Malayalam Septamber 2018

Page 1

Vol 5 Issue No.59 Sept-Oct 2018

കായംകുളത്തെ ക�ൊച്ചുണ്ണി

വാഴുക

{Sw]nsâ hym]mcbp²w Xami¡fnbñ

Sri V P Nandakumar, MD & CEOManappuram Finance Ltd.

skmamenbbpsS lrZbanSn¸v Adnbmw...




Printed by: Ajit Ravi Published by: Ajit Ravi Owned by: Ajit Ravi Printed at: Sterling Print House Pvt. Ltd. Cochin Published at: Pegasus, L5-106 Changampuzha Nagar Kalamassery Ernakulam-682 033 e-mail: editor@uniquetimes.in uniquetimesindia@gmail.com Ph:0484 3242220, 3292223, 4025666 Mob:+91 98460 50283, 94470 50283 Editor Ajit Ravi Sub Editor Sheeja CS Editor-In-charge Jebitha Ajit Legal Advisor Adv. Latha Correspondents Dr. Thomas Nechupadam Vivek Venugopal- Quarter Mile Bejoy George Amrutha V Kumar Marketing UAE Phygicart.com P.O. Box: 92546, Al Karama Dubai Mr. Anish K Joy Mob: +971528946999 info@phygicart.com Tamil Nadu Vice president Uma Riyas Khan chennai, Mob: 9841072955 Unique Times, No.6/31, Arunachalam main road, Saligramam, Chennai – 600093 Andhrapradesh & Karnataka PEGASUS Ph: 09288800999 Sunilkumar NN, Saneesh Ashok Your wing Dr. Susan S Sunny Director Shwetha Menon Photographer Ashique Hassan Creative Design PEGASUS Cover Photograph Mohanlal & Nivin Pauly

Editorial

വി

ന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്ന ഉരുക്കിന്റെ കരുത്തുള്ള ബ്രിട്ടന്റെ മുന്‍ പ്രധാനമ�n ഒരിക്കല്‍ പറഞ്ഞു: ഓര�ോ അവസരങ്ങള്‍ മുന്നിലെത്തുമ്പോഴും അശുഭാപ്തി വിശ്വാസി അതില്‍ ബുദ്ധിമുട്ടുകള്‍ മാത്രം കാണുന്നു. പക്ഷെ ശുഭാപ്തിവിശ്വാസിയാകട്ടെ ഓര�ോ ബുദ്ധിമുട്ടിലും പുതിയ�ൊരവസരം കാണുന്നു. മലയാളത്തിലെ ഒരു കൂട്ടം ശുഭാപ്തി വിശ്വാസികളെക്കുറിച്ചാണ് ഈ ലക്കത്തിലെ മുഖലേഖനം പറയുന്നത്. കേരളത്തിലെ നാട്ടു പഴമയിലുള്‍പ്പെട്ട ഒരു ലളിതമായ കഥയില്‍ നിന്നും ഒരു ബിഗ്ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കിയവരാണ് ഇവര്‍. അതിനായി അവര്‍ പല വെല്ലുവിളികളെയും അതിജീവിച്ചു. ഹ�ോളിവുഡ് ചിത്രം പ�ോലെ ഒരുക്കിയ 'കായംകുളം ക�ൊച്ചുണ്ണി' എന്ന ചിത്രത്തിന്റെ സംവിധായകന്‍ റ�ോഷന്‍ ആന്‍ഡ്രൂസാണ് ഒക്ടോബറില്‍ ല�ോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ ശില്‍പി. ഇത�ോട�ൊപ്പം മികച്ച രണ്ട് കഥാകൃത്തുക്കള്‍-ബ�ോബിയും സഞ്ജയും ചേരുകയും അവര�ോട് മികച്ച നിര്‍മ്മാതാവ് ഗ�ോകുലം ഗ�ോപലന്‍ കൈക�ോര്‍ക്കുകയും ചെയ്തപ്പോള്‍ മലയാള ചലച്ചിത്ര രംഗം തന്നെ എല്ലാ പരിമിതികളും വിട്ട് ഉയരുകയായിരുന്നു . തന്റെ സ്ഥിരം ക�ോളത്തില്‍ മണപ്പുറം എംഡിയും ചെയര്‍മാനുമായ വി.പി. നന്ദകുമാര്‍ ഡ�ൊണാള്‍ഡ് ട്രംപ് എന്ന ദുരൂഹതകള്‍ നിറഞ്ഞ അമേരിക്കന്‍ പ്രസിഡണ്ടിന്റെ യഥാര്‍ത്ഥമുഖം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. യാത്ര, ഓട്ടോ , ഓഹരിവിപണി, ഉല്‍പന്നങ്ങള്‍, ബാങ്കിംഗ്, സിനിമനിരൂപണം, പുസ്തകനിരൂപണം എന്നീ പതിവ് വിഭവങ്ങള്‍ നല്ലൊരു വായനാനുഭവം മുന്നില്‍ക്കണ്ട് ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കാന്‍ മറക്കരുത്, കാരണം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ നവീകരിക്കുമെന്ന് തീര്‍ച്ച. ഈ ലക്കം ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയ�ോടെ...

Ajit Ravi

RNI Reg No.KERMAL/2013/60988



22

CONTENTS

12

16 {Sw]nsâ hym]mcbp²w Xami¡fnbñ

12

DSaØsâ at\m`mht¯msSbpÅ `cWw

16

ImbwIpfs¯ sIm¨p®n hmgpI

22

"I\ymIpamcnbnð Hcp IS¦Y'... koa.Pn.\mbÀ

28

PnFkvSnþtIknepw `cWLS\mshñphnfnIfnepw IpSp§nb \nbaw

36


46

48

52

54

58

46

KmUvPävkv

48

]mNIw

52

kuµcyw Iq«m³ UmÀIv tNmt¢äv

54

skmamenbbpsS lrZbanSn¸v Adnbmw...

58

sagv-k - nUnkv s_³kv kn 43 FFwPn


bpWn¡v Ubdn

ഖനനലേലം ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ധാ

തുക്കളുടെ വിതരണത്തിലുള്ള പ�ോരായ്മ നികത്താനും ഖനിമേഖല ഏറ്റവും കൂടുതല്‍ പണം ലേലത്തില്‍ വാഗ്ദാനം ചെയ്യുവര്‍ക്ക് നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകള�ോട് വാടകയ്‌ക്കെടുക്കാനുള്ള ലേലം ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇപ്പോഴത്തെ ഖനിവാടകക്കരാര്‍ 2020ല്‍ അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്. പുതിയ ലേലം 2019 ജൂലായില്‍ ആരംഭിക്കും. ധാതുസമ്പത്തില്‍ സമ്പന്നമായ 21 സംസ്ഥാനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഇന്ത്യ കെനിയയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നു

""_nkn\Ên\v cïv {]hÀ¯\§fmWv DÅXv- hn]W\hpw \ho\Xbpw-'' ]oäÀ {U¡À

ഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സാധ്യതയുള്ള വിപണി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയും കെനിയയുമായുള്ള വ്യാപാ രബന്ധം ശക്തിപ്പെടുത്താന്‍ ആല�ോചിക്കുന്നു . പ്രാഥമിക ഊഹമനുസരിച്ച്, കാര്‍, മ�ോട്ടോര്‍സൈക്കിള്‍, മ�ൊബൈല്‍ ഫ�ോണുകള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ അതിവേഗം വളരുന്ന ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ എത്തിക്കുക എതാണ് ഇന്ത്യയുടെ നയം. ഈയിടെ ഏഷ്യന്‍-ആഫിക്കന്‍ രാഷ്ട്രങ്ങളിലെ നേതാക്കള്‍ തമ്മില്‍ നെയ്‌റ�ോബിയില്‍ വെച്ച് ഇത് സംബന്ധിച്ച് യ�ോഗം നടന്നിരുന്നു . കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യ കെനിയയിലെ രണ്ടാമത്തെ വലിയ നിക്ഷേപകരാഷ്ട്രമാണ്. എട്ടാമത് നിര്‍ണ്ണായക ഇന്ത്യ-കെനിയ സംയുക്ത വ്യാപാരസമിതിയ�ോഗം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാ രബന്ധത്തിന് ആക്കം കൂട്ടുമെന്ന് കരുതുന്നു. 8

sk]v-äw_ÀþHIvtSm_À 2018


ഇന്ത്യയിലെ ജീവനക്കാരന് അടുത്ത 12 മാസങ്ങളില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍

മൈ

ക്കേള്‍ ജ�ോബ്‌സ് ക�ോഫിഡന്‍സ് ഇന്‍ഡക്‌സ് 2018ലെ റിപ്പോര്‍ട്ടനുസരിച്ച് സ്ഥാനക്കയറ്റം, ശമ്പള വര്‍ധന, സമ്മാനങ്ങള്‍ തുടങ്ങി ഒട്ടേറെ ആനുകൂല്യ ങ്ങള്‍ അടുത്ത 12 മാസങ്ങളില്‍ ഇന്ത്യയിലെ ജീവനക്കാരെ കാത്തിരിക്കുന്നുവെന്ന് പ്രവചനം. ഇന്ത്യയിലെ സമ്പദ് വ്യ വസ്ഥയെക്കുറിച്ചും ത�ൊഴില്‍വിപണിയെക്കുറിച്ചും ജീവനക്കാര്‍ ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടനുസരിച്ച് ഭൂരിഭാഗം ജീവനക്കാരും വിശ്വസിക്കു ന്നത് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തന്നെ പുതിയ അവസരം തേടാന്‍ കഴിയുന്നുണ്ടെതാണ്. സ്‌കില്‍ ഡവലപ്‌മെന്റ്, കൂടുതല്‍ മികച്ച ശമ്പളം, ത�ൊഴില്‍ -ജീവിത ബാലന്‍സ് എന്നിവയാണ് ത�ൊഴില്‍ മാറ്റത്തിനുള്ള മൂന്ന് പ്രധാന കാരണങ്ങള്‍.

ഇന്‍ഫിനിക്‌സ് 5ജിയില്‍ ഭാഗ്യം പരീക്ഷിക്കുന്നു

""e£yw aÊnepïmbncn ¡pIbpw Hmtcm Znhkhpw AXn\mbn {]hÀ¯n¡pIbpw thWw.-'' db³ Aenkv

നപ്രിയ സ്മാര്‍ട്ട് ഫ�ോണ്‍ ബ്രാന്‍ഡായ ഇന്‍ഫിനിക്‌സ് മ�ൊബൈ ല്‍സ് 5ജിയിലും കണ്ടെന്റ് സേവനത്തിലും ഭാഗ്യം പരീക്ഷിക്കാ ന�ൊരുങ്ങുന്നു. ഇന്ത്യയിലെ സ്മാര്‍ട്ട് ഫ�ോണ്‍ രംഗത്തെ പ്രധാന കമ്പനി കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍ പുതിയ രംഗത്തേ ക്ക് ചുവടുവെക്കുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ ബെഞ്ചമിന്‍ ജിയാങ് പറയുന്നു. സമീപകാല പഠനമനുസരിച്ച്, ഇന്‍ഫിനിക്സ ‌ ിന്റെ മാ തൃകമ്പനിയായ ട്രാന്‍ഷന്‍ ആണ് ഇന്ത്യയിലെ സ്മാര്‍ട്ട് ഫ�ോണ്‍ ഇന്‍ഡസ്ട്രി മേഖലയിലെ അഞ്ചാമത്തെ വലിയ കമ്പനി. രാജ്യത്തെ സ്മാര്‍ട്ട് ഫ�ോണ്‍ വിപണിയില്‍ നല്ലൊരു മേഖല നേടിയെടുക്കാന്‍ കഴിവുള്ള ചുരുക്കം കമ്പ നികളില്‍ ഒന്നാണ് ഇന്‍ഫിനിക്‌സ് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇറ്റെല്‍, ടെന്‍കോ, ഇന്‍ഫിനിക്‌സ് എന്നിവയാണ് ഈ മേഖലയിലെ പ്രധാനമൂന്ന് ബ്രാന്‍ഡുകള്‍

sk]v-äw_ÀþHIvtSm_À 2018

9


bpWn¡v Ubdn

കേ�൦ നാഷണല്‍ ല�ോജിസ്റ്റിക് പ�ോര്‍ട്ടല്‍ തുറക്കുന്നു

മ�ൊ

ത്തത്തിലുള്ള ല�ോജിസ്റ്റിക്‌സ് മേഖലയിലെ തലവേദന കുറയ്ക്കാന്‍ കേ�സര്‍ക്കാര്‍ ഒരു പ�ോ ര്‍ട്ടലിന് തുടക്കമിടുന്നു . ആകെയുള്ള ജിഡിപിയുടെ 14 ശതമാ നമാണ് രാജ്യത്തെ ല�ോജിസ്റ്റിക്‌സ് ചെലവ്. ഇത് 2022ഓടെ ആകെ ജിഡിപിയുടെ 10 ശതമാനമാക്കി കുറയ്ക്കാനാണ് ശ്രമം. പുതിയ നയം അന്താരാഷ്ട്ര- ആഭ്യന്തര വിപണിയില്‍ വ്യാ പാരം എളുപ്പമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വിശ്വസിക്കു ന്നു . പുതിയ സംരംഭം കയറ്റുമതി-ഇറക്കുമതിക്കാരെയും ആഭ്യ ന്തര വ്യാപാരികളെയും എല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളെയും ഒരു തട്ടില്‍ ക�ൊണ്ടുവരുന്നു . ഈ നീക്കം രാജ്യത്തെ കരുത്തുറ്റ ല�ോജിസ്റ്റിക് ഹബ്ബാക്കി മാറ്റുമെന്നും കൂടുതല്‍ ത�ൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കരുതുന്നു . അത് വ്യാപാരരംഗത്തെ മത്സരക്ഷമത വര്‍ധിപ്പിക്കുമെന്നും കരുതുന്നു .

പ്രളയം: കേരളത്തിന് കൂടുതല്‍ കേ�സഹായം

""t\XrXz¯nsâ {]hÀ¯\w IqSpXð t\Xm¡sfbpw IqSpXð AWnIsfbpw krãn¡emWv.'' dmð^v

യു

എഇ സര്‍ക്കാര്‍ കേരളത്തിന് പ്രളയദുരിതാശ്വാസത്തിനായി നല്‍കാമെന്ന് പ്രഖ്യാപിച്ച 700 ക�ോടി രൂപ വാങ്ങാന്‍ കേ��൦ കേരളത്തെ അനുവദിക്കുമ�ോ ഇല്ലയ�ോ എന്ന വലിയ ച�ോദ്യം നേരിടുന്ന സമയമാണിത്. ഇതേ സമയം കേ�� സര്‍ക്കാര്‍ ഒരു സൂചനയെ നിലയ്ക്ക് 600 ക�ോടി രൂപ പ്രഖ്യാപിച്ചിരിക്കുകയും നല്‍കുകയും ചെയ്തു. ഇനി അന്തര്‍ മ�ിതല സമിതി യ�ോഗത്തിന് ശേഷം കാര്യങ്ങള്‍ വിലയിരുത്തി കേ��൦ കൂടുതല്‍ സഹായം പ്രഖ്യാപിക്കുമെന്ന് കരുതുന്നു .

10

sk]v-äw_ÀþHIvtSm_À 2018



_nkn\Êv

ട്രംപിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ മാത്രം ഉയരുമ്പോള്‍ യുഎസ് സമ്പദ് വ്യവസ്ഥയെ അദ്ദേഹം തകര്‍ക്കുമ�ോ എന്ന ഭയം ഉയരുന്നുണ്ട്. പക്ഷെ വസ്തുതകള്‍ വെച്ചുന�ോക്കുമ്പോള്‍ ഇത് ശരിയല്ല. യുഎസിന്റെ സമ്പദ് ഘടന വളരുകയാണ്. ത�ൊഴിലില്ലായ്മ കുറയുകയാണ്. ഒരു ദശകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ത�ൊഴിലില്ലായ്മ ആയതിനാല്‍ സമ്പദ് വ്യവസ്ഥ നന്നായി പ�ോവുകയാണ്. hn.]n. \-µ-Ip-amÀ MD & CEO

a-W-¸p-dw ^n-\m³-kv en-an-äUv.

ട്രംപിന്റെ വ്യാപാരയുദ്ധം

തമാശക്കളിയല്ല

ദേ

ശീയ അന്തര്‍ദേശീയ മാധ്യമങ്ങളുമായി നല്ല ബ ന്ധ മു ള്ള യ ാ ള ല്ല യുഎസ് പ്രസിഡന്റ് ഡ�ൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ നയങ്ങളെയും പ്രഖ്യാപനങ്ങളെയും വിമര്‍ശിച്ച് പുറത്തുവന്നിട്ടുള്ള കെട്ടുകണക്കിന് ന്യൂസ് റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ചൂണ്ടിക്കാട്ടുന്നത് ട്രംപിന് നേരെച�ൊവ്വേ ഒന്നും ചെയ്യാന്‍ കഴിവില്ലെതാണ്. ഇതിന് നല്ലൊരളവ് കാരണം പലരും രാഷ്ട്രീയമായി കൃത്യമല്ലെന്ന് കരുതുന്ന കാര്യങ്ങള്‍ പറയാനുള്ള ട്രംപിന്റെ താല്‍പര്യമാണ്. മാത്രമല്ല, ഇത്തരം വഴിവിട്ട വാക്കുകളാകട്ടെ ല�ോകക്രമത്തെക്കുറിച്ചുള്ള നിശ്ചിതധാരണകളുടെ കടയ്ക്കല്‍ കത്തിവെക്കുന്നവയുമാണ്. ഇത് വാക്കുകളിലും പ്രവര്‍ത്തികളിലും യാത�ൊരു നിയ�ണവുമില്ലാത്ത ആളാണ് ട്രംപെന്ന ധാരണയാണ് സൃഷ്ടിച്ചത്. ഡ�ൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് 12

പദവി തേടി പ്രചരണം നടത്തുമ്പോള്‍, അമേരിക്കയിലേക്കുള്ള ഇറക്കുമതിയ്ക്ക് ഉയര്‍ന്ന വ്യാപാരപങ്കാളികളായ ചൈന, യൂറ�ോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്ന നികുതി ഈടാക്കുമെന്ന് പറഞ്ഞിരുന്നു. എങ്കില്‍ ഈ രാഷ്ട്രങ്ങള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് കൂടുതല്‍ തീരുവ ഈടാക്കുമ�ോ അതല്ലെങ്കില്‍ നേരില്ലാത്ത വ്യാപാര നടപടിയെ ഇല്ലാതാക്കാന്‍ മറ്റ് വഴികള്‍ സ്വീകരിക്കുമ�ോ? ഇതുവഴി ചൈനയിലേക്കും മറ്റ് രാഷ്ട്രങ്ങളിലേക്കും നഷ്ടപ്പെട്ടുപ�ോയ ത�ൊഴിലവസരങ്ങള്‍ വീണ്ടും അമേരിക്കയിലേക്ക് തന്നെ എത്തിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. ചൈനയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ വഴിവിട്ട വ്യാപാരനയങ്ങള്‍ മൂലമാണ് തിരിച്ചടി കിട്ടിയതെന്ന് ട്രംപ് വിശ്വസിക്കുന്നു. അമേരിക്കന്‍ കമ്പനികളുടെ ബൗദ്ധിക സ്വത്താവകാശങ്ങള്‍ നടപ്പാക്കാന്‍

sk]v-äw_ÀþHIvtSm_À 2018

ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ട്രംപ് കുറ്റപ്പെടുത്തുന്നു. ട്രംപ് പ്രസിഡന്റായപ്പോള്‍, ട്രംപ് തന്റെ പ്രചാരണസമയത്തെ വാഗ്ദാനങ്ങള്‍ പാലിച്ചുക�ൊണ്ട് ട്രാന്‍സ് പസിഫിക് പാര്‍ട്ണര്‍ഷിപ്പ് റദ്ദാക്കി. മെക്‌സിക്കോ, കാനഡ എന്നിവയുമായി ചേർന്നുള്ള വ്യാപാരട്ടോക്കായ നാഫ്റ്റ (ന�ോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് ) പുനരാല�ോചന നടത്തി. സ്വത�വ്യാപാരത്തിന്റെ ഈറ്റില്ലമായിരുന്ന അമേരിക്കയില്‍ ട്രംപിന്റെ മറയില്ലാത്ത സംരക്ഷവാദത്തെ അത്ര ഇഷ്ടത്തോടെയല്ല മറ്റ് രാഷ്ട്രങ്ങള്‍ ന�ോക്കിക്കാണുന്നത്. പക്ഷെ ഈ നടപടികളെല്ലാം ഒറ്റയാനെന്ന ട്രംപിന്റെ പ്രശസ്തി അരക്കിട്ടുറപ്പിച്ചു.

വ്യാപാരക്കണക്ക് കള്ളം പറയില്ല

ട്രംപ് ശരിയാണ�ോ തെറ്റാണ�ോ എന്ന് തീരുമാനിക്കുതിന് മുമ്പ്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള യുഎസ്-ചൈന വ്യാപാരബന്ധത്തിന്റെ


കണക്കുകളില്‍ നിന്നും എന്താണ് ട്രംപ് പറയാന്‍ ശ്രമിക്കുന്നതെന്നതിന്റെ ഒരു ഏകദേശ രൂപം കിട്ടും. താഴെ ക�ൊടുത്തിരിക്കുന്ന ടേബിള്‍ ന�ോക്കൂക: US Trade with China (in billion US$) Year

Export

Import

Trade deficit

2017

130

505

375

2016

115

462

347

2015

116

483

367

2014

124

468

345

2012

111

426

315

2010

92

365

273

2005

41

243

202

2000

16

100

84

1995

12

45

34

1990

4.80

15.23

10.43

1985

3.85

3.86

0.006

1985ല്‍ യുഎസ് ചൈന വ്യാപാരം വളരെ തുല്യതയിലാണ് പ�ോയിരുന്നത്. എന്നാൽ 2002ല്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി ക്രമാതീതമായി ഉയരാന്‍ തുടങ്ങി. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കകം, 2005ഓടെ ചൈനയുടെ വ്യാപാര മിച്ചം 200 ബില്യൺ ഡ�ോളറില്‍ അധികമായി. 2012ലാകമ�ൊട്ടാകെ ഇത് 300 ബില്യൺ ഡ�ോളറായി ഉയര്‍ന്നു. 2017ല്‍ യുഎസിന്റെ മറ്റ് എല്ലാ രാജ്യങ്ങളുമായി മ�ൊത്തത്തിലുള്ള വ്യാപാരത്തിലെ കമ്മി ഏകദേശം 810 ഡ�ോളറില്‍ ചെന്ന് നില്‍ക്കുന്നു എതാണ് കണക്ക് . ഇതില്‍ ചൈനയുമായി മാത്രമുള്ള വ്യാപാരകമ്മി 375 ബില്യൺ ഡ�ോളര്‍ ആണ്. യൂറ�ോപ്യന്‍ യൂണിയനുമായി 151 ബില്യൺ ഡ�ോളറും മെക്‌സ ിക്കോയുമായി 70 ബില്യൺ ഡ�ോളറും കാനഡയുമായി

17 ബില്യൺ ഡ�ോളറുമാണ് കമ്മി. ട്രംപ് ഇപ്പോള്‍ തന്റെ വാക്ക് പാലിക്കാന്‍ ശ്രമിക്കുകയാണ്. അമേരിക്കയിലെ ഉല്‍പാദനം പുനരുജ്ജീവിപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. 2016ല്‍ ട്രംപിനെ പിന്തുണച്ച വെളുത്തവര്‍ഗ്ഗക്കാരായ ത�ൊഴിലാളികള്‍ക്ക് എന്തെങ്കിലും ഗുണം ചെയ്യണമെന്നും ട്രംപ് ആഗ്രഹിക്കുന്നു. 34 ബില്യൺ വരുന്ന ചൈനയുടെ ഇറക്കുമതിയ്ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയാണ് ട്രംപ് ആദ്യത്തെ വെടിപ�ൊട്ടിച്ചത്. അതേ നാണയത്തില്‍ ചൈന തിരിച്ചടിച്ചു. 34 ബില്ല്യ ഡ�ോളര്‍ വരുന്ന അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ചരക്കിന് 25 ശതമാനം നികുതിയാണ് ചൈനയും പ്രഖ്യാപിച്ചത്. കൂടുതല്‍ ചരക്കുകളുടെ മേല്‍ നികുതി പ്രഖ്യാപിക്കുമെന്നാണ് യുഎസിന്റെ

sk]v-äw_ÀþHIvtSm_À 2018

13


ഇപ്പോഴത്തെ ഭീഷണി. ഇത് യുഎസും ചൈനയും തമ്മിലുള്ള ഒരു സമ്പൂര്‍ണ്ണ വ്യാപാരയുദ്ധത്തിന് വഴിവെക്കുമ�ോ എന്ന ആശങ്ക പരക്കെയുണ്ട്. ചൈനയിലേക്ക് വഴിവിട്ട് കൈമാറപ്പെടുന്ന അമേരിക്കന്‍ സാങ്കേതികവിദ്യയും ബൗദ്ധികാവകാശവും തടയാന്‍ തീരുവ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അത് പിന്നീട് അമേരിക്കക്കാരുടെ ത�ൊഴിലവസരങ്ങളെ സംരക്ഷിയ്ക്കും.' ട്രംപ് പറയുന്നു. വഴിവിട്ട ത�ങ്ങളിലൂടെയാണ് ചൈന അമേരിക്കയുടെ പല സാങ്കേതികവിദ്യകളും കയ്യടക്കിയത്. സൈബര്‍ മ�ോഷണം തടയാനുള്ള സാങ്കേതികവിദ്യ അമേരിക്കന്‍ കമ്പനികള്‍ ചൈനയ്ക്ക് കൈമാറിയത് ചൈനയുടെ വിപണി പിടിക്കാന്‍ വേണ്ടിയാണ്. കൂടുതല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തും ത�ോറും ചൈനയിലെ കമ്പനികളുടെ മത്സരക്ഷമത കുറയും. വ്യാപാരമിച്ചം കുറയുംത�ോറും ചൈനയുടെ സമ്പദ്ഘടന ദുര്‍ബ്ബലമാകും. ഇത് യുഎസ് കമ്പനികള്‍ക്ക് കുറെക്കൂടി അനുകൂലസാഹചര്യത്തില്‍ പ്രവര്‍ത്തിക്കാനും ചൈനയില്‍ വ്യാപാരം നടത്താനും ഉള്ള നയരൂപീകരണങ്ങളിലേക്ക് നയിക്കും.

ആഗ�ോള അസന്തുലിതാവസ്ഥ

ല�ോകത്തിലെ മറ്റ് രാഷ്ട്രങ്ങള്‍ ട്രംപിന്റെ നീക്കങ്ങളെ ഇടുങ്ങിയ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ എന്നാണ് വിളിക്കുന്നത്. യുഎസ് ചൈനയുമായി അനുഭവിക്കുന്ന വ്യാപാര അസന്തുലിതാവസ്ഥ വാസ്തവത്തില്‍ ആഗ�ോള സമ്പദ്ഘടനയിലെ തന്നെ ഒരു വീഴ്ചയാണ്. യുഎസ് ട്രഷറികളില്‍ ചൈന നിക്ഷേപിച്ച വന്‍ തുകകളാണ് 2008ല്‍ യുഎസില്‍ സബ് പ്രൈം പ്രതിസന്ധി സൃഷ്ടിച്ചത്. യുഎസുമായി വര്‍ഷങ്ങളായി നേടിയെടുത്ത വ്യാപാരമിച്ചമാണ് ചൈനയുടെ പക്കലുള്ള ഈ അമിത പണം. യുഎസ് ബാങ്കില്‍ ഇതുമൂലം ധാരാളം പണക്കൊഴുപ്പുണ്ടായി. ഇറാഖ് യുദ്ധം നടക്കുമ്പോള്‍ യുഎസ് സര്‍ക്കാരിന് വലിയ ധനക്കമ്മിയുണ്ടായപ്പോഴും ഈ ചൈനാപ്പണത്തിന്റെ ക�ൊഴുപ്പില്‍ പലിശനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. ആളുകള്‍ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശനിരക്കില്‍ വായ്പയെടുത്ത് അവര്‍ക്ക് മറ്റൊരുവസരത്തില്‍ വാങ്ങാന്‍ കഴിയാതിരുന്ന വലിയ വീടുകള്‍ വാങ്ങിക്കൂടി . പക്ഷെ പലിശ നിരക്ക് കൂടിത്തുടങ്ങിയപ്പോള്‍ വായ്പയെടുത്തവര്‍ക്ക് തിരിച്ചടവ് മുടങ്ങി. അതുക�ൊണ്ട് ട്രംപിന് കയറ്റുമതിയാല്‍ നടുന്ന പ�ോകുന്ന സമ്പദ് വ്യവസ്ഥയുള്ള ജര്‍മ്മനി, ജപ്പാന്‍, ചൈന എന്നീ രാഷ്ട്രങ്ങളെ വ്യാപാരയുദ്ധത്താല്‍ തളയ്ക്കാന്‍ കഴിഞ്ഞാല്‍ ആഗ�ോളതലത്തിലെ സ്ഥൂലസാമ്പത്തിക അസ്ഥിരതകള്‍ക്ക് വിരാമമിടാന്‍ കഴിയും.

എങ്ങിനെയാണ് യുഎസ് സമ്പദ് വ്യവസ്ഥ പിടിച്ചുനില്‍ക്കുക?

ട്രംപിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ മാത്രം ഉയരുമ്പോള്‍ യുഎസ് സമ്പദ് വ്യവസ്ഥയെ അദ്ദേഹം തകര്‍ക്കുമ�ോ എന്ന ഭയം ഉയരുന്നുണ്ട്. പക്ഷെ വസ്തുതകള്‍ വെച്ചുന�ോക്കുമ്പോള്‍ ഇത് ശരിയല്ല. യുഎസിന്റെ സമ്പദ് ഘടന വളരുകയാണ്. ത�ൊഴിലില്ലായ്മ 14

sk]v-äw_ÀþHIvtSm_À 2018


കുറയുകയാണ്. ഒരു ദശകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ത�ൊഴിലില്ലായ്മ ആയതിനാല്‍ സമ്പദ് വ്യവസ്ഥ നന്നായി പ�ോവുകയാണ്. യുഎസ് ചരിത്രത്തില്‍ ആദ്യമായി കറുത്തവര്‍ഗ്ഗക്കാര്‍ക്കും ഹിസ്പാനിക് സമൂഹത്തിനും ഏറ്റവും കുറഞ്ഞ ത�ൊഴിലില്ലായ്മയാണ് അനുഭവിക്കേണ്ടിവരുന്നത്. ക�ൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏപ്രിലിലെ കണക്കെടുത്താല്‍ അത് ഏഴ് മാസത്തില്‍ ഏറ്റവും കുറഞ്ഞ നിലയിലാണെന്ന് സൂചിപ്പിക്കുന്നു. വ്യാപാര വിടവ് 2.1 ശതമാനത്തോളം താഴ്ന്നു. സപ്തംബറിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണിത്. ഈ പ്രവണത തുടര്‍ന്നാല്‍, അടുത്ത സാമ്പത്തിക പാദത്തില്‍ അമേരിക്കയുടെ ജിഡിപി വളര്‍ച്ച കൂടും. ചൈനയുടെ കറന്‍സിയായ യുവാന്‍ ഡ�ോളറുമായി തട്ടിച്ചുന�ോക്കുമ്പോള്‍ എട്ട് ശതമാനം ഇടിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. 2014ന് ശേഷം അമേരിക്കയുടെ സമ്പദ്ഘടന മുകളിലേക്ക് കുതിക്കുമ്പോള്‍ അതേയളവില്‍ ചൈനയുടെ വളര്‍ച്ച മന്ദീഭവിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും ഉയരത്തിലാണ് അമേരിക്കയുടെ ജിഡിപി വളര്‍ച്ച- ഏകദേശം 4.0 ശതമാനം. ത�ൊഴിലില്ലായ്മ 18 വര്‍ഷത്തെ അപേക്ഷിച്ച് 3.8 ശതമാനം കുറഞ്ഞു. എസ് ആന്റ് പി ഓഹരി സൂചിക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കൂടുതലാണ്. യുഎസ് ഡ�ോളര്‍ മറ്റ് പ്രധാന കറന്‍സികളെ അപേക്ഷിച്ച് മുകളിലേക്ക് കുതിക്കുകയാണ്. വിദേശവില്‍പന വഴി 43 ശതമാനത്തിലധികം വരുമാനം നേടുന്ന അമേരിക്കയിലെ വമ്പന്‍ കമ്പനികളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഓഹരിസൂചികയാണ് എസ് ആന്റ് പി 500. അത് ഈ വര്‍ഷം 6.1 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം ചൈനയുടെ ഷാങ്ഹായ് കംപ�ോസിറ്റ് 13 ശതമാനം താഴ്ന്നിരിക്കുകയാണ് . ജപ്പാനിലെ നിക്കെ സൂചിക ഒരു ശതമാനത്തില്‍ താഴെയാണ് കുറഞ്ഞത്. യൂറ�ോപ്യന്‍ ഓഹരികള്‍ വെറും 0.3 ശതമാനം മാത്രമാണ് വര്‍ധിച്ചത്.

എന്താണ് റിസ്‌കുകള്‍?

ട്രംപിന്റെ ആക്രമണ�ോത്സുകമായ നിലപാടുകള്‍ക്ക് പിന്നില്‍ റിസ്‌കുകളുണ്ട്. ഒരു സമ്പൂര്‍ണ്ണ വ്യാപാരയുദ്ധമുണ്ടായാല്‍ അത് വ്യാപാരത്തെ കുറയ്ക്കുകയും വിതരണശൃംഖലകളുടെ താളം തെറ്റിക്കുകയും ആത്മവിശ്വാസം പൂര്‍ണ്ണമായി തകരുകയും ചെയ്യും.

ജെപി മ�ോര്‍ഗന്‍ പറയുന്നത് ആഗ�ോള വ്യാപാരത്തിലെ യുദ്ധം മുറുകിയാല്‍ അത് രണ്ട് വര്‍ഷത്തിനകം 1.4 ശതമാനത്തോളം ആഗ�ോള വളര്‍ച്ചയെ കുറയ്ക്കാമെന്നാണ്. ഇനി ഏറ്റവും മ�ോശം സാഹചര്യമുണ്ടായില്ലെങ്കില്‍പ്പോലും ട്രംപ് ലക്ഷ്യമിട്ട രാഷ്ട്രങ്ങള്‍ യുഎസിന�ോട് തിരിച്ചടിച്ചാല്‍ തന്നെ അത് ആഗ�ോള വളര്‍ച്ചയെ 0.4 ശതമാനത്തോളം മന്ദീഭവിപ്പിക്കുമെന്ന് ജെപി മ�ോര്‍ഗന്‍ പറയുന്നു. ഇ റ ക്കു മ ത ി ത ീ രു വ ആ ഭ ്യന്ത ര ഉല്‍പാദകര്‍ക്കുള്ള അസംസ്‌കൃതവസ്തുക്കളുടെ വില കൂട്ടിയത�ോടെ കയറ്റുമതി ചെയ്യാനുള്ള ഉല്‍പങ്ങളുടെ നിര്‍മ്മാണത്തിന് ചെലവേറി. യുഎസ് കയറ്റുമതി

ചൈനക്കാരില്‍ നിന്ന് നേട്ടം ക�ൊയ്യാന്‍ വേണ്ടി അങ്ങേയറ്റം സമ്മര്‍ദ്ദം പയറ്റുന്ന കൂടിയാല�ോചനാ ത�മായിരുന്നോ ട്രംപിന്റേത്? വടക്കന്‍ ക�ൊറിയയുമായുള്ള കൂടിക്കാഴ്ച തന്നെ ഉദാഹരണം. ആദ്യം വഴങ്ങാതിരുന്ന വടക്കന്‍ ക�ൊറിയയ്‌ക്കെതിരെ പിന്നീട് ഭീഷണികളും ചൂടന്‍ വാക്കുകളും ഉപയ�ോഗിച്ചപ്പോള്‍ ട്രംപിന് അനുകൂലമായി കാര്യങ്ങള്‍ പുര�ോഗമിക്കുകയായിരുന്നു.

ല�ോക വിപണിയില്‍ കൂടുതല്‍ മത്സരക്ഷമമല്ലാതാവുകയാണ്. കുറഞ്ഞ ഇറക്കുമതിയും കുറഞ്ഞ കയറ്റുമതിയുമാണ് ഇതിന്റെ ഫലം. അത് വ്യാപാരകമ്മി കുറയ്ക്കില്ല. പകരം ചൈനയാകട്ടെ , ഇറക്കുമതിക്കുള്ള ചരക്കുകളുടെ തീരുവ കുറയ്ക്കുക വഴി അവരുടെ ഉല്‍പാദന വില കുറയ്ക്കുകയും കയറ്റുമതി രംഗത്ത് ഫലപ്രദമായി മത്സരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു . തദ്ദേശീയമായി ഉല്‍പാദിപ്പിച്ച ഉല്‍പങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചാലും യുഎസ് ഉല്‍പങ്ങളുടെ വില ഉയരുകതന്നെ ചെയ്യും. കാരണം പരസ്പരം മത്സരിക്കുന്നു . ആഭ്യന്തര വിതരണക്കാര്‍ക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുന്നത് വഴി

അവരുടെ ലാഭം ഉയര്‍ത്താന്‍ സാധിക്കും.

രത്‌നച്ചുരുക്കം

ചൈനക്കാരില്‍ നിന്ന് നേട്ടം ക�ൊയ്യാന്‍ വേണ്ടി അങ്ങേയറ്റം സമ്മര്‍ദ്ദം പയറ്റുന്ന കൂടിയാല�ോചനാത�മായിരുന്നോ ട്രംപിന്റേത്? വടക്കന്‍ ക�ൊറിയയുമായുള്ള കൂടിക്കാഴ്ച തന്നെ ഉദാഹരണം. ആദ്യം വഴങ്ങാതിരുന്ന വടക്കന്‍ ക�ൊറിയയ്‌ക്കെതിരെ പിന്നീട് ഭീഷണികളും ചൂടന്‍ വാക്കുകളും ഉപയ�ോഗിച്ചപ്പോള്‍ ട്രംപിന് അനുകൂലമായി കാര്യങ്ങള്‍ പുര�ോഗമിക്കുകയായിരുന്നു. മറ്റൊരു ത�൦ തീരുവ ഉയര്‍ത്തിയതിന് ശേഷം കൂടിയാല�ോചനയ്ക്ക് ക്ഷണിക്കലാണ്. മുപ്പത് വര്‍ഷം മുമ്പ് ട്രംപ് എഴുതിയ പുസ്തകമാണ് ദി ആര്‍ട്ട് ഓഫ് ദി ഡീല്‍. ഇതില്‍ ട്രംപിന്റെ കൂടിയ�ോലചന ശൈലിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട് . അതില്‍ നിരന്തരം ആവര്‍ത്തിക്കുന്ന വാചകം ഇതാണ്: 'നിങ്ങള്‍ക്ക് എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ വലിയ നിലയില്‍ ചിന്തിക്കണം'. ഇതാണ് ട്രംപിന്റെ ചര്‍ച്ചാത�൦. ഒരു വാഗ്വാദത്തില്‍ ആരംഭിക്കുക എതാണ് ത�൦. ഇത�ോടെ എല്ലാവരും ആശയക്കുഴപ്പത്തിലാകും. അത് കഴിഞ്ഞാല്‍ ഒരു ഒത്തുതീര്‍പ്പ് വച്ച് നീട്ടും. ഈ ത�൦ ഉപയ�ോഗിച്ചാണ് വ്യാപാര യുദ്ധം തുടങ്ങുന്നത്. ഇതുവരെ വ്യാപാരയുദ്ധം ക�ൊണ്ട് കൂടുതല്‍ ക്ഷീണമുണ്ടായത് ചൈനയ്ക്കാണ്. ഇത് ട്രംപ് ഭരണകൂടത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. രണ്ടാം സാമ്പത്തികപാദത്തില്‍ യുഎസ് സമ്പദ് വ്യവസ്ഥ 4.1 ശതമാനമാണ് വളര്‍ന്നത്. യുഎസിലെ ഉല്‍പാദകര്‍ ബിസിനസ് വ്യാപാരത്തില്‍ വിപുലമായ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉപഭ�ോക്താക്കളുടെ ആത്മവിശ്വാസവും എത്രയ�ോ ദശകത്തേക്കാളും ഉയരത്തിലാണ്. തല്‍ക്കാലത്തേക്ക് ട്രംപിനാണ് മുന്‍തൂക്കം. പക്ഷെ അവസാനവാക്കിന് ഇനിയും കാത്തിരിക്കേണ്ടതായി വരും.

(aW¸pdw ^n\m³kv enanäUv Fw.Unbpw kn.C.Hbpamb hn.]n \µ IpamÀ eb¬kv ¢ºv CâÀ\mjWð UbdÎÀ t_mÀUnsâ t_mÀUv At¸mbnân IqSnbmWv. teJ\¯nse A`n{]mb§Ä hyàn]camWv.)

sk]v-äw_ÀþHIvtSm_À 2018

15


_nkn\Êv

cmtPjv \mbÀ UbdIvSÀ/amÀ¡ävkv G¬kväv & bwKv F F ]n ssS t¥m-_- tI-c-f Nm-]v-äÀ {]-knUâv Iq-Sn-bm-Wv cm-tP-jv \mbÀ.

അക്കാദമിക് ല�ോകത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ളതും ആവേശത്തോടെ സമീപിക്കുന്നതുമായ വിഷയമായി മാനേജ്‌മെന്റ് കഴിഞ്ഞ വര്‍ഷങ്ങളിലൂടെ വളര്‍ന്നുവന്നിട്ടുണ്ട്. സയന്‍സോ അത�ോ ആര്‍ട്ടോ എന്ന ച�ോദ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. അത് വിഷയത്തിന്റെ മാത്രം സ്വഭാവവുമായി ചേര്‍ന്നു പ�ോകുന്ന ല�ോജിക്കും സമൃദ്ധിയുമാണ് നല്‍കിയത്.

ധികം മാനേജ്‌മെന്റുകളും നിങ്ങളുടെ വ്യക്തിഗത വിഭവങ്ങളായ സമയം, നൈപുണ്യം, മത്സരക്ഷമത എന്നിവയെ കൈകാര്യം ചെയ്യലാണ്. സാധാരണക്കാരുടെ ഭാഷയില്‍, പ്രൊമ�ോട്ടര്‍, വ്യവസായസംരംഭകര്‍ എന്നിവരെയാണ് ഉടമസ്ഥന്‍ എന്ന വാക്കുക�ൊണ്ട് അര്‍ത്ഥമാക്കുന്നത്. കമ്പനിയില്‍ ജ�ോലി ചെയ്യുന്ന ജീവനക്കാരെ പ്രൊഫഷണല്‍ എന്നാണ് തരംതിരിച്ചിരിക്കുന്നത്. പ്രൊമ�ോട്ടറാണ് മൂലധനം ഇറക്കുകയും റിസ്‌കെടുക്കുകയും ചെയ്യുന്നത്. അതേ സമയം പ്രൊഫഷണല്‍ ഒരു കൂട്ടം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നു . കമ്പനിയെ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ചില കര്‍ത്തവ്യങ്ങള്‍ നിർവഹിക്കുന്നു. മാനസികമായ വിഭജനം പക്ഷെ കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇല്ലാതായിരിക്കുന്നു. സ്റ്റോക് ഓപ്ഷനും (ജ�ോലി ചെയ്യുന്ന കമ്പനിയിലെ ഓഹരി കുറഞ്ഞ നിരക്കില്‍ വാങ്ങി സൂക്ഷിക്കാനുള്ള അവസരം) മാറുന്ന ശമ്പളപാക്കേജും വഴി പ്രൊഫഷണലുകള്‍ ഇപ്പോള്‍ അവര്‍ ജ�ോലി ചെയ്യുന്ന കമ്പനിയിലെ നിക്ഷേപകരാവുകയും കമ്പനിയുടെ അവിഭാജ്യഘടകം തന്നെയായി മാറുകയും ചെയ്യുകയാണ്. വിജയികളാവുന്ന മാനേജര്‍മാരുടെ അത്യന്താപേക്ഷിത ശീലമായി മാറുകയാണ് അവരുടെ വ്യവസായസംരംഭകത്വ മനസ്സ്. ഒരു തുടക്കക്കാരനായ പ്രൊഫഷണലിന് എന്ത് അര്‍ത്ഥമാണ് ഇത് നല്‍കുന്നത്? ഇത് ഒരു ജ�ോലി എന്നാല്‍ എന്തൊക്കെ ചെയ്യണം എന്ന വിശദീകരണത്തിനപ്പുറമാണ്. അളവുക�ോലുകളും ത�ൊഴിലാളിയുടെ പ്രകടനത്തിന്റെ പ്രധാന സൂചനകളും ടൈം മാനേജ്‌മെന്റ് തത്വങ്ങളിലേക്ക് നയിക്കും. അത് നിങ്ങളുടെ കയ്യിലുള്ള ജ�ോലി എങ്ങിനെ മുന്‍ഗണനാപ്രകാരം അടുക്കാമെന്ന കാര്യത്തില്‍ സഹായിക്കും. എല്ലാ പ്രവര്‍ത്തികളും ഉല്‍പാദനക്ഷമമാകണമെന്നില്ല. പക്ഷെ നിങ്ങളെ ആഗ്രഹിച്ച ലക്ഷ്യത്തിലേക്കെത്തിക്കുന്ന പ്രവര്‍ത്തികള്‍ തിരഞ്ഞെടുക്കുതാണ് പ്രധാനം. എന്തായാലും ഉടമസ്ഥതയെക്കുറിച്ചുള്ള മന�ോഭാവം മാറുകയാണ്. കുറെക്കാലമായി ഒരാളുടെ പ്രകടനമികവായിരുന്നു മികച്ച മാനേജ്‌മെന്റിന്റെ അളവ് ക�ോല്‍. പ്രകടനമികവ് കൂട്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു അധികം മാനേജ്‌മെന്റ് പുസ്തകങ്ങളുടെയും വിഷയം. 16

sk]v-äw_ÀþHIvtSm_À 2018


ഉടമസ്ഥന്റെ മന�ോഭാവത്തോടെയുള്ള ഭരണം

sk]v-äw_ÀþHIvtSm_À 2018

17


പ�ൊരുത്തപ്പെടല്‍ എന്നത് വലിയ�ൊരു കുതിപ്പ് സഹായിയാണ്. അത് ചിന്തകളെയും പ്രവര്‍ത്തികളെയും കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും.

18

sk]v-äw_ÀþHIvtSm_À 2018


പക്ഷെ എല്ലാവര്‍ക്കും റിസള്‍റ്റ് നല്‍കുന്ന ഒരു അത്ഭുതകരമായ ചട്ടക്കൂടുണ്ടോ? ഇല്ല എന്നതാണ് ഇതിന് ഉത്തരം. പക്ഷെ ബ�ോര്‍ഡ് റൂമിലെ അധികം സംഭാഷണങ്ങളും ഏതാനും ചില ആശയങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. കാഴ്ചപ്പാടിനെക്കുറിച്ചുള്ളതാണ് ആദ്യ തീം: എവിടെ ജ�ോലി ചെയ്താലും എന്ത് ചെയ്താലും നമുക്ക് ഒരു വ്യക്തിഗതമായ ദിശ ആവശ്യമാണ്. ഇത് ഒരു പക്ഷെ നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യമായിരിക്കാം. അതല്ലെങ്കില്‍ നിങ്ങള്‍ ജ�ോലി ചെയ്യുന്ന കമ്പനിയുടെ ലക്ഷ്യമായിരിക്കാം. ഇളകിമറിയുന്ന തിരമാലകളില്‍ കിടക്കുന്ന കാട്ടുമരത്തടി ഒഴുകുന്നതും തിരമാലകള്‍ക്കുള്ളിലൂടെ ലക്ഷ്യത്തിലേക്ക് നമ്മള്‍ നീന്താന്‍ ശ്രമിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നമ്മള്‍ മാറ്റത്തിനെ ഉള്‍ക്കൊള്ളുന്നതും നല്ലത് പ�ോലെ അഡ്ജസ്റ്റ് ചെയ്യാനും കഴിയുന്നവരായിരിക്കണം. കാരണം മാറ്റമാണ് ദിവസങ്ങളുടെ ഗതി തന്നെ നിയ�ിക്കുന്നത്. പക്ഷെ മാറ്റത്തിന് റ�ോഡിലെ തടസ്സങ്ങളും വളവ് തിരിവുകളും കാണാനും മറികടക്കാനും മാത്രമേ കഴിയൂ. പക്ഷെ നിങ്ങളുടെ ലക്ഷ്യം ലാക്കാക്കി നീങ്ങുക

എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു . അടുത്ത ആശയം പ�ൊരുത്തപ്പെടല്‍ ആണ്: നിങ്ങള്‍ എത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്‌നവും നിങ്ങള്‍ ജ�ോലി ചെയ്യുന്ന കമ്പനിയുടെ ലക്ഷ്യവും രണ്ടായാല്‍ അത് ഒരു പ�ൊരുത്തക്കേടിന്റെ സൂചനയാണ്. നിങ്ങളുടെ പ്രവര്‍ത്തികള്‍ നിങ്ങളെ മനസ്സില്‍ കരുതുന്ന ലക്ഷ്യത്തിലെത്തിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സമയം വെറുതെ പാഴാക്കും. നിങ്ങളുടെ മുന്‍ഗണനകളില്‍ നിന്നും മാറി നടക്കും. പ�ൊരുത്തപ്പെടല്‍ എന്നത് വലിയ�ൊരു കുതിപ്പ് സഹായിയാണ്. അത് ചിന്തകളെയും പ്രവര്‍ത്തികളെയും കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. പതിര് തല്ലിക്കൊഴിക്കാനും സഹായിക്കും. നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നതിലേക്കും നിങ്ങളുടെ പ്രവര്‍ത്തികളിലേക്കും ആഴത്തിലുള്ള ഏകാഗ്രത നല്‍കാന്‍ അത് സഹായിക്കും. പക്ഷെ ഈ പ�ൊരുത്തം എളുപ്പത്തില്‍ കയ്യെത്തിപ്പിടിക്കാനാവില്ല. അതിനായി നിങ്ങള്‍ ഉത്തരവാദിത്വബ�ോധത്തോടെ അത് ഏറ്റെടുത്ത് നിങ്ങളെ ലക്ഷ്യത്തിലേക്ക് പ�ൊരുത്തപ്പെടുത്തണം. ഇത് പുറത്തുനിന്നുള്ള ഒരാള്‍ക്ക് നിങ്ങള്‍ക്ക്

വേണ്ടി ചെയ്തുതരാനാവില്ല. മൂന്നാമത്തെ ആശയം മെച്ചപ്പെടലിനെക്കുറിച്ചുള്ളതാണ്: നിങ്ങള്‍ക്കെന്തെങ്കിലും മെച്ചപ്പെടുന്നത് ഇന്ന് ചെയ്യാന്‍ സാധിക്കു​ുണ്ടോ? നിങ്ങള്‍ സ്ഥിരമായി ചെയ്യുന്ന ഒരു കാര്യത്തിലേക്ക് അല്‍പം കൂടി കാര്യക്ഷമത ക�ൊണ്ടുവരാനാവുന്നുണ്ടോ? ഇന്നേക്ക് എന്താണ് ഞാന്‍ മെച്ചപ്പെട്ടത്? എന്ന ച�ോദ്യം ച�ോദിക്കുന്നത് ഒരു നല്ല തുടക്കമായിരിക്കും. ഈ ആശയവും മറ്റ് രണ്ട് ആശയങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല. ജീവിതയാത്രയും ദിശയും പ�ൊരുത്തപ്പെടലും മെച്ചപ്പെടുത്തേണ്ടതെന്തെന്നാല്‍ അതിലേക്ക് ശ്രദ്ധവെക്കാന്‍ സഹായിക്കും. മെച്ചപ്പെടല്‍ എന്നത് ഒരു അത്യാവശ്യത്തെയാണ�ോ നിങ്ങളിലേക്ക് ക�ൊണ്ടുവരുന്നത്. മെച്ചപ്പെടുത്തല്‍ നിങ്ങളെ നിങ്ങളുടെ പ്രവൃത്തിയുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ സഹായിക്കുന്നു. നിങ്ങളില്‍ ചുറുചുറക്ക് നിറയ്ക്കാനും ആ പ്രക്രിയയില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനും സഹായിക്കുന്നു . ശരിയായ കര്‍മ്മം തിരഞ്ഞെടുക്കലാണ് നാലാമത്തെ തീം. മൂര്‍ത്തമായ ഒരു പ്രവര്‍ത്തിക്ക് പകരം പലപ്പോഴും നമ്മള്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാറുണ്ട്.

sk]v-äw_ÀþHIvtSm_À 2018

19


നമ്മള്‍ ഒരു പ�ോലെ തുടര്‍ച്ചയായി ചെയ്യുന്ന കൃത്യങ്ങളുമായി തിരക്ക് പിടിച്ചോടുമ്പോള്‍ അത്ര പ്രധാനപ്പെട്ടതല്ലാത്ത കൃത്യങ്ങളും നമ്മുടെ കലണ്ടറിനെ നിറയ്ക്കുന്നു . ടൈം മാനേജ്‌മെന്റ് തത്വം വളരെ ജനപ്രിയമാണ്. സെവന്‍ ഹാബിറ്റ്‌സ് പ�ോലെ സ്റ്റീഫന്‍ കവിയുടെ ചില പ്രധാന ചട്ടക്കൂടുകളും നമുക്കുണ്ട്. പക്ഷെ നമുക്ക് ഉപകാരപ്രദമാകുന്നത്, നേരത്തെ പറഞ്ഞ ആദ്യ മൂന്ന് കാര്യങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന മാനസികഘടനയാണ്. അത് നിങ്ങളെ ത�ൊഴിലും ജീവിതവും തമ്മില്‍ ബാലന്‍സ് ചെയ്ത് പ�ോകാന്‍ സഹായിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുതിനുള്ള കഴിവാണ് അഞ്ചാമത്തെ കാര്യം. അധികം മാനേജ്‌മെന്റ് ഗുരുക്കന്മാരും ഇതിനെ എല്ലാ സാമര്‍ത്ഥ്യങ്ങളുടെയും അമ്മയായാണ് കണക്കാക്കുത്. പുതിയ അറിവുകളെ സ്വാഗതം ചെയ്യുന്ന, അതിനെ ച�ോദ്യം ചെയ്യുന്ന തുറന്ന മനസ്സാണ് ആവശ്യം. ചുറ്റുപാടും വരുന്ന മാറ്റങ്ങള്‍ക്കൊത്ത് മാറുകയും അഡ്ജസ്റ്റ് ചെയ്യുകയും അതിനെ ഒപ്പിയെടുക്കുകയും ചെയ്യുന്നതായിരിക്കണം മനസ്സ്. ത�ൊഴിലിലും ജീവിതത്തിലും ഉള്ള പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള വ്യഗ്രത കാത്തുസൂക്ഷിക്കണം. അക്കാദമിക് ല�ോകത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ളതും ആവേശത്തോടെ സമീപിക്കുന്നതുമായ വിഷയമായി മാനേജ്‌മെന്റ് കഴിഞ്ഞ വര്‍ഷങ്ങളിലൂടെ വളര്‍ന്നുവന്നിട്ടുണ്ട്. സയന്‍സോ അത�ോ ആര്‍ട്ടോ എന്ന ച�ോദ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. അത് വിഷയത്തിന്റെ മാത്രം സ്വഭാവവുമായി ചേര്‍ന്നു പ�ോകുന്ന ല�ോജികും സമൃദ്ധിയുമാണ് നല്‍കിയത്. പക്ഷെ ഈ അടിത്തറയുടെ വേരുകള്‍ അത്ര ഫലഭൂയിഷ്ടമാകണമെന്നില്ല. വിഷയത്തിന്റെ വ്യാഖ്യാനം തീര്‍ച്ചയായും അതാത് വ്യക്തികളുടെ പ്രത്യേകവകാശമായിരുന്നു. സാംസ്‌കാരികമായ വ്യാപനം, സാന്മാര്‍ഗ്ഗികമായ ഘടന, പരിസരങ്ങള്‍ ഇതിനെല്ലാം അതാത് വിഷയങ്ങള്‍ രൂപപ്പെടുതിന് മേല്‍ സ്വാധീനമുണ്ട്. സാധാരണ പറഞ്ഞു കേള്‍ക്കാറുള്ള ഒരു ആവര്‍ത്തന വിരസമായ പ്രയ�ോഗമില്ലേ? 'വിഷയം കറുത്തത�ോ വെളുത്തത�ോ അല്ല, പകരം അത് ഒരു നിഴല്‍ വീണ ചാരനിറമായിരുന്നു .' മുതിര്‍ന്ന ഒരു പ്രൊഫഷണല്‍ എന്നത് വെറുതെ ചെക്കുകള്‍ ഒപ്പിടുന്ന 20

ഒരാളല്ല. അവരുടെ പ്രശ്ന ‌ ങ്ങളെ പരിഹരിക്കുന്ന, അവരുടെ കാഴ്ചപ്പാടിനെ സ്വായത്തമാക്കാന്‍ സഹായിക്കുന്ന, അവരുടെ ലക്ഷ്യത്തിലെത്തുകയ�ോ അതിനെ മറികടന്നു പ�ോകുകയ�ോ ചെയ്യുന്ന വ്യക്തിയാണ് അയാള്‍. അവരെ അതിന് സഹായിക്കുന്ന ഒരേയ�ൊരു കാര്യമേയുള്ളൂ- ബഹളം. ഉപഭ�ോക്താവിന് ഇപ്പോഴും പ്രശ്ന ‌ ങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെങ്കില്‍ ആ ഉല്‍പന്നം നിങ്ങള്‍ക്ക് നല്‍കാവുന്നതില്‍ വെച്ചേറ്റവും മികച്ചതെന്ന് പറയാനാവില്ല. ഈ ദര്‍ശനം നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സമയത്തെയും കര്‍മ്മത്തെയും നയിക്കുന്നു . പ്രവര്‍ത്തികളില്‍ സ്വയം നഷ്ടപ്പെടാന്‍

sk]v-äw_ÀþHIvtSm_À 2018

എളുപ്പമാണ്. നമ്മുടെ നീതിപാലകരും രാഷ്ട്രീയക്കാരും പ്രവര്‍ത്തനബാഹുല്യത്തില്‍ സ്വയം നഷ്ടപ്പെടുന്നവരാണ്. അതിവേഗതയില്‍ കുതിയ്ക്കുന്ന ഔദ്യോ ഗിക കാര്‍, അവരുടെ വരവിനും പ�ോക്കിനും പിടിച്ചുവെക്കുന്ന എയര്‍ക്രാഫ്റ്റുകള്‍, അവരുടെ വരവും കാത്തിരിക്കുന്ന വലിയ�ൊരു ജനാവലി അവര്‍ ഒന്നിരുന്ന് ചിന്തിച്ചെങ്കില്‍, അവരുടെ സമയം മെച്ചപ്പെട്ട രീതിയില്‍ എങ്ങിനെ ചെലവഴിക്കാമെന്ന് ചിന്തിക്കാമായിരുന്നു. അത് ഒരു പക്ഷെ വ്യത്യസ്തമായ രീതിയിലും പ്രാധാന്യത്തോടുകൂടിയും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവരെ സഹായിച്ചേക്കും


www.sunnypaints.com www.sunnypaints.com

TM TM

Colour Colour up up your your life life through through Good Good relations relations

Select Select Your Your Right Right Choice Choice


കാ

യംകുളം ക�ൊച്ചുണ്ണിയെ പ്പറ്റി തിരക്കഥാകൃത്തുക്ക ളായ ബ�ോബിയും സഞ്ജയും എന്നോടാദ്യം പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്ത ത് എന്റെ ബാല്യമാണ്. ക�ൊച്ചുണ്ണിയെ ഒഴിവാ ക്കി ഒരു കുട്ടിക്കാലം ഒരു സാധാരണ മലയാളി ബാലന�ോ ബാലികയ്‌ക്കോ ഉണ്ടാവുക ഏതാ ണ്ട് അസാദ്ധ്യം തന്നെയാണ്. എന്റെ കുട്ടി കള്‍ക്കും ക�ൊച്ചുണ്ണിയെ അറിയാം. തലമുറകള്‍ കൈമാറി വന്ന്, ഇന്നും നിലനില്‍ക്കുന്ന ആ തസ്‌ക്കരന്റെ കഥ സിനിമയാക്കണമെന്ന് എഴുത്തുകാരെപ�ോലെ എനിക്കും ത�ോന്നി. അതായിരുന്നു തുടക്കം. സംവിധായകന്‍ റ�ോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു തുടങ്ങി..... ''കായംകുളം ക�ൊച്ചുണ്ണിയെക്കുറിച്ച് ഒരു സിനിമ എന്ന് കേട്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു കൗതുകം ത�ോന്നി . ഈ സിനിമ എങ്ങനെയാ യിരിക്കും അവതരിപ്പിക്കുന്നത് എന്ന് അതിന്റെ സംവിധായകന്‍ വിവരിച്ചപ്പോള്‍ ഇത് കേരളം കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും എന്ന് ഉറപ്പായിരുന്നു. 45 ക�ോടി രൂപയായിരുന്നു. മുതല്‍മുടക്ക്. പെര്‍ഫക്ഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മുമ്പോട്ട് പ�ൊയ്‌ക്കോ ളൂ എന്നാണ് റ�ോഷന�ോട് ഞാന്‍ പറഞ്ഞത്. ഞാന്‍ മനസ്സില്‍ കണ്ടതിന്റെ ഒരുപാടിരട്ടിയാ യി റ�ോഷന്‍ ആ സിനിമ ചെയ്ത് ഗ�ോകുലത്തിന് 22

sk]v-äw_ÀþHIvtSm_À 2018

തിരിച്ചു തന്നു.'' കായംകുളം ക�ൊച്ചുണ്ണിയുടെ നി ര്‍മ്മാതാക്കളായ ഗ�ോകുലം മൂവീസിന്റെ സാ രഥിയായ ഗ�ോപാലന്റെ വാക്കുകള്‍. അതെ. മലയാളത്തിലെ ഏറ്റവും ചെലവേ റിയ ചിത്രമായ കായംകുളം ക�ൊച്ചുണ്ണി ഒക്ടോ ബറില്‍ റിലീസാവുകയാണ്. ഐതിഹ്യമാല യിലെ, മലയാളിയ്ക്ക് എക്കാലവും പ്രിയങ്കരനാ യിരുന്ന കള്ളന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിവിന്‍ പ�ോളി ആണ്. നിവിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുണര്‍ത്തിയ കഥാപാത്രം ക�ൊച്ചുണ്ണിയുടേതായിരിക്കും എന്ന് നിസ്സംശയം പറയാം. കളരിയും കുതിരസവാരി യും സിനിമയ്ക്ക് വേണ്ടി നിവിന്‍ സ്വായത്തമാക്കി. ''ക�ൊച്ചുണ്ണി വെറുമ�ൊരു കള്ളന്‍ മാത്രമായിരു ന്നില്ല. പ്രണയവും സൗഹൃദവുമ�ൊക്കെയായി ജീവി തത്തില്‍ ഒരുപാട് വൈകാരിക നിമിഷങ്ങളില്‍ കൂടി കടന്നുപ�ോയിട്ടുള്ള ഒരു കഥാപാത്രമാണ്. ആകാരത്തിലും ശരീരഭാഷയിലും ഡയല�ോഗ് ഡെലിവറിയിലും പ�ോലും. ഒരുപാടാസ്വദിച്ചും അദ്ധ്വാനിച്ചും ചെയ്ത സിനിമയാണ് '', നിവിന്‍ പറഞ്ഞു. രണ്ട് വര്‍ഷത്തെ തയ്യാറെടുപ്പുകളായിരുന്നു സിനിമയ്ക്ക് പിന്നില്‍. ല�ൊക്കേഷന്‍ തിരയാ നായി അണിയറപ്രവര്‍ത്തകര്‍ കായംകുളത്തെ ത്തിയെങ്കിലും, 19-ാം നൂറ്റാണ്ടിലെ കായംകുളത്തിന്റെ ഒരവശേഷിപ്പും അവിടെയുണ്ടായിരു


കായംകുളത്തെ ക�ൊച്ചുണ്ണി

വാഴുക

ന്നില്ല. അക്കാലത്തെ ഗ്രാമം, തെരുവുകള്‍, ക്ഷേ ത്രം, വീടുകള്‍ ഇവയ�ൊക്കെ തിരക്ക ഥയില്‍ കഥാപാത്രങ്ങള്‍ തന്നെയായി രുന്നു . ഒരുപാട് വിസ്തൃതമായ പ്രദേശത്ത് സെറ്റുകള�ൊരുക്കിയും, അക്കാലത്തെ കെട്ടിടങ്ങളുടെ ഘടനയ�ോട് യ�ോജിക്കു ന്നവ കണ്ടെത്തിയുമായിരുന്നു ഷൂട്ടിങ്. മംഗലാപുരം, ഗ�ോവ, ശ്രീലങ്ക എന്നീ സ്ഥലങ്ങളാണ് സംവിധായകനും കലാസംവിധായകന്‍ സുനില്‍ ബാബുവും അതിന് വേണ്ടി തെരഞ്ഞെടുത്തത്. തിരക്കഥയ�ൊരുക്കാനും വേണ്ടി വന്നു ഏറെ സമയം. ''കായംകുളം ക�ൊച്ചുണ്ണി ചെറുപ്പത്തില്‍ ഞങ്ങളുടെ ഹീറ�ോ ആയിരുന്നു. കേരളത്തിന്റെ ആ റ�ോബിന്‍ഹുഡിനെക്കുറിച്ച് തിരക്കഥയെഴുതണമെന്ന് വളരെ മുന്‍പ് മുതല്‍ ആഗ്രഹമുണ്ടായിരു ന്നു . ഐതിഹ്യമാലയായിരുന്നു പ്രധാന റഫറന്‍സ് പുസ്തകമെങ്കിലും അതിന്റെ വരികള്‍ക്കിടയില്‍ ഒളിഞ്ഞ് കിടന്നി രുന്ന സംഭവങ്ങളാണ് ഞങ്ങളെ ആ കര്‍ഷിച്ചത്. തിരക്കഥയിലേക്ക് കടക്കും മുന്‍പ് ക�ൊച്ചുണ്ണിയെക്കുറിച്ചുള്ള എല്ലാ പുസ്തകങ്ങളും തന്നെ വായിച്ചു. 19-ാം നൂ റ്റാണ്ടിലെ സാമൂഹ്യവ്യവസ്ഥിതിയെ ക്കുറിച്ച് പഠിച്ചു. ഡയല�ോഗ് എഴുതുന്നിന്

sk]v-äw_ÀþHIvtSm_À 2018

23


വേണ്ടി അക്കാലത്തുപയ�ോഗിച്ചിരുന്ന ഭാഷയെക്കുറിച്ചും ഏകദേശധാരണയു ണ്ടാക്കി. കളരി, ഫ�ോക്ക്‌ല�ോര്‍ ഇവയ�ൊക്കെ പഠനവഷിയങ്ങളാക്കി'', തിരക്ക ഥാകൃത്തുക്കളായ ബ�ോബിയും സഞ്ജയും പറഞ്ഞു. എങ്കിലും എളുപ്പമായിരുന്നില്ല ചിത്ര ത്തിന് ഒരു നിര്‍മ്മാതാവിനെ കണ്ടെ ത്തുക എന്നത് . ഈ വലിയ ക്യാൻവാസിലുള്ള ചിത്രം നിര്‍മ്മിക്കണമെങ്കില്‍ അതിന് പണം മാത്രമല്ല, ധൈര്യവും ആവശ്യമായിരുന്നു. ഗ�ോകുലം മൂവീസി ന്റെ എക്‌സ ിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ റ�ോഷന്റെയും ബ�ോബിയുടെ യും സഞ്ജയുടെയും സുഹൃത്തായിരുന്നു. ആ സൗഹൃദകൂട്ടായ്മയില്‍ ഒരു ചിത്രമുണ്ടാവണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. കായംകുളം ക�ൊച്ചു ണ്ണിയെക്കുറിച്ച് കേട്ടപ്പോള്‍ പ്രവീണ്‍ ആവേശത്തിലായി. ''ഇതാണ് നമ്മള്‍ ചെയ്യേണ്ട സിനിമ'' എദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതിന് ഗ�ോകുലം ഗ�ോപാ ലന്‍ പച്ചക്കൊടി കാട്ടിയപ്പോള്‍ പിന്നെ വേഗത്തില്‍ കാര്യങ്ങള്‍ മുമ്പോട്ട് നീങ്ങി. ഗ�ോപാലന്‍ പെട്ടെന്ന് തന്നെ സമ്മതം മൂളാന്‍ ഒരു കാരണം കൂടിയുണ്ടായിരു ന്നു. ''റ�ോഷന്റെ 'ഉദയനാണ് താരവും', 'ഹൗ ഓള്‍ഡ് ആര്‍ യു' വും എനിക്കേറെ ഇഷ്ടപ്പെട്ട സിനിമകളാണ്. ക�ൊച്ചുണ്ണി അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രമായിരിക്കും എനിക്കുറപ്പുണ്ടായിരുന്നു . പക്ഷേ ക്ലേശകരമായിരുന്നു ഷൂട്ടിങ് ദിനങ്ങള്‍. വമ്പന്‍ സെറ്റുകള്‍, ആയിരക്ക ണക്കിന് വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍,

സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ഇത്തിക്കരപ്പക്കിയായി സംവിധാ യകന്റെയും തിരക്കഥാ കൃത്തുക്കളുടെയും മനസ്സില്‍ ഒരാളേ ഉണ്ടായിരുന്നുള്ളൂ. സാക്ഷാൽ മ�ോഹൻലാൽ. കായംകുളം ക�ൊച്ചുണ്ണിയുടെ സമകാലികനായിരുന്നു ഇത്തിക്കരപ്പക്കി. മുന്‍ഗാമി എന്നും പറയാം. അതിന് മ�ോഹൻലാൽ തന്നെ വേണം.

24

sk]v-äw_ÀþHIvtSm_À 2018


sk]v-äw_ÀþHIvtSm_À 2018

25


ആനകളും കുതിരകളുമടങ്ങിയ ഒരുപാട് മൃഗങ്ങള്‍, ഇത�ൊക്കെ മിക്ക സീനുകളി ലും ആവശ്യമായിരുന്നു. വിദേശത്ത് നിന്നടക്കമുള്ള സ്റ്റണ്ട് ഡയറക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചിത്രീകരിച്ച സംഘടനരംഗങ്ങള്‍ അത്യന്തം അപകടം പിടിച്ചവയായിരുന്നു. ഒരുപാട് സുരക്ഷാക്രമീകരണങ്ങളുണ്ടായിട്ട് പ�ോലും നിരവധി പേര്‍ക്ക് പരിക്ക് പറ്റി. ഒരു തവണ നിവിന്‍ തന്നെ അപകടത്തില്‍ പെട്ടു. കാലിന് പരിക്കേറ്റ അദ്ദേഹത്തി ന് ഭേദമാകും വരെ ഷൂട്ടിങ് നിര്‍ത്തി വയ്‌ക്കേണ്ടിയും വന്നു . അണിയറ പ്രവര്‍ത്തകരില്‍ എല്ലാ വരും തന്നെ പ്രഗല്‍ഭന്മാരായിരുന്നു. 1942 എ ലവ് സ്റ്റോറി, പരിന്ദ, ദേവ്ദാ സ് തുടങ്ങിയ ചിത്രങ്ങളുടെ ഛായഗ്രാ ഹകനായ ബിന�ോദ് പ്രധാന്‍ ആണ് കായംകുളം ക�ൊച്ചുണ്ണിയുടെ ക്യാ മറാമാന്‍. 'ഗജിനി'യടക്കം ഇന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും സിനിമകള്‍ക്ക് കലാസംവിധാനം നിർവ്വ ഹിച്ച സുനില്‍ ബാബു ആണ് ആര്‍ട്ട് ഡയറക്ടര്‍. മാത്രമല്ല, 19-ാം നൂറ്റാണ്ടിലെ വസ്ത്രധാരണം, ഭക്ഷണരീതി, 26

അക്കാലത്ത് ഉപയ�ോഗിച്ചിരുന്ന സാധനസാമഗ്രികള്‍ എിവയെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ റിസര്‍ച്ച് ടീമും കാ യംകുളം ക�ൊച്ചുണ്ണിയിലുണ്ടായിരുന്നു . ''ലാര്‍ജ്ജ് സ്‌കെയില്‍ എന്ന വാ ക്കായിരുന്നു സിനിമയെ സമീപിച്ചപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത്. അത് എന്റെ ടെക്‌നീഷ്യന്മാരിലേക്കും എനിക്ക് പകര്‍ന്നു നല്‍കേണ്ടതുണ്ടാ യിരുന്നു. തിരക്കഥ പൂര്‍ത്തിയായതി ന് ശേഷം ഷൂട്ടിങ്ങിന് രണ്ട് മാസം മുന്‍പ് നിര്‍മ്മാതാവും പ്രധാന ടെക്‌നീ ഷ്യന്‍സുമായി ഞാന�ൊരു കൂടിക്കാഴ്ച നടത്തി. ഓര�ോ സീനും എങ്ങനെയാ യിരിക്കും ദൃശ്യവല്‍ക്കിക്കുക എന്നതിനെക്കുറിച്ച് ഞാനവര്‍ക്ക് വിശദമായി പറഞ്ഞു ക�ൊടുത്തു. കൂടാതെ പ്രീവി ഷ്വലൈസേഷന്‍ എന്ന സങ്കേതവും ഞാനുപയ�ോഗിച്ചു. ആക്ഷൻ രംഗങ്ങ ള്‍ എങ്ങനെ വേണമെന്ന് കമ്പ്യൂട്ടറി ലൂടെ ആനിമേഷന്‍ ചെയ്തു. പിന്നീടത് ആക്ഷന്‍ ഡയറക്ടേഴ്സ ‌ ിനെ കാണിച്ചു ക�ൊടുത്തപ്പോള്‍ അവര്‍ക്കും പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലായി.'', റ�ോഷന്‍ കൂട്ടിച്ചേര്‍ത്തു.

sk]v-äw_ÀþHIvtSm_À 2018

സിനിമയിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒരാളായ ഇത്തിക്കരപ്പക്കിയായി സംവിധാ യകന്റെയും തിരക്കഥാകൃത്തുക്കളുടെയും മ നസ്സില്‍ ഒരാളേ ഉണ്ടായിരുന്നുള്ളൂ. സാക്ഷാൽ മ�ോഹൻലാൽ. കായംകുളം ക�ൊച്ചുണ്ണിയുടെ സമകാലികനായിരുന്നു ഇത്തിക്കരപ്പക്കി. മുന്‍ഗാമി എന്നും പറയാം. അതിന് മ�ോഹൻലാൽ തന്നെ വേണം. പക്ഷേ അദ്ദേഹത്തിന്റെ തിരക്കിനിടയില്‍ അത് സാധിക്കില്ല എന്ന് തന്നെയായിരുന്നു ത�ോന്നിയത്. അതുക�ൊ ണ്ട് തന്നെ ഷൂട്ടിങ് തുടങ്ങിയിട്ട് പ�ോലും ഒരു പകരക്കാരനെ കണ്ടെത്താനായില്ല. എല്ലാ വരും ടെന്‍ഷനിലായി. അങ്ങനെയിരിക്കെ റ�ോഷന്‍ ല�ൊക്കേഷനില്‍ നിന്ന് തങ്ങളെ വിളിച്ചത് തിരക്കഥാകൃത്തുക്കള�ോര്‍ക്കുന്നു. ''പക്കിയായി ലാലേട്ടന്‍ വന്നാല്‍ എങ്ങനെ യിരിക്കും?'' എന്നാണ് ച�ോദിച്ചത്. എത്രയ�ോ തവണ നമ്മള്‍ ചര്‍ച്ച ചെയ്തതും നടക്കില്ലെ ന്നുറപ്പുള്ളതുമായ ച�ോദ്യം വീണ്ടും ച�ോദി ക്കുതെന്തിന് എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ റ�ോഷന്‍ മറുപടി നല്കി. 'എങ്കില്‍ ഇത്തിക്ക രപ്പക്കിയായി അഭിനയിക്കുന്നത് ലാലേട്ട നാണ്. ഞാന്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു.'' വളരെ വലിയ�ൊരു നിമിഷമായിരുന്നു അത്. റ�ോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനി ലുള്ള മ�ോഹൻലാലിന്റെ വിശ്വാസമായിരു ന്നിരിക്കണം ആ തീരുമാനം. ഇത് നടത്തി യെടുക്കാന്‍ നൂറു ശതമാനം തന്നോട�ൊപ്പം നിന്ന് എല്ലാ സഹായസഹകരണങ്ങളും ചെയ്തു തന്ന ആന്റണി പെരുമ്പാവൂരിനെയും റ�ോഷന്‍ നന്ദിയ�ോടെ ഓര്‍ക്കുന്നു. ''എന്റെ സ്വപ്നമാണ് എന്റെ ഓര�ോ സിനി മയും. അതിലേറ്റവും വലിയ സ്വപ്നമാണ് കാ യംകുളം ക�ൊച്ചുണ്ണി. മലയാളത്തില്‍ ചെറിയ സിനിമകളേ എടുക്കാന്‍ പറ്റൂ എന്ന് പറഞ്ഞ് കേരളത്തെ നമ്മള്‍ വല്ലാതെ പരിമിതപ്പെടു ത്തുന്നുണ്ട്. നമ്മുടെ മണ്ണില്‍ നിന്നുമുണ്ടാവണം വലിയ സിനിമകള്‍. കായംകുളം ക�ൊച്ചുണ്ണി അതിന് തുടക്കമാവട്ടെ എന്നതാണ് എന്റെ പ്രാര്‍ത്ഥന''. റ�ോഷന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാകട്ടെ. അങ്ങനെയെങ്കില്‍ കലയെ നിലയിലും വ്യവസായകമെന്ന നിലയിലും മലയാള സിനിമയ്ക്ക് പരിധികളുണ്ടാവില്ല. കായംകുളം ക�ൊച്ചുണ്ണി എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ വരി കള്‍ തന്നെ ഈ ചിത്രത്തിന് ആശംസയാകട്ടെ - ''കായംകുളത്തെ ക�ൊച്ചുണ്ണി വാഴുക!''



മൂ

ന്നു പതിറ്റാണ്ടിലേറെയായി നാടക, സിനിമ, സീരിയല്‍ രംഗത്തെ നിറ സാന്നിധ്യം, ക�ോട്ടയം ജില്ലയില്‍ മുണ്ടക്കയം എന്ന മലയ�ോര ഗ്രാമത്തില്‍ ജനനം... പ്രശസ്ത നടി..തന്റെ സ്വതഃസിദ്ധമായ അഭിനയം ക�ൊണ്ടും വ്യത്യസ്തമായ ശബ്ദം ക�ൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അഭിനേത്രി. ചേര്‍ത്തല സുമതിയുടെയും... M. G. ഗ�ോപിനാഥന്‍പിള്ളയുടെയും മൂന്നുമക്കളില്‍ ഇളയ ആള്‍. ശ്രീമതി. സീമ ജി നായര്‍ യൂണിക് ടൈംസ് വായനക്കാര്‍ക്കായി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ഞാന്‍ അവിടെ അറിയപ്പെട്ടിരുന്നത്. ഒരിക്കലും നടിയാകാന്‍ ആഗ്രഹിച്ചിരുന്നുമില്ല. ഒരു നടിയെന്ന നിലയ്ക്ക്എന്റെ അമ്മ ഒരുപാടു കഷ്ടതകള്‍ അനുഭവിച്ചാണ് അഭിനയ ജീവിതത്തില്‍ മുന്നോട്ടുവന്നത്. അത്‌ക�ൊണ്ട് മക്കള്‍ നടിയാകുന്നതിന�ോട് അമ്മയ്ക്ക് യ�ോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ കലാരംഗത്ത് വരുന്നതില്‍ എതിര്‍പ്പും ഉണ്ടായിരുന്നില്ല. എനിക്ക് ഒരു സംഗീതാധ്യാപികയ�ോ ഒരു നഴ്‌സ�ോ ആകണം എന്നേ ഉണ്ടായിരുന്നുള്ളു. ചെറുപ്പത്തില്‍ സാധാരണ പെണ്‍കുട്ടിക്കുള്ള ആഗ്രഹങ്ങളെ എനിക്കുമുണ്ടായിരുന്നുള്ളു.

കലാകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അമ്മ ചേര്‍ത്തല സുമതി. അച്ഛന്ബിസിനസ്സ്ആയിരുന്നു. ഞങ്ങള്‍ മൂന്ന് മക്കള്‍, ചേച്ചി ഗായിക രേണുക ഗിരിജന്‍, ചേട്ടന്‍ ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമായ എ ജി അനില്‍. മുണ്ടക്കയം സെന്റ്‌ജ�ോസഫ് സ്‌കൂളില്‍ ആയിരുന്നു എന്റെ പ്രാഥമിക പഠനം. പഠനകാലത്ത് ഞാന്‍ ഒരിക്കലും അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. ഒരു പാട്ടുകാരിയായിട്ടായിരുന്നു

അഭിനയം എന്നത് നാടകത്തിലും ക്യാമറയുടെ മുന്നിലും വ്യത്യസ്തമാണ്. നാടകത്തില്‍ മുന്നിലിരിക്കുന്ന കാണികളിലേക്ക് കഥാപാത്രങ്ങളെയെത്തിക്കാന്‍ കൂടുതല്‍ ഭാവാഭിനയം ആവശ്യമുണ്ട്. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ ചെറിയ

അഭിനയരംഗത്തേക്ക് കടന്നുവരാനുണ്ടായ സാഹചര്യം വിശദീകരിക്കാമ�ോ ?

28

80 -90 കാലഘട്ടത്തില്‍ ധാരാളം അഭിനേതാക്കള്‍ നാടകരംഗത്തു നിന്നും സിനിമയിലേക്കും സീരിയലിലും കടന്നുവന്നിട്ടുണ്ട് . അവരില്‍ പലര്‍ക്കും ലഭിക്കാത്ത സ്വീകാര്യത സീമ ജി നായര്‍ക്ക് ലഭിച്ചിട്ടുണ്ടല്ലോ? അതെന്തുക�ൊണ്ടാണ് ?

sk]v -äw_ÀþHIvtSm_À s^{_phcnþamÀ¨v 18 2018

ഭാവാഭിനയം മതിയാകും. സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നതു പ�ോലും രണ്ടിലും വ്യത്യാസമാണ്. നാടകത്തില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്തലുകള്‍ സാധ്യമല്ല. എന്നാല്‍ സിനിമയില�ോ സീരിയലില�ോ അത് സാധ്യമാണ്താനും. നാടകരംഗത്ത് ധാരാളം കഴിവുള്ള നടീനടമാര്‍ ഉണ്ട്. അഭിനയത്തിലെ ഈ വൈരുദ്ധ്യതയാണ് പലര്‍ക്കും ഈ രംഗത്ത് തിളങ്ങാന്‍ പറ്റാതായത് എന്ന് ഞാന്‍ കരുതുന്നു. എന്റെ ഗുരുനാഥന�ോട് എനിക്കഭിനയിക്കാനറിയില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, താന്‍ അഭിനയിക്കേണ്ട വീട്ടില്‍ എങ്ങനെയാണ�ോ പെരുമാറുന്നത് അതുപ�ോലെ പെരുമാറിയാല്‍ മതി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു പക്ഷെ എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാവാമത്. ആ ഒരു വാചകമായിരിക്കാം എന്നെ ഇത്രയുംകാലം ഈരംഗത്ത്പിടിച്ചുനിര്‍ത്തിയത്.

ഒരുവ്യത്യസ്തതയുള്ള ശബ്ദമാണല്ലോ താങ്കളുടേത്. ഈ ശബ്ദവ്യത്യാസം താങ്കളുടെ അഭിനയത്തിനെ ഗുണകരമായ�ോ ദ�ോഷകരമായ�ോ ബാധിച്ചിട്ടുണ്ടോ ?

എന്റെ അഭിനയത്തിനേക്കാളേറെ എന്റെ ശബ്ദമാണ് ജനങ്ങള്‍ക്കിഷ്ടം


'കന്യാകുമാരിയില്‍ ഒരു കടങ്കഥ'...

സീമ.ജി.നായര്‍ എന്ന് ഞാന്‍ കരുതുന്നു. ഒത്തിരി പേര്‍ അതെന്നോട് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. എന്നുകരുതി എന്റെ അഭിനയം ഇഷ്ടമല്ലെന്നല്ല പറയുന്നത്. ചിലപ്പോഴ�ൊക്കെ എന്നെ തിരിച്ചറിയുന്നതും ശബ്ദം ക�ൊണ്ടാണ്. എന്റെ ശബ്ദത്തിന് ഒരു കുറവുള്ളതായി എനിക്ക് ത�ോന്നിട്ടില്ല. കഥാപാത്രങ്ങള്‍ക്ക്‌സ്വന്തമായി ശബ്ദം

ക�ൊടുക്കുന്നവരില്‍ വ്യത്യസ്ത ശബ്ദമുള്ളത് എനിക്കാണ്. അത�ൊരു ഭാഗ്യമായി കരുതുന്നു. ഇങ്ങനെ ഒരു ച�ോദ്യം നിങ്ങള്‍ ച�ോദിക്കുന്നതും എനിക്ക് വ്യത്യസ്ത ശബ്ദമുള്ളതുക�ൊണ്ടാണല്ലോ. ഇമ�ോഷണല്‍ സീനുകളില്‍ എനിക്കേറ്റവും കൂടുതല്‍ സഹായകരമായിട്ടുള്ളതും ചെറിയ ഇടര്‍ച്ചയും പതര്‍ച്ചയും ഉള്ള ഈ ശബ്ദം

തന്നെയാണ്.

കന്യാകുമാരിയില്‍ ഒരുകടംകഥ എന്ന നാടകം മലയാളക്കരയാകെ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണല്ലോ. 1370 -ല്‍ പരം വേദികള്‍ പങ്കിട്ട താങ്കളുടെ നാടകാനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കാമ�ോ ?

നാടക രംഗത്ത് ഞാന്‍ മ�ൊത്തം 5000-ല്‍ പരം വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ക�ൊച്ചിന്‍ സംഘമിത്രയുടെ ഒന്‍പത�ോളം നാടകങ്ങളാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. കന്യാകുമാരിയില്‍ ഒരുകടംകഥ 1370 -ല്‍ പരം വേദികള്‍ വിജയകരമായി പിന്നിട്ടതാണ്. ആദ്യമേ തന്നെ ഞാന്‍ പറഞ്ഞല്ലോ പതിനേഴുവയസുള്ള ഒരു പെണ്‍കുട്ടി പെട്ടന്ന് പ്രശസ്തയാകുന്നു. എവിടെച്ചെന്നാലും നാടകങ്ങളിലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞ് ആള്‍ക്കാര്‍ കാണാന്‍ വരുന്നു. ആ പ്രശസ്തി വളരെ വലുതായിരുന്നു. ഓര�ോ വേദിയും ഓര�ോ അനുഭവങ്ങളായിരുന്നു. വളരെ വ്യത്യസ്തരായ ആസ്വാദകരുടെ മുന്നിലാണ് നാടകം അവതരിപ്പിച്ചിട്ടുള്ളതും അഭിനയിച്ചിട്ടുള്ളതും. അങ്ങനെയുള്ള ആയിരക്കണക്കിന് ആള്‍ക്കാരുടെ മുന്നില്‍ നമ്മളുടെ കഴിവ് പ്രകടിപ്പിക്കുമ്പോള്‍ അവര്‍ നമുക്കു തരുന്ന പ്രോത്സാഹനങ്ങള്‍ മറക്കാന്‍ പറ്റില്ല. എന്റെ ആദ്യനാടകം 'കന്യാകുമാരിയില്‍ ഒരു കടംകഥ' മുതല്‍ അവസാനനാടകമായ ആശ്ചര്യചൂഢാമണി വരെയുള്ള അഭിനയത്തിന് ആ അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും എനിക്ക്കിട്ടിയിട്ടുണ്ട്. മൂന്ന്ദിവസം മുന്‍പ് തൃശ്ശൂരില്‍ റെയില്‍വെസ്റ്റേഷനില്‍ നിന്നും ഞാന്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ രണ്ടുപേര്‍ എന്റെടുക്കല്‍ വന്നിട്ട് സുഷിമ�ോള്‍ അല്ലേയെന്ന്

sk]v-äw_ÀþHIvtSm_À 2018

29


ചൂണ്ടിക്കാണിച്ച് അമ്മ എന്നെ തിരുത്തിയിട്ടുണ്ട് അമ്മയുടെ പാത തന്നെയാണ്എന്റെ ജീവിതത്തിലും ഞാന്‍ പിന്തുടര്‍ന്നിട്ടുള്ളത്. എന്റെ റ�ോള്‍ മ�ോഡലും അമ്മ തന്നെയാണ്. ആയിരംസൂര്യഗായത്രികള്‍ എന്ന നാടകത്തില്‍ നല്ല നടിക്കുള്ള അവാര്‍ഡ്കിട്ടിയ അമ്മയുടെ ചിരുതകുറത്തിയെന്ന കഥാപാത്രം ഇപ്പോഴും മറക്കാന്‍ പറ്റിയിട്ടില്ല.

അഭിനയജീവിതത്തിലുണ്ടായ നേട്ടങ്ങ ളും ക�ോട്ടങ്ങളുംഎന്തൊക്കെയാണ് ?

ച�ോദിച്ചു. ഞാന്‍ അത്ഭുതപ്പെട്ടുപ�ോയി സന്തോഷംക�ൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. 31 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ചെയ്ത ഒരുകഥാപാത്രം ഇന്നും ജനങ്ങളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുവെന്നത് അത്ഭുതകരമാണ്. ഒരു അഭിനേത്രിക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും പ്രേക്ഷകരില്‍ നിന്നുമുള്ള ഇത്തരം അനുഭവങ്ങളാണ്,

ചേര്‍ത്തല സുമതി എന്ന അഭിനേത്രിയുടെ കലാജീവിതം സീമ ജി നായരെന്ന അഭിനേത്രിക്ക് എന്തെങ്കിലും തരത്തില്‍ പ്രച�ോദനമായിത്തീരുകയ�ോ

30

ഈ രംഗത്ത്‌നിലനില്‍ക്കുന്നതിനാവശ്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന�ോ സഹായകരമായിട്ടുണ്ടോ ?

തീര്‍ച്ചയായും. അമ്മയ്ക്ക്ഞങ്ങള്‍ മക്കള്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഞാന്‍ അഭിനയിക്കുന്നത് അമ്മയ്ക്ക് വിഷമം ആയിരുന്നു. അമ്മയുടെ അഭിനയം ഞാന്‍ കണ്ടിട്ടുണ്ട്. അമ്മ ഒരിക്കലും അഭിനയിക്കുന്നതായി ത�ോന്നിയിട്ടില്ല. അമ്മ കഥാപാത്രമായി ജീവിക്കുകയായിരുന്നു. അമ്മയുടെ ആ ശൈലിയാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. പിന്നീട് എന്റെ അഭിനയത്തിലെ തെറ്റുകുറ്റങ്ങള്‍

sk]v-äw_ÀþHIvtSm_À 2018

ക�ോട്ടങ്ങളെ കുറിച്ച് ആദ്യം പറയാം. ഒരു നാടകനടി എന്നുള്ള നിലയിലല്ല ഞാന്‍ പറയുന്നത്. ഒരു സിനിമ, സീരിയല്‍ നടി എന്നുള്ള നിലയ്ക്കാണ്. സിനിമ, സീരിയല്‍ അഭിനേതാവ് ഒന്നുകില്‍ നല്ല സാമ്പത്തീക ചുറ്റുപാടില്‍ നിന്നും വന്നവരായിരിക്കണം അല്ലെങ്കില്‍ അവര്‍ അഭിനയിക്കുന്നതിന് അര്‍ഹമായ പ്രതിഫലം ലഭിക്കണം. ഇതുരണ്ടും ഇല്ലാതെ വരികയും പ്രശസ്തരാകുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കുഴപ്പം എന്തെന്നാല്‍ ഒരു അഭിനേതാവിനു ആ സ്റ്റാറ്റസ്സിലുള്ള ജീവിതം നയിക്കാന്‍ മതിയായ സാമ്പത്തികാടിത്തറയില്ലാതാകുമ്പോള്‍ ജീവിതം ദുഷ്‌കരമാകും. ബസില�ോ ഓട്ടോയില�ോ യാത്രചെയ്യാന്‍ പറ്റില്ല. അപ്പോള്‍ ച�ോദ്യങ്ങള്‍ ഉണ്ടാകും എന്തേ ബസിലും ഓട്ടോയിലും യാത്ര ചെയ്യുന്നതെന്ന്. അപ്പോള്‍ ഇല്ലാത്തതു ഉണ്ടെന്നു കാണിക്കാന്‍ നെട്ടോട്ടം ഓടേണ്ടിവരും. ഒരുപഴമ�ൊഴികേട്ടിട്ടില്ലേ 'കുളിച്ചില്ലെങ്കിലും കൗപീനം പുരപ്പുറത്തു കിടക്കണം' എന്ന് ആ അവസ്ഥയാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ എന്നെപ്പോലുള്ള പല ആര്‍ട്ടിസ്റ്റുകള്‍ക്കും തുച്ഛമായ വേതനമാണ്. ഇവിടെ സ്വന്തം ഡിമാന്റുള്ളവര്‍ക്കും ഡിമാൻഡ് വെക്കുന്നവർക്കും മാത്രമേ നിലനില്‍ക്കാന്‍ പറ്റുള്ളൂ. ഇല്ലെങ്കില്‍ അതുപ�ോലുള്ള കാര്യങ്ങള്‍ വേണം. കടം മേടിച്ചു ജീവിക്കുക എന്നുള്ളത് വളരെ സങ്കടകരമായ അവസ്ഥയാണ്, അതനുഭവിക്കുന്നവര്‍ക്കു മാത്രമേ അതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാകുള്ളു. ഇനി നേട്ടങ്ങള്‍.. ഇന്നലെ വരെ ആരുമല്ലായിരുന്ന ഒരാള്‍ ഇന്നുമുതല്‍ ആരുടെയ�ൊക്കയ�ോ പ്രിയപ്പെട്ടവരാകുന്നു. സീരിയലുകള്‍ കാണുന്നവര്‍ നമ്മളെ അവരില�ൊരാളായി അല്ലെങ്കില്‍ അവരുടെ കൂടപ്പിറപ്പിനെപ്പോലെ കാണുന്നു. അങ്ങനെയുള്ള നേട്ടങ്ങള്‍എന്നുള്ളതല്ലാതെ, ക�ോട്ടങ്ങള്‍ നിവര്‍ത്തിക്കാനുള്ള പരിഹാരം ഉണ്ടെങ്കില്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാകുള്ളൂ . അല്ലെങ്കില്‍ നേട്ടങ്ങള്‍


ഉണ്ടാകില്ല ക�ോട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന്പറയേണ്ടിവരും.

സമീപകാലത്ത് പല അഭിനേത്രികളും 'കാസ്റ്റിംഗ്കൗച് ' വെളിപ്പെടുത്തലുകളുമായി രംഗത്ത് വരുന്നുണ്ടല്ലോ? താങ്കള്‍ക്ക് അത്തരം എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ?

എനിക്ക് അങ്ങന�ൊരു അവസ്ഥയുണ്ടായിട്ടില്ല. പെട്ടന്ന്‌പ�ൊട്ടിമുളച്ച ഒരു ആര്‍ടിസ്റ്റല്ല, അഭിനയിക്കാന്‍ വേണ്ടി ഈ രംഗത്ത് വന്നതുമല്ല. അഭിനയം ഇഷ്ടമില്ലാതിരുന്നിട്ടും അഭിനേത്രി ആയിപ്പോയ�ൊരാളാണ്. പിന്നെ എനിക്ക് വലിയ സ്വപ്‌ന ങ്ങള�ോ മ�ോഹങ്ങള�ോ ഉണ്ടായിരുന്നില്ല. ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ഒരു സാധാരണ പെണ്‍കുട്ടിക്കുണ്ടാകുന്ന സ്വപ്‌നങ്ങളും മ�ോഹങ്ങളുമേ എനിക്കുണ്ടായിട്ടുള്ളു. പിന്നെ സിനിമയില്‍ മാത്രമല്ല

കാസ്റ്റിംഗ്കൗച്ച് ഉള്ളത്. ഇത്ഏത�ൊരു മേഖലയിലും സംഭവിക്കാവുന്നതാണ്. ഇല്ലന്ന് പറയാന്‍ ആര്‍ക്കും ആകില്ല. ചിലപ്പോള്‍ ചിലര്‍ക്കൊക്കെ അങ്ങനുള്ള അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. അതിനെക്കുറിച്ചു കൂടുതല്‍ സംസാരിക്കാനുള്ള ബുദ്ധിയും അറിവുമ�ൊന്നും എനിക്കില്ല. സിനിമയെക്കുറിച്ച് എന്ത് കഥ കേള്‍ക്കാനും പ�ൊതുജനത്തിനിഷ്ടമാണ്. അത് ഒരു നെഗറ്റീവ് വാര്‍ത്തയാണെകില്‍ പ്രചാരമേറുകയും ചെയ്യും. സിനിമ വേറ�ൊരു ല�ോകമാണ്. അതുക�ൊണ്ടാണ് ചെറിയകാര്യങ്ങള്‍ പ�ോലും കേള്‍ക്കാന്‍ ആളുണ്ടാകുന്നതും അതിന് വലിയ പ്രചാരമുണ്ടാകുന്നതും.

പുരസ് ക ‌ ാരങ്ങള്‍ നിശ്ചയിക്കപ്പെടുമ്പോള്‍ താങ്കള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടിയിട്ടില്ല എന്ന് ത�ോന്നിയിട്ടുണ്ടോ ? ഇതുവരെ ലഭിച്ച

സിനിമയെക്കുറിച്ച് എന്ത് കഥ കേള്‍ക്കാനും പ�ൊതുജനത്തിനിഷ്ടമാണ്. അത് ഒരു നെഗറ്റീവ് വാര്‍ത്തയാണെകില്‍ പ്രചാരമേറുകയും ചെയ്യും. സിനിമ വേറ�ൊരു ല�ോകമാണ്. അതുക�ൊണ്ടാണ് ചെറിയ കാര്യങ്ങള്‍ പ�ോലും കേള്‍ക്കാന്‍ ആളുണ്ടാകുന്നതും അതിന് വലിയ പ്രചാരമുണ്ടാകുന്നതും.

അവാര്‍ഡുകള്‍ ?

തീര്‍ച്ചയായും.. എനിക്ക് ഇതുവരെയും അര്‍ഹമായ പരിഗണന കിട്ടിയിട്ടില്ല. പലപ്പോഴും അവാര്‍ഡിന്റെ പടിവാതില്‍ക്കലെത്തിയിട്ട് കിട്ടാതെ പ�ോയിട്ടുണ്ട്. സീമയ്ക്ക് അവാര്‍ഡുണ്ടുണ്ടായിരുന്നു. അവസാനനിമിഷം മാറിപ്പോയതാണെന്ന് വിശ്വാസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ഞാന്‍ അറിയാനിടവന്നിട്ടുണ്ട്. അതെന്നെ വളരെയേറെ വേദനിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴും പിന്തള്ളപ്പെട്ടു പ�ോയ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തില്‍പ്പെടുത്താന്‍ പറ്റുന്ന അപൂര്‍വ്വ ഒരിനമാണ് ഞാന�ൊക്കെ. പിന്നെ അവാര്‍ഡുകള്‍. 1991-ല്‍ മികച്ച നാടകനടിക്കുള്ള അവാര്‍ഡ് 2014ല്‍ മികച്ച നടി ( ടെലിവിഷന്‍ ) സ്റ്റേറ്റ് അവാര്‍ഡ്. 2018 മിന്നലൈ മികച്ചനടി (സീരിയല്‍, സിനിമ ) എന്നിവയാണ് പ്രധാനപ്പെട്ടവ.

ഇതുവരെയുള്ള കല ജീവിതത്തില്‍ ആര�ോടെങ്കിലും കടപ്പാടുണ്ടോ ?

ഉണ്ട്, എന്റെ അച്ഛന�ോടും അമ്മയ�ോടും, സതീഷ് സംഘമിത്രയ�ോട്. കൂടെ അഭിനയിക്കുന്നവര�ോട്, എന്റെ കുടുംബത്തോട്, പ്രേക്ഷകര�ോട് ..

ചര്‍മ്മം കണ്ടാല്‍ പ്രായം ത�ോന്നുകയേ ഇല്ല എന്ന പരസ്യ വാചകം പ�ോലെ താങ്കളെ കണ്ടാല്‍ പ്രായം ത�ോന്നാതിരിക്കുന്നതിന്റ രഹസ്യം എന്താണ് ? ആരാ പറഞ്ഞത് എനിക്ക് പ്രായമായെന്ന്? എനിക്കിപ്പോഴും ഇരുപത് വയസ്സിന്റെ മനസ്സാണ് . മനസ്സില്‍ എപ്പോഴും നല്ലത് മാത്രം ചിന്തിക്കുന്നതുക�ൊണ്ടാകാം അങ്ങനെ ത�ോന്നുന്നത്, ഞാന്‍ എപ്പോഴും പ�ോസിറ്റീവ് ആണ്. പിന്നെ ഷീജ നല്ലൊരു കണ്ണട വാങ്ങി ഉപയ�ോഗിച്ചിട്ട് എന്നെ ന�ോക്കൂ അപ്പോള്‍ മനസിലാകും

sk]v-äw_ÀþHIvtSm_À 2018

31


hnt\mZv IpamÀ

നിങ്ങള്‍ പാര്‍ട്ടിയില�ോ പിക്‌നിക്കില�ോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അടുത്ത ദിവസം നിങ്ങളുടെ കൂട്ടുകാരന്‍ നിങ്ങള്‍ക്ക് ഗ്രൂപ്പ് ഫ�ൊട്ടോഗ്രാഫുകള്‍ അയക്കും. ആ പടങ്ങളില്‍ പിക്‌നിക്കിന് വന്ന പത്ത് പേര്‍ ഉള്‍പ്പെടുന്നുവെന്നിരിക്കട്ടെ . എന്തുക�ൊണ്ടാണ് ആദ്യന�ോട്ടത്തില്‍തന്നെ ആ ഗ്രൂപ്പില്‍ നിങ്ങളുടെ മുഖം മാത്രം നിങ്ങള്‍ ആദ്യം പരതിന�ോക്കുന്നത്

വൈരുദ്ധ്യങ്ങളുടെ ചേംബർ

ദൃ

ഡനിശ്ചയവും കഠിനപരിശ്രമവും നിങ്ങളെ ലക്ഷ്യത്തോടടുപ്പിക്കും. വൈകാരികമായി പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവും പ്രധാനമാണ്. ബൗദ്ധികമായി കേടുപാടുകള്‍ തീര്‍ക്കാനുള്ള കഴിവ് നിങ്ങളുടെ കാര്യങ്ങള്‍ വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള ശേഷി വര്‍ധിപ്പിക്കും. നിങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കൃത്യമായി അളന്ന് തൂക്കി ന�ോക്കേണ്ടതുണ്ട്. നിങ്ങളുടെ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന രീതി കൃത്യമായിരിക്കണം. എങ്കില്‍ നിങ്ങള്‍ക്ക് നേട്ടത്തിലേക്ക് ചുവടുവെക്കാം. നേട്ടത്തിലേക്ക് എത്തിച്ചേരുന്നതിനിടയില്‍ ഒട്ടേറെ തടസ്സങ്ങളുണ്ട്. നിങ്ങള്‍ പാര്‍ട്ടിയില�ോ പിക്‌ന ിക്കില�ോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അടുത്ത ദിവസം നിങ്ങളുടെ കൂട്ടുകാരന്‍ നിങ്ങള്‍ക്ക് ഗ്രൂപ്പ് ഫ�ൊട്ടോഗ്രാഫുകള്‍ അയക്കും. ആ പടങ്ങളില്‍ പിക്‌നിക്കിന് വന്ന പത്ത് പേര്‍ ഉള്‍പ്പെടുന്നുവെന്നിരിക്കട്ടെ . എന്തുക�ൊണ്ടാണ് ആദ്യന�ോട്ടത്തില്‍തന്നെ ആ ഗ്രൂപ്പില്‍ നിങ്ങളുടെ മുഖം മാത്രം നിങ്ങള്‍ ആദ്യം പരതിന�ോക്കുന്നത്? നിങ്ങളുടെ കണ്ണുകള്‍ നിങ്ങളെ മാത്രമാണ് തേടുന്നത്. പിന്നീട് നിങ്ങളെ ഗ്രൂപ്പിലെ മറ്റ് ചിലരുമായും താരതമ്യം ചെയ്യാന്‍ ശ്രമിക്കും. ഇത് നിങ്ങളുടെ സ്വാര്‍ത്ഥയുടെ ഭാഗമല്ലേ. എന്തായാരിക്കും ഇതിന്റെ പരിണിതഫലം? എല്ലാവരും തേടുന്നത് വിഭവങ്ങളാണ്. നിങ്ങള്‍ക്കും വിഭവങ്ങള്‍ തേടാന്‍ ആഗ്രഹമില്ലേ? ഇനി ഞാന്‍ രണ്ട് സാഹചര്യങ്ങള്‍ വരച്ചുകാട്ടാം. ഒന്നില്‍, നിങ്ങള്‍ക്ക് സംഘത്തിലെ 32

sk]v-äw_ÀþHIvtSm_À 2018

ചിലരുമായി കടുത്ത വെറുപ്പുണ്ടെന്ന് വെക്കുക. നിങ്ങള്‍ അവരുമായും കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ ഭൂതകാലത്തില്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവരായിരിക്കാം. നിങ്ങള്‍ അവര�ോട് ചിലപ്പോര്‍ വെറുപ്പ് പ�ോലും പ്രകടിപ്പിച്ചേക്കാം. അങ്ങിനെ പൂര്‍ണ്ണമായും അവരുമായുള്ള സംവേദനം ഇല്ലാതാക്കിയേക്കാം. പക്ഷെ ഇതിന്റെ പ്രത്യാഘാതം തീര്‍ച്ചയായും ഉണ്ടാകും. ഈ ആളുകളുടെ പക്കലായിരിക്കും നിങ്ങള്‍ ഏറ്റവും അത്യാവശ്യമുള്ള വിഭവങ്ങള്‍ ഇരിക്കുന്നത്. നിങ്ങള്‍ ആവശ്യമായ പണവും ബിസിനസും നിങ്ങള്‍ കഠിനമായി വെറുക്കുന്ന ഈ ആളുകളുടെ പക്കലായിരിക്കും. അപ്പോള്‍, നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുമായി മാത്രമേ സംവദിക്കാന്‍ ആഗ്രഹിക്കൂ എന്ന ആശയം മനസ്സിലുറപ്പിച്ചാല്‍, ഒരിക്കലും നിങ്ങള്‍ക്കാവശ്യമായ വിഭവങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയില്ല. ഇനി രണ്ടാമത്തെ സാഹചര്യം പരിശ�ോധിക്കാം. നിങ്ങളെ എല്ലാതരം തെറ്റുകള�ോടെയും ദൗര്‍ബല്യങ്ങള�ോടെയും സ്വീകരിക്കുന്ന മറ്റു ചിലരുണ്ടായേക്കാം. നിങ്ങളെ തള്ളിക്കളയാനുള്ള കരുത്തുള്ള നിരവധി വീടുകളും കമ്പനികളും ആളുകളും ഉണ്ടാകാം. നിങ്ങള്‍ തള്ളിക്കളയപ്പെടുന്ന ഒരു അനുഭവത്തിലേക്ക് എത്തിച്ചേരുന്നത് ചിലര്‍ക്കത് അങ്ങേയറ്റം വേദനാജനകമാണ്. ആ വേദന ഒഴിവാക്കാന്‍, നിങ്ങള്‍ മറ്റൊന്നും ന�ോക്കാതെ ആ വാതിലുകളില്‍ മുട്ടാതിരിക്കാന്‍ തീരുമാനിക്കുന്നു. പക്ഷെ ഒരു കാര്യം മറക്കരുത്. നിങ്ങളെ വെറുക്കുമെന്നും തള്ളിക്കളയുമെന്നും കരുതുന്ന ഈ ആളുകളുടെ കയ്യിലാണ്


നിങ്ങള്‍ക്കത്യാവശ്യമായ വിഭവങ്ങള്‍ ഇരിക്കുന്നതെന്ന കാര്യം മറക്കരുത്. എങ്കില്‍, ഏത് രീതിയിലാണ് നിങ്ങള്‍ക്കാവശ്യമായ വിഭവങ്ങള്‍ നിങ്ങളിലേക്കെത്തിക്കാനുള്ള പൈപ്പ് ലൈന�ോ ഫണല�ോ സ്ഥാപിക്കാന്‍ സാധിക്കുക? പരസ്പരമുള്ള അകല്‍ച്ചയും വേര്‍തിരിവും കുറയ്ക്കാനുള്ള പാലം എങ്ങിനെയാണ് സൃഷ്ടിക്കുക. ഇവിടെ ഒരു പരിഹാരമുണ്ട്. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും താല്‍പര്യങ്ങളും അനുകൂല സാഹചര്യങ്ങള്‍ക്കായി മാറ്റേണ്ടതുണ്ട്. പക്ഷെ

അതിനുള്ള വഴികളെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമിക്കരുത്. മറ്റുള്ളവര്‍ നിങ്ങളെ വിലയിരുത്തുകയും തരംതിരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളെക്കുറിച്ചുള്ള റാങ്കിംഗ് മറ്റുള്ളവരുടെ കണ്ണിലും മനസ്സിലും മാറിക്കൊണ്ടിരിക്കാം. അവര്‍ നിങ്ങളെക്കുറിച്ച് വിചാരിക്കുന്നത് ഏത് നിമിഷവും മാറിയേക്കാം. അവര്‍ നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയേക്കാം. പക്ഷെ നിങ്ങള്‍ നിങ്ങളുടെ വഴങ്ങാനുള്ള ശേഷിയില്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങള്‍

വിഭവങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍, എങ്കില്‍ നിങ്ങള്‍ നേരെ എതിരായി ഇരിക്കുവരുമായി ഇടപാടുകള്‍ നടത്താന്‍ തയ്യാറാകണം. നിങ്ങളുടെ മാനസിക നില വികസിപ്പിക്കാന്‍ കഷ്ടപ്പെടണം. അത് വഴി എതിര്‍പ്പുകളെയും ശത്രുതകളെയും ഇല്ലാതാക്കണം. അതാണ് സൗഹൃദത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും ഉള്ള തെളിവ്. ഇത�ോടെ നിങ്ങള്‍ നിങ്ങളുടെ ഇടപാടില്‍ ഐക്യം ക�ൊണ്ടുവരുന്നു . അത�ോടെ നിങ്ങള്‍ നിങ്ങളുടെ സ്വാധീനം വളരുത�ോട�ൊപ്പം മനസ്സിന്

sk]v-äw_ÀþHIvtSm_À 2018

33


പ്രശാന്തത കൈവരും. ആളുകളെ നിങ്ങളിലേക്ക് അടുപ്പിക്കുംത�ോറുമാണ് നിങ്ങള്‍ക്ക് ഐശ്വര്യം കൈവരിക. ധാരാളം അപരിചിതരെ സ്വന്തമാക്കാനുള്ള നൈപുണ്യം നേടിയെടുക്കൂ. അവരെ കൃത്യമായി ഒരുക്കിയെടുക്കൂ. അതുവഴി ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാകും. മറ്റുള്ളവര്‍ക്ക് നിങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളെ മറികടക്കാന്‍ അപാരമായ സ്റ്റാമിന വേണം. മറ്റുള്ളവരുമായി അടുപ്പം സ്ഥാപിക്കുതില്‍ പ്രതിബദ്ധതയുണ്ടെങ്കില്‍ മാത്രമാണ് അതിനുള്ള കരുത്ത് നേടാന്‍ കഴിയൂ. അപ്പോള്‍ വിഭവങ്ങള്‍ സ്വന്തമായുള്ള ആളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുക�ൊണ്ട് നിങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കൂ. അതുക�ൊണ്ട് നിങ്ങളുടെ സ്വാര്‍ത്ഥതയിലും വ്യക്തിപരമായ ലക്ഷ്യങ്ങളിലും സ്വകാര്യ ആശങ്കകളിലും മനസ്സുറപ്പിക്കണം. നിങ്ങളുടെ സമൂഹത്തിലെ കൂടുതല്‍ പേര്‍ക്ക് നേട്ടങ്ങളുണ്ടാകും ത�ോറും 34

നിങ്ങള്‍ക്കും അതിന്റെ സമ്മാനങ്ങളും വിഭവങ്ങളും ലഭിക്കും. സാമൂഹ്യപ്രതിഫലങ്ങള്‍ക്ക് സാധ്യതകളുണ്ട്. നിങ്ങളുടെ അഭിലാഷങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക. നിങ്ങളുടെ മ�ോഹങ്ങളുടെ മറ്റൊരു ലിസ്റ്റും ഉണ്ടാക്കുക. ഇതാണ് നിങ്ങള്‍ പിന്തുടരേണ്ട രണ്ട് വ്യത്യസ്ത ലക്ഷ്യങ്ങള്‍. നിങ്ങളുടെ യാത്രയ്ക്ക് വിരുദ്ധമായി നില്‍ക്കുന്ന തടസ്സങ്ങളുടെയും ശത്രുതകളുടെയും മറ്റൊരു ലിസ്റ്റും ഉണ്ടാക്കുക. നിങ്ങളുടെ മ�ോഹങ്ങള്‍ കൃത്യമായി വിശദീകരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന മറ്റെല്ലാ കാര്യങ്ങളെയും തടസ്സങ്ങളെയും ഇല്ലാതാക്കിയാല്‍ മാത്രമേ ലക്ഷ്യത്തില്‍ മനസ്സുറപ്പിക്കാന്‍ സാധിക്കൂ. വ്യതിചലനങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകണം. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ ഓര�ോ തവണയും പ്രശ്‌നങ്ങളും കുഴപ്പങ്ങളും എത്തിച്ചേരുന്നു. ഈ ശല്യങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും

sk]v-äw_ÀþHIvtSm_À 2018

ഒരു ലക്ഷ്യമുണ്ട്. നിങ്ങളുടെ വിജയത്തെ അട്ടിമറിക്കുകയും തകര്‍ക്കുകയും ചെയ്യുക. അപ്പോള്‍ ചിന്താഘട്ടത്തില്‍ തന്നെ ഇത്തരം ദുഷ്ടചിന്തകളുടെ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നിങ്ങള്‍ പഠിക്കണം. ഓര�ോ തവണയും നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഒരു നല്ല ആശയം നിങ്ങള്‍ക്ക് കിട്ടുന്നു , പക്ഷെ അപ്പോഴെല്ലാം ഒരു കീടാണു അതിനെ നശിപ്പിക്കാന്‍ തലപ�ൊക്കുന്നു. നിങ്ങളുടെ അറയില്‍ ഈ കീടാണുചിന്തയും പരിപ�ോഷിപ്പിക്കപ്പെടുന്നു. ഈ ദുഷ്ചിന്തകളെ ഇല്ലാതാക്കാനും അതിനെ നന്മയിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഊര്‍ജ്ജം ആവശ്യമാണ്. ഇങ്ങിനെ പരിവര്‍ത്തനം ചെയ്യപ്പെട്ട ചിന്തകളെ വീണ്ടും നിങ്ങളുടെ മികച്ച ചിന്തകള�ോട് ചേര്‍ക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പദ്ധതികള്‍ നേടാന്‍ ശക്തമായ, മൂര്‍ച്ചയേറിയ ചുവടുവെപ്പുനടത്താന്‍ സാധിക്കും. ഇത്തരമ�ൊരു ഏകലക്ഷ്യകേ�ീകൃതമായ ബ�ോധമാണ് നിങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത്. താഴെ പറയുന്ന നാല് രീതികളിലൂടെ നിങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ കുന്നുകൂടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഒന്നാമത്, നിങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യം മാത്രം ചെയ്യുതില്‍ ശ്രദ്ധകേ�ീകരിക്കുക എതാണ്. രണ്ടാമത്, നിങ്ങളെ തള്ളിക്കളയുന്ന വാതിലുകളില്‍ മുട്ടാന്‍ തുടങ്ങുക എന്നതാണ്. മറ്റുള്ളവരെ പേടിയില്ലാതിരിക്കുന്ന അവസ്ഥയില്‍ നിങ്ങള്‍ നടത്തുന്ന പ്രകടനം അടയാളപ്പെടുത്തുക. നിങ്ങളുടെ പ്രകടനം മറ്റുള്ളവര്‍ വിലയിരുത്തുന്നുവെന്ന ഭയമില്ലാതെയാണ് നിങ്ങള്‍ പ്രകടനം നടത്തുന്നത്. നിങ്ങളുടെ മനസ്സില്‍ ദുഷ്ചിന്തകള്‍ ഇല്ലാതിരിക്കമ്പോഴാണ് നിങ്ങള്‍ക്ക് മുഴുവന്‍ ഊര്‍ജ്ജത്തോടെയും പ്രവര്‍ത്തിക്കാന്‍ സാധിക്കുക. ഏകാഗ്രതയ�ോടെയുള്ള ജ�ോലിയാണ് നേട്ടങ്ങളിലേക്ക് നിങ്ങളെ കൈപിടിച്ചുയര്‍ത്തുക. നിങ്ങള്‍ ദുര്‍ബലമാണെങ്കില്‍, നിങ്ങള്‍ തടസ്സങ്ങളെയും മതിലുകളെയും ഇല്ലാതാക്കാന്‍ സാധിക്കില്ല. ചില ശ്വസനരീതികളും സവിശേഷ ധ്യാനമാര്‍ഗ്ഗങ്ങളും നിങ്ങള്‍ക്ക് കരുത്ത് നല്‍കും. എന്തായാലും വിഭവങ്ങള്‍ സമാഹരിക്കാനും നല്ല ഭാവി കെട്ടിപ്പടുക്കാനും പഠിക്കുക. നിങ്ങളുടെ കര്‍മ്മവും പ്രായ�ോഗികതയും നേരത്തെ ആരംഭിക്കുക. നിങ്ങളുടെ മ�ോഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇതാണ് പറ്റിയ സമയം 


WATCHES


^n\m³kv

വരാനിരിക്കുന്ന നാളുകള്‍ വളരെ രസകരമാണ്. കാരണം ജി എസ് ടി എന്ന പുതിയ നിയമം വിവിധ കാരണങ്ങളുടെ പേരില്‍ വിവിധ ഇടങ്ങളില്‍ വെല്ലുവിളിക്കപ്പെട്ടു ക�ൊണ്ടിരിക്കുകയാണ്. ഇത് ബിസിനസുകാര്‍ക്ക് ഒട്ടേറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

AUz. sj-dn km-ap-th D-½³ ssl-t¡m-S-Xn-bn-se {]ap-J A-`n-`m-j-I-\m-Wv AUz. sj-dn km-ap-th D½³. Sm-Ivkv, tImÀ-]-td-äv \nb-aw F-¶n-h-bn ssh-Z-Kv[yw t\Sn-b A-t±-lw H-cp Nm-t«À-Uv A-¡u-ï ­ âpw tIm-kv-äv A-¡u-ï ­ âpw I¼-\n sk-{I-«-dnbpw Iq-Sn-bmWv.

രാ

ജ ്യത്തെ പ ര �ോക്ഷ നികുതി സംവിധാനത്തില്‍ ഏറ്റവും വലിയ നികുതി പരിഷ്‌ക ാരമാണ് ചരക്ക് സേവന നികുതി (ജി എസ് ടി) എന്നതില്‍ സംശയമില്ല. ജൂലായ് 2017ല്‍ ജി എസ് ടി നടപ്പാക്കിയതിന് ശേഷം കേ ര ള ഹൈക്കോട ത ി യു ള്‍പ ്പെ ടെ വിവിധ ഹൈക്കോടതികളില്‍ ഒട്ടേറെ പ്രശ്ന ‌ ങ്ങള്‍ ഉയര്‍ത്തപ്പെടുകയുണ്ടായി. ഉദാഹരണത്തിന് കേരള ഹൈക്കോടതി ഇറ്റെന്‍ ക്രാഫ്റ്റ് ഹ�ോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (2017ലെ ഡബ്ല്യൂ പിസി 28801) കേസില്‍ കേരള സര്‍ക്കാരിന�ോട് നിര്‍ദേശിച്ചത് കേ� ഗുഡ്‌സ് ആന്റ് സർവീസസ് ടാക്‌സ് ആക്ട് 2017ലെ സെക്ഷന്‍ 96 പ്രകാരം അത�ോറിറ്റി ഓഫ് അഡ്വാന്‍സ്ഡ് റൂളിംഗ് രൂപീകരിക്കാനാണ്. ഈ ലേഖനത്തില്‍ കേരള ഹൈക്കോടതി മുമ്പാകെ വന്ന ചില പരാതികളാണ് വിവരിക്കാനുദ്ദേശിക്കുന്നത്.

ട്രാന്‍സിഷനല്‍ ക്രെഡിറ്റ്

ട്രാന്‍സിഷനല്‍ ക്രെഡിറ്റ് കാരി ഫ�ോർവേർഡ് ചെയ്യാനുള്ള ബന്ധപ്പെട്ട ഫ�ോമുകള്‍ ഫയല്‍ ചെയ്യുതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുള്ള നികുതിദായകര്‍ വിവിധ ഹൈക്കോടതികളെ സമീപിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സീ പീ 36

മാര്‍ബിള്‍സ് ആന്റ് ഗ്രാനൈറ്റ്‌സ് (2018) 96 ടാക്‌സ്മാന്‍.ക�ോം 463, ലാമിത് ട്യൂബ്‌സ് ആന്റ് ഹ�ോള്‍ഡിംഗ്‌സ് എല്‍എല്‍പി എന്നീ കേസുകളില്‍ ന�ോഡല്‍ ഓഫീസറെ സമീപിക്കാനും ഈ പരാതിക്കാരുടെ കാര്യത്തില്‍ ട്രാന്‍സിഷനല്‍ ക്രെഡിറ്റ് വിലയിരുത്താനും ആവശ്യമായ ആശ്വാസം നല്‍കാനും കേരളാ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇ-വേ ബില്ലുകള്‍

ഇ ന്‍ഡ സ് ടവേ ഴ് ‌സ് ല ി മ ി റ്റ ഡ് കേസില്‍ ഹൈക്കോടതി പറഞ്ഞത് ഇബില്ലുകളെ കാര്യത്തിലുള്ള നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ശിക്ഷാനടപടികള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നാണ്. നികുതിയിതര വിതരണത്തിന്റെ കാര്യത്തിലായാലും ഇത്തരം ശിക്ഷാനടപടികള്‍ ബാധകമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഇ-വേ ബില്ലുകളില്ലാത്ത കേസില്‍ ചരക്കുകള്‍ തടഞ്ഞുവെച്ചിട്ടുണ്ടെങ്കില്‍ താഴെ പറയുന്ന സാഹചര്യത്തില്‍ ആ ചരക്കുകള്‍ വിട്ടയക്കാവുന്നതാണ്: എ) ചരക്കുകള്‍ക്ക് ബാധകമായ നികുതി നല്‍കുകയ�ോ, അത്തരം ചരക്കുകളുടെ മേല്‍ നൂറുശതമാനം നികുതിക്ക് തുല്ല്യമായ തുക പെനാല്‍ട്ടിയായി നല്‍കുകയ�ോ ചെയ്താല്‍ തടഞ്ഞുവെച്ച ചരക്ക് വിട്ടയക്കാവുന്നതാണ്. നികുതി നല്‍കേണ്ടാത്ത ചരക്കുകളുടെ കാര്യത്തില്‍ ചരക്കിന്റെ മ�ൊത്തം മൂല്യത്തിന്റെ രണ്ട് ശതമാനമ�ോ അതല്ലെങ്കില്‍ 25,000 രൂപയ�ോ -ഇതില്‍ ഏതാണ് കുറവെങ്കില്‍ അത് നല്‍കാന്‍ ചരക്കിന്റെ ഉടമസ്ഥന്‍ തയ്യാറായാല്‍ തടഞ്ഞുവെച്ച ചരക്ക്

sk]v-äw_ÀþHIvtSm_À 2018

വിട്ടയക്കാം. ബി) ബാധകമായ നികുതി നല്‍കുകയ�ോ ചരക്കിന്റെ മൂല്യത്തിന്റെ അമ്പത് ശതമാനത്തിന് തുല്ല്യമായ തുക പിഴയായി നല്‍കുയ�ോ, ഇനി നികുതി അടയ്‌ക്കേണ്ടാത്ത ചരക്കിന്റെ കാര്യത്തില്‍ ചരക്കിന്റെ മ�ൊത്തം മൂല്യത്തിന്റെ അഞ്ച് ശതമാനമ�ോ അതല്ലെങ്കില്‍ 25,000 രൂപയ�ോ ഏതാണ് ചെറിയതെങ്കില്‍ ആ തുക നല്‍കുകയ�ോ ചെയ്താല്‍ തടഞ്ഞുവെച്ച ചരക്ക് വിട്ടയക്കാവുതാണ്. സി) ആവശ്യമായ സെക്യൂരിറ്റി തുക ( ഉദാഹരണത്തിന് ബാങ്ക് ഗ്യാരണ്ടിയ�ോ മറ്റോ) നല്‍കിയാലും തടഞ്ഞുവെച്ച ചരക്ക് വിട്ടുക�ൊടുക്കാവുന്നതാണ്.

ഭരണഘടനാപരമായ വെല്ലുവിളിഉദിച്ചുവരുന്ന നിയമതര്‍ക്കം

കേരളാ ഹൈക്കോടതിയുടെ മുന്നില്‍ വന്ന മറ്റൊരു പ്രശ്‌നം വിവിധ ബിസിനസുകാര്‍ നല്‍കിയ റിട്ട് പരാതികളാണ്. കേരളാ ഗുഡ്‌സ് ആന്റ് സർവീസസ് ടാക്‌സ് ആക്ട് 2017(കെജിഎസ്ടി ആക്ട് ) ലെ 174 സെക്ഷന്റെ ഭരണാഘടനാസാധുതയെ ച�ോദ്യം ചെയ്തുക�ൊണ്ടുള്ളതാണ് ഈ റിട്ട് ഹര്‍ജികള്‍. കേരള വാല്യൂആഡഡ് ടാക്‌സ്, കേരളാ ടാക്‌സ് ഓഫ് ലക്ഷ്വറീസ്, 1976 എീവ ഒഴിവാക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം. ഭരണഘടനാനിമയം സെക്ഷന്‍ 19, 2016 പ്രകാരം പരിഷ്‌ക രിച്ച നിയമം ക�ൊണ്ടുവന്നത് മുതല്‍ ഒരു വര്‍ഷത്തോളം, പുതിയ പരിഷ്‌കാരം ക�ൊണ്ടുവന്നത് മൂലം കാലഹരണപ്പെട്ട നിയമങ്ങള്‍ക്ക് കാലാവധി നല്‍കു​ുണ്ട് . അതായത് സപ്തംബര്‍ 16, 2016 മുതല്‍


ജിഎസ്ടി-കേസിലും ഭരണഘടനാവെല്ലുവിളികളിലും കുടുങ്ങിയ നിയമം

ഒരു വര്‍ഷത്തേക്ക് . സെക്ഷന്‍ 19ലെ പരിഷ്‌കരിച്ച

നിയമത്തിലെ നിബന്ധനകള്‍ താഴെ ക�ൊടുക്കുന്നു :

പുതിയ പരിഷ്‌കരിച്ച സെക്ഷന്‍ 19 നിയമം നിലവില്‍ വരുന്നതിന് മുമ്പ് ചരക്ക്, സേവനം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന വ്യവസ്ഥകളിലെ പുതിയ പരിഷ്കൃ ‌ ത നിയമവുമായി ചേര്‍ച്ചയില്ലാത്ത

നിബന്ധനകളെല്ലാം പര്യാപ്തമായ ഒരു നിയമഅധികൃതര്‍ റദ്ദാക്കുന്നതുവരെയും പുതിയ പരിഷ്‌കൃത നിയമമായ സെക്ഷന്‍ 19 നിലവില്‍ വന്ന് ഒരു വര്‍ഷത്തോളം നിലനില്‍ക്കുന്നതാണ്. ലക്ഷ്വറി ടാക്‌സിന്റെ ലെവിയുമായി ബന്ധപ്പെട്ട എന്‍ട്രി ( ഇന്ത്യന്‍ ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിന്റെ ഭാഗമായുള്ള എന്‍ട്രികളില്‍ 62 മത്തേതാണ് ഇത് ) അതുപ�ോലെ വാല്യൂ ആഡഡ്

ടാക്‌സുമായി ബന്ധപ്പെട്ട എന്‍ട്രി (ഇത് ഇന്ത്യന്‍ ഭരണഘടനയുടെ 54ാം എന്‍ട്രിയാണ് )- ഇതെല്ലാം ഒന്നുകിൽ വെട്ടിക്കളയുകയ�ോ, പകരം വെക്കുകയ�ോ ചെയ്യും. 2017 സപ്തംബര്‍ 15 മുതല്‍ സംസ്ഥാനങ്ങള്‍ക്ക് വാറ്റോ, ലക്ഷ്വറി ടാക്‌സ�ോ, അത് തര്‍ക്കമുള്ളത�ോ തര്‍ക്കമില്ലാത്തത�ോ ആകട്ടെ, പിടിക്കാന്‍ അധികാരമില്ല. കാരണം ഭേദഗതി നിയമത്തിലൂടെ ഈ അധികാരം എടുത്തുകളഞ്ഞിരിക്കുന്നു

sk]v-äw_ÀþHIvtSm_À 2018

37


അതുക�ൊണ്ട്, കെജി എസ് ടി നിയമത്തിലെ 174ാം സെക്ഷനിലെ ധനനിക്ഷേപ ചട്ടം ഭേദഗതി നിയമത്തെ അതിലംഘിക്കുന്നതാണ്. ഇക്കാര്യത്തില്‍, ഭരണഘടനയുടെ 265ാം ആര്‍ട്ടിക്കിള്‍ പറയുന്നത് നിയമസാധുതയുള്ള ഒരു സമിതിയ്ക്കല്ലാതെ നികുതി ചുമത്താന�ോ പിരിക്കാന�ോ അധികാരമില്ലെന്നാണ് സ�ോമയ്യ ഓര്‍ഗാനിക്‌സ് ഉള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ സുപ്രീംക�ോടതി പറയുന്നത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 265 പ്രകാരം ലെവി, കളക്ഷന്‍ എന്നീ വാക്കുകള്‍ പര്യായപദങ്ങളല്ലെന്ന് വിവക്ഷിക്കുന്നു. അതുക�ൊണ്ട്, സംസ്ഥാനം ലെവി ചുമത്തുന്നതും നികുതി പിരിക്കുതും അധികാരപ്പെടുത്തു ഒരു നിയമാധികാരസമിതിയ�ോ അതല്ലെങ്കില്‍ നിയമ വ്യവസ്ഥയ�ോ ഉണ്ടായിരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കേസില്‍, ലെവി ചുമത്താന്‍ നിയമാധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കാമെങ്കിലും, ഭേദഗതി നിയമം നടപ്പാക്കിയ 2017 ജൂലായ ഒന്ന് മുതല്‍ വാറ്റോ ലക്ഷ്വറി ടാക്‌സ�ോ പിരിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പരാതിക്കാര്‍ പറയുന്നു. കെജി എസ് ടി ആക്ടിലെ 174ാം സെക്ഷന്‍ പ്രകാരം കാരണം കാണിക്കല്‍ ന�ോട്ടിസ് നല്‍കാനുള്ള അധികാരവും ആരിലും നിക്ഷിപ്തമായിട്ടില്ലെന്നും പരാതിക്കാര്‍ വാദിക്കുന്നു.

38

പക്ഷെ ഭേദഗതി നിയമം നിര്‍ദേശിക്കുന്ന പരിമിതികള്‍ ഉണ്ടെങ്കിലും 1897ലെ ജനറല്‍ ക്ലോസസ് നിയമത്തിലെ സെക്ഷന്‍ 6 ചുമത്തി, നികുതി വകുപ്പിന് നടപടികള്‍ സ്വീകരിക്കാനുള്ള അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. ഭേദഗതി നിയമത്തിലെ 19ാം സെക്ഷന്‍ അനുസരിച്ചുള്ള വാദം കണക്കിലെടുത്താണ് സംസ്ഥാനസര്‍ക്കാരിന്റെ ഈ വാദം. മറ്റൊരു രസകരമായ വാദം 2017 ജൂലായ് ഒന്ന് മുതല്‍ വാറ്റ് അതല്ലെങ്കില്‍ ലക്ഷ്വറി നികുതി എന്നീ വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള തുക ബിസിനസുകാര്‍ക്ക് തിരിച്ചുക�ൊടുക്കണം. നികുതി പിരിക്കലിനെ സാധൂകരിക്കുന്ന ഒരു നിയമവും ഇല്ലാത്തതിനാല്‍ സംസ്ഥാനം പിരിച്ചെടുത്ത തുക തിരിച്ചുപിടിക്കാവുതാണ്. ഇക്കാര്യത്തില്‍ രണ്ട് കേരളാ ഹൈക്കോടതി വിധികള്‍ പരിശ�ോധിക്കാവുതാണ്. ഇതില്‍ ഒന്ന് മെസേഴ്സ ‌ ് ഷീന്‍ ഗ�ോള്‍ ജ്വല്‍സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെയും മറ്റൊന്ന് മെസേഴ്സ ‌ ് ലിഷ്വര്‍ സ്റ്റേയ്‌സിന്റെയും കേസുകളിലെ വിധികളാണ്. ഈ കേസിലെ വിഷയങ്ങള്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ വാദിക്കപ്പെട്ടു ക�ൊണ്ടിരിക്കുകയാണ്. ഇ ത ി ന് സ മ ാ ന മ ാ യ മ റ്റൊ രു കേസില്‍ കെജി എസ് ടി നിയമത്തിലെ 174ാം സെക്ഷന്റെ ഭരണഘടനാപരമായ

sk]v-äw_ÀþHIvtSm_À 2018

സാധുത ഹൈക്കോടതിയില്‍ എര്‍ത്ത് ലൈൻസർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ച�ോദ്യം ചെയ്തിരിക്കുകയാണ്. പരിമിതിയുടെ അടിത്തറ ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ഹൈക്കോടതി ഒരു റിട്ട് പരാതി അനുവദിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന നാളുകള്‍ വളരെ രസകരമാണ്. കാരണം ജി എസ് ടി എന്ന പുതിയ നിയമം വിവിധ കാരണങ്ങളുടെ പേരില്‍ വിവിധ ഇടങ്ങളില്‍ വെല്ലുവിളിക്കപ്പെട്ടു ക�ൊണ്ടിരിക്കുകയാണ്. ഇത് ബിസിനസുകാര്‍ക്ക് ഒട്ടേറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കേരളത്തില്‍ പ്രളയം വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മട്ടാഞ്ചേരിയിലുള്ള ജി എസ് ടി ഓഫീസിലെ ഡപ്യൂട്ടി കമ്മീഷണര്‍ ആഗസ്ത് 21ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് ചരക്കുമായി ബന്ധപ്പെട്ട ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകളുടെ രേഖകള്‍ മുഴുവന്‍ വെള്ളപ്പൊക്കക്കെടുതിയില്‍ നശിച്ചു എന്നാണ്. ഇത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ബിസിനസ് ചെയ്യുന്ന വിതരണക്കാര്‍ക്ക് ഇരട്ട ഇരുട്ടടിയാണ്. ഇത്തരം വിതരണക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിനുള്ള അവസരം സര്‍ക്കാരിനുണ്ട്. അത്തരം ഉത്തരം പുറത്തിറക്കുകാര്യത്തില്‍ സര്‍ക്കാര്‍ സംവേദനക്ഷമത പ്രകടിപ്പിക്കുമെന്ന് പ്രത്യാശിക്കാം 



sl¯v

കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം. പനിയ�ോ മറ്റ് ര�ോഗലക്ഷണങ്ങള�ോ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ പ�ോയി ഉചിതമായ ചികിത്സക്ക് വിധേയരാവുക.

jn\p iymaf³ Akn.C³jpd³kv saUn¡Â Hm^okÀ CFkvsF tlmkv]näÂ, sjmÀWqÀ

എലിപ്പനി:ര�ോഗലക്ഷണങ്ങളും പ്രതിര�ോധവും

കേ

രളത്തിലെ പ്രളയാനന്തരം പടർന്നു പിടിച്ചൊരു പകർച്ചവ്യാധിയാണ് എലിപ്പനി. ഒട്ടനവധി പ്രളയബാധിതരെയും ദുരിതാശ്വാസപ്രവർത്തകരെയും എലിപ്പനി ബാധിക്കുകയും ചിലർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എലിപ്പനി പ്രതിര�ോധിക്കാനും പിടിപെട്ടാൽ തന്നെ ചികിത്സിച്ച് ഭേദമാക്കാനുമുള്ള ഫലവത്തായ ചികിത്സ ലഭ്യമാണ്.

പക്ഷികൾ എന്നിവയാണ്. എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.

പകരുന്നതെങ്ങനെ?

കെട്ടി നിൽകുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി വ്യാപിക്കുന്നത്. ര�ോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങളിൽ,

എന്താണ് എലിപ്പനി?

മഴക്കാലത്തും തുടർന്നുമുണ്ടാകുന്ന പകർച്ചവ്യാധികളില�ൊന്നാണ് ഇംഗ്ലീഷിൽ ലെപ്റ്റോസ്പൈറ�ൊസിസ്(Leptospirosis), വീൽസ് ഡിസീസ് (Weil’s Disease) എന്നീ പേരുകളിൽ അറിയപ്പെടുന്ന എലിപ്പനി. ലെപ്ടോസ്പൈറ (Leptospira) ജനുസ്സിൽപ്പെട്ട ഒരിനം സ്പൈറ�ോകീറ്റ (Spirocheta), മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യര�ോഗമാണ് (Zoonosis) 'എലിപ്പനി'. പ്രധാന ര�ോഗവഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ, ചിലയിനം 40

sk]v-äw_ÀþHIvtSm_À 2018

ലെപ്ടോസ്പൈറ അനേക നാൾ ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികൾ വരാറുള്ള സന്ദർശിക്കാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയ�ോ, ജ�ോലി


ചെയ്യുകയ�ോ, കുളിക്കുകയ�ോ ചെയ്യുന്നതിലുടെ ര�ോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു. കൈകാലുകളിൽ ഉണ്ടാകുന്ന പ�ോറലുകൾ, മുറിവുകൾ എന്നിവയിലൂടെ ര�ോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പ�ോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ ര�ോഗബാധ ഉണ്ടാകാം എലി മൂത്രം മൂലം മലിനമായ ചെളിയിലും, ത�ോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ ബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്ക് ര�ോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ എലിപ്പനി ഏറ്റവും കൂടുതൽ പിടികൂടാൻ സാധ്യതയുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ര�ോഗലക്ഷണങ്ങൾ എന്തെല്ലാം?

ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതു മുതൽ ര�ോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period) സാധാരണ 10 ദിവസമാണ്. ഇത് 4 മുതൽ 20 ദിവസം വരെ ആകാം. ര�ോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ശക്തമായ വിറയല�ോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.

കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് ന�ോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ചിലർക്ക് ര�ോഗം പിടിപെട്ടു ഒരാഴ്ചക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസക�ോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. ര�ോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം. ഏത് പനിയും എലിപ്പനി ആകാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാക്കും.

എങ്ങിനെ തടയാം .?

എലികളെ നിയ�nക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിര�ോധമാർഗ്ഗം. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക. കെട്ടിനില്ക്കു ന്ന വെള്ളത്തിൽ ഇറങ്ങുന്നതും, കുളിക്കുന്നതും ഒഴിവാക്കണം. കാലില�ോ ശരീരത്തില�ോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്സ്, കയ്യുറകൾ എന്നിവ ഉപയ�ോഗിക്കുക.. വീട്ടിൽ ഉള്ള വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസർജ്ജ്യവും കലരാത്ത രീതിയില് മൂടിവെയ്ക്കുക. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം

തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക

എങ്ങിനെ പ്രതിര�ോധിക്കാം?

ആവർത്തിച്ച് വെള്ളത്തിൽ ഇറങ്ങേണ്ടി വരുന്ന വീട്ടുകാരും വീട് ശുചീകരിക്കാൻ എത്തുന്ന സന്നദ്ധപ്രവർത്തകരും നിർബന്ധമായും പ്രതിര�ോധമരുന്ന് കഴിക്കേണ്ടതാണ്. ഡ�ോക്സിസൈക്ക്ലിൻ (Doxycycline) ആന്റി ബയ�ോട്ടിക്ക് 100 മി ഗ്രാമിന്റെ ഗുളിക രണ്ടെണ്ണം ആഹാരത്തിന് ശേഷം ആഴ് ചയിൽ ഒന്ന് വീതം ആറാഴ്ച കഴിക്കുന്നത് വഴി ര�ോഗത്തെ പ്രതിര�ോധിക്കാനാവും ചിലർക്ക് ഡ�ോക്സി സൈക്ക്ലിൻ വയറിൽ അസ്വസ്ഥതയുണ്ടാക്കാം. അങ്ങിനെയുള്ളവർ ഡ�ോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയ�ോട്ടിക്കുകൾ സ്വീകരിക്കുക.

ചികിത്സ എപ്പോൾ?

കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം. പനിയ�ോ മറ്റ് ര�ോഗലക്ഷണങ്ങള�ോ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ പ�ോയി ഉചിതമായ ചികിത്സക്ക് വിധേയരാവുക. പെനിസിലിൻ (Penicillin G), ആംപിസെല്ലിൻ (Ampicillin), അമ�ോക്സിസിലിൻ (Amoxicillin), എറിത്രോമൈസിൻ (Erythromycin) എന്നീ ആന്റി ബയ�ോട്ടിക്കുകളാണ് എലിപ്പനി ചികിത്സക്കായി നിർദ്ദേശിക്കാറുള്ളത് 

sk]v-äw_ÀþHIvtSm_À 2018

41


മന�ോഭാവങ്ങള്‍ സൃഷ്ടിക്കാനും, ഉള്ളത് പലതും മറക്കാനും മനസ്സിനെ തുറന്നിടണം. എന്താണ് നിങ്ങളുടെ വളര്‍ച്ചയെ തടയുന്നതെന്നും എന്താണ് ജീവിതത്തെ സുഗമമാക്കുതെന്നും അറിയേണ്ടത് അത്യാവശ്യമാണ്. പ�ോസിറ്റീവായ ദൃഢനിശ്ചയങ്ങളാണ് ശരിയായ മന�ോഭാവത്തോടെ ശാന്തമായിരിക്കാന്‍ നമ്മെ സഹയിക്കുകയെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

tUm-fn \o-\ hyàn-Xz hn-I-k-\-¯n-\v th-ïnbp-Å s{S-bn-\nw-Kv I-¼-\nbm-b bp-hÀ hn-§n-sâ Øm-]-Ibmb tUm-fn \o-\ H-cp bp-h-kw-cw-`-Ibpw amÀ-K-ZÀ-inbpw Iq-Sn-bmWv.

നിങ്ങളുടെ മന�ോഭാവം നിങ്ങളുടെ ഔന്നിത്യമാകട്ടെ ! നേ

തൃ ത ്വം പ ര ി ശ ീ ലിക്കേണ്ടത് വാക്കുകളിലൂടെയല്ല, മന�ോഭാവത്തിലൂടെയും കര്‍മ്മങ്ങളിലൂടെയുമാണ്. മന�ോഭാവമാണ് എല്ലാം. നമ്മള്‍ ദൈനംദിനജീവിതത്തില്‍ കേള്‍ക്കുതാണ് ഇത്. മ�ോശം കാര്യങ്ങള്‍ ഒരിക്കലും അകന്നു പ�ോകാത്ത ചില ദിവസങ്ങളുണ്ട് . ചെയ്യുന്നതിനേക്കാള്‍ പറയാന്‍ എളുപ്പമാണ് ഇത്. കാരണം നമ്മുടെ മനസ്സില്‍ കുമിഞ്ഞുകൂടിയ അനുഭവങ്ങളും ശീലങ്ങളും കാരണം നമ്മള്‍ എപ്പോഴും സ്വാസ്ഥ്യത്തിന്റെ കൂടിനുള്ളില്‍ ഒളിച്ചിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഒരു കാര്യം നമുക്കറിയാം തങ്ങളുടെ അഭിനിവേശത്തെ നിരന്തരം പിന്തുടര്‍ന്ന് വെല്ലുവിളികളെയും ത�ോൽവികളെയും വീഴ്ചകളെയും നേരിട്ട് വിജയത്തിലേക്കെത്തുന്ന ആളുകളെ നമുക്കറിയാം. പലപ്പോഴും വ്യക്തികള്‍ ചിന്തിക്കാറുണ്ട്; എന്റെ പ്രശ്‌നം നിങ്ങളുടേതിനേക്കാള്‍ വലുതാണ്. 'എനിക്ക് ഈ നിമിഷത്തില്‍ ചിരിക്കാന്‍ കഴിയില്ല' അവന്‍ അങ്ങിനെയും ചിന്തിക്കുന്നു. അവന്‍ സ്വയം ച�ോദ്യം ചെയ്യുന്നു. 'ഞാന്‍ ഇത്രയും 42

കഷ്ടപ്പാടിലൂടെ കടന്നുപ�ോകുമ്പോള്‍ എനിക്കെങ്ങിനെയാണ് മറ്റൊരാള�ോട് ദയാലുവാകാന്‍ കഴിയുക?' അപ്പോള്‍ നമുക്ക് മാത്രമാണ�ോ പ്രശ്‌നങ്ങളുള്ളത്. ചുറ്റുപാടുമുള്ള ആര്‍ക്കും പ്രശ്ന ‌ ങ്ങളില്ലേ? നമ്മുടെ അയല്‍ക്കാരെ അപേക്ഷിച്ച് നമ്മുടെ പ്രശ്‌ന ങ്ങള്‍ വളരെ വലുതാണ�ോ? നിങ്ങളേക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ആളുകള്‍ അവരുടെ പ്രശ്‌നങ്ങള്‍ മറികടക്കുന്ന ശീലമുള്ളവരാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതെ, ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ മന�ോനിയ�ണം പാലിക്കാനുള്ള സ്വഭാവം വളര്‍ത്താന്‍ നമ്മള്‍ക്കും ശ്രമിക്കാന്‍ സാധിക്കില്ലേ? പ�ോസിറ്റീവായ മന�ോഭാവം എന്നത് പുര�ോഗമനപരമായ മന�ോഭാവം കൂടിയാണ്. അധികം സമയവും, സന്തോഷത്തിനും പ�ോസിറ്റീവ് ഊര്‍ജ്ജത്തിനും മറ്റുള്ളവരെ ഉറ്റുന�ോക്കിക്കിണ്ടിരിക്കുകയാണ് നമ്മള്‍. പക്ഷെ തെറ്റായാണ് നമ്മുടെ സന്തോഷത്തിന്റെ സ്രഷ്ടാക്കളെന്ന് അപൂർവ്വമായേ നമ്മള്‍ തിരിച്ചറിയാറുള്ളൂ. ജീവിതം ഒരു പ്രശ്‌നം നിങ്ങളുടെ മുന്നിലേക്കെറിയുമ്പോള്‍ അത്

sk]v-äw_ÀþHIvtSm_À 2018

പ്രശ്‌ന ങ്ങള�ോട് പ്രതികരിക്കാനുള്ള കരുത്തും നിങ്ങള്‍ക്ക് നല്‍കുന്നു. ഒരു ദീര്‍ഘകാലം ബ�ോധപൂർവ്വമ�ോ അബ�ോധപൂർവ്വമ�ോ തിരഞ്ഞെടുത്ത ഒരു മാനസികഘടനയാണ് നമുക്ക് ഓര�ോരുത്തര്‍ക്കും ഉള്ളത്. യുക്തിക്ക് നിരക്കുന്ന പ്രവചനങ്ങളും സാധ്യമായ ന്യായമെന്ന് ത�ോന്നുന്ന വിശദീകരണങ്ങളും കണ്ടുപഠിക്കാന്‍ കാര്യങ്ങള്‍ സംബന്ധിച്ച എല്ലാ വസ്തുതകളും ഉറ്റുന�ോക്കുന്ന ചില വ്യക്തികളുണ്ട്. വസ്തുതകളല്ലാത്തതിനെ വെല്ലുവിളിക്കുന്ന മറ്റു ചില ആളുകളുമുണ്ട്. വ്യാജപ്രസ്താവനകളാല്‍ വഴിതെറ്റിക്കപ്പെടാന്‍ തയ്യാറില്ലാത്തവരാണിക്കൂട്ടര്‍. ചിലര്‍ തങ്ങളുടെ അറിവിന്റെ മേഖലയിലേക്ക് ഒരു പുതിയ വസ്തുതകളും കടുന്നു വരാന്‍ ഇഷ്ടമില്ലാത്തവരാണ്. ഒരു കാഴ്ചപ്പാടും ശരിയ�ോ തെറ്റോ അല്ലെന്ന് അറിയുന്നവരാണ് നമ്മള്‍ മനുഷ്യര്‍. എല്ലാം ലളിതയമായി നിലനില്‍ക്കുന്നുവെന്ന് മാത്രം. ല�ോകം നമുക്ക് അപരിമിതമായ അവസരങ്ങളാണ് തുറന്നുതരുന്നത്. സന്തോഷത്തോടെയ�ോ അല്ലാതെയ�ോ ജീവിക്കാന്‍ അത് നമുക്ക് അവസരം തരുന്നു. എല്ലാം ഭാവിയിലേക്കായി


sk]v-äw_ÀþHIvtSm_À 2018

43


നമ്മള്‍ എന്താണ് നമുക്ക് വേണ്ടി കരുതിവെക്കുതെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ജീവിതത്തിലെ ഒരേയ�ൊരു കഴിവ് കേട് മ�ോശമായ മന�ോഭാവമാണ്. അത് നിങ്ങളെ മുകളിലേക്ക് പ�ോകാന�ോ താഴേക്ക് പ�ോകാന�ോ സഹായിക്കുന്നു. തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നിനും നമുക്ക് ആര്‍ക്കും നിയ�ണമില്ല. അതുക�ൊണ്ട് പ്രശ്ന ‌ ങ്ങളെ നേരിടുതിന് മുമ്പ് അതിനെ അതിജീവിക്കാനുള്ള ഒരു മന�ോഭാവം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ ചെയ്യുന്നതില്‍ മുഴുകാനും ചെയ്യുന്ന കാര്യങ്ങളില്‍ പ്രതിബദ്ധതയും സമര്‍പ്പണബുദ്ധിയും ഉണ്ടാകുന്നതിനും ശരിയായ രീതിയില്‍ 44

കെട്ടിപ്പൊക്കിയ ഒരു മന�ോഭാവം അത്യാവശ്യമാണ്. നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ തൃപ്തരല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിഡ്ഡിയാക്കുന്നതിന് തുല്യമാണത്. ക്രമേണ അത് നിങ്ങളുടെ ജീവിതത്തില്‍ തകര്‍ന്നുപ�ോകുകയും ചെയ്യും. മന�ോഭാവങ്ങള്‍ സൃഷ്ടിക്കാനും, ഉള്ളത് പലതും മറക്കാനും മനസ്സിനെ തുറന്നിടണം. എന്താണ് നിങ്ങളുടെ വളര്‍ച്ചയെ തടയുന്നതെന്നും എന്താണ് ജീവിതത്തെ സുഗമമാക്കുതെന്നും അറിയേണ്ടത് അത്യാവശ്യമാണ്. പ�ോസിറ്റീവായ ദൃഢനിശ്ചയങ്ങളാണ് ശരിയായ മന�ോഭാവത്തോടെ ശാന്തമായിരിക്കാന്‍ നമ്മെ

sk]v-äw_ÀþHIvtSm_À 2018

സഹയിക്കുകയെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ അബ�ോധമനസ്സിന് ശരിയായ മാനസിക വിവരങ്ങള്‍ നല്‍കാന്‍ ബ�ോധമനസ്സിന് കഴിയണം. നിങ്ങളുടെ നാഡീവ്യൂഹ വ്യവസ്ഥയാണ് നിങ്ങളുടെ ശരീരത്തിന്റെ തീരുമാനങ്ങളെടുക്കുന്ന കേ�വും സംവേദനകേ�വും. എന്താണ�ോ ചിന്തിക്കുന്നത് അതാണ് താങ്കള്‍. നിങ്ങളുടെ ശരീരം തുടര്‍ച്ചയായി നിങ്ങളുടെ മനസ്സിനെ കേള്‍ക്കുന്നു. അത് അവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. കാലക്രമേണ അത് ശീലമായി മാറുന്നു. പിന്നീട് നിങ്ങള്‍ ബ�ോധപൂർവ്വം പരിശ്രമിച്ചില്ലെങ്കില്‍ നിങ്ങളുടെ ശീലങ്ങളെ മാറ്റുക


ന�ോക്കുന്നതിന് മറ്റ് വഴികള്‍ കണ്ടെത്തണം. ആ പ്രശ്‌നം സൃഷ്ടിച്ച കാരണങ്ങള്‍ കണ്ടെത്തണം. പ്രശ്‌നം അവസാനിപ്പിക്കാനായി വിവിധ പരിഹാരങ്ങള്‍ കാണുന്നതിന് അതിന് മുകളിലേക്ക് ഉയരുന്നതെങ്ങിനെയെന്ന് പഠിക്കണം. എല്ലാറ്റിനും ഒരു അവസാനമുണ്ട്. ഒരു അവസാനത്തിനും ഒരു അവസാനമുണ്ട്. നിങ്ങള്‍ പരിശ്രമിച്ചില്ലെങ്കില്‍, കാര്യങ്ങള്‍ അതുപ�ോലെ തുടരും. ചിലപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും ഒന്നും മാറ്റാന്‍ കഴിയാത്തത്രയും അലസരാണ് നമ്മളെന്ന് . മാത്രമല്ല, അതിനായി നമ്മുടെ സുഖവലയത്തില്‍ നിന്നും പുറത്തുകടക്കാനും നമ്മള്‍ തയ്യാറല്ല. അതേ സമയം മാറ്റാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്നും ചില സമയങ്ങളില്‍ നമ്മള്‍ മനസ്സിലാക്കാറുണ്ട്. നമ്മുടെ നഗരത്തില്‍ ഒരു വാല്‍നക്ഷത്രം വീഴുന്നെങ്കില്‍, അതിനെ തടയാന്‍ നമുക്ക് കഴിയുമ�ോ? അത് വലിയ�ൊരു ദുരന്തം സൃഷ്ടിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ. അതായത്, നിങ്ങളുടെ നിയ�ണത്തിലുള്ള ചില കാര്യങ്ങളും നിയ�ണത്തിലില്ലാത്ത ചില കാര്യങ്ങളും ഉണ്ട്. ഇത് തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയുത്ത കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ശരിയായ മന�ോഭാവത്തിന് സാധിക്കും. കുറെക്കുടി മെച്ചപ്പെട്ട സാധ്യതയിലേക്ക് പ�ോകുന്നത് നിങ്ങളെ കൂടുതല്‍ സന്തുഷ്ടനാക്കും. സാവധാനം നിങ്ങളുടെ മേല്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ദേഷ്യം, വിഷാദം തുടങ്ങിയ വികാരങ്ങളെ അറിയുകയും അവയെ വിവേകം, ഭൂതദയ എന്നിവയാല്‍ സ്പര്‍ശിക്കുക. ശാരീരികവും മാനസികവുമായി ഇതിന്റെ

സമ്മര്‍ദ്ദങ്ങള്‍ തുറന്നുവിടുക. ജീവിതം എപ്പോഴും പരിപൂര്‍ണ്ണമാകണമെന്നില്ല. അതിന�ോട് നമുക്കുള്ള കാഴ്ചപ്പാടും മന�ോഭാവവുമാണ് അതിനെ ഉദാത്തമാക്കുന്നത്. കാഴ്ചപ്പാടിലെ ഒരു ചെറിയമാറ്റം നമ്മുടെ ജീവിതം മാറ്റിമറിക്കും. നെപ്പോളിയന്‍ ഹില്‍ തന്റെ യു കേന്‍ വര്‍ക്ക് യുവര്‍ ഓൺ മിറക്കിള്‍സ് എന്ന പുസ്തകത്തില്‍ ഒരു കുട്ടിയുടെ സംഭവകഥ വിവരിക്കുന്നുണ്ട്. ചെവികള്‍ ഇല്ലാതെ ജനിച്ച കുട്ടി. പക്ഷെ അവന്റെ മാതാപിതാക്കള്‍ വിട്ടു ക�ൊടുക്കാന്‍ തയ്യാറല്ല. അവര്‍ മകനെ ചികിത്സിച്ചു. അത്ഭുതകരമെന്ന് പറയട്ടെ, പത്താം വയസ്സില്‍ ആ കുട്ടിക്ക് കേൾവി ശക്തി കിട്ടി. ഡ�ോക്ടര്‍ പറഞ്ഞത് അവന്റെ നാഡീവ്യൂഹം കേൾവിശക്തി വീണ്ടെടുക്കുന്ന രീതിയില്‍ സ്വയം മാറി എന്നാണ്. നിത്യവും നമ്മുടെ ചുറ്റിലും ഇത്തരം അത്ഭുതങ്ങള്‍ സംഭവിക്കുന്നു. ഇതാണ് പ്ലാസിബ�ോ ഇഫക്ടിന് പിന്നിലും. ഈ മരുന്ന് ക�ൊണ്ട് ര�ോഗം മാറുമെന്ന് നിങ്ങള്‍ ഉറച്ചുവിശ്വസിച്ചാല്‍ നിങ്ങളുടെ ര�ോഗം മാറിയിരിക്കും. എപ്പോഴും നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക. നിങ്ങള്‍ വിശ്വസിച്ചില്ലെങ്കില്‍ പരാജയപ്പെടും. അത്രയ്ക്ക് ലളിതമാണ് അക്കാര്യം. എങ്ങിനെ നിങ്ങള്‍ കാര്യങ്ങളെ ന�ോക്കിക്കാണുന്നു എന്നതാണ് പ്രശ്‌നം. ആളുകള്‍ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നില്ല. നിങ്ങളുടെ മന�ോഭാവമാണ് കേള്‍ക്കുന്നത്. നിങ്ങളെ അറിയില്ലെങ്കിലും, നിങ്ങളുടെ മനസ്സിന്റെ വെളിച്ചം അവരിലും കിട്ടുന്നുണ്ട്. നിങ്ങളില്‍ നിന്നും നല്ല വിചാരങ്ങള്‍ പ്രസരിക്കട്ടെ

എളുപ്പമല്ല. അതുക�ൊണ്ടാണ് മനസ്സിന് ഓര്‍മ്മയില്ലെങ്കിലും നിങ്ങളുടെ വിരലുകള്‍ക്ക് ഫ�ോണില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള നമ്പര്‍ ഡയല്‍ ചെയ്യാന്‍ കഴിയുന്നത്. ഓര�ോരുത്തര്‍ക്കും പ്രശ്‌ന ങ്ങളുണ്ട് . ചിലപ്പോള്‍, ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരാം. എന്നിരുന്നാലും ശരിയായ മന�ോഭാവം എന്താണ് വേണ്ടതെങ്കില്‍ അത് കൈവരിക്കാനുള്ള അവസരമുണ്ട്. മരിച്ചവര്‍ക്ക് മാത്രമേ ഇതിന് കഴിയാത്തതുള്ളൂ. നിരന്തരമായി നിങ്ങളുടെ അവസ്ഥയ�ോര്‍ത്ത് ദീര്‍ഘകാലം ദുഖിക്കുന്നത് വ്യര്‍ത്ഥമാണ്. ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍ നമ്മള്‍ അതില്‍

sk]v-äw_ÀþHIvtSm_À 2018

45


GADGETS

Vivo Z1

MRP: `18,990 (approximately)   Android v8.1 (Oreo)   6.25 inches Display   13 MP + 2 MP Primary Camera   12 MP Secondary Camera   4 GB RAM   64 GB Internal Memory   256 GB Expandable Memory   3260 mAh Battery Capacity

Lenovo K5 Play

MRP: `7,190 (approximately)  Android v8.0 (Oreo)  5.7 inches Display  13 MP + 2 MP Primary Camera  8 MP Secondary Camera  2 GB RAM  16 GB Internal Memory  128 GB Expandable Memory  3000 mAh Battery Capacity

46

sk]v-äw_ÀþHIvtSm_À 2018


Xiaomi Redmi Note 5A

MRP: `6,990 (approximately)  Android v7.1.1 (Nougat)  5.5 inches Display  13 MP Primary Camera  5 MP Secondary Camera  2 GB RAM  16 GB Internal Memory  128 GB Expandable Memory  3080 mAh Battery Capacity

Honor Play 7

MRP: `6,490 (approximately)  Android v8.1 (Oreo)  5.4 inches Display  13 MP Primary Camera  5 MP Secondary Camera  2 GB RAM  16 GB Internal Memory  256 GB Expandable Memory  3020 mAh Battery Capacity

sk]v-äw_ÀþHIvtSm_À 2018

47


]mNIw

tämjva _nPp

മീന്‍ ഇല്ലാത്ത മീന്‍ കറി ആവശ്യമുള്ള സാധനങ്ങള്‍

വെളിച്ചെണ്ണ - 1 ടേബി ള്‍ സ്പൂണ്‍ കരിക്ക് അല്ലെങ്കില്‍ അധികം മൂക്കാത്ത തേങ്ങ - 1 എണ്ണം(നീളത്തില്‍ ഒരേ കനത്തില്‍ അരിഞ്ഞത് ) ഉലുവ - 1 ടീസ്പൂണ്‍ വട്ടത്തിലരിഞ്ഞ ചുവന്നുള്ളി - 2 എണ്ണം ഉണക്കമുളക് - 2 എണ്ണം കറിവേപ്പില - കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - 1/2 ടേബി ള്‍ സ്പൂണ്‍ പച്ചമുളക് രണ്ടായി പിളര്‍ന്നത് - 4 എണ്ണം ചുവന്നുള്ളി - 6 അല്ലി കറിവേപ്പില - കുറച്ച് കാശ്മീരി മുളകുപ�ൊടി - 2 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍ കുടംപുളി - 1 അല്ലി ഉപ്പ് - പാകത്തിന് വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചട്ടി ചൂടായി കഴിയുമ്പോള്‍ വെളിച്ചെണ്ണയ�ൊഴിച്ച് ചൂടാക്കുക. ഉലുവ പ�ൊട്ടിക്കുക. ശേഷം കടുക് പ�ൊട്ടിച്ച് ചുവന്നുള്ളി വട്ടത്തിലരിഞ്ഞത് ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് രണ്ട് വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റാം. ശേഷം നീളത്തില്‍ അരിഞ്ഞുവച്ചിരിക്കുന്ന ചുവന്നുള്ളിയും പച്ചമുളകും വഴറ്റുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റാം. രണ്ട് ടേബിള്‍ സ്പൂണ്‍ മുളകുപ�ൊടിയും ഒരു

48

ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു പാത്രത്തിലെടുത്ത് കുറച്ച് ചൂടുവെള്ളം ഒഴിച്ച് പേസ്റ്റ് പ�ോലെയാക്കുക. ഇഞ്ചിയും വെളുത്തുള്ളിയും വഴന്ന ശേഷം അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന പേസ്റ്റ് ചേര്‍ത്ത് വെള്ളം വലിഞ്ഞ് എണ്ണതെളിഞ്ഞ് വരുമ്പോള്‍ ഇതിലേക്ക് കുറച്ച് വെള്ളവും കുടംപുളിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഇനി കരിക്ക് ചേര്‍ത്ത് തീ കുറച്ച് മൂടിവച്ച് കരിക്ക് വേകുന്നതുവരെ അടുപ്പില്‍ വയ്ക്കാം. അടുപ്പില്‍ നിന്നിറക്കി ചൂട�ോടെതന്നെ കറിവേപ്പില ചേര്‍ത്ത് മൂടിവയ്ക്കാം.

sk]v-äw_ÀþHIvtSm_À 2018


ഫിഷ് മസാല ആവശ്യമുള്ള സാധനങ്ങള്‍

മ�ോദ, കാളാഞ്ചി , നെയ്മീന്‍ തുടങ്ങിയ ഏതെങ്കിലും ദശക്കട്ടിയുള്ള മീന്‍ - 1 കില�ോ(ചതുര കഷണങ്ങളാക്കിയത് ) ചുവന്നുള്ളി - 10 എണ്ണം(ത�ൊലികളഞ്ഞ് വിനാഗിരിയില്‍ അല്പ്പം പഞ്ചസാരകൂടി ചേര്‍ത്ത് ഇട്ടുവയ്ക്കുക.) സവാള ക�ൊത്തിയരിഞ്ഞത് - 1 വലുത് വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂണ്‍ കാന്താരി മുളക് - 6 എണ്ണം കറിവേപ്പില - കുറച്ച് മല്ലിപ്പൊടി - 1 ടീസ്പൂണ്‍ മുളകുപ�ൊടി - 1 ടീസ്പൂണ്‍ കുരുമുളകുപ�ൊടി - 1 ടീസ്പൂണ്‍ ഗരം മസാല- 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ കുടംപുളി - 1 അല്ലി തക്കാളി ചെറുതായി അരിഞ്ഞത് - 1 എണ്ണം ഉപ്പ് - പാകത്തിന് വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു ന�ോണ്‍സ്റ്റിക് പാനില�ോ ചീനച്ചട്ടിയില�ോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. ഇനി വെളുത്തുള്ളി ചേര്‍ത്ത് മൂപ്പിക്കുക. ഇനി കാന്താരിമുളക് രണ്ടായി പിളര്‍ന്നത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി,

മുളകുപ�ൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപ�ൊടി, ഗരംമസാല ഇവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും വിനാഗിരിയില്‍ ഇട്ടുവച്ച ചെറിയ ഉള്ളി നീളത്തില്‍ കനംകുറച്ച് അരിഞ്ഞതും കുടംപുളിയും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. ശേഷം മീന്‍ മുറിച്ചുവച്ചിരിക്കുന്നത്

ചേര്‍ത്ത് മൂടിവച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് തുറന്ന് ഇളക്കിക്കൊടുക്കുക. വെന്തശേഷം മീനിലേക്ക് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്ത് മൂടിവച്ച് അടുപ്പില്‌നിന്നിറക്കിവയ്ക്കാം. വയ്ക്കാം. അടുപ്പില്‍ നിന്നിറക്കി ചൂട�ോടെതന്നെ കറിവേപ്പില ചേര്‍ത്ത് മൂടിവയ്ക്കാം.

sk]v-äw_ÀþHIvtSm_À 2018

49


]mNIw

ഫിഷ് മ�ോളി ആവശ്യമുള്ള സാധനങ്ങള്‍

കരിമീന്‍ അല്ലെങ്കില്‍ നെയ്മീന്‍ - 1കില�ോ (കഴുകി വൃത്തിയാക്കി വരഞ്ഞുവച്ചത് ) മുളകുപ�ൊടി - 11/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍ ഉപ്പ് - പാകത്തിന് നീരങ്ങാനീര് അല്ലെങ്കില്‍ വിനാഗിരി - 1 ടീസ്പൂണ്‍ ചുവന്നുള്ളി നീളത്തില്‍ അരിഞത് - 10 എണ്ണം ഇഞ്ചി നീളത്തില്‍ അരിഞ്ഞത് - 1 ചെറിയ കഷണം വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് - 8 എണ്ണം പച്ചമുളക് നീളത്തില്‍ മുറിച്ചത്- 6 എണ്ണം തക്കാളി ചെറുതായി അരിഞ്ഞത് - 2 എണ്ണം തേങ്ങ ചിരകിയത് - 1 എണ്ണം പെരുംജീരകം, കുരുമുളക്, ഉലുവ - 1/2 ടീസ്പൂണ്‍ വീതം മല്ലിയില, കറിവേപ്പില - കുറച്ച്

തയാറാക്കുന്ന വിധം

മീന്‍ ഉപ്പും മുളകുപ�ൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പകുതി വേവിച്ചുവയ്ക്കുക. തേങ്ങയില്‍ പെരുംജീരകം, ഉലുവ, കുരുമുളക് ഇവ ചേര്‍ത്ത് വെള്ളമ�ൊഴിച്ച അരച്ച പിഴിഞ്ഞെടുക്കുക. മീന്‍ വറുത്ത എണ്ണ അരിച്ചെടുത്ത ചൂടാക്കി അതില്‍ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചെറിയഉള്ളി ഇവയിട്ട് വഴറ്റിയെടുക്കുക. ശേഷം തക്കാളി ചേര്‍ത്ത് ഉടഞ്ഞുകഴിയുമ്പോള് അരക്കപ്പ് തേങ്ങാപ്പാല്‍ മാറ്റിവച്ച് ബാക്കി ഇതിലേക്കൊഴിച്ച് ചൂടായിക്കഴിയുമ്പോള്‍ മാറ്റിവച്ച തേങ്ങാപ്പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ മൈദ ചേര്‍ത്ത് കലക്കി അതും ചേര്‍ക്കുക. ഇനി ഇതിലേക്ക മീന്‍ സ�ോഫ്റ്റാകുന്നതുവരെ ചൂടാക്കുക. മല്ലിയിലയും കറിവേപ്പിലയും ചൂട�ോടെ ഇതിലേക്ക് ചേര്‍ത്ത് വിളമ്പാം.

50

sk]v-äw_ÀþHIvtSm_À 2018


ചെമ്മീന്‍ പുട്ട് ആവശ്യമുള്ള സാധനങ്ങള്‍ വറുത്ത അരിപ്പൊടി - 1 കപ്പ് വെള്ളം - 11/2 കപ്പ് ഉപ്പ് -പാകത്തിന് നെയ്യ് - 1/2 ടീസ്പൂണ്‍

ഫില്ലിംഗ് തയാറാക്കാൻ

ചെമ്മീന്‍ - 1/2 കില�ോ ഉപ്പ് - പാകത്തിന് കുടംപുളി - 1 അല്ലി പച്ചമുളക് ക�ൊത്തിയരിഞ്ഞത് - 1 എണ്ണം സവാള കനംകുറച്ച് അരിഞ്ഞത് - 2 എണ്ണം ഇഞ്ചി നീളത്തിൽ അരിഞ്ഞത് - 1 ചെറിയ കഷണം വെളുത്തുള്ളി വട്ടത്തിലരിഞ്ഞത് - 4 അല്ലി മുളകുപ�ൊടി - 1/2 ടീസ്പൂണ്‍ കുരുമുളകുപ�ൊടി - 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി - 1/2 ടീസിപൂണ്‍ മഞ്ഞള്‍പ്പൊടി - 1 നുള്ള് ഗരംമസാല- 1/2 ടീസ്പൂണ്‍ തേങ്ങ ചിരകിയത് - 1/2 കപ്പ്

തയാറാക്കുന്ന വിധം

വെള്ളത്തില്‍ ഉപ്പും കുറച്ച് നെയ്യും ചേര്‍ത്ത് വെട്ടിത്തിളപ്പിക്കുക. തിളച്ചുതുടങ്ങുമ്പോള്‍ തീ കുറച്ചുവച്ച് വീണ്ടും ചൂടാക്കി തിളച്ചുതുടങ്ങുമ്പോള്‍ അതിലേക്ക് അരിപ്പൊടി കുറച്ചുവീതം ചേര്‍ത്ത് ഇളക്കി കുറുകി കട്ടിയാകുമ്പോള്‍ ഇറക്കിവച്ച് നല്ല ചൂട് മാറുമ്പോള്‍ മാവ് കൈക�ൊണ്ട് കുഴച്ചെടുക്കാം. ചെമ്മീന്‍ വൃത്തിയാക്കി അല്പ്പം ഉപ്പും കുടംപുളിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ കുറച്ച് വെളിച്ചെണ്ണയ�ൊഴിച്ച് ചൂടാക്കി സവാളയും പച്ചമുളകും വഴറ്റാം. ശേഷം ഇഞ്ചിയും പച്ചമുളകും

ചേര്‍ത്ത് വഴറ്റാം. അതിലേക്ക് മുളകുപ�ൊടി , കുരുമുളകുപ�ൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല, മല്ലിപ്പൊടി എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി വേവിച്ചുവച്ച ചെമ്മീന്‍ ചേര്‍ത്ത് യ�ോജിപ്പിച്ചെടുക്കുക. തേങ്ങ ചിരകിയതില്‍ നിന്ന് കാല്‍ കപ്പും ഈ ഫില്ലിംഗിലേക്ക് ചേര്‍ത്ത് യ�ോജിപ്പിക്കാം. മാവ് ചെറുനാരങ്ങാ വലിപ്പത്തിലെടുത്ത് പരത്തി അതിനുനടുവില്‍ ചെമ്മീന്‍ കൂട്ട് വച്ച് ഉരുട്ടിയെടുക്കാം. കാല്കപ്പ് തേങ്ങചിരകിയത് ഒരു പ്ലേറ്റിലേക്കിട്ട് തയാറാക്കിയ ഉരുളകള് ബാക്കിവന്ന തേങ്ങയിലിട്ട് ഉരുട്ടി അപ്പച്ചെമ്പില് ആവി കയറ്റിയെടുക്കാം.


സൗന്ദര്യം കൂട്ടാന്‍

ഡാര്‍ക് ച�ോക്ലേറ്റ് നി

ങ്ങള്‍ക്ക് ഡാര്‍ക് ച�ോക്ലേ റ്റ് ഇഷ്ടമാണ�ോ? നിങ്ങള്‍ സന്തോഷത്തിന് വേണ്ടി യാണ�ോ അത് കഴിയ്ക്കുന്നത്? അതെ. സന്തോഷവും സൗന്ദര്യവും ഒര�ൊറ്റ പ�ൊതിക്കുള്ളില്‍ കിട്ടുകയാണ് ഡാര്‍ക് ച�ോക്ലേറ്റ് കഴിക്കുന്നതിലൂടെ. ഒരു വെടിക്ക് രണ്ട് പക്ഷി. അതാണ് ഡാര്‍ക് ച�ോക്ലേറ്റ്. ച�ോക്ലേറ്റ് നിര്‍മ്മിക്കുന്നത് ക�ൊക്കോ ക�ൊണ്ടാണ്. ഫ്‌ളേവന�ോയ്ഡ്‌സ് പ�ോലുള്ള ആന്റി ഓക്‌സ ിഡന്റുകള്‍ ക�ൊക്കോയില്‍ ഉണ്ട്. അതിനേക്കാള്‍ നല്ലതാണ് ഡാര്‍ക് ച�ോക്ലേറ്റ്. കാരണം അതില്‍ ചുവന്ന വീഞ്ഞിനേക്കാളും ഗ്രീന്‍ ടീയേക്കാളും ആന്റി ഓക്സ ‌ ിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഡാര്‍ക് ച�ോക്ലേറ്റ് തി ന്നുത�്കൊണ്ടുള്ള മെച്ചങ്ങള്‍ എന്തൊ ക്കെയാണെന്ന് ഇനി പറയാം.

ചര്‍മ്മം

ഡാര്‍ക് ച�ോക്ലേറ്റ് തിന്നുന്നവരുടെ ചര്‍മ്മം മൃദുലമാകും. ഏറെ നേരം ചര്‍മ്മ ത്തില്‍ ജലാംശം നിലനില്‍ക്കും. പ്രായമേറുന്നത് തടയുന്നു. ഫ്‌ളേവന�ോ യിഡുകള്‍ ചര്‍മ്മത്തിന് ഇലാസ്തികത പകരുകയും വാര്‍ദ്ധക്യത്തിന്റെ ചുളി വുകള്‍ അകറ്റുകയും ചെയ്യുന്നു. സൂര്യ പ്രകാശത്തിന്റെ പ്രതില�ോമപ്രവര്‍ത്ത നങ്ങളെ തടയാനും ഫ്‌ളേവന�ോയി ഡുകള്‍ക്ക് സാധിക്കും. ച�ോക്ലേറ്റിന് എത്രത്തോളം ചവര്‍പ്പേറുന്നുവ�ോ അത്ര ത്തോളം അതില്‍ ഫ്‌ളേവന�ോയ്ഡ്

അടങ്ങിയിരിക്കും.

മാനസികസമ്മര്‍ദ്ദം തടയാന്‍

മാനസികമായ സമ്മര്‍ദ്ദം കുറയ്ക്കാ ന്‍ ഡാര്‍ക് ച�ോക്ലേറ്റിന് സാധിക്കും. ഹ�ോര്‍മോണുകളെ നിയ�ിച്ചും കുറച്ച് ക�ൊളാജനെ മാത്രം ബാധിക്കുന്നതിനാ ലുമാണ് അത് സാധിക്കുന്നത്.

വിഷഹാരി

ഡാര്‍ക് ച�ോക്ലേറ്റിനെ കഫീന്‍ ശരീ രത്തിലെ വിഷാംശം പുറന്തള്ളിക്കൊ ള്ളും. അത് ചര്‍മ്മത്തിലെ സൂക്ഷ്മസുഷി രങ്ങളിലൂടെ സ്വത�മായി ശ്വസിക്കാന്‍ സഹായിക്കുന്നു. ച�ോക്ലേറ്റ് അടിസ്ഥാ നമാക്കിയുള്ള പരിചരണത്തിലൂടെ അതിന് സാധിക്കും. ഇതിലെ മ�ോണ�ോ സാചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ശരീ രത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജി പ്പിക്കുന്നു . അത് ക�ൊഴുപ്പ് ഉരുക്കുന്നതി ല്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ച�ോക്ലേറ്റ് നല്ലതാണ്.

കാഴ്ചയും മുടി വളര്‍ച്ചയും

മുടി തഴച്ചുവളരാനും ച�ോക്ലേറ്റ് നല്ല ത് തന്നെയാണ്. ഫ്‌ളേവന�ോയ്ഡു കള്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു. അത് ഹൃദയത്തില്‍ നിന്നും തലച്ചോറിലേ ക്കുള്ള രക്തത്തിന്റെ ഒഴുക്ക് എളുപ്പമാ ക്കുന്നു. അതിനാല്‍ ഡാര്‍ക് ച�ോക്ലേ റ്റിന് ക�ൊതി ത�ോന്നുന്നുവെങ്കില്‍ തെറ്റ് വിചാരിക്കേണ്ട. അത് നിങ്ങ ള്‍ക്ക് സന്തോഷം പകരും. ആര�ോഗ്യ ത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും

tUm. Fenk_¯v Nmt¡m, MD-I¸\mkv CâÀ\mjWÂ

Mob: 9388618112

52

sk]v-äw_ÀþHIvtSm_À 2018


sk]v-äw_ÀþHIvtSm_À 2018

53


bm{X

സ�ൊമാലിയയുടെ

ഹൃദയമിടിപ്പ്

അറിയാം... സ�ൊമാലിയ വളരുകയാണ്. പ്രകൃതി ച�ൊരിയുന്ന സമ്മാന ങ്ങള്‍ ഈ രാജ്യത്തെ വളര്‍ത്തുന്ന പ�ോ ഷകങ്ങളാണ്. ഈ രാജ്യത്തേക്ക് യാത്ര ചെയ്ത് നമുക്കും ഇവിടുത്തെ ജനതയെ പിന്തുണയ്ക്കാം.

54

sk]v-äw_ÀþHIvtSm_À 2018


സ�ൊ

മാലിയ യെ ക്കു റ ി ച്ചോ ര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്ന ചിത്രം ദാരി�ദ�ത്തിന്റേതാണ്. എന്തുക�ൊണ്ടാ ണിങ്ങിനെ? ഈ ച�ോദ്യത്തിന് ഉത്തരം ആവശ്യമില്ല. മറ്റേത�ൊരു ആഫ്രിക്കന്‍ രാഷ്ട്രത്തെയും പ�ോലെ സ�ൊമാലി യയും സാമ്പത്തികമായി ദുര്‍ബലമായ രാഷ്ട്രമാണ്. അതിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും അനൗ പചാരികമേഖലയെ ആശ്രയിക്കുന്ന രാ ജ്യമാണിത്. ഒരു മാറ്റത്തിന്, വരുമാനം നേടിക്കൊടുക്കാന്‍ സാധിക്കുന്ന ടൂറിസം മേഖല അനുഗ്രഹിച്ചാല്‍ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ പുര�ോ ഗതിയിലേക്ക് കുതിക്കാന്‍ കഴിയുന്ന ഒരു സ�ൊമാലിയയുടെ കഥയാണ് ഇക്കുറി പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്. സ�ൊമാലിയ ഒരു കാലത്ത് വളരെ സമൃദ്ധമായ രാജ്യമായിരുന്നു. ആഫ്രി ക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാന

വാണിജ്യകേ�മായാണ് സ�ൊമാ ലിയയെ കണക്കാക്കുന്നത്. എന്താണ് അവര്‍ക്ക്‌സ ംഭവിച്ചത്? എങ്ങിനെയാ ണ് അവിടുത്തെ ജനങ്ങള്‍ ദാരി�ദ�ത്തി ന്റെയും കഷ്ടപ്പാടിന്റെയും കുഴിയിലേക്ക് വീണത്? സ�ൊമാലിയയുടെ നഷ്ടത്തിന്റെ ചരി ത്രം മറ്റ് പല രാഷ്ട്രങ്ങളുടെയും നഷ്ടച രിത്രത്തിന്റെ കഥപ�ോലെത്തന്നെയാണ്. എല്ലാരാജ്യങ്ങള്‍ക്കും സ്വാത��വും അഭിവൃദ്ധിയും നഷ്ടപ്പെട്ടത് ക�ൊള�ോണി യല്‍ ശക്തികള്‍ക്കാണ്. മധ്യകാലഘട്ട ത്തിലെ ഭരണാധികാരികളുടെ വലിയ തെറ്റുകളാണ് ഈ രാജ്യത്തിലെ ജനങ്ങ ളെ ദൗര്‍ഭാഗ്യങ്ങളിലേക്ക് തള്ളിവിട്ടത്. നേരത്തെ വ്യാപാരബന്ധം സ്ഥാപിച്ച ക�ൊള�ോണിയല്‍ ശക്തികള്‍ പിന്നീട് രണ്ട് സ്വത� മേഖലകള്‍ രാജ്യത്തിന കത്ത് സ്ഥാപിച്ചു. പിന്നീട് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനുള്ള ഒരു വിചാരവും അവ ര്‍ക്കില്ലായിരുന്നു. അവസാന ആളുകള്‍

കീഴടങ്ങുതുവരെ വിദേശക�ൊള�ോണി യല്‍ ശക്തികള്‍ അവരുടെ ക്രൂരമായ രാഷ്ട്രീയ സൈനിക പ്രവര്‍ത്തനങ്ങ ള്‍ തുടര്‍ന്നു. ഈ പ്രക്രിയകള്‍ക്കിടയി ല്‍ അവര്‍ ക്രൂരമായി നിശ്ശബ്ദമാക്കപ്പെ ട്ടു. 1920 ല്‍ പൂര്‍ണ്ണമായും പരാജയമടയും വരെ പഴയകാല ഡെര്‍വിഷ് സ്റ്റേറ്റിന്റെ അധിപന്‍ മ�ൊഹമ്മദ് അബ്ദുള്ള ഹസ്സന്‍ ക�ൊള�ോണിയല്‍ ശക്തികള്‍ക്ക് വെ ല്ലുവിളിയുയര്‍ത്തിയിരുന്നു. ശക്തനായ പ്രാദേശിക നേതാവിന്റെയ�ോ രാജാവി ന്റെയ�ോ ചക്രവര്‍ത്തിയുടെയ�ോ വീഴ്ചയ്ക്ക് ശേഷം, പ്രദേശത്തിന്റെ സമ്പൂര്‍ണ്ണനി യ�ണം ഇറ്റാലിയന്‍ ബ്രിട്ടീഷ് ക�ൊ ള�ോണിയല്‍ ശക്തികളുടെ കൈകളിലാ യി. നാല്‍പത് വര്‍ഷത്തോളം പാശ്ചാത്യ ശക്തികള്‍ ഈ രാജ്യം ഭരിച്ചു. 1960-ല്‍ ആണ് രാജ്യത്തിന് സമ്പൂര്‍ണ്ണ സ്വാത ��൦ ലഭിച്ചത്. ആദ്യം സ�ൊമാലിയ വിട്ടുപ�ോയത് ഇറ്റലിക്കാരാണ് 1941ല്‍. തുടന്ന് ബ്രിട്ടീഷുകാരും രാജ്യം വിട്ടു. ന ി ര്‍ഭാ ഗ ്യത് തി ന് , സ ്വാ ത � � ൦

sk]v-äw_ÀþHIvtSm_À 2018

55


ഒരിക്കലും ഈ രാജ്യത്ത് സമാധാനമ�ോ സന്തോഷമ�ോ ക�ൊണ്ടുവന്നില്ല. കാരണം രാജ്യം കടുത്ത സാമ്പത്തികപ്രതിസ ന്ധിയിലായിരുന്നു. രാജ്യം വിടും മുമ്പ് ക�ൊള�ോണിയല്‍ ശക്തികള്‍ ഈ രാജ്യ ത്തിലെ മുഴുവന്‍ സമ്പത്തും ക�ൊള്ളയടി ച്ചിരുന്നു. രാജ്യം ഏറ്റവും കുറഞ്ഞ സാ മ്പത്തിക സുരക്ഷ മൂലം തകര്‍ന്നു . സ�ൊ മാലിയയില്‍ സൃഷ്ടിക്കപ്പെട്ട ദാരി�ദ�വും അസംതൃപ്തിയും ആണ് 1990ലെ ക്രൂരമായ ആഭ്യന്തരകലാപത്തിന് കാരണമായത്. അത് നഷ്ടത്തിന്റെ കഥയല്ല. നേട്ട ത്തിന്റെ കഥയാണ്. ഇപ്പോള്‍ രാജ്യം ശരിയായ വളര്‍ച്ചയുടെ പാതയിലാണ്. രാഷ്ട്രീയ അസ്ഥിരതയുടെയും മ�ോശം യുദ്ധത്തിന്റെയും കറകള്‍ മാഞ്ഞു പ�ോ യിക്കഴിഞ്ഞു. ഇപ്പോള്‍ ഈ രാജ്യം ഒരു പുതിയ ഭാവി സ്വപ്നം കാണുകയാണ്. അതിന് ഇനിയും ഏറെ ദൂരം മുന്നോട്ട് പ�ോകാനുണ്ട് . പല രാഷ്ട്രങ്ങളെയും രക്ഷിച്ച ടൂറിസം എന്ന ഒട്ടേറെ സാധ്യ തകളുള്ള മേഖലയ്ക്ക് ഈ രാജ്യത്തിനെയും രക്ഷിക്കാന്‍ കഴിയും. ഈ ആഫ്രിക്കന്‍ സ്വര്‍ഗ്ഗത്തിന് ഒരു മികച്ച ടൂറിസ്റ്റ് ല�ൊക്കേഷന് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട് . മന�ോഹര മായ പർവ്വതങ്ങൾ, ആകര്‍ഷകമായ ബീച്ചുകള്‍, വശ്യമായ കാടുകള്‍, അമ്പ രപ്പിക്കുന്ന യുദ്ധാവശിഷ്ടങ്ങള്‍, സ്‌നേ ഹനിര്‍ഭരരായ ആളുകള്‍, രുചികരമായ വിഭവങ്ങള്‍, സുഖകരമായ കാലാവസ്ഥ തുടങ്ങി എല്ലാ ഘടകങ്ങളും ഇവിടെ ഒത്തിണങ്ങിനില്ക്കുന്നുണ്ട്. മ�ൊഗിദിഷു നഗരം, ലാസ് ഗീലിലെ ഗുഹാചിത്രങ്ങള്‍, ഹര്‍ഗീസ നഗരം, ബെ ര്‍ബറ ബീച്ച്, കിസ്മായ�ോ നാഷണല്‍ പാര്‍ക്ക് എന്നിവയാണ് സ�ൊമാലിയയിലെ അഞ്ച് പ്രധാന ആകര്‍ഷണകേ��ങ്ങൾ. മധ്യകാലഘട്ടത്തില്‍ എ ങ്ങിനെയായിരുന്നു സ�ൊമാ ലിയ എന്നതിനെ പ്രതിഫ ലിപ്പിക്കുന്ന നഗരമാണ് മ�ൊഗാദിഷു. മധ്യകാലത്തിലെ നിരവധി കെട്ടിടങ്ങള്‍, പള്ളികള്‍, ശവകുടീരങ്ങള്‍ എന്നിവ ഇവിടെ കാണാം. ഈ സ്മാരകങ്ങളെല്ലാം അടുത്തകാലത്തുണ്ടായ എല്ലാ സംഘര്‍ഷങ്ങളെ യും അതിജീവിച്ചവയാണ്. ബീച്ചുകള്‍ക്കും പേര് കേട്ട സ്ഥലമാണിത്. ബീച്ചുകളി ല്‍ ആള്‍ക്കൂട്ടമില്ല. അതിനാ ല്‍ ശാന്തതയാണ് മുഖമുദ്ര. സ്വാസ്ഥ്യം തേടിയെത്തുന്ന ടൂറിസ്റ്റുക ള്‍ക്ക് ഇവിടം ആഗ്രഹിക്കുന്ന കൂട്ട് നല്കും. സ�ൊമാലിയയുടെ ദേശീയ മ്യൂസിയ ത്തില്‍ നിരവധി വിലപിടിച്ച ശേഖരങ്ങളുണ്ട്. ഇത് നഗരത്തിന്റെ ആത്മാ 56

sk]v-äw_ÀþHIvtSm_À 2018


വായാണ് കണക്കാക്കുന്നത്. ക്രിസ്തുവിന് 9000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചവര്‍ ഇവിടെ ഉണ്ടായിരുന്നു. ലാസ് ഗീല്‍ എന്ന ഗുഹാചിത്രം ഇതിന് തെളിവാണ്. മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളുള്ള ഈ ഗുഹാചിത്രങ്ങളില്‍ ക്രിസ്തുവിന്റെ ജനനത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജീവിതം കാണാം. സ�ൊമാലിയയിലെ പ്രാകൃത മനുഷ്യര്‍ വരച്ചുവെച്ച ഈ ചിത്രങ്ങള്‍ ആരും കാണാതെ വിടില്ല.

കാടിനും വന്യജീവികള്‍ക്കും പേര് കേട്ടതാണ് സ�ൊമാലിയ. നിരവധി റിസർവ്വ് വനങ്ങളും വന്യജീവി പാര്‍ക്കു കളും ഇവിടെയുണ്ട്. നിരവധി സഞ്ചാ രികളെ ഈ പ്രദേശങ്ങള്‍ ആകര്‍ഷി ക്കുന്നു. കിസ്മയ�ോ നാഷണല്‍ പാര്‍ക്ക് ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രിയമായ പാര്‍ക്കാണ്.

സ�ൊമാലിയയുടെ സംസ്‌കാരം, കല, പാരമ്പര്യം എന്നിവ ആഴത്തില്‍ അറി യാന്‍ ആഗ്രഹിക്കുന്നവര്‍ ഹര്‍ഗീസ എന്ന മായാനഗരം സന്ദര്‍ശിക്കണം 1972 ല്‍ സ്ഥാപിച്ച ഹര്‍ഗീസ പ്രൊവിഷണല്‍ മ്യൂസിയം നഗരത്തിലെ ജനപ്രിയ ടൂറിസ്റ്റ് കേ��മാണ്. അവിടെ നാണയങ്ങള്‍, കരകൗശലങ്ങള്‍, പ്രാകൃത ചിത്രങ്ങള്‍ എന്നിവ കാണാം. ആഭ്യന്തരകലാപം എത്രത്തോളം വി നാശകാരിയായിരുന്നുവെന്ന് ഹര്‍ഗീസ ഉദാഹരണമാണ്. ഈ നഗരം അനുഭവിച്ച അത്രത്തോളം ദുരന്തം സ�ൊമാലിയയി ലെ മറ്റൊരു നഗരവും അനുഭവിച്ചില്ല. ഈ നാശാവശിഷ്ടങ്ങള്‍ കാണാനും ഇന്ന് ധാരാളം പേര് ഇവിടെ എത്തുന്നുണ്ട്. അധികം വിന�ോദസഞ്ചാരികളും ബീച്ചുകളില്‍ സമയം ചെലവിടാന്‍ ആഗ്ര ഹിക്കുന്നു . എന്തായാലും സഞ്ചാരിക ളെ ഇവിടുത്തെ ബീച്ചുകള്‍ നിരാശപ്പെടു ത്തില്ല. കടല്‍ദേവതയുടെ അനുഗ്രഹം കിട്ടിയ രാജ്യമാണിതെന്നും പറയാം. കാരണം ബീച്ചുകളുടെ ദൈര്‍ഘ്യം അത്രത്തോളമുണ്ട് . പവിഴപ്പുറ്റുകളാലും അനുഗ്രഹീതമാണ് ഈ തീരങ്ങള്‍.

സ്‌ക്യൂബ ഡൈവിംഗിനും മറ്റു സാഹസിതകള്‍ക്കും ചേരുന്ന ബീച്ചുകൂടിയാണിത്. ബെര്‍ബെറ ബീച്ചുകളാണ് ഏറ്റവും ജനപ്രിയമായ ബീച്ചുകള്‍. ആള്‍ക്കൂട്ടത്തിരക്കില്ലാത്ത ഈ ബീച്ച് മന�ോഹരവും പ്രശാന്തവുമാണ്. കാടിനും വന്യജീവികള്‍ക്കും പേര് കേട്ടതാണ് സ�ൊമാലിയ. നിരവധി റി സർവ്വ് വനങ്ങളും വന്യജീവി പാര്‍ക്കു കളും ഇവിടെയുണ്ട് . നിരവധി സഞ്ചാ രികളെ ഈ പ്രദേശങ്ങള്‍ ആകര്‍ഷി ക്കുന്നു. കിസ്മയ�ോ നാഷണല്‍ പാര്‍ക്ക് ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രിയമായ പാര്‍ക്കാണ്. എന്തായാലും സ�ൊമാലിയ വളരുക യാണ്. പ്രകൃതി ച�ൊരിയുന്ന സമ്മാന ങ്ങള്‍ ഈ രാജ്യത്തെ വളര്‍ത്തുന്ന പ�ോ ഷകങ്ങളാണ്. ഈ രാജ്യത്തേക്ക് യാത്ര ചെയ്ത് നമുക്കും ഇവിടുത്തെ ജനതയെ പിന്തുണയ്ക്കാം. അധികം പേര് യാത്ര ചെയ്യാത്ത സ�ൊമാലിയയിലേക്ക് യാത്ര പുറപ്പെടും മുമ്പ് വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. കാരണം നിരവ ധി സുരക്ഷാനടപടികളെക്കുറിച്ച് അത് നിങ്ങള്‍ക്ക് ഉള്‍ക്കാഴ്ച നല്കും

sk]v-äw_ÀþHIvtSm_À 2018

57


Hmt«m dnhyq

hnthIv thWptKm]mÂ

പെ

ര്‍ഫോമന്‍സുള്ള ഒരു കാറിനെപ്പറ്റി ചിന്തി ക്കു മ ് പോ ള്‍ സ ി 4 3 എഎംജിയാണ് എന്തുക�ൊണ്ടും യ�ോജിക്കുക. കാരണം അത് നിത്യേന ഉപയ�ോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് സി200നും അല്‍പം സാഹ സികമായി ഓടിക്കാവുന്ന സി 63 എഎം ജിയ്ക്കും ഇടയില്‍ നില്‍ക്കുന്ന കാറാണ് സി43 എഎംജി. നമ്പറുകള്‍ പരിശ�ോധിച്ചാല്‍ ഈ കാര്‍ വാസ്തവത്തില്‍ നല്ല പെര്‍ഫെക്ട് കാറാണ്. സ്റ്റാന്‍ഡേഡ് കാറിന് രണ്ട് ലി റ്റര്‍ എഞ്ചിനാണെങ്കില്‍ സി63 മ�ോഡലിന് നാല് ലിറ്റര്‍ എഞ്ചിനാണ്. സി 43നാകട്ടെ മൂന്ന് ലിറ്ററിന്റെ എഞ്ചിനാണ് ഉള്ളത്. അതും കാറിന്റെ ഒത്ത നടുക്ക്. സ്റ്റാന്‍ഡേഡ് കാറിന് ഇന്‍ലൈന്‍ 4 സിലിണ്ടറാണെങ്കില്‍ സി63ന് വി8 എഞ്ചിനാണ്. സി43നാകട്ടെ വി6 എഞ്ചിനാണ്. ഇനി വിലയുടെ കാര്യമെടുത്താലും ഇത് തന്നെ സ്റ്റാഡേഡ് സി ക്ലാസിന് 50 ലക്ഷമാണെങ്കില്‍ സി63ന് 150 58

sk]v-äw_ÀþHIvtSm_À 2018


മെഴ്‌സിഡിസ് ബെന്‍സ് സി 43 എഎംജി ലക്ഷമാണ് വില. സി43നാകട്ടെ ഒരു ക�ോടിയാണ് വില. ഇത് യാദൃച്ഛികമാ ണ�ോ അത�ോ മനപൂർവ്വമ�ോ? 43 ശ്രേണി മെര്‍ക് ഉപഭ�ോക്താക്ക ള്‍ക്ക് എഎംജി ബാഡ്ജ് കൂടുതല്‍ ലഭ്യ മാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. 63ശ്രേണി യുടെ ഉപ ബ്രാന്‍ഡായ 43 ദൈനംദിന ജീവിതത്തില്‍ ഉപയ�ോഗിക്കാവുന്ന നല്ല പെര്‍ഫോന്‍സുള്ള കാര്‍ തേടുന്നവര്‍ക്കു ള്ളതാണ്. ആര്‍എസ്5ന് എങ്ങിനെയാ ണ് ഔഡി എസ്5 എന്നതുപ�ോലെത്തെ യാണ് ഇതും. പുറത്ത് നിന്ന് ന�ോക്കിയാല്‍ ഒരു സ്റ്റാന്‍ഡേഡ് സി ക്ലാസ് കാര്‍ പ�ോലെ ത�ോന്നിക്കും. ബമ്പര്‍ മാത്രം കുറച്ച് പര ന്നതാണെന്നേയുള്ളൂ. ഡയമണ്ട് പതിച്ച ഗ്രില്ലില്‍ ഒരു ചെറിയ എഎംജി ബാഡ്ജ് ഉണ്ട്. സിംഗിള്‍ സ്ലാറ്റേയുള്ളൂ. സി 63ല്‍ ഉള്ളതുപ�ോലെ രണ്ട് സ്ലാറ്റ് ഇല്ല. അഞ്ച് സ്‌പ�ോക്കുകളുള്ള 18 ഇഞ്ച് വീലുകള്‍ക്ക് പിന്നില്‍ വലിയ ബ്രേക്ക് റ�ോട്ടോഴ്‌സ് ഉണ്ട് . പിന്നില്‍ ചെറിയ ബൂട്ട് ലിപ് സ്‌പ�ോയിലറുകള്‍ ഉണ്ട്. ബമ്പറില്‍ രണ്ട് എക്സ ‌ ്ട്രാ വെന്റുകള്‍ ഉണ്ട്. ഭാവ നയ�ോടെ രൂപകല്‍പന ചെയ്ത് റെഗുലര്‍ സി ക്ലാസ് പ�ോലയാണ് ഈ കാര്‍.

ഉള്ളില്‍ നല്ല കംഫര്‍ട്ട് നല്‍കുന്ന അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളാണ്. എടുത്തു കാട്ടുന്ന ചുവന്ന സീറ്റുബെല്‍റ്റുക ളാണുള്ളത്. ക്യാബിന്‍ പക്ഷെ പഴയ സി ക്ലാസിന്റേതുപ�ോലെത്തെയാണ്. ഇത് പ�ോരായ്മയല്ല. കാരണം ആദ്യമായി പു റത്തിറങ്ങുന്ന നാളുകളില്‍ ക്യാബിന്റെ കാര്യത്തില്‍ വേറിട്ട ഗുണനിലവാരം പു ലര്‍ത്തിയ കാറായിരുന്നു ബെന്‍സ് സി ക്ലാസ്. അഴകാര്‍ന്ന ഡിസൈനും ഉയര്‍ന്ന നിലവാരത്തിലുള്ള പദാര്‍ത്ഥങ്ങളുമാണ് നിര്‍മ്മാണത്തിനുപയ�ോഗിച്ചിരിക്കുന്ന ത്. സൂക്ഷ്മമായി കാര്യങ്ങള്‍ ഗ്രഹിക്കുവ ര്‍ക്ക് സി63ന് കൂടുതല്‍ സ്‌പ�ോര്‍ട്ടിയായ സീറ്റുകളും കൂടുതല്‍ എഎംജി ബാഡ്ജുക ളുമില്ലേയെന്ന് ത�ോന്നാം . 6500ആര്‍പി എമ്മിന് പകരം 7000 ആര്‍പിഎം റെ ഡ്‌ലൈനാണ് ഉള്ളതെന്നതും ത�ോന്നാം . പക്ഷെ ചിലര്‍ സി 43ന്റെ എഞ്ചി നുകള്‍ അഫല്‍റ്റര്‍ബാകിലെ എഎംജി ഫാക്ടറിയിലല്ല നിര്‍മ്മിച്ചതെന്നതും പറയും. പക്ഷെ സി43ന് എഎംജിക്ക് തനതായുള്ള ടര്‍ബോകളും എക്‌സ്‌ഹ�ോ സ്റ്റുംട്യൂണിംഗുമാണുള്ളത്. മൂന്ന് ലിറ്റര്‍ ശേഷിയുള്ള ട്വിന്‍ ടര്‍ബോ വി 6ന് 520 എന്‍എം ട�ോര്‍കും 367ബിഎച്ച്പിയും

ബ്രേക്കുകള്‍ അടിപ�ൊളി യാണ്. മരണവേഗത്തില്‍ നിന്ന് പ�ൊടുന്നനെ കാറിനെ നിര്‍ത്തുന്ന അത്ഭുതവിദ്യയും ഇതിലുണ്ട്. റൈഡ് ക്വാളിറ്റി എത് അല്‍പം കര്‍ക്കശമാണ്. അവിചാരിതമായി തകര്‍ന്ന റ�ോഡില്‍ കയറിയാല്‍ പെട്ടന്ന് കുലുക്കം അനുഭവപ്പെടുന്ന തരത്തിലുള്ള ഷ�ോക്ക് അബ്‌സ�ോര്‍ബറാണ് ഉള്ളത്

sk]v-äw_ÀþHIvtSm_À 2018

59


വികസിപ്പിക്കാനാകും. പൂജ്യത്തില്‍ നി്ന്ന് 100 കില�ോമീറ്ററിലേക്ക് 4.6 സെ ക്കന്റില്‍ കുതിക്കും. പെര്‍ഫോമന്‍സ് തീ ര്‍ച്ചയായും നിങ്ങളെ അതിശയിപ്പിക്കും. നിങ്ങള്‍ ഒരു സി 63 ഓടിച്ചിട്ടില്ലെങ്കില്‍ പ്രത്യേകിച്ചും. ആക്‌സിലറേഷന്‍ വീല്‍ തിരിയുന്നതിന�ൊപ്പം പാഴാവുകയേ യില്ല. നിരന്തരമായ കുതിപ്പ് കാണാം. 6000 ആര്‍പിഎമ്മിലേക്ക് അതിന് ഞ�ൊടിയിടയില്‍ കുതിക്കാന്‍ കഴിയും. പാഡിലുകള്‍ ഉപയ�ോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും എത്ര വേ ഗത്തിലാണ് അത് കുതിക്കുന്നതെന്ന്. ഈ കുതിപ്പിന്റെ വേഗം അല്‍പം കൂടി കൂട്ടിക്കിട്ടിയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ മ�ോഹിച്ചേക്കാം. ഒമ്പത് സ്പീഡുകളുള്ള ഓട്ടോമാറ്റിക് ഒരു നല്ല ജ�ോലിയാണ് ചെയ്യുക.. ഡൗഷിഫ്റ്റ് ചെയ്യുമ്പോള്‍ ഒന്നു കൂടി വേഗത്തിലാവാമായിരുന്നു എന്ന് ത�ോന്നും. സി43 എന്നാല്‍ ശാന്തവും കംഫര്‍ട്ടുമാണ്. പക്ഷെ സ്‌പ�ോര്‍ട്ട്‌സ് മ�ോഡിലേക്കിട്ടാല്‍ അത് വന്യമായ കരുത്തോടെ സാഹസികമായി കുതിയ്ക്കും. മൂന്ന് സ്റ്റേജ�ോടുകൂടിയ വേരിയബിള്‍ ഡാമ്പിങ് ഉണ്ട്. അതില്‍ പുതിയ സ്റ്റി യറിംഗ് നക്കിളുകള്‍ ഉണ്ട് . മുന്നിലെ സ്പ്രിംഗ് ലിങ്കില്‍ ല�ോഡ് വഹിക്കാ നുള്ള ശേഷിയുണ്ട് . വെന്റിലേഷന�ോ

60

ടുകൂടി ക�ോമ്പൗണ്ട് ഡിസ്‌കു കളാണ് ബ്രേക്കിന്റെ സ്ഥാനത്ത്. 360 എംഎം, 320 എംഎം എന്നീ വ്യാസങ്ങളിലാണ് ഡിസ്‌കുകള്‍. എങ്ങിനെയാണ് സി43 ഓടിക്കുന്ന ത് എതിനെ ആശ്രയിച്ചിരിക്കും എല്ലാം. സി63ന്റെ എല്ലാ പവറും കേ�ീകരിച്ചി രിക്കുന്നത് പിന്നിലെ വീലുകളിലാണെ ങ്കില്‍ സി43 ഒരു ഫ�ോര്‍ വീല്‍ ഡ്രൈവ് കാര്‍ ആണ്. എനിക്ക് ഉണ്ടായിരുന്നു. കാറിന്റെ നാല് വീലുകളും കിറുകൃത്യമായി പ്രവര്‍ത്തിക്കുമായിരുന്നു. ആക്‌സ ിലറേറ്റര്‍ ധൈര്യമായി ക�ൊടുക്കാം. ഇഎ സ്പികള്‍ ഓവര്‍ വര്‍ക്ക് ചെയ്യാതെ തന്നെ ആക്‌സിലറേറ്ററിന്റെ പവര്‍ നാല് വീ ലുകളിലേക്കും തുല്ല്യമായ അളവില്‍ വി ഭജിച്ച് പ�ോകും. നനഞ്ഞ ട്രാക്കില്‍, ഒരു പക്ഷെ സി 63നേക്കാള്‍ വേഗത്തില്‍ സി43ന് കുതിക്കാന്‍ കഴിയും. ഇങ്ങിനെ പ റയുമ്പോള്‍ പ�ോലും വളവുകള്‍ തിരിയു മ്പോള്‍ കുസൃതിയ�ോടെ ഈ കാര്‍ തിരി യുമെന്ന് മാത്രമല്ല, പിന്‍ചക്രങ്ങളില്‍ മാ ത്രമായി ഓടിക്കുമ്പോള്‍ ഇത് മൂലമുള്ള വെയിറ്റ് കുറയ്ക്കാനും സാധിക്കും. സ്റ്റിയറിംഗ് എപ്പോഴും കിറുകൃത്യമാണ്. പക്ഷെ സി43ന�ോട് മത്സരിക്കുന്ന മറ്റ് കാറുകളെ അപേക്ഷിച്ചുന�ോക്കിയാല്‍ ഇതിന് അത്രയ്ക്ക് അനാസായത

sk]v-äw_ÀþHIvtSm_À 2018


ഇല്ല. ബ്രേക്കുകള്‍ അടിപ�ൊളിയാണ്. മരണവേഗത്തില്‍ നിന്ന് പ�ൊടുന്നനെ കാറിനെ നിര്‍ത്തുന്ന അത്ഭുതവിദ്യയും ഇതിലുണ്ട്. റൈഡ് ക്വാളിറ്റി എത് അല്‍പം കര്‍ക്കശമാണ്. അവിചാരിതമായി തകര്‍ന്ന റ�ോഡില്‍ കയറിയാല്‍ പെട്ടന്ന് കുലുക്കം അനുഭവപ്പെടുന്ന തരത്തിലുള്ള ഷ�ോക്ക് അബ്‌സ�ോര്‍ബറാണ് ഉള്ളത്. ടയറുകള്‍ സാധാരമാണ്. 225/45 ആണ് മുന്നിലെ ടയറുകളെങ്കില്‍ പിന്നിലത്തേത് 245യ40 ആണ്. പതിവുള്ള കാറിനേക്കാള്‍ അല്‍പം താഴ്ന്നിട്ടാണ് സി43. വമ്പന്‍ സ്പീഡ് ബ്രേക്കുകള്‍ വരുമ്പോഴാണ് പ്രശ്‌നം. പ�ോരായ്മകള്‍ എല്ലാം വിട്ടുകളഞ്ഞാല്‍, ജീവിതത്തിലെ ദൈനംദിന യാത്രകള്‍ക്ക് ഏറ്റവും ഇണങ്ങുന്ന കാറാണ് സി43. പഴഞ്ചൊല്‍ പറയുംപ�ോലെ, നിങ്ങള്‍ക്ക് സ്വന്തം കേക്കുണ്ടെന്ന് മാത്രമല്ല, അത് തിന്നുകയുമാവാം എന്നര്‍ത്ഥം.അതാണ് സി 43 


aqhn dnhyq

രണം

വാഗതനായ നിര്‍മ്മല്‍ സഹദേവിന്റെ രണമാകട്ടെ പൂര്‍ണമായും ഒരു ക്രൈം ത്രില്ലറാണ്. കുടിയേറ്റ അമേരിക്കയിലെ ഡ്രഗ് വാറിനെപ്പറ്റി പറയുന്ന വൈകാരിക ക്രൈം ത്രില്ലര്‍. ഗ്യാങ് വാറുകളുടെ പതിവ് ഏറ്റുമുട്ടലുകളെ വൈകാരികമായി അവതരിപ്പിക്കുകയാണ് നിര്‍മ്മല്‍ സഹദേവ്. ഹ�ോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ഹൈലൈറ്റ് ദൃശ്യങ്ങൾ ഉള്‍പ്പെട്ട ട്രെയ്‌ലറായിരുന്നു രണത്തെക്കുറിച്ച് പ്രേക്ഷകരില്‍ പ്രതീക്ഷ ഉയര്‍ത്തിയത്. പക്ഷെ ആ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ ചിത്രത്തിനായില്ല. പൃഥ്വി രാജ്, ഇഷ തൽവാർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇടവേള കഴിയുമ്പോള്‍ സിനിമ ഇടയ്‌ക്കൊക്കെ ഒന്നു സ്ലോ ഡൗണ്‍ ചെയ്യുന്നുണ്ട്. എങ്കിലും ഒരു ത്രില്ലിങ് ക്ലൈമാക്‌സിൽ അവസാനിക്കാനാകുന്നുണ്ട്. പൃഥ്വിരാജ്, ഇഷ തൽവാർ, റഹ്മാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

തീവണ്ടി

ഗസ്റ്റ് സിനിമാസിന്റെ ബാനറില്‍വിനി വിശ്വലാലിന്റേ തിരക്കഥയില്‍ നവാഗതനായ ഫെല്ലിനി റ്റി.പി സംവിധാനം ചെയ്യുന്ന തമാശയും, പ്രേമവും, രാഷ്ടീയവും അല്പം കാര്യവും, ഒപ്പം ഒരുപാട് സീഗരറ്റ് വലിയുമായ് നീളുന്നൊരു ചിത്രം.സദാ പുകവലിക്കാരനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. പണ്ട് ത�ൊട്ടേ നാട്ടുകാര് ചേര്ന്ന് അവനു ചാര്‍ത്തി ക�ൊടുത്തിരിക്കുന്ന പേരാണ് തീവണ്ടി. ട�ോവിന�ോ ത�ോമസും സംയുക്ത മേന�ോനും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. വളരെ സാധാരണമായി പ�ോകുന്ന ആദ്യപകുതി, അല്പം പിരിമുറുക്കവും ഗൗരവവുമായി മാറുന്നതുമായ രണ്ടാം പകുതി..ട�ോവിന�ോ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്. സൂരാജ്, സുരഭി ലക്ഷ്മി, രാജേഷ് ശര്‍മ്മ, സൈജു കുറുപ്പ്, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റു സഹതാരങ്ങള്‍.

62

sk]v-äw_ÀþHIvtSm_À 2018


പള്‍ടാന്‍

ക്ഷന്‍നിറഞ്ഞചിത്രമാണ്‌ജെപിദത്തയുടെപള്‍ടാന്‍. ദേശസ്‌നേഹം നിറയ്ക്കുന്ന യുദ്ധചിത്രത്തിന്‌പേര്‌കേട്ട സംവിധായകനാണ്‌ ജെപിദത്ത. ഇന്തോ-ചൈന ബന്ധത്തിലെ നിഗൂഡസത്യങ്ങളാണ്ചിത്രം പുറത്തു കാട്ടുന്നത്. അയല്‍ക്കാരായ കമ്മ്യൂണിസ്‌ററ് രാജ്യം എന്തുക�ൊണ്ട് വിശ്വസിക്കാന്‍ കഴിയാത്ത പങ്കാളിയാകുന്നു എന്ന് ചിത്രം പറഞ്ഞു തരുന്നു. അധികമാരും അറിയാത്ത ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു അതിര്‍ത്തി സംഘര്‍ഷത്തിന്റെ കഥയാണ്ചിത്രം ചുരുളഴിക്കുന്നത്. അർജ്ജുൻ റാംപാലാണ് പ്രധാന നടന്‍. ഇഷഗുപ്ത, ജാക്കി ഷറ�ോഫ്, സ�ൊനാല്‍ ചൗഹാന്‍, ഹര്‍ഷവര്‍ദ്ധന്‍ റാണെ എന്നിവര്‍ മറ്റ്പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദത്ത ഈ ചിത്രത്തിനായി ആഴത്തിലുള്ള ഗവേഷണംനടത്തിയിട്ടുണ്ട്.

മന്‍മര്‍സിയാന്‍

നുരാഗ്കശ്യപ്‌സംവിധാനംചെയ്തറ�ൊമാന്റിക്ഡ്രാമയാണ്ഇത്. അവിസ്മരണീയമായചിലക�ോമഡി സീക്വന്‍സിന്റെ പേരില്‍ഈചിത്രംഅറിയപ്പെടുമെന്നതില്‍സംശയമില്ല. ചിത്രം അപൂർവ്വ നേരംപ�ോക്കിന്റെ കഥയാണെന്ന്‌സംവിധായകന്‍ ഉറപ്പുതരുന്നു. മൂന്ന്പ്രധാന കഥാപാത്രങ്ങളാണ്ചിത്രത്തില്‍-ഒരുകാമുകന്‍, അദ്ദേഹത്തിന്റെ കാമുകി, ഒരുപെണ്‍കുട്ടി എന്നിവരാണ്. പിങ്ക് എന്ന ത്രില്ലര്‍ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താപ്‌സിപു ആണ്ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത്. അഭിഷേക്ബച്ചന്‍, വിക്കികൗശല്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.

sk]v-äw_ÀþHIvtSm_À 2018

63


_p¡v dnhyq

ദ മ�ോസ്റ്റ് ഇംപ�ോര്‍ട്ടന്റ് തിംഗ്: അക�ോമ സെന്‍സ് ഫ�ോര്‍ ദ ത�ോട്ട്ഫുള്‍ ഇന്‍വെസ്റ്റര്‍ രചന : ഹ�ൊവാര്‍ഡ് മാര്‍ക്‌സ് വില : 248 രൂപ

ഫി

നാന്‍ഷ്യന്‍ മാനേജ്‌മെന്റ് മേഖലയിലെ അറിയപ്പെടുന്ന ഹ�ൊവാര്‍ഡ് മാര്‍ക്‌സ് എഴുതിയ പുസ്തകമാണിത്. വിഖ്യാതനായ ഒരു നിക്ഷേപ കന്‍ കൂടിയാണ് ഇദ്ദേഹം. ഓക് ട്രീ ക്യാപിറ്റല്‍ മാനേജ്‌മെന്റ് എന്ന കമ്പനിയുടെ സഹനിക്ഷേപകനും ചെയര്‍മാനുമായ മാര്‍ക്‌സ് ഏകദേശം 100 ക�ോടി ഡ�ോളര്‍ ആസ്തിയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഈ മേഖലയിലെ ഏറെ ബഹുമാനിക്ക പ്പെടുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ഈ പുസ്തകം എല്ലാ നിക്ഷേപകര്‍ക്കും കൂടിയുള്ള ഒരു സമ്പൂര്‍ണ്ണ വഴികാട്ടിയാ ണ്. തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഒരു പരിചയസമ്പനായ നിക്ഷേപകന്‍ കടന്നു പ�ോകേണ്ട പ്രശ്‌നങ്ങളെല്ലാം വ്യക്തമായി പുസ്തകത്തില്‍ വിവരിച്ചിരി ക്കുന്നു. ഒരു അക്കാദമിക പുസ്തകത്തിന്റെ സ്വാഭാവമുണ്ടെങ്കിലും മാനുഷിക വശം കൂടി ധാരാളമായി ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു . കാരണം അക്കാദമിക കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ തന്നെ രചനയെ ആകര്‍ഷകമാക്കാന്‍ എഴുത്തുകാരന്‍ തന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങളും പങ്കുവെക്കുന്നു.

സ്റ്റോറീസ് അറ്റ് വര്‍ക്ക്: അൺല�ോക്ക് ദ സീക്രട്ട് ടു ബിസിനസ് സ്റ്റോറി ടെല്ലിംഗ് രചന : വില :

ബി

ഇ�ാനില്‍ ചക്രവര്‍ത്തി 319 രൂപ

സിനസ് കഥപറച്ചിന്റെ കല വെളിവാക്കുകയാണ് ഈ പുസ്തകം. സാ ധാരണ കഥയെഴുത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ബിസിനസ് കഥ പറച്ചില്‍. സാധാരണ നമ്മള്‍ കഥ പറയുമ്പോള്‍ അത് കേൾവിക്കാരന്റെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കണമെന്ന് ഉറപ്പുവരുത്താറില്ല. പക്ഷെ നമ്മള്‍ നമ്മു ടെ സഹപ്രവര്‍ത്തകര�ോട�ോ ബിസിനസ് പങ്കാളികള�ോട�ോ, ബ�ോസ്സുമാര�ോട�ോ, കക്ഷികള�ോട�ോ അവര്‍ക്ക് പ്രച�ോദനം കിട്ടാനായി കഥ പറയുമ്പോള്‍ അത് അ വരുടെ മനസ്സില്‍ തങ്ങിനില്‍ക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് അത് പറയുക. അത്തരം കഥകള്‍ പറയാനുള്ള കഴിവ് കൂട്ടാനാണ് ഈ പുസ്തകം ഉദ്ദേശിക്കുന്നത്. ഈ പുസ്തകം ബിസിനസ് നേതാക്കളെ തീര്‍ച്ചയായും സഹായിക്കും.

64

sk]v-äw_ÀþHIvtSm_À 2018



_p¡v dnhyq

ദ ഫെര്‍മെന്റ്: യൂത്ത് അറെസ്റ്റ് ഇന്‍ ഇന്ത്യ രചന : നിഖില ഹെന്റി വില : 539 രൂപ

ഴിഞ്ഞ ഏതാനും മാസങ്ങളായി, രാജ്യം ഒട്ടേറെ യുവജന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചു. രാജ്യത്തെ ഇളക്കിമറിച്ച ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഉന്നത സർവ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസംതൃപ്തിയെക്കുറിച്ച് വിശദമായ ഗവേഷണം നടത്തേണ്ടത് അത്യാവശ്യമല്ലേ? ഈ പുസ്തകം അത്തരം ചെറുപ്പക്കാരുടെ മനസ്സിനെ മഥിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ജെഎൻയു വിദ്യാര്‍ത്ഥി നേതാവായ ര�ോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കുമ്പോഴും ഈ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഇത് തന്നെയായിരുന്നു .

ലീഡര്‍ഷിപ്പ്: ഇന്‍ ടര്‍ബുലന്റ് ടൈംസ് രചന : ഡ�ോറിസ് കേര്‍ന്‍സ് ഗുഡ് വിന്‍ വില : 599 രൂപ

ങ്ങിനെയാണ് ഒരു നേതാവ് ഉദയം ചെയ്യുന്നത്? ഇതിന് എന്തെങ്കിലും പ�ൊതു രീതികളുണ്ടോ? ഒരു ലീഡര്‍ ഉദയം ചെയ്യുന്നതിന് പിന്നിലെ രഹ സ്യമെന്തെറിയാന്‍ നേതാവാകാന്‍ മ�ോഹിക്കുന്ന ഓര�ോരുത്തരും അറിയാനാഗ്ര ഹിക്കുന്നു. മുകളില്‍ ച�ോദിച്ച ച�ോദ്യങ്ങള്‍ ഈ രഹസ്യത്തിലേക്കുള്ള കവാടമാണ്. ഈ പുസ്തകത്തില്‍ നാല് ഐതിഹാസിക നേതാക്കളുടെ രാഷ്ട്രീയ ജീവിതം വിശകലനം ചെയ്യുന്നു. അബ്രഹാം ലിങ്കണ്‍, തിയ�ോഡ�ൊര്‍ റൂസ്വെല്‍റ്റ്, ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ്, ലിന്റന്‍ ബി ജ�ോസ എന്നിവരുടെ ജീവിതം വിശകലനം ചെയ്ത് നേതൃത്വമെന്ന വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ഒട്ടേറെ പ്രധാന ച�ോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് തികച്ചും ഒരു അക്കാദമിക കൃതിയാണ്. ജനപ്രിയ കമന്റേറ്റര്‍ കൂടിയായ എഴുത്തുകാരി ഈ നാല് നേതാക്കളുടെ ജീവിതം കൂലങ്കഷമായി പഠിച്ചതിന് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

66

sk]v-äw_ÀþHIvtSm_À 2018



Printed On 18/ 09/ 2018

RNI Reg No.KERMAL/2013/60988


Turn static files into dynamic content formats.

Create a flipbook
Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.