ്വതന്ത്ര പുസ്തകശാല നടത്തി നട്ടെ ല്ലൊടിഞ്ഞ (നട്ടെല്ലൊടിഞ്ഞാൽമാത്രം പഠിക്കുന്ന ചില പാഠങ്ങളുണ്ട്!) 47


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

ഞാൻ പുസ്തകം വാങ്ങുന്നതിൽ എന്റെ സേവനം ഓഫർ ചെയ്തപ്പോൾ കലവറയില്ലാതെ സ്വീകരിച്ചു. സ്റ്റാഫ് കൗൺസിൽ വിളിച്ച് ഇക്കാര്യം പ്രത്യേകം ചർച്ച ചെയ്തു. അങ്ങനെ പുസ്തകം വാങ്ങുന്നതിൽ ഒരു 'ബ്ര ണ്ണൻ മ�ോഡൽ' ഞങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കി. പ്രസാധകരുടെ സ്റ്റോക്ക് ലിസ്റ്റ് സംഘടിപ്പിച്ച് അതിൽനിന്നും ആവശ്യമുള്ള പുസ്തക ങ്ങൾ തെരെഞ്ഞെടുത്ത് 14 ലക്ഷം രൂപയുടെ പുസ്തകങ്ങൾ ലൈബ്ര റിയിലേക്ക് വാങ്ങി. ആവശ്യമില്ലാത്ത ഒരു പുസ്തകംപ�ോലും അതിൽ കൂട്ടിച്ചേർക്കാതെ. ഇത് പക്ഷേ, അപര്യാപ്തമാണ്. ഒരു കേരള മ�ോഡൽ ഇക്കാര്യത്തിൽ സാദ്ധ്യമാണ്, എല്ലാവരും വിചാരിച്ചാൽ. ഇനി ഞാൻ ച�ോദിച്ച ച�ോദ്യത്തിലേക്ക് മടങ്ങിവരാം. ഫർണിച്ചർ വാങ്ങുമ്പോൾ പഴയ സാധനം കണ്ടാൽ നമുക്ക് തിരിച്ചറിയാം. പുസ്തക മാണെങ്കില�ോ? പഴയ, വേണ്ടാത്ത, ഓർഡർ ക�ൊടുക്കാത്ത പുസ്തക ങ്ങൾ മാർച്ച് അവസാനം വാങ്ങാൻ നിർബന്ധിതരാവുന്നവരല്ലേ കേ രളത്തിലെ ഗവണ്മെന്റ് ക�ോളേജുകളിലെ അദ്ധ്യാപകർ? എന്തു ക�ൊണ്ട് ഇത് ഇങ്ങനെയായി ? പുസ്തകം പഴയതാണ�ോയെന്ന് കാഴ്ചയില്‍ മനസ്സിലാക്കാൻ വിഷമ മാണ്. ചന്തമല്ല, ഇറങ്ങിയ ക�ൊല്ലമാണ് അവിടെ പ്രധാനം. റിമൈൻ ഡേർഡ്‌ടൈറ്റിൽസ് എന്നു പറഞ്ഞ ഒരു സംഭവമുണ്ട് . പുസ്തക വില്പ നക്കാരുടെ ഭാഷയിൽ "ചാത്തൻ". ഈ ചാത്തൻ കേറ്റിവിടുന്ന മാഫിയാ സംഘങ്ങൾ പുസ്തക മേഖലയിൽ ഉണ്ട് . എന്നു വെച്ചാൽ ഒരു പുസ്തക ത്തിന്റെ ഏറ്റവും പുതിയ എഡിഷനു പകരം ത�ൊട്ടു മുമ്പത്തെ എഡിഷൻ സംഘടിപ്പിക്കുക . ഇരുപതിനായിരം ത�ൊട്ടു ഒരു ലക്ഷം വരെ മുഖവില കാണിക്കുന്ന പുസ്തകങ്ങൾ ഡൽഹിയിൽ പ�ോയാൽ നൂറു രൂപയ്ക്കൊക്കെ വാങ്ങാൻകിട്ടും! അല്ലെങ്കിൽ ആല�ോചിച്ചു ന�ോക്കൂ, ടെൻഡർ വിളിക്കുമ്പോൾ എങ്ങ നെയാണ് പുസ്തക വില്പനക്കാർ മുപ്പതു മുതൽ നാല്പത്തഞ്ചു ശതമാനം വരെ ക്വോട്ട് ചെയ്യുന്നത്? പുതിയ പുസ്തകങ്ങൾക്ക് ഒരു ഡിസ്ട്രിബ്യുട്ടർ പരമാവധി മുപ്പത്തിമൂന്നു മുതൽ നാല്പതുവരെ ശതമാനം ഡിസ്കൗണ്ടാണ് വില്പനക്കാർക്കു നൽകുക. നഷ്ടം സഹിച്ച് സേവനം നല്കുകയാണ�ോ പുസ്തക വില്പനക്കാർ ? ഒരിക്കലുമല്ല. അവർ പ്രത്യേകമായ�ൊരു രീതിശാസ്ത്രം വികസിപ്പിച്ചെ ടുത്തിട്ടുണ്ട്. അതായത് നിങ്ങൾ ആവശ്യമുള്ള പുസ്തകങ്ങൾ ലിസ്റ്റാക്കി ഓർഡർ ക�ൊടുക്കുന്നു. അത് വില്പനക്കാർ ഒരു ക�ൊല്ലത്തോളം (എന്നു വെച്ചാൽ സാമ്പത്തികവർഷം അവസാനമാവുംവരെ) വെച്ചു ക�ൊണ്ടി രിക്കുന്നു. എന്നിട്ടു് പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെട്ട് ഓർഡർ ചെയ്ത 48


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

പുസ്തകങ്ങളിൽ മിക്കവാറും ലഭ്യമല്ലെന്ന് കൈമലർത്തുന്നു. വേറെ കുറെ പുസ്തകങ്ങൾ കാണിക്കുന്നു. ഫണ്ട് ലാപ്സാവേണ്ടെന്നു കരുതി നിങ്ങൾ അവ സെലക്ട് ചെയ്യുന്നു. ചാത്തന്മാർ കേറിക്കൂടുന്നു! ചിലർ ഇത്രയും പകൽക്കൊള്ള നടത്തില്ല. ഓർഡർ ക�ൊടുത്ത കുറെ പുസ്തകങ്ങൾ തരും, കുറച്ചു ചാത്തന്മാരും. എന്റെ ഏകദേശ ഊഹംവെച്ച് കേരളത്തിൽ ഗവണ്മെന്റ് ക�ോളേ ജുകളിലും യൂണിവേഴ്‌സിറ്റികളിലുമായി പ്രതിവർഷം ചുരുങ്ങിയത് 30 ക�ോടി രൂപയുടെ പുസ്തകങ്ങൾ വാങ്ങുന്നുണ്ട്. അതില�ൊരു മാഫിയാ ഇടപാടാണ് നടന്നുക�ൊണ്ടിരിക്കുന്നത്. അദ്ധ്യാപകസമൂഹത്തിന്റെ ജാഗ്രതക്കുറവും സർക്കാർനയങ്ങളിലെ പ�ോരായ്മകളും ഇതിനു കാര ണമാണ്. ഫര്‍ണിച്ചറിന�ോക്കെ ടെൻഡർ വിളിക്കുന്നത് അവയ്ക്കു നിശ്ചിതമായ വിലയില്ലാത്തതുക�ൊണ്ടാണ്. വില ഫ്ലെക്സിബിളാണവയ്ക്ക്. പുസ്തകങ്ങള ങ്ങനെയല്ല. അവയ്ക്കു വില നിശ്ചിതമാണ്. ഉല്പാദകർ വില പ്രിന്റ് ചെയ്യു ന്നുണ്ട്. ഇടയ്ക്ക് കൂട്ടാൻ പറ്റില്ല. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിൽ (കേന്ദ്ര സർവകലാശാലകളിലടക്കം ) അതുക�ൊണ്ട് പുസ്തകം സ്റ്റോർ പർച്ചേസിലല്ല ഉൾപ്പെടുത്തിട്ടിട്ടുള്ളത്. കേരളത്തിൽ നമ്മൾ ഇതു വരെയും പുസ്തകത്തെ സ്റ്റോർ പർച്ചേസ് മാനുവലിൽനിന്ന് എടുത്തു മാറ്റിയിട്ടില്ല. പുസ്തകശാല നടത്തുന്നകാലത്ത് കേരളത്തിലെ ഒരു പ്രധാന സർവ കലാശാലയിൽ ഞാൻ ചെന്നു. അവിടെ വിചിത്രമായ�ൊരു സിസ്റ്റമാ ണ്. പബ്ലിക്കേഷൻ മാനേജർ എന്ന ഒരാളാണ് മ�ൊത്തം തീരുമാനം എടുക്കുക! ബാക്കി അക്കാദമികസമൂഹത്തിനു് പുസ്തകം വാങ്ങുന്നതിൽ യാത�ൊരു റ�ോളും ഫലത്തിൽ ഇല്ല. അദ്ധ്യാപകർ തെരെഞ്ഞെടുത്ത പുസ്തകങ്ങളുടെ ലിസ്റ്റുമായി ഞാൻ അദ്ദേഹത്തെ കണ്ടു. ഒരുമിച്ച് ആറു വർഷം പഠിക്കുകയും ഒരേ പായിൽ കിടന്നുറങ്ങുകയും ചെയ്ത സുഹൃത്താ ണ് ഈ സ്ഥാനത്തിരിക്കുന്നത്. എടുത്തവഴിക്ക് ച�ോദ്യം "എത്ര ശത മാനം തരും?" ഞാൻ ഞങ്ങൾക്ക് ക�ൊടുക്കാവുന്ന ശതമാനം പറഞ്ഞു. "ഈ പബ്ലിഷർക്ക് വേറ�ൊരാൾ ഞങ്ങൾക്ക് 50 ശതമാനം തരുമല്ലോ" "ഞങ്ങൾക്കുതന്നെ അത്രേം ഡിസ്കൗണ്ട് ലഭിക്കുന്നില്ല. പിന്നെങ്ങനെ തരും?" "കണ്ടോ, യൂണിവേഴ്‌സിറ്റിക്ക് ഞാൻ എന്തു മാത്രം ലാഭമാണ് ഉണ്ടാക്കിക്കൊടുക്കുന്നത് " അന്നദ്ദേഹത്തോട് ഞാൻ അല്പം രാഷ്ട്രീയം പറഞ്ഞു (കച്ചോടം പ�ൊ ളിഞ്ഞുവെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലോ). ലൈബ്രറി എന്നത് ലാഭമു ണ്ടാക്കാനുള്ളൊരു കാര്യമല്ല. ആ സങ്കല്പംതന്നെ അങ്ങനെയല്ല. ഒരു 49


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

ലൈബ്രറി ബിൽഡ് ചെയ്യുകയെന്നാൽ അങ്ങേയറ്റം ശ്രദ്ധയും സ്വാത ന്ത്ര�വും ആവശ്യമുള്ള അക്കാദമിക ജ�ോലിയാണ്. അവിടെ നിലവാര ത്തിനുവേണ്ടി മിനിമം പണം ചെലവാക്കിയേ തീരൂ. ഒരു ടീച്ചിങ്ങ് പ�ോ സ്റ്റിൽ ഇന്റർവ്യൂ കഴിഞ്ഞു തുല്യയ�ോഗ്യതയുള്ള രണ്ടുപേര്‍ വന്നു് ഞങ്ങൾക്ക് പകുതി ശമ്പളം മതിയെന്നു പറഞ്ഞാൽ രണ്ടുപേരെയും എടുത്ത് 'ലാഭ'മുണ്ടാക്കുന്ന സ്ഥലങ്ങളിൽ അക്കാദമികനിലവാരം താ ഴേക്കുപ�ോവു . അതുപ�ോലെതന്നെയാണ് ലൈബ്രറിയുടെ കാര്യവും. ഒരു ശതമാനംപ�ോലും ഡിസ്കൗണ്ട് ക�ൊടുക്കാത്ത പുസ്തകങ്ങൾ ല�ോകത്ത് ഇറങ്ങുന്നുണ്ട്. അത് അത്യാവശ്യമായ ലൈബ്രറിയിൽ അത് വാങ്ങാൻ പറ്റണം. പുസ്തകങ്ങൾ ഉപയ�ോഗിക്കാനുള്ളതാണ്. വാങ്ങി ഷെൽഫിൽ വെക്കാനുള്ളതല്ല. അങ്ങനെ ലാഭമുണ്ടാക്കാനാണെങ്കിൽ പിണ്ണാക്ക് വാങ്ങി നിറച്ചാലും മതി. (പ്രസ്തുത യൂണിവേഴ്സിറ്റിയിലടക്കം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അമ്പതു ശതമാനം ഡിസ്കൗണ്ടില�ൊക്കെ വാങ്ങി ക്കൂട്ടിയ എത്ര പുസ്തകങ്ങൾ ഇഷ്യൂ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കെടു ത്താൽ ഇതു തെളിയും) തിരിച്ചറിവുള്ള അദ്ധ്യാപകർ ഏറെയുണ്ട് കേരളത്തിൽ. അവർ പക്ഷെ, ഈ കീഴ്‍‍വഴക്കങ്ങളുടെയും വ്യവസ്ഥയുടെയും മുമ്പിൽ നിസ്സഹാ യരാണ്. ഡ�ോ.രാജൻ ഗുരുക്കൾ വി .സി ആയിരുന്ന സമയത്ത് ക�ോ ട്ടയത്ത് ഇന്‍ബോഫ എന്ന പേരിൽ ഒരു പരീക്ഷണം നടത്തിന�ോക്കി, അദ്ധ്യാപകർക്ക് നേരിട്ട് പുസ്തകംകണ്ട് സെലക്ട് ചെയ്യാൻ അവസര മ�ൊരുക്കാൻ. നല്ലൊരു മുൻകൈ ആയിരുന്നു. എന്തു ഫലം, എല്ലാം ഒടുവിൽ 'ഡിസ്കൗണ്ട്' എന്ന കരിമ്പാറയിൽത്തട്ടി അവസാനിക്കും. ഇത് കേരളത്തിന് അപമാനമാണ്. ക�ൊളേജുകൾക്ക് ല�ോക നിലവാരം കൈവരിക്കാൻ പല നീക്കങ്ങളും ഇപ്പോൾ നടക്കുന്നു. തീർ ച്ചയായും അവ പ്രസക്തമാണ്. പക്ഷെ, ലൈബ്രറിയ്ക്കു പിണ്ണാക്ക് നില വാരംമാത്രം അനുവദിക്കുന്ന ഈ സമ്പ്രദായം മാറ്റിയില്ലെങ്കിൽ അത് പ�ൊതുഫണ്ടിന്റെ ധൂർത്തായിരിക്കും. പുസ്തകം ഇന്നത്തെ രീതിയിൽ വാങ്ങാതിരിക്കലാവും പ�ൊതു ജനസേവനം. വിചിത്രമായ കാര്യം, ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ടമെന്റ് ഇനി മേൽ ടെൻഡർ / ക്വട്ടേഷൻ / നെഗ�ോഷിയേഷൻ പുസ്തകങ്ങളുടെ കാ ര്യത്തിൽ ഒഴിവാക്കണമെന്ന് വ്യക്തമായ ഓർഡർ (124116/k2/15/H. Edn dated 29.5.2015) ഇതു സംബന്ധിച്ച് ഇറക്കിയിട്ടും അത് അട്ടിമ റിക്കപ്പെട്ടു എന്നതാണ്. അക്കാദമികസമൂഹത്തിനു യാത�ൊരു ഗുണവും ടെൻഡർ സിസ്റ്റംക�ൊണ്ട് ‌ഇല്ല; പുസ്തക മാഫിയാ സംഘങ്ങൾക്കുണ്ട് താനും . 50


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

കേരളത്തിൽത്തന്നെ സി.ഡി.എസ്, ഐ.ഐ.എം തുടങ്ങിയ ക�ൊ ള്ളാവുന്ന ലൈബ്രറികളുള്ള സ്ഥാപനങ്ങളിൽ ടെണ്ടർ സംവിധാനമല്ല ഉള്ളത് . എന്താണ് ഇക്കാര്യത്തിൽ ചെയ്യണ്ടത്? ഇച്ഛാശക്തിയുണ്ടെങ്കിൽ ഉടനെ ചെയ്യാവുന്നത് ഇത�ൊക്കെയാണ് . 1. പുസ്തകം സ്റ്റോർ പർച്ചേസ് മാനുവലിൽനിന്ന് എടുത്തുമാറ്റുക. 2. ഡിസ്കൗണ്ട് ഏകീകരിച്ച് നിശ്ചയിക്കുക. മ�ൊണ�ോപ്പൊളി ഒഴിവാ ക്കുക. 3. അദ്ധ്യാപകർക്കും ലൈബ്രേറിയന്മാർക്കും ഗവേഷകർക്കും വിദ്യാർ ത്ഥികൾക്കും പുസ്തകം വാങ്ങുന്നതിൽ സ്വാതന്ത്ര�വും റ�ോളും നൽകുക. അവർക്ക് അതിനുള്ള പരിശീലനങ്ങൾ നൽകുക. 4. പുസ്തകംവാങ്ങൽ വാർഷിക മുട്ടുശാന്തി പരിപാടിയാക്കാതെ തുടർ പ്രക്രിയയാക്കുക. എന്നുവെച്ചാൽ ബ�ോധപൂർവമായ ശ്രമങ്ങളും നിരന്തരശ്രദ്ധയും പ്രൊഫഷണൽ എത്തിക്സുമുണ്ടെങ്കിലേ ഇക്കാര്യത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുകയുള്ളൂ. പ്രത്യേകിച്ചും ലൈബ്രെറിയന്മാരുടെ ഭാഗത്ത്. കേരളത്തിലെ ക�ോളേജുകളിൽ ലൈബ്രേറിയന്മാർ പലേടത്തും ഇല്ലെ ന്ന അവസ്ഥയാണ്. അക്കാദമികസമൂഹത്തിന്റെ സജീവവും തുടർച്ചയു ള്ളതുമായ താല്പര്യവും മേൽന�ോട്ടവും പങ്കാളിത്തവും ഉറപ്പാക്കി ഒരു പുതിയ പുസ്തകസംസ്കാരത്തിന് തിരിക�ൊളുത്തുക സാദ്ധ്യമാണ്. ഈ വിഷയത്തിൽ ഓര�ോ പ്രദേശത്തിനും അധികാരികൾക്കും ഗുണപരമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും. അമേരിക്കയിൽ പുസ്തകശാലകൾ അടച്ചുപൂട്ടുമ്പോൾത്തന്നെയാണ് ഫ്രാൻസിൽ അവ ഇരട്ടിയായിട്ടുള്ളത്. ശക്തമായ സർക്കാർ നയങ്ങൾതന്നെ കാരണം. അവശ്യ മരുന്നുകൾ ക്കെന്നപ�ോലെ പുസ്തകങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ വിലയിളവ്‌ നൽകി വിൽക്കുന്നത് നിയന്ത്രിക്കുവാൻ അവർ ശ്രമിച്ചു, വിജയിച്ചു. ഓൺലൈൻ വില്പനക്കാരുടെ കുത്തക താല്പര്യത്തെ തടയാൻവേണ്ടി യാണിത്. പുസ്തകമെന്നത് പ്രത്യേകമായ�ൊരു ഉല്പന്നമാണ്. അതിനു ചുറ്റും നി ലവിൽവരുന്ന സാമൂഹികതയും പ്രത്യേകമാണ്. ലൈബ്രറികൾ പ�ോ ലെയല്ല വായനശാലകൾ. പത്രംവായനപ�ോലെയല്ല പുസ്തകവായന. പത്രം വളരെയധികം വില്ക്കപ്പെടുന്ന സംസ്ഥാനങ്ങളിലെ 'പുസ്തക സംസ്കാരം' കേരളത്തിലേതുപ�ോലെയല്ല. കാരണം ഓര�ോ സംസ്കാര ത്തിലും പുസ്തക സംസ്കാരവും വ്യത്യസ്തമാണ്. ല�ോകത്ത് കേരളത്തിൽ മാത്രമാണ് എഴുത്തുകാരുടെ ഒരു സഹകരണ സംഘം - സാഹിത്യ 51


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

പ്രവർത്തക സഹകരണ സംഘം - ഉണ്ടായത്. അറിവിന്റെ ജനാധിപ ത്യവൽക്കരണവുമായി ബന്ധപ്പെട്ടു് ഓര�ോ ഗ്രാമത്തിലും ഗ്രന്ഥശാലകൾ ഉണ്ടായിവന്ന സാമൂഹ്യമുന്നേറ്റത്തിന് സമാന്തരമായി സംഭവിച്ചതാണി ത്. അങ്ങനെ അനന്യമായ പുസ്തകസംസ്കാരം നിലനിൽക്കുന്ന നാട്ടിൽ ക�ോളേജ്, യൂണിവേഴ്‌സിറ്റി ലൈബ്രറികളിൽ പുസ്തകംവാങ്ങുന്ന കാര്യ ത്തിൽ 'ഡിസ്കൗണ്ട്'മാത്രചിന്തകരായ ചില മാനേജർമാർ കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനിക്കുക, അദ്ധ്യാപകർക്ക് അതേസംബന്ധി ച്ച് യാത�ൊരു ധാരണയുമില്ലാതിരിക്കുക എന്നത�ൊക്കെ അപമാനകര മാണ്. എല്ലാ സമുദായങ്ങളിലുമുണ്ട് ആത്മാർത്ഥതയും താല്പര്യവുമുള്ള വിഭാഗം. അദ്ധ്യാപകരിലും പുസ്തകവില്പനക്കാരിലും ലൈബ്രേറിയന്മാരി ലും ഓഫിസ് ഉദ്യോഗസ്ഥന്മാരിലും തീർച്ചയായും അത്തരക്കാരുണ്ട്. അവരെ അപ്രസക്തമാക്കുന്ന തരത്തിൽ അഴിമതിനിറഞ്ഞൊരു വ്യ വസ്ഥയാണ് പക്ഷെ, ഇന്ന് നിലനിൽക്കുന്നത്. ടെൻഡർ വിളിച്ചിട്ടുണ്ടെ ന്ന രേഖയുണ്ടാക്കിയാൽപ്പിന്നെ വേറ�ൊരു ച�ോദ്യവുമില്ല വാങ്ങിയ പുസ്ത കങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി. അതുക�ൊണ്ട് ഈ ഒര�ൊറ്റ പരിഗ ണനയിൽത്തട്ടി എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുന്നു. പുസ്തകവ്യവസായത്തെപ്പറ്റി ല�ോകപ്രസിദ്ധ എഡിറ്ററും പ്രസാധ കനുമായ ആന്ദ്രേ ഷിഫ്രിൻ (മിഷേൽ ഫൂക്കോവിന്റെ എഡിറ്റർ. വൻ പ്രസാധകർ പിന്നാലെ നടന്നിട്ടും ഫൂക്കോ ഷിഫ്രിനെ വിട്ടുപ�ോയില്ല. ചില എഴുത്തുകാർ വലിയ കടലിലെ മീനുകളില�ൊന്നാവാനല്ല , ചെറിയ കുള ത്തിലെ വലിയ മീനാവാനാണ് താല്പര്യപ്പെടുകയെന്ന് ഷിഫ്രിൻതന്നെ അതേക്കുറിച്ച് പറയുന്നു.) ബിസിനസ് ഓഫ് ബുക്സ് എന്നൊരു പുസ്തക മെഴുതിയിട്ടുണ്ട്. ല�ോകത്ത് മുപ്പത�ോളം ഭാഷകളിൽ പരിഭാഷ ചെയ്യപ്പെ ടുകയും ചില രാജ്യങ്ങളിലെ സാംസ്കാരികനയം രൂപീകരിക്കുന്നതിൽ സ്വാധീനംചെലുത്തുകയും ചെയ്തിട്ടുള്ള പുസ്തകമാണിത്. അതിൽ അദ്ദേഹം പറയുന്നു: "സംസ്കാരമണ്ഡലങ്ങളിൽ ഫ്രീ മാർക്കറ്റ് എന്നൊരു സംഭവമേയില്ല. സുപ്രധാന തീരുമാനങ്ങളെല്ലാം രാഷ്ട്രീയമാണ്. അത് രാഷ്ട്രങ്ങളുടെ തലത്തിലായാലും പ്രാദേശിക തലത്തിലായാലും." അതുക�ൊണ്ടാണ് ' ഇന്‍ബോഫാ ' പ്രസക്തമായ ഒരു പാഠമാവു ന്നത്. അത്തരം ബദൽപാഠങ്ങൾ നൂറുകണക്കിന് സാദ്ധ്യമാണ്. ഒരു വൈസ് ചാൻസലർക്ക് സാധിക്കുംപ�ോലെ പഞ്ചായത്ത് പ്രസിഡന്റി നും സാധിക്കും ഒഴുക്കിനെതിരെ നീങ്ങാൻ; കുത്തകവൽക്കരണത്തെ ചെറുക്കാൻ. ഇന്‍ബോഫയിൽ നടന്ന ഒരു പാനൽ ചർച്ച ഞാന�ോർക്കുന്നു. 52


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

ഡ�ോ. ഇക്‍‍ബാലും രവി ഡി.സിയുമ�ൊക്കെയുള്ള ചർച്ച. അതിൽ ഡ�ോ. ഇക്‍‍ബാല്‍ ഒരു രഹസ്യം വെളിപ്പെടുത്തി. താൻ പുസ്തകം വാങ്ങുന്നത് എങ്ങനെയെന്ന രീതിശാസ്ത്രമായിരുന്നു അത്! ഇൻബ�ോഫപ�ോലുള്ള പ്രദർശനങ്ങളിൽ പ�ോയി വാങ്ങേണ്ട പുസ്തകങ്ങൾ കണ്ടുവെക്കും, വീട്ടിൽ പ�ോയി ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്യും. നല്ല ലാഭം! സദസ്സിലുണ്ടാ യിരുന്ന ഞാൻ ചർച്ചയിൽ അദ്ദേഹത്തോട് കഠിനമായി വിയ�ോജിച്ചു. മറ്റെല്ലാ കാര്യങ്ങളിലും നിയ�ോ ലിബറൽ പ്രത്യയശാസ്ത്രത്തെ എതിർ ക്കുന്ന നമ്മൾ എന്തേ പുസ്തകം വാങ്ങുന്നതിൽമാത്രം വളരെ വേഗത്തിൽ അതിനു വഴിപ്പെടുന്നു? ഫ്ലിപ്കാർട്ട് എന്തു സംഭാവനയാണ് നമ്മുടെ പ്രദേശത്തിനു നൽകുന്നത്? പുസ്തകശാലകൾ അങ്ങനെയല്ല. അത് പ്രാദേശികമായി സാംസ്കാരികസംഭാവന നൽകുന്നുണ്ട്. പുസ്തക ചർച്ച കൾ നടത്തുന്നുണ്ട്. അതുക�ൊണ്ട് അവ സർക്കാർ പരിരക്ഷ അർഹി ക്കുന്നു; നമ്മുടെ പിന്തുണയർഹിക്കുന്നു. ആദ്യത്തെ ഡിസ്കൗണ്ട് കണ്ട് എല്ലാവരും ഓൺലൈൻ ഷ�ോപ്പുകളിലേക്കു മാറുമ്പോൾ ഇത്തരം പു സ്തകശാലകൾ അടച്ചു പൂട്ടും. അതുണ്ടായെന്നുറപ്പായാൽ അവർ ഡി സ്കൗണ്ട് എന്ന പരിപാടിതന്നെ നിർത്തും! എല്ലാത്തരം കുത്തകകളുടെയും രീതിയാണിത്. അതു ക�ൊണ്ടാണ് ചെറുകിടക്കാരെ തകർക്കാൻ ഉദ്ദേ ശിച്ച് നഷ്ടംസഹിച്ച് മാർക്കറ്റ് കീഴടക്കാനായി അമിതമായ ഡിസ്കൗണ്ട് നൽകുന്നത് സർക്കാർ നയംവഴി പല രാജ്യങ്ങളും നിയന്ത്രിക്കുന്നത്. ഇവിടെ മറ്റൊരു മാർഗം സാദ്ധ്യമല്ലെന്ന നിയ�ോ ലിബറൽ മുദ്രാവാക്യം നമ്മൾ ഏറ്റുപിടിക്കരുത്. - ഡ�ോ . ഇക്‍‍ബാൽ ചർച്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ സ്റ്റാളിൽ വന്നിരുന്നു. കുറെ നേരം സംസാരിച്ചു. ഷിഫ്രിന്റെ യടക്കം പുസ്തകങ്ങൾ വാങ്ങി. വാദങ്ങളിൽ തുടർന്നും വിയ�ോജിച്ചെങ്കിലും മർമ്മപ്രധാനമായ ഈ മണ്ഡലത്തിലെ രാഷ്ട്രീയത്തെ സംബന്ധിച്ച് അദ്ദേഹം അതിനുമുമ്പ് വേണ്ടത്ര അവധാനതയ�ോടെ ചിന്തിച്ചിട്ടില്ലെ ന്നാണ് എനിക്കു ത�ോന്നിയത്. ഡ�ോ. ഇക്‍‍ബാലിനെപ്പോലെ ഒരാളുടെ സ്ഥിതി ഇങ്ങനെയാണെങ്കിൽ കേരളത്തിലെ ക�ോളേജ്, യൂണിവേഴ്‌സി റ്റി അദ്ധ്യാപകരുടെ സ്ഥിതി എന്തായിരിക്കും? കൂടുതൽ ഡിസ്കൗണ്ട് എന്ന യുക്തിക്കുമുമ്പിൽ നിരായുധരാവാതെ ലൈബ്രറികളുടെ നില വാരം സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാതെ നിലപാടെടുക്കാൻ സാധിക്കണ മെങ്കിൽ വ്യാപകമായ അഭിപ്രായരൂപീകരണവും ചർച്ചകളും നടക്കണം. ക�ൊള്ളാവുന്ന ലൈബ്രറികൾ ഉള്ളിടങ്ങളിൽച്ചെന്നു ന�ോക്കൂ. സ്ഥാപനം പറയുന്നതേക്കാൾ കൂടുതൽ ഡിസ്കൗണ്ട് ഓഫർ ചെയ്യുന്ന വില്പനക്കാരെ ആ ഒറ്റക്കാരണംക�ൊണ്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്യും അവർ. അതുക�ൊണ്ട് മന്ത്രിയുടെയായാലും വി.സിയുടെയായാലും ക�ോളേജ് 53


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

പ്രിൻസിപ്പലിന്റെയായാലും സ്റ്റാഫ് കൗൺസിലിന്റെയായാലും അദ്ധ്യാ പക-വിദ്യാർത്ഥി-ലൈബ്രേറിയൻസ്-ബുക്ക് സെല്ലേഴ്സ് സംഘടനകളു ടെതായാലും ഇനി ഒറ്റയ�ൊറ്റ അദ്ധ്യാപകരുടെ / ലൈബ്രേറിയന്മാരു ടെയായാലും തീരുമാനങ്ങൾക്ക് വളരെയധികം ശക്തിയുണ്ട്. ഈ മേഖല നിലനില്ക്കുന്നത് മേല്പറഞ്ഞ സ്തംഭങ്ങളിലാണ്. സമൂലമായ�ൊരു മാറ്റം കേരളത്തിൽനിന്ന് ഉദ്‌ഘാടനം ചെയ്യാൻ നമുക്കു കഴിയണം. n ചര്‍ച്ച

രാജന്‍ ഗുരുക്കള്‍

പുസ്തകംപ�ോലെ പ്രധാനപ്പെട്ടതാണ് അതുവാങ്ങുന്ന രീതിയും പുസ്തകം വാങ്ങുന്നതിലെ 'ബ്രണ്ണൻ മ�ോഡൽ' വായിച്ചപ്പോഴാണ് 1990-91 വര്‍‍ഷങ്ങളിലെ അനുഭവമ�ോര്‍‍ത്തത്. മഹാത്മാഗാന്ധി സര്‍ കലാശാലയുടെ ഭാഗമായി ഒരു സ്കൂള്‍ ഓഫ് സ�ോഷ്യല്‍ സയന്‍സസ് ഉണ്ടാക്കുന്ന ചുമതല യു.ആര്‍‍.അനന്തമൂര്‍ത്തി എന്നെ ഏല്പിച്ചു. വിഷയാ ന്തരവിഷയങ്ങളെ ഉപജീവിച്ചുള്ള അദ്ധ്യാപനത്തിനും ഗവേഷണത്തിനും അനുയ�ോജ്യമായ ഒരു വകുപ്പു സജ്ജമാക്കാനാണ് അനന്തമൂര്‍ത്തി ആവശ്യപ്പെട്ടത്. ആദ്യം സംഭരിച്ചു തുടങ്ങേണ്ടത് പുസ്തകങ്ങളാണല്ലോ. കേരളത്തിലെ ലൈബ്രറി ആചാര്‍യന്മാരില�ൊരാളായ ഡ�ോ. ഐസ ക്കായിരുന്നു അന്നു സര്‍‍‍വ്വകലാശാലാ ലൈബ്രേറിയനായി പ്രവര്‍ത്തി ച്ചിരുന്നത്. Books in Print വ�ോള്യങ്ങളുപയ�ോഗിച്ചു് ആധികാരിക ഗ്ര ന്ഥങ്ങളുടെ ലിസ്റ്റ് തയാറാക്കുന്ന രീതിയും അതനുസരിച്ചുള്ള ആസൂത്രിതമായ വാങ്ങലും അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ Whittaker's Books in Print വ�ോള്യങ്ങളുടെ author index ഉം thematic index ഉം തിരഞ്ഞ് ഏതാണ്ടു മുവ്വായിരത്തോളം ഗ്രന്ഥങ്ങളടങ്ങുന്ന ഒരു ലിസ്റ്റുണ്ടാക്കി. അന്നു ക�ോട്ടയത്തെ പ്രധാന പുസ്തകവ്യാപാരിയായ വി പബ്ലിഷേഴ്സിനെ സമീപിച്ചു. 'ഓ ഇത�ൊന്നും കിട്ടത്തില്ലെ'ന്ന മറുപടിയും കിട്ടി. ഒന്നും രണ്ടും ക�ോപ്പി വരുത്താനവര്‍ക്കു ബുദ്ധിമുട്ടാണെന്നും പറഞ്ഞു. 54


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

അനന്തമൂര്‍ത്തിയുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു: "Go to Delhi and get as many of them as possible."പുസ്തകങ്ങള�ൊ ട്ടുമുക്കാലും Galgotiaയിലും Bookworm-ലും കിട്ടുമെന്നറിയാം. പക്ഷെ അവരാരും ഡിസ്കൗണ്ടു തരില്ല. 10% ഡിസ്കൗണ്ടെങ്കിലുമില്ലാതെ വാങ്ങ രുതെന്നാണു നിയമം. "Don't worry, get your books at their price. Rules may not permit, but I do." അതായിരുന്നു അനന്തമൂര്‍ത്തിയുടെ പ്രതികരണം, പ്രതിവിധിയും. അങ്ങനെ പല ഔദ്യോഗികാവശ്യങ്ങ ള്‍ക്കാ യി ഡല്‍ഹി സന്ദര്‍ശിച്ചപ്പോഴ�ൊക്കെ പുസ്തകം വാങ്ങി. ഒരു ഡി സ്കൗണ്ടുമില്ലാതെ. എന്നാല്‍ നാലു ലക്ഷത്തോളം രൂപയുടെ ബില്ലുകള ത്രയും ഓഡിറ്റു വിഭാഗത്തിലുടക്കിക്കിടന്നു. അനന്തമൂര്‍ത്തി ഒരു പ്രത്യേകം ഉത്തരവിലൂടെ അതു പരിഹരിച്ചു. പിന്നീടെന്റെ സഹപ്രവര്‍ത്ത കരെ നിയമിച്ചതിനുശേഷം അവര�ോടും അദ്ദേഹം പറഞ്ഞു: "Wherever you see books you urgently need, buy them." ക്രമേണ വി പബ്ലിഷേ ഴ്സ്തന്നെ ആധികാരികഗ്രന്ഥങ്ങള്‍ പലതും സംഘടിപ്പിക്കുന്ന സ്ഥിതി വിശേഷം വന്നു. അതിനുശേഷമാണു ഡി.സി. ബുക്സും ഇതുപ�ോലുള്ള planned purchase നു സഹായകമായി മാറിയത്. സിലബസ്സുണ്ടാക്കുമ്പോഴും പുതുക്കുമ്പോഴും ഒരു വഴിപാടുപ�ോലെ കുറേ പുസ്തകങ്ങളുടെ ലിസ്റ്റുക�ൊടുക്കും. അതില�ൊട്ടുമുക്കാലും സാധാരണ പാഠ പുസ്തകങ്ങളായിരിക്കും. ഗൈഡുകള്‍പോലും അതിലുള്‍പ്പെടാറുണ്ട്. അതുക�ൊണ്ടുതന്നെ പുസ്തകത്തിന്റെ പേരിന�ോട�ൊപ്പം പബ്ലിഷറുടെ പേരും സ്ഥലവും ക�ൊടുക്കുന്ന സമ്പ്രദായം നമ്മുടെ സര്‍‍വകലാശാലാ സിലബസ്സുകളില്‍ അപൂര്‍‍വ്വമാണ്‌. ആധികാരിക ഗ്രന്ഥങ്ങളുള്‍പ്പെടു ത്തിയാലും അവ ഒരു ക�ോളജു ലൈബ്രറിയിലും കാണില്ല. കാരണം കുട്ടികള്‍ക്കു പഠിക്കാനും അദ്ധ്യാപകര്‍ക്കു പഠിപ്പിക്കാനും സാധാരണ പാഠപുസ്തകങ്ങളും ഗൈഡുകളും മതി! അതു പ�ോരെന്നു പറയുമ്പോ ഴ�ൊക്കെ കേള്‍ക്കുന്ന പരാതി നല്ല പുസ്തകങ്ങള�ൊന്നും ഒരിടത്തും കിട്ടു ന്നില്ലെന്നതാണ്. ഇന്‍ബോഫ സംഘടിപ്പിക്കാനുണ്ടായ മുഖ്യകാരണം അതായിരുന്നു. ആ സംരംഭം ഒരുപാടു ക�ോളജുകളിലേക്കു് നല്ലപുസ്തക ങ്ങളെത്താനിടയാക്കുകയും ചെയ്തു. പക്ഷെ, അത്തരം സംരംഭങ്ങള�ൊ ന്നും ഒരു പതിവായി മാറാത്തതെന്താണ് എന്നതിനു് വ്യക്തമായ വി ശദീകരണം ദിലീപിന്റെ ലേഖനത്തിലുണ്ട്. പുസ്തകക്കടക്കാരുടെയും സ്ഥാപനങ്ങളിലെ ഇടത്തട്ടുകാരുടെയും ലാഭക്കച്ചവടം വലിയ�ൊരു തടസ്സംതന്നെയാണ്. ഗൈഡെഴുത്തുകാരും അവരുടെ ദല്ലാളുകളുമായി അദ്ധ്യാപകരുടെ ഒരു വിഭാഗവും നല്ല പുസ്തകം ലൈബ്രറികളിലെത്താ തിരിക്കുന്നതിനു വിലങ്ങുതടിയാവുന്നു. വാസ്തവത്തില്‍ ഈ കള്ളപ്പരി 55


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

ഷകളെ തടയാനുള്ള ശ്രമമാണ് ഓഡിറ്റു നിയമങ്ങളും ചട്ടങ്ങളും ഡി സ്കൗണ്ടു നിഷ്കര്‍ഷകളുമ�ൊക്കെ കാണിക്കുന്നത്. പക്ഷെ അതെല്ലാം വിപരീതഫലമേ ഉളവാക്കുന്നുള്ളുവെന്നുമാത്രം. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അധികാരികളും വിചാരിച്ചാല്‍ ഇതു മാറും, മാറണം. ഇക്കാര്‍യത്തില്‍ സര്‍ക്കാരിന്റെ ഉത്തരവുള്ളതുക�ൊണ്ടു വിശേഷിച്ചു് അധികാരികളും വഴങ്ങും. ദിലീപ് രാജ് പറയുന്ന ഒരു കേരള മ�ോഡൽ ഇക്കാര്‍യത്തിൽ സാദ്ധ്യമാണെന്നു് എനിക്കു ത�ോന്നുന്നു. ബ്ര ണ്ണന്‍ ക�ോളേജിലെ മാതൃക എല്ലാ ക�ോളജുകളും അനുകരിക്കണം. മാർച്ച് അവസാനം പുസ്തകക്കടക്കാരെത്തിക്കുന്ന കാലഹരണപ്പെട്ട ഏതെങ്കിലും കുറേ പുസ്തകങ്ങളത്രയും വാങ്ങിക്കൂട്ടി ബജറ്റുവിഹിതം ലാപ്സാ വാതെ ന�ോക്കിയെന്ന് അഭിമാനിക്കുന്ന രീതി അവസാനിപ്പിക്കണം. അതിനു ദിലീപിന്റെ ലേഖനം വലിയ പ്രേരണയാവുമെന്നു പ്രത്യാശിക്കുന്നു. അദ്ദേഹം എടുത്തുപറയുന്നതുപ�ോലെ സർക്കാർനയങ്ങളിലെ പ�ോരാ യ്മകളും അദ്ധ്യാപകരുടെ അറിവുകേടും സ്ഥാപനങ്ങളുടെ ഉത്തരവാദി ത്തമില്ലായ്മയും മൂലം ഒരു മാഫിയാ ഇടപാടായി എത്ര ക�ോടികളാണ് തുലഞ്ഞുപ�ോവുന്നത്! കൂടിയ വിലയ്ക്കും നിസ്സാര വിലയ്ക്കും കിട്ടുന്നത് ഒരേ പുസ്തകമല്ലെന്ന സത്യമറിഞ്ഞുകൂടാത്തവരാണ് പര്‍ചേസ് മാനുവല്‍ അനുസരിക്കണ മെന്നു ശഠിക്കുന്നത്. ഒരു നിശ്ചിത ശതമാനത്തിനപ്പുറം ആര്‍ക്കും മാ റ്റാനാവാത്തതാണ് പുസ്തകവില. ടെണ്ടറു വിളിച്ചും ഇടനിലക്കാരെ വെച്ചും പുസ്തകക്കടക്കാര�ോടു വിലപേശിയും താണവിലയ്ക്കു പുസ്തകം വാ ങ്ങുന്നവര്‍ എങ്ങനെ കബളിപ്പിക്കപ്പെടുന്നുവെന്ന് ദിലീപ് രാജ് വ്യക്ത മാക്കിയിട്ടുണ്ട്. അതുവഴി സംഭവിക്കുന്ന നഷ്ടവുമദ്ദേഹം സ്പഷ്ടമാക്കിയിട്ടുണ്ട്. പുസ്തകവിലയില്‍ അനീതിയില്ലെന്നോ ചൂഷണമില്ലെന്നോ അല്ല പറയു ന്നത്. ഏതു ചരക്കിന്റെ കാര്‍യത്തിലും നിര്‍മ്മാണച്ചിലവും നിശ്ചയിക്ക പ്പെട്ട വിലയും തമ്മില്‍ അകലം വളരെയധികമായിരിക്കും. പുസ്തകം ചരക്കായി മാറുമ്പോഴും കമ്മോഡിറ്റി ഫെറ്റിഷിസം ശക്തമാണ്. അതിലെ അനീതിയാവട്ടെ നിസ്സാരമല്ലതാനും. അതു് പക്ഷെ, വിലപേശി പരിഹരിക്കാവുന്ന ഒന്നല്ല. അതുപ�ോലെ എഡിഷന്‍ മാറുന്തോ റും എല്ലാ പഴയ പുസ്തകങ്ങളും കാലഹരണപ്പെടുമെന്നല്ല വിവക്ഷ. ക്ലാ സ്സിക്കുകള്‍ എത്ര പഴയ എഡിഷനായാലും കെട്ടുറപ്പു നന്നെങ്കില്‍ അതു മതി. പക്ഷെ, നിരന്തരം നവീകരിക്കപ്പെടുന്ന വിഷയങ്ങളെയും ഏറ്റവും പുതിയ ഡാറ്റയും അനാലിസിസും ഗവേഷണഫലവും അത്യന്താപേക്ഷി തമായ വിഷയങ്ങളെയും ഉപജീവിച്ചുള്ള പുസ്തകങ്ങളുടെ കാര്‍യം അങ്ങ നെയല്ല. ഇത�ൊക്കെ വിവേചിക്കാനുപസ്ഥിതിയുള്ളവരുടെ നിര്‍ദ്ദേശ 56


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

പ്രകാരമാവണം പുസ്തകം വാങ്ങേണ്ടതെന്നര്‍ത്ഥം. ക�ോളേജുകൾക്ക് ഉന്നതനിലവാരം ഉറപ്പുവരുത്താനുള്ള പല യ�ോ ഗ്യതകളുടെ കൂട്ടത്തില�ൊന്ന് ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറിയാണ്. നിലവാരം അളക്കാനെത്തുന്നവര്‍ക്കു പുസ്തകങ്ങളുടെ ക�ൊട്ടത്താപ്പ് കണക്കുമതിയാവും. പക്ഷെ, നിലവാരം മനസ്സിലാവണമെങ്കില്‍ അതു പ�ോരാ. ഓര�ോ വിഷയത്തിലെയും അടിസ്ഥാനഗ്രന്ഥങ്ങളെത്ര, ആധി കാരിക പ്രസിദ്ധീകരണങ്ങളെത്ര റഫറന്‍സ് ഗ്രന്ഥങ്ങളെത്ര, ഹൈ ഇമ്പാക്റ്റുഫാക്ടറുള്ള ജേണലുകളെത്ര എന്നൊക്കെ അറിയണം. താണ വിലയ്ക്കു കിട്ടുന്ന ചവറു വാങ്ങിക്കൂട്ടി എണ്ണം പെരുപ്പിച്ചാലതു് എണ്ണം പറഞ്ഞ ലൈബ്രറി ആവുകയില്ല. ചുരുങ്ങിയപക്ഷം അവശ്യംവേണ്ട പു സ്തകങ്ങളെല്ലാമുള്ളതെങ്കിലുമാവണം ക�ോളജ് ലൈബ്രറി. അതിനുത ന്നെ പല പുസ്തകങ്ങളും എന്തു വിലക�ൊടുത്തും വാങ്ങേണ്ടി വരും. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഉടനെ ചെയ്യേണ്ടതെന്തൊക്കെയാണെന്ന് ദിലീപ് രാജിന്റെ ലേഖനം പറഞ്ഞിട്ടുണ്ട്. ഇച്ഛാശക്തിയുണ്ടാകാതെ നിര്‍‍വ്വാഹമില്ല. അദ്ദേഹം പറഞ്ഞത�ൊക്കെ അക്ഷരംപ്രതി പാലിച്ചേ മതിയാവൂ. അദ്ദേഹം പറഞ്ഞതുപ�ോലെ പുസ്തകംവാങ്ങല�ൊരു വാർഷിക മുട്ടുശാന്തിയാക്കരുത്. അത�ൊരു തുടർപ്രക്രിയയാക്കുകതന്നെ വേണം. അക്കാദമികസമൂഹത്തിനു പുസ്തകം വാങ്ങുന്നതിൽ നിര്‍ണ്ണായകമായ അധികാരമുണ്ടാവണം. അവരുടെ ഭാഗത്തുനിന്നുള്ള നിരന്തരജാഗ്രത യും മേല്‍നോട്ടവും പ്രൊഫഷണൽ എത്തിക്‌സുള്ള ലൈബ്രേറിയന്റെ സാങ്കേതികസഹായസഹകരണങ്ങളും ലൈബ്രറിയുടെ ഉന്നതനിലവാ രമുറപ്പാക്കാന്‍ ‌അത്യാവശ്യമാണ്. പഠിക്കലെന്നാല്‍ ഓര�ോന്നോര്‍ത്തുവെക്കലാണെന്നു കരുതുന്ന വരുണ്ട്. കാര്‍യവിവരങ്ങള്‍ ഓര്‍ത്തുവെക്കാനാണെങ്കില്‍ അതിനു ഗൈഡുകള�ോ പാഠപുസ്തകങ്ങള�ോ മതി. പഠിക്കുകയെന്നാല്‍ അറിയുക, മനസ്സിലാക്കുക, പ്രയ�ോഗിക്കുക, വിശകലനംചെയ്യുക, ചിന്തിക്കുക, സൃ ഷ്ടിക്കുക എന്നൊക്കെയാണ് അര്‍ത്ഥം. ആത്മോപദിഷ്ടവും സ്വതന്ത്രവും വ്യക്തിപരവുമായ ആ വായനയ്ക്കു് വെറും കാര്‍യവിവരപ്പട്ടികകളല്ല, സങ്ക ല്പനങ്ങളും പ്രക്രിയാവിശകലനവും സിദ്ധാന്തീകരണവും ജ്ഞാനവിമര്‍ശ നവുമ�ൊക്കെ ഉള്‍ക്കൊള്ളുന്ന അനേകം ആധികാരിക ഗ്രന്ഥങ്ങളാണു വേണ്ടത്. ക�ോളേജിലെയും സര്‍‍‍വകലാശാലയിലെയും ലൈബ്രറികളി ല്‍ അവ തിരഞ്ഞെടുത്തുപയ�ോഗിക്കാനുള്ള സൗകര്‍യം വര്‍ദ്ധിപ്പിക്കലാ വണം പുസ്തകംവാങ്ങലിന്റെ പ്രാഥമികലക്ഷ്യം. അങ്ങനെയുള്ള ഒരു വലിയ സംരംഭമായി പുസ്തകംവാങ്ങലിനെ കാണണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. ദിലീപ് രാജിന്റെ ലേഖനം അതിന്റെ തിരിക�ൊളുത്തലാ ണ്. അത�ൊരു പുതിയ സംസ്കാരമായി കത്തിപ്പടരട്ടെ. n 57


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

ചര്‍ച്ച

എന്‍ ഇ സുധീര്‍ കേരളത്തിലെ വിദ്യാലയങ്ങളിലും സർവകലാശാലകളിലും ലൈബ്രറി പുസ്തകങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനാര�ോഗ്യപ്രവണത തുറന്നുകാട്ടിയതിൽ സന്തോഷം. ഇത് മാറ്റം വരാതെ തുടരുന്നതിൽ നമ്മുടെ അക്കാദമികരംഗത്ത് പ്രവർത്തിക്കു ന്നവർക്ക് വലിയ നാണക്കേടുണ്ടാവേണ്ടതാണ്. അവരുടെ ജാഗ്രതക്കു റവുമാത്രമാണ് ഈ വൃത്തികെട്ട, അഴിമതിനിറഞ്ഞ പ്രവണത തുടരുന്ന തിനുള്ള കാരണം. ഒന്നിലുമ�ൊരു ശ്രദ്ധയില്ലാതെ അദ്ധ്യാപനത്തെയും ഗവേഷണത്തെയും കണക്കാക്കുന്ന അലസമന�ോഭാവം ആദ്യം മാറണം. കേരളത്തേക്കാൾ പല കാര്യങ്ങളിലും താഴെ നിൽക്കുന്ന സംസ്ഥാന ങ്ങളിൽപ�ോലും ഇത് ഇത്രയേറെ തരംതാണിട്ടില്ല. കൈകാര്യംചെയ്യുന്ന വിഷയത്തിലെ പുതിയ ഗ്രന്ഥങ്ങൾ ജ�ോലിചെയ്യുന്ന സ്ഥാപനങ്ങളിൽ ഉണ്ടാവണമെന്ന് ഉറപ്പുവരുത്താൻ കഴിയുന്നില്ലെങ്കിൽപ്പിന്നെ എന്ത് ഗവേഷണം/ പഠനം ? ഇതിനു തടസ്സം നിൽക്കുന്ന ഏതു ചട്ടങ്ങളെയും പിഴുതുകളയാൻ അവർക്കു കഴിയണം. പുസ്തകം ലൈബ്രറിക്ക് അനുവ ദിച്ച പണം തീർക്കുവാനുള്ള ഒരു ഉപകരണം അല്ലെന്ന ബ�ോദ്ധ്യം ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ഉണ്ടാവണം. ആവശ്യമായ പുസ്തകം വാങ്ങാനുള്ള പണം കണ്ടെത്തുകയാണ് വേണ്ടത്. ആവശ്യമായ പുസ്തകം അവശ്യമായ സമയത്തു വേണം വാങ്ങാൻ. ഓഫീസ് ക്ലർക്കോ ലൈബ്രെറിയന�ോ ഫണ്ട് ചെലവാക്കിത്തീർക്കുന്ന ഏർപ്പാട് മാറണം. ഫണ്ട് ഉപയ�ോഗമെന്നത് ലാഭമുണ്ടാക്കാനുള്ള കച്ചവട ഏർപ്പാടല്ല. വിദ്യാഭ്യാസസ്ഥാപനങ്ങളും ലൈബ്രറികളും ലാഭംതേടി അലയേണ്ട ഗതികേടിലേക്ക് തരംതാഴരുത്. പുസ്തകത്തിന്റെ ആവശ്യം ക്ലർക്കോ ലൈബ്രേറിയന�ോ നിശ്ചയിക്കാൻ പാടില്ല. ഏത�ൊരു അനാവശ്യ പുസ്ത കത്തിനും അവർ ഉത്തരവാദികളായിരിക്കുകയും വേണം. നിയമവിധ യമായ ഒരു കിഴിവ�ോടുകൂടി ആവശ്യമുള്ള പുസ്തകത്തിന്റെ പുതിയ പതി പ്പുകൾ വാങ്ങുന്നുവെന്ന് ഉറപ്പുവരുത്തണം. എല്ലാ വിഷയങ്ങളിലെയും വിദഗ്ദ്ധർ ഉൾപ്പെട്ട കമ്മിറ്റിയായിരിക്കണം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കലപ്പഴക്കം വന്ന പുസ്തകങ്ങൾ വാങ്ങുന്നത് കുറ്റകരമായ കാര്യമാ വണം ."റിമൈൻഡർ " പതിപ്പുകൾ വാങ്ങുന്നത് കുറ്റകരമാവണം. ഏത�ൊരു പുസ്തകത്തിന്റെയും ഏറ്റവും പുതിയ പതിപ്പുകൾ മാത്രമേ ലൈ 58


ചര്‍ച്ച ല�ോകനിലവാരം ക�ോളേജ് ലൈബ്രറികള്‍ക്ക്

ബ്രറികളിൽ വാങ്ങാവൂ എന്ന് കർശന നിബന്ധനയുണ്ടാവണം. ഡി സ്‌കൗണ്ട്മാത്രമാണ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. അതിൽ അഴി മതിയുണ്ടെന്നത് പകൽപ�ോലെ വ്യക്തമാണ്. ബ്യുറ�ോക്രാറ്റിക് കല്പന കൾക�ൊണ്ട് നശിക്കാൻ നമ്മുടെ ലൈബ്രറികളെ അനുവദിക്കരുത്. പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കിട്ടുന്നുവെന്നു് ഉറപ്പുവരുത്തണം. അതും അദ്ധ്യാപകരുടെ ഉത്തരവാദിത്തമാണ്. നഷ്ടപ്പെട്ടത�ൊരു ജ്ഞാനസംസ്കാരമാണ്‌. പുസ്തകവിപണി വലിയ മാറ്റങ്ങൾക്കു വിധേയമായിക്കഴിഞ്ഞു. ക�ോടാനുക�ോടി ഗ്രന്ഥങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. വിജ്ഞാനവിസ്ഫോടനം നടക്കുന്ന വർത്തമാന കാലത്തു് നമ്മൾ പഴയ പുസ്തകങ്ങളിൽ ഒതുങ്ങി ജീവിക്കുന്നത് നമ്മുടെ വിചാരസ്വഭാവത്തിലെ ഏത�ോ തകരാറുക�ൊണ്ടാണ്. പ്രായ�ോഗികമായി സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഉടൻ ചെയ്തേ മതിയാകൂ. സ്റ്റോർ പര്‍ചേസ് മാന്വൽ പരിധിയിൽനിന്നും പുസ്തകം വാ ങ്ങലിനെ മ�ോചിപ്പിക്കണം. അല്ലാത്തിടത്തോളം ഇത് ക്വട്ടേഷൻ എന്ന കുരുക്കിൽക്കിടന്നു ശ്വാസം മുട്ടിക്കൊണ്ടിരിക്കും. അതിനായി എല്ലാവരു ടെയും, പ്രത്യേകിച്ച് അക്കാദമികസമൂഹത്തിന്റെ കൂട്ടായ ഇടപെടൽ, നടക്കണം. n

59


ചര്‍ച്ചാക്കുറിപ്പു്

ഇന്ദു ഇടപ്പള്ളി

ശരീരം-അഭ്യാസം-അരങ്ങ്

രമ്പരാഗത കലയെന്നും ശൈലീവൽക്കൃത - സങ്കേതബദ്ധ സം വേദനശീലം ആവശ്യപ്പെടുന്നതെന്നുമുള്ള തരംതിരിവിന് ചരി ത്രപരമായി വിധേയമായ കലാരൂപമാണ് കൂടിയാട്ടം. അതിന്റെ പ്രയ�ോ ഗത്തിൽ വെളിവാകുന്ന ശരീരത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഉത്തരം പറയേണ്ടുന്ന പൂർവ്വപക്ഷങ്ങൾ പലതുണ്ട്. ഏതാണ്ട് 9-ാം ശതകത്തോടെ ഉരുവംക�ൊണ്ടു എന്നു കരുതാവുന്ന ഒരു കലയുടെ നൂറ്റാണ്ടുകളിലൂടെയുള്ള കൈമാറ്റത്തിൽ അനേകം കാ ലങ്ങളുടെ അടയാളങ്ങൾ പതിഞ്ഞുകിടപ്പുണ്ട്. അപ്പോൾ മറ്റൊരു കാ ലത്തിന്റെ സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും യാന്ത്രികമായി ആവർത്തി ക്കുക മാത്രമാണ�ോ കൂടിയാട്ടത്തിലെ നട/നടീ ശരീരങ്ങൾ ചെയ്യുന്നത്? സങ്കേതങ്ങളുടെ ആവർത്തനത്തിൽ ശരീരത്തെ വഴക്കിയെടുക്കുന്നതി ലെ വിധേയപ്പെടലിൽ ശിക്ഷകന് 'വിധേയമായിരിക്കുക' എന്ന ഗുണ വിശേഷത്തോട് തന്മയീഭവിക്കുകവഴി സർഗ്ഗാത്മകതയ്ക്ക് അവശ്യം വേണ്ട സ്വാതന്ത്ര�ം സന്നിഹിതമാക്കിവയ്ക്കാൻ വിഷയിക്ക് ക്ഷമതയുണ്ടാ കുമ�ോ? ചട്ടക്കൂടുകൾ മുൻകൂട്ടി തയ്യാറാക്കുന്ന ഒരു കലയിൽ ആവിഷ്‌ക രണത്തിലെ സർഗ്ഗാത്മകത എവിടെയാണ്? ക�ൊച്ചി ബിനാലെയിൽ 'കല, ശരീരം, ചിന്ത' എന്ന ചർച്ചയിൽ പ്രൊഫ. എം.വി. നാരായണൻ 'ക്രമ'മല്ല, 'അ-ക്രമ'മാണ് സർഗ്ഗാത്മ കതയുടെ മാനദണ്ഡമായി പരിണമിക്കുന്നതെന്ന ആശയം മുന്നോട്ടു വയ്ക്കുകയുണ്ടായി. അത�ോട�ൊപ്പം പ്രൊഫ. നിസാർ അഹമ്മദ്, ആവി 60


ഇന്ദു ഇടപ്പള്ളി

ശരീരം-അഭ്യാസം-അരങ്ങ്

ഷ്‌കരണത്തിൽ ഉൾപ്പെടുന്ന ശരീരം യഥാർത്ഥത്തിൽ 'സൃഷ്ടി' എന്നു പറയാവുന്ന പ്രക്രിയയിലേക്ക് കടക്കുമ്പോൾ അതിന്റെ ഭൗതികാസ്തി ത്വത്തിൽനിന്നും ആർജ്ജിത സംസ്കാരംവഴി അതു നേടിയ പാകപ്പെട ലിൽനിന്നും തികച്ചും വ്യത്യസ്തമായ�ൊരു പുതിയ ശരീരമായി മാറുന്നുവെ ന്ന ആശയം മുന്നോട്ടുവെച്ചു. ഈ ചിന്തയുടെ വെളിച്ചത്തിൽ മേൽ സൂചിപ്പിച്ച പൂർവ്വപക്ഷങ്ങളെ അഭിസംബ�ോധനചെയ്യാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. നിസാർ അഹമ്മദിന്റെ ശരീരചിന്തയുടെ അനുബന്ധമായി മാർഗി മധു ചാക്യാർ തലശ്ശേരി ബ്രണ്ണൻ ക�ോളേജിലെ ഒരു ചർച്ചയിൽ കൂടി യാട്ടത്തിലെ ശരീരത്തെ വിശദീകരിക്കുവാൻ ഉപയ�ോഗിച്ച വൈയക്തി കമായ ശരീരം, അഭ്യാസ ശരീരം, ആവിഷ്‌കരണം നടക്കുമ്പോഴുള്ള ശരീരം എന്ന വിഭജനത്തെക്കൂടി ഇവിടെ പരിഗണിക്കുന്നു. വൈയക്തി കമായ ശരീരം അതതു കാലത്തെ സൗന്ദര്യ-സാമൂഹ്യ-അധികാര മാ തൃകയ്ക്കനുസൃതമായി പരുവപ്പെടുന്നതാണെന്നും അഭ്യാസവേളയിൽ കല പ്രതിനിധാനം ചെയ്യുന്ന - അനേക കാലങ്ങളുടെ ബലതന്ത്രങ്ങളിലൂടെ ഉരുത്തിരിഞ്ഞ - മറ്റൊരു ക്രമത്തിലേക്കു ചിട്ടപ്പെട്ട് അഭ്യാസശരീരം സംജാതമാകുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അരങ്ങിലെ ശരീരം ആ ചിട്ടയെ ആവർത്തിക്കുന്നിടത്തോളം അത് രസ�ോൽപത്തിക്ക് ആസ്പദമായ�ൊരു ആവിഷ്‌കാരം നടത്താൻ പര്യാപ്തമാകുന്നില്ലെന്നും അദ്ദേഹം വാദിക്കുന്നു. എല്ലാ അർത്ഥത്തിലും 'ദാസ്യ' ത്തെ മറികടന്ന് യജമാനഭാവത്തിൽ എത്തുമ്പോഴേ രസം പുറപ്പെടുന്നുള്ളൂ എന്നും 'കല' എന്നു വിളിക്കാവുന്ന അവസ്ഥയിലേക്ക് ശരീരം പരിവർത്തനം ചെയ്യ പ്പെടുന്നുള്ളൂ എന്നും നിരീക്ഷിക്കുന്നു. നിസാർ അഹമ്മദ് മുന്നോട്ടുവയ്ക്കുന്ന താൻ അറിയുന്ന ഉടൽ; താൻ ദൃശ്യമാക്കുന്ന ഉടൽ എന്ന മൂർത്ത/അമൂർത്തതകളുടെ ഒത്തിരിപ്പിനെ കൂടിയാട്ടത്തിന്റെ ശരീരച്ചിട്ടയിൽ ഒന്നു പരിശ�ോധിക്കാൻ ശ്രമിക്കാം. കൂടിയാട്ടത്തിന്റെ പരമ്പരാഗത അഭ്യാസക്രമത്തിൽ ശരീരത്തിന്റെ അടിസ്ഥാനനിലയിൽ പരസ്പരം വിപരീതദിശയിൽ പിടിക്കേണ്ടുന്ന പാ ദങ്ങൾക്കിടയിലുള്ള അളവിനെക്കുറിച്ച് പറയുന്നത് അവനവന്റെ കൈയിന് ഒരു ചാൺ എന്നാണ്. മാറടക്കം മുദ്രയുടെ മാറിൽനിന്നുള്ള അകലവും അങ്ങനെതന്നെ. അതായത് ഒര�ോ ശരീരത്തിന്റെയും അനു പാതത്തിനെ മാനിച്ചുക�ൊണ്ടാണ് അളവിനെ നിയമം ചെയ്തിട്ടുള്ളത്. കൂടിയാട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത ഒരാൾ അഭിനയിക്കു മ്പോൾ മറ്റുള്ളവർ പിൻവാങ്ങുകയ�ോ പരികർമ്മം ചെയ്യുകയ�ോ ചെയ്യും എന്നതാണ്. രണ്ടുപേർക്ക് ഒരുമിച്ച് ചെയ്യാവുന്നവ 'കൂടി'-'ആട്ട'ത്തി 61


ഇന്ദു ഇടപ്പള്ളി

ശരീരം-അഭ്യാസം-അരങ്ങ്

ലില്ല. രണ്ടുപേര�ോട് ഒരുമിച്ച് സംവദിക്കുക മിഴാവിലും സാദ്ധ്യമല്ല. കൂടി യാട്ടത്തിന്റെ അഭ്യാസത്തിന് നടൻ/നടി വിധേയമാകുമ്പോൾ വൈയ ക്തികശരീരത്തിന്റെ അളവ്, അനുപാതം ഇവയുടെ പ്രതിഫലനം അഭ്യാസശരീരത്തിൽ അന്തർഹിതമായിരിക്കുന്നു. അതുക�ൊണ്ടുതന്നെ ഏതു സങ്കേതത്തെയും ഓര�ോ ശരീരവും തന്റേതാക്കുമ്പോൾ ഒരേയ�ൊരു സങ്കേതമല്ല ആവർത്തിക്കപ്പെടുന്നത്. അഥവാ എല്ലാ ശരീരങ്ങളിലൂടെ യും വിവർത്തനംചെയ്യപ്പെടുന്ന സങ്കല്പനപരമായ�ൊരു ശരീരം കൂടിയാ ട്ടത്തിനുള്ളിലുണ്ട്. വിഷയികളായ വിധേയശരീരങ്ങളുടെ വൈവിദ്ധ്യ ത്തിനനുസരിച്ച് ഭാവനചെയ്യാവുന്നൊരു അസ്തിത്വമെന്നല്ലാതെ ദൃശ്യ മാക്കാവുന്ന ഘനമാനമുള്ളൊരു അസ്തിത്വമായി ആ ശരീരം നിലനിൽ ക്കുന്നില്ല. അങ്ങനെയ�ൊരു അസ്തിത്വമുണ്ടെന്ന ധാരണയാണ് സ്വാത ന്ത്ര�ാനന്തരം നവ�ോത്ഥാനത്തിന്റെ ഭാഗമായി കലകളെ വർഗ്ഗീകരിച്ച പ്പോൾ കലകളുടെ 'ശാസ്ത്രീയത'യ്ക്ക് അടിസ്ഥാനമായി നിയമം ചെയ്യ പ്പെട്ടത്. അതുക�ൊണ്ടുതന്നെ പില്ക്കാലത്തുള്ള കലാപരിശീലനങ്ങൾ ചി ന്തയിൽനിന്ന് അകലുകയും മെയ്‍‍വഴക്കത്തിൽമാത്രം ഊന്നുകയും പതുക്കെപ്പതുക്കെ സൗന്ദര്യശാസ്ത്രചിന്തകൾ കലാശരീരങ്ങൾക്ക് അന്യ മാകുകയും സൈദ്ധാന്തികർക്ക് ഉപകരണയുക്ത്യാ വഴിപ്പെടുന്ന കലാ ശരീരങ്ങൾ സംജാതമാകുകയും ചെയ്തു. ഈ 'അമൂർത്ത ശരീര'ത്തെ - മെയ്യിനെ- ച�ൊല്ലിയാണ് മേനിപറച്ചിലും തർക്കങ്ങളുമെങ്കിൽ അത് നിരാസ്പദമെന്ന് സ്പഷ്ടം. പിന്നെയും അവ ഉണ്ടാകുന്നതിനുള്ള ന്യായമെ ന്ത്? കലയെ അറിയാനും അറിയിക്കാനുമുള്ള അങ്കത്തിനിടയിൽ 'ആനന്ദം' എന്ന ആത്യന്തികഗുണത്തിനുമേൽ കാണിക്ക് ജ്ഞാനം സ്വയം നുണയുവാന�ോ പ്രദർശിപ്പിക്കുവാന�ോ ഉള്ള ത്വര വിജയം നേടു ന്നതാകാം ഒരു കാരണം. കലയെയും കലാകാരനെയും അളക്കാനുള്ള ഉപകരണം കൈയ്യിലുള്ളവരെന്ന ത�ോന്നൽ കലാശരീരങ്ങളെ അവ രുടെ വിനീതവിധേയരാക്കും. ഈ വിധേയത്വം ആവിഷ്‌കാരത്തിലേർ പ്പെടുന്ന ശരീരത്തിന്റെ സൃഷ്ടിക്കാനുള്ള ക്ഷമതയെ പിന്നോട്ട് പിടിച്ചുവ ലിക്കും. അഭ്യാസശരീരം വേണ്ടത്ര പാകപ്പെട്ടതാണെങ്കിലും ആവിഷ്‌കാ രത്തിൽ സഹൃദയ ഹൃദയത്തെ ആനന്ദത്തിലെത്തിക്കാൻ ആ ശരീരങ്ങൾക്ക് ക്ഷമത കുറയും. നിസാർ അഹമ്മദിന്റെ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ്. 'ഒരാൾ മറ്റൊരാളെ മനസ്സിലാക്കുന്നതിൽ അന്തർഭവിച്ചിട്ടുള്ളതുപ�ോലെ അനിശ്ചിതത്വവും ശ്രദ്ധയും സഹാനുഭൂ തിയും മറ്റും കലാസൃഷ്ടികളെ മനസ്സിലാക്കുന്നതിലും അടങ്ങിയിട്ടുണ്ട്.' മറ്റൊരു നിരീക്ഷണം ഇങ്ങനെ: 'തത്ത്വചിന്തയിൽനിന്ന് നമുക്ക് കിട്ടാവുന്നത് കലാസൃഷ്ടികളെ എങ്ങനെ വ്യാഖ്യാനിക്കാമെന്നോ മൂല്യ 62


ഇന്ദു ഇടപ്പള്ളി

ശരീരം-അഭ്യാസം-അരങ്ങ്

നിർണ്ണയം ചെയ്യാമെന്നോ നമ്മോടു പറയുന്നൊരു പഠനസഹായിയല്ല. മറിച്ച്, കല നമുക്ക് എന്താണെന്നോ കലാത്മകമാകുമ്പോൾ (ഭവപര മായി) നാം എങ്ങനെ 'ആയിരിക്കുന്നു'വെന്നോ നമ്മെ ഓർമ്മപ്പെടുത്തു ന്ന ആംഗ്യമാണ്.' ഈ നിരീക്ഷണത്തിൽ ഉപയ�ോഗിച്ച 'ആംഗ്യം' എന്ന വാക്ക് ശ്രദ്ധേ യമാണ്. ഭാഷയ്ക്കപ്പുറം നിൽക്കുന്ന സൂചനയിൽനിന്ന് സൂചിതങ്ങളുടെ ശ്രേണിയിലേക്ക് മനസ്സുക�ൊണ്ട് സഞ്ചരിക്കേണ്ടുന്ന ദൂരം ഈ 'ആംഗ്യം' എന്ന പ്രയ�ോഗത്തിലുണ്ട്. ഇത്തരം 'ആംഗ്യ'ങ്ങൾതന്നെയാണ് കലാ ശരീരങ്ങളും പ്രക്ഷേപിക്കുന്നത്. ശൈലീവൽകൃത കലയാകുമ്പോൾ ഈ ആംഗ്യങ്ങൾക്ക് പൂർവ്വനിർണ്ണീതമായ�ൊരു ചട്ടക്കൂട്ടുമുണ്ടാകും. ഇവിടെ പൂർവ്വനിർണ്ണീതമായ ചട്ടക്കൂട്ട് സ്ഥാപിച്ചതിനുശേഷം അതിനു മുകളിൽ ഭാവനക�ൊണ്ട് മറ്റൊരു ആംഗ്യം കാണിക്കേണ്ടുന്ന വെല്ലുവിളിയാണ് ആവിഷ്‌കാരത്തിൽ ശരീരം ഏറ്റെടുക്കുന്നത്. അതുക�ൊണ്ട് കൂടിയാട്ട ത്തിൽ ചിട്ടപ്പെട്ട ആംഗ്യങ്ങൾക്കപ്പുറത്തെ ആംഗ്യത്തെ കണ്ടെത്തുക യെന്നത് ചിന്തയും മനസ്സും ശരീരവും ഏക�ോപിച്ച് - പ്രകടനവേളയിൽ - കണ്ടത്തേണ്ടുന്ന ഒന്നാണ്. ഇവിടെ തത്ത്വചിന്തയിൽനിന്നു ലഭിക്കുന്ന 'ആംഗ്യം' എത്രമാത്രം അമൂർത്തമാണ�ോ അത്രതന്നെ അമൂർത്തമാണ് ആവിഷ്‌ക്കാരത്തിലെ ശരീരവുമെന്നു കരുതാം. ആസ്വാദകന് ഈ ആംഗ്യം തിരിച്ചറിയാൻ കഴിയുന്നത് അനുശീലനത്തിലൂടെ ആർജ്ജിച്ച സംവേദനക്ഷമതക�ൊണ്ടാണ്. ആസ്വാദനത്തിൽ വെളിപ്പെട്ട ആംഗ്യ ത്തെ തത്ത്വചിന്ത സൃഷ്ടിപരമായ മറ്റൊരു 'ആംഗ്യ'മാക്കിയാണ് ദർശ നവൽക്കരിക്കുന്നത്. അപ്പോൾ തത്ത്വചിന്ത നൽകുന്ന 'ആംഗ്യം' അതേപടി ഒരു അളവുക�ോലായി ഉപയ�ോഗിക്കാവുന്നതല്ലെന്ന നിസാർ അഹമ്മദിന്റെ നിരീക്ഷണം സൃഷ്ടിയെ ആശ്രയിക്കുന്ന മറ്റൊരു സൃഷ്ടി യായി തത്വചിന്തയെ മനസ്സിലാക്കണമെന്നുകൂടി നിർദ്ദേശിക്കുന്നുവെന്ന നുമാനിച്ചാൽ സഹാനുഭൂതിയ�ോടെ വളർത്തിയെടുക്കുന്ന വ്യക്തിബന്ധ ങ്ങൾപ�ോലെതന്നെ കലയുമായി ഉണ്ടാക്കുന്ന ബന്ധങ്ങളും വ്യക്തിയിൽ വൈകാരികമായി അനായാസ പ്രതികരണങ്ങളും രസവും സൃഷ്ടിക്കുന്നു വെന്നു കരുതാം. തത്വചിന്തയിലെ 'ആംഗ്യം' വെളിപ്പെടുന്ന കാണിക്ക് കൂടിയാട്ടത്തിൽ സങ്കല്പനപരമായ ശരീരവും വെളിപ്പെടും. ഈ വെളിപാ ടാണ് ആനന്ദത്തിനു നിദാനം. ആ ക്ഷമത കൈവരിച്ച മനസ്സിന് 'ക്രമ'ത്തിൽനിന്ന് അ-'ക്രമം' ഉരുത്തിരിയുന്നതിന്റെ സൗന്ദര്യം അനു ഭവമാകും. അത് സമവാക്യം പഠിച്ച് ആസ്വാദനവേളയിൽ പരീക്ഷിക്കാ വുന്ന ഒന്നല്ല. പഠിക്കാന�ോ പഠിപ്പിക്കാന�ോ കഴിയുമ�ോയെന്ന് സംശയം. ഗവേഷണബുദ്ധ്യാ ബ�ോധപൂർവ്വം കലാശരീരം 'അ-ക്രമ'ത്തെ സൃഷ്ടി 63


ഇന്ദു ഇടപ്പള്ളി

ശരീരം-അഭ്യാസം-അരങ്ങ്

ക്കാൻ ശ്രമിച്ചാലും 'അ-ക്രമം' ജുഗുപ്സാവഹവും രസഭഞ്ജകവും ഹിംസാ ത്മകവുമാകും. 'സഹൃദയ'ത്വത്തിന് അമൂർത്തമായ ആംഗ്യമെന്നതുപ�ോ ലെതന്നെ ഈ 'വിധ്വംസകത്വ'വും തിരിച്ചറിയാൻ കഴിയും. യഥാസമയം മ�ൊട്ടു വിടർന്ന് പൂവാകുന്നതുപ�ോലെ അത്രമേൽ സ്വാഭാവികമായി നടക്കുന്നതാണ് ആവിഷ്‌ക്കാരശരീരത്തിലെ സൃഷ്ടിയും ആസ്വാദകഹൃ ദയത്തിലെ ആനന്ദവും. മെരുക്കാൻ ശ്രമിക്കുന്നിടത്തെല്ലാം അത് ഹിം സാത്മകമാകും. ചില അരങ്ങുകളിലെ പ്രകടനത്തിനുശേഷം കലാമർ മ്മജ്ഞനായ കാണിയുടെ പ്രശംസകൾക്കുശേഷം കലാശരീരത്തിന് ആനന്ദത്തിനുപകരം വിഷാദം അനുഭവപ്പെടുന്നതെന്തെന്ന് ഞാൻ പലപ്പോഴും ആല�ോചിച്ചിട്ടുണ്ട്. മേല്പറഞ്ഞ ചിന്ത അതിന�ൊരുത്തരം കണ്ടെത്താൻ സഹായിച്ചേക്കാം. ഇങ്ങനെ ന�ോക്കിയാൽ സങ്കല്പനപരമായി നിലനിൽക്കുന്നതും ആനു ഭവികമായി പ്രയ�ോക്താവും കാണിയും തമ്മിൽ സൂക്ഷ്മമായി സംവേദനം ചെയ്യുന്നതുമാണ് കൂടിയാട്ടത്തിലെ (ഏതു കലയിലേയും) ശരീരം. അപ്പോൾ ചരിത്രത്തിൽ ഏതുകാലത്ത് സൃഷ്ടിക്കപ്പെട്ടതായാലും ചെയ്യു ന്നവരും കാണുന്നവരും മാറുന്നത�ോട�ൊപ്പം ഈ സങ്കല്പനശരീരത്തിലും സൂക്ഷ്മമായ മാറ്റങ്ങൾ നടക്കുന്നു. സമകാലികമെന്ന പ്രഖ്യാപനം അന്തർ ഭവിച്ച ഒരു കലയിലെന്നതുപ�ോലെ കൂടിയാട്ടത്തിലും കാലവും സൃഷ്ടിയും സന്നിഹിതമാണെന്നു വരുന്നു. ഈ ശരീരത്തെ ആവിഷ്‌ക്കാരശരീര ത്തിൽ സർഗ്ഗാത്മകതയുടെ ബഹിസ്ഫുരണമായി 'അ-ക്രമ'വൽക്കരിക്ക ണമെങ്കിൽ അഭ്യാസത്തിലേർപ്പെടുന്ന വിഷയിക്ക്, ഏർപ്പെടുത്തുന്ന വിഷയത്തോടുള്ള - ഗുരു, അഹംബ�ോധം, കാണിയെക്കുറിച്ചുള്ള ആകാംക്ഷ, 'ഭരണീയത' എന്നിങ്ങനെ വിഷയത്തിന് പല ഘട്ടത്തിൽ പല പര്യായങ്ങളാകാം - മാനസികമായ വിധേയത്വം തകർത്ത് പുറ ത്തുകടക്കേണ്ടതുണ്ട്. ഇത് വേണമെന്നുവെച്ച് ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. ആവർത്തിച്ചുള്ള അഭ്യാസവും അനാ യാസമായ അരങ്ങുകളുംക�ൊണ്ട് അബ�ോധപൂർവ്വം ആർജ്ജിക്കുന്നതാ ണ്. കളരിയിലെ വിധേയത്വത്തിന് തുല്യമ�ോ അതിലധികമ�ോ ആണ് അരങ്ങ് നിയന്ത്രിക്കുന്നതിലെ 'സ്വാമി'ഭാവം. ഒരുതരത്തിലുള്ള പ്രതി ക്രിയയാണിത്. അതു നൽകുന്ന ആനന്ദം ഭവശരീരത്തിന്റെ പീഢകളെ മറികടക്കുന്നതാണ്; വേദനയെ വിസ്മരിക്കുന്നതും. ദാസ്യത്തോടുള്ള പ്രതിക്രിയയിൽ കീഴടക്കലിന്റെ - ഭരണത്തിന്റെ - വൈജയന്തിയാണ് ആനന്ദമായി പരിണമിക്കുന്നതെന്നു കരുതാമ�ോ? രസനീയമായി പരി ണമിക്കുന്ന ഒരു ഹിംസാലേശം അതിലില്ലെന്ന് പറയുകവയ്യ. മനുഷ്യ ന്റെ അന്തഃസത്തയിലെ ദ്വൈതീഭാവം, വൈരുദ്ധ്യം, കലയിലും കൂടാതെ 64


ഇന്ദു ഇടപ്പള്ളി

ശരീരം-അഭ്യാസം-അരങ്ങ്

തരമുണ്ടോ? സഹാനുഭൂതിയ�ോടെ സമീപിക്കേണ്ട ഒരു വ്യക്തിസത്ത യായി കലയെ സങ്കല്പനംചെയ്യുന്ന നിരീക്ഷണം ഇതുക�ൊണ്ടാണ് സം ഗതമാകുന്നത്. സൃഷ്ടിയുടെ മുഹൂർത്തത്തെ തീർച്ചകളില്ലാതെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് മേൽ നടത്തിയത്. എന്നാൽ ആവിഷ്‌ക്കാരത്തിലേർ പ്പെടുന്ന കലാശരീരത്തിന്റെ ഈ സഞ്ചാരം തലനാരിഴയുടെ വ്യത്യാ സത്തിൽ അധികാരത്തിന്റെ വിധ്വംസകത്വത്തിലേക്കും വഴുതിവീഴാം. സൃഷ്ടിയുടെ തലത്തിലെത്തുന്നതിനുമുമ്പ് സ്വാമിഭാവം തൽക്കാലം ലഭിച്ച മേൽക്കോയ്മയിലെ ആത്മരതിയായും കീഴടക്കലിലുള്ള തല്കാല സന്തോ ഷമായും പരിവർത്തിച്ചാൽ ഉയർന്ന തലത്തിലെ സൃഷ്ടിയിലേക്ക് മുന്നേ റാനുള്ള ഊർജ്ജം നഷ്ടമാകും. ഇവിടെ മേൽക്കോയ്മ രസഭഞ്ജകമായ ഹിംസാലേശമായി പരിണമിക്കുന്നു. സർഗ്ഗാത്മകതയുടെ ലക്ഷ്യത്തിനു ത�ൊട്ടടുത്തു നിലക�ൊള്ളുന്ന ഈ ഹിംസാലേശത്തിന്റെ 'രസനീയത'യും 'വിധ്വംസകത'യും തിരഞ്ഞെടുക്കുന്നതിലെ വിവേകം സൃഷ്ടിയുടെ സ്വഭാവം നിർണ്ണയിക്കുന്നതിൽ പ്രധാനമാകുമെന്നു ത�ോന്നുന്നു. കൂടിയാട്ടത്തെ സംബന്ധിച്ച ഒരു ഉദാഹരണത്തിലൂടെ ഇത് വിശദീ കരിക്കാൻ ശ്രമിക്കാം. നടൻ/നടിയെ കേന്ദ്രീകരിച്ചാണ് ഭാവം വളരുന്ന ത്. ശരീരത്തിന്റെ നില, ആ ദിവസത്തെ ഊർജ്ജം, മാനസികാവസ്ഥ, പ്രകരണത്തിലുള്ള വ്യുല്പത്തി, വിഷയത്തോടുള്ള ആഭിമുഖ്യം എല്ലാം ചേർന്നാണ് ഒരു ദിവസത്തെ കാലപ്രമാണം നിശ്ചയിക്കുക. ഈ ഊർ ജ്ജവിതാനവുമായി സമാന്തര തരംഗവേഗത്തിൽ വാദകരും (മിഴാവ്, ഇടയ്ക്ക) സംവാദം നടത്തുന്നു. ആവിഷ്‌കാരശരീരവും വാദനശരീരങ്ങ ളും തമ്മിൽ നടക്കുന്ന പലതരം വർത്തമാനം പറച്ചിലുകളുടെ ഒരു തല മുണ്ട്. ഇതിൽ അഭിരമിക്കാനും 'വെടിവട്ടം' പറഞ്ഞിരിക്കാനുമുള്ള പ്ര ല�ോഭനം ചെറുതല്ല. താളവും ഭാവവും തമ്മിലുള്ള വർത്തമാനം പറച്ചിലിൽ രസിച്ച് ലക്ഷ്യം വഴിയിലുപേക്ഷിക്കാതിരിക്കണമെങ്കിൽ ഈ പ്രല�ോഭന ത്തെ ജയിക്കണം; ഈ വർത്തമാനം കാണികളുടെ കൈയടി എളുപ്പം വാങ്ങുമെന്നതുക�ൊണ്ട് പ്രത്യേകിച്ചും. മറ്റൊരു സാഹചര്യത്തിലും സൃഷ്ടിയിലേക്കെത്താൻ കലാശരീരത്തി ന് കഴിയാതെവരാം. കാണികളുടെ ആസ്വാദനക്ഷമത ശീലമില്ലായ്മ യാല�ോ ആർജ്ജിതജ്ഞാനത്തിന്റെ അഭാവത്താല�ോ കാല-ദേശ പരിമിതിയാല�ോ കുറവായിരിക്കുന്ന സാഹചര്യത്തിൽ കാണികളെ സാക്ഷര രാക്കുകയെന്ന ചുരുങ്ങിയ ലക്ഷ്യത്തിലേക്ക്, ആവിഷ്‌കാരശ രീരം ചുരുങ്ങും. ഇവിടെയും മേല്പറഞ്ഞ ഭാവ-താള ലീലയിൽ അവതര ണം ഒതുങ്ങും. കാണികൾ 'ബാദ്ധ്യത'യാകാത്ത പല അരങ്ങുകളിലും 65


ഇന്ദു ഇടപ്പള്ളി

ശരീരം-അഭ്യാസം-അരങ്ങ്

ആവിഷ്‌കാര ശരീരം ബഹുദൂരം മുന്നോട്ടുപ�ോകുന്നത് ഇതുക�ൊണ്ടാകാം. അമ്മന്നൂർ മാധവച്ചാക്യാർ വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പല ത്തിൽ വിളക്കിനെമാത്രം സാക്ഷിയാക്കിക്കൊണ്ട് നടത്തിയ സഞ്ചാര ത്തിന്റെ ദൂരമാണ് കൂടിയാട്ടത്തിൽ ബാലിയുടെ മരണത്തെ മുൻമാതൃക കളിൽനിന്നുള്ള വിച്ഛേദവും വളർച്ചയുമായി പുനഃസൃഷ്ടിച്ചത്. ഇതിനർ ത്ഥം കൂടിയാട്ടം കാണികളില്ലാതെ നിലനിൽക്കുമെന്നോ കാണികൾ ആവശ്യമില്ലെന്നോ അല്ല. കലയുടെ ആഴങ്ങളിലേക്കു സഞ്ചരിക്കാൻ കാണികൾ തയ്യാറല്ലാതിരിക്കുകയും കലാമർമ്മത്തെ അന്വേഷിക്കുന്ന പ്രയ�ോക്താക്കൾ ഉണ്ടായിരിക്കുകയും ചെയ്യുകയെന്ന ഒഴിവാക്കാനാകാ ത്ത ദൗർഭാഗ്യം നിലനിൽക്കുന്ന ചരിത്രസന്ധിയിൽ കാണികൾ അധി കമുള്ള അരങ്ങിനേക്കാൾ സൃഷ്ടിക്ക് സജ്ജമായിരിക്കാൻ ആവിഷ്‌കാര ശരീരത്തെ അനുവദിക്കാനുള്ള സാദ്ധ്യത കാണികൾ വിരളമായ അര ങ്ങിനാണ് ഉണ്ടാവുകയെന്നുമാത്രമാണ് സൂചന. കലയെ വിഷയമായും ശരീരത്തെ വിഷയിയായും ഗണിച്ചാൽ ശരീ രത്തെ ബാധിക്കുന്ന ഭൗതികമായ പരിമിതികൾക�ൊണ്ട് വിഷയത്തെ പരിമിതപ്പെടുത്താതിരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള ഒന്നാണ്. സ്വാത ന്ത്ര�ാനന്തര ഇന്ത്യൻ കലയിൽ 'എന്തുക�ൊണ്ട്' എന്ന് മനസ്സിലാക്കാ നാവാത്തവിധം ഈ ക്ലേശം ഏറ്റെടുത്തവരാണ് കൂടിയാട്ടത്തിൽ ഇട പെട്ടുക�ൊണ്ടിരിക്കുന്ന നട/നടീ ശരീരങ്ങളിൽ ഏറെയും. കുച്ചിപ്പുടി, യക്ഷഗാനപാരമ്പര്യം, കഥക്, ഭാഗവതമേള തുടങ്ങിയവയുടെ ദൈർ ഘ്യമേറിയ അവതരണപാരമ്പര്യം ആവിഷ്‌കാരശരീരം ഇടപെട്ട കാലദേശ പരിമിതിയ്ക്കനുരൂപമായി ചെറുതാക്കി പുനഃസൃഷ്ടിക്കപ്പെട്ടു. എന്നാൽ, ഭൗതികമായ ആവശ്യം കാണികളിൽനിന്ന് ഉണ്ടാകാതിരി ക്കുകയും നൃത്തരൂപങ്ങളേക്കാൾ വരുമാനം കുറവായിരിക്കുകയും ചെയ്യു ന്ന സാഹചര്യത്തിലും കൂടിയാട്ടത്തിലെ മുഴുനീള അവതരണങ്ങൾക്കും ആഴത്തിലേക്കുള്ള സഞ്ചാരങ്ങൾക്കും നട/നടീ ശരീരങ്ങൾ തയ്യാറായി. കാരണമെന്താകാം? അമൂർത്ത-സൂക്ഷ്മ സങ്കൽപനശരീരത്തെ സാ ക്ഷാൽക്കരിക്കാനായി അനുശീലനത്തിന്റെ വിധേയത്വത്തിൽനിന്ന് ആവിഷ്‌കാരത്തിന്റെ സ്വാതന്ത്ര�ത്തിലേക്കു സഞ്ചരിക്കുന്ന യാത്ര ഭൗതിക പരിമിതികൾക്കപ്പുറമുള്ള ഒരാനന്ദം വിഷയിക്ക് നൽകുന്നതു ക�ൊണ്ടാകാം. അഥവാ സങ്കൽപനപരമായ അമൂർത്തശരീരവുമായുള്ള സംവാദം ശിൽപി, ശിൽപത്തോടു നടത്തുന്ന സംവാദംപ�ോലെ കാണി കളെ റദ്ദുചെയ്തും അനുഭവിക്കാവുന്നൊരു സൗന്ദര്യാനുഭൂതിയായി നില നിൽക്കുന്ന ഒരു തലം കൂടിയാട്ടത്തിലെ ആവിഷ്‌കാരശരീരങ്ങൾ അനു ഭവിക്കുന്നതുക�ൊണ്ടാകാം. ഇതല്ലാത്ത മറ്റു കാരണങ്ങളാലുമാകാം. 66


ഇന്ദു ഇടപ്പള്ളി

ശരീരം-അഭ്യാസം-അരങ്ങ്

ഇതുവരെ പറഞ്ഞ വിഷയങ്ങൾ കൂടിയാട്ടത്തിന്റെ അഭിനയ-ഭാവ -ശരീരത്തെ മുൻനിർത്തിയാണ് ചർച്ച ചെയ്തത്. കൂടിയാട്ടത്തിലെ പുരു ഷശരീരങ്ങൾ ഇടപെടുന്ന 'വാക്കി'ന്റെ ഒരു സമാന്തരല�ോകംകൂടി വി ദൂഷകനിലും 'പ്രബന്ധ'ത്തിലുമുണ്ട്. സമകാലികതയ�ോട് വിമർശനാത്മ കമായ അകലം പാലിച്ചുക�ൊണ്ട് കാലക്രമത്തിൽ പരിവർത്തിക്കപ്പെടു ന്നതാണ് ഭാഷയിൽ നടത്തുന്ന ആഖ്യാനത്തിൽ ഇടപെടുന്ന ശരീരവും. എന്നാൽ കാലത്തിന്റെ അടയാളങ്ങൾ ചാക്യാർ സമുദായത്തിന്റെ ഭാഷണഭേദമായും ഉച്ചാരണ സവിശേഷതകളായും അഭിരുചികളായും ഭക്ഷണശീലമായുമ�ൊക്കെ കൂടിക്കലർന്ന് വംശ-വർഗ്ഗ സൂചനകളുടെ പ്രകടമായ ആവിഷ്‌കാരമായി സങ്കൽപനശരീരം 'വാക്കി'ൽ കൂടുതൽ ദൃശ്യമാണ്. അതുക�ൊണ്ടാകാം പുതിയ കാലത്തിൽ ഇതിനെ വഴക്കു വാൻ ന�ോക്കുന്ന സമകാലികശരീരത്തെ അഭിനയശരീരത്തേക്കാൾ വാക്ശരീരം പ്രതിര�ോധിക്കുന്നത്. ആ പ്രതിര�ോധത്തെ മറികടക്കാനും മുൻകാല അടയാളങ്ങളെ സ്വാംശീകരിക്കുമ്പോൾത്തന്നെ അവിടെ തടഞ്ഞുവീഴാതെ പുതിയ കാലത്തിലേയ്ക്ക് പാലം പണിത് പുതിയ കാലത്തെ പഴയ വാക്ശരീരത്തിലേക്കു വിളക്കിച്ചേർക്കാനും 'വിഷ യി'ക്ക് കഴിഞ്ഞാൽ മാത്രമേ ആവിഷ്‌കാരശരീരം സൃഷ്ടിക്ക് സജ്ജമാ കൂ. അഭിനയത്തെയപേക്ഷിച്ച് വാക്ക് പുതുശരീരങ്ങളെ ഭയപ്പെടുത്തു ന്നതും ഈ 'സങ്കൽപനശരീര'ത്തിന്റെ ദൃശ്യത കൂടിയിരിക്കുന്നതു ക�ൊണ്ടാകാം. അരങ്ങു ഭരിക്കുന്ന തലത്തിലേക്കും രസനീയതയുടെ സർഗ്ഗാത്മകവിതാനത്തിലേയ്ക്കും കടക്കുന്ന വിദൂഷകനും പ്രബന്ധ വ്യാ ഖ്യാതാവും അഭിനേതാക്കളെക്കാൾ കുറഞ്ഞിരിക്കുന്നതും ഇതുക�ൊണ്ടാ കാം. n

ക�ൊച്ചി മുസിരിസ് ബിനാലെ 2016 ന്റെ ഭാഗമായി 2017 ജനുവരി 14 മുതൽ 17 വരെ രഞ്ജിനി കൃഷ്ണനും ദിലീപ് രാജും ക്യൂറേറ്റ് ചെയ്ത "കല ശരീരം ചിന്ത : ആവി ഷ്കരണങ്ങൾ" എന്ന നാലു ദിവസത്തെ ചർച്ചാ സമ്മേളനത്തില്‍, "ശരീരം : മുദ്ര ണവും നിർവഹണവും" എന്ന വിഷയത്തിൽ എം .വി.നാരായണൻ , ഇന്ദു ഇടപ്പ ള്ളി, ശങ്കർ വെങ്കിടേശ്വരൻ, കപില വേണു, ഷഹബാസ് അമൻ എന്നിവർ പങ്കെടുത്ത സംവാദമാണ് ഈ ലേഖനത്തിന്റെ ഒരു ഉറവിടം. ഈ സമ്മേളന ത്തിലെ കൂടുതല്‍ ചര്‍ച്ചകള്‍ വരുംലക്കങ്ങളിലുണ്ടാവും. - എഡിറ്റർ

67


ഒ പി രവീന്ദ്രന്‍

അട്ടിമറിക്കപ്പെടുന്ന സംവരണവും കേരളത്തിലെ പ�ൊതുബ�ോധവും

1

970 കാലത്ത് എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ യു.പി. സ്കൂളിൽ നടന്ന ഒരു സംഭവം സി അയ്യപ്പൻ 'ഭൂതബലി' എന്ന കഥയിൽ പരാ മർശിക്കുന്നുണ്ട്. പുതുതായി പഠിപ്പിക്കാൻവരുന്ന അദ്ധ്യാപകൻ താഴ്ന്ന ജാതിയിൽപ്പെട്ട ആളാണെന്നറിഞ്ഞ കുട്ടികൾ അദ്ധ്യാപകനെ വര വേൽക്കുന്ന സന്ദർഭമാണ് നർമ്മത്തിൽ ചാലിച്ച് കഥാകൃത്ത് ക�ോറി യിടുന്നത്. "അദ്ധ്യാപക ജ�ോലികിട്ടി അദ്ദേഹം ആദ്യമായി ക്ലാസിൽ ചെന്നപ്പോൾ കുട്ടികളെല്ലാവരും നമസ്തേ പറഞ്ഞുക�ൊണ്ടെഴുന്നേറ്റു. അനുഗ്രഹിക്കുന്ന മട്ടിൽ ഇരിക്കാൻ കൈക�ൊണ്ടാംഗ്യം കാണിച്ചപ്പോൾ അവരിരുന്നെങ്കിലും മേശപ്പുറത്ത് കയറിയിരിക്കുന്ന ഒരു നിഷേധിയെ ന�ോക്കി കുട്ടികൾ ചിരിച്ചുമറിഞ്ഞു. മാസ്റ്റർ ന�ോക്കുമ്പോൾ മേശപ്പുറത്ത് ഒരു തൂമ്പ ക്ഷമാപണപൂർവ്വം നിൽക്കുന്നു. അതിന്റെ വ്യംഗ്യം പിടികിട്ടി യെങ്കിലും ഉള്ളുരുക്കുന്നൊരു ചിരിയ�ോടെ അദ്ദേഹമത് അവഗണിച്ചു. അതുക�ൊണ്ടെന്തുണ്ടായി? ക്ലാസു കഴിയുന്നതുവരെ തൂമ്പയ്ക്ക് നാണംകെ ട്ട് തലയും കുമ്പിട്ടു നിൽക്കേണ്ടിവന്നു." സി. അയ്യപ്പന്റെ തുലികയുടെ മാന്ത്രികസ്പർശത്താൽ നാണംകെട്ട് തലയും കുമ്പിട്ട് നിന്നിരുന്ന തൂമ്പ 2017 ആകുമ്പോഴേക്കും പതിനായിര ങ്ങളുടെ ആശ്ലേഷാതിരേകങ്ങളേറ്റ് തലയുയർത്തിപ്പിടിച്ച് പറക്കുന്നതാ ണ് കാണുന്നത്. ഇത്തവണ ദളിത് അദ്ധ്യാപകനെ എതിരേൽക്കാൻ മേശപ്പുറത്ത് കയറിയല്ല, മറിച്ച് സ�ോഷ്യൽ മീഡിയയിലാണ് തൂമ്പ 68


ഒ പി രവീന്ദ്രന്‍

അട്ടിമറിക്കപ്പെടുന്ന സംവരണം

പ്രത്യക്ഷപ്പെട്ടത്. അന്നൊരു ക്ലാസ് മുറിക്കുള്ളിലെ കുട്ടികൾ മാത്രമാ യിരുന്നു ചിരിച്ചു മറിഞ്ഞതെങ്കിൽ ഇത്തവണ ഭൂല�ോകത്തിന്റെ സർവ്വ ക�ോണുകളിൽനിന്നും മലയാളികൾ ആർത്തു കരയുകയായിരുന്നു; ആക്രോശിക്കുകയായിരുന്നു; അത്യനുകമ്പയ�ോടെ ആ തൂമ്പയെടുത്ത് മാറ�ോടു ചേർക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് ലിജ�ോ ജ�ോയ് എന്ന പ്ലസ് ടു വിദ്യാർത്ഥി ഫേസ്‍‍ബുക്കില്‍ ഒരു പ�ോസ്റ്റിട്ടത്. ആയിരത്തിൽ താഴെ മാത്രം സുഹൃത്തുക്കളുണ്ടായിരുന്ന ലിജ�ോ ജ�ോയിയുടെ പ�ോസ്റ്റ് മണിക്കൂ റുകൾക്കുള്ളിൽ നാല്പതിനായിരത്തിലധികം ലൈക്കുകളും പന്ത്രണ്ടായി രത്തിലധികം ഷെയറുകളും ആയിരക്കണക്കിന് കമന്റുകളും ഏറ്റുവാങ്ങി വൈറലായി. അതുവരെ എഫ്.ബിയിൽ കാര്യമായ ഇടപെടല�ൊന്നും നടത്തിയിട്ടില്ലാത്ത ലിജ�ോയുടെ ഒറ്റ പ�ോസ്റ്റ് ആഘ�ോഷിക്കപ്പെട്ടതിന്റെ പിന്നിലെ ചേത�ോവികാരമെന്താണ്? അഞ്ച് അല�ോട്ട്‌മെന്റ് വന്നിട്ടും ക�ോളേജിൽ അല�ോട്ട്‌മെന്റ് കിട്ടാതിരുന്ന 79.71% മാർക്ക് നേടിയ പ്ലസ് ടു കാരനായ ലിജ�ോ കാടുപിടിച്ചുകിടക്കുന്ന പറമ്പ് കിളച്ച് കൃഷി ചെയ്യാൻ തീരുമാനിച്ചതുക�ൊണ്ടാണ�ോ? അങ്ങനെയായിരുന്നെങ്കിൽ തലങ്ങും വിലങ്ങും ജൈവകൃഷിയെക്കുറിച്ചും പച്ചക്കറിത്തോട്ടങ്ങളെക്കുറി ച്ചും വലിയവായിൽ പറയുന്ന കേരളീയ സമൂഹം ലിജ�ോയുടെ ആദർശ ധീരതയെ നെഞ്ചേറ്റേണ്ടതല്ലേ? എന്നാൽ പ�ോസ്റ്റിന�ോടുള്ള പ്രതികര ണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന കാര്യം മറ്റൊന്നാണ്. ലിജ�ോയുടെ പ�ോസ്റ്റിലെ സംവരണവിരുദ്ധതയാണ് യഥാർത്ഥത്തിൽ എഫ്.ബി ആഘ�ോഷിച്ചത്. തനിക്ക് അഡ്‍‍മിഷൻ കിട്ടാത്തതുമാത്രമല്ല ലിജ�ോയെ തൂമ്പയെടുക്കാൻമാത്രം പ്രക�ോപിതനായത്. മറിച്ച് 50% മാർക്കുള്ള താഴ്ന്ന ജാതിയിൽപ്പെട്ട കൂട്ടുകാർക്ക് എവിടെ വേണമെങ്കിലും അഡ്‍‍മിഷൻ കിട്ടുമെന്നും ഇനിയുള്ള തലമുറയ്ക്ക് റിസർവേഷന്റെ ആവശ്യമുണ്ടോയെ ന്ന് ചിന്തിക്കണമെന്നുകൂടി ലിജ�ോ ആവശ്യപ്പെടുന്നുണ്ട്. ഈ സംവരണവിരുദ്ധ പരാമർശമാണ് മണിക്കൂറുകൾക്കുള്ളിൽ ലിജ�ോയെ താരമാക്കിമാറ്റിയത്. 79.71% എന്നത് ആവറേജ് മാർക്ക് മാത്രമാണെന്നത് യഥാർത്ഥ്യ മായിരിക്കെ ലിജ�ോയ്ക്ക് അഡ്‍‍മിഷൻ കിട്ടാത്തതിന് സംവരണീയർ എന്തുപിഴച്ചു? ലിജ�ോയുടെ അവസരം അവർ തട്ടിയെടുത്തോ? മാത്രമ ല്ല കേരളത്തിലെ 48% എയ്ഡഡ് ക�ോളേജുകൾ കൈവശംവെച്ചു ക�ൊണ്ടിരിക്കുന്ന ഒരു പ്രബല സമുദായാംഗം കൂടിയാണ് ലിജ�ോ ജ�ോയ്. സർക്കാർ ക�ോളേജുകൾ കൂടാതെ മറ്റ് എയ്ഡഡ് ക�ോളേജുകളിലെയും സീറ്റുകൾക്ക് പുറമെ ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ കീഴിലെ 86 ക�ോളേ 69


ഒ പി രവീന്ദ്രന്‍

അട്ടിമറിക്കപ്പെടുന്ന സംവരണം

ജുകളിലെ 20% സാമുദായിക സംവരണ സീറ്റുകൾ ലിജ�ോ ജ�ോയിയെ പ്പോലുള്ള ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമായി സംവരണം ചെയ്തി ട്ടുണ്ടെന്നുകൂടി മനസിലാക്കണം. വിദ്യാർത്ഥി പ്രവേശനത്തില്‍ മാത്രമല്ല അദ്ധ്യാപക അനദ്ധ്യാപക അവസരങ്ങളും ഏറ്റവും കൂടുതൽ ഇതേ സമുദായത്തിനുതന്നെയാണ് സംവരണം ചെയ്തിട്ടുള്ളത്. 15 വർഷമാ യി NET, UGC യ�ോഗ്യതയുള്ള ദളിതർ ല�ോട്ടറി വിറ്റ് ജീവിക്കുന്ന ഒരു നാട്ടിലാണ് ലിജ�ോയുടെ എഫ്.ബി പ�ോസ്റ്റ് നെഞ്ചേറ്റി ലാളിക്കപ്പെട്ടത് എന്നതുകൂടി അറിയേണ്ടതുണ്ട്. കേരളത്തിൽ അനർഹമായ അവസരങ്ങളും ഉദ്യോഗങ്ങളും കൈ വശമുള്ള സമുദാംയാംഗമാണ് സംവരണീയരുടെ ഭരണഘടനാവകാ ശങ്ങളെ സംശയത്തിന്റെ നിഴലിൽനിർത്തി വിചാരണചെയ്യുന്നത്. അത�ോട�ൊപ്പംതന്നെ ദേശീയതലത്തിൽ മതന്യൂനപക്ഷ സംവരണാവ കാശം പിൻപറ്റുന്ന ആളുകൂടിയാണ് ലിജ�ോ ജ�ോയ്. ആത്യന്തികമായി സ്വന്തം സമുദായത്തിന്റെയും തന്റെതന്നെയും അവകാശങ്ങൾക്കെതി രെ കുഴിത�ോണ്ടുകയെന്ന നിയ�ോഗവും ലിജ�ോയും കൂട്ടരും പേറുന്നുണ്ട്. ചില കണക്കുകൾ പരിശ�ോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രാതിനിധ്യത്തെക്കുറി ച്ചുള്ള ആൾ ഇന്ത്യ സർവ്വെ ഓഫ് എജ്യുക്കേഷൻ പ്രൊഫഷനൽ റി പ്പോർട്ട് (2014-15) പ്രകാരം ഇന്ത്യയിലെ ദേശീയപ്രാധാന്യമുള്ള 74 വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മ�ൊത്തം അദ്ധ്യാപകരിൽ 84.86% പേരും സവർണരാണ്. 15% ജനസംഖ്യയുള്ള സവർണ്ണജാതിക്കാരാണ് 85% ഉദ്യോഗങ്ങളും കൈവശപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർ ട്ട് വ്യക്തമാക്കുന്നത്. 85% വരുന്ന പിന്നോക്ക, ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളുടെ പ്രാതിനിധ്യം 15.14% മാത്രമേയുള്ളു. അതിൽത്തന്നെ മറ്റ് മതന്യൂനപക്ഷവിഭാഗമായ ക്രിസ്ത്യൻ പുരുഷ അദ്ധ്യാപകർ 0.9% വും ക്രിസ്ത്യൻ അദ്ധ്യാപകർ 0.1% വും മാത്രമാണ്. ഭരണഘടന ഉറപ്പുനൽകുന്ന സംവരണപ്രകാരം ലഭ്യമാകേണ്ടതിൽ 99% പ്രാതിനിധ്യക്കുറവുള്ള ഒരു സമുദായാംഗമാണ് സംവരണത്തിനെ തിരെ നിലക�ൊള്ളുന്നത് എന്നിടത്താണ് ലിജ�ോ ജ�ോയിയും കൂട്ടരും ഇന്ത്യയിൽ വലിയ ദുരന്തമാകുന്നത്. എന്തുക�ൊണ്ടാണ് ലിജ�ോ ജ�ോയിയെപ്പോലെ സംവരണമനുഭവിക്കു ന്നവർപ�ോലും സംവരണവിരുദ്ധരാകുന്നത്? ഇരിക്കുന്ന ക�ൊമ്പ് മുറി ക്കുന്ന മണ്ടൻമാരായി എന്തുക�ൊണ്ടാണിവർ പ്രത്യക്ഷപ്പെടുന്നത്? ആരുടെ രാഷ്ട്രീയ താൽപര്യങ്ങളുടെ സംവാഹകരാണിവർ? ഇത്തരം ച�ോദ്യങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ചില ഉത്തരങ്ങളുണ്ട്. 70


ഒ പി രവീന്ദ്രന്‍

അട്ടിമറിക്കപ്പെടുന്ന സംവരണം

സംവരണം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന സംഘം ആർ.എസ്.എസ് ആണെന്നതാണ് ഇതില�ൊന്ന്. ഭരണഘടന തി രുത്തിയെഴുതണമെന്നും 2024 ഓടെ സംവരണം പൂർണ്ണമായും അവ സാനിപ്പിക്കണമെന്നുമാണ് ആർ.എസ്.എസിന്റെ ആവശ്യം. രണ്ടാമത്, ജാതി സംവരണമല്ല സാമ്പത്തികസംവരണമാണ് നട പ്പിലാക്കേണ്ടത് എന്നു വാദിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയാണ്. മൂന്നാമ തായി ഇതേ സാമ്പത്തിക സംവരണം നടപ്പാക്കണമെന്നാവശ്യപ്പെടുന്ന എൻ.എസ്.എസ് (നായർ സർവ്വീസ് സ�ൊസൈറ്റി) ആണ്. എൻ.എസ്.എസ് നായർ സമുദായത്തെമാത്രം ഉൾക്കൊള്ളുമ്പോൾ സി.പി. എം എല്ലാ ജാതിമത, സമുദായങ്ങളെയും ഉൾക്കൊള്ളുന്നു. എന്നാൽ സി.പി.എമ്മിനകത്തുള്ള സംവരണീയരുടെ രാഷ്ട്രീയ അവകാശങ്ങൾ ക്കെതിരെ അവരെത്തന്നെ അണിനിരത്താനും എൻ. എസ്.എസിന്റെ ആവശ്യങ്ങള�ോട് ഐക്യപ്പെടാനും അണികളെ പ്രേരിപ്പിച്ചുക�ൊണ്ടാണ് സി.പി.എം സംവരണംവിരുദ്ധ ചേരിയിൽ അണിനിരക്കുന്നത്. പിന്നോക്ക, ന്യൂനപക്ഷ, ദളിത് ആദിവാസി വിഭാഗങ്ങളുടെ അവകാ ശങ്ങൾക്കുമേൽ കത്തിവെക്കുന്ന ഒരുത്തരവ് അടുത്തിടെ യു.ജി.സി പുറപ്പെടുവിച്ചു. യു.ജി.സി, നെറ്റ് യ�ോഗ്യത നേടുന്നതിന് SC/STപിന്നോ ക്ക, ന്യുനപക്ഷ, ഭിന്നശേഷി വിഭാഗങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുക യാണ് അതില്‍ ചെയ്തത്. മേൽ സൂചിപ്പിച്ച ഓര�ോ കാറ്റഗറിയിലുംപെ ട്ട കൂടുതൽ മാർക്ക് വാങ്ങുന്ന 15% വിദ്യാർത്ഥികളെ നെറ്റ് യ�ോഗ്യരായി തെരഞ്ഞെടുത്തിരുന്നെങ്കിൽ ഇനിമുതൽ അത് 6% ആയി ചുരുക്കുക യാണ് യു.ജി.സി ചെയ്തത്. ഇതിനാധാരമായത് എൻ.എസ്.എസ് കേരള ഹൈക്കോടതിയിൽ ഫയൽചെയ്ത ഒരു കേസും അതിനെത്തു ടർന്നു വന്ന ഒരു സിംഗിള്‍ ബെഞ്ച് വിധിയുമാണ്. ഈ വിധി യു.ജി.സി. ഉടനടി ഒരുത്തരവാക്കി ഇറക്കുകയായിരുന്നു. സാമ്പത്തികസംവരണവാദം ഉന്നയിക്കുന്നവര്‍ ആർ.എസ്.എസ്സി ന്റെ അജണ്ടയ്ക്കു ചുറ്റുമാണ് കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവി നുള്ള വിവേകമാണുണ്ടാകേണ്ടത്. അത�ോട�ൊപ്പം ഭരണഘടനാവകാ ശങ്ങൾ ഉറപ്പിച്ചെടുക്കാന്‍ അത് നിഷേധിക്കപ്പെടുന്ന വിഭാഗങ്ങള�ോട് ഐക്യപ്പെടേണ്ടതും ജനാധിപത്യപ്രക്രിയയുടെ അടിസ്ഥാന ധാർമിക തതന്നെയാണ്. എന്നാൽ ഇത്തരമ�ൊരു ധാർമ്മികത പുലർത്തുന്നതിൽ കേരളം നിരന്തരം പരാജയപ്പെടുന്നുവെന്നതാണ് വാസ്തവം. ഇത്തര മ�ൊരു പരാജയപ്പെടലിനു പിന്നിൽ ജാതീയമായ വിവേചനങ്ങളുണ്ടെ ന്നതാണ് വസ്തുത. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ സംവരണം നടപ്പാകാത്തതിനു പിന്നിൽ ഇത്തരം വിവേചനങ്ങളാണു 71


ഒ പി രവീന്ദ്രന്‍

അട്ടിമറിക്കപ്പെടുന്ന സംവരണം

ള്ളത്. പ�ൊതുവിദ്യാഭ്യാസമേഖലയുടെ 78% വരുന്ന എയ്ഡഡ് മേഖ ലയിൽ ഇന്ന് രണ്ടുലക്ഷം ജീവനക്കാർ ജ�ോലിചെയ്യുന്നുണ്ട്. ദളിത് ആദിവാസി വിഭാഗങ്ങളുടെ എയ്ഡഡ് മേഖലയിലെ പ്രാതിനിധ്യം 0.29% മാത്രമാണ്. എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കി യിരുന്നെങ്കിൽ 20000 അദ്ധ്യാപക-അനദ്ധ്യാപക പ�ോസ്റ്റുകളാണ് SC/ ST വിഭാഗങ്ങൾക്ക് ലഭ്യമാകേണ്ടിയിരുന്നത്. പ്രതിവർഷം പതിനായി രം ക�ോടി രൂപയാണ് സർക്കാർ ഖജനാവിൽനിന്ന് ഈ മേഖലയില്‍ ചെലവഴിക്കുന്നത്. ഇതിൽ 548 പേരുടെ ശമ്പളംമാത്രമാണ് SC/ST വിഭാഗങ്ങൾ കൈപ്പറ്റുന്നത്. ഈ രീതിയിൽ എയ്ഡഡ് മേഖലയിൽ നിന്ന് SC/ST വിഭാഗങ്ങളെ പരിപൂർണ്ണമായും പുറന്തള്ളുന്നതിനും സാ മൂഹികനീതി അട്ടിമറിക്കുന്നതിനും കേരളീയ പ�ൊതുബ�ോധത്തിന്റെ നി ശബ്ദാനുമതിയുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. ഈ അക്കാദമിക വർഷം എയ്ഡഡ് മാനേജ്‌മെന്റുകൾ വൻതുക ക�ോഴവാങ്ങി നിയമിച്ച 4060 സംരക്ഷിത അദ്ധ്യാപകരെ സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചു. പി.എസ്.സി പരീക്ഷ പാസായ 460 SC/ST ഉദ്യോഗാർത്ഥികളുടെ അവസരങ്ങളാണ് ഒറ്റയടിക്ക് ഇതിലൂടെ നഷ്ടപ്പെട്ടത്. എയ്ഡഡ് മേഖലയിൽ സംവരണമില്ലെന്നുമാത്രമല്ല, protected അദ്ധ്യാപകരെ സർക്കാർ മേഖലയിലേക്ക് മാറ്റുമ്പോൾ സർ ക്കാർ സർവ്വീസിലെ സംവരണംപ�ോലും നഷ്ടപ്പെടുന്നവരായിത്തീരുന്നു ദളിതരും ആദിവാസികളും അതിപിന്നോക്കക്കാരും. പി.എസ്.സി പരീക്ഷ പ�ോലും പാസാകാത്ത ഇത്രയും പേരെ സർക്കാർ സർവ്വീസിൽ പ്രവേശിപ്പിച്ചത് ചട്ടലംഘനമായ�ോ അനീതിയായ�ോ കാണാനുള്ള ശേഷി കേരളീയ സമൂഹത്തിനുണ്ടായില്ലേന്നതാണ് ആശ്ചര്യം. ഇതിന്റെ കാരണം കേരളത്തിന്റെ പ�ൊതുബ�ോധം നിർമ്മിക്കുന്നതിൽ എയ്ഡഡ് സാഥാപനങ്ങൾ കൈകാര്യംചെയ്യുന്ന സമുദായങ്ങളുടെ പങ്കുതന്നെയാ ണ്. ഇത്രയും വലിയ�ൊരു അനീതിയെ, അഴിമതിയെ, ചരിത്രനേട്ടമെന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതാൻ വരെ കെ.എസ്.ടി.എ പ�ോലുള്ള അദ്ധ്യാപകസംഘടനകൾക്ക് കഴിയുന്നുവെന്നതും ഗൗരവമായി കാണേ ണ്ടതുണ്ട്. ആദിവാസി, ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗം രാഷ്ട്രീയ അവ കാശങ്ങൾ ഉറപ്പിച്ചെടുക്കുന്ന ഭരണഘടനയേയും അത് ഉറപ്പു നൽകുന്ന സംവരണത്തേയും വീണ്ടെടുക്കുന്നതിലൂടെ മാത്രമേ ഇന്ത്യൻ ജനാധിപ ത്യം പുഷ്‌കലമാകുകയുള്ളു. n

72


ഫ�ോട്ടോ: അഭയന്‍ വര്‍ഗീസ്

അന്നലിസ മന്‍സുഖാനി

ചി

ചുഴലിക്കണ്ണിലിടം പിടിച്ച്: തത്വചിന്തയില�ൊരു കാലവർഷപ്പാര്‍പ്പ്

ന്തയേയും ചിന്തനത്തേയും ച�ോദ്യം ചെയ്തുക�ൊണ്ടുതന്നെ ചിന്ത യിൽ ഒരു മുറിയെടുക്കുക. ശ്രദ്ധാകേന്ദ്രങ്ങളുടെ ഒഴിവാക്കൽ സാദ്ധ്യമാകുന്ന ഒരു വേദിയെ പരിഗണിക്കുക. നിലപാടുകളിലൂടെ ന�ോ ക്കുവാനുംനിലപാടുകളിലേക്ക് ന�ോക്കുവാനും സാദ്ധ്യതകൾ ഒരുക്കിക്കൊ ണ്ട് വിയ�ോജിപ്പുകളെ വിനിമയംചെയ്യുന്നതിനുള്ള ഒരിടം ഇത്തരമ�ൊരു വേദിയിൽ സാദ്ധ്യമാകുന്നു. ഉറപ്പുള്ളിടമെന്ന് കരുതി നിലയുറപ്പിച്ചിരുന്ന തറകളുടെ വഴുക്കലിലേക്ക് ഇത്തരം വേദികൾ സാവധാനം തുറവിയു ണ്ടാക്കുന്നു. ഇത്തരം തുറവുകളിലേക്ക് ഇളകാൻ തയ്യാറുള്ള മനസ്സുക ളുടെ സമ്മേളനമാണ് ഉരു തത്വചിന്തയുടെ മഴവീട്ടിൽ സാദ്ധ്യമാക്കിയ ത്. ഒരുപക്ഷേ, നിയതരൂപമില്ലാത്ത അക്കാദമിക ല�ോകത്തിലേക്കും തുറന്ന സംവാദങ്ങളുടെ അഗാധതകളിലേക്കും 'ഉരു'അടുക്കുന്നതിന്റെ നാന്ദിയാകാമിത്. ഇത്തരമ�ൊരു സംരംഭത്തെ എങ്ങനെയാണ് അവതരിപ്പിക്കേണ്ട ത്? വസ്തുതാവിവരണമാണ് എളുപ്പവഴി. നടന്ന കാര്യങ്ങളെ ക്രമാനുഗ തമയി വിവരിക്കുന്നതിലൂടെ ഇത് സാദ്ധ്യമാകും. പക്ഷേ, ഒാർമ്മകൾക്ക് തിരിക�ൊളുത്തുന്നത് വസ്തുതകളാണ�ോ? മറക്കുന്നതിനും വീണ്ടെടുക്കുന്ന തിനുമുള്ള സാദ്ധ്യതകളെക്കൂടി ഓർമ്മകൾ വിവക്ഷിക്കുന്നുണ്ട്. ഇങ്ങനെ കാണുമ്പോൾ ഉരു ഒരുക്കിയ ഫില�ോസഫി റസിഡന്‍സിയുടെ അവ 73


അന്നലിസ മന്‍സുഖാനി

...തത്വചിന്തയില�ൊരു കാലവർഷപ്പാര്‍പ്പ്

തരണം ആവേശകരവും അതേനേരം ശ്രമകരവുമായ തിരഞ്ഞെടുപ്പു കൾ അനിവാര്യമാക്കുന്നു. ഇതാകട്ടെ സമാദരിക്കലിന്റെ സാദ്ധ്യതക ളെക്കൂടി തുറന്നുവയ്ക്കുന്നു; ചടങ്ങുകളെ സത്തകൾക�ൊണ്ട് പുനഃപ്രതിഷ്ഠിക്കുന്ന സ്മരണികകളുണ്ടാകുന്നു. എന്നാൽ ഉരു അടുപ്പിച്ച തത്വചിന്തയുടെ മഴവീടിനെ ഞാൻ ഓർമ്മിക്കുന്നത് അതിൽ സാദ്ധ്യ മായ യ�ോജിപ്പുകളുടേയും വിയ�ോജിപ്പുകളുടേയും ഗതിക�ോർജ്ജത്തിന്റെ പ്രകരണത്തിലാണ്. ഞാൻ അതിലേക്കെത്തുന്നതാകട്ടെ അവിടത്തെ സംഭവങ്ങളുടെ നവീനത മുന്നോട്ടുവച്ച മൂന്നു അനിശ്ചിതത്വങ്ങളിലൂടെ യും. അനുശീലനാനുസൃതമായി ലഭിക്കുന്ന മാതൃകകളിലുടെ ചിന്തിക്കുന്ന അക്കാദമിക് തത്വചിന്തയിൽനിന്നുള്ള വിടുതലായിരുന്നു ആദ്യഭാഗങ്ങ ളിൽ ഉണ്ടായത്. പരിചിതമായ രീതികളെ ഉപേക്ഷിച്ച് എങ്ങനെയാണ് തത്വചിന്ത ചെയ്യേണ്ടതെന്ന ച�ോദ്യം ഉയർന്നുവന്നു. ഇങ്ങനെ, പരിചിത ഇടങ്ങളിൽനിന്നും അകലം സൂക്ഷിച്ചുക�ൊണ്ട് ഒരു അപനിർമ്മിതി സാ ദ്ധ്യമാകുന്നതെങ്ങനെ? ചർച്ചകൾ പുര�ോഗമിച്ചത�ോടെ അക്കാദമിക രീതികളിൽനിന്നുള്ള അകലം ഏറെക്കുറെ ഇല്ലാതായി. പാഠങ്ങളിലൂടെ യും വ്യക്തികളിലൂടെയും ആശയങ്ങളിലൂടെയും മേല്പറഞ്ഞ വിമർശം മു ന്നോട്ടുപ�ോയി. വ്യക്തിഗതമായ തത്വചിന്താതാല്പര്യങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ തത്വചിന്തയിലെതന്നെ പലതരം ചായ്‍‍വുകളെ തുറന്നു കാണിച്ചു. "തത്വചിന്തയിൽനിന്നുള്ള വ്യതിയാനം ഏതാണ്" എന്ന ച�ോദ്യം ഇതിന്നിടയിൽ ഉയർന്നുവന്നു. അടിസ്ഥാനങ്ങളെ ഊന്നിനിൽ ക്കുക അല്ലെങ്കിൽ ഉറപ്പിയ്ക്കുകയെന്നത് വ്യതിയാനങ്ങൾക്കുള്ള മറുപടി യായി നിർദ്ദേശിക്കുകയുണ്ടായി. പക്ഷേ, ഈ കൂട്ടായ്മയിലേക്ക് ഉപനയി ക്കുന്ന പ്രക്രിയയെ മനസ്സിലാക്കുന്നതിന്റെ ഭാഗമായി ചിന്തിച്ചാൽ അടിസ്ഥാനങ്ങൾ മറുന്നുണ്ടോ എന്ന ച�ോദ്യം സംഗതമാകുന്നു. തുടർന്ന്, "നിശ്ചിതമായി സങ്കല്പിച്ച ഒരിടം സമയത്തിന്റേയും ഭാവനയുടേയും ആക്രമണങ്ങൾക്ക് വിധേയമാകുന്നുണ്ടോ"എന്നു നാം ച�ോദിക്കുന്നു. കലയും തത്വചിന്തയും തമ്മിലുള്ള അനുനാദത്തിന്റെ പ്രകരണത്തിൽ ആല�ോചിച്ചതിന്റെ ഭാഗമായി മ്യൂസിയം, നാടകം തുടങ്ങി വ്യത്യസ്തമായ അരങ്ങുകളെ മുൻനിർത്തിയുള്ള ഉത്തരങ്ങൾ മേലുദ്ധരിച്ച ച�ോദ്യത്തിനു ലഭ്യമായി. ഒപ്പംതന്നെ, ഇത്തരം വിശദീകരണത്തിന്റെ സാംഗത്യത്തെ ച�ോദ്യംചെയ്യുന്ന നിലപാടുകളും ഉയർന്നു. പക്ഷേ, ഇത്തരം പ്രതികര ണങ്ങളുടെ അന്തർധാരയായി വർത്തിച്ച ഒരു ച�ോദ്യമാണ് എന്നിൽ ആദ്യത്തെ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇതാണാ ച�ോദ്യം: തത്വചിന്ത യില്‍ ചിത്രീകരണത്തിന്റെ വിവക്ഷയെന്താണ്? 74


അന്നലിസ മന്‍സുഖാനി

...തത്വചിന്തയില�ൊരു കാലവർഷപ്പാര്‍പ്പ്

കലയെന്നും അല്ലാത്തതെന്നുമുള്ള അനിയതമായ വിച്ഛേദത്തെ ച�ോദ്യംചെയ്യുന്നതിന്റെ ഭാഗമായി മാർഷൽ ദുഷാമ്പിന്റെ ഫൗണ്ടൻ (Marcel Duchamp's Fountain ) കലയെപ്പെറ്റിയുള്ള സാങ്കേതികവ്യാ ഖ്യാനങ്ങളുടെ മേൽക്കോയ്മയെത്തന്നെ ച�ോദ്യംചെയ്തു. ഗാലറിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന നിലക്ക് ഒരു വസ്തു സൗന്ദര്യപരമായി പരിഗ ണനാർഹാമാകുന്നു. അപ്പോഴും ആ വസ്തു അതിന്മേലുള്ള നിർണ്ണയങ്ങൾ ക്കു പുറത്ത് നിലനിൽക്കുന്നുണ്ട്. കാഴ്ചയുടേയും പ്രതികരണങ്ങളുടേയും ഇടം എന്ന നിലയ്ക്ക് ഗാലറി എന്ന സംജ്ഞയെയും അതിനെ രൂപവൽ ക്കരിക്കുന്ന വസ്തുക്കളേയും തുടർന്ന് വിമർശപരമായി പരിശ�ോധിക്കയു ണ്ടായി. ഇതിന്റെ തുടർച്ചയിൽ, ഒരു ആത്മപരിശ�ോധനയെന്നവണ്ണം ദൃശ്യവൽക്കരണത്തെ ചർച്ചക്കെടുക്കുകയുണ്ടായി (ഉരു ഒരു ആർട്ട് ഗാലറി കൂടിയാണെന്ന് ഓർക്കുമ്പോഴാണ് ഇതിലെ ആത്മപരിശ�ോധ നാപരമായ വിവക്ഷകൾ വെളിവാകുന്നത്). തത്വചിന്തയെ ദൃശ്യവൽ ക്കരിക്കുവാൻ കഴിയുമ�ോ? ദൃശ്യവൽക്കരണമന്നത് ഛായാചിത്രങ്ങളെ യ�ോ ശില്പങ്ങളെയ�ോപ�ോലെ എപ്പോഴും മൂർത്തമായി ലഭിക്കുന്ന ഒന്നാണ�ോ? കലാമാദ്ധ്യമത്തിന്റെ ഭൗതികതയേയും ആശയത്തിന്റെ അപ്രമാദിത്തത്തേയും നേർക്കുനേർ നിർത്തി ഗാലറീകേന്ദ്രിതമായ കലാ നിർവചനങ്ങളെ ദുഷാമ്പ് ച�ോദ്യംചെയ്യുന്നു. ഒരു ആവിഷ്കരണത്തിന്റെ പ്രകരണത്തിൽ ശരീരം അതിന്റെ ഇടങ്ങളെ സ്വരുക്കൂട്ടുകയും അരങ്ങി ന്റെ സാദ്ധ്യതകള�ോടും പാഠത്തിന്റെ വ്യാഖ്യാനഭേദങ്ങള�ോടും ഇടപെ ടുകയും ചെയ്യുന്നുണ്ട്. കല, ആശയം, ശരീരം, പാഠം എന്നിവകൾക്കിട യിലെ വിവിധങ്ങളായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിലാ യിരുന്നു, ഒരു മേൽക്കൂരയ്ക്ക് കീഴിലേക്ക് ഉരു ആളുകളെ അടുപ്പിച്ചത്. തത്വചിന്തയുടെ ദൃശ്യവൽക്കരണത്തെപ്പറ്റിയുള്ള ആല�ോചനകൾ തത്വചിന്തയുടെ അന്തരാനുശീലനപരതയെ വെളിപ്പെടുത്തി. "ഒരു താത്വികപാഠം അല്ലെങ്കിൽ തത്വികവായന വെളിവാക്കിയ പ്രശ്നത്തിന്റെ അടക്കമില്ലായ്മ തുടർച�ോദ്യങ്ങളെ പുനഃസ്ഥിരീകരിക്കു ന്നുണ്ട്" - സനിൽ വി. പ്രാചീനരും ആധുനികരുമായ തങ്ങളുടെ ചിന്തകരെ ന്യായീകരിച്ചു ക�ൊണ്ടേയിരിക്കുവാനുള്ള പ്രവണത, തത്വചിന്താപഠനത്തിൽ മുഴുകിയ വരിൽ കാണാനാകും. ഇത്തരം ന്യായീകരണങ്ങൾ ഉണ്മ, കാലം, സത്യം എന്നിവയെ ക്രമപ്പെടുത്തി ചിന്തയുടെ രാവണൻക�ോട്ടകളെ സംസ്ഥാപിക്കുന്നതിനു കാരണമാകുന്നു. തത്ഫലമായി, അന്തരാനുശീ ലനപരമായ ഏത് ഇടപെടലും അന്ധാളിപ്പോടെമാത്രം വീക്ഷിക്കപ്പെടു ന്നു. ശുദ്ധത�ോന്മുഖമതയിൽനിന്നും വെളിപ്പെടുന്ന ഇത്തരം സംഭ്രമങ്ങ 75


അന്നലിസ മന്‍സുഖാനി

...തത്വചിന്തയില�ൊരു കാലവർഷപ്പാര്‍പ്പ്

ളെ എങ്ങനെ അഭിമുഖീകരിക്കും? പ്രതിഷ്ഠിതമായവകളെ ഇളക്കു ന്നതിനുള്ള പ്രച�ോദനമായിരുന്നു ഈ കൂട്ടായ്മ സൃഷ്ടിച്ച ഇടത്തിന്റെ പ്രധാന സവിശേഷത. പതിനെട്ടാം നൂറ്റാണ്ടിലെ സ്കോട്ടിഷ് ചിന്തക നായ ഡേവിഡ് ഹ്യൂമിന്റെ അതിഭൗതികതയ�ോടുള്ള വിമർശനങ്ങളെ പരിചയപ്പെടുത്തിയത് മേല്പറഞ്ഞതരം ആശയക്കൈമാറ്റത്തിനു അര ങ്ങൊരുക്കി. ച�ോദ്യങ്ങളെ ച�ോദ്യംചെയ്യുവാനും അവയുടെ ആവശ്യക തയെത്തന്നെ പുനരാല�ോചിക്കുവാനും ഹ്യൂമിന്റെ വിമർശനങ്ങൾക്ക് സാധിച്ചു. സന്ദേഹത്തിന്റെ വിത്തുകൾ വിമർശത്തിന്റെ സാദ്ധ്യതകള്‍ തുറന്നുവയ്ക്കുന്നു. ആശയക്കോട്ടകെട്ടലല്ലാതെ വിനയപ്പെടലും വിവേകവുമായി തത്വ ചിന്തയെ മാറ്റുന്നതെന്താണ് എന്നതായിരുന്നു അടുത്ത അനിശ്ചിതത്വം; തത്വചിന്തയെ ച�ോദ്യംചെയ്യുക എന്നാൽ എന്താണ്? തത്വചിന്ത ഏറ്റവും ഭയക്കുന്നതെന്തോ അതിനെ നേരിടാനല്ലേ ഈ കാലം ആവശ്യപ്പെടു ന്നത്? ലിംഗഭേദത്തിന്റെ (gender) പ്രശ്നങ്ങൾ ഉയരുമ്പോൾ "സാന്നി ധ്യത്തെ"പ്പറ്റിയുള്ള പാഠങ്ങളുടെ ഒരു കുറിപ്പടിയിലൂടെ പുരുഷാധിപ ത്യത്തെ സാധൂകരിക്കുന്നത് നമുക്ക് കാണാം. പാഠങ്ങളുടെ കുറിപ്പടിയി ലൂടെയും ലിംഗദ്വന്ദ്വനിർമ്മിതിയിലൂടെയുമല്ലാതെ തത്വചിന്തയേയും ലിം ഗഭേദത്തെയുംകുറിച്ച് ചിന്തിക്കാൻ സാധിക്കുമ�ോയെന്ന് നാം അമ്പര ക്കും. സ്ഥലബദ്ധമായ ശരീരം എന്നതിൽനിന്നും വിടുതിനേടി സ്ഥലവും ശരീരവും എന്ന് ഒരാൾക്ക് ചിന്തിക്കാനാകുമ�ോ? സന്നിഹിതം എന്ന അവസ്ഥയെ ഒരു ശരീരം സ്ഥലത്തെ ഉൾക്കൊള്ളുന്നതിന്റെ വിതാന ങ്ങളുമായി ചേർത്തു കാണാനാകുമ�ോ? ഈ ഉൾക്കൊള്ളലിനെ സൂചി പ്പിക്കുന്നത് എന്താണ്? ഒരിടത്തിൽ അല്ലെങ്കിൽ സ്ഥലത്തിൽ നിന്നു ക�ൊണ്ട് ശരീരത്തിനു ആ ഇടവുമായി സംവദിക്കാനാകുമ�ോ? അപൂർണ്ണമായ സംഭാഷണങ്ങൾ വിശ്രമിക്കുന്നത് എവിടെയാണ്? അപൂർണ്ണതയെപ്പറ്റി നാം വ്യാകുലപ്പെട്ടുക�ൊണ്ടേയിരുന്നാൽ ദൈനംദി നത്തിന്റെ നിശ്ചലതയാണ് നമുക്ക് അഭയമാവുക. ശരിതെറ്റുകൾ എന്ന ദ്വന്ദ്വത്തോടുള്ള നിരന്തരയുദ്ധം തീർപ്പുകൾ തേടുകയെന്ന ശീലമായി നമ്മെ പിന്തുടരും. അനിവാര്യമായും സദാചാരപരമാകുന്ന വിധിതീർപ്പു കളെക്കുറിച്ചുള്ള ഹേയ്ഡൻ വൈറ്റിന്റെ ആശയം ഇവിടെ ഓർക്കാവു ന്നതാണ്. സംവർഗങ്ങളുടെ അടിമകളായ നാം വിചാരണകളെ ഭയ ക്കുന്നു. എല്ലാറ്റിനും എല്ലാമായിരിക്കാൻ പറ്റില്ല. അവയ്ക്ക് എന്തെങ്കിലും ഒന്നായേ പറ്റൂ. സ്ഥാനപ്പെടുത്തുവാനുള്ള നമ്മുടെ അന്വേഷണങ്ങൾ നിർവചനരൂപീകരണത്തിൽ വിഷയിത്വത്തിന്റെ ശക്തിയെ നമുക്ക് സമ്മതമാക്കുന്നു. 76


അന്നലിസ മന്‍സുഖാനി

...തത്വചിന്തയില�ൊരു കാലവർഷപ്പാര്‍പ്പ്

നിർവനങ്ങൾക്ക് തത്വചിന്തയ�ോട് എന്താണ് ചെയ്യുവാനുള്ളത് എന്നായിരുന്നു മൂന്നാമത്തെ അനിശ്ചിതത്വം. പ�ൊരുത്തം നിർവനങ്ങ ള�ോടു സഹയാത്രചെയ്യുന്നുണ്ടെങ്കിലും നിർവചനരഹിതമായും പ�ൊരു ത്തം സാദ്ധ്യമാകുന്നുണ്ട്. നിർവചനം എല്ലായ്പോഴും ഒരു പ്രതിര�ോധമ ല്ലെങ്കിലും ഇത് അല്ലെങ്കിൽ അത് എന്ന തരത്തിലുള്ള ദ്വന്ദ്വങ്ങൾക്ക് ചുറ്റുമായി അത് പലപ്പോഴും ഊയലാടുന്നു. നിർവചനങ്ങൾ അനിവാര്യ മാണെങ്കിലും അവയുടെ പരിമിതികള്‍ നാം അംഗീകരിക്കേണ്ടതാണ്. ഈ കൂട്ടായ്മ സാദ്ധ്യമാക്കിയ പ്രധാന കാര്യങ്ങളില�ൊന്ന് പലതുകളുടെ ചേരലാണ്. നിർവചനങ്ങളേയും അപൂർണ്ണത്തേയും ക്രമത്തെയും ക്രമ രാഹിത്യത്തേയുമ�ൊക്കെ അത് ഒരേസമയം ഉൾക്കൊള്ളുന്നു. നാം വന്ന ഇടങ്ങളെ, പ്രതിര�ോധിച്ചതുകളെ, പിന്തുടരാനുറച്ച പ്രത്യയശാസ്ത്രങ്ങളെ യെല്ലാം പരീക്ഷകൾക്ക് വിധേയമാക്കുന്നു. ഉൾക്കനലുകൾക്ക് ഈ മഴ ക്കാലം തീക�ൊടുത്തു. അനന്താശയങ്ങൾ കുടിപാർക്കുന്ന നിയതശരീ രങ്ങളെ തത്വചിന്തയുടെ മഴവീട് അതിന്നുള്ളിൽ പാർപ്പിച്ചു. ഞങ്ങള‍്‍ എരിഞ്ഞുക�ൊണ്ടേയിരിക്കുകയായിരുന്നു. n

2017 ജൂൺ 16 മുതൽ 21 വരെ പ്രൊഫ .വി.സനിലിന്റെ നേതൃത്വത്തിൽ മട്ടാഞ്ചേ രി ഉരു ആർട്ട് ഹാർബറിൽ വെച്ച് പ്രത്യേകിച്ച് അജണ്ടയ�ൊന്നുമില്ലാതെ നടന്ന "മൺസൂൺ റെസിഡൻസി ഇൻ ഫില�ോസഫി " എന്ന കൂടിച്ചേരലിന്റെ അനുഭ വമാണ് അതിൽ പങ്കെടുത്ത അന്നലിസ മൻസുഖാനി പങ്കിടുന്നത്. ബീഹാറിലെ നളന്ദ യൂണിവേഴ്‌സിറ്റിയിൽ പ�ോസ്റ്റ് ഗ്രാഡ്വേറ്റ് വിദ്യാർത്ഥിനിയാണ് അന്ന. മ�ൊഴിമാറ്റം : ഷിന�ോദ് എൻ കെ

77


ISES ചർച്ചാസംഗമം

സാമൂഹികതയും രാഷ്ട്രീയതയും രാഷ്ട്രീയത്തിന്റെ മാറുന്ന സാംഗത്യവും

ചർച്ച അവലംബിക്കുന്ന ഒരു നിരീക്ഷണം ഇതാണ്: മനുഷ്യ രുടെ സാമൂഹികജീവിതം ആഗ�ോളവ്യാപകമായി വൻ ത�ോതിൽ പരിവർത്തനവിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ മനുഷ്യജീവിതം ഇന്ന് സാമൂഹികമായി എങ്ങനെയാണ് ക്രമീകരിക്ക പ്പെടുന്നതെന്ന രാഷ്ട്രീയപ്രധാനമായ ച�ോദ്യവും സാമൂഹികമായിരിക്കു ന്നതിന് ഇന്ന് ശരീരങ്ങൾ എങ്ങനെയാണ് സജ്ജമായിക്കൊണ്ടിരി ക്കുന്നതെന്ന സാമൂഹികതയെക്കുറിച്ചള്ള ച�ോദ്യവും അതിലുപരി, എന്തു തരം ഭവാവസ്ഥയിലൂടെയാണ് ഇപ്പോൾ മനുഷ്യർ (അതായത് സ്വന്തം നിലനില്പിനെക്കറിച്ച് ബ�ോധവത്താവാൻ ശേഷിയുള്ള ഉടലുകൾ) കട ന്നുപ�ോയിക്കൊണ്ടിരിക്കുന്നതെന്ന അസ്തിത്വപരമായ ച�ോദ്യവും ഉയർ ന്നുവരാം. സാമൂഹികതയെയും രാഷ്ട്രീയതയെയുംകുറിച്ച് കേവലമായ ആശയങ്ങൾ, അതായത് കാലനിരപേക്ഷമായ പരാമർശബിന്ദുക്കളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കപ്പെടുന്ന തത്വങ്ങളുണ്ടോ എന്ന മൗലി കമായ ച�ോദ്യവും ഉന്നയിക്കപ്പെടാവുന്നതാണ്. അതേസമയം സമൂഹ ത്തിന്റെയും (അതായത്, ഉടലുകൾ സാമൂഹികമായി വ്യവഹരിച്ച് ജീ വിച്ചുപ�ോരുന്ന മട്ടിന്റെയും) രാഷ്ട്രീയത്തിന്റെയും (അതായത്, സാമൂഹിക മായ ബന്ധങ്ങളും പ്രയ�ോഗങ്ങളും എങ്ങനെയാണ് ശക്തിരൂപേണ ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്നതിന്റെയും) നല്കപ്പെട്ട പ്രക്രിയാരൂപ 78


ചര്‍ച്ച സാമൂഹികതയും രാഷ്ട്രീയതയും

ങ്ങൾക്ക് അലംഘനീയതയ�ോ അപ്രതിര�ോധ്യതയ�ോ ഇല്ലെന്ന നീതി യേയും കൂടുതൽ മെച്ചപ്പെട്ട ജീവിതരൂപങ്ങളെയുംകുറിച്ചുള്ള വിഭാവന യെയും ത�ൊടുത്തുവിടാം. ജീവൽമേഖലയിൽ അതിവേഗം അതിസമർത്ഥം അധിനിവേശംചെ യ്തുക�ൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെയും (ഉദാഹരണത്തിന്ന്ജനി തികമായ തിരുത്തലുകൾ അല്ലെങ്കിൽ ചിട്ടപ്പെടുത്തലുകൾ) വർദ്ധിച്ച ത�ോതിൽ പ്രയ�ോഗത്തിൽവന്നുക�ൊണ്ടിരിക്കുന്ന സ്വയം പ്രവർത്തന ക്ഷമമായ കൃത്രിമബുദ്ധിയുടെയും (യന്ത്ര'മനുഷ്യർ') സാന്നിദ്ധ്യം, ഭരണ കൂടത്തിന്റെയും മൂലധനത്തിന്റെയും അവിഹിതമായ കൂട്ടുകട്ടിന്റെ വാഴ്ച, അപ്രതിര�ോധ്യമെന്നു ത�ോന്നിച്ച ഉദാരജനാധിപത്യത്തിന്റെ തളർച്ച, സാമ്പത്തികവികസനത്തിന്റെ വേഗവർദ്ധനയിൽ ജനവിഭാഗങ്ങളുടെ പ്രാന്തവത്ക്കരണങ്ങളും പരിസ്ഥിതി - ആവാസവ്യവസ്ഥാ ധ്വംസനവും, മതപരമ�ോ സാംസ്കാരികമ�ോ ആയ തന്മകളിൻമേൽ സ്ഥാപിക്കപ്പെട്ട വർഗ്ഗീയത വർദ്ധിച്ചത�ോതിൽ ഫലപ്രദമായി രാഷ്ട്രീയാധികാരത്തിൽ എത്തുകയും അന്യവിഭാഗങ്ങളെ രാഷ്ട്രത്തിൽനിന്ന് അന്യവത്ക്കരിക്കു കയുംചെയ്യുന്ന പ്രവണത, ആൾദൈവങ്ങൾ,സിനിമ തുടങ്ങിയ വിന�ോ ദമാദ്ധ്യമങ്ങൾവഴി രൂപമെടുക്കുന്ന പിണ്ഡജനകീയത (അതായത്, ആളുകൾ കൂട്ടംകൂട്ടമായി ചിന്താശേഷി മരവിപ്പിക്കുന്ന സ്വാധീനങ്ങൾക്ക് സ്വയം അടിയറവയ്ക്കുമ്പോൾ ഉയർന്നുവരുന്ന ജനമുന്നേറ്റങ്ങൾ), രാഷ്ട്രീ യവും സാമൂഹികവുമായ ഇടപെടലുകളിൽനിന്ന് അവശേഷിച്ചിരുന്ന യുക്തിയുടെയും നേരിന്റെയും ക്രമേണയുള്ള തിര�ോഭാവം എന്നിങ്ങനെ സൂക്ഷ്മവും പ്രകടവുമായി സംഭവിച്ചുക�ൊണ്ടിരിക്കുന്ന മാറ്റങ്ങൾ സാദ്ധ്യ മായ രാഷ്ട്രീയത്തിന്റെയും സാമൂഹികരൂപങ്ങളുടെയും പരിമിതികളെക്കു റിച്ചെന്നപ�ോലെ പുതിയ രാഷ്ട്രീയത്തിനു സാദ്ധ്യമായേക്കാവുന്ന ദിശാബ�ോധത്തെക്കുറിച്ചും സൂചനകൾ തരുന്നുണ്ട്. ഒരുപക്ഷേ, പുതിയ രാഷ്ട്രീയം ഉയര്‍ന്നുവരിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗതാനു ഗതിക മനഃസ്ഥിതി മറികടക്കുന്നതിലൂടെയാവാം. രാജഭരണ മായിരുന്നാലും ജനഭരണമായിരുന്നാലും ഏതെങ്കിലും തത്വത്തിലാണ് - ദൈവീകപ്രാതിനിധ്യം, മതം, സാമ്പത്തികവർഗ്ഗം (മൂലധനവാദികൾ), ദേശസങ്കല്പം, സയൻസ്, സാംസ്കാരികപ്രത്യേകതകൾ, എന്നിങ്ങനെ - ആധാരപ്പെടുത്തിക്കാണുന്നത്. ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ തന്മ ഇത്തരമേതെങ്കിലും തത്വത്തിലായിരിക്കും കിടക്കുന്നത്. ഈ തന്മയിൽ പെടാത്തവയെയെല്ലാം പുറന്തള്ളുകയെന്ന വിപര്യയംഎല്ലാ രാഷ്ട്രീയ ത്തിലും സ്വയംസിദ്ധമാണ്. രാഷ്ട്രീയതയുടെ തുറവിനെഏതു പ്രത്യേ കരാഷ്ട്രീയത്തിന്റെയും തന്മ അടച്ചുകളയുന്നു. ശരീരത്തിന്റെ ഭവാവസ്ഥ 79


ചര്‍ച്ച സാമൂഹികതയും രാഷ്ട്രീയതയും

യിൽ ഉല്പത്തിപരമായിത്തന്നെ നിർലീനമായ ആർജ്ജവം അങ്ങനെ അപായത്തിലാവുന്നു. അതുക�ൊണ്ട്പുതിയ രാഷ്ട്രീയം നിരാധാരമായി രിക്കേണ്ടതുണ്ട്. ഉടലിന്റെ തൻബുദ്ധിയിൽ അന്തർലീനമായ ശേഷികളെ ഇന്നു രാ ഷ്ട്രീയത്തിൽ സംഭവിച്ചുക�ൊണ്ടിരിക്കുന്ന വിപര്യയങ്ങൾക്കെതിരെ ഉയർ ത്തുകയെന്നതായിരിക്കും ഒരുപക്ഷേ, മനുഷ്യരാശിയ്ക് അവശേഷിച്ച പ�ോംവഴി. സ്വയം അപായത്തിൽ പെടുത്തുന്നവിധം ഏതെങ്കിലും ആധാ രത്തെ ആശ്രയിക്കേണ്ടതില്ലാത്ത ഒരു ഭവാവസ്ഥയിലേക്കു് ഉയരാൻ മനുഷ്യർക്കു കഴിയുമ�ോ? അതായത് ഇന്ന്മനുഷ്യവംശം ഒന്നടങ്കം നേ രിടുന്നത് അസ്തിത്വപരമായ വെല്ലുവിളിയാണെന്ന തിരിച്ചറിവിൽനിന്നാ ണ് പുതിയ രാഷ്ട്രീയം ഉടലെടുക്കേണ്ടത്. n

2017 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ (10 am - 5 pm) ക�ോഴിക്കോട് സർവകലാശാലയിൽവെച്ച് ISES നടത്തുന്ന ചർച്ചാസംഗമത്തിനുള്ള പ്രാരംഭ ക്കുറിപ്പു്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഡ�ോ. ടി വി മധുവുമായി ബന്ധപ്പെടുക. (70257 35194)

80


ഉദയകുമാര്‍

ഗു

രുചിന്തന: ഒരു മുഖവുര കേരളത്തിലും പുറത്തും ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ട പുസ്തകമാണ്. ശ്രീനാരായണൻ എന്ന ചിന്തക നെയ�ോ സന്യാസിയെയ�ോ കവിയെയ�ോ വിശകലനം ചെയ്യുന്ന കൃ തിയെന്ന നിലയ്ക്കല്ല ഗുരുചിന്തന ശ്രദ്ധ ആവശ്യപ്പെടുന്നതു്. ശ്രീനാരാ യണനെ ഒരു ചരിത്രപുരുഷനെന്ന നിലയിൽ കാണാനും ഈ പുസ്തകം ശ്രമിക്കുന്നില്ല. ഇത്തരം പരിചിതമായ ഗ്രന്ഥരചനാ പരിശ്രമങ്ങളിൽ നിന്നു് മാറിനിന്നു് ചിന്തയുടെ സവിശേഷവും നൂതനവുമായ ഒരു പരീ ക്ഷണത്തിനു മുതിരുകയാണ് ഈ കൃതി. നാരായണഗുരുവുമായുള്ള കണ്ടുമുട്ടലിലൂടെ ചിന്ത അതിനെത്തന്നെ അറിയാനും അങ്ങനെ ആത്മബന്ധത്തെ ചിന്തയായി അനുഭവിക്കാനും നടത്തുന്ന ശ്രമമാ ണിവിടെ. ഇങ്ങനെയ�ൊരു പരീക്ഷണവുമായി ബന്ധപ്പെട്ടുവേണം ഇതിലെ അത്യന്തം പ്രസന്നമായ ഭാഷയെ കാണേണ്ടതു്. ശീലങ്ങളു മായി ഉരസ്സിനിൽക്കുന്ന വാക്കുകളിലും ശൈലീപ്രയ�ോഗങ്ങളിലുമ�ൊ ക്കെയുണ്ടു് ആല�ോചന പുതിയ വഴികൾ തുറക്കുമ്പോഴുള്ള തെളിച്ചവും വെളിച്ചവും. ഗുരുചിന്തനയുടെ ശീർഷകത്തിൽ മാത്രമല്ല അതിലെ വിചാരങ്ങളി ല�ൊക്കെയും ഗുരു എന്ന വാക്കും സങ്കല്പവും പ്രധാനമാണു്. ആധികാരി കതയുടെയും അങ്ങനെ അധികാരത്തിന്റെ തന്നെയും സൂചനകൾ 81


ഗുരു എന്ന ചിന്താബിംബത്തിന്റെ കൂടെയുണ്ടു്. നമ്മുടെ പ്രവൃത്തികൾക്ക് സാധൂകരണംനൽകുന്ന സ്രോതസ്സാണു് ഗുരു എന്ന ത�ോന്നലിൽ ഇതു കാണാം. ഈ ഗുരുഭാവവും പുസ്തകത്തിൽ മർമപ്രധാനമായി നിൽക്കു ന്ന 'നിർബാദ്ധ്യത'യെന്ന സങ്കൽപ്പനവും തമ്മിൽ സർഗ്ഗാത്മകമാ യ�ൊരു സംഘർഷമുണ്ടു്. ആ സംഘർഷത്തിന്റെ ഊർജ്ജത്തെയും തീവ്രതയെയും പിന്തുടരാനാണു് ഒരു പക്ഷേ, ഗുരുചിന്തന വായനക്കാ രെ പ്രേരിപ്പിക്കുകയും വെല്ലുവിളിക്കുകയും സഹായിക്കുകയും ചെയ്യു ന്നതു്. ഇക്കാലത്തു് ശ്രീനാരായണനെപ്പറ്റി പുതുമയും ഉണ്മയുമുള്ള ചിന്തയും എഴുത്തും എളുപ്പമല്ല. അദ്ദേഹത്തിന്റെ സ്മരണയിൽ ആര�ോപിക്കപ്പെട്ടി രിക്കുന്ന സർവ്വസ്വീകാര്യതയും സർവ്വാദരണീയതയും ഇതിനെ വിഷമ മാക്കുന്നു. ഏറ്റവും ഇടതിനും ഇടത്തുനിൽക്കുന്നവർ മുതൽ ഏറ്റവും വലതിനും വലതുള്ളവർവരെ ഒരുപ�ോലെ സ്വീകരിക്കുകയും ആദരിക്കു കയും ചെയ്യുന്ന ചരിത്രപുരുഷനായി ഗുരുവിനെ മാറ്റിത്തീർത്തുക�ൊണ്ടി രിക്കുന്ന - അങ്ങനെ ആധുനിക കേരളത്തിന്റെ ഇല്ലാത്ത സമവായ ത്തിന്റെ ബാഹ്യചിഹ്നമായി പ്രക്ഷേപണം ചെയ്തുക�ൊണ്ടിരിക്കുന്ന - ഇക്കാലത്തു് ഇങ്ങനെയ�ൊരു പുസ്തകം സാദ്ധ്യമായി എന്നതുതന്നെ അതിശയമാണു്. ശ്രീനാരയണഗുരു എന്ന നിർമ്മിതിയെ ഇഴപിരിച്ചെ ടുക്കാനുള്ള ശ്രമമാണിതിന്റെ താളുകളിൽ. എന്നാൽ ഈ നിർമ്മിതി കൾക്കപ്പുറം നിൽക്കുന്ന'യഥാർത്ഥ ഗുരു'വിനെ കണ്ടെത്താനല്ല ഈ അന്വേഷണം.ചരിത്രപരമായ വീണ്ടെടുപ്പിലല്ല, ഇഴപിരിക്കലിലൂടെ വിട രുന്ന ചിന്തയുടെ സാദ്ധ്യതകളിലൂടെ ഗുരുവിന്റെ സാന്നിദ്ധ്യത്തെ നിരീ ക്ഷിക്കാനും പരിശ�ോധിക്കാനുമാണു് ഇവിടെ താത്പര്യം. നാരായണഗുരുവിനെക്കുറിച്ചുള്ള പഠനങ്ങൾ വളരെയധികം ചർച്ച ചെയ്തിട്ടുള്ളതാണു് അദ്ദേഹത്തിന്റെ ദർശനത്തിന്റെ സ്വഭാവമെന്താ ണു്, ഏത് ചിന്താശ്രേണിയിലാണ് അതുൾപ്പെടുക തുടങ്ങിയ കാര്യ ങ്ങൾ. ഗുരുചിന്തനാകർത്താവ് ഈ ച�ോദ്യം ഗൗരവമായെടുക്കുന്നുണ്ടു്. എന്നാൽ അതിനെ പിന്തുടർന്നുപ�ോകുന്നതു് കുറെക്കഴിയുമ്പോൾ പ്ര സക്തമല്ലാതാവുന്നു എന്നും കാണിച്ചുതരുന്നു. നാരായണഗുരുവിന്റെ തത്വചിന്താ പരിസരമെന്തു്, ഏത�ൊക്കെ ആശയധാരകളുമായി അതു് ഇടപെടുന്നു, എന്നൊക്കെ സൂക്ഷ്മമായി പരിശ�ോധിക്കുമ്പോഴും ഇവിടെ ഉയർന്നുവരുന്നതു് ഗുരുവിന് അത്തരം പാഠഭേദങ്ങൾ ഒരു പരിധിക്കപ്പുറം പ്രധാനമായിരുന്നില്ല എന്ന വാദമുഖമാണു്. തത്വചിന്താ പരതയല്ല ഗുരുവിൽ പ്രധാനം; കാവ്യോന്മുഖതയും ആദ്ധ്യാത്മികതയു മാണ്; വാദങ്ങളിൽ തീർപ്പുണ്ടാക്കുകയല്ല ,ആശയങ്ങളെ കാവ്യോന്മുഖ 82


മായി ഉദ്ധരിക്കുകയും ആദ്ധ്യാത്മികാനുഭവവുമായി ബന്ധപ്പെടുത്തുക യുമാണ് ഗുരുവിന്റെ മാർഗ്ഗം - ഈ ആല�ോചനകളിൽ ഗുരുവിനെയും നമ്മെയും ഒരുപ�ോലെ സ്വതന്ത്രരാക്കുന്ന നീക്കങ്ങൾ കാണാം.തത്വചി ന്താപരം, ആദ്ധ്യാത്മികം എന്നൊക്കെ ചില വേർതിരിവുകൾ ഇവിടെ സൂചിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവ വിശദമായ�ൊരു ചർച്ചയ്ക്കു് വിധേയ മാവുന്നില്ല. ഇത�ൊരു 'മുഖവുര'യാണെന്നതു് പ്രധാനമാണു്. മുഖവുര എന്ന രചനാരീതിക�ൊണ്ടുള്ള ഒരു പരീക്ഷണമാണിതു്.ആദ്ധ്യാത്മികാ നുഭവം ആദ്യവും അതിന്റെ ആവിഷ്കരണമായി, ബാഹ്യപ്രകാശനമായി കവിത പിന്നീടും വരുന്നുവെന്ന - അങ്ങനെ അനുഭവത്തെയും അതിന്റെ പ്രകാശനത്തെയും വേർതിരിച്ചുനിറുത്തുന്ന - സാമ്പ്രദായിക ധാരണയല്ല ഈ പുസ്തകത്തിൽ സ്വീകരിച്ചുകാണുന്നത്. ആദ്ധ്യാത്മി കാനുഭവം എന്നത് നിർവചിക്കാനുള്ള ഭൂമികയായി, മുമ്പെയുള്ള അനു ഭവത്തെ മനസ്സിലാക്കാനുള്ള ശ്രമം ഇവിടെയുണ്ടു്. കാവ്യത്തെ ചിന്തയുടെ സവിശേഷരൂപവും ഘട്ടവുമായി കാണുന്ന ഈ സമീപനം ഇനിയും ചർച്ചചെയ്യുകയും വികസിപ്പിക്കുകയുമാവാം. പുസ്തകം മുന്നോട്ടുവെയ്ക്കുന്ന വേറ�ൊരു ചിന്താധാര തത്വദർശനം, തത്വചിന്ത, തത്വജ്ഞാനം എന്നീ സങ്കല്പനങ്ങളുടെ വേർതിരിവിനെ സംബന്ധിക്കുന്നതാണു്. തത്വചിന്തയിൽ ചിന്ത വാദങ്ങളായി അവത രിപ്പിക്കപ്പെടുന്നു; തത്വദർശനമാവട്ടെ താൻ കണ്ടതെന്തോ അത് ജീ വിതമാക്കി മാറ്റുന്നു എന്നിങ്ങനെ പ�ോകുന്നു ഗുരുചിന്തന യിലെ ചിന്ത കൾ. തത്വദർശനം തത്വചിന്തയുടെ രൂപത്തിലാണ�ോ ആവിഷ്‌കൃത മാവുന്നത്? തത്വചിന്തയിൽ പ്രകടമാവുന്ന ദർശനത്തിനു് കാഴ്ചയുടെ അഥവാ കാണലിന്റെ സ്വഭാവമാണ�ോ? തത്വജ്ഞാനി ജീവിതത്തിലാ ണ് തത്വദർശനം വെളിവാക്കുന്നത്. ജീവിതത്തിന്റെ രൂപത്തിലല്ലാതെ തത്വദർശനത്തിനു നിൽക്കാനാവില്ലെന്നു പറയാം. ജീവിതപ്രവൃത്തിക ളുടെ ഭാഗമായുള്ള ഭൗതികമായ വെളിവാകലാണ് അവിടെ നടക്കുന്ന തു്. നാരായണഗുരുവിന്റെ നർമ്മത്തെ ഇങ്ങനെയുള്ള വെളിവാകലാ യി, വ്യാഖ്യാനത്തിനു വഴങ്ങാതെ തന്റെ മട്ടിലും മാതിരിയിലും നൈമി ഷികമായിമാത്രം തെളിയുന്ന പ്രവൃത്തീരൂപങ്ങളായി, ഒരുപക്ഷേ, കാ ണാനായേക്കും. ഗുരുചിന്തനയുടെ പല അധ്യായങ്ങളും ഗുരുവിന്റെ സന്യാസജീവി തം എങ്ങനെയാണു് മനസ്സിലാക്കേണ്ടതു് എന്ന ച�ോദ്യത്തെ പിന്തുടരു ന്നുണ്ടു്. എന്നാൽ വ്യക്തിയുടെ മനഃശ്ശാസ്ത്രത്തിന്റെ തലത്തിൽ രതിയെയും വിരക്തിയെയും സംബന്ധിച്ചു കാണുന്ന സമസ്യകളെ നിർദ്ധാരണം ചെയ്യുന്നതിൽ ഈ പുസ്തകം യാത�ൊരു ജിജ്ഞാസയും 83


കാണിക്കുന്നില്ല. സന്യാസി എന്ന വിഷയിയുടെ ഘടനയിലാണു് ഇതിനു് താത്പര്യം. മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ലീനമായ വിഷ യീഘടന എന്താണ്? പാരമ്പര്യത്തിൽപ്പെടാത്ത സന്യാസത്തിന്റെ സ്വഭാവമെന്താണ്? ഇതിനുത്തരം നൽകാൻ സന്യാസവും നിർബാ ദ്ധ്യതയും ഗുരുചിന്തന വേർതിരിക്കുന്നു. അനാസക്തി മാത്രമല്ല നിർ ബാദ്ധ്യത. സംവേദനവും ആശയവിനിമയവുമായി ബന്ധപ്പെട്ട ഒരു സങ്കൽപ്പനം കൂടിയാണതു് - വ്യത്യസ്താശയങ്ങളുമായി ഇടപെടുന്ന ഒരു രീതി. വാഗ്ഭടാനന്ദനുമായും ചട്ടമ്പിസ്വാമികളുമായും ഗാന്ധിയുമായും ഒക്കെ ശ്രീനാരായണൻ ഏർപ്പെട്ട സംഭാഷണങ്ങൾ കാണിക്കുന്നതു്, ആശയഭേദത്തെപ്പറ്റി കൃത്യമായ അറിവു് നിലനിർത്തുമ്പോഴും തർക്ക വും വാദപ്രതിവാദവും ഉപേക്ഷിച്ച് വേറ�ൊരുതരത്തിൽ ആശയവിനി മയം നടത്തുന്നതിലുള്ള നിഷ്ഠയാണു്. ഗുരു ആശയവിനിമയത്തെ നിര സിക്കുന്നില്ലെന്നതു് ശ്രദ്ധാർഹമാണു്. ഗാന്ധിയുമായുള്ള സംഭാഷണ ത്തിൽ മ�ോക്ഷത്തിനായി, സ്വാതന്ത്ര�ത്തിനായി, മതപരിവർത്തനം ആവശ്യമില്ല എന്ന് ഗുരുവിനെക്കൊണ്ടു് പറയിപ്പിക്കാൻ ഗാന്ധി ശ്രമി ക്കുന്നുണ്ടു്. ഗുരുവാകട്ടെ, അതു് പറയാതെ - അഥവാ പറയുന്നതു് നീട്ടി വയ്ക്കുന്നതിലൂടെ - മറ്റു പലതും പറയുന്നതു് കേൾക്കാം. വാദപ്രതിവാദ ത്തിലേർപ്പെടാതെ ചിന്തയുടെയും ബന്ധങ്ങളുടെയും ശീലങ്ങളുടെ തലത്തിലാണു് ഇവിടെ ഭാഷാവിനിമയം പ്രവർത്തിക്കുന്നതെന്നു ത�ോന്നും. ഗുരുചിന്തനയുടെ കേന്ദ്രസ്ഥാനത്തു് വരുന്ന വേറ�ൊരു പ്രയ�ോഗമാ ണു് 'ഇഴപിരിക്കൽ'. ചിന്തയുടെ ഏതു് പാഠശാലയുമായാമാണു് 'ഇഴ പിരിക്കൽ' എന്ന രൂപകം അടുത്തുനിൽക്കുന്നതു്? ഇഴപിരിക്കലിലൂടെ എന്താണ് നാരായണഗുരു നമുക്കു കാണിച്ചുതരുന്നതു്, എന്തുചെയ്യാ നാണു് നമ്മെ ശീലിപ്പിക്കുന്നതു്? ലക്ഷണങ്ങൾ വിശദമാക്കുന്ന കൃതിക ളുടെ സമ്പ്രദായത്തിൽ എഴുതിയ 'ജാതിലക്ഷണം', 'ജാതിനിർണ്ണ യം'തുടങ്ങിയ രചനകളിൽ ജാതി ഇന്നതാണ് എന്നു പറയുകയും ജാതി എന്ന സങ്കൽപ്പത്തെത്തന്നെ ഇഴപിരിച്ച് ഇല്ലാതാക്കുകയും ചെ യ്യുന്നരീതി കാണാം. എന്താണീ പ്രക്രിയയുടെ ലക്ഷ്യസ്ഥാനം? ചിന്തയെ അനുധാവനം ചെയ്യുന്നതിലൂടെ,അതിനെ ഇഴപിരിക്കുന്നതു വഴി നിലനിറുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ, എന്താണ് ശീലിക്കപ്പെടുന്നതു്? ചിന്തയുടെയും ജീവിതപ്രവൃത്തിയുടെയും ഏതു ശീ ലങ്ങളാണു് ഇവിടെ ഇല്ലാതാകുന്നതു്? ഇങ്ങനെ പ�ോകുന്നു ഗുരുചി ന്തന ഉയർത്തുന്ന ച�ോദ്യങ്ങൾ. നമ്മുടെമേൽ ആര�ോപിക്കപ്പെട്ട സ്വത്വഭാവനയുടെ രൂപങ്ങളെ ഇഴ 84


പിരിച്ചു മാറ്റുന്നതിൽ നിന്നുണ്ടായിവരുന്ന സമത്വഭാവനയും ശ്രദ്ധയർ ഹിക്കുന്നു. സമത്വം പല രീതികളിൽ ഭാവന ചെയ്യപ്പെട്ടിട്ടുണ്ടു്. ആധുനിക ജനാധിപത്യരാഷ്ട്രീയത്തിൽ എല്ലാവർക്കും ഒരേ അവകാശം എന്ന സമപ്പെടലാണ് മുന്നിട്ടുനിൽക്കുന്നതു്. ഈ പുസ്തകത്തിൽ ധാർ മ്മികമായ�ൊരു സവിശേഷഭാവമായി കരുണയെ കാണുന്ന ഭാഗ ങ്ങൾ സമത്വസങ്കല്പത്തെ സങ്കീർണ്ണമാക്കുന്നു. ഉയർന്നു നിൽക്കുന്ന യാൾ താഴെയുള്ളയാള�ോട് കാണിക്കുന്ന ഭാവമല്ല ഈ സങ്കല്പത്തിൽ. കരുണ ത�ോന്നുന്ന ആൾ സ്വയം ചെറുതാവുന്നതിലൂടെയാണ് ഈ ധാർമ്മികഭാവം ഉണ്ടാവുന്നതു്. ഒപ്പം നിൽക്കുന്നവർക്കൊപ്പം അനുഭവി ക്കുകയെന്ന സഹാനുഭൂതി വരുന്നതു് സ്വയം താഴുന്നതിൽനിന്നാണു്. ഈ ധാർമ്മികഭാവത്തിന്റെ രാഷ്ട്രീയതലത്തിലുള്ള അർത്ഥമാനങ്ങൾ കൂടുതൽ ആഴത്തിൽ പരിശ�ോധിക്കേണ്ടതുണ്ടു്. തുടക്കത്തിൽ സൂചിപ്പിച്ച ഗുരുസങ്കല്പവും പരമാധികാരവും തമ്മിലുള്ള ബന്ധമാണ് രാഷ്ട്രീയമാനങ്ങളുള്ള മറ്റൊരു ചർച്ചാബിന്ദു. അനുശാസ നപ്രസ്താവനകളെ അവലംബിച്ചു് രാഷ്ട്രീയ പരമാധികാരത്തിനു മറുപടി യായി ഗുരുവിന്റെ ആധികാരികതയിലൂടെ ആത്മീയപരമാധികാരത്തി ന്റെ രൂപങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ചരിത്രം ശ്രീനാരായണ ചർച്ചകളിലുണ്ടു്. അനുകരണീയമായ�ൊരു പവിത്രമാതൃക നിർമ്മിക്കാ നുള്ള ഇത്തരം ഉദ്യമങ്ങളിൽനിന്ന് അകലെയാണു് ഗുരുചിന്തനയുടെ പ്രവിശ്യ. പ്രത്യക്ഷമായ ചരിത്രപരിശ�ോധനയും സാമുദായിക-രാഷ്ട്രീയ വിശകലനവും ഒഴിവാക്കുന്ന ഈ പുസ്തകം ഗുരുവിന്റെ ചിന്തയിലെയും പ്രവൃത്തിയിലെയും നിർബാദ്ധ്യമായ കർത്തൃഘടന ധാർമ്മികതയെയും രാഷ്ട്രീയത്തെയും എങ്ങനെ മാറ്റുന്നുവെന്ന അന്വേഷണത്തിന്റെ മുഖവു രകൂടിയാണു് - അതായതു്, നിർബാദ്ധ്യതയും സ്വാതന്ത്ര�വുമായുള്ള ഗാഢബന്ധത്തെക്കുറിച്ചുള്ള ചിന്തയുടെ ആമുഖം. n

ഡി .സി.ബുക്സ് - ഉരു ഗ്രന്ഥവരിയിൽ പ്രസിദ്ധീകരിച്ച ആദ്യപുസ്തകം ഗുരുചിന്തന: ഒരു മുഖവുരയുടെ റിവ്യൂ. 2017 ഫെബ്രുവരി 26, 27 തീയതികളിൽ ക�ൊച്ചി ബിനാലെ പവലിയനിൽ വെച്ച് ISES ഉം 'ഉരു'വും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചതിന്റെ സംഗ്രഹം.

85


ഷഹബാസ് അമന്‍

1

മുടി !

ണ്ട്‌ അമിതാബച്ചന�ൊക്കെ പ�ോലീസായി വരുമ്പോ മുടി വെട്ടൂല.ത�ൊപ്പിയ�ൊക്കെ വെക്കും. പക്ഷേ മുടിവെട്ടുന്ന പ്ര ശ്നമേയില്ല. പാട്ടുസീന്‍ ഉള്ളതുക�ൊണ്ടായിരുന്നു വെട്ടാതിരുന്ന തെന്ന്, ഇന്നു വേണമെങ്കില്‍ പ�ോസിറ്റീവായി നിരീക്ഷിക്കാം. പക്ഷേ, അത്‌സിനിമയാണെന്ന് ഞങ്ങള്‍ കുട്ടികള്‍ക്കറിയാമാ യിരുന്നു. അതുക�ൊണ്ട് ഒരു കുഴപ്പവും ഉണ്ടായില്ല. മുതിരുന്ന തി നനുസരിച്ച് "അയ്യേ, മുടിവെട്ടാത്ത ബ�ോറന്‍ പ�ോലീസ്" എന്ന് കളിയാക്കിത്തുടങ്ങി. അത് വലിപ്പംവെക്കുന്നതിന്റെ ഏറ്റവും വലിയ�ൊരു പ്രശ്നമാണ്. ഇപ്പോൾ സിനിമാനടന്മാർ പ�ോലീസായാൽ രാജാവിനെ ക്കാളും വലിയ രാജഭക്തിയല്ലേ. ഫുൾ ക്രോപ്പ്‌. ഭയങ്കര ഒറിജി നാലിറ്റി. എന്നിട്ട്‌'ഇത്‌സിനിമയല്ല, ജീവിതമാണ്' എന്നുംകൂടി പറഞ്ഞുകളയും.ഹ�ോ! വലുതാവേണ്ടിയിരുന്നില്ല. മുടിവെട്ടി ഒതുക്കിവെക്കണമെന്ന് എല്ലാ പ�ോലീസ്‌സ്റ്റേഷനു കളും എല്ലാ പട്ടാളക്യാമ്പുകളും എല്ലാ സ്കൂളുകളും എല്ലാ വീടുകളും എല്ലാത്തരം ഇൻസ്റ്റിറ്റ്യൂഷനുകളും ഒരുപ�ോലെ നിഷ്കർഷിക്കുക യാണ്. മുടി നീട്ടുന്നതിന്റെ പേരിൽ ആൺകുട്ടികളും വെട്ടുന്നതി ന്റെ പേരിൽ പെൺകുട്ടികളും പ്രശ്നത്തിലാകുന്നു. ര�ോഗംക�ൊ

86


ഷഹബാസ് അമന്‍ അമന്‍ 1

ണ്ടും മറ്റും മുടി ഇല്ലാതാകുന്നവരെ ഓർക്കാതിരിക്കുന്നില്ല. മുടിയെ ചുറ്റിപ്പറ്റി വലിയ വലിയ ഫാഷൻ ബ്രാൻഡ്‌ കച്ചവടസൗന്ദര്യ ല�ോകങ്ങൾതന്നെ നിലനിൽക്കുന്നു‌‌ണ്ട്‌. ക�ോടിക്കണക്കിനു രൂപയുടെ ഇടപാട്‌ നടക്കുന്നൊരു സ്ഥലമാണത്‌. ഏതു നിലയിൽ ന�ോക്കുകയാണെങ്കിലും. പറഞ്ഞുവരുന്നത് വെറും 'മുടി യിലെ' പ്രശ്നമല്ല. പ്രത്യേകം പ്രത്യേകം വിഗ്ഗുകൾ ഉപയ�ോഗി ച്ചതിന്റെ പേരിൽ പ്രശസ്തരായ നടന്മാർ മുതൽ മുടിയില്ലാതെ മുൻനിരയിലെ ത്തിയവർവരെ വിലസുന്നൊരു നാട്ടിൽ, സൗന്ദ ര്യമേഖലയില്‍ സഹായിയായി പണിയെടുക്കുന്ന വിനായകന്‍ എന്നൊരു കൗമാരക്കാരന്‍ ചെക്കന്‍, അവന്‍ കരുതല�ോടെ വളര്‍ത്തിയ അവന്റെ മുടിയുടെ പേരില്‍ (എന്നു പറഞ്ഞാല്‍ അവന്റെ മുടിയെന്നു പറയുന്നത് ഒരേസമയം അവന്റെ പാഷ ന്റെയും അതേസമയം അവന്റെ പ്രൊഫഷന്റെയും ഭാഗമാണെ ന്നു കാണാം) പ�ോലീസിനാല്‍ പിടിച്ച് മര്‍ദ്ദിക്കപ്പെടുകയും ചെ യ്യാത്ത മ�ോഷണ ആര�ോപണത്താല്‍ അപമാനിക്കപ്പെടുകയും‌ തദനന്തരം ഒരു നിർബന്ധിത സ്വയംമരണത്തിലൂടെ ഫല ത്തിൽ ക�ൊലചെയ്യപ്പെടുകയും ചെയ്തത്‌ മുടിനീട്ടൽ‌ ഇഷ്ടമല്ലാ ത്ത സകല അച്ചടക്കസമിതികളുടെയും അക്കൗണ്ടിലാണ്. ജാ തിപ്രശ്നം മുഖ്യസ്ഥാനത്ത്‌ വരുന്നത�ോടെ ആ ഏരിയ ക്ലിയർ ആകുന്നു. ഇവിടെ ആരു മുടിനീട്ടിയാലും ഉടൻ ആളുകൾക്ക്‌ അതി ന�ൊരു ജസ്റ്റിഫിക്കേഷൻ കിട്ടണം. സൂഫിയാണ്, സന്യാസി യാണ്, കലാകാരനാണ്, രാഷ്ട്രീയസമരമാണ്, മറ്റേതാണു മറി ച്ചതാണു എന്നൊക്കെപ്പറഞ്ഞ്‌. സ്വന്തം ശരീരത്തിലെ ര�ോമവ ളർച്ചയെ സ്വയം പേടിക്കുന്ന ഏക ജീവിയാണു് മനുഷൻ! അങ്ങനെന�ോക്കുമ്പോള്‍ കുട്ടികൾ പ്രത്യേക വിശദീകരണ ങ്ങള�ൊന്നുമില്ലാതെ ഒരു സ്റ്റൈലിനു മുടിവളർത്തുന്നത് കുറേക്കൂ ടി സത്യസന്ധമാണെന്നു പറയാതെ വയ്യ. ഇനി എങ്ങനെയാ യാലും ശരി‌, മുടി നീട്ടി വളർത്തി ഭംഗിയായി സംരക്ഷിക്കുവാൻ നല്ല പണിയുണ്ട്‌. മുടി പറ്റേ വെട്ടി നിങ്ങൾ ചെയ്യുന്ന വയലൻസിന്റെ നൂറി ല�ൊന്നു പ�ോലും മുടിനീട്ടിയ ആരും ചെയ്യുന്നില്ല സാർ! ദയവായി കുട്ടികള�ോട്‌ നന്നായി പെരുമാറൂ. കൗമാരത്തി ന്റെ ഏഴു വർഷങ്ങൾ അവരെ ജീവിക്കാൻ വിടൂ. നിങ്ങളെപ്പോ ലെ കാലാകാലത്തേക്കും ഇങ്ങനെ ആയിരിക്കാനുള്ള ട്രെയി 87

മുടി!


ഷഹബാസ് അമന്‍ അമന്‍ 1

നിംഗ്‌ ല�ോകത്ത്‌ വേറെ ആർക്കും കിട്ടുന്നുണ്ടാവാൻ ഒരു സാദ്ധ്യതയും ഇല്ല സാർ! കുറച്ചു വലുതാകുമ്പോൾ കുട്ടികൾക്കൊക്കെ പല പല മാറ്റങ്ങളും വരും.നിങ്ങൾക്കു പക്ഷേ വരില്ല! നല്ലവർ ആര�ൊക്കെയാണെന്നു മനസ്സിലാക്കാനുള്ള കുറേക്കൂടി ഷാര്‍പ്പായി പറഞ്ഞാല്‍ പ്രതി ആരാണെന്നും പ്രതിഭ ആരാണെന്നും വേര്‍തിരിച്ചറിയുവാനുള്ള അറിവ�ോ കഴിവ�ോ നി ങ്ങൾക്ക്‌ തീരേ ഇല്ല, എന്നു പറയേണ്ടിവരുന്നതിൽ ക്ഷമിക്കു മല്ലോ. അതിനുള്ള ഒരു ട്രെയിനിംഗും ഒരുകാലത്തും നിങ്ങൾ ക്കൊട്ടു കിട്ടുകയുമില്ല! ഇത�ൊരു ക�ൊലപാതകമാകുന്നത്‌ എങ്ങനെയാണെന്നുപ�ോലും നിങ്ങൾക്ക്‌ ശരിക്ക്‌ മനസ്സിലാക ണമെന്നില്ല. ഇപ്പോഴല്ല, ഒരിക്കലും! അല്ലെങ്കിൽപ്പിന്നെ, എല്ലാവരും പറയുന്നതുപ�ോലെ നി ങ്ങൾക്കും അധികാരകേന്ദ്രങ്ങൾക്കും എല്ലാം അറിയാമെന്നുവെ ക്കണം. വാസ്തവത്തില്‍ അത് കുറച്ച് പഴക്കംചെന്ന നിരീക്ഷണ മാണ്. രണ്ടു ടീമിനെയും നമ്പരുതെന്നാണു് ആളുകൾ എപ്പോഴും പറയുന്നത്‌. കൂട്ടത്തിൽ ച�ോദിക്കാനും പറയാനും ആളില്ലാത്ത പാവങ്ങളെവെച്ച്‌ പൗരസമൂഹത്തെ പേടിപ്പിച്ചു നിർത്തുകയെ ന്ന സ്ഥിരം പരീക്ഷണതന്ത്രം നിരന്തരം പ്രയ�ോഗിക്കുകയാണു് അധികാരവർഗ്ഗവും ഭരണകൂടവുമെന്ന് ചരിത്രം തെളിവുകൾ നിരത്തി സ്ഥാപിക്കുന്നു. ജനാധിപത്യ സർക്കാര�ോ മതങ്ങള�ോ വിശ്വാസസമൂഹങ്ങ ള�ോ പൗരസമൂഹമ�ോ ഒന്നും മുടിപ്രശ്നത്തിൽ കാര്യമായി ഇടപെ ടുകയില്ലെന്നു് ഉറപ്പാണ്. എന്തെന്നാൽ ത�ൊണ്ണൂറ്റിയഞ്ചു ശതമാനം ആളുകളും മുടി മര്യാദക്ക്‌വെട്ടിയ�ൊതുക്കി, ചീകി വെ ച്ചാലെന്താ എന്ന് ഈസി യായി ച�ോദിക്കുന്നവരാണ്! നെഞ്ചിൽ കൈവെച്ചു പറയൂ. അല്ലേ? സങ്കടകരംതന്നെ. നി ങ്ങളുടെ ആ ച�ോദ്യത്തില്‍ എന്തോരം അപകടം ഒളിഞ്ഞിരിക്കു ന്നുണ്ട് എന്നറിയാമ�ോ ? മലയാളത്തിൽ പറയട്ടെ. വിനായകന്റേതു് ഒരു ക�ൊലപാ തകമാണ്! ഒന്നാം പ്രതിസ്ഥാനം ഭരണകൂടവും പ�ോലീസും പങ്കി ട്ടെടുക്കണം എന്നു വാദിക്കുന്നതില്‍ സത്യമുണ്ട്, സംശയമില്ല. പക്ഷേ ഇതെഴുതുന്ന ആളടക്കം (സ്വയം ദലിതരല്ലാത്ത) ബാക്കി യുള്ളവരെല്ലാം പെട്ടെന്ന് കൈകഴുകി മുങ്ങരുത്‌! ജാതിപ്രശ്നം വരുമ്പോൾ കുറച്ചെങ്കിലും രക്തക്കറ പറ്റാത്ത ഏതു കൈകളാ ണുള്ളത്‌? അത്രയ്ക്ക് ആത്മവിശ്വാസമുള്ളവർമാത്രം ശബ്ദം കന 88

മുടി!


ഷഹബാസ് അമന്‍ അമന്‍ 1

പ്പിക്കട്ടെ. ബാക്കിയുള്ളവർക്ക് ഹാഷ്‌ടാഗ്‌ഇട്ടും ലേഖനമെഴുതി യും സ്വന്തം തെറ്റ്‌ തിരിച്ചറിയാനും തിരുത്താനും ശ്രമിക്കാം! എന്തെന്നാൽ എല്ലായ്പോഴും ഇത്തരം പ്രതിഷേധങ്ങൾ ഇര കൾക്ക്‌മരണാനന്തര നീതി വാങ്ങിക്കൊടുക്കാൻ മാത്രമുള്ളതാ കരുതല്ലോ. ഇനിയുമുണ്ട് വിനായകന്മാർ നാട്ടിൽ! ഖേദത്തോടെയെങ്കിലും എല്ലാവര�ോടും സ്നേഹം. n

89

മുടി!


ഷഹബാസ് അമന്‍

2

'രാവ്' ഉദിച്ചതുപ�ോലെ

നി

ങ്ങൾ കേൾക്കുന്ന ചലച്ചിത്രഗാനങ്ങൾ 'പ�ൊതു ല�ോക'ത്തിന്റെ സൃഷ്ടിയാകുന്നു! ഏതെങ്കിലും ജാതി-മത സമൂഹങ്ങളുടെ ഭാഗമല്ലെന്നും; 'മനുഷ്യനന്മ' മുൻനിർത്തി, അതിന്‍റെ പുര�ോഗതിക്കും സമാ ധാനത്തിനുംവേണ്ടി പ്രവര്‍ത്തിച്ചുക�ൊണ്ട്‌ 'സ്വാഭാവികമായി' കഴിഞ്ഞുകൂടുന്ന, ശാസ്ത്രീയാടിത്തറയും പുര�ോഗമന താൽപ്പര്യ വുമുള്ള 'ജനവിഭാഗം' എന്നാണ് അത്‌ സ്വയം പരിചയപ്പെടു ത്തുന്നത്‌; അഥവാ ഭാവിക്കുന്നത്! ഫ�ോട്ടോക്കു വേണ്ടി ഒരാൾ വയര്‍ അടക്കം ശ്വാസം അക ത്തേക്ക് വലിച്ചുപിടിച്ച് നില്‍ക്കുന്നതുപ�ോലെ ഒന്നിലും ഇല്ലാതെ, ഒന്നിലും പെടാതെ അത്‌ നിൽക്കുന്നു. സ�ോ ക�ോമൺ! ലിബറൽ! ഒറ്റയ്ക്കൊറ്റയ്ക്കെടുത്താൽ, കൃത്യം കൃത്യമായ സ്വകാര്യ ഐഡ ന്റിറ്റിയുള്ള സംഗീതജ്ഞരും രചയിതാക്കളും ഗായകരും മറ്റു പി ന്നണിക്കാരുമ�ൊക്കെ, തങ്ങളുടെ പാട്ടുകളെ 'പ�ൊതു കാർ ഡിൽ' മത്സരിപ്പിച്ചു മത്സരിപ്പിച്ച്‌ഇപ്പോൾ അത�ൊക്കെയും കൂ ടിക്കുഴഞ്ഞ്‌ ഏതേതെന്ന് വേറിട്ടു മനസ്സിലാകാത്തവിധം ഒരു പ�ോലെയായിരിക്കുന്നു! ക�ൊതുശല്യം ക�ൊല്ലുകയേയുള്ളു! 'പ�ൊതു'ശല്യം ക�ൊല്ലാതെ ക�ൊല്ലും! ചലച്ചിത്രഗാനങ്ങൾ 'പ�ൊതുല�ോക'ത്തിന്റെ സംഭാവനയാ 90


ഷഹബാസ് അമന്‍ 2

'രാവ്' ഉദിച്ചതുപ�ോലെ

ണെന്നു മനസ്സിലാക്കാൻ വലിയ പ്രയാസമ�ൊന്നുമില്ല. അതു ക�ൊണ്ടാവണം ആ 'പ�ൊതുല�ോക'വും അതിന്‍റെ പാട്ട് സങ്കൽപ്പവും സിനിമയുമായി ഉരലും ഉലക്കയും എന്ന അടി സ്ഥാനത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നത്‌! ഒരു കാര്യം ഹിറ്റ്‌ ആവാൻവേണ്ടി ഇരുകൂട്ടരും എടുത്തു പെരുമാറുന്ന കാര്യങ്ങൾ ക്ക്‌ എവിടെയ�ൊക്കെയ�ോ സമാനതകളുണ്ട്‌. അതായത്‌, പ്ര സ്തുത 'പ�ൊതുല�ോക'ത്തിനുവേണ്ടി അതിന്റെതന്നെ ടെര്‍മിന�ോ ളജിയും ടൂള്‍സും ഉപയ�ോഗിച്ചുക�ൊണ്ട്‌ തയ്യാറാക്കപ്പെടുന്ന പാട്ടുകൾ! ആ ല�ോകത്തിനു തീര്‍ത്തും അപരിചിതമ�ോ ഒട്ടും വഴങ്ങാത്തത�ോ ആയ ഇതരരീതികള�ോ, സമ്പ്രദായങ്ങള�ോ ഒന്നും അതില്‍ ഗൗരവതരമായി വിലപ്പോവുകയില്ല. മേമ്പൊടി ക്ക് ആവാമെന്നേയുള്ളു! അപൂർവ്വമ�ൊക്കെ ആഴമേറിയ സൃഷ്ടി കൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ ജനപ്രിയമാവാറുള്ളതും അത്ര യ്ക്ക്‌ അപൂർവ്വമായിത്തന്നെയാണു്. അതുക�ൊണ്ടാവണമല്ലോ അത്രമേൽ ജനശ്രദ്ധ കിട്ടിയിട്ടും വിഖ്യാത ഗാനരചയിതാക്ക ളിൽ പലരും അതുപ�ോരാതെ കവികൾകൂടി ആയി വേറിട്ട്‌ നിൽക്കാൻ ശ്രമിച്ചത്‌. ഇന്നും അത്‌തുടരുന്നുണ്ട്‌. ഏതു ല�ോക ത്ത്ുനിന്ന് വരുന്നയാളും 'സിനിമ'യിൽ എത്തിയാൽപ്പിന്നെ അധികം വൈകാതെ 'ക�ോമൺ' ആയി മാറുമെന്ന കാര്യം എല്ലാവർക്കും അറിയാം. വേറ�ൊരു നിലയ്ക്കു പറഞ്ഞാൽ ഒരാ ളിൽ ക�ോമൺ എലമെന്റുകൾ കൂടുതലാകുമ്പോളാണ് ആ വ്യക്തി 'പ�ൊതുസിനിമ'യുടെ ഒഴിവാക്കാനാവാത്തൊരു ഭാഗ മായി മാറുക! ഈ പശ്ചാത്തല സംഗീതമിട്ടു ന�ോക്കുമ്പോൾ മാപ്പിളപ്പാട്ടു ല�ോകത്തോട്‌ വ്യക്തിപരമായി കൂടുതൽ മതിപ്പുത�ോന്നുന്നു. ഇനി ഈ പശ്ചാത്തലമില്ലെങ്കിലും മതിപ്പുത�ോന്നാൻതക്ക കാര ണങ്ങളുണ്ട്‌. പ്രധാനമായും അതിനു് അതിനുള്ളിൽത്തന്നെ ഒരു സ്വയംപര്യാപ്തതയുണ്ട്‌ എന്നതാണ്. പതിനാലാം 'രാ വ്‌'ഉദിച്ചതുപ�ോലെ എന്നു പറയുന്നത്‌ വെറുതെയല്ല. സവിശേ ഷമായ�ൊരു സത്യസന്ധതയും തനിമയുമുണ്ട്‌അതിന്. ബലം പിടിച്ചുക�ൊണ്ട്‌ കൃത്രിമമായ ഒരു 'പ�ൊതുല�ോക'ത്തിനെ അഡ്രസ്സ്‌ ചെയ്യാൻ തുനിയുന്നില്ല. മറ്റുള്ളവർ എന്തു വിചാരിക്കു മെന്ന് ഒരു ന�ൊടിപ�ോലും ബേജാറാകുന്നില്ല. അതെ! മുസ്ലിം സമൂഹത്തിന്‍റെ പാട്ട് എന്ന് പരക്കെ അറി യപെടുന്ന ആ സംഭവത്തെക്കുറിച്ചുതന്നെ! അതിന്റെ ശരിയായ 91


ഷഹബാസ് അമന്‍ 2

'രാവ്' ഉദിച്ചതുപ�ോലെ

ചരിത്ര സന്ധികളിലേക്കോ ഈടുവെപ്പുകളിലേക്കോ ഒന്നും ഇവിടെ കടക്കുന്നില്ല. അതിന്, ഏറ്റവും മിനിമം ബര്‍ണലിന്റെ യും ബുക്കാനന്റെയുമ�ൊക്കെ കുറിപ്പുകള്‍തൊട്ട് ഇങ്ങോട്ട് ത�ോപ്പില്‍ മുഹമ്മദ്‌ മീരാന്‍, സയ്യിദ് മുഹ്യുദ്ദീന്‍ ഷാ, ഡ�ോ.എം എന്‍ കാരശ്ശേരി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ഹസ്സന്‍ നെടിയ നാട്, പ്രൊഫ.എ പി സുബൈര്‍, ഡ�ോ. കെ കെ മുഹമ്മദ്‌ അബ്ദുല്‍ സത്താര്‍, കെ എം അഹമ്മദ്, ഡ�ോ. ഹുസൈന്‍ രണ്ടത്താണി മുതല്‍ക്കിങ്ങനെവന്ന് ഇഖ്‍‍ബാല്‍ ക�ൊപ്പിലാന്‍ ഉള്‍പ്പെടെയുള്ള ധാരാളം പഠിതാക്കളെ, അവരുടെ ഓര�ോ പുസ്തകം അല്ലെങ്കില്‍ ഒരു പഠനലേഖനം വെച്ചെങ്കിലും ക്വോട്ട് ചെയ്യേണ്ടിവരും. അത�ൊക്കെ അതിന്റെ പ്രത്യേക (അക്കാദമി ക്) പഠിതാക്കൾക്കു വിടുന്നു. ഒരുകാര്യംമാത്രം പറയാം. കലയുടെ പ�ൊതു ഭൂമികയായി 'പ�ൊതു'വേ കണക്കാക്കപ്പെടുന്ന സിനിമയുമായി യാത�ൊരു ബന്ധവുമില്ലാതെതന്നെ പടുത്തുയര്‍ത്തപ്പെട്ടതാണ് ആ പാട്ടു ല�ോകം. എന്തിനധികം, സംഗീതവുമായിത്തന്നെ പ്രശ്നഭരിത മായ ബന്ധം പുലര്‍ത്തിയിരുന്നവരെന്ന് പരക്കെ വിശ്വസിക്ക പ്പെട്ട ഒരു ജനസമൂഹമാണ് അതിനെ പ�ോറ്റിവളര്‍ത്തി ഇവിടെ വരെ എത്തിച്ചത്! തലപ്പൊക്കം വെച്ചു ന�ോക്കിയാൽ അത�ൊരു ചെറിയ കാര്യമേയല്ല. കാലക്രമത്തിൽ അതിന് കുറേ അപച യങ്ങള�ൊക്കെ സംഭവിച്ചിട്ടുണ്ടെന്നത് നേരുതന്നെ. ഇന്ന് തെ ളിവുകള്‍ തരാനില്ലാത്തവിധം, കഴിഞ്ഞുപ�ോയ കാലത്തെ അനവധിയായ രാസദസ്സുകളായിരുന്നു അതിന്റെ ശരിയായ മൂലധനം. എങ്കിലും ഒരു അവശേഷിപ്പെന്ന നിലയില്‍ അവൈ ലബിള്‍ ആയ, എച്ച് എം വി യുടെ പഴയ ഗ്രാമഫ�ോൺ റെ ക്കോർഡുകള�ൊക്കെ ഒന്നു കേട്ടുന�ോക്കുക. ചിലർ ഇപ്പോഴും ജീ വിച്ചിരിപ്പുണ്ട്‌. അവരിൽനിന്ന് നേരിട്ടും കേൾക്കാം! റേഡിയ�ോ നിലയങ്ങളിലെ ശേഖരങ്ങൾ വേറെ! മേൽപ്പറഞ്ഞ പ�ൊതു ല�ോകത്തിനു സങ്കല്പി ക്കാൻ കഴിയാത്തതരത്തിലുള്ള പാട്ടിന്റെ ജീവനുള്ള ക�ൊത്തുപണികൾ ഇന്നും നിങ്ങൾക്ക്‌ അതില�ൊ ക്കെ തെളിഞ്ഞുകാണാം. ഇളയരാജ ഉൾപ്പെടെയുള്ളവരെ അത്ഭുതപ്പെടുത്തിയ ക�ൊത്തുപണികൾ! പണിത്തരങ്ങൾ! സാധാരണഗതിയിൽ, ഭൈരവിയില�ോ ദേശില�ോ ഒരു പാ ട്ടുണ്ടാക്കിയാൽ അറിയാം സംഗീതജ്ഞരുടെ നാഡീബലം എന്നു പറയും! മലയാളത്തിൽ അങ്ങനെ ഒരുപ�ോലെ അന്ത 92


ഷഹബാസ് അമന്‍ 2

'രാവ്' ഉദിച്ചതുപ�ോലെ

സ്സുള്ള രണ്ടും ഉണ്ടെങ്കിൽ അത്‌മലബാറിൽ ജീവിച്ചിരുന്ന മുഹ മ്മദ്‌സാബിർ എന്ന ബാബുരാജ്‌ഉണ്ടാക്കിയതാണെന്ന കാര്യം ആരാണു നിഷേധിക്കുക? 'പ്രാണസഖിയും' 'ഒരു പുഷ്പവും' ചെയ്ത അതേ ബാബുരാജ്‌ തന്നെയാണ് 'പകലൽ നിശാനി ആലം' അടക്കമുള്ള അനവധി മാപ്പിളപ്പാട്ടൂകൾക്കും രൂപം നൽ കിയത്‌. കെ. രാഘവന്‍ മാസ്റ്ററും ഉസ്താദ്‌ചാന്ദ്‌പാഷയും വടകര കൃ ഷ്ണദാസും സി.എ.അബൂബക്കറുമ�ൊക്കെ ഈണംനൽകിയതും പാടിയതും പ്രത്യേക ത�ൊണ്ടയ്ക്കൊത്താണ്‌. മാപ്പിളപ്പാട്ടിന്റെ ക�ൊമ്പും ചുള്ളിയും ഒന്ന് വേറെത്തന്നെ! ദം ബിരിയാണിയുടെ മൂടി പ�ൊട്ടിക്കുംപ�ോലെയാണത്‌! മണം വന്നാലറിയാം ചെമ്പി നകത്തെ വിവരം!! എന്തിനു വൈദ്യരിലേക്കും ഹൈദരിലേക്കു മ�ൊക്കെ പ�ോകുന്നു. അതിന്റെയ�ൊക്കെ ചാല പറ്റി പുറമേക്കു മ�ൊട്ടിട്ടുനിൽക്കുന്ന ചില പൂക്കളെത്തന്നെ ന�ോക്കുക. ഉദാഹര ണത്തിനു 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന പാട്ട്, കേള്‍ക്കുമ്പോലെ അത്ര എളുപ്പമല്ല, അതിന്റെ കുനുപ്പുകൾ പാടാന്‍! എഴുതാനും! ഒന്നുകില്‍ ഏറും അല്ലെങ്കില്‍ കുറയും. രാഘവൻ മാഷ്‌ പാടുമ്പോൾ എന്താ അതിന്റെ ഒരു കനപ്പ്‌! ഭാസ്കരൻ മാഷ്‌ എഴുതുമ്പോൾ എന്താ അതിന്റെയ�ൊരു കിനിപ്പ്‌! അതുപ�ോലെ പീര്‍ മുഹമ്മദിന്റെ 'അഴകേറുന്നോളേ വാ' എന്നൊരു പാട്ടുണ്ട്‌! അതിന്റെ അലകും ചില്ലും 'പ�ൊതു ല�ോക'ത്ത്‌ താമസിക്കുന്നവർക്ക്‌ പിടിച്ചെടുക്കാൻ കുറച്ചു പ്രയാ സമായിരിക്കും. റംലാ ബീഗം, ഐഷാബീഗം, എ വി മുഹമ്മദ്‌, രണ്ടത്താണി ഹംസ,വടകര കുഞ്ഞിമൂസ, കെ എസ്‌മുഹമ്മദ്‌കുട്ടി, നല്ലവൻ മുഹമ്മദ്‌, എരഞ്ഞോളി മൂസ, ദർഭ മ�ൊയ്തീൻ, ഹമീദ്‌ ഷെർവാണി, വിളയിൽ ഫസീല, വി.എം.കുട്ടി, എസ്‌.എ ജമീൽ, ചാവക്കാട്‌ റഹ്‍‍മാൻ, കെ.ജി സത്താർ,പി.എം ഹനീഫ്‌, തിരൂർ ഫിറ�ോസ്‌മുതൽക്ക്‌പറഞ്ഞാൽ നിങ്ങൾക്കറിയുന്നതും അറിയാത്തതുമായ അനവധി ഗായകർ! എന്താ അവരുടെ എടുക്കലിന്റെയും വെക്കലിന്റെയുമ�ൊരു ഉർമ്മത്ത്‌! ആ കണ്ണി യുടെ ഇങ്ങേയറ്റത്ത്‌ ഇപ്പോൾ പ്രകാശിച്ചുനിൽക്കുന്ന കണ്ണൂർ ഷെറീഫ്‌ അടക്കമുള്ളവര�ൊക്കെ അതേ മാനത്തുതന്നെ ഉദിച്ചു വന്ന നക്ഷത്രങ്ങളാണ്, ഒരു സംശയവുമില്ല. ശ്രദ്ധിച്ചാലറിയാം ത�ൊണ്ടപ്പെരുമാറ്റം കൃത്യം അതേ പാരമ്പര്യത്തിൽനിന്നുതന്നെ 93


ഷഹബാസ് അമന്‍ 2

'രാവ്' ഉദിച്ചതുപ�ോലെ

യുള്ളതാണെന്ന്! 'പ�ൊതുല�ോക' ത്തിന്റെ കെട്ടുംമട്ടുംകൂടി കൈകാര്യം ചെയ്യാന്‍ അറിയാമെന്ന ഒരു വെർസറ്റാലിറ്റി ഷെറീഫിനെ കൂട്ടത്തിൽനിന്ന് വേറിട്ടുനിർത്തുന്നുണ്ടെന്നുമാത്രം. കണ്ണൂഷെരീഫ് രാജകുമാരനാണെങ്കിൽ പാലക്കാട്ടെ ചിറ്റൂർ സംഗീത ക�ോളേജിൽനിന്ന് കർണ്ണാടകസംഗീതത്തില്‍ അക്കാ ദമിക ബിരുദംകൂടി എടുത്തിട്ടുള്ള കെ എസ്‌ രഹന അതേ മാ പ്പിളപ്പാട്ടുല�ോകത്തെ രാജകുമാരിയായാണു വാഴുന്നത്‌! മാര്‍ക്കറ്റില്‍ കാണുന്ന പക്കാ ക�ൊമേഴ്സ്യല്‍ മാപ്പിളപ്പാട്ട്‌ ആല്‍ബങ്ങളെക്കുറിച്ചു മാത്രമുള്ള (അതുതന്നെ കലക്കനാണെ ന്നത്‌ വേറെ കാര്യം) കേട്ടറിവുക�ൊണ്ടോണ�ോ അത�ോ മറ്റു ചില സാമൂഹ്യമുൻധാരണകള്‍ അതുമായി കൂടിക്കുഴഞ്ഞ് ഉറച്ചു പ�ോയത് കാരണമാണ�ോ ഇനി പുളകസംഗതികളിൽമാത്രം ഊന്നിയുള്ള ആസ്വാദനാനുശീലനംമൂല മാണ�ോ എന്നറിയില്ല, 'പ�ൊതുല�ോക'ക്കാർക്ക് മാപ്പിളപ്പാട്ടെന്നു പറയുമ്പോൾ ഇന്നും ഒരു ചെറിയ ചുണ്ടുക�ോട്ടലുണ്ട്‌! എന്നാല്‍ ഇരുല�ോകത്തെയും അടുത്തുനിന്ന് അറിഞ്ഞനില യിൽ പറയട്ടെ, ഒരു സിനിമാപ്പാട്ടിനേക്കാള്‍ എളുപ്പത്തില്‍ മൂളാ വുന്നതാണ്, കുറേക്കൂടി ലളിതമായിപ്പറഞ്ഞാല്‍, സ്വന്തം വിര ലിനു പാകമ�ൊത്ത ഒരു മ�ോതിരം സ്വയം അണിയുന്ന ലാഘവ ത്തോടെ പാടാവുന്നതാണ് ഒരു സാധാരണ മാപ്പിളപ്പാട്ട് എന്നൊരു ധാരണ (അത്‌ ഒരു അഡ്വാന്റേജ് ആണെന്നു വെച്ചോ) അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ത്തന്നെ, യഥാ ര്‍ത്ഥ 'മാപ്പിളപ്പാട്ടെ'ന്നത്, അപാര ഗരിമയാര്‍ന്നതും ഹൈലി ടഫ് ആയിട്ടുള്ളതുമായ ഒരു സംഗീതശാഖയാകുന്നു. കണക്കും നിയമങ്ങളുമുള്ള അതിന്റെ തച്ചുശാസ്ത്രം കരഗതമാക്കുക എളുപ്പ മല്ലതന്നെ! അല്ല എന്ന പറഞ്ഞാല്‍ അല്ല. അനവധിയായ സ്വ ഗ�ോത്ര ശൈലികളിലും വലിയ വലിയ ഗ്രന്ഥക്കെട്ടുകളിലു മ�ൊ ക്കെയാണ് അതിന്‍റെ അടിയാധാരം ഇരിക്കുന്നത്‌! ശതക ങ്ങളുടെ പഴക്കമുണ്ട് അതിന്റെ 'സംഗതികൾ' വന്ന വഴിക്ക്‌. എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍പോലും ഇന്നു കാണുന്നതരം മലയാള ഭാഷ വികസിച്ചു വന്നിട്ടില്ല എന്ന ചരിത്രവസ്തുത ഓർക്കുമ്പോൾ മാപ്പിളപ്പാട്ട് 'കേവലം' ഒരു ഒപ്പി ക്കൽ പരിപാടിയാണെന്നോ ഏറെ പരിമിതികളുള്ള മേഖലയാ ണെന്നോ ഒക്കെ എന്തു കാരണംക�ൊണ്ടായാലും 'പ�ൊതുല�ോ കത്തിനു' ത�ോന്നുന്നുണ്ടെങ്കിൽ, ആ ചിന്ത പുന:പരിശ�ോധിക്കാ 94


ഷഹബാസ് അമന്‍ 2

'രാവ്' ഉദിച്ചതുപ�ോലെ

നുള്ള സമയമായി. എന്നല്ല, സമയമായിട്ടുതന്നെ. സമയം കുറെ കഴിഞ്ഞു! വേറ�ൊന്നുമല്ല, അത്തരത്തിലുള്ള ഇതര ജീവ -സംഗീത ല�ോകങ്ങളെക്കൂടി ആഴത്തിൽ മനസ്സിലാക്കാനും അടുത്തു പരിചയപ്പെടാനും അകത്തേക്ക്‌ രുചിച്ചുന�ോക്കുവാനും പ�ോന്ന മ്യൂസിക്‌ ഫെസ്റ്റിവലുകൾക്ക്‌ ആരെങ്കിലും അടുത്തുത ന്നെ കേരളത്തിൽ മുൻകൈയെടുക്കു മെന്ന് ആത്മാർത്ഥമായി പ്രത്യാശിക്കുന്നതുക�ൊണ്ടാണു്! അങ്ങനെ സംഭവിക്കട്ടെ! ഒരു കാര്യം തീര്‍ച്ച ! സ്വന്തമായി ക�ൊത്തുപണിയും തനിമയാർന്ന പാട്ടുപദ്ധതി യുമുള്ള ഒരു ചെറുസമൂഹത്തിനു തങ്ങളേക്കാൾ നൂറുമടങ്ങു വലി പ്പമുള്ള 'പ�ൊതുസമൂഹ'ത്തിന്റെ സംഗീതാടിത്തറ സ്ഥിതിചെ യ്യുന്നത്‌ സിനിമയെന്ന ഒരേയ�ൊരു പിടിവള്ളിയിലാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞാലേ സ്വന്തം വലിപ്പം എന്താണെന്ന് പ്രത്യേകം മനസ്സിലാവുകയുള്ളു! അതുക�ൊണ്ട്‌, കഴിവതും സ്വന്തംല�ോകത്ത്‌ തലയുയർത്തി പ്പിടിച്ചു തന്നെ നിൽക്കുക! സ്വന്തം ത�ൊണ്ടക്കുഴിയുടെ ചരിത്രപ രമായ പ്രത്യേകത 'പ�ൊതുല�ോക'ത്തെ കൃത്യമായി ബ�ോദ്ധ്യ പ്പെടുത്തുകയും ചെയ്യുക. ബാബുരാജിനെപ്പോലെ, മന�ോഹര മായി സ്വയം അടയാളപ്പെടുത്തുവാനാവുമെങ്കില്‍ ല�ോകത്തേ ക്ക് ഇടക്കിടെ ഒരു പ�ോക്കുവരവ്‌ആവാം! ആളെണ്ണം കൂടുതലു ള്ള, വലിപ്പമുള്ള ഒരു ഭൂപടത്തിന്റെ ശ്രദ്ധകിട്ടുവാന്‍ അതുപക രിച്ചേക്കും! പക്ഷെ, എന്നിട്ടെന്ത്‌ എന്നത്‌ പ്രധാനമാണ്. അതു ക�ൊണ്ടാണ് പ�ോക്കുവരവ് എന്ന് ശ്രദ്ധിച്ചു പറഞ്ഞത്. പ�ോക്ക്‌ മാത്രം ആവരുത്‌! ഇതിൽ ആത്മവിമര്‍ശനപരമായ ഒരു സ്ഥ ലംകൂടി യുണ്ടെന്ന് കാണുന്നവര്‍ക്ക് കാണാം. ആഭ്യന്തരമായ ആക്ഷേപങ്ങളും മറുവാദങ്ങളും തീര്‍ച്ചയാ യും ഉണ്ടാകുമെങ്കിലും മഹാകവി മ�ോയിൻ കുട്ടി വൈദ്യരുടെ ഒരു കൃതി ബ�ോധപൂർവമായി, ക്ലാസ്സിക്കല്‍ നൃത്തച്ചുവടു കള്‍ക്കൊപ്പം 'പ�ൊതുല�ോക'രംഗത്തേക്ക് അടുത്തുതന്നെ സം ഗീതത്തിലൂടെ വിവർത്തനം ചെയ്യാന�ൊ രുമ്പെട്ടു നിൽക്കുന്ന ഒരു സാധാരണ പാട്ടുകാരനാണ് ഇതിപ്പോളെഴുതുന്നത്. അങ്ങനെ ചെയ്യുന്നത് വൈദ്യർക്ക്‌ ആ ല�ോകത്തിന്റെ 'അംഗീകാരം' വാങ്ങിക്കൊടുക്കാനല്ല. (അയ്യേ) മറിച്ച്‌, ഇങ്ങനെ ഒരു വലിയ ല�ോകംകൂടി ഇവിടെയുണ്ടെന്ന് അതിന്റെ മടയിൽ വന്ന് കാണിച്ചുക�ൊടുക്കാനാണ്. സ്വന്തം ജന്മദേശത്തിന്‍റെ 95


ഷഹബാസ് അമന്‍ 2

'രാവ്' ഉദിച്ചതുപ�ോലെ

പാട്ടുവഴികളിലേക്കുള്ള ഒരു 'വേര്‍' നടത്തവുംകൂടി ആയേക്കാം വ്യക്തിപരമായി അത്‌! ഒരു കാര്യംകൂടി പറഞ്ഞാലേ ശരിയാവുകയുള്ളൂ. മുത്തുപ�ോലെത്തെ ഒരു ബാബുരാജിനെ കിട്ടിയിട്ടും മേൽപ്പറ ഞ്ഞ ല�ോകം ഈ പണിത്തരങ്ങൾ എവിടെനിന്ന് വരുന്നുവെ ന്ന് അതിന്റെ ശരിയായ റൂട്ട് അന്വേഷിക്കാന�ോ ആ ല�ോക ത്തെയ�ോ അവിടുത്തെ ജീവിതങ്ങളെയ�ോ അടുത്തറിയാന�ോ അതിന്റെ സ്നേഹം എന്തെന്നോ രുചിഭേദങ്ങള്‍ എന്തെന്നോ തിരിച്ചറിയാന�ോ അധികം മിനക്കെട്ടില്ല! മറിച്ച് അതിനെയും 'പ�ൊതു ന�ൊസ്റ്റാള്‍ജിയ ' മാത്രമായി കണ്ടു . ഇളയരാജയുടെ ആട്ടിടയജീവിതത്തെ അടുത്തറിയുന്ന കാര്യത്തിലും പ്രസ്തുത 'പ�ൊതുല�ോകം' പരാജയപ്പെടുകതന്നെയാണ് ചെയ്തത്! പകരം അദ്ദേഹത്തിന്റെ സിംഫണികളും ബി ജി എം ന�ോട്ടേഷ നുകളും മാത്രം തേടിപ്പോയി! 'പ�ൊതുല�ോകം' 'പ�ൊതുല�ോകം' എന്നു നൂറുതവണ പറ ഞ്ഞത്‌സ്വയം ഉൾപ്പെടുത്തിക്കൊണ്ടുതന്നെ. അല്ലാതെ വേറെ എവിടുന്നു വാടകക്കെടുക്കാനാണു ഇത്രയധികം ആളുകളെ?! തീർച്ചയായിട്ടും എന്റർടെയിന്മെന്റിനുവേണ്ടി ഇവിടെയ�ൊ രു 'പ�ൊതുല�ോകം' ആവശ്യമാണ്‌, അതിന് 'പ�ൊതുല�ോകം' മാത്രമായിരിക്കുവാനുള്ള അവകാശവുമുണ്ട് എന്നത�ൊക്കെ അംഗീകരിക്കുന്നു.നമ്മള�ൊക്കെ ഇടയ്ക്കിടെ അവിടെവന്ന് രസി ക്കുന്നവർതന്നെ. അതിന്റെ മികച്ച സംഭാവനകളെ എക്കാലവും ആദരിക്കുകയും ചെയ്യും.പക്ഷേ സ്‌ക്വയര്‍ ഫീറ്റ്‌ ഇച്ചിരി കൂടുത ലാണെന്നുവെച്ച് ആ ല�ോകത്തിനു മറ്റു ല�ോകങ്ങളെ ചെറുതായി കാണുവാനുള്ള യാത�ൊരു വിധ സ്പെഷൽ റൈറ്റും ഇല്ല! അതിനുതക്ക അധികയ�ോഗ്യതയും! കൽപ്പറ്റ നാരായണൻമാഷിന്റെ ഒരു ഡയല�ോഗ്‌ കടപ്പാ ട�ോടെ സന്ദർഭം മാറ്റിപ്പറഞ്ഞാൽ, 'പ�ൊതുല�ോകത്തിന് എല്ലാം വഴങ്ങും, പക്ഷേ, പ�ൊതുല�ോകം ഒന്നിനും വഴങ്ങില്ല!' n

96


അറിയിപ്പു് അയ എല്ലാ മാസവും ഇറങ്ങുന്നു. സംഭാവനകൾ താഴെക്കൊടു ത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് വിവരം dunesgobi@gmail.com ൽ അറിയിക്കുക. INSTITUTE FOR SOCIAL AND ECOLOGlCAL STUDIES (ISES) Ac. No: 57023898l42 State Bank of India KOZHIKODE-Main (70188) PB No:150 MEYOM PLACE, YMCA ROAD, 673001 IFSC Code: SBINOO7Ol88 SWIFT

അയ ലഭിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക dileep.raj@gmail.com

ഒക്ടോബർ പുസ്തകത്തിൽ പുതുതായി എഴുതുന്ന ചിലർ

n

രേഖാ രാജ് ദിലീപ് മേന�ോൻ ദിനേശൻ വടക്കിനിയിൽ കെ.പി.ഗിരിജ കൽപ്പറ്റ നാരായണൻ മൈത്രി പ്രസാദ് - ഏലിയാമ്മ ദാമ�ോദർ പ്രസാദ് ബിനിതാ തമ്പി ശ്രീബിത 97


ISES പ്രസിദ്ധീകരിക്കുന്ന

പ്രതിമാസ പുസ്തകം l സെപ്തംബര്‍ 2017

സ്വൈരതാനിയമം: ക�ോടതിയും ഭരണകൂടവും ജനങ്ങളും എഡിറ്റോറിയൽ

നൃത്തം ടി വി സജീവ് ഭാരതം സമഗ്രാധിപത്യത്തിലേക്കോ? നിസാർ അഹമ്മദ്

ഡ�ോ.അംബേദ്കറുടെ ജനാധിപത്യസങ്കല്പം സണ്ണി എം കപിക്കാട്

അകം - പുറം: ഒരു ആമുഖം നജ്‌മൽ ബാബു

വേണ്ടേ ല�ോകനിലവാരം (ചർച്ച) ക�ോളേജ് ലൈബ്രറികൾക്കു്? ദിലീപ് രാജ്, രാജൻ ഗുരുക്കൾ, എൻ.ഇ .സുധീർ ശരീരം, അഭ്യാസം, അരങ്ങു് ഇന്ദു ഇടപ്പള്ളി അട്ടിമറിക്കപ്പെടുന്ന സംവരണവും കേരളീയ പ�ൊതുബ�ോധവും ഒ.പി.രവീന്ദ്രൻ ചുഴലിക്കണ്ണിലിടംപിടിച്ചു്: തത്വചിന്തയില�ൊരു കാലവര്‍ഷപ്പാര്‍പ്പു് അന്നലിസ മൻസുഖാനി സ്വാതന്ത്ര�വും നിര്‍ബാദ്ധ്യതയും ഉദയകുമാർ മുടി! ഷഹബാസ് അമൻ

98


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.